
ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 3.00 / 10
: 2.00 / 05
: 2.00 / 05
: 2.00 / 10
: 3.00 / 10
: 2.00 / 05
: 2.00 / 05
നായകനെ തല്ലുവാന്‍ നടക്കുന്ന ശത്രുക്കള്‍ ഗ്രൂപ്പ്ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മട്ടില്‍ കാത്തു നില്ക്കുന്നു; വിളി വരുന്നതോടെ തല്ലുവാനായി നിരനിരയായി പുറപ്പെടുകയായി. കാണുന്നത് കാര്‍ട്ടൂണോ സിനിമയോയെന്ന് സംശയിച്ചു പോവും ഇത്തരത്തില്‍ പല രംഗങ്ങള്‍ കാണുമ്പോഴും. അനാവശ്യമായ രംഗങ്ങള്‍, അനവസരത്തിലെ ഗാനങ്ങള്‍, ഒട്ടും യുക്തിയില്ലാത്ത കുറേയധികം സംഘട്ടനങ്ങള്‍, ചിലതിനൊക്കെ ചിരിപൊട്ടുമെങ്കിലും ഏച്ചുകെട്ടല്‍ മാത്രമായ നര്‍മ്മങ്ങള്‍; കഥയില്ലായ്മയോടൊപ്പം ഇതൊക്കെ കൂടിയാവുമ്പോള്‍ പലപ്പോഴും സഹിക്കാവുന്നതിലും അപ്പുറമാണിത്. മൂന്നു കുട്ടികള്‍, ഇവരുടെ അച്ഛന്മാരെ വില്ലന്‍ കൊന്നു കളയുന്നു, അച്ഛന്മാരുടെ സുഹൃത്തായ നാലാമന് വര്‍ഷങ്ങള്‍ക്കു ശേഷം ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നു; ആദ്യ അരമണിക്കൂറിലെ കഥയിത്രയും കാണുമ്പോള്‍ തന്നെ ആര്‍ക്കും ബാക്കി പറയാം. അതെങ്ങിനെ മൂവരും ചേര്‍ന്ന് സാധിക്കുന്നു എന്നതാണ് അവശേഷിക്കുന്ന കൗതുകം. അതിത്രയും പരിതാപകരമായി ചെയ്തുവെച്ചു എന്നതില്‍ അഭിമാനിക്കുവാന് വകയുണ്ടെന്ന് റാഫിക്കും മെക്കാര്‍ട്ടിനും തോന്നുന്നുണ്ടെങ്കില്‍ പിന്നെന്തു പറഞ്ഞിട്ടും കാര്യമില്ല.
Cast & Crew
ChinaTown
ChinaTown
Directed by
Rafi Mecartin
Produced by
Antony Perumbavoor
Story, Screenplay, Dialogues by
Rafi Mecartin
Starring
Mohanlal, Jayaram, Dileep, Pradeep Rawat, Captain Raju, Poonam Bajwa, Kavya Madhavan, Dipasha, Shankar, Shanavas, Jose, Jagathi Sreekumar, Maya Viswanath, Suraj Venjaramoodu, Bindu Asokan, Lakshmil, Deepu Karunakaran etc.
Cinematography (Camera) by
Azhagappan
Editing by
Don Max
Production Design (Art) by
Boban
Music by
Jassie Gift
Background Score by
Rajamani
Lyrics by
Anil Panachooran, Santhosh Varma
Make-Up by
Roshan
Costumes by
Velayudhan Keezhillam
Choreography by
Brinda
Action (Stunts / Thrills) by
Name
Banner
Aashirvad Cinemas
ബോബന് ഒരുക്കിയിരിക്കുന്ന നിറപ്പകിട്ടാര്‍ന്ന ചൈനാടൗണെന്ന ഗോവയിലെ ചൂതാട്ട കേന്ദ്രം, അഴകപ്പന്‍ പകര്‍ത്തി ഡോണ്‍ മാക്സ് വെട്ടിച്ചേര്‍ത്ത് രാജാമണിയുടെ പശ്ചാത്തലത്തോടൊപ്പം തിരശീലയിലെത്തുമ്പോള്‍, തല പെരുക്കാത്തവര് ഭാഗ്യവാന്മാര്. വേലായുധന് കീഴില്ലത്തിന്റെ വസ്ത്രാലങ്കാരവും റോഷന്റെ ചമയവുമാണ് അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നത്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും അനില്‍ പനച്ചൂരാനും ചേര്‍ന്നെഴുതി ജാസി ഗിഫ്റ്റ് ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്‍ എം.ജി. ശ്രീകുമാര്‍, ചിത്ര എന്നിവര്‍ പാടിയിരിക്കുന്ന "അരികെ നിന്നാലും..." എന്ന ഗാനം കേള്‍ക്കുവാന്‍ ഇമ്പമുള്ളതാണ്. മറ്റുള്ളവയൊക്കെ ആരാധകര്‍ക്ക് സിനിമ കാണുന്നിടയ്ക്ക് അല്പം വ്യായാമത്തിന് അവസരം നല്കുവാന് മാത്രം ഉദ്ദേശിച്ചുള്ളവയാവണം. ജാസിയുടെ ഈണത്തിനൊപ്പിച്ച് ബൃന്ദയും കൂട്ടരുമൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ ചിലതിനൊക്കെ പുതുമയുണ്ട്. ചിലപ്പോള്‍ കാര്യമായും മറ്റുചിലപ്പോള്‍ കളിയായും തോന്നുന്ന സംഘട്ടനരംഗങ്ങള്‍ക്കും ഏറെ മികവ് പറയുവാനില്ലാതെ പോവുന്നു. മെഷീന് ഗണ്ണുമായി പത്തിരുപത് പേര്ക്കിടയില് നില്ക്കുന്ന ജനപ്രതിനിധിയും സ്ഥലത്തെ പ്രധാന ഗുണ്ടയുമായ വില്ലനെ നായകന് വെറും കൈയ്യോടെ വന്ന് ഇടിച്ചൊതുക്കുന്നതൊക്കെ എത്ര കണ്ടതാണ് മാഷെ! (ആരാണോ സംഘട്ടനം, തിരക്കിനിടയില്‍ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല.)
