
ആകെത്തുക : 7.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 7.50 / 10
: 4.50 / 05
: 4.00 / 05
: 8.00 / 10
: 7.50 / 10
: 4.50 / 05
: 4.00 / 05
Cast & Crew
Urumi
Urumi
Directed by
Santosh Sivan
Produced by
Shaji Nadesan, Santosh Sivan, Prithviraj
Story, Screenplay, Dialogues by
Shankar Ramakrishnan
Starring
Prithviraj, Prabhu Deva, Genelia D'Souza, Nithya Menon, Jagathy Sreekumar, Amol Gupte, Ankur Sharma, Alexx O'Neill, Robin Pratt, Bharath J., Sasi Kalinga, Kani, Arya, Tabu, Vidya Balan etc.
Cinematography (Camera) by
Santosh Sivan
Editing by
Sreekar Prasad
Production Design (Art) by
Sunil Babu
Music, Background Score by
Deepak Dev
Lyrics by
Kaithapram Damodaran Namboothiri, Rafeeq Ahmed, Engandiyoor Chandrasekharan
Make-Up by
Ranjith Ambady
Costumes by
Eka Lakhani
Choreography by
Madhu Samudra, Ullas Mohan
Action (Stunts / Thrills) by
Anal Arasu
Banner
August Cinema
രൂപത്തിലും വേഷത്തിലും ചിറക്കല്‍ കേളു നയനാരായെത്തുന്ന പൃഥ്വിരാജ് വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ശരീരഭാഷയിലോ മുഖഭാവത്തിലോ കരചലനങ്ങളിലോ ഒന്നും വേറിട്ടൊരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കുവാന്‍ പൃഥ്വിരാജിലെ നടന് കഴിയുന്നില്ല. ഇതുവരെ പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ സ്വത്വം തന്നെ ചിറക്കല്‍ കേളുവിനും. പ്രഭുദേവയും ജഗതി ശ്രീകുമാറും എത്ര സ്വാഭാവികമായാണ് യഥാക്രമം വവ്വാലിക്കും ചെഞ്ചേരി കുറുപ്പിനും ജീവന് നല്‍കുന്നതെന്ന് നോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാവും.(പ്രഭുദേവയുടെ ഡബ്ബിംഗിലെ ചില്ലറ പ്രശ്നങ്ങള്‍ വവ്വാലിക്ക് വിനയായി.) ഈ കഥാപാത്രങ്ങള്‍ ചിറക്കല്‍ കേളുവിനേക്കാള്‍ ശ്രദ്ധ നേടുന്നത് കേളുവിനെ അവതരിപ്പിച്ച പൃഥ്വിരാജിന്റെ പരിമിതി കൊണ്ടുകൂടിയാണ്. പൃഥ്വിരാജ് മോശമായി എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല, മറ്റൊരു സമീപനം നടനില്‍ നിന്നും ഈ കഥാപാത്രം അര്‍ഹിക്കുന്നു അല്ലെങ്കില്‍ ആവശ്യപെടുന്നുണ്ട് എന്നത് അടിവരയിട്ടു പറയുന്നെന്നു മാത്രം. ശരിക്കും അത്ഭുതപ്പെടുത്തിയത് ജനീലിയ ഡിസൂസ തന്നെ. കുട്ടിത്തം നിറഞ്ഞ കളിയും ചിരിയും മാത്രമുള്ള വേഷങ്ങളില്‍ നിന്നും അറക്കല്‍ ആയിഷ എന്ന കഥാപാത്രത്തിലേക്കുള്ള പരിണാമം ജനീലിയയ്ക്ക് അത്ര എളുപ്പമായിരുന്നിരിക്കില്ല. തനിക്കു കിട്ടിയ വേഷങ്ങളില്‍ ഒരു വെല്ലുവിളി തന്നെയായ ആയിഷയെ അവതരിപ്പിക്കുന്നതില്‍ ജനീലിയ കാട്ടിയ ആത്മാര്‍ത്ഥത തീര്‍ച്ചയായും പ്രശംസാവഹം തന്നെ. ചിറക്കല്‍ തമ്പുരാന്റെ മകളായ ബാലയെ അവതരിപ്പിച്ച നിത്യ മേനോന് കാര്യമായൊന്നും ചെയ്യുവാനില്ല. ചിറക്കലെ തമ്പുരാനായി അമോല്‍ ഗുപ്ത, ഭാനു വിക്രമനെന്ന ചിറക്കലെ ഇളമുറ തമ്പുരാനായി അങ്കുര്‍ ശര്‍മ്മ, വാസ്കോ ഡ ഗാമയായി റോബിന് പ്രാറ്റ്, എസ്റ്റലോ ഡ ഗാമയായി അലക്സ് ഓ'നീല്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നു. ശശി കലിംഗ, കനി തുടങ്ങി ചെറുവേഷങ്ങളിലെത്തുന്ന ഇതര നടീനടന്മാരും തന്താങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വിദ്യ ബാലനും തബുവിനും രണ്ടു പാട്ടുകളിലായല്പം ശരീരപ്രദര്‍ശനം എന്നതല്ലാതെയൊന്നും ചെയ്യുവാനില്ല. ഭൂതകാലത്തില്‍ കേളു നയനാരുടെ അച്ഛനായും; വര്‍ത്തമാനത്തില്‍, കഥ പറയുന്ന നിഗൂഢത നിറഞ്ഞൊരു കഥാപാത്രമായും ആര്യയുമുണ്ട് താരനിരയില്‍.
അനല്‍ അരശ് സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടന രംഗങ്ങളില്‍ കളരിച്ചുവടുകള്‍ മനോഹരമായി ഇണക്കി ചേര്‍ത്തിട്ടുണ്ട്. അമാനുഷികമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാവുന്ന മട്ടിലല്ല അവ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കയറില്‍ തൂങ്ങിയുള്ള പ്രകടനങ്ങള്‍ നന്നേ കുറവ്, ഉള്ളതു തന്നെ അത്ര പ്രകടവുമല്ല. വളരെ വിശ്വസിനീയമായി പൃഥ്വിരാജും പ്രഭുദേവയും ജനീലിയയും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഈ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പോലും, ഈ ദൃശ്യങ്ങള്‍ ഭൂരിഭാഗവും മന്ദഗതിയിലാണ് പ്രേക്ഷകന് കാണുവാന്‍ കിട്ടുന്നതെന്നത് ഈ രംഗങ്ങളുടെ മതിപ്പ് കുറയ്ക്കുന്നു. നല്ല വേഗതയിലായിരുന്നു ചിലതെങ്കിലും കാട്ടിയിരുന്നതെങ്കില്‍ അതിന്റെയൊരു സൗന്ദര്യം തന്നെ ഒന്നു വേറെയാവുമായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരെഴുതി ദീപക് ദേവ് ഈണമിട്ടിരിക്കുന്ന 'ഉറുമി'യിലെ ഗാനങ്ങളില്‍ ചിലത് ചിത്രത്തില്‍ ഇടം നേടിയിരിക്കുന്നതിന് ന്യായീകരണമില്ലെങ്കിലും മറ്റു ചിലത് ചിത്രത്തോട് നന്നായി ചേര്‍ന്നു പോവുന്നു. മഞ്ജരിയുടെ ആലാപനത്തില്‍ "ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ...", യേശുദാസിന്റെയും ശ്വേതയുടെയും ശബ്ദത്തില്‍ "ആരോ നീ ആരോ..." എന്നീ ഗാനങ്ങളാണ് (രണ്ടുഗാനങ്ങളുടേയും രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി) ചിത്രത്തില്‍ ശ്രദ്ധനേടുന്നത്. ജോബി കുര്യനും റീതയും പാടി, മധു സമുദ്രയുടേയും ഉല്ലാസിന്റെയും മറ്റും മേല്‍നോട്ടത്തില്‍ പ്രഭുദേവയും കൂട്ടരും ചുവടുവെയ്ക്കുന്ന "കതിരെല്ലാം കെട്ടണു കെട്ടണു..." എന്ന ഗാനമാവട്ടെ (രചന: എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്) ചിത്രത്തില്‍ ആ ഭാഗത്തിനു വേണ്ട ഉത്സാഹം നിറയ്ക്കുവാനും പര്യാപ്തമാണ്.
കാശു കൂടുതല്‍ മുടക്കുന്നതോ, നാലോ അഞ്ചോ താരങ്ങളുടെ തല സ്ക്രീനില്‍ തെളിയുന്നതോ ഒന്നുമല്ല ചലച്ചിത്രങ്ങളുടെ മികവുയര്ത്തുന്നത്. ഇവയൊക്കെ ആവാം, എന്നാല്‍ ഇതിനുമൊക്കെയപ്പുറം സിനിമയ്ക്ക് പറയുവാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവണം, അവ നന്നായി അവതരിപ്പിക്കുവാനും കഴിയണം. ഈയൊരു മനസിലാക്കല്‍ രചയിതാവിനും സംവിധായകനും ആവശ്യത്തിനെങ്കിലും ഉണ്ടായിരുന്നെന്നത് ഇതില്‍ കണ്ടറിയാം. മാത്രമല്ല; ചരിത്രം ദുരന്തമായി ആവര്‍ത്തിക്കരുത് എന്നുണ്ടെങ്കില്‍ നാം പിന്നിട്ട വഴികള്‍ ഇടയ്ക്കിങ്ങിനെയെങ്കിലും ഓര്‍ത്തെടുക്കേണ്ടതുണ്ട്; അതില്‍ നിന്നും ചിലതൊക്കെ മനസിലും ചിലതൊക്കെ ബോധത്തിലും ഉറപ്പിക്കേണ്ടതുമുണ്ട്. രൂപവും തരവും മാറുന്നെങ്കിലും, പുറം രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും അവയോടുള്ള നമ്മുടെ സമീപനവും മാറ്റമില്ലാതെ തുടരുന്നു എന്നതിലേക്കൊരു ചൂണ്ടു പലകകൂടിയായി ഈ സിനിമ മാറുന്നു എന്നതാണിവിടെ പ്രസക്തമാവുന്നത്. മഹാനായ നാവികനായി വാഴ്ത്തപ്പെടുന്ന വാസ്കോ ഡ ഗാമയെ നമ്മുടെ നാടിന്റെ ചരിത്രപശ്ചാത്തലത്തില്‍ നോക്കി കാണുന്നു എന്ന കൗതുകവും ചിത്രത്തിനുണ്ട്. ഇംഗ്ലീഷില്‍ 'വാസ്കോ ഡ ഗാമ' എന്ന പേരു തന്നെ ചിത്രത്തിനു നല്കി, ഗാമയെ അപ്രസക്തനായി, ഒരു വില്ലന്‍ പരിവേഷത്തില്‍ അവതരിപ്പിക്കുന്നതിനു പിന്നിലും ഒരുപക്ഷെ ഇങ്ങിനെയൊരു തിരുത്തിയെഴുത്ത് പുറം രാജ്യങ്ങളില്‍ കൂടി രചയിതാവും സംവിധായകനും ഉദ്ദേശിക്കുന്നുണ്ടാവാം. അവരുടെ ഉദ്ദേശം എന്തുതന്നെയാകിലും ചിത്രത്തില്‍ പലപ്പോഴായി ചുരുളഴിഞ്ഞ് പുളയുന്ന 'ഉറുമി'യുടെ ശീല്ക്കാരം ഏതാനും മാസങ്ങളെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ മുഴങ്ങുമെന്ന് തന്നെ കരുതാം. 'ഉറുമി' മലയാളത്തിനു സമ്മാനിച്ച സന്തോഷ് ശിവനും കൂട്ടര്‍ക്കും മനസുനിറഞ്ഞൊരു കൈയ്യടി.
ശ്രദ്ധിക്കുക: 'ഉറുമി'യെ മലയാളത്തിന്റെ 'ബ്രേവ്ഹേര്‍ട്ട്' എന്ന മട്ടിലൊന്നും വിശേഷിപ്പിക്കുന്നതില്‍ കാര്യമില്ല. അവയ്ക്കൊപ്പം മെച്ചമെന്ന് ലേഖകന്‍ ഉദ്ദേശിച്ചിട്ടുമില്ല. വിദേശരാജ്യങ്ങളില്‍ പുറത്തിറക്കുന്ന ചരിത്രസിനിമകളുടെ ആഴവും പരപ്പും കൈവരിക്കുവാന്‍ മലയാള സിനിമ രചയിതാക്കളും സംവിധായകരും ഇനിയും പക്വത നേടേണ്ടതുണ്ട് എന്ന സത്യം ഇപ്പോഴും അവശേഷിക്കുന്നു.
--
പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ വാസ്കോ ഡ ഗാമയെ കൊല്ലുവാന്‍ ഒരുമ്പിടുന്ന കേളുവിന്റെ കഥ, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായക വേഷത്തില്‍; 'ഉറുമി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree
#Urumi: Those who love history will enjoy it and those who hate will start to love history. A MUST WATCH! http://bit.ly/cv-reviews
11 hours ago via web
newnHaree
@geneliad Enjoyed watching you in #Urumi as Ayesha of Arackal. Your presence was immense and the dedication, really appreciable.
11 hours ago via web
--
ഹരിയുടെ റിവ്യൂ വിനായി നോക്കിയിരിക്കുക ആയിരുന്നു
ReplyDeleteസിനിമ എന്തായാലും കാണണം
Renuka Arun
ബ്രേവ് ഹാര്‍ട്ട് എന്ന് വിശേഷിപ്പിച്ചെത്തിയ വേറൊരു ചിത്രമുണ്ടായിരുന്നല്ലോ....
ReplyDeleteഎന്തായാലും ഉറുമിയുടെ സീല്‍ക്കാരം, തിയേറ്ററുകളില്‍ നിറയട്ടേ എന്നാശംസിക്കുന്നു....
