
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.50 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
We Are Family
Directed by
Siddharth P. Malhotra
Produced by
Karan Johar, Hiroo Yash Johar
Story, Screenplay / Dialogues byGigi Levangie Grazer, Venita Coelho / Nirenjan
Starring
Kajol, Kareena Kapoor, Arjun Rampal, Aanchal Munjal, Nominath Ginsburg, Diya Sonecha
Cinematography (Camera) by
Mohanan
Editing by
Deepa Bhatia
Production Design (Art) by
Shashank Tere
Music by
Shankar-Ihsaan-Loy
Background Score by
Raju Singh
Lyrics by
Irshad Kamil, Anvita Dutt Guptan
ഷി
Costumes by
Shiraz Siddique, Manish Malhotra
Choreography by
Bosco Caesar
Banner
Dharma Productions
കജോള്‍ എന്ന അഭിനേത്രിയുടെ അഭിനയമികവ് തന്നെയാണ് ചിത്രത്തെ ഇത്രത്തോളം ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം. അര്ജുന് രാംപാല്‍, കരീന കപൂര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ കജോളിന്റെ പ്രകടനത്തില്‍ അപ്രസക്തമായിപ്പോവുന്നു. കുട്ടികളോടുത്തുള്ള രംഗങ്ങളിലെ കജോളിന്റെ മികവ് എടുത്തു പറയേണ്ടതുണ്ട്. അതിവൈകാരികമായ ഭാഗങ്ങളൊക്കെ പക്വതയോടെ, നിയന്ത്രണത്തോടെ അവതരിപ്പിക്കുവാനും കജോളിനു കഴിഞ്ഞു. കുട്ടികളായെത്തുന്ന ആഞ്ചല്‍, നോമിനാഥ്, ദിയ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഇവരില്‍ ദിയ അവതരിപ്പിച്ച അഞ്ജലിയുടെ ഓമനത്വമുള്ള മുഖവും കുസൃതി നിറഞ്ഞ ചോദ്യങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
ഏറെ സമയവും കെട്ടിടങ്ങള്‍ക്കുള്ളില്‍ ചുറ്റിത്തിരിയുന്ന ക്യാമറ പകര്‍ത്തുന്ന രംഗങ്ങള്‍ വിരസമാവാതെ കാക്കുവാന്‍ ഛായാഗ്രാഹകന്‍ മോഹനനു സാധിച്ചു. ശശാങ്ക് തേരെയുടെ കലാസംവിധാനവും ഷിറാസ് സിദ്ദിഖ്, മനീഷ് മല്‍ഹോത്ര തുടങ്ങിയവരുടെ വസ്ത്രാലങ്കാരവും കഥാപരിസരങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നന്നായിണങ്ങുന്നു. ദീപ ഭാട്ടിയയുടെ ചിത്രസന്നിവേശം, രാജു സിംഗ് ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം ഇവയൊക്കെ കൂടി ചേരുമ്പോള്‍ സാങ്കേതികമായും ചിത്രം മികവ് പുലര്‍ത്തുന്നു. ശങ്കര്‍-ഇഹ്സാന്‍-ലോയ് ഈണമിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും, ബോസ്കോ സീസറിന്റെ ഈണത്തിനൊപ്പിച്ച ചുവടുകളും ഒന്നിക്കുന്ന ഗാനരംഗങ്ങളും ആകര്‍ഷകം. ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന പ്രമേയസംഗീതവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
'രണ്ടമ്മമാര് ചേര്‍ന്നൊരു കുടുംബത്തിനു സാധ്യതയുണ്ടോ?' എന്നാണ് ചിത്രത്തിന്റെ പരസ്യവാചകം. സാധ്യതയില്ലാതില്ല എന്നൊരു തോന്നലാണ് കണ്ടു കഴിയുന്ന പ്രേക്ഷകനുണ്ടാവുക. ബന്ധങ്ങളോട് കുറച്ചുകൂടി അയഞ്ഞൊരു സമീപനം നമുക്കുണ്ടാവുന്നത് നന്നാണ് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ചിത്രം നല്‍കുന്നുണ്ട്. ചില രംഗങ്ങളൊക്കെ അതേ പടി പകര്‍ത്തി വെച്ചിരിക്കുന്നതും, സംഭാഷണങ്ങള്‍ പലതും കേവലം പരിഭാഷപ്പെടുത്തല്‍ മാത്രമായിപ്പോവുന്നതും 'സ്റ്റെപ്പ്മോം' കണ്ടവരെ അലോസരപ്പെടുത്തിയേക്കാം. 'സ്റ്റെപ്പ്മോം' കണ്ടവര്‍ക്ക് ഹിന്ദി പതിപ്പ് നല്ലൊരു അനുഭവമാകുവാന്‍ സാധ്യത കുറവാണെങ്കിലും; അത് കാണാത്തവര്‍ക്ക് തീര്‍ച്ചയായും കാണുവാന്‍ ശ്രമിക്കാവുന്ന ഒന്നാണ് 'വി ആര് ഫാമിലി'.
