ചിത്രവിശേഷം പോള്‍ 2009 - വോട്ടെടുപ്പ്

Published on: 1/14/2010 01:35:00 PM
Chithravishesham Poll 2009 - Voting.
ചിത്രവിശേഷം പോള്‍ 2009-ലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ഏവര്‍ക്കും നന്ദി. പോള്‍ 2009-ന്റെ രണ്ടാം ഘട്ടം, വോട്ടെടുപ്പ് ഇവിടെ ആരംഭിക്കുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച നായകനടന്‍, മികച്ച നായകനടി, മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച ഛായാഗ്രാഹകന്‍, മികച്ച കലാസംവിധായകന്‍, മികച്ച ചിത്രസംയോജകന്‍, മികച്ച സിനിമാഗാനം, മികച്ച ഗാനരചയിതാവ്, മികച്ച സംഗീതസംവിധായകന്‍, മികച്ച ഗായകന്‍ / ഗായിക എന്നിങ്ങനെ പതിനഞ്ച് വിഭാഗങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒടുവിലായി നല്‍കിയിരിക്കുന്ന ഫോമില്‍ നിന്നും ഇഷ്ടപ്പെട്ട ചിത്രത്തിന്റെ / വ്യക്തിയുടെ പേര് സെലക്ട് ചെയ്തതിനു ശേഷം Submit ബട്ടണ്‍ അമര്‍ത്തി സമ്മതിദാനം നിര്‍വ്വഹിക്കാവുന്നതാണ്.
ചിത്രവിശേഷം പോള്‍ 2009 - ഫലങ്ങള്‍ ഇവിടെ.

