
ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 4.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
: 4.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Gadhama
Gadhama
Directed by
Kamal
Produced by
P. V. Pradeep
Story / Screenplay, Dialogues by
K.U. Iqbal / K. Gireesh Kumar, Kamal
Starring
Kavya Madhavan, Sreenivasan, Biju Menon, Shine Tom Chacko, Muralikrishnan, Suraj Venjaramood, Lena, Sasi Kalinga, Jaffer Idukki, Sukumari, KPAC Lalitha etc.
Cinematography (Camera) by
Manoj Pillai
Editing by
Shafeer Sait
Production Design (Art) by
Suresh Kollam
Music by
Bennet Veetrag
Background Score by
M. Jayachandran
Lyrics by
Rafeeq Ahmed
Make-Up by
Pandyan
Costumes by
Anil Kumar
Banner
Anitha Productions
ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന കാവ്യ മാധവന്റെ അഭിനയം പലപ്പോഴും പ്രകടനത്തിനപ്പുറത്തേക്ക് പോവുന്നില്ല. സൂക്ഷ്മമായ ഭാവവ്യതിയാനങ്ങളോടെ, അശ്വതിയെ പ്രേക്ഷകരുടെ ഉള്ളില്‍ തട്ടുന്ന തലത്തില്‍ അവതരിപ്പിക്കുവാന്‍ ഇതിലുമേറെ ശ്രമം കാവ്യയില്‍ നിന്നും ഉണ്ടാവേണ്ടിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്റെ സ്ഥിരം ജുബ്ബാ വേഷത്തില്‍ തന്നെയെങ്കിലും, ഏറെനാളുകള്‍ക്കു ശേഷം ശ്രീനിവാസന് സ്വാഭാവികതയോടെ ഒരു വേഷം ചെയ്തു കണ്ടു. ശരിക്കും അത്ഭുതപ്പെടുത്തിയത് സുരാജ് വെഞ്ഞാറമ്മൂടിന്റെ ഉസ്മാന് എന്ന കഥാപാത്രമാണ്. നന്മയും അതുപോലെ തന്നെ വക്രതയും മനസിലുള്ള ഉസ്മാനെ നന്നായി തന്നെ (ഇടയ്ക്കു വരുന്ന 'പുതിയ മുഖൊം...' എന്ന ഓരിയിടല്‍ ഒരല്പം അസഹ്യമായെങ്കിലും...)സുരാജ് അവതരിപ്പിച്ചു. ജാഫര്‍ ഇടുക്കി, ലെന, സുകുമാരി, ബിജു മേനോന്, കെ.പി.എ.സി. ലളിത തുടങ്ങിയവരും ഭരതന്, ബഷീര്‍ എന്നീ വേഷങ്ങളിലെത്തിയ പുതുനടന്മാരായ മുരളീകൃഷ്ണന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും വിദേശ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളെ ചെറുതെങ്കിലും ഭംഗിയാക്കി. ശശി കലിംഗയുടെ കഥാപാത്രം മാത്രം അല്പം അവിശ്വസിനീയമായി അനുഭവപ്പെട്ടു, അല്ലെങ്കില്‍ ഒരു അനാവശ്യ കഥാതന്തുവായെത്തുന്ന ആ കഥാപാത്രത്തോട് സമരസപ്പെടുവാനും മാത്രം സമയം പ്രേക്ഷകര്‍ക്ക് ലഭിച്ചില്ല.
