
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 1.00 / 10
: 3.00 / 10
: 2.00 / 05
: 1.50 / 05
: 1.00 / 10
: 3.00 / 10
: 2.00 / 05
: 1.50 / 05
Cast & Crew
Vandae Maatharam
Vandae Maatharam
Directed by
Aravind T.
Produced by
Henry
Story, Screenplay / Dialogues byHenry / A.K. Santhosh
Starring
Mammooty, Arjun, Sneha, Shraddha Arya, Deepak J.D., Jagadish, Jai Akash, Riyaz Khan, Nassar, Rajan P. Dev, Raj Kapoor etc.
Cinematography (Camera) by
Paneer Selvam, Rajesh Yadav
Editing by
Ram Rao, Uday Sankar
Production Design (Art) by
Name
Music by
D. Imman
Lyrics by
Vayalar Sarath Chandra Varma, Mankombu Gopalakrishnan
Make-Up by
Name
Costumes by
Name
Choreography by
Name
Action (Stunts / Thrills) by
Allan Amin
Banner
Pangaj Productions Pvt. Ltd.
രണ്ട് മൂന്നു വര്‍ഷമെടുത്ത് പൂര്ത്തിയാക്കിയതുകൊണ്ടാവാം സാങ്കേതിക വിദഗ്ദ്ധരുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. പല വിഭാഗത്തിനും പലയിടത്തും പലരുടെ പേരാണ് കാണുന്നത്. (ഉദാ: അല്ലന് അമീന് / അനല്‍ അരശ്; ഇരുവരുടേയും പേര് സംഘട്ടന സംവിധായകരുടെ പേരായി കാണുന്നു.) പനീര്‍ ശെല്‍വവും രാജേഷ് യാദവും പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് കാര്യമായ മികവില്ല. ഇഫക്ടുകളുടെ സഹായത്തോടെ ഒരുക്കിയതിനാലാവാം, പലയിടത്തും ദൃശ്യങ്ങളുടെ നിലവാരവും തഥൈവ. രാമറാവുവും ഉദയ് ശങ്കറും ഒരുമിച്ചു ചെയ്തിരിക്കുന്ന ചിത്രസന്നിവേശത്തിനും ഈ കുറവുകളില്‍ നിന്നും ചിത്രത്തെ രക്ഷിക്കുവാനായിട്ടില്ല. കലാസംവിധാനം, വസ്ത്രാലങ്കാരം, ചമയം എന്നീ വിഭാഗങ്ങള്‍ ചിത്രത്തിനു വേണ്ടുന്ന മികവിലെത്തിയിട്ടുണ്ട്. സംഘട്ടന രംഗങ്ങള്‍ പലതും ഭൂമിയില്‍ ഗുരുത്വാകര്ഷണമില്ലെങ്കില് മാത്രം സാധിക്കുന്നവയാണെങ്കിലും ചിലതൊക്കെ കണ്ടിരിക്കാന്‍ രസമാണ്.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും മങ്കൊമ്പ് ഗോപാലകൃഷ്ണനും വരികളെഴുതി ഡി. ഇമ്മന്‍ ഈണമിട്ട മൂന്നു ഗാനങ്ങള്‍ ഒരാവശ്യവുമില്ലാതെ ചിത്രത്തില്‍ കാണാം, കേള്‍ക്കാം. ഡി. ഇമ്മന്റെ സംഗീതം തരക്കേടില്ലെങ്കിലും വരികളുടെ അവസ്ഥ പരിതാപകരം. മലയാളമാണോ എന്ന് സംശയിച്ചു പോവുന്ന തരത്തില്‍ പാടുന്ന ഗായകര്‍ കൂടിയാവുമ്പോള്‍ പാട്ടുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിനും പുറമേയാണ് അല്പവസ്ത്രത്തിലെത്തുന്ന നര്‍ത്തകിമാരുടെ ഇളകിയാട്ടങ്ങള്‍. അല്പമൊരു സമാധാനമുള്ളത് കല്യാണിയുടെ ശബ്ദത്തിലുള്ള "സാരംഗിയില്‍..." എന്നു തുടങ്ങുന്ന ഗാനമാണ്.
