
ആകെത്തുക : 1.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 1.00 / 10
: 2.00 / 10
: 1.50 / 05
: 1.50 / 05
: 1.00 / 10
: 2.00 / 10
: 1.50 / 05
: 1.50 / 05
Cast & Crew
The Train
The Train
Directed by
Jayaraj
Produced by
Jayesh Kuttamath
Story, Screenplay, Dialogues by
Jayaraj
Starring
Mammootty, Jayasurya, Saikumar, Anchal Sabharwal, Sabitha Jayaraj, Jagathy Sreekumar, Seenath, KPAC Lalitha, Kota Srinivasa Rao, Sheena Chohan etc.
Cinematography (Camera) by
Tanu Balak, Seenu Murukumpuzha
Editing by
Vivek Harshan
Production Design (Art) by
Mayur, Ajayan Kattunkal
Effects by
Sanath T.G.
Background Score by
Gopi Sundar
Music by
Srinivas
Lyrics by
Rafeeq Ahmed
Make-Up by
Baiju Bhaskar
Costumes by
Wafeesha Rehman, Kumar Edappal
Banner
Harvest Dreams Films & Entertainment Pvt. Ltd.
കാര്യമായ മികവൊന്നും പറയുവാനില്ലാത്ത കുറേ ദൃശ്യങ്ങളുടെ ആവര്‍ത്തനം മാത്രമാണ് തനു ബാലക്കിന്റെയും സീനു മുരുക്കുമ്പുഴയുടേയും ഛായാഗ്രാഹണം. ദൃശ്യങ്ങളുടെ വ്യക്തതയില്ലായ്മയും പലപ്പോഴും പ്രശ്നമാണ്. വിവേക് ഹര്ഷന് ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നതിലുപരി അവയെല്ലാം മന്ദഗതിയില്‍ കാണിക്കുക എന്ന ദൗത്യമാണ് സംവിധായകന് നല്‍കിയത്. ചിത്രത്തിലെ ഏതാണ്ടൊരു 80% ഭാഗങ്ങളും ഈ തരത്തില്‍ മെല്ലെപ്പോക്ക് നയം പിന്തുടരുന്നവയാണ്. കലാസംവിധാനത്തില്‍ മായൂരും അജയന് കാട്ടുങ്കലും, പശ്ചാത്തല സംഗീതവുമായി ഗോപി സുന്ദര്‍, ഇഫക്ടുകളുമായി സനത്ത് ടി.ജി., ചമയത്തില്‍ ബൈജു ഭാസ്കര്‍, വസ്ത്രാലങ്കാരത്തില്‍ വഫീഷ റഹ്മാനും കുമാര്‍ ഇടപ്പാളും; ഇങ്ങിനെ കുറേപ്പേരുമുണ്ട് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിച്ചവര്‍. ഇവരുടെ ശ്രമങ്ങളൊക്കെയും ഇത്തരമൊരു ചിത്രത്തിനു വേണ്ടി വെറുതേ പാഴാക്കി എന്നു മാത്രമേ പറയുവാനാകൂ. റഫീഖ് അഹമ്മദ് എഴുതി ശ്രീനിവാസ് ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തിനു ബാധ്യതയാവുന്ന മറ്റൊരു ഘടകം. പാട്ടുകള്‍ പലതും കേള്‍ക്കുവാന്‍ ഇമ്പമുള്ളതെങ്കിലും കണ്ടിരിക്കുവാന്‍ കാണികള്‍ 'പാടുപെടും'! ഒരുപക്ഷെ, പിന്നീട് കേട്ടിഷ്ടപ്പെടുവാന് സാധ്യതയുള്ളതാണ് സുജാത പാടിയിരിക്കുന്ന "ഇതിലേ വരൂ, ഇനിയും വെറുതേ...", അരവിന്ദ് വേണുഗോപാലും ശരണ്യ ശ്രീനിവാസും ചേര്‍ന്നു പാടിയ "ചിറകിങ്ങു വാനമിങ്ങു..." എന്നീ ഗാനങ്ങള്‍.
