
ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
: 6.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
In Ghost House Inn
In Ghost House Inn
Directed by
Lal
Produced by
P.N. Venugopal
Story / Screenplay, Dialogues
Lal
Starring
Mukesh, Siddique, Jagadish, Ashokan, Nedumudi Venu, Radhika, Rohini, Lena, Reena Basheer, Rakhi, Harisree Ashokan, Kochu Preman, Lekshmi Rai, Appa Haja
Cinematography (Camera) by
Venu
Editing by
V. Saajan
Art Direction by
Prasanth Madhav
Music, Background Score by
Alex Paul
Lyrics by
Bichu Thirumala, Muthu Vijay
Make-Up by
Pattanam Rasheed
Costumes by
Sameera Saneesh
Choreography by
Shobby, Poppy
Action (Stunts / Thrills) by
Mafia Sasi
Banner
Lal Creations, PNV
Released on
March 25, 2010
ചിത്രത്തിനാവശ്യമായ സാങ്കേതികമികവ് നല്കുന്നതില് അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. രാജീവ് ബാലന് ഒരുക്കിയിരിക്കുന്ന, ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുന്ന തുടക്കദൃശ്യങ്ങള് മുതല്ക്കു തന്നെ ഇത് അനുഭവവേദ്യമാണ്. വേണുവിന്റെ ക്യാമറ പേടിയും ഉദ്വേഗവും നിറയുന്നൊരു ചിത്രത്തിനുതകുന്ന വിധത്തില്‍ ദൃശ്യങ്ങളെ ഒപ്പിയെടുത്തിരിക്കുന്നു. അവയെ ഒഴുക്കോടെ ചേര്‍ത്തു വെയ്ക്കുന്നതില്‍ വി. സാജനും മികവു പുലര്‍ത്തി. ഇഫക്ടുകളുടെ ധാരാളിത്തം ഇത്തരമൊരു സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്നതിനാല്‍ അതിനെക്കുറിച്ച് പരാതിയില്ല. പ്രേതമെന്നു കേട്ടാലേ മിന്നലും കാറ്റും തുറന്നടയുന്ന ജനാലകളുമൊക്കെയാണല്ലോ ഇന്നും എന്നും മലയാളസിനിമയ്ക്ക്. കഥയ്ക്ക് ആവശ്യമായ പരിസരങ്ങളൊരുക്കുവാന് പ്രശാന്ത് മാധവിനും; അതിനു പൂരകമാകുവാന്‍, സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിനും പട്ടണം റഷീദിന്റെ ചമയങ്ങള്‍ക്കും കഴിഞ്ഞു. അലക്സ് പോളിന്റെ പശ്ചാത്തലസംഗീതവും അലോസരമാവാതെ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ഗാനങ്ങളുടെ കാര്യമെടുത്താല്‍; ബിച്ചു തിരുമല, മുത്തു വിജയ് എന്നിവരെഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ ശരാശരിയിലും താഴെ, സിനിമയ്ക്കും അവ ബാധ്യതയാണ്. ആരെയോ തേടുന്ന ‘ഏകാന്തചന്ദ്രികയേ’യും ‘ഉന്നം മറന്നു തെന്നിപ്പറന്ന’ കിനാക്കളേയുമൊക്കെ നമുക്കു നല്കിയ ഒരു ചിത്രത്തിന്റെ തുടര്‍ച്ചയ്ക്കാണ് ഈ ഗതി! പിന്നെയും ഭേദമെന്നു പറയാവുന്ന ഒരു ഗാനം, “തീകായും താന്തോന്നിക്കാറ്റേ...” മാത്രമാണ്. “ഒലെ ഒലെ...” എന്നു തുടങ്ങുന്ന ഗാനത്തിനും മറ്റും ചുവടുകളിട്ട ഷോബി, പോപ്പി എന്നിവരുടെ നൃത്തസംവിധാനവും പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കാതെ കടന്നുപോവുന്നു.