തിരനാടകത്തിനപ്പുറം സാങ്കേതികവിഭാഗത്തിന്റെ മികവാണ് ചിത്രത്തിന്റെ മേന്മയുയര്ത്തുന്നതില് മുഖ്യപങ്ക് വഹിക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രഹണത്തില്‍, അവിടെയുമിവിടെയുമായി കഥ മാറുമ്പോള്‍ ദൃശ്യങ്ങളുടെ സ്വഭാവവും മാറുന്നത് നമുക്ക് കണ്ടറിയാം. കഥാപാത്രങ്ങളുടെ അവസ്ഥയും സ്ഥാനവും ചിലപ്പോഴൊക്കെ കാലം തന്നെയും മാറിപ്പോവുന്ന രംഗങ്ങള്‍ സന്നിവേശിക്കുന്ന 'ഷാര്‍പ്പ്' കട്ടുകള്‍ പോലും 'സ്മൂത്താ'ക്കിയെടുക്കുവാന് ചിത്രസംയോജകനായ ഷഫീര്‍ സേട്ടിനു കഴിഞ്ഞു. പിന്നണിയിലെന്തെങ്കിലും മൂളല്‍ കേള്‍പ്പിക്കുക എന്നതിനപ്പുറം കാര്യമായൊരു സംഭാവന എം. ജയചന്ദ്രന്റെ ഭാഗത്തു നിന്നില്ല. ചിലയിടങ്ങളിലെങ്കിലുമുള്ള നിശബ്ദതയാണ് കൂടുതല്‍ ഭംഗിയായതെന്നും തോന്നി. ഇതരവിഭാഗങ്ങളില്‍ സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും പാണ്ഡ്യന്റെ ചമയവും അനില്‍ കുമാറിന്റെ വസ്ത്രാലങ്കാരവുമെല്ലാം മികവോടെ ചിത്രത്തോട് ചേരുന്നു. റഫീഖ് അഹമ്മദ് എഴുതി ബെന്നറ്റ് വീട്രാഗ് ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്, അവയുടെ ചിത്രത്തിലെ ഉപയോഗവും നന്ന്. ശ്രെയ ഗോശാലും ഹരിഹരനും ചേര്‍ന്നു പാടിയിരിക്കുന്ന "വിധുരമീ യാത്ര...", കെ.എസ്. ചിത്രയുടേയും വിജയ് യേശുദാസിന്റെയും ശബ്ദത്തില്‍ "നാട്ടുവഴിയോരത്തെ..." എന്നീ ഗാനങ്ങളാണ് ചിത്രത്തില്‍ കാണുവാനുള്ളത്.
ചിത്രത്തിന്റെ സൃഷ്ടാക്കള്‍ക്ക് ഈയൊരു രീതിയില്‍ ചിത്രം വിഭാവനം ചെയ്യുവാന്‍ അവസരമൊരുക്കിയ നിര്‍മ്മാതാവ് പി.വി. പ്രദീപിനാണ് ആദ്യം നന്ദി പറയേണ്ടത്. വിദേശീയരെ അവതരിപ്പിക്കുവാന്‍ വിദേശതാരങ്ങള്‍; മലയാള സിനിമാപ്രേക്ഷകര്‍ക്ക് പുതുകാഴ്ചകളായ അറബിനാട്ടിലെ വീട്, മണല്ക്കാടിനിടയിലെ ആടുവളര്‍ത്തല്‍, ജയില്‍ തുടങ്ങിയ ഇടങ്ങളിലെ ചിത്രീകരണം; ഇത്തരമൊരു ആത്മാര്‍ത്ഥത പലപ്പോഴും നിര്‍മ്മാതാക്കളില്‍ കണ്ടിട്ടില്ല. മെച്ചപ്പെട്ട ഒരു പരിചരണം കൂടി അവലംബിക്കുവാന്‍ സംവിധായകന് കമലിന് കഴിഞ്ഞിരുന്നെങ്കില്‍, ചിത്രത്തിന്റെ പരസ്യങ്ങളില്‍ കാണുന്നതുപോലെ കാവ്യയും അതോടൊപ്പം തന്നെ ചിത്രവും മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു എന്നുറപ്പ്. അങ്ങിനെ ചരിത്രത്തില്‍ കൂട്ടേണ്ട സിനിമകളിലേക്കുള്ള ചവിട്ടുപടിയായെങ്കിലും 'ഗദ്ദാമ' ഓര്മ്മപ്പെടുമെങ്കില്, അതുതന്നെ ഈ ചിത്രത്തിനൊരു വലിയ അംഗീകാരമാണ്. ആ തരത്തില്‍ നോക്കുമ്പോള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ചിത്രങ്ങളുടെ പട്ടികയിലേക്ക് തന്നെ 'ഗദ്ദാമ'യേയും കയറ്റിവെയ്ക്കാം.
