
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 5.00 / 10
: 3.50 / 05
: 2.50 / 05
: 5.00 / 10
: 5.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Malarvaadi Arts Club
Malarvaadi Arts Club
Directed by
Vineeth Sreenivasan
Produced by
Dileep
Story, Screenplay, Dialogues
Vineeth Sreenivasan
Starring
Nivin Pauly, Bhagath Manuel, Aju Varghese, Harikrishnan, Sravan, Nedumudi Venu, Jagathy Sreekumar, Suraj Venjarammood, Janardanan, Kottayam Nazeer, Malavika, Apoorva Bose etc.
Cinematography (Camera) by
P. Sukumar
Editing by
Ranjan Abraham
Art Direction by
Ajayan Mangadu
Music by
Shan Rahman
Lyrics by
Vineeth Sreenivasan
Make-Up by
P.V. Sankar
Costumes by
Sameera Saneesh
Choreography by
Kala, Prasanna, Sujatha
Banner
Graand Production
"പലവട്ടം കാത്തു നിന്നു ഞാന്‍..." എന്ന മട്ടിലുള്ള ആല്‍ബത്തിനു ചേരുന്ന പാട്ടെഴുത്ത് സിനിമയ്ക്ക് മതിയാവില്ല എന്നു തിരിച്ചറിയുവാനുള്ള മിടുക്കെങ്കിലും ഗാനരചയിതാവെന്ന കുപ്പായം സ്വയമെടുത്തണിയുമ്പോള് വിനീതിന് ഉണ്ടാവേണ്ടിയിരുന്നു. ഷാന്‍ റഹ്മാന്റെ ഈണങ്ങളും ചിത്രത്തില്‍ മായാജാലമൊന്നും കാട്ടുന്നില്ല. പടത്തിന്റെ പരകോടിയില്‍ ചേര്‍ത്തിരിക്കുന്ന ഗാനമൊക്കെ ഇതിലുമെത്രയോ മികച്ചതായി മാറേണ്ടിയിരുന്നു! സംഗീത പ്രധാനമായ ഒരു ചിത്രം എന്ന നിലയ്ക്ക് ഇതിലുമേറെ ഗൌരവത്തോടെയുള്ള സമീപനം ചിത്രത്തിലെ ഗാനങ്ങള്‍ അര്‍ഹിക്കുന്നു. കൂട്ടത്തില്‍ മെച്ചമായി പറയാവുന്നത് രാഹുല്‍ നമ്പ്യാര്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന "ഇന്നൊരീ മഴയില്‍ നാം..." എന്ന ഗാനം മാത്രം.
ചിത്രത്തിന് ആവശ്യമായ ദൃശ്യമികവ് നല്കുന്ന കാര്യത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച പി. സുകുമാര്‍ വിജയിച്ചിട്ടുണ്ട്. അഞ്ചു യുവാക്കളുടെ ജീവിതം, അവരുടെ ജീവിതത്തില്‍ ഞൊടിയിടയില്‍ വന്നു കൂടുന്ന മാറ്റങ്ങള്‍; ചടുലമായി പറഞ്ഞു തീര്‍ക്കാവുന്ന ഒരു വിഷയമായിട്ടു കൂടി രണ്ടരമണിക്കൂറിലധികം ഇഴഞ്ഞാണ് കഥ തീരുന്നത്. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തിനും കാര്യമായ വേഗം കഥയ്ക്കു നല്കുവാന് കഴിഞ്ഞിട്ടില്ല. അടുത്തു കണ്ട മലയാളം സിനിമകളെടുത്താല്‍ അജയന് മങ്ങാടിന്റെ കലാസംവിധാനം കാതങ്ങള്‍ മുന്‍പിലാണ്. ചമയത്തില്‍ പി.വി. ശങ്കറിന്റേയും വസ്ത്രാലങ്കാരത്തില്‍ സമീറ സനീഷിന്റെയും പിന്തുണ കൂടിയായപ്പോള്‍ തികച്ചും സ്വാഭാവികമായ ചുറ്റുപാടുകള്‍ ചിത്രത്തിനു ലഭിച്ചു. ഷാന്‍ റഹ്മാന് ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേര്ന്നുപോവുന്നുണ്ട്.
