
ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 4.00 / 10
: 4.00 / 10
: 2.50 / 05
: 3.00 / 05
: 4.00 / 10
: 4.00 / 10
: 2.50 / 05
: 3.00 / 05
Cast & Crew
Paappi Appacha
Paappi Appacha
Directed by
Mamas
Produced by
Anup
Story / Screenplay, Dialogues
Mamas
Starring
Dileep, Innocent, Kavya Madhavan, KPAC Lalitha, Ashokan, Dharmajan, Suresh Krishna, Rajeevan, Manjusha, Kochu Preman, Narayanankutty, Shobha Mohan, Machan Varghese etc.
Cinematography (Camera) by
Sanjeev Shankar
Editing by
V.T. Sreejith
Art Direction by
Gireesh Menon
Music by
Vidyasagar
Lyrics by
Gireesh Puthenchery, Vayalar Sarath Chandra Varma
Make-Up by
Salim Kadakkal
Costumes by
Anil Chemboor
Choreography by
Brinda, Prasanna
Action (Stunts / Thrills) by
Stun Siva
Banner
Priyanjali Films
സി.ഐ.ഡി. മൂസ മുണ്ടും ജൂബ്ബയുമിട്ടാല് എങ്ങിനെയുണ്ടാവുമോ, അതാണ് പാപ്പി. ദിലീപില്‍ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്നസെന്റിന്റെ അപ്പച്ചനും കാര്യമായ പുതുമകളില്ല. അശോകന് അടുത്ത കാലത്ത് കിട്ടിയ കഥാപാത്രങ്ങളില്‍ മികച്ച ഒന്നാണ് ഇതിലെ ശശാങ്കന് മുതലാളി. അശോകനത് ഭംഗിയാക്കുകയും ചെയ്തു. സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാണിക്കുഞ്ഞും ശ്രദ്ധേയം. നായകന്റെ പെണ്ണാവുക, വില്ലന്റെ ഇരയാവുക എന്നതിലപ്പുറമൊന്നുമില്ലെങ്കിലും, ഒന്നു രണ്ട് നല്ല സംഭാഷണങ്ങളുടെ പച്ചയില്‍ കാവ്യയുടെ ആനി ടീച്ചര്‍ ശ്രദ്ധ നേടുന്നു. മറ്റ് അഭിനേതാക്കളില്‍ കെ.പി.എ.സി. ലളിത, ധര്മജന്, ശോഭ മോഹന്‍, രാജീവന്, മഞ്ജുഷ, മച്ചാന് വര്‍ഗീസ്, കൊച്ചു പ്രേമന് തുടങ്ങിയവരൊക്കെ തരക്കേടില്ലാതെ പോവുന്നു.
മുന്‍ചിത്രങ്ങളുമായി (രൗദ്രം, വൈരം, ജനകന്) താരതമ്യം ചെയ്താല്‍, ദൃശ്യങ്ങള്‍ ഫോക്കസിലാക്കുവാന് കഴിഞ്ഞു എന്നതാണ് ഛായാഗ്രാഹകന്‍ സഞ്ജീവ് ശങ്കറിന്റെ വിജയം. വെട്ടിമാറ്റുവാന്‍ ഇനിയുമേറെ അവശേഷിപ്പിച്ചാണ് ചിത്രസന്നിവേശകന്‍ വി.ടി. ശ്രീജിത്ത് ജോലി തീര്‍ത്തിരിക്കുന്നത്. ഗിരീഷ് മേനോന്റെ കല, സലിം കടയ്ക്കലിന്റെ ചമയങ്ങള്‍, അനില്‍ ചെമ്പൂരിന്റെ വസ്ത്രാലങ്കാരം എന്നിവ ചിത്രത്തില്‍ മികവു പുലര്‍ത്തുന്നു. വിദ്യാസാഗറിന്റെ പശ്ചാത്തലസംഗീതം അധികസമയവും ബഹളം മാത്രമാണ്. സ്റ്റണ്‍ ശിവ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ നന്ന്. ദിലീപിനെക്കൊണ്ട് ഇത്രയുമൊക്കെ ചെയ്യിച്ചെടുക്കുവാന് സ്റ്റണ്‍ ശിവക്ക് കഴിഞ്ഞത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും; ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍ എന്നിവരില്‍ നിന്നും കാര്യമായൊരു സംഭാവനയും ലഭിച്ചില്ല എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍.
ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവരെഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയിരിക്കുന്ന രണ്ടുഗാനങ്ങളാണ് ചിത്രത്തില്‍ കണ്ടത്. രഞ്ജിത്തും ജെമോനും തൊള്ളകീറിയ “പാപ്പീ... അപ്പച്ചാ...”, പിന്നെ കാര്‍ത്തിക്കിനൊപ്പം ജെമോന് ചേര്‍ന്നു തൊള്ളകീറിയ “കാട്ടുമാക്കാനായാലും...”; രണ്ടു ഗാനങ്ങളും അസഹനീയം. ഉദിത് നാരായണനും സുജാതയും ഒരുമിച്ചാലപിച്ച “തമ്മില്‍ തമ്മില്‍...”, മധു ബാലകൃഷ്ണനും സുജാതയും ചേര്‍ന്നു പാടിയ “മഞ്ഞിന് വെള്ളിത്തൂവല്‍...” എന്നീ ഗാനങ്ങള്‍ തിയേറ്ററുകാര്‍ ഒഴിവാക്കിയതിനാല്‍ സഹിക്കേണ്ടിവന്നില്ല. ബ്രിന്ദയും പ്രസന്നയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ചുവടുകളിട്ടിരിക്കുന്നത്. ചിത്രത്തിനും ഗാനങ്ങള്‍ക്കുമുള്ള നിലവാരം നൃത്തത്തിനും അവകാശപ്പെടാം.
ഗായകര്‍ക്ക് ‘തൊള്ളകീറിയവര്’, ചിത്രസംയോജനത്തിന് ‘വെട്ടിക്കൂട്ട്’, നിര്‍മ്മാതാവിന് ‘മൊതലാളി’ എന്നിങ്ങനെയൊക്കെ കാണിക്കുന്ന തുടക്കത്തിലെ ടൈറ്റിലുകള്‍ രസകരമാണ്. സിനിമയിലെ ഭൂതകാല വിവരണത്തിനും സ്വപ്നങ്ങള്‍ക്കും മറ്റും നിശ്ചല ചിത്രങ്ങളും ചലനാത്മക ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നതിലും പുതുമയുണ്ട്. ‘പാപ്പീ അപ്പച്ചാ’യുടെ ട്രൈലര്‍, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയും പ്രതീക്ഷ കൂട്ടുവാനുതകുന്നവയാണ്. ചിത്രത്തിന്റെ പേരുണര്‍ത്തുന്ന രസത്തിന്റെ അല്പമാത്രമെങ്കിലും ചിത്രത്തിനു നല്കുവാന് കഴിഞ്ഞിരുന്നെങ്കില്‍ രണ്ടായിരത്തിപ്പത്തിലെ ഹിറ്റുകളിലൊന്നായി മാറുവാന്‍ ‘പാപ്പീ അപ്പച്ചാ’യ്ക്ക് സാധ്യതയുണ്ടായിരുന്നു. അതില്ലാത്തതിനാല്‍, പാപ്പിയും അപ്പച്ചനും മിനിസ്ക്രീനില്‍ ‘ബ്ലോക്ക് ബസ്റ്ററാ’യി അവതരിക്കുന്നതുവരെ കാത്തിരിക്കുകയാവും ഉചിതം.
വിശേഷകവാക്യം: ഈയിടയായി ചിത്രങ്ങളുടെ തുടക്കത്തില്‍ ‘പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതി കാണുന്നു. കൂട്ടത്തിലൊരു വരിയായി ‘ഈ സിനിമ കാണുന്നത് മാനസികാരോഗ്യത്തിന് ഹാനികരം’ എന്നൊരു മുന്നറിയിപ്പു കൂടി ചേര്‍ക്കാവുന്നതാണ്.--
ദിലീപിനേയും ഇന്നസെന്റിനേയും പാപ്പിയും അപ്പച്ചനുമാക്കി നവാഗതനായ മമാസ് സംവിധാനം ചെയ്തിരിക്കുന്ന ‘പാപ്പീ അപ്പച്ചാ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #PaappiAppacha: Better you wait for the television release! Coming soon in #Chithravishesham: http://bit.ly/cv-reviews
about 15 hours ago via web
--
കൂടുതലൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും കുറച്ചു ചിരിക്കാനെങ്കിലും വകയുണ്ടാകുമെന്നു കരുതി.ഇതിപ്പോള്‍ കരയേണ്ടി വരും എന്നാണ് പറയുന്നത് അല്ലേ?
