ചിത്രവിശേഷം പോള്‍ 2010 - നാമനിര്‍ദ്ദേശങ്ങള്‍

Published on: 1/01/2011 09:50:00 PM
Chithravishesham Poll 2010 - Nominations.
രണ്ടായിരത്തിപത്തിലെ മികച്ച ചിത്രം, അരങ്ങിലും അണിയറയിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ എന്നിവരെ തിരഞ്ഞെടുക്കുവാനുള്ള 'ചിത്രവിശേഷം പോള്‍ 2010'-ലേക്ക് സ്വാഗതം. 2009-ല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് ഫലങ്ങള്‍ ഇവിടെ കാണാം. ചിത്രവിശേഷം കാണാതെ വിട്ടുപോയ ചിത്രങ്ങള്‍, അവയില്‍ തന്താങ്ങളുടെ മേഖലയില്‍ മികവു പുലര്‍ത്തിയ കലാകാരന്മാര്‍, ചിത്രവിശേഷം മികച്ചതായി കണക്കാക്കാത്ത ചിത്രങ്ങള്‍ / കലാകാരന്മാര്‍; ഇങ്ങിനെ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ചില ചിത്രങ്ങളോ കലാകാരന്മാരോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ/രെ കൂടി ഉള്‍പ്പെടുത്തുവാനായാണ്‌ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. 2010 ജനുവരി 01 മുതല്‍ ഡിസംബര്‍ 31 വരെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട, 92 ചിത്രങ്ങളെയും അവയില്‍ പ്രവര്‍ത്തിച്ചവരേയുമാണ്‌ വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതു പോലെ ഏവരുടേയും സഹകരണം 'ചിത്രവിശേഷം പോള്‍ 2010'-ന്‌ പ്രതീക്ഷിക്കുന്നു.

തീയതികള്‍
ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നു.
ജനുവരി 05: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി.
ജനുവരി 06: വോട്ടെടുപ്പ് ആരംഭിക്കുന്നു.
ജനുവരി 28: വോട്ടെടുപ്പ് അവസാനിക്കുന്നു.
ജനുവരി 31: ഫലപ്രഖ്യാപനം


വിഭാഗങ്ങള്‍
താഴെപ്പറയുന്ന പതിനെട്ട് വിഭാഗങ്ങളിലേക്കാണ്‌ അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.
 1. മികച്ച ചിത്രം (പേര്‌):
 2. മികച്ച സംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 3. മികച്ച കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 4. മികച്ച തിരക്കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 5. മികച്ച നായകനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 6. മികച്ച നായികനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 7. മികച്ച സഹനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 8. മികച്ച സഹനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 9. മികച്ച ബാലതാരം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 10. മികച്ച ഛായാഗ്രഹണം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 11. മികച്ച കലാസംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 12. മികച്ച ചിത്രസന്നിവേശം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 13. മികച്ച പശ്ചാത്തലസംഗീതം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):
 14. മികച്ച ഗാനം (ഗാനം / ചിത്രം):
 15. മികച്ച ഗാനരചന (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
 16. മികച്ച സംഗീതസംവിധാനം (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
 17. മികച്ച ഗായകന്‍ (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
 18. മികച്ച ഗായിക (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):

നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വിധം
 • ഓരോ വിഭാഗത്തിനും നേരേ താത്പര്യമുള്ള പേരുവിവരങ്ങള്‍ ചേര്‍ത്ത് കമന്റായി രേഖപ്പെടുത്തുക.
 • നാമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ / പോളില്‍ പങ്കെടുക്കുന്നതില്‍ മുന്‍‌കമന്റുകളുടെ / നാമനിര്‍ദ്ദേശങ്ങളുടെ സ്വാധീനം ഉണ്ടാവാതിരിക്കുവാന്‍ പോള്‍ ഫലം പ്രസിദ്ധപ്പെടുത്തിയതിനു ശേഷം മാത്രമേ കമന്റുകള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. അതിനാല്‍ താത്കാലികമായി കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
 • അഭിപ്രായങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ എന്നിവ നാമനിര്‍ദ്ദേശത്തോട് ഒരുമിച്ചല്ലാതെ പ്രത്യേക കമന്റായി ചേര്‍ക്കുക. അങ്ങിനെയുള്ള കമന്റുകള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