മുംബൈ സ്ഫോടനങ്ങളെ ആധാരമാക്കി ഏതാനും ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നിശികാന്ത് കാമത് സംവിധാനം ചെയ്ത 'മുംബൈ മേരി ജാന്‍' തന്നെ അവയില്‍ പ്രധാനം. 2006-ലെ മുംബൈ ട്രയിന്‍ സ്ഫോടനത്തോടെ ജീവിതം മാറിമറിയുന്ന ഏതാനും പേരുടെ കഥ തന്നെയാണ് ആ ചിത്രത്തിനും വിഷയമാവുന്നത്. ഇത്തരം ചില ചിത്രങ്ങള്‍ മുന്പിലുള്ളപ്പോള് അവയിലും മികച്ചതായൊന്നു നല്കുവാന് സംവിധായകനു കഴിയണം, കുറഞ്ഞപക്ഷം അതിനു വേണ്ടിയുള്ള ശ്രമമെങ്കിലും ചിത്രത്തില്‍ കാണണം. എന്നാല്‍ അങ്ങിനെയൊരു ശ്രമം ഉണ്ടായില്ല എന്നു മാത്രമല്ല, തീര്‍ത്തും പരിഹാസ്യമാക്കി കളയുകയും ചെയ്തു ജയരാജ്. സ്ഫാടനമോ, പ്രധാന കഥാപാത്രങ്ങളുടെ മരണമോ ഒന്നും പ്രേക്ഷകരെ ബാധിക്കുന്നതേയില്ല എന്നതാണ് ചിത്രത്തിന് സംഭവിക്കുന്ന യഥാര്‍ത്ഥ ദുരന്തം. ചിത്രത്തില്‍ ഇടയ്ക്കിടെ ഉയരുന്ന ട്രയിനിന്റെ ചൂളം വിളിയേക്കാള്‍ ഉച്ചത്തില്‍ ചിത്രം തീര്ന്നപ്പോളുയര്ന്ന കാണികളുടെ കൂവല്‍ തന്നെ അതിനുള്ള നേര്‍സാക്ഷ്യം!
ചിത്രത്തില്‍ ജയരാജ് കൊണ്ടുവന്ന ഏന്തോ ഒരു പുതുമ കണ്ടെത്തുന്നവര്‍ക്ക് ഒരു നാനോ കാര്‍ സമ്മാനമെന്നൊക്കെ പറഞ്ഞു കേട്ടു. (ഒടുവില്‍ 'പറ്റിച്ചേ! ഇതില്‍ പുതുമയൊന്നുമില്ല എന്നതാണിതിന്റെ പുതുമ' എന്നു പറയാനാണോ ഉദ്ദേശമെന്നറിയില്ല!) ഏതായാലും ഒരു കോട്ടുവാ പോലുമിടാതെ ചിത്രം കണ്ടു തീര്‍ക്കുന്നവര്‍ക്ക് ഒരു നാനോ കാര്‍ സമ്മാനം എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ മത്സരം കൂടുതല്‍ കടുത്തേനേ!
--
ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവര്‍ വേഷമിടുന്ന 'ദി ട്രയിന്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#TheTrain: Supposed to be a thriller, but it is one of the most boring and least entertaining film.
6 hours ago via web
--
7ഡി എന്ന എസ്. എൽ. ആർ ക്യാമറയിൽ ചെയ്ത സിനിമ എന്ന പുതുമയാകാം. അതാണെങ്കിൽ ആ ക്രെഡിറ്റ് നേരത്തെ പലരും കൊണ്ടുപോയി. ഇനി ജയരാജിന്റെ ഭാര്യ അഭിനയിച്ചതാണോ പുതുമ..? എന്തായാലും സിനിമാട്ടോഗ്രഫി ചളമാണെന്ന് പാട്ടുകൾ കണ്ടപ്പോഴും, ട്രെയിലർ കണ്ടപ്പോഴും മനസ്സിലായി. സിനിമയും മറിച്ചാവില്ലെന്ന ഊഹം അടിവരയിടുന്നു ഈ പോസ്റ്റ്.
ReplyDeleteപടം കണ്ടില്ല .ഇത് വായിച്ചപ്പോള്‍ ഇനി കാണണം എന്ന് തോന്നുന്നില്ല .എന്തായാലും റിവ്യൂ എഴുതി ബാക്കിയുള്ളവരെ ഈ ആപത്തില്‍ നിന്നും രക്ഷിച്ചതിന് നന്ദി .
