
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 2.00 / 05
: 2.00 / 05
: 3.00 / 10
: 5.00 / 10
: 2.00 / 05
: 2.00 / 05
Cast & Crew
Orma Mathram
Orma Mathram
Directed by
Madhu Kaithapram
Produced by
Rajan Thaliparamba
Story / Screenplay, Dialogues by
Rahim Kadvath / C.V. Balakrishnan
Starring
Dileep, Priyanka Nair, Master Sidharth, Jagathy Sreekumar, Nedumudi Venu, Dhanya Mary Varghese, Salim Kumar, Harishree Ashokan, Sivaji Guruvayoor etc.
Cinematography (Camera) by
M.J. Radhakrishnan
Editing by
Ranjan Abraham
Production Design (Art) by
Rajeevan Kitho
Background Score by
Johnson
Music by
Kaithapram Viswanathan
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Pattanam Shah
Costumes by
Rana Prathap
Banner
Horizon International
സ്വതവേയുള്ള മിമിക്രി അഭിനയ ശൈലി കഴിയുന്നത്ര ഒഴിവാക്കി, ഒരേ സമയം മകനെ കാണാതാവുകയും കാഴ്ച നഷ്ടപ്പെടുന്നൊരു അപൂര്‍വ്വരോഗത്തിന് ഇരയാവുകയും ചെയ്യുന്ന അജയന് എന്ന കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍, ഒരു നടനെന്ന നിലയില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം ദിലീപ് നടത്തിയിട്ടുണ്ട്. ഇടക്കിടെ ഞെട്ടുക, പിന്നെ കരയുക - ഇതല്ലാതെ മറ്റൊന്നും പ്രിയങ്ക നായര്‍ക്ക് സഫിയയായി ചെയ്യുവാനില്ല. ദീപുവായി മാസ്റ്റര്‍ സിദ്ദാര്‍ത്ഥ് തരക്കേടില്ലെന്നു തോന്നി! ഇസ്രയേല്‍ വംശജനായതിന്റെ പേരില്‍ കുറേ ഇംഗ്ലീഷ് പറയുന്നുണ്ട് എന്നതൊഴിച്ചാല്‍ നെടുമുടി വേണു തന്റെ സ്ഥിരം ശൈലിയില്‍ തന്നെ. ആ കഥാപാത്രത്തിന്റെ ഭാര്യയുടെ കാര്യം പറയുകയും വേണ്ട! ഇവരുടെ മകളായി ധന്യ മേരി വര്‍ഗീസ് സാരിയുടുത്ത് ഇടക്കിടെ വന്ന് എന്തൊക്കെയോ പറഞ്ഞിട്ട് പോവുന്നുണ്ട്. ജഗതി ശ്രീകുമാര്‍ തന്റെ വക്കീല്‍ വേഷം സ്വാഭാവികമായി ചെയ്തിട്ടുണ്ടെങ്കിലും, അങ്ങിനെയൊരു കഥാപാത്രവും ചിത്രത്തിലുണ്ട് എന്നതിനപ്പുറം ഒരു ശ്രദ്ധ നല്കുവാനില്ല. ഹരിശ്രീ അശോകന്, സലിം കുമാര്‍, ശിവാജി ഗുരുവായൂര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ എന്നിങ്ങനെ മറ്റു ചിലരുമുണ്ട് ചെറുവേഷങ്ങളില്‍.
