പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

5.0
6.5
8.0
4.0
3.5
വല്ലാതെ കെട്ടുപിണഞ്ഞു കിടക്കുന്ന കുറേയേറെ തന്തുക്കള്‍, അവ അഴിച്ചിരിക്കുന്നതാവട്ടെ അതിലേറെ കുഴപ്പിക്കുന്ന രീതിയിലും! ഈ രൂപത്തിലാണ് ടി.പി. രാജീവന്റെ കഥ വികസിക്കുന്നത്. അങ്ങിനെയൊരു കഥ സിനിമയാക്കുന്നു എന്നു കേട്ടപ്പോള്‍ ആദ്യം ചിന്തിച്ചത് ഇത്തരമൊരു കഥയുടെ തിരനാടകം എപ്രകാരമാവും തയ്യാറാവുക എന്നതാണ്. ഒന്നോ രണ്ടോ വരികളിലൂടെ കഥാകാരന് വരച്ചിടുന്ന കഥാപാത്രങ്ങളെ ചുരുക്കം ഷോട്ടുകളിലൂടെ സിനിമയില്‍ ആവിഷ്കരിക്കുക അത്ര എളുപ്പമല്ല. അത്തരത്തില്‍ വന്നു പോവുന്ന കഥാപാത്രങ്ങള്‍ വളരെയുണ്ട് എന്നതിനാല്‍ അധികസമയം ഓരോ കഥാപാത്രത്തിനും നല്കുവാനും കഴിയില്ല. ഇവിടെ മലയാളസിനിമയ്ക്ക് തികച്ചും അപരിചിതമായ ഒരു ശൈലിയിലാണ് രഞ്ജിത്ത് കഥ പറഞ്ഞു തുടങ്ങുന്നത്. പാലേരിയേയും മാണിക്യത്തെയും മാണിക്യവുമായി ബന്ധപ്പെട്ട പാലേരി നിവാസികളേയും; ഹരിദാസിന്റെ (മമ്മൂട്ടി) ആത്മഭാഷണങ്ങളിലൂടെയും കൂട്ടുകാരി സരയു (ഗൌരി മുഞ്ചാല്‍)വുമായുള്ള സംഭാഷണങ്ങളിലൂടെയും പരിചയപ്പെടുത്തുക മാത്രമാണ് ഇടവേളവരെ ചിത്രത്തില്‍ സംഭവിക്കുന്നത്. ഇതിനോടു ചേര്‍ന്ന് ചില സംഭവങ്ങളും നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അവയ്ക്ക് അര്‍ഹിക്കുന്ന ഗൌരവം ലഭിക്കുന്നില്ല. കഥയിലെ പലരേയും അതുപോലെ പകര്‍ത്തുവാനുള്ള ശ്രമങ്ങളും ഇടയ്ക്കൊക്കെ പാളുന്നുണ്ട്. വേലായുധനെ കിണറ്റിലാക്കി കാണിച്ചു കൊടുക്കുന്ന നൊസ്സ് മുസലിയാരും പോലീസ് നായയെക്കുറിച്ചുള്ള തന്റെ വിവരം വിളമ്പുന്ന നാട്ടുകാരനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ മറ്റു പലയിടങ്ങളിലും ഇതിലേറെ പ്രാധാന്യം യഥാര്‍ത്ഥ കഥയില്‍ നല്‍കിയിട്ടുള്ള കഥാപാത്രങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് തിരക്കഥാകൃത്ത്!6.5
8.0
4.0
3.5
6.75
മാണിക്യത്തിന്റെ കൊലപാതകം അന്‍പതു കൊല്ലത്തിനിപ്പുറം അന്വേഷിക്കുവാന്‍ വരുന്ന ഹരിദാസിനെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെന്ന ഭൂപ്രഭുവിന്റെ ജാരസന്തതിയാക്കുക എന്നൊരു വ്യതിയാനം രഞ്ജിത്ത് സിനിമയില്‍ സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്നൊരു ഉദ്ദേശമാവും ഇതിനു പിന്നില്‍. സംവിധായകന്റെ ലക്ഷ്യത്തെ സാധൂകരിക്കുവാന്‍ തക്കവണ്ണം അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ വളരെ നന്നായി തിരശീലയില്‍ പുനഃസൃഷ്ടിക്കുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു. ഹരിദാസ്, ഖാലിദ് അഹമ്മദ് എന്നീ വേഷങ്ങളിലും മമ്മൂട്ടി ചിത്രത്തിലുണ്ടെങ്കിലും അവയ്ക്കൊന്നും അഹമ്മദ് ഹാജിയോളം മികവു പുലര്ത്തുവാനായില്ല. ചിത്രത്തിലുടനീളം വളരെയധികം ആത്മസംഘര്ഷങ്ങളിലുടെ കടന്നു പോവുന്ന ചീരു എന്ന കഥാപാത്രത്തെ പക്വതയോടെ ശ്വേത മേനോന് അവതരിപ്പിച്ചിരിക്കുന്നു. ഗൌരി മുഞ്ചാല്‍ അവതരിപ്പിക്കുന്ന സരയുവെന്ന ക്രിമിനലോളജിസ്റ്റിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മാണിക്യമെന്ന ഗ്രാമീണയുവതിയായെത്തുന്ന മൈഥിലി ശരാശരി നിലവാരം പുലര്‍ത്തുന്നു. സിദ്ദിഖ്, ശ്രീനിവാസന്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി രഞ്ജിത്ത് നാടകവേദികളില്‍ നിന്നും മറ്റും കണ്ടെത്തിയ മറ്റ് അഭിനേതാക്കളും സിനിമയ്ക്ക് ഉതകുന്ന രീതിയിലുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. അഭിനേതാക്കളെല്ലാവരും തന്നെ ശരാശരിയിലും ഉയര്‍ന്ന മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും അവരവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ മനസില്‍ ഇടം നേടുവാനാവുന്നില്ല എന്നത് സിനിമയുടെ പരിമിതിയാണ്. ഇതിനൊരു അപവാദമായി പറയാവുന്നത്, ഒരുപക്ഷെ, മമ്മൂട്ടിയുടെ അഹമ്മദ് ഹാജി മാത്രമാവും.
ടി.പി. രാജീവന്റെ നോവല്‍ വായിക്കാതെ സിനിമ കാണുവാനെത്തുന്ന ഒരാള്‍ക്ക് കഥാപാത്രങ്ങളേയോ കഥാഗതിയേയോ പൂര്‍ണമായും ഉള്‍ക്കൊള്ളുവാനോ മനസിലാക്കുവാനോ സാധിക്കുമോ എന്നു സംശയമാണ്. പല കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ പൂര്‍ണത അനുഭവപ്പെടുന്നില്ല. രണ്ടര മണിക്കൂറിനുള്ളില്‍ തീര്‍ക്കുക എന്ന ഉദ്ദേശം ഉള്ളതുകൊണ്ടാവാം വളരെ ധൃതിയില്‍ പായുകയാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ. ത്രില്ലറുകള്‍ക്ക് വേഗത ആവശ്യമാണെങ്കിലും, ധൃതിപിടിച്ചുള്ള ഓട്ടം അതിനുതകുന്നതല്ല. ഒരുപക്ഷെ, രണ്ടോ മൂന്നോ സിനിമകളില്‍ പൂര്ണമാവുന്ന ഒരു ചിത്രപരമ്പരയായി വിഭാവനം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാവുമായിരുന്നു പാലേരി മാണിക്യത്തിന്റെ ചലച്ചിത്രരൂപം. സിനിമയ്ക്ക് ഉതകുന്ന രീതിയില്‍ ഒരു മാറ്റിയെഴുത്തിനും തിരക്കഥാകൃത്തിന് അവസരമുണ്ടായിരുന്നു. അതിനു ശ്രമിക്കാതെ കഥാകാരന് പറഞ്ഞത് അതേപടി പറയുവാന്‍ ശ്രമിച്ചിരിക്കുന്നതിന്റെ കുറവുകള്‍ ചിത്രത്തിലുടനീളം കാണാം. വ്യത്യസ്തമായ അവതരണശൈലി ഈ കുറവുകളെ ഒരുപരിധിവരെ മറയ്ക്കുന്നുണ്ട് എന്നു മാത്രം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കായി പുതുമുഖങ്ങളെ കണ്ടെത്തിയതിലും, അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാലേരിയെ വിശ്വസിനീയമായി പുനഃസൃഷ്ടിച്ചിരിക്കുന്നതിലും സംവിധായകന് പ്രശംസ അര്‍ഹിക്കുന്നു. നവവധുവായി പാലേരിയില്‍ വന്നിറങ്ങുന്ന മാണിക്യം, പായയില്‍ പൊതിഞ്ഞു പ്രേതമായി പാലേരിയില്‍ നിന്നു മടങ്ങുന്ന മാണിക്യം; ഈ രണ്ടു തോണികള്‍ക്കു നടുവില്‍ കഥപറഞ്ഞുകൊണ്ട് ഹരിദാസെന്ന ഇന്നിന്റെ കഥാപാത്രം. ഈ രീതിയില്‍ ഇന്നിനെയും ഇന്നലെകളേയും പലവട്ടം സന്നിവേശിപ്പിച്ചിരിക്കുന്നതിലെ മികവും എടുത്തു പറയേണ്ടതുണ്ട്. സാങ്കേതിക വിഭാഗത്തില്‍ പ്രവര്‍ത്തിച്ച മനോജ് പിള്ള (ഛായാഗ്രഹണം), വിജയ് ശങ്കര്‍ (ചിത്രസന്നിവേശം),
ടൈറ്റിലുകള്‍ മുതല്ക്കു തന്നെ ബിജിബാലൊരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടേതായൊരു ഭാവതലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. റഫീഖ് അഹമ്മദ്, ടി.പി. രാജീവന് എന്നിവര്‍ രചന നിര്‍വ്വഹിച്ച് ശരത് സംഗീതം നല്‍കിയിരിക്കുന്ന ടൈറ്റില്‍ ഗാനവും, ഗസലും ചിത്രത്തോട് ചേര്‍ന്നുപോവുന്നു. അനാവശ്യമായി മറ്റു ഗാനങ്ങളൊന്നും ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അന്‍പതു വര്‍ഷം മുന്‍പുള്ള പാലേരി നിവാസികളെ ഒരുക്കിയിരിക്കുന്ന രഞ്ജിത്ത് അമ്പാടിയും(മേക്ക്-അപ്പ്), വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശനുമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രശംസയര്‍ഹിക്കുന്ന മറ്റു രണ്ടുപേര്‍.
ആരാണ് കൊന്നത് എന്നതൊരു ചോദ്യമായി പ്രേക്ഷകനില്‍ ആകാംക്ഷ നിറച്ചു വികസിക്കേണ്ട ഒരു കഥ, ആരു കൊന്നതായാലും ഒരു ചലനവും ഉണ്ടാക്കാത്ത രീതിയിലാണ് പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു ചിത്രത്തിനു വേണ്ട നിഗൂഢതയോ പിരിമുറുക്കമോ ഒരിടത്തും ചിത്രം കൈവരിക്കുന്നുമില്ല. വളരെയെളുപ്പത്തില്‍ കുറേപ്പേരുടെ സംഭാഷണങ്ങളിലൂടെ നായകന് നിഗമനങ്ങളിലെത്തുന്നതായി കാട്ടുന്നതല്ലാതെ പ്രാധാന്യമര്‍ഹിക്കുന്ന രംഗങ്ങള്‍ പോലും ദൃശ്യവത്കരിക്കുവാന്‍ സംവിധായകന് ശ്രമിച്ചിട്ടില്ല. അതുപോലെ തന്നെ സത്യം ഹരിദാസിന് പറഞ്ഞുകൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ലക്ഷ്മണന്റെ റിപ്പോര്‍ട്ട്, അതു തയ്യാറാക്കുന്നത് എന്നിവയ്ക്കൊന്നും ചിത്രത്തില്‍ പ്രാധാന്യമില്ല. മാത്രവുമല്ല, സുപ്രധാന സാക്ഷികളായി യഥാര്‍ത്ഥ കഥയിലുള്ള ബോട്ട് ഡ്രൈവറും ബസ് ഡ്രൈവറും പാടെ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു! അനാവശ്യമായ പലയിടങ്ങളില്‍ കഥാരൂപത്തെ അതുപടി സ്വീകരിക്കുകയും അതേ സമയം തന്നെ പ്രാധാന്യം നല്കേണ്ടുന്ന പലതും വിട്ടുകളയുകയും; ഇത്തരത്തിലൊരു അയഞ്ഞ അവതരണമായിരുന്നില്ല രഞ്ജിത്തില്‍ നിന്നും പ്രതീക്ഷിച്ചത്. ഏറെയൊന്നും ആസ്വാദ്യകരമല്ലാത്ത ഒരു കഥയ്ക്ക് അത്രപോലും ആസ്വാദ്യത നല്കുവാന് കഴിയാത്തൊരു ചലച്ചിത്രഭാക്ഷ്യം; അതേ സമയം തന്നെ പ്രമേയം അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍, കാലഘട്ടത്തിന്റെ പുനരാവിഷ്കരത്തില്, അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍, അവരുടെ പ്രകടനത്തില്‍, സാങ്കേതികതകളില്‍ ഒക്കെ മികവു പുലര്‍ത്തുന്ന ഒരു കലാസൃഷ്ടി; മധുരിച്ചിട്ടു തുപ്പുവാനും വയ്യ, കയ്ച്ചിട്ട് ഇറക്കുവാനും വയ്യ, അങ്ങിനെയൊരു അവസ്ഥയിലാണ് പാലേരിയിലെ മാണിക്യത്തിന്റെ പാതിരാക്കൊലപാതക കഥ അവസാനിക്കുന്നത്.
Description: Paaleri Maanikyam - Oru Pathirakkolapathakathinte Katha (PaaleriMaanikyam, PaleriManikyam, Paleri Manikyam) - A Malayalam (Malluwood) film directed by Ranjith; Starring Mammootty, Swetha Menon, Gowri Munchal, Mythili, Siddique, Sreenivasan, Suresh Krishna; Produced by A.V. Anoop Medimix, Maha Subair; Story by T.P. Rajeevan; Screenplay and Dialogues by Ranjith; Camera (Cinematography) by Manoj Pillai; Editing by Vijay Sankar; Art Direction by Sabu Ram; Stunts (Action) by ; Background Score by Bijibal; Sound Designing by ; DTS Mixing by ; Titles by ; Make-up by Ranjith Ambadi; Costumes by S.B. Satheesan; Lyrics by Rafeeq Ahmed, T.P. Rajeevan; Music by Sarath; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 05 2009 Release.
--
മമ്മൂട്ടി മൂന്നു വ്യത്യസ്ത വേഷങ്ങളിലെത്തുന്ന രഞ്ജിത്തിന്റെ ‘പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
സിനിമ കാണാൻ സുഖമില്ലെ ഹരി ? നാളെ കാണണമെന്ന് കരുതിയിരുന്നു. ഇപ്പോ കൺഫ്യൂഷനായി..:(
ReplyDeleteഹരീ അപ്പോ കാണണോ വേണ്ടയോ??? കാണാതിരിക്കുന്നതെങ്ങൈനെ? കാണും ബാങ്കളൂര് വരുമ്പോ... ടൈറ്റില്‍ സോങ്ങ് എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു. :)
ReplyDelete//മധുരിച്ചിട്ടു തുപ്പുവാനും വയ്യ, കയ്ച്ചിട്ട് ഇറക്കുവാനും വയ്യ// ഇങ്ങനെ തന്നെയാണ് കേട്ടത്.. :) ഈ സിനിമയെ കുറിച്ച് എങ്ങനെ അഭിപ്രായം പറയണം എന്നറിയാതെ കഷ്ടപ്പെടുന്നവരെയും കണ്ടു. ഒരു വ്യത്യസ്ത ചിത്രം എന്ന് കേട്ടിരുന്നു, വിശേഷവും അത് തന്നെ സൂചിപ്പിക്കുന്നു.. രണ്ടാഴ്ച കഴിഞ്ഞേ കാണാന്‍ പറ്റൂ.. അത്രയും നാള് നില്‍ക്കുമോ?
ReplyDeletedifferent attemp...
ReplyDeletebut not much succeeded...
മമ്മൂട്ടി ഈ ചിത്രം ചെയ്യാന്‍ രഞ്ജിത്തിനെ അങ്ങോട്ട് സമീപിച്ചതായി കേട്ടു...അപ്പോള്‍ ആ ശ്രമം പാഴായില്ല അല്ലേ....
ReplyDeleteനല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു....
"നവവധുവായി പാലേരിയില്‍ വന്നിറങ്ങുന്ന മാണിക്യം, പായയില്‍ പൊതിഞ്ഞു പ്രേതമായി പാലേരിയില്‍ നിന്നു മടങ്ങുന്ന മാണിക്യം; ഈ രണ്ടു തോണികള്‍ക്കു നടുവില്‍ കഥപറഞ്ഞുകൊണ്ട് ഹരിദാസെന്ന ഇന്നിന്റെ കഥാപാത്രം."
ReplyDeleteഅതൊരു ഉഗ്രന്‍ ഷോട്ടാണ് ഹരീ.ഗംഭീരം. മുഖ്യകഥാപാത്രത്തിന്റെ നരേഷന് രീതിയിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് ( പഴയ പരീക്ഷണ നാടകങ്ങള്‍ പോലെ) തിരക്കഥയും സംഭാഷണവും നന്നായിട്ടൂണ്ട്. നല്ല ചില സംഭാഷണങ്ങള്‍ കൂടിയുണ്ട് സിനിമയില്‍. ഹരി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. മൂന്നാമത്തെ മമ്മൂട്ടി കഥാപാത്രം മറ്റൊരാളാവാമായിരുന്നു. അതാണ് ഒരു പോരായ്മയായി എനിക്ക് തോന്നിയത് കാരണം രണ്ട് മമ്മൂട്ടി വരുന്ന ആ ഡബിള്‍ റോള്‍ സ്വീക്കന്‍സില്‍ പരിമിതികള്‍കാരണം നല്ല ഷോട്ടുകള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകനായിട്ടില്ല. അതുകൊണ്ട് തന്നെ നല്ല പിരിമുറുക്കം തോന്നേണ്ട ആ സീനുകളില്‍ വല്ലാത്ത ഒരു ലെയ്സിനെസ്സ് ഫീല്‍ ചെയ്യുന്നു.(രഞ്ജിത്തിന്റെ നിര്‍ബന്ധമാണ് മൂന്നാമന് മമ്മൂട്ടിയെ ഉള്പ്പെടൂത്തിയത് എന്ന് പിന്നാമ്പുറവാര്ത്ത)
പക്ഷെ സിനിമ എനിക്കിഷ്ടപ്പെട്ടു. പഴയ ഒരു പത്മരാജന് - ഭരതന് കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു, സിനിമ കഴിയും വരെ അച്ചടക്കമാര്‍ന്ന പ്രേക്ഷകന്. സിനിമ തീരുമ്പോള്‍ കയ്യടിയോടെ സിനിമയെ ഉള്‍ക്കൊണ്ട പ്രേക്ഷകന്. കുറേ നാള്കള്ക്കുശേഷം മലയാളത്തില്‍ കാണുന്ന ഒന്നാണ് അത്. (പറയാതെ വയ്യ സിനിമയുടെ പ്രൊമോഷന് ഡിസൈന്‍ വളരെ മോശമാണ്)
മാഷെ കുറെ നാളായി പറയണം എന്ന് ഓര്‍ക്കുന്നു ഇ ബ്ലോഗ് fortgate firewall ഉള്ളടത് ഓപ്പണ്‍ ചെയ്യുമ്പോള്‍ unethical or illegal contents എന്ന് പറഞ്ഞു ബ്ലോക്ക് ചെയ്യുന്ന്ട് ഒന്ന്നോക്കണേ
ReplyDeleteആഭിപ്രായങ്ങള്ക്ക് വളരെ നന്ദി. :-)
ReplyDeleteകണ്ടു നോക്കുന്നതില്‍ തെറ്റില്ല എന്നാണ് കാണണോ വേണ്ടിയോ എന്ന് കണ്ഫ്യൂഷനടിച്ചിരിക്കുന്നവരോട് പറയുവാനുള്ളത്. മറ്റ് പല സൈറ്റുകളും വളരെ നല്ല സിനിമ എന്നാണ് ചിത്രത്തെ വിലയിരുത്തിയിരിക്കുന്നത്. (മൂവിരാഗ, കേരളവാച്ച്)
NANZ പറഞ്ഞതുപോലെ സംഭാഷണങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്, പ്രത്യേകിച്ചും അഹമ്മദ് ഹാജിയുടേത്. പിന്നെ ശ്രീനിവാസന് അവതരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചില ഡയലോഗുകളും. എന്നാല്‍ അവയില്‍ പലതും കഥയില്‍ നിന്നും കടം കൊണ്ടതാണ്. അതിനാല്‍ അവ എടുത്തു പറയേണ്ടതുള്ളതായി തോന്നിയില്ല. പ്രൊമോഷന് ഡിസൈന്‍ അത്ര മോശമാണോ?