ചിത്രം നൂറുദിനം പിന്നിടുമെന്ന ഉറച്ച വിശ്വാസത്തിലാണ് (‘നിങ്ങള്‍ കൂടെയുണ്ടെങ്കില്‍...’ എന്നൊരു ജാമ്യമുണ്ടെങ്കില് തന്നെയും.) ലാല്‍, മഹാദേവനെയും കൂട്ടുകാരേയും വീണ്ടും മുന്നിലെത്തിക്കുന്നത്. ആത്മവിശ്വാസം നല്ലതാണ്, അമിതമാവാതിരുന്നാല്‍. ‘വ്യജ്യുംഭൃത’മായൊരു ചിത്രം എന്നൊക്കെ ഒരു ഗുമ്മിനു പറയാമെന്നല്ലാതെ, നൂറു ദിവസം തിയേറ്ററുകളില്‍ നിറഞ്ഞോടുവാന് തക്കവണ്ണം എന്തെങ്കിലും ഇതില്‍ കരുതുവാന്‍ തനിക്കായോ എന്ന് ലാലിന് സ്വയമൊന്ന് ചിന്തിക്കാവുന്നതാണ്. മുന്‍ചിത്രങ്ങളിലെന്നപോലെ ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് വല്ലാതെ നിരാശപ്പെടേണ്ടി വരും ഇതു കഴിഞ്ഞിറങ്ങുമ്പോള്‍. ഇനി അങ്ങിനെയല്ല, മറ്റൊരു ചിത്രമായി കണ്ടാല്‍ മതിയെന്നാണെങ്കില്‍, പ്രത്യേകിച്ചൊരു പുതുമയുമില്ലാത്ത കഥയും ഊഹിക്കാവുന്ന അന്ത്യവുമൊക്കെയായി കാര്യമായൊരു മികവ് അപ്പോഴും പറയുവാനില്ല. കോമഡിയില്‍ നിന്നു വിട്ടും പോയി, ഹൊറര്‍-ത്രില്ലറിലേക്കെത്തിയുമില്ല; അങ്ങിനെയുള്ള ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നി’ലേക്ക് ഇനിയെത്രനാള്‍ കാണികളെത്തുമെന്ന് കാത്തിരുന്നു കാണാം!
--
മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും വീണ്ടുമെത്തുന്ന ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeletenewnHaree #InGhostHouseInn #IGHI, no more fun, no more laughter; it is getting serious! :-P
12:15 AM Mar 25th via web
--
വളരെ സന്തോഷം
ReplyDeleteഅപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍...
ReplyDeleteപാട്ടുകളൊക്കെ കണ്ടപ്പോഴേ തോന്നി.
ഇന്നലെ പടം കണ്ടവരൊക്കെ കുഴപ്പമില്ല എന്നാണ് പറഞ്ഞത്.
അവധിക്കാലം തുടങ്ങുന്നതിനാല്‍ ഓടുമായിരിക്കും...
ഓ.ടോ:'പ്രമാണി'ഇന്ന് വരുന്നുണ്ട്..എന്താണോ ആവൊ?
പാട്ടുകള്‍ കണ്ടപ്പോള്‍ അത്ര ഗുമ്മായി തോന്നിയില്ല.
ReplyDeleteകണ്ടിരിയ്ക്കാവുന്ന പടമാണെങ്കില്‍ പ്രേക്ഷകര്‍ വിജയിപ്പിച്ചേക്കുമെന്ന് തോന്നുന്നു.
പല സൈറ്റുകളും പല അഭിപ്രായങ്ങള്‍ ആണ് പറയുന്നത്. എന്റെ സുഹൃത്ത് സിനിമ കണ്ടതിനു ശേഷം പറഞ്ഞത്, ടു ഹരിഹര്‍ നഗറിന്റെ അത്രയ്ക്ക് ഇല്ല എന്നാണ്. എന്തായാലും, സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്ത ഒരു സിനിമ ഇത്രക്കും ആവേശം ഉണ്ടാക്കുന്നത് മലയാള സിനിമക്ക് നല്ലതാണ്. പ്രമാണിയുടെ റിവ്യൂ ഇന്ന് തന്നെ ഇടുമല്ലോ.
ReplyDeleteകുറച്ചു റിവ്യൂസ് ഞാനും വായിച്ചു. കൂടുതലും പോസിടീവ് ആണേ. എങ്കിലും പൊതുവേ കേട്ടത് ഹരിഹര്‍ നഗറിന്റെ തുടര്‍ച്ച എന്ന രീതിയില്‍ കാണാതിരിക്കുന്നതാണ് നല്ലത് എന്നാണ്. എന്തായാലും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കാണണം. എന്നിട്ടോന്നുകൂടി പോസ്റ്റാം.