വിശേഷകവാക്യം: സുബൈദയുടെ കഥ സിനിമയായപ്പോള്‍ അത് അശ്വതിയുടെ കഥയായി. പീഢനം അനുഭവിക്കുന്നവള്‍ ഹിന്ദു, ദ്രോഹിക്കുന്നവര്‍ അറബികളായ മുസ്ലീംങ്ങള്‍ പിന്നെ മലയാളിയായ ഒരു മുസ്ലീമും, നല്ലവരായ മുസ്ലീങ്ങളേയും കാണിക്കുന്നുണ്ടെങ്കിലും ഒടുവില്‍ ഒരു ജീവിതം കൊടുക്കുന്നത് ഹിന്ദു! ജാതിവായനയ്ക്കിവിടെയും അവസരമുണ്ട്!
കമലിന്റെ സംവിധാനത്തില്‍ കാവ്യ മാധവന് നായികയാവുന്ന 'ഗദ്ദാമ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഒരി ജ്ജ്യാതി വീശകലനം തന്നെ ഭായ്
ReplyDeleteകെ.യു ഇക്ബാലിന് ഞാനിത് അയച്ചുകൊടുക്കാം ഹരീ.
ReplyDeleteഗദ്ധാമയുടെ ചിത്രവിശേഷത്തിനു നന്ദി..
ReplyDeleteഅറബിവീടുകളിലെ വേലക്കാരുടെ കഷ്ടപ്പാടുകള്‍
അവിടെത്തന്നെ ചിത്രീകരിച്ചു സ്വാഭാവികത കൊണ്ടുവരാനുള്ള
ശ്രമം ഈ ചിത്രത്തിലുണ്ടെന്നതു തന്നെയാണ് വലിയൊരു
വ്യത്യസ്ഥത..ഗള്‍ഫിലെ കുറേ 'theater artist'കള്‍
അഭിനയിക്കുന്നുണ്ടെന്നതും ഒരു പ്രത്യേകതയാണ്..
സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
സുരാജിന്റെ ഓരിയിടല്‍ ഇയാളെ അനുകരിച്ചായിരിക്കും
ReplyDeletehttp://www.youtube.com/watch?v=Zz78WqOj8Ws
ഈ ആഴ്ച പ്ലാനുണ്ട് സിനിമ കാണാന്‍ ... കണ്ടിട്ട് ബാക്കി പറയാം
ReplyDeleteവാല്‍ക്കഷണം ഇപ്പോഴാ കണ്ടത് ... അതിട്ടത് നന്നായി ... അത് കൂടാണ്ടേ വല്ലതും വേറെ implicit ആയിട്ട് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം , എന്നിട്ട് ബസ്സോ ബ്ലോഗ് പോസ്റ്റോ എനിച്ചും ഇറക്കണം. ലേബല്‍:- ബു.ജി. പ്രാക്ടീസ്
ReplyDeleteപറ്റിയാല്‍ കാണണം. :-)
ReplyDeletePS: 'തിരക്കഥ' എന്ന് പരക്കെ ഉപയോഗിക്കുന്ന വാക്ക് ഉള്ളപ്പോള്‍ എന്തിനു സ്വയം screen-play = തിര-നാടകം എന്ന് വേര്‍ഡ് ഫോര്‍ വേര്‍ഡ് translate ചെയ്തുപയോഗിക്കണം? (ഉപ്പുമാവു = salt-mango-tree പോലെ അത്ര ബോര് അല്ല എങ്കിലും കുറച്ചു കല്ല് കടിക്കുന്നു. may ബി എനിക്ക് മാത്രം ആയിരിക്കാം)
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteയൂട്യൂബ് വീഡിയോയിലെ പ്രകടനത്തെ കളിയാക്കിയതാണെങ്കില്‍ സുരാജിന്റെ ഓരിയിടല്‍ ഓ.കെ! :)
പലവട്ടം തിരക്കഥ എന്നുപയോഗിക്കേണ്ടി വരുമ്പോള്‍ ചിലയിടങ്ങളില്‍ തിരനാടകം എന്നെഴുതുവാനാണ് തോന്നാറ്.