കഴിയുന്നതുവരെ അച്ചടക്കം, ഒടുക്കം കൈയ്യടി ഇതൊന്നും എനിക്കു കാണുവാന്‍ കഴിഞ്ഞില്ല. മറ്റൊരു കാഴ്ച കാണുകയും ചെയ്തു: പിന്നിലെ സീറ്റിലിരുന്നയാള്‍ കാലൊക്കെ നീട്ടിയിട്ട് സുഖനിദ്രയായിരുന്നു. വരിയുടെ അറ്റത്തായിരുന്നതിനാല് അടുത്തുള്ളവര്‍ ഇറങ്ങുവാനായി ഇയാളെ തട്ടിയുണര്ത്തിയപ്പോളാണ് ഇഷ്ടന് സിനിമ തീര്‍ന്നുവെന്ന് അറിഞ്ഞത്. ഫാന്‍സൊക്കെ ഇങ്ങിനെ ഉറക്കമായതിനാലാവും അച്ചടക്കം തോന്നിയത്. :-) :-D (നേരമ്പോക്കായി പറഞ്ഞുവെന്നു മാത്രം, സിനിമയെ പരിഹസിച്ചതല്ല.)
Fortigate Firewall എന്നതാണോ ഉദ്ദേശിച്ചത്? Statcounter, FeedBurner, Google Analytics ഇത്രയും കോഡുകളാണ് ഉപയോഗിക്കുന്നത്. പിന്നെ Google AdSense. ഏത് വിഡ്ജറ്റ് കാരണമാണ് ഫയര്വാള് വാണിംഗ് നല്‍കുന്നത് എന്നു പറയുവാന്‍ കഴിയുമോ?
--
നന്ദി ഹരീ. Nanz ന്റെ കമന്റും ശ്രദ്ധേയമായി.
ReplyDeleteഹരീ,
ReplyDeleteസിനിമയെ നോവലുമായി കൂട്ടിക്കെട്ടി വിലയിരുത്തിയതാണ് പ്രശ്നം. നോവല്‍ വായിക്കാതെ സിനിമക്കു പോയ വ്യക്തിയാണ് ഞാന്‍. വല്ലാതങ്ങിഷ്ടപ്പെട്ടു. മൂവിരാഗയിലെ റിവ്യുവില്‍ കണ്ടതുപോലെ മൈനസുകളില്ലാതെ സമീപകാലത്തു പുറത്തിറങ്ങിയ സിനിമയാണിത്. പിന്നെ, ഒരു കൊലക്കേസ് അന്വേഷണത്തിലുപരി ഒരു നാടുമായി ബന്ധപ്പെട്ട മിത്തായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ രൂപാന്തരമെന്നവിധത്തില് ഇതിനെ കമ്ടാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. സിനിമയെ കുറ്റാന്വേഷണത്തിന്റെ പിരിമുറുക്കത്തിലേക്കാവാഹിച്ചിരുന്നെങ്കില് ഹരി പോലും ഇതിനെ സി.ബി.ഐ ഡയറിക്കുറിപ്പെന്ന് ആക്ഷേപിക്കില്ലായിരുന്നോ?
മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയമാണിത്. നോവലിനെ അസംസ്കൃതവസ്തുവാക്കി മാറ്റി രഞ്ജിത്ത് ചിലതൊക്കെ വെട്ടിമാറ്റിയതാകണം. പിന്നെ, ഹരിദാസ് കുഞ്ഞഹമ്മദ്ഹാജിയുടെ ജാരസന്തതിയാണെന്നത് (നോവലിലില്ലെങ്കില്, അരേ വാഹ് രഞ്ജിത്ത്) വല്ലാത്തൊരു ടെമ്പോ സിനിമയ്ക്കു നല്‍കുന്നുണ്ടെന്നാണ് എന്റെ അനുഭവം. എന്തായാലും മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന കഥാപാത്രമായിരിക്കും കുഞ്ഞഹമ്മദ് ഹാജി.
നൊസ്സന്‍ മുസലിയാര്‍ കഥയില്‍ ഒരു കോമിക് കഥാപാത്രം മാത്രമാണ്. കഥാഗതിയില്‍ കാര്യമായ പങ്കൊന്നുമില്ലെങ്കിലും ജയപ്രകാശ് കുളൂരിന്റെ അഭിനയംകൊണ്ട് ആ കഥാപാത്രം ശ്രേദ്ധേയമായി. പിന്നെ, ഇത്തരം തട്ടിപ്പുകാര്‍ അന്നും ഇന്നും വിലസുന്നുണ്ടെന്ന് ഓര്‍മിപ്പിക്കാനായിരിക്കാം ആ കഥാപാത്രത്തെ ഒഴിവാക്കാതിരുന്നത്. കാലത്തിന്റെ സാമ്യതകളാണ് പാലേരി മാണിക്യം ബാക്കിവയ്ക്കുന്നത്.
ആരാണ് കൊന്നത് എന്നതൊരു ചോദ്യമായി പ്രേക്ഷകനില്‍ ആകാംക്ഷ നിറച്ചു വികസിക്കേണ്ട ഒരു കഥ, ആരു കൊന്നതായാലും ഒരു ചലനവും ഉണ്ടാക്കാത്ത രീതിയിലാണ് പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു ചിത്രത്തിനു വേണ്ട നിഗൂഢതയോ പിരിമുറുക്കമോ ഒരിടത്തും ചിത്രം കൈവരിക്കുന്നുമില്ല.
ReplyDeleteI was expecting these lines even before I read your opinion...:)
ഇതുപോലുള്ള നിർബന്ധങ്ങളൊക്കെ വേണോ? ‘ആരാണ് കൊലയാളി’ മോഡൽ സസ്പെൻസ് ആയിരുന്നില്ല രാജീവന്റെ നോവൽ. ഒരു ത്രില്ലറിന്റെ പിരിമുറുക്കം ആ നോവലീൽ ഒരിടത്തും ഉണ്ടായിരുന്നുമില്ല. ഒരു murder mystery ആയി disguise ചെയ്ത social commentary ആയിരുന്നു രാജീവന്റെ നോവൽ. അതിന്റെ പുറംതൊലിയിൽ മാത്രമാണ് ഈ കൊലപാതകമൊക്കെ വിഷയമാകുന്നത്. അങ്ങനെയുള്ള ഒരു നോവൽ സിനിമയാക്കുമ്പോൾ അതിനെ ഒരു ത്രില്ലറിന്റെ കുപ്പായമിടുവിച്ച് അഭിപ്രായിക്കുന്നത് യുക്തമാണോ?
ഇത് ‘സിനിമ’യാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. (രഞ്ജിത്ത് അല്ലേ !). വായിച്ചിട്ട് അതു ശരിയെന്ന് തോന്നുന്നു. കഥാപാത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കഥ‘പറയുന്നതല്ലേ’രഞ്ജിത്തിനറിയാവുന്ന നറേഷൻ. ‘സിനിമാറ്റിക്’ ആയെതെന്തെങ്കിലും രഞ്ജിത്തിൽ നിന്നു വരുമെന്ന് പ്രതീക്ഷയില്ല.
റോബിയുടെ കമന്റിലെ ലാസ്റ്റ് പാര കൂടെ വായിച്ചിട്ട് അല്പനേരം ഓഫീസിന്റെ മച്ചിലേക്കു നോക്കിയിരുന്നു.ഒറ്റക്കൊളുത്തു പോലുമില്ല.അല്ലാരുന്നെങ്കി രാവിലെ തന്നെ അങ്ങ് തൂങ്ങിച്ചത്തേനെ :)
ReplyDeleteഹരി കുറച്ചു നാള് മുന്‍പ് വരെ ഹരിയുടെ ഈ ബ്ലോഗ് വിശ്വസ്തമായിരുന്നു. ഇപ്പോള്‍ ഇത് മമ്മൂട്ടി ഫില്മിനെ കുറുച്ച് മോശം എഴുതാന്‍ വേണ്ടി മാത്രം ഉള്ള ഒരു സൈറ്റ് ആയി അതാ പതിച്ചിരിക്കുന്നു. മറ്റു റിവു കള്‍ എല്ലാം സിനിമയെക്കുറിച്ച് നല്ല ഫിലിം എന്നെഴുതിയപ്പോള്‍ ഹരിയുടെ റിവു വില്‍ മാത്രം ഒരു ഒഴുക്കന്‍ മട്ടിലുള്ള തരക്കേടില്ല എന്നുള്ള ഒരു അഭിപ്രായം. ഇത് കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളായി. എന്താ ലാല്‍ ഫാന്‍സിന്റെ കയ്യില്‍ നിന്ന് പൈസ കിട്ടുന്നുണ്ടോ. നല്ലത് കണ്ടാല്‍ നല്ലത് എന്ന് പറയാന്‍ പടിക്ക് ഹരീ. അത് മമ്മൂട്ടിയുടെ സിനിമ ആയാലും ലാലിന്റെതായാലും. ഇങ്ങനെയുള്ള നല്ല സിനിമകളെ നശിപ്പിക്കാന്‍ നോക്കരുത്. ഹരി കണ്ണടച്ചാല്‍ ഹരിക്ക് മാത്രമേ ഇരുട്ടാകുകയുള്ളൂ അത് മനസ്സിലാക്കിയാല്‍ നന്ന്. പഴശ്ശിരാജ തന്നെ മറുപടി
ReplyDeleteസത്യത്തിൽ ഈ റിവ്യു മധുരിച്ചിട്ട് തുപ്പാനും വയ്യ,കയ്പിച്ചിട്ട് ഇറക്കാനും വയ്യ ഹരീ :)
ReplyDeleteമറ്റു റിവ്യൂകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഹരിയുടെത്. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും, മലയാളത്തില്‍ കുറെ കാലം കൂടി ഇറങ്ങിയ ഒരു ഭേദപ്പെട്ട സിനിമ എന്ന നിലയില്‍ ഈ ചിത്രം പ്രോത്സാഹിക്കപ്പെടണ്ടതല്ലേ? ഹരിയുടേ ഈ റിവ്യൂ വായിച്ചതിനു ശേഷം ഒരാളെങ്കിലും ഈ സിനിമ കാണേണ്ട എന്ന് തീരുമാനിച്ചാല്‍, അത് നല്ല സിനിമകള്‍ മലയാളത്തില്‍ ഇടയ്ക്കിടെ ഉണ്ടാവണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഒരു തിരിച്ചടി ആയിരിക്കും. ഇങ്ങനെ ഉള്ള സിനിമകള്‍ വിജയിച്ചാല്‍ അല്ലെ ഇത് പോലെ ഉള്ള പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകൂ.
ReplyDeleteഹരിക്ക് എന്തുപറ്റി... എല്ലാവരും ഈ ചിത്രത്തെ വാനോളം പുകഴ്ത്തുന്നു പക്ഷെ ഹരി മാത്രം......പിന്നെ അഭിനയത്തിന് മാര്‍ക്ക്-8 പക്ഷെ അഭിനയത്തെ പറ്റി കൂടുതലൊന്നും പര്ഞ്ഞിട്ടുമില്ല പ്രത്യേകിച്ച് മമ്മൂട്ടിയെ പറ്റി
ReplyDeleteപടത്തിലെ ചില മേന്മകള് താങ്കള്‍ കാണാതിരുന്നില്ല എന്ന സത്യം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ പറയട്ടെ.
ReplyDeleteമായാവിയും പരുന്തും മാടമ്പിയും എയിന്ച്ചാല് ജോണും ഹെയ്ലസയും വിളയാടുന്ന നരച്ചു നിറം കെട്ട ഈയടുത്ത കാലത്ത് മലയാളിക്ക് കിട്ടിയ നല്ല താല്കാലിക ആശ്വാസം തന്നെയാണ് പാലേരി മാണിക്യം.താങ്കളുടെ പോസ്റ്റ് കാരണം പത്തു പേര് ഈ പടത്തിന് കുറഞ്ഞാല്‍ നല്ല പടങ്ങള്‍ എടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്നെയാകും തിരിച്ചടി.
ഞാന്‍ ആരുടേയും ഫാനല്ല.
റോബിയുടെ അഭിപ്രായത്തോട് കുറച്ചൊക്കെ യോജിക്കുന്നു. ഒരു Murder Mystery ആയി വേഷം മാറിയതല്ലെങ്കിലും അത് കേന്ദ്രബിന്ദുവാവുന്ന Social Commentary ആയിരുന്നു നോവല്‍. കൊലപാതകം പുറംതൊലിയിലെ വിഷയമല്ല. മാണിക്യത്തിന്റെ കൊലപാതകം ആഴത്തില്‍ തന്നെ പാലേരിയിലെ ജനങ്ങളെ സ്വാധീനിച്ചിരുന്നു, അത് നോവലില്‍ വളരെ പ്രകടവുമാണ്. ഇവിടെ പ്രശ്നം അങ്ങിനെയൊരു നോവല്‍ സിനിമയായപ്പോള്‍ അതിലെ സോഷ്യല്‍ കമന്ററി അപ്രസക്തമാവുകയും, അതൊരു അന്വേഷണം മാത്രമാവുകയും ചെയ്തതാണ്. മുന്‍വിധിയോടെയുള്ള വായനയ്ക്കിടയില്‍ മറ്റു ചിലതില്‍ ശ്രദ്ധ പതിഞ്ഞില്ല. മാത്രവുമല്ല നോവല്‍ പോലെ തന്നെയാണ് സിനിമയും എന്നൊരു മുന്‍ധാരണയും ഉണ്ടായിരുന്നിരിക്കണം. “ഒരുപക്ഷെ, രണ്ടോ മൂന്നോ സിനിമകളില്‍ പൂര്ണമാവുന്ന ഒരു ചിത്രപരമ്പരയായി വിഭാവനം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാവുമായിരുന്നു പാലേരി മാണിക്യത്തിന്റെ ചലച്ചിത്രരൂപം.” എന്നെഴുതിയതും കണ്ടിരിക്കുമല്ലോ? കാരണം, ആ സോഷ്യല്‍ കമന്ററിക്ക് സമയമെടുക്കുമായിരുന്നു. അതല്ലെങ്കില്‍ സിനിമയ്ക്ക് ഉതകുന്ന രീതിയിലൊരു പൊളിച്ചെഴുത്ത് നടത്തണമായിരുന്നു. ഇതുരണ്ടും സംഭവിക്കാതെ, ആ രീതിയിലൊരു പ്രസക്തി നഷ്ടപ്പെട്ട ശേഷവും നോവലിന്റെ കുപ്പായത്തില്‍ തന്നെ സിനിമയെ കാണുകയും വിലയിരുത്തുകയും വേണം എന്നു പറയുന്നതില്‍ യുക്തിയില്ല. അന്വേഷണത്തിന് പ്രാമുഖ്യമുള്ള ഒരു ചിത്രമായേ അതിനാല്‍ തന്നെ ഇതിനെ കാണുവാന്‍ കഴിയൂ. അതില്‍ നിഗൂഢതയും പിരിമുറുക്കവുമൊക്കെ വേണ്ടതു തന്നെ.
ReplyDeleteനോവലുമായി നേരിട്ടൊരു താരതമ്യം നടത്തിയല്ല വിശേഷം എഴുതിയത്. എന്നാല്‍ നോവല്‍ അതുപോലെ ചിത്രം പിന്തുടരുന്നതിനാല് (മുഴുവനായുമല്ല...) കുറച്ചു കാര്യങ്ങളെങ്കിലും പരാമര്ശിക്കാതെയിരിക്കുവാനും ആവുമായിരുന്നില്ല.
ഇനിയങ്ങോട്ട് രസംകൊല്ലി (spoiler)യാണ്. കാണുവാനാഗ്രഹിക്കുന്നവര് തുടര്‍ന്നു വായിക്കരുത്.
ടി.സി. രാജേഷ് നോവല്‍ വായിക്കാതെ സിനിമ കണ്ടു എന്നു പറഞ്ഞതിനാല്‍: ചന്തപ്പന് പൂശാരി ഹിന്ദിക്കാരുടെ കാര്യം പറയുന്നുണ്ട്. ഹിന്ദിക്കാരേയും പൂശാരിയേയും കണ്ട കാര്യം ഭ്രാന്തന് കുമാരനും സമ്മതിക്കുന്നു. എന്നാല്‍ അതു കഴിഞ്ഞ് മാണിക്യത്തെ വേലായുധനും കൂട്ടാളിയും ചേര്‍ന്ന് കടവത്ത് കൊണ്ടുപോയത്, അവിടെവെച്ച് ബ്രഹ്മദത്തന് നമ്പൂതിരിയെ കൊല്ലുന്നത്, ഇരുവരും ചേര്‍ന്ന് അര്‍ദ്ധപ്രാണയായ മാണിക്യത്തെ ബലാല്കാരം ചെയ്യുന്നത്... - ഈ നിഗമനങ്ങളിലേക്കൊക്കെ ഹരിദാസ് എങ്ങിനെയെത്തി എന്നു പറയാമോ? അന്വേഷിച്ച അവസാനത്തെ ഉദ്യോഗസ്ഥന് ലക്ഷ്മണന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു എന്നു പറയാം. ശരി, എങ്കില്‍ ലക്ഷ്മണന് അതൊക്കെ എങ്ങിനെ കണ്ടെത്തി എന്നു ചിത്രം പറയുന്നുണ്ടോ? പൂശാരി ചന്തപ്പന്, ഭ്രാന്തന് കുമാരന് ഇവരുടെ സാക്ഷിമൊഴികളില്‍ നിന്നും ഹിന്ദി സംസാരിക്കുന്ന മൂന്നു പേര് ചേര്‍ന്നു ബലാല്കാരം ചെയ്തു കൊന്നു എന്നേ കരുതുവാനാവൂ. പിന്നീടുള്ള ഹരിദാസിന്റെ നിഗമനങ്ങള്‍ക്ക് സിനിമയില്‍ അടിസ്ഥാനമില്ല. (ഇനിയുണ്ടെങ്കില്‍ പറയൂ.)
രസംകൊല്ലി അവസാനിച്ചു.
‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ കാര്യത്തിലെന്നതു പോലെ ഇതിലും ചിത്രവിശേഷം സിനിമ മോശമാണ് എന്നു പറഞ്ഞിട്ടില്ല, നല്ല ചിത്രം എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നതും. എന്നാല്‍ പോരായ്മകളൊന്നുമില്ലാത്ത മികച്ച ചിത്രങ്ങളല്ല ഇതു രണ്ടും. അങ്ങിനെ വിശ്വസിച്ച് അതാണ് ശരിയെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെയാവാം. :-) അഭിനേതാക്കളിലെല്ലാവരും നന്നായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മമ്മൂട്ടി നന്നായി എന്നല്ല, മമ്മൂട്ടിയുടെ അഹമ്മദ് ഹാജി നന്നായി എന്നും മറ്റു രണ്ടും അത്രയൊന്നും മികവ് പുലര്‍ത്തിയില്ല എന്നും വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു പാരഗ്രാഫ് മുഴുവന്‍ അഭിനേതാക്കളെക്കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്!
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)
--
റിവ്യൂ കണ്ടു. ഫിലിം എനിക്ക് ഇഷ്ടപ്പെട്ടു. ഹരി യുടെ റിവ്യൂ ഈ ഫിലിം ന്റൈ കാര്യത്തില്‍ അത്ര മികച്ചത് എന്ന അഭിപ്രായം ഇല്ല...
ReplyDeleteഈ ചിത്രത്തിന്റെ കലാസംവിധാനം ആരാണ്? ഹരി എഴുതി കണ്ടത് സാബുറാം എന്നാണ്. പക്ഷെ ടൈറ്റില്‍ കാര്‍ഡില്‍ മുരുകന് കാട്ടാകട എന്നോ മറ്റോ കണ്ടത് പോലെ തോന്നി..
അന്‍പതുകളില്‍ ഹരിദാസ് നിന്നുകൊണ്ട് പ്രേക്ഷകരോട് കഥ പറയുന്ന രീതി വളരെ നന്നായി തോന്നി.
മികച്ച ഷോട്ട് ആ തോണി തുഴഞ്ഞു പോകുന്നത് തന്നെ.... അപാരം.
പോക്കനെ അവതരിപിച്ച ശ്രീജിത്ത് വളരെ മികച്ചതായി തോന്നി.. ഹരി ഒന്നും പറഞ്ഞു കണ്ടില്ല... അതുപോലെ ബിജിപാല്‍ ന്റൈ സംഗീതം. വളരെ നന്നായി.
പിന്നെ ക്ലൈമാക്സ് മാത്രം ആണ് ഒരു മൈനസ് ആയി തോന്നിയത്. ആരെങ്കിലും കൊല്ലണമല്ലോ.. എന്നാല്‍ പിന്നെ ഇയാള്‍ മതി..... എന്നത് പോലെ തോന്നി... എന്ത് തെളിവിന്റെ പുറത്താണ് ഹരിദാസ് കൊലയാളിയെ കണ്ടു പിടിക്കുന്നത്? ഹിന്ദി സംസാരിച്ചു എന്നത് കൊണ്ടാണോ?................
അഹമ്മദ് ഹാജി തകര്‍ത്തു.
ഹരിദാസ് ആവറേജ് ആയി.
കൊലപാതകി (പേരു മറന്നുപോയ്) ബോര് ആയി.
കൊലപാതകം രണ്ടുപേര്‍ കാണുന്നതിനു രണ്ടു light shade കൊടുത്തിരിക്കുന്നത് പ്രശംസനീയം തന്നെ....
എന്തായാലും നല്ല ഫിലിം....
ഞാന്‍ ഒരു 8 മാര്‍ക്ക് കൊടുക്കും....
നോവല്‍ വായിച്ചില്ല. പടം കണ്ടു.
ReplyDeleteഎനിക്ക് നന്നായി മധുരിച്ചു.
ശരിക്കും ഇതൊരു സംവിധായകന്റെ സിനിമയായി തോന്നി. പക്ഷേ ഇവിടെ സംവിധാനത്തിനു കൊടുത്ത മാര്‍ക്ക് തീരെ കുറഞ്ഞതായി കാണുന്നു. ഒരു കാലഘട്ടത്തെ എല്ലാരീതിയിലും പുനര്‍ജ്ജനിപ്പിച്ച സംവിധായകന് ശരിക്കും ഇതില്‍ കൂടുതല്‍ മാര്ക്കിനര്ഹനാണ്. ആ കാലഘട്ടത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും കൂടി നന്നായി പ്രതിപാദിക്കപ്പെടുമ്പോള്‍, ഇതൊക്കെ വെറും സാങ്കേതികമേന്മ മാത്രമായി ചുരുക്കിക്കളഞ്ഞതായി തോന്നി.
പിന്നെ സിനിമയെ വിലയിരുത്തുമ്പോള്‍, നോവലുമായി ഒരു താരതമ്യം തീരെ വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് എനിക്ക്.
കഥയും കഥാപാത്രങ്ങളും ശരാശരിമാത്രമായിപ്പോയി എന്ന വാദത്തോടും ലേശം വിയോജിക്കുന്നുണ്ട്.
എന്റെ അഭിപ്രായത്തില്‍ ഉത്തരം, കരിയിലക്കാറ്റുപോലെ, യവനിക തുടങ്ങിയവയുടെ ശ്രേണിയില്‍ പെടുത്താവുന്ന ഒരു സിനിമതന്നെയാണ് ഇതും. പെര്‍ഫെക്റ്റ് അല്ല. പക്ഷേ അതിനോടടുത്തു നില്ക്കുന്നു.
2009ലെ മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് ഇപ്പോള്‍ 2 ഉത്തരം: കേരള കഫെ, പാലേരി മാണിക്യം.
പിന്നെ “പാലേറും നാടായ..” എന്ന പാട്ടിന്റെ സംഗീതവും ആലാപനവും ബിജിബാല്‍ ആണ്. അതൊന്ന് തിരുത്തിയേക്ക്. :)
ReplyDeleteഎ.വി.എ. പ്രൊഡക്ഷന്‍സിന്റെ വെബ്സൈറ്റില്‍ (ലിങ്ക്: [http://www.palerimanikyam.ava-productions.com/cast.html] വെബ്സൈറ്റ് വാണിംഗ് കാണിക്കുന്നുണ്ട്.) കലാസംവിധായകനായി സാബു റാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. മുരുകന് കാട്ടാക്കട എന്നാണ് ടൈറ്റിലുകളില്‍. തിരുത്തിന് നന്ദി. :-)
ReplyDeleteശരത് സംഗീതവും ബിജിബാല്‍ പശ്ചാത്തലസംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു എന്നാണ് ക്രെഡിറ്റ്സില്‍ കാണുന്നത്. ആലാപനം ബിജിബാല്‍ തന്നെ.
നോവലുമായി ഒരു താരതമ്യം വിശേഷത്തില്‍ നടത്തിയിട്ടില്ല. ചില കാര്യങ്ങള്‍ പ്രതിപാദിക്കേണ്ടതുണ്ട് എന്നതിനാല്‍ പ്രതിപാദിച്ചു, അത്രമാത്രം. (ഉദാ: നൊസ്സ് മുസലിയാര്‍, പട്ടിയെക്കുറിച്ചുള്ള വിവരം വിളമ്പുന്ന നാട്ടുകാരന്; ഇതൊക്കെ കഥയില്‍ ചേരും, സിനിമയ്ക്ക് കല്ലുകടിയാണ്.) അവസാനഭാഗങ്ങളിലെ ഹരിദാസിന്റെ നിഗമനങ്ങള്‍ ഒട്ടും യുക്തിസഹമല്ലാത്തതിനാല്‍ കഥയുടെ കാര്യവും പരുങ്ങലിലാണ്.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
സംവിധാനത്തേ പറ്റി ഒന്നും പറഞ്ഞില്ല.
ReplyDeleteസംഗീതം: ശരത്ത്, ബിജിബാല്‍ എന്നാണ് ടൈറ്റിലില്‍ കാണിക്കുന്നത്. ഗസല്‍ മാത്രമാണ് ശരത്തിന്റേത്.
ഇത്രക്കുമൊക്കെ ചര്‍ച്ചയായ സ്ഥിതിക്ക് :)
ReplyDeleteഞാന്‍ നോവല്‍ വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു സിനിമ ആയിത്തന്നെ കാണാന്‍ ആഗ്രഹം. നോവലിനെ സിനിമയാകുമ്പോള്‍ അത് ഡയറക്ടര്‍സ് പേര്‍സ്പെക്റ്റീവ് ആയിരിക്കുമല്ലോ. നോവല്‍ അതേപടി പകര്‍ത്തേണ്ട കാര്യമുണ്ടോ? നോവലിന്റെ വെറും വിഷ്വലുകള്‍ എങ്കില്‍ സിനിമക്കെന്ത് രസം?
അതുപോട്ടെ,
കൊലപാതകി ആരാണെന്ന കാര്യത്തില്‍ ഹരിദാസ് എങ്ങിനെ ഒരു നിഗമനത്തില്‍ എത്തി എന്ന് കാണിക്കുന്നില്ല. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പോലും താനെന്ന് ഹരിദാസ് പറയുന്നില്ല. കൂട്ടുകാരി സരയൂ ഡല്‍ഹിയിലേക്ക് തിരികെ പോയശേഷം കാണിക്കുന്നത് സിദ്ധിഖിന്റെ ബാലന് മേനോനുമായുള്ള സീനാണ്. അവിടെവെച്ചാണ് അഹമ്മദ് ഹാജിയുടെ ആദ്യ ബീടരില് ഉള്ള മകനെകുറിച്ചുള്ള പരാമര്‍ശവും അയാളെ തനിക്കു കാണാനാവുമോ എന്നുള്ള ഹരിദാസിന്റെ അന്വേഷണവും. മാത്രമല്ല അവസാന ഭാഗങ്ങളില്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ(അല്ലെങ്കില്‍ അങ്ങിനെ ഒന്ന് പ്രേക്ഷകന് മനസ്സിലാവുന്നുമില്ല)നേരെ സംഭാഷണങ്ങളിലൂടെ കൊലപാതകിയോട് കൃത്യമായി കൊലയെക്കുറിച്ച് പറയുകയാണ്. അതിന് ആധാരം ലക്ഷ്മണയുടെ റിപ്പോര്‍ട്ട് ആണെന്ന് ധരിക്കാം. പക്ഷെ അതിനെക്കുറിച്ച് (നാടക സംവിധായകന് എസ്.കെ റിപ്പോര്‍ട്ട് കൈമാറുന്നതല്ലാതെ അന്വേഷണത്തിന്റെ സംഗ്രഹത്തെക്കുറിച്ച്)സിനിമയുടെ മുന്‍പെങ്ങും പരാമര്‍ശമില്ല. ചുരുക്കത്തില്‍ ഹരിദാസ് എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ക്ക് യാതൊരു വിശദീകരണമോ ന്യായീകരണമോ കാണികുന്നില്ല. പിന്നെ റോബി പറഞ്ഞതു പോലെ ഇതൊരു ടിപ്പിക്കല്‍ കുറ്റാന്വേഷണ സിനിമയല്ല. ഒരു ഡിറ്റക്ടീവ് അയാളുടെ ഉറക്കം കെടൂത്തിയ നാളുകളുടെ കാരണമന്വേഷിച്ച് സ്വയം ഇറങ്ങിത്തിരിക്കുകയാണ്. അല്ലാതെ കൊലപാതകിയെ നിയമത്തിന്റെ കൈകളിലേല്പ്പിക്കുകയോ സ്വയം നീതി നടപ്പാക്കുകയോ ചെയ്യുന്ന ടിപ്പിക്കല്‍ മലയാള സിനിമയല്ല.
(കമന്റ് തുടരുന്നു...)
ഹരിദാസിന്റെ കൂട്ടൂകാരിയായ ഗൌരി മുഞ്ചാല്‍ അവതരിപ്പിക്കുന്ന സരയുവെന്ന ക്രിമിനലോളജിസ്റ്റ് കഥാപാത്രത്തെ തീരെ ഉള്‍ക്കൊണ്ടിട്ടില്ല.സിഗററ്റ് വലിക്കുന്നതൊക്കെ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഡെലിബറെറ്റ്ലി ആയി ചെയ്യുന്നതു കാണാം. അതുപോലെ നന്നായി ബില്‍ഡ് അപ്പ് ചെയ്യാവുന്ന ഒരു കഥാപാത്രമായിരുന്നു ഭ്രാന്തന് കുമാരന്. എല്ലാ സത്യവും കണ്ട/കാണുന്ന/അറീയുന്ന അവധൂതനായൊരു കഥാപാത്രം. അതിനെ പക്ഷെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് നിര്‍വീര്യമാക്കി. അതുപൊലെ തന്നെ കൊലപാതകിയായ ‘കഥാപാത്ര’ത്തെക്കുറീച്ച് സിനിമയുടെ ക്ലൈമാക്സിനുമുന്‍പ് വരെ യാതൊരു പരാമര്‍ശവുമില്ല കാണിച്ചിട്ടുമില്ല, സംഭാഷണങ്ങളില്‍ പോലും അത് വരുന്നില്ല. അവര്‍ എങ്ങിനെ മാണിക്യത്തെ മാത്രം കണ്ടെത്തി, അതിനു മുന്‍പ് കണ്ടിട്ടുണ്ടോ? എങ്ങിനെ നാടകം നടക്കുന്ന ആ രാത്രി മാത്രം തിരഞ്ഞെടൂത്തു എന്നിങ്ങനെ ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട് :)
ReplyDelete(കമന്റ് തുടരുന്നു)
പക്ഷെ, ഇതുകൊണ്ടൊന്നും ഒരു ചിത്രം മോശമായി എന്ന് പൂര്‍ണ്ണമായി വിലയിരുത്താന്‍ സാധ്യമല്ല. സിനിമയുടെ ഛായാഗ്രഹണം, കലാ സംവിധാനം, കോസ്റ്റുംസ്, പലരുടേയും പെര്‍ഫോര്‍മന്‍സ്, സംഭാഷണം, ട്രീറ്റ്മെന്റ് അങ്ങിനെ ഒരുപാട് നല്ല ഘടകങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ, നോവലിന്റെ പുനരാഖ്യാനമെന്ന നിലക്കോ, ആഖ്യാനത്തിലെ ചില പോരായ്മകളെ മുന്‍ നിര്‍ത്തിയോ ഈ സിനിമ ശരാശരിയിലും താഴെയെന്നോ മോശമെന്നോ വിലയിരുത്തുക സാധ്യമല്ല എന്നല്ല അതിനേക്കാള്‍ മീതെ തന്നെയാണ്. ചിത്രത്തിന്റെ ടോട്ടാലിറ്റി ഒരു നല്ല ചിത്രം എന്ന ഫീല്‍ തന്നെയാണ് തരുന്നത്.
ReplyDeleteസാഹിത്യം മലയാള സിനിമയില്‍ നിന്ന് അകന്നു പോയി എന്നു കരുതപ്പെടുന്ന ഈ നാളുകളില്‍,ഒരു സാഹിത്യ കൃതി സിനിമയാക്കിയതിലും, പ്രധാന കഥാപാത്രമൊഴികെ ബാക്കിയെല്ലാം സിനിമയുടെ ഗ്ലാമറുകള്ക്കപ്പുറത്തുനിന്ന് എടുത്തുകൊണ്ട്, തികച്ചും പുതുമയുള്ള ഒരു അന്തരീക്ഷം തന്ന് ഒരു ഭൂമികയുടേയും സാമൂഹ്യമാറ്റത്തിന്റേയുമൊക്കെ അവസ്ഥാന്തരങ്ങള്‍ ചിത്രീകരിച്ചതിനെ അഭിനന്ദിക്കുകതന്നെ വേണം.
(കമന്റ് അവസാനിക്കുന്നു)
ഹരീ.. കമന്റ് നീണ്ടുപോയതില്‍ ക്ഷമ ചോദിക്കുന്നു.
ReplyDeleteഗൂഗിള്‍/ബ്ലോഗറിന്റെ ‘സഹകരണം’ മൂലം കമന്റ് മൂന്നാക്കി ചെയ്യേണ്ടിവന്നു, ക്ഷമീ...:)
(ഒരു പോസ്റ്റ് എഴുതാനിരുന്നതൊക്കെയും ഈ കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യിച്ചതിനു ഹരീ താങ്കളോട് ദൈവം പോലും പൊറുക്കില്ല ) :) ;) :)
"എങ്കില്‍ ലക്ഷ്മണന് അതൊക്കെ എങ്ങിനെ കണ്ടെത്തി എന്നു ചിത്രം പറയുന്നുണ്ടോ? പൂശാരി ചന്തപ്പന്, ഭ്രാന്തന് കുമാരന് ഇവരുടെ സാക്ഷിമൊഴികളില്‍ നിന്നും ഹിന്ദി സംസാരിക്കുന്ന മൂന്നു പേര് ചേര്‍ന്നു ബലാല്കാരം ചെയ്തു കൊന്നു എന്നേ കരുതുവാനാവൂ. പിന്നീടുള്ള ഹരിദാസിന്റെ നിഗമനങ്ങള്‍ക്ക് സിനിമയില്‍ അടിസ്ഥാനമില്ല. (ഇനിയുണ്ടെങ്കില്‍ പറയൂ.)"
ReplyDeleteഹരീ,
ഹാജിയും സഖാവും തമ്മിലുള്ള സംഭാഷണം, കേസൊതുക്കാന്‍ സ്കൂളിനു ഭൂമി നല്‍കുന്നത്, ഒളിച്ചിരുന്നു കേട്ടതായി ബാര്‍ബര്‍ കേശവന് പറയുന്നുണ്ട്. ഹാജി പാര്‍ട്ടിക്ക് കൈക്കൂലി കൊടുത്ത് കേസൊതുക്കണമെങ്കില്, ഒന്നും രണ്ടും അല്ല അന്നത്തെ പത്തേക്കര്‍ ഭൂമിയാണ്, അയാള്‍ക്ക് അടുത്തു ബന്ധമുള്ള ആളാകണം പ്രതി. ഹിന്ദി സംസാരിക്കുന്ന അത്തരമൊരാള്‍, അത് അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയാണെന്ന നിഗമനത്തിലെത്താന്‍ വലിയ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടതില്ല. പിന്നെ, കേസന്വേഷണം ഏറ്റെടുക്കുന്ന സമയത്ത് ഡിവൈ.എസ്.പിയോട് ലക്ഷ്മണന്, ബ്രഹ്മദത്തന്റെ മരണത്തെപ്പറ്റി വ്യക്തമായിത്തന്നെ ചോദിക്കുന്നുണ്ട്. ലക്ഷ്മണന്റെ അന്വേഷണം ആ വഴിക്കായിരുന്നുവെന്ന് മനസ്സിലാക്കാന്‍ മറ്റെന്തുവേണം? സ്വാഭാവികമായും വേലായുധനേയും മറ്റും ലക്ഷ്മണന് ചോദ്യം ചെയ്യും. അങ്ങിനെ യഥാര്‍ഥ പ്രതിയാരെന്ന് ലക്ഷ്മണന് കണ്ടെത്തിയതുകൊണ്ടാണല്ലോ ഹാജി ഒരു മറുകളി കളിച്ചത്. ഇതൊക്കെ നമുക്ക് കഥാഗതിയില്‍ നിന്നു മനസ്സിലാക്കാവുന്നതേയുള്ളു. ഓരോന്നിനും തെളിവാവശ്യപ്പെടുന്നത് കടുംപിടുത്തമാണ്.
പിന്നെ മൂന്നോ നാലോ സിനിമകളുടെ പരമ്പരയെന്ന സാഹസമൊന്നും ഇക്കാലത്ത് ആരും ചെയ്യില്ല ഹരീ. അത് മലയാള സിനിമയില്‍ ഏല്‍ക്കില്ല. അടൂര്‍ എട്ടു പടങ്ങള്‍ രണ്ടു പരമ്പരയായി പിടിച്ചപോലെയല്ല അത്. ഒന്നാമത്തെ പ്രശ്നം ഓരോ സിനിമയ്ക്കും ഓരോ ക്ലൈമാക്സ് വേണ്ടിവരുമെന്നതാണ്. പിന്നെ, ഒരു സിനിമ കണ്ടിട്ട് അടുത്ത സിനിമ വരുന്നതു വരെ പ്രേക്ഷകന് കാത്തിരിക്കണമെന്നു പറയുന്നത് ശരിയായ നടപടിയല്ല. ഒരു കഥ അറിയാന്‍ നാല്പതു രൂപയുടെ ടിക്കറ്റ് നാലുതവണ എടുക്കാന്‍ എത്രപേര്‍ തയ്യാറാകും. നാടോടിക്കാറ്റും ഹരിഹര്‍ നഗറഉം പോലെ ഒന്നു വിജയിച്ചതിന്റെ പിന്നാലെ മറ്റൊന്നല്ല, നിലവിലുള്ള ഒരു കഥ മൂന്നോ നാലോ ആയിട്ടെടുക്കാനാണ് ഹരി പറയു്നത്. ഈ ഭ്രാന്തന് സങ്കല്പം നടക്കണമെങ്കില്‍ ഹരി തന്നെ നിര്‍മാതാവും സംവിധായകനുമായി വരേണ്ടിവരും....
NANZ-ന്റെ കമന്റിന് വളരെ നന്ദി. തീര്‍ച്ചയായും അങ്ങിനെയൊക്കെ ഉള്ളപ്പോഴും ഇത് ഒരു നല്ല ചിത്രം തന്നെയാണ്. അങ്ങിനെയല്ല എന്ന് വിശേഷവും പറയുന്നില്ല. പക്ഷെ, അതൊക്കെ മറന്ന് ഇതൊരു വളരെ മികച്ച ചിത്രമാണ് എന്നു കരുതുവാനാവില്ല എന്നേ പറയുന്നുള്ളൂ. അതാണ് കയ്പ്പും മധുരവും ചേര്‍ന്ന ഒന്നാണിതെന്നു പറഞ്ഞത്. :-) തീര്‍ച്ചയായും ഒരു പോസ്റ്റു തന്നെയാക്കൂ, ഒരു കമന്റായി NANZ-ന്റെ നിരീക്ഷണങ്ങള്‍ ഒതുക്കേണ്ടതില്ല.
ReplyDeleteഒരു കഥ പല സിനിമയാവുന്നത് ആദ്യ സംരംഭമൊന്നുമല്ലല്ലോ! അങ്ങിനെ മറുഭാഷയില്‍ എത്രയോ ഉദാഹരണങ്ങള്‍ തന്നെ കാണിക്കുവാനാവും. അവയൊക്കെ പല പ്രാവശ്യം ടിക്കറ്റെടുത്തു തന്നെയല്ലേ മലയാളി കാണുന്നത്?
പിന്നെ തെളിവുകളുടെ കാര്യം. അങ്ങിനെയെങ്കില്‍ അന്വേഷണമെന്നും പറഞ്ഞ് പലരോട് എന്തിനായിരുന്നു പിന്നെയും സംസാരിച്ചത്? ലക്ഷ്മണന്റെ രേഖകള്‍ കിട്ടിക്കഴിഞ്ഞും അന്വേഷണമെന്നും പറഞ്ഞു നടക്കുന്നുണ്ടല്ലോ? ഇനി വേലായുധന് ഇതൊക്കെ ഏറ്റു പറഞ്ഞാല്‍ പോലും ലക്ഷ്മണന് അതൊക്കെ നിയമത്തിന്റെ മുന്നിലെത്തിക്കുവാന്‍ തെളിവുകള്‍ വേണമല്ലോ, അതെന്തുകൊണ്ട് ഉണ്ടായില്ല? പിന്നെ ഹാജി പറഞ്ഞതു പ്രകാരം കൊന്നുവെന്നും കൊണ്ടു കളയുവാന്‍ പോയപ്പോള്‍ ബ്രഹ്മദത്തനെയും കൊന്നു അത്രയും സമ്മതിച്ചാല്‍ പോലും വീണ്ടും തങ്ങള്‍ മാണിക്യത്തെ ബലാല്കാരം ചെയ്തു എന്നത് വേലായുധനും കൂട്ടാളിയും സമ്മതിക്കുമോ? ഇവിടെയാണ് രഞ്ജിത്ത് കഥ അതുപോലെ തുടരുകയും കഥാപാത്രങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ആ കടവ് ഒരു ബോട്ട് ജെട്ടി കൂടിയാണ് കഥയില്‍. ബോട്ട് ഡ്രൈവര്‍ - ബസ് ഡ്രൈവര്‍ (പുകവണ്ടി കാണിച്ചിരുന്നല്ലോ!) എന്നിവര്‍ പലപ്പോഴും കടവത്ത് ഒത്തു കൂടാറുണ്ടായിരുന്നു. അവര്‍ ഇവരുടെ കൃത്യങ്ങളെല്ലാം കാണുന്നു. ഇവരില്‍ നിന്നുമാണ് സത്യത്തില്‍ ലക്ഷ്മണന് പുഴവക്കത്തു നടക്കുന്നതെല്ലാം അറിയുന്നത്. (അവരിലേക്ക് ലക്ഷ്മണന് എത്തുന്നതും കഥയിലുണ്ട്.) എന്നാല്‍ അത് ഹാജിയില്‍ നിന്നും മറച്ചു വെച്ച്, മകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് വിലപേശല്‍ നടക്കുന്നത്. അതല്ലായിരുന്നുവെങ്കില്‍ ഓതേനനെ കൊന്നതുപോലെ വേലായുധനെ ബലിയാടാക്കുമായിരുന്നു ഹാജി. ഇനി ബോട്ട്/ബസ് ഡ്രൈവര്‍മാരെ ഒഴിവാക്കി, കുമാരന് ഇവയൊക്കെ കാണുന്നതായി ചിത്രീകരിച്ചാലും മതിയായിരുന്നു. ലക്ഷ്മണന് നിര്‍ത്തിയത് ഹിന്ദിക്കാര് കൊന്നുവെന്ന്, ഹരിദാസ് കുമാരന്റെ സാക്ഷിമൊഴിയോടെ യഥാര്‍ത്ഥ സത്യം അറിയുന്നു. അതും ചെയ്തില്ല!
--
നല്ല റിവ്യൂ ഹരി. രഞ്ജിത്തിന്റെ ഉദ്യമം 'ഗ്രേറ്റ്' അല്ലെങ്കിലും 'നോട്ട് ബാഡ്' . വ്യത്യസ്തമായ ഇത്തരം ശ്രമങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്, രാജേഷ് ഇങ്ങനെ കീറിമുറിച്ച് പരിശോധിക്കേണ്ടതുണ്ടോ? നോവല്‍ രാജേഷ് വായിച്ചിട്ടുണ്ടോ എന്നറിയില്ല , വായിച്ചാല്‍ മനസ്സിലാവും അതൊരു സ്ക്രിപ്റ്റാക്കാന്‍ രഞ്ജിത്ത് അനുഭവിച്ചേക്കാനിടയുള്ള ബുദ്ധിമുട്ട്. നാന്‍സ് പറഞ്ഞ പോലെ കുറേക്കാലം കൂടി തീയറ്ററില്‍ മുഴുവന്‍ സമയവും അച്ചടക്കത്തോടെ ഇരുന്ന് സിനിമ കണ്ട പ്രേക്ഷകരെ കാണാനായി .പിന്നെ, മമ്മൂട്ടിയുടെ മൂന്നാം വേഷം ഒഴിവാക്കാമായിരുന്നു.
ReplyDeleteഎന്തുകൊണ്ടും മികച്ച ഒരു ചിത്രം തന്നെയാണ്. അസ്സല് കാസ്റ്റിങ്ങ്, സംവിധാനം, കലാ സംവിധാനം....
ReplyDeleteമമ്മുട്ടിയുടെ മുരിക്കിന് കുന്നത്ത് അഹമ്മദ് ഹാജിയ്ക്ക് മിക്കവാറും ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് കിട്ടും. അത്ര അസാധ്യമാണ് പെര്‍ഫോര്‍മന്‍സ്.
ഇത്രയും കുഴഞ്ഞുമറിഞ്ഞ ഒരു കഥയ്ക്ക് സ്ക്രിപ്റ്റ് എഴുതുക എന്നതുതന്നെ ശരിക്കും ഒരു വെല്ലുവിളിയാണ്
ഹരീ,
ഹരിദാസ് അവസാനം പറയുന്നുണ്ട് നിഗമനങ്ങളാണ് എല്ലാം എന്ന്. ഹരിദാസ് എങ്ങിനെ ആ നിഗമനങ്ങളില്‍ എത്തി എന്നത് വളരെ ലളിതമായി ആലോചിച്ചാല്‍ നമുക്കും മനസ്സിലാക്കാവുന്നതേയുള്ളൂ..
Hei...dont trust this Hari
ReplyDeleteHe wants more comments and make this site more active , thats the reason he is writing reviews like this,,... a movie like pazhassiraja he said its an average movie and its technical side is very weak
so..what hapnd ...many people respond with their comments ....
4 that movie its almost reached 200 comments.
and the people who put comments they will regularly check for their reply ...thats the thing he wantd
friends he is simply cheating...he wants more comments ..
Just think, if he is giving an 8 for pazhassiraja and an 8.5 for palermanikyam...like all the other reviews ..then who is going to oppose him, everybody will consider like an usual review and comment will be less.....
I think for a mohanlal movie also he will do the same thing
pinne enthe maangatholi review enne ezhuthiyaalum ....hats off hari...sooper hari...cinemaye kaalum nannayittunde kari ..enne ezhuthaan kore koolikkaarum....
enthayaalum kollam sambhavam......best wishes....nannayi nadakkattei....
its a cruelty to put reviews like this for a bold and hard hitting film like this....
ReplyDeleteas Haridas saying 'Nigamanangalanu Khalid Sahib'..aa nigamanangal thettano seriyano ennu ayalkkum ariyilla...but he trusted his gene......that made him to suspect Khalid...........its as simple as that......
“രണ്ടര മണിക്കൂറിനുള്ളില്‍ തീര്‍ക്കുക എന്ന ഉദ്ദേശം ഉള്ളതുകൊണ്ടാവാം വളരെ ധൃതിയില്‍ പായുകയാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ. ത്രില്ലറുകള്‍ക്ക് വേഗത ആവശ്യമാണെങ്കിലും, ധൃതിപിടിച്ചുള്ള ഓട്ടം അതിനുതകുന്നതല്ല. ഒരുപക്ഷെ, രണ്ടോ മൂന്നോ സിനിമകളില്‍ പൂര്ണമാവുന്ന ഒരു ചിത്രപരമ്പരയായി വിഭാവനം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാവുമായിരുന്നു“
ReplyDeleteഎന്തൊരു നല്ല നിരീക്ഷണം! സിനിമ വന്ന് മൂന്നു ദിവസമായിട്ടും തന്റെ ബ്ലോഗുപാതകം കാണാതായപ്പൊഴേ തോന്നി താന്‍ നോവല്‍ വായിച്ചു കഴിഞ്ഞിട്ടില്ലെന്ന്. ഒരു പക്ഷെ നേരത്തേ യവനികയ്ക്കു പിറകെ മറഞ്ഞതില്‍ ഭരതേട്ടനും പപ്പേട്ടനുമൊക്കെ സന്തോഷിക്കുന്നുണ്ടാവും ഈ അഭിനവ നിരൂപകന്റെ പാതകത്തിന് തങ്ങളുടെ സിനിമകള്‍ ഇരയായില്ലല്ലോ എന്നോര്‍ത്ത്. പാവം നിര്‍മ്മാതാക്കള്‍ കാശുമുടക്കി പടമെടുത്തു പോയാല്‍ പിന്നെ അതിന്റെ മേല്‍ കുതിര കയറാനായി കീബോഡില്‍ കയ്യിട്ടടിയ്ക്കാന് ഇതു പോലെ ഓരോ അവതാരങ്ങള്‍ തുനിഞ്ഞിറങ്ങിക്കോളും. താനേതു കോത്താഴത്തുകാരനാടോ ഈ സിനിമ രണ്ടോ മൂന്നോ ഭാഗമായെടുത്താല് കൂടുതല്‍ നന്നായേനെ എന്നു പറയാന്‍? തനിക്കു സിനിമയെ പറ്റി എന്തറിയാം? നിരൂപണമെന്നു പറഞ്ഞാല്‍ വായില്‍ തോന്നുന്ന വിഡ്ഡിത്തരങ്ങള്‍ എഴുതി വയ്കാനുള്ളതല്ല. തന്റെ ഈ കഥകളി മമ്മൂട്ടിയുടെ സിനിമകള്‍ക്കു മേലെ മാത്രമല്ലേ കാണുന്നുള്ളൂ? എടോ ഒരു പണിചെയ്യുന്ന സമയത്ത് അതു ഇത്തിരി ആത്മാര്‍ത്ഥതയോടെ മനസാക്ഷിയോടു നീതി പുലര്‍ത്തിക്കൊണ്ടു ചെയ്തു കൂടെ?
തന്റെ ഈ മാര്‍ക്കിടല്‍ റിയാലിറ്റി ഷോയിലിനി എന്നെങ്കിലും മലയാള സിനിമ തകരുന്നു, മരിക്കുന്നു എന്നൊക്കെ കിടന്നു താന്‍ കരഞ്ഞാല്‍ സത്യം മോനേ ഞാനൊരു ബ്ലോഗ് തുടങ്ങും തന്റെ ഈ പരട്ട റിയാലിറ്റി ഷോയിലെ ഒരൊ മാര്‍ക്കിനും ഈ ചേട്ടന് റിവ്യു എഴുതും. തന്നെ എഴുതി തോല്‍പ്പിക്കാനല്ല എന്റെ മനസ്സമാധാനത്തിന് വേണ്ടി.
ReplyDeletehari njanoru doubt chothichotte thaangalude abipraayathil kazhinja 3 varshathinidayil irangiyaa oru 5 mikacha cinimakalude peru parayaamo..............
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteഖാലിദിലേക്ക് ഹരിദാസ് എത്തുവാനുള്ള കാരണങ്ങള്‍ സിനിമയില്‍ വ്യക്തമാണ്. വേലായുധനേയും കൂട്ടാളിയേയും കടവത്തു നടന്ന സംഭവങ്ങളിലേക്ക്, അതും ഇത്രത്തോളം വ്യക്തമായി, ചേര്‍ക്കുവാന്‍ തക്കതായൊന്നും ചിത്രത്തില്‍ പറയുന്നില്ല എന്നാണ് പറഞ്ഞത്.
--
റോബി പറഞ്ഞതനപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ ഒന്നും പറയാൻ ഇല്ല.
ReplyDeleteരഞ്ജിത് സംവിധാനം ചെയ്തത് ഏതെങ്കിലും എന്നെങ്കിലും ഒരു “സിനിമ” ആവുമെന്ന പ്രതിക്ഷയുമില്ല.
poor ranjith will be thanking his stars tht there r still some ordinary people left in the theatres of kerala unlike exceptional bujis like roby n calvin! ayaalkku kanji kudickan pattunnundallo!
ReplyDeleteguys pl start a film school to teach ranjith like retards how to make real movies without narration n story!
hari ur eagerness to downgrade mammootty movies at any cost is becoming rather irritating even for people who wish mammooty would retire from acting v soon! impartiality can be atleast worn as a masque so that some level of credibility is retained for your blog.
if u despise mammootty he's giving u these days enough chances to downgrade him and his movies but when the guy does something praise worthy(once in a blue moon)and u trash him, it only reflects ur personal bias - and such naked prejudice chases away ur regular readers in the process.
ലക്ഷ്മണന് കാര്ത്തികേയന് എന്ന ഓഫീസറേ കേസ് ഏല്‍പ്പിക്കുമ്പോള്‍ ബ്രഹ്മദത്തന്റെ മരണം കൂടി അന്വേഷിക്കുക എന്നൊരു ദൌത്യം കൂടിയുണ്ടായിരിന്നല്ലോ. അപ്പോപ്പിന്നെ വേലായുധനേയും കൂട്ടാളിയേയും കടവില്‍ നടന്ന സംഭവവുമായി കൂട്ടിച്ചേര്‍ക്കുന്നത് ഒരുപക്ഷേ ആ റിപ്പോര്‍ട്ടിലേ പരാമര്‍ശ്ശങ്ങള്‍ ആയിക്കൂടേ?
ReplyDeleteപിന്നെ എല്ലാം വ്യക്തമായി തെളിവുസഹിതം നിരത്തണമെന്ന് വാശിപിടിക്കേണ്ട കാര്യമുണ്ടോ? ഇത്തരം ചിന്തിപ്പിക്കുന്ന, പറയാതെ വിടുന്ന, പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ ഉള്ള സിനിമകള്‍ ഒരു തരത്തില്‍ സിനിമയുടെ പൂര്‍ണതയില്‍ പ്രേക്ഷകനേക്കൂടി ഭാഗമാക്കുന്നില്ലേ? ഇത്തരം സിനിമകളല്ലേ ശരിയ്ക്കും മികച്ച സിനിമകള്‍!!!
പിന്നെ ഇതൊരു അന്വേഷണകഥ എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ വിശകലനം എന്നരീതിയില്‍ കാണുകയും ചെയ്യാം.
ഇത്തരം ചെറിയ കാര്യങ്ങള്‍ വലുതാക്കിപ്പറഞ്ഞ് ഒരു മികച്ച സിനിമയെ ഇങ്ങനെ ഇകഴ്ത്തരുതെന്ന് പറഞ്ഞുകൊള്ളട്ടെ.
വേലായുധനേയും കൂട്ടാളിയേയും കടവുമായി കൂട്ടിയിണക്കുന്ന ലിങ്കുകള്‍ വിട്ടു കളയുക - കടവിലെ സംഭവങ്ങള്‍ പുനരാഖ്യാനം ചെയ്യാതിരിക്കുക - ഒടുവില്‍ അവ തമ്മില്‍ ബന്ധമൊന്നും ഇല്ലാതിരിക്കുക; ഇത് തിരക്കഥയില്‍ വന്ന ഒരു പിഴവാണ്. നോവലുമായി താരതമ്യം ചെയ്താലും ചെയ്യാതിരുന്നാലും ഈ പിഴവ് പ്രസക്തമാണ്. ഹരിദാസ് യുക്തിയുടെ വെളിച്ചത്തില്‍ പരിണാമഗുപ്തിയില്‍ നടത്തുന്ന നിഗമനങ്ങളിലേതാണ് ഈ പിഴവ് എന്നതിനാല്‍ അത് നിസ്സാരമല്ല. പിന്നെ, അതു മാത്രം കൊണ്ടല്ല സിനിമ വളരെ മികച്ചതല്ലാതാവുന്നത്. കാരണങ്ങള്‍ വിശേഷത്തില്‍ തന്നെയുണ്ട്. അങ്ങിനെ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ ഉള്ള സിനിമകളാണ് മികച്ചതെങ്കില്‍ മലയാളത്തിലെ പല അന്വേഷണചിത്രങ്ങളും അങ്ങിനെയാണെന്നു പറയേണ്ടിവരും! വലുതാക്കി പറയുവാന്‍, ഇത് വിശേഷത്തില്‍ പറയുന്നതേയല്ല, കമന്റില്‍ വന്ന ചര്‍ച്ചയാണ് എന്നു കൂടിയോര്ക്കുക.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി. :-)
--
"രഞ്ജിത് സംവിധാനം ചെയ്തത് ഏതെങ്കിലും എന്നെങ്കിലും ഒരു “സിനിമ” ആവുമെന്ന പ്രതിക്ഷയുമില്ല."