ശ്രദ്ധിക്കുക
 1. 01-01-2010 മുതല്‍ 31-12-2010 വരെ കേരളത്തില്‍ ഒരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ അഭിപ്രായവോട്ടെടുപ്പില്‍ പരിഗണിക്കുകയുള്ളൂ.
 2. ഒരാള്‍ക്ക് പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ വരെ ഓരോ വിഭാഗത്തിലും നല്‍കാവുന്നതാണ്.
 3. ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ച രണ്ട് പേരുകളാവും ഓരോ വിഭാഗത്തിലും വോട്ടെടുപ്പില്‍ ഉള്‍ക്കൊള്ളിക്കുക.
 4. നാമനിര്‍ദ്ദേശത്തിലൂടെ വരുന്നവ കൂടാതെ; ചിത്രവിശേഷം റേറ്റിംഗില്‍ അഞ്ചില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ചിത്രങ്ങളും, മികവു പുലര്‍ത്തിയവരെന്ന് ചിത്രവിശേഷം അഭിപ്രായപ്പെട്ട കലാകാരന്മാരും വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടിരിക്കും.
 5. അഭിപ്രായവോട്ടെടുപ്പില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ / കലാകാരന്മാര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്‌. (വായിക്കുവാന്‍ PDF റീഡര്‍ ആവശ്യമാണ്‌.) ഇവിടെ നല്‍കിയിട്ടില്ലാത്തവരുടെ പേരുവിവരങ്ങള്‍ മാത്രം പുതുതായി നിര്‍ദ്ദേശിച്ചാല്‍ മതിയാവും.
--

16 comments :

 1. 'ചിത്രവിശേഷം പോള്‍ 2010'-ലേക്ക് സ്വാഗതം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങളുടേയും കലാകാരന്മാരുടേയും പേരുകള്‍ വോട്ടെടുപ്പിലേക്ക് നിര്‍ദ്ദേശിക്കുക.

  പോള്‍ അവസാനിക്കുന്നതുവരെ താത്കാലികമായി കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
  --

  ReplyDelete
 2. പോള്‍ 2010, ഓണ്‍ലൈന്‍ ഫോം e.g. http://polldaddy.com/features-polls/ രൂപത്തില്‍ ആയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.

  ReplyDelete
 3. 1.മികച്ച ചിത്രം : പ്രാഞ്ചിയേട്ടന്‍
  2.director: രഞ്ജിത്ത് / പ്രാഞ്ചിയേട്ടന്‍
  3.കഥ : ജി.എസ് ആനന്ദ്‌/നജീം കോയ (അപൂര്‍വരാഗം)
  4.തിരക്കഥ: മോഹന്‍ രാഘവന്‍ (ടി.ഡി. ദാസന്‍..)
  5.നായകന്‍: മമ്മൂട്ടി (ബെസ്റ്റ്‌ ആക്ടര്‍/പ്രാഞ്ചിയേട്ടന്‍)
  6.നായിക: മംമത (കഥ തുടരുന്നൂ..)
  7.സഹനടന്‍: ബിജൂ മേനോന്‍ (കുഞ്ഞാടു ...)/നെടുമുടി (ബെസ്റ്റ്‌ ആക്ടര്‍)
  8. സഹനടി : ????
  9.---
  10. ചായാഗ്രാഹകന്‍: ജയാനന്‍ വിന്‍സെന്റ് (അപൂര്‍വ രാഗം/ബെസ്റ്റ്‌ ആക്ടര്‍ )
  11. കല: പ്രശാന്ത്‌ മാധവ്‌
  12.Editing: Arun Kumar (Cocktail)
  13. BGM: Ratheesh Vega(Cocktail)
  14.song: കിഴക്ക് പൂക്കും (അന്‍വര്‍ )
  15. Lyrics: Santhosh Varma (Best Actor)
  16. Music: Gopi Sundar (Anwar)
  17.Male Singer: K J Yesudas (Shikkar)
  18. Female: Shreya

