
ആകെത്തുക : 6.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.50 / 10
: 6.50 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
: 6.50 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
Cast & Crew
Elsamma Enna Aankutty
Elsamma Enna Aankutty
Directed by
Lal Jose
Produced by
M. Renjith
Story, Screenplay, Dialogues byM. Sindhuraj
Starring
Ann Augustine, Kunchacko Boban, Indrajith, Jagathy Sreekumar, Vijayaraghavan, Nedumudi Venu, Suraj Venjaramood, KPAC Lalitha, Janardhanan, Maniyanpilla Raju, Manikuttan, Vani Kishore, Sreedevi Unni etc.
Cinematography (Camera) by
Vijay Ulakanth
Editing by
Ranjan Abraham
Production Design (Art) by
Gokul Das
Music, Background Score by
Rajamani
Effects by
Arun Seenu
Lyrics by
Rafeeq Ahmad
Make-Up by
Sreejith Guruvayoor
Costumes by
Saji Kundamkulam
Choreography by
Sujatha
Banner
Rajaputhra Visual Media
തുടക്കക്കാരിയുടെ പകപ്പധികം പുറത്തു കാണിക്കാതെ ആന്‍ അഗസ്റ്റ്യന്‍ എല്‍സമ്മയെ ഭംഗിയാക്കി. ഈയൊരു വേഷത്തിന്റെ വിജയം നല്കുന്ന ആത്മവിശ്വാസം തീര്‍ച്ചയായും ആനിന് ഭാവിയില്‍ ഗുണം ചെയ്യും. മെമ്പര്‍ രമണനും കരിപ്പള്ളി സുഗുണനും മണവാളന് ബ്രോക്കറും യഥാക്രമം ജഗതി ശ്രീകുമാറിനും വിജയരാഘവനും സുരാജിനും അടുത്തകാലത്ത് ലഭിച്ചവയില്‍ മികച്ച വേഷങ്ങളാണ്. അതിലുപരി ഈ വേഷങ്ങളില്‍ ഇവരെ കണ്ടെത്തി ലാല്‍ ജോസിന് നന്നായി ഉപയോഗിക്കുവാനായി എന്നതാണ് പ്രധാനം. പാലുണ്ണിയായി കുഞ്ചാക്കോ ബോബനും എബി മോനായി ഇന്ദ്രജിത്തും മോശമായില്ല. നെടുമുടി വേണുവിന്റെ പാപ്പന്, ജനാര്‍ദ്ദനന്റെ ബാലന് പിള്ള, മണിയന്‍പിള്ള രാജുവിന്റെ എസ്.ഐ. സുനന്ദപ്പന്‍, മണിക്കുട്ടന്, വാണി കിഷോര്‍, കെ.പി.എ.സി. ലളിത, ശ്രീദേവി ഉണ്ണി തുടങ്ങി ചെറു വേഷങ്ങളിലെത്തിയവരും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നു. (കഥാപാത്രങ്ങള്‍ക്ക് കൂടുതലും ഒരു 'കാരിക്കേച്ചര്‍' സ്വഭാവമാണ് എന്നതും സ്മരണീയം.)
വിജയ് ഉലകനാഥിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ കണ്ണിനു വിരുന്നാണ്. തൊടുപുഴയിലും പരിസരങ്ങളിലുമായുള്ള ഹൈറേഞ്ചിന്റെ പച്ചപ്പ് നിറപ്പകിട്ടോടെ ഫ്രയിമുകളില്‍ നിറയുന്നു. രംഗങ്ങളെ ഒഴുക്കോടെ കൂട്ടിയിണക്കുന്നതില്‍ ചിത്രസന്നിവേശകന്‍ രഞ്ജന്‍ എബ്രഹാമും മികവുപുലര്‍ത്തുന്നു. (മേല്‍ സൂചിപ്പിച്ച രംഗങ്ങളിലെ പ്രശ്നങ്ങള്‍, ഇടയിലെ ഭാഗങ്ങള്‍ ആലോചനയില്ലാതെ വെട്ടിമാറ്റിയതുകൊണ്ടാണോ എന്നും സംശയിക്കാവുന്നതാണ്. അങ്ങിനെയെങ്കില്‍ ഈ വാചകത്തിനൊരു തിരുത്ത് വേണ്ടിവരും!) പാപ്പന്റെ മുടിയും സുഗുണന്റെ മീശയും തമാശയാണെങ്കിലും; പൊതുവില്‍ ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയവും സജി കുന്ദംകുളത്തിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തുന്നു. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും ചിത്രത്തിനു ഗുണകരമാണ്.
