
ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 5.00 / 10
: 2.50 / 05
: 1.00 / 05
: 4.00 / 10
: 5.00 / 10
: 2.50 / 05
: 1.00 / 05
Cast & Crew
Thanthonni
Thanthonni
Directed by
George Varghese
Produced by
Shahul Hameed Marikar
Story, Screenplay, Dialogues by
T.A. Shahid
Starring
Prithviraj, Saikumar, Sheela Kaur, Captain Raju, Vijayaraghavan, Ambika, Suraj Venjaramood, Sudheesh, Sivaji Guruvayur, Suresh Krishna, Tony, Jagathy Sreekumar, Baburaj etc.
Cinematography (Camera) by
Sajeth Menon
Editing by
Bijith Bala
Art Direction by
Saloo K. George
Graphics Effects by
Sajith P.G.
Music by
Thej Mervin
Background Music by
Gopi Sundar
Lyrics by
Gireesh Puthenchery, T.A. Shahid
Make-Up by
Binesh Bhaskar
Costumes by
S.B. Satheesh
Action by
Kanal Kannan, Run Ravi, Mafia Sasi
Choreography by
Kumar Shanthi, Kala
Banner
Marikar Films
Released on
March 19, 2010
സജെത്ത് മേനോന്റെ ഛായാഗ്രഹണം ചിത്രത്തിനു ദൃശ്യഭംഗിയേകുന്നുണ്ട്. ബിജിത്ത് ബാലയുടെ ചിത്രസംയോജനവും സജിത്ത് പി.ജി.യുടെ ഗ്രാഫിക് ഇഫക്ടുകളും ചിത്രത്തിന് പ്രയോജനം ചെയ്യുന്നില്ല. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം, എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരം എന്നിവ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നവയാണ്. ആര്‍ക്കൊക്കെ വിഗ് വെച്ചു, ആരെയൊക്കെ വെളുപ്പിച്ചു, ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്. സായികുമാറിന്റെയും ക്യാപ്റ്റന്‍ രാജുവിന്റെയും മറ്റും വിഗ്ഗുകള്‍, സുരാജിന്റെ നമ്പറുകളേക്കാള്‍ ചിരിപ്പിക്കും. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ആകെ ബഹളമയം. കനല് കണ്ണന്, റണ്‍ രവി, മാഫിയ ശശി; മൂന്ന് പേരാണ് സംഘട്ടന രംഗങ്ങളൊരുക്കുവാന്‍ ചിത്രത്തിലുള്ളത്. ഏതായാലും, ഇവര്‍ക്കു കൊടുത്ത കാശു മുതലാക്കുവാനും മാത്രം നീളം ഓരോ സംഘട്ടനത്തിനും കരുതുവാന്‍ സംവിധായകന് മനസുവെച്ചിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരി, ടി.എ. ഷാഹിദ് എന്നിവരെഴുതി ബിനീഷ് ഭാസ്കര്‍ സംഗീതം നല്കിയ ഗാനങ്ങള്‍ തീര്‍ത്തും നിരാശാജനകം. ചിത്രത്തിലല്പമെങ്കിലും ആവശ്യമുള്ള “കാറ്റുപറഞ്ഞതും കടലുപറഞ്ഞതും...” എന്ന ഗാനത്തിനുപോലും പറയത്തക്ക മികവില്ല. “പെരിയ തേവരേ...”, “ആകാശമറിയാതെ...” എന്ന ഗാനങ്ങളൊക്കെ കേട്ടിരിക്കുക പ്രയാസമാണ്. “ഓട്ടുമഞ്ഞള് പാട്ടുകേട്ട് ഭൂമിമലയാളം...” എന്നും മറ്റുമാണ് ആദ്യഗാനത്തിലെ വരികളുടെ പോക്ക്. മലയാളമറിയാത്ത പാട്ടുകാരുടെ ആലാപനം കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണം. കുമാര്‍ ശാന്തിയും കലയും എവിടെയാണ് നൃത്തത്തിനു ചുവടിട്ടതെന്നറിയില്ല. “പെരിയ തേവരേ...” എന്ന ഗാനത്തില്‍ നായകനും നായികയും കൂടിക്കാണിക്കുന്നതാവാം ഉദ്ദേശിച്ചത്!