ഉത്സവ സീസണ് കണക്കാക്കി, കുറേയധികം പരസ്യപിന്തുണയുടെ കാറ്റടിച്ചു വീര്‍പ്പിച്ച്, ആളുകളെ മണ്ടന്മാരാക്കുന്ന സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് ഇതാദ്യമല്ല. എന്നാല്‍ അതിലല്പം മര്യാദയൊക്കെ വേണ്ടേ? ആരാധകര്‍ മാത്രം കണ്ടാല്‍ മതി എന്ന മട്ടില്‍ തീര്‍ത്തും നിരുത്തരവാദപരമായ രീതിയില്‍ പടച്ചുവിടുന്ന ഇത്തരം സിനിമകളോട് മുഖം തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു 'ചൈനാടൗണ്‍'. ഓര്‍മ്മപ്പെടുത്തലുകള്‍ പലതായിട്ടും സ്ഥിതിക്ക് മാറ്റമില്ല. പടമെത്ര മോശമായാലും, മുടക്കുമുതല്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് പിരിഞ്ഞ് കിട്ടുമെന്നുള്ള സ്ഥിതി തുടരുന്നയിടത്തോളം ഇങ്ങിനെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കും. അതല്ലെങ്കില്‍ ഇതൊക്കെ പടച്ചു വിടുന്നവര്‍ മാറി ചിന്തിക്കണം. ആ പ്രതീക്ഷയും നഷ്ടമായിട്ട് കൊല്ലങ്ങള്‍ പലതായി. ചുരുക്കത്തില്‍ വിഷുവിനു കണിയായി ഈ പടമൊക്കെ കാണേണ്ടിവരുന്ന മലയാളികളുടെ ഗതികേട് തുടരുന്നു, അല്ലാതെന്തു പറയാന്‍!
പടം നല്ലതോ കെട്ടതോ എന്നറിയുവാന്‍ എത്ര തിയേറ്ററുകളില്‍ റിലീസുണ്ടെന്ന് നോക്കിയാല്‍ മതി. എണ്ണം കൂടൂന്നതനുസരിച്ച് പടത്തിന്റെ ഗുണം കുറയുമെന്നാണ് തിയറി. ഇതിനു പിന്നിലെ യുക്തിയെന്തെന്നാല് ഇനീഷ്യല്‍ കളക്ഷന്‍ മാത്രമേ കിട്ടുകയുള്ളൂ, അത് പരമാവധിയിടത്തു നിന്നും കിട്ടട്ടെന്നു കരുതി കൂടുതല്‍ തിയേറ്ററുകളില്‍ പടമെത്തിക്കുന്നു. കുറച്ചു പേര് കണ്ട് കള്ളി വെളിച്ചത്തായാല്‍ പിന്നെ ആരും തിരിഞ്ഞു നോക്കില്ല. കൊള്ളാവുന്ന പടമാണെങ്കില്‍ ആദ്യം തന്നെ പത്തഞ്ഞൂറ് തിയേറ്ററുകളില്‍ തുടങ്ങേണ്ട കാര്യമില്ല, പറഞ്ഞു കേട്ടും വായിച്ചറിഞ്ഞുമൊക്കെ ആളുകളെത്തിക്കോളും, പടമോടുകയും ചെയ്യും.
--
മോഹന്‍ലാല്‍, ജയറാം, ദിലീപ് - മൂവരേയും ഒരുമിപ്പിച്ച് റാഫി മെക്കാര്ട്ടിന്മാര് ഒരുക്കിയ വിഷു ചിത്രം 'ചൈനാടൗണി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree
#ChinaTown: Yet another junk film. Recommended only to the hardcore fans.
10 hours ago via web.
--
ENTHU CHEYYAM...NINGALAUDE ATHREM BUDHIYUM VIVRAVUM JANANGALKILLATHE POYI....CB wide rls aayirunnu ippolum BO recordukal thakarthu kondodunnu...still 5th weekil 65 theatresil undu...ithinu shesham aug 15 urumi doubles china tow enniva irangiyennum orkkkanam.....
ReplyDeleteഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷെ ഇപ്പോള്‍ അല്ല. ലാലിന്റെ സമീപകാല സിനിമകളാണ് അതിനു കാരണം.ഒന്ന് നേരിട്ട് കാണുകയാണെങ്കില്‍ ,'ഇങ്ങനെ അന്തമില്ലാതെ അഭിനയിക്കാന്‍ നാണമില്ലേ?' എന്ന് ചോദിയ്ക്കാന്‍ ആഗ്രഹമുണ്ട് . മുപ്പതോളം വര്‍ഷമായി അഭിനയം തുടങ്ങിയിട്ട് ,എന്നിട്ടും ഒരു തിരകഥ വായിച്ചു നല്ലൊരു സിനിമ തിരഞ്ഞെടുക്കാന്‍ കഴിവില്ലെങ്കില്‍ , നിങ്ങളെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാന്‍ പറ്റില്ല . ലാല്‍ ,ഇപ്പോള്‍ ശ്രീനിവാസനെയും അനൂപ് മേനോനെയുമാണ് മാതൃകയാക്കേണ്ടത് . അല്ലെങ്കില്‍ മരിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ഒര്മിക്കപെടുന്നത് കഴിഞ്ഞ കാലഘട്ടത്തിലെ മനോഹര ചിത്രങ്ങളുടെ പെരിലായിരിക്കില്ല എന്ന് മാത്രം .
