
ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
: 5.00 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Nayakan
Nayakan
Directed by
Lijo Jose Pellissery
Produced by
Anoop Johnson Karedan
Story / Screenplay, Dialogues
P.S. Rafeeq
Starring
Indrajith, Thilakan, Siddique, Lalu Alex, Dhanya Mary Varghese, Jagathy Sreekumar, Vijayaraghavan, Ambika Mohan, Sreejith Ravi, Kalasala Babu, Vijay Menon etc.
Cinematography (Camera) by
Manoj Paramahamsa
Editing by
Manoj
Art Direction by
Salu K. George
Music by
Prashant Pillai
Lyrics by
Sachidhanandan Puzhangara
Sound Design by
Renganaath Ravee
Rajeev Angamaly
Costumes by
Sunil Rahman
Banner
Kaithakkatu Visual Media
Released on
March 19, 2010
അഭിനേതാക്കളില്‍ ഇന്ദ്രജിത്തിന്റെ പ്രകടനം ശരാശരിയിലും മേലെ നില്ക്കുന്നു. കാണികളില്‍ ചിരിപടര്‍ത്തുന്ന തരത്തില്‍, മുഖത്ത് രൌദ്രം വരുത്തുവാനും മറ്റുമുള്ള ചില കഠിനശ്രമങ്ങള്‍ ഒഴിവാക്കാമായിരുന്നു. സ്വന്തം പരിമിതികള്‍ തിരിച്ചറിയുക എന്നതും അഭിനേതാവു ശീലിക്കേണ്ടതാണ്. ‘ഇന്ദ്രജാല’ത്തില്‍ രാജന് പി. ദേവ് വേഷമിട്ട കാര്‍ലോസിന്റെ ഛായ ഇതില്‍ തിലകന് അവതരിപ്പിക്കുന്ന കാരണവര്‍ എന്ന കഥാപാത്രത്തിനും പരിസരങ്ങള്‍ക്കുമുണ്ട്. കാരണവരുടെ ശരീരഭാഷയും വേഷശീലങ്ങളും തിലകന് വഴങ്ങുന്നതായി തോന്നിയില്ല. ഒരേ സമയം അധോലോക നായകനും ലോകമറിയുന്ന മജീഷ്യനുമായ വില്ലനെ സിദ്ദിഖ് ഭംഗിയാക്കി. ലാലു അലക്സിന്റെ പോലീസ് വേഷവും നന്ന്. മറ്റു വേഷങ്ങളിലെത്തുന്ന ധന്യ മേരി വര്‍ഗീസ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്, വിജയ് മേനോന്, ശ്രീജിത്ത് രവി, കലാശാല ബാബു തുടങ്ങിയവരും തന്താങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.
മനോജ് പരമഹംസയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകമാണ്. സന്ദര്‍ഭമറിഞ്ഞ്, വെളിച്ചം കുറച്ചുപയോഗിച്ചുള്ള ഇരുണ്ട ദൃശ്യങ്ങളുടെ യുക്തമായ ഉപയോഗമാണ് എടുത്തു പറയേണ്ടത്. ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്‍ത്തുവെയ്ക്കുവാന്‍ മനോജിന്റെ ചിത്രസന്നിവേശത്തിനും കഴിഞ്ഞു. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരം, രാജീവ് അങ്കമാലിയുടെ ചമയം എന്നിവയും ചിത്രത്തിനുതകുന്നു. സച്ചിദാനന്ദന് പുഴങ്കരയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തുടക്കത്തിലും മറ്റൊന്ന് ഒടുവിലും പേരുവിവരങ്ങള്‍ക്ക് പിന്നണിയായാണുള്ളത്. ഇവ കൂടാതെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന “ലാലോലമായ്...”, “കാറ്റേ വായോ...” എന്നീ ഗാനങ്ങളും അധികം മടുപ്പിക്കുന്നവയല്ല. ശബ്ദകോലാഹലമാവാതെ ഒതുക്കത്തിലുള്ള രംഗനാഥ് രവീയുടെ ശബ്ദസംവിധാനം ചിത്രത്തിന് മറ്റൊരു ഭാവം നല്‍കുന്നുണ്ട്.
ശസ്ത്രക്രിയ വിജയം, പക്ഷെ രോഗി മരിച്ചു; ‘നായകനെ’ക്കുറിച്ചും ഇങ്ങിനെ പറയാം. മികച്ച രീതിയില്‍ കുറേ രംഗങ്ങളൊക്കെ ചിത്രീകരിക്കുവാനും അവതരിപ്പിക്കുവാനുമായെങ്കിലും, അവയെയെല്ലാം ചേര്‍ത്തുവെച്ചൊരു നല്ല സിനിമയൊരുക്കുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ചിലയിടത്തെങ്കിലും സിനിമയുടെ പോക്ക്. ഈ ചിത്രം ചെയ്തതിലൂടെ, തുടക്കക്കാരായ സംവിധായകന് ലിജോ ജോസിനും നായകനായി ആദ്യമെത്തുന്ന ഇന്ദ്രജിത്തിനും, ആവശ്യത്തിന് പക്വതയും പരിചയവും നേടുവാന്‍ ആയിട്ടുണ്ടെങ്കില്‍ അതൊരു ശുഭസൂചനയാണ്. വരും കാലങ്ങളില്‍ ഇതിലും മികച്ച ചിത്രങ്ങളുമായെത്തുവാന്‍ ഇരുവര്‍ക്കുമാവും എന്നൊരു പ്രതീക്ഷ നല്കുവാന് ചിത്രത്തിനു കഴിയുന്നുണ്ട്. അതല്ലാതെ ‘നായകന്’ എന്ന ചിത്രം കാര്യമായൊന്നും അവശേഷിപ്പിക്കുന്നില്ല.
--
ഇന്ദ്രജിത്തിനെ കേന്ദ്രകഥാപാത്രമാക്കി, ലിജോ ജോസ് പെള്ളിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #Nayakan, it's like saying 'The operation was a success, but the patient died'.
9:15 PM Mar 22nd from web
ചിത്രവിശേഷം പുതുമോടിയില്‍
ചിത്രവിശേഷത്തിന്റെ കെട്ടിലും മട്ടിലുമുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ! ബ്ലോഗറിന്റെ പുതിയ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ലേഔട്ട് തയ്യാറാക്കിയിരിക്കുന്നത്. മോസില്ല ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് ഐ.ഇ. - ഇവയില്‍ മൂന്നിലും ശരിയായിത്തന്നെ വെബ്സൈറ്റ് ദൃശ്യമാവുമെന്നു കരുതുന്നു.
--
ഞായറാഴ്ച കണ്ടിരുന്നു. കഥ പറച്ചിലിന്റെ രീതി കൊണ്ട് ഇഷ്ടമായി. പക്ഷെ നമ്മുടെ മലയാളി പ്രേക്ഷകര്‍ “കത്തി പടം” എന്ന് തഴയാനാണ് സാധ്യത! ആദ്യ സംരംഭം എന്ന നിലയില്‍ സംവിധായകന് പ്രതീക്ഷ തരുന്നു. ഇന്ദ്രജിത്ത് നന്നായിരുന്നു. The Prestige കണ്ടിട്ടുണ്ടോ? അതില്‍ നിന്നും inspired ആണ് ചില കാര്യങ്ങള്‍.
ReplyDelete---
പുതിയ രൂപം കൊള്ളാം. വായിക്കാന്‍ കുറച്ച് കൂടി എളുപ്പമുള്ളത് പോലെ. തീക്കുറുക്കന്‍ ആണ് എന്റെ ബ്രൌസര്‍. വൃത്തിയായി കാണാന്‍ പറ്റുന്നുണ്ട്. :)
ഈ സിനിമ കാണണമെന്നു തോന്നുന്നു. നന്ദി ഹരീ.