ഇന്നത്തെ ഹിന്ദുവിൽപ്രിഥ്വിരാജുമായ് ഒരു അഭിമുഖമുണ്ടായിരിന്നതു കണ്ടില്ലേ!!
ReplyDelete"ടാരന്റീനോയ്ക്ക് ഹിറ്റ്ലറിനെ തീയറ്ററിൽ കൊല്ലാമെങ്കിൽസന്തോഷ് ശിവന് വാസ്കോ ഡ ഗാമയേം കൊല്ലാം" എന്ന് കക്ഷി പറഞ്ഞിട്ടുണ്ട്.
@Rakesh innu arkum endum parayam avasanam pattiche ennu paranjamathi
ReplyDeletePadam kandilla, kananam.
അപ്പൊ എല്ലാം പറഞ്ഞ പോലെ..
ReplyDeleteഞായരാഴ്ചയിലേക്ക് ടിക്കറ്റും ബുക്ക് ചെയ്തു....സൂപര്‍ ഹീറോസിനെ വെച്ച് ചരിത്ര സിനിമകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവരുടെ സ്റ്റാര്‍ വാല്യൂ കണക്കിലെടുക്കെണ്ടിവരുന്ന നിസ്സഹായാവസ്ഥ പ്രകടമല്ലാത്തത് ആശ്വാസകരം തന്നെ..
പ്രിഥ്വിരാജിന് പുതിയ മുഖത്തിനു ശേഷം ഒരേ മുഖങ്ങള്‍ ആണല്ലോ...
വിദ്യാ ബാലന് കേരളത്തിലുള്ള ആയമ്മയുടെ ബന്ധുക്കള്‍ക്കുള്ള സമ്മാനമാണെന്ന് പറഞ്ഞത് എന്താണോ എന്തോ :)
ക്രിസ്റ്റി ആന്‍ ബ്രതെര്‍സിന്റെ ക്ഷീണം ഉറുമിയുടെ സീല്ക്കാരങ്ങള് മായ്ച്ചു കളയുമെന്ന് കരുതാം...
സിനിമ കണ്ടു.നന്നായി ഇഷ്ടപ്പെട്ടു...രണ്ടാം പകുതിയില്‍ കുറച്ചു ഇഴച്ചില്‍ തോന്നി... പക്ഷേ ചിത്രത്തിലെ ചില സീനുകള്‍ കണ്ടു എന്റെ കണ്ണു തള്ളിപ്പോയി...
ReplyDeletean average film,script is not stonge,more times boring,perfection,action,camera acting r well but sometimes it goes to a cheap scenes like mani ratNAMS RAVAN..and some slow motions like amal nerad's direction
ReplyDeleteറിവ്യൂ കൊള്ളാം. പക്ഷേ അവസാനം പറഞ്ഞതിനോട് ഒട്ടും യോജിക്കാനാവില്ല:- "വിദേശരാജ്യങ്ങളില്‍ പുറത്തിറക്കുന്ന ചരിത്രസിനിമകളുടെ ആഴവും പരപ്പും കൈവരിക്കുവാന്‍ മലയാള സിനിമ രചയിതാക്കളും സംവിധായകരും ഇനിയും പക്വത നേടേണ്ടതുണ്ട് എന്ന സത്യം ഇപ്പോഴും അവശേഷിക്കുന്നു."
ReplyDeleteഇവിടെ പക്വതയുടെ പ്രശ്നം ഒന്നുമല്ല. 20 കോടി മുടക്കി മൂന്നുമാസം കൊണ്ട് ചിത്രീകരിക്കുന്ന ഒരു 'ബിഗ്ബജറ്റ്' മലയാള സിനിമയും 300 കോടിമുടക്കി മൂന്ന് വർഷം കൊണ്ട് ചിത്രീകരിച്ച ഗ്ളേഡിയേറ്റർ/ബ്രേവ്ഹർട്ട് എന്നിവയേയും താരതമ്യപ്പെടുത്തുന്നത് തന്നെ ബാലിശമാണ്. ഗ്ളേഡിയേറ്ററിന്റെ സ്പെഷ്യൽ ഇഫക്റ്റ്സിനു മാത്രം രണ്ട് വർഷമാണ് ചിലവഴിച്ചത്. അതുപോലെ ബ്രേവ്ഹർട്ടിലെ പ്രധാന യുദ്ധരംഗങ്ങളിൽ പലതും പിന്നീട് അവയിലെ തെറ്റുകളും പോരായ്മകളുമൊക്കെ കണ്ടെത്തി വീണ്ടും ഷൂട്ട് ചെയ്തിരുന്നു. ഇത്രയുമൊക്കെ വിശാലമായ ക്യാൻവാസും സാമ്പത്തികമായ സ്വാതന്ത്ര്യവും കിട്ടുകയാണെങ്ക്ന്കിൽ അതിലും മികച്ച ലോകോത്തര ക്ളാസ്സിക്കുകൾ നമ്മുടെ ഭാഷയിലും ഊണ്ടായേനേ-അതിൽ ഒരു തർക്കവുമില്ല, അതിനൊക്കെ കഴിവുള്ള സംവിധായകരും അപ്പോൾ ഉണ്ടാവുകയും ചെയ്യും.
ഉറുമി കാണാൻ ഇതുവരെ കഴിയാത്തതുകൊണ്ട് അതിനേപറ്റി കൂടുതലൊന്നും പറയാൻ പറ്റുന്നില്ല. എങ്കിലും പഴശ്ശിരാജയേക്കാളും ആസ്വാദ്യകരമാണെന്നാണ് പടം കണ്ട ചിലർ പറഞ്ഞത്. പിന്നെ പ്രിവ്യൂവിനും വളരെ നല്ല അഭിപ്രായമായിരുന്നു; മണിരത്നം പടം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചു എന്നൊക്കെ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ചില സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞപ്പോൾ തന്നെ ഇത് കാണണം എന്ന് തീരുമാനിച്ചതാണ്. ഉടനെ സാധിക്കുമെന്നു കരുതുന്നു.
:-)
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteപ്രിഥ്വിരാജ് 'ദി ഹിന്ദു'വിന് നല്കിയ അഭിമുഖത്തില്‍ ഇങ്ങിനെയും പറയുന്നു: "The English version will have a completely different look and narrative. The screenplay and dialogues are being done by Santosh himself. We had shot separately for that.". ഒരുപക്ഷെ വാസ്കോ ഡ ഗാമയുടെ ഭാഗം കൂടുതലായി ഇംഗ്ലീഷ് പതിപ്പില്‍ കാണുമായിരിക്കും.
ചിത്രീകരണത്തില്‍ ആര്‍ജിക്കേണ്ടുന്ന പൂര്‍ണത മാത്രമല്ല ഇവിടെ വിഷയം. ഉദാഹരണത്തിന്; കാലത്തോടിണങ്ങുന്ന ഭാഷ, സംസാരരീതി എന്നിവ കൊണ്ടുവരുന്നത്. അതിനൊരല്പം മിനക്കെടുവാനുള്ള മനസുമതിയാവും. അതേ മട്ടില്‍ കഥയ്ക്ക് ആഴം നല്കുന്നതിലുമുണ്ട് പ്രശ്നം. ഇവിടെ തന്നെ കുട്ടിക്കാലം മുതല്‍ യൌവ്വനം വരെ കേളു ഒരു ഉറുമിയും പിടിച്ച് ഗാമയെ കാത്തിരുന്നു എന്ന മട്ടിലാണ് കഥയുടെ പോക്ക്. ഇതിനപ്പുറം കേളുവിന്റെ സാമൂഹിക ഇടപെടലുകളെക്കുറിച്ച് കാണികള്‍ അജ്ഞരാണ്. (അങ്ങിനെയൊന്നില്ല എന്നൊട്ട് ഉറപ്പിക്കുവാനും വയ്യ!) ഇങ്ങിനെ പല കാരണങ്ങള്‍ കൊണ്ടും സംവിധായകരും രചയിതാക്കളും പക്വത നേടേണ്ടതുണ്ട് എന്നു തന്നെ കരുതുന്നു.
--
ആക്ഷന്‍ സീക്വന്‍സ് ഒക്കെ എപ്പോഴും സ്ലോമോഷനില്‍ കാണിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അതിന്റെ ഭംഗി കുറയുകയേയുള്ളൂ.
ReplyDeleteഒരു ചോദ്യം: "അശോക"യുമായി താരതമ്യം ചെയ്താല്‍?
@ Rakesh
ReplyDeleteMay be they should have done so. I mean Kelu should have killed Gama. I would not have blamed them for it, for sure. If Tarantino can kill Hitler, why not, Mr. Sivan can kill Gama too.
Hari,
ReplyDeleteIt was a nice review, I haven't seen the movie yet.
I dont think our film makers can give an excuse that they dont have enough money for making a great movie. Our movie makers are spending so much of money but that is going for ridiculous songs shooting. They could have spend that money for more research and script, then we can also make great movies, just my thought.
Thanks
@Rajeev: I do agree with you on Indian directors wasting so much money on the songs and all. But I mentioned about the budget here, only because people try to compare these kinds of movies with Hollywood flicks which doesn't make any sense to me.(Budget is indeed a concern if the director wants to correct/re-shoot the scenes when he finds the mistakes before the release- quite normal with Hollywood directors.)
ReplyDeleteവളരെനല്ലൊരു ആസ്വാദനക്കുറിപ്പ്.
ReplyDeleteഇഷ്ടപെട്ടു
ഹരിയുടെ അവലോകനം കൊള്ളാം
ReplyDeleteI have some doubts...
ReplyDeleteAD 1500il portugeesinu Englandinte Flag ayirunno....?
Keralathil Thengu illayirunno...?
'Gene' kandupidichirunno......?
Anyways Urumi suggests so.........
harishetta.. oru samshayam...peerengikal aakalathundayirunno... i ve heard that was used since tipu sultan (18 th century)
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteവാസ്കോ ഡ ഗാമയുടെ കൊടി ഇന്നത്തെ പോര്‍ച്ചുഗീസിന്റെ കൊടിയായിരുന്നില്ല. വെളുത്ത തുണിയില്‍ ചുവപ്പ് കുരിശായിരുന്നു അടയാളം. ഇംഗ്ലണ്ടിന്റെ കൊടി അന്നും ഇന്നും ഇതല്ലല്ലോ! ഈസ്റ്റ് ഇന്‍ഡ്യ കമ്പനി ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് ഇടത്-മുകള്‍ മൂലയില്‍ അധിക ചിഹ്നവും, വെളുപ്പില്‍ ചുവന്ന വരകളും; വളരെ ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ സാമ്യം തോന്നിയതാവാം.
തെങ്ങുകള്‍ വരുന്നില്ല, അല്ലേ? :) അതൊരു കുറവു തന്നെ. ജീനിന്റെ കാര്യം പറഞ്ഞത് മനസിലായില്ല!
കോഴിക്കോട് തുറമുഖം തകര്‍ക്കുവാനായി പീരങ്കികള്‍ പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പീരങ്കികള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് മനസിലാവുന്നത്.
--
padam kandu script,dialog,direction evayku nalla poraymayundennu thonunnu. "Ningal abinayicholu njan oppiyedutholam" ennu santhosh sivan parayumpole thonni padam kandapol.
ReplyDeleteരണ്ടു ഗാനരംഗങ്ങള്‍ ടിവിയില്‍ കണ്ടു. കഴമ്പില്ലാത്ത ഗ്ലോസ്സാണെന്ന് മനസ്സിലായി. തലവയ്ക്കുന്നില്ല.
ReplyDeleteഓഫ് : ഇംഗ്ലണ്ടിന്റെ കൊടി വെള്ളയില്‍ ചുവപ്പ് കുരിശല്ലേ?
ഇത്തിരി കറുത്തവനും ഷര്‍ട്ട് ഇടാതെ നടന്നവനും ആയിരുന്ന തന്ത മരിച്ചതിന്റെ പത്താം ആണ്ട് ആഘോഷിക്കുന്നതിനു വേണ്ടി തന്തേടെ ഫോട്ടോ എടുത്ത് കമ്പ്യൂട്ടറില്‍ കേറ്റി നന്നായി വെളുപ്പിച്ച് ടയ്യും കോട്ടും ഒക്കെ ഇടുവിച്ചു ഉമ്മറത്ത് തൂക്കുന്ന പോലുള്ള പരിപാടിയാണ് ഇവിടെ സന്തോഷ് ശിവന്റെ വിഷ്വലൈസെഷനില് കാണാന്‍ കഴിയുന്നത്. ചെയ്തത് മിക്കതും അസ്ഥാനത്തും അനാവശ്യവും ആണെങ്കിലും ഒരു പരസ്യചിത്രം പോലെ കാഴ്ചക്ക് കൊള്ളാവുന്നതാണ്.
ReplyDeleteഇഴ കീറി വിമര്‍ശിക്കാന്‍ മിനക്കെടാതിരുന്നാല്‍ മലയാളത്തില്‍ അടുത്തിറങ്ങിയ നല്ലൊരു ദൃശ്യാനുഭവം എന്ന് പറയാം..
ReplyDeleteതമാശക്ക് വേണ്ടിയോ മറ്റോ സ്ഥാനത്തും അസ്ഥാനത്തും തിരുകി കയറ്റിയിരിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ (പലയിടത്തും അത് എകാര്തമാവുകയും ചെയ്തു ) വൃത്തികേടായി തോന്നി..
ജഗതി 15 ആം നൂറ്റാണ്ടില്‍ ഉപയോഗിക്കുന്ന "ആളെയുന്ത്" എന്ന പ്രയോഗം ആക്ച്വലി 18 ആം നൂറ്റാണ്ടില്‍ ഉള്ളതല്ലേ?
