രാജ്‍നീതി (Raajneeti)

Published on: 6/06/2010 02:44:00 PM
Raajneeti: Directed by Prakash Jha: Starring Nana Patekar, Ajay Devgn, Ranbir Kapoor, Katrina Kaif, Manoj Bajpai etc. Film Review by Haree for Chithravishesham.
'ഗംഗാജല്‍', 'അപഹരണ്‍' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ പ്രകാശ് ഛായുടെ രചനയും സംവിധാനവും; 'എ വെനസ്ഡേ', 'മുംബൈ മേരി ജാന്‍', 'ദേവ് ഡി', 'കമീനേ' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് റോണി സ്‍ക്രൂവാല സംവിധായകനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളി; ഈ ചിത്രങ്ങളൊക്കെ തിയേറ്ററിലെത്തിച്ച യുടിവി മോഷന്‍ പിക്‍ചേഴ്സിന്‍റെ ബാനര്‍; വലിയ പ്രതീക്ഷകളുയര്‍ത്തിയാണ്‌ 'രാജ്‍നീതി' തിയേറ്ററുകളിലെത്തുന്നത്. ആക്കം കൂട്ടുവാനായി സോണിയാഗാന്ധിയുമായി ചിത്രത്തിലെ ഒരു കഥാപാത്രത്തിനുള്ള സാദൃശ്യത്തിന്‍റെ പേരില്‍, കോണ്‍ഗ്രസ് ചിത്രത്തില്‍ കത്രികവെച്ചു തുടങ്ങിയ വിവാദങ്ങളും. പലപ്പോഴും ഇല്ലാത്തതു പലതും ഒരു ചിത്രത്തില്‍ ഉണ്ടെന്നു തോന്നിപ്പിക്കുവാന്‍ മാത്രമേ മേല്‍പറഞ്ഞതരം വിശേഷണങ്ങള്‍ ഉതകുകയുള്ളൂ. 'രാജ്‍നീതി'യുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല!

ആകെത്തുക     : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 5.00 / 10
: 3.50 / 10
: 3.50 / 05
: 3.50 / 05
പ്രാകാശ് ഛായുടെ കഥയ്ക്ക് ഛായോടൊപ്പം അന്‍ജും രാജാബലിയും ചേര്‍ന്നാണ് തിരനാടകം എഴുതിയിരിക്കുന്നത്. പല സിനിമകളില്‍ നാം ഇതിനോടകം കണ്ടുകഴിഞ്ഞ കുറേ രാഷ്ട്രീയ നാടകങ്ങള്‍ ഒരു കുടുംബകഥയോട് ചേര്‍ത്ത് പറയുവാനാണ്‌ ഇവരിരുവരും ശ്രമിച്ചിരിക്കുന്നത്. 'മഹാഭാരത'ത്തിന്‍റെ കലികാല രൂപാന്തരമായ ഇതില്‍ കുന്തിയേയും പാഞ്ചാലിയേയും കര്‍ണനേയുമെല്ലാം കൃത്യമായി വായിച്ചെടുക്കാം. (ഇതിലെവിടെയാണ്‌ ഗാന്ധി കുടുംബം, എവിടെയാണ്‌ സോണിയ എന്നൊക്കെ ആലോചിച്ചാല്‍ എത്തും പിടിയും കിട്ടുകയുമില്ല!) കുഞ്ഞിനെ ഉപേക്ഷിക്കുവാന്‍ വിരിച്ചിരുന്ന തുണി കണ്ട് പത്തുമുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം നഷ്ടപ്പെട്ട മകനെ തിരിച്ചറിയുന്ന അമ്മയൊക്കെ ഏതു കാലത്തെ ഹിന്ദി സിനിമയില്‍ നിന്നുമാണോ പുനരവതരിച്ചത്! ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പരിഹസിക്കുന്നത് കാണുന്നതിലുള്ള രസമൊഴിച്ചു നിര്‍ത്തിയാല്‍ 'രാജ്‍നീതി' കാണികള്‍ക്കായി മറ്റൊന്നും കരുതി വെച്ചിട്ടില്ല. ബാലിശമായ തിരക്കഥയും ആഴമില്ലാത്ത കഥാപാത്രങ്ങളും ഇടമുറിയാതെയുള്ള സംഭാഷണങ്ങളുമൊക്കെ ചേരുമ്പോള്‍ നല്ല സിനിമ എന്ന വിശേഷണം 'രാജ്‍നീതി'യ്ക്ക് വിദൂരസ്വപ്നമാവുന്നു.

Cast & Crew
Raajneeti

Directed by
Prakash Jha

Produced by
Prakash Jha, Ronnie Screwvala

Story / Screenplay, Dialogues by
Prakash Jha / Anjum Rajabali, Prakash Jha

Starring
Nana Patekar, Ajay Devgan, Ranbir Kapoor, Katrina Kaif, Manoj Bajpai, Arjun Rampal, Naseruddin Shah, Sarah Thompson Kane, Darshan Jariwala, Chetan Pandit, Shruti Seth, Kiran Karmarkar, Daya Shanker Pandey, Shereveer Vakil, Vinay Apte, Barkha Bisht, Nikhila Tirkha etc.

