തേജാ ഭായി & ഫാമിലി (Teja Bhai & Family)

Published on: 8/31/2011 07:25:00 AM
Teja Bhai & Family: A film by Dipu Karunakaran starring Prithviraj, Akhila Sasidharan, Suman etc. Film Review by Haree for Chithravishesham.
'ക്രേസി ഗോപാലന്‍', 'വിന്റര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'തേജാ ഭായി & ഫാമിലി'. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും ദീപു തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. (തിരക്കഥയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന പേരില്‍ ആരുടെയോ പേരു കൂടി ടൈറ്റിലുകളില്‍ കണ്ടതായി ഓര്‍ക്കുന്നു.) പൃഥ്വിരാജ്, അഖില ശശിധരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തില്‍; സുമന്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയൊരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്ത മുരളി എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഓണക്കാലത്തെ ആഘോഷങ്ങളില്‍, തിയേറ്ററില്‍ പോയി കുടുംബസമേതം ഒരു സിനിമ കാണുക എന്നതും അജണ്ടയായുള്ള മലയാളികളെയാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉന്നം വെയ്‍ക്കുന്നതെന്നു വ്യക്തം. അവര്‍ക്കായി ചില ചില്ലറ ചിരിയൊക്കെ കരുതിയിട്ടുണ്ടെങ്കിലും, ഒരു മുഴു നീള ഹാസ്യ ചിത്രമെന്ന ലേബലിട്ട് വില്‍ക്കുവാന്‍ അത് മതിയാവുമോ എന്ന സംശയം ബാക്കിയാണ്‌.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 4.00 / 10
: 3.00 / 05
: 3.00 / 05
എണ്‍പതുകളില്‍ മലയാളത്തിലുണ്ടായ 'ബോയിംഗ് ബോയിംഗ്', 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' തുടങ്ങിയ പ്രിയദര്‍ശന്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ്‌ ദീപു കരുണാകരന്‍ 'തേജാ ഭായി & ഫാമിലി' ഒരുക്കിയിരിക്കുന്നത്. ഇത്തരം പ്രമേയങ്ങളുടെ കാലമൊക്കെ അന്നേ കഴിഞ്ഞുവെന്ന് ദീപുവിന്‌ മനസിലാവാത്തതാണോ, അതോ മനസിലായിട്ടും ഇതൊക്കെ തന്നെ മതിയെന്ന് കരുതിയതാണോ എന്നറിയില്ല. കാലത്തിനനുസരിച്ച് സിനിമയുടെ സാങ്കേതിക മേഖലകളിലുണ്ടായിട്ടുള്ള വികാസം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഈ ചിത്രങ്ങളില്‍ നിന്നും ഏറെയൊന്നും തേജാ ഭായിയും സംഘവും മുന്നോട്ടു പോവുന്നില്ല. മാത്രമല്ല, ഈ പറഞ്ഞ പഴയകാല സിനിമകളെ വിജയിപ്പിച്ച പൊട്ടച്ചിരികള്‍* പോലും ഇതിലെത്തുമ്പോള്‍ മുഷിപ്പിക്കുന്നു. ഉപയോഗിച്ചു പഴകിയ രംഗങ്ങളും അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമൊക്കെ ഏറെയുണ്ട് ചിത്രത്തില്‍. പലപ്പോഴും അവ പരിധി വിടുന്നതായി കാണികളില്‍ ചിലര്‍ക്കെങ്കിലും തോന്നിയാലും കുറ്റം പറയുവാനുമാവില്ല. ഈ പറഞ്ഞതിനപ്പുറം, സിനിമയുടെ കഥയില്‍ എന്തെങ്കിലും യുക്തിയുണ്ടോ എന്നൊരന്വേഷണം ഇവിടെ പ്രസക്തമല്ല. അതൊക്കെ വായനക്കാരുടെ ഭാവനയ്‍ക്ക് വിടുന്നു!
* 'ടോം & ജെറി'യും മറ്റും കണ്ടു ചിരിക്കുന്ന ലാഘവത്തോടെ കണ്ടു ചിരിക്കാവുന്നത് എന്നുദ്ദേശം! Slapstick എന്ന് ആംഗലേയം.