ReplyDeleteഈയിടെയായി ദിലീപിന് കഷ്ടകാലമാണെന്ന് തോന്നുന്നു:)
ചിലംബൊലിക്കാറ്റേ...മുന്തിരിപ്പാടം....തുടങ്ങിയ പാട്ടുകള്‍ റിമേക്ക് ചെയ്തത് ടിവിയില്‍ കണ്ടു..
'വാലാ'യി വരുന്ന ധര്മജന് സ്ഥിരം സുരാജ് കോമഡികളില്‍ നിന്നും ഒരാശ്വാസമായി എന്ന് പറയുന്നത് കേട്ടു.
:-പിന്നെ വിശേഷവാക്യങ്ങള്‍ കലക്കുന്നുണ്ട് കേട്ടോ..
2010-il eathenkilum nalla films undayirunno hari?? :)
ReplyDeleteഈ കൊടുത്തിരിക്കുന്ന പൊയന്റ്സിലും കുരെച്ചധികമെങ്ങിലും അര്‍ഹിക്കുന്ന ചില മലയാള സിനിമകള്‍ ഇടക്കൊക്കെ ഇറങ്ഗാരുനു. താങ്ങള് വളരെ ജനപ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ മാത്രമേ നിരൂപിക്കുകയുല്ലോ? സുഫി പറഞ്ഞ കഥ വളരെ മികച്ചതൊന്നും അല്ലായിരുന്നുവേങ്ങിലും ഇവിടെ നിരൂപിച്ചിട്ടുള്ള പല ചിത്രങ്ങ്ലെകാലും നല്ലതായിരുന്നു. ഇപ്പോള്‍ Dasan VI B, oru 6.5 - 7 എങ്കിലും അര്‍ഹിക്കുന്നു. ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തിരിക്കുന്നു എന്നതൊഴിച്ചാല്‍, എത്രയോ കാലത്തിനു ശേഷം മലയാള സിനിമയില്‍ നല്ല ഒരു ക്യാമറ വര്‍ക്ക് കാണാന്‍ പറ്റിയത്. I didnt mean its just the camera work which makes it a good movie. A simple story, relevant to children, nicely told.
ReplyDeleteടൈറ്റില്‍ കാര്‍ഡില്‍ എഴുതിയത് തന്നെ അല്ലെ സത്യം? വെട്ടിക്കൂട്ട് !!!!! അല്ലാതെ എന്ത് പറയാന്‍? എത്രയും പെട്ടെന്ന് ടി ഡി ദാസന് std VI B കണ്ടിട്ട് റിവ്യൂ എഴുതൂ. മലയാള സിനിമക്ക് ഇനിയും പ്രതീക്ഷക്കു വക ഉണ്ടെന്നാണ് ഒരു അഭിപ്രായം കേട്ടത്.
ReplyDeleteഫിലിം കണ്ടില്ല.. ഇപ്പൊ കാണാനും തോന്നുന്നില്ല.. :) :)
ReplyDeleteHari,
ReplyDeleteTD Dasan തരക്കേടില്ലാത്ത പടം ആണെന്നാണ് കേട്ടത് ....... സമയം കിട്ടിയാല്‍ കണ്ടുനോക്കുക
Nowrunning റിവ്യൂ
http://www.nowrunning.com/movie/7058/malayalam/t-d-dasan-std-vi-b/index.htm
ടി.ഡി. ദാസന് Std: VI. B കണ്ടു കഴിഞ്ഞു. തരക്കേടില്ലാത്തത് എന്നല്ല, നല്ലൊരു ചിത്രം എന്നാണ് തോന്നിയത്. (മറ്റ് റിവ്യൂകള്‍ തല്ക്കാലം നോക്കുന്നില്ല.) തീര്‍ച്ചയായും വൈകാതെ തന്നെ എഴുതുന്നുണ്ട്.
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
--
ദിലീപിന്റെ കോമഡിയും വിജയിച്ചില്ലെങ്കില്‍ ഇഷ്ടന്റെ കാര്യം പോക്കാ.വിശേഷവാക്യം രസിച്ചു.