'കഥയില്‍ ചോദ്യമില്ല' എന്നൊരു മറുപടി മാത്രം നല്കുവാന് കഴിയുന്ന ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്കു ചോദിക്കുവാന്‍ അവസരം നല്കാതെയുള്ള രചനാമികവാണ് ഇന്നത്തെ സിനിമ ആവശ്യപ്പെടുന്നത്. അത്തരത്തിലൊരു മികവ് തന്റെ രചനകളില്‍ കൊണ്ടുവരുവാന്‍ വിനീതിന് വരും സിനിമകളില്‍ സാധിക്കുമെന്നു കരുതാം. യുവാക്കളുടെ ജീവിതകഥ പറയുന്നൊരു ചിത്രത്തിനു വേണ്ട ഊര്‍ജ്ജവും ചുറുചുറുക്കും മുഴുവന്‍ സമയവും നിലനിര്‍ത്തുവാന്‍ വിനീതിന് കഴിഞ്ഞില്ലെങ്കില്‍ കൂടിയും, വിനീതില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നൊരു തോന്നലുളവാക്കിയാണ് ചിത്രം അവസാനിക്കുന്നത്. ഇതിലും മികച്ച ചിത്രങ്ങളുമായെത്തുവാന്‍ 'മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി'ലെ നവാഗതര്‍ക്കു കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ട് വിശേഷം ചുരുക്കുന്നു.
--
വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം; 'മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #MalarvaadiArtsClub: Not a bad start for the debutant, but a long way to go!
10:28 PM Jul 17th via web
--
A true review of the film, well said...
ReplyDeleteIn my opinion, vineeth srinivasan is not even a "director", what does he mean by "direction"? Is the criteria for direction is being the son of an all-time overrated-director/pretentious-intellectual of malayalam film industry?
Appanum monum koodi malayala cinemaye kollan irangiyekkuva...ivanokke nanamillathe ineem ineem samvidhanam cheyyum..athu kanan pavam prekshakan bakki...
i don't agree with u haree
ReplyDeletemalaravadi is a good film
it has good direction..script was good (2nd half ca be make much better )..dialogues were not much that dramatic..it was well written.simple dialogues .film was not dragging .
all new actors acted flawlessly ..especially nivin pauly(prakashan) acted brilliantly
its a superb film compared to other films released recently
Super hit malarvadikku 5/10, flop oru nal varuminu 5.5/10....!
ReplyDeleteNee sharikkulla lalunniyanennu theliyichu...keep it up....
അപ്പൊള്‍ മലര്‍വാടിയും ഒന്ന് കണ്ടേക്കാം.
ReplyDeleteഅപൂര്‍വ്വരാഗം കിടിലന്‍ അഭിപ്രയമാണല്ലോ.. വ്യത്യസ്ഥമായ ഒരു ത്രില്ലര്‍ ആണെന്നാണ് കേട്ടത്. പക്ഷെ പടം കാണാന്‍ ആളില്ലത്രെ..നല്ല പടങ്ങള്‍ ഇന്ന് ആര്‍ക്കും കാണണ്ട.വിജയിച്ചാല്‍ മതിയായിരുന്നു.
പുതുമുഖ സംവിധായകന് എന്ന നിലയില്‍ വിനീത് ശ്രീനിവാസനെ പ്രോഹല്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഞാന്‍ അറിഞ്ഞിടത്തോളം സിനിമ നല്ലതാണു.
ReplyDeletenikhil sir,
ReplyDeleteSuper hit malarvadikku 5/10, flop oru nal varuminu 5.5/10....!
---->kollam kollam...hariyude rating ano oru padathine box office success theerumanikuthu?
enna pinne ella producermarum hariye onnu kandu 10/10 edan paranjal mathiyallo...
Nee sharikkulla lalunniyanennu theliyichu...keep it up....
---->apo engane anu sarikulla lalaunni akunnathu alle...eni sarikulla mamunni akuathu engane onnu pavam hariku onnu paranju kodukane..pulli oru load balace oke ceythu jeevichu poykotte..
-B
natotikalum mankkunnille?
ReplyDeleteഅപ്പോ ഒരു പുതുമുഖ സംവിധായക ചിത്രമെന്നല്ലാതെ എടുത്തു പറയാനൊന്നുമില്ല!
ReplyDeleteഹരീ... ഏകദേശം സമാനമായൊരു റിവ്യൂ ഇവിടെയുണ്ട് http://cinemaniroopanam.blogspot.com
ReplyDeletereview atra inspiring alla... but songs are much better than u have quoted... kashmalan is fun to listen while changai karaoke is superb...
ReplyDeleteപഴങ്കഞ്ഞി വിളമ്പിയത് പുതിയോരാളാണെന്നേ ഉള്ളൂ.
