
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.50 / 10
: 6.50 / 10
: 3.50 / 05
: 2.50 / 05
: 5.50 / 10
: 6.50 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Kadha Thudarunnu
Kadha Thudarunnu
Directed by
Sathyan Anthikkad
Produced by
Thankachan Emmanuel
Story, Screenplay, Dialogues
Sathyan Anthikkad
Starring
Jayaram, Mamta Mohandas, Asif Ali, Baby Anikha, Innocent, Mamukkoya, K.P.A.C. Lalitha, Lakshmipriya, Sreejith Ravi, Chembil Ashokan, Vettukili Prakash
Cinematography (Camera) by
Venu
Editing by
K. Rajagopal
Art Direction by
Joseph Nellickal
Effects by
Arun Seenu
Sound Design by
Anoop
Music by
Ilaiyaraaja
Lyrics by
Vayalar Sarath Chandra Varma
Make-Up by
Pandyan
Costumes by
Sameera Saneesh
Choreography by
Brinda, Rekha
Banner
Trueline Cinema
വേണുവിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ്. “ആരോ പാടുന്നു ദൂരെ...” എന്ന ആദ്യ ഗാനരംഗത്തിനു പശ്ചാത്തലമാവുന്ന ദൃശ്യഭംഗി എടുത്തു പറയേണ്ടതുണ്ട്. അരുണ്‍ സീനുവിന്റെ മിതമായ ഇഫക്ടുകള്‍ ചേരുന്ന ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്‍ക്കുന്നതില്‍ കെ. രാജഗോപാല്‍ മികവു പുലര്‍ത്തി. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയങ്ങള്‍, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിനുതകുന്നവ തന്നെ. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി ഇളയരാജ ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്‍, കാര്‍ത്തിക് പാടിയിരിക്കുന്ന “കിഴക്കുമല കമ്മലിട്ട...” എന്ന ഗാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ദൃശ്യങ്ങളുടെ മികവില്‍ ഹരിഹരനും കെ.എസ്. ചിത്രയും ചേര്‍ന്നു പാടിയ ആദ്യഗാനം കണ്ടിരിക്കാമെങ്കില്‍; ശ്വേതയും വിജയ് യേശുദാസും ചേര്‍ന്നു പാടിയ “മഴമേഘചേലിന് പൂരം...” എന്ന ഗാനം ചിത്രത്തിനൊരു അനിവാര്യതയല്ല. ഈ ഗാനങ്ങള്‍ക്കു വേണ്ടി ബ്രിന്ദയും രേഖയും ചേര്‍ന്നൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളാവട്ടെ, ഗാനരംഗങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ഭംഗിയും നല്‍കുന്നതുമില്ല.
അവശ്വസിനീയമായ ആകസ്മികതകള്‍, ഇടയ്ക്കുള്ള വലിച്ചു നീട്ടല്‍ എന്നിവയൊക്കെ സിനിമയുടെ നിറം കുറയ്ക്കുന്നുണ്ടെങ്കിലും, സരസമായി അവതരിപ്പിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും ഇതത്രയ്ക്ക് പ്രകടമാക്കാതിരിക്കുവാന് സംവിധായകനായി. കുട്ടിയുള്ളൊരു നായികയോടിഷ്ടം തോന്നുന്ന നായകന് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്. ഒടുവില്‍ നായകനും നായികയുമൊരുമിക്കുമ്പോള്, കുട്ടി നായികയുടെ സ്വന്തം കുഞ്ഞല്ല, നായികയിപ്പോഴും കന്യകയാണ് എന്നീ സ്ഥിരം കുറ്റികളില്‍ കൊണ്ട് കെട്ടുന്നില്ല എന്നതും ആശ്വാസത്തിനു വക നല്കുന്നു. ഒരു വന്‍ വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്‍ ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന് ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ...
