
ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 2.00 / 10
: 2.50 / 10
: 2.50 / 05
: 3.00 / 05
: 2.00 / 10
: 2.50 / 10
: 2.50 / 05
: 3.00 / 05
താരങ്ങളെ താരങ്ങളായി തന്നെ കണ്ടിരിക്കുവാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാക്കിയാണ് ജോഷി സിനിമ എടുത്തിരിക്കുന്നത്. മോഹന്‍ ലാലിനെയും ദിലീപിനേയും സുരേഷ് ഗോപിയേയുമൊക്കെ അങ്ങിനെ തന്നെ രണ്ടര-മൂന്നു മണിക്കൂര്‍ സമയവും കണ്ടിരിക്കാം. ഇത്രയും സമയമൊക്കെ എടുത്തിട്ടും സംവിധായകന് കഥ പൂര്‍ണമായി പറയുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു രസം. മലയാള സിനിമകളില്‍ തന്നെ ഇതിനു മുന്പെവിടെയൊക്കെയോ കണ്ടതായി തോന്നാത്ത ഒരു രംഗം പോലുമില്ല ചിത്രത്തില്‍. പലതും പലവട്ടം കണ്ടതാണല്ലോയെന്നും തോന്നും. ഒടുവില്‍ സ്വന്തം തെറ്റുകളും അനിയന്റെ തെറ്റുകളും ഒക്കെ ഏറ്റെടുത്ത് ജയിലില്‍ പോകുവാന്‍ സന്നദ്ധനാവുന്ന ചേട്ടന്റെ ത്യാഗമൊക്കെ നിറകണ്ണുകളോടെയേ ആര്‍ക്കും കണ്ടിരിക്കുവാനാവൂ, അതുപക്ഷെ മലയാളസിനിമയുടെ ഗതികേട് ഓര്ത്തിട്ടാവുമെന്നു മാത്രം. തുടക്കത്തില്‍ ദിലീപും കാവ്യ മാധവനും കൂടിയുള്ള ആട്ടവും പാട്ടും; പിന്നെ മോഹന്‍ ലാലും ലക്ഷ്മി റായിയും കൂടി ആടി പാടുന്നു; ഇതു രണ്ടും കഴിഞ്ഞ് സുരേഷ് ഗോപി - കനിക ടീമിന്റെ കൂടി ഒരു പാട്ട് ചേര്‍ക്കുവാന്‍ സംവിധായകന് തോന്നാത്തതില്‍ സംവിധായകനോട് നന്ദിയുണ്ട്.
Cast & Crew
Christian Brothers
Christian Brothers
Directed by
Joshiy
Produced by
A.V. Anoop, Maha Subair
Story, Screenplay, Dialogues by
Udayakrishna, Siby K. Thomas
Starring
Mohanlal, Dileep, Suresh Gopi, Sarath Kumar, Saikumar, Kavya Madhavan, Kanika, Vijayaraghavan, Lakshmi Rai, Lakshmi Gopalaswamy, Suresh Krishna, Biju Menon, Devan, Suraj Venjaramood, Jagathy Sreekumar, Subair, Anand, Kunchan, Shobha Mohan etc.