ഓരോ വിഭാഗത്തിലും പരിഗണനയില്‍ വന്നിട്ടുള്ള ചിത്രങ്ങളേയും വ്യക്തികളേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചുവടെ:
1. മികച്ച ചിത്രം
 1. ആയിരത്തില്‍ ഒരുവന്‍
 2. ഭാഗ്യദേവത
 3. ഭാര്യ സ്വന്തം സുഹൃത്ത്
 4. ഭ്രമരം
 5. ഇവിടം സ്വര്‍ഗ്ഗമാണ്
 6. കാണാ കണ്മണി
 7. കേരളാ കഫെ
 8. കേരളവര്‍മ്മ പഴശ്ശിരാജാ
 9. ലൌഡ് സ്പീക്കര്‍
 10. മകന്റെ അച്ഛന്‍
 11. നീലത്താമര
 12. ഓര്‍ക്കുക വല്ലപ്പോഴും
 13. പാലേരി മാണിക്യം
 14. പാസഞ്ചര്‍
 15. പുതിയമുഖം
 16. രാമാനം
 17. ഋതു
2. മികച്ച സംവിധായകന്‍
 1. അന്‍‌വര്‍ റഷീദ്‍ - ബ്രിഡ്ജ്: കേരളാ കഫെ
 2. ബ്ലെസ്സി - ഭ്രമരം
 3. ഹരിഹരന്‍ - കേരളവര്‍മ്മ പഴശ്ശിരാജാ
 4. ലാല്‍ ജോസ് - നീലത്താമര, പുറം‌കാഴ്ചകള്‍: കേരളാ കഫെ
 5. രഞ്ജിത്ത് - പാലേരി മാണിക്യം, കേരളാ കഫെ
 6. രഞ്ജിത്ത് ശങ്കര്‍ - പാസഞ്ചര്‍
3. മികച്ച തിരക്കഥാകൃത്ത്‍
 1. ബ്ലെസ്സി - ഭ്രമരം
 2. ജയിംസ് ആല്‍ബര്‍ട്ട് - ഇവിടം സ്വര്‍ഗമാണ്
 3. കെ. ഗിരീഷ്‌കുമാര്‍ - കാണാ കണ്മണി
 4. എം.ടി. വാസുദേവന്‍ നായര്‍ - കേരളവര്‍മ്മ പഴശ്ശിരാജാ
 5. രഞ്ജിത്ത് - ‍പാലേരി മാണിക്യം
 6. രഞ്ജിത്ത് ശങ്കര്‍ - പാസഞ്ചര്‍
4. മികച്ച നായകനടന്‍
 1. ജഗതി ശ്രീകുമാര്‍ - രാമാനം, ഹാപ്പി ജേര്‍ണി - കേരളാ കഫെ, ഭാര്യ സ്വന്തം സുഹൃത്ത്
 2. കലാഭവന്‍ മണി - ആയിരത്തില്‍ ഒരുവന്‍
 3. മമ്മൂട്ടി - പാലേരി മാണിക്യം, ലൌഡ് സ്പീക്കര്‍, കേരളാ കഫെ, കേരളവര്‍മ്മ പഴശ്ശിരാജാ
 4. മോഹന്‍‌ലാല്‍ - ഭ്രമരം
 5. സലിം കുമാര്‍ - ബ്രിഡ്ജ്: കേരളാ കഫെ
5. മികച്ച നായകനടി
 1. അര്‍ച്ചന കവി - നീലത്താമര
 2. കനിഹ‍ - ഭാഗ്യദേവത, കേരളവര്‍മ്മ പഴശ്ശിരാജാ
 3. കാവ്യ മാധവന്‍ - ബനാറസ്
 4. പത്മപ്രിയ - കേരളവര്‍മ്മ പഴശ്ശിരാജാ
 5. പ്രിയങ്ക നായര്‍ - വിലാപങ്ങള്‍ക്കപ്പുറം, ഭൂമിമലയാളം, ഇവിടം സ്വര്‍ഗ്ഗമാണ്
 6. ശാന്താദേവി - ബ്രിഡ്ജ്: കേരളാ കഫെ
 7. ശര്‍ബാനി മുഖര്‍ജി - സൂഫി പറഞ്ഞ കഥ
 8. ശ്വേത മേനോന്‍ - പാലേരി മാണിക്യം
6. മികച്ച സഹനടന്‍
 1. ഇന്ദ്രന്‍സ് - രാമാനം
 2. ഇന്നസെന്റ് - പത്താം നിലയിലെ തീവണ്ടി
 3. ജഗതി ശ്രീകുമാര്‍ - പാസഞ്ചര്‍: കേരളാ കഫെ
 4. ലാലു അലക്സ് - ഇവിടം സ്വര്‍ഗ്ഗമാണ്
 5. മമ്മൂട്ടി - പാലേരി മാണിക്യം
 6. സലിം കുമാര്‍ - ബ്രിഡ്ജ്: കേരളാ കഫെ
 7. ശരത് കുമാര്‍ - കേരളവര്‍മ്മ പഴശ്ശിരാജാ
 8. ശശികുമാര്‍ - ലൌഡ് സ്പീക്കര്‍
 9. തിലകന്‍ - ആയിരത്തില്‍ ഒരുവന്‍
7. മികച്ച സഹനടി
 1. കല്പന - ബ്രിഡ്ജ്: കേരളാ കഫെ
 2. കെ.പി.എ.സി. ലളിത - ഭ്രമരം, ആയിരത്തില്‍ ഒരുവന്‍
 3. പത്മപ്രിയ - കേരളവര്‍മ്മ പഴശ്ശിരാജാ
 4. ശാന്താദേവി - ബ്രിഡ്ജ്: കേരളാ കഫെ
 5. സറീന വഹാബ് - കലണ്ടര്‍
 6. ശോഭന - സാഗര്‍ ഏലിയാസ് ജാക്കി
 7. ശ്വേത മേനോന്‍ - പാലേരി മാണിക്യം
8. മികച്ച ബാലതാരം
 1. ധനഞ്ജയ് - ഡാഡി കൂള്‍
 2. നിവേദിത - ഭ്രമരം, കാണാ കണ്മണി, മോസ് & ക്യാറ്റ്
9. മികച്ച ഛായാഗ്രാഹകന്‍
 1. അജയന്‍ വിന്‍സെന്റ് - ഭ്രമരം
 2. അമല്‍ നീരദ്‍ - സാഗര്‍ ഏലിയാസ് ജാക്കി
 3. മനോജ് പിള്ള - പാലേരി മാണിക്യം
 4. പി. സുകുമാര്‍ - സ്വ.ലേ.
 5. രാംനാഥ് ഷെട്ടി - ‍കേരളവര്‍മ്മ പഴശ്ശിരാജാ
 6. വിജയ് ഉലകനാഥ് -നീലത്താമര
10. മികച്ച കലാസംവിധായകന്‍
 1. സിറില്‍ കുരുവിള - ഇവിടം സ്വര്‍ഗ്ഗമാണ്
