
ആകെത്തുക : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.50 / 10
: 4.00 / 10
: 3.50 / 05
: 1.00 / 05
: 1.50 / 10
: 4.00 / 10
: 3.50 / 05
: 1.00 / 05
എന്താണ് വിമാനറാഞ്ചികളുടെ പദ്ധതി, അതെങ്ങിനെ അവര്‍ നടപ്പില്‍ വരുത്തുന്നു, കേണല്‍ മഹാദേവനും കൂട്ടരും നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍, അവ നടപ്പിലാക്കുമ്പോള്‍ വരുന്ന പിഴവുകള്‍/പ്രശ്നങ്ങള്‍, ആ സമയം തീരുമാനിച്ച് നടപ്പില്‍ വരുത്തുന്ന പെട്ടെന്നുള്ള നീക്കങ്ങള്‍; ഇതൊന്നുമില്ല ചിത്രത്തില്‍. എങ്ങിനെയാണ് പട്ടാളക്കാരെ പരിശീലിപ്പിക്കുന്നത്, എങ്ങിനെയാണ് തീവ്രവാദികളെ പരിശീലിപ്പിക്കുന്നത് (അധികമൊന്നും പ്രതീക്ഷിക്കരുത്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ചിക്കന്‍ ബിരിയാണി, തീവ്രവാദികള്‍ക്ക് ഉണക്ക റൊട്ടി; ഈ തരത്തില്‍ കുറേ സീനുകളിങ്ങിനെ മാറി മാറി കാണിക്കും. മക്കളേ നിങ്ങള്‍ ജിഹാദിനു പോവരുത്, പകരം പട്ടാളത്തില്‍ ചേരൂ എന്ന മാര്ക്കറ്റിംഗാണോ ഉദ്ദേശിക്കുന്നതെന്നു തോന്നും ഈ ഭാഗങ്ങള്‍ കാണുമ്പോള്‍.), പട്ടാളക്കാര്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്; ഇങ്ങിനെ കുറേ കാടും പടലുമാണ് പാതിയിലധികവും. ജിഹാദിനു പോവുന്ന മകനെ തടയുന്നതില്‍ പരാജയപ്പെടുന്ന അമ്മയുടെ ദുഃഖവുമുണ്ട് ഇടയ്ക്കിടെ. ആകെ ഒരാശ്വാസമുള്ളത്, സംഭാഷണങ്ങളൊക്കെ ഒരു വകയാണെങ്കിലും, 'കീര്‍ത്തിചക്ര'യില്‍ ചെയ്തതുപോലെ പാക്കിസ്ഥാന് തീവ്രവാദിയോട് മലയാളത്തില്‍ മേജര്‍ മഹാദേവന് നെടുങ്കന്‍ ഡയലോഗുകളടിക്കുന്നില്ല എന്നതാണ്!
Cast & Crew
Kandahar
Kandahar
Directed by
Major Ravi
Produced by
Sunil Nair, Mohanlal
Story, Screenplay, Dialogues byMajor Ravi
Starring
Mohanlal, Amitabh Bachchan, Ganesh Venkatraman, Major Ravi, Sumalatha, Ragini Dwivedi, Kaveri Jha, Ananya, KPAC Lalitha, Mamukkoya, Anoop Chandran, Jaffer Idukki, N.L. Balakrishnan etc.
Cinematography (Camera) by
Ravi Varman, Velraj
Editing by
Don Max
Production Design (Art) by
Rajeevan
Background Score by
Vivek V.K.
