പി. പത്മരാജന്റെ തിരക്കഥയില്‍, ഭരതന് സംവിധാനം ചെയ്ത്, ജയഭാരതിയും കൃഷ്ണചന്ദ്രനും പ്രധാന കഥാപാത്രങ്ങളായ രതിയേയും പപ്പുവിനേയും അവതരിപ്പിച്ച '
രതിനിര്‍വേദം' 1978-ലാണ് പുറത്തിറങ്ങുന്നത്. '
ഒരു നാള് വരും' എന്ന ചിത്രത്തിനു ശേഷം ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന '
രതിനിര്‍വ്വേദ'മെന്ന പുതിയ പതിപ്പില്‍ ശ്വേത മേനോനും ശ്രീജിത്ത് വിജയുമാണ് യഥാക്രമം രതിയും പപ്പുവും. പത്മരാജന്റെ യഥാര്‍ത്ഥ തിരക്കഥ, വിനു എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കൗമാരമനസിന്റെ കാമവാഞ്ഛകള് തുറന്ന് ചര്‍ച്ച ചെയ്യുവാനുള്ള ആര്‍ജ്ജവം മലയാള സിനിമയില്‍ ഇല്ലാതിരുന്ന ഒരു കാലത്ത് പുറത്തുവന്നതാവണം ആദ്യ 'രതിനിര്‍വേദ'ത്തിന്റെ വിജയത്തിനു ഹേതു. എന്നാല്‍ മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാത്ത ഒരു പ്രമേയം, അതേ അച്ചില്‍ പിന്നെയും പണിതിറക്കുമ്പോള്‍ വരുന്ന ചേര്‍ച്ചക്കുറവുകള്‍, പുതിയ പതിപ്പിനെ സ്ത്രീശരീരം പ്രദര്‍ശനമാക്കുന്ന മറ്റൊരു ചിത്രം മാത്രമാക്കി മാറ്റുന്നു. 'Old is Gold' എന്നു പറയുമ്പോലെ പഴയത് സ്വര്‍ണമെങ്കില്‍ പുതിയത് വെറും മുക്കുപണ്ടം മാത്രമാവുന്ന അവസ്ഥ ഇതില്‍ വീണ്ടും കാണാം!
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 4.00 / 10
: 3.00 / 05
: 2.00 / 05
പ്രമേയപരമായി മുന്‍ പതിപ്പില്‍ നിന്നും ഒരു മാറ്റത്തിനും മുതിരാതെയാണ് പുതിയത് എടുത്തു വെച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പുനഃനിര്‍മ്മാണത്തിന് എത്രത്തോളം സാധുതയുണ്ട് എന്നതു തന്നെ സംശയമാണെന്നിരിക്കെ, 1978-ലെ കഥ ഇന്ന് അതേ മട്ടില്‍ പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്! പണ്ടത്തെ ഒരു കഥ ഇന്നു പറയുമ്പോള്‍, ആ കഥ പണ്ടു പറഞ്ഞ അതേ മട്ടില്‍ പറഞ്ഞാല്‍ മതിയാവുമോ? അന്നത്തെ സിനിമാ നിര്‍മ്മാണ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇന്നൊരു പടമെടുത്താല്‍ എങ്ങിനെയിരിക്കും? പുതിയ സങ്കേതങ്ങള്‍, ഇന്നത്തെ അഭിനേതാക്കള്‍; ഇതൊക്കെ കാലത്തിനു യോജിച്ചതാവുമ്പോള്‍ പ്രമേയവും അതേ മട്ടില്‍ പരിഷ്കരിക്കേണ്ടതല്ലേ? കാലത്തിന്റെ തിരിച്ചു പോക്ക്, '1978-ലെ ഒരു മധ്യതിരുവിതാംകൂര്‍ ഗ്രാമം' എന്നെഴുതി കാണിച്ചതിനു ശേഷം, പഴയ മോഡല്‍ അംബാസിഡര്‍ കാറ് കാണിച്ചതു കൊണ്ടോ പട്ടാളക്കാരന്റെ ട്രങ്ക് പെട്ടി കാണിച്ചതു കൊണ്ടോ മാത്രം അനുഭവവേദ്യമാവില്ല. കുറഞ്ഞപക്ഷം '
നീലത്താമര'യില്‍ ലാല്‍ ജോസും എം.ടി. വാസുദേവന്‍ നായരും ചെയ്തതു പോലെ വര്‍ത്തമാനത്തോട് എങ്ങിനെയെങ്കിലും ബന്ധിപ്പിക്കുവാനുള്ള ശ്രമമെങ്കിലും വേണ്ടിയിരുന്നു. അമ്പതുകളിലുള്ള പപ്പുവും പപ്പുവിന്റെ കൗമാരത്തിലുള്ള മക്കളുടെ ചെയ്തികള്‍ കണ്ട് പപ്പു തന്റെ കൗമാരം അയവിറക്കുന്നതായോ മറ്റോ ഒരു മാറ്റിയെഴുത്ത് അനിവാര്യമായിരുന്നു. അത് ചെയ്തിട്ടില്ല എന്നതു തന്നെ ഈ ചിത്രത്തെ പിന്നോട്ടടിക്കുന്നു. അങ്ങിനെയൊരു പുനര്‍നിര്‍മ്മാണത്തിന് ഉതകുന്ന എന്തെങ്കിലും യഥാര്‍ത്ഥ ചിത്രത്തിലുണ്ടോ എന്നതും ചിന്തിക്കേണ്ട വിഷയമാണ്.
Cast & Crew
Rathinirvedam
Directed by
T.K. Rajeev Kumar
Produced by
Menaka Suresh Kumar
Story, Screenplay, Dialogues by
P. Padmarajan / Vinu Abraham
Starring
Shweta Menon, Sreejith Vijay, Maniyan Pillai Raju, Shammi Thilakan, Pakru, KPAC Lalitha, Shobha Mohan, Maya Viswanath, Master Kunjan, Baby Ammu, Baby Meera Nair etc.
