
6.0
9.0
7.5
5.0
4.5
വര്‍ഷങ്ങള്‍ക്കപ്പുറം, 2154-ലാണ് സിനിമ സംഭവിക്കുന്നത്. പഡോറ എന്ന അന്യഗ്രഹത്തില്‍ ധാതുക്കള്‍ തേടിയെത്തുന്ന മനുഷ്യരുടേയും പ്രകൃതിയേയോ ആവാസവ്യവസ്ഥയേയോ ഗൌനിക്കാതെ പഡോറയെ ചൂഷണം ചെയ്യുവാന്‍ ശ്രമിക്കുന്ന മനുഷ്യരെ എതിര്‍ക്കുന്ന പഡോറ വാസികളായ നവികളുടേയും കഥയാണ് 'അവതാര്‍' പറയുന്നത്. ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികള്‍ക്കു പകരം മറ്റൊരു ഗ്രഹത്തിലെത്തുന്ന മനുഷ്യര്‍, വില്ലന്മാര് മനുഷ്യരും അന്യഗ്രഹവാസികള്‍ നല്ലകൂട്ടരും; ഇങ്ങിനെയുള്ള പുതുമകളാണ് ചിത്രത്തിന്റെ കഥയ്ക്കുള്ളത്. അധിനിവേശത്തിന്റെയും ചൂഷണത്തിന്റേയും കഥ അന്യഗ്രഹജീവികളെ ഉള്‍പ്പെടുത്തി പറഞ്ഞിരിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റു പുതുമകള്‍ പ്രമേയത്തില്‍ പറയുവാനില്ല. (ട്വിറ്ററിലൊരു സുഹൃത്ത് ചോദിച്ചതുപോലെ ‘വിയറ്റ്നാം കോളനി’യുടെ കഥയും ഇതുതന്നെയല്ലേ!) കാണികള്‍ക്ക് കഥാപാത്രങ്ങളോട് കാര്യമായ അടുപ്പമൊന്നും തോന്നില്ലെങ്കിലും, ഒടുവിലാവുമ്പോളേക്കും കാണികളെ നവികളുടെ പക്ഷത്താക്കുന്നതില്‍ സംവിധായകന് വിജയിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി കഴിയുന്ന നവികള്ക്ക്, മരങ്ങളുമായും ജീവജാലങ്ങളുമായും പ്രത്യേക ‘പോര്‍ട്ടു’കള്‍ വഴി ബന്ധമുണ്ടാക്കുവാന്‍ സാധിക്കുമെന്ന ആശയം രസിച്ചെങ്കിലും ഒടുവില്‍ പരകായപ്രവേശവും മറ്റും കാണിച്ചത് അല്പം കടന്നുപോയി!9.0
7.5
5.0
4.5
8.00
കഥ നടക്കുന്നയിടത്ത് നമ്മളെത്തി, സംഭവങ്ങള്‍ നേരിട്ടു കാണുന്നതു പോലെയൊരു അനുഭവമാണ് 3ഡി-യിലൂടെ ‘അവതാര്‍’ നല്‍കുന്നത്. യഥാര്‍ത്ഥമേത്, ഗ്രാഫിക്സ് ഉപയോഗിച്ച് കൃത്രിമമായി ചിത്രീകരിച്ചിരിക്കുന്നതേത്, മേക്ക്-അപ്പ് ഇട്ട് നടന്മാര് തന്നെ അഭിനയിക്കുന്നതേത്; ഇവയൊക്കെ തിരിച്ചറിയുക ശ്രമകരമാണ്. അത്രത്തോളം മികവ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയില്‍ ജയിംസ് കാമറൂണിന്റെ മികവത്രയും തെളിയുന്നത്, സാങ്കേതികവിദഗ്ദ്ധരെ സമന്വയിപ്പിച്ച് ഇഫക്ടുകള്‍ക്ക് പരിപൂര്‍ണത കൈവരിക്കുന്നതിലാണ്. രണ്ട് ക്യാമറകള്‍ ഉപയോഗിച്ച് രണ്ട് ആംഗിളുകളില്‍ ഒരേ സമയം ചിത്രീകരണം സാധ്യമാക്കുന്ന പുതിയ ഒരു ക്യാമറ തന്നെ കാമറൂണ്‍ ഇതിന്റെ ചിത്രീകരണത്തിനായി വികസിപ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ ഇദംപ്രഥമമായി ഒരു സിനിമയില്‍ ഉപയോഗിക്കുന്ന ഒരുപിടി സാങ്കേതികവിദ്യകള്‍ ഈ ചിത്രത്തില്‍ സമന്വയിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ ഒരു നവചലച്ചിത്രാനുഭവമാണ് പ്രേക്ഷകനു നല്‍കുന്നത്. സാങ്കേതികതയോടൊപ്പം നടീനടന്മാരുടെ അഭിനയമികവും ജയിംസ് ഹോര്‍ണറുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്. മോറോ ഫിയോറിയുടെ ഛായാഗ്രഹണം; സംവിധായകനൊപ്പം ജോണ്‍ റെഫുവ, സ്റ്റീഫന്‍ ഇ. റിവ്കിന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രസന്നിവേശം എന്നിവയും ചിത്രത്തിനുതകുന്നു.