Music by
Shamir Tandon
Lyrics by
Vayalar Sarath
Make-Up by
Retheesh Ambadi
Costumes by
Sai
Choreography by
Cool Jayanth
Action (Stunts / Thrills) by
Shakthi
Banner
Zoe Estebe Moviez, Pranavam Arts International
സാങ്കേതിക വിദഗ്ദ്ധരുടെ മികവ് പ്രകടമാവുന്ന ചില നല്ല സീക്വന്‍സുകള്‍ ഈ ചിത്രത്തില്‍ കാണാം എന്നതാണ് ഈ ചിത്രത്തെക്കുറിച്ച് പറയുവാനുള്ളൊരു ഏക ഗുണവശം. അന്യഭാഷാചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ സാങ്കേതികമേന്മ കൈവരിക്കുവാന്‍ മലയാള ചിത്രങ്ങള്‍ക്കും സാധ്യമാവും എന്നതിന് 'കാണ്ഡഹാര്‍' തെളിവാണ്. (ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന മലയാളത്തിന്റെ ആനുപാതമെടുത്താല് മലയാള സിനിമയായി കണക്കാക്കുവാന്‍ കഴിയുമോ എന്നൊരു സംശയവും ഇല്ലാതില്ല.) മേജര്‍ മഹാദേവനും കൂട്ടരും നടത്തുന്ന കമാന്‍ഡോ ഓപ്പറേഷന് ഇത്രയെങ്കിലും സ്വാഭാവികത തോന്നിക്കുന്നത്, ഛായാഗ്രാഹകന്‍ രവി വര്‍മ്മന്റെയും ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സിന്റെയും മികവൊന്നുകൊണ്ടു മാത്രമാണ്. കലാസംവിധാനത്തില്‍ രാജീവന്, വേഷങ്ങള്‍ ഒരുക്കിയ സായി, ചമയങ്ങളില്‍ രതീഷ് അമ്പാടി എന്നിവരൊക്കെ നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതരമേഖലകള്ക്കൊപ്പം വിവേക് വി.കെ.യുടെ പിന്നണി സംഗീതവും, ശക്തി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങളും തരക്കേടില്ലാതെ പോവുന്നു. ഹിന്ദി ഗാനങ്ങള്‍ മലയാളിക്ക് കേള്‍ക്കുവാന്‍ അവസരങ്ങള്‍ കുറവാണ് എന്നു കരുതിയിട്ടാണോ എന്തോ, ഒന്നു രണ്ട് ഹിന്ദിഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മനസിനെ കടത്തിക്കൊണ്ടുപോവുന്ന പാട്ടുകളെന്നാണ് ഗാനങ്ങളുടെ പരസ്യത്തില്‍ പറയുന്നത്; എന്നാല്‍ മനസുമടുത്ത് കേള്‍ക്കുന്നവര്‍ കടന്നുകളയുന്ന ഗാനങ്ങളെന്നായിരുന്നു വേണ്ടിയിരുന്നത്.
ചിത്രത്തിലെ ഒട്ടുമുക്കാലോളമുള്ള അനാവശ്യ ഭാഗങ്ങളും, ഇന്ത്യന്‍ സേനയുടെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടാവുന്ന രംഗങ്ങളും, ഗാനങ്ങളുമൊക്കെ ഒഴിവാക്കി; ഒരു പതിനഞ്ച് - ഇരുപത് മിനിറ്റ് സാധനമാക്കി ഇന്ത്യന്‍ സേനയ്ക്ക് കൊടുത്താല്‍ അവര്‍ക്കത് ഒരു പരസ്യചിത്രമായി ഉപയോഗിക്കാം. മുപ്പത് സെക്കന്റാക്കിയാല് ടി.വി. പരസ്യമായും നല്‍കാം. ആര്‍മ്മിയുടെ ബ്രാന്‍ഡ് അംബാസിഡറും പിന്നെ അമിതാഭ് ബച്ചനും ചിത്രത്തിലുള്ളതുകൊണ്ട് അത്യാവശ്യം നന്നായി ശ്രദ്ധിക്കപ്പെടുകയും ചെയ്യും. മലയാളം കാര്യമായൊന്നും ചിത്രത്തിലില്ലാത്തതും ഇങ്ങിനെ ചെയ്യുമ്പോള്‍ ഉപകാരപ്പെടും. ഏതായാലും ഒരു സിനിമയായി അധികകാലം ഇതിന് ആയുസ്സുണ്ടാവില്ല. മുടക്കിയ നിര്‍മ്മാതാക്കള്‍ക്ക് ലാഭമോ ഇല്ല, എങ്കിലല്പം ചാരിതാര്‍ത്ഥ്യമെങ്കിലും കിട്ടണമല്ലോ; അതിന് മേല്പറഞ്ഞ വഴികള്‍ ഉതകും!