റഫീഖ് അഹമ്മദെഴുതി രാജാമണി സംഗീതം നല്കിയ ഗാനങ്ങള്‍ വേറിട്ടൊരു കേള്‍വിക്ക് അത്ര ഉതകണമെന്നില്ലെങ്കിലും, ചിത്രത്തില്‍ വരുമ്പോള്‍ രസമുണ്ട്. ചിത്രത്തിന് ഗാനങ്ങളെത്രകണ്ട് ആവശ്യമുണ്ടെന്ന് നോക്കിയാല്‍ അത്ര പ്രാധാന്യമില്ലെന്നും പറയാം. വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ആലപിച്ച "ഇതിലേ തോഴി...", അച്ചുവും റിമി ടോമിയും ചേര്‍ന്നു പാടിയ "കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പി..." ഇവയൊക്കെയാണ് ചിത്രത്തിലെ മുഖ്യഗാനങ്ങള്‍. സിതാരയുടെ ശബ്ദത്തില്‍ ചിത്രത്തെ പരിചയപ്പെടുത്തുന്ന "കണ്ണാരം പൊത്തിപ്പൊത്തി..." എന്ന ആമുഖഗാനവും ആകര്‍ഷകം.
ചുരുക്കത്തില്‍, ഏറെ തലപുകച്ചൊന്നും കാണുവാന്‍ മിനക്കെടാതിരുന്നാല്‍; എല്‍സമ്മയും പാലുണ്ണിയും എബി മോനും മെമ്പര്‍ രമണനും കരിപ്പള്ളി സുഗുണനും ബാലന്‍പിള്ളയും പാപ്പനും മണവാളനുമൊക്കെ വന്നും പോയുമിരിക്കുന്ന ബാലന് പിള്ള സിറ്റിയില്‍ നിങ്ങള്‍ക്കും കൂടാം. സിറ്റിയിലെ രണ്ടേകാല്‍ മണിക്കൂര്‍ തീര്‍ച്ചയായും നിങ്ങളെ രസിപ്പിക്കും, ചുരുങ്ങിയപക്ഷം ബോറടിപ്പിക്കുകയെങ്കിലുമില്ല. അങ്ങിനെയൊരു ഗ്യാരണ്ടി തന്നെയല്ലേ ഒരു ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്? അപ്പോള്‍ പോട്ട്, വണ്ടി നേരേ ബാലന് പിള്ള സിറ്റിയിലേക്ക്!
പിന്കുറിപ്പ്: നട്ടെല്ലു വളയ്ക്കാതെ സ്വന്തം കാലില്‍ നിന്നാല്‍, ഏതു പെണ്ണും 'ആണ്‍കുട്ടി'യാണ് എന്നൊരു ബോറന് ചിന്താഗതി, പേരില്‍ മാത്രമല്ല ചിത്രത്തിലുടനീളം കാണാം. ഒടുവിലെങ്കിലുമൊരു തിരുത്തിയെഴുത്ത് ഈ ചിത്രത്തില്‍ പ്രതീക്ഷിച്ചു. പക്ഷെ, ലാല്‍ ജോസ് നിരാശപ്പെടുത്തി.
--
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ആന്‍ അഗസ്റ്റ്യന്‍ എല്സമ്മയായെത്തുന്ന 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യുടെ വിശേഷങ്ങളുമായി ചിത്ര വിശേഷം വീണ്ടും.
ReplyDelete'റമദാന് ചിത്രങ്ങളില്‍ മികച്ചതേത്?' പോള്‍ തുടരുന്നു.