Cinematography (Camera) by
Sachin Krishn

Editing by
Santosh Mandal

Art Direction by
Jayant Deshmukh

Music by
Pritam Chakraborty, Aadesh Shrivastav, Shantanu Moitra, Wayne Sharp

Lyrics by
Irshad Kamil, Sameer, Swanand Kirkire, Gulzar

Make-Up by
Name

Costumes by
Priyanka Mundada

Action (Stunts / Thrills) by
Shyam Kaushal

Banner
UTV Motion Pictures

സംവിധായകനെന്നതിലുപരി സംഘാടകനായി വേണം പ്രാകാശ് ഛായെ ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ അഭിനന്ദിക്കുവാന്‍. അനവധി പേര്‍ നിറയുന്ന പല രംഗങ്ങള്‍, അവയൊക്കെയും വിശ്വാസയോഗ്യമാകുവാന്‍ വേണ്ടത്രയും പൂര്‍ണത കൈവരിക്കുവാന്‍ സംവിധായകനു കഴിഞ്ഞു. ഇതല്ലാതെ മറ്റൊരു മികവും ഛായുടെ സംവിധാനത്തില്‍ പറയുവാനില്ല എന്നതാണ്‌ ദുഃഖകരം. അഭിനേതാക്കളെ കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ അഭിനയിപ്പിച്ചെടുക്കുവാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ചിത്രം ഇതിലും മികവു പുലര്‍ത്തുമായിരുന്നു. വളരെ വേഗത്തില്‍ എന്തൊക്കെയോ പറയുന്നു എന്നല്ലാതെ, ഒരു രംഗവും കാണികളുടെ മനസില്‍ തങ്ങുവാന്‍ തക്കവണ്ണം തയ്യാറാക്കുവാന്‍ ഛാ ശ്രമിച്ചിട്ടില്ല. കൂടുതല്‍ മികച്ച ഒരു സമീപനം 'രാജ്‍നീതി'യുടെ കാര്യത്തില്‍ സംവിധായകന്‌ ഉണ്ടാകേണ്ടതായിരുന്നു.

ത്രിശങ്കുവിലാണ്‌ സ്ഥാനമെങ്കിലും നാനാ പടേക്കര്‍ എന്ന നടന്‍റെ മികവില്‍ ബ്രിജ് ഗോപാല്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. അഭിനേതാക്കളില്‍ എടുത്തു പറയാവുന്ന മികവ് പടേക്കറില്‍ മാത്രമാണ്‌ കാണുവാനായത്. പ്രധാന വേഷങ്ങളിലെത്തുന്ന റണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, മനോജ് ബാജ്പെയ്, അര്‍ജ്ജുന്‍ രാം‍പാല്‍, സാറ തോംസണ്‍ തുടങ്ങിയവരിലാരും തന്നെ തങ്ങളുടെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുവാന്‍ മിനക്കെട്ടിട്ടില്ല, അല്ലെങ്കില്‍ വിജയിച്ചിട്ടില്ല. തുടക്കത്തില്‍ അല്‍പ നേരം നസുറുദ്ദീന്‍ ഷായും ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. ചെറിയൊരു കഥാപാത്രമാണെങ്കിലും ചില രസികന്‍ സംഭാഷണങ്ങളിലൂടെ ശ്രുതി സേത്ത് അവതരിപ്പിച്ച മഹിളാമെമ്പര്‍ കൈയ്യടി നേടുന്നു. പ്രതാപ് കുടുംബത്തിലെ അമ്മയായെത്തിയ നിഖില ടിക്കയ്ക്ക് എങ്ങിനെ ഈ ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം കിട്ടി എന്നത് ഒരു അത്ഭുതമാണ്‌. ഒരു തരത്തിലും ആ കഥാപാത്രത്തിന്‌ അവരുടെ രൂപവും ഭാവവും യോജിക്കുന്നില്ല.