Cinematography (Camera) by
Manoj Pillai
Editing by
Ajith
Production Design (Art) by
Mohandas
Music by
M. Jayachandran
Lyrics by
Murukan Kattakada
Make-Up by
P.V. Shankar
Costumes by
Kukku Parameswaran
Banner
Revathy Kalamandir
പൊക്കിളും മാറിടവും അനാവൃതമാവുന്ന തരത്തില്‍ സാരിയും ദാവണിയും ധരിക്കുക എന്നതല്ലാതെ രതിയെ അവതരിപ്പിച്ച ശ്വേത മേനോന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ഇതൊക്കെ ഒളിഞ്ഞു നോക്കുന്ന പപ്പുവിനെ അവതരിപ്പിക്കുവാന്‍ ശ്രീജിത്തിനും മിനക്കെടേണ്ടി വന്നിരിക്കില്ല. ഈ രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും പ്രായമോ സ്വഭാവമോ നിഷ്കളങ്കതയോ ഒന്നും (കുറഞ്ഞപക്ഷം, യഥാര്‍ത്ഥ ചിത്രത്തിലൂടെ പ്രേക്ഷകര്‍ മനസിലാക്കിയ മട്ടിലെങ്കിലും) ഇവരിരുവരുടേയും രൂപഭാവങ്ങളുമായി ചേര്‍ന്നു പോവുന്നില്ല എന്നത് ചിത്രത്തിനൊരു ന്യൂനതയാണ്. ഇത്രത്തോളമൊന്നും വിവസ്ത്രയാവാത്ത '
സിറ്റി ഓഫ് ഗോഡ്' പോലെയുള്ള ചിത്രങ്ങളില്‍ ശ്വേതക്ക് ഇതിലുമേറെ വശ്യതയുണ്ടായിരുന്നു താനും. മണിയന് പിള്ള രാജുവിന്റെ പട്ടാളം മാമനും കെ.പി.എ.സി. ലളിതയുടെ രതിയുടെ അമ്മയായ നാരായണിയുമൊക്കെയാണ് ഇവരെക്കാളും ചിത്രത്തില്‍ അഭിനയമികവുകൊണ്ട് ശ്രദ്ധ നേടുന്നത്. പപ്പുവിന്റെ അമ്മ, കുഞ്ഞമ്മ വേഷങ്ങളില്‍ യഥാക്രമം ശോഭ മോഹന്‍, മായ വിശ്വനാഥ് എന്നിവരെത്തുന്നു. ചെറിയച്ഛനെ അവതരിപ്പിക്കുന്ന ഷമ്മി തിലകനാവട്ടെ ആ കഥാപാത്രത്തിന്റെ ഗൗരവം കളഞ്ഞ് തമാശയാക്കി കളഞ്ഞു. (ഒരുപക്ഷെ, ഇന്നത്തെ മട്ടിലേക്ക് പ്രമേയം മാറ്റിയെഴുതിയിരുന്നെങ്കില്‍ ഇത് നല്ലതിനാവുമായിരുന്നു!) ഉണ്ടപക്രുവിന്റെ മന്ത്രവാദിക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.
മനോജ് പിള്ളയുടെ ഛായാഗ്രഹണവും അജിത്തിന്റെ എഡിറ്റിംഗും, ഗാനരംഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിനാവശ്യമായ ദൃശ്യഭംഗി നല്‍കുന്നുണ്ട്. ഗാനരംഗങ്ങള്‍ തീര്‍ത്തും അനാകര്‍ഷകമായാണ് ചിത്രീകരിച്ചിട്ടുള്ളത്. കലാസംവിധായകന്‍ മോഹന്‍ദാസിന്റെ ഭാഗത്തു നിന്നും കാലാനുസൃതമായ ചുറ്റുപാടുകളൊരുക്കുവാന്‍ ശ്രമങ്ങളുണ്ടെങ്കിലും സൂക്ഷ്മതക്കുറവ് പ്രകടമാണ്. ഉപയോഗിച്ചെന്നേ തോന്നാത്ത ട്രങ്ക് പെട്ടിയും, അതിനു മുകളിലെ വടിവൊത്ത അക്ഷരങ്ങളും ഒരു ഉദാഹരണം. കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരം ശരാശരി മികവു പുലര്‍ത്തുമ്പോള്‍, രതിയുടെ നേര്‍പ്പിച്ച പുരികങ്ങളും വേറിട്ടു കാണുന്ന വെപ്പുമുടിയും, മണിയന് പിള്ള രാജു അവതരിപ്പിച്ച പട്ടാളം മാമന്റെ കൃത്രിമത്വം തോന്നിക്കുന്ന രൂപവുമൊക്കെ പി.വി. ശങ്കറിന്റെ ചമയത്തിന്റെ നിലവാരം കുറയ്ക്കുന്നു. മുരുകന് കാട്ടാക്കട എഴുതി എം. ജയചന്ദ്രന് ഈണമിട്ട നാലഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രെയ ഗോശാല്‍ പാടിയ "കണ്ണൊരം ചിങ്കാരം...", "മധുമാസ മൗനരാഗം" എന്നീ ഗാനങ്ങള്‍; സുധീപ് കുമാര്‍, കാര്‍ത്തിക് എന്നിവരാലപിച്ച "ചെമ്പകപ്പൂങ്കാട്ടിലെ...", "നാട്ടുവഴിയിലെ..." എന്നീ ഗാനങ്ങളൊക്കെയും കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്.