ReplyDeleteചേട്ടാ ഇതൊരു ഹോളിഡേ മൂവി പോലെ ഉള്ള ഫിലിം അല്ലേ?
ReplyDeleteഎന്തിനാ ഇതിനെ വലിയ ലോജിക് ഒക്കെ വെച്ച് വിലയിരുത്തണേ?
ഫിലിമില്‍ കോമഡി ആണ് താരം.തിയ്യറ്ററില്‍ എല്ലാരും കിടന്നു ചിരിച്ച് മരിക്കുന്നുണ്ട്.ഇനി എയര്‍ പിടിച്ച് ഇരിക്കുന്നവരുടെ കാര്യം എനിക്കറിയില്ല.സി ഐ ഡി മൂസയും കല്യാണരാമനുമൊക്കെ കണ്ട് ചിരിച്ച് മരിച്ചിട്ട് ഇഷ്ടായില്ല എന്ന ജാഡാ ഡയലോഗ് ഇറക്കുന്നവര്‍ ഈ ഫിലിം കാണേണ്ട ആവശ്യമില്ല.ഒരു സീനിനു പോലും തിയ്യേറ്ററില്‍ കൂവല്‍ കണ്ടില്ല.
പടം മെഗാഹിറ്റാ മെഗാഹിറ്റ്..
ബൂലോകത്ത് പടം ഹിറ്റായിട്ട് പ്രൊഡ്യൂസറിനു ഒരു തേങ്ങയും കിട്ടാനില്ല.നിങ്ങള്‍ ബുദ്ധിജീവി നിരൂപണമൊക്കെ എഴുതി ഇരി ഇവിടെ..
അപ്പോള്‍ ഇത് അങ്ങ ഉപേഷികാം
ReplyDelete@ Arun ...."ഹോളിഡേ മൂവി പോലെ ഉള്ള ഫിലിം"... അതെന്തോന്നെടെയ് ?? .ഹി ഹിഹി ..ഫൂളിഷ്നെസ്സ്..
ReplyDeleteഒരുത്തന്റെ മഹാ സംഭവം ആ പന്ന പിടിച്ച അനൂപ് മേനോന് ... ഹിഹിഹിഹി .... അവന്റെ ഏതു പടത്തിലെ അഭിനയമാണോ അങ്ങേക്കു ഇത്ര മാത്രം ഭയങ്കരം ആയി തോന്നിയതു. ട്രാഫിക്കിലേയും, കോക്ക്ടെയിലിലേയും ഏറ്റവും വലിയ കല്ലു കടികളിള് ഒന്നു അനൂപ് മേനോന്റെ കൂത്തറ അഭിനയവും, മുഖഭാവങ്ങളും ആയിരുന്നു. ജയസൂര്യ പിന്നെ കൂത്തറയില്‍ കൂത്തറ ആണല്ലോ!!!
ReplyDeleteസിനിമ കണ്ടു...ഈ അവധിക്കാലത്ത് കുടുംബത്തോടെ തീയേറ്ററില്‍ വന്നു ആഘോഷിക്കാന്‍ പറ്റിയ സിനിമ...നിങ്ങളുടെ അഭിപ്രായങ്ങള്‍ വെറും ക്രിട്ടിക്കല്‍ ആയി പോകുന്നു എന്നുള്ളതില്‍ വിഷമമുണ്ട്..ഒരു നേരംപോക്ക് സിനിമയെ വിലയിരുത്താനുള്ള കഴിവ് ഇവിടെ കാണാം... ലവ് ന് സിംഗപ്പോര്‍ എന്ന പടവുമായി താരതമ്യം ചെയ്തതില്‍...എന്തു പറയാന്‍...? ഒരു കാര്യം മനസ്സിലാക്കുക...എല്ലാ സിനിമകളും ട്രാഫിക് ആവില്ല...സിനിമകള്‍ കച്ചവടത്തിന്റെ കൂടി മേഖലയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു...അഭിപ്രായത്തിനു നന്ദി...സിനിമ തീര്‍ച്ചയായും വിജയിക്കും
ReplyDeleteനിങ്ങളുടെ ഡബിള്‍സ് റേറ്റിംഗ് ഇതിലും കൂടുമെന്നു പ്രതീക്ഷിച്ചു കൊള്ളട്ടേ....
Rebel24x7 -Hollyday movie എന്താന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കടേയ്...
ReplyDeleteKASTHAM THANNE KARYAM KOMEDIYANTHRE THARAM INGANE KURE CINIMAKAL IRANGIYAL MALAYALA CINEMAYUDE OFFICE PUTTENDIVARUM, RANDU MAHA NADANMAR KAZHUTHAKAL IVARKU VALL THOTTIPANIKUM POYKOODE
ReplyDeleteചെപ്പു ചേട്ടന്റെ പോലെ ഉയര്‍ന്ന ഹ്യൂമര്‍ സെന്‍സ് ഉള്ളവരല്ലോ കേരളത്തിലെ 90% ആള്‍ക്കാരും.ഞങ്ങ കണ്ട് ഇഷ്ടപ്പെട്ടോളാം ട്ടാ.