--
ആദ്യത്തെ 15-20 മിനിട്ടില്‍ ആനിനു നല്കിയ ശ്ബദ്ദത്തില് എന്തോ ഒരു പാകപ്പിഴിവ് ഇല്ലേ?(പിന്നീട് ശ്രദ്ധിക്കാന്‍ പറ്റിയില്ല). ചുണ്ടിന്റെ ചലനത്തിന് അനുസരിച്ചല്ല ശബ്ദ്ദം. പ്രണയിക്കാനും സംഗമിക്കാനും വീടിനുള്ളില്‍ തന്നെ ഇഷ്ടം പോലെ സ്ഥലം ഉണ്ടായിട്ടും മണിക്കുട്ടനും ആ പെണ്കൊച്ചും(പേരറിയില്ല) ഷീറ്ററിക്കുന്നടത്തു തന്നെ വന്നത് എന്തിനാണന്ന് മനസിലായില്ല... മൂന്നാലും ലോജിക്കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല ഒരു സിനിമ തന്നെയാണ് ആണ്‍കുട്ടി
ReplyDeleteസിനിമ കണ്ടില്ല. കണ്ടിട്ട് അഭിപ്രായം എഴുതാം.
ReplyDeleteപുതുമുഖം ‘നായകൻ’ ആവുന്ന സിനിമ, കൊച്ചു സിനിമ, ഈ കാലത്ത് ഇറങ്ങിയതിൽ കൊള്ളാവുന്ന് ഒരു സിനിമ എന്നിങ്ങനെ എക്സ്ക്യൂസുകൾ കണ്ടെത്തിയാൽ പടം കൊള്ളാം. പക്ഷെ സത്യം പറഞ്ഞോട്ടേ, സിനിമ എന്നെ നിരാശപ്പെടുത്തി.
ReplyDeleteആ കാട്ടാളൻ ഡാൻസ് എന്തിനായിരുന്നു ആ സിനിമയിൽ? പത്താം ക്ലാസ്സ് പാസ്സാവാത്ത എട്ടും പോട്ടും തിരിയാത്ത കൊച്ച് മാതൃഭുമി ലോക്കൽ ലേഖിക ആവുന്നതിൽ തെറ്റില്ല, പക്ഷെ ആ കൊച്ചിനെ ലോകം മുഴുവൻ പേടിക്കുന്നു!. സ്ഥലം അബ്കാരിയും കള്ളവാറ്റുകാരനും ആയ കൊമ്പന്മീശക്കാരൻ വിജയരാഘവനും, ടിയാനെക്കാൾ ഭീകര രൂപികൾ ആയവരും കുളിക്കാത്തവരും ആയ ടിയാന്റെ ഗുണ്ടകളും ഈ പത്തു നാല്പതു കിലോ പോലും ഇല്ലാത്ത കൊച്ചിനെ പേടി. അതും കായികമായി ഇടപെടുമ്പോൾ പോലും! (അബ്കാരി ആണേങ്കിലും ആളു ശുദ്ധനും തനിനാട്ടിൻപുറത്ത്കാരനും മറ്റുള്ളവർക്ക് ദോഷം വരാൻ ഇഷ്ടമില്ലാത്തവനും ആണെന്നുള്ള തോന്നൽ ആ വീടാക്രമണ സമയത്ത് സംവിധായകൻ പറയാൻ ശ്രമിച്ചിട്ടുണ്ടെന്നു തോന്നുന്നു)
ആദ്യ 30 മിനുറ്റിൽ എന്റെ മാർക്ക് 70% അതു കഴിഞ്ഞ് പകുതി വരെ 50%. പകുതി കഴിഞ്ഞ് അവസാനം വരെ : 30%. ആവറേജ് : ഒരു 40% കൊടുക്കാം. (സിനിമ കഴിഞ്ഞ് ഇറങ്ങാൻ നേരം അമ്മയെ ഉറക്കത്തിൽ നിന്നെഴുന്നേല്പ്പിക്കാനും, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞ അമ്മയെ പിടിച്ച് വണ്ടി വരെ എത്തിക്കാനും നടത്തേണ്ടി വന്ന ശ്രമം കൂടെ കണക്കിലെടുത്താൽ ഇനിയും കുറയും! അതു കൊണ്ട് അതു ഞാൻ മറക്കുന്നു, ആ കുറ്റം അമ്മയിൽ തന്നെ തൽക്കാലം ചുമത്തുന്നു.) :)
ലൊക്കേഷൻ, ഇന്ദ്രജിത്ത് എന്നിവർ കിക്കിടു!. :) ഇന്ദ്രജിത്തിന്റെ ചമ്മലും ആ തെറിച്ച’ അഭിനയവും ഒക്കെ വളരേ കൊള്ളാം! പക്ഷെ ലാൽജോസ് റിവേഴ്സ് ഗിയറിൽ തന്നെ ആണു.