മേനക സുരേഷ് കുമാറിന്റെ ലേബലില്‍ തകര, അവളുടെ രാവുകള്‍ തുടങ്ങിയ ചിത്രങ്ങളൊക്കെയും സുരേഷ് കുമാറിന് പുറത്തിറക്കുവാന്‍ പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു. പഴയ കഥകളൊക്കെ, ഒരു മാറ്റവുമില്ലാതെ പുതിയ അഭിനേതാക്കള്‍ അഭിനയിച്ചു കാണണമെന്ന് ആര്‍ക്കുമിവിടെ ഒരു നിര്‍ബന്ധവുമുണ്ടെന്ന് തോന്നുന്നില്ല. ഇനി വിഷയദാരിദ്ര്യം കാരണമായാണ് പഴയതു തേടി പോവുന്നതെങ്കില്‍, കുറഞ്ഞപക്ഷം വര്‍ത്തമാന കാലത്തിനു യോജിച്ച രീതിയില്‍ ഈ ചിത്രങ്ങളുടെ തിരക്കഥകള്‍ മാറ്റിയെഴുതുവാന്‍ കെല്‍പ്പുള്ള ആരെയെങ്കിലും കണ്ടെത്തുവാന്‍ ശ്രമിക്കുക. അതല്ലാതെ, രചന മേല്‍നോട്ടത്തിനായി ഒരാളെ ചേര്‍ത്തതുകൊണ്ട് ചിത്രത്തിനു കാര്യമായെന്തെങ്കിലും ഗുണമുണ്ടാവുമെന്ന് കരുതുക വയ്യ. ഒരുപക്ഷെ ഇത്തരം ചിത്രങ്ങള്‍ പടച്ചുവിടുന്നത് സംവിധായകനുള്‍പ്പടെയുള്ള അണിയറക്കാര്‍ക്ക് 'രതി'യുടെ സുഖം നല്‍കിയേക്കാമെങ്കിലും ഇതൊക്കെ കാണേണ്ട പ്രേക്ഷകര്‍ക്കത് 'നിര്‍വ്വേദം' മാത്രമായി പോകുമെന്നതാണ് ചിത്രത്തിന്റെ ബാക്കിപത്രം. (നിര്വ്വേദമെന്നാല് ദുഃഖമെന്നും അര്‍ത്ഥമുണ്ടെന്ന്
M3DB-യുടെ പേജ് പറയുന്നു.)
ഇന്നൊരു പുതിയ വിവാഹജീവിതം ആരംഭിക്കുന്ന ശ്വേത മേനോന് ആശംസകള്‍!
ഈ അഭിമുഖത്തില്‍ പറയുന്നതുപോലെ വിവാഹത്തിലൂടെ ശ്വേതയുടെ സിനിമാജീവിതത്തിന് പുതിയ ഭാവവും ഉയര്‍ച്ചയും കൈവരിക്കുവാനും കഴിയട്ടെ!
--
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ശ്വത മേനോനും ശ്രീജിത്ത് വിജയും രതിയായും പപ്പുവായുമെത്തുന്ന 'രതിനിര്‍വ്വേദ'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Rathinirvedam: Old is gold, but this one is rolled gold! Coming soon in #Chithravishesham: bit.ly/cv-reviews
1 hour ago via web
--
സിനിമ വരുന്നതിന് മുൻപേയുള്ള പോസ്റ്റർ മാമാങ്കം കണ്ടപ്പോഴേ തോന്നിയിരുന്നൂ ഒരു തരം ഇക്കിളിപ്പെടുത്തൽ മാത്രമായി ചിത്രം മാറുമെന്ന്!!!
ReplyDelete"....കൗമാരമനസിന്റെ കാമവാഞ്ഛകള് തുറന്ന് ചര്‍ച്ച ചെയ്യുവാനുള്ള ആര്‍ജ്ജവം മലയാള സിനിമയില്‍ ഇല്ലാതിരുന്ന ഒരു കാലത്ത് പുറത്തുവന്നതാവണം ആദ്യ 'രതിനിര്‍വേദ'ത്തിന്റെ വിജയത്തിനു ഹേതു. എന്നാല്‍ മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാത്ത ഒരു പ്രമേയം, അതേ അച്ചില്‍ പിന്നെയും പണിതിറക്കുമ്പോള്‍ വരുന്ന ചേര്‍ച്ചക്കുറവുകള്‍, പുതിയ പതിപ്പിനെ സ്ത്രീശരീരം പ്രദര്‍ശനമാക്കുന്ന മറ്റൊരു ചിത്രം മാത്രമാക്കി മാറ്റുന്നു."
ReplyDeleteഹരീ..നന്നായ് പറഞ്ഞു!
മീഡിയം ഏതു തന്നെയായാലും അനുവാചകനും പ്രേക്ഷകനുമൊക്കെ തന്നേക്കാള്‍ വിവരമുള്ളവരായിക്കുമെന്ന ബോധം അത് പടച്ചുണ്ടാക്കി വിടുന്നവര്ക്കുണ്ടായിരിക്കണം..
അല്ലെങ്കില്‍ ദാ ഇങ്ങിനിരിക്കും..!
പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില് ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷെ ജി. സുരേഷ്കുമാറീന്റെ നേതൃത്വത്തില്‍ ടി കെ രാജീവ് കുമാര്‍ തുണിയഴിച്ചുകാണിച്ച പുതിയ രതിനിര്‍വ്വേദം സ്ത്രീ നഗ്നതയുടെ ഒളിഞ്ഞുനോട്ടത്തില്‍ അഭിരമിക്കുന്ന മലയാളി ആണ്‍സമൂഹത്തിനുള്ള ദൃശ്യവിരുന്നു മാത്രമായിപ്പോകുന്നു.
ReplyDelete"പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില് ആത്മാര്‍ത്ഥയുണ്ടായിരുന്നു."
ReplyDeleteപഴയ രതിനിർവേദത്തിൽ സിനിമ തന്നെയാണോ ഉണ്ടായിരുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പിന്നെ, പ്രതിഭയും ആത്മാര്‍ത്ഥതയും കൂടി പുനപരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.
Havent seen the new movie, will do for sure. I was never that impressed by the old one too. But I have to tell this
ReplyDeleteകൗമാരമനസിന്റെ കാമവാഞ്ഛകള് തുറന്ന് ചര്‍ച്ച ചെയ്യുവാനുള്ള ആര്‍ജ്ജവം മലയാള സിനിമയില്‍ ഇല്ലാതിരുന്ന ഒരു കാലത്ത് പുറത്തുവന്നതാവണം ആദ്യ 'രതിനിര്‍വേദ'ത്തിന്റെ വിജയത്തിനു ഹേതു.- Sorry Haree, cant agree with you on this point. 70 -80's there were good movies from the artistic wing. But on the regular entertainment side there werent that good movies or most were nearly having the same kind of themes. (this changed only from the beginning of 80's - which was our golden era. Old Rathi nirvedam was quite a different movie then and interestingly, Malayaalee family audiences were not that hypocritc then. It was allright for families - I mean couples and adults to watch such movies like Rathinirvedam and Avalude Raavugal in theatre, which were all big hits, only because families watched it.