  ReplyDelete
 4. ശ്രദ്ധിക്കുക.
  • ഇത് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുവാനുള്ള ഒരു പോസ്റ്റ് മാത്രമാണ്‌. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന PDF ഫയലില്‍ ഉള്‍പ്പെടാത്ത ചിത്രങ്ങള്‍ / കലാകാരന്മാര്‍, അങ്ങിനെയാരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുവാനുള്ള അവസരമാണ്‌ ഇവിടെ.
  • ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടൂള്ള ചിത്രങ്ങള്‍ / പേരുകള്‍ വീണ്ടും നല്‍കേണ്ടതില്ല.
  • വോട്ട് ചെയ്യുവാനുള്ള പോസ്റ്റ് ജനുവരി 06-ന്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. ഗൂഗിള്‍ ഡോക്സ് - ഫോം ഉപയോഗിച്ചായിരിക്കും വോട്ട് ചെയ്യേണ്ടത്.
  • നാമനിര്‍ദ്ദേശങ്ങള്‍ ഒഴികെയുള്ള അഭിപ്രായങ്ങള്‍ ഇവിടെ പ്രത്യേകം കമന്റായി രേഖപ്പെടുത്തിയാല്‍ (നാമനിര്‍ദ്ദേശങ്ങളോടൊപ്പം അല്ലാതെ) അവ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.
  --

  ReplyDelete
 5. 1. മികച്ച ചിത്രം (പേര്‌): പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്
  2. മികച്ച സംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ഷാഫി (മേരിക്കുണ്ടൊരു കുഞ്ഞാട്)
  3. മികച്ച കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍): മോഹൻ രാഘവൻ (ടി. ഡി. ദാസൻ Std: VI. B)
  4. മികച്ച തിരക്കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ബെന്നി പി. നായരമ്പലം (മേരിക്കുണ്ടൊരു കുഞ്ഞാട്)
  5. മികച്ച നായകനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍): മമ്മൂട്ടി
  6. മികച്ച നായികനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍): അഭിപ്രായമില്ല
  7. മികച്ച സഹനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ബിജു മേനോൻ
  8. മികച്ച സഹനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ശ്വേത മേനോൻ
  9. മികച്ച ബാലതാരം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): മാസ്റ്റർ അലക്സാണ്ടർ
  10. മികച്ച ഛായാഗ്രഹണം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): അഞ്ജലി ശുക്ല
  11. മികച്ച കലാസംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): സുരേഷ് കൊല്ലം
  12. മികച്ച ചിത്രസന്നിവേശം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): വിവേക് ഹർഷൻ
  13. മികച്ച പശ്ചാത്തലസംഗീതം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ഗോപി സുന്ദർ
  14. മികച്ച ഗാനം (ഗാനം / ചിത്രം): കിഴക്കുപൂക്കും മുരിക്കിനെന്തൊരു (അൻവർ)
  15. മികച്ച ഗാനരചന (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): അഭിപ്രായമില്ല
  16. മികച്ച സംഗീതസംവിധാനം (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): ഗോപി സുന്ദർ
  17. മികച്ച ഗായകന്‍ (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): നരേഷ് അയ്യർ
  18. മികച്ച ഗായിക (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): ശ്രെയ ഗോശാൽ

  ReplyDelete
 6. 1. മികച്ച ചിത്രം (പേര്‌):കൊക്ക്ടൈല്‍
  2. മികച്ച സംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):മോഹന്‍ രാഘവന്‍ - ടി ഡി ദാസന്‍
  3. മികച്ച കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍): മോഹന്‍ രാഘവന്‍ - ടി ഡി ദാസന്‍
  4. മികച്ച തിരക്കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍): മോഹന്‍ രാഘവന്‍ - ടി ഡി ദാസന്‍
  5. മികച്ച നായകനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍):മമ്മൂട്ടി (കുട്ടിസ്രന്ക്,ബെസ്റ്റ് ആക്ടര്‍,പ്രാഞ്ചിയെട്ടന്‍)
  6. മികച്ച നായികനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍):സംവൃത സുനില്‍ -കൊക്ക്ടൈല്‍
  7. മികച്ച സഹനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍):ബിജു മേനോന്‍ (മേരിക്കുണ്ടൊരു കുഞ്ഞാട് )
  8. മികച്ച സഹനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍):കെ പി എ സി ലളിത (കഥ തുടരുന്നു )
  9. മികച്ച ബാലതാരം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):മാസ്റെര്‍ അലക്സാണ്ടര്‍ ,റീന റോസ് (ടി ഡി ദാസന്‍ )
  10. മികച്ച ഛായാഗ്രഹണം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):വിജയ്‌ ഉലകനാത് ,പീ സുകുമാര്‍
  11. മികച്ച കലാസംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):സുരേഷ് കൊല്ലം
  12. മികച്ച ചിത്രസന്നിവേശം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):അരുണ്‍ കുമാര്‍
  13. മികച്ച പശ്ചാത്തലസംഗീതം (പേര്‌ - ചിത്രം / ചിത്രങ്ങള്‍):ഐസക് തോമസ്‌
  14. മികച്ച ഗാനം (ഗാനം / ചിത്രം):കിഴയ്ക്കുപൂക്കും (അന്‍വര്‍ )
  15. മികച്ച ഗാനരചന (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):റഫീക്ക് അഹമ്മദ്‌
  16. മികച്ച സംഗീതസംവിധാനം (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ഗോപി സുന്ദേര്‍
  17. മികച്ച ഗായകന്‍ (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ഉണ്ണി മേനോന്‍
  18. മികച്ച ഗായിക (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ശ്രേയ ഗോശാല്‍