ReplyDeleteകാല്വിന്, താങ്കള്‍ 'കയ്യൊപ്പ്' കണ്ടിട്ടുണ്ടോ?
താങ്കള്‍ക്ക് കൂതറ ഹിന്ദിപ്പടങ്ങള്‍ മാത്രമേ സുഖിക്കുകയുള്ളെന്ന് ഇവിടെ വരുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. നമ്മുടെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെല്ലാന്‍ ഒരു നടന് പോലും ഹിന്ദിയിലില്ലെന്ന് അമിതാഭ് ബച്ചന് പോലും സമ്മതിച്ചിട്ടുള്ളതാണ്- താങ്കളെപ്പോലുള്ളവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും.
പാലേരി മാണിക്യത്തെപ്പറ്റി ഞാനൊരു മോശം അഭിപ്രായം കണ്ടത് ഹരിയുടെ ബ്ലോഗില്‍ മാത്രമാണ്. കാരണങ്ങള്‍ എന്തു തന്നെ ആയാലും, മലയാളസിനിമയുടെ സുവര്‍ണ്ണകാലത്തേക്ക് തിരിച്ച് പോകാനുള്ള ഒരു ശ്രമമായി കണ്ട് ഇതു പോലെയുള്ള ചിത്രങ്ങളെ നമ്മള് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് . അല്ലാതെ പടം ഇറങ്ങി ഒരാഴ്ച പോലും ആവുന്നതിന് മുന്‍പ് അതിന്റെ പോരായ്മകള്‍ മാത്രം ചികഞ്ഞെടുത്ത് ,റിവ്യൂ വായിച്ച് മാത്രം സിനിമ കാണാന്‍ പോകുന്ന ആളുകളെ (ചിലരെയെങ്കിലും) തീയേറ്ററുകളില്‍ നിന്ന് അകറ്റുന്നത് ശരിയല്ല.
ഷാജി കൈലാസ് ചിത്രങ്ങള്‍ പോലെ പാലേരിമാണിക്യത്തെ വെറും ഒരു കുറ്റാന്വേഷണ സിനിമ കാണുന്ന ലാഘവത്തോടെ കാണരുത്.
കേരള കഫെ കണ്ട് മനസ്സ് നിറഞ്ഞിരിക്കുമ്പോളാണ് പാലേരിമാണിക്യത്തെ പറ്റിയുള്ള നല്ല അഭിപ്രായങ്ങള്‍ കേട്ടത്.മലയാളസിനിമയില്‍ നല്ല ഒരു മാറ്റത്തിന്റെ തിരി ചിലരൊക്കെ ചേര്‍ന്ന് കൊളുത്താന്‍ ശ്രമിക്കുമ്പോള്‍ നമ്മള് പ്രേക്ഷകര്‍ അത് ഊതിക്കെടുത്താന്‍ ശ്രമിക്കരുത്.
ഇപ്പോള്‍ ഇത്രയേ ഉള്ളൂ...പടം തിയേറ്ററില്‍ കണ്ടിട്ട് ഞാന്‍ തിരിച്ചു വരും.
വിശേഷം കണ്ടിട്ട് ലാഘവബുദ്ധിയോടെ എഴുതിയതാണ് എന്നു തോന്നുന്നെങ്കില്‍ പിന്നെയൊന്നും പറയുവാനില്ല. പോരായ്മകള്‍ മാത്രം ചികഞ്ഞെടുത്തു പോലും, പൂര്‍ണമായി വായിച്ചില്ലയോ! ‘കേരള കഫെ’യെക്കുറിച്ചെഴുതിയത് വായിച്ചിരിക്കുമെന്നു കരുതുന്നു. ഷാജി കൈലാസിന്റെയൊരു കുറ്റാന്വേഷണ ചിത്രം പോലെയാണ് ഇതു കണ്ടതെന്നൊക്കെയുള്ളതിന് ഒരു :-) മാത്രം. എന്തായാലും കാണുന്നതിനു മുന്‍പു തന്നെ; മാറ്റത്തിന്റെ തിരികൊളുത്തുവാന്‍ ശ്രമിക്കുന്ന ചിത്രം, ചിത്രത്തിന്റെ നന്മയെ പിന്നോട്ടടിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയായാലും ഇതൊരു മികച്ച ചിത്രം തന്നെയാണ് ഇങ്ങിനെയൊക്കെ വാദിക്കുവാന്‍ തുടങ്ങിയല്ലോ! നല്ലത്. ഇനിയിപ്പോ പടം കണ്ടിട്ട് ലോക ക്ലാസിക്കുകളില്‍ ഒന്ന് എന്നു തന്നെ പറഞ്ഞാലും അത്ഭുതമില്ല. :-)
ReplyDelete--
ചില ‘പാലേരി മാണിക്യം’ ട്വീറ്റുകള്‍! :-)
ReplyDeleteStarted reading "പാലേരിമാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്റെ കഥ" - Film version of the same is coming soon...
3:36 PM Sep 30th from web
@baluhopes :-) അതിനു ബുക്കു വായിച്ചിട്ട് അത്ര രസം തോന്നിയില്ലല്ലോ! സിനിമ രസിക്കുമോ എന്നേ ഇനി നോക്കുവാനുള്ളൂ!
11:49 AM Oct 1st from web in reply to baluhopes
‘പാലേരി മാണിക്യ’ത്തിന്റെ ചലച്ചിത്രരൂപത്തെക്കുറിച്ച് കൌതുകമുണ്ട്. അസംഖ്യം കഥാപാത്രങ്ങളിലൂടെയുള്ള യാത്ര എങ്ങിനെയാവും ചലച്ചിത്രത്തില്‍?
6:28 AM Oct 1st from web
--
നാട്ടില്‍ വരുമ്പോളേക്കും തിയ്യേറ്ററില്‍ നിന്നൊക്കെ മാറിയിട്ടുണ്ടാകും പടം. ഇനി മോസര്‍ബെയര്‍ സി ഡി വരുമ്പോള്‍ കാണാനെ പറ്റൂ.
ReplyDeleteറിവ്യൂ വായിച്ച് സിനിക കാണാന്‍ പോകുന്ന വളരെക്കുറച്ച് പേരെങ്കിലും ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു നല്ല ചിത്രത്തിന് ഒരു മോശം റിവ്യൂ എഴുതിയാല്‍ അത് ആ ചിത്രത്തെ തീര്‍ച്ചയായും ബാധിക്കും. മുന്‍പ് രഞ്ജിത്തിന്റെ തിരക്കഥ എന്ന റിവ്യൂ തന്നെ ഉദാഹരണം. ആകെ 4 മാര്‍ക്കാണ് ആ ചിത്രത്തിനു കൊടുത്തിരിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല ചിത്രം കണ്ട ഒരു സംതൃപ്തി ആയിരുന്നു ആ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്. പക്ഷേ ആ ചിത്രത്തിനു കൊടുത്തിരിക്കുന്ന റേറ്റിങ്ങ് 4 ഉം.
ആയിരം മോശം ചിത്രങ്ങള്‍ നല്ലതെന്ന് പറഞ്ഞാലും നല്ല ഒരു ചിത്രം പോലും മോശമായി എന്നു പറയരുത് :)
രഞ്ജിത്തിന്റെ പുതിയ പരീക്ഷണം ഒരു പരാജയമല്ല.ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിത്രത്തിൽ നിന്ന് കണ്ടെടുക്കാനാകും.ചിത്രീകരണത്തിലെ പുതുമ,ഹാജി,ചീരു,പൊക്കൻ,കേശവൻ തുടങ്ങിയ കഥാപാത്രങ്ങൾ,സംഗീതം,ഛായാഗ്രഹണം,എഡിറ്റിംഗ് തുടങ്ങിയവ.
ReplyDeleteനോവൽ മുഴുവനായിട്ടല്ലെങ്കിലും കുറേയൊക്കെ ഞാൻ വായിച്ചിരുന്നു.അതുകൊണ്ട് തന്നെ ഇതെങ്ങനെ സിനിമയാകുമെന്ന് ഞാൻ സംശയിച്ചിരുന്നു.അവിടെ രഞ്ജിത്ത് എന തിരക്കഥാകൃത്ത് എന്നെ അത്ഭുതപ്പെടുത്തി.പോരായ്മകളിൽ നിന്ന് മുക്തമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയത്.ഇതൊരു കുറ്റാന്വേഷണചിത്രമായിപ്പോകാതെ സംയമനം പാലിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.വിശദീകരിക്കേണ്ടുന്ന,എന്നാൽ ശ്രദ്ധിക്കുകപോലും ചെയ്യാതെ വിട്ട ചില ഭാഗങ്ങളും ഉണ്ട്.
ഒരു സംവിധായകൻ എന്ന നിലയിൽ രഞ്ജിത്തിന് ഞാൻ മുഴുവൻ മാർക്കും നൽകും.ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം എടുത്ത ബുദ്ധിമുട്ട് സിനിമ കാണുന്നവർക്ക് മനസ്സിലാകും. ഈ ചിത്രത്തിനു വേണ്ടി അവലംബിച്ചിരിക്കുന്ന ചിത്രീകരണരീതി എടുത്തുപറയേണ്ടതാണ്. ഹരിദാസിന്റെ നറേഷൻ ഉപയോഗിച്ചിരിക്കുന്ന ചില രംഗങ്ങൾ പ്രത്യേകപരാമർശം അർഹിക്കുന്നു.സ്ത്രീസൌന്ദര്യത്തിലേക്കുള്ള ക്യാമറാകാഴ്ചകൾ ഭരതൻ-പദ്മരാജൻ സിനിമകളെ ഓർമ്മിപ്പിച്ചു.
അഭിനേതാകളിൽ ഏതാണ്ടെല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.അതിൽ എടുത്തുപറയേണ്ടത് മമ്മൂട്ടിയുടെ അഹമ്മദ് ഹാജി തന്നെ.’വിധേയനിലെ’ ഭാസ്കരപട്ടേലർക്ക് ശേഷം മമ്മൂട്ടി ചെയ്ത ഏറ്റവും നല്ല നെഗറ്റീവ് കഥാപാത്രം.ഹരിദാസ് എന്ന കഥാപാത്രം അതർഹിക്കുന്ന പരിഗണന ലഭിച്ചിട്ടുണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.മമ്മൂട്ടിയുടെ മൂന്നാമത്തെ കഥാപാത്രമായ ഖാലിദ് മുഹമ്മദ് ഈ സിനിമയുടെ ഏറ്റവും വലിയ കുറവായി പറയാം.തികച്ചും അനാവശ്യമായിരുന്നു ആ കഥാപാത്രം മമ്മൂട്ടിയിലൂടെ അവതരിപ്പിക്കപ്പെട്ടത്.എടുത്ത് പറയേണ്ട മറ്റൊരു അഭിനയം പൊക്കന്റേതാണ്.തികച്ചും അന്നുയോജ്യമായ തെരഞ്ഞടുപ്പ്.ശ്വേതാമേനോനും നന്നായിരുന്നു.ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമായില്ല.
ടൈറ്റിലുകൾ മനോഹരമായിരുന്നു.സംഗീതവും പശ്ചാത്തലസംഗീതവും മികവ് പുലർത്തി.ഛായാഗ്രഹണവും എഡിറ്റിംഗും മേയ്ക്കപ്പും വസ്ത്രാലങ്കാരവും ശരാശരിക്കും വളരെമുകളിലായിരുന്നു.
നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകൻ കണ്ടിരിക്കേണ്ട ചിത്രം.ഒന്നല്ല രണ്ടുവട്ടം............:0)
ചിലര്‍ക്ക് നല്ല സംതൃപ്തി നല്കുന്ന അതേ ചിത്രം തന്നെ മറ്റു ചിലര്‍ക്ക് തൃപ്തികരമായി തോന്നണമെന്നില്ല. ‘തിരക്കഥ’യെന്തുകൊണ്ട് മോശമായി എന്നത് (ലേഖകനെന്തുകൊണ്ട് അങ്ങിനെ തോന്നി എന്ന്)ആ വിശേഷത്തില്‍ പറഞ്ഞിരുന്നു. ഒരു ചിത്രത്തെയും അതര്‍ഹിക്കുന്നതിനേക്കാള്‍ പുകഴ്ത്തുകയൊ ഇകഴ്ത്തുകയോ ചെയ്തുകൂട! പോസിറ്റീവ് ആയി ഗന്ധര്വ്വന് ഇവിടെ സൂചിപ്പിച്ച മിക്ക കാര്യങ്ങളും വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. ട്രീറ്റ്മെന്റ് ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥ/സംവിധാനം ഏറെയൊന്നും മികവ് പുലര്‍ത്തുന്നില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.
ReplyDeleteനന്ദി. :-)
--
രഞ്ജിത്തിൻ ഒരു ലിമിറ്റുണ്ട് എന്ന റോബിയുടേയും കാല്‍വിന്റേയും കാഴ്ചപ്പാടിനോട് വിയോജിയ്ക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നു. അവിടെയുമിവിടെയും ലക്ഷണമൊത്ത ഒരാറ്ട്ടിസ്റ്റിന്റെ സാദ്ധ്യതകൾ രഞ്ജിത്തിൽ കണ്ടിട്ടുണ്ട്, എന്നാൽ പദ്മരാജനെപ്പോലെയോ ശ്രീനിവാസനെപ്പോലെയോ സ്വന്തം പത്തിൽപ്പത്ത് കണ്ടെത്തുന്നതിൻ എന്തുകൊണ്ടോ കൂടുതൽ വിഷമിയ്ക്കുകയും, വില്പനാമൂല്യം പോലുള്ള ബാഹ്യമായ കാര്യങ്ങളിലേയ്ക്ക് ആവശ്യത്തിൽക്കൂടുതൽ വശംവദനാകുകയും ചെയ്യപ്പെടുന്നതായ ഒരു പ്രശ്നം രഞ്ജിത്തിനുണ്ടായിട്ടുണ്ട്. (‘പെരുവണ്ണാപുര‘ത്തുനിന്ന് അയാൾ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു)
ReplyDeleteപദ്മരാജനുമായി രഞ്ജിത്തിന്റെ വ്യത്യാസം പദ്മരാജൻ മിക്കപ്പോഴും പത്തിൽ പത്തായിരുന്നു, രഞ്ജിത്ത് ഒറ്റപ്പെട്ട അവസരങ്ങളിൽ അങ്ങിനെയാൺ എന്നതാൺ.
രഞിത്ത് തന്റെ ആത്മാവിനെ ലിബറേറ്റ് ചെയ്ത് സൃഷ്ടിയ്ക്കാൻ ശീലിച്ചുതുടങ്ങുന്നത്(കേരളാ കഫേ, പലേരിമാണിക്യം) മലയാളസിനിമയ്ക്ക് നല്ല കാര്യമാൺ. പുതിയ സിനിമയ്ക്ക് ഭാവുകങ്ങൾ, ശുഭപ്രതീക്ഷകൾ!
മധുസൂദനൻ,
ReplyDeleteവ്യത്യാസം നമ്മൾ കണ്ടിട്ടുള്ള സിനിമകളിൽ തന്നെയാകാം. പത്മരാജനോ ശ്രീനിവാസനോ ഒരു ബെഞ്ച്മാർക്ക് ആകാനുള്ള യോഗ്യത എന്റെ പരിഗണനയിൽ വന്നിട്ടില്ല.
പിന്നെ ‘സിനിമ’യെന്നാൽ എന്താണ് എന്ന് നമ്മളൊക്കെ മനസ്സിലാക്കുന്നതിലും വ്യത്യാസമുണ്ടാകും. എല്ലാ ചലച്ചിത്രങ്ങളും സിനിമയല്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ അല്ലേ? രഞ്ജിത്തിന്റെ സൃഷ്ടികളൊക്കെ ടോക്കികളാണ് അഥവാ മൂവി മാത്രമാണ്. മൂവിയിൽ നിന്നും സിനിമയിലേക്കുള്ള ദൂരം, രഞ്ജിത്തിനെ വെച്ച് കണക്കാക്കിയാൽ, ഒരു ജീവിതത്തിലുമധികംവരും. :)
റോബി, താങ്കൾ സിനിമ കാണുന്നതെങ്ങിനെ എന്നറിയാൻ താങ്കളുടെ ഏതെങ്കിലും ഒരു ലേഖനം വായിച്ചാൽ മതിയാവും. ലോകസിനിമയുടെ വറ്ത്തമാനം ആൺ റോബി പറയുന്നത്, ഒരു അബ്സല്യൂട്ട് സ്കെയിലിൽ നിന്ന് കാര്യങ്ങൾ കാണപ്പെടുന്നതെങിനെ എന്നറിയണമെങ്കിൽ നിങ്ങളെപ്പോലുള്ളവറ് സംസാരിയ്ക്കേണ്ടതുണ്ട്. റോബിയുടെ കാഴ്ചപ്പാടുകളുടെ ആധികാരികത അതുകൊണ്ട് തന്നെ വളരെ വിലപ്പിടിപ്പുള്ളതാൺ.
ReplyDeleteകൺഫ്യൂസിങ്ങ് ആണോ എന്നറിയില്ല, പ്രതീക്ഷയുടെ നിലവാരം മാറ്റി മാറ്റി സെറ്റ് ചെയ്തുകൊണ്ടാൺ ഞാൻ കാര്യങ്ങളെ കാണുന്നത്. ഒരു അബ്സല്യൂട്ട് നിറ്വ്വചനം വെച്ച് സിനിമ എന്ന് കൃത്യമായി വിളിയ്ക്കാവുന്ന സിനിമകൾ ഇന്ത്യയില്‍ത്തന്നെ എത്രയെണ്ണം കാണും എന്ന് എനിയ്ക്കും സംശയമുണ്ട്. കഥയുണ്ടെങ്കിൽ അതു മാത്രം കാണും, ഫോട്ടൊഗ്രാഫിയാണെങ്ക്ങ്കിൽ അത്രതന്നെ, അല്ലെങ്കിൽ നല്ല അഭിനയമുണ്ട് എന്ന മട്ടിലാൺ ഇന്ത്യൻ സിനിമകളുടെ അവസ്ഥ ഇന്നും. ടോടാലിറ്റിയിലേയ്ക്കൊക്കെ ഇനിയും കുറേ പോകാനുണ്ട് നമ്മുടെ സിനിമകൾക്ക്. ഇത്രയൊക്കെ മതി എന്ന മനോഭാവം ധാരാളമുണ്ടല്ലോ നമ്മുടെ സമൂഹത്തിൽ, അതുമായിരിയ്ക്കാം പ്രശ്നം.
പെറ്സോണയ്ക്കോ റഷമോണിനോ ഗോഡ്ഫാദറിനോ പൾപ്ഫിക്ഷനോ നമ്മുടെ താല്പര്യം വെച്ച് അഞ്ചിൽ അഞ്ച്(ഈ അഞ്ച് ബെഞ്ച്മാറ്ക്കായതിൽ സ്റ്റാറ്റിസ്റ്റിക്സിൽ ഒരു കഥയുണ്ട്, ഞാൻ ലിനിയാറ് നറേറ്റിവ് ഉപയോഗിയ്ക്കുന്നതുകൊണ്ട് പറയില്ല)കൊടുത്തുകൊണ്ട് നാം ഇന്ത്യൻ സിനിമകളെ റേറ്റ് ചെയ്യുകയാണെങ്കിൽ ദശാംശവ്യവ്സ്ഥ നാം സൃഷ്ടിച്ചത് പിൽക്കാലത്ത് നമ്മുടെതന്നെ സിനിമകളുടെ റേറ്റിങ്ങിനുവേണ്ടിയായിരുന്നു എന്നൊക്കെ തമാശ പറയാവുന്നതാൺ.