ReplyDeleteചേട്ടന് മലയാളികള്‍ അധപതിച്ചു പോയി എന്നോര്‍ത്ത് കരയൂ
kazhinja thavana christian brothers, ippo china town..ninakkokke pattiya type padam adoor gopalakrishnanum,lenin rajendranum oke edukkum appo poyi kandal mathi....chumma ithu vazhiye pokunna vayyaveli, kasu koduthu kanunna sada prekshakarkku vendi ulla padamanu...chumma medichu koottathe vere valla panikkum po ishta..
ReplyDeleteലാല്‍ ഫാന്‍സ് കരുതി ഇറങ്ങിയേക്കുവാണല്ലോ.. doubles ഉം കൂതരയാന്നാ കേട്ടെ..
ReplyDeleteഒരു കാര്യം ചോദിക്കട്ടെ...കോമഡി ആയി എടുക്കരുത്..
ക്രിസ്റ്റി ആന്‍ ബ്രോതെര്സോ ചൈനാ ടോവ്ണോ ഭേദം ?
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!
ReplyDelete'കല്യാണരാമനി'ലെ "നീ പാടുപെടും" ഡയലോഗു വരുന്ന ഭാഗമൊക്കെ ഇപ്പോഴും ഓര്‍ത്തെടുക്കാം. അതിലുള്ള സംഗതികളുമായി ഇതിലെ വളിപ്പുകള്‍ താരതമ്യം ചെയ്യണോ? കണ്ട് നന്നായി ചിരിച്ചൊരു പടമാണേ അത്. 'സി.ഐ.ഡി. മൂസ' പിന്നെ അമുല്‍ ബേബികള്ക്കുള്ളതല്ലേ... ആ നിലവാരമൊക്കെ ഇതിന് ഉണ്ടെന്നത് (ഉണ്ടോ എന്നത് വേറേ കാര്യം!) ഈ ചിത്രത്തിനൊരു ക്രെഡിറ്റാണോ?
ഈ ചിത്രത്തില്‍ നിങ്ങള്‍ ആസ്വദിച്ച ഒരു കോമഡി രംഗം ഒന്നോര്‍ത്തെടുക്കാമോ?
ഞാനൊന്ന് പറയാം: ചിത്രത്തിന്റെ അവസാനഭാഗത്ത് സുമോ ചേട്ടനെ മാത്തുക്കുട്ടി പെരുമാറുകയാണെന്ന് ധ്വനിപ്പിച്ച് ഒടുവിലത് തിരിയുന്നത് ചിരിപ്പിച്ചു. എന്തുകൊണ്ടെന്നാല്‍; മാത്തുക്കുട്ടി പെരുമാറുകയാണെന്ന് കരുതി ഫാന്‍സുകാര്‍ കൈയ്യടിച്ച് കൊഴുപ്പിച്ച് വരവേ, കൈയ്യടി പെട്ടെന്ന് നിലച്ചതായിരുന്നു അതിന്റെ ഹൈലൈറ്റ്. :D
വെടിവെച്ചു കൊല്ലണോ തൂക്കിലിടണോ എന്നാരെങ്കിലും ചോദിച്ചാല്‍ കൊച്ചാവ എന്തു പറയും? :-p
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
--
കൊച്ചാവ-ചൈനാ ടൌണ്‍ കണ്ടാ മതി.
ReplyDeleteഇതിലൊരു തടിയനെ വെച്ച് കുറേ കോമഡി ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്.അത് വിജയിച്ചിട്ടില്ല.
പക്ഷേ പിള്ളേര് എന്തായാലും ആ സീനുകളൊക്കെ കണ്ട് ചിരിച്ച് മരികും.
പിന്നെ വെക്കേഷന് ടൈം കൂടി ആണ്.ഹോളിഡേയ്ക്ക് ഈ ഫിലിമിനു തന്നെയേ എല്ലാരും പോകുകയുള്ളൂ.
അങ്ങനെ ഞങ്ങടേ ലാലേട്ടനു ഒരു മെഗാഹിറ്റ് കൂടി :-)
പിന്നെ ഈ നിനിമയെ വിലയിരുത്തുമ്പൊ ഇപ്പോഴത്തെ ഇറങ്ങുന്ന ഫിലിംസ് ആയി ആണ് ഞാന്‍ താരതമ്യപ്പെടുത്താനിഷ്ടപ്പെടുന്നത്.
ഇതിലെ നായകന്മാരിലൊരാളായ ദിലീപിന്റെ കാര്യസ്ഥന്,പാപ്പി അപച്ചാ എന്നിവയായും, ജയറാമിന്റെ കുടുംബശ്രീയും മേക്കപ്പ് മാനുമായി ഒക്കെ ആണ് താരതമ്യം ചെയ്യേണ്ടത് ഈ ഫിലിം.ഇന്റര്‍വെല്‍ കഴിഞ്ഞ് ബോറിംഗ് സീന്‍സ് ഉണ്ട്.സമ്മതിച്ച്.പക്ഷേ മൊത്തത്തില്‍ ഈ റിവ്യൂ പറയുന്ന പോലെ മൊശം ആണെന്ന അഭിപ്രായമില്ല...