ഒരു ബ്രഹ്മാണ്ടൻ കമന്റ് പോസ്റ്റിയതാ, അതു പോയി .. URL is too large to process എന്നു എറർ കാണിച്ചു. ഗർ..
ReplyDeleteസാരാംശം : ഇന്ദ്രജിത്ത് കൊള്ളാം എന്നു പറഞ്ഞാൽ കുറവാണു, ഉഗ്രൻ. ലാൽജോസ് പിന്നോട്ട് തന്നെ നടത്തം. പുതുമുഖം കൊള്ളാം, പക്ഷെ തീരെ പോര. ഡബ്ബിങ്ങ് മോശം. (തീയറ്ററിലെ സിനിമ സ്ക്രീനിങ്ങ് അതിലും മോശം ആയിരുന്നു.) ലോജിക്ക് പലയിടങ്ങളിലും മിസ്സിങ്ങ്.
അവസാനം ആയപ്പോഴേക്കും കച്ചറ ആയി. ഇടക്ക് കരയിക്കാനുള്ള ശ്രമം നാട്ടാരു കൂവി ഇരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചമയം : വീട്ടിൽ പഠിച്ച് കൊണ്ടിരിക്കുന്ന പുള്ളാരു വരെ എന്നാ മേക്കപ്പാ!
ആകെത്തുക : കാശ് പോയി. ഗോളാന്തരവാർത്തകൾ വീട്ടിലിരുന്ന് കണ്ടാൽ മതിയായിരുന്നു - അതേ കഥ - കഥാപാത്രം പെണ്ണ് എന്നൊരു വ്യത്യാസം മാത്രം.
ചിത്രം കണ്ടു.. എനിക്കു നന്നേ ഇഷ്ടപ്പെട്ടു... ചില കുറവുകള്‍ ഉണ്ട്, കഥയിലും പാത്രസൃഷ്ടിയിലുമെല്ലാം.. പക്ഷേ അതൊന്നും ഈ ചിത്രം എഴുതി തള്ളാന്‍ പറ്റിയ കാരണങ്ങള്‍ അല്ല.. സമീപ കാല ചിത്രങ്ങളില്‍ വച്ച് മികച്ചത് തന്നെ.. ലാല്‍ ജോസിനു അഭിവാദ്യങ്ങള്‍....
ReplyDeleteഎന്റെ ഹരീ!
ReplyDeleteഅറുബോറന്‍ പടമായി തോന്നി എനിക്ക്. റിവ്യൂ കണ്ടിട്ട് അത്ഭുതം തോന്നുന്നു. അഭിനയം ഒഴിച്ചാല്‍. കഥയും കഥാപാത്രങ്ങളും പഴയവയുടെ സബ്സ്റ്റിറ്റ്യൂട്സ് മാത്രം.
പ്രാഞ്ചിയേട്ടന് കണ്ടില്ലേ? http://nishkkalankan.blogspot.com/2010/09/blog-post_10.html
താങ്കളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു.
Padam kuzhappamilla. Nammude ippozhathe standard vechittu above average thanne. Pakshe kure logical prashnangal palayidathum undu. endaayaalum Indrajithum, Kunchakkoyum nannaayi. kure naalu koodi Surajum. Lal josine sambandhichu ithoru munnottulla kaal veypalla. Pullikkaaranithinte script kurachum koode okke nannaakkaamaayirunnille
ReplyDeleteനല്ല ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടെ...