ചിത്രത്തിനു പ്രത്യേകിച്ചൊരു മികവൊന്നും നല്‍കുന്നില്ലെങ്കിലും; സച്ചിന്‍ കൃഷ്ണ്‌ നിര്‍വ്വഹിച്ച ഛായാഗ്രഹണം, സന്തോഷ് മണ്ഡലിന്‍റെ ചിത്രസന്നിവേശം, ജയന്ത് ദേശ്‍മുഖിന്‍റെ കലാസംവിധാനം ഇവയൊക്കെ തരക്കേടില്ലാതെ പോവുന്നു. ഒന്നു രണ്ടു പാട്ടുകളുടെ തുടക്കം മാത്രമേ ചിത്രത്തില്‍ കണ്ടുള്ളൂ, ഇനിയത് തിയേറ്ററുകാര്‍ കത്തിവെച്ചതാണോ എന്നറിയില്ല. പാട്ടുകളുടെ തുടക്കം കണ്ടതുവെച്ച്, അവിടെയൊക്കെ ഗാനങ്ങള്‍ പൂര്‍ണരൂപത്തിലുണ്ടായിരുന്നെങ്കില്‍ അതൊരു രസം‍കൊല്ലിയാകുവാനേ സാധ്യതകാണുന്നുള്ളൂ. ഇതരമേഖലകളില്‍; ശ്യാം കൌശല്‍ ഒരുക്കിയിരിക്കുന്ന ചടുലരംഗങ്ങള്‍ ചിത്രത്തിനു യോജിച്ചവയാണ്‌. ചമയം, വസ്ത്രാലങ്കാരം (പ്രിയങ്ക മുണ്ടഡ) എന്നിവയും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നുണ്ട്.

മഹാഭാരതത്തിന്‍റെ ചുവടുപിടിച്ച് ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയാവസ്ഥ വരച്ചിടുക എന്ന ആശയം ഗംഭീരമായിരിക്കാം, പക്ഷെ അത് 'രാജ്‍നീതി' എന്ന സിനിമയായി മാറിയപ്പോള്‍ ഗാംഭീര്യമെല്ലാം എവിടെയൊക്കെയോ ചോര്‍ന്നു പോയി. കുന്തിയേയും കര്‍ണനേയുമൊക്കെ അതേപടി പകര്‍ത്തുവാന്‍ തിരക്കഥാകൃത്ത് / സംവിധായകന്‍ ശ്രമിച്ചതും തീര്‍ത്തും പരിഹാസ്യമായി. ഗൌരവതരമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും തിരികൊളുത്തുന്നവയാണ്‌ യുടിവിയുടെ ബാനറില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി റോണി സ്‍ക്രൂവാല തിരശീലയിലെത്തിച്ച ചിത്രങ്ങള്‍ പലതും. അത്തരത്തിലൊരു ഗൌരവം ഈ ചിത്രത്തിന്‌ നല്‍കുവാന്‍ കഴിയുകയില്ല. കഥയിലെ കുറവുകള്‍ക്കൊപ്പം അഭിനേതാക്കള്‍ക്ക് തിളങ്ങുവാന്‍ കഴിയാതെപോയതും ഈ ചിത്രത്തിന്‌ തിരിച്ചടിയായി. രാജനീതിയെക്കുറിച്ച് വാചാലമാവുന്നതിനൊപ്പം സിനിമ പാലിക്കേണ്ട പ്രേക്ഷകനീതികൂടി അണിയറക്കാര്‍ ഗൌരവമായെടുത്തിരുന്നെങ്കില്‍ മികച്ചതാക്കാമായിരുന്ന ഒരു ചിത്രം, അങ്ങിനെയൊന്നായി ഒതുങ്ങുവാനാണ്‌ 'രാജ്‍നീതി'യുടെ ഫിലിമിലെഴുത്ത്!
--

22 comments :

 1. പ്രകാശ് ഛാ സംവിധാനം നിര്‍വ്വഹിച്ച 'രാജ്‍നീതി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  newnHaree Controversies often exaggerate things. Same happened for #Raajneeti, which is only an average film. Coming soon:http://bit.ly/cv-reviews
  about 6 hours ago via web
  --

  ReplyDelete
 2. Thought this will be a good one - even TOI's Nikhat Kazmi gave a good rating to this one (http://timesofindia.indiatimes.com/Entertainment/Movie-Reviews/Hindi/Raajneeti/articleshow/6007822.cms)

  Still worth one watch - i think

  ReplyDelete
 3. Didn't feel as bad as your post suggests. Worth a watch.

  ReplyDelete
 4. മഹാ കൂതറ പടം.
  4.75 വളരെ കൂടുതല്‍

  ReplyDelete
 5. സത്യം... അണിയറക്കാരാരോ ഈയടുത്ത കാലത്ത്‌ മഹാഭാരതം വായിച്ചതിന്റെ ആഫ്റ്റെർ എഫെക്ടാണ്‌ ഈ സിനിമ.. കത്രീന രാഷ്ട്രീയപ്രവേശനം ആണെന്നു തോന്നുന്നു സോണിയാഗാന്ധിയുമായിട്ടുള്ള സാദൃശ്യം. അഭിനേതാക്കളിൽ നാനാ പാടെക്കറും മനോജ് ബാജ്പേയിയും നന്നായി. രൺബീറും കത്രീനയും --തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലായി..

  Just an over hyped movie,,thanks to all controversies..