തിയ്യറ്ററില്‍ ചിരി കാരണം പല ഡയലോഗുകളും കേള്‍ക്കാന്‍ പറ്റുന്നുണ്ടായില്ല.എല്ലാരും മണ്ടന്മാരായത് കൊണ്ടാണോ അതൊ എല്ലാരും മണ്ടന്മാരായത് കൊണ്ടാണോ എന്നെനിക്കറിയില്ല.ഇത് ഒരു റാഫി മെക്കാര്‍ട്ടിന്‍ പടം ആണ്.
അപ്പോ റിവ്യൂ തയ്യാറാക്കുമ്പോ അവരുടെ റേഞ്ചില്‍ ഇറങ്ങി റിവ്യു ഉണ്ടാക്കണം.അപ്പോ നല്ല പടം ആണെന്ന് തോന്നും :-)
രണ്ടയിരത്തി പത്ത് മമ്മൂട്ടി സ്കോറ് ചെയ്തു ഈ വറ്ഷം ലലേട്ടണ്റ്റെ ഭാഗ്യം തെളിഞ്ഞു
ReplyDeleteഗുരുവായൂരപ്പനു ശക്തി ഉണ്ടെന്നു മനസ്സിലായി പടം ഓടണമെങ്കില്‍ ഗുരുവായൂരപ്പന് കനിയണം
ഏതായാലും ആഗസ്റ്റ് ഒന്നു പൊട്ടി ക്റ്സിത്യന് ബ്ബ്റതേറ്സ് ഓടി, ഡബിള്‍സ് ഭൂലോക കത്തി ആയതു കൊണ്ട് ചൈന ടൌണ്‍ ഓടും, ലാലേട്ടന് പക്ഷെ പടവലങ്ങ പോലെ താഴേക്കു പോകുന്നു
ദിലീപ് ആണു യഥാറ്ഥ വിജയി
രാജു മോന് ഉറുമി ചുഴറ്റി ഒരു ഹിറ്റ് ഉണ്ടക്കി പക്ഷെ സ്വതം മികവില്‍ ഒരു പടം ഹിറ്റക്കാന് ഇനിയും ജനിക്കണം
ചോക്കലേറ്റ് അല്ലേ ഡബിള്‍സ്
മമ്മൂട്ടിയുടെ പുതിയ ഡയറക്ക്ടര്‍ സോനു സീനുലാല്‍ ഇത്തവണ മമ്മൂട്ടിയെ പൊട്ടിച്ചു
ഞാന്‍ ആദ്യമേ ക്രിസ്ടിക്കു തല വെച്ചതാ..
ReplyDeleteരണ്ടിനും ഒരു റേറ്റ് കണ്ടപ്പോ ചോദിച്ചു പോയതാ.. പിന്നെ ഹരീ പറഞ്ഞ പോലെ തൂങ്ങി ചത്ത്...ഇനി വെടി കൂടെ കൊണ്ട് ഡെഡ് ബോഡി വൃത്തികേടാക്കണോ?
ഉറുമി കണ്ടു പയ്യെ ജീവന് വെച്ച് വരുവാണ്
എന്ത് തറയാണേലും പ്രൊഡ്യൂസറ് കാശ് വാരും..അതുകൊണ്ട് തന്നെ ഇനീം വരും, ഇതേ ലൈനിൽ ഒരുപാട്.. ഈയിടെയായി റിലീസായി ഒരു മാസത്തിനുള്ളിൽ തന്നെ പടങ്ങൾ നെറ്റിലെത്തുന്നത് കൊണ്ട് ഒരു മണിക്കൂറുകൊണ്ട് ആഗസ്റ്റ്15ഉം, ക്രി.ബ്ര യും കണ്ട് തീർത്തു..:)
ReplyDeleteമുന്നറിയിപ്പിന് നന്ദി! :)
ReplyDeleteHaree......ithil ethenkilum oru thamasah orkamo enno..
ReplyDeleteaa jayil vach thalakk adikuna scene
mohanlal surajine okke adichit thuni eduthond pokumbol ulla surajinte dialog
pinne 'Dirty Rotten Scoundrels'' ninnum adichu mattiya scene [Dileepinte Anuragakottarathilum undarunnu]
http://www.youtube.com/watch?v=axAA2egWeaY
hariyod oru chodyam ....hari 7mark kodutha kunjadile oru nalla thamasha scene parayumo
karyam ennna okke paranjalum Chinatown 1st half kollam...2nd half halloween climax angot sukichilla... "hangover" paripadiyum kurakaarunnu..idea star singer song also boaring
Overall a watchable movie
Enth kondum koothara christian brothersine katilum nallath..
My rating 6/10
@Arun.. ഔദ്യോഗിക Film Genres ഇല് ഒന്നും താങ്കളുടെ "ഹോളിഡേ മൂവി" "പോലെ ഉള്ള" ഫിലിം പരാമര്‍ശം പോലും ഇല്ലല്ലോടെയ്....ഹി ഹി ..വീണ്ടും..ഫൂളിഷ്നെസ്സ്..
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.
ReplyDeleteഅപ്പോള്‍ പറഞ്ഞു വരുന്നത് ഈ മുഴുനീള ഹാസ്യ ചിത്രത്തില്‍ നിന്നും ഓര്‍ത്തെടുക്കുവാന്‍ കാര്യമായൊന്നും ഇല്ലെന്നാണോ? ശ്ശോ!