ഇന്ത്യയിലും നല്ല സിനിമകൾ വരുന്നുണ്ട് എന്നു തന്നെയാണു ഞാൻ കരുതുന്നത്. തമിഴിൽ സുബ്രമണ്യപുരം വന്നു. പിന്നെ നാടോടികൾ. നാടോടികളുടെയൊക്കെ ആശയം കൊള്ളില്ലെങ്കിലുംസിനിമാറ്റിക് ആയ സീക്വൻസുകൾ കുറെയുണ്ടതിൽ. പരിമിതികളും ചില്ലറ പശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും സഞ്ചാരം, ഭവം തുടങ്ങിയ സിനിമകൾ മലയാളത്തിൽ വന്നു. ബംഗാളിയിലും നല്ല സിനിമകൾ വരുന്നുണ്ട്. കാൽപുരുഷ് ഒക്കെ ഉദാഹരണം.
ReplyDeleteപാലേരിമാണിക്യം രഞ്ജിത്ത് സിനിമയാക്കുന്നു എന്ന് മാസങ്ങൾക്ക് മുൻപ് ആദ്യം കേട്ടപ്പോൾ തന്നെ സങ്കടം തോന്നി. നല്ലൊരു തീം ഇയാൾ നശിപ്പിക്കുമല്ലോ എന്ന്. അങ്ങനെ ചിന്തിക്കാൻ കാരണം, രഞ്ജിത്തിന്റെ മുൻചിത്രങ്ങൾ കണ്ടിട്ടുള്ളത്കൊണ്ടാണ്.
പാലേരിമാണിക്യം എടുക്കാൻ കാലിബറുള്ള സംവിധായകൻ കെ.ജി ജോർജ്ജ് തന്നെയായിരിക്കും മലയാളത്തിൽ. ഇൻവെസ്റ്റിഗേഷൻ വരുന്ന യവനികയും ഗ്രാമീണാന്തരീക്ഷം കഥാപാത്രമാകുന്ന കുറെ സിനിമകളും ജോർജ്ജ് നന്നായി ചെയ്തു. അയ്യപ്പനെ ഡയറക്ട് ചെയ്ത ജോർജ്ജിനു മമ്മൂട്ടിയുടെ ഇതിലെ കഥാപാത്രവും വെല്ലുവിളിയാകില്ല. പിന്നെ...കാലം ഒത്തിരി മാറി.
റോബി,
ReplyDeleteസാന്ദര്‍ഭികമായി പറയട്ടെ,
സി.വി.ബാലകൃഷ്ണന്റെ മനോഹരമായ ഒരു ലഘുനോവലുണ്ട് - കാമമോഹിതം. താങ്കള്‍ വായിച്ചിട്ടുണ്ടാകും. പത്തുപന്ത്രണ്ടു വര്‍ഷം മുമ്പ് മനോരമയുടെ വാര്‍ഷികപ്പതിപ്പിലാണ് ഇതാദ്യം വന്നത്. അന്ന് ഈ കഥ മമ്മൂട്ടിയെയും മോഹന്‍ലാലിനേയും വച്ച് കെ.ജി. ജോര്‍ജ് സിനിമയാക്കുന്നതായി കേട്ടിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ആ വാര്‍ത്ത കേട്ടത്. പക്ഷെ, ആ പ്രൊജക്ട് നടന്നില്ല. ഇനി നമുക്ക് കെ.ജി. ജോര്‍ജില്‍ നിന്നും മറ്റും കാര്യമായിട്ടെന്തെങ്കിലും പ്രതീക്ഷിക്കാനാകുമെന്നു തോന്നുന്നില്ല. രാത്രിമഴയിലൂടെ ലെനിന് രാജേന്ദ്രനും പ്രതീക്ഷ കളഞ്ഞുകുളിച്ചു. അപ്പോള്‍പിന്നെ, ഇത്തരം കുറേ പരീക്ഷണങ്ങളിലൂടെ രഞ്ജിത്തിനെപ്പോലെ ചിലരെങ്കിലും കടന്നുവരട്ടെ. കാണികളായ നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ, 40 രൂപയും രണ്ടര മണിക്കൂറുമല്ലാതെ. അങ്ങിനെയെങ്കിലും ഭൂതപ്രേതപിശാചുക്കളില്‍ നിന്ന് മലയാളസിനിമ രക്ഷപ്പെടട്ടെ. വെറുതെ രഞ്ജിത്തിനെയും മറ്റും ചീത്തപറഞ്ഞ് നാമെന്തിന് അത്തരം ശ്രമങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കണം?
ഹരീ..ചിത്രം കാണുന്നതിന് മുന്‍പേ തന്നെ ഇതൊരു മഹത്തായ ചിത്രം എന്നു ഞാന്‍ പറഞ്ഞിട്ടില്ല, മറിച്ച് , ഇങ്ങനെയുള്ള സംരംഭങ്ങളെ / 'ശ്രമങ്ങളെ' നമ്മള് പ്രോത്സാഹിപ്പിക്കണം എന്നു മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. കാരണം ഇതൊരു ഭേദപ്പെട്ട ചിത്രം ആണെന്ന് കണ്ടവരില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞു. അടുത്ത ആഴ്ച ഇവിടെ റിലീസ് ചെയ്യുമ്പോള്‍ കാണണമെന്നുണ്ട്.
ReplyDeleteപിന്നെ ഒരു സാധാരണ കുറ്റാന്വേഷണ ചിത്രത്തിന്റെ ലാഘവത്തോടെ കണ്ട കാര്യം. അത് ഞാന്‍ എഴുതാന്‍ കാരണം ഹരിയുടെ താഴെക്കൊടുത്തിരിക്കുന്ന കമന്റാണ്.
"ആരാണ് കൊന്നത് എന്നതൊരു ചോദ്യമായി പ്രേക്ഷകനില്‍ ആകാംക്ഷ നിറച്ചു വികസിക്കേണ്ട ഒരു കഥ...."
ഇങ്ങനെയൊരു മൂഡിലല്ല നോവലില്‍ കഥ വികസിക്കുന്നത്- അപ്പൊള്‍ അതിനെ ആധാരമാക്കി ഒരു സിനിമയെടുക്കുമ്പോള്‍ അതേ പാറ്റേണ്‍ പിന്തുടര്ന്നതില് കുറ്റം പറയാന്‍ പറ്റില്ല.
സിനിമയായാലും സാഹിത്യമായാലും ഇതൊക്കെ രചയിതാവിന്റെ സ്വാതന്ത്ര്യമാണ്. പ്രേക്ഷകന് ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കഥ വികസിക്കണമെന്ന് പറയുന്നത് ശരിയല്ല.
ഇന്‍ഡ്യയെന്നത് തമിഴ്നാടും കേരളവും മാത്രമാണോ? ഇന്‍ഡ്യയില്‍ നിന്ന് നല്ല സിനിമകള്‍ വരുന്നില്ല എന്നു പറയുന്നവര്‍ ഹിന്ദി സിനിമ കാണാത്തവരാണെന്നത് നിശ്ചയമാണ്. വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ്, രജത് കപൂര്‍ തുടങ്ങിയവരുടെ ഈയിടെ ഇറങ്ങിയ മിക്ക സിനിമകളും ലോകോത്തര നിലവാരമുള്ളവയാണ്. ദേവ് ഡി, വെല്‍കം റ്റു സജ്ജന്‍പൂര്‍, കമീനേ, ഓംകാര, ബേജാ ഫ്രൈ, ദസ് വിധാനിയാ, മനോരമ സിക്സ് ഫീറ്റ് അണ്ടര്‍ ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണം?
ReplyDelete:-) തീര്‍ച്ചയായും ഇങ്ങിനെയൊരു മൂഡിലല്ല നോവല്‍ വികസിക്കുന്നത്. പക്ഷെ, അത് സിനിമയില്‍ വന്നപ്പോള്‍ നോവലിന്റെ മൂഡ് കൈമോശം വന്നു. (മുന്‍ കമന്റുകളില്‍ അതൊക്കെ വിശദാമാക്കിയിട്ടുണ്ട്. അങ്ങിനെയൊരു താരതമ്യമെടുത്താല്‍ ചിത്രമൊന്നുമായില്ലെന്നും പറയേണ്ടിവരും!), പിന്നെ മിച്ചമുള്ളത് അന്വേഷണമാണ്. അത് ഈ വിധവുമായി! തീര്‍ച്ചയായും പ്രേക്ഷകന് ആഗ്രഹിക്കുന്ന രീതിയില്‍ കഥ വികസിക്കണമെന്നില്ല. പക്ഷെ, കാണുന്നവര്‍ സംവിധായകന് ഉദ്ദേശിച്ചതുപോലെ തന്നെ കാണണമെന്നുമില്ല! പിന്നെ “ആരാണ് കൊന്നത് എന്നതൊരു ചോദ്യമായി...” അത് ലാഘവത്തോടെ അന്വേഷണ ചിത്രങ്ങളെ കാണുന്നതിനാലല്ല. ഷാജി കൈലാസിന്റെ ചിത്രങ്ങളിലൊന്നിലും അങ്ങിനെയൊരു അനുഭവം കിട്ടിയിട്ടുമില്ല!
ReplyDelete--
ഹരിയുടെ റിവ്യു ചിലപ്പോള്‍ ബോറാവാറുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണം ആണോ പാലേരി എന്ന് സംശയമുണ്ട്. കാരണം മറ്റു എല്ലാ നിരൂപകരും ഇത്രത്തോളം പ്രകീത്തിച്ച രണ്ടു സിനിമകളാണ് പഴശ്ശിരാജ്ജയും പാലേരിയും.
ReplyDeleteപിന്നെ ഹരി 6 മാര്‍ക്ക് കൊടുത്ത കാണാകണ്മണി അടുത്തിടെ കണ്ടു, ദൈവമേ എന്നു വിളിച്ചു പോയി, 60 രൂപയ്ക്ക് നാട്ടില്‍ നിന്നും cd വാങ്ങി ദുബായില്‍ വന്നു രണ്ട് ചങ്ങാതി മാരെ വെള്ളിയാഴ്ച്ച റൂമില്‍ ക്ഷണിച്ച് നല്ല അടിപൊളി സിനിമ ഉണ്ട് "വെരുതെ ഒരു ഭാര്യ" സംവിധാനം ചെയ്ത അക്കു അക്ബറിന്റെ സിനിമ ആണ് എന്നു പറഞ്ഞ്....... atlast രണ്ടു പേരും കൂടി എന്നെ വിളിച്ച തെറി പെറ്റമ്മ സഹിക്കൂല, ആ 6 മാര്‍ക്കാ ഹരീ പറ്റിച്ചെ.......
പിന്നെ പാലേരി എന്തായാലും കാണും കാരണം മമ്മൂട്ടി ഒരു വില്ലന്‍ വേഷം ചെയ്തതല്ലെ...
Madhusudanan Perati,
ReplyDeleteരഞ്ജിത് ‘സംവിധായകൻ‘ എന്ന നിലയിൽ നല്ല സിനിമ എടുക്കുമെന്ന് പ്രതിക്ഷയില്ല എന്ന് ഞാൻ സ്ട്രെസ്സ് ചെയ്താണ് പറഞ്ഞത്. കേരള കഫേയോട് എനിക്ക് അഭിപ്രായവ്യത്യാസം ഇല്ല. രഞ്ജിത് സ്ക്രിപ് എഴുതിയ പല സിനിമകളിലും സിനിമ ഉണ്ട്( രാഷ്ട്രീയപരമായ വിയോജിപ്പുകൾ ഉണ്ടായാലും സിനിമ സിനിമയാണെന്ന് ഞാൻ അംഗീകരിക്കും.) രഞ്ജിത് സംവിധാനം ചെയ്ത ഒരു ‘സിനിമ’ പറയാമോ? (കൈയൊപ്പ് എന്നൊന്നും പറഞ്ഞേക്കരുത്. ദില്ലിപോസ്റ്റിൽ ആരോ കമന്റിയ പോലെ രഞ്ജിത്തിന്റെ ഇന്റലക്ച്വൽ മിമിക്രി ആണത്).
നല്ല സിനിമ എന്താണെന്നറിയാൻ അങ്ങ് ലോകസിനിമയോളം പോവേണ്ട ആവശ്യമില്ല. മുകളിൽ ഉന്മേഷ് ലിസ്റ്റ് ചെയ്ത ഹിന്ദിസിനിമകൾ കണ്ടാൽ മതിയാവും.
Satheesh Haripad ന്റെ കമന്റ് ഇപ്പോഴാണ് കണ്ടത്.
ReplyDelete1. മോഹൻലാലും അമ്മൂട്ടിയും അമിതാബ് ബച്ചനേക്കാളും നല്ല നടന്മാരാണ് എന്ന് എന്റെ അഭിപ്രായം.
2. ഗ്രേറ്റ് ആക്ടേർഴ്സിനെ തിരിച്ചറിയേണ്ടത് അമിതാബ് ബച്ചന്റെ വിലയിരുത്തൽ കൊണ്ടല്ല എന്നത് അടുത്ത അഭിപ്രായം.
3. നല്ല നടന്മാരുണ്ടെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാവുന്നില്ല എന്നത് വേറൊരു അഭിപ്രായം.
4. ഹിന്ദി സിനിമയിൽ എത്രയോ നല്ല സിനിമകൾ (മുകളിലെ ഉന്മേഷിന്റെ കമന്റ് കണ്ട് കാണുമല്ലോ) ഉണ്ടാവുന്നു എന്നത് സത്യം.
5. കൈയൊപ്പു വെറും ഫേയ്ക്കാണെന്നുള്ളത് ഒരു യാഥാർത്ഥ്യം. അത് എന്റെ ആസ്വാദനശേഷിക്കനുസരിച്ചുള്ളത്. അതിപ്പോ താങ്കൾക്കൊരു മഹത്തായ സിനിമ ആണെങ്കിൽ ആയിക്കോട്ടെ, ഓരോരുത്തർക്കും അവരവരുടെ ആസ്വാദനശേഷിക്കനുസരിച്ചുള്ള സിനിമകൾ തിരഞ്ഞെടുക്കാമല്ലോ :)
പിന്നെ എനിക്കു വേണ്ടി കേറി അഭിപ്രായിക്കരുത്. മോഹൻലാൽ മോശം നടനാണെന്ന് ഞാൻ എവിടെയാണ് പറഞ്ഞത്? കൊമേഴ്സ്യൽ ഹിന്ദിച്ചിത്രങ്ങൾ (നിങ്ങടെ അമിതാബ് ബച്ചനെപ്പൊലുള്ളവരുടെ) സിനിമകളാണ് നല്ലത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്...
എഴുതാപ്പുറം വായിക്കരുത്.
കാല്വിൻ, രഞ്ജിത്തിനെ ഒരു എഴുത്തുകാരൻ എന്ന രീതിയിൽ കണ്ടുശീലിച്ചതുകാരണമാകാം, അദ്ധേഹം സംവിധാനത്തെ കാര്യമായി നോക്കിക്കണ്ടിട്ടില്ല. ഏറെക്കുറെ ഒരുമാതിരിത്തന്നെയാൺ നിങ്ങളോ റോബിയോ ഞാനോ കാണുന്നത് എന്നതുകൊണ്ട് ഒരു തറ്ക്കത്തിൻ സാദ്ധ്യതകാണുന്നില്ല. രഞ്ജിത്ത് എഴുതിയ ചിലസിനിമകളിൽ ചിലയിടങ്ങളിൽ ചിലപ്പോളൊക്കെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങൾ കണ്ടിട്ടുണ്ട് എന്നൊരു പോയിന്റാൺ ഞാൻ കൂട്ടിച്ചേറ്ക്കാൻ ശ്രമിച്ചത്, ഇനി അയാൾ ഒരു വേള അങ്ങ് പീക് ചെയ്തുകൂടായ്കയില്ലെന്നും ഒരു സിനിമാഭ്രാന്തൻ എന്നനിലയിൽ ഞാൻ ആഗ്രഹിയ്ക്കുന്നു.
ReplyDeleteഅനുരാഗ് കഷ്യപ്, വിശാൽ ഭരദ്വാജ് തുടങ്ങിയവറ് നല്ല പ്രതീക്ഷകൾ തന്നെയാൺ. എന്നാലും ദെവ് ഡി യോ കമീനെയോ ഒരു ലക്ഷണമൊത്ത സിനിമയാണെന്ന് തോന്നിയില്ല.നന്നായിരുന്നു, വളരെ നന്നായിരുന്നു, എന്നാൽ തെറ്റുകൾ രസപ്പിശകുകൾ ഇല്ലാതില്ല. ചില വിദേശസിനിമകളിൽ നിന്ന് കിട്ടിയ ദൈവനിറ്മ്മിതം എന്ന മട്ടിലുള്ള പെറ്ഫെക്ഷൻ ഒരു ഇന്ത്യൻ സിനിമയിൽനിന്ന് ഇതുവരെ കിട്ടിയിട്ടില്ല എന്നുതന്നെയാൺ എന്റെ നിലപാട്. (അതിൽ രാജ്യസ്നേഹം ഞാൻ മാറ്റിവെയ്ക്കും:))
ഗോഡ്ഫാദറ് (1) ആൺ എന്റെ സിനിമ. അത്ര ഉയറ്ന്ന കലയൊന്നും അതിൽ ഉണ്ടെന്നുവരില്ല, പക്ഷേ എന്തൊരു പ്രിസിഷനാണതിൻ. ആവശ്യമില്ലാത്ത ഒരക്ഷരമോ ശബ്ദമോ വെളിച്ചമോ ചലനമോ ആ സിനിമയിലില്ല. ഇഴയടുപ്പം എന്നു പറയുന്ന കാര്യത്തിൽ ആ സിനിമയെ വെല്ലുന്നതൊന്ന് ഞാൻ കണ്ടിട്ടില്ല. എത്ര പ്രാവശ്യം വേണമെങ്കിലും കാണാം, അത്ര സമ്പന്നം.
ReplyDeleteകമീനെയുടെ കാര്യം പറയുകയാണെങ്കിൽ ഒന്നുരണ്ടു പ്രശ്നങ്ങൾ തോന്നി. ഒന്നാമത് അത്രയും നേരം രണ്ടു ജീവിതങ്ങളെ താരതംയം ചെയ്തിട്ട് അവസാനം എന്ത് കലാദറ്ശനത്തിലാൺ സിനിമ ചെന്നു നിൽക്കുന്നത്? ഒരു നിശ്ചയമില്ലയൊന്നിനും എന്നാണോ? അബ്സഡിറ്റി ആൺ ഉദ്ധേശിച്ചിരുന്നതെങ്കിൽ താരതംയത്തിൽ ദ്യോതിപ്പിച്ചുതുടങ്ങണമായിരുന്നു അബ്സഡിറ്റിയെക്കുറിച്ചുള്ള ദറ്ശനം. ഏറെക്കുറെ സിമട്രിക്കായിട്ടാൺ താരതംയം പോകുന്നത്, സിമട്രി ലോജികലാൺ അപ്പോൾ കണ്വേറ്ജൻസിൽ/കൂട്ടിമുട്ടലിൽനിന്ന് ഒരു ലോജികൽ മെസേജ് നാം പ്രതീക്ഷിച്ചുപോകും. ഇവിടെവെച്ച് ഈ നിമിഷൻ തൊട്ട് എല്ലാം അസംബന്ധമായിപ്പോകുന്നു എന്ന മട്ടിലായിപ്പോയി കമീനെയുടെ അവസാനഭാഗങ്ങൾ. ഒറ്റപ്പെട്ടുനിൽക്കുന്ന സീക്വൻസുകളിൽ മാത്രമാൺ കമീനെ ഒരു നല്ല സിനിമയാകുന്നത്, മൊത്തരൂപത്തിൽ ഒരു പരാജയമുണ്ടായിരുന്നു.