Cast & Crew
Teja Bhai & Family

Directed by
Dipu Karunakaran

Produced by
P.K. Muralidharan, Santha Murali

Story, Screenplay, Dialogues by
Dipu Karunakaran

Starring
Prithviraj, Akhila, Thalaivasal Vijay, Suman, Suraj Venjaramood, Ashokan, Jagadish, Bindu Panicker, Salim Kumar, Manju Pillai, Indrans, Kochu Preman, Vettukili Prakash, Kulapuli Leela, Kottayam Nazeer, Shakeela, Shiji Chacko, Nedumudi Venu, Shobha Mohan etc.

Cinematography (Camera) by
Shamdat

Editing by
Manoj

Production Design (Art) by
Gokul Das

Music by
Deepak Dev

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Pradeep Rangan

Costumes by
Anil Chempoor

Choreography by
Brinda

Action (Stunts / Thrills) by
Mafia Sasi

Banner
Anantha Visions

സൂപ്പര്‍സ്റ്റാറാണെന്ന് പൃഥ്വിരാജ് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല; 'ഒരു സൂപ്പര്‍സ്റ്റാറായി തന്നെ കാണുവാന്‍ പഠിക്കൂ!' എന്ന് പ്രേക്ഷകരോട് നിരന്തരം ആവശ്യപ്പെടുകയാണ്‌, തേജാ ഭായി എന്ന വേഷത്തിലൂടെ, ചിത്രത്തിലുടനീളം അദ്ദേഹം ആകെ ചെയ്യുന്നത്. പല ഡയലോഗുകളും അതിനു വേണ്ടി മാത്രം തിരുകിയിട്ടുമുണ്ട്. ഏതായാലും ആ ആവശ്യത്തോട് കാണികള്‍ പ്രതികരിച്ചത് പലപ്പോഴും നീട്ടിയുള്ള കൂവലിലൂടെയായിരുന്നു. ഉറക്കം നടിക്കുകയല്ലെങ്കില്‍, പൃഥ്വിരാജിന്‌ അതൊക്കെയൊന്ന് കേള്‍ക്കാം, താഴേക്കിറങ്ങ് വന്ന് ചില നല്ല ചിത്രങ്ങളില്‍ അഭിനയിക്കാം. അതല്ലാതെ, ഈ പരിപ്പിവിടെ വേവിക്കുവാന്‍ മിനക്കെടുന്നത് ബുദ്ധിയാണെന്ന് തോന്നുന്നില്ല. സിനിമ സമം നായകന്‍ എന്ന സമവാക്യത്തിലുള്ള ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം മറ്റു കഥാപാത്രങ്ങളൊക്കെ ഒരധികപ്പറ്റാണ്‌. ഇതിലും സ്ഥിതി വ്യത്യസ്തമല്ല. നായകനെ കഴിഞ്ഞ് കൂടുതല്‍ സമയം ലഭിക്കുന്നത് സുരാജിനാണ്‌, അദ്ദേഹത്തിന്റെ ഇതിലെ പ്രകടനവും മറ്റു പലതിലേയും പോലെ കടുപ്പം തന്നെ. കാണികളെ ചിരിപ്പിക്കുവാനുള്ള കൊട്ടേഷന്‍ കൊടുത്ത് ഇറക്കുമതി ചെയ്തിരിക്കുന്ന ജഗതി ശ്രീകുമാര്‍ മുതല്‍ പ്രേംകുമാര്‍ വരെയുള്ളവരും കഴിയുമ്പോലെ തങ്ങളുടെ ഭാഗം സംവിധായകന്റെ മനസറിഞ്ഞ് ചളമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ ചേരാതെ നില്‍ക്കുന്ന അഖില ശശിധരന്റെ നായികയും, തലൈവാസല്‍ വിജയ്‍യുടെ അച്ഛന്‍ കഥാപാത്രവും, സുമന്റെ വില്ലന്‍* വേഷവുമൊക്കെ തെല്ലൊരു ആശ്വാസമെന്നു പറയാം; കുറഞ്ഞപക്ഷം വെറുപ്പിക്കുന്നെങ്കിലുമില്ല. ഈ രണ്ട് പക്ഷത്തിലും പെടാത്തൊരു കഥാപാത്രമായി, ഒരേ സമയം കോമാളിയായും സ്വഭാവനടനായുമുള്ള അശോകന്റെ പ്രകടനവുമുണ്ട് ഇതിനോടൊപ്പം. ഇതൊന്നും പോരാഞ്ഞ്, നെടുമുടി വേണുവും ശോഭ മോഹനും, രണ്ട് നന്മ കഥാപാത്രങ്ങളായി വന്ന് തലകാണിച്ചു പോവുകയും ചെയ്യുന്നുണ്ട്.
* ചിരിച്ചു കാണിച്ച് അടുത്ത സെക്കന്റില്‍ ക്യാമറയെ നോക്കി ക്രൗര്യം നടിക്കുന്ന സ്ഥിരം പാറ്റേണിലുള്ളതു തന്നെയാണ്‌ സുമന്റെ വില്ലന്‍ എന്നതു മറന്നല്ല ഈ പറഞ്ഞത്, പക്ഷെ അതുപോലും ആശ്വാസമാണ്‌ ഇതില്‍!