സി.വിയുടേയും കൂട്ടരുടേയും തുണിയെല്ലാം പറിച്ചോണ്ട് മാത്തുക്കുട്ടിയും കൂട്ടരും പോവുമ്പോള്‍, പൊത്തിപ്പിടിച്ച് കുത്തിയിരിക്കുന്ന കൂട്ടരുടെ കീഴോട്ട് നോക്കിയിട്ട് സി.വി.യുടെ ഡയലോഗ് 'എന്തോന്നെടാ ഇത്?'. ഹൊ! ചിരിയുടെ മാലപ്പടക്കമല്ലിയോ! കുട്ടികള്‍ ചിരിച്ച് മറിയും. (ഓഫ്: അപ്പോ, അവരുടെ ഗാംഗിലൊരു പെണ്കൊച്ചുണ്ടായിരുന്നല്ലോ, അതിനെ മാത്തുക്കുട്ടി എന്തോ ചെയ്തു? ഈ പരിപാടി നടത്തിയപ്പോള്‍ കൂട്ടത്തില്‍ കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ! [റേറ്റിംഗ് കുറഞ്ഞത് അതുകൊണ്ടല്ല കേട്ടോ!] :D)
'മേരിക്കുണ്ടൊരു കുഞ്ഞാട്' നിറച്ചും കോമഡിയാണ്, അതുകൊണ്ട് (മാത്രം) അതിന് 7/10 എന്ന് വിശേഷത്തില്‍ പറയുന്നുണ്ടോ? ചോദിച്ച സ്ഥിതിക്ക്; ബിജു മേനോന്റെ മാനറിസങ്ങളും, അതിനോട് ദിലീപിന്റെയും മറ്റുള്ളവരുടേയും പ്രതികരണങ്ങളും; അതായിരുന്നു അതിലെ പ്രധാന കോമഡി. ദിലീപിന്റെ മണ്ടന്‍ കളി ഉണ്ടായിരുന്നെങ്കിലും അത്ര ഓവറായതുമില്ല.
--
@Arun.. അന്കീകൃത Film Genresഇല് ഒന്നും താങ്കളുടെ "ഹോളിഡേ മൂവി" "പോലെ ഉള്ള" ഫിലിമിന്റെ പരാമര്‍ശം പോലും ഇല്ലല്ലോടെയ് ...വീണ്ടും ഫൂളിഷ്നെസ്സ്...
ReplyDelete1.ദിലീപിനോട് ക്യാപ്റ്റന്‍ രാജു വീല്‍ ചെയ്യറില്‍ നിന്ന് എണീറ്റ് വരാന്‍ പറയുന്ന സീന്‍ ... 2. മന്ത്രിയെ ഭീഷണിപെടുത്തുന്ന സീന്‍ ജയറാം അല്ലെങ്കി നിന്റെ മകള്‍ എന്ന് പറയുമ്പോ ദിലീപ് നായിഅയെ ഇക്കിളി കൂട്ടണ സീന്‍ :) 3.ജയിലില്‍ വെച്ച് ദിലീപ് ബക്കറ്റ് വെച്ച് ജയറാമിന്റെ തലയ്ക്ക് അടിക്കുന്ന സീന്‍
ReplyDelete"നല്ല സൃഷ്ടികളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മലയാളീ പ്രേക്ഷകര്‍ക്ക്, നല്ല സിനിമകളുടെ കൂട്ടത്തിലേക്ക് ഒരു മുതല്‍ക്കൂട്ട്...
ReplyDeleteലാലേട്ടന് വീണ്ടും മലയാളികള്‍ സ്നേഹിക്കുന്ന ആ പഴയ ലലെട്ടനായി തിരിച്ചു അഭ്രപാളിയില്‍...
എല്ലാം കൊണ്ടും മനസ്സില്‍ നില്ക്കുന്ന ഒരു സിനിമ..."
ഒരു സിനിമ കണ്ടാല്‍ ഇങ്ങനെയെല്ലാം എഴുതാന്‍ കഴിയണം എന്ന ആഗ്രഹത്തോടെയാണ് സിനിമക്ക് പോകുന്നത്....
പക്ഷെ വീണ്ടും നിരാശ തന്നെ ഫലം...ഞാന്‍ തോറ്റു പോയി...
മനസ്സില്‍ നില്‍ക്കണം എന്നില്ല...പക്ഷെ മുഴുവന്‍ നേരവും പിടിച്ച്ചിരുത്തനെങ്കിലും കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു...
ക്ഷമിക്കണം ലാലേട്ടാ...താങ്കളുടെ സിനിമ ഇനി തിയേറ്ററില്‍ വന്നു കാണുകയില്ല എന്ന തീരുമാനത്തോട്...
ചൈനാ ടൌണ്‍ എന്ന ഫിലിം കൊണ്ട് ഡയറക്ടര്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസിലാക്കാന്‍ കഴിവ് ഇല്ലാത്ത **ബുദ്ധികള്‍ ആണ് പടം പൊളി ആണെന്ന് പറഞ്ഞ് നടക്കുന്നത്.അവരു പറഞ്ഞോട്ടെ.കേരളം ഇന്ന് ബീവറേജുകളുടേ സ്വന്തം നാടായി മാറി കൊണ്ടിരിക്കുന്നു.മദ്യപാനത്തിനും മയക്കുമരുന്നിനുമൊക്കെ എതിരെ ഉള്ള ഒരു ശക്തമായ പ്രതികരണം ആണ് ഈ ഫിലിം കൊണ്ട് ഡയറാക്ടാര്‍ ഉദ്ദേശിക്കുന്നത്.സിനിമ കണ്ടു വീട്ടിലേക്ക് തിരിച്ച് പോയി പിറ്റേ ദിവസം പടം പൊളി ആണ് എന്ന് പറയുന്നവര്‍ സിനിമയുടെ ഉപരിതലം മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ ആ ഒരു ദുരവസ്ഥ ഈ ഫിലിമിനെ ബാധിക്കുന്നുണ്ട്.അവര്‍ സിനിമയെ പറ്റി നന്നായി ചിന്തിച്ച് ഉള്ള ഒരു അഭിപ്രായം അല്ല പറയുന്നത്.