ReplyDeleteപടം കണ്ടു. #%$#^&%#$ പടം എന്ന് പറഞ്ഞാല്‍ മതിയല്ലോ.logic എന്നൊരു സാധനം ഇല്ല.
ReplyDeleteഎല്ലാവരും അവരോരുടെ വേഷം പരമാവധി ബോരാക്കിയിടുണ്ട്. ആദ്യത്തെ 20 -25 ഒരു മിനിട്ട് കൊണ്ട് വില്ലനെ മനസ്സിലാവും.
മാമസേ ഓരോ സീനിലും പരമാവധി ബോറടിപിക്കാന് നിനക്ക് പറ്റി. കൊട് അളിയാ കൈ. :(
വളരെ കാലത്തിനു ശേഷം വിശാലമാസ്കയായ ഒരു നായികയെ കാണാന്‍ പറ്റി. വിശാലന് അണ്ണന്റെ വിശാലത ഒക്കെ വെറും പുല്ല്.
വിശാല മനസ്കയായ നായിക നായികയുടെ വിശാല മനസ്കത തുറന്നു കാണിക്കുന്ന ചില സന്ദര്‍ഭങ്ങള്‍.
1 ആറു ആറര അടി പൊക്കം ഉള്ള വില്ലന്റെ സഹായിയെ ഒറ്റ തള്ളിനു മാറ്റിയിട്ടു ഓടുന്ന നായികാ പീടിപികാന് വരുന്ന വില്ലന്റെ ഒന്ന് ഒന്നര മണിക്കൂറുള്ള ജീവിത കഥ കേട്ടുനില്ക്കാന് നിന്ന് കൊടുക്കുന്നു. ഓ കണ്ണ് നിറഞ്ഞു പോയി. എത്ര വിശാല മനസ്കയായ നായികാ വല്ല ശകീല പടവും ആയിരുനെങ്കില് പോലും ഇങ്ങനെ ഒരു സീന്‍ കാണില്ലായിരുന്നു. വില്ലന്‍ വരുന്നു കഥ പറച്ചില് ഒന്നും ഇല്ലാതെ പീഡിപ്പിക്കുന്നു അങ്ങനെ ടപ്പേ ടപ്പേ എന്ന് കാര്യങ്ങള്‍. കഴിഞ്ഞേനെ നമുക്ക് കാശും മുതലാവും. ശകീല ഓടിയില്ലന്കിലും ഒന്ന് കുതരുകയെങ്കിലും ചെയ്യുമായിരുന്നു. -ഷകീല പടങള്ക്കുള്ള logic പോലും ഇതിനില്ല
2 സ്വന്തം കല്യാണം മുടക്കിയവന് കുടചൂടികൊടുക്കുക വാഹ് നമിച്ചു.
3 ഞാന്‍ അല്ല കല്യാണം മുടക്കിയത് നായകന്റെ ഒറ്റ ഡായലോഗ് നായിക വിശ്വസിച്ചു.
എല്ലാ സീനും കാവ്യാ പതിവുപോലെ ഓവര്‍ ആക്ട്ചെയ്തു കുളമാക്കിയിടുണ്ട്.
പിന്നെ മലയാള സിനിമയില്‍ പ്രേമം വരുന്നത് ഇപ്പോഴും ഇടവഴില്‍ മുട്ടിഉരുമ്മി പോകുബോഴും തടി പാലം കടക്കുബോഴും ആണ്. കാഷ്ടം
കലാസംവിധാനത്തിലാണ് ചിത്രം ദയനീയമായി പരാജയപെട്ടത്. കോപ്പേല് മാര്‍ക്കറ്റ് വെച്ച് കെട്ടിയതാണെന്ന് ഏതു കൊച്ചു കുഞ്ഞിനും മനസിലാവും.വിദ്യാസാഗര്‍ ഇത്രയും നിരാശപെടുതുമെന്നു വിചാരിച്ചില്ല.ആക്ഷന്‍ രങ്ങഗല്കുഴപ്പമില്ല എന്ന് പറഞ്ഞല്ലോ എന്ത് അര്ത്ഥതിലാനെന്നു മനസിലായില്ല.ഭൂരിഭാഗം സീനികളും ചിത്രീകരിചിരിക്കുന്നത് എന്റെ നാട്ടിലാണ്. നേരില്‍ കാണുന്ന പകുതി ഭംഗി ഏതെങ്കിലും ഒരു സ്ഥലത്തിന് തോന്നിയിരുനെങ്കില്‍ എന്ന് അറിയാതെ ആശിച്ചുപോയി.