 2. മുരുകന്‍ കാട്ടാക്കട - പാലേരി മാണിക്യം
 3. ടി. മുത്തുരാജ് - കേരളവര്‍മ്മ പഴശ്ശിരാജാ
11. മികച്ച ചിത്രസംയോജകന്‍
 1. രഞ്ജന്‍ എബ്രഹാം - പാസഞ്ചര്‍
 2. ശ്രീകര്‍ പ്രസാദ് - കേരളവര്‍മ്മ പഴശ്ശിരാജാ
 3. വി. സാജന്‍ - 2 ഹരിഹര്‍നഗര്‍
 4. വിജയ് ശ‌ങ്കര്‍ - പാലേരി മാണിക്യം, ഭ്രമരം
 5. വിവേക് ഹര്‍ഷന്‍ - സാഗര്‍ ഏലിയാസ് ജാക്കി
12. മികച്ച സിനിമാഗാനം
 1. "ആദിയുഷസദ്ധ്യപൂത്തതിവിടെ..." - കേരളവര്‍മ്മ പഴശ്ശിരാജാ
 2. “അനുരാഗ വിലോചനായി...” - നീലത്താമര
 3. “കഥയമമ കഥയമമ...” - കേരളാ കഫെ
 4. “നീലത്താമരേ! പുണ്യം ചൂടിയെന്‍...” - നീലത്താമര
 5. “പാലേറും നാടായ പാലേരീല്...” - പാലേരി മാണിക്യം
 6. “പിച്ചവെച്ച നാള്‍മുതല്‍ക്കു നീ...” - പുതിയ മുഖം
13. മികച്ച ഗാനരചയിതാവ്
 1. അനില്‍ പനച്ചൂരാന്‍ - “അണ്ണാറക്കണ്ണാ വാ...” / ഭ്രമരം, “കാട്ടാറിനു തോരാത്തൊരു...” / ലൌഡ് സ്പീക്കര്‍
 2. കൈതപ്രം ദാമോദരന്‍ നമ്പൂതിരി - “പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...” / പുതിയ മുഖം
 3. ഒ.എന്‍.വി. കുറുപ്പ് - “ആദിയുഷസന്ധ്യ പൂത്തതിവിടെ...”, “കുന്നത്തെ കൊന്നയ്ക്കും...” / കേരളവര്‍മ്മ പഴശ്ശിരാജാ
 4. റഫീഖ് അഹമ്മദ് - “കഥയമമ, കഥയമമ...” / കേരളാ കഫെ
 5. ടി.പി. രാജീവന്‍ - “പാലേറും നാടായ പാലേരീല്...” / പാലേരി മാണിക്യം
 6. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ - “അനുരാഗ വിലോചനായി...” / നീലത്താമര
 7. യൂസഫലി കേച്ചേരി - “പ്രിയതോഴി, കരയരുതേ...” / ആയിരത്തില്‍ ഒരുവന്‍
14. മികച്ച സംഗീതസംവിധായകന്‍
 1. ബിജിബാല്‍ - പാലേരി മാണിക്യം, സ്വ.ലേ., ലൌഡ് സ്പീക്കര്‍
 2. ദീപക് ദേവ് - പുതിയ മുഖം
 3. ഇളയരാജ - കേരളവര്‍മ്മ പഴശ്ശിരാജാ
 4. എം. ജയചന്ദ്രന്‍ - ബനാറസ്
 5. മോഹന്‍ സിത്താര - കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ഭ്രമരം, ആയിരത്തില്‍ ഒരുവന്‍
 6. വിദ്യാസാഗര്‍ - ‍നീലത്താമര
15. മികച്ച ഗായകന്‍ / ഗായിക
 1. കെ.ജെ. യേശുദാസ് - “പ്രിയതോഴി, കരയരുതേ...” / ആയിരത്തില്‍ ഒരുവന്‍
 2. കെ.എസ്. ചിത്ര - “കുന്നത്തെ കൊന്നയ്ക്കും...” / കേരളവര്‍മ്മ പഴശ്ശിരാജാ
 3. പി. ജയചന്ദ്രന്‍ - “കാറ്റിനു തോരാത്തൊരു പാട്ടുണ്ട്...” / ലൌഡ് സ്പീക്കര്‍
 4. ശങ്കര്‍ മഹാദേവന്‍ - “പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...” / പുതിയ മുഖം
 5. ശ്രെയ ഗോശാല്‍ - “അനുരാഗവിലോചനനായി...” / നീലത്താമര, “മധുരം ഗായതി മീര...”, “ചാന്തു തൊട്ടില്ലേ...” / ബനാറസ്
 6. വി. ശ്രീകുമാര്‍ - “അനുരാഗവിലോചനനായി...” / നീലത്താമര
ശ്രദ്ധിക്കുക: ഏതെങ്കിലും ഒരു വിഭാഗം ഒഴിവാക്കണമെന്നുണ്ടെങ്കില്‍, അതാത് ലിസ്റ്റിന്റെ ഒടുവിലായി നല്‍കിയിരിക്കുന്ന None of these / No opinion എന്ന വില തിരഞ്ഞെടുക്കുക.
--
Description: - Chithravishesham Opinion Poll 2009: Vote for Best Malayalam Feature Film 2009. Other categories include Best Director, Best Screenplay Writer, Best Lead Male, Best Lead Female, Best Supporting Male, Best Supporting Female, Best Cinematographer, Best Editor, Best Film Song, Best Lyricist, Best Music Director and Best Singer. Opinion Poll in Chithravishesham (Chitravishesham) Blog. Jan 15 2010.
--