ഈ ഉറുമിയുടെ സീൽക്കാരം ശരിക്കും മുഴങ്ങി കേൾക്കുന്നു.
ReplyDeleteചരിത്രസിനിമകൾ എന്നും വിസ്മയങ്ങളാണല്ലോ
പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വാതിതിരുനാളിനെ പാടിയുറക്കിയതുമായി ബന്ധപ്പെടുത്തി 'ആളെയുന്തി'നെ നോക്കിയാല്‍ അതു ശരിയാണ്. പക്ഷെ, അതിനു മുന്‍പ് അങ്ങിനെയാരും പറഞ്ഞിട്ടില്ലെന്ന് കരുതുവാന്‍ കഴിയില്ലല്ലോ! :)
ReplyDeleteഇംഗ്ലണ്ടിന്റെ കൊടി കുരിശല്ല അധിക ചിഹ്നമാണ്. (കുരിശെന്നും പറയാം, കണ്ഫ്യൂഷനൊഴിവാക്കുവാന് അധിക ചിഹ്നമെന്ന് പറയുന്നു.) ആ ചിഹ്നത്തിന്റെ നാലു വശത്തോട്ടുമുള്ള കാലുകളില്‍ ഒരു തൃകോണം കൂടി ഘടിപ്പിച്ചതാണ് ഗാമയുടെ ചിഹ്നം. അതിനാണ് കുരിശിനോട് കൂടുതല്‍ സാമ്യം.
--
കൊള്ളാവുന്ന ഒരു സിനിമ..
ReplyDelete“ഒരു മലപ്രങ്കഥ” യുടെ വായനക്കിടയിൽ കണ്ടതോണ്ടാവാം എനിക്ക് കുറച്ചൂടെ ഇഷ്ടായത്,..
ഹരീ.. നല്ല റിവ്യൂ..:)
ഹരീ റിവ്യൂവിന് നന്ദി. ദുബായിയില്‍ സിനിമ എന്ന് ഇറങ്ങും എന്ന് അറിയില്ല. കണ്ടിട്ട് ബാക്കി അഭിപ്രായം അറിയിക്കാം.
ReplyDeleteപ്രിഥ്വിക്ക് വേറിട്ടൊരു സ്വത്വം സൃഷ്ട്ടിചെടുക്കാന്‍ കഴിയുന്നില്ല എന്ന് സമ്മതിക്കുന്നെങ്കിലും മറ്റു രണ്ടു പേരും വ്യത്യസ്തത കൊണ്ട് വന്നു എന്ന അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല... ദ്രിശ്യാനുഭവങ്ങളുടെ പേരില്‍ കാണേണ്ടുന്ന സിനിമ. എന്നാല്‍ ദ്രിശ്യാനുഭവങ്ങള്ക്ക് വേണ്ടി മാത്രം ഒരുക്കുന്ന സന്ദര്‍ഭങ്ങള്‍ കല്ലുകടി തന്നെ ... ഒരു entertainer എന്ന രീതിയില്‍ ഒരു നല്ല റേറ്റിംഗ് കൊടുത്താലും സിനിമയെന്ന രീതിയില്‍ ശരാശരിക്കു തൊട്ടു മുകളില്‍ അല്ലെങ്കില്‍ ശരാശരി മാത്രം എന്ന് പറയാവുന്ന സിനിമ എന്നാണു എന്റെ അഭിപ്രായം.
ReplyDeleteസിനിമ എന്ന നിലയില്‍ ആഴവും പരപ്പും നേടുവാനുണ്ട് എന്ന് സമ്മതിക്കുന്നെങ്കിലും വെറുമൊരു ദൃശ്യാനുഭവം മാത്രമാണിത് (ഒരുപക്ഷെ, 'സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്' മറ്റൊ പോലെ) എന്നതിനോട് യോജിക്കുന്നില്ല. അതുകൊണ്ട് തന്നെ നല്ലൊരു ചിത്രമായി തന്നെ 'ഉറുമി'യെ കരുതുകയും ചെയ്യുന്നു.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
--
സാഗർ ഏലിയാസ് ജാക്കി ഒക്കെ ദൃശ്യാനുഭവമായി പോലും കൂട്ടാൻ കഴിയില്ല. എന്തായാലും സാങ്കേതികത്തികവിന്റെയും പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽകഷ്ടിച്ച് നല്ലതെന്ന് പറയാം. എന്റെ അഭിപ്രായം ഇവിടെ
ReplyDeleteഒരു ചെറിയ സജ്ജഷനും കൂടെയുണ്ട്..
ReplyDeleteമുന്‍പ് പലേരി മാനിക്യത്തിനു സൂചിപ്പിച്ചതാണ്...കഥയുടെ ക്ലൈമാക്സിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഉള്ള കമ്മന്റുകള്‍ ദയവായി പോസ്ടാതിരിക്കുക.
ചെറിയ രീതിയിലെങ്കിലും അത് ആസ്വാദനത്തെ ബാധിക്കും...ഇവിടെ പ്രിഥ്വിരാജിനെ ഉദ്ധരിച്ചു കൊണ്ടാണെങ്കില്‍ കൂടി രാകേഷ് പറഞ്ഞിരുന്നല്ലോ കേളു നായനാര്‍ വാസ്കോയെ കൊല്ലും എന്ന്...
അപ്പൊ സിനിമാ കാണല്‍ എങ്ങനെ കൊല്ലും എന്നായി മാറി...(ഉറുമി പോലുള്ള സിനിമകളെ ഇത് ബാധിക്കുന്നില്ല എങ്കില്‍ കൂടിയും...)
കമന്റ് ഇടുന്നവര്‍ സ്വന്തമായോ അല്ലെങ്കില്‍ ഹരീ മോടെരേഷന് വഴിയോ ഒന്ന് ശ്രദ്ധിച്ചാല്‍ കൊള്ളാം..
ഈ ബ്ലോഗ് വായിച്ചു തുടങ്ങിയതില്‍ പിന്നെ ആദ്യമായി, ഈ ഒരു സിനിമയുടെ കാര്യത്തില്‍, ഹരിയോട് ഞാന്‍ വിയോജിക്കുന്നു. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ബോറടി കാരണം ഞാന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഞാന്‍ കണ്ടിടത്തോളം ഭാഗങ്ങള്‍ ഒരു "അന്തവും കുന്തവും" ഇല്ലാതെ എടുത്തു വെച്ചത് പോലെയാണ് എനിക്ക് തോന്നിയത്...
ReplyDeleteകാര്യകാരണങ്ങള്‍ സഹിതമുള്ള വിശദീകരണം ഇവിടെ.
ആ പറഞ്ഞത് സ്പോയിലറെങ്കില്, അതില്‍ നായകനടനെ തന്നെയല്ലേ കുറ്റപ്പെടുത്തേണ്ടത്? പ്രിഥ്വി അങ്ങിനെപറഞ്ഞുവെന്ന് ഇവിടെ പറഞ്ഞത് ഒഴിവാക്കിയിട്ട് എന്തു കാര്യം?
ReplyDeleteഎനിക്ക് ബോറടിയായി തോന്നിയില്ല. ആര്യന് അവിടെ കാര്യകാരണങ്ങളോടെ പറഞ്ഞ പലതിനോടും യോജിക്കുവാന്‍ വയ്യ. ഒരു ഉദാഹരണം: "പിന്നെ കാണുന്നത് രാജാവും മന്ത്രിയും കൂടെ തടവുകാര്‍ക്ക് -- കേളു, വവ്വാലി -- ഊണ് വിളമ്പിക്കൊടുക്കുന്ന രംഗം." - തടവുകാര്‍ക്കല്ല ഊണ് വിളമ്പുന്നത്. മകളെ രക്ഷിച്ച, ഗാമയോടും അറക്കല്‍ തറവാടിനോടും വിരോധമുള്ള (അങ്ങിനെയാണ് രാജാവ് ധരിച്ചത്, അങ്ങിനെയല്ല എന്ന് അവര്‍ തിരുത്തുന്നുമില്ല), ഒരു യോദ്ധാവിനും കൂട്ടാളിക്കുമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക്കില്‍ തന്റെ കൂടെ നിര്‍ത്തുക എന്നതാണ് രാജാവിന്റെ ഉദ്ദേശം. അവിടെ അണിയറശില്പികള്ക്ക് തെറ്റിയിട്ടില്ല. തൂക്കുമരത്തിനടുത്തെ ആയിഷ പിന്നീട് കോട്ടാരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലെ കണ്ടിന്യൂറ്റിയും മറ്റ് പ്രശ്നങ്ങളും(ഹസനെ രക്ഷിക്കുക എന്നതായിരുന്നു ആയിഷയുടെ ഉദ്ദേശം. അവിടെവന്ന് സംഭവങ്ങള്‍ വീക്ഷിച്ചപ്പോള്‍ നേരിട്ടെതിര്‍ക്കുക ബുദ്ധിയല്ലെന്ന് മനസിലായി. കൊല്ലുവാന്‍ നോക്കിയത് ആരാച്ചാരെയല്ല എസ്തലോയെ തന്നെ. അമ്പിന് ലക്ഷ്യം തെറ്റിയപ്പോള്‍ എസ്തലോ ആയിഷയെ കണ്ടു, കേളുവും കണ്ടു. അങ്ങിനെയാണ് ഇരുവരും കൊട്ടാരത്തില്‍ എത്തുന്നത്. എയ്യുന്നത് കൊട്ടാരത്തിലെ ഒരു ജാലകത്തിലൂടെയാണ്, ആ കെട്ടിടം ഇതിനോട് വളരെയടുത്താണ് എന്ന സൂചനയും തരുന്നുണ്ട്.), സന്തോഷ് ശിവന്റെ ക്യാമറക്ക് വേണ്ടി പോസിംഗ് എന്ന ആരോപണം (അതിനപ്പുറം അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്.); ഇങ്ങിനെ പലതിലും ആര്യന് കണ്ടതിന്റെ പ്രശ്നവുമുണ്ട്. സംഭാഷണത്തിലും ചില ഗാനങ്ങളിലും മറ്റുമുള്ള പ്രശ്നങ്ങള്‍ ഇവിടെ വിശേഷത്തിലും പറഞ്ഞിട്ടുണ്ട്.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
--
@ആര്യൻ
ReplyDeleteതാങ്കൾ മലയാള സിനിമ കാണാറില്ലേ!!
ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട ഏതെങ്കിലും സിനിമയുണ്ടോ എന്നറിഞ്ഞാൽകൊള്ളാം.
ഇതൊരു മഹത്തായ സൃഷ്ടിയാണെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ പകുതിക്ക് ഇറങ്ങിപ്പോരേണ്ട ഗതികേട് ഇല്ല എന്നുതന്നെയാണെന്റെ അഭിപ്രായം.
aryan.....
ReplyDeleteeither yu haven't understood what was going on in the screen..or u were just sleeping throughout and got up just before the intermission....!
@ ശ്രീമാന്‍ ആര്യന്, താങ്കള്‍ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച റിവ്യൂവില്‍ നിന്നും താങ്കളുടെ രാഷ്ട്രീയം
ReplyDeleteവെളിവാകുന്നു . ഇതാ, ഈ വാചകങ്ങള്‍ ശ്രദ്ധിക്കൂ:
"ഏതായാലും ആ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകളും, വിശേഷിച്ചും ഉന്നതകുലജാതകള്‍ക്ക് ഭൂഷണമായി കരുതപ്പെട്ടിരുന്ന,
അന്തസ്സിന്റെ ഭാഗമായി അവര്‍ പാലിച്ചിരുന്ന സദാചാര മൂല്യങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ഒരു രംഗം അങ്ങേയറ്റം അനുചിതം
എന്നേ പറഞ്ഞുകൂടാവൂ."
കേരളചരിത്രം അല്പമെങ്കിലും വായിച്ചെങ്കിലും അറിവുള്ള ഒരാളും പറയാന്‍ ഇടയില്ലാത്തത് ആണ്
ഈ വാചകങ്ങള്‍. അത് പോലെ തന്നെ, ഇദ്ദേഹം അറയ്ക്കല്‍ ബീബിയുറെയും മറ്റും കഥകള്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു.
സാമൂതിരി രാജാവ് അറബ് മുസ്ലീം വര്‍ത്തകരെ കോഴിക്കോട്ടു കൊണ്ടു വന്നു കുടി പാര്‍പ്പിക്കുകയും
ചില മുസ്ലിം പ്രമാണിമാര്‍ ഹിന്ദു പ്രഭുകുമാരിമാരെ വേള്‍ക്കുകയും ചെയ്തു എന്നത് ചരിത്രമാണ്.
( താങ്കള്‍ കരുതുന്നത് പോലെയുള്ള അസ്പ്രുശ്യത മഹമ്മദീയര്‍ക്ക് ഇല്ലായിരുന്നു എന്ന് തന്നെ)
ഹരീ,ഇംഗ്ലണ്ടിന്റെ കൊടി വെള്ളയില്‍ ചുവപ്പ് കുരിശല്ല എന്ന് കണ്ടപ്പോഴുള്ള സംശയം പറഞ്ഞെന്നേയുള്ളൂ.
ReplyDeleteഗാമയുടെ കൊടി ചുവപ്പ് കുരിശിനുള്ളിലെ വെള്ള കുരിശാണ് (the Order of Christ of Henry the Navigator's command). വെള്ള തുണിയിലെ ചുവപ്പ് കുരിശു (ഇംഗ്ലണ്ടിന്റെ കൊടി ) ജോര്ജു പുണ്യാളന്റെ കുരിശാണ്. അത് റെഡ് ക്രോസിന്റെ കൊടി പോലെ 'അധിക' ചിഹ്നമായിട്ടാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു തോന്നുന്നില്ല.