പിന്നെ ഈ പടം കണ്ടത് കൊണ്ട് എനിക്ക് രണ്ടാണ് ഗുണം
ഒന്ന് എന്റെ നാട് വലിയ സ്ക്രീനില്‍ കാണാം :)
രണ്ടു ദിലീപിന്റെ പെങ്ങളായി അഭിനയിച്ച നടിയെ കണ്ടാല്‍ എന്റെ lover പോലെ ഇരിക്കും അത് കൊണ്ട് അവള് വരുന്ന സീന്‍ എല്ലാം അവളെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റി :) :)
നിങ്ങള്‍ക്ക് അതുപോലും കിട്ടില്ല എന്ന് തോന്നുന്നു പോയി അനുഭവിക്ക്...
dileepinte kashtakalam
ReplyDeleteഎന്നാണൊരു നല്ല സിനിമ മലയാളത്തിലുണ്ടാവുക?
ReplyDeleteഇതിപ്പോ ദിലീപിന്റെ കാശും പോകുമോ? ഇതുവരെ നിര്‍മിച്ച പടങ്ങളെല്ലാം സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടല്ലോ.
ReplyDeleteമമ്മാസുകുട്ടാ, കേള്‍ക്കുവാന്‍ സ്വാദിഷ്ടമായ ഒരു പേരാണല്ലോ..അലക്കിയത് വീണ്ടുമിട്ടലക്കാതെ എന്തെങ്കിലും പുതിയ വിഷയവുമായി വരൂ..അല്ലാതെ ഒന്നോ രണ്ടോ പടങ്ങളില്‍ അസ്സൊസിയേറ്റ് ആയെന്നും പറഞ്ഞ് ഉടനേയങ്ങ് സ്വയം പടം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചാലോ? ഇങ്ങനെയാണെങ്കില്‍ ഞാനും ഇറങ്ങാന്‍ പോവാ സിനിമ സംവിധാനം ചെയ്യാന്‍. പിന്നെ, ഹരിയെപ്പോലുള്ളവര് എഴുതിയെഴുതി കയ്യൊടിയുമല്ലോന്നോര്ത്ത് മാത്രമാ വേണ്ടാന്ന് വെച്ചിരിക്കുന്നത്.
::പാപ്പീ അപ്പച്ച..എന്ന ഗാനം കേള്‍ക്കാന്‍ രസമുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. ബാക്കി പാട്ടുകളൊക്കെ കണക്കാണ്.
ദിലീപിന് എല്ലാപടത്തിലും ഉദിത്നാരായണനെക്കൊണ്ട് പാടിച്ച് കുളമാക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം? 'മുന്തിരിപ്പാടം' എന്ന നല്ലൊരു പാട്ട് കുളമാക്കിയതോ പോട്ടെ, അതിന്റെ വരികള്‍ എന്താണെന്ന് ഇത്രതവണ കേട്ടിട്ടും പിടി കിട്ടിയിട്ടില്ല.::
എന്തിനാ ഹരീ ഈ സിനിമ ഒക്കെ പോയി കാണുന്നത്? പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ ഒക്കെ നിലവാരം മനസ്സിലാകില്ലേ?
ReplyDeleteആര്‍ക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ഇവന്മാര് കാണിച്ചു കൂട്ടുന്നു അത്ര തന്നെ !
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDelete--
sathyam...ee padam muzhuvan kanunnath vare theatre il irikkan thonniyilla...so udit narayan tholla thurannappol pathukke podi thatti eneett ponnu...
ReplyDeleteThis comment has been removed by the author.
ReplyDeleteThis article valued it much lower. I just saw it - would give a 7.5 out of 10. Fun movie - missed Jagathy in it - normally Jagathy will be there in all Dileep movies.
ReplyDeleteI would definitely recommend this - kids will enjoy it.
I liked the titles - very different and funny.
--Oru Cinema Premi