സാങ്കേതികവിഭാഗത്തില്‍ രാജീവന് കിത്തോയുടെ കലാസംവിധാനമാണ് എടുത്തു പറയേണ്ടതായുള്ളത്. കഥയ്ക്കിണങ്ങുന്ന സ്വാഭാവികമായൊരു അന്തരീക്ഷം തയ്യാറക്കുവാന്‍ അദ്ദേഹത്തിനു ചിത്രത്തിലുടനീളം കഴിഞ്ഞിട്ടുണ്ട്. ചമയത്തില്‍ പട്ടണം ഷായും വസ്ത്രാലങ്കാരത്തില്‍ റാണാ പ്രതാപും രാജീവനെ നന്നായി പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ ഇവരുടെ പരിശ്രമത്തിന്റെ പൂര്‍ണമായ പ്രയോജനം ചിത്രത്തില്‍ നേടിയെടുക്കുവാന്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയ്ക്ക് കഴിഞ്ഞില്ലെന്നു പറയാം. 'ബിഗ് ബി' ചിത്രീകരിച്ച വീടും തെരുവുമൊക്കെയാണ് ഈ ചിത്രത്തിനും പശ്ചാത്തലമാവുന്നത്. പക്ഷെ, രണ്ടിലേയും ദൃശ്യങ്ങള്‍ തമ്മില്‍ നിലവാരത്തിലുള്ള അജഗജാന്തരം പ്രകടമാണ്. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തിനും ചിത്രത്തിന്റെ മികവുയര്ത്തുവാന് തക്കവണ്ണം എന്തെങ്കിലും ചെയ്യുവാനായിട്ടുണ്ട് എന്നു കരുതുന്നില്ല. ചുരുക്കത്തില്‍, സാങ്കേതികപരമായും കൂടുതല്‍ മെച്ചപ്പെട്ടൊരു സമീപനം ചിത്രവും പ്രമേയവും ആവശ്യപ്പെടുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി, കൈതപ്രം വിശ്വനാഥ് ഈണമിട്ട്, കെ.ജെ. യേശുദാസ് ആലപിച്ച "പോയിവരൂ..." എന്നു തുടങ്ങുന്നൊരു ഗാനമാണ് ചിത്രത്തില്‍ ആകെയുള്ളത്. യാഥാസ്ഥിതിക രീതികളില്‍ നിന്നും അണുവിട മാറാതെയൊരു ഗാനമാണ് ഇവരുദ്ദേശിച്ചതെങ്കില് ആ ശ്രമം വിജയിച്ചുവെന്നു പറയാം! ജോണ്സണ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും ഈ 'അഭിനന്ദനം' ബാധകമാണ്.
മധു കൈതപ്രത്തിന്റെ ആദ്യ ചിത്രമായ 'ഏകാന്ത'ത്തിന്റെ വിശേഷത്തില്‍ ഇങ്ങിനെയെഴുതി:
വളരെ നന്നാക്കാമായിരുന്ന ഒരു ചിത്രം എന്ന തോന്നല്‍ മനസിലവശേഷിപ്പിച്ചാണ് ‘ഏകാന്തം’ അവസാനിക്കുക.(അതിനു ശേഷം സംവിധായകന്റേതായി ഇറങ്ങിയ 'മധ്യവേനല്‍' കാണുവാന്‍ രണ്ടു വട്ടം ശ്രമിച്ചിട്ടും നടന്നില്ല. പിന്നീട് അതിനെക്കുറിച്ച് നല്ല അഭിപ്രായം പലയിടങ്ങളിലും വായിച്ചിരുന്നു.) 'ഏകാന്ത'ത്തില്‍ പറഞ്ഞതില്‍ കൂടുതലായി ഇവിടെയും പറയുവാനില്ല; വളരെ നന്നാക്കമായിരുന്ന മറ്റൊരു ചിത്രം എന്നതു മാത്രം ഓര്‍ക്കുവാന്‍ നല്‍കിയാണ് മധു കൈതപ്രത്തിന്റെ 'ഓര്‍മ്മ മാത്ര'വും ഓര്‍മ്മയാവുന്നത്.
2005 മെയ് 18-ന് ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിനെ ഓര്‍ക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍! കേരള പോലീസും സി.ബി.ഐ.-യും അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തിന് ഇതുവരെയും ഒരു തുമ്പുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് നടുക്കുന്നൊരു വസ്തുതയാണ്. ഇങ്ങിനെ എത്രയോ രാഹുല്മാര്!
'മധ്യവേനലി'നു ശേഷം മധു കൈതപ്രം സംവിധാനം നിര്‍വ്വഹിച്ച 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#OrmaMathram: The film tries to discuss some valid points, but fails miserably! Coming soon: bit.ly/cv-reviews
14 hours ago via web
--
ഒരു മലയാള പടം കാണാനുള്ള കൊതികൊണ്ട് കാണാന്‍ കയറി. ബോര് അടി ആയിരുന്നു എന്ന പ്രശ്നം മാത്രമേ തോന്നിയുള്ളൂ. കൂവാന്‍ ഒന്നും തോന്നിയില്ല. ഒരുപാട് പടങ്ങള്‍ ഇങ്ങനത്തെ കണ്ട നിര്വികാരതകൊണ്ടാകാം. സാമാന്യബുദ്ധി പലപ്പോളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. (കാഴ്ച്ച നഷ്ടപ്പെടുന്ന ആള് സ്കൂട്ടര്‍ വാങ്ങുന്നതൊക്കെ). തീയേറ്ററില്‍ ഉള്ള ആള്ക്കരെല്ലാം ആ സീന്‍ കഴിഞ്ഞപ്പോള്‍ കുശുകുശുക്കുന്നുണ്ടായിരുന്നു.