ReplyDeleteസമാധാനമായി. ഇമ്മാതിരി സാധനങ്ങള്‍ പടിപ്പുരക്കു പുറത്തു നിര്‍ത്താന്‍ മൂന്നാം ഭാഗം വരെ വേണ്ടി വന്നു എന്നൊരു കുറവേ ഞാന്‍ കാണുന്നുള്ളൂ. :)
ReplyDelete“ഒരു ഗാനരംഗത്തിലേക്കു മാത്രമായി ലക്ഷ്മി റായിയും,“
:) ലക്ഷ്മി റായിയില്ലാത്ത മലയാള സിനിമയോ? നല്ല കാര്യം!! വേണേല്‍ നമുക്ക് തിലകനെ പുറത്തു നിര്‍ത്താം, വിലക്കേര്‍പ്പെടുത്താം. പക്ഷേ, ജന്മം കൊണ്ടും അഭിനയ പരിചയം കൊണ്ടും അഭിനയം ഇനിയും ഏഴയലത്തുപോലും വരാത്ത ലക്ഷ്മീ റായിയെയൊന്നും നമുക്കങ്ങിനെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടല്ലേ മലയാള സിനിമ മലയാള സിനിമ എന്നു നമ്മള് പറയുന്നത്. ;) ;)
എന്തായാലും സൂപ്പര്‍ താരങ്ങളില്ലാതെ ഫാന്‍സ് കൂക്കു വിളിയില്ലാതെ ഒരു മലയാള പടം ഓടുന്നെങ്കില്‍ അത് നല്ല കാര്യമാണ് . ഓടിയാല്‍!!.
ReplyDeleteകണ്ടിരിക്കാവുന്ന പടമാണെങ്കില്‍ പ്രേക്ഷകര്‍ വിജയിപ്പിച്ചേക്കുമെന്ന് തോന്നുന്നു. ശ്രീ യുടെ ഈ അഭിപ്രായമാണ് എന്റെയും.
ഷാജി ഖത്തര്‍.
രണ്ടാം ഭാഗത്തില്‍ തന്നെ ജഗദീഷിന്റെ 'തമാശ' എന്ന രൂപത്തില്‍ കാണിച്ച രംഗങ്ങളൊക്കെ വെറും വളിപ്പുകളായിരുന്നു. ഡോക്ടറായ ഒരു കഥാപാത്രത്തെക്കൊണ്ടാണ് അങ്ങനെയൊക്കെ കാട്ടിയതെന്നോര്‍ക്കണം. അതില്‍ ആകെ ഒരാശ്വാസം സിദ്ധിക്കിന്റേയും സലിംകുമാറിന്റേയും ചില നമ്പറുകളായിരുന്നു. മൂന്നാം ഭാഗം അതിലും വളിപ്പാക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ReplyDeleteലാലിന് വേറെ പണിയൊന്നുമില്ലേ?...മലയാളികള്‍ എന്നും നെഞ്ചിലേറ്റി നടന്നിരുന്ന നാല് കഥാപാത്രങ്ങളെ വീണ്ടും വീണ്ടും ഇങ്ങനെ അവതരിപ്പിച്ച് നശിപ്പിക്കുന്നതെന്തിനാണ്??
ഞാന്‍ ഈ പടം ഇന്ന് കണ്ടു.
ReplyDeleteഒരു പ്രാവശ്യം കാണാം അത്രേ ഉള്ളൂ.
കുറേ കോമഡി കാണാമെന്ന് കരുതി പോയതാ
കോമഡി എന്ന് പറഞ്ഞ് ജഗദീഷിനെ കൊണ്ടെന്തൊക്കെയോ പറയിപ്പിക്കുന്നുണ്ട്
പാവം ജഗദീഷ്....
ഇവിടെ പറയാമോ എന്നറിയില്ല.
ഈ ഗോസ്റ്റ് ഹൌസ് കണ്ടാല്‍ രണ്ടോ മൂന്നോ കോമഡി സീന്‍ എടുത്ത് പറയാന്‍ ഉണ്ടാകും ആകെ.
തമിഴ് പടം എന്നൊരു സിനിമ തമിഴില്‍ ഇറങ്ങിയിട്ടൂണ്ട്.