  ReplyDelete
 7. സംവിധാനം: ഷാജി എന്‍ കരുണ്‍ (കുട്ടിസ്രാങ്ക്), രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍)
  തിരക്കഥ : പി എഫ് മാത്യൂസ്, ഹരികൃഷ്ണന്‍ (കുട്ടിസ്രാങ്ക്), രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍)
  നായക നടന്‍ : മമ്മൂട്ടി ( പ്രാഞ്ചിയേട്ടന്‍ - add‍)
  സഹനടന്‍ : സിദ്ദിക്ക് (കുട്ടിസ്രാങ്ക്), സായികുമാര്‍ (കുട്ടിസ്രാങ്ക്)
  സഹനടി : മീനാ കുമാരി പെരേര (കുട്ടിസ്രാങ്ക്), പദ്മപ്രിയ (കുട്ടിസ്രാങ്ക് - ചിത്രത്തില്‍ നായികാ നടിയുണ്ടോ?)
  ചായാഗ്രഹണം : വേണു ( പ്രാഞ്ചിയേട്ടന്‍)
  ഗാനം : കിനാവിലെ ( പ്രാഞ്ചിയേട്ടന്‍), മാവിന്‍ ചോട്ടിലെ ( ഒരു നാള്‍ വരും), നീയാം തണലിനു (കോക്ടെയില്‍)

  ReplyDelete
 8. ഹരീ,

  ശ്രദ്ധിക്കുക എന്ന സെക്‍ഷനില്‍ ഇങ്ങനെ കാണുന്നു:

  01-01-2009 മുതല്‍ 31-12-2009 വരെ കേരളത്തില്‍ ഒരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ അഭിപ്രായവോട്ടെടുപ്പില്‍ പരിഗണിക്കുകയുള്ളൂ.

  2009 ആണോ? 2010 അല്ലേ?

  ReplyDelete
 9. :p
  2010 എന്നു തന്നെ. തിരുത്തിയിട്ടുണ്ട്.
  --

  ReplyDelete
 10. മികച്ച സംവിധാനം (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ഷാജി എന്‍. കരുണ്‍ (കുട്ടിസ്രാങ്ക്), രഞ്ജിത് (പ്രാഞ്ചിയേട്ടന്‍), ലിജോ പല്ലിശ്ശേരി(നായകന്‍)

  മികച്ച കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍): ഷാജി എന്‍. കരുണ്‍ (കുട്ടിസ്രാങ്ക്), രഞ്ജിത് (പ്രാഞ്ചിയേട്ടന്‍)

  മികച്ച തിരക്കഥാരചന (പേര്‌ - ചിത്രം / ചിത്രങ്ങള്‍):കെ.ഹരികൃഷ്ണന്/പി.എഫ്.മാത്യൂസ്‍(കുട്ടിസ്രാങ്ക്), രഞ്ജിത് (പ്രാഞ്ചിയേട്ടന്‍)

  മികച്ച നായികനടി (പേര്‌ - ചിത്രം / ചിത്രങ്ങള്‍): കമാലിനി മുഖര്‍ജ്ജി (കുട്ടിസ്രാങ്ക്)

  മികച്ച സഹനടന്‍ (പേര്‌ - ചിത്രം / ചിത്രങ്ങള്‍): സായികുമാര്‍ (കുട്ടിസ്രാങ്ക്)

