
ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.50 / 10
: 3.50 / 05
: 2.00 / 05
: 3.00 / 10
: 5.50 / 10
: 3.50 / 05
: 2.00 / 05
Cast & Crew
Janapriyan
Janapriyan
Directed by
Boban Samuel
Produced by
Mammen John, Reena M. John
Story, Screenplay, Dialogues by
Krishna Poojappura
Starring
Jayasurya, Bhama, Manoj K. Jayan, Sarayu, Jagathy Sreekumar, Lalu Alex, Salim Kumar, Devan, Geetha Vijayan, Bheeman Raghu etc.
Cinematography (Camera) by
Pradeep Nair
Editing by
V.T. Sreejith
Production Design (Art) by
Manu Jagath
Music by
R. Gautham
Lyrics by
Santhosh Varma
Effects by
Arun-Seenu
Make-Up by
Pandyan
Costumes by
S.B. Satheesan
Choreography by
Rekha, Ullas
Banner
Spot Light Visions
ചിത്രത്തിന്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് സാങ്കേതികവിഭാഗം ഏറെ മുന്നിലാണ്. പ്രദീപ് നായരുടെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചയ്ക്ക് നന്ന്. വി.ടി. ശ്രീജിത്ത് അവയൊക്കെ തരക്കേടില്ലാതെ കൂട്ടിയിണക്കിയിട്ടുമുണ്ട്. മനു ജഗത്തിന്റെ കലാസംവിധാനം, പാണ്ഡ്യന്റെയും എസ്.ബി. സതീശന്റെയും ചമയം, വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തുന്നു. സന്തോഷ് വര്‍മ്മ എഴുതി ആര്. ഗൗതം ഈണമിട്ട, കേട്ടിരിക്കുവാന്‍ പോലും ഗുണപ്പെടാത്ത മൂന്നോ നാലോ ഗാനങ്ങളുള്ളത് ചിത്രത്തിന് ബാധ്യത മാത്രമാണ്. രേഖയും ഉല്ലാസുമൊക്കെ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ഗാനങ്ങളിലെ നൃത്തഭാഗങ്ങളും തഥൈവ. സംഘട്ടനത്തിനു വേണ്ടി രംഗങ്ങളൊന്നും തിരുകിയിട്ടില്ല എന്നതില്‍ മാത്രം കാണികള്‍ക്ക് ആശ്വാസം കണ്ടെത്താം.
ആദ്യ പകുതിക്ക് ശേഷം സിനിമ എങ്ങോട്ട് കൊണ്ടുപോവണമെന്ന് സംവിധായകനും തിരക്കഥാകൃത്തിനുമൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല എന്നു വേണം കരുതുവാന്‍. നായകന് ഭാവി സംവിധായകനേയും നിര്‍മ്മാതാവിനേയുമൊക്കെ കഥ പറഞ്ഞു കേള്‍പ്പിക്കുന്ന രംഗങ്ങളൊക്കെ സാമാന്യം നന്നായിത്തന്നെ കാണികളെ മടുപ്പിക്കുന്നുണ്ട്. ഒരു എപ്പിസോഡില്‍ പറയുവാനുള്ളത് ഒരാഴ്ചയ്ക്കുള്ള വകയാക്കുന്ന സീരിയല്‍ സംവിധാനത്തിലുള്ള ശീലം ഈ സിനിമയിലും പ്രയോഗിച്ചതാണ് വിനയായത്. ഒരു ചെറുസിനിമയില്‍ തീരുന്ന കഥ നീട്ടി ഒരു മുഴുനീള സിനിമയാക്കിയതിന്റെ കുഴപ്പം ചിത്രത്തില്‍ തെളിഞ്ഞു കാണാം. ഇതില്‍ തന്നെ കാണിച്ചിട്ടുള്ള സംവിധായകനെ മാതിരി, സിനിമയുടെ സാങ്കേതിക കാര്യങ്ങളൊക്കെ നല്ല പിടിയാണ്, പക്ഷെ കൈയ്യില്‍ കലയില്ല; ഈയൊരു അവസ്ഥയാണ് ബോബന് സാമുവലിന്റേതും എന്നു തോന്നുന്നു. കൊള്ളാവുന്നൊരു തിരക്കഥാകൃത്തിനെ കിട്ടിയാല്‍ ഒരുപക്ഷെ ചില ജനപ്രിയ ചിത്രങ്ങളൊരുക്കുവാന്‍ ബോബനു സാധിച്ചേക്കും. ഏതായാലും ഈ ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങിനെയൊരു പ്രിയത ചിത്രത്തിന്റെ പേരില്‍ മാത്രമായി ഒതുങ്ങുവാനാണ് സാധ്യത!
ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി രണ്ടാം വട്ടവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം. (2009-ലേത് 'കുട്ടി സ്രാങ്കി'ന്.)നവാഗത സംവിധായകനായ സലിം അഹമ്മദിന്റെയാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനര്‍ഹമായ 'ആദാമിന്റെ മകന് അബു'. മികച്ച ചിത്രത്തിനു കൂടാതെ മികച്ച നടന് (സലിം കുമാര്‍), മികച്ച ഛായാഗ്രഹണം (മധു അമ്പാട്ട്), മികച്ച പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുക്കാപ്പള്ളി) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തി. 'എന്തിരന്റെ' കലാസംവിധായകന്‍ സാബു സിറില്‍, മധു അമ്പാട്ടിന്റെ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ സഹനടിയായി സുകുമാരി, ശബ്ദലേഖകന്‍ ഹരികുമാര്‍, വസ്ത്രാലങ്കാരത്തില്‍ ഇന്ദ്രന്‍സ് ജയന്; എന്നീ മലയാളികളും അവാര്‍ഡിനര്‍ഹരായവരില്‍ പെടും.
ഈ ചിത്രത്തില്‍ സലിം കുമാര്‍ ആദ്യമായി സ്ക്രീനിലെത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടി. അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതില്‍ എല്ലാ പ്രേക്ഷകരും ആഹ്ലാദിക്കുന്നു എന്നത് സന്തോഷം നല്കുന്ന കാര്യം തന്നെ.
നവാഗതനായ ബോബന് സാമുവലിന്റെ സംവിധാനത്തില്‍ ജയസൂര്യയും ഭാമയും പ്രധാനവേഷങ്ങളിലെത്തുന്ന 'ജനപ്രിയ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Janapriyan, the film do have some lighter moments, but as a whole it is more boring than entertaining. Coming: http://bit.ly/cv-reviews
11 hours ago via web
ജനപ്രിയന് - അല്മപം ക്ഷമ ഉണ്ടെങ്കില്‍ കണ്ടിരികം . ജയസുരിയ്ട് സ്ഥിരം ചേരുവകള്‍ തന്നെ
ReplyDeleteതലവച്ചു.. അതിനുള്ളത് കിട്ടി.. 40 രൂപായും വിലപ്പെട്ട 2 മണിക്കൂറും ഗുദാ ഗവാ.
ReplyDeleteസ്പോട്ട് ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു നവാഗതനായ ബോബന് സാമുവല്‍ സംവിധാനം ചെയ്ത സിനിമയാണ് ജനപ്രിയന്. ജയസുര്യ നായകനാകുന്ന ജനപ്രിയനില്‍ ഭാമയാണ് നായിക. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക് ശേഷം ജയസുര്യയെ പ്രധാന കഥാപാത്രമാക്കി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. തൊടുപുഴയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന പ്രിയന് എന്ന വിളിപേരില്‍ അറിയപെടുന്ന പ്രിയദര്ശന് എന്ന ചെറുപ്പകാരന്റെ കഥയാണ് ജനപ്രിയന്.