സാങ്കേതികവിഭാഗത്തിലെ മികവുകള്‍ ഒഴിവാക്കിയാല്‍ സിനിമയില്‍ കാര്യമായൊന്നും അവശേഷിക്കുന്നില്ല എന്നതാണ് സത്യം. തികച്ചും പ്രവചനീയമായ കഥാഗതിയും മുന്‍വിധിയോടെ തന്നെ കണ്ടു തുടങ്ങാവുന്ന കഥാപാത്രങ്ങളും രണ്ടരമണിക്കൂറിലധികമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യവും, ചിത്രത്തെ അല്പമൊക്കെ വിരസമാക്കുന്നുണ്ട്. 3ഡി അനുഭവവേദ്യമാക്കിയിരിക്കുവാനായി ചേര്‍ത്തിരിക്കുന്ന ദൃശ്യങ്ങള്‍ അതല്ലാതെ കണുന്നവരുടെ വിരസത കൂട്ടുകയേയുള്ളൂ. ബഹുഭൂരിപക്ഷം വരുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്ക് 3ഡി-യില്‍ ഈ ചിത്രം കാണുവാനുള്ള അവസരമില്ല എന്നത് ചിത്രത്തിന്റെ പ്രസക്തി കുറയ്ക്കുന്നു. [കേരളത്തില്‍ മൂന്നു തിയേറ്ററുകളില്‍ മാത്രമാണ് (തിരുവനന്തപുരം - ശ്രീപത്മനാഭ / എറണാകുളം - ശ്രീധര്‍ / കോഴിക്കോട് - ക്രൌണ്‍) ഈ ചിത്രം 3ഡി-യില്‍ കാണുവാന്‍ സാധിക്കുക.] അല്പം യാത്ര ചെയ്താണെങ്കിലും 3ഡി-യില്‍ തന്നെ ഈ ചിത്രം കാണുന്നതാണ് കരണീയം.
കാലികമായ ഒരു വിഷയത്തെ സിനിമയോട് ഇണക്കുവാനായി എന്നതില്‍ ചിത്രത്തിന്റെ രചയിതാവു കൂടിയായ സംവിധായകന് അഭിമാനിക്കാം. ആവാസവ്യവസ്ഥയെ ഗൌനിക്കാതെയുള്ള അനിയന്ത്രിതമായ പ്രകൃതി ചൂഷണം നാശത്തിനാണെന്നൊരു സന്ദേശം നല്കുവാന് ചിത്രത്തിനു സാധിക്കുന്നുണ്ട്. ഭൂമിയിലെ തന്നെ ഗോത്രവര്‍ഗക്കാരുടെ മേല്‍ പരിഷ്കൃത മനുഷ്യര്‍ നടത്തുന്ന അധിനിവേശത്തിന്റേയും കീഴ്പ്പെടുത്തലിന്റേയും ചൂഷണത്തിന്റേയും കഥ തന്നെയല്ലേ ഈ ചിത്രമെന്ന് നാം സിനിമ കാണുമ്പോള്‍ സംശയിച്ചുപോവും. അങ്ങിനെ നേടുന്ന വിജയങ്ങള്‍ താത്കാലികം മാത്രമാണ് എന്നൊരു തിരിച്ചറിവും ചിത്രം കാണുന്നവര്‍ക്ക് ഉണ്ടാവേണ്ടതാണ്. എന്നിരുന്നാലും, ഇത്രയും ശ്രമപ്പെട്ട് ഒരു ചിത്രം ചെയ്യുമ്പോള്‍ അതിന്റെ കഥയും തിരക്കഥയും ഇതിലും മികവ് അര്‍ഹിക്കുന്നുണ്ട്. ഒരുപക്ഷെ, മറ്റു പല മേഖലകളില്‍ ആവശ്യത്തിലധികം ശ്രദ്ധ സംവിധായകനെന്ന നിലയില്‍ നല്കേണ്ടതുകൊണ്ടാവാം ജയിംസ് കാമറൂണ്‍ ഈ മേഖലകളില്‍ പിന്നിലാവുന്നത്. ചിത്രത്തിലുപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായി കൂടുതല്‍ ചിത്രങ്ങള്‍ വരും കാലങ്ങളില്‍ തിയേറ്ററുകളിലെത്തിയേക്കാം. അതിനൊരു തുടക്കമായി, കഥയുടെ പരിമിതികളെ കണക്കാക്കാതെ കണ്ടാല്‍, ഒട്ടും നിരാശപ്പെടേണ്ടതില്ലാത്ത ഒരു ചിത്രമായി ‘അവതാറി’നെ കണക്കാക്കാം; 3ഡി സംവിധാനമുള്ള ഒരു തിയേറ്ററില്‍ തന്നെ പോയി കാണുവാന്‍ ശ്രമിക്കണമെന്നു മാത്രം.