ഇത്തരം മേജര്മാരൊക്കെയാണോ ഇന്ത്യന്‍ ആര്‍മ്മിയെ നയിക്കുന്നത്? അങ്ങിനെയാണെങ്കില്‍, ഇത് പുറത്തെവിടെയും കാണിക്കരുത് എന്നൊരു അപേക്ഷയുണ്ട്. അവരാരുടേയും തെറ്റിദ്ധാരണകള്‍ തിരുത്താതിരിക്കുന്നതാണല്ലോ നമ്മുടെ തടിക്കു നല്ലത്! (മേജറിന്റെ ബുദ്ധിസാമര്‍ത്ഥ്യം കണക്കിലെടുത്ത് സേവനം മതിയാക്കി പറഞ്ഞു വിട്ടതാണെങ്കില്‍, ഇന്ത്യന്‍ സേനയെക്കുറിച്ച് പ്രതീക്ഷയുണ്ട്. സേനയോടുള്ള മേജറിന്റെ പ്രതികാരമാണോ ഇത്തരം ചിത്രങ്ങളെന്നും സംശയിക്കാം.)
--
മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാവുന്ന 'കാണ്ഡഹാര്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇത്തരം മേജര്മാരൊക്കെയാണോ ഇന്ത്യന്‍ ആര്‍മ്മിയെ നയിക്കുന്നത്? അങ്ങിനെയാണെങ്കില്‍, ഇത് പുറത്തെവിടെയും കാണിക്കരുത് എന്നൊരു അപേക്ഷയുണ്ട്. അവരാരുടേയും തെറ്റിദ്ധാരണകള്‍ തിരുത്താതിരിക്കുന്നതാണല്ലോ നമ്മുടെ തടിക്കു നല്ലത്! (മേജര്‍ രവിയുടെ ബുദ്ധിസാമര്‍ത്ഥ്യം കണക്കിലെടുത്ത് സേവനം മതിയാക്കി പറഞ്ഞു വിട്ടതാണെങ്കില്‍, ഇന്ത്യന്‍ സേനയെക്കുറിച്ച് പ്രതീക്ഷയുണ്ട്. സേനയോടുള്ള മേജര്‍ രവിയുടെ പ്രതികാരമാണോ ഇത്തരം ചിത്രങ്ങളെന്നും സംശയിക്കാം.) - Superlikes!!!
ReplyDeleteഇതൊരല്‍പ്പം കടുത്തുപോയ വിമര്‍ശനമായിപ്പോയി.ഈ എഴുതിയത് മേജര്‍ സാറിനൊന്നയച്ചുകൊടുക്കരുതോ.ഇതിന്റെ അവസാനഭാഗമെങ്ങാനും മേജര്‍ രവി വായിക്കാനിട വന്നാല്‍ സത്യമായും അങ്ങേരിനി സിനിമയെടുക്കുന്നതിനുമുമ്പ് ഒരു നാലഞ്ചു വട്ടമെങ്കിലും ചിന്തിക്കുമെന്നുള്ളത് മൂന്നുതരമാണ്.ലാലേട്ടനാണെങ്കി പിന്നെ പ്രശ്നമില്ല.കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി പുള്ളിക്കാരന് പ്രേക്ഷകരെ എത്രത്തോളം വെറുപ്പിക്കാമോ അതിനപ്പുറവും നടത്തിക്കഴിഞ്ഞു.ഒരു വന്പ്രതീക്ഷയുണ്ടായിരുന്ന ചിത്രത്തിന്റെ പതനം എന്നല്ലാതെ എന്തു പറയാന്‍
ReplyDeleteharee yude sense of humour koodi varunnundu......
ReplyDeletehilarious review
വാല്‍ക്കഷണം കലക്കി :-)
ReplyDeleteപടം ഇനി ടിവിയില്‍ വരുമ്പോള്‍ ഒന്നു നോക്കാം...
Haree.. major raviyee ethil kooduthal keri ottikan illa.. iniyengilum ayal ee parupadi niruthmoo avoo! veruthey nirmathavindeyum nattukarudeyum cash kalayan ayit padachu vidunnathano enu thoni poyi!