ReplyDeleteഏതു മാന്യമായതും സത്യസന്ധമായതുമായ ജോലിയും ചെയ്തു അധ്വാനിച്ചു കുടുംബം പോറ്റുന്നയാളാണ് പ്രിയന്. അങ്ങനെയിരിക്കെ പ്രിയന് താലൂക് ഓഫീസില്‍ ജോലി കിട്ടുന്നു. വൈശാഖന് എന്നയാളുടെ ഒഴിവിലാണ് പ്രിയന് അവിടെ ജോലി കിട്ടുന്നത്. വൈശാഖന് ഒരു സിനിമ സംവിധായകന് ആകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണ്. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി വൈശാഖന് കുറെ ദിവസങ്ങള്‍ക്കു ജോലിയില്‍ നിന്നും ഒഴിവു എടുക്കുന്നു. ആ ഒഴുവിലേക്കാണ് പ്രിയദര്ശന് എത്തുന്നത്. അങ്ങനെ ജീവിതത്തില്‍ പുതിയ പല പ്രതീക്ഷയുമായി ജീവിക്കുന്ന പ്രിയദര്ശന് മീര എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. നിഷ്കളംഗനും, സത്യസന്ധനും, ധാരാളം സംസാരിക്കുന്നവനുമായ പ്രിയദര്ശന് ഓഫീസിലെ എല്ലാവരുടെയും പ്രിയപെട്ടവനാകുന്നു. അതുപോലെ തന്നെ മീരയുടെയും പ്രിയനാകുന്നു. അങ്ങനെയിരിക്കെയാണ് ഒഴുവില്‍ പോയ വൈശാഖന് തിരിച്ചുവരുന്നത്. അതോടെ, പ്രിയദര്‍ശന്റെ ജോലിയുടെ കാര്യം കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.
തിരക്കഥ: ആവറേജ്
ജനപ്രിയന് എന്ന സിനിമ കൊണ്ട് കൃഷ്ണ പൂജപ്പുരയ്ക്ക് അഭിമാനികാവുന്ന ഒരേയൊരു കാര്യം പ്രിയദര്ശന് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയാണ്. ആര്‍ക്കും ഇഷ്ടമാകുന്ന തരത്തിലുള്ള സ്വഭാവഗുണങ്ങള്‍ ഉള്ള ആ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ അടിസ്ഥാനം. ആ കഥാപാത്രത്തില്‍ നിന്നാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടി മറ്റു കഥാപാത്രങ്ങളെയും, കഥ സന്ദര്‍ഭങ്ങളും ഉണ്ടാക്കിയത്. പ്രിയദര്‍ശനും മീരയും തമ്മിലുള്ള പ്രണയവും, വൈശാഖന്റെ സിനിമ മോഹവുമെല്ലാം കാണിക്കുന്ന രംഗങ്ങള്‍ കുറേക്കൂടി നന്നാക്കാമായിരുന്നു. പുതുമയുള്ള കഥകള്‍ മാത്രം സിനിമയാക്കിയാലെ വിജയിക്കുകയുള്ളൂ എന്ന സത്യം മനസിലാക്കിയിട്ടും എന്തുകൊണ്ടാണ് കൃഷ്ണ പൂജപ്പുരയെ പോലുള്ളവര്‍ കണ്ടുമടുത്ത കഥകള്‍ സിനിമയാക്കുന്നത് എന്ന് മനസിലാകുന്നില്ല.
സംവിധാനം: ബിലോ ആവറേജ്
നവാഗത സംവിധായകന് എന്ന നിലയില്‍ ബോബന് സാമുവലിനു നല്ല ഒരു അവസരം തന്നെയാണ് ലഭിച്ചത്. പക്ഷെ, അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. എങ്കിലും, ഒരു പുതിയ സംവിധായകനെന്ന് തോന്നിക്കാതെ കണ്ടിരാകാവുന്ന രീതിയില്‍ സിനിമയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബോബനും കൂട്ടര്‍ക്കും. പ്രിയദര്ശന് എന്ന നല്ല ഒരു കഥപാത്രത്തെ കിട്ടിയിട്ടും അതിനു പറ്റിയ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉള്കൊള്ളിക്കാന് സംവിധായകന് ശ്രദ്ധിച്ചിട്ടില്ല. നല്ല പാട്ടുകള്‍ ഉള്ള്പെടുത്തി, അത് നല്ല രീതിയില്‍ ചിത്രീകരിക്കാനോ ഉള്ള ശ്രമം പോലും സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു സംവിധായകന് എന്ന നിലയില്‍ ഒരുപാട് ഉയരാനുണ്ട് ബോബന് സമുവലിന്.
