
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 8.00 / 10
: 4.00 / 05
: 4.00 / 05
: 4.00 / 10
: 8.00 / 10
: 4.00 / 05
: 4.00 / 05
Cast & Crew
Nadunisi Naaygal
Nadunisi Naaygal
Directed by
Gautham Vasudev Menon
Produced by
Kumar, Jayaraman, Madan, Venkat
Story, Screenplay, Dialogues by
Gautham Vasudev Menon
Starring
Veera Bahu, Sameera Reddy, Deva, Swapna Abraham, Ashwin Kakumanu, Samantha etc.
Cinematography (Camera) by
Manoj Paramahamsa
Editing by
Anthony
Production Design (Art) by
Rajeevan
Make-Up by
Name
Costumes by
Nalini Sriram
Action (Stunts / Thrills) by
Silva
Banner
Photon Kathaas Productions & R.S. Infotainment
ചിത്രത്തിന്റെ സാങ്കേതികവിഭാഗമാണ് മികവു പുലര്‍ത്തുന്ന മറ്റൊരു മേഖല. മഴയുടേയും വാഹനത്തിന്റേയും മറ്റ് പരിസരങ്ങളുടേയും തനത് ശബ്ദശകലങ്ങള്‍ മാത്രം പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നതിന്റെ ഭംഗി എടുത്തു പറയേണ്ടതുണ്ട്. അതല്ലാതെയൊരു പശ്ചാത്തലസംഗീതം സിനിമയില്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത് അനുഭവപ്പെടുകയുമില്ല. രാത്രിദൃശ്യങ്ങളാണ് ചിത്രത്തിലധികവും കാണുവാനുള്ളത്. വ്യത്യസ്തമായ ചിലപ്പോഴൊക്കെ വിചിത്രവുമായ ദൃശ്യകോണുകളിലാണ് മനോജ് പരമഹംസയുടെ ക്യാമറ ഇവയൊക്കെ നമുക്ക് കാട്ടിത്തരുന്നത്. പലമട്ടില്‍ പോവുന്ന ദൃശ്യശകലങ്ങളെ സമര്‍ത്ഥമായി അന്തോണി ചേര്‍ത്തുവെച്ചിട്ടുമുണ്ട്. രാജീവന്റെ കലാസംവിധാനവും നളിനി ശ്രീരാം ഒരുക്കിയ വേഷവിധാനവും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും നന്നായിണങ്ങുന്നു. സില്‍വയാണ് സംഘട്ടന രംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. അവയിലും അമാനുഷികത തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്. ആട്ടവും പാട്ടുമൊക്കെ ചേര്‍ത്തുകൊണ്ടുള്ള വിട്ടുവീഴ്ചകള്‍ക്ക് സംവിധായകന് തയ്യാറായിട്ടില്ല എന്നതും എടുത്തു പറയേണ്ടതു തന്നെ.
അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും അവരെ ഉപയോഗിച്ചിരിക്കുന്നതില്‍ സംവിധായകനും മികവ് പുലര്‍ത്തുമ്പോഴും ചിത്രമൊരു മികച്ച ത്രില്ലറാവുന്നില്ല എന്നതാണ് ദുഃഖകരം. ആവശ്യത്തിന് ശ്രദ്ധ നല്‍കാതെ എഴുതിത്തീര്‍ത്ത തിരക്കഥയും, തന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി നില്ക്കുവാനുള്ള ഗൗതം മേനോന്റെ മനഃപൂര്‍വമുള്ള ശ്രമങ്ങളുമൊക്കെ സിനിമയെ ദോഷകരമായി ബാധിച്ചു എന്നു വേണം പറയുവാന്‍. അതുകൊണ്ടു തന്നെ; ഇന്ത്യന്‍ സിനിമകളില്‍ ഉണ്ടാവാറുള്ള അല്ലെങ്കില്‍ ഉണ്ടായിട്ടുള്ള ത്രില്ലര്‍ ജനുസ്സിലുള്ള ചിത്രങ്ങളില്‍ നിന്നും വേറിട്ടൊരു ചിത്രം, മറ്റൊന്നിനെ പിന്പറ്റിയാണെങ്കിലും, സ്ഥിരം ശൈലിയിലല്ലാതെ വിഭാവനം ചെയ്യുവാനൊരു ശ്രമമുണ്ടായി എന്നതിനപ്പുറം ഗൗതം മേനോന്റെ 'പാതിരാവിലെ പട്ടികള്‍' ശ്രദ്ധയര്ഹിക്കുന്നുമില്ല!