‘വര്‍ഗ്ഗ’ത്തിലും ‘വാസ്തവ’ത്തിലുമെല്ലാം കണ്ട പൃഥ്വിരാജ്, സംസാരരീതിയില്‍ ഒരല്പം മാറ്റമുണ്ടെന്നതൊഴിച്ചാല്, അതേ പടി തുടരുകയാണ് ‘താന്തോന്നി’യിലും. എന്നാല്‍ ഈ പറഞ്ഞ മുന്ചിത്രങ്ങളിലെന്ന പോലെ ജീവനുള്ള ഒരു കഥ ഇതിനില്ലാത്തത് സിനിമയുടെ രസം കളയുന്നു. പൃഥ്വിരാജിന്റെ വേഷവും നടപ്പും തല്ലുമൊക്കെ അവിടെയുമിവിടെയുമായി കണ്ടാല്‍ മതിയെന്നുള്ളവര്‍ക്ക് വേണമെങ്കില്‍ തലവെയ്ക്കാം എന്നല്ലാതെ, നല്ലൊരു സിനിമ കാണാമെന്നു കരുതി തിയേറ്ററിലെത്തുന്ന പ്രേക്ഷകന് തൃപ്തി നല്കുവാനായൊന്നും ചിത്രത്തിലില്ല. സംവിധായകനും തിരക്കഥാകൃത്തും യുവതാരവുമൊക്കെ ചേര്‍ന്ന് പ്രേക്ഷകനോട് കാട്ടുന്ന ഇത്തരം ‘താന്തോന്നി’ത്തരങ്ങള് കാശുകൊടുത്ത് അനുഭവിക്കുവാന്‍ മലയാളികള്‍ എന്തു പാപം ചെയ്തോ ആവോ!
--
നവാഗതനായ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ‘താന്തോന്നി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #Thanthonni, yet another stupid action movie!
6:00 PM Mar 19th from web
--
താന്തോന്നി കാണാം എന്ന് വിചാരിച്ചത് അതെന്തായാലും തല്ക്കാലം വേണ്ട! ഇനി നായകന് എങ്ങനെ ഉണ്ട് എന്ന് നോക്കട്ടെ. ഇറെന്താലും എന്റെ ലിസ്റ്റില്‍ ലാസ്റ്റ് ആണ്!
ReplyDeleteഷാഹിദ് ഇനിയും പുറത്തിരിയ്ക്കേണ്ടി വരുമോ?
ReplyDelete"ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്" ഇത്രയും വായിച്ചപ്പോള്‍ തന്നെ സില്മ പോണ പോക്കു മനസ്സിലായി.കഷ്ടം .
ReplyDeleteആര്‍ക്കും എന്തും ആവാം സിനിമയില്‍.
"ആര്‍ക്കൊക്കെ വിഗ് വെച്ചു, ആരെയൊക്കെ വെളുപ്പിച്ചു, ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്. "
ReplyDeleteആതെനിക്കിഷ്ടപ്പെട്ടു! :) ട്രെയിലര്‍ കണ്ടപ്പോ തന്നെ ഇതിങ്ങനെയൊക്കെ തന്നെയാവുമെന്ന് ഉറപ്പായിരുന്നു.. പൃഥ്വിരാജിനു നന്നാവണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് തോന്നുന്നു.. :)
trailer kandappozhe thripthi aayi. ini padam kandal karanju pokum.
ReplyDeleteT A ഷാഹിദ് തിരകഥ എഴുതി നവാഗതനായ ജോർജ് വർഗീസ്
ReplyDeleteസംവിധാനം ചെയ്യുന്ന പ്രിത്വിരാജ് ചിത്രം എന്ന് പറയുബോഴെ
അതിനു ഒരു നിലവാരം ഉണ്ട് അതേ പ്രതീക്ഷിക്കാവു.
അല്ലാതെ ഒരു ജോഷി-രൺജി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ
നിന്നുമുള്ള സിനിമയുടെ നിലവാരം പ്രതീക്ഷിച്ചു
പോയാൽ നിരാശപെടെണ്ടി വരും
Nice to hear about the movie.
ReplyDeleteSad to hear that movie is of no use :( Expected more from pridwiraj.
thanx.
തലവെച്ചു അല്ലേ? വേണ്ടിയിരുന്നില്ല.