ReplyDeleteഗൂഗിള്‍ ക്രോമിലും നന്നായി കാണാനാവുന്നുണ്ട്.
വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകര്‍ കൂടുതലായി വരട്ടെ, ഇങ്ങനെ പുതുമയുമായി ആരെങ്കിലും വരുമെന്നേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉള്ളു.
ReplyDeleteപുതുമകള്‍ കൊള്ളാം. IE8-ല്‍ ഓരോ ഓപ്ഷനും(buzz ബട്ടനും ഒക്കെ) പിന്നിലായി ഒരു വെളുത്ത background കാണുന്നുണ്ട്. അതോ എന്റെ മാത്രം പ്രശ്നമാണോ?
ReplyDeleteബാലു...Prestige പോലെയാനെന്നാണോ? അപ്പൊ അല്പം പ്രതീക്ഷക്ക് വകയുണ്ടല്ലോ...വളരെ ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു അത്.എന്തായാലും ഇന്ന് തന്നെ കാണണം.
ഒരു പുതുമുഖ സംവിധായകന്റെ ചിത്രം എന്ന നിലയ്ക്ക് പ്രോത്സാഹിപ്പിയ്ക്കാം അല്ലേ?
ReplyDeleteപെള്ളിശേരിയല്ല; പെല്ലിശ്ശേരിയാണ്.
ReplyDeleteസച്ചിദാനന്ദന് പഴംകര ?
ReplyDeleteചിത്രത്തിന്റെ ട്രീറ്റ്മെന്റ് വ്യത്യസ്തവും പുതുമയുള്ളതുമായിരുന്നു. എന്നാല്‍ അതുകൊണ്ട് ചിത്രം നന്നായോ എന്നു ചോദിച്ചാല്‍ ഇല്ലതാനും!
ReplyDeleteതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി (ഇംഗ്ലീഷില്‍ Pelissery എന്നാണ്, അപ്പോളിനി പെലിശ്ശേരി എന്നാണോ?), സച്ചിദാനന്ദന് പുഴങ്കര എന്നിങ്ങനെ വായിക്കുക.
> സോഷ്യല്‍ ബുക്ക്മാര്ക്കുകള്ക്ക് ചില്ലറ പ്രശ്നങ്ങളുണ്ട്. വൈകാതെ പരിഹരിക്കുവാന്‍ കഴിയുമെന്നു കരുതുന്നു.
അഭിപ്രായങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വളരെ നന്ദി. :-)
--
ഹരീ, ഇവിടെ കൊടുത്തിരിക്കുന്ന ട്രെയിലറിന്റെ ഒടുവിൽ കാണിക്കുന്നത് Pellissery എന്നു തന്നെയാണ്. ഇത് തൃശൂർ ഭാഗത്തുള്ള ഒരു ക്രിസ്ത്യൻ വീട്ടുപേരാണ്.
ReplyDeleteസിനിമയുടെ സൈറ്റിലെ പോസ്റ്ററുകളിലാവട്ടെ Pelissery എന്നും! എന്തായാലും Pellissery / പെല്ലിശ്ശേരി ഉറപ്പിച്ചിരിക്കുന്നു. :-)
ReplyDelete--
ജോസ് പെല്ലിശ്ശേരി മദ്ധ്യവയസ്കനായി പല സിനിമകളിലും അഭിനയിച്ചിട്ടുള്ള ആളാണു്. അങ്ങേരുടെ മകനായിരിക്കാം.
ReplyDeleteമകനായിരിക്കാം എന്നല്ല, മകന് തന്നെ. മകന്റെ അച്ഛനുള്ള സമര്‍പ്പണമാണ് ഈ ചിത്രം, അങ്ങിനെ എഴുതിക്കാണിച്ചുകൊണ്ടാണ് തുടക്കം.