Cinematography (Camera) by
Anil Nair
Editing by
Ranjan Abraham
Production Design (Art) by
Name
Background Score by
Rajamani
Music by
Deepak Dev
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Thomas
Costumes by
Manoj Alappuzha
Choreography by
Prasanna
Action (Stunts / Thrills) by
Anil Arasu, Mafia Sasi
Banner
Varnachithra Big Screen
സാങ്കേതിക മേഖലയിലും ചിത്രത്തിന് ഏറെ മേനി പറയുവാനില്ല. അനില്‍ നായരുടെ ക്യാമറ പകര്‍ത്തിയ കാഴ്ചകള്‍ക്ക് പുതുമയില്ലെന്നു മാത്രമല്ല പലപ്പോഴും രംഗത്തിലെ പ്രധാനികളെ ഫോക്കസിലാക്കുന്നതിലും ഛായാഗ്രാഹകന്‍ പരാജയമായി. ഉറങ്ങുന്നവരെ ഉണര്‍ത്തുവാനായി പിന്നണിയില്‍ ശബ്ദകോലാഹലങ്ങളുമായി രാജാമണി സാന്നിധ്യമറിയിക്കുന്നു. എല്ലാവരേയും സുന്ദരന്മാരും സുന്ദരിമാരുമാക്കുക, ഷൂട്ട് ചെയ്യേണ്ട ഇടങ്ങളില്ലാം (അതിപ്പോള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനാണെങ്കില്‍ പോലും) ഉഗ്രന്‍ സെറ്റപ്പില്‍ ഒരുക്കിവെയ്ക്കുക; ഇതൊക്കെ ചെയ്യുന്നതില്‍ കലാസംവിധായകനും ചമയക്കാരനും വേഷക്കാരനുമൊക്കെ മിടുക്കു കാട്ടുന്നുണ്ട്, അതൊക്കെ സിനിമയ്ക്ക് ഗുണം ചെയ്തോ എന്നത് മറ്റൊരു വിഷയം. തമ്മില്‍ ഭേദമായി തോന്നിയത് രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശമാണ്. പ്രത്യേകിച്ചും അനില്‍ നായര്‍ ക്യാമറയില്‍ പകര്‍ത്തിയതെല്ലാം വെട്ടിച്ചേര്ക്കുക അത്ര എളുപ്പമുള്ള പണിയല്ലെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെഴുതി ദീപക് ദേവ് ഈണമിട്ട ഗാനങ്ങളില്‍ "മോഹം കൊണ്ടാല്‍..." എന്ന ഗാനം കേള്വിക്കിമ്പമുണ്ട് എന്നതിനൊപ്പം ചിത്രത്തോട് നന്നായിണങ്ങുന്നുമുണ്ട്. ഗാനചിത്രീകരണവും നന്ന്. റിമി ടോമിയും നിഖിലും രഞ്ജിത്തുമൊക്കെ ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. മറ്റു രണ്ട് ഗാനങ്ങളും ചിത്രത്തിനാവശ്യമില്ലെന്നത് മാറ്റി നിര്‍ത്തിയാലും ശങ്കര്‍ മഹാദേവന്റെ മലയാളം ഉച്ചാരണം കേട്ടിരിക്കുക പ്രയാസം. പ്രസന്നയും ഗായത്രിയുമൊക്കെ ചേര്‍ന്നിട്ട ചുവടുകള്‍ക്ക് ശരാശരി നിലവാരം പറയാം. സുരേഷ് ഗോപി ഇടിക്കുന്നതുകൊണ്ട് മോഹന്‍ ലാലും, മോഹന്‍ ലാലിടിക്കുന്നതുകൊണ്ട് സുരേഷ് ഗോപിയും രണ്ടുമൂന്നിടി വാങ്ങുകയും ചെയ്യുന്നു എന്നൊരു പുതുമ അനില്‍ അരശും മാഫിയ ശശിയും കൂട്ടരും ചേര്‍ന്നൊരുക്കിയ സംഘട്ടനരംഗങ്ങള്ക്കുണ്ട്. അടി, ഇടി, വെടി ഇതൊക്കെ സ്ഥിരം മട്ടില്‍ സംഘട്ടന രംഗങ്ങളിലാകെ കാണാം. ചില നീക്കങ്ങള്ക്കെങ്കിലും സ്വാഭാവികത തീര്‍ത്തും നഷ്ടമായി എന്നത് ഈ രംഗങ്ങളുടെ ഭംഗി കുറയ്ക്കുന്നുണ്ടെന്നു മാത്രം. ഉദാഹരണത്തിന്, കമാന്‍ഡോയായ ബാബു ആന്റണിയെ വെടിവെയ്ക്കുവാന്‍ ബോണറ്റിനു മുകളില്‍ മലക്കം മറിഞ്ഞു വരുന്ന ശരത് കുമാറിനെ കാണുമ്പോള്‍, മര്യാദയ്ക്ക് നടന്നു വന്നാല്‍ പോരേ ഈ വേണ്ടാത്ത കസര്‍ത്തുകള്‍ക്ക് പോവണോ എന്നാര്‍ക്കും തോന്നിപ്പോവും!