  ReplyDelete
 6. ഡി വി ഡി വരട്ടെ, അപ്പോ കാണാം.. എന്തായാലും മോസര്‍ ബേയര്‍ ചതിക്കില്ല.. :)


  ശ്.ശ്. കഴിഞ്ഞ ദിവസം ഔട്ട് ഒഫ് ടൌണ്‍ പോയപ്പോ “ഫ്രം പാരീസ് വിത്ത് ലൌ“ കണ്ടു.. ഒരു വട്ടം കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം...

  ReplyDelete
 7. Bhai അത്ര കത്തി ആയി തോന്നിയില്ല.. നാട്ടിലെ കൂതറ പടങ്ങളെ വെച്ച് നോക്കുമ്പോള്‍ വളരെ മെച്ചം

  ReplyDelete
 8. Rajneeti യെ കുറിച്ച് ഞാന് വായിച്ച ഏക നെഗറ്റീവ് റിവ്യൂ ഹരിയുടെതാണ്. പ്രത്യേകിച്ചും രണ്ബിര്‍ നെ കുറിച്ച് എല്ലാ reviewers ഉം നല്ല അഭിപ്രായമാണ് എഴുതിയിട്ടുള്ളത്കാര്യം എന്താണെന്നറിയില്ല. എന്തായാലും കണ്ടുനോക്കാം എന്ന് കരുതുന്നു.
  സിനിമ കാണാന് പോകുന്ന ദിവസത്തെ മൂടും ആസ്വാദനത്തെ ബാധിക്കും. ഇനി അങ്ങിനെ വല്ലതുമാണോ?

  ReplyDelete
 9. ഹരിയുടെ റിവ്യൂ മിക്കപ്പോഴും വായിച്ച് അതിന്റെ അടിസ്ഥാനത്തിൽ പടം ഇവിടെ (മുംബയിൽ) വരുമ്പോൾ കാണണം അല്ലെങ്കിൽ വേണ്ടാ എന്നു തീരുമാനിച്ചിരുന്ന എനിക്ക് ഇത്തവണ തെറ്റി...!!! കാരണം... രാജ്നീതി കണ്ടു കഴിഞ്ഞാണ് ഹരിയുടെ റിവ്യൂ വായിച്ചത്... (ഭാഗ്യം).
  വിൻസ് പറഞ്ഞതിനോട് യോജിക്കേണ്ടി വരുന്നു. കത്രീന കൈഫ് പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ച്ച വച്ചില്ലാ എന്നതൊഴിച്ചാൽ ബാക്കി എല്ലാവരും നല്ല പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. രൺബീർ കപൂറിന്റേത് മികവുറ്റ പ്രകടനമായിട്ടാണ് എനിക്ക് തോന്നിയത്.. എനിക്കെന്ന് മാത്രമല്ലാ... ഇതുവരെ വായിച്ച മറ്റ് റിവ്യൂകളിൽ എല്ലാം തന്നെ എടുത്തു പറയുന്നതും അതു തന്നെയാണ്.
  “ബാലിശമായ തിരക്കഥയും ആഴമില്ലാത്ത കഥാപാത്രങ്ങളും ഇടമുറിയാതെയുള്ള സംഭാഷണങ്ങളുമൊക്കെ ചേരുമ്പോള്‍ നല്ല സിനിമ എന്ന വിശേഷണം 'രാജ്‍നീതി'യ്ക്ക് വിദൂരസ്വപ്നമാവുന്നു.“ ഇത് അംഗീകരിക്കാനേ ആവുന്നില്ലാ... ഇതിനു മുൻപുള്ള പ്രകാശ് ഛാ സിനിമകളിലേത് എന്നതു പോലെ തന്നെ തുടക്കത്തിലെ ഒരിത്തിരി സമയം ഒരിത്തിരി സംശയങ്ങളോടെ പടം മനസിലാക്കേണ്ടി വരുന്ന സാഹചര്യം കഴിഞ്ഞാൽ പിന്നെ....ആഴമുള്ള കഥാപാത്രങ്ങളിലൂടെയും നല്ലതും കുറിക്കു കൊള്ളുന്ന രീതിയിലുമുള്ളതായ സംഭാഷണങ്ങളിലൂടെ കടന്നു പോകുന്ന “രാജ്നീതി” വിജയകൊടി പാറിച്ച് തന്നെയാണ് കഴിഞ്ഞ മൂന്ന്-നാലു ദിവസവും മുംബയിലെ തിയറ്ററുകളിൽ ഹൌസ്‌ഫുൾ ബോർഡ് തൂക്കിയത്. ശനിയാഴിച്ച അഡ്വാൻസ് ബുക്കിംഗ് ചെയ്തിട്ടും പാതി നിറഞ്ഞ അവസ്ഥയിലാണ് ഇന്നലെത്തേക്കുള്ള ടികറ്റ് എനിക്ക് കിട്ടിയത് പോലും.
  ജിക്കുമോൻ പറഞ്ഞതും സത്യം തന്നെ....!!!
  കൊച്ചുത്രേസ്യാ പറഞ്ഞിരിക്കുന്നതു പോലെ... “കത്രീന രാഷ്ട്രീയപ്രവേശനം ആണെന്നു തോന്നുന്നു സോണിയാഗാന്ധിയുമായിട്ടുള്ള സാദൃശ്യം.“ എന്ന് പറഞ്ഞത് എന്താണാവോ.... സോണിയ പോയിട്ട് അങ്ങനെ ഒരു ചായ്‌വു പോലും സിനിമയിൽ വന്നിട്ടില്ലാ... പടത്തിന്റെ പരസ്യകട്ടുകളിൽ കത്രീനയുടെ പ്രസംഗം... (“ഹമാരേ ഹാത്തോം സെ മെഹന്ദീ‍ കി രംഗ് ഭി നഹി ഉതരാ ഥാ......) കാണിക്കുന്നതിൽ നിന്നും തോന്നാവുന്ന ഒരു തെറ്റിദ്ധാരണം മാത്രമാണത്.. അത് ഒരു ബിസിനസ്സ് ട്രിക്ക് അല്ലാണ്ടെന്താ...!!!