ReplyDelete--
'മകനായിരിക്കാം എന്നല്ല, മകന് തന്നെ'
ReplyDeleteഎങ്കില്‍ സംശയിയ്ക്കണ്ട. അത് പെല്ലിശ്ശേരി തന്നെ, ഹരീ. ജോസ് പെല്ലിശ്ശേരി ഞങ്ങളുടെ അടുത്ത നാട്ടുകാരനായിരുന്നു. പലവട്ടം നേരില്‍ കണ്ടിട്ടുമുണ്ട്.
hari, പടം കണ്ടു. വളരെ ഇഷ്ട്ടപ്പെട്ടു.പോരായ്മകള്‍ ഉണ്ട്. പക്ഷെ കൊണ്ട് വന്നിട്ടുള്ള പുതുമകള്‍ പലതും മലയാളത്തില്‍ ആദ്യമായി കാണുന്നതാണ് എന്നത് കൊണ്ട് പോരായ്മകള്‍ മറക്കാനാണ് താല്പര്യം. പക്ഷെ തീയേറ്ററില്‍ നിറയെ കൂക്ക് വിളിയായത് കൊണ്ട് ചില സംഭാഷനങ്ങളൊന്നും കേട്ടില്ല. പലരും പറയുന്നത് കേട്ടു, ഇനി ഈ സംവിധായകന്റെ സിനിമകള്‍ കാണാന്‍ വരില്ലെന്ന്.തന്തോന്നിയും ചട്ടമ്പിനാടും ഒക്കെ വിലസുമ്പോള്‍ അല്പം പുതുമ കൊണ്ട് വരുന്ന സിനിമാകല്ക്കൊന്നും സ്ഥാനമില്ലെന്ന് മനസ്സിലായി.അതുകൊണ്ട് ലിജോ ഇനി കുറച്ചു കൂടെ നല്ല സിനിമ എടുക്കാന്‍ ശ്രമിക്കുന്നതിനു പകരം മറ്റൊരു മടംബിയുടെയോ ചട്ടംബിനാടിന്റെയോ വഴിയെ പോയാലും അത്ഭുതമില്ല.
ReplyDeleteവിനയന് പറഞ്ഞതാണു ശരി, ഇവിടെ പുതുമകളെ സ്വീകരിക്കാന്‍ ഗട്സ് ഉള്ള എത്ര കൂതറ മലയാളികള്‍ ഉണ്ട്? സൂപ്പര്‍ താരങ്ങള്‍ കൂളിങ്ങ് ഗ്ലാസ്സ് വെക്കുന്നതും അണ്ടര്‍ വെയര്‍ കാണിക്കുന്നതും കണ്ട് കയ്യടിക്കാനല്ലാതെ മറ്റെന്ത് അറിയാം> എന്നിട്ട് മുട്ടിനു മുട്ടിനു പത്മരാജന്, ഭരതന്, അവന്റമ്മേടെ നായര്‍ എന്നൊക്കെ പറയും. നല്ല സിനിമയില്ല എന്നു അലറും, നല്ല സിനിമ വന്നാല്‍ കാണാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ നില്‍ക്കില്ല, അറിയില്ല.
