
വാര്‍ത്ത:
• 'ആദാമിന്റെ മകന് അബു'വിനും സലിംകുമാറിനും വീണ്ടും പൊന്‍തിളക്കം - മാതൃഭൂമി
• Adaminte Makan Abu adjudged best film - The Hindu
ചിത്രവിശേഷം വായനക്കാര്‍ പങ്കെടുത്ത 2010-ലെ ചിത്രങ്ങളുടെ പോള്‍ ഫലങ്ങള്‍ ഇവിടെ വായിക്കാം.
അവാര്‍ഡുകളും വിശേഷങ്ങളും
- ചിത്രം: ആദാമിന്റെ മകന് അബു (സംവിധാനം: സലിം അഹമ്മദ്)
- ഇതെന്നാണോ റിലീസ് ചെയ്യുക! വെളിച്ചം കാണുമെന്നായപ്പോഴേക്കും കോടതിയുടെ സ്റ്റേയും വന്നു!
- സംവിധായകന്: ശ്യാമപ്രസാദ് (ചിത്രം: ഇലക്ട്ര)
- കുറേയായി ഇന്നുവരും നാളെവരും എന്നു കേള്‍ക്കുന്നു. എന്നു വരുമോ ആവോ!
- നടന്: സലിം കുമാര്‍(ചിത്രം: ആദാമിന്റെ മകന് അബു)
- 'അച്ഛനുറങ്ങാത്ത വീടി'ലേയും 'കേരളാ കഫേ - ബ്രിഡ്ജി'ലേയും അഭിനയം കണ്ടിട്ടുള്ളവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നേണ്ടതില്ല.
- നടി: കാവ്യ മാധവന് (ചിത്രം: ഗദ്ദാമ)
- യോജിക്കുന്നില്ല. മംമ്ത മോഹന്‍ദാസിന്റെ 'കഥ തുടരുന്നു...'വിലെ വിദ്യാലക്ഷ്മിക്കു തന്നെ ഇതിലും അര്‍ഹത.
- രണ്ടാമത്തെ ചിത്രം: മകരമഞ്ഞ് (സംവിധാനം: ലെനിന് രാജേന്ദ്രന്)
- വീണ്ടുമിതാ റിലീസ് ചെയ്യാത്ത മറ്റൊരു ചിത്രത്തിന് അവാര്‍ഡ്!
- രണ്ടാമത്തെ നടന്: ബിജു മേനോന് (ചിത്രം: ടി.ഡി. ദാസന് Std: VI. B)
- ഒരുപക്ഷെ, 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ ജോസിനായിരുന്നു നല്‍കേണ്ടിയിരുന്നത്. മമ്മൂട്ടിയുടെ പ്രാഞ്ചിക്കും ഇതിന് അര്‍ഹതയുണ്ടായിരുന്നു. കൊടുത്താല്‍ മേടിക്കൂല്ല എന്നു കരുതിയാണോ എന്തോ ഒഴിവാക്കിയത്.
- രണ്ടാമത്തെ നടി: മംമ്ത മോഹന്‍ദാസ് (ചിത്രം: കഥ തുടരുന്നു)
- മംമ്തയെ മികച്ച നടിയായി പരിഗണിച്ചിരുന്നെങ്കില്‍, ശ്വേത മേനോന് (ചിത്രം: ടി.ഡി. ദാസന് Std: VI. B) ഇവിടെ എത്തുമായിരുന്നു.
- കലാമൂല്യമുള്ള ജനപ്രിയ ചിത്രം: പ്രാഞ്ചിയേട്ടന് & ദി സെയിന്റ് (സംവിധാനം: രഞ്ജിത്ത്)
- കലാമൂല്യമുള്ള മറ്റു പലതിനും പറയത്തക്ക ജനപ്രിയത നേടുവാനായില്ല എന്നത് ഖേദകരമായി!
- തിരക്കഥാകൃത്ത്: സലിം അഹമ്മദ് (ചിത്രം: ആദാമിന്റെ മകന് അബു)
- എത്രയും പെട്ടെന്ന് ഇത് തിയേറ്ററിലെത്തെട്ടെ എന്നാശിക്കുന്നു.