ReplyDelete"പലവട്ടം കാത്തു നിന്നു ഞാന്‍..." എന്ന മട്ടിലുള്ള ആല്‍ബത്തിനു ചേരുന്ന പാട്ടെഴുത്ത് സിനിമയ്ക്ക് മതിയാവില്ല എന്നു തിരിച്ചറിയുവാനുള്ള
ReplyDeletewhy not?
that song can easily be part of any feature film
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteഏതു വരിയും എങ്ങിനെ പാടിയും സിനിമയിലുപയോഗിക്കാം എന്നാണെങ്കില്‍ ഓ.കെ! :-P
--
we went to see malarvadi arts club yesterday after reading all the reviews...
ReplyDeletemalayalathil aake ulla oru bhudijeevi sreenivasante script moshanam oru vashathu....
quentin tarantino, farhan aktarinteum perukal paranju channelukalil odi nadannu veembilakunna makane kandu priyapetta srinivasan.- ninakku nannamillae? ningal oru statement channelil kodukunnathu nallathayirikum " vineeth ente makan alla" ennu, subramaniyapuravum, nadodikalum, rockonum koodi kootikuzhachu vetti vizhungi athinte uchishttavum amedyavum sakudumbam irunnu tinnal poraeda sreenivasante MONEEE....!@#@$!
its a very average movie
ReplyDeleteprekshakan
http://cinedooshanam.blogspot.com/2010/07/blog-post_22.html
നിനക്ക് നാണമില്ലേ എന്ന് "മഹാനായ കഥാകാരന്" ശ്രീനിവാസനോട് ആദ്യം ചോദിക്കണം, കാരണം കള്ള നാണയവും സര്‍വോപരി കഥാമോഷ്ടാവുമായ അച്ഛനെ കണ്ടല്ലേ ഒരു മകന് പഠിക്കുക.
ReplyDeleteBowfinger, Big Fat Liar തുടങ്ങിയ ചിത്രങ്ങള്‍ അങ്ങേരു മാത്രമല്ല ഈ പാവം പ്രേഷകരും കാണാറുണ്ട് എന്ന്
"ഉദയനാണു താരം" mr. sreenivasan അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
Bhargava Charithathinu കഥ എഴുതി "Analyze that" എന്ന സിനിമയുടെ സംവിധായകനെ പോലും ശ്രീനി ഞെട്ടിച്ചു കളഞ്ഞിരുന്നു...
ഈ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്മാര് ലവലേശം നാണമില്ലാതെ ഇനിയും ഒരുപാടു കഥകള്‍ "എഴുതുകയും", സംവിധാനിക്കുകയും ചെയ്യും, നമ്മുടെ വിധി ആണത്, മലയാളികളുടെ അന്ത്യ വിധി !!!
പടം മുഴുവന്‍ കാണാന്‍ ഇരുന്നില്ല ..പകുതിക്ക് വെച്ചേ ഇറങ്ങിപോന്നു..വീണ്ടും കാണാന്‍ തോന്നിയിട്ട് ഒരിക്കലെങ്കിലും കാണാന്‍ മാത്രം ഒന്നും ഇതിലില്ല..വെറുതെ ഒരുപാട് പ്രതീക്ഷിച്ചു..അച്ഛന് എഴുതിയുണ്ടാക്കിയ പഴയ കുറച്ചു പടങ്ങള്‍ ഇരിപ്പുണ്ട്..തല്ക്കാലം അതൊക്കെ കണ്ടു സമാധാനിക്കാം..വിനീത് അതൊക്കെ കാണുന്നത് നല്ലത്..കാരണം സിനിമ വളരെ ആലോചിച്ചു ചെയ്യേണ്ട ഒന്നാണ്..എല്ലാവരെയും ത്രിപ്തിപെടുതാന്‍ കഴിഞ്ഞില്ലെങ്കിലും ഭൂരിപക്ഷം പേരെയും ത്രിപ്തിപെടുതാന്‍ കഴിയണം.....പിന്നൊന്ന് അതിനും മാത്രം കഴിവുന്ടെന്കിലെ എന്നും ഓര്‍മിക്കുന്ന പടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ..അതില്ലാത്തവര്‍..ഇതുപോലുള്ള പടങ്ങള്‍ കൊണ്ട് ത്രിപ്തിപെടുക...സങ്കടമുണ്ട്.. :(
ReplyDeleteIn my opinion, this one is most immatured movie of the year 2010.. !!!
ReplyDelete