  മികച്ച ഗാനം (ഗാനം / ചിത്രം): ലോലലോലമായി (നായകന്‍)

  മികച്ച സംഗീതസംവിധാനം (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): ഐസക് തോമസ് കൊട്ടുകാപ്പള്ളി (കുട്ടിസ്രാങ്ക്)

  മികച്ച ഗായിക (പേര്‌ - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): പ്രീത (ലോലലോലമായി/നായകന്‍), സിതാര (കണ്ണാരം പൊത്തി പൊത്തി/എത്സമ്മ എന്ന ആണ്‍കുട്ടി)

  ReplyDelete
 11. ഹരീ...
  സിനിമകളുടെ ലിസ്റ്റില്‍ രാമ രാവണനും രാമരാവണനും ഉണ്ട്!!! :)

  ReplyDelete
 12. മികച്ച ചിത്രം-(1)സൂഫി പറഞ്ഞ കഥ, (2)ശിക്കാർ
  സംവിധാനം-(1)പ്രിയനന്ദനൻ(സൂഫി പറഞ്ഞ കഥ),
  (2)ഷാജി.എൻ.കരുൺ(കുട്ടിസ്രാങ്ക്)
  (3)സിബി മലയിൽ(അപൂർവ്വരാഗം)
  തിരക്കഥ-(1)കെ.പി.രാമനുണ്ണി(സൂഫി പറഞ്ഞ കഥ),
  (2)പി.എഫ്.മാത്യൂസ്,ഹരികൃഷ്ണൻ(കുട്ടിസ്രാങ്ക്).

  ReplyDelete
 13. സൈറ്റിനോടുള്ള ഹരിയുടെ കമിട്മെന്റിനു നൂറു മാര്‍ക്ക്.

  ഒരു സിനിക്കല്‍ സംശയം. തിരക്കഥയ്ക്കും സംവിധാനത്തിനും ഹരി ഏറ്റവും അധികം മാര്‍ക്ക് കൊടുത്ത പ്രാഞ്ചിയേട്ടനെ അവയുടെ ലിസ്റ്റില്‍ (മറ്റു പല ലിസ്റ്റിലും) കണ്ടില്ല. ഓര്‍ക്കാത്തതോ, നാമനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ക്ഷണിക്കാന്‍ വേണ്ടിയോ? ആ സ്ഥിതിക്ക് ഓരോ ഗണത്തിലും വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തുന്ന നാമനിര്‍ദ്ദേശങ്ങള്‍ രണ്ടില്‍ നിന്ന് കൂട്ടുന്നതല്ലേ നല്ലത്?

  ReplyDelete
 14. 2010 ഡിസംബർ 31ന് റിലീസായ പുതുമുഖങ്ങൾ എന്ന പടം ലിസ്റ്റിലില്ലോ. കൊല്ലം അർച്ചന തിയേറ്ററിൽ പടം ഇറങ്ങിയിരുന്നു.

  ReplyDelete
 15. പ്രാഞ്ചിയേട്ടന്റെ മാത്രമല്ല മറ്റു പല പേരുകളും വിട്ടുപോയിട്ടുണ്ട്; നാമനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ദേശം തന്നെ അത്തരം വിട്ടുപോകലുകള്‍ നികത്തുക എന്നതാണ്‌. ഇത്തരം വിട്ടുപോകലുകള്‍ ചേര്‍ക്കുമ്പോള്‍ അവയെ തിരഞ്ഞെടുക്കുന്ന രണ്ടില്‍ കൂട്ടുന്നില്ല. രണ്ടെന്നത് കണിശമായി പിന്തുടരുക എന്നതിലുപരി അര്‍ഹമായ ആരുടേയും പേര്‌ വിട്ടുപോവാതിരിക്കുക എന്നതിനാണു പ്രാധാന്യം നല്‍കുന്നത്.

  'പുതുമുഖങ്ങള്‍' ജനുവരി 1-ന്‌ ഇറങ്ങിയതാണെന്നാണ്‌ കരുതിയത്.
  --

  ReplyDelete
 16. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നാമനിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ക്കും വളരെ നന്ദി. ഈ പോസ്റ്റിന്റെ കമന്റ് ഓപ്ഷന്‍ അടയ്ക്കുകയാണ്‌. പോള്‍ ചെയ്യുവാനായുള്ള പോസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

  ReplyDelete