  വളരെ വേഗത്തിൽ എന്തോക്കെയോ പറയുന്നു എന്നല്ലാതെ ഒന്നും മനസിലാവുന്നില്ലാ എന്നുള്ള ഹരിയുടെ വാക്കുകളിൽ നിന്ന് മനസിലാവുന്നത് ഹരിക്ക് ഹിന്ദി അത്രക്ക് അങ്ങട് ദഹിച്ചില്ലാ എന്നാണ്...!!

  “ചെറിയൊരു കഥാപാത്രമാണെങ്കിലും ചില രസികന്‍ സംഭാഷണങ്ങളിലൂടെ ശ്രുതി സേത്ത് അവതരിപ്പിച്ച മഹിളാമെമ്പര്‍ കൈയ്യടി നേടുന്നു.“ എന്നതിനോടും ഒട്ടും യോജിക്കാൻ കഴിയുന്നില്ലാ... കൈയടിയല്ലാ... കരണക്കുറ്റിക്കടിക്കാനേ അത് തോന്നിയുള്ളൂ..!!

  “കഥയിലെ കുറവുകള്‍ക്കൊപ്പം അഭിനേതാക്കള്‍ക്ക് തിളങ്ങുവാന്‍ കഴിയാതെപോയതും ഈ ചിത്രത്തിന്‌ തിരിച്ചടിയായി.“ എന്നും പറഞ്ഞിരിക്കുന്നു ഹരി...! ചിത്രത്തിനെവിടെയാണ് തിരിച്ചടി നേരിട്ടത്...??? കേരളത്തിലോ...?? അതിലെന്തു പ്രസക്തി...???? മറ്റൊരിടത്തും ചിത്രത്തിനു തിരിച്ചടിയേറ്റതായി ഒരു റിപ്പോർട്ടും ഇതേ വരെ വന്നതായി അറിവിലുമില്ലാ. റിലീസ് ദിവസം തന്നെ 10.50 കോടിയുടെ കളക്ഷനോടേ, കളക്ഷൻ റികോർഡിൽ 3 ഇഡിയറ്റ്സിനു താഴെയായി രണ്ടാം സ്ഥാനത്താണ് എന്നുള്ളത് കൂടി അറിയുക.

  ഇനിയുമുണ്ട് പറയാൻ.... Wayne Sharpe യുടെ ബാക്ക്ഗ്രൌണ്ട് സ്കോറ് വളരെ നല്ല മികവു പുലർത്തുന്നത് തന്നെ ആയിരുന്നു. (നല്ല തിയറ്ററിൽ കാണണം എന്ന് മാത്രം.) കഥയിലെ ചില രംഗങ്ങളിലെ നടുക്കങ്ങൾ കാണികളിലേക്കെത്തിക്കാൻ അത് ഒരുപാട് സഹായിക്കുന്ന രീതിയിലായിരുന്നു.

  സദയം ക്ഷമിക്കുക ഹരീ...!!! ചിലപ്പോഴെങ്കിലും ഹരിയുടെ റിവ്യൂ മൊത്തത്തിൽ ശരിയാവെണമെന്ന് നിർബന്ധമില്ലാ എന്ന് ഞാൻ അറിയാതെ ഇന്ന് അറിഞ്ഞു പോയി...!! :)

  ReplyDelete
 10. എന്റ് ഒരു റേറ്റിംഗ് കൂടി എഴുതിയേക്കാം...
  7.5/10

  ReplyDelete
 11. :-) ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ചിലര്‍ക്ക് റേറ്റിംഗ് നല്‍കിയത് കൂടിയെന്നും ചിലര്‍ക്ക് കുറഞ്ഞെന്നും. ഒരു ആവറേജ് സിനിമ എന്നതിനപ്പുറത്തേക്ക് 'രാജ്‍നീതി' പോയിട്ടുണ്ട് എന്ന് എനിക്ക് കുറേയധികം പോസിറ്റീവ് റിവ്യൂകള്‍ വായിച്ചതിനു ശേഷവും തോന്നുന്നില്ല. രണ്‍ബീര്‍, കത്രീന തുടങ്ങിയവരുടെ അഭിനയം വളരെ മികച്ചതു പോയിട്ട് സമാന്യം നന്നായി എന്നു പോലും എനിക്ക് അഭിപ്രായമില്ല. ഇത് സമീറല്ല, സമീറായി രണ്‍ബീര്‍ അഭിനയിക്കുകയാണ്‌ എന്നോര്‍മ്മിപ്പിച്ചുകൊണ്ടുള്ള അഭിനയം. (അതുപോലെ മറ്റു പലരും.)