--
Description: - Avatar is a 2009 American science fiction film written and directed by James Cameron and starring Sam Worthington, Zoë Saldaña, Stephen Lang, Michelle Rodriguez, Giovanni Ribisi, Sigourney Weaver; Produced by James Cameron, Jon Landau; Story, Screenplay and Dialogues by James Cameron; Camera (Cinematography) by Mauro Fiore; Editing by James Cameron, John Refoua, Stephen E. Rivkin; Art Direction by ; Stunts (Action) by ; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by ; Music by James Horner; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Dec 18 2009 Release.
--
ജയിംസ് കാമറൂണ്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന 3ഡി സിനിമ, ‘അവതാറി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ടിക്കറ്റ് ഒക്കെ എങ്ങനെ ഒപ്പിച്ചു?? എറണാകുളത്തും തിരുവനന്തപുരത്തും മാറി മാറി നോക്കിയിട്ടും നമുക്ക് പറ്റുന്ന ഒരു ഷോയ്ക്കും ടിക്കറ്റ് ഇല്ല! ഇതിനി അടുത്ത കൊല്ലമേ കാഴ്ച നടക്കൂ..
ReplyDeleteഒരു സംശയം. സംവിധാനത്തിന് 9 മാര്‍ക്കേ ഉള്ളോ?? :D
ഓ.ടോ: ഈ You Might Also Like സംഗതിയുടെ രഹസ്യമെന്താ? അവതാറിന്റെ റിലേറ്റഡ് മൂവീസ് ആണോ? മകന്റെ അച്ഛന്, ഭാര്യ സ്വന്തം സുഹൃത്ത് ഒക്കെയാണല്ലൊ.. എന്തോ ഒരു പന്തികേട്..
ReplyDeleteഹരീ,കഥ പുതുമ പോരെന്നൊക്കെ നിര്‍ബന്ധം വേണൊ? ഒരു ദൃശ്യാനുഭവം എന്ന നിലക്ക് ഒരു സംഭവം അല്ലെ ഇതു? ഹരിയുടെ പോസ്റ്റിന്റെ അവസാനത്തെ പാരഗ്രാഫ് തന്നെ പറയുന്നില്ലെ ഇതിന്റെ പ്രസക്തി? കോര്‍പറേറ്റ് ലാഭ കൊതിയ്ക്ക് വിമര്‍ശനം അതും 20th Century fox പടത്തില്‍, എന്തൊക്കെ കച്ചവട ചേരുവകള്‍ ഉണ്ടെങ്കിലും, ഓവര്‍ സിംപ്ലിഫികേഷന് ഉണ്ടെങ്കിലും ഒരു hollywood sci fi ചിത്രത്തില്‍ നിന്നും ഇതു വല്ലതും കാണാന്‍ കിട്ടുമൊ?