നല്ല സിനിമ തന്നെ സൂപ്പര്‍ cinematography
ReplyDeleteതബു വിനെ ഒക്കെ വെറുതെ കൊണ്ട് വന്ന പോലെ തോന്നി
പിന്നെ മറ്റവള് (വിദ്യ ബാലന്) Oracle ആയി കാണാം എന്നൊക്കെ ഒരിടത് വായിച്ചു.. but oracle ഇങ്ങനെ അറബി സ്റ്റൈല്‍ ഇല് തുണി ഉടുത് കുറെയേറെ കാട്ടി ഡാന്‍സ് ചെയ്യേണ്ട കാര്യമുണ്ടോ? അല്ല അങ്ങനെ കളിക്കാന്‍ പാടില്ല എന്നൊന്നും ഇല്ല (അങ്ങനെയും വാദിക്കാം)
അവസാനം complete slow -motion ആയതു കുറച്ചു ഓവറായി
പിന്നെ അവസാനത്തെ കുറെ shots ഒടുക്കത്തെ contrast ആയിരുന്നതും ബോര് ആയി തോന്നി
പ്രിത്വി രാജ് നു നല്ല ഗ്ലാമര്‍ ഉണ്ട്..നല്ല സൌണ്ട് ഉണ്ട്...but അഭിനയം മാത്രം പോരാ
ജനീലിയ ഡിസൂസ തകര്‍ത്തു.
@ഹരി:
ReplyDeleteഹരി പറഞ്ഞ കാര്യങ്ങള്‍ ആ രീതിയിലും ഞാന്‍ ചിന്തിക്കാതിരുന്നില്ല.
എത്ര വലിയ വീരനായാലും ഒരു രാജാവ് ഒപ്പം ഇരുത്തി അങ്ങ് ബഹുമാനിക്കും എന്ന് എനിക്ക് തോന്നിയില്ല. അന്നത്തെ കാലം, ആര്‍ക്കും നിശ്ചയം പോര. അത് പോട്ടെ എന്ന് വെക്കാം.
തൂക്കുസ്ഥലത്ത് നിന്നും ഉള്ള മാറ്റം: അത് ഹരി പറഞ്ഞതു പോലെ തന്നെ ആവാം ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത് ദൃശ്യഭാഷയില്‍ പറയണ്ടേ? ആയിഷ കുതിരപ്പുറത്ത് പാഞ്ഞു പോകുന്ന ഒരു ഷോട്ട് മതിയായിരുന്നല്ലോ. ഞാന്‍ ഒരു കഥ പറയുകയാണ്. "വീണു കിടന്ന വലിയഹസ്സനെ ആയിഷ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അവള് ജാലകത്തിലൂടെ ലക്ഷ്യം നോക്കി." -- ഇങ്ങനെ പറയുമോ? ഇതിനിടക്ക് ആയിഷ എന്തിന്, എങ്ങനെ, കോട്ടയിലേക്ക് മടങ്ങി എന്ന് പറഞ്ഞില്ലെങ്കില്‍ അത് അസംബന്ധമാണ്. അത് തന്നെയാണ് സിനിമയില്‍ സംഭവിച്ചതും.
ആയിഷയെ ഗാമ കണ്ടോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല എന്ന് സമ്മതിക്കുന്നു. കണ്ടു എങ്കില്‍ ആ പോയിന്റും ശരിയാകും. എന്റെ റിവ്യൂവില്‍ ഇനി വരുന്നവര്‍ക്ക് കൺഫ്യൂഷന് ഉണ്ടാകാത്ത വിധത്തില്‍ തിരുത്തുന്നതാണ്. തൂക്കുസ്ഥലത്ത് നേരിട്ടു ചെന്ന് കുഴപ്പം ഉണ്ടാക്കിയ കേളുവിനെ വിട്ട് ദൂരെയിരിക്കുന്ന ആയിഷയെ പിടിക്കാന്‍ അവര്‍ പോകുന്നതും, ഗാമയെ ആണ് ലക്ഷ്യം വെച്ചത് എന്ന് വരുമ്പോള്‍ ശരിയാകുന്നു. എന്നാല്‍ അവിടെയും മുന്‍പ് പറഞ്ഞതു പോലെ ദൃശ്യഭാഷയുടെ പ്രയോഗം അപൂര്‍ണമായിരിക്കുന്നു. ഗാമയും പടയാളികളും കോട്ടയിലേക്ക് തിരിക്കുന്നത് കാണിക്കണ്ടേ? വേണ്ട എന്ന് സിനിമ ഇഷ്ടപ്പെട്ടവര്‍ വാദിച്ചേക്കാം. എന്നാല്‍ അത് സന്ദര്‍ഭത്തിന്റെ അവ്യക്തത കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് എന്റെ പക്ഷം. വലിയ ഹസ്സനും കേളുവും കൂടി ഒരു സംഘം പടയാളികളെ നേരിടുന്ന രംഗത്തിന് പിന്നാലെയാണ് ഈ രംഗം എന്നും ഓര്‍ക്കണം. അവിടെ കേളു പെട്ടെന്ന് കോട്ടയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കിയേ തീരൂ.
ക്യാമറക്ക് വേണ്ടി പോസ് ചെയ്യുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നു. പല ഷോട്ടുകളും ഏച്ചുകെട്ടിയത് പോലെ തോന്നും -- ആദ്യം ആക്ഷൻ, എന്നിട്ട് പിന്നെ വേറെ ഒരു ഷോട്ട് ആയിട്ടാണ് നായകന്റെയോ നായികയുടെയോ സ്റ്റൈലിലുള്ള നില്‍പ്പ് കാണിക്കുന്നത്. അത് ബോറല്ലേ? "അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്" എന്ന് എങ്ങനെ തോന്നും?
@അരുണ്‍:
ആദ്യമേ ഒരു കാര്യം പറയാന്‍ ഉള്ളത് -- എനിക്ക് ആരോടും ജാതി/മതം ഇവയുടെ പേരില്‍ വിരോധം ഇല്ല. ഇനി ഞാന്‍ പറയാന്‍ പോകുന്നതിനെ അങ്ങനെ വ്യാഖ്യാനിക്കരുത്. മുസ്ലിം വർത്തകര്ക്ക് അന്നത്തെ കാലത്ത് ഉണ്ടായിരുന്ന സ്ഥാനത്തെപ്പറ്റി ഒക്കെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍! പ്രമാണികള്‍ക്ക് രാജാക്കന്മാരുമായി സഖ്യവും പ്രഭുപദവിയും ബഹുമാനവും ഒക്കെ കിട്ടിയിരുന്നു എങ്കിലും, സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് അയിത്തം ബാധകമായിരുന്നു. അതും ചരിത്രമാണ്. അപകടത്തില്‍ നിന്ന് രക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരാളെ കിടക്കയിലേക്ക് ക്ഷണിക്കാന്‍ മാത്രം തറയാണോ ഒരു പ്രിന്‍സസ് എന്നാണ് താങ്കള്‍ ക്വോട്ട് ചെയ്ത വാക്യങ്ങളില്‍ ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ വിവാഹത്തിന്റെ കാര്യം: ഏതു മതക്കാരനായാലും, പണവും പദവിയും ഇല്ലാത്ത ഒരുത്തനെ മകള്‍ സ്നേഹിക്കുന്നത് തന്തപ്പടിക്ക് ഇഷ്ടപ്പെടുമോ? ഇതൊക്കെയല്ലാതെ താങ്കള്‍ എന്റെ "രാഷ്ട്രീയം" എന്ന് ഉദ്ദേശിച്ച സാധനത്തിന് എന്റെ റിവ്യൂവുമായി ബന്ധമില്ല. (ഞാന്‍ ഒരു അബൂബക്കര്‍ അല്ല എന്ന്! എന്നാല്‍ ഈ സിനിമയെപ്പറ്റി അദ്ദേഹം എഴുതിയ റിവ്യൂ എന്റെ കാഴ്ചപ്പാടുകളുമായി വളരെയധികം യോജിക്കുകയും ചെയ്യുന്നു. "ട്രാഫിൿ"ന്റെ കാര്യത്തില്‍ നേരെ മറിച്ചാണെങ്കിലും.)
ആദ്യം കോട്ടയ്ക്കുള്ളിലെ ആയിഷ, പിന്നീട് തൂക്കുസ്ഥലത്ത്, തിരികെ കോട്ടയ്ക്കുള്ളില്‍; ഇതിനിടയില്‍ ആയിഷ സഞ്ചരിക്കുന്നത് കാണിക്കണമെന്നില്ല. '...പിന്നീട് പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള് ജാലകത്തിലൂടെ ലക്ഷ്യം നോക്കി', എഴുത്തില്‍ പൂര്‍ണമാവില്ല. എന്നാല്‍ ദൃശ്യഭാഷയില്‍ അതു മതിയാവും, ആ സ്ഥലത്തെക്കുറിച്ചുള്ള ബോധം പ്രേക്ഷകന് നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍. (മറിച്ച് ആയിഷ ഒരു കാടിനുള്ളില്‍ നിന്നും ഉന്നം പിടിക്കുന്നതായാണ് കാണിച്ചതെന്ന് വെയ്ക്കുക. അവിടെ കണ്ടിന്യൂറ്റി പ്രശ്നം വരുകയും ചെയ്യും. കാരണം കാണികള്‍ക്ക് ആ സ്ഥലത്തെക്കുറിച്ചുള്ള ബോധം സംവിധായകന് നല്‍കിയിട്ടില്ലെന്നതു തന്നെ.)
ReplyDeleteആയിഷ അമ്പയയ്ക്കുന്നു, അത് ലക്ഷ്യം തെറ്റി ഗാമയുടെ അംഗരക്ഷകനില്‍ കൊള്ളുന്നു, ഗാമ ആയിഷയെ കാണുന്നു, കേളുവും കാണുന്നു. ഗാമ പടയാളികളോടൊപ്പം ആയിഷയുടെ പക്കലേക്ക് തിരിക്കുന്നു. അവശേഷിക്കുന്നവരെ വിട്ട് ആയിഷയുടെ രക്ഷയ്ക്കായി കേളുവും കൊട്ടാരത്തിനുള്ളിലേക്ക് തിരിക്കുന്നു. ഇവിടെ അവ്യക്തതയൊന്നുമില്ല.
--
ഗാമക്ക് വെച്ച അമ്പു ലക്ഷ്യം തെറ്റി ബല്യ ഹസനോ കേളുവിണോ കിട്ടിയിരുന്നെങ്കില്‍ കഥ എന്തായേനെ?
ReplyDeleteഅസ്ത്ര വിദ്യയില്‍ പ്രവീണ്യം അത്ര പോരെങ്കില്‍ എന്റെ ആയിഷേ,ഈ റിസ്ക് എടുക്കാതതാരുന്നു നല്ലത്...വില്ല് കുലച്ചുള്ള നിപ്പു കണ്ടാല്‍ തോന്നില്ലാട്ടോ...
ഹരീ , ആരോ നീ ആരോ' ദാസേട്ടന്റെ കൂടെ പാടിയിരിക്കുന്നത് ശ്വേതാ മോഹനല്ലേ ?
ReplyDelete@aryan angu tamil naatteennu prabhudevaye konduvarumbol minimum oru rajakuamariyenkilum kodukkande pinne ithoru pakka charithra cinima yonnumallalo....
ReplyDeleteഉറുമി പൂർണ്ണമായും ഒരു ചരിത്ര സിനിമയല്ല എന്ന് ഇതിന്റെ അണിയറപ്രവർത്തകർ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കാലദേശസംസകാരം തിരിച്ചുള്ള ആഴത്തിലുള്ള ഒരു വിലയിരുത്തലിന് (പഴശ്ശിരാജയെയൊക്കെപറ്റി പറയുന്നതു പോലെ) അത്ര പ്രസക്തിയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ReplyDelete@ആര്യൻ:
"അപകടത്തില്‍ നിന്ന് രക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരാളെ കിടക്കയിലേക്ക് ക്ഷണിക്കാന്‍ മാത്രം... "
അങ്ങനെയുള്ള രാജകുമാരിമാരും അന്ന് ഇല്ലായിരുന്നു എന്ന് താങ്കൾക്ക് പറയാൻ കഴിയുമോ? അതോ അന്നുണ്ടായിരുന്ന രാജ്ഞിമാരും രാജകുമാരിമാരുമൊക്കെ പതിവ്രതകളും വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്നവരും മാത്രമായിരുന്നോ?
എല്ലാത്തരം ആളുകളും എന്നും ഉണ്ടായിരുന്നു എന്ന് താങ്കൾ മനസ്സിലാക്കുക. അത്തരം 'പുരോഗമനവാദികൾ' എണ്ണത്തിൽ കുറവായിരുന്നിരിക്കാം, എങ്കിൽ അവരിൽ ചിലരാണ് ഈ കഥയിൽ പറഞ്ഞിരിക്കുന്നവർ എന്ന് കരുതാം. നേരത്തെ പറഞ്ഞതുപോലെ സാങ്കല്പികമായ കഥയാണെന്ന് ഓർക്കുക. അതുകൊണ്ട് തന്നെ എഴുത്തുകാരന് ഇവിടെ മറ്റ് ചരിത്രകഥകളിലുള്ളതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യമുണ്ട്.
ponnu haree ethoru koothara padam anu.santhosh sivanodulla bahumanam harikku koodi poyi ennu thononnu.camera work mathramano cinema?thirakathakky yathoru yukthiyumilla.kure slow motion shots undengil film great agumo?
ReplyDeleteകഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ പടം കണ്ടു. തീയേറ്റർ ഫുൾ ആയിരുന്നു.
