
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 4.50 / 10
: 2.50 / 05
: 2.00 / 05
: 3.00 / 10
: 4.50 / 10
: 2.50 / 05
: 2.00 / 05
Cast & Crew
Oridathoru Postman
Oridathoru Postman
Directed by
Shaji Azeez
Produced by
Shaji T., Basheer Silsila
Story / Screenplay, Dialogues byShaji Azeez / K. Gireesh Kumar
Starring
Kunchacko Boban, Innocent, Sarath Kumar,Meera Nandan, Sreekkutty, Kalabhavan Mani, Jaffer Idukki, Suraj Venjarammoodu, Salim Kumar, Kalabhavan Prajod, Ibrahim Kutty etc.
Cinematography (Camera) by
Anand Balakrishnan
Editing by
V. Saajan
Production Design (Art) by
Ranjith Kotheri
Effects by
Charles Rajesh
Music by
Mohan Sithara
Lyrics by
Kaithapram Damodaran Namboothiri, Anil Panachooran
Make-Up by
Hasan Vandoor
Costumes by
Suresh Fitwell
Action (Stunts / Thrills) by
Run Ravi
Banner
Nila Creations
ആനന്ദ് ബാലകൃഷ്ണന് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചയ്ക്ക് കാര്യമായ പുതുമയൊന്നും സമ്മാനിക്കുന്നില്ലെങ്കിലും, ഈയൊരു ചിത്രത്തിന് ഇതു തന്നെ അധികമാണ്. വി. സാജന്റെ ചിത്രസന്നിവേശത്തെക്കുറിച്ചും ഇതു തന്നെ പറയാം. രഞ്ജിത്ത് കൊത്തേരിയുടെ കലാസംവിധാനവും; ഹസന് വണ്ടൂരിന്റെ ചമയം, സുരേഷ് ഫിറ്റ്വെല്ലിന്റെ വസ്ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തുന്നു. ആവശ്യത്തിനു മാത്രം ഉപയോഗിച്ചിരിക്കുന്നതിനാല്‍ റണ്‍ രവി ഒരുക്കിയിരിക്കുന്ന സംഘട്ടനങ്ങള്‍ മടുപ്പിക്കുന്നില്ല. ചിത്രത്തിനു പശ്ചാത്തലശബ്ദങ്ങള്‍ നല്‍കിയതാരെന്നറിയില്ല, ആരാണെങ്കിലും ശബ്ദമലിനീകരണമാണ് ആ പേരില്‍ നടത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അനില്‍ പനച്ചൂരാനുമെഴുതി മോഹന്‍ സിത്താര സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളും അസഹനീയം.
തീവ്രവാദമെന്നും മറ്റും പറഞ്ഞ് കാടുകയറാതെ, ലോട്ടറിയുമായും മറ്റും ബന്ധപ്പെട്ട ചില ഏടുകള്‍ മാത്രമായിരുന്നു ചിത്രമെങ്കില്‍ ഇതിലുമേറെ മികവ് ഇതിനുണ്ടാകുമായിരുന്നു. എന്താണ് പറയേണ്ടത്, അതെങ്ങിനെ സിനിമയിലൂടെ നന്നായി പറയാം; ഈ ധാരണയൊന്നുമില്ലാതെ പടം പിടിക്കുവാനിറങ്ങുമ്പോള് ഇതിലും നല്ലതൊന്നും പ്രതീക്ഷിച്ചിട്ടും കാര്യമില്ല. ഇനിയിപ്പോള്‍, കേള്‍ക്കുവാന്‍ ഇമ്പമുള്ളൊരു നല്ല സിനിമാപ്പേര് ഈ വിധം പാഴാക്കിയതിന് അണിയറക്കാര്‍ക്ക് സ്വയം പഴിക്കാം.
പിന്കുറിപ്പ്: പറയുമ്പോ എല്ലാം പറയണമല്ലോ, ചിത്രത്തിന്റെ തുടക്കത്തില്‍ പേരെഴുതി കാണിക്കുമ്പോഴുള്ള ഗ്രാഫിക്സ് രസമുണ്ടായിരുന്നു. കുറഞ്ഞപക്ഷം, വെള്ള എഴുത്തും ചുവന്ന വരയുമല്ല ഉപയോഗിച്ചതെന്നെങ്കിലും സമാധാനിക്കാം.
--
നവാഗതനായ ഷാജി അസീസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, ഇന്നസെന്റ്, മീര നന്ദന് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഒരിടത്തൊരു പോസ്റ്റ്മാന്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
suicide aayipoyi lle...
