
ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 2.00 / 10
: 2.00 / 05
: 2.00 / 05
: 2.00 / 10
: 2.00 / 10
: 2.00 / 05
: 2.00 / 05
Cast & Crew
Three Kings
Three Kings
Directed by
V.K. Prakash
Produced by
Abdul Nazar @ Jeevan
Story, Screenplay, Dialogues by
Y.V. Rajesh
Starring
Indrajith, Kunchacko Boban, Jayasurya, Sandhya, Ann Augustine, Samvrutha Sunil, Ashokan, Jagathy Sreekumar, Salim Kumar, Suraj Venjarammood, Sasi Kalinga, Sreejith Ravi etc.
Cinematography (Camera) by
Venu
Editing by
Mahesh Narayanan
Production Design (Art) by
Muhammed Bava
Effects (Art) by
Rajesh
Music by
Ousepachan
Lyrics by
Shibu Chakravarthy, Anoop Shankar
Make-Up by
Bineesh Basker
Costumes by
Arafath Soman
Choreography by
Poppy, Manoj
Action (Stunts / Thrills) by
Mafia Sasi
Banner
KNM Films
ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന് ഈണമിട്ട ഗാനങ്ങളില്‍, അനൂപ് ശങ്കറും ശ്വേതയും ചേര്‍ന്ന് പാടുന്ന "ചക്കരമാവിന്‍..." എന്ന ഗാനത്തിനൊരു കൗതുകമൊക്കെയുണ്ട്. പോപ്പിയും മനോജും ചേര്‍ന്നൊരുക്കിയ നൃത്തച്ചുവടുകളും ഈ ഗാനരംഗത്തിനു ചേരും. അനൂപ് ശങ്കറെഴുതിയ 'പാരപ്പാട്ട്' ശരിക്കുമൊരു പാര തന്നെ! മാഫിയ ശശി ഒരുക്കിയ അവസാനത്തിലെ സംഘട്ടന രംഗങ്ങളും ഇടയ്ക്ക് കോമഡിയൊകെ ചേര്‍ത്ത് ബഹളമാക്കിയ പരുവത്തിലാണ്. മലയാളസിനിമയിലെ ഇത്തരം രംഗങ്ങളൊക്കെ കാലമെത്ര കഴിഞ്ഞാലും ഇതേ പരുവത്തില്‍ തന്നെ കണ്ടിരിക്കണമെന്ന ഗതികേടെന്നാണോ ഒന്ന് അവസാനിക്കുക!
ഒരു ഹാസ്യചിത്രം പുറത്തിറക്കുക എന്ന മുന്‍ധാരണയോ നിര്ബന്ധബുദ്ധിയോ ഇല്ലാതെ, സിനിമ അവസാനിക്കുന്നയിടത്തേക്ക് ഭീതിയുടേയും ഉദ്വേഗത്തിന്റെയുമൊക്കെ ഒരു അന്തരീക്ഷത്തില്‍ കഥ പറഞ്ഞെത്തുവാന് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മെച്ചപ്പെട്ടൊരു ചിത്രമായി ഈ പ്രമേയത്തെ മാറ്റിയെടുക്കാമായിരുന്നു. ആഡ് ഫിലിമുകളില്‍ നിന്നും ഫീച്ചര്‍ ഫിലിമിലേക്കെത്തിയ വി.കെ. പ്രകാശിന്റെ സിനിമകള്‍ സാങ്കേതികമായി ഏറെ മികവു പുലര്‍ത്തുന്നതായാണ് മുന്‍ ചിത്രങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ളത്. എന്നാലിവിടെ അവിടെയും സംവിധായകന് പിന്നിലായി. ഹരിശങ്കറിന്റെ 'സില്‍സില'യുടെയൊരു പാരഡി അതേ നിലവാരത്തില്‍ ഇതില്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ, സിനിമയുടെ മറ്റ് ഭാഗങ്ങളും അതില്‍ നിന്നും ഏറെ മെച്ചപ്പെടുന്നില്ല എന്നത് സംവിധായകന് അറിഞ്ഞില്ലെന്നു തോന്നുന്നു. മലയാളസിനിമയിലും കോമഡി സ്കിറ്റുകളിലും മറ്റും ഉപയോഗിച്ചു തേഞ്ഞ പലതും (ഉദാ: തെലുഗിലൊരാള് തന്റെ മുഴുവന്‍ പേരു പറയുന്നു, ആശുപത്രിയില്‍ ആവര്‍ത്തിച്ച് അഡ്മിറ്റാവുന്നു) ഒരുളുപ്പുമില്ലാതെ എടുത്തുപയോഗിച്ചിട്ടുമുണ്ട് ഇതില്‍. ചുരുക്കത്തില്‍, കുറേ പൊട്ടന് ചിരി ചിരിക്കണമെന്നുള്ളവര്‍ക്ക് ചിരിക്കാം എന്നതിനപ്പുറം ഒന്നുമാവാത്ത, തീര്‍ത്തും അസഹ്യമായ ഒരു സിനിമ. ഒപ്പം, വി.കെ. പ്രകാശെന്ന സംവിധായകന്റെ ഗ്രാഫില്‍ വര താഴോട്ടു തന്നെ എന്ന ആരോപണത്തിനു സാധുത നല്കുന്ന ഒരു ചിത്രം കൂടിയായി മാറുന്നു 'ത്രീ കിംഗ്സ്'.
ഇടവേള സമയത്ത് എഴുതി കാണിക്കുന്നത് 'INTERVAL കഴിയട്ടെടാ, വെച്ചിട്ടുണ്ട്!' എന്നാണ്. ദോഷം പറയരുത്, ഏതായാലും വി.കെ. പ്രകാശ് അത് പറഞ്ഞപടി ചെയ്തു!
ഒരു കൂട്ടം നായികാനായകന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ത്രീ കിംഗ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#ThreeKings: Laughs in bit & pieces, blunders in plenty packed into one film! #3Kings
11 hours ago via web
--
അണ്ണാ....., നിരൂപണം എഴുതാനായി ഇതൊക്കെ പോയിരുന്ന് കാണുന്ന അണ്ണനെ പൂവിട്ട് പൂജിക്കണം..!! :))
ReplyDeleteI can't believe it's from Vkprakash!
ReplyDeleteഎനിക്ക് വല്യ അത്ഭുതം ഒന്നും തോനുന്നില്ല കാരണം ആ സിനിമ അത് വേണ്ടി ആണ് നിര്‍മ്മിച്ചത് എന്നത് വ്യക്തമാണ്. ഇതിനെ ഒരിക്കലും കുട്ടിസ്രാങ്ക് പോലത്തെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയില്‍ റിവ്യൂ ചെയ്യണ്ടാതില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. തമാശ എത്ര ക്വാളിറ്റി ഉണ്ട്, അത് കേട്ടാല്‍ ചിരി വരുമോ അത് സങ്ങടം വരുമോ എന്നൊക്കെ നോക്കി ആണ് ഒരു തമാശ കച്ചവട സിനിമ റിവ്യൂ ചെയ്യേണ്ടത് എന്നാണ് എനിക്ക് തോനുന്നത് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക
ReplyDeleteIts a mad mad mad mad world കോപ്പി അടിച്ചു ഹിന്ദിയില്‍ ധമാല്‍ ഉണ്ടാക്കി. ഇപ്പൊ അതാണോ ഈ കോപ്പി അടിച്ചു ത്രീ കിങ്ങ്സ് ആക്കിയത്?
ReplyDeleteത്രീ കിംഗ്സ് 'കാണേണ്ടി വന്നു'. ഒറ്റവാചകത്തിൽ ഒരു ബാലരമകഥ. ഇടയ്ക്കിടയ്ക്ക് ചില തമാശകൾ ചിരിയുണർത്തി. വെറുതേ വീട്ടിൽ ഈച്ചയടിച്ചിരിക്കുന്നവർക്ക് കാശുണ്ടെങ്കിൽ പോയി ഒരു വട്ടം കാണാം.
ReplyDeleteHere is my review about THREE KINGS
ReplyDeletehttp://mollywoodniroopanam.blogspot.com/2011/07/blog-post.html