9 comments :

 1. ചിത്രവിശേഷം പോള്‍ 2009-ന്റെ രണ്ടാം ഘട്ടത്തിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു.
  --

  ReplyDelete
 2. 2009നെക്കുറിച്ചു പറഞ്ഞാല്‍, പതിവിന് വിരുദ്ധമായി ഒരുപാടു കാണാന്‍ കൊള്ളാവുന്ന ചിത്രങ്ങള്‍ പുറത്തിറങ്ങി എന്നൊരാശ്വാസം. പക്ഷെ നല്ലതെന്നു കരുതിയ മിക്ക ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെടുന്ന ഒരു കാഴ്ചകൂടി കാണേണ്ടി വന്നു എന്നുള്ളതാണ് സത്യം!!!

  ReplyDelete
 3. മികച്ച ഛായാഗ്രാഹകന്‍ എന്ന വിഭാഗത്തില്‍ “ഋതു”വിന്റെ കാമറമാന്‍ ഷാംദത്തിന്റെ പേര്‍ കാണുന്നില്ല. അതൊരു നല്ല കാമറാവര്‍ക്ക് ആയിരുന്നു

  ReplyDelete
 4. ഇവര്‍ വിവാഹിതരായാല്‍ എം.ജയചന്ദ്രന്‍ അല്ലേ സംഗീതം?? മോഹന്‍ സിതാര എന്ന് കിടക്കുന്നു?

  ReplyDelete
 5. Some suggestions/remarks on the poll

  1. Change the default values for each drop down to a blank value(or 'select one')
  2. For each category along with the person's name add the film(s) for which he/she is considered. People like me won't be able to connect names with the movie.(thazhe details vishadeekarichittundengilunm..)
  3. The poll resets to the default values if you don't follow the order.

  ReplyDelete
 6. :-)
  അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും പോളില്‍ പങ്കെടുത്തവര്‍ക്കും വളരെ നന്ദി.

  ഛായാഗ്രാഹകരുടെ കൂട്ടത്തില്‍ ശ്യാംദത്ത്, സംവിധായകരില്‍ റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവരൊന്നും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. നോമിനേറ്റ് ചെയ്യപ്പെടാത്തതിനാല്‍ ഉള്‍പ്പെടുത്തുവാനും കഴിഞ്ഞില്ല. നോമിനേറ്റ് ചെയ്യപ്പെട്ടതിനാല്‍ ‘ആയിരത്തില്‍ ഒരുവന്‍’ ലിസ്റ്റില്‍ വരുകയും ചെയ്തു! (‘ഇവര്‍ വിവാഹിതരായാല്‍’ - സംഗീതം എം. ജയചന്ദ്രനും പിന്നണിസംഗീതം മോഹന്‍‌ സിത്താരയുമാണ്.)

  പോളിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തേത് ചെയ്യുവാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ഗൂഗിള്‍ അങ്ങിനെയൊരു സാധ്യത ഒരുക്കിയിട്ടില്ല.(അതല്ലായെങ്കില്‍ Select one എന്നതും ഒരു എന്‍‌ട്രിയായി തന്നെ നല്‍കണം!) രണ്ടാമത്തേത് പോളിനു ചുവട്ടില്‍ തന്നെ വിശദമായി നല്‍കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലമാണ് അവയൊക്കെയും പോള്‍ ഫോമില്‍ തന്നെ ചേര്‍ക്കാതിരുന്നത്. മൂന്നാമത്തേത് ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ, അതും ഗൂഗിളിനു മാത്രമേ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ!
  --

  ReplyDelete
 7. അവാര്‍ഡ്‌ നൈറ്റ്‌ എന്നാണാവോ ? :)

  ReplyDelete
 8. ഒരേ പേരുകള്‍ രണ്ടു വിഭാഗങ്ങളില്‍, ഒരേ സിനിമയിലെ പ്രകടനത്തിന്റെ പേരില്‍ കൊടുക്കുന്നത് ഒഴിവാക്കാമായിരുന്നു. സലിം കുമാറും ശാന്തദേവിയും രണ്ടു വിഭാഗങ്ങളില്‍ വീതം മത്സരിക്കുന്നത് ശരിയാണോ?

  ReplyDelete