
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 4.50 / 10
: 3.00 / 05
: 2.50 / 05
: 3.00 / 10
: 4.50 / 10
: 3.00 / 05
: 2.50 / 05
Cast & Crew
Karyasthan
Karyasthan
Directed by
Thomson
Produced by
Neeta Anto
Story, Screenplay, Dialogues bySibi K. Thomas, Udaykrishna
Starring
Dileep, Akhila, Vandana, Madhu, G.K. Pillai, Suraj Venjaramood, Salim Kumar, Siddique, Biju Menon, Janardhanan, Suresh Krishna, Ganesh Kumar, Sadique, Manoj, Harisree Ashokan, Anoop Chandran, Shammy Thilakan etc.
Cinematography (Camera) by
P. Sukumar
Editing by
Mahesh Narayanan
Production Design (Art) by
Salu K. George
Music by
Berny-Ignatius
Lyrics by
Kaithapram Damodaran Namboothiri
Background Score by
Rajamani
Make-Up by
Sudevan
Costumes by
Assis Palakkad
Choreography by
Brinda
Action (Stunts / Thrills) by
Mafia Sasi
Banner
Ann Mega Media
സിനിമയുടെ ഇതരമേഖലകളെ അപേക്ഷിച്ച് സാങ്കേതിക വിഭാഗമാണ് മുന്നില്‍ നില്‍ക്കുന്നത്. പി. സുകുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍, ചില ചില്ലറ ഇഫക്ടുകളോടെ മഹേഷ് നാരായണന് തെറ്റില്ലാതെ ചേര്‍ത്തുവെച്ചിട്ടുണ്ട്. രണ്ടു നാളു കഴിയുമ്പോള്‍ തിയേറ്ററുകാര്‍ക്ക് കത്രികവെയ്ക്കുവാന് ഇനിയുമേറെ മിച്ചമുണ്ട് എന്നുമാത്രം. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം, അസീസ് പാലക്കാടിന്റെ വസ്ത്രാലങ്കാരം, സുദേവന്റെ ചമയം എന്നിവയും ചിത്രത്തിനുതകുന്നു. മാഫിയ ശശി ഒരുക്കിയിട്ടുള്ള സംഘട്ടന രംഗങ്ങള്‍ ചിലതെങ്കിലും പൂര്‍ണമായും ഒഴിവാക്കാം, മറ്റു ചിലതിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയുമാവാം. ബൃന്ദയും സംഘവും ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്ക് ഏറെ മികവില്ലെങ്കിലും, കുറഞ്ഞപക്ഷം മടുപ്പു കൂട്ടുന്നെങ്കിലുമില്ല.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെഴുതി ബേണി-ഇഗ്നേഷ്യസ് സംഗീതം നല്‍കിയിരിക്കുന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍. ഇവയില്‍ മധു ബാലകൃഷ്ണന്, പ്രീത കണ്ണന്, തുളസി എന്നിവരൊരുമിച്ച് പാടിയിരിക്കുന്ന "ഓണവില്ലിന് തമ്പുരുമീട്ടും..." എന്നതൊഴിച്ച് മറ്റുള്ളവയൊന്നും ചിത്രത്തിലാവശ്യമെന്നു തോന്നിയില്ല. ബെന്നി ദയാല്‍ ആലപിച്ചിരിക്കുന്ന "വാ, കുരുവികളേ!" എന്ന ഗാനരംഗത്തില്‍, ടെലിവിഷന്‍ സീരിയല്‍ നടീനടന്മാര് സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പം ചുവടുവെയ്ക്കുന്നു എന്ന കൌതുകമുണ്ട്. നാടോടിശീലിന്റെ ശൈലിയില്‍ അഫ്സല് പാടിയിരിക്കുന്ന "തേനിക്കപ്പുറം..." എന്ന ഗാനം കേള്‍ക്കുവാനും കൊള്ളാം.
പറഞ്ഞ കഥ തന്നെ വീണ്ടും പറഞ്ഞിരിക്കുന്ന രചയിതാക്കളെ വിട്ട്, പുതുതായെന്തെങ്കിലും കൈയ്യിലുള്ളവരെ കൂട്ടുപിടിച്ചാല്‍ സംവിധായകനെന്ന നിലയില്‍ തോംസണിന് പിടിച്ചു നില്ക്കാം. അങ്ങിനെയൊരു ബുദ്ധി അടുത്ത ചിത്രത്തിലെങ്കിലും തോസണിനും, നൂറ്റൊന്നാമത് ചിത്രത്തിലേക്ക് കടക്കുന്ന ദിലീപിനും ഉണ്ടായെങ്കില്‍ ചിത്രത്തിന്റെ തുടക്കത്തില്‍ ദൈവത്തിനു പറഞ്ഞ നന്ദിക്ക് ഒരര്‍ത്ഥമുണ്ടാവും. അത്രയെങ്കിലും ഗുണം ഈ 'കാര്യസ്ഥ'നു ചെയ്യുവാനായെങ്കില്‍, ചിത്രം കഴിയുമ്പോള്‍ അറിയാതെ പറഞ്ഞുപോവുന്നത് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കും പറയാം, 'Thank God'.
ദിലീപിന്റെ സെഞ്ച്വറി ചിത്രം 'കാര്യസ്ഥ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Peru kettappol thanne cinema endaayirikkum ennurappaayirunnu. Posters kandappol urappaayi, mattoru malayaala cinema kolapaathakam aayirikkum ennu. Ee review koode aayappol urappichu, intervelinu irangipporaanaayittu veruthe keranda ennu.