Movies like Rathi nirvedam and Avalude Raavugal - imagine if released now, would not have any family audience - like in the case of the new Rathi nirvedam. (There was a movie called Ee noottaandile mahaarogam - or some similar name, which was about AIDS, in 80's which attracted lot of family audience. Can you imagine that now.
I am just saying that our society is becoming more and more hypocritic. When Shakeela or Shweta menon show some cleavage its only meant for men, but when Aishwarya Rai or some Bollywood actress acts with even less clothes, that is fine for families. They can even bear those terribly vulgur gesticulations (even by western standards) watch them in the living room. Just a clear sign of the growing Keralan hypocrisy. I just wanted to say that Malayalam movies then, in 70's and 80's had more strength to shoot any kind of theme, because families, read couples and adults, would not ignore them, just because there was some cleavage show or A certificate. But not now, not any more and I dont think this will change too, we are trying our hard to attain the levels of Elizabethan hypocrisy, which was implanted here by the Colonialists.
നന്നായി പറഞ്ഞിരിക്കുന്നു, ഹരീ.
ReplyDeleteസിനിമക്ക് മുമ്പേ പുറത്തു വന്ന വിശകലനങ്ങളോട് യോജിച്ചു പോകുന്നുമുണ്ട്.
ഇത്തരം സിനിമള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട, നമ്മുടെ തലമുറയുടെ മാറ്റം തന്നെ കാരണം.
@രജീവ്
ReplyDeleteഈയടുത്ത് സിനിമാ വാരികകളും ചാനലുകളും കൊട്ടിഘോഷിച്ച പോലെ പഴയ രതിനിര്‍വേദം “ക്ലാസിക്” ചിത്രമായിരുന്നു എന്ന് ഞാന്‍ പറഞ്ഞില്ല. അങ്ങിനെ തോന്നുന്നുമില്ല. പത്മരാജന്റേയും ഭരതന്റേയും ഏറ്റവും മികച്ച സൃഷ്ടിയുമല്ല രതിനിര്‍വേദം. അതിനേക്കാള്‍ ഒരു പാട് നല്ല സൃഷ്ടികള്‍ ചെയ്തിട്ടുമുണ്ട് താനും. എന്തായാലും പത്മരാജനും ഭരതനും പ്രതിഭയുള്ളവരായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് പുനപരിശോധിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ആ പ്രതിഭകള്‍ ചേരുമ്പോഴുള്ള മിനിമം സിനിമയൊക്കെ പഴയതിനുണ്ടെന്നും ഞാന്‍ കരുതുന്നു. പുതിയതു വന്നശേഷം കാണുമ്പോള്‍ പ്രത്യേകിച്ചും.
(ഈ പറഞ്ഞതിനര്‍ത്ഥം രതിനിര്‍വേദം എക്കാലത്തേയും മികച്ച സിനിമ, ക്ലാസിക്ക് എന്നാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം എന്ന് വായിച്ചെടുക്കല്ലേ.)
"പൊക്കിളും മാറിടവും അനാവൃതമാവുന്ന തരത്തില്‍ സാരിയും ദാവണിയും ധരിക്കുക എന്നതല്ലാതെ രതിയെ അവതരിപ്പിച്ച ശ്വേത മേനോന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ഇതൊക്കെ ഒളിഞ്ഞു നോക്കുന്ന പപ്പുവിനെ അവതരിപ്പിക്കുവാന്‍ ശ്രീജിത്തിനും മിനക്കെടേണ്ടി വന്നിരിക്കില്ല."
ReplyDeleteഭരതന് പത്മരാജന് എന്നിവരോടുള്ള മുഴുവന്‍ ബഹുമാനവും വച്ചുകൊണ്ട് തന്നെ പറയെട്ടെ അവരും അന്ന് ചെയ്തത് ഇതു തന്നെയെല്ലേ? അന്നത്തെ യുവാക്കളെ ഇക്കിളിപ്പെടുത്താന്‍ എടുത്ത ഒരു പൈങ്കിളി സിനിമ അവരുടെ മറ്റുള്ള സിനിമയുമായി താരതമ്യപ്പെടുത്തുവാനേ പറ്റാത്തത്ര വെറും ഇക്കിളിപ്പടം
നീലത്താമര ആദ്യം ആരും കണ്ടിട്ടില്ലായിരിന്നു എന്ന് കരുതാം...യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു സാധാരണ ചിത്രം ലാൽജോസിന് എംടിയുടെ തിരക്കഥയിൽ സംവിധാനം ചെയ്യണമെന്ന് മോഹവും കൂടി ആയപ്പോൾ പുനർജ്ജനിച്ചതാണ് അതെന്ന് കരുതാം...
ReplyDeleteഇത് ഭരതൻ-പത്മരാജൻ ടീം ചെയ്ത ഒരു പടം...അതും അന്നുമിന്നുമുള്ള മിക്ക സിനിമപ്രേക്ഷകരും കണ്ടിട്ടുള്ളതുമായ ഒരു സിനിമ വീണ്ടും എടുത്തുപൊലിപ്പിക്കാമെന്ന് കരുതുന്നതിന്റെ പിന്നിലെ ലോജിക്ക് മനസിലാവുന്നില്ല...ആലോചിച്ചിട്ട് ശ്വേതാമേനോൻ എന്നൊരു ലോജിക്കേ കിട്ടുന്നുമൊള്ളു...