ശ്യാംദത്ത് പകര്‍ത്തിയിരിക്കുന്ന നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളും മനോജിന്റെ ചിത്രസന്നിവേശവുമാണ്‌ സത്യത്തില്‍ ചിത്രത്തോട് എന്തെങ്കിലുമൊക്കെ ആകര്‍ഷകത്വം തോന്നിപ്പിക്കുന്നത്. പ്രത്യേകിച്ചും മാഫിയ ശശിയും / ബൃന്ദയും ഒരുക്കിയിരിക്കുന്ന സംഘട്ടന / നൃത്ത രംഗങ്ങള്‍ ഇവരുടെ പരിശ്രമം കൂടി ചേരുമ്പോള്‍ നന്നായി പൊലിക്കുന്നുണ്ട്. താരങ്ങളെയൊക്കെ വെളുപ്പിച്ച് നിര്‍ത്തുന്ന ജോലി പ്രദീപ് രങ്കനും, നല്ല തേച്ചു മിനുക്കിയ വേഷമിടീക്കുന്ന ജോലി അനില്‍ ചേമ്പൂരും ഭംഗിയായി ചെയ്തിട്ടുണ്ട്. ആകെമൊത്തം നാലഞ്ച് മുറികളും, ഒരു മുറ്റവും, ഇടയ്ക്കൊരു തകരക്കൂമ്പാരവും, പിന്നൊടുവില്‍ ഒരു ആഡിറ്റോറിയവും മാത്രമേ കലാസംവിധായകനായ ഗോകുല്‍ ദാസിന്‌ ഒരുക്കേണ്ടി വന്നിട്ടുള്ളൂ. അതേതായാലും കഴിയുന്നത്ര മോടിയോടെ, നാടകത്തിലും മറ്റും സ്റ്റേജിലിടുന്ന സെറ്റിന്റെ സ്വഭാവത്തില്‍, ഒരുക്കി വെയ്‍ക്കുവാന്‍ ഗോകുലും മനസുവെച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ രണ്ട് ഗാനങ്ങളും, ബിച്ചു തിരുമല 'കാണാമറയത്ത്' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ "ഒരു മധുരക്കിനാവിന്‍..." എന്നതിന്റെ റീമിക്സ് പതിപ്പും ദീപദ് ദേവിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിലുണ്ട്. വിജയ് യേശുദാസിന്റെ ആലാപനത്തില്‍ പഴയഗാനം പുതിയ രൂപത്തില്‍ അവതരിക്കുമ്പോള്‍, കൂടുതല്‍ ചടുലവും ബഹളമയവും ആയി മാറുന്നുണ്ട്. ഗാനരംഗത്തിനായി ഒരുക്കിയ ബൃന്ദയുടെ നൃത്തച്ചുവടുകള്‍ കഴിയുന്നത്ര ഭംഗിയായി അവതരിപ്പിക്കുവാന്‍ പൃഥ്വിരാജും അഖിലയും കൂടെയുള്ള നര്‍ത്തകരും ശ്രമിച്ചിട്ടുമുണ്ട്. അതേ സമയം, പുതുതായുള്ള മറ്റ് രണ്ട് ഗാനങ്ങളും അത്ര ശോഭിച്ചതുമില്ല!