ReplyDeleteപിന്നെ ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നിയത് taking of pelham 123 എന്ന ഫിലിമിന്റെ മേക്കിംഗ് സ്റ്റൈല്‍ ആണ് ട്രെയിന്‍ ഫോളോ ചെയുന്നത് എന്നാണ് .ആ ഫിലിമില്‍ ക്യാമറ സ്റ്റാന്‍ഡില്‍ വച്ചെടുത്ത ഷോട്ടുകള്‍ വളരെ കുറവായിരുന്നു .
ഇനി എല്ലാവരും ബന്ധമില്ലാത്ത കഥകള്‍ എടുത്തു കൂട്ടി മുട്ടിക്കാനും ,multi narrative story telling എല്ലാം പരീക്ഷിക്കും .അത് commercial സിനിമയുടെ ഒരു പ്രവണതയാണ് .
ഈ സിനിമയുടെ അവതരണരീതിയില്‍ പ്രത്യേകത ഉണ്ടെന്നും, അതുകണ്ടുപിടിക്കുന്നവര്ക്ക് സമ്മാനമുണ്ടെന്നും കേട്ടപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ഹരിയുടെ റേറ്റിംഗിലെ ഏറ്റവും താഴ്ന്ന റേറ്റിംഗ് ഇതിനാണെന്നു തോന്നുന്നു അല്ലേ.
ReplyDeleteനന്ദി.
'ട്രെയിന്‍ കണ്ട രണ്ടു പേര് ട്രെയിനിനു തല വെച്ചു' എന്ന് പറഞ്ഞൊരു SMS കിട്ടിയിരുന്നു.
ReplyDeleteപക്ഷെ ഈ പടം ഇത്രത്തോളം 'അവസ്ഥ'യാവുമെന്നു വിചാരിച്ചില്ല .
ഇവിടുത്തെ റിവ്യൂ എല്ലാം വസ്തുനിഷ്ടമാണ് നല്ല നിലവാരവും പുലര്‍ത്തുന്നു .
എന്തായാലും ഇനി ആ ട്രെയിനിനു തലവെക്കാന്‍ പോണില്ല .
1.5 മാര്‍ക്ക് കൊടുത്ത ഹരിയുടെ ശ്രമം മോശമായിപ്പോയി.ഒരു മൈനസ്സ് മാര്ക്കായിരുന്നുകൊടുക്കേണ്ടിയിരുന്നത്.
ReplyDeleteഒരു അവസരം കിട്ടിയിരുന്നെങ്കില്‍......ട്രെയിന്‍ കാണാനല്ല കെട്ടോ :):):)
ReplyDeleteഎന്നാൽ പിന്നെ ടൈറ്റിൽ *ദി ഫോൺ വിളി* എന്നിട്ടാൽ പോരായിരുന്നോ..?!!
ReplyDeleteറിവ്യൂവിന് നന്ദി.
ഇ റിവ്യൂവില്‍ പറഞ്ഞത്ര മോശമല്ല ഈ ചിത്രം . ഫസ്റ്റ് ഹാഫ് ആരെയും നിരശപെടുതുമെന്നു തോന്നുന്നില. ഇന്റെര്‍വലിനു ശേഷം നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചു , പക്ഷെ അങ്ങനെ ഒന്നുണ്ടായില്ല. പുലരുവോളം വെള്ളം കോരി, പുലര്‍ച്ചേ കുടം ഉടച്ചു എന്ന രീതിയിലാണ് പടം അവസാനികുന്നത് . സ്പോടനനതിനു ശേഷം കുറച്ചു കൂടി ദ്രിശ്യങ്ങള്‍ ഉള്പെടുതമായിരുന്നു. ജയരാജിനെ പോലെ കഴിവ് തെളിയിച്ച ഒരു സംവിധയകനില്നിന്നും ഇതില്‍ കൂടുതല്‍ സ്വാഭാവികമായും പ്രതീക്ഷിച്ചു . എന്തോകെയയല്ലും വിത്യസ്തമായ ഒരു ചലച്ചിത്ര അനുഭവം തന്നെയാണ് 'ദി ട്രെയിന്‍'.
