
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: 1.50 / 05
: 5.00 / 10
: 6.00 / 10
: 3.50 / 05
: 1.50 / 05
Cast & Crew
Sahasram
Sahasram
Directed by
Dr. S. Janardhanan
Produced by
Thrilok Surendran Pillai
Story, Screenplay, Dialogues byDr. S. Janardhanan
Starring
Suresh Gopi, Bala, Sandhya, Lakshmi Gopalaswami, Jagathy Sreekumar, Suresh Krishna, Kottayam Nazeer, Sudheesh, Rizabava, Sarayu, Madhu, etc.
Cinematography (Camera) by
Senthil Kumar
Editing by
Mahesh Narayanan
Production Design (Art) by
Saburam
Music by
M. Jayachandran
Background Score by
Rajamani
Effects by
Murukesh
Lyrics by
Kaithapram Damodaran Namboothiri
Make-Up by
Palani
Costumes by
Jayachandran
Choreography by
Sujatha, Kumar Santhi
Action (Stunts / Thrills) by
Mafia Sasi
Banner
Thrilok Productions
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി എം. ജയചന്ദ്രന് ഈണം പകര്‍ന്നിരിക്കുന്ന രണ്ട് ഗാനങ്ങളാണിതില്‍. ആല്‍ഫോന്‍സ് ആലപിച്ചിരിക്കുന്ന "കണ്ണേ! വാ..." എന്ന ഗാനം തുടക്കത്തില്‍ പേരുവിവരങ്ങള്‍ക്ക് പിന്നണിയായാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ ബാലയുടെ അഭിനയവും നൃത്തവുമൊക്കെ കണ്ടാല്‍ സഹതാപം തോന്നും. ചിത്ര പാടിയ, "ഏതോ രാവില്‍..." എന്ന ഗാനമാണ് ചിത്രത്തിനിടയില്‍ വരുന്നത്. 'മണിച്ചിത്രത്താഴി'ലെ ശോഭനയുടെ നൃത്തച്ചുവടുകളുടെ വികലമായ അനുകരണമാണ് ഈ ഗാനരംഗത്തില്‍ കാണുവാനുള്ളത്. നൃത്തസംവിധാനം ചെയ്ത സുജാതയ്ക്കും കുമാര്‍ ശാന്തിക്കും പുതുതായെന്തെങ്കിലും ചെയ്യുവാനുള്ള ശ്രമമെങ്കിലുമാവാമായിരുന്നു. ശാസ്ത്രീയ നൃത്തം ചെയ്യുന്നതില്‍ സന്ധ്യയ്ക്കുള്ള പരിമിതികളും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇതിനൊക്കെ പുറമെ, ഗാന/നൃത്ത രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലുള്ള സംവിധായകന്റെ പ്രതിഭാശുന്യത കൂടിയാവുമ്പോള്‍, "ഒരു മുറൈവന്തു പാര്‍ത്തായ..." പോലെ മികച്ചതാവേണ്ടിയിരുന്ന ഒരു ഗാനം തീര്‍ത്തും അപ്രസക്തമായി ഒടുങ്ങുന്നു.
കാര്യമായ പുതുമകളോ വിശേഷണങ്ങളോ പറയുവാനില്ല, എന്നാല്‍ കഥയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്കുന്നതില് അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. കാണാത്ത കാഴ്ചകളോ വേറിട്ടൊരു ദൃശ്യമികവോ ഛായാഗ്രഹണത്തിലില്ലെങ്കിലും, സെന്തില്‍ കുമാര്‍ തരക്കേടില്ലാതെ തന്റെ ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നു കാണാം. അമിതമാവാത്ത മുരുകേശിന്റെ ഇഫക്ടുകളോടൊപ്പം മഹേഷ് നാരായണന് ഈ ദൃശ്യങ്ങളെ ഭംഗിയായി കൂട്ടിവെച്ചിട്ടുമുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതം പതിവിന്‍പടി ബഹളമയം. പളനിയുടെ ചമയങ്ങളും ജയചന്ദ്രന്റെ വസ്ത്രാലങ്കാരവും പിന്നെ സാബുറാമിന്റെ കലാസംവിധാനവും കഥാഭാഗങ്ങളോട് ഇണങ്ങിപ്പോവുന്നു. ഒടുവിലൊരു കെട്ടിടം പൂര്‍ണമായി കത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇത്രയെങ്കിലും വിശ്വസിനീയമായി അത്തരമൊരു രംഗം ചിത്രീകരിച്ചത് മലയാളസിനിമയില്‍ ഇതിനു മുന്‍പു കണ്ടതായി ഓര്‍മയിലില്ല.
'മഹാസമുദ്ര'മെന്ന ചിത്രത്തിന്റെ സംവിധായകന്, അഭിനയിക്കുന്നത് സുരേഷ് ഗോപിയും ബാലയും; കാര്യമായൊരു പ്രതീക്ഷയുമില്ലാതെ 'സഹസ്രം' കാണുകയെന്നൊരു സാഹസത്തിനു മുതിരുന്നവരെ വെറുപ്പിക്കുന്നെങ്കിലുമില്ല എന്നത് പതിവായി മലയാളം സിനിമകള്‍ കാണുന്നവര്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. അത്തരമൊരു ആശ്വാസത്തിനു വകയുള്ളവര്‍ മാത്രം ഒരുവട്ടം കാണുന്നതില്‍ തെറ്റില്ലാത്തൊരു ചിത്രമായി 'സഹസ്ര'ത്തെ കൂട്ടാം.