ReplyDeleteഇത് കണ്ടഹാര്‍ അല്ല ഒരു ചിത്രഹാര്‍ പോലെ ഉണ്ട്...
ReplyDeleteഇങ്ങനെ കുറേ സിനിമകളിറങ്ങിയാൽ രസകരമായ ഇത്തരം റിവ്യൂകളെങ്കിലും വായിക്കാം എന്നൊരു പ്ലസ് പോയിന്റുണ്ട്. മേജർ രവീ ഒരു പടം കൂടി പ്ലീസ്. :)
ReplyDeleteശ്രീനിവാസന്റെ ‘ചിറകൊടിഞ്ഞ കിനാവുക’ളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം!
ReplyDeleteഈ ചിത്രം ഏതായാലും കാണാന്‍ പോകുന്നില്ല. അതീവ ദേശഭക്തനായ ഒരു മുസ്ലിം കഥാപാത്രം ഇതിലുണ്ടോ?
ReplyDeleteഹമ്മേ.. ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നേയ് :) മേജർ രവിയെങ്ങാനും ഈ റിവ്യൂ വായിച്ചാൽ അതോടെ പടം പിടുത്തം നിർത്തും :) ലാലേട്ടനും ബച്ചനും ഗസ്റ്റ് റോളിലാണെന്ന് കേട്ടിരുന്നു. ഇന്നലെ കിട്ടിയ ഒരു SMS: കണ്ടഹാർ കണ്ട വിഷമത്തിൽ ആൾക്കാർ കണ്ട’ബാർ’ ൽ കയറി അടി തുടങ്ങിയെന്ന് :) ഫാൻസിനെയാരെയും കാണുന്നില്ലല്ലോ - ബാറിലാണോ ആവോ :)
ReplyDeleteഹരി, ഈ സംവിധായകന് ഒരുക്കുന്ന കൂതറ മിലട്ടറീ മൂവീസ് ഞാനൊന്നു പോലും മുഴുവന്‍ കണ്ടിട്ടില്ല..മാക്സിമം അരമുക്കാല്‍ മണിക്കൂറ് സഹിച്ചു ബാക്കി ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്ത് എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നോക്കി നിര്‍ത്തും. കാണ്ടഹാര്‍ കാണുന്ന പ്രശ്നമില്ല, ഇന്ത്യന്‍ മിലട്ടറിയോട് ബഹുമാനവും മോഹന്‍ലാലിനോട് അല്പം ഇഷ്ടവും ഉള്ളത് കൊണ്ട്!
ReplyDeleteപിന്നെ ഇത്തരം നാടകങ്ങള്‍ ഇറക്കുന്നത് ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള അടവായാണ് ഞാന്‍ കാണുന്നത്. മിലട്ടറി എന്നാല്‍ ഇതു പോലെ കോമാളിക്കളിയാണെന്ന് കരുതി ശത്രുക്കള്‍ ടേക്ക് ഇറ്റ് ഈസി പോളിസിയുമായി വരും...പിന്നെ പറയണ്ടല്ലോ...ഭയങ്കര ബുദ്ധിയാ!
yes its a bad film...gud review haresesheta
ReplyDeleteനിരൂപണം നന്നായിട്ടുണ്ട്..പടം കണ്ട ഫാന്‍സ് മൊത്തം
ReplyDelete‘DISAPPOINTMENT‘ review ആണ് അദ്യ ദിവസം തന്നെ
നല്‍കിയത്..മേജര്‍ രവി കീര്‍ത്തിചക്രയില്‍ നേടിയെടുത്ത
കീര്‍ത്തിയൊക്കെ കളഞ്ഞു കുളിച്ചേ അടങ്ങൂ..പരമ പ്രധാനമായ
ഒരു സംഭവ കഥ സിനിമയാക്കുമ്പോള്‍ കാണിക്കേണ്ട ഗൌരവം
എന്തു കൊണ്ട് മേജര്‍ നല്‍കുന്നില്ല.. കേണലായ മോഹന്‍ലാലിനും
കുറച്ചൊക്കെ ഉത്തരവാദിത്വം വെണ്ടേ..