ReplyDeleteഈ ട്രെയിനിനു ഇന്ന് തല വച്ചു..
ReplyDeleteഅടുത്ത കാലത്ത് ഇത് പോലെ പ്രതീക്ഷ തകര്‍ത്ത ഒരു പടം കണ്ടിട്ടില്ല .. ശാന്തവും കരുണവും ഒക്കെ ചെയ്ത ജയരാജിന്റെ ഈ പടത്തിന്റെ പേര് ബീഭത്സം എന്നായിരുന്നു വേണ്ടിയിരുന്നത് ..
അറുബോറന്‍ .. എന്ന് മാത്രമല്ല ടെക്നിക്കലി ഒരു ചുക്കും അവകാശപ്പെടാനില്ലാത്ത എന്തോ ഒരു സാധനം .. ഒരു മേന്മയും ഇല്ലാത്ത കുറെ സെന്റിമെന്റ്സും , മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലത്ത് പോലും കാണാത്ത തരത്തില്‍ ഉള്ള ഒരു മൊബൈല്‍ പ്രണയവും .. കഷ്ടം തന്നെ ..
എന്റമ്മോ .. സബിതാ ജയരാജ് അഭിനയിച്ചു തകര്‍ത്തു .. ഒരു സീനില്‍ മാത്രം ഉള്ളത് കൊണ്ടും ഡയലോഗ് ഇല്ലാത്തത് കൊണ്ടും ഭര്‍ത്താവിന്റെ അഭിനയത്തില്‍ നിന്ന് പ്രേക്ഷകര്‍ കഷ്ടി രക്ഷപെട്ടു ..
പടം കണ്ടു തിരിച്ചു വരുന്ന വഴി കണ്ട ഒരു ഒറിജിനല്‍ ട്രെയിനിനെ പോലും വെറുത്തു പോയി !
jayaraj had earlier done a movie called bheevatsa..i think its in hindi or something
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteറേറ്റിംഗ് ഇതിലും താഴെയുള്ളതും, റേറ്റിംഗേ ഇല്ലാത്തതുമൊക്കെ വേറെയുമുണ്ട്. ഈ വര്ഷമിറങ്ങിയവയില് ഇത്രത്തോളം താഴുന്നത് ഇതാദ്യം (വിനയന്റെ ചിത്രം കണ്ടിരുന്നെങ്കില്‍ ഈ സ്ഥാനം അതു കൊണ്ടുപൊയേനേ!).
ഏതായാലും ഈ ചിത്രം കണ്ടിട്ടും 'മോശമല്ലെ'ന്നു തോന്നിയവരുണ്ടല്ലോ! അതു പ്രതീക്ഷിച്ചതല്ല!
--
ഹൊ..... എന്തൊരു നല്ല സിനിമ. ഇതിനു 1.5 മാര്‍ ക്കു കൂടിപ്പൊയി എന്നാനു എന്ടെ അഭിപ്രായം . ഇവനെയൊക്കെ വെടിവച്ചു കൊല്ലനം . മമ്മൂട്ടി എങിനെ ഇതരം പടങലില് അഭിനയിക്കുന്നു.
ReplyDeleteവിമര്‍ശിക്കാന്‍ വേണ്ടി വിമര്ഷിക്കുകയാണെങ്കില് സമ്മതിച്ചു തരാം ട്രെയിന്‍ ഒരു മോശം സിനിമ ആണെന്ന്... നിഷ്പക്ഷമായി വീക്ഷിച്ചാല്‍ ഇതൊരു നല്ല സിനിമ ആണെന്നാണ് എന്റെ അഭിപ്രായം... പിന്നെ,,, സിനിമയുടെ ക്ലൈമാക്സ് ഇപ്പോഴും നമ്മള് ആഗ്രഹിക്കുന്നാദ് പോലെ നടക്കണമെന്ന് വാശി പിടിക്കാന്‍ പറ്റുമോ?
ReplyDeleteവിനയന്റെ "രസിയ" കാണാതെ ഇങ്ങനെ പറയുന്നത് ശരിയാണോ ഹരി ?കണ്ടു ഒരു റിവ്യൂ ഒകെ ഇടൂ
ReplyDeleteലൗഡ് സ്പീക്കര്‍ എന്ന സിനിമയ്ക്ക് ശേഷം പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, ജയരാജും ഒന്നിക്കുന്ന സിനിമയാണ് ദി ട്രെയിന്‍. ഈ സിനിമയില്‍ കേദാര്‍നാഥ് എന്ന പോലീസ് ഉധ്യോഗസ്തനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോംബെ നഗരത്തിലെ ലോക്കല്‍ ട്രെയിനില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു തീവ്രവാദ ബോംബാക്രമണത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ബോംബെ നഗരത്തില്‍ ഒരു ദിവസം രാവിലെ ആറ് മണിമുതല്‍...വൈകിട്ട് ആറു മണിവരെ നടക്കുന്ന സംഭവങ്ങളാണ് ജയരാജ് ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ReplyDeleteലക്ഷോപലക്ഷം ജനങ്ങളാണ് ബോംബെയിലെ ലോക്കല്‍ ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ ജീവിത ലക്ഷ്യങ്ങള്‍ക്കായി പ്രയത്നിക്കുന്നു. ഫോണിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകിയെ കാണുവാനായി യാത്ര ചെയ്യുവാന്‍ ഒരുങ്ങുന്ന പാട്ടുകാരനാണ് കാര്‍ത്തിക്ക്(ജയസുര്യ), ഉപ്പുപ്പയ്ക്ക് ഹജ്ജിനുപോകുവാന് വേണ്ടി പെന്ഷന് കൈപറ്റാന്‍ പോകുന്ന സുഹാനയും(സബിത ജയരാജ്) ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ തീരുമാനിക്കുന്നു, ഇവരെ കൂടാതെ, കൊച്ചുമകന് പിറന്നാള്‍ സമ്മാനവുമായി ഒരു അപ്പുപ്പനും ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ പോകുന്നു. അങ്ങനെയിരിക്കെയാണ് ഇവരൊക്കെ യാത്ര ചെയ്യുവനോരുങ്ങുന്ന വിവിധ ലോക്കല്‍ ട്രെയിനുകളില്‍ തീവ്രവാദ സംഘടന ബോംബുകള്‍ വെക്കുന്നത്. തീവ്രവാദികളെ പിടികൂടാനായി ശ്രമിക്കുകയാണ് കേദാര്‍നാഥ്(മമ്മൂട്ടി). ഇവരുടെയെല്ലാം ജീവിതത്തില്‍ ഒരു ദിവസം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ സംഭവിക്കുന്ന കാര്യങ്ങളാണ് ദി ട്രെയിന്‍ എന്ന സിനിമ. ഓരോ മനുഷ്യരും ഓരോ പ്രതീക്ഷയും, സ്വപ്നവും, ആഗ്രഹങ്ങളുമായാണ് ജീവിക്കുന്നത്. ബോംബുകള്‍ പൊട്ടിത്തെറിച്ചു മിനുട്ടുകള്‍കുള്ളില്‍ എല്ലാം അവസാനിക്കുനിടത് ഈ സിനിമ അവസാനിക്കുന്നു.
ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്ടെയിന്മെന്റ്സ് വേണ്ടി ജയേഷ് കോട്ടമത് നിര്‍മ്മിച്ച ദി ട്രെയിന്‍ സിനിമയില്‍ മമ്മൂട്ടിയെ കൂടാതെ ജയസുര്യ, സംവിധായകന് ജയരാജിന്റെ ഭാര്യ സബിത ജയരാജ്, ജഗതി ശ്രീകുമാര്‍, സായികുമാര്‍,സലിം കുമാര്‍, കെ.പി.എ.സി. ലളിത, വത്സല മേനോന്, അഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
തിരക്കഥ റേറ്റിംഗ്: ആവറേജ്
വളരെ ശക്തമായ ഒരു പ്രമേയമാണ് ദി ട്രെയിന്‍ സിനിമയുടേതു. ഇന്ത്യ മഹാരാജ്യത്തില്‍ ഓരോരുത്തരുടെയും ജീവന് ഇത്രയുമൊക്കെ സുരക്ഷയെയുള്ളൂ എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നു ഈ സിനിമ. ഇങ്ങനെയൊരു പ്രമേയം സിനിമയാക്കാന്‍ തയ്യാറായ ജയരാജിന് നന്ദി. അഞ്ചു വെക്ക്തികളുടെ പ്രതീക്ഷയും, ആഗ്രഹവും, സ്വപ്നവും തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് ജയരാജ്. അഞ്ചു വ്യക്ത്തികളുടെ ജീവിതവും, തീവ്രവാദികളെ പിടിക്കാനുള്ള കേദാര്‍നാഥിന്റെ ശ്രമങ്ങളും ഓരോ രംഗങ്ങളിലായി കാണിക്കുന്നു. വിവിധയിടത്തില്‍ ഒരേ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ ഓരോരോ രംഗങ്ങളില്‍ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുപോലെ തന്നെ, പല രംഗങ്ങളും ആവശ്യമില്ലാതെ വലിച്ചുനീട്ടിയിട്ടുണ്ട്. അനാവശ്യമായ കുറെ പാട്ടുകളും, കുറെ രംഗങ്ങളുമൊക്കെ ഒഴുവാക്കമായിരുന്നു ജയരാജിന്. എത്രയും നല്ലൊരു പ്രമേയത്തോട് പൂര്‍ണമായും നീതിപുലര്തിയിട്ടില്ല ജയരാജിന്റെ തിരക്കഥ.
സംവിധാനം റേറ്റിംഗ്: എബവ് ആവറേജ്
ജയരാജിന്റെ മുന്‍കാല സിനിമകള്‍ പോലെയുള്ളൊരു സിനിമയല്ല ദി ട്രെയിന്‍. ശക്തമായ ഒരു പ്രമേയം, മോശമല്ലാതെ തിരക്കഥയിലൂടെ രൂപപെടുത്തിയെടുക്കാന്‍ ജയരാജിന് സാധിച്ചിട്ടുണ്ട്. ട്രെയിന്‍ എന്ന സിനിമ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമയുടെ ഗണത്തില്‍ പെടുത്താം. പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍തിണക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. അതില്‍ ഒരുപരുധിവരെ വിജയിച്ചിട്ടുണ്ട് ജയരാജ്. എങ്കിലും, മുന്‍കാല ജയരാജ് സിനിമകളില്‍ കാണുന്ന സംവിധാന മികവു ഈ സിനിമയില്‍ കണ്ടില്ല. അത് ഒരുപക്ഷെ തിരക്കഥയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടായിരിക്കാം.ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച തനു പാലകും,സിനു മുരുക്കുംപുഴയും പ്രശംസയര്‍ഹിക്കുന്നു
അഭിനേതാക്കളുടെ പ്രകടനം: ആവറേജ്
ഈ സിനിമയില്‍ ശക്തമായ അഭിനയകാനുള്ള രംഗങ്ങള്‍ ഒന്നുമില്ല. ജയസുര്യ മാത്രമാണ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെചിരിക്കുന്നത്. മമ്മൂട്ടിയെയോ , സായി കുമാറിനെയോ, ജഗതി ശ്രീകുമാരിനെയോ വേണ്ട വിധത്തില്‍ സംവിധായകന് ഉപയോഗിച്ചിട്ടില്ല. എങ്കിലും കുറേക്കൂടി സിനിമയില്‍ പരിച്ചയസംബത്തുള്ള നടീനടന്മാരെ അഭിനയിപിചിരുനെങ്കില് ഈ സിനിമ കുറേക്കൂടി പ്രേക്ഷക ശ്രദ്ധനേടിയേനെ.
ദി ട്രെയിന്‍ റിവ്യൂ: തമാശകളോ, അടിയോ, ഇടിയോ ഒന്നുമില്ലാത്ത വേഗത കുറവുള്ള സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മാത്രം ഈ സിനിമ കാണുക. ശക്തമായ പ്രമേയമാണെങ്കിലും, ഒരു സിനിമ എന്ന രീതിയില്‍ ജയരാജ് എന്ന സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
@bipin:) Hariyodu snehamillaaa...