ReplyDelete6 പെഗ്ഗിനു ശേഷവും നമ്മള് വെള്ളമടിക്കുകയും മയക്ക് മരുന്ന് അടിക്കാനും തുടങ്ങിയാല്‍ അതിനു ശേഷം എന്ത് സംഭവിക്കും?"എനിക്ക് ഈയിടേയായി രാത്രി നടക്കുന്നത് കാലത്ത് ഓര്‍മ്മ ഇല്ല .ഇന്നലെ രാത്രി എന്റെ പഴയ കാമുകിയെ ഞാന്‍ ഫോണ്‍ വിളിച്ച് 25 മിനുറ്റും 30 സെക്കണ്ടും സംസാരിച്ചു.പക്ഷേ അതിലെ ഒരു വരി പോലും എനിക്കിന്നോര്മ്മ ഇല്ല.ഇന്ന് രാവിലെ എന്റെ മൊബൈലില്അവളുടേ കുറേ മെസേജ്....“നായിന്റെ മോനേ ഇനി മേലാല്‍
എന്നെ ഫോണ്‍ വിളിക്കരുതെന്നൊക്കെ“ പറഞ്ഞ്.എന്തിനാണവള്‍ അങ്ങനെയൊക്കെ അയച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല".ഇങ്ങെനെയൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ടാകും ഇതിന്റെയൊക്കെ കാരണം എന്താ?ചൈനാ ടൌണ്‍ കാണുക എല്ലാവരും...
അപ്പൊ ഇതിന്റെ കാര്യവും...
ReplyDeleteനന്നായി ഹരീ, തലയില്‍ ശുദ്ധ വായു അല്ലാതെ കുറച്ചു പേര് ഇപ്പോഴും ബാക്കി ഉണ്ടല്ലോ.
ReplyDeleteവിഡ്ഢികള്‍ക്കുള്ള സിനിമകള്‍ എക്കാലവും ഉണ്ടായിരിക്കും. വിഷമിച്ചിട്ടു കാര്യമില്ല. മലയാള സിനിമയുടെ defenition മാറ്റിയ ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, ഉദയന്‍ സിബി ഇത്യാദികളെ സഹിക്കുക തന്നെ.
ഹോ ഇന്ന് ഞാനും കൊണ്ട് പോയി തല വയ്ച്ചു...
ReplyDeletemy review :
സ്റ്റോറി : അങ്ങനെ ഒന്ന് ഇതിലുണ്ടോ?
സ്ക്രിപ്റ്റ് : സ്റ്റോറി ഇല്ലേല് എന്ത് സ്ക്രിപ്റ്റ് !
മോഹന്‍ലാല്‍ : സ്ക്രിപ്റ്റ് ഇല്ലേല് എന്ത് ആക്ടിംഗ്. പിന്നെ തന്റെ എക്സ്പീരിയന്‍സ് വയ്ച്ചു കുറച്ചു രംഗങ്ങള്‍ ഭംഗിയാക്കി /...
ജയറാം : തരക്കേടില്ല
ദിലീപ് : കൂടുതലും ഓവര്‍ ആക്ടിംഗ് ആയി പോയില്ലേ എന്ന് ഒരു സന്ദേഹം ...
കാവ്യാ: തടിച്ചി .. ലാലേട്ടന് തൊട്ടു പോകും. ബാക്കി 2 നടികളെയും ചുമ്മാ കണ്ടിരിക്കാം
സെക്കന്റ് ഹാഫ് : hang over
കോമഡി : 10 chalu വിനു 1 കോമഡി ഫ്രീ
verdict : Again ലവ് ഇന്‍ സിങ്കപ്പൂര്‍ . ഓണത്തിന് tv യില്‍ വരുമ്പോള്‍ സമയം ഉണ്ടെങ്കില്‍ കാണുക.
Rating : 2/5
ചൈന ടൌനും ഡബിള്‍സും ഇറങ്ങുന്നത് കൊണ്ട് നാട്ടില്‍ വരാം എന്ന് കരുതി ഇരുന്നതാ,ലീവ് കിട്ടിയില്ല.... എനിവേ ഭാഗ്യം രണ്ടില്‍ നിന്നും രക്ഷപെട്ടു മാനേജര്‍ക്കും ഹരിക്കും നന്ദി
ReplyDeleteഈ മൂന്നു സിനിമകളും കണക്കാണ്.രാജുമോന്റെ സിനിമയോട് ഹരി വളരെ സോഫ്റ്റ് ആയിട്ടാണ് പെരുമാറിയത്.സന്തോഷ് ശിവന് എന്നാ ഇന്റര്‍നാഷണല്‍ സംവിധായകനോട് ഹരികൊരു ഭയം ഉള്ളത് പോലെ തോന്നി. ഇത്രയും മോശമായ ഒരു സ്ക്രിപ്ടിനു താങ്കള്‍ കൊടുത്ത മാര്‍ക്കു എന്നെ ചിരിപ്പിച്ചു
ReplyDeleteurumi was far better than the other two craps....