ReplyDeleteഒറ്റ വാചകത്തിൽ പറഞ്ഞാൽ , 'നമ്മുടെ പടമെന്നു പറഞ്ഞ് അന്താരാഷ്ട്ര പ്രേക്ഷകർക്കു മുൻപിൽ കാണിക്കാൻ പറ്റിയ ഒരു ചിത്രം'
ദീപക് ദേവിനൊരു സല്യൂട്ട്..ഇത്രയും മനോഹരമായ ഒരു പശ്ചാത്തല സംഗീതം അടുത്ത സമയത്തെങ്ങും കേട്ടിട്ടില്ല.
പിന്നെ കലാസംവിധാനം- സൂപ്പർ. ആ കപ്പലിലെ രംഗങ്ങളൊക്കെ കണ്ടിരുന്നപ്പോൾ ഒരു മലയാളസിനിമയാണ് കാണുന്നതെന്ന കാര്യമേ മറന്നുപോയി.
ജഗതി, പ്രിത്വിരാജ്, ജനീലിയ എല്ലാവരും നന്നായി. ഗാമയും മകനുമൊക്കെ പെർഫെക്റ്റ് കാസ്റ്റിങ്ങ്. തമ്പുരാനും ( അമൊൽ ഗുപ്ത) കൊച്ചു തമ്പുരാനും ( അങ്കിത് ശർമ?) മലയാളികൾ അല്ലെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
ഛായാഗ്രഹണം, കലാസംവിധാനം, സംഗീതം എന്നിവയിലൊക്കെ ഒരു ദേശീയ അവാർഡിനുള്ള ചാൻസ് ഉണ്ടെന്ന് തോന്നുന്നു ഉറുമിക്ക്.സംഘട്ടനം അനൽ അരസ് നന്നായി ചെയ്തു. കയറിൽ തൂങ്ങി ബാലൻസ് കിട്ടാൻ വിഷമിക്കുന്ന ഒരു നടനേയും ( പഴശ്ശിരാജ ഓർക്കുക)കാണാൻ കഴിഞ്ഞില്ല എന്നതു തന്നെ വലിയൊരു ആശ്വാസം.
---------------
എത്രയൊക്കെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാലും, ചുറുചുറുക്കും കലാസ്നേഹവുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമമാണ് ഉറുമി. ആ ഒരു യുവത്വം പടത്തിൽ ഉടനീളം കാണാവുന്നതാണ്. ഇനിയും ഇങ്ങനെയുള്ള സംരംഭങ്ങൾ മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
--------------
ഉറുമി ഒരു ക്ലാസ്സിക് സിനിമ ആണ് എന്നാണ് ഹരിയുടെയും മലയാളം മനോരമയുടെയും അഭിപ്രായം .സിനിമയുടെ അകെ തുക ഇത്രയുമാണ് .വിഷയാവതരണം -rangde basanti ,brave heart ഇല് നിന്നും കടം കൊണ്ട തീം,action sequence -300 നെ അനുസ്മരിപ്പിക്കുന്നു (slow motion sequence വികൃതമായ അനുകരണം ),ക്ലൈമാക്സ്-inglorious basterds ഇല് നിന്നും.ചരിത്രപരമായ ഒരേ ഒരു കാര്യം ഗാമ വന്നു എന്നതും ,ഹജ്ജ് യാത്രികരെ വധിക്കുന്നതും മാത്രമാണ് .ബാക്കിയെല്ലാം ശങ്കറിന്റെയും(അഭിനവ scott ) രാജുമോന്റെയോം വികൃതമായ ഭാവനകള്മാത്രം .വിദ്യ ബാലന്റെ പ്രദര്‍ശനം മാത്രമാണ് ഒരല്പം ഓര്‍മയില്‍ നില്‍ക്കുന്നത് .മഹാനായ അശോക ചക്രവര്‍ത്തിയുടെ കഥ പറയുന്ന അശോകയില്‍ പോലും കരീനയെ തുറന്നു കാണിച്ച ആളാണ് നമ്മുടെ ശിവന് .അശോക യും terrorist ഉം ചെയ്ത ശിവന് അല്ല ഈ ശിവന് .രാജുമോന് തിരക്കഥയിലും സംവിധാനത്തിലും കാര്യമായി ഇടപെട്ടിട്ടുണ്ട് എന്ന് ഉറപ്പാണ് ക്ലൈമാക്സില്‍ എല്ലാവരും ചാടികളിക്കുകയായിരുന്നു. സംഭാഷണങ്ങള്‍ കേട്ടാല്‍ പോക്കിരി രാജാ ഇത്രയും വരില്ല .രാജുമോന് മുഴുവന്‍ മസിലുപിടുത്തം ആയിരിന്നു .തടികൊണ്ട് അയാള്‍ക്ക് ചാടാനും മരിയനുമോന്നും കഴിയുന്നില്ല .arackal രാജകുമാരി burmuda പോലെ ഒരു വസ്ത്രം ധരിച്ചാണ് നടക്കുന്നത് .genelia എല്ല് കാട്ടിയുള്ള അഭ്യാസം കണ്ടപ്പോള്‍ സഹതാപം തോന്നി.
ReplyDeleteപഴശ്ശി രാജാ ഒരു ബോറന് സിനിമ ആണെങ്കിലും ചരിത്രത്തോട് അല്പമെങ്ങിലും നീതി പുലര്‍ത്തിയിരുന്നു.ഇതു യാതൊരു മേന്മകളും അവകാശപെടനില്ല്ത ഒരു ചിത്രമാണ്.big b ആണ് ഇതിലും നല്ലത്. ക്യാമറ നന്നായിരുന്നു ,പക്ഷെ അത് മാത്രമല്ലല്ലോ സിനിമ .സംവിധായകനെന്ന നിലയില്‍ ശിവന് അമ്പേ പരാജയം ആണ് .
ReplyDeletetechnically film is good but script is very bad .island expresss was a very bad film in that series.island express ഇല് നായികാ റോഡില്‍ മുത്രമോഴിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു .(i saw it on on youtube by title deleted version,i do not know whether it included in the theatre version)രാജുമോന് അത് കണ്ടു ആസ്വദിച്ച് നാപ്കിന് എടുത്തു കൊടുക്കുന്ന ഒരു രംഗം ,ശങ്കര്‍ രാമകൃഷ്ണന് തന്റെ പുരോഗമനം കാണിക്കാന്‍ വേണ്ടി എടുത്ത scene ആണ് അത്.ഇത്രയും വൃത്തികെട്ട ഒരു രംഗം മലയാള സിനിമയില്‍ കാണാന്‍ കഴിയില്ല
ഛായാഗ്രഹണം മാത്രമല്ല സിനിമ, എന്നാല്‍ ഒരു ദൃശ്യകല എന്ന നിലയ്ക്ക് ഛായാഗ്രഹണത്തിന്റെ പ്രാധാന്യം വളരെ വലുതുമാണ്. അതാവട്ടെ, കേവലം ഛായാഗ്രാഹകനില്‍ മാത്രം ഒതുങ്ങുന്നുമില്ല. ഓരോ രംഗവും ഭാവനയില്‍ കാണുന്ന സംവിധായകനും അവ മനസറിഞ്ഞ് ഒരുക്കുന്ന കലാസംവിധായകനുമുള്പ്പടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും അതില്‍ പങ്കുണ്ട്. രംഗങ്ങളുടെ ഭാവം ചോര്‍ന്നുപോവാതെ കാണികളിലെത്തിക്കുന്നതില് ചിത്രസന്നിവേശകനും പശ്ചാത്തലസംഗീതം ഒരുക്കുന്നയാള്ക്കുമുള്ള പങ്കും വിസ്മരിക്കുവാനാവില്ല. എന്നാല്‍ ഛായാഗ്രഹണം മോശമായാലോ, ബാക്കിയുള്ളവരൊക്കെ എത്ര മിനക്കെട്ടാലും അതിന്റെ ഫലം കിട്ടുകയുമില്ല. ഒരു ചിത്രത്തിന് ദൃശ്യഭംഗിയുണ്ട് എന്നു സമ്മതിക്കുമ്പോള്‍ സംവിധായകനുള്‍പ്പടെ പല മേഖലകളില്‍ പ്രവര്‍ത്തിച്ചവരും മികവ് പുലര്‍ത്തി എന്നു തന്നെ കരുതേണ്ടിവരും.
ReplyDeleteഇനി തിരക്കഥയെടുത്താല്; സമകാലീനപ്രസക്തിയുള്ള ഒരു വിഷയം ചരിത്രവുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു എന്നതിനാണ് ആദ്യമൊരു കൈയ്യടി. തുടക്കം അല്പം അപക്വമായെങ്കിലും പിന്നീടത് പരിക്കില്ലാതെ രക്ഷിച്ചെടുക്കുവാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു. ഗാമയെ നമ്മുടേതായ ഒരു ചരിത്രപശ്ചാത്തലത്തില്‍ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. (യഥാര്‍ത്ഥത്തില്‍ ഗാമ എങ്ങിനെയായിരുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ചരിത്രം പരിശോധിച്ചാല്‍ ഒരാള്‍ തന്നെ ചിലര്‍ക്ക് ഹീറോയും മറ്റു ചിലര്‍ക്ക് വില്ലനുമായിരിക്കും. അതില്‍ പുതുമയുമില്ല.) തിരക്കഥയില്‍ പ്രശ്നങ്ങളില്ല എന്നല്ല. എന്നാലതൊന്നും ചിത്രത്തെ പരിഹാസ്യമാക്കുന്ന തരത്തിലാണ് എന്നു തോന്നിയില്ല. അതു മാത്രം കണ്ട് കുറ്റപ്പെടുത്തുന്നതിനേക്കാള്, അവയിലെ മികവുകള്‍ കണ്ട് പ്രോത്സാഹിപ്പിക്കുന്നതാണ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യുക എന്നു കരുതുന്നു. (പോരായ്മകള്‍ ചൂണ്ടിക്കാണിക്കരുത് എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം എന്നു മനസിലാക്കുമല്ലോ?)
ക്ലൈമാക്സ് 'Inglorious Bastards'-ല്‍ നിന്നും എന്നൊക്കെ പറയുന്നത് രണ്ട് ചിത്രങ്ങളും കണ്ടതിനു ശേഷം തന്നെയാണല്ലോ, അല്ലേ? :) ചരിത്രവും വര്‍ത്തമാനവും തമ്മില്‍ ഇടകലരുന്നു എന്നതുകൊണ്ട് 'രംഗ് ദി ബസന്തി'യാണ് എന്നും, പഴയ കാലത്തെ യുദ്ധം കാണിക്കുന്നതുകൊണ്ട് 'ബ്രേവ് ഹാര്‍ട്ടാ'ണെന്നുമൊക്കെ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? (മറ്റെന്തെങ്കിലും കാരണമുണ്ടോ ഈ ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് 'ഉറുമി' ഒരുക്കിയിരിക്കുന്നത് എന്നു പറയുവാന്‍? വ്യക്തമല്ല.)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.
--
One of the most boring film in a long time!!! It was dragging and most people I saw with was praying for it to be over. By the way AMOL GUPTA played Chirakkal Thampuran!
ReplyDeleteപ്രിയപ്പെട്ടഹരീ രാജുമോന് ഗാമയെ കൊല്ലാനുള്ളഐഡിയ കിട്ടിയത് inglorius ഇല് നിന്നാണെന്ന് ഉറപ്പാണ് .പ്രേക്ഷകരെ മുഴുവന്‍ നെട്ടിച്ചുകൊന്റാണ് torentino hitler കൊലപാതകം നടത്തുന്നത് .1978 ഇല ഇതേ പേരില്‍ ഇറങ്ങിയ സിനിമയില്‍ mission failure ആണ്,unexpected events ആണ് ഈ ടോരെന്റിണോ ചിത്രത്തില്‍ മുഴുവനും .ഹരി ഇതു പോലെ മണ്ടന്‍ റിവ്യൂ നടത്തിയ ഒരു ചിത്രമാണ് casino royale .james bond സിനിമകള്‍ തുടര്‍ച്ചയായി കണ്ടവര്കറിയാം കാസിനോ റോയലെ തികച്ചും വേറിട്ട ഒരു realistic ചിത്രമാണ്.സാധാരണ ബോണ്ട് ചിത്രങ്ങളുടെ എഴുത്തുകാരായ neel purvis ഇനും robert wade ഇനും കൂടെ ഓസ്കാര്‍ വിനിംഗ് റൈറ്റര്‍ അയ paul haggis (crash and million dollar baby )ചേര്നതാണ് പടം നന്നാകാന്‍ കാരണമായത് .പക്ഷെ ഹരി വളരെ മോശം അഭിപ്രായമാണ് സിനിമയെ പറ്റി സ്വീകരിച്ചത് .രാജുമോന്റെ ഈ ചിത്രത്തില്‍ പ്രതികാരം എന്നാ ഈ ആശയവും (brave heart അത് കാമുകിയെ കൊന്നവരോടാണ് )സിനിമയുടെ പല ഷോട്സ്-ഉം രാജുമോന്റെ ഹെയര്‍ സ്റ്റൈല്‍ മറ്റും മേല്‍ ഗിബ്സോന്റെ ചിത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.ഇന്ത്യന്‍ ബ്രാവേ ഹാര്‍ട്ട് അന്നത് രാജു മോന്റെ തന്നെ അവകാശ വാതമാണ്.ഈ സിനിമയ്ക്കു ചരിത്രവുമായി യാതൊരു പുലബന്ധവും ഇല്ല .പാടത്തു പണിയെടുക്കുന്ന ആളുകളെ വളരെ മോശമായാണ് ചിത്രീകരിച്ചിരികുന്നത്. ഇതിലെ സ്ത്രീകള്‍ക് ആകെ ഒരു വികാരം മാത്രമേ കാണുന്നുള്ളൂ ചിത്രം കാണുന്ന ആളുകള്‍ക് 16 th century -യെ പറ്റി യാതൊരു ധാരണയും കിട്ടില്ല. യഥാര്‍ത്ഥത്തില്‍ ആ സമയത്ത് portughese കാരുമായി യുദ്ധം ചെയ്ത സാമൂതിരിയെ പറ്റിയോ , നായര്‍ പടയെ പറ്റിയോ ,എല്ലാത്തിനും പുറമേ സാമൂതിരിയുടെ നാവിക തലവന്‍ കുഞ്ഞാലി മരക്കാരെപറ്റിയോഒരുസൂചന പോലും ചിത്രത്തിലില്ല .ഹജ്ജു യാത്രിക്ലരെ വധിച്ച സംഭവം പൊന്നാനിയിലെ ശേഇഖ് സൈനുദ്ധീന്‍ മഖ്ധൂമിനെ പ്രകൊപിതനാക്കുകയും അദ്ദേഹം സാമൂതിരിയെ ഇസ്ലാമിന്റെ സംരക്ഷകനായി അവതരിപ്പിക്കുകയും ചെയ്തു.സാമൂതിരിക്ക് പിന്നില്‍ അണി നിരക്കാന്‍ ആഹ്വാനം ചെയ്തു അദ്ദേഹം ഒരു പുസ്തകം രചിക്കുകയുണ്ടായി( Tahrees Ahlil Imani Ala Jihadi Abdatisuul Bani’ -appealing the Keralites and other Muslim nations to fight the Portuguese invasion of India.)ഇതൊക്കെയാണ് ചരിത്രം എന്നിരിക്കെ എന്തിനാണ് ഈ കേള് നായരെയും വവ്വലിയെയും കൊണ്ടുന്വന്നതെന്ന് മനസിലാകുന്നില്ല .സിനിമ മുഴുവന്‍ fiction ആണ് .പറയുന്നതാകട്ടെ ചരിത്രമുന്ടെന്നും .ശിവന്റെ ഏറ്റവും മോശപെട്ട ചിത്രമാണ് ഇതു,before the rains ,anathabadram തുടങ്ങിയ ചിത്രങ്ങള്‍ ഇതിലും നല്ലതാണു.terrorist ,asoka എന്നീ ചിത്രങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു
ReplyDelete'malli' was also a good film.സത്യം പറഞ്ഞാല്‍ പഴശ്ശി രാജാ ആണ് ഈ ചിത്രത്തെ വിജയിപ്പിച്ചത് .visuals are far better than pazhasi raja.so many nice shots are there in this movie.