അഭിനേതാക്കളുടെ പ്രകടനം: എബവ് ആവറേജ് [ജയസുര്യ - ഗുഡ്]
ജയസുര്യയ്ക്ക് ഇത്രയും നല്ല ഒരു കഥാപാത്രം അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ല. ആ അവസരം ജയസുര്യ നല്ല രീതിയില്‍ പ്രയോജനപെടുത്തുകയും ചെയ്തു. ഈ കഥപാത്രത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ജയസുര്യ. ജയസുര്യക്ക് എന്നും അഭിമാനിക്കാം ജനപ്രിയന് എന്ന സിനിമയിലെ പ്രിയദര്ശന് എന്ന കഥപാത്രത്തെയോര്ത്ത്. ജയസുര്യയെ കൂടാതെ മനോജ്.കെ.ജയന്, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ദേവന്, ഭീമന് രഘു, അനൂപ് ചന്ദ്രന്, കലാഭവന്‍ ഷാജോണ്‍, ഭാമ, സരയു, ഗീത വിജയന്, റോസ്ലിന് എന്നിവരും അഭിനയിച്ചിരിക്കുന്നു. മനോജ്.കെ.ജയനും, ജഗതി ശ്രീകുമാറും, ലാലു അലക്സും, സലിം കുമാറും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ജനപ്രിയന് റിവ്യൂ: ഒരുപാട് തമാശകളോ, കണ്ഫ്യൂഷന് ഉണ്ടാക്കുന്ന സംഭവങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമ. ജനപ്രിയന് കാണുന്ന പ്രേക്ഷകര്‍ക്കു..., ഈ സിനിമ ഇഷ്ടമായിലെങ്കിലും... ,പ്രിയദര്ശന് എന്ന കഥാപാത്രത്തെയും, ജയസുര്യ എന്ന അഭിനേതാവിനെയും ഇഷ്ടമാകുമെന്നുറപ്പ്.
very good movie...Jayasuryayude abhinayam mimicri ennu paranju kelkunnathil khedamund...adhehathinte etavum nalla abhinaya prakadanangalil onnanu ee chitrathileth..
ReplyDeletei will give 6.00/10.
ഈ പടം ബോർ ആണെന്നു പറയുന്ന താൻ ആണു അറുബോറൻ..മനസിൽ നന്മ ഉണ്ടാക്കുന്ന ഇതു പോലുള്ള കൊചു ചിത്രങ്ങളെ എഴുതി പരാജയപ്പെടുത്തുന്ന തന്നെ പോലുള്ളവരുടെ നിരൂപണം വായന ഇന്നത്തോടെ നിർത്തി..തനിക്കൊക്കെ പോക്കിരിരാജായും ചൈനാടൗണുമൊക്കെയെ പറഞിട്ടുള്ളൂ..കണ്ടിട്ട് ഇവിടെ വന്നു വാളുവെക്കാൻ..
ReplyDeleteഈ പടം ബോരാകുന്നതെങ്ങനെ എന്ന് ഇതുവരെ മനസ്സിലായില്ല..കുറെ നാളുകള്‍ക്ക് ശേഷം ഒത്തിരി നന്മയുള്ള ഒരു ചിത്രം കണ്ടു..അത് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്..പുതുമുഖസംവിധായകന് എന്ന നിലയില്‍ ബോബന് സാമുവേലിന് അഭിമാനിക്കാവുന്ന ചിത്രം..ഒപ്പം ജയസൂര്യക്കും. മമ്മൂട്ടിയുടെ ഒക്കെ ഒപ്പം നില്ക്കാവുന്ന തരത്തില്‍ ജയസൂര്യ വന്‍ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രേക്ഷക ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന കഥാപാത്രം തന്നെ ആണ് പ്രിയന് എന്ന കഥാപാത്രം.ഇതൊക്കെ കാണാതെ കുറെ മുന്‍ധാരണകള്‍ വച്ച് പടം കണ്ടിട്ട് (അതോ കാണാതെയോ?) പടം ബോറാണെന്ന് പറഞ്ഞാല്‍ ഇതെന്തു നിരൂപണം ആണ്? നല്ല മലയാള പടങ്ങള്‍ ഇവിടെ ഉണ്ടാകാതതല്ല, ഉണ്ടാകുന്നതിനെ പ്രോല്സാഹിപ്പിക്കതതാണ് മലയാളസിനിമയുടെ ശാപം എന്നും മനസ്സിലായി..
ReplyDelete3dstar paranjathinod njan yojikkunnu...............
ReplyDelete