ReplyDeleteശ്ശെടാ ...ഇപ്പോള്‍ ഇറങ്ങുന്ന ഓരോ സിനിമക്കും വ്യത്യസ്ത അഭിപ്രായങ്ങളാണല്ലോ...അത്രക്കുണ്ട് ഓരോന്നിന്റെയും നിലവാരം എന്ന് മനസ്സിലാക്കാണോ... എന്തായാലും ഞാന്‍ തലവെച്ചു നോക്കാന്‍ തീരുമാനിച്ചു.
ReplyDeletelal josum hareem nirashapeduthi..athrennee..
ReplyDeleteഹരീ,
ReplyDeleteഇതു കുറച്ചു കൂടിപ്പോയി...എല്‍സമ്മ നാട്ടിലെ തീയെടറില് പോയിക്കണ്ട ഒരു ഹതഭാഗ്യന് ആണ് ഞാന്‍...ഇത് ഒരു ലാല്‍ ജോസ് പ്രോഡക്റ്റ് അല്ലെ.."രണ്ടാംഭാവം","പുറംകാഴ്ചകള്‍", "അറബിക്കഥ", "അച്ചന് ഉറങ്ങാത്ത വീട്" ഒക്കെ സംവിധാനം ചെയ്ത ലാല്‍ ജോസിന്റെ സിനിമ..ഒട്ടും ഇഷ്ടമായില്ല ..പഴയ സത്യന് അന്തിക്കാടിനെ അനുകരിക്കാന്‍ ശ്രമിച്ചു, ദയനീയമായി പരാജയപ്പെട്ടു എന്ന് വേണം പറയാന്‍..എല്ലാം സ്ടീരിയോടൈപ്പ്-കഥയും, കഥാപാത്രങ്ങളും..
ഈ സിനിമ/വനിതാ/സീരിയല്‍/ ബുജികള്‍ സ്ഥിരം വരച്ചു വെച്ചിരിക്കുന്ന ഒരു ക്ലീഷേ ഉണ്ട്ട്..ബാംഗ്ലൂര്‍ ജാടകള്‍...ഏതു അലവലാദിയ്ക്കും കഥയില്‍ ഒരു ബാംഗ്ലൂര്‍ ലിങ്ക് ഉണ്ടായിരിക്കും...ഇനി ഏതെന്കിലും ഒരു സിനിമയില്‍ ഒരു നല്ല ബാംഗ്ലൂര്‍ മലയാളിയെ കാണിച്ചിരുന്നെങ്കില്‍ ...(അതിനു നമ്മള് ബാംഗ്ലൂര്‍ മലയാളീസ് ആരെങ്കിലും പടം പിടിക്കേണ്ടിവരും :) )
കുട്ടന്‍സ് | S.i.j.i.t.h
കസ്തൂരിമാന്‍ എന്ന മീരാജാസ്മിന്റെ പടം കണ്ടു എന്നാണ് ഞാന്‍ ലാലുവിനോട് പറഞ്ഞത്.
ReplyDeleteഎന്റെ അഭിപ്രായം ഇവിടെ http://www.doolnews.com/elsamma-enna-aankutty-2.html
ReplyDeleteഹരീ... താങ്കളുടെ റിവ്യൂ വായിച്ച് ശരിക്കും അത്ഭുതപ്പെട്ടുപോയി.. :) ആസ്വാദനനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകൊണ്ടാകാം.. ഈ ചിത്രം ഒരു ബോറന് സിനിമയായാണ് എനിയ്ക്ക് തോന്നിയത്. ലൊക്കേഷന്റെ സൗന്ദര്യമല്ലാതെ കാതലായ ഒന്നും തന്നെയില്ലാത്ത ചിത്രം. പരാജയപ്പെട്ട സെന്റിമെന്റ്സ്, അനാവശ്യ ഗാനങ്ങള്‍, പാളിപ്പോയ നര്‍മ്മങ്ങള്‍, ഒട്ടും ഇന്ററസ്റ്റിംഗ് അല്ലാത്ത കഥയും എല്ലാം ചേര്‍ന്ന് വല്ലാതെ ബോറടിപ്പിച്ചു. :)
ReplyDeletefilm kollam, paattukal onnozhich ellam ishtappettu (kannadi.. Meeshamadhavane ormappeduthi), first half super ayirunnu ennal 2nd half bore adippichu, totaly nokkiya above average ennu thanne parayam.