അങ്ങനെ പവനായി ശവമായി... എന്തൊക്കെയായിരുന്നു..? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
ReplyDeleteകലക്കന്‍ റിവ്യൂ...
പടം കണ്ടിട്ടേ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തൂ.. നന്നെങ്കില്‍ നന്നു അല്ലങ്കില്‍ അല്ല.. കാരണം പല വിമര്‍ശന നിരൂപണങ്ങളും വായിച്ച് കഴിഞ്ഞ് പടം കണ്ടിട്ട് നന്നായി തോന്നിയ അനുഭവം ഉള്ളതുകൊണ്ട് പറയുവാണ്
ReplyDeletetaj hotelile commando operation major raviyilude purake pratheeksikaam... entammooooooooooo....
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :) ഫാന്‍സിനും സംഗതികളൊക്കെ മടുത്തൂന്നു തോന്നുന്നു. അത്രേമെങ്കിലും ഗുണം ഈ പടം കൊണ്ടുണ്ടായെങ്കില്‍ അത്രേം നല്ലത്.
ReplyDeleteഅരവിന്ദ് പറഞ്ഞ അതിബുദ്ധി തന്നെയാവും... ഈ കമന്റിവിടെ കിടന്ന് പാക്കിസ്ഥാന് ചാരന്മാരെങ്ങാന് സംഗതി മനസിലാക്കുവോ? ഡിലീറ്റണോ? ;-)
മേജറിന്റെ അടുത്ത പടത്തെക്കുറിച്ചൊരു പത്രവാര്‍ത്ത ഇവിടെ കാണാം. സിനുമേടെ പേര് 'മുംബൈ ടെറര്‍'.
--
മോഹന്‍ലാല്‍ തനിക്കു 'ലെഫ്.കേണല്‍' പദവി നേടിതന്ന സംവിധായകന്:മേജര്‍ രവിക്കു ഒരു പരോപകാരം എന്ന നിലയിലാണ് 'കണ്ടഹാര്‍' നിര്‍മ്മിക്കാന്‍ തയ്യാറായതെന്നു വ്യക്തം.
ReplyDeleteലാലിന്‍്റെ കൂടെ ഒരു മലയാളം സിനിമയില്‍ അഭിനയിക്കണമെന്ന അമിതാഭ് ബച്ചന്്റെ ആഗ്രഹം ഒന്നു മാര്‍കറ്റ് ചെയ്തു നോക്കിയതാണു 'മേജര്‍'.
ലാലും, അമിതാഭും ആയി എന്നാല്‍ തമിഴില്‍ നിന്നാരെയെന്കിലും കിട്ടിയാല്‍ ഓള്ഇന്ദ്യ റിലീസ് ആക്കാമെന്നു വിചാരിച്ചു സൂര്യയെ സമീപിച്ചപ്പോള്‍ ആവശ്യത്തിനു ഡേറ്റില്ല. അങ്ങനെ ഇന്നീ കാണുന്ന പടം ഇങ്ങനെയൊക്കെയായി.
ഞാന്‍ പടം കണ്ടില്ല. അഭിപ്രായം ഇല്ലാത്തതു കൊണ്ടല്ല ട്ടോ, സന്ദര്‍ഭം കിട്ടിയില്ല. ഇനി ടിവിയില്‍ ഈ വിഷുവിനുണ്ടാവുമല്ലോ.
വിഷു ദിന പ്രത്യേക പരിപാടി "ബ്ലോക്ബസ്റ്റര്‍ ചലച്ചിത്രം, കണ്ടഹാര്‍"
ഈ നടന്മാരെന്ന് പറയുന്നവര്‍ സംവിധായകന്മാരുടെ കയ്യിലെ വെറും കളിപ്പാവകളാണോ? വര്‍ഷങ്ങളുടെ തഴക്കവും പഴക്കമുള്ള നടീ-നടന്മാര് പോലും ഇത്തരം ചവറ് സിനിമകളുടെ പേരില്‍ പൊതുജനമധ്യത്തില്‍ ഇങ്ങിനെ തൊലിയുരിക്കപ്പെടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ഇത്രയും നാളത്തെ അഭിനയപരിചയം കൊണ്ട് ഇവരെന്താണ് നേടിയത്? ഇത്തരം സ്ക്രിപ്റ്റുകളും അതിന്റെ ചിത്രീകരണ രീതികളും ഇവാല്യുവേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇവര്‍ക്ക് അത്തരം ഒരു ഇവാല്യുവേഷന് ടീമിനെ സ്വന്തമായി തീറ്റിപ്പോറ്റിക്കൂടെ?