Click the link below to read RATHINIRVEDAM review
ReplyDeletehttp://mollywoodniroopanam.blogspot.com/2011/06/blog-post_18.html
എന്തൊക്കെ പറഞ്ഞാലും ചിത്രം ഹിറ്റായി കഴിഞ്ഞു.ഞാന്‍ റിലീസ് ദിവസം രാവിലെ കോഴിക്കോട് കൈരളിക്കു മുമ്പിലൂടെ നടക്കുമ്പോള്‍ മുലകുടി മാറാത്ത പിള്ളേരാണ് ശ്വേത ചേച്ചിയുടെ മുല കാണാനായി തിക്ക് കൂട്ടിയിരുന്നത് .ശ്രീയില്‍ ആളില്ലാതെ മുരടിച്ചിരുന്ന ശങ്കരനും മോഹനനും എന്നാ ചിത്രത്തിനാണ് ഗോളടിച്ചത് .ടിക്കറ്റ് കിട്ടതവരെല്ലാം അതിനു ഇടിച്ചു കയറി ,tv ചന്ദ്രന്റെ ചിത്രം അങ്ങനെ രതി ചേച്ചിയുടെ കാരുണ്യത്തില്‍ മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ സാധ്യത ഉണ്ട് .എവിടെയരോ ചൂണ്ടികാണിച്ച പോലെ ഭരതന്റെ പഴയ ചിത്രവും അത്ര മികച്ചത് ആയിരുന്നില്ല ,ജയഭാരതിയുടെ മാംസ കൊഴുപ്പ് ആ ചിത്രത്തില്‍ നന്നായി ചൂഷണം ചെയ്തിട്ടുണ്ട് ,പക്ഷെ ആ ചിത്രം ധീരമായ ഒരു പരീക്ഷണമായിരുന്നു .ഈ ചിത്രം കണ്ടവര്കൊന്നും വിശപ്പ് മാറിയിട്ടില്ല .പ്രേക്ഷകര്‍ക്ക് വേണ്ടത് നല്കാന് ചിത്രത്തിനായില്ല .വിളിച്ചു വരുത്തി ഊണില്ല എന്ന് പറയുന്ന അവസ്ഥ .പഴയ ചിത്രത്തില്‍ ക്ലൈമാക്സ് രംഗത്തില്‍ പപ്പു രതിയെ മരത്തോടു ചേര്‍ത്ത് നിര്‍ത്തി ഭോഗിക്കുന്നതയിരുന്നു ആദ്യം ചിത്രീകരിച്ചത് .പക്ഷെ പദ്മരാജന് പിന്നീട് തുടക്കക്കാരനായ ഒരു കൌമാരക്കാരന് അങ്ങനെ ഭോഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ന്നു വീണ്ടും ചിത്രീകരിക്കുകയായിരുന്നു (he means only experienced guys can do sex in standing position,pappu cant do that)ഇത് കൃഷ്ണചന്ദ്രന് തന്നെ വെളിപെടുതിയതാണ് .ഒരു പത്രത്തില്‍ വന്നത് ജയഭാരതി അഭിനയിക്കാന്‍ മടിച്ച രംഗങ്ങള്‍ വരെ ശ്വേത അഭിനയിച്ചു എന്നാണ് .ആ രംഗങ്ങള്‍ എന്താന്നെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍ ചിത്രത്തിന് കയറിയത് .എല്ലാം തകര്‍ന്നു തരിപ്പണമായി
ReplyDeleteറിവ്യൂകളെ റേറ്റിംഗിന്റെ ഓർഡറിൽ സോർട്ട് ചെയുന്ന ഒരു ഫീച്ചർ ഈ സൈറ്റിൽ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ കാണുന്നില്ല.
ReplyDelete@NANZ...
ReplyDelete1) "പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു.” -പഴയ രതിനിർവേദത്തിൽ സിനിമ തന്നെയാണോ ഉണ്ടായിരുന്നത് എന്ന എന്റെ സംശയത്തിൽ ഉറച്ചുനിൽക്കുന്നു.
2) “ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു.” -ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ആ സിനിമയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഒന്നും എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല.
3) “ആ കലാസൃഷ്ടിയില് ആത്മാര്ത്ഥതയുണ്ടായിരുന്നു." -പഴയ രതിനിർവേദം ഒരു കലാസൃഷ്ടി ആയേ തോന്നിയിട്ടില്ല, അപ്പോൾ പിന്നെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംശയിക്കേണ്ടതുമില്ല!
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ReplyDeleteപഴയ 'രതിനിര്‍വേദ'ത്തിലും തുറന്നു കാണിക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ രതി മനഃപൂര്‍വം തുറന്നു കാണിക്കുകയോ പപ്പു അവസരങ്ങള്‍ മനഃപൂര്വമുണ്ടാക്കി കാണുകയോ ആയിരുന്നില്ല. പപ്പുവിന്റെ പ്രായത്തിനൊപ്പിച്ച് ചിന്തകള്‍ മാറുന്നത്, അതുപോലെ രതിയുടെ പപ്പുവിനോടുള്ള വാത്സല്യം; ഇതൊക്കെ കൂടുതല്‍ അനുഭവത്തായിരുന്നു. പപ്പുവിന്റെ നിഷ്കളങ്കതയും രതിയുടെ വാത്സല്യവും പുതിയ പതിപ്പില്‍ നഷ്ടമാവുന്നു. എന്നാല്‍ അതുകൊണ്ട് ആദ്യ പതിപ്പ് വളരെ മികച്ച ഒരു ചിത്രമൊന്നും ആണെന്നുമില്ല. തമ്മില്‍ ഭേദം എന്നു പറയാമെന്നു മാത്രം. തുറന്നു കാണിക്കല്‍ ഉണ്ടായി എന്നതല്ല ആര്‍ജ്ജവം എന്നതു കൊണ്ട് ഉദ്ദേശിച്ചത്, ഏതാണ്ട് 8 വയസ് ഇളപ്പമായ ഒരുവന് ചേച്ചിയുടെ സ്ഥാനത്തുള്ള സ്ത്രീയോടു തോന്നുന്ന കാമാസക്തി; അത് ഈ ചിത്രത്തിനു മുന്‍പും പിന്‍പും മുഖ്യധാരാ സിനിമയില്‍ വിഷയമായിട്ടുണ്ടോ? സംശയമാണ്. അങ്ങിനെയൊരു പ്രമേയം മുഖ്യധാരയില്‍ വിഷയമാക്കുവാന്‍ കാണിച്ച ആര്‍ജ്ജവം എന്നു സാരം.