ReplyDeleteനായകന് ഒരു ഗംഭീര സിനിമയല്ല, പക്ഷെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു യുവ സംവിധായകന് താരപ്രഭയില്ലാതെ ഒരുക്കിയ ഒരു പുതുമയുള്ള സിനിമയാണ്. കഥ വലിയ പുതുമ അവകാശപ്പെടുന്നില്ലെങ്കിലും മേക്കിങ്ങ് മലയാളത്തില്‍ വലിയൊരു പുതുമയാണ്. മലയാളത്തിലെ സ്റ്റാര്‍ ഡയറക്റ്റര്‍ എന്നു പറയുന്ന ജോഷിയും, പിന്നെ ഷാജി കൈലാസുമൊക്കെ മുക്കി മുക്കി അപ്പിയിട്ടാല്‍ പോലും ഇതുപോലൊരു മേക്കിങ്ങ് സാധിക്കില്ല. ഇപ്പോഴും 80കളിലെ മേക്കിങ്ങ് സ്റ്റൈലും കോപ്പിലെ കഥകളും ഇറക്കുന്ന മുഖ്യധാരാ സിനിമളില്‍ ഇതൊരു പുതുമയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
സംവിധായകന്, അന്തരിച്ച നടന് ജോസ് പെല്ലിശ്ശേരിയുടെ മകനാണ്. മലയാളത്തിലെ ആരുടേയും കീഴില്‍ സംവിധാന സഹായിയായി നിന്നിട്ടില്ല എന്നാണറിവ്
the characterof siddique is an inspiration from the Christopher Nolan movie 'The Prestige'. by the way treatment is good. Lijo has a good future,i think...
ReplyDeleteട്രീറ്റ്മെന്റ് / മേക്കിംഗ് എന്നത് ഒരു ഘടകം മാത്രമേയാവുന്നുള്ളൂ; ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറ്റു വിഭാഗങ്ങളിലും ശ്രദ്ധ നല്കുവാനും മികവു പുലര്‍ത്തുവാനും വരും നാളുകളില്‍ കഴിയുമെന്നു കരുതാം.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
NANZ...ഹ ഹ ഹ..അത്രയേ ഞാനും പറയുന്നുള്ളൂ. ഗംഭീരമൊന്നുമല്ല. ട്രീട്മെന്റ്റ് ആണ് നായകന്.പിന്നെ ഹരി, ട്രീട്മെന്റ്റ് പോലും ഇഷ്ട്ടപ്പെടാത്ത കുറെ പേരുള്ളപ്പോള് ഈ പറയുന്ന മറ്റു വിഭാഗങ്ങളില്‍ ശ്രദ്ധിച്ചാലും ഈ ട്രീട്മെന്റ്റ് ഇഷ്ട്ടപ്പെട്ടവര്‍ക്കെ അതും ഇഷ്ട്ടപ്പെടു. പിന്നെ സ്മാഷ് പറഞ്ഞ പോലെ സിദ്ദിക്കിന്റെ വേഷം 'Prestige' മായി താരതമ്യപ്പെടുത്താം. പക്ഷെ ചെറിയതോതില്‍ മാത്രം.
ReplyDeleteനായകന് കാണണമെന്നുണ്ട്. ഇത്തരം വ്യത്യസ്ഥമായ രീതിയില്‍ ചിന്തിക്കാന്‍ കഴിവുള്ള സംവിധായകര്‍ പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം. അവര്‍ ആ ഉദ്യമത്തില്‍ പൂര്‍ണ്ണമായും വിജയിച്ചോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം. ലിജോ ജോസ് ഭാവിയുള്ള ഒരു സംവിധായകന് ആണെന്ന് തോന്നുന്നു.
ReplyDeleteഅതു കൂടാതെ, ഇന്ദ്രജിത്ത് ഉള്‍പ്പെടെ ഇനിയും മലയാള സിനിമയില്‍ കൂടുതല്‍ നായകന്മാര് വരട്ടെ..അപ്പോള്‍ അവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു മത്സരം ഉണ്ടാവുകയും നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ അവരൊക്കെ നിര്‍ബന്ധിതരാവുകയും ചെയ്യും.- നമുക്ക് പ്രത്യാശിക്കാം
കാണണം എന്നു കരുതിയിരുന്നതാണ് പക്ഷെ ഇവിടെ എത്തിയപ്പോഴേക്കും സംഭവം പോയിരിന്നു :(
ReplyDeleteThank You,
ReplyDeletefor special mention of SOUND,generally all reviews forgets it !
കൊള്ളാം ..Kill Bill, Pulp Fiction, Prestige...എല്ലാം ഒരുമിച്ചു കണ്ടപോലെ തോന്നി.
ReplyDelete