ജോഷിയുടേതായി തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ 'ലേല'മോ 'പത്ര'മോ ഒക്കെ പ്രതീക്ഷിച്ചെത്തുന്ന കാണികളെ സംവിധായകന് വെറും 'പോത്തന് വാവ'കളാക്കി വിടുമെന്നതാണ് കഷ്ടാല്‍ കഷ്ടതരം!. ഇത്തരം കാല്‍ക്കാശിന് വിലയില്ലാത്ത ചവറുകള്‍ എഴുതിവിടുമ്പോഴും സിബിയും ഉദയും മലയാളത്തിലെ ഹിറ്റ് മേക്കര്മാരാവുന്നതും അവര്‍ക്ക് പിന്നെയും പിന്നെയും അവസരങ്ങള്‍ ലഭിക്കുന്നതുമാണ് മലയാള സിനിമയുടെ ഗതികേട്. തന്റെ വില കളയാത്ത നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുക എന്ന മര്യാദയോ ഔചിത്യമോ മലയാളത്തിലെ മുന്‍നിര നടന്മാരാരും പല വര്‍ഷങ്ങളായി കാണിക്കാറില്ല. അതിനൊരു തുടര്‍ച്ച മാത്രമായ ഈ ചിത്രവും സിനിമാക്കമ്പക്കാര്‍ വിസ്മരിക്കുവാന്‍ അധികം നാളുകളെടുക്കില്ല.
സിബി-ഉദയ് സിനിമകളുടെ പോസ്റ്ററുകളിലെല്ലാം 'ഈ സിനിമ മനാരോഗ്യത്തിന് ഹാനികരം' എന്നൊരു മുന്നറിയിപ്പ് ചേര്‍ക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്ന മുന്നണിക്കാവട്ടെ ഇത്തവണ നമ്മുടെ വോട്ട്! :D
--
'ട്വന്റി 20'ക്ക് ശേഷം ജോഷിയുടെ സംവിധാനത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രം, 'ക്രിസ്ത്യന്‍ ബ്രദേഴ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree
#ChristianBrothers: As expected, another hopeless movie from the writers, director and the actor(s).
23 hours ago
--
കഥ, തിരക്കഥ ഒന്നും ഇല്ല
ReplyDeleteകുറെ അടി ഇടി വെടി മാത്രം !!!
a simple theory that most of the reviewers/bloggers folllow is visible here too...
ReplyDelete"Controvorsey creates cash(Hits in this case)"....and i think u have succeeded in that....one request t u. stop watching malayalam movies and go watch adoor's, tv chandrans classics only, from today onwrds
സിബി ഉദയ് സിനിമകള്‍ ഹിറ്റുകള്‍ പടുത്തുയുര്ത്തുമ്പോള്
ReplyDeleteമലയാള സിനിമയുടെ നിലവാരം കൂടി തകര്‍ത്തു കളയുന്നെണ്ടെന്നത്
സത്യം..നിലവാരമില്ലാത്ത തട്ടു പൊളിപ്പന്‍ ചിത്രങ്ങളുടെ നിരയിലേക്ക്
മറ്റൊന്നു കൂടി അല്ലേ..ഇതും വന്‍ ഹിറ്റായാല്‍ അടുത്ത മള്‍ട്ടിസ്റ്റാര്‍
വേര്‍ഷന്റെ വര്‍ക്ക് തുടങ്ങാം രണ്ടണ്ണന്മാര്ക്കും.