പുതുക്കിയപ്പോള്‍ റേറ്റിംഗ് വിഡ്ജറ്റ് വിട്ടു പോയതാണ്. ചേര്‍ക്കാം. :)
--
മലയാളസിനിമയുടെ “പ്രതിസന്ധി“ മാറ്റാന്‍ മുന്നിട്ടിറങ്ങയതാവും സുരേഷ് കുമാര്‍,പുതിയ നിര്‍വേദം ഷക്കീല പടങ്ങളുടെ ശ്രേണിയില്‍ തന്നെ....
ReplyDeleteLike to see this film.
ReplyDeleteThanks for sharing this review.
If possible please include a link to all the movies that got over the (5 or 6 or 7) in your marking system.
Thanks
ചാനല്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നല്ല സിനിമയോടു അടങ്ങാത്ത താല്പര്യമുണ്ടെന്നു കളവു പറയുകയും ലാഭം കൊയ്യാന്‍ സിനിമയുടെ ഫോര്‍മാറ്റില്‍ മാംസക്കച്ചവടം നടത്തുകയും ചെയ്യുകയാണ് സുരേഷ്കുമാര്‍ എന്ന നിര്‍മ്മാതാവ് രതിനിര്‍വ്വേദം എന്ന സിനിമയുടെ പുതിയ പതിപ്പിലൂടെ.
ReplyDeleteനല്ല സിനിമയോടു സുരേഷ്കുമാറിന് പ്രതിബദ്ധതയുണ്ടായിരുന്നുവെങ്കില്‍, മലയാളത്തില്‍ അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ ഇറങ്ങിയ എത്രയോ നിലവാരമുള്ള പ്രദര്‍ശനവിജയം നേടിയ ചലച്ചിത്രങ്ങളുണ്ടായിരുന്നു.
അപ്പോ, അതല്ല ലക്ഷ്യം. സിനിമാകൊട്ടകയുടെ ഇരുട്ടില്‍ സ്ത്രീശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ കൊണ്ടു കേരളത്തിന്റെ കൗമാരയൗവ്വനങ്ങളെ തടവിലാക്കി അവരെ പോക്കററടിച്ചു കൊഴുത്തു തടിക്കുക!
ദൃശ്യഭാഷയില്‍ പുതിയൊരു സംവേദനശീലവും സംസ്കാരവും ഇതള്വിരിയുവാന് ശ്രമിക്കേണ്ടിയിരുന്ന ടി.കെ.രാജീവ്കുമാറിനെപ്പോലെയുള്ള ഒരു സംവിധായകന് സുരേഷ്കുമാറിന്റെ ഈ ഇറച്ചിക്കച്ചവടത്തിന് പിന്തുണ നല്‍കരുതായിരുന്നു. ഇനി സംവിധായകനാണീ പ്രലോഭനവുമായി സുരേഷ്കുമാറിനെ സമീപിച്ചതെങ്കില്‍ സുരേഷ്കുമാറും ഇത്തരം സാംസ്കാരികാഭാസത്തിന് പണമിറക്കരുതായിരുന്നു. കേരളീയര്‍ ലജ്ജിക്കേണ്ടത് അതിലൊന്നുമല്ല, സ്ത്രീശരീരത്തിന്റെ കച്ചവടസാധ്യതകളെ നിര്‍ലജ്ജം വിപണനം ചെയ്ത് ലാഭം കൊയ്യാനുള്ള രേവതികലാമന്ദിറിന്റെ അശ് ളീല
ശ്രമങ്ങള്‍ക്ക് ഔദ്യോഗികനിര്മ്മാതാവെന്ന നിലയില്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടുള്ളത് മേനകസുരേഷ്കുമാര് എന്ന സ്ത്രീ തന്നെയാണെന്നതാണ്. ഭരതന് എന്ന സംവിധായകനില്‍ അല്ല വ്യക്തിയില്‍ ഒളിഞ്ഞിരുന്ന സെക് ഷ്വല്‍ പെര്‍വെര്‍ട്ടിന്റെ സെല്ലുലോയിഡിലെ ആത്മപ്രകാശനം മാത്രമായിരുന്ന ഒരു നാലാംകിട സിനിമയെ എഴുപതുകളിലെ ക് ളാസ്സിക്ക്
എന്നൊക്കെ വിശേഷിപ്പിക്കുവാനുള്ള മലയാളത്തിലെ ചില ടെലിവിഷന്‍ ചാനലുകളുടെ ഉളുപ്പില്ലായ്മയുടെ പിന്നിലും സിനിമയെന്ന ജനപ്രിയമാധ്യമത്തെ അരാജകത്വത്തിലേക്കു തള്ളിവിട്ടു മടിശ്ശീല വീര്‍പ്പിക്കുന്നവരുടെ ധാര്‍ഷ്ഠ്യം തന്നെയായിരിക്കാം.