ReplyDeleteസത്യം പറഞ്ഞാല്‍ പേര് കേട്ടപ്പോള്‍ കാണണം എന്നു കരുതിയതാണ്. പുതിയ സംവിധായകന് കൂടി ആയിരുന്നതുകൊണ്ട് മുന്‍ധാരണകള്‍ ഇല്ലാത്തതും അങ്ങനെ തോന്നാന്‍ ഒരു കാരണമായിരിന്നു.
ReplyDeleteഇനി ഇപ്പോള്‍ ആ വിചാരം ഉപേക്ഷിച്ചു. ടിവിയില്‍ വരുമ്പോള്‍ സമയമുണ്ടെങ്കില്‍ ഒന്നു നോക്കാം.. :)
വെറുതെ ഒരു സിനിമ കണ്ടു റിവ്യൂ ഇടുന്ന രീതി മാറ്റി നല്ല സിനിമകള്‍ (ഭാഷ ഭേദ മന്യേ) കണ്ടു റിവ്യൂ ചെയ്യാന്‍ ഹരി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഒരിടത്തൊരു പോസ്റ്റുമാന് ഒക്കെ പേര് കണ്ടു തെറ്റിദ്ധരിച്ചു പദ്മരാജന് ചിത്രം പോലെയിരിക്കുമോ എന്നൊക്കെ കരുതുന്നത് തന്നെ ആന മണ്ടത്തരമല്ലേ അതും ഹരിയെപോലെ ഒരുപാട് ചിത്രങ്ങള്‍ റിവ്യൂ ചെയ്ത ആള്.
ReplyDeleteസ്വലേ പോലെയുള്ള എത്രയോ മോശമല്ലാത്ത ചിത്രങ്ങള്‍ റിവ്യൂ ചെയ്യാതെ വിടുന്നു. അപൂര്‍വ പോലുള്ള ആറാം കിട ചിത്രങ്ങള്‍ വരെ റിവ്യൂ ചെയ്തിട്ടില്ലേ. അതൊക്കെ ഒഴിവാക്കാമല്ലോ. തമിഴിലും, ഹിന്ദിയിലുമൊക്കെ എത്രയോ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നു.
ഹരീ, സത്യത്തില്‍ ഷാജി അസീസ് നവാഗത സംവിധായകനാണോ??? ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമല്ലേ??? Shakesperare M.A മലയാളം എന്ന ചിത്രം സംവിധാനം ചെയ്ത Shaiju –Shaji യിലെ ഷാജി യല്ലേ ഈ ഷാജി അസീസ്.????
ReplyDeleteഹരി,
ReplyDeleteഷാജി അസീസിന്റെ ആദ്യ സ്വന്തന്ത്ര സിനിമ എന്നതല്ലേ ശരി?
കയ്യില്‍ കാശും വെറുതെ കളയാന്‍ സമയവും ഉള്ളവര്‍ നമ്മുടെ മാതൃഭാഷയിലെ സിനിമക്ക് ഒരു സംഭാവന കൊടുക്കുകയാണ് എന്ന് കരുതി ഒന്നും പ്രതീക്ഷിക്കാതെ പുതിയ മലയാളപടം കാണാന്‍ പോകുക. അവസാനം വരെ കാണാന്‍ പറ്റുമെങ്കില്‍ കാണുക അല്ലെങ്കില്‍ കിടന്നുറങ്ങാം, ഇറങ്ങി പോകാം, ഈ നിലപാട് കൈ കൊണ്ട എന്റെ സുഹൃത്ത് വിനയന്റെ പുതിയ പടത്തിന്റെ ഇന്റെര്വല് സമയത്ത് തീയറ്ററില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞു, "ഇത്രയും എതിര്‍പ്പുകള്‍ക്കിടയിലും ചങ്കൂറ്റത്തോടെ ഈ പടം എടുക്കുന്നെന്നു കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചതാണ് വിനയന് 50 രൂപ കൊടുക്കണം എന്ന്, അത് സാധിച്ചു. ഇനി കണ്ടിരിക്കാന്‍ വയ്യ , പോവാണ് " എന്ന്. എങ്ങനെ ഉണ്ട് ?
ReplyDeleteട്രെയിലര്‍ കണ്ടപ്പോഴേ അത്ര പിടിച്ചില്ല.
ReplyDeleteഹോ ഇതൊക്കെ ഒരു പടം ആണോ? കണ്ടിട്ട് മനം മടുത്തു പൊയ്...
ReplyDelete