പറഞ്ഞതു സത്യം! വിവാദമുണ്ടാക്കിയാല്‍ ഹിറ്റ് കൂട്ടാം. പക്ഷെ, ഇവിടെ വിവാദമുണ്ടാക്കുവാന്‍ പറയേണ്ടിയിരുന്നത് 'ഇതൊരു ലോകോത്തര ചിത്ര'മെന്നോ 'ഇതു മലയാള സിനിമയിലെ നാഴികക്കല്ല്'എന്നോ മറ്റൊ ആയിരുന്നെന്നു മാത്രം! :D
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി. :)
--
Hareee.. Thank you!! ente Rs.480 save cheythathinu! ithu kandillayirunnenki innu vaikittathe showkku de randu minittinakam book cheythene...
ReplyDeleteനന്ദി...നന്ദി..നന്ദി..!
ReplyDeleteകൂടുതലൊന്നും പറയാനില്ല ശ്രീ.ഹരീ :)
This comment has been removed by a blog administrator.
ReplyDeleteഈ സിനിമയെ കുറിച്ച് ഇന്നലെ ഒരു വെബ് സൈറ്റിൽ റിവ്യൂ വായിച്കിരുന്നു. മലയാള സിനിമയുടെ എക്കാലത്തേയും ഒരു ഹിറ്റാവും എന്ന് പറയുന്ന ആ റിവ്യൂവിന്റെ നേരെ വിപരീതമായി ഇത്. ഏതായാലും അത് സിനിമ കമ്പനിയുടെ പരസ്യമാവാം.. ഇത് രണ്ടും വായിക്കുമ്പോൾ ഒരു പുതുമക്കെങ്കിലും സിനിമ കാണാൻ തോന്നുന്നു... നല്ല റിവ്യൂ..
ReplyDeleteതമിൾ, ഹിന്തി, മലയാളം സിനിമകളിലെ ഹിറ്റുകളായ ത്രില്ലർ ഫിലിമുകളുടെ ഒരു ലിസ്റ്റ് ലഭിക്കുമോ?
ഹരീ റിവ്യൂ നന്നായിട്ടുണ്ട് .
ReplyDeleteപണ്ട് "ഉദയനാണു താരം" ഇല് പറയുന്ന പോലെ ഫാന്‍സിനു രണ്ടു രണ്ടര മണിക്കൂര്‍ മോഹന്‍ലാലിനെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ കൊള്ളാം. അതല്ലാതെ സാധാരണ പ്രേക്ഷകന് ദഹിക്കില്ല ഇത്. സുരാജിന്റെ കോമഡി സഹിക്കാവുന്നതിലും അപ്പുറത്താണ്
There is no problem with the script writers. Problems are only with the so called fans and those people who goes to these films even after hearing that its a bad movie. If people are ready to watch, these scripts will come, directors will direct and actors will act :)
ReplyDeletepadam kandu..fans kotti ghossikkukayum sadharanakkarkku paramavadhi sharashari/average ennu venemenkil parayavunnathumaya oru chavaru padam...ente review ivide.....
ReplyDeletehttp://nikhimenon.blogspot.com/2011/03/christian-brothers-review.html
pokkiri raja valiya hit ayirunnu ivide...majority alkarkku athu istapettirunnu kananam alla....athu orthu angane paranjenne ullu....
ReplyDeletepadathinte pros and cons paranjittundallo...!
പടം എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. നല്ല കഥയും തിരക്കഥയും വേണമെന്നുള്ളവര്‍ ദയവായി ഈ പടം കാണരുത്. അങ്ങനെയുള്ളവര്‍ ഗധാമ യോ മറ്റോ കാണാന്‍ പോകുക. നൂറു ശതമാനം entertrainer ആണ്
ReplyDeleteക്രിസ്ത്യന്‍ ബ്രദേഴ്സ്. മൂന്നു മണികൂര് ശരിക്കും enjoy ചെയ്തു.