രണ്ടാമത്തെ പ്രശ്നം റ്റരന്റിനൊയുടെ ഹാസ്യബോധം/കലാബോധം അനുഭവിയ്ക്കാനല്ല നാം വിശാൽ ഭരദ്വാജിന്റെ സിനിമ കാണുന്നത് എന്നതാൺ, വിശാൽ ഭരദ്വാജിനെന്തുപറയാനുണ്ട് എന്നതാൺ പ്രധാനം. മൌലികതയാൺ നമ്മുടെ സിനിമകൾ ഇന്നും കണ്ടെത്താൻ വിഷമിയ്ക്കുന്ന കാര്യം.
ബ്രെത്ത്ലെസ്സിന്റെ തിരക്കഥ രചിച്ചത് ത്രൂഫോയാണ് എന്ന് അപ്പുറത്ത് ഉൾക്കാഴ്ച്ചയിൽ പറയുന്നു. ഒരു മികച്ച സംവിധായകനായിരുന്ന കപ്പോളയ്ക്ക് കഥയെഴുതുന്നത് നോവലിസ്റ്റ് എന്നനിലയിൽത്തന്നെ വിജയമായിരുന്ന പുസോയാൺ. അത് കഴിഞ്ഞ് അഭിനയിക്കുന്നത് മറ്ലൻ ബ്രാണ്ടോ, അല്‍ പചിനോ..
ReplyDeleteഅവിടെയാണെന്നുതോന്നുന്നു നമ്മുടെ സിനിമയും ‘അവരുടെ‘ സിനിമയും തമ്മിലുള്ള കാര്യമായ വ്യത്യാസം. ഇവിടെ എംടിയുടെ ഒരു കഥ കിട്ടിയാൽപ്പിന്നെ സ്വന്തമായി എന്തെങ്കിലും ഇടാൻ സംവിധായകൻ മടിയ്ക്കും, കഥ റോബി സൂചിപ്പിയ്ക്കുന്നപോലെ സെല്ലുലോയ്ഡ് നോവലായി അവസാനിയ്ക്കും. ഇനി വിശാൽ ഭരദ്വാജിനെപ്പോലുള്ള മിടുക്കൻ സംവിധായകറ് സംവിധാനം ചെയ്യുന്നത് മിക്കപ്പോഴും ശരാശരി കഥ-തിരക്കഥകൾ. കലാകാരന്മാരുടെ ആരോഗ്യകരമായ അസോഷിയേഷൻ സിനിമയ്ക്ക് പ്രധാനമാൺ. ഒരാൾ പത്തിട്ടാൽ അടുത്തയാൾക്ക് അതിനെ പത്തുകൊണ്ട് ഗുണിയ്ക്കാനാവണം, കൂട്ടിയാൽപ്പോര:)
പദ്മരാജന്റെ മിക്ക ആശയങ്ങളും ലോകനിലവാരമുള്ളതായിരുന്നു എന്നു വിശ്വസിയ്ക്കുന്നയാൺ ഞാൻ, എനിയ്ക്കൊന്നും ചിന്തിയ്ക്കാൻ പറ്റാത്തത് ചിന്തിയ്ക്കുന്നവരെയാൺ ഞാൻ ആരാധിയ്ക്കുന്നത്. ഞാൻ പദ്മരാജന്റെ(കഥകളുടെ) ഒരു കടുത്ത ആരാധകനാൺ. എന്നാൽ അദ്ധേഹത്തിന്റെ സിനിമകൾ സിനിമകളേ ആയിരുന്നില്ല, വെറും തിരനോവലുകളായിരുന്നു. പദ്മരാജനും ലൊഹിതദാസുമൊന്നും സംവിധാനം ചെയ്യരുതായിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്.
(കമന്റ് നീണ്ടതിനും പ്ര്ധാനവിഷയത്തിൽ നിന്ന് മാറിയെങ്കിൽ മാറിയതിനും സോറി ഹരീ, മറ്റുള്ളവറ്.)
ഓഫ്: വിശാൽ ഭരദ്വാജിനെന്തുപറയാനുണ്ട് എന്നതു തന്നെയാണ് പ്രധാനം. ഏറ്റവും അടുത്തിറങ്ങിയ ചിത്രം എന്ന നിലക്ക് കമീനേ സൂചിപ്പിച്ചെന്നേ ഉള്ളൂ. മക്ബൂല്‍, ഓംകാര, ബ്ലൂ അമ്പ്രല ഇതൊക്കെ കണ്ടിട്ടും അദ്ദേഹത്തിന് മൗലികതയില്ല എന്നാണ് അഭിപ്രായമെങ്കില്‍ എനിക്കൊന്നും പറയാനില്ല.
ReplyDeleteഓണ്‍: പാലേരി മാണിക്യം നോവല്‍ വായിച്ചതേ ഉള്ളൂ. സിനിമ കാണാതെ അഭിപ്രായം പറയുന്നതെങ്ങിനെ?
hehe now I am enjooying your reviews Hari.You said in a post in which explaining successfull 3 years or your blog,In that comment you have said that it pazhashiraja review got 100 or above comments(dont know exact number). we know How you got that much comments for that pazhashiraja review. you are again applying the same strategy and arguements to support your point are very weak. so continue your work. all the best
ReplyDeleteun,വിശാൽ ഭരദ്വാജിന്റെ ഓംകാര, കമീനെ അല്ലാത്ത സിനിമകളെക്കുറിച്ച് കൊള്ളാം എന്നമട്ടിലുള്ളതും കാണാതിരിയ്ക്കരുത് എന്ന മട്ടിലല്ലാത്തതും ആയ സൂചനകളാൺ ഞാൻ വിശ്വസിയ്കുന്ന ചില ക്രിട്ടിക്കുകളിൽനിന്ന് കിട്ടിയത്, അതുകൊണ്ടാവണം ഓടിച്ചിട്ട് പിടിച്ച് കാണാൻ ശ്രമിച്ചിട്ടില്ല. ഡിവിഡി കിട്ടിയാൽ കാണണം(റ്റിവിയിൽ സിനിമ കാണുന്നതിലും വലിയ അപമാനമില്ല, ഈ ബിങ്കോ പരസ്യമുണ്ടാക്കിയവന്റെ ഒരു ഹ്യൂമറ് സെൻസേയ് എന്നൊക്കെ ആലോചിച്ചുതുടങ്ങുമ്പോളായിരിയ്ക്കും എവിടെ നിന്നോ ഏതോ ഒരു സിനിമ വീണ്ടും തുടങ്ങുന്നത്).
ReplyDeleteരണ്ടുസിനിമകൾ വെച്ച് വിശാൽ ഭരദ്വാജിനെക്കുറിച്ച് ഒരു ധാരണയുള്ളതാൺ മുകളിൽ സൂചിപ്പിച്ചത് - മൂപ്പറ് ഒരു ക്ലാസിക്കൊക്കെ എടുത്ത് തികഞ്ഞുകഴിഞ്ഞു എന്നൊന്നും വിശ്വസിയ്ക്കുന്നില്ല. ഇനി വരില്ല എന്ന് ഒരിയ്ക്കലും പറയുകയുമില്ല. ഇതേ അഭിപ്രായം തന്നെ അനുരാഗ് കശ്യപിനെക്കുറിച്ചും. മൌലികത എന്നു പറഞ്ഞാൽ തീറ്ത്തും ആയിട്ടില്ല എന്നു തന്നെ പറയാൻ തോന്നുന്നു.
[:)ഓ.ട്ടോ. ഓടിക്കൊണ്ടിരിയ്ക്കുകയാൺ..]
:-) ചര്‍ച്ച നന്നായി പോവുന്നല്ലോ... ‘മനോരമ സിക്സ് ഫീറ്റ് അണ്ടര്‍’ അത്ര മികച്ച ചിത്രമാണോ? ‘കമീനേ’ കണ്ടിരുന്നു. മറ്റു ചിലത് ഇനിയും കാണുവാനുണ്ട്. ‘എ വെനസ്ഡേ’, ‘മുംബൈ മേരി ജാന്‍’, ‘ആമിര്‍’ തുടങ്ങിയ റോണി സ്ക്രൂവാല ചിത്രങ്ങളെക്കുറിച്ച്?
ReplyDeleteകമന്റു നേടുവാന്‍ ഏറ്റവും നല്ല വഴി വരുന്ന മറുമൊഴികള്ക്ക് അതേ നാണയത്തില്‍ മറുപടിയെഴുതുകയാണ്, എങ്കില്‍ നൂറല്ല അഞ്ഞൂറു കമന്റു തികയ്ക്കുവാനും വലിയ ബുദ്ധിമുട്ടില്ല. അതറിയായ്കയല്ല. മമ്മൂട്ടി, മോഹന്‍ലാല്‍; ഇവരിലൊരാളുടെ പേരു പറഞ്ഞ്, മറ്റേയാളുടെ ചിത്രങ്ങളെ പുകഴ്ത്തുന്നു / ഇകഴ്ത്തുന്നു ഈ വാദങ്ങള്‍ ആദ്യ വര്‍ഷം മുതല്‍ കേള്‍ക്കുവാന്‍ തുടങ്ങിയതാണ്. ഇവരുടെ പേരിലല്ലാതെ മലയാളി എന്നാണാവോ സിനിമ ആസ്വദിച്ചു തുടങ്ങുക!
--
എനിക്ക് മധുരിച്ചു. ഞാന്‍ ഇറക്കുകയും ചെയ്തു. ആകെത്തുക എന്റെ നോട്ടത്തില്‍ 7.25
ReplyDeleteപല സ്ഥലത്തും അഭിനയം കല്ല് കടിയായിരുന്നു (മാണിക്ക്യത്തിന്റെ ആങ്ങള,പൊക്കന്‍,എസ് ഐ, ഡി വൈ എസ് പി തുടങ്ങിയവര്‍ അസഹനീയം!) , മമ്മൂട്ടി അല്ലാതെ അധികം ആരും നന്നായില്ല. അങ്ങോര്‍ക്ക് കിട്ടുന്ന നായികമാരോക്കെ പരമ ബോറണല്ലോ ഈയിടെയായി? അതുപോലെ പശ്ചാത്തല സംഗീതം. എന്തൊരു ബഹളം!മമ്മൂട്ടിയുടെ ആ മൂന്നാം കഥാപാത്രം ഹിന്ദി മാത്രമേ സംസാരിയ്ക്കും എന്ന് പറയുന്നത് ബോറായില്ലേ? അതും രേയ്പ് ചെയ്യുമ്പോള്‍ :). അയാള്‍ നോവലില്‍ സ്വയം വെടി വച്ച് മരിയ്ക്കുന്നുണ്ടോ? അത് കുറച്ച ഓവര്‍ ആയി തോന്നി.
ReplyDeleteനല്ല കാര്യങ്ങള്‍, ചില ഷോട്ടുകള്‍,( ആ തോണി ദൃശ്യം), പിന്നെ മുരിക്കം കുന്നന്,( എന്താ ബോഡി ലാംഗ്വേജ്!), ശ്വേത(ആയമ്മ ഇപ്പൊ എല്ലാ സിനിമയിലും ഉണ്ടല്ലോ ?), ഹംസയെ അവതരിപ്പിച്ച ആളുടെ അഭിനയം, അത് പോലെ ചെറുപ്പക്കാരന് ക്ഷുരകനെ അവതരിപ്പിച്ച ആള്, ശ്രീനിവാസന്റെ അവസാന സംഭാഷണം മുതലായവ.
എന്തായാലും ഇപ്പോഴിറങ്ങുന്ന ചിത്രങ്ങള്‍ ആലോചിയ്ക്കുമ്പോള്‍ എല്ലാ കുറവുകളും മറന്ന് ഇതിനെ ഇഷ്ടപ്പെടാന്‍ തോന്നുന്നു. കാണാന്‍ പ്രേരിപ്പിച്ചഹരിയ്ക്ക് നന്ദി, ഒരൊറ്റ പോക്കില്‍ ഇതും കേരള കഫെയും കണ്ടു. അതും ഇഷ്ടായി.
കമന്റ് എഴുതി വന്നപ്പോള്‍ നീണ്ടുപോയതുകൊണ്ട് പോസ്റ്റാക്കുന്നു
ReplyDeleteഹാരിസിന്റെ കമെന്റ് (ദെക് 8) ഇപ്പോഴാന്നു കണ്ദതു...... ഹരീ, ഉപദേശം വേണമെങ്കില്‍ ഇനി മുതല്‍ ഹാരിസിനോഡു ചോദിച്ചാല്‍ മതി.... മഹാ ബുജ്ജീയാണു..........mmmm
ReplyDeleteപെര്‍ഫെക്റ്റ് അല്ലെങ്കിലും മികച്ച ഒരു സിനിമ എന്നാണ് കണ്ടിട്ട് എനിക്ക് തോന്നിയത്.നോവല്‍ ചില ലക്കങ്ങള്‍ മാത്രമല്ലാതെ മുഴുവനായും വായിക്കാത്തതുകൊണ്ട് രണ്ടിനേം താരതമ്യം ചെയ്യാന്‍ ഞാനാളല്ല.
ReplyDeleteകാസ്റ്റിങ്ങും കലാസംവിധാനവും അവതരനഗാനവും ഗംഭീരം.ഗസലും മോശമല്ല.(സിനിമയിലെ ഏറ്റവും മോശം ഒരുപക്ഷെ ഗൌരി മുന്ജാല് ആയിരിക്കും.)
സിനിമയുടെ അവസാനഭാഗത്ത് മാത്രമാണ് പോരായ്മകള്‍ പറയാവുന്നത്.പക്ഷെ അതാകട്ടെ അത്ര കൊട്ടിഗ്ഘോഷിക്കത്തക്കതൊന്നുമല്ല.ചിന്തിച്ചു നോക്കുമ്പോള്‍ ന്യായീകരിക്കാവുന്നതാണ്.കാരണം കൃത്യം നടത്തിയവര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് ഹരിദാസ് അറിയുന്നുണ്ട്,ഖാലിദ് അഹമ്മദ് അലിഗഡിലാണ് പഠിച്ചിരുന്നതെന്നും.കൂടാതെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി കൊലപാതകം കുഴിച്ചുമൂടാന്‍ പത്തേക്കര്‍ ഭൂമി കൈക്കൂലി കൊടുക്കുന്നുണ്ട്.അപ്പോള്‍ വ്യക്തമാണല്ലോ,ഒന്നുകില്‍ ഹാജി അല്ലെങ്കില്‍ ഹാജിയ്ക്ക് വേണ്ടപ്പെട്ട അടുത്ത ആരെങ്കിലുമാകും കൃത്യത്തിനു പിന്നിലെന്ന്.ഹിന്ദിയും അലിഗഡും ഹാജിയുടെ കൈക്കൂലിയും തമ്മില്‍ കണക്ടാന്‍ ഭാവനയുള്ള ഏതൊരു കുറ്റാന്വേഷകനും സാധിക്കില്ലേ?കൂടാതെ ആ ഗസല്‍ പാടുന്ന സമയത്ത് ഹരിദാസിന്റെ മുഖഭാവം ശ്രദ്ധിക്കുക,ഗാനം ആസ്വദിച്ച് ലയിച്ചിരിക്കുകയായിരുന്നില്ല അദ്ദേഹം,പകരം ചിന്തകളാല്‍ വലിഞ്ഞുമുറുക്കപ്പെട്ട മുഖമായിരുന്നു.ആ സമയത്ത് ഹരിദാസ് തന്റെ അവസാന നിഗമനങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നുവെന്നു കരുതാന്‍ എല്ലാ ന്യായങ്ങളുമുണ്ട്."നിഗമനങ്ങളാണ് ഖാലിദ് ഭായ്, നിഗമനങ്ങള്‍!!" എന്ന് ഹരിദാസ് പറയുന്നുമുണ്ടല്ലോ.
പിന്നെ അര്‍ദ്ധപ്രാണയായ മാണിക്കത്തെ വേലായുധനും കൂട്ടാളിയും ചേര്‍ന്ന് കടവത്ത് കൊണ്ടുപോകുന്നതും,അവിടെവച്ച് അവര്‍ മാണിക്കത്തെ ബലാല്‍സംഗം ചെയ്യുന്നതും,ബ്രഹ്മദത്തന് നമ്പൂതിരിയെ കൊല്ലുന്നതുമായ സംഭവങ്ങള്‍ ഹരിദാസ് വിവരിയ്ക്കുന്നതിലാണ് ഇത്തിരി കല്ലുകടി.പക്ഷെ അതിനെ ഒരു വന്‍ പോരായ്മയായി കാണാതെ,അവസാനത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ലക്ഷ്മണിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയതായിരിക്കും ഹരിദാസിന് ആ വിവരങ്ങള്‍ എന്ന് കരുതിയാല്പ്പോരെ..?കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ലക്ഷ്മണ് അതിനെപ്പറ്റി ചോദിച്ചറിയുന്നുണ്ടുതാനും.
പോരായ്മകള്‍ എന്തെല്ലാമുണ്ടെങ്കിലും, വരണ്ടുണങ്ങിക്കിടക്കുന്ന മലയാളസിനിമാഭൂവില് ഇത്തിരി തെളിനീരൊഴുക്കാന്‍ രഞ്ജിത്തും സംഘവും നടത്തുന്ന ശ്രമം പ്രോല്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണെന്നാണ് എന്റെ എളിയ അഭിപ്രായം.
പിന്നെ,കമന്റില്‍ വന്ന ചില അഭിപ്രായങ്ങളോട് എനിക്ക് ചെറിയ വിയോജിപ്പുണ്ട്.റോബിയുടെയും കാല്വിന്റെയുമൊക്കെ വാക്കുകളില്‍ മുന്‍ധാരണ വളരെയധികം പ്രകടമാണ്.മുന്ധാരണയോടുകൂടി ഒരു സിനിമ കാണാനിരിയ്ക്കുന്നത് വിപരീതഫലമേ ചെയ്യൂ എന്നാണു എന്റെ അനുഭവം.ഇനി രഞ്ജിത്തിന്റെ "ടോക്കി"കളെപ്പറ്റി രണ്ടു വാക്ക്.റോബിയുടെ കമന്റ് അനുസരിച്ച്,മലയാളത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച സംവിധായകന് അമല്‍ നീരദ് ആകാന്‍ ഒരു സാധ്യത കാണുന്നുണ്ട്.
ജനങ്ങളുടെ കാഴ്ച്ചശീലങ്ങള്‍ മാറിയിട്ടുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നു തോന്നുന്നു.അപ്പോള്‍ രഞ്ജിത്ത് ,ടോക്കി അല്ലാതെ ഒരു "സിനിമ" എടുത്ത് ആരുടെ മുന്നിലാണ് പ്രദര്‍ശിപ്പിക്കേണ്ടത് ?കാനിലെക്കോ ലൊകാര്നോവിലേക്കോ അയയ്ക്കണമായിരുന്നോ?(പ്രേക്ഷകരെ ഒരിക്കലും വില കുറച്ചു കാണുകയല്ല;എം പി സുകുമാരന്‍ നായരുടെ രാമാനം കോഴിക്കോട് കൈരളി/ശ്രീ തീയറ്ററില്‍ ഒരാഴ്ച കൊണ്ട് വെറും 800ല്‍ താഴെ ആള്ക്കാര് മാത്രമാണ് കണ്ടതെന്ന് ഒരു ലേഖനത്തില്‍ വായിച്ചു.അപ്സരയില്‍ ഫസ്റ്റ് ക്ലാസ്സ് മാത്രമുണ്ട് 900ല്‍ അധികം സീറ്റുകള്‍!!എന്ന് വച്ചാല്‍ അപ്സരയില്‍ പഴശ്ശി രാജ ഒറ്റ ഷോ ഹൌസ് ഫുള്‍ ആയാല്‍ കിട്ടും രാമാനം ഒരാഴ്ചകൊണ്ട് കളക്റ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍.രാമാനത്തിന്റെയും പഴശ്ശിയുടെയും മെരിറ്റ് അല്ല ഞാന്‍ ഉദ്ദേശിച്ചത് ).
