
![]() ![]() |
തിരുവനന്തപുരത്തിനൊരു തിയേറ്റര്‍ സമുച്ചയം എന്നതു സാധ്യമാക്കുവാന്‍ കേരള സര്‍ക്കാര്‍ എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തിവരികയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.എ. ബേബി അറിയിച്ചു. ആറ് വ്യത്യസ്ത ഭാഷകളിലായി മേളയില്‍ പങ്കുകൊള്ളുവാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികളേയും അതിഥികളേയും അഭിസംബോധന ചെയ്തു സംസാരിച്ച ശശി തരൂര്‍, ഇന്ത്യയിലെ മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടു കഴിഞ്ഞ തിരുവനന്തപുരത്തിന്റെ ചലച്ചിത്രോത്സവം, ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളില്‍ തന്നെ മികച്ച ഒന്നായി കണക്കാക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കണം എന്ന് ഊന്നിപ്പറഞ്ഞു. മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സിനിമാപ്രതിഭകളുടെ പ്രിന്റുകള്‍ നാശോന്മുഖമായ അവസ്ഥയിലാണെന്നും, അവ ഡിജിറ്റല്‍ രൂപത്തിലാക്കി സംരക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ശര്‍മ്മിള ടാഗോര്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിലിന്നും സജീവമായി നില്ക്കുന്ന ഫിലിം സൊസൈറ്റികള്‍ മലയാളികളുടെ സിനിമാ സാക്ഷരതയ്ക്ക് തെളിവാണ് എന്നു പറഞ്ഞതിനൊപ്പം; വിപണി സമവാക്യങ്ങളെ അധികരിച്ച് സിനിമയുടെ സ്വഭാവം തന്നെ മാറുന്നത് ആശാസ്യമായ കാര്യമല്ല എന്നും ശര്‍മ്മിള ഓര്‍മ്മിപ്പിച്ചു. സാംസ്കാരിക മൂല്യങ്ങളെ സംരക്ഷിക്കുവാനും മറ്റു ജനതകള്‍ക്ക് ഫ്രഞ്ച് സംസ്കാരത്തെ പരിചയപ്പെടുത്തുവാന്‍ ഫ്രഞ്ച് ഗവണ്മെന്റ് പ്രതിജ്ഞാബന്ധമാണ്. അതിനൊരു വേദിയായ ചലച്ചിത്രോത്സവത്തിന് കൂടുതല്‍ ശോഭനീയമായ ഭാവി നേര്‍ന്നുകൊണ്ടാണ് ഫ്രഞ്ച് അംബാസിഡര്‍ ജറിമി ബോണഫോണ്ടെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ സിനിമയ്ക്ക് സമഗ്രസംഭാവനകള്‍ നല്‍കിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ IFFK പുരസ്കാരം മൃണാള്‍ സെന്നിന് മന്ത്രി എം.എ. ബേബി സമ്മാനിച്ചു. മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി ബിനോയ് വിശ്വം ശര്‍മ്മിള ടാഗോറിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം പരമ്പരാഗത ആയോധനവിദ്യകള്‍ നൃത്തവാദ്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് ബാംഗ്ലൂരില്‍ നിന്നുമുള്ള ‘ദില്‍ സാഗര്‍’ സംഘാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി.