ReplyDelete@Krish
ReplyDelete"asoka എന്നീ ചിത്രങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു"
സൂപ്പർ തമാശ തന്നെ.
ഇത് സന്തോഷ് ശിവനോടൊന്നു പറയാമൊ? വലിയ സന്തോഷമാകും. താൻ എടുത്ത ഏറ്റവും മോശം പടമാണ് അശോക എന്ന് അങ്ങേർക്കുതന്നെ അറിയാം.
വെറുതേ എന്തൊക്കെ കുറ്റം പറഞ്ഞാലും ഉറുമി മലയാളസിനിമയ്ക്കപ്പുറം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനിയാര് എന്തു ശ്രമിച്ചിട്ടും കാര്യമില്ല.
'ഉറുമി' പറയുന്നത് ചിറക്കല്‍ കുടുംബത്തിന്റെയും (കോലത്തിരി രാജവംശപരമ്പര) അറക്കല്‍ കുടുംബത്തിന്റെയും മറ്റും കഥയാണ്. (റഫ: Chirakkal Raja) മലബാര്‍ ഭാഗമായിരുന്നു ഇവരുടെ അധീനതയില്‍. കുഞ്ഞാലി മരക്കാരും സാമൂതിരിയുമൊക്കെ കോഴിക്കോട് ഭാഗത്താണ് ഗാമയോട് പോരാടിയത്. മലബാര്‍ ഭാഗത്തെ പോരാട്ടങ്ങളുടെ കഥ പറയുമ്പോള്‍ അതില്‍ കുഞ്ഞാലിയും സാമൂതിരിയുമൊക്കെ വരണമെന്നു പറഞ്ഞാല്‍? (ശ്രദ്ധിക്കുക: ഗാമയുടെ ആദ്യ സന്ദര്‍ശനം ചിത്രത്തില്‍ പ്രതിപാദിക്കുമ്പോള്‍, അവിടെ ഗാമയെ സ്വീകരിക്കുന്നതായി കാണിക്കുന്നത് സാമൂതിരിയെയാണ് അല്ലാതെ ചിറക്കല്‍ രാജാവിനെയല്ല. ചിറക്കല്‍ രാജാവ് രാജ്യസ്വാധീനം നഷ്ടമായ അവസ്ഥയിലാണ്, 20 വര്‍ഷങ്ങള്‍ക്കു ശേഷം, ആദ്യമായി ചിത്രത്തില്‍ വരുന്നത്.)
ReplyDeleteഇനി സാമൂതിരി-ഗാമ പോരാട്ടങ്ങളുടെ കഥ പറഞ്ഞാല്‍ പോലും കുഞ്ഞാലിക്ക് ചിത്രത്തില്‍ കാര്യമായ പങ്കു വരില്ല. കാരണം കുഞ്ഞാലി മരക്കാന്മാരുടെ കാലഘട്ടം 1520 മുതല്‍ 1600 വരെയാണ്. ഗാമ മരിക്കുന്നത് 1524-ലും.
IB-യുടെ ക്ലൈമാക്സ് ഹിറ്റ്ലര്‍ കൊല്ലപ്പെടുന്നതാണോ? 'ഉറുമി'യില്‍ ഗാമ കൊല്ലപ്പെടുന്നുണ്ടോ? പെണ്ണിനു വേണ്ടിയോ അധികാരത്തിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഒക്കെ തന്നെയാണ് ചരിത്രത്തില്‍ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. അതുകൊണ്ട് പ്രതികാരമെന്ന ആശയം മറ്റൊരു ചിത്രത്തിലേതാണ് എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. പതിനാറാം നൂറ്റാണ്ടിന്റെ നേര് ചിത്രമൊന്നുമല്ല 'ഉറുമി'. ധാരാളം ഭാവനയും ഇതില്‍ ചേരുന്നുണ്ട്. അതങ്ങിനെ തന്നെ കാണുകയാണ് വേണ്ടതും. ഇതാണ് ചരിത്രമെന്ന് ആരും തന്നെ അവകാശപ്പെട്ടതായി അറിയില്ല.
--
ib യില്‍ hitler എയും geebels നെയും bear jew വെടിവെച്ചു കൊല്ലുന്ന്നുണ്ട് .ആ സിനിമ ശാലയിലെ ഒരു വിധം ആളുകളെല്ലാം കൊല്ലപെടുന്നുണ്ട്.രാജുമോന്റെ സിനിമയില്‍ തുടകത്തില്‍ എഴുതി കാണിക്കുന്നത് film is based on history but for dramatisation of events some fictional events and charactors are added(ഇങ്ങനെ എന്തോ ആണ് എനിക്ക് ഫുള്‍ ഓര്‍മയില്ല )പക്ഷെ സിനിമ നേരെ തിരിച്ചാണ് .മുഴുവന്‍ fiction ആണ് ,വളരെ കുറച്ചു ചരിത്രം മാത്രമേ ഉള്ളൂ .അശോകയെ പറ്റി ഞാന്‍ തര്‍ക്കിക്കാനില്ല .അതിലെ വാര് സീന്‍സ് നനായിരിന്നു(നങ്ങളിത് 9 ൯ ഇലോ മറ്റോ പഠിക്കുമ്പോള്‍ കണ്ടതാണ് ).മൊത്തത്തില്‍ നന്നായി തോന്നിയിരിന്നു .ഉറുമിയില്‍ പക്ഷെ വാര് വളരെ ബോര് ആയിരുന്നു.രാജുമോന് തടി കാരണം ചാടാനും മറിയാനും ഒന്നും കഴിയുന്നില്ല .ചരിത്ര വസ്തുതകള്‍ ഒന്നുക്കൂടി നോക്കേണ്ടി വരും .
ReplyDeleteinfluence of 300 film is seen on the war sequences,but did not work in these movie.കൈരളി theatre ഇല് സിനിമ ഇടയ്ക്കു വെച്ച് stuck ആയി .യാതൊരു കൂവലും ഇല്ല .ആളുകള്‍ കരുതിയത് സിനിമയുടെ ഭാഗമാണെന്നു ആണ് .അത്രക്കും സ്ലോ ആണ് അവസാനത്തെ യുദ്ധം ക്യാമറ എത്ര നന്നായാലും തിരകഥ മോശമായാല്‍ എല്ലാം തീര്‍ന്നു .ശങ്കര്‍ എനി തിരകഥ എന്ന് കേട്ടപ്പോള്‍ തന്നെ ഏകദേശം ഉറപ്പായിരുന്നു .വിദ്യയുടെ മാറിടങ്ങള്‍ കണ്ടു ത്രിപ്തിപെടുകയല്ലാതെ വേറൊന്നും ചെയ്യാനില്ല
ReplyDeleteഗാമയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്നു എന്നത് ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ് തന്നെയാണ്.one of another portughese contribution to india was sexually transmitted diseases like gonnorrhea and syphilis.india was free of these STD before portughese invasion.our great jawaharlal nehru was died by cardiatic syphilis.he was a real man in every angle.
ReplyDeleteഹരിയേട്ടാ....ഉറുമിയുടെ കാര്യത്തില്‍ ഒരു സംശയം. ചിറക്കല്‍ രാജവംശത്തിനു ആ പേര് വന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ ആസ്ഥാനം ചിറക്കലേക്ക് മാറ്റിയപ്പോളല്ലേ..? ചിറക്കല്‍ എന്ന പേര് സിനിമയില്‍ പലകുറി കേള്‍ക്കുന്നു..മുന്‍പ് നിര്‍മല്‍ എന്ന ആള് പറഞ്ഞപോലെ സിനിമയില്‍ ജനുസ്സ് എന്ന് പറയുന്നുണ്ട്...
ReplyDeleteKrish ..... I agree with you.
ReplyDeleteIf this movie was shown like it was a fantasy film, I think this would have been much better. Who the fuck dresses like these back in 1500's? Piercings, tattoos and crazy monkey people?? what the fuck??? Also did you guys notice the scarfs around the heads on the common people???? WOW it was high quality designs!!!! STUPID MOVIE WITH AN IDIOT ACTOR. Some frames and JAGATHY were excellent. Ofcourse dump fucks in Kerala will think this movie was so good. Pazhassi Raja was 500% better than this idiotic movie.
"Ofcourse dump f***s will think this movie was so good"
ReplyDeleteതാങ്കൾ ഉദേശിച്ചവരിൽ മണിരത്നവും പെടുമോ? പാവം താങ്കളുടെ അത്രയും സിനിമയെപറ്റി വിവരമില്ലാത്ത ആളായതുകൊണ്ടായൊരിക്കും. വിട്ടേര്..അല്ലെങ്കിൽ ഒന്ന് ഉപ്ദേശിച്ച് മനസ്സിലാക്കിച്ചാൽ നന്നായിരിക്കും.
(താങ്കളുടെ വികാരം ഒരു നടനോടുള്ള വൈരാഗ്യം മാത്രമാണെന്ന് വ്യക്തമാണ്. മറ്റൊരു ഫാൻസ് കമന്റ് മാത്രമായി കണ്ട് കൂടുതലൊന്നും പറയുന്നില്ല. കാരണം ഹരി അങ്ങനെയല്ല ഒരു ചിത്രത്തെ വിലയിരുത്താറുള്ളത്.)
സുജാതയുടെ (സുജാത രംഗരാജന് )മരണം ശരിക്കും കുടുക്കിയത് മണിരത്നം ,ശങ്കര്‍ മുതലയവരെയാണ് .അവര്‍ രണ്ടുപേരുടെയും തലച്ചോര്‍ ആയിരുന്നു സുജാത .രാവണന് ഇത്രയും കൊലമാകാനും യന്തിരന് താമസിക്കാനും കാരണം അദ്ദേഹത്തിന്റെ മരണമാണ്. സുജതക്ക് അവകാശപെട്ട ക്രെഡിറ്റ് മുഴുവന്‍ ഇവര്‍ക്കാണ് കിട്ടിയത് .ഇനി മണിരത്നം ശരിക്കും വിയര്‍ക്കും
ReplyDeleteപീരങ്കി ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത് ബാബര്‍ ആണെന്നാണ് നാന് കരുതിയിരുന്നത് (1 st panipat in 1526 ).ചൈനക്കാരും അറബികളും വളരെ മുമ്പ് തന്നെ ഇത് ഉപയോഗിച്ചിരുന്നു.ടിപ്പു ഉപയോഗിച്ചത് rocket ആണ് (മിസൈല്‍).അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഫ്രെഞ്ച്കാര്രന് ടിപ്പുവിനെ സഹായിച്ചത് .അബ്ദുല്‍ കലാം ഫ്രാന്‍സിലെ ഒരു മ്യുസിയത്തില്‍ ടിപ്പുവിന്റെ ഫോട്ടോ കണ്ടത്രെ (connect with missile technology)
ReplyDeleteIB-യുമായി തട്ടിച്ചു നോക്കിയാല്‍, വിഷയത്തെ സമീപിച്ചിരിക്കുന്ന രീതികളില്‍ രണ്ട് ചിത്രവും തികച്ചും വിഭിന്നമാണ്. തീര്‍ത്തും ഉപരിപ്ലവമായ ഒരു സമാനതമാത്രമാണ് ഹിറ്റ്ലറുടെ / ഗാമയുടെ മരണവുമായി ബന്ധപ്പെട്ടുള്ളത്. ('ഉറുമി'യില്‍ ഗാമ മരിക്കുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.)