ReplyDeleteഈ പഴശ്ശിരാജാവും കുറിച്യരും റെഡ് ഇന്ത്യന്‍ ഗൊത്ര തലവന്മാരുമൊക്കെ തോറ്റ് പോയത് ഇങ്ങനെ ഒക്കെയുള്ള അധിനിവേശങ്ങളോടേറ്റ് തന്നെയല്ലെ? പെട്ടെന്നെഴുതിയ ഒരു കുറിപ്പ് ഇവിടെ: http://aganoop.blogspot.com/2009/12/avatar-dreamwalk.html
അതെ കുറച്ച് കഷട്ടപ്പെട്ടിട്ടാണേലും 3ഡി തന്നെ കാണാന്ശ്രമിക്കുക.......
ReplyDeleteഎന്റെ അഭിപ്രയം ഇവിടെ ഇട്ടിട്ടുണ്ട്
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. തീര്‍ച്ചയായും കഥയിലൂടെ പറയുവാന്‍ ശ്രമിച്ചിരിക്കുന്നത് കാലികവും പ്രസക്തവുമാണ്. എന്നാല്‍ പ്രവചനീയമായ കഥ സിനിമയുടെ രസം കുറയ്ക്കുന്നു. 3ഡി ഒഴിവാക്കിയാല്‍ ചിത്രം അത്രത്തോളം ആകര്‍ഷകമാണോ?
ReplyDeleteYou might also like: ഒരു LinkWithin വിഡ്ജറ്റാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് അവ കാണിക്കുന്നതെന്ന് എനിക്കും വലിയ പിടിയില്ല! :-)
--
അവതാര്‍ 3 ഡി യില്‍ കണ്ടിട്ട് ഇപ്പൊ വന്നതേ ഉള്ളൂ. ഇവിടെ തിയേറ്റര്‍ ക്വാളിറ്റി നല്ലതായ കാരണം 3 ഡി എഫ്ഫക്റ്റ് നന്നായിരുന്നു. മറിച്ചു ബാക്കി എല്ലാം ഹരി പറഞ്ഞതിനോട് 100 % യോജിക്കുന്നു..3 മണിക്കൂര്‍ കുറച്ചു കടന്ന കൈആയിപ്പോയീ..
ReplyDeleteഓഫ് ടോപ്പിക്ക്: ചിത്രവിശേഷം സ്ഥിരമായി വായിക്കുന്ന ആളാണ്, കമന്റ് ഇടുന്നത് ആദ്യമാണെന്ന് മാത്രം.. ആശംസകള്‍..
റിവ്യൂ കണ്ട് ചിലയിടത്ത് ചിരി വന്നുപോയ്! കാണിക്കാന്‍ തീയറ്ററില്ലെന്നത് ചിത്രത്തിന്റെ പ്രസക്തി കുറയ്ക്കുന്നുണ്ടോ! :D
ReplyDeleteഅഭിപ്രായങ്ങള്‍ക്കു നന്ദി. :-)
ReplyDeleteമലയാളക്കരയില്‍ പ്രസക്തി കുറയ്ക്കുന്നു എന്നാണ് ഉദ്ദേശിച്ചത്; ആശയപരമായ പ്രസക്തിയല്ല.
--
ഇതെന്തേ ആരും ഒരു റിവ്യൂഇടാത്തേ എന്നു കരുതി ഇരിക്കുകയായിരുന്നു.
ReplyDeleteആദ്യ ദിവസം തന്നെ പടം കണ്ടു. സ്റ്റാര്‍ ട്രെക്കു പോലുള്ള പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കേ കഥ ഇഷ്ടപ്പെടൂ എന്നു തോന്നുന്നു. പക്ഷേ അവതാര്‍ ഒരു ദൃശ്യ വിസ്മയം തന്നെയെന്നുള്ള കാര്യത്തില്‍ സംശയമില്ല. പണ്ടോറയെ അത്ര മനോഹരമായി ഭാവനയില്‍ കണ്ട ക്രിയേറ്റിവിറ്റിയെ നമിക്കാതെ വയ്യ! സംവിധാനം 9 മാര്‍ക്ക് കൊടുക്കേണ്ടതു തന്നെ.