ഇരുളിലേക്കൊരു ചുവട് - ഉദ്ഘാടന ചിത്രം
![]() |
സിഗ്നേച്ചര്‍ ഫിലിം
പ്രേക്ഷകരില്‍ നിന്നും നിരന്തരമായി കൂവലുകള്‍ ഏറ്റുവാങ്ങുവാനായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേയും മുദ്രച്ചിത്രങ്ങളുടെ വിധി. അതിനൊരു മാറ്റമുണ്ടാക്കുവാന്‍ പ്രാപ്തമാണ് യുവസംവിധായകന് സഞ്ജു ഒരുക്കിയിരിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൈയ്യൊപ്പുചിത്രം. കടലിനടിയിലെ ആവാസവ്യവസ്ഥ ഫിലിം റോളുകളായി കാട്ടുന്ന സിഗ്നേച്ചര്‍ ഫിലിമിന് ഏറെയൊന്നും മികവു അവകാശപ്പെടുവാനാവില്ലെങ്കിലും അധികം മടുപ്പിക്കാതെ അവസാനിക്കുന്നു എന്നതുകൊണ്ട് മടുപ്പു തോന്നുകയുമില്ല.ഫിലിം ഫെസ്റ്റിവല്‍ പത്രങ്ങളില്‍
• മാതൃഭൂമി• മലയാള മനോരമ
Description: 14th International Film Festival of Keralam (IFFK) - Dec 11 - 18, 2009 at Thiruvananthapuram. Inaugural Ceremony at Nishagandhi Open Air Auditorium, Kanakakkunnu. Mrinal Sen inaugurated the event. Sharmila Tagore was the chief guest for the evening. Education and Cultural Affairs minister M.A. Baby presided the function. Dr. Shashi Tharoor, Union Minister of State for External Affairs delivered the key note address. eteran actor Madhu, who chaired the IFFK Lifetime Award jury, directors Sibi Malayil and Harikumar, academy vice-chairman V.K. Joseph, festival artistic director Beena Paul Venugopal, MLA V. Sivankuty, District Panchayat president Anavoor Nagappan, and Mayor C. Jayan Babu were present. Academy chairman K.R. Mohanan welcomed, while Secretary K. Sreekumar proposed a vote of thanks. Turkish film “A Step into Darkness,” directed by Atil Inaq, was screened after the function.
--
പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
വേദവ്യാസനേയും ചോദ്യം ചെയ്യട്ടേ! ചൂണ്ടുവിരലും നടുവിരലും കൊണ്ട് പെരുച്ചാഴിയെ അമ്പെയ്യുന്നതു പോലെയാണോ ഘോര യുദ്ധത്തില്‍ ചെയ്യേണ്ടുന്നത്? പ്രാചീന യുദ്ധമുറയില്‍ തള്ളവിരല്‍ ഉപഓഗിച്ചിരുന്നില്ലെന്ന് മൃ.സെന്‍ ഗവേഷണം നടത്തിയിരുന്നോ ആവോ?
ReplyDeleteപെരുച്ചാഴിയെ അമ്പെയ്യാനും ഘോരയുദ്ധത്തിലെ അമ്പെയ്യാനും വേറെ വേറെ വിരലാവോ :O ടാര്‍ജറ്റ് മാറുന്നതിനനുസരിച്ച് വിരലും മാറ്റണം! അയ്യോ.
ReplyDeleteചൂണ്ടുവിരലും നടുവിരലും മാത്രം ഉപയോഗിച്ച് മാത്രമാണോ ലോകത്തില്‍ എല്ലാവരും അമ്പെയ്യുന്നത്? :P
ReplyDeleteആലോചിച്ചിട്ട് അങ്ങ് ശരി ആകുന്നില്ല...
Mr. പൊടി: :) ടാര്‍ഗറ്റ് മാറുമ്പോള്‍ വിരലും മാറും, അതിലുപരി വില്ലിന്റെയും ഞാണിന്റെയും വലിപ്പവും മാറും. അര്ജ്ജുനന് ഞാണ് വലിച്ചു വിട്ടപ്പോള്‍ ഇടിമുഴങ്ങുമാറൊച്ച കേട്ടെന്നാണ് കൃഷ്ണദ്വൈപായനന് എഴുതിയത്. സെന്‍ കണ്ട കാട്ടുമനുഷ്യര്‍ കുലച്ച വില്ല് ആ ശബ്ദമുണ്ടാക്കിയില്ലെന്ന നിരീക്ഷണവും കൂടി നമ്മോടു പങ്കുവക്കാന്‍ അദ്ദേഹം മറന്നല്ലോ... പാവം!
ReplyDeleteഹരീ: സൂഫി പറഞ്ഞ കഥ കണ്ടോ? ഞങ്ങളുടെ സുഹൃത്താണ് നിര്‍മ്മാതാവ്/മുഖ്യനടന്...
my openion about competetion films
ReplyDeletehttp://www.keralawatch.com/election2009/?p=23912