ReplyDeleteലാല്‍ജോസിന്റെ സൃഷ്ടി എന്ന നിലക്കു മാത്രമല്ല, ഒരു സിനിമ എന്ന നിലയില്‍പ്പോലും അറുബോറാണ് എല്‍സമ്മ. വെയിലത്ത് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ടത് നഷ്ടമായി. നാട്ടിന്‍പുറത്തെ നാലു സഹോദരിമാരെ പീഡിപ്പിക്കാനായി മാത്രമായി നാല് അടിപൊളി ചെക്കന്മാര് എറണാകുളത്തു നിന്നു വരുന്നു. ഒരു മുന്‍പരിചയവുമില്ലാത്ത, നാടന്‍ കള്ളുഷാപ്പുകാരനു വേണ്ടി അവര്‍ അലമ്പുകളുണ്ടാക്കുന്നു. പിന്നെ, എല്ലാം കലങ്ങിത്തെളിഞ്ഞ് ഒരു ശുഭാന്ത്യം. ഇത്തരം സിനിമകളെടുത്ത് വില കളയരുത് എന്നു മാത്രമാണ് ലാല്‍ജോസിനുള്ള വിനീതമായ അഭ്യര്‍ത്ഥന. സിനിമയുടേതു പോലെ ഈ റിവ്യൂവിന്റെയും നിലവാരം വളരെ താണുപോയി എന്ന അഭിപ്രായം രേഖപ്പെടുത്തട്ടെ...
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ReplyDeleteറേറ്റിംഗ് കൂടിപ്പോയെന്നാണല്ലോ പലര്‍ക്കും പരാതി! അഭിനയം/സാങ്കേതികം/പാട്ട്-നൃത്തം-ആക്ഷന്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടിപ്പോയി എന്നു തോന്നുന്നില്ല. ആദ്യ രണ്ട് മേഖലകളും വളരെ മികവ് പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇവയുടെ മികവാണ് ആകെത്തുക കൂടി നില്ക്കുവാന് കാരണം. അഭിനേതാക്കളുടെ/സാങ്കേതിക മികവിന് സംവിധായകന്റെയും രചയിതാവിന്റെയും പിന്തുണ ഒരുപരിധിവരെ ആവശ്യമാണ് എന്നതും കാണേണ്ടതുണ്ട്. എല്ലാം കൂടി നോക്കുമ്പോള്‍ ശരാശരിയിലും മേലെ നില്ക്കുന്ന ചിത്രമാവുന്നു 'എല്‍സമ്മ എന്ന ആണ്‍കുട്ടി'.
-
പടം കണ്ടു.പറയത്തക്ക മേന്മ ഒന്നും ഇല്ല.എന്നാലും ലാല്‍ ജോസിന്റെ ഒരു നല്ല പടം തന്നെ.പിന്നെ ഇത് പോലുള്ള പദങ്ങളാണ് നല്ലത്.കടും വെട്ടു വെട്ടരായ സൂപ്പര്‍ താരങ്ങളുടെ അഴിഞ്ഞാട്ടം കണ്ടെണ്ട എന്നാ സമാധാനം ഉണ്ട്.പിനീ നല്ല ക്യാമറ വര്‍ക്ക്,കഥ ഒകെ ആര്‍കും പ്രവചിക്കവുനത് തന്നെ.മീര നന്ദനെ കണ്ടപോ തന്നെ അടുത്ത സ്കെന് എന്തയ്രിക്കും എന്നത് ഊഹിക്കാം ആര്‍കും .രാജാമണി ഒരു c ഫിറ്റ് ചെയ്ത്രികുനത് കണ്ടു .എന്താണാവോ കാര്യം.പിന്ന വെല്‍ക്കം ടോ കൊടികനാല് മുതല്‍ രാജാമണി പിന് തുടരുന്ന രീതി വിട്ടു ഒരു പുത്യ രീതിയ്ലാണ് എല്ലാം.പലയ്ടതും വെല്‍ക്കം ടോ കൊദൈകലന്ല് ഇലെ "മഞ്ഞു കൂടികള്‍ " എന്നാ പാടിന്റെ മുസിച്ക് ബാക്ക് ഗ്രൂടില് കൊടുത്രികുനത് കേടു.ഏതായാലും കൊല്ലം..കൂടുതല്‍ എല്‍സമ്മ മാര്‍ വരട്ടെ അല്ലെ..