  ശ്രുതി സേത്ത്, "കരണക്കുറ്റിക്കടിക്കാനേ അത് തോന്നിയുള്ളൂ." - സത്യത്തില്‍ ഇതല്ലേ ആ കഥാപാത്രത്തിന്‍റെ വിജയം! ;-) :-D കളക്ഷനും സിനിമയുടെ കലാമൂല്യവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ല. മറ്റൊരാള്‍ക്ക് വിശേഷം മൊത്തത്തിലെന്നല്ല അല്‍പവും ശരിയെന്ന് തോന്നണമെന്നില്ല. അഭിപ്രായ ഭിന്നതകള്‍ വിശദമായി തുറന്നെഴുതിയതിന്‌ ജോസ്‌മോന്‍ വാഴയിലിനോട് പ്രത്യേകം നന്ദി.

  "Wayne Sharpe യുടെ ബാക്ക്ഗ്രൌണ്ട് സ്കോറ് വളരെ നല്ല മികവു പുലർത്തുന്നത് തന്നെ ആയിരുന്നു." - ഇത് ഞാന്‍ വിട്ടുപോയതാണ്‌. വെയിന്‍ ഷാര്‍പ് തന്നെയാണ്‌ പശ്ചാത്തലസംഗീതം നല്‍കിയതെന്ന് ഉറപ്പിക്കുവാനും കഴിഞ്ഞില്ല. (നാലു പേരുടേയും പേര്‌ Music എന്ന് ജനറലായി പറഞ്ഞു മാത്രമേ കാസ്റ്റ്&ക്രൂ പേജുകളില്‍ കണ്ടുള്ളൂ. ഇപ്പോള്‍ ചില റിവ്യൂകളില്‍ പേരെടുത്ത് കാണുന്നുണ്ട്.) (ഓര്‍ക്കുക: പശ്ചാത്തലസംഗീതം മികച്ചതല്ല എന്ന്‍ വിശേഷം പറയുന്നില്ല.)

  • 'രാജ്‍നീതി'യെക്കുറിച്ചുള്ള ഒരു ബസ്.
  • Passion for Cinema-യില്‍ വന്ന റിവ്യൂകള്‍: ONE & TWO (പോസിറ്റീവ് റിവ്യൂകള്‍ മാത്രം വായിച്ചിട്ടുള്ളവര്‍ക്ക്.)
  --

  ReplyDelete
 12. :)
  സത്യം പറയാല്ലോ ഹരീ... രണ്ട് അഭിപ്രായങ്ങളും ഉണ്ട് രാജ്നീതിയുടെ കാര്യത്തിൽ. ചിലർക്ക് ഇഷ്ടപ്പെട്ടെങ്കിൽ ചിലർക്ക് ഇഷ്ടപ്പെടില്ലാ...!! കാരണം ഇപ്പോഴൊരുത്തൻ - എന്റെ ഫ്രണ്ടാ.. വിളിച്ച് ഊടുപാടെ തെറി പറഞ്ഞതേ ഉള്ളൂ... ഞാൻ നല്ലതാന്നും പറഞ്ഞിട്ട് ലവൻ ഹാഫ് ഡേ എടുത്ത് പോയി പടം കണ്ടു...!!!

  എന്തായാലും എനിക്കിഷ്ടപ്പെട്ടു...!! :) കൂടാതെ എന്റെ പല കൂട്ടുകാരും “കൊള്ളാം... നല്ല പടം“ എന്ന് പറയുകയും ചെയ്തേ..!! അപ്പോ പിന്നെ നല്ലതെന്ന് തൊന്നുന്ന സിനിമകളോട് ഒരു ഭ്രാന്തുള്ള ഒരാളെന്ന നിലക്ക്... ഹരി പറഞ്ഞത് ശരിയല്ലാന്ന് പറയാതിരിക്കാൻ പറ്റുമോ...??

  “3 ഇഡിയറ്റ്സ്” കണ്ടിട്ട്.. “ബോറ് പടം” എന്ന് വിധിയെഴുതിയ ആളുകളേം എനിക്കറിയാം. അതായത്... പലരുടെയും ടേസ്റ്റ് പലതാന്ന് സാരം...!!!