- സംഗീത സംവിധായകന്: എം. ജയചന്ദ്രന് (ചിത്രം: കരയിലേക്ക് ഒരു കടല്‍ ദൂരം)
- കെ.എസ്. ചിത്രയും മധു ബാലകൃഷ്ണനും ചേര്‍ന്നു പാടിയ "ചിത്രശലഭമേ!" എന്ന ഗാനത്തിനാണ് അവാര്‍ഡ്. ഏറെ ശ്രദ്ധ നേടിയ 'അന്‍വറി'ലെ ഗാനങ്ങളൊരുക്കിയ ഗോപി സുന്ദറിനെ പരിഗണിച്ചുവോ ആവോ!
- ഗാനരചന: റഫീഖ് അഹമ്മദ് (ചിത്രം: സദ്ഗമയ)
- ചിത്രം ശ്രദ്ധിക്കപ്പെടാത്തതിനാല്‍ അധികം പറഞ്ഞു കേള്‍ക്കാത്ത ഒരു ഗാനം. കെ.എസ്. ചിത്രയുടെ ശബ്ദത്തിലുള്ള "കാത്തിരുന്നു ഞാന്‍..." എന്ന ഗാനം ഏറെ നന്ന്. ഇവിടെയും എം. ജയചന്ദ്രന്റെ തന്നെ സംഗീതം.
- പിന്നണി ഗായകന്: ഹരിഹരന് (ചിത്രം: പാട്ടിന്റെ പാലാഴി)
- 'പാട്ടിന്റെ പാലാഴി'യിലെ ഹരിഹരന് പാടിയ "പാട്ടുപാടുവാന്‍ മാത്രം..." എന്ന ഗാനത്തിന് അത്ര മികവുണ്ടോ?
- പിന്നണി ഗായിക: രാജലക്ഷ്മി (ചിത്രം: ജനകന്)
- തമാശ തന്നെ! "ഒളിച്ചിരുന്നേ..." എന്ന ഗാനത്തിനാണ് അവാര്‍ഡ്. ശ്രെയ ഗോശാല്‍, കെ.എസ്. ചിത്ര, സുജാത തുടങ്ങിയവരൊക്കെ പാടിയ എത്ര നല്ല പാട്ടുകള്‍ വേറേ കിടക്കുന്നു.
- പശ്ചാത്തല സംഗീതം: ഐസക് തോമസ് കോട്ടുകാപ്പള്ളി (ചിത്രം: സദ്ഗമയ, ആദാമിന്റെ മകന് അബു)
- വീണ്ടും കാണാത്ത പടങ്ങള്‍ക്ക് അവാര്‍ഡ്!
- ഹാസ്യ നടന്: സുരാജ് വെഞ്ഞാറമ്മൂട് (ചിത്രം: ഒരു നാള് വരും)
- സുരാജ് അത്രയ്ക്ക് ചിരിപ്പിച്ചോ ജൂറി അംഗങ്ങളെ! സബ് ടൈറ്റിലൊക്കെ കറക്ടായിരുന്നല്ലോ, അല്ലേ? :) ഏതായാലും തുടര്‍ച്ചയായി രണ്ടാമത് തവണയും സുരാജ് തന്നെ മികച്ച ഹാസ്യനടന്.
- നവാഗത സംവിധായകന്: മോഹന്‍ രാഘവന് (ചിത്രം: ടി.ഡി. ദാസന് Std: VI. B)
- ദാസന്റെ കഥയ്ക്ക് ഇതെങ്കിലും കിട്ടിയല്ലോ, അത്രയുമായി.
- ബാലതാരം: കൃഷ്ണ പത്മകുമാര്‍ (ചിത്രം: ജാനകി)
- 'ജാനകി'യെ തിയേറ്ററില്‍ എന്നു കാണാന്‍ കിട്ടുമോ എന്തോ! ദാസനെ അവതരിപ്പിച്ച അലക്സാണ്ടറെക്കൂടി അവാര്‍ഡിന് പരിഗണിക്കാമായിരുന്നു.
- ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണന് / ഷഹനാദ് ജലാല്‍ (ചിത്രം: വീട്ടിലേക്കുള്ള വഴി / ചിത്രസൂത്രം)
- രണ്ടും കാണാത്ത ചിത്രങ്ങള്‍. ഇറങ്ങുവാന്‍ സാധ്യതയുണ്ടോ ആവോ!
- ചിത്രസംയോജനം: സോബിന്‍ കെ. സോമന് (ചിത്രം: പകര്‍ന്നാട്ടം)
- വീണ്ടും സിനിമ കാണാത്തതിനാല്‍ അഭിപ്രായം പറയുവാനാവുന്നില്ല. ഇങ്ങിനെയൊരു പേരു തന്നെ കേള്‍ക്കുന്നതാദ്യം!