--
ഇവിടെ വരുമ്പോള്‍ എന്തായാലും ഈ പടം കാണണം .
ReplyDeleteഇത്തരം വ്യത്യസ്തമായ പ്രമേയങ്ങളിലേക്കുള്ള മലയാള സിനിമയുടെ തിരിച്ചുപോക്ക് വളരെ പ്രതീക്ഷ നല്കുന്നു.
എന്തായാലും ഈ ആഴ്ച സംഭവം കാണും
ReplyDeleteവിനയന്റെ വക ബുജി പ്രാക്റ്റീസും ഹരീടെ വക ആന്റി ബുജി മൂവ്മെന്റും നന്നേ രസിച്ചു :-)
മറ്റിടങ്ങളില്‍ ഇംഗ്ലീഷില്‍ Khaddama എന്നാണല്ലോ എഴുതിക്കാണുന്നത്!!!
ReplyDeleteവിദേശികളൊക്കെയും മലയാളം പഠിച്ചവരും സംസാരിക്കുന്നവരുമാവാതെ, സ്വന്തം ഭാഷ സംസാരിക്കുന്നവരാണ് എന്നതും, മലയാളസിനിമയായതുകൊണ്ട് എടുത്തു പറയേണ്ട മികവായി കാണാം.
ReplyDelete:)
'Khadima' എന്നാണ് ശരിയായ വാക്കെന്ന് വിക്കിയിലുണ്ട്. എന്നാല്‍ സിനിമയുടെ വിക്കി പേജ്, ഔദ്യോഗിക സൈറ്റ്, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവിടങ്ങളിലെല്ലാം 'Gadhama' എന്നാണ്, അതിനാല്‍ അത് പിന്തുടര്ന്നു. മലയാളത്തില്‍ 'ഖദ്ദാമ' എന്നല്ലല്ലോ എഴുതിയതും...
ReplyDelete--
ഹരീ.. നല്ല റിവ്യൂ... (ഐ.പി. ട്രാക്കിങ്ങും അതുമൂലമുള്ള അടിപിടിയും ഈ സൈറ്റില്‍ ഇല്ലാത്തതിനാല്‍ ധൈര്യമായി കമണ്റ്റ് എഴുതാമല്ലോ... :) )
ReplyDelete"വിഥുരമീ യാത്ര..." എന്നതാണോ എന്ന് സംശയമുണ്ട്... "വിധുരമീ യാത്ര..." എന്നാണെന്ന് തോന്നുന്നു. വിധുരം = ദുഖപുറ്ണ്ണം എന്നാണ് അര്‍ത്ഥം എന്നു തോന്നുന്നു.
ട്രാഫിക്കിനെ കുറിച്ച് malayal.am കൊടുത്ത നിരൂപണം കണ്ടാണോ ആ വിശേഷ വാക്യം .നമ്മക്ക് സിനിമയിലെ ജാതീയ വീക്ഷണം വേണ്ടാട്ടോ ചിത്രവീക്ഷണം മാത്രം മതി ..ആശംസകള്‍
ReplyDeleteനല്ല റിവ്യൂ ഹരീ.
ReplyDeleteനല്ല ചിത്രം.
സൗദിയില്‍ ദീര്‍ഘകാലം ജീവിച്ച ആളെന്ന നിലക്ക് പല ഭാഗങ്ങളും ഹൃദയസ്പര്‍ശിയായിത്തോന്നി.