ഈ കൊല്ലം ഓണത്തിനു പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്നൊഴികെ എല്ലാം തന്നെ കാല് കാശിനു ഗുണമില്ലാത്തവയായിരുന്നു. അവയെ ഉള്‍പ്പെടുത്തി ഒരു പോള്‍ എന്നതിനും കാര്യമായ പ്രസക്തിയൊന്നുമില്ല. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ പകുതി വോട്ടുകളോളം നേടി (80 - 49%) 'ആത്മകഥ' ഒന്നാമതെത്തിയിരിക്കുന്നു. സഹതാപതരംഗത്തിലാവണം വിനയന്റെ 'യക്ഷിയും ഞാനി'നും 53 വോട്ടുകള്‍ നേടി രണ്ടാമതെത്തുവാനായി. 'നീലാംബരി'യും 'പാട്ടിന്റെ പാലാഴി'യും പിന്നെ പോള്‍ തുടങ്ങിയപ്പോള്‍ റിലീസ് ചെയ്യാതിരുന്നതിനാല്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാതെപോയ '3 ചാര് സൌ ബീസ്', 'നിറക്കാഴ്ച', 'ഫിഡില്‍' തുടങ്ങിയവയൊക്കെ പ്രേക്ഷകരുടെ ദുഃസ്വപ്നമായി മാറിയ ചിത്രങ്ങളാണ്. പോള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ തിയേറ്ററുകള്‍ വിട്ട അവയെക്കുറിച്ച് ഇനിയുമെന്തു പറയുവാന്‍!

കജോള്‍, കരീന കപൂര്‍ എന്നിവര്‍ നായികമാരായെത്തുന്ന സിദ്ധാര്‍ത്ഥ് പി. മല്‍ഹോത്ര ചിത്രം 'വി ആര് ഫാമിലി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ഒപ്പം 2010-ലെ ഓണത്തിനിറങ്ങിയ മലയാളം സിനിമകളില്‍ മികച്ചതേതെന്നു തേടിയ പോള്‍ ഫലവും.
ReplyDelete--
newnHaree #WeAreFamily: Family story with a difference, be there with your family! Coming soon: http://bit.ly/cv-reviews #WaF
9:20 PM Sep 3rd via web
--
ennittum 6??
ReplyDeleteboss. thaangal Angaaditheru kandirunno? Athu pole thanne Kalavaani. Randum valare nannaayittundu. Ente oru tamizh suhruthinoppamaanu Kalavaani kandathu. Ingini oru chithram polum malayaalathilundo ennu avan chodichappo, utharamillaandaayi.
Aduthirangiya Jnan Mahaan alla - oru pure entertainer aanengil polum endu nannaayittaanu eduthirikkunnathu.
വിശേഷം റേറ്റിംങ്ങുമായി ചേരാത്തപോലെ തോന്നുന്നു!!!
ReplyDeleteഅതുപോലെ ഓണച്ചിത്രങ്ങളില്‍ യക്ഷിയും ആത്മകഥയുമല്ലാതെ വേറേ ഏതെങ്കിലും കണ്ടിരിന്നോ?
ReplyDeleteചിത്രങ്ങൾ ഇതിൽ പറഞ്ഞതൊന്നും കാണത്തതുകൊണ്ട് അഭിപ്രായിക്കുന്നില്ല
ReplyDeleteഅഭിനയം, സാങ്കേതികം, പാട്ട്/നൃത്തം/ആക്ഷന്‍; ഇവയുടെ മികവാണ് ചിത്രത്തിന്റെ റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. വിശേഷത്തിലും ഇവയൊക്കെ നന്നായി എന്നു തന്നെയല്ലേ എഴുതിയിരിക്കുന്നത്? അപ്പോള്‍ ചേര്ച്ചക്കുറവില്ല.
ReplyDelete'കലവാണി' കണ്ടില്ല, 'അങ്ങാടിത്തെരു' കണ്ടിരുന്നു. ഇഷ്ടമായ ഒരു ചിത്രമാണത്.
(ഓണച്ചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമേ കണ്ടുള്ളൂ. മറ്റുള്ളവയൊക്കെ, വളരെ പരിതാപകരമായ ചിത്രങ്ങളെന്ന് വിശ്വാസ്യയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും അറിവു കിട്ടിയതിനാല്‍ തലവെയ്ക്കേണ്ടി വന്നില്ല. 'നിറക്കാഴ്ച' ആദ്യ ദിനം മോണിംഗ് ഷോയ്ക്ക് പോവാനിരുന്നതാണ്. തിയേറ്ററില്‍ വിളിച്ചപ്പോള്‍ പെട്ടി എത്തിയില്ല അതുകൊണ്ട് രാവിലെ ഷോ ഇല്ല എന്നു പറഞ്ഞു. പിന്നെ സമയം കണ്ടെത്തുവാന്‍ കഴിഞ്ഞുമില്ല. ദൈവമുണ്ടെന്നൊക്കെ വിശ്വസിച്ചു പോവുന്ന ഒരു സംഭവമായി ഇത്. :-D)
:)
ReplyDeleteഇതൊരല്‍പ്പം ഓവര്‍ റേറ്റിങ്ങ് ആയിപ്പോയി. ജൂലിയ റോബര്‍ട്ട്സും സൂസന് സറെണ്ടനും അനശ്വരമാക്കിയ കഥാപാത്രങ്ങളോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ 'വി ആര് ഫാമിലി'യിലെ അഭിനേതാക്കള്ക്കായിട്ടില്ല. ഒറിജിനലുമായി താരതമ്യം ചെയ്തതുകൊണ്ടാകാം പല സീനുകളും റീമെയ്ക്ക് ചെയ്ത് വികൃതമാക്കിയതുപോലെ തോന്നി.
ReplyDeleteഎന്റെ സിദ്ധാര്‍ഥേ എടുത്താല്‍ പൊങ്ങുന്നത് പൊന്തിച്ചാല്‍ പോരേ?
(ഇതിന്റെ വിഷമം തീര്‍ക്കാന്‍ 'സ്റ്റെപ്പ് മോം' ഡിവിഡി ഒന്നു കൂടി ഇട്ടുകണ്ടു.)
ഇപ്പോ ഒറിജിനല്‍ ഒന്ന് കാണുവാനൊരാഗ്രഹം. :)
ReplyDelete