തമാശക്കായി സുരാജ് വെഞ്ഞാറമ്മൂടിനേയും സലിം കുമാറിനേയുമൊന്നും ചിത്രത്തില്‍ കണ്ടില്ല. അവരുടെ ഡേറ്റ് കിട്ടാഞ്ഞതാണോ അതോ അവര്‍ വേണ്ടെന്ന് സംവിധായകന് തീരുമാനിച്ചതോ? സംവിധായകന്റെ തീരുമാനമാണെങ്കില്‍, അതിനൊരു കൈയ്യടി നല്‍കാതെ തരമില്ല.
--
സുരാജും സലീമും ഇല്ലാതെയും പടം ഒടനംല്ലോ..?
ReplyDeleteഡോ. എസ്. ജനാര്‍ദ്ദനന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനാവുന്ന 'സഹസ്രം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരീ... ദി ത്രില്ലര്‍ എന്ന ചിത്രത്തിന് താങ്കള്‍ റിവ്യൂ എഴുതാഞ്ഞത് നന്നായി...മൂവീരാഗ എന്ന സൈറ്റില്‍ ഭീഷണി വന്നതിണ്റ്റെ വിശേഷങ്ങള്‍ ഈയിടെ വായിച്ചിരുന്നു. ഇപ്പോഴിതാ സിനിമാനിരൂപണത്തിലും ഭീഷണി... ഉടനെ ഒരെണ്ണം താങ്കള്‍ക്കും പ്രതീക്ഷിക്കാം :)
ReplyDeleteനാഗവല്ലി ഡാന്‍സ് ഒരു സിനിമാ ചിത്രീകരണം ആണല്ലോ , പക്ഷെ സിനിമക്കുള്ളിലെ സിനിമയിലെ ക്യാമറ പിന്നില്‍ നില്ക്കുമ്പോള് നടിയെ സിനിമയുടെ(പുറം) ക്യാമറയെ നോക്കി ഡാന്‍സ് കളിക്കാന്‍ പ്രേരിപ്പിച്ചത് ശുദ്ധ മണ്ടത്തരം...ട്രെയിലര്‍ മാത്രം കണ്ടാല്‍ മതി സിനിമക്ക് തല വെക്കാന്‍ തോന്നില്ല... ഇത് കൂടുതലും തമിഴ് നാഗവല്ലി മോഡല്‍ ഡാന്‍സ് ആയാണ് തോന്നിയത് ...
ReplyDeleteഇതു പോലെ ഒരു കഥയല്ലെ പണ്ടിറങ്ങിയ “സീൻ നമ്പർ 7“? പ്രേതബാധയുള്ള വീട്, യക്ഷി വന്ന് അഭിനയിക്കൽ ഒക്കെ അതിലുമുണ്ടായിരുന്നല്ലൊ.
ReplyDeleteവിചാരിച്ച അത്ര മോശമല്ലെന്ന് തോന്നുന്നു. സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് ആകുമോ സഹസ്രം?
ReplyDeleteee chithram theerchaayaayum kandirikkaam. kure kallu kadikal undengil koodi. pretham ulppedunna fantasyum relaityum nannaayi mix cheythittulla oru kadha. Kurachu shradhichirunnengil ithoru mikacha chitram aakumaayirunnu ennu thonni. Kuttaanveshanathil kaanicha oru kaiyyadakkam (aavashyamillaatha pala routine explanationsum ozhivaakkiyittundu, preshakanu vivaram undu, avanu manassilaayikkollum enna oru reethiyil), naseer poleyulla nadanmaarude kopraayangal illa ennathu thanne chithrathinte 2 plus points.
ReplyDeleteസത്യം പറഞ്ഞാല്‍....കുറച്ചു ആഴ്ചകളായി മലയാള സിനിമക്കു പോകാന്‍ പേടിയാണ്...ശരിക്കും!!
ReplyDelete:(
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteസിനിമാനിരൂപണത്തിലെ കമന്റ് നല്ല തമാശയായാണ് തോന്നിയത്.
വിനയന് പറഞ്ഞതു മാത്രമല്ല, കൊല ചെയ്ത് രക്ഷപെടാന്‍ പോവുന്ന കൊലയാളി മുഖംമൂടി വലിച്ചൂരി ക്യാമറയുടെ വശത്തേക്ക് തിരിഞ്ഞ് 'ഛേ' എന്നാക്കുന്നതും, ആ സമയത്ത് മുഖത്തേക്ക് മാത്രമുള്ള ലൈറ്റിംഗുമൊക്കെയുണ്ട് പറഞ്ഞു തുടങ്ങിയാല്‍ പറയുവാനായി. അത്രേമൊക്കെ ഡോ. എസ്. ജനാര്‍ദ്ധനന്റെ സംവിധാനത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ടോ? ;)
'സീന്‍ നമ്പര്‍ 7' കണ്ടിട്ടില്ല. അത്രയും നേരം പറഞ്ഞുവന്നത് യക്ഷി എന്നത് ഒരാളുടെ മാത്രം വിഭ്രാന്തിയെന്ന്, എന്നിട്ടിടയ്ക്ക് വന്ന് അഭിനയിച്ചതിനാലാണ് അതൊരു കുറവായി പറഞ്ഞത്.
പേടി എനിക്കുമുണ്ട്! :D
--