ബെന്യാമിന്റെ "ആടുജീവിതം" സിനിമയാക്കപ്പെട്ടാല് അത് വായിക്കാത്തവര്‍ക്ക് അത് "ഗദ്ദാമ" യില്‍ നിന്നും ചിലതൊക്കെ അനുകരിച്ചതാണ് എന്ന് തോന്നും. ആടുജീവിതത്തില്‍ നിന്നും ചീന്തിയെടുത്തതുപോലെ ചില ഭാഗങ്ങള്‍ "ഗദ്ദാമ"യില്‍ ചേര്‍ത്തിട്ടുണ്ട്.... സൂക്ഷ്മതയോടെ, ബുദ്ധിപൂര്‍വ്വം.
ആഡംബരക്കാറുകളും ഷോപ്പിംഗ് മോളുകളും അധോലോകകൂത്തുകളും മദ്ധ്യവര്‍ഗ്ഗ ഗൃഹാതുരത്വവും മാത്രം ചേരുവകളാക്കി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരം 'ഗള്‍ഫ് വിഷയ' സിനിമകളില്‍ നിന്നും 'ഗദ്ദാമ' എന്തുകൊണ്ടും വേറിട്ടു നില്ക്കുന്നു. എത്രയോ കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടാകേണ്ടിയിരുന്നത്. പി.ടി കുഞ്ഞുമുഹമ്മദന്റ്റെ 'ഗര്‍ഷോം' പോലെ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇതിനപവാദം.
ശശി കലിംഗയുടെ കഥാപാത്രത്തിന് ഒരവിശ്വസനീയതയും ഇല്ല ഹരീ. ഇതിനേക്കാള്‍ കുരിശായിട്ടുള്ളവരെ ഞാന്‍ സൗദിയില്‍ നേരിട്ട് കണ്ടിട്ടുണ്ട്. :))
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteശശി കലിംഗയുടെ കഥാപാത്രം പോലെയുള്ള കുരിശുകള്‍ അവശ്വസിനീയമാവുന്നത് അങ്ങിനെയുള്ള ആളുകള്‍ ഇല്ലാത്തതുകൊണ്ടല്ല, ആവശ്യത്തിന് സമയം കൊടുത്ത് ഒരു നല്ല ത്രഡായി ആ ഭാഗം വികസിപ്പിക്കാത്തതുകൊണ്ടാണ്. ഇതിപ്പോള്‍ വേറിട്ട് നില്ക്കുന്ന ഒന്നായേ കാണുവാന്‍ കഴിയൂ!
--
വളരെ നല്ലൊരു കഥ, അതില്‍ പറയുന്ന പ്രസക്തിയും പുതുമയുമുള്ള വിഷയം, അഭിനയപാടവം പുറത്തുകൊണ്ടുവരേണ്ട കഥാപാത്രങ്ങള്‍, കഥ ആവശ്യപ്പെടുന്നപോലെ പിരിമുറുക്കം നിലനിര്‍ത്തി നോണ്‍ ലീനിയര്‍ രീതിയിലുള്ള അവതരണം ഇതൊക്കെയാണ് ഗദ്ദാമയെ ഒരു മികച്ച ചിത്രമാക്കുമായിരുന്നത്.
ReplyDeleteഅങ്ങനെയുള്ള അവതരണത്തിന് ഏറ്റവും ആവശ്യമായ ക്രാഫ്റ്റ് തിരക്കഥ എഴുതിയ കെ. ഗിരീഷ് കുമാറിനില്ലാതെ(സംവിധായകന് കമലും ഉണ്ടെന്നു തോന്നുന്നു ഈ പണി ചെയ്യാന്‍ കൂട്ടിന്) പോയി എന്നിടത്താണ് ഗദ്ദാമയുടെ പരാജയം.
കാവ്യ ഒപ്പിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി. തന്റെ കഴിവിനു മുകളില്‍ നില്ക്കുന്ന കഥാപാത്രത്തെ ഒപ്പിക്കുക എന്നത് ചില്ലറക്കാര്യമല്ല. കഥാപാത്രം അനുഭവിച്ച ദുരിതത്തിന്റെ തീവ്രത നടിയുടെ ശരീരപ്രകൃതിയില്‍ കാണുന്നില്ല എന്നതുതന്നെയാണ് പ്രധാനപ്രശ്നം.