ReplyDeleteചരിത്രവസ്തുതകളുമായി ചിത്രത്തെ തട്ടിച്ചു നോക്കുന്നതിലും വലിയ കാര്യമില്ല. കാരണം, എഴുതപ്പെട്ടിരിക്കുന്ന ചരിത്രം തന്നെ പലതുണ്ട്. അതില്‍ പലതും പരസ്പരം ചേര്‍ന്നു പോവുന്നതുമല്ല. സിനിമക്ക് യോജിച്ചവ കൊണ്ടും അല്ലാത്തതു തള്ളിയും പിന്നെ പലതും കൂട്ടിച്ചേര്‍ത്തുമൊക്കെ തയ്യാറാക്കിയ ഒരു ഭാവനാസൃഷ്ടിമാത്രമാണ് ചിത്രം. ചരിത്രത്തെ അധികരിച്ചു എന്നു പറയുമ്പോള്‍, അത് ചരിത്രമാണ് എന്നര്ത്ഥമെടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
--
ഇപ്പൊഴാണു കണ്ടത്. ചില രീതിയിലെങ്കിലും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. നല്ല വിഷ്വൽസ് ആണെങ്കിലും ചിലയിടത്തെ ഏച്ചുകെട്ടൽ ചേരാതെ പോവുന്നു, പ്രത്യേകിച്ച് യുദ്ധരംഗങ്ങൾ. ദൃശ്യങ്ങളിലും അനന്തഭദ്രത്തിന്റെ തുടർച്ച പോലെയൊക്കെ തോന്നി. മസാല കൂട്ടി പ്രമേയത്തിന്റെ ഗൗരവം കളഞ്ഞു, അധിനിവേശത്തിനെതിരെ എന്നു പറയുന്നതിനു ആത്മാർഥത ഉണ്ടെന്നു തോന്നിയില്ലെ.
ReplyDeleteഎന്തൊക്കെയാലും മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്നവയുമായി തട്ടിച്ചു നോക്കിയാൽ ഒരു സംഭവം തന്നെ.
prithvirajs nem movie city of god is a mixture of three movie,city of god(fernado meirells)+amores perros(from inaritu,mexican),and pulp fiction(torentino).story is diiferent but the narrative style is a mixture of these movies.and the director is very much influenced by the brazilian city of god.
ReplyDeleteറിവ്യൂ വായിച്ച് വലിയ പ്രതീക്ഷയോടെ പോയതു കൊണ്ടാവും സിനിമ കണ്ടിട്ട് വലിയ തൃപ്തി പോര :-(
ReplyDeleteകഥപറച്ചിലിന് ഒട്ടും മുറുക്കം ഇല്ലാത്തത് പോലെ തോന്നി. 3 മണിക്കൂര്‍ സിനിമ എഡിറ്റ് ചെയ്ത് 2 - 2 1/4 -ല്‍ ഒതുക്കിയിരുന്നെങ്കില്‍..
ലൊക്കേഷനും നാട്ടുകാരെയുമൊക്കെ സന്തോഷ് ഭംഗിയായി പകര്‍ത്തിയിട്ടുണ്ടെങ്കിലും കേരളമാണെന്ന് തോന്നിക്കാന്‍ പറ്റിയിട്ടില്ല. സിനിമ മുഴുവന്‍ ഒരു മഴയുടെ ബാക്ക്ഡ്രോപ്പ് ,കേരളത്തില്‍ വേറെ സീസണ് ഇല്ലേ? കൊട്ടാരങ്ങളൊക്കെ ഡ്രാക്കുളയുടെ വീടു പോലെ വിജനതയില്‍ ഒറ്റക്ക്.
ക്ലൈമാക്സില്‍ ആയുധം കളഞ്ഞ് മല്ലയുദ്ധം തന്നെ വേണം എന്ന പതിവും തെറ്റിച്ചിട്ടില്ലല്ലോ!!
ചിറക്കല്‍ രാജാവായി അഭിനയിച്ച നടന് ഉഗ്രന്‍, ഒരു തിക്കുറുശ്ശി സ്റ്റൈല്‍ തോന്നിച്ചു.ജെലീനിയയും കൊള്ളാം.കേളുവിന്റെ അച്ഛന്/ ആ മിസ്റ്റിക്ക്(?) കാരക്ടര്‍ ആയി അഭിനയിച്ച കക്ഷി അണ്സഹിക്കബിള്
ഒരു ചലച്ചിത്ര കലക്കു പറ്റിയ വിഷ്വല്‍സ് ഈ സിനിമയിലില്ല. സ്മാഷ് അഭിപ്രയപ്പെട്ടതുപൊലെ പരസ്യ ചിത്രത്തിനു പറ്റിയ വിഷ്വല്‍സ് ആണിതില്‍. അനന്തഭദ്രത്തിലുപയോഗിച്ച അതേ സങ്കേതവും ചലനങ്ങളും നിറക്കൂട്ടുകളും. സന്തോഷ് ശിവന് ഇനി എത്ര സിനിമ എടുത്താലും ഇതിനപ്പുറം പോകില്ല.
ReplyDeleteകേളു നയനാര്‍ എന്ന കഥാപാത്രം മുഴുവന്‍ സമയവും തലകുനിച്ചാണു കാണപ്പെട്ടത്. എന്തെങ്കിലും കാരണമുണ്ടോ ആവോ.
കൊച്ചാവ ചൂണ്ടിക്കാട്ടിയതു പോലെ ദ്വയാര്‍ത്ഥ അശ്ലീല ഭാഷണം വേണ്ടുവോളമുണ്ട്.
പഴശി രാജയില്‍ മുഴുവന്‍ കയറുകെട്ടി ചാടലാണെന്നാക്ഷേപിച്ച ഹരിക്ക് ഇതില്‍ കയറി കെട്ടി ചാടല്‍ കുറവാണെന്ന അറിവ് എങ്ങനെ കിട്ടിയാവോ.രണ്ടിലേയും ചാട്ടങ്ങള്‍ ഒന്നുപോലെയേ എനിക്കു തോന്നിയുള്ളു.
ഇംഗ്ലണ്ടിന്റെ കൊടിയില്‍ കുരിശല്ല അധിക ഛിഹ്നമാണെന്ന ഹരിയുടെ അഭിപ്രായം അജ്ഞതയാണ്. അത് കുരിശുതന്നെയാണ്.St George's cross.
ഒരു സിനിമയെന്ന നിലയില്‍ ശരാശരിക്കു മുകളില്‍ നില്ക്കുന്നു എന്നേ എനിക്കഭിപ്രായമുള്ളു. അഭിനയത്തിന്റെ കാര്യത്തില്‍ ജഗതി വളരെ മുന്നില്‍. മറ്റുള്ളവരൊക്കെ ശരാശരിയോ അതിലും താഴെയോ.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ReplyDeleteകൊടിയെക്കുറിച്ച് പറഞ്ഞത് ശരി തന്നെ. സെന്റ് ജോര്‍ജ്ജ് കുരിശുതന്നെയാണ് കൊടിയിലുള്ളത്. എന്നാല്‍; ഇംഗ്ലണ്ടിന്റെ കൊടിയിലേത്, ഗാമയുടെ കൊടിയില്‍ കാണുന്ന തരത്തിലുള്ള കുരിശല്ല, അധിക ചിഹ്നത്തോട് സാമ്യമുള്ള കുരിശാണ് എന്നേ ആ കമന്റുകൊണ്ട് ഉദ്ദേശിച്ചു|ള്ളൂ. ഒന്ന് അധിക ചിഹ്നവും മറ്റൊന്ന് കുരിശും എന്നു പറയുന്നതിനു പകരം, വ്യത്യസ്ത രീതികളിലുള്ള കുരിശ് ചിഹ്നമാണ് ഇരു കൊടികളിലും ഉപയോഗിച്ചിരുന്നത് എന്നു പറയുകയായിരുന്നു ശരി. (ഛിഹ്നമല്ല ചിഹ്നമാണ്.)
--
നമ്മുടെ കൊച്ചു കേരളം വിചാരിച്ച പോലെയൊന്നുമല്ല..
ReplyDelete1. കേളു നായർക്ക് വാക്സിനേഷൻ എടുത്ത പാടു കണ്ടു ശരിക്കും അഭിമാനിച്ചു! എത്രയോ വർഷങ്ങൾക്കും മുൻപെ നമ്മൾ ആരോഗ്യ പരിപാലന കാര്യത്തിൽ അത്രയേറെ മുന്നേറി കഴിഞ്ഞിരുന്നു!
2. rang de basanti, gladiator ഒക്കെ അരച്ചു കലക്കി വെച്ചിട്ടുണ്ട്.
3. ആര്യ - എന്തിനാണ് മുഖത്ത് ചായം വാരി പൂശി, ഭ്രാന്തന്മാരെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് സംസാരിക്കുന്നത് ? - ബോറടിച്ചിട്ടായിരിക്കും! (അനന്തഭദ്രത്തിന്റെ ഹാംഗ് ഓവർ മാറിയിട്ടില്ല!)
4. അറയ്ക്കൽ അയിഷ - യാഥാസ്ഥിക കുടുംബം - അങ്ങനെ ആവാനല്ലേ തരമുള്ളൂ?.. അതിനു തക്കവണ്ണമുള്ള വസ്ത്രമാണോ? - മാഷെ, നഗ്നതാ പ്രദർശനം പിന്നെ എങ്ങനെ നടത്തും? കാശു മുടക്കി പടം പിടിച്ചതല്ലേ?!
5.വിദ്യാ ബാലൻ ?- വയറും കുലുക്കി ഒരു ഐറ്റം ഡാൻസുണ്ട്! കരയണോ, ചിരിക്കണോ എന്നറിയാതെ കാണുന്നവർ വിഷമിച്ചു പോകും!.. താബു? (മൂക്കില്ലേ?! എന്ന് കിലുക്കത്തിൽ ജഗതി ചോദിച്ചത് ഓർത്തു..പ്രത്യേകിച്ച് ഒരു കാര്യവുമില്ല..മറ്റൊരു ഡാൻസ് നമ്പർ മാത്രം..ചിലപ്പോൾ ഹിന്ദിയിൽ പടം ഓടിക്കുമ്പോൾ, പരസ്യത്തിൽ പടം ചേർക്കാനാവും!)
6. വവ്വാലി ചെറുപ്പത്തിൽ നല്ല മലയാളം സംസാരിച്ചിരുന്നയാൾ വലുതായപ്പോൾ തമിഴ് കലർന്ന മലയാളം! - കോയമ്പത്തൂരിൽ വല്ലതും പഠിക്കാൻ പോയതാണോ?!..ആവും..അല്ലാതെ പിന്നെ!
7.അയിഷ എന്താ സംസാരിക്കില്ലേ? ഇല്ല.. എന്തോ വായിലിട്ട് ചവയ്ക്കുന്നത് പോലെ മാത്രമെ തോന്നുള്ളൂ.. അതാണ് ഹിന്ദി യിൽ നിന്നും നടികളെ കൊണ്ടു വന്നാലുള്ള ഗുണം!
8. ഉറുമി ഉപയോഗിക്കാൻ അറിയുന്ന ഒരേ ഒരു ആൾ നമ്മുടെ കേളു നായർ മാത്രം!.. മറ്റാർക്കും ആ ഉറുമി ഒന്നു വീശി കളിക്കാൻ കൂടി കൊടുക്കില്ല!
9. ഒന്നു വീശുമ്പോഴേക്കും ആകാശത്ത് രണ്ടു തവണ മറിഞ്ഞു മാത്രമേ വെട്ടേരവർ വീഴാവൂ.. അതല്ലേ ഒരു സ്റ്റയിൽ?!.. തമിഴ് സിനിമൾ കണ്ടു ശീലിച്ച മലയാള മക്കൾ അതൊനും ശ്രദ്ധിക്കില്ലന്നെ!
10. പ്രാധാനപ്പെട്ട സംഘട്ടന രംഗങ്ങൾ എല്ലാം slow motion ഇൽ ആണ് .. അല്ലെങ്കിൽ എങ്ങനെയാണ് ഇതൊക്കെ ഒന്നു കാണാൻ പറ്റുക?.. അത്രയ്ക്കും മിന്നൽ വേഗത്തിലായിരുന്നു ..പിന്നീട് പരാതി വന്നാലോ എന്നു വിചാരിച്ചു കഷ്ടപ്പെട്ട് കമ്പ്യൂട്ടറിൽ കയറ്റി സ്ലോ മോഷൻ ആക്കിയതാണ്... ഇനി ഒന്നും കണ്ടില്ല എന്നു ആരും പറയരുതല്ലോ! (അതു രംഗങ്ങളുടെ തീവ്രത കുറച്ചാൽ എന്താ കുഴപ്പം?)
11. പലപ്പോഴും സംസാര രീതി ആധുനിക ലോകത്തെ സംസാര രീതി ആയി പോകുന്നു..അതു പിന്നെ ഇപ്പോഴു ഒരാൾ സംഭാഷണം എഴുതുമ്പോൾ അങ്ങനെയല്ലേ വരികയുള്ളൂ?!
അപ്പോൾ കൊള്ളാവുന്ന?..ഉണ്ടല്ലോ - ജഗതി ശ്രീകുമാർ..പൂർണ്ണം.
ചുമ്മാ ഒരു വലിയ പരസ്യ ചിത്രം കാണുന്നതു പോലെ കണ്ടിരിക്കാം!
ചരിത്ര സിനിമകൾ എടുക്കുവാൻ മലയാള സിനിമ വളർന്നിട്ടില്ല..സാങ്കേതികമായിട്ടല്ല..മാനസികമായിട്ട്!