പതമരാജണ്റ്റെ ബോറന് തീമുകള്‍ ആണു മറ്റുള്ളവറ്ക്കു നല്‍കാറു, രതി നിര്‍വേദം അന്നു ഭയങ്കര വിജയം ആയത് വേറെ സെക്സ് പടങ്ങള്‍ കാണന്‍ ഇല്ലായിരുന്നതിനാലും ജയഭാരതിയുടെ ഒരു കിടപ്പ് (ഭരതന് വരച്ച മാദകമയ ഒരു പോസ്റ്റര്‍) കണ്ടിട്ടും ഒക്കെയാണു
പടവും അക്കാലത്തെ നിലവരാത്തില്‍ നല്ലതായിരുന്നു ഇണ്റ്റര്‍നെറ്റും മൊബൈലും ഇല്ലാത്ത ആക്കാലം ഒരു കൌമാരപ്രായക്കാരണ്റ്റെ ഇറോട്ടിക പ്രപഞ്ചം എന്നു പറയുന്നത് കുളിക്കടവില്‍ ഉദാരമായ അംഗ പ്രദര്‍ശനം നടത്തി വന്നിരുന്ന മുതിര്‍ന്ന സ്ത്രീകളും സ്റ്റണ്ട് എന്ന പേരില്‍ ഇറങ്ങിയിരുന്ന ഒരു മഞ്ഞ മാസികയും ആയിരുന്നു
ഇന്നിപ്പോള്‍ കൊച്ചു കുട്ടിക്കുപോലും കേബിള്‍ ടീ വിയും ഇണ്റ്റര്‍നെറ്റും വഴി രതി നിര്ദേദത്തെക്കാള് എത്രയോ പതിന്മടങ്ങ് സെക്സ് ഉള്ള സിനിമകള്‍ വീട്ടില്‍ കാണാം , നാച് ബലിയേ പോലെ ഉള്ള എല്ലാ ചാനല്‍ പരിപാടികളിലും അംഗ പ്രദര്‍ശനം തന്നെ
തമ്മില്‍ ഭേദം കേരള ചാനലുകള്‍ ആണു ഇവിടെ തറ കോമഡി ആണു കാണാനുള്ള ഏക ഐറ്റം
രാജീവ് കുമാര്‍ ഇടക്ക് ഒരു ഹിന്ദി കോമഡി ചെയ്തു ഒരു ദിവസം പോലും ഓടിയില്ല കോമഡി പോലും ഇഴച്ചില്‍ ആയാല്‍ എന്തു ചെയ്യും അതിനാല്‍ ഈ പടം ഞാന്‍ കണുന്നില്ല
ജയഭാരതി എവിടെ? ശ്വേത മേനോന് എവിടെ? വെള്ളി നക്ഷത്റം എവിടെ പുല്‍ക്കൊടി എവിടെ ?
ഒരു കുതിര മുഖം ആണു ശ്വേതക്ക് ജയഭാരതിക്കു പാഷന് കാമം സ്നേഹം ലാളനം വാത്സല്യം എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മുഖം , ആ ഓര്‍മ്മകള്‍ അങ്ങിനെ തന്നെ ഇരിക്കട്ടെ
രതി നിറ്‍വേദം ഇന്നു ഡീ വീ ഡിയില്‍ കാണാന്‍ പരമ ബോറാണു?
പഠിപ്പിക്കുന്ന ടീച്ചറിണ്റ്റെ അപകടമായ് പോസ് പിടിച്ചു വെസ് സൈറ്റിലും ഫേസ്ബുക്കിലും ഇടുന്ന ഒരു തലമുറക്കു ഈ രതി നിറ്‍വേദം ഒന്നും ഓഫറ് ചെയ്യുന്നില്ല
പിന്നെ ചിലപ്പോള്‍ ബിഗ് എം ഫ്ളോപ്പായി വരുന്ന സാഹചര്യത്തില്‍ രതി തരംഗം തിരിച്ചു വരുമോ എന്നാണു അറിയേണ്ടത്
പത്മരാജനും ഭരതനുമൊന്നും പ്രതിഭയേ ആയിരുന്നില്ല എന്ന മട്ടിലുള്ള സാദിക് ഭായിയുടെ കമന്റ് മലയാള സിനിമയോട്/ സാഹിത്യത്തോട് ആത്മാർത്ഥമായ ഇഷ്ടമുള്ള ആർക്കും അംഗീകരിക്കാനാവില്ല.
ReplyDeleteപഴയ രതിനിർവേദം സിനിമ ഒരു ക്ളാസിക് ഒന്നും ആയിരുന്നില്ല. പക്ഷേ ആ നോവൽ ഒരു ക്ളാസ്സിക് തന്നെ ആയിരുന്നു. അതൊരു തിരക്കഥയായപ്പോൾ അതിന് അതിന്റേതായ ഒരു ആത്മാവ് നഷ്ടപ്പെട്ടു എന്നാണെനിക്ക് തോന്നിയത്.
തൂവാനത്തുമ്പികൾ ഇന്നും പത്മരാജന്റെ മാസ്റ്റർപീസായി കണക്കാക്കുകയും എത്രയോ ആളുകൾ എത്രയോ പ്രാവശ്യം ആ സിനിമ ഇന്നും കാണുകയും ചെയ്യുന്നത് അതിൽ ഇക്കിളി പ്രതീക്ഷിച്ചതുകൊണ്ടാണെന്ന് താങ്കൾ പറഞ്ഞാൽ അത് താങ്കളുടെ കപടസദാചാരമാണ്. ലോകസാഹിത്യം ഉണ്ടായകാലം മുതൽ പ്രണയവും കാമവും കലാപരമായി ആവാഹിച്ച ക്ളാസ്സിക്കുകൾ എന്നും ഉണ്ടായിട്ടുണ്ട്.
പിന്നെ ഭരതന്റെ കാര്യം. വൈശാലി പോലെ ഒരു ചിത്രം അന്നതെ പരിമിത സാഹചര്യങ്ങൾക്കുള്ളിൽ വച്ച് ഇത്ര മനോഹരമായി എടുക്കാൻ സാധിക്കുമായിരുന്ന മറ്റൊരു സംവിധായകനെ ഇന്ത്യയിൽ കാണിക്കാമോ? ( പണ്ട് വൈശാലി കണ്ട് മതിമറന്ന് ശബാന ആസ്മി ഭരതന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരു ഭാഗ്യം തനിക്കുണ്ടാവുമോ എന്ന് ചോദിച്ചത് ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാവും)
രാജേഷ് പറഞ്ഞതുപോലെ കപടസദാചാരത്തിന്റെ പായല്‍പിടിച്ച് കണ്ണുകൾ മൂടിപ്പോയ ഒരു സമൂഹമാണ് ഇന്ന് നമ്മുടേത്. അതാണ് ഹിന്ദി നടികൾ കാണിക്കുന്ന കാമകേളികൾ കണ്ട് 'ബോൾഡ്' എന്നു പറയുകയും നമ്മുടെ സിനിമകളിൽ എന്തെങ്കിലും ചെറുതായിട്ടെങ്കിലും കാണിച്ചാൽ 'അശ്ളീലം' എന്ന് പറഞ്ഞ് കാർക്കിച്ചു തുപ്പുകയും ചെയ്യുന്നത്.