എല്ലാ സീനും ടോപ്പ് എന്ന് പറയാം.
കേരളത്തില്‍ റിലീസായിട്ടില്ല എന്ന് തോന്നുന്നു.
പണ്ടത്തെ സിദ്ധിക് ലാലിന്റെ ചിത്രങ്ങളിലെ റേഞ്ചില്‍ നില്ക്കും
ആ സിനിമയിലെ കോമഡി നിലവാരം.
ഞാനും ഇന്ന് പടം കണ്ടു. ജഗതീഷ് ഒടുക്കത്തെ ഓവര്‍ ആയിട്ടുണ്ട്. ഒരു മാതിരി കൂതറ വളിപ്പും കോപ്രായവും. വെള്ളമടിച്ചിട്ടു കാണാന്‍ പറ്റിയ പടമാ..
ReplyDeleteപ്രമാണി കണ്ടില്ലേ? അതിന്റെ റിവ്യൂ പ്രതീക്ഷിക്കുന്നു,
ReplyDeleteപ്രമാണിയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ കാണാം :
" cinemaattalkies.blogspot.com "
'തമിഴ് പടം’ എന്ന തമിഴ് ചിത്രം കണ്ടു. ഒറ്റപ്രാവശ്യം കാണാം എന്നതിലപ്പുറമില്ല. എങ്കിലും മുഖ്യധാരയില്‍ രജനീ കാന്ത് അടക്കമുള്ള താര രാജാക്കന്മാരെയടക്കം മുച്ചൂടും കളിയാക്കിയ ആ ചിത്രം നിലവിലുള്ള ഒരു തമിഴ് ചിത്രം എങ്ങിനെയെന്ന് കാണിച്ചു തരുന്നു. താര ദൈവങ്ങളെയടക്കം കളിയാക്കുന്ന ആ ചിത്രമെടുത്ത ആ ഗട്സിനു വേണം സല്യൂട്ട്. :)
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDelete--
Dayayavi aarum ee padam kanaruthu.Innale evide bangalore PVR il Rs 200% mundaki poyi kandathinte njettal ihtu vare mariytilla.
ReplyDelete1.I really dont understand the need of songs in this movie.Also Alex Paul is becomining pathetic now.is there any reduction/offer in LAL Media if people call Ales Paul for music? Alphonse and Deepak Dev is far far better than him
2.Nedu mudi venu's acting dosent make any impact.
3.Lal is questionining viewre'c common sence in the clinmax scens.Does he thinks that all are fools?
3.In Body guard,siddique proved that he dosen't have anything more to give to the viewrs.Lal proved the same with this.
4.Hari Sree ashokan-Iyalku ee pani nirthi poy koode? really horrible!!
5.Ente Hari,Evidunnanu 6/10? ithu valare kadannu poyi!!
Ezuthan eniyum kure undu,Eniku malayalam font illathathinalum,ithu polulla valya postukal (manglish) hari vaykilla ennahtinalum churukunnu..
Hi Bi,
ReplyDeleteAnswer to your question no#1: Alex paul is none other than the brother of Lal. So obviously there is a cost-factor involved.
അലക്സ്പോള്‍ ഇങ്ങനെ ദ്രോഹിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി- ഒരു സംവിധായകന് സഹോദരനായിട്ടുണ്ടെന്ന് പറഞ്ഞ് പാവപ്പെട്ടവരോട് ഇങ്ങനെയൊക്കെ കാട്ടണോ? കലികാലം അല്ലാതെന്താ പറയ്ക?!!
തമിഴ് പsത്തെ പറ്റിയുള്ള കമന്റിനു നന്ദി . സി ഡി എടുത്തു കണ്ടു, നന്നായിട്ടുണ്ട്. പിന്നെ സൂപ്പര്‍ സ്ടാരുകളെ കളിയാക്കാനുള്ള ഗ്ട്ട്സിന്റെ കാര്യം. നിര്‍മ്മാതാവ് ആരെന്നറിയുമോ ? കരുണാനിധിയുടെ ചെറുമകന് - അത് പോരെ ?
ReplyDeleteശരിയ്ക്കും ഇതു കാണാന്‍ ഇതുവരെ തോന്നിയില്ല. 2 ഹരിഹര്‍ നഗറിനു കൊടുത്ത മാര്‍ക്ക് കൂടിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
ReplyDelete