ഓള്‍ഡ് മങ്ക്സ് ഒരുക്കിയിരിക്കുന്ന പോസ്റ്ററുകളും ബിജോയ് ഉറുമീസിന്റെ ടൈറ്റിലുകളുമൊക്കെ ചിത്രത്തിനൊരു ഫ്രഷ് ഫീലൊക്കെ നല്‍കുന്നുണ്ടെങ്കിലും, ഫ്രഷ്നെസൊക്കെ അവിടം കൊണ്ടു തീരുന്നു. ഇലയൊക്കെ നല്ല വെടുപ്പിനിട്ട് എല്ലാരെയും പിടിച്ചിരുത്തി സദ്യയില്ലെന്നു പറയുന്ന ഏര്‍പ്പാട് പോലെയായി പിന്നീടങ്ങോട്ടുള്ള സിനിമ! എല്ലാ ദിവസവും കൃത്യം അഞ്ചു മണിക്ക് പണി നിര്‍ത്തി (നായകന്‍ മാത്രമല്ല കൂട്ടാളികളും അഞ്ചു കഴിഞ്ഞാല്‍ മര്യാദക്കാരാണ്‌!) പ്രണയിക്കുവാന്‍ പോവുന്ന അധോലോക നായകനെയൊക്കെ, 'മലയാള സിനിമയില്‍ വ്യത്യസ്തത വേണേ... വ്യത്യസ്തത വേണേ...' എന്നു വിലപിക്കുന്നവര്‍ക്ക് മനഃപൂര്‍വ്വം കൊടുത്തൊരു പണിയാണോ എന്നു സംശയിക്കാതെയില്ല. ഈ ടൈപ്പ് വ്യത്യസ്തതകളേക്കാള്‍ ഭേദം ആവര്‍ത്തനവിരസത തന്നെയെന്ന് ആരും പറഞ്ഞു പോവും! ഏതായാലും 'തേജാ ഭായിയും ഫാമിലി'യും കൂടി മലയാളി ഫാമിലികള്‍ക്ക് ഓണമാഘോഷിക്കുവാനായി തിയേറ്ററുകളിലെത്തിച്ചത് ഇങ്ങിനെയൊന്നായത് കഷ്ടമായി! ഒരല്‍പം കൂടിയൊക്കെ പ്രതിബദ്ധത ദീപുവിനും കൂട്ടര്‍ക്കും സിനിമയെന്ന മാധ്യമത്തോടും, പ്രേക്ഷകരെന്ന പാവങ്ങളോടും കാണിക്കാമായിരുന്നു!

Deepu-വിനെ Dipu ആക്കിയാലും Theja-യെ Teja ആക്കിയാലുമൊന്നും പടം രക്ഷപെടണമെന്നില്ല! എന്നാണോ സിനിമാപ്രവര്‍ത്തകര്‍ ഇത്തരം (അന്ധ)വിശ്വാസങ്ങള്‍ക്ക് പിന്നാലെ പോവുന്നത് അവസാനിപ്പിക്കുക! ഇനിയിപ്പോ മലയാളത്തില്‍ 'ദിപു' എന്നു മാറ്റിയിട്ടുണ്ടോ എന്നുമറിയില്ല!