ReplyDeleteതാത്വികമായ ഒരു അവലോകനം നടത്തിയാല്‍ ,എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജയരാജ് മൂവി "ഹൈവേ" ആണ്.കുടുംബസമേതം, സോപാനം എനിവയും കൊള്ളം.ബാകി ഒകെ പുള്ളിയുടെ ഒരു മാതിരി ജാഡ സംഭവങ്ങള്‍ ആണ് .ദേശാടനം -അതിന്റെ കഥയുമായി ഒരിക്കലും yogikkan patilla ,പിന്നെ കുറെ കാലം പുള്ളി ലോഹിതദാസിന് പടിക്വരുന്നു (സ്നേഹം ,താലോലം ) .അത് കഴിജപ്പോള്‍ പിന്നെ കളിയാട്ടം / കണ്ണകി ആയി ,അത് പിന്നെയും കൊല്ലമയ്രുന്നു .ഫോര്‍ ദി പീപ്പിള്‍ മുതല്‍ പുള്ളി അങ്ങ് അഴിഞ്ഞാടാന്‍ തുടങ്ങി ,റൈന്‍ റൈന്‍ കം അഗൈന്‍ ,ബൈ ദി പീപ്പിള്‍ ,എനോകെ പറഞു നാട്ടുകാരെ ഓടിച്ച്ട്ടു തല്ലാന്‍ തുടങ്ങി .അതിനിടയില്‍ കട്ടില് കയറി ആന ,കുതിര തുടങ്ങിയവയെ പിടി കൂടി .മിണ്ടാപ്രാണികളെ പോലും വെറുതെ വിട്ടില (അസ്വരൂടന് / ആനച്ചന്ദം ) .അത് കഴിഞു പുള്ളി ആനടഭിരവി എന്നാ ഒരു സംഭവം ഇടിത് ,എന്തരനോ എന്തോ !! അല്പം ഒന്ന് നനായി എന്നാ ലുട് സ്പീകേര്‍ വഴി പറഞത് .ഇപോ ദാണ്ടേ കിടക്കുക്ക് ട്രെയിന്‍ ദുരന്തം !!
ReplyDeleteതീർച്ചയായും വ്യത്യസ്തമായ ഒരു " അനുഭവമാണു" ഈ സിനിമ ( ഉറങ്ങിയതു അറിഞ്ഞില്ല!)
ReplyDeleteജയരാജ് ഇടയ്ക്കൊക്കെ ഇത്തരം നല്ല ചിത്രങ്ങൾ ചെയ്യാറുൻടല്ലൊ! എനിക്കു തോന്നുന്നതു മലയാളത്തിലെ most unpredictable director ആണു പുള്ളി എന്നാണു!
അത്ര മോശമായ സിനിമയാണ് ഇതെന്ന് തോന്നുന്നില്ല, കാരണം ഒന്നും പ്രതീക്ഷിക്കാതെയാണ് കാണാന്‍ പോയത്..
ReplyDeleteഎന്തെങ്ങിലും പ്രതീക്ഷിച് കാണുന്ന പ്രേഷകന് നല്ലതായിരിക്കില്ല ഈ ചലച്ചിത്രം.. പ്രധാന കാരണം ഇതില്‍ നായകന് ഇല്ലന നല്ല(ശുഭമായ) ക്ലൈമാക്സ് ഇല്ല എന്നതാണ്...
editing വ്യത്യാസം പുലര്‍ത്താന്‍ ശ്രമിചെങ്കിലും timing ശ്രദ്ധിക്കാത്തത് ബോറടിപ്പിച്ചു.. ക്യാമറയില്‍ പുതുമയ്ക് ശ്രമിച്ചപ്പോളും ബേസിക് ആയ കാര്യങ്ങളിലെ അശ്രദ്ധ, out of focus ആകുന്നത് പോലുള്ളവ ബിഗ് സ്ക്രീനില്‍ ആരോച്ചകമായ്.. ജയാരാജില് നിന്ന് ഇതിലുമേറെ പ്രതീക്ഷിച്ചു...
Haree, I used to come here to see the rating of the movies, and I trusted, but I can't agree with rating given for this and March 12 movies.
ReplyDelete