ReplyDeleteമോഹന്‍ലാല്‍ എന്ന നടനെ വളരെ അധികം ആരാധിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍.. പക്ഷെ കഴിഞ്ഞ കുറെ കാലത്തെ ചിത്രങ്ങള്‍ കണ്ടത്തില്‍ നിന്നും എനിക്ക് മനസിലാകുന്നത് ഒന്നുകില്‍ ലാലേട്ടന് സ്വന്തം ബുദ്ധി ഉപയോഗികണം (എല്ലാം കൂട്ടുകാര്‍ക്ക് വേണ്ടി, എല്ലാത്തിനും അതിന്റെതായ വഴി.. തുടങ്ങിയ വര്‍ത്തമാനം നിര്‍ത്തണം ) അല്ലങ്ങില്‍ പണി നിര്‍ത്തി വീട്ടില്‍ ഇരിക്കണം.. അതാവുമ്പോ അദ്ദേഹത്തെ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിഷമം ഉണ്ടാകില്ല.. പല വാര്‍ത്തകളും കാണുന്നു, ലാലേട്ടന് ആയുര്‍വേദ ചികല്‍സ നടത്തി, മെലിഞ്ഞു എന്നൊക്കെ.. പക്ഷെ അദ്ദേഹത്തിനെ ചിത്രം കാണുമ്പോള്‍ തോനുന്നത്, പിഴിച്ചിലും ഉഴിച്ചിലും ഒക്കെ വെറും പാഴാണ് എന്ന്.. ആയുര്‍വേദത്തിനും അദ്ദേഹം മൂലം പേര്ദൂഷ്യം ഉണ്ടാവുകയാണ്.. മെലിയണം എന്ന് പറയുന്നില, പക്ഷെ കഥാപാത്രം അനുസരിക്കുന ഒരു ശരീരപ്രകൃതി ഉണ്ടാക്കിയാല്‍ നല്ലത്.. കുരുക്ഷേത്ര കാണുമ്പോള്‍ തോന്നിയത് "ദോണ്ടെ... കാര്‍ഗില്‍ മലയുടെ അടുത്ത് വേറൊരു മല - അല്ല അത് മേജറിന്റെ വയറയിരുന്നോ".. പണ്ട് ലാലേട്ടന് കോമഡി കാട്ടുമ്പോള്‍ ഒരു naturality ഉണ്ടായിരുന്നു.. ഇപ്പോള്‍ തമാശക്ക് വേണ്ടി എന്തോ ഒക്കയോ ചെയ്തു കൂട്ടുന്നു.. ഈ പോക്ക് പോയാല്‍, താമസമില്ലാതെ അദ്ദേഹത്തിന് അവശകലാകാരന്റെ പെന്ഷന്നു അപേഷികേണ്ടി വരും..
ReplyDeleteവളരെ അധികം വേദനയോടെ,
ഒരു ആരാധകന് ( ഈ ഫാന്‍ എന്ന് പറയുന്ന കോപ്രായം അല്ല )
സാറേ.. കാണ്ടഹാറിനു 2.75 കൊടുത്ത സ്ഥിതിക്ക് ഇതിനു ഒരു 3.75 എങ്കിലും കൊടുക്കാമായിരുന്നു..അതിനേക്കാള്‍ എത്രയോ ഭേദം ആണ് ഇത്...
ReplyDelete( വെറുതെ അല്ല വെറും 100 രൂപ വെച്ചിട്ടും ഈ 'വിശേഷത്തിനു' ഒരു പരസ്യം പോലും കിട്ടാത്തത് ..സംവിധായകരുടെ ശാപം ആണ്..)