ReplyDeleteഎത്സമ്മ എന്ന ആണ്‍കുട്ടി കണ്ടു...
ReplyDeleteസിന്ധുരാജിന്റെ ജീവിതത്തിലെ ഏറ്റവും നല്ല തിരക്കഥ. പക്ഷെ അതിലും വലിയ മെച്ചമൊന്നുമില്ല എന്നത് വേറേ കാര്യം :-).
ലാല്‍ജോസ് ചെയ്തതുകൊണ്ട് കണ്ടിരിക്കാവുന്ന ഒരു സിനിമ.(ഇത് വേറേ വല്ലവരും ചെയ്തിരുന്നെങ്കില്‍ സഹിക്കുക പ്രയാസം എന്ന് നിസംശയം പറയാം.)
ജഗതിയും(ആദ്യമുള്ള പാട്ടുപാടല്‍ ഒഴിച്ച്), കുഞ്ചാക്കോ എന്നിവര്‍ നന്നായിരിന്നു.
തുടക്കവും ഇടയ്ക്ക് കുറച്ചും ഏച്ചുകെട്ടല്‍ ഫീല്‍ ചെയ്തു. പാട്ടുകള്‍ അത്ര മെച്ചമില്ല.
ഒരു സത്യന് അന്തിക്കാട് ചിത്രം പോലെയൊക്കെ തോന്നും...മൊത്തത്തില്‍ ലാല്‍ജോസിന്റെ മുന്‍ ചിത്രങ്ങളുടെയൊപ്പമെത്തില്ലെങ്കിലും കണ്ടിരിക്കാം.
പിന്നെ സാങ്കേതികത്തിനു നല്കിയ മാര്‍ക്കിത്തിരി കൂടിപ്പോയി. പടം ഒരുപാടിടങ്ങളില്‍ ഫോക്കസ് ഔട്ട് ആണ്. ഒരു ഉദാഹരണം: എബി എത്സമ്മയേ കാണാന്‍ അടുക്കളയിലേക്ക് കയറി വരുന്ന സീന്‍ അതില്‍ എബിയുടെ മുഖം കാണാനേ ഇല്ല. അതുപോലെ പലയിടങ്ങളില്‍...
പാലുണ്ണി : അമ്മെ എന്നെ എന്താ പത്താം ക്ലാസ്സ് കഴിഞ്ഞ് പഠിക്കാന്‍ വിടാതിരുന്നത്
ReplyDeleteഅമ്മ : നീ തന്നെ അല്ലെ അന്ന് പറഞ്ഞത് ഇനി പഠിക്കാന്‍ പോകാന്‍ പറഞ്ഞാല്‍ ചാണക കുഴിയില്‍ ചാടി ചത്തുകളയും എന്നു
നര്‍മ്മം എല്ലാ എന്നു പറയാന്‍ പറ്റുകില്ല , ഹരി .. ഒരു നല്ല സിനിമ ആയി എനിക്ക് തോന്നി
കുറച്ചു ദിവസം മുന്‍പ് കണ്ടു...കമന്റാന്‍ വിട്ടുപോയി...ചില നര്‍മ്മ രംഗങ്ങളും ലൊക്കേഷനും ഒഴിച്ചു നിര്‍ത്തിയാന്‍ മോശം സിനിമ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു ... ലാല്‍ജോസിന്റെ മോശം സിനിമകളിലൊന്നു ... എന്തായാലും ഹരി പറഞ്ഞത് പോലെ ലാല്‍ജോസ് ആയത് കൊണ്ട് കണ്ടിരിക്കാനെങ്കിലും കൊള്ളാം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു ...
ReplyDelete6.75 ഒരു ചതിയായിപ്പോയി. എന്റെ $30-നു ആരു സമാദാനം പറയും? :)
ReplyDeleteഇവിടെ വന്ന പ്രിന്റ് ഒരു തരി ഔട്ടോഫ് ഫോക്കസും ആയിരുന്നു :(