17 comments :

 1. ദീപു കരുണാകരന്റെ സംവിധാനത്തില്‍ പൃഥ്വിരാജും അഖിലയും കേന്ദ്രകഥാപാത്രങ്ങളാവുന്ന 'തേജാ ഭായി & ഫാമിലി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #TejaBhaiAndFamily: Dipu and family tries hard to make an impression, but fails miserably! Coming soon: bit.ly/cv-reviews #TBaF
  10 hours ago via web
  --

  ReplyDelete
 2. സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ്-ന്റെ അടുത്ത പടവും പൊട്ടി അല്ലേ.

  ReplyDelete
 3. ഇതുപോലൊരു മോശം ചിത്രം പൃഥിയുടേ കരിയറില്‍ ഉണ്ടാവാനില്ല :(
  ഇതിലെ കോമഡി സീനുകളേക്കാള്‍ എത്രയോ ഭേദമാണ് ‘ഒരു നുണക്കഥ‘യിലേയും ‘കഥയിലെ നായിക‘യിലേയും തമാശ രംഗങ്ങള്‍!!

  വീണിടത്തു നിന്നു എഴുന്നേല്‍ക്കാന്‍ പൃഥി ഇനി ഒരുപാട് കഷ്ടപ്പെടേണ്ടിവരും.

  ReplyDelete
 4. അപ്പോള്‍ എല്ലാം മനസ്സിലായി ഈ പടവും പൊട്ടി അല്ലേ...........അതുകൊണ്ട് തീയറ്ററില്‍ പോയി കാണുന്നില്ല.Remix ഗാനം കലക്കി.

  ReplyDelete
 5. ഇത്രയും തറ പടത്തിന് മൂന്നര മാര്‍ക്കോ.?? സമ്മതിക്കണം..!!

  ReplyDelete
 6. പ്രിഥ്വിരാജ് ചിരിച്ച് ചിരിച്ച് കണ്ണ് നിറച്ചു എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.ദീപു എന്നൊരു പഴയ സഹപ്രവർത്തകൻ ദിപുവായതെങ്ങനെ എന്ന് ഇപ്പോഴല്ലേ മനസിലായത് :)

  ReplyDelete
 7. പ്രിഥ്വിരാജ് അഭിനയിക്കുന്ന കോമഡി ചിത്രം എന്ന് കേട്ടത് കൊണ്ട് മാത്രമാണ് പോയത്‌. സ്വതവേ സുരാജ് ടീമിന്‍റെ കോമഡി എനിക്ക് വെറുപ്പാണ്. ടോം ആന്‍ഡ്‌ ജെറി പോലെ കണ്ടിരിക്കാം ശരി, ഈ മൂന്നര റേറ്റിംഗ് കിട്ടാന്‍ ഉള്ള ഒരു വക അതിനു ഉണ്ടെന്ന് തോന്നിയില്ല. ഇവിടെ തൃശൂര് 60-70% സീറ്റുകള്‍ മാത്രേ നിറഞ്ഞിരുന്നുള്ളൂ. സാധാരണ ജനങ്ങളൊക്കെ പലപ്പോളും കൂവുകയും ഫാന്‍സ്‌ അസോസിയേഷന്‍ ടീം അപ്പോളെല്ലാം ആര്‍പ്പ് വിളിക്കുകയും ചെയ്തിരുന്നു. ഒരു നമ്പൂതിരി-വേളിക്ക് പോയ പ്രതീതി! (കുരവയും ആര്‍പ്പും).

  ReplyDelete
 8. ഇതൊരു കൂറപ്പടമാണെന്ന് നേരത്തേ തോന്നിയിരുന്നു.അതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല.