ദയവുചെയ്ത് ഇത്തരം പടങ്ങളൊക്കെയെടുത്ത് 'വന്ദേ മാതരം' എന്നൊന്നും പേരിട്ടിറക്കരുത്. ദേശസ്നേഹം തലക്കു പിടിച്ചവര്‍ പോലും പിന്നീടിത് ഉച്ചരിക്കുവാന്‍ ഒന്നറയ്ക്കും. തീവ്രവാദത്തിനെതിരെ ഹെന്‍ട്രിയും കൂട്ടരുമൊരു പടമെടുത്തപ്പോള്‍, അതു തന്നെ ഇന്ത്യയ്ക്കെതിരെയുള്ള തീവ്രവാദമായിപ്പോയി എന്നാണ് ഇങ്ങിനെ ചിന്തിക്കുമ്പോള്‍ തോന്നുന്നത്. ഇനിയൊരു ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് ഹെന്‍ട്രിക്ക് ഇത്തരം ബുദ്ധിയൊന്നും തോന്നാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു!
പിന്കുറിപ്പ്: മോഹന്‍ലാലിന്റെ 'ഒരു നാള് വരും' ഇറങ്ങിയ സമയം മമ്മൂട്ടി ഫാന്‍സ് ഇങ്ങിനെ പറഞ്ഞു: "ഒരു നാള് വരും, പിറ്റേന്നാള്‍ പോവും!"
ഇപ്പോള്‍ ലാല്‍ ഫാന്‍സിനു തിരിച്ചടിക്കുവാനൊരു അവസരമുണ്ടായി 'വന്ദേ മാതര'ത്തിലൂടെ: "വണ്‍ഡേ മാത്രം!" എന്നാണ് ഇതിനു പാരഡി.
--
ഇപ്പോള്‍ ലാല്‍ ഫാന്‍സിനു തിരിച്ചടിക്കുവാനൊരു അവസരമുണ്ടായി 'വന്ദേ മാതര'ത്തിലൂടെ: "വണ്‍ഡേ മാത്രം!" എന്നാണ് ഇതിനു പാരഡി.
'യവനിക' മലയാളിക്കു നല്കിയ ഹെന്‍ട്രി നിര്‍മ്മിച്ച്, മമ്മൂട്ടിയും അര്‍ജ്ജുനും ഒരുമിക്കുന്ന 'വന്ദേ മാതര'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #VandaeMaatharam: Director wanted an action film but it ended as a super comedy! LoL ;-) Coming soon: http://bit.ly/cv-reviews
9:32 PM Sep 17th via web
--
"തിയേറ്ററുകളില്‍ ചിരി വിരിയിച്ച് 'പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്' പ്രദര്‍ശനം തുടരുമ്പോള്‍, അതിലുമേറെ വ്യത്യസ്തമായൊരു 'കോമഡി' ചിത്രത്തില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നു 'വന്ദേ മാതര'ത്തിലൂടെ!"
ReplyDeleteഹ ഹ ഇതില്‍ തന്നെ എല്ലാമുണ്ട് :-)
If you see the posters and proms you will feel it is an amazing action thriller like “Kuruthipunal”
ReplyDeleteകൊള്ളാമല്ലൊ..ഹരി ഈ വണ്ടേ മാത്രം !
ReplyDeleteഅടിക്കുറിപ്പ് കൊള്ളാം.
ReplyDeleteമമ്മൂട്ടി കുറച്ചു സെലക്ടീവ് ആയി എന്ന് ആരും തെറ്റിദ്ധരിച്ചു പോകാതിരിക്കാനാകും ഇത് പോലുള്ള ചിലത് ഇടയ്ക്കിറക്കുന്നത് .
പലരും പറയാന്‍ മടിച്ച ആ പരമമായ സത്യം ഇവിടെ വായിക്കാം....
ReplyDeletehttp://mangalam.com/index.php?page=detail&nid=343758&lang=malayalam
പിന്നെ...
"പഴശിരാജ മമ്മൂട്ടിയായതു" കണ്ടു കൈയടിച്ച പാവം മലയാളി പ്രേക്ഷകന് സമര്‍പ്പണം... ഇനി "മമ്മൂട്ടി എന്ന് പഴശിരാജ" ആകും എന്നത് ചിന്ത്യം...
"മമ്മൂട്ടി ആയതിന്റെ ആനന്ദം അലയടിച്ചു തീര്‍ന്നിട്ടില്ലത്രെ പഴശിരാജയില്‍, കഥാപാത്രമായി മാറിയ ഒരു കൊടിയേറ്റം ഗോപിയോക്കെയോ അല്ലെ മമ്മൂട്ടിയാവാന്‍ കൊതിക്കുന്ന പഴശിരാജയെക്കാള്‍ അഭികാമ്യം?"
കടപ്പാട്: കല്പറ്റ നാരായണന് (മാതൃഭൂമി ഓണപതിപ്പ് 2010)
ഇതൊരു പൊട്ടപ്പടമാണെന്നറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉഴപ്പിയതെന്ന് തോന്നുന്നു.
ReplyDelete