വാക്കുകളില്‍ മുന്‍ധാരണ വളരെയധികം പ്രകടമാണ്
ReplyDeleteആണല്ലോ. ഈ മുൻധാരണകൾ ഉണ്ടാക്കാനല്ലേ ഇയാളുടെ കൂതറ പടങ്ങൾ ഇരുന്നു കണ്ടത്.
റോബിയുടെ കമന്റ് അനുസരിച്ച്,മലയാളത്തില്‍ ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച സംവിധായകന് അമല്‍ നീരദ് ആകാന്‍ ഒരു സാധ്യത കാണുന്നുണ്ട്.
ചേട്ടനെന്നെ വേണമെങ്കിൽ തെറി വിളിച്ചോളൂ...:)
കാനിലെക്കോ ലൊകാര്നോവിലേക്കോ അയയ്ക്കണമായിരുന്നോ?
സ്വന്തം മേൽവിലാസമെഴുതിയ, സ്റ്റാമ്പൊട്ടിച്ച ഒരു കവർ കൂടി വെക്കാൻ ഓർമ്മിപ്പിക്കണേ.
<>അപ്സരയില്‍ പഴശ്ശി രാജ ഒറ്റ ഷോ ഹൌസ് ഫുള്‍ ആയാല്‍ കിട്ടും രാമാനം ഒരാഴ്ചകൊണ്ട് കളക്റ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍
I am not good at this. I thought we were discussing movies here.
This comment has been removed by the author.
ReplyDeleteഈ സിനിമ ദൃശ്യാത്മകമായിരിയ്ക്കണം എന്ന ക്ലാസ്സിക് നിറ്വ്വചനത്തിൻ(എതിരേ) ഇന്ത്യൻ കൊണ്ടക്സ്റ്റിൽ നിന്നുകൊണ്ട് രസകരമായ ഒരു തറ്ക്കമുണ്ട്. മറ്റ് പല സമൂഹങ്ങളെയും അപേക്ഷിച്ച് വളരെ സംഭാഷണപ്രിയരാൺ ഇന്ത്യക്കാറ്, ശബ്ദങ്ങളെ ഇഷ്ടപ്പെടുന്നവരും. അപ്പോൾ ശബ്ദത്തെ വെട്ടിക്കുറയ്ക്കുന്നതിൽ ഒരു ‘കൾചറൽ കൊമ്പാറ്റിബിലിറ്റി’യുടെ പ്രശ്നമില്ലേ എന്നതാൺ തറ്ക്കം.
ReplyDelete;)തറ്ക്കമാൺ.
tracking. ഹരീ, കണ്ടിട്ട് വീണ്ടും വരാം.
ReplyDeleteറോബിയേട്ടോ..
ReplyDeleteരഞ്ജിത്തിനോട് എനിക്ക് പ്രത്യേകിച്ച് അനുഭാവമൊന്നുമില്ല,മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കൂട്ടുപ്രതി എന്ന നിലയില്‍ വളരെയധികം ദേഷ്യമുണ്ടുതാനും.പക്ഷെ എന്നിരുന്നാലും അങ്ങോര് എഴുതിയ ചില ആദ്യകാല ചിത്രങ്ങള്‍ എനിക്കിഷ്ടമാണ്.പ്രാദേശിക വാര്‍ത്തകളും,പെരുവണ്ണാപുരത്തെ വിശേഷങ്ങളും മായാമയൂരവും ഉണ്ണികളേ ഒരു കഥ പറയാമും പോലുള്ളവ(ഇതൊക്കെ രഞ്ജിത്ത് തന്നെയല്ലേ എഴുതിയത്??സീരിയസ് ആയി സിനിമ കാണാന്‍ തുടങ്ങുന്നതിനു മുന്‍പ് കണ്ടവയാണിവ,എന്നാലും ഇഷ്ടം ഇഷ്ടം തന്നെയാണിപ്പോഴും)അക്കൂട്ടത്തില്‍ ഇപ്പൊ തീര്‍ച്ചയായും പാലേരിയും കൂടെയായി.
പടങ്ങൾ കണ്ടുണ്ടായ മുന്ധാരണകളെപ്പറ്റി പറഞ്ഞപ്പോഴാണ് ___ തോര്ണത്തോറിന്റെ ദി അണ്‍നോണ്‍ വുമന്‍,അദ്ദേഹത്തിനെപ്പറ്റിയുള്ള മുന്‍ധാരണകളെയൊക്കെ തകിടം മറിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത് .(അതുപോലെത്തന്നെയല്ലേ ടോം ടയ്ക്വേര് എടുത്ത ദി ഇന്റര്‍നാഷണലും??സംവിധായകരെപ്പറ്റി അധികം വിവരമില്ലാഞ്ഞിട്ടാണോ ആവോ.പ്രിന്‍സസ് ആന്‍ഡ് ദി വാറിയര്‍ ഡൌന്‍ലോഡ് ഇട്ടിട്ടു സീഡിന്റെ ആധിക്യം കാരണം ഇപ്പോഴും തിരുനക്കരെത്തന്നെ!:))
അയ്യോ..ഇപ്പോഴാണ് ഒരു അപകടം മണത്തത്!രഞ്ജിത്തിനെ ഇവരുമായൊന്നും കമ്പയര്‍ ചെയ്തതേ അല്ലാട്ടോ..ഇനി അതും പറഞ്ഞു വാളെടുക്കണ്ട ;)
തെറി എന്തിനു?ആര് വേണെങ്കിലും സംവിധായക പുംഗവന് ആയ്ക്കോട്ടെ..മ്മക്ക് നല്ല സില്മ കിട്ടിയാല്‍ മാത്രം മതി..:)
കളക്ഷന്റെ കാര്യം____രാമാനത്തിന്റെയും പഴശ്ശിയുടെയും മെരിറ്റ് അല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞല്ലോ..രണ്ടും ഞാന്‍ കണ്ടിട്ടില്ല.നല്ല സിനിമകള്‍ക്ക് ഇവിടെ പ്രേക്ഷകര്‍ കുറഞ്ഞിട്ടുണ്ടെന്നത് ഒരു വാസ്തവം തന്നെയല്ലേ?രായമാണിക്കവും അല്ലു അര്ജ്ജുനുമൊക്കെയാണിപ്പോ ഇവിടെ താരങ്ങള്‍.കെ ജി ജോര്‍ജ്ജിനെപ്പോലുള്ള സംവിധായകര്‍ സിനിമ എടുക്കാതിരിക്കുന്നതിനെപ്പറ്റി,അവിര റബേക്ക ഇത്തരത്തില്‍ നിരീക്ഷിച്ചുകണ്ടു.അപ്പോപ്പിന്നെ ഇത്തിരി കാശ് തിരിച്ചുകിട്ടുന്നതരത്തില് രഞ്ജിത്തടക്കമുള്ള സംവിധായകര്‍ തങ്ങളുടെ സിനിമകള്‍ എടുക്കുന്നതിനെ കുറ്റം പറയാനൊക്കുമോ??
സാന്ദര്‍ഭികമായി ഒരു കാര്യം കൂടി പറയാം(ഓ ടോ ആണ് ).ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ നാട്ടില്‍ ഒരു തിയറ്റര്‍ വാടകയ്ക്കെടുത്ത് ഒരു ദിവസം ഒരു ഫിലിം ഫെസ്റിവല്‍ നടത്തിയിരുന്നു,കഴിഞ്ഞ മാസം.ഒരു "ചെ ഫിലിം ഫെസ്റ്റ്".ചെ ഗുവാരയെക്കുറിച് മൂന്നു ചിത്രങ്ങള്‍.മോട്ടോര്‍സൈക്കിള്‍ ഡയറീസ് ,ചെ-ദി അര്‍ജന്റൈന്‍,ചെ-ദി ഗറില്ല എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.പോസ്ടറുകളും നോട്ടിസുകളും വഴി പ്രചാരണം കെങ്കേമമായിരുന്നെങ്കിലും 3 ഷോയ്ക്കും കൂടി ആകെ 30ല്‍ താഴെ പേര് മാത്രമാണ് കാണാന്‍ വന്നത്.ചെയുടെ ചിത്രമില്ലാതെ ഒറ്റ പോസ്റ്റര്‍ പോലും അടിക്കാത്ത ഡിഫിക്കാരില്‍ അര ശതമാനമെങ്കിലും വന്നിരുന്നെങ്കില്‍ തിയറ്റര്‍ ഫുള്‍ ആകുമായിരുന്നു.പിന്നെ കൂപ്പണുകള്‍ വഴിയും മറ്റും ഓടിനടന്നു പിരിച്ചതോണ്ട് മാത്രം പരിപാടി 2500ഓളം രൂപ ലാഭമുണ്ടാക്കി.
ReplyDeleteവല്യ ജാഡ വര്ത്താനങ്ങള് പറയാന്നല്ലാതെ,നമ്മള് മലയാളികള്‍ക്കിപ്പോ പോക്കിരിയും രാജമാണിക്യവും പുതിയ മുഖവും സാഗര്‍ അലിയാസ് ജാക്കിയുമൊക്കെ മതി.അല്ലാതെ ഇവിടെ ഇറങ്ങുന്ന നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമവും കാണുന്നില്ല(അതിനിവിടെ നല്ല സിനിമകള്‍ ഇറങ്ങെണ്ടേ ല്ലേ?ഹും..)
രഞ്ജിത്ത് വഴിമാറി ചിന്തിക്കുന്നുവെങ്കില്‍ അങ്ങോരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്,മുന്‍ധാരണകള്‍ വച്ചിരിക്കാതെ.ഒന്നുമില്ലെങ്കിലും ഇനിയുമൊരു മംഗലശ്ശേരി നീലകണ്ടനെ നമുക്കിടയിലേക്ക് ഇറക്കിവിടുന്നില്ലല്ലോ.(ഒരുത്തനെ ഇറക്കിവിട്ടതിന്റെ പാപം അങ്ങനെയെങ്കിലും രഞ്ജിത്ത് തീര്‍ക്കട്ടെ).
തീര്‍ച്ചയായും പാലേരി ഇതിലും നന്നാക്കി എടുക്കാമായിരിക്കാം,എങ്കിലും,ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്, ഒരുപക്ഷെ മലയാളത്തിനു നഷ്ടമായ ഒരു സുവര്‍ണകാലത്തെ തിരിച്ചു പിടിക്കുന്നതിനു നാന്ദി കുറിക്കുകയാണെങ്കിലോ..അതല്ലേ നമ്മളെല്ലാവര്‍ക്കും വേണ്ടതും.
മലയാളമൊഴിച്ച് മറ്റൊരു ഭാഷയിലെ സിനിമയും കാണാത്തതുകൊണ്ട് ഞാൻ ഹാപ്പി..
ReplyDeleteഒരിക്കൽ കൂടി കണ്ടാലും ബോറടിക്കില്ലെന്നു തോന്നുന്നു..
@Hari, Oru nalla cinemaye prolsahipichu koode?
ReplyDeleteHope Reader's wont take this review seriously..
പല കമന്റുകളും വായിക്കുമ്പോള്‍ തോന്നുക ഇതൊരു മോശം ചിത്രമായി വിശേഷത്തില്‍ പറഞ്ഞു എന്നാണ്. അങ്ങിനെ പറഞ്ഞിട്ടില്ല. തീര്‍ച്ചയായും ധാരാളം നല്ല വശങ്ങളുള്ള ഒരു നല്ല ചിത്രമാണിത്. എന്നാല്‍ അതിഗംഭീരമെന്നു പറയുവാന്‍ കഴിയുന്ന രീതിയില്‍ ചിത്രം മികച്ചതെന്നും കരുതുന്നില്ല.
ReplyDelete--
എന്താണ് ക്ലാസ്സിക്ക് എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത്? ദ്രിശ്യാത്മകമാകുന്നതുകൊണ്ട് മാത്രം ആയില്ല; മറ്റേത് കലാസൃഷ്ടിയേയും പോലെ കാലാതീതമാകുമ്പോഴാണ് ഒരു സിനിമ ക്ലാസ്സിക്ക് ആകുന്നത് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് എണ്‍പതുകളില്‍ അത്രകണ്ട് ജനസ്വീകാര്യമല്ലാതെ പോയ പല ചിത്രങ്ങളും ഇന്ന് ഉത്തമ സൃഷ്ടികളുടെ പട്ടികയിലേക്ക് തിരിച്ചറിയപ്പെടുന്നത്.
ReplyDeleteപത്മരാജന്റെതു മുതല്‍ ടൊര്ണ്ണടോരിന്റെ ചിത്രങ്ങള്‍ വരെ ഇങ്ങനെയൊരു 'പ്രൊസസ്സിങ്' ലൂടെ കടന്നു വന്നാണ് നമ്മുടെ മുന്നില്‍ ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. ലോകസിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ' സിനെമ പാരഡിസൊ' ആദ്യം റിലീസ് ചെയ്തപ്പോള്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, മറ്റു രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ചാവിഷയമായപ്പോഴാണ് കൂടുതല്‍ ഇറ്റലിക്കാരും ആ ചിത്രം കണ്ടതും, പില്ക്കാലത്ത് ഒരു ലോകോത്തര ക്ലാസ്സിക്ക് ആയി ഉയര്‍ത്തപ്പെടുന്നതും.
ഇത്രയും പറഞ്ഞത് രഞ്ജിത്തിന്റെ പാലേരി മാണിക്യം കാലാതീതമാകുമെന്ന് സ്ഥാപിക്കുവാനല്ല. അത് കാലം തെളിയിക്കേണ്ടതാണ്. ഭാവിയില്‍, രണ്ടായിരത്തിലെ ചിത്രങ്ങളുടെ കണക്കെടുക്കുമ്പോള്‍ കേരള കഫേയും പാലേരിമാണിക്യവുമൊക്കെ എന്തായാലും അവഗണിക്കാനാവില്ല.
രഞ്ജിത്തില്‍ പ്രതിഭയുള്ള ഒരെഴുത്തുകാരന് ഉണ്ട് - പക്ഷേ അതത്ര കണ്ട് അദ്ദേഹത്തിന് ഇതുവരെ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി അങ്ങനെയൊന്ന് സംഭവിച്ച് കൂടായ്കയുമില്ല.(ഒരിക്കല്‍ ഒരു വാരികയില്‍ രഞ്ജിത്ത് എഴുതിയ ഒരു ചെറുകഥ ഓര്‍ക്കുന്നു. കറുപ്പില്‍ വെളുത്ത പൊട്ടുകളുള്ള പാവാടയിട്ട ഒരു പെണ്കുട്ടിയെപറ്റി- പേരോര്‍ക്കുന്നില്ല.)
ഇവിടെ ലോകോത്തര സിനിമകളായി കമീനെയും ദേവ്-ഡി യുമൊക്കെ പരാമര്‍ശിച്ചു കണ്ടു. അതല്പ്പം കടന്ന് പോയി. വിശാല്‍ ഭരദ്വാജിനെപ്പോലുള്ള മികച്ച സംവിധായകര്‍ എന്നും ഹിന്ദി സിനിമയില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ കമീനെ എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. ടറന്റിനോ ചിത്രങ്ങളുടെ വികലമായ അനുകരണങ്ങളായിട്ട് പല രംഗങ്ങളും തോന്നി. പിന്നെ കഥയും കഥാപാത്രങ്ങളും അത്ര പുതുമയുള്ളതായിരുന്നില്ല. ദേവ്-ഡി യും മറിച്ചല്ല. ഒരു സംവിധായകനെന്ന നിലയില്‍ അനുരാഗ് കാശ്യപ് ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ട്.
( കഴിഞ്ഞയാഴ്ച തലശ്ശേരിയില്‍ ആണ് പാലേരി മാണിക്യം കണ്ടത്. കുറേ കാലത്തിനു ശേഷം മലയാളത്തില്‍ കണ്ട വളരെ bold ആയ ഒരു ചിത്രം. കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിലും , നന്നായി ഇഷ്ടപ്പെട്ടു. നല്ല ഗുണങ്ങള്‍ നിരത്തിയാല്‍ , ചിത്രത്തിന്റെ ആസ്വാദനത്തെ അത്രകണ്ട് ബാധിക്കുന്ന ഒരു കുറവും എനിക്ക് തോന്നിയില്ല. ഇങ്ങനെയൊരു ചിത്രത്തിനു വേണ്ടിയുള്ള രഞ്ജിത്തിന്റെ ശ്രമം വളരെയധികം പ്രശംസനീയമാണ്)
സതീഷ് ഹരിപ്പാട് ദേശീയ അവാര്‍ഡ് വന്ന കഥയൊക്കെ അറിഞ്ഞ് കാണുമെന്ന് കരുതുന്നു. നമ്മുടെ പാവം ഹിന്ദി സിനിമയും തമിള്‍ സിനിമയും ഒക്കെ അവാര്‍ഡുകള്‍ വാരിയങ്ങ് കൊണ്ട് പോയി. മലയാളം ഹുദാ ഗവാ.... :)
ReplyDeleteആ ഇനി ലോബിയിംഗ് എന്നൊക്കെ പറഞ്ഞ് കരഞ്ഞിരിക്കാം :)
ഓര്‍മ്മിപ്പിച്ചതിന് നന്ദി കാല്വിന് . മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് താങ്കള്‍ 'പടമെടുക്കാനറിയില്ല' എന്നു പറഞ്ഞ രഞ്ജിത്തിനാണെന്ന് അറിഞ്ഞു കാണുമല്ലോ :)
ReplyDeleteഫാഷന്‍ ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. മധുര് ഭണ്ടാര്ക്കറുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണാറുണ്ട്. ഡ്രാമയും വളിച്ച ക്ളീഷേകളുമില്ലാതെ പടമെടുക്കാനറിയാവുന്ന അപൂര്‍വ്വം ബോളിവുഡ് സംവിധായകന്മാരിലൊരാളാണ് അദ്ദേഹം.
പിന്നെ മറാത്തിയിലെ ഉപേന്ദ്ര ലിമെയ , അദ്ദേഹത്തിന്റെ കഴിവുകള്‍ വളരെ താമസിച്ചാണ് എല്ലവരും തിരിച്ചറിഞ്ഞത്. അങ്ങനെ അത്ര മോശമല്ലാത്ത അവാര്‍ഡ് ആണ് ( അര്ജുന് രാംപാല്‍ ഒഴികെ) എന്ന് ഞാന്‍ പറയും.
പിന്നെ, ഇതു 2008 ലെ അവാര്‍ഡാണ്. 2009 ലെ വരുംമ്പോള്‍ കാണാം മലയാളത്തിന്റെ പ്രാതിനിധ്യം. അപ്പോഴും ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലെ?
"മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് താങ്കള്‍ 'പടമെടുക്കാനറിയില്ല' എന്നു പറഞ്ഞ രഞ്ജിത്തിനാണെന്ന് അറിഞ്ഞു കാണുമല്ലോ :)"
ReplyDeleteഉവ്വ്, അറിഞ്ഞു. മലയാളം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്ത് കൊണ്ട് എന്നതിനു ഇതിലും നല്ല വിശദീകരണം ആവശ്യമുണ്ടോ? :):):)
മലയാളത്തിലെ ഏറ്റവും മികച്ചത് രഞ്ജിത്തിന്റെ സിനിമ. അപ്പോ മലയാളം സിനിമയുടെ മൊത്തം നിലവാരം എന്ത്?
ഫെയര്‍ ഇനഫ് :)