- ചമയം: പട്ടണം റഷീദ് (ചിത്രം: യുഗപുരുഷന്)
- പട്ടണം റഷീദിന് ഏറെ ചെയ്യുവാനുണ്ടായിരുന്ന ഒരു ചിത്രമായിരുന്നു അത്. അദ്ദേഹം നന്നായിത്തന്നെ കലാകാരന്മാരെ ഒരുക്കിയെടുക്കുകയും ചെയ്തു.
- വസ്ത്രാലങ്കാരം: എസ്.ബി. സതീശന് (ചിത്രം: യുഗപുരുഷന്)
- എസ്.ബി. സതീശന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയിത്.
- ശബ്ദലേഖനം: ശുഭദീപ് സെന്‍ഗുപ്ത (ചിത്രം: ചിത്രസൂത്രം)
- 'ചിത്രസൂത്രം' 2009-ല്‍ ഇതിന്റെ ആദ്യപേരില്‍ (ആദ്യ പേര്: പുകക്കണ്ണാടി) അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നോ? IFFK-യില്‍ പേരുമാറി വന്നത് വിവാദമായിരുന്നു.
- ശാസ്ത്രീയസംഗീതജ്ഞന്‍: ഡോ. ബാലമുരളീകൃഷ്ണ (ചിത്രം: ഗ്രാമം)
- ഇനിയും കേള്‍ക്കാനിരിക്കുന്നതേയുള്ളൂ ഈ ഗാനം.
- ഡബ്ബിംഗ്: റിസബാവ / പ്രവീണ (ചിത്രം: കര്‍മ്മയോഗി / ഇലക്ട്ര)
- 'കര്‍മ്മയോഗി'യൊക്കെ 2010-ലെ പടമാണോ!
- നൃത്തസംവിധാനം: മധു ഗോപിനാഥ്, സജീവ് വക്കം (ചിത്രം: മകരമഞ്ഞ്)
- പിന്നെപ്പോഴും കാണുമ്പോളറിയാം ഇതിലെ നൃത്തത്തിന്റെ മികവ്.
- ജൂറിയുടെ പ്രത്യേക പരാമര്‍ശം: തലൈവാസല്‍ വിജയ് / വിപിന്‍ വിജയ് / പ്രേംലാല്‍ (ചിത്രം: യുഗപുരുഷന് / ചിത്രസൂത്രം / പ്രേംലാല്‍)
- ഇവരില്‍ 'ചിത്രസൂത്രം' സംവിധാനം ചെയ്ത വിപിന്‍ വിജയ്യെക്കുറിച്ച് ജൂറി എന്താണ് പരാമര്‍ശിച്ചതെന്ന് അറിവുണ്ടോ?
ഒ.കെ. ജോണി അധ്യക്ഷനായ ജൂറിയാണ് ചലച്ചിത്ര സാഹിത്യത്തിനുള്ള പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. ജോസ് കെ. മാനുവലിന്റെ 'തിരക്കഥ സാഹിത്യം: സൗന്ദര്യവും പ്രസക്തിയും', പി.എസ്. രാധാകൃഷ്ണന്റെ 'ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹര്‍ഷ മൂല്യങ്ങള്‍' എന്നിവ മികച്ച പുസ്തകങ്ങള്‍ക്കുള്ള അവാര്‍ഡ് നേടി. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരം എന്‍.വി. സുജിത്ത് കുമാര്‍, ബിജു എന്നിവര്‍ പങ്കിട്ടു.
2010-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇലക്ട്രയുടെയും ആദമിന്റെ മകന്റെയും അവസ്ഥ ഏതാണ്ട് ഒന്നു തന്നെ...രണ്ടും കേസിൽപെട്ട് കിടക്കുന്നു...
ReplyDeleteആദമിന്റെ മകന്റെ റിലീസ് പ്ലേ ഹൗസ് ഏറ്റെടുത്തു എന്നും കേട്ടു...
പിന്നെ മികച്ച നടി സെക്ഷനിൽ ഹരീടെ അഭിപ്രായത്തിനോട് തീരെ യോജിപ്പില്ല...തമ്മിൽ ഭേദം തൊമ്മൻ കണക്കെ കാവ്യതന്നെ മെച്ചം എന്നേ ഞാൻ പറയൂ...അല്ലെങ്കിൽ ആർക്കും കൊടുക്കാതിരിക്കുക...