--
ജയറാം നായകനാവുന്ന സത്യന് അന്തിക്കാട് ചിത്രം; ‘കഥ തുടരുന്നു...’വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #KadhaThudarunnu: The film starts well, goes somewhere and ends nowhere! Still, watchable. Coming soon: http://bit.ly/cv-reviews
about 5 hours ago via web
--
അല്പകാലം കൂടി കഥ തുടരാനുള്ളതൊക്കെ ഈ സത്യൻ ചിത്രത്തിനുണ്ട്..ശരിയാണു. പക്ഷെ സത്യൻ അന്തിക്കാടിനു കഥ തുടരാനുള്ള വകുപ്പ് ഇനിയും ഉണ്ടോ എന്ന് കണ്ട് തന്നെ അറിയണം
ReplyDeleteസത്യന് പടങ്ങള്‍ എല്ലാം ഇപ്പോള്‍ ഒരേ ടൈപ്പോ ആണോ എന്നൊരു സംശയം ഉണ്ട് Jikkumon @ Thattukadablog
ReplyDeleteഅവിശ്വസനീയമായ ആകസ്മികതകള്‍ ആണ് സത്യന് അന്തിക്കാടിന്റെ തിരക്കഥകളുടെ പ്രത്യേകത. അദ്ദേഹം രചന നടത്തിയ സിനിമകള്‍ കാണുമ്പോള്‍, പലതും നമുക്ക് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വരും !!! അത് തന്നെ ആണ് ആ ചിത്രങ്ങളുടെ പോരായ്മ. എന്ത് ചെയ്യാം, ചെയ്യുന്നതെല്ലാം മഹത്തരം എന്ന് വിശ്വസിക്കുന്നവരെ തിരുത്താന്‍ പറ്റില്ലല്ലോ !!
ReplyDeleteഹരീ,
ReplyDeleteഈ സിനിമ വിജയിക്കുമെന്ന് തോന്നുന്നു അല്ലേ .അവിശ്വനീയമായ ചിലതുണ്ടെങ്കിലും ഒരു സത്യന് ട്ടച്ച് ഉണ്ടല്ലോ, പോക്കിരികള്ക്കിടയില് നമുക്ക് ആശ്വസിക്കാന്‍ ഇതല്ലാതെ വേറെന്തുണ്ട്?!!
സത്യന് അന്തിക്കാട് കഥ തുടരട്ടെ.
ഹരീ, എനിക്ക് സിനിമ സാമാന്യം ബോറായാണ് തോന്നിയത്.
ReplyDelete..
ReplyDeletemalayala cinema rakshapetumo?
ReplyDeleteനമുക്കൊന്നു പ്രശ്നം വയ്പ്പിച്ചു നോക്കിയാലോ
ReplyDeleteനന്നായി പ്രതീക്ഷിച്ച ചിത്രമായിരുന്നു. ഇളയരാജയുടെ ഈണങ്ങള്‍ ടൈപ്പായി പോകുന്നത് കൂടാതെ സത്യന് അന്തിക്കാട് ചിത്രങ്ങളിലെ അന്തരീക്ഷത്തിന് അത്രയ്ക്കങ്ങ് യോജിക്കുന്നുമില്ല. ജോണ്സണ് മാഷില്ലാത്തതിന്റെ കുറവ് ഈയിടെ ഇറങ്ങുന്ന സത്യന് അന്തിക്കാട് ചിത്രങ്ങള്‍ക്ക് എല്ലാം ഉണ്ട്.
ReplyDeleteപേരൂരാന്‍: മലയാള സിനിമ രക്ഷപ്പെടണമെങ്കില്‍ നമ്മള് പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചവറ് പടങ്ങളൊക്കെ കുറ്റം പറയാന്‍ പോലും നമ്മള് തീയേറ്ററില്‍ പോയി കാണില്ല എന്ന് തീരുമാനിക്കുക. അപ്പോള്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ ഉണ്ടാവും.
ഒരു കേരള കഫെയോ പാലേരിമാണിക്യമോ ടി.ഡി. ദാസനോ കാണാന്‍ എത്ര പേരുണ്ട് ഇവിടെ? എല്ലാവരും കുറ്റം പറഞ്ഞ് മാത്രം ശീലിച്ചുപോയി. എന്നാണാവോ നമ്മള് മലയാളികള്‍ നന്നാവുന്നത്???
"ഒരു വന്‍ വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്‍ ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന് ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ"
ReplyDeleteകൂയ് !!!!!!!!!!
സത്യന് അന്തിക്കാട് തന്നെയാണ് കഥ എഴുതുന്നതെങ്കില്‍ ഇനി മുതല്‍ ഞാന്‍ സത്യന് സിനിമ കാണുന്നില്ല!
സത്യന് അന്തിക്കാട് സ്വയം കഥ എഴുതി തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സിനിമകളുടെ നിലവാരവും താഴോട്ടാണ്.
ReplyDeleteഎന്നാലും ഈ ചിത്രമാണ് ഇപ്പോള്‍ ഇറങ്ങിയവയില്‍ വച്ച് ഭേദം എന്നാണ് അറിയാന്‍ കഴിഞ്ഞത്.
Thanks bhai
ReplyDelete"കഥ തുടരും" - Kadha Thudarum (Review)
'Pursuit of Happyness' എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളീകരിച്ച പതിപ്പാണ് 'കഥ തുടരുന്നു' എന്ന് ജോ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കൂടുതല്‍ ഇവിടെ.
ReplyDelete--