watched this movie..i am a lal fan.to be frank..in this movie,no story,no logic..its a full mass entertainer..so people if u r going for this,just go to spend ur time to watch all stars,their punch dialogues and fight scenes..even producers,actors,director,writers,fans all are certifying that its an out n out entertainer movie..not a serious family story(sibi-uk team mixed their previous stories 20-20 and pokkiriraja)....go for it ,keeping hareesh's review in mind..i liked this movie very much..my verdict:above average(7/10)
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteതിരക്കഥാകൃത്തുക്കള്‍ക്ക് ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഒരു പുതിയ കഥ, പോട്ടെ പുതുമയെന്തെങ്കിലുമുള്ള ഒരു കഥ പോലും കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നത് ഒരു കുഴപ്പം തന്നെയല്ലേ?
വന്നു വന്ന് 'entertainer' എന്നതിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയോ! കഥയില്ലാത്ത, യുക്തിയില്ലാത്ത ഒരു ചിത്രം enjoy ചെയ്തുവെന്ന്! അങ്ങിനെയൊന്നിനെ സിനിമ എന്നു വിളിക്കേണ്ടതുണ്ടോ? സത്യത്തില്‍ സിനിമ തന്നെയാവുമോ ഈ പറയുന്ന ആരാധകരൊക്കെ കാണുന്നതും ആസ്വദിക്കുന്നതും? അതല്ലെങ്കില്‍ പിന്നെ ഇത്രയും ആളുകളെ ഇളക്കിമറിക്കുവാനായി എന്താണ് ഇത്തരം ചിത്രങ്ങളിലുള്ളത്?
ലേബല്‍: ചിന്തിച്ചാലൊരു അന്തവുമില്ല, ചിന്തിച്ചില്ലേലൊരു കുന്തവുമില്ല! :)
@ nikhimenon,
മലയാളം എഴുതുവാന്‍ മലയാളം ലിപി തന്നെയല്ലേ നല്ലത്? :)
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ ചില ചിന്തകള്‍
ReplyDeleteകാല് കാശിനു കൊള്ളാത്ത സിനിമ
ഇത്രയും സ്റ്റാര്‍ സിനെ വച്ച് നല്ല ഒരു കഥ പറയാന്‍ പറ്റുമോ?
മോഹന്‍ ലാലിന്റെ അമിതവണ്ണം (കാവ്യാ മാധവന്റെയും)
15 കോടി മുടക്കിയിട്ട് ഇത്രയും 'നല്ല' പടമാണല്ലോ എടുത്തത്..
ഒരു കാലത്ത് നല്ല സിനിമകള്‍ എടുത്ത ജോഷി ഒക്കെ ഇപ്പൊ എടുക്കുന്ന സിനിമകളുടെ നിലവാരം.
ഒരു കൌതുകത്തിന് ഞാന്‍ http://വww.imdb.com/name/nm0430782/ നോക്കി...പത്രം വരെയുള്ള ജോഷിയുടെ സിനിമകളും അതിനു ശേഷം ഉള്ളതും...എന്തോ കാര്യമായ പ്രശ്നം ഉണ്ട്
ഈ സിനിമ വിജയിച്ചാല്‍ പിന്നെ ഒരിക്കലും ഇതിന്റെ 'മിടുക്കരായ' തിരകഥ കൃതുക്കളെ പഴിക്കരുത്.. പ്രേക്ഷകരുടെ മിടുക്കെന്നെ പറയാന്‍ പറ്റൂ..
വിനയാ...അതാണ് സത്യം...
ReplyDeleteപോയി കാണും...കാശുപോയതോര്ത്ത് കരയും...പിന്നെ ഇതുപോലെ ഒരെണ്ണം വരുമ്പോള്‍ കഥതുടരുന്നു...
തെറ്റുകളില്‍ നിന്നും പ്രേക്ഷകര്‍ ഒന്നടങ്കം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കണ്ടു കണ്ടറിഞ്ഞു :( ....