സത്യന് അന്തിക്കാടിനേ പോലെ തന്നെയാണ് കമലും...കംഫെര്‍ട്ട് സോണില്‍ ഉള്ള കളികളേയൊള്ളു....അതില്‍ ഒതുങ്ങി ചെയ്യേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നില്ല ഗദ്ദാമ.
ചുരുക്കത്തില്‍ ഒരു മികച്ച സിനിമയൊരുക്കാനുള്ള വകുപ്പുകളൊക്കെ വെച്ച് ചെയ്ത കഷ്ടിച്ച് നല്ലതെന്നു മാത്രം പറയാവുന്ന ഒരു ചിത്രമാണ് ഗദ്ദാമ.
പിന്നെ ഹരീ...
ReplyDeleteസിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോള്‍ Khadhama എന്നാണ് എഴുതിയിരുന്നത് :-)
ശരി തന്നെ. പലപ്പോഴും ടൈറ്റിലുകള്‍ ഇംഗ്ലീഷില്‍ വരുമ്പോള്‍ മറ്റിടങ്ങളില്‍ ഉപയോഗിച്ചതില്‍ നിന്നും വ്യത്യാസപ്പെട്ട് കാണാറുണ്ട്. കൂടുതല്‍ ഇടത്ത് Gadhama എന്നായതിനാല്‍ അത് പിന്തുടരുകയാണ് നല്ലതെന്ന് തോന്നി.
ReplyDelete--
അമ്മാവന്റെ നോവല്‍ സിനിമാക്കാരന് കോപ്പിയടിച്ചു എന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി.
ReplyDelete'ഗദ്ദാമ' കഥയ്ക്ക് പുതിയ അവകാശി
മഞ്ചേരി: 'ഗദ്ദാമ' സിനിമയുടെ കഥ തന്റേതാണെന്ന് ഡോ. വി എം ബദറുദ്ദീന്‍. കാരക്കാത്തോട്ടം എന്ന തന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. 2009ല്‍ ജിദ്ദ ഫ്രന്‍ഡ്ഷിപ്പ് ക്രിയേഷന്റെ അവാര്‍ഡ് കാരക്കാത്തോട്ടം എന്ന നോവലിനായിരുന്നു. സിനിമ റിലീസ് ചെയ്യുന്നിനുമുമ്പ് ഡോ. വി എം ബദറുദ്ദീന്‍ ഇതുസംബന്ധിച്ച് സംവിധായകന് കമലിനയച്ച രജിസ്ട്രേഡ് കത്ത് തിരിച്ചുവരികയായിരുന്നു. കഥയുടെ ഇതിവൃത്തമായ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന സ്ത്രീകളുടെ യഥാര്‍ഥ ജീവിതത്തെക്കുറിച്ച് രണ്ടുവര്‍ഷം ഗവേഷണം നടത്തിയാണ് കാരക്കാത്തോട്ടം എന്ന നോവല്‍ രചിച്ചതെന്ന് കഥാകൃത്ത് ഡോ. വി എം ബദറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2008ല്‍ ലിപി പബ്ളിക്കേഷനാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഗദ്ദാമ കെ യു ഇക്ബാലിന്റെ കഥയായാണ് സിനിമയില്‍ അവതരിപ്പിച്ചത്. ജിദ്ദയിലെ കെ യു ഇക്ബാല്‍ ഭാഷാപോഷിണിയില്‍ എഴുതിയ കേവലം ഒരു ലേഖനത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ കഴിയില്ല. സംവിധായകന് കമലോ നിര്‍മാതാവോ തക്കതായ മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. മസ്കത്തിലെ കാക്ടസ് പെട്രോളിയം ആന്‍ഡ് എനര്‍ജി എന്ന ഓയില്‍ കമ്പനി ചെയര്‍മാനാണ് ബദറുദ്ദീന്‍. വാര്‍ത്താ സമ്മേളനത്തില്‍ ലത്തീഫ് കുന്നുമ്മലും പങ്കെടുത്തു.
ഉറപ്പായും കാണണം
ReplyDelete