എന്തായാലും പത്മരാജനേയും ഭരതനെയുമൊക്കെ പേരുദോഷം കേൾപ്പിച്ച രാജീവ്കുമാറിനും സുരേഷ്കുമാറിനും മാപ്പില്ല.
[ഇക്കിളിപ്പടം എന്നുപറഞ്ഞ് 'അവളുടെ രാവുകളെ' വിമർശിക്കുന്നവരോട്- നിങ്ങൾ ആ സിനിമ പൂർണ്ണമായും കണ്ടിട്ടുണ്ടോ?]
ഭരതണ്റ്റെ രതിനിര്‍വ്വേദത്തെ ക്ളാസിക് എന്നൊക്കെ വിശേഷിപ്പിച്ചുകണ്ടപ്പോള് സങ്കടം തോന്നി.
ReplyDeleteഭരതന് മികച്ച ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതേപോലെ പൊട്ടപ്പടങ്ങളും ചെയ്തിട്ടുണ്ട്. ഭരതണ്റ്റെ ആദ്യകാല ചിത്രങ്ങളില്‍ മന:പൂര്‍വ്വമായി സെക്സ് ചെലുത്തിയിരിക്കുന്നത് കാണാം. ആരവത്തില്‍ പ്രമീളയുടെയും സുചിത്രയുടേയും, തകരയില്‍ സുലേഖയുടേയും, രതിനിര്‍വ്വേദത്തില്‍ ജയഭാരതിയുടേയും തുടയും വയറും ബ്ളൌസില് പകുതിമറഞ്ഞ മാറും സുലഭമായി കാണിക്കുന്നുണ്ട്. പലപ്പോഴും രംഗം ആവശ്യപ്പെടാത്ത ദൈര്ഘ്യത്തിലേയ്ക്കും ക്യാമറാ ആംഗിളിലേയ്ക്കും ഈ സീനുകളെ വലിച്ചിഴക്കുന്നത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായിരിക്കുമല്ലൊ. അതുവരെയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ പ്രമേയങ്ങള്‍ എന്നനിലയില്‍ ഇതിനൊക്കെ ഒരു ഉയര്‍ന്ന തലം അന്നത്തെ സിനിമാ നിരൂപകര്‍ ചാര്‍ത്തിക്കൊടുത്തു. അതുപിന്നെ പറഞ്ഞുപറഞ്ഞ് ഭരതന് പത്മരാജനാണോ -അത് ക്ളാസിക് തന്നെ എന്ന നിലയിലേയ്ക്കെത്തി.
പഴയ രതിനിവ്വേദത്തിലെ ജയഭാരതിയുടെ വികാര പ്രകടനങ്ങള്‍ പരിഹാസ്യമായിതോന്നും. അന്നത്തെക്കാലത്തെ സിനിമകളിലെ അമിത പ്രകടനത്തില്‍ നിന്ന് (സ്നേഹം തോന്നുമ്പോള്‍ കീഴ്ചുണ്ട് കടിച്ചുകൊണ്ട് ഏതാണ്ട് കാലേക്കൂടി ഇഴഞ്ഞുകയറുന്നു എന്ന ഭാവം പോലെ) ജയഭാരതിയെ മറ്റാന്‍ ഭരതന് കഴിഞ്ഞിട്ടില്ല. മുഖത്ത് ഭാവമൊന്നും വരുത്താനാകാത്ത കൃഷ്ണ ചന്ദ്രനെക്കൊണ്ട് അത്രയൊക്കെയേ ചെയ്യിക്കാനാകൂ എന്നാശ്വസിക്കാം. ജയഭാരതിയുടെ ഒട്ടും ആവശ്യമില്ലാത്ത ശരീരപ്രദര്‍ശനങ്ങളും കാണാം അതില്‍ (സ്വപ്ന രംഗത്ത് പണ്റ്റീസും ബ്രായുമിട്ട് അദൃശ്യമാകാറായതുപോലുള്ള ഒരു നൈറ്റിയുമിട്ടുനില്ക്കുന്ന രംഗം). താത്പര്യമുള്ള നിര്‍മ്മാതാവിനെ രക്ഷപെടുത്താനുള്ള ജയഭാരതിയുടെ തന്നെ ശ്രമമായിരുന്നോ അതെന്നും അറിയില്ല ( രതിനിര്വ്വേദത്തിണ്റ്റെ നിര്‍മ്മാതാവ് ഹരിപ്പോത്തനെ പിന്നീട് ജയഭാരതി വിവാഹം ചെയ്തു). മെഷീനില്‍ തയ്ച്ചുകൊണ്ടിരിക്കുമ്പോള്‍ ജയഭാരതിയുടെ കാല് കാണിക്കുന്നത് ചില "കെ എസ്" ചിത്രങ്ങളില്‍ നായിക അരിയാട്ടുന്നരംഗമാണ് ഓര്‍മ്മിപ്പിക്കുന്നത്. ഛായാഗ്രഹണത്തിലോ സംവിധാനത്തിലോ ഒരു കലാമേന്മയും പുലര്‍ത്താത്ത ചിത്രമാണ് ഭരതണ്റ്റെ രതിനിര്‍വ്വേദം. അതിനെ ഗോള്‍ഡ് എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്തര്‍ഥത്തിലാണ്.
രാജീവ് കുമാറിണ്റ്റെ രതിനിര്‍വ്വേദം ഞാന്‍ കണ്ടില്ല. എങ്കിലും അതിലെ ഗാനരംഗങ്ങളില്‍ ശ്വേതയുടെ അഭിനയം പഴയ നിവ്വേദത്തെക്കാള് എത്രയോമെച്ചമെന്ന് തോന്നുന്നു.
(പീരിയോഡിക്കല്‍ ഫിലിമുകളെല്ലാം പുതിയ കാലഘട്ടത്തില്‍ നിന്ന് മാത്രമേ കഥപറയാവൂ എന്നുണ്ടോ? മലയാള സിനിമയില്‍ പോലും എത്രയോ പീരിയോഡിക്കല്‍ സിനിമകള്‍ വന്നിരിക്കുന്നു. ഒരു പക്ഷെ കാലം പോലും രേഖപ്പെടുത്താതെ)