  [പ്രണയത്തിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ വായിച്ചും കണ്ട സുഹൃത്തുക്കളിൽനിന്ന് കേട്ടും കോരിത്തരിച്ചിരുന്നപ്പോൾ തോന്നി ഹരിയുടെ റിവ്യൂ വന്നിട്ടുണ്ടോ എന്ന് നോക്കിയേക്കാമെന്ന്. ഉടനെ പടം കണ്ട് റിവ്യൂ ഇടൗമല്ലോ.]

  ReplyDelete
 9. Prithviraj has screwed up Malayalam cinema's first autoerotic song. See this version by Rahman: http://www.youtube.com/watch?v=54znZg2Ekpo&feature=related
  Its all about masturbation. And I can't even begin to imagine how the remix has totally missed the point:www.youtube.com%2Fwatch%3Fv%3D_oIe4gOZGhs&h=EAQBe9GLaAQDgY9KNY-u2v9PFl2Z2S3aLxyJ95hSP7cozCQ

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  അദ്ദേഹമഭിനയിച്ച കോമഡി കണ്ട് അദ്ദേഹം തന്നെ ചിരിച്ചു കണ്ണു നിറച്ചെങ്കില്‍ പിന്നെ മറ്റൊന്നും പറയേണ്ടതില്ലല്ലോ!

  ജയിംസേ, ഇതെന്നാ ഭാവിച്ചാ? ഒരു ഗാനമൊക്കെ സിനിമയ്ക്ക് ഉതകുന്ന വിധത്തില്‍ ആവശ്യമെങ്കില്‍ ചേര്‍ക്കുന്ന പരിപാടിയൊക്കെ എന്നേ അവസാനിച്ചു! ഇത് ചുമ്മാ ആടാനൊരു ഗാനം, അത്ര തന്നെ!
  --

  ReplyDelete
 11. എന്‍റെ കാശു പോകാതെ കാത്തതിന് നന്ദി . . . :)

  ReplyDelete
 12. 3.50 ഇത്തിരി .. അല്ല .. ശരിക്കും കൂടുതലായിപ്പോയി.. അടുത്ത കാലത്തെങ്ങും ഇത്രയും വെറുത്തു പോയ ഒരു സിനിമ കണ്ടിട്ടില്ല (ട്രെയിന്‍ പിന്നെ ഒരു സിനിമയേ അല്ലായിരുന്നല്ലോ)

  ReplyDelete
 13. the mvie s bad...but for me t had the same standard as that of karyasthan and pappy appacha....!

  ReplyDelete
 14. പ്രിയ ഹരീ...ഇത്രയും വിരോധം ഈ നടനോട് വേണമോ...ആദ്യം താന്കള്‍ തീരുമാനിക്കുക...താങ്കളുടെ എല്ലാ നിരൂപണങ്ങളും ഞാന്‍ നോക്കിയത്തില്‍ നിന്നും എനിക്ക് തോന്നിയ ഒരു കാര്യം ആണ്. താന്കള്‍ പറഞ്ഞ ലാലിന്‍റെ പഴയ രണ്ടു സിനിമകളില്‍ ഏതു മായി ആണ് ഇതിനു സാമ്യം....ആദ്യം ആ പടങ്ങള്‍ കാണുക..എന്നിട്ട് ഈ പടം കാണുക....നെറ്റില്‍ കയ്യടി കിട്ടാന്‍ വേണ്ടി ആണെങ്കില്‍ ഇനിയും എഴുതാം....എല്ലാ നിരൂപകരും നല്ലത് എന്ന് പറഞ്ഞ ഈ നടന്റെ ഒരു പടം വരെ താന്കള്‍ കൂതറ എന്നാ രീതിയില്‍ പറഞ്ഞിട്ടുണ്ട്....അതൊക്കെ താന്കള്‍ തന്നെ വിലയിരുത്തുക.....താങ്കള്‍ എന്ത് പറഞ്ഞാലും പടം ഹൗസ്‌ ഫുള്‍ തന്നെ ആണ്....പോയ വാരത്തില്‍ ഷാര്‍ജയില്‍ കോണ്‍ കോഡ് സിനിമയില്‍ വളരെ പാട് പെട്ട് തന്നെയാണ് സിനിമ കണ്ടത്..വെറുതെ ഒരു കോമഡി പടം ആയി കണ്ടിരിക്കാവുന്ന രീതിയില്‍ എടുത്ത പടം..അതില്‍ യുക്തിക്ക് ഇടം ഇല്ല...വളരെ പണ്ട് വിജയ കൃഷ്ണന്‍ എന്നൊരു നിരൂപകന്‍ മലയാള സിനിമാ ലോകത് ഉണ്ടായിരുന്നു..അന്ന് ആരോ ആളിനെ വെല്ലു വിളിച്ചു നല്ല ഒരു സിനിമ ഉണ്ടാക്കാന്‍...ആ വെല്ലു വിളി സ്വീകരിച്ചു അയാള്‍ ഒരു സിനിമ ഉണ്ടാക്കി....അത് കാണാന്‍ ആരും ഉണ്ടായില്ല...അത് പോലെ ഹരിയും ഒന്ന് നോക്കുന്നത് നന്നായിരിക്കും...അലാതെ ഇങ്ങനെ വായില്‍ തോന്നുന്നത് വിളിച്ചു കൂകാതിരിക്കുക...താങ്കള്‍ എന്തൊക്കെ പറഞ്ഞാലും ആ പടം ഹിറ്റ്‌ ആണ്...ഏറ്റവും കുറഞ്ഞത് അതിന്‍റെ നിര്‍മ്മാതാവിന് എങ്കിലും.