ഇത്തവണ ഓസ്കാര്‍ ഒരു കലക്കായിരിക്കും. ക്ളിന്റ് ഈസ്റ്റ്വുഡിന്റെ ഇന്വിച്വസ് ഉം ഉണ്ടല്ലോ മല്‍സരിക്കാന്‍..
കണ്ടു,3Dയില്‍ത്തന്നെ,കോഴിക്കോട് ക്രൌണില് നിന്നും. കിടിലന്‍ ഗ്രാഫിക്സ് തന്നെ എടുത്തു പറയേണ്ടത്. പരകായ പ്രവേശം ചിത്രത്തിന്റെ അവസാനം മാത്രമല്ലല്ലോ..മനുഷ്യര്‍ നവികളാകുന്നതും പരകായപ്രവേശമാണല്ലോ,അതാകട്ടെ മുന്‍പ് മാട്രിക്സ് സീരീസില്‍ മറ്റൊരു വിധത്തില്‍ കണ്ടതാണുതാനും.അതില്‍ മാട്രിക്സ് പ്രോഗ്രാം ചെയ്തത് ഇവിടെ അവതാര്‍ പ്രോഗ്രാം ചെയ്യുന്നു എന്നൊരു വ്യത്യാസം മാത്രം.ഭാവിയില്‍ നടക്കുന്ന ഒരു സൈ-ഫൈ കഥയില്‍ പരകായ പ്രവേശം കാണിക്കുന്നതൊക്കെ അത്ര കത്തിയായി കൂട്ടണോ?മനുഷ്യന് എന്ന ജീവി വര്‍ഗ്ഗവും,അവന്റെ (ഇന്നത്തെ)കഴിവുകളുമാണ് ഏറ്റവും ഉന്നതം എന്ന് കരുതുന്നതല്ലേ പ്രശ്നം..?മനുഷ്യന് ഇന്ന് സാധ്യമായിട്ടുള്ള പല കാര്യങ്ങളും പണ്ട് സൈ-ഫൈ കഥകളിലാണ് ആദ്യം വന്നിട്ടുള്ളത് എന്നതും സ്മരണീയം.
ReplyDeleteചിത്രത്തിന്റെ ലെങ്ങ്ത് ആദ്യ പകുതിയിലേ ഇത്തിരിയെങ്കിലും പ്രശ്നമുണ്ടാക്കിയുള്ളൂ,ഇന്റര്‍വെല്‍ എന്താ ആകാത്തതെന്നു പലപ്പോഴും തോന്നിപ്പിച്ചു.രണ്ടാം പകുതി തീര്‍ന്നതറിഞ്ഞില്ല..
അവതാറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വരും വര്‍ഷങ്ങളില്‍ റിലീസിനായി ഇരുപതോളം 3D ചിത്രങ്ങള്‍ ഹോളിവുഡിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടത്രേ.ഈ ഭാവി മുന്‍കൂട്ടി കണ്ടാണ് കേരളത്തിലെ 3 തിയേറ്ററുകള്‍ അടക്കം,50 ലക്ഷം രൂപയോളം മുടക്കി 3D പ്രൊജെക്ടര്‍ ഇന്സ്ടാള് ചെയ്തതെന്ന് എവിടെയോ വായിച്ചു.മിടുക്കന്മാര്!
its too bad that malayali audience has no chance to view this film in IMAX 3d. That would have been a real visual treat.
ReplyDeleteApart from the visual effects and the message(which are the real highlights of this film), I agree with Haree that there is nothing great in this film.
Cameroon himself is planning for a 2-3 sequels of this film depending on the success of this one.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
ReplyDeleteപരകായപ്രവേശം ശാസ്ത്രീയമായി ഇതിലും, മുന്‍പ് ‘മട്രിക്സി’ലും കണ്ടിട്ടുണ്ട്. ആധുനികശാസ്ത്രം എങ്ങിനെ വളര്‍ന്നേക്കാം എന്നൊരു ഭാവനയായി നോക്കിയാല്‍ അതില്‍ പ്രശ്നമൊന്നുമില്ല, ‘അവതാറി’ലും പ്രശ്നമില്ല. പക്ഷെ, നവികള്‍ വേരുകള്‍ക്കിടയിലൂടെ ജീവന് വെച്ചുമാറുന്നത്, അതും പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ, അത്ര ദഹിച്ചില്ല.
വരട്ടെ കൂടുതല്‍ 3ഡി സിനിമകള്‍. കