
ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 1.00 / 10
: 2.00 / 10
: 2.50 / 05
: 1.00 / 05
: 1.00 / 10
: 2.00 / 10
: 2.50 / 05
: 1.00 / 05
Cast & Crew
Bombay March 12
Bombay March 12
Directed by
Babu Janardhanan
Produced by
Haneef Muhammed
Story, Screenplay, Dialogues by
Babu Janardhanan
Starring
Mammootty, Roma Asrani, Unni Mukundan, Sadiq, V.K. Sreeraman, Lal, Shaari, Sudheer Karamana, Manikandan, Kochu Preman, Irshad, Seema G. Nair, Baby Diya etc.
Cinematography (Camera) by
Vipin Mohan
Editing by
Vijay Shankar
Production Design (Art) by
Salu K. George
Background Score by
Prashant Pillai
Music by
Afzal Yusuf
Sound Design by
Renganath Ravee
Lyrics by
Rafeeq Ahmed
Make-Up by
Pattanam Rasheed
Costumes by
Arun Manohar
Choreography by
Kumar Shanthy, Poppy
Banner
Red Rose Creations
സാങ്കേതികമേഖലയുടെ പച്ചയിലാണ് ചിത്രം കണ്ടു മടുക്കാവുന്ന പരുവത്തിലെങ്കിലും ആവുന്നത്. ആത്ഭുതമൊന്നും കാട്ടിയിട്ടില്ലെങ്കിലും വിപിന്‍ മോഹന്റെ ഛായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുന്നു. വിജയ് ശങ്കറിന്റെ എഡിറ്റിംഗ് അത്ര സുഗമമായല്ല ചിത്രത്തെ കൊണ്ടുപോവുന്നത്. പലയിടത്തും ചിത്രത്തിനു വേഗത നഷ്ടമാവുകയും ചെയ്യുന്നു. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതമോ, രംഗനാഥ് രവിയുടെ ശബ്ദ സന്നിവേശമോ ചിത്രത്തിന്റെ മികവുയര്ത്തുന്നില്ല. പട്ടണം റഷീദ് ഒരുക്കിയ പല കഥാപാത്രങ്ങളുടേയും ചമയം പരിഹാസ്യമായിരുന്നു. മണികണ്ഠന് അവതരിപ്പിച്ച സമീറിന്റെ സുഹൃത്തായ തൂപ്പുകാരന്റെ തലയില്‍ വെച്ചുകൊടുത്തിരുന്ന വിഗ്ഗൊക്കെ കണ്ടാല്‍ സ്കൂള്‍ നാടകത്തിലെ ചമയക്കാര്‍ പോലും നാണിച്ചു പോവും. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനവും അരുണ്‍ മനോഹറിന്റെ വസ്ത്രാലങ്കാരവും തരക്കേടില്ലാതെ പോവുന്നുവെന്ന് കാണാം. സിനിമക്കിടയില്‍ കണ്ടിരിക്കുക മെനക്കേടാണെങ്കിലും, റഫീഖ് അഹമ്മദ് എഴുതി അഫ്സല് യൂസഫ് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേട്ടിരിക്കുവാന്‍ രസമാണ്. എം.ജി. ശ്രീകുമാര്‍, സോണി സായി, സുധീഷ് എന്നിവര്‍ ചേര്‍ന്നു പാടുന്ന "ഓണവെയില് ഓളങ്ങളില്‍...", സോനു നിഗവും ഗണേഷ് സുന്ദരവും ചേര്‍ന്നാലപിച്ച "ചക്കരമാവിന്‍ കൊമ്പത്ത്..." എന്നീഗാനങ്ങളാണ് ഈ വകുപ്പില്‍ പെടുത്താവുന്ന ഗാനങ്ങള്‍. ഗാനരംഗങ്ങള്‍ കാണുമ്പോഴുള്ള മടുപ്പൊന്നും കുമാര്‍ ശാന്തിയും പോപ്പിയും ചേര്‍ന്നൊരുക്കിയ നൃത്തച്ചുവടുകളും മാറ്റുന്നില്ല.
'വാസ്തവം', 'തലപ്പാവ്', 'സിറ്റി ഓഫ് ഗോഡ്' എന്നിങ്ങനെ ചില ചിത്രങ്ങള്‍ക്കെങ്കിലും തരക്കേടില്ലാതെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ബാബു ജനാര്ദ്ദനന്. ഈ ചിത്രങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു സംവിധായകന്റെ കുപ്പായം തുന്നുവാന്‍ താന്‍ പാകപ്പെട്ടിട്ടില്ല എന്നു മനസിലാക്കുകയെങ്കിലും വേണ്ടിയിരുന്നു അദ്ദേഹം. അതുണ്ടാവാത്തത് 'ബോംബെ മാര്‍ച്ച് 12' ഈ തിയേറ്ററില്‍ എത്തുവാന്‍ കാരണമായി എന്നു പറയാം. മുസ്ലീം തീവ്രവാദത്തിന്റെ പേരില്‍ ഒരു മതവിഭാഗം മുഴുവന്‍ സംശയത്തിന്റെ നിഴലിലാവുന്ന ഗതികേട് ഒരുപിടി ചിത്രങ്ങള്‍ക്ക് വിഷയമായിക്കഴിഞ്ഞു. നിയമപരമായി അവരോടു ചെയ്യുന്ന നീതികേടിന്റെ ആക്കം കൂട്ടുന്നതാണ്, അവരുടെ നിസ്സഹായാവസ്ഥ തന്നെ പരിഹാസ്യമാവുന്ന തരത്തിലുള്ള ഇത്തരം ചലച്ചിത്രങ്ങള്‍. ചുരുങ്ങിയ പക്ഷം ഈയൊരു ദ്രോഹമെങ്കിലും അവരോട് ചെയ്യാതിരിക്കാമായിരുന്നു ബാബു ജനാര്‍ദ്ദനനും കൂട്ടര്‍ക്കും!
ഈ പടം വേണമെങ്കില്‍ ഇന്ത്യന്‍ ആര്‍മിക്കോ സുരക്ഷാ സേനക്കോ പോലീസിനോ ഒക്കെ കൊടുക്കാം, തീവ്രവാദികളെ പീഢിപ്പിക്കുവാന്‍. അജ്മല്‍ കസബോ, അഫ്സല് ഗുരുവോ ആരും പറഞ്ഞു പോവും: "ഒന്നു കൊന്നു തരൂ പ്ലീസ്... ദയവു ചെയ്ത് ഈ പടം കാണിക്കരുത്!"
തിരക്കഥാകൃത്തായ ബാബു ജനാര്‍ദ്ദനന്റെ ആദ്യ സംവിധാന സംരംഭം, 'ബോംബെ മാര്‍ച്ച് 12'-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#BombayMarch12: A terrible film! Can be used by Indian Army to torture terrorists! Coming soon in #Chithravishesham: bit.ly/cv-reviews
11 hours ago via web
--
ബാബു ജനാര്‍ദ്ദനന്റെ ഏതെങ്കിലുമൊക്കെ സിനിമ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ അതതു സംവിധായകരുടെ കഴിവുകൊണ്ടു മാത്രമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തലച്ചുമടായി കൊണ്ടുചെല്ലുന്ന തിരക്കഥ വെട്ടി പരുവപ്പെടുത്തുന്ന ജോലിയാണത്രെ പല സംവിധായകര്‍ക്കും ബാബു ആദ്യം കൊടുക്കുക...
ReplyDeleteബോംബെ മാര്‍ച്ച് 12 കണ്ടിരുന്നു. പ്രതീക്ഷക്കൊത്ത് വന്നില്ല. ബാബു ജനാര്‍ദ്ദന്‍ & മമ്മൂട്ടി എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു., വിഷയം നല്ലതെങ്കിലും എക്സിക്യൂഷന് വളരെ പാളിപ്പോയി.
ReplyDeleteമമ്മൂക്കാ നല്ല തിരക്കഥ എഴുതാവുന്ന ആരെയെങ്കിലും കണ്ടുപിടിക്കു പ്ളേ ഹൌസ് ഒരു തിരക്കഥ വറ്ക്ക് ഷോപ്പ് നടത്തി പുതിയ പ്റതിഭകളെ കണ്ടു പിടിക്കൂ, പുതുമുഖ സംവിധായകരെ ഇനി പ്റോത്സാഹിപ്പിക്കണ്ട കുറെ ആയി സം വിധാനം പഠിക്കാന്‍ ആദ്യം ഇവനൊക്കെ പോയി ലൈറ്റിംഗ് പഠിക്കട്ടെ ഇങ്ങിനെ പോയാല്‍ ഇക്കാ നമ്മള് ആകെ കുഴപ്പത്തിലാകും
ReplyDeleteടെററിസ്റ്റ് അന്ധനായിട്ടുള്ള ഫിലിംസ് അധികം മലയാളം സിനിമയില്‍ വന്നിട്ടില്ലെന്ന് തോന്നുന്നു.
ReplyDeleteഎന്തായാലും ഒന്നു കാണണം.
റേറ്റിങ്, ഒരൊന്നൊന്നേമുക്കാൽ റേറ്റിങാണല്ലോ..:)
ReplyDeleteഹരീ,
ReplyDeleteപറഞ്ഞത് കിറുകൃത്യം. പടംകണ്ട് വട്ടായി. ബാബു ജനാര്‍ദ്ദനന്റെ ആത്മഹത്യയെന്നുതന്നെ പറയാം.
നാട്ടിലെ ചാരപ്പണിയുടെ ഓരൊ കാര്യങ്ങളെ..
ReplyDeleteവെറുതേ പോലും ആ വഴിക്കു പോകണ്ടല്ലേ?
ReplyDeleteരണ്ടായിരത്തിനുശേഷം മലയാളസിനിമയിൽ വന്ന ഏറ്റവും നല്ല തിരകഥകളിൽ ഒന്നായിരുന്നു വാസ്തവം ( ആത്രയും വലിയ കഥ ഒട്ടും വലിച്ചു നീട്ടനുഭവപ്പെടുത്താതെ ഒരു ചിത്രമാക്കിയ പത്മകുമാറിനെയും ഓർക്കണം.)ആ തിരക്കഥാകൃത്തിൽ നിന്നും വളരെയധികം പ്രതീക്ഷിച്ചിരുന്നു. സംവിധാകനാവാനുള്ള തത്രപ്പാടിൽ (അതോ പത്മകുമാറുമായി തെറ്റിയതുകൊണ്ടോ?) ഇത്തരമൊരു തട്ടിക്കൂട്ട് ബാബുജനാർദ്ധനൻ ചെയ്യരുതായിരുന്നു.
ReplyDeletePartially Agree with you Mr.Haree.
ReplyDeleteMy Review
http://mollywoodniroopanam.blogspot.com/2011/06/12_30.html
gud attempt by janardhanan...........its a real true face which tries to convey compared to past mal film industry....rating shows dat mal film viewers r still at nursery level now also......
ReplyDeleteI saw a malayalam film in kerala after 2 years. I went just because others force me to. i read this review some time earlier so i didnt want to watch it. But i felt i would have missed one of the nice film in 2011. I just dont understand why haree give 1.75 /10.0 for this film. no story, no direction....hmmm. i didnt see anywherelse such a bad review. even Imdb gives 7/10. none of the reasons you make doesnt give enough reason to downgrade a brilliant movie like this.
ReplyDeletevalare mosham niroopanam......
ReplyDelete