ReplyDeleteഅക്രമം ആയിരുന്നു... :((((
ReplyDeletehttps://profiles.google.com/abhinandc/posts/hne7HcDdXoc#abhinandc/posts/hne7HcDdXoc
ചുരുക്കി പറഞ്ഞാൽ ക്രിസ്ത്യൻ ബ്രദേഴ്സ് കണ്ടാൽ ക്രിസ്ത്യാനികളല്ലാത്തവർ പോലും കുരിശ് വരച്ചുപോകുമെന്ന് സാരം. ഞാനേതായാലും ഉദയ് കൃഷ്ണ-സിബി കെ തോമസ് ചിത്രങ്ങൾ ബഹിഷ്കരിക്കാൻ പണ്ടേ തീരുമാനിച്ചിരുന്നതിനാൽ ക്രിസ്ത്യൻ ബ്രദേർസ് തല പോയാലും കാണില്ല. ഹരിക്കും അത്തരമൊരു തീരുമാനമെടുത്തുകൂടെ. നമ്മുടെ 50 രൂപ കൊണ്ട് ഇത്തരം ‘വിഷ’ങ്ങൾ വിജയിക്കരുത്.
ReplyDeleteസൂപ്പര്‍ ഹിറ്റ് ചിത്രം ക്രിസ്ത്യന്‍ ബ്രദേര്‍സ് അന്യഭാഷകളില്‍ ഉടനെ റിലീസിന്
ReplyDeleteസൌദിയില്‍ ഇത് മുസ്ലീം ബ്രദേര്‍സ് എന്നും പഞ്ചാബില്‍ ഇത് സിഖ് ബ്രദേര്‍സ് എന്നും, പാകിസ്താനില്‍ ഇത് പച്ച ബ്രദേര്‍സ് എന്നും ആണ് ഇറക്കുന്നത് എന്ന് പുതിയ വാര്‍ത്ത !!!!!
enthaayalum ee review ezhuthiya ente suhruthe perumaline kaalum enthu kondum kandu kondirikkam
ReplyDeleteghad ghad ghad yeeeehaaa
jumpan haajar
ഉദയൻ-സിബി
ReplyDeleteഇവരെ പടിയടച്ച് പിണ്ഡം വയ്ക്കണ്ട കാലം കഴിഞ്ഞു.
അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. കാശ് മുടക്കി -കുറ്റം പറയാനാണെങ്കിൽ പോലും- ഈ ചവറൊക്കെ പോയി കണ്ട് വിജയിപ്പിക്കുന്ന നമ്മളെയൊക്കെതന്നെ പറയണം. ലാഭം കിട്ടുന്ന ബിസിനസ്സല്ലേ എല്ലാവരും ചെയ്യാൻ നോക്കൂ. അല്ലാതെ സ്വന്തം കുടുംബം വിറ്റ് മലയാള സിനിമയെ ഉദ്ധരിക്കാൻ ആർക്കാ ഇത്ര ചൊറിച്ചിൽ!!
കഷ്ടം തന്നെ...ഈ സിനിമക്ക് നല്ല കഥയുണ്ടെന്നോ തിരക്കഥയുണ്ടെന്നോ ആരും അവകാശപ്പെടുന്നില്ല...പക്ഷെ ഇതു കണ്ടിരിക്കാം..
ReplyDeleteആഗസ്റ്റ് 15നേക്കാള്‍ എത്രയോ ഭേദം..
പിടലി ആണെങ്കിലും കണ്ടുകൊണ്ടിരിക്കന് കുഴപ്പമില്ല ....... ഒരു നല്ല എന്റര്‍ റ്റൈനെര്‍ എന്നുള്ളതില്‍ സം ശയമില്ല........ആഗസ്റ്റ് 15 നേ ക്കാള്‍ എത്രയോ ഭേദം
ReplyDeleteWorst Introduction of Mohanlal
ReplyDeletehttp://www.youtube.com/watch?v=gpb9Ybx9FWY