  ReplyDelete
 15. haree,
  yu are one reviewer in the blog world that i used to look forward to with utmost respect..most f ur reviews seemed sensible to me too..had seen this flick,the first day tself and found t to be a crass comedy (like pappy appacha or a karyssthan).yest i watched the much hyped dr love.(for which u gave some 5.2 or something).to my dismay i forund theja bhai to be marginally better than that movie..(again yu might have ur own tastes ,i have no issues with that but again this was the first tym that i found urs to be different frm mine in the last 2 years or so)
  ,
  ts quite evident that (from ur vetilekulla vazhi review onwards,)you have high degree of hatred towards p raj...it's quite sad that even ppl like haree are resorting to an all out p raj bashing while reviewing his movies...yu cud have atleast read yur review of dipu karaunakaran;s crazy gopalan review before writing all this..c'mmon didnt yu see dileep doing a 'super hero' in crazy gopalan.?.esp in the second half..was that movie any better than this theja bhai and family? to be fair to p raj ,i think his comic timings have improved greatly in this movie..the scenes with thalai vasal vijay in the fiirst half(when he comes to visit theja in his house for the first time) and the scenes with akhila(vedika) in malaysia(he s trying to woo her) for instance..
  there are a lot of p raj hate communities in the net and please dont make ur reviews also an addition to the list..well,yu may get lakhs of visitors but not ppl like me ..btw i m not someone who hates p raj,the actor. i honestly think that he doesnt desreve this kind of bashing online for he has neither killed any one nor done anything nasty of that sort..well,he has a long way to go before he becomes a fine actor and has his own limitations..(quite evident in a movie like thanthonni)..but the bashing that he gets these days are nt for that i believe..he just did the cardinal sin of speaking up his mind...and for that same reason i admire him as a human being.....!

  ReplyDelete
 16. the 'Parippu' Vevikkal thing and all c'mmon haree,yu dint see dileep trying to boil this same 'parippu' while imitating an ameer khan/ghajini in the climax of crazy gopalan...? i have nothing against dileep nor against other actors,just said this as an example...every actor worth his penny will resort to some 'mass dialogues' like this in a mass movie like this..(pinne u really think all those who booed for the scenes did so just because he dint look convincing in that scene,? they will do so in each and every mvie of p raj no matter hw gud or bad the mvie s )..take t from me,yu will see the 'next generation superstar' (As the medias have started calling him now)asif ali also doing the samething 1-2 years from now...!

  ReplyDelete