  അപ്പോ ഹരീ... അടുത്ത റിവ്യൂവിൽ കാണാം...!!! :)

  ReplyDelete
 13. WOw! Haree! Some merciless critic you are! :)

  I fall under that category of your audience who religiously read your review before going and watching a movie, and it has never failed me till now! Ever! But i happened to watch Rajneeti before I read your review this time, and THANK GOD i did, because i thoroughly enjoyed the movie and would have definitely missed it if i'd read your review first!

  Of course, the moive is not without its faults...The parellels to Mahabharat are fine, but sending an illegit child adrift in a boat? And the baby landing right at the doorstep of the charioteer..oops...driver of the same family? And the quintessential piece of cloth and chain that makes its appearance confirming the identitiy of the child 30 years later! All this in the 21st century? Mr Jha sure forgot to take a reality check there! And killing an unarmed person in broad daylight hardly makes for a meaningful climax! But i guess thats the pinch of poetic justice that the director has thrown in to delude himself that the film has been made "for the masses"!!

  However, i find it extremely hard to digest that you found the performances of the actors anything less than impressive. Nana Patekar shines as the modern day Shakuni, but then that was just expected of him. Its impossible for him to act badly. Ajay Devgan shines in role that gives him very few scenes to show his prowess,and manoj bajpai packs a powerhourse performance as the stereotypically power-hungry politician. And ofcourse, you only need to watch clips of of Saawariya and Bachchna Ae Haseeno to realise the worth of the restrained perfromance Ranbir Kapoor gives as Samar (as compared to the over-the-top effeminate acting he does in the earlier movies). But yes, KATRINA Kaif is a serous misfit in a role that could hv been done better by any other actress who could atleast speak better hindi, and Arjun Rampal's hindi speeches smack of urban Anglicised-ness rather than the sudh hindi thats spoken in that part of the country.

  Which brings us to the rather shocking comments you've made about the language of the movie..."Edamuriyatha Sambhashanangal", "Valare vegathil enthokkeyo paranju pokunnu..." etc. I felt that even though the language might have been a little difficult to grasp by non-Hindi speakers like us, it rang true to the locale that serves as the backdrop of the movie (Bhopal, i think). Not that i'm an expert , but it sounded exactly like the shuddh hindi my Northie friends used to speak to their folks on the phone! ;)

  Shruthi seth did try her best, but hers having been an image of an urban uptown girl in her entire career so far (in her appearances first as a VJ, and then in hindi soaps like rishtaa.com), what with her flawless facial-ed complexion, manicured nails and ironed out hair, she looked like she hadnt even heard of Sitapur, let alone go to college there. But yeah, she tried... with her cheap nylon sarees in the beginning and the fabindia cottons in the second half...She did try!

  i also felt that by peppering the story with so many sub-plots (the character of shruthi seth, the inspector who arrests arjun rampal, Ranbir Kapoor's firang girlfriend) the movie stretched a tad too long, with the director trying to bring all these story threads to a believable end. And ofcourse, like I mentioned before, the open shooting/car-chasing/killing in broad daylight just brings down the quality of the movie to a commercial pot boiler in the end.

  But all in all, a great one-time watch i think! I thought it was worth the time, money and effort i spent, and i'm sure many others think so too. I'm just sorry that you didnt! :(

  ReplyDelete
 14. :-) Thank you all for their comments and special thanks to Jyothi, for her detailed comment.
  • Manoj Vajpai's character looked like a fool/clown in almost all scenes.
  • When there is more to say and the writer forgets the art of saying things in few words, at the editing table it is always hard to put things the way it should. (In real life, you are in the system and there is no need to 'establish the scene'. True, these shots can be avoided, but the director/writer needs to think a little bit more. I feel, it is missing in case of 'Raajneeti'.)
  • With all these shortcomings (not to forget it is ~175mins long) you think it is still a great one-time watch? I feel, one may wait for the DVD release!
  • Ah! Everybody is appreciating Ranbir comparing his performance with his own earlier performances! Great!!! :-P (I never knew that! ;-)

  I am happy that you enjoyed the movie. May be, I value my time/money/effort a little higher. :-) :-D LoL (Of course, it is worth watching than most of the recent ML movies!)
  --

  ReplyDelete
 15. കുഞ്ഞിനെ ഉപേക്ഷിച്ച തുണി കഷണം വച്ച് തിരിച്ചറിയുന്ന സംഭവം മണിരത്നം ദളപതിയില് കാണിച്ചതാണ്. മഹാഭാരതത്തില് നിന്നും ഐഡിയ ഉള്കൊണ്ടാല് ഇത് must ആണെന്ന് തോന്നുന്നു.

  “Manoj Vajpai’s character looked like………….” – Hari for you information his name is not “Manoj Vajpai” its “Manoj Bajpai “.