മംമ്തയുടെ കഥാപാത്രത്തെ സംവിധായകൻ ഓരോ സ്ഥലത്ത് കൊണ്ട് വെച്ചിരിക്കുന്നതിലെ അപാകതകളാണ് ചിത്രം മുഴുവൻ...ഒരു പരമ ബോർപടം...
ഹരീ... കര്‍മ്മയോഗി ഷേക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടാക്കപ്പെട്ട സിനിമയാണെന്ന് എവിടെയോ വായിച്ചു. ഇന്ദ്രജിത്താണ് നായകന്.. ഈ വര്‍ഷം തീയേറ്ററില്‍ എത്തും എന്നു കേള്‍ക്കുന്നു...
ReplyDeleteഈ സുരാജിന്റെ മിമിക്രിക്കും അഭിനയമെന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്ന കോപ്രായത്തിനുമൊക്കെ അവാര്‍ഡ് കൊടുക്കുന്നവരെയൊക്കെ സമ്മതിക്കണം.
ReplyDeleteശങ്കരാടിയുടേം,പപ്പുവിന്റെയുമൊക്കെ ആത്മാവ് ഇത് കണ്ടു വേദനിക്കുന്നുണ്ടാകും ..കഷ്ട്ടം
സുരാജിനൊക്കെ അവാര്‍ഡ് കൊടുക്കുന്നതിലൂടെ മുന്‍പേ പറഞ്ഞ അതുല്ല്യ പ്രതിഭകളെയും വെഞ്ഞാറമ്മൂടനേയും ഒരേ തട്ടിലേക്ക് പ്രതിഷ്ടിച്ചു തുല്ല്യരാക്കുന്നു .. ഇതൊക്കെ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്ത വേദന തോനുന്നു..
നക്ഷത്രമെവിടെ ? പുല്‍ക്കൊടിയെവിടെ ?
കാണാത്ത പടങ്ങള്‍ക്ക് അവാര്‍ഡ് എന്ന് ഉദ്ദേശിച്ചത്, താങ്കള്‍ കാണാത്ത പടങ്ങള്‍ എന്നാണോ? ഉദാഹരണത്തിന് .. "സദ് ഗമയ"
ReplyDeleteഏവരുടേയു അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteസിനിമ ബോറാവുന്നതും കഥാപാത്രത്തെ വേണ്ടാത്തിടത്ത് കൊണ്ടുവെയ്ക്കുന്നതുമൊന്നും നടിയുടെ കുറവല്ലല്ലോ! അഭിനയത്തിന്റെ കാര്യത്തില്‍ മംമ്ത തന്നെ ഒരു പടി മുകളില്‍.
'കര്‍മ്മയോഗി' 2011-ലെ പടമാണെന്നാണ് വിചാരിച്ചിരുന്നത്. പടം പൂര്‍ത്തിയായെങ്കില്‍ ഇതുവരെയും റിലീസാവാത്തതെന്ത്?
ഞാന്‍ കാണാത്തത് / ഏറെപ്പേരും കാണാത്തത് / ഇറങ്ങിയിട്ടില്ലാത്തതിനാല്‍ കാണുവാന്‍ കഴിയാത്തത് - ഇതു മൂന്നും വരും.
--
"മംമ്ത തന്നെ ഒരു പടി മുകളില്‍"
ReplyDeleteസത്യായിട്ടും എനിക്ക് അങ്ങനെ തോന്നിയില്ല...ജൂറിക്കും തോന്നിയില്ല എന്നതും വ്യക്തം... :-)
'ചിത്രവിശേഷം' പോളില്‍ വിദ്യാലക്ഷ്മി മൂന്നിലൊന്ന് വോട്ടിലധികം നേടിയാണ് ഒന്നാമതെത്തിയത്. കാവ്യയുടെ 'ഗദ്ദാമ'യുമായി മത്സരിച്ചിരുന്നില്ല, എങ്കിലും മംമ്ത മോശമായിരുന്നെങ്കില്‍ അത്രയും വോട്ട് നേടില്ലല്ലോ! ഇതിനെയും വ്യക്തിഗത അഭിപ്രായവുമായി കൂട്ടിക്കെട്ടുവാന്‍ പറ്റില്ല. ജൂറിക്ക് തോന്നിയില്ലാത്തത് പറഞ്ഞപ്പോള്‍ പറഞ്ഞുവെന്നു മാത്രം. :)
ReplyDelete