ReplyDeleteഇതിനു സധൈര്യം തല വച്ചു... വേണ്ടായിരുന്നു എന്നു പടം പകുതി എത്തിയപ്പോഴേ തോന്നി.. പോയ ബുദ്ധി ആരുപിടിച്ചാലും കിട്ടില്ലല്ലൊ..!!!
ReplyDeleteഅഭിനയകലയുടെ ഇതിഹാസം പത്മശ്രീ ഭരത് ലെഫ്ടനെന്റ്റ് കേണല്‍ ഡോ. മോഹന്‍ലാല്‍ , കുടുംബ സദ്ദസ്സുകളുടെ നായകന് പത്മശ്രീ ജയറാം, ജനപ്രിയതാരം ദിലീപ് എന്നിവര്‍ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൗണ്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചൈന ടൗണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്...ഗോവയിലെ ചൂതാട്ടത്തിനോടുവില്‍ വിജയിച്ച മൂന്ന് സുഹൃത്തുകളെ കൊന്നു, അവരുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച ഗൌഡ എന്ന കൊലയാളിയുടെ കൈയ്യില്‍ നിന്നും ആ സുഹൃത്തുകളുടെ കുട്ടികള്‍ രക്ഷപെടുന്നു. ആ മൂന്ന് കുട്ടികള്‍[മാത്തുകുട്ടി, സക്കറിയ, ബിനോയ്] വളര്‍ന്നു വലുതായി 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക ലക്ഷ്യത്തിനായി ഗോവയിലെ ചൈന ടൗണില്‍ വെച്ച് ഒരുമിക്കുന്നു. ഇതാണ് ചൈന ടൗണ്‍ എന്ന സിനിമയുടെ കഥ. മാത്തുകുട്ടിയായി മോഹന്‍ലാലും, സക്കറിയയായി ജയറാമും, ബിനോയിയായി ദിലീപുമാണ് അഭിനയിക്കുന്നത്.
ReplyDeleteരസകരങ്ങളായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സിനിമയുടെ ആദ്യപകുതി വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കണ്ടിരിക്കാവുന്ന രീതിയില്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകര്‍ക്ക്. അതില്‍, ഒന്ന് രണ്ടു തമാശകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുമുണ്ട്. മോഹന്‍ലാലും, ജയറാമും, ദിലീപും, സുരാജും അവര്‍ക്ക് പറ്റുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഓരോ രംഗങ്ങളും. താമശയ്ക്ക് വേണ്ടി ഒരുക്കിയ സന്ദര്‍ഭങ്ങള്‍, അതിനു വേണ്ടി ഒരുക്കിയ സെറ്റുകള്‍...ഇതെല്ലാം ഉണ്ട് ഈ സിനിമയില്‍. അഴഗപ്പന്റെ ചായഗ്രഹണവും, ഡോന്മാക്ക്സിന്റെ ചിത്രസംയോജനവും വളരെ നല്ല രീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്ത്ത്ട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ നിലവാരത്തില്‍ താഴെയാണെങ്കിലും, കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ ആരാധര്‍ക്ക് സന്തോഷമുണ്ടാകും എന്നുറപ്പ്.
സിനിമയുടെ രണ്ടാം പകുതിയായപ്പോഴേക്കും, നര്‍മ്മ രംഗങ്ങളെല്ലാം വെറും കോമാളിത്തരങ്ങളും, ഒരു അന്തവും കുന്തവും ഇല്ലത്തെ മുമ്പോട്ടു പോകുന്ന കഥയും, സന്ദര്‍ഭങ്ങളും. കാണുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗംപേര്‍ക്കും രണ്ടാം പകുതിയില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണ് എന്നുപോലും മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ കണ്ഫ്യുഷന് ഉണ്ടാക്കിയിട്ടുണ്ട് റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന്.
ഓരോ രംഗങ്ങളിലും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ സംഭാഷണങ്ങളും, അതിനുവേണ്ട് ഒരുക്കിയ സന്ദര്‍ഭങ്ങളും. അങ്ങനെ ഒരുക്കിയ നര്‍മ്മ രംഗങ്ങളില്‍ ഒന്നോ രണ്ടോ രംഗങ്ങള്‍ മാത്രം നന്നായി എന്ന് പറയുന്നതാവും സത്യം. അവശേഷിക്കുന്ന രംഗങ്ങളെല്ലാം തമാശ കാണിക്കണമല്ലോ എന്ന് കരുതി ഉണ്ടാക്കിയ തട്ടിക്കൂട്ട് രംഗങ്ങള്‍ തന്നെ. മലയാള സിനിമയില്‍ തമാശ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് കഴിവുറ്റ നടന്മാരെ കിട്ടിയിട്ടും...അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിക്കാതെ പോയ റാഫിയും മെക്കാര്‍ട്ടിനും സംവിധാനം എന്ന തൊഴില്‍ നിര്‍ത്തുന്നതാവും നല്ലത്.
മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, പ്രദീപ് റാവത്ത്, ദീപു കരുണാകരന്, ജഗതി ശ്രീകുമാര്‍, കാവ്യാ മാധവന്, പൂനം ഭാജ്വ, ദീപ ഷാ, ശങ്കര്‍, ഷാനവാസ്, കൊല്ലം അജിത്, നന്ദു പൊതുവാള് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഏതു രീതിയിലുള്ള തമാശയും ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കും, മോഹന്‍ലാല്‍-ജയറാം-ദിലീപ് എന്നിവരുടെ ആരാധകര്‍ക്കും വേണ്ടി ഒരുക്കിയ ഒരു സിനിമ. അതാണ് ചൈന ടൗണ്‍.