വിശേഷകവാക്യം: 'നടുനിസി നായ്ക്കള്‍' ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്നും പറഞ്ഞ് നായകളുമായി സംവിധായകന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുവാനാണ് ചിലരുടെ പ്ലാന്‍. തീരുമാനം നന്നായി. ചിത്രത്തിലെ മാതിരി പേ പിടിച്ച സ്വഭാവം കാണിക്കുന്ന മനുഷ്യരെയൊക്കെ നായയെന്നു വിളിക്കുന്നതില്‍ നായകള്‍ക്കും കാണും ഗൗതം മേനോനോട് പ്രതിഷേധം.
--
'വിണ്ണൈത്താണ്ടി വരുവായാ'യ്ക്ക് ശേഷം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള 'നടുനിസി നായ്ക്കളു'ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഒരു ത്രില്ലര്‍ ജനുസില്‍ പെട്ട സിനിമ ,സംഗീതത്തിന്റെ സഹായമില്ലാതെ അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിനെ അഭിനന്ദിക്കണം .ശ്രമിച്ചിരുന്നേല്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.
ReplyDeleteകിടിലം ആയിരിക്കും എന്നാ കരുതിയത് പക്ഷെ ഇനി പോകണോ വേണ്ടയോ എന്നൊരു തോന്നല്‍ ആയി പോയല്ലോ ഹരീ... പോണോ?
ReplyDeleteപശ്ചാത്തല സംഗീതം ഇല്ലാത്ത ഇന്ത്യന്‍ സിനിമ എന്നത് ഈ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
ReplyDeleteനമ്മുടെ നാട്ടിലുള്ള ജനപ്രിയസംവിധായകരൊക്കെ(സത്യന് അന്തിക്കാട്, കമല്‍ തുടങ്ങിയവര്‍.)സേഫ് സോണില്‍ കിടന്നു കളിക്കാന്‍ മാത്രമേ ശ്രമിക്കാറൊള്ളു. അവരൊക്കെ ശരിക്കും ഇങ്ങനെയുള്ള സംവിധായന്മാരെ കണ്ടുപഠിക്കണം.
ReplyDeleteഈ മാറി സഞ്ചരിക്കാന്‍ കാണിച്ച ആര്‍ജ്ജവമാണ് ഈ സിനിമ കാണാന്‍ എന്നില്‍ ആഗ്രഹം ജനിപ്പിച്ചത്. പക്ഷെ ഇതുവരെ അതിന് സമയം കണ്ടെത്താനായില്ല എന്നത് എന്റെ കുഴപ്പം :-)
സേഫ് സോണില്‍ കളിച്ചിട്ടു തന്നെ മൊത്തം ഫൌളാണ്, അപ്പോഴാണ് ഡേഞ്ചര്‍ സോണില്‍ ഇറങ്ങി കളിക്കുവാന്‍ പറയുന്നത്! ആദ്യം സേഫ് സോണില്‍ കൈ തെളിയട്ടെ! :D
ReplyDeleteആര്‍ജ്ജവം കൊണ്ടു മാത്രം കാര്യമില്ല എന്നുമൊരു പോയിന്റുണ്ട്.
--
ടോരെന്റില്‍ നിന്നും കിട്ടിയത് കൊണ്ടാണ് രംഗങ്ങള്‍ വ്യക്തമാവാത്തത് എന്ന് കരുതിയത് .പക്ഷെ ഇത് വായിച്ചപ്പോ മനസ്സിലായി (വ്യത്യസ്ത മായതും ചില്ലപ്പോളൊക്കെ വിചിത്രമായ ദ്രിശ്യ കോണുകള്‍ ) .
ReplyDeleteസംഭവം തിയറ്ററിലും അങ്ങിനെ തന്നെ :-).
'വിണ്ണൈയ്താണ്ടി വരുവായ' അത്രയ്ക്കങ്ങ് സുഖിച്ചിരുന്നില്ല. അതുകൊണ്ട് ഇതിലും വലിയ താല്പര്യം ഇല്ലയിരുന്നു. ഗോവിന്ദ് മേനോന്റെ പതിവു രീതിയിൽ നിന്നു മാറിയുള്ള പടമാണെന്നറിഞ്ഞതിനാൽ ഒന്നു കാണണമെന്നുണ്ട്- കേട്ട അഭിപ്രായങ്ങളൊന്നും അത്ര നല്ലതല്ലെങ്കിലും.
ReplyDeleteThis comment has been removed by the author.
ReplyDeleteപുതിയ Template ഇഷ്ടപ്പെട്ടു.
ReplyDeleteപിന്നെ പടം കണ്ടു.വലിയ കുഴപ്പമില്ല..