ReplyDeleteഹരീ
ReplyDeleteവാല്‍ക്കഷണത്തില്‍ രാഹുലുകള് എന്നു കണ്ടു. രാഹുല്‍ എന്നത് പുല്ലിംഗമാണ്. 'കള്‍' പ്രത്യയും നപുംസകലിംഗത്തിനൊപ്പമാണ് ചേര്‍ക്കുന്നത്. അസ്ഥാനത്ത് ഉപയോഗിച്ചാല്‍ ഇത് ആക്ഷേപദ്യോതകവുമാണ്. ആയതിനാല്‍ രാഹുല്മാര് എന്നാക്കുക.
അതുപയോഗിച്ചപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു, പക്ഷെ ഈ 'രാഹുല്മാര്' എന്ന പ്രയോഗം മനസിലൊട്ട് വന്നതുമില്ല്! തിരുത്തിയതിനു നന്ദി. :)
ReplyDelete--
കാണണം എന്ന് കരുതിയതാണ്...പക്ഷെ കേൾക്കുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ നല്ലതല്ല. സമയവും സൗകര്യവുമൊത്താൽ കാണാം എന്ന സ്ഥിതിയിലേക്ക് മാറ്റി തീരുമാനം. :-)
ReplyDeletenalloru chitram kanam enne pratheekshayodeyane chitrathine kayariyath. pakshe poornamayi nirashappeduthi. ithra boradippicha mattoru chitram aduthonnum kandittilla. rathinirvadham polulla cinemaye kuttappeduthunna c v balakrishnan thanikk thirakkadha ezhuthan ariyilla enna karyam marannu poyo.mobile number tharam kuttiye kittiyal vivaram ariyikkane enne parihasich alukal cinema hallil ninne irangi odukayane. madhu kaithapram adaminte makan abu enne cinema randu vattam kananam
ReplyDeleteഏകാന്തം ഇഷ്ടപ്പെടാതിരുന്നതിനാൽ ഇതിലും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.
ReplyDeleteആ കാശുകൊടുത്ത് സോൾറ്റ് ആന്റ് പെപ്പർ ഒരു പ്രാവശ്യം കൂടി കാണാം- മുതലാവും.
ഹരീ,
ReplyDeleteഓർമ്മ(ജൂബ്ബ)മാത്രം, എന്ന് റിവ്യൂ ബസ്സിലെഴുതിയതിന്നലെയാണ്. മധ്യവേനലിന്റെ തിരക്കഥയും സംഭാഷണവും പ്രശംസനീയമാണ്. എങ്കിലും കഥയിൽ അപാകതകൾ ഇല്ലാതില്ല. ഗ്ലോബലൈസേഷനെ ഒരു ഭീകരവിപത്തായും പെൺകുട്ടികളുടെ മാനം കവർന്നെടുക്കുന്ന കുത്തക ഭീകരനായും കഥയിൽ ചിത്രീകരിച്ച് യാഥാസ്ഥിതികരെ പ്രീതിപ്പെടുത്തുവാൻ ചിത്രത്തിനു കഴിഞ്ഞു. കൂടാതെ, കാസ്റ്റിംഗ് എടുത്തുപറയേണ്ട ഒന്നാണ്. വളരെ ആപ്റ്റ് ആയിട്ടുള്ള നടീ-നടന്മാരെ തിരഞ്ഞെടുത്തിരിക്കുന്നു.
70ലധികം സീനിൽ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ ജൂബമാറ്റം ഹരീ കണ്ടില്ലേ;)
നല്ലതിരക്കഥകൾക്ക് മലയാളത്തിലെ പഞ്ഞം മാറുമോ? സിവിയുടെ കഥകൾ തന്നെ ഗംഭീരം എന്ന് പറയാൻ തോന്നിയിട്ടില്ല. പിന്നെയല്ലേ തിരക്കഥ. :(