ഇതൊരു ബി ക്ലാസ്സ് ചിത്രം മാത്രമാണ് .നാലു ശിവന്മാരും ഇപ്പോള്‍ കണക്കാണ് .സിനിമ മോഷ്ടിക്കുകയാണ് അച്ഛന് ശിവന്റെ പരിപാടി .മകന് ശിവന്റെ പണി അതിനു അവാര്‍ഡ് കൊടുക്കലും (കേശു ഉദാഹരണം ).യോദ്ധയും മറ്റും ചെയ്ത സംഗീതത ഇപ്പോള്‍ ഹിന്ദിയില്‍ സെക്സ് -കോമഡി സിനിമയുടെ വക്താവാണ് .അതിനിടയില്‍ മലയാളത്തില്‍ ശില്പി എന്ന പേരില്‍ ഒരു പീസ് പടം ചെയ്തു (100 % sure അല്ല )..അപരിചിതന് ചെയ്ത സന്ജീവിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല .ക്യാമറ അഭ്യാസങ്ങള്‍ മാത്രമാണ് സിനിമ എന്ന് കരുതുന്ന ആളാണ് സന്തോഷ് .അദ്ദേഹം മുമ്പ് ചെയ്ത terrorist നല്ലൊരു ചിത്രമായിരുന്നു .വേറെയും ചില ചിത്രങ്ങള്‍ നന്നായിരിന്നു എന്ന് കേട്ടിട്ടുണ്ട് .പക്ഷെ അദ്ദേഹം സംവിധാനം തനിക്കു പറ്റിയ പണിയല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് .അനന്തഭദ്രം ഒരു തുടക്കം മാത്രം.പക്ഷെ അദ്ദേഹം മികച്ച ഒരു ക്യാമറ മാന്‍ ആണ് .
ReplyDeleteരഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ ശങ്കേര്‍ രാമകൃഷ്ണന് ആണത്രേ നായകന് .ഉണ്ണി എഴുതിയ ലീലയെ എന്നാ ഷോര്‍ട്ട് സ്റ്റോറി ആണ് അവലംബം .ലീലയിലെ അച്ചായന്റെ ആഗ്രഹം ഒരു പെണ്ണിനെ പിറന്ന പടി ആനകൊമ്പില്‍ ചാരി നിര്‍ത്തി ഭോഗിക്കുക എന്നതാണ് .മമത യാണ് നായികാ .മുമ്പ് ലങ്കയില്‍ നമ്മെ നെട്ടിച്ചത് പോലെ ഇതിലും നമ്മെ നെട്ടിക്കുമോ എന്നാണ് എന്റെ ഭയം .മുമ്പ് സിദ്ധാര്തയില് സിമിയും(simi garewal ) ,അനു അഗര്‍വാളും (ചിത്രത്തിനെ പേര് ഓര്‍മയില്ല),സ്മിത പാടീലും , തന്മാത്രയില് മോഹന്‍ലാലും ,ഇന്ദിര വര്‍മയും(kamasutra ),അവസാനമായി കുട്ടിസ്രാങ്കില്‍ കമാലിനിയും നമ്മെ നെട്ടിച്ചതാണ് .വളരെ ബോള്‍ഡ് ആയ ഒരു നടിയാണ് മമത .മമത ഈ ചിത്രത്തിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചാല്‍ നമ്മുടെയും ശങ്കറിന്റെയും മഹാ ഭാഗ്യം
ReplyDelete@Krish:) കാള പെറ്റെന്ന് കേട്ടയുടനെ കയറുമായി ചാടിപുറപ്പെടാതെ മാഷേ..താങ്കൾ 'ലീല' വായിച്ചിട്ടുണ്ടോ? കഥയുടെ tagline അങ്ങനെയാണെങ്കിലും അങ്ങനെയുള്ള ഒരു സീനുമില്ല അതിൽ. 'ലീല' നല്ല ഒരു ത്രില്ലിങ്ങ് ആയ യാത്രയുടെ കഥയാണ്.
ReplyDeleteഅല്ലാതെ കാര്യമായ നയനസുഖമൊന്നും അതിൽ പ്രതീക്ഷിക്കണ്ട.. :)
ഒരു പരസ്യ ചിത്രം അല്ലന്ഗില്‍ അശോക ( പട്ടു സീന്‍ / വെള്ളം, സ്ലോ മോഷന്‍ ) കുറെ ക്യാമറ ട്രിക്ക് എന്നല്ലാതെ കല / ചരിത്രം ഒന്നും ഒന്നും ചേരുന്നില്ല. കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം കണ്ണടച്ച് തുറക്കുബോ കഴിയും അല്ലാത്തതൊക്കെ വെറുതെ വലിഞ്ഞു പോയി
ReplyDeleteഉള്ളത് കൊണ്ട് ഒപ്പിച്ചു ഒരു പരസ്യ ചിത്രം അല്ലന്ഗില്‍ അശോക ( പട്ടു സീന്‍ / വെള്ളം, സ്ലോ മോഷന്‍ ) കുറെ ക്യാമറ ട്രിക്ക് എന്നല്ലാതെ കല / ചരിത്രം ഒന്നും ഒന്നും ചേരുന്നില്ല. കാണാന്‍ ആഗ്രഹിക്കുന്നതെല്ലാം കണ്ണടച്ച് തുറക്കുബോ കഴിയും അല്ലാത്തതൊക്കെ വെറുതെ വലിഞ്ഞു പോയി
ഉള്ളത് കൊണ്ട് ഒപ്പിച്ചു അല്ലാതെ ചരിത്ര സിനിമ എടുക്കാന്‍ തക്ക താത്പര്യം - ഗവേഷണത്തിനോ മേകിംഗ് നോ ഉണ്ടായതായി തോന്നിയില്ല, പ്രുട്വി രാജിന് ഒരു ചരിത്ര സിനിമ
Had lot of expectations after reading this review and the rating you have given to 'URUMI'! But to be honest, after watching this, it was no where near to my expectations. I really liked the locations, Cinematopgraphy & Chimmi Chimmi song. Very average screen play and story line. More of a hyped film yet again. :(
ReplyDelete@satheesh haripad
ReplyDeleteപോന്നു സതീഷേട്ടാ കഥ വായിച്ചിട്ട് തന്നെയാണ് പറയുന്നത്.കഥയുടെ അവസാനം കട്ടിയപ്പനും ലീലയും നഗ്നരാകുന്നുണ്ട് .കട്ടിയപ്പന് ലീലയെ നഗ്നയാക്കി കൊന്ബിനടിയിലെക്ക് നീക്കി നിര്തുന്നുമുണ്ട്.ക്ലൈമാക്സ് നാന് വെളിപെടുതുന്നില്ല .കഥ തങ്ങള്‍ പരന്ന പോലെത്തന്നെ രസകരമായ ഒരു യാത്രയുടെ കഥയാണ് .ആദ്യം സാറുപോയി കഥ വായിച്ചു വാ
@krish: :) കഥയുടെ അവസാനം കട്ടിയപ്പനും ലീലയും നഗ്നരാകുന്നുണ്ട് . സമ്മതിച്ചു. അത് വൾഗർ ആകാതെ എടുക്കാൻ രഞ്ജിത്തിന് സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. പക്ഷെ ആ tagline കേൾക്കുമ്പോൾ തോന്നുന്നതുപോലെയുള്ള ഒരു മസാലകഥ അല്ലല്ലൊ അത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. കഥയിൽ കൂടുതൽ പ്രാധാന്യം അയാളുടെ യാത്രയ്ക്കിടയിലുള്ള സംഭവങ്ങൾക്ക് തന്നെയാണ്.
ReplyDeleteഎന്തായാലും ഒരു ചെറുകഥയെ എങ്ങനെ രഞ്ജിത് ചലച്ചിത്രവൽക്കരിക്കും എന്ന് കണ്ട് തന്നെ അറിയണം. ഇതിനുമുൻപ് ഈ മേഘലയിൽ ഒരു നല്ല പടം കണ്ടത് ലെനിൻ രാജേന്ദ്രന്റെ 'മഴ' ആണ്.
@sabu M H
ReplyDelete:):):):)
ഉറുമിയിലെ ചിറക്കല്‍ തമ്പുരാനായി മാറിയ അമോല്‍ ഗുപ്തയാണ് taare zameen par തിരക്കഥയെഴുതി സംവിധാനം ചെയ്തത് .പക്ഷെ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആമിര്‍ തട്ടിയെടുത്തു .അമൊലിന്റെ പുതിയ ചിത്രം stanley ka dabba ഒരു മികച്ച ചിത്രമാണെന്നാണ് കേട്ടത് .(anusha rizvi -യും ആമിര്‍ -നെ പറ്റി ഇതേ ആരോപണം ഉന്നയിച്ചിരുന്നു )
ReplyDeleteഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്, സന്തോഷ് ശിവന്, നടന് പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്...ലോകപ്രശസ്ത ചായാഗ്രാഹകന് സന്തോഷ് ശിവന് സംവിധാനം ചെയ്ത സിനിമയാണ് ഉറുമി. 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിനടയിലുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ കഥ തന്തു. കേളു നായനാര്‍ എന്ന പടത്തലവന് വാസ്കോ ഡാ ഗാമയോടുള്ള പകയാണ് ഉറുമി എന്ന സിനിമയുടെ കഥ. ഈ സിനിമ തികച്ചും ഒരു സാങ്കല്‍പ്പിക കഥയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, കേരളത്തിന്റെ ചരിത്രത്തിലെങ്ങും എഴുത്തപെടാത്ത ഒരു കാര്യമാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്ത് ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞിരിക്കുന്നത്.
ReplyDeleteഉറുമി എന്ന സിനിമ ആരംഭിക്കുന്നത് കൃഷ്ണദാസ് എന്നയാള്‍ അയാളുടെ പൂര്‍വികരുടെ സ്വത്തായ പഴയ തറവാട് വില്ക്കാന് വേണ്ടി നാട്ടിലേക്ക് വരുകയും...അവിടെ വെച്ച് അയാള്‍ പൂര്‍വിക സ്വത്തായ തറവാടിന്റെ മഹിമ എന്താണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്താണ്. ആദിവാസി തലവന്‍..., കൃഷ്ണദാസിനു അയാളുടെ പൂര്‍വികര്‍ ആരായിരുന്നു എന്നും, അയാളുടെ തറവാടിന്റെ മഹത്വം എന്താണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു. പിന്നീടു, കഥ വികസിക്കുന്നത് 16 ആം നൂറ്റാണ്ടില്‍ വാസ്കോ ഡാ ഗാമ കേരളത്തില്‍ വരുന്നിടത്താണ്. കേളു നായനാര്‍ ആരാണ്? എന്തിനാണ് കേളു നായനാര്‍ വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ശ്രമിക്കുന്നത്? കേളു നായനാരും, വവ്വലിയും, അറയ്ക്കല്‍ ആയിഷയും ചേര്‍ന്ന് വാസ്കോ ഡാ ഗാമയെ കൊല്ലാന്‍ ഒരുമിക്കുന്നതും എന്തിനാണ്? എങ്ങനെയാണ്?...ഇതാണ് ഉറുമി എന്ന സിനിമയിലൂടെ സന്തോഷ് ശിവന് പറയാന്‍ ഉദ്ദേശിക്കുന്നത്. കേളു നയനാരായി പ്രിഥ്വിരാജും, വവ്വലിയായി പ്രഭു ദേവയും, ആയിഷയായി ജെനീലിയ ഡിസൂസയും, ആദിവാസി തലവനായി ആര്യയും അഭിനയിച്ചിരിക്കുന്നു.
ശങ്കര്‍ രാമകൃഷ്ണന് എന്ന തിരക്കഥ രചയ്താവിന്റെ കഠിനാധ്വാനം തന്നെയാണ് ഉറുമി സിനിമയുടെ തിരക്കഥ. അങ്ങനെ ഒരുക്കിയ തിരക്കഥയെ, അതിമനോഹരമായ ചായാഗ്രഹണം കൊണ്ട് സമ്പന്നമാക്കി സന്തോഷ് ശിവന് എന്ന അതുല്യ പ്രതിഭ. മറ്റെടുത്തു പറയേണ്ട പ്രകടനം ഉറുമി സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയ ദീപക് ദേവനെ കുറിച്ചാണ്. അതേപോലെ തന്നെ, ശ്രീകര്‍ പ്രസാദിന്റെ ചിത്രസന്നിവേശം, സുനില്‍ ബാബുവിന്റെ കല സംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ് ഇവയെല്ലാം ഉറുമി എന്ന സിനിമയെ ലോകോത്തര നിലവാരമുള്ള ഒന്നാക്കിമാറ്റി. ഇവര്‍ക്കൊപ്പം, അതിശക്തമായ അഭിനയം കാഴ്ചവെച്ചു കൊണ്ട് ജഗതി ശ്രീകുമാറും, പ്രഭുദേവയും, അമോല്‍ ഗുപ്തയും, പ്രിഥ്വിരാജും. ഇവരെ കൂടാതെ, ആര്യ, നിത്യ മേനോന്, വിദ്യ ബാലന്, തബു എന്നിവരും ഉണ്ട് ഈ സിനിമയില്‍.
കെട്ടുകഥ പോലെയുള്ള ഒരു പ്രമേയം... വിശ്വസനീയമായി കഥയിലൂടെ, അതിശക്തമായ തിരക്കഥയിലൂടെ...അതിമനോഹരമായ സംവിധാനം കൊണ്ടും, ചിത്രീകരണം കൊണ്ടും... മനോഹരമായ ഒരൂ ചലച്ചിത്രവിസ്മയമാക്കി തീര്‍ത്ത ഉറുമി എന്ന സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ രാമകൃഷ്ണന്, സന്തോഷ് ശിവന്, ഷാജി നടേശന്, പ്രിഥ്വിരാജ് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു !
right haree
ReplyDeleteI beg to differ with a point.. In this film , worst thing is the direction..
ReplyDelete