ReplyDeleteകാണേണ്ടിവരില്ലെന്ന് നേരത്തെ തന്നെ തോന്നിയിരിന്നു.
പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ഒരൊറ്റ മലയാള സിനിമ പോലും അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല. (ഭ്രമരവും പാലേരി മാണിക്യവും മാത്രം ആയിരിക്കും അപവാദങ്ങള്‍). അത് കൊണ്ട് ഒന്നും പ്രതീക്ഷിക്കാതിരിക്കുക. റിവ്യൂ വായിച്ചതിനു ശേഷം മാത്രം (ഒന്നില്‍ കൂടുതല്‍ റിവ്യൂകള്‍ വായിക്കണം. എന്നാലേ കാര്യം മനസ്സിലാവൂ. ) തല വെച്ച് കൊടുക്കുക. കുറെ പടങ്ങള്‍ പൊളിഞ്ഞതിന് ശേഷം എങ്കിലും ഇവന്മാര്ക്ക് ഒരു വീണ്ടു വിചാരം ഉണ്ടാവട്ടെ !!!!!
ReplyDeleteഅച്ഛനെ ദൈവതുല്യനായി കാണുന്ന,പ്രിട്വി ,ഇപ്പോളും സുകുമാരന്റെ പടങ്ങള്‍ ഇറങ്ങുന്ന കാലത്താണ് ജീവിക്കുന്നതെന്ന് തോന്നുന്നു.ഒരു പക്ഷെ സുകുമാരന്‍ സര് തിരഞ്ഞെടുതെക്കാവുന്ന കഥാപാത്രങ്ങള്‍.
ReplyDeleteഅദ്ദേഹം ഇങ്ങനെ ഓരോ 70 കളിലെ പടങ്ങളില്‍ അഭിനയിക്കുഗയും,2050 ഇലെ കാര്യങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍,സത്യം പറഞ്ഞാല്‍ ഒരു ജോക്കര്‍ ഇമേജ് ആണ് കൂടുതല്‍ ചേരുന്നത് എന്ന് തോന്നി പോകുന്നു..
"ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ആകെ ബഹളമയം" ഓര്‍മ്മ ശരിയാണെങ്കില്‍ ഇങ്ങേര് തന്നെയാണെന്ന് തോന്നുന്നു റെഡ്ചില്ലീസ് എന്ന സിനികയ്ക്കും "ബഹളരാഗസംഗീതം" ചെയ്തത്. ആ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല. പിന്നെ ചിത്രവിശേഷത്തിന്റെ പുതിയമാറ്റം കൊള്ളാം നല്ല ഒരു ആനചന്തം ഉണ്ട്...... പക്ഷെ മലയാള സിനിമ മാറുന്നില്ലല്ലൊ?
ReplyDeleteഈ അടുത്ത കാലത്തായി ഹരിക്ക് മലയാളസിനിമയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലല്ലോ.....! എന്നു തീരും ഈ കാത്തിരിപ്പ്.
ReplyDeleteനേരത്തേ തന്നെ യാതൊരു പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. ഇനി വരാനുള്ള 'പോക്കിരി രാജയും' ഏതാണ്ട് ഇതുപോലെയൊക്കെതന്നെയാവാനാണ് സാധ്യത.
ReplyDeleteഎന്തായാലും ഈ വര്‍ഷം പ്രിഥ്വിയുടേതായി ചില നല്ല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലാല്‍ജോസ്, ഡോ. ബിജു, ഫാസില്‍, മണിരത്നം,....എന്തായാലെന്താ ഇടയ്ക്ക് താന്തോന്നിയൊക്കെപ്പോലുള്ള ഒരു പടം പോരേ ചീത്തപ്പേര് കേള്‍പ്പിക്കാന്‍.
** ചട്ടമ്പിനാട്, താന്തോന്നി, പോക്കിരി രാജാ, ചെറ്റ.....ഇനിയെന്തൊക്കെ സിനിമാപ്പേരുകളാണോ ആവോ വരാന്‍ പോകുന്നത്!!!!
കാശ് പോയി :(
ReplyDeleteHaree whats the difference between balettan,vesham and Madambi
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും വളരെ നന്ദി. :-)
ReplyDelete--
is good film.......
ReplyDeleteyou are right!!
ReplyDelete