ReplyDeleteഅപ്പോൾ സ്വെഞ്ചറിയുടെ ഗുണമൊന്നുമില്ല..അല്ലേ
ReplyDeleteഇതിനെയാണ് സാധാരണ “പാഴായിപ്പോയ സെഞ്ച്വറി” എന്നു പറയുന്നത്... കാശു കളയുന്നില്ല.. അതു തീരുമാനമായി..
ReplyDeleteit cannot be said as a borin film.its a nice entertainer.but its the copy or can be said a remake of hindi film kuch tum kaho kuch hum kahain (fardeen khan starrer).dear story writers dont say that u hav written this story.its d exact copy of that film wit a slight modification that is suresh krishnas character.any way nice job for remodifying that film
ReplyDeleteസമയംകൊല്ലി എന്ന് വിളിക്കാവുന്ന ഒരു ചിത്രം! ഒരുപാട് തേഞ്ഞതും ചീഞ്ഞതും ആയുള്ള മസാലകള്‍ ചേര്‍ത്ത ഒരു വസ്തു. സിനിമ എന്നെങ്കിലും വിളിക്കണം എങ്കില്‍ സ്വന്തമായുള്ള ഒരു അസ്തിത്വം എങ്ങിലും വേണ്ടേ.. അതായത് കഥ. മലയാള സിനിമാ രചയിതാവ്/സംവിധായകന് എന്നത് അന്യഭാഷാ മോഷ്ടാവ് എന്നതിന്റെ പര്യായമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഈ ചിത്രം കണ്ടവര്‍ ദയവായി ഈ ലിങ്ക് ഒന്ന് നോക്കൂ..
ReplyDeletehttp://www.imdb.com/title/tt0327004/
aa serial nadanmarude pattu kandappol "saroja"yile pattu thanne aanu orma vannath.
ReplyDeleteudayakrishna -sibi k thomasine ban cheyyanam.
Onavaillu song sounds like 'Engal veetil ella naalum karthikai" form vanathaipole.. Cliche song..ithaano ithile kollavunna song..kashtam..
ReplyDeleteഉദയ-സിബി മാരെ മലയാളസിനിമയില്‍ നിന്നും ചാടിക്കേണ്ട സമയം കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചവറുകള്‍ ഇറക്കുന്നത് ഇവരാണല്ലോ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവരുടെ പടങ്ങള്‍ ഓടാന്‍ തുടങ്ങിയതിനു ശേഷമാണ് മലയാള സിനിമകളുടെ മൂല്യം ഇടിഞ്ഞത്.
ReplyDeleteകുറെ ഹിന്ദി , ഇംഗ്ലിഷ്, തമിഴ് ചിത്രങ്ങള്‍ സിഡി ഇട്ടു കണ്ട് അതില്‍ നിന്നും സീനുകളെടുത്ത് തിരക്കഥ എഴുതുക- ഇതിനൊക്കെ അപാരം കഴിവും ധൈര്യവും തന്നെ വേണം- നമിച്ചു മച്ചൂ.
'മലയാളി പെണ്ണേ' എന്ന പാട്ട് മറന്നു പോയൊ?..അത് നല്ല ഒരു ഗാനമാണ്.
ReplyDeleteഅഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ReplyDelete'കുഛ് തും കഹോ, കുഛ് ഹം കഹേന്‍', ചിത്രം കണ്ടിട്ടില്ല. വിക്കിയിലെ സംക്ഷിപ്തം വായിച്ചിട്ട് ഏതാണ്ടൊരു സാമ്യമൊക്കെ തോന്നുന്നുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കാരണം, ഫര്‍ദീന്‍ ഖാന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കുടുംബങ്ങളോടുള്ള ബന്ധം എന്നിവ അതില്‍ നിന്നു വ്യക്തമായില്ല. ചിത്രത്തിന്റെ ഒറിജിനലിനെക്കുറിച്ചുള്ള സൂചനക്ക് നന്ദി.
"ഓണവില്ലിന് തമ്പുരുമീട്ടും..." കൊള്ളാവുന്ന സോങ്ങ് എന്ന് വിശേഷത്തില്‍ പറഞ്ഞിട്ടുണ്ടോ? "മലയാളിപ്പെണ്ണേ..." പാടിയവരത് (പ്രത്യേകിച്ചും മെയില്‍ വോയിസ്) കുളമാക്കി എന്നു തോന്നി, ഭാവം തീരെയില്ല. അതിന്റെ ചിത്രീകരണവും പരമബോറ്.
--
കൊഴപ്പമില്ല എന്ന് തോന്നുന്നു എന്നാ കേട്ടെ... എന്തായാലും ദിലീപ് മോന് അത്ര പോര കൊറച്ചു കാലം ആയിട്ട്...
ReplyDeletebhai how can we create popular posts using the feedburner.. please help me.
ReplyDelete'മലയാളിപ്പെണ്ണേ' എന്ന ഗാനത്തിന്റെ ഭാവത്തെപ്പറ്റി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ദാസേട്ടനൊക്കെ ഈ ജനുസ്സില്പെട്ട പാട്ടുകളൊക്കെ പാടികേട്ടിട്ടുള്ളതുകൊണ്ടാവാം, എന്തായാലും യേശുദാസ് ആയിരുന്നു എങ്കില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി ഈ ഗാനം മാറിയേനേ എന്ന് ആദ്യം കേട്ടപ്പോള്‍ തന്നെ തോന്നി.
ReplyDeleteഹരീ..
ReplyDeleteഇനിയും ഉദയ്-സിബി വണ്ടിക്ക് തലവെക്കുന്നത് നിര്‍ത്താറായില്ലേ!!!
hari puthya padangal oke vannu....
ReplyDeleteമലയാളി പെണ്ണേ നിന്റെ മുഖശ്രീയിലായിരം
ReplyDelete