  ReplyDelete
 16. Oops! Sorry for the typo. Please read as "Manoj Bajpai's character looked...". Thanks! :-)
  --

  ReplyDelete
 17. ഹോ... അങ്ങനെ അവസാനം ഹരി അതു പറഞ്ഞു.... :) (Of course, it is worth watching than most of the recent ML movies!:)

  ജ്യോതിയുടെ വീക്ഷണങ്ങൾ കൊള്ളാം. അതെ, ഭോപ്പാലിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന രാജ്നിതിയിലെ സംഭാഷണങ്ങളെക്കുറീച്ച് ജ്യോതി പറഞ്ഞത് ശരിയാണ്. 4-5 വർഷം മദ്ധ്യപ്രദേശിച്ച ജീവിച്ച എനിക്കും മനോജ് ബാജ്പേയി “കരാര ജവാബ് മിലേഗാ... കരാര ജവാബ് മിലേഗാ...” എന്ന് പറഞ്ഞപ്പോ.. ഈ “കരാരാ” എന്തുട്ട് കുന്താന്ന് പെട്ടന്ന് മനസിലായതേ ഇല്ലാ...!!! സ്വഭാവികം... ശുദ്ധ്-ഹിന്ദിയിൽ അങ്ങനേം ഉണ്ടെന്ന് ആരും പഠിപ്പിച്ചില്ലാ...!! ;( അല്ലെങ്കിൽ ഞാൻ പഠിച്ചില്ലാ...!! ;)

  ReplyDelete
 18. ഒന്ന് കണ്ടു നോക്കാം അല്ലേ.എത്ര മണിക്കൂര്‍ ഉണ്ട് ഈ സിനിമ.സമയവും പണവും എനിക്കും വിലപെട്ടതാണ്:)- പിന്നെ ശുദ്ധ ഹിന്ദിയാണോ ഇതില്‍ !!ഹിന്ദി സിനിമയെ ഉര്‍ദു വിഴുങ്ങി കൊണ്ടിരിക്കുകയാണ് അത് കൊണ്ട് ചോദിച്ചതാ.

  ReplyDelete
 19. അയ്യേ പരട്ട പടം..
  എല്ലാവരെയും ദുഷ്ടന്മാരായി അവതരിപ്പിച്ചു എന്നത് മാത്രമേ അല്പം വ്യത്യസ്തതയുള്ള ഒരു കാര്യമായിട്ടു തോന്നിയുള്ളൂ :) കത്രീനയുടെ, പ്രത്യേക വികാരമൊന്നും തോന്നിപ്പിക്കാത്ത ഒന്നു രണ്ടു സെന്റി ഡയലോഗുകള്‍ (?) ‘കത്രീന ചുഴലിക്കാറ്റ്‘ മട്ടില്‍ വന്ന് പോയി. അവസാനം മകന്റെയരികില്‍ വന്ന് കരയുന്ന കുന്തിയുടെ അഭിനയം കണ്ടിട്ട് ചിരിക്കാതെ എന്തു ചെയ്യും! ഒരാളു പോലും കഥാപാത്രത്തിന്റെ ഭാവം ഉള്‍ക്കൊണ്ടിട്ടില്ല. ഓടിപ്പോയിട്ട് എതോ അത്യാവശ്യ കാര്യം ഉണ്ടെന്ന മട്ടില്‍ വന്ന് ഡയലോഗടിച്ച് ഓരോരുത്തരും അവരുടെ വഴിക്കു പോയി, കണ്ടിരിക്കുന്ന നമ്മളെ ഒരു വഴിക്കാക്കി :(
  ചുരുക്കിപ്പറഞ്ഞാല്‍ ഓര്‍ത്തിരിക്കാന്‍ ഒരു കുന്തവുമില്ല ഈ പടത്തില്‍ (ആ 4.75 റേറ്റിങ് കണ്ടിട്ടാ!)
  (ഇന്നലെ ഉറക്കം കളഞ്ഞ് ഈ പടം കണ്ടതിന്റെ വിഷമം ഇപ്പോ ഇച്ചിരി കുറഞ്ഞു :) ഹാവൂ!)

  ReplyDelete
 20. കത്രീനയുടെ 'അഭിനയം' കണ്ട് കണ്ണ് തെള്ളിപ്പോയി.. അത്യവശ്യം നല്ല പടങ്ങളെടുക്കുന്ന പ്രകാശ് ഝായ്ക്ക് ഇതെന്തുപറ്റി ഇങ്ങനൊരുത്തിയെപ്പിടിച്ച് അഭിനയിപ്പിക്കാന്‍? കാണാം കൊള്ളാമെന്നു കരുതി എന്തു ചെയ്താലും എക്കാലവും പ്രേക്ഷകര്‍ കണ്ടിരിക്കുമെന്ന് വിചാരിക്കരുത്. ബാക്കിയുള്ളവരുടെ അഭിനയം തരക്കേടില്ല.

  ReplyDelete
 21. 4.75 to 5.5 ഒരു prediction ആണ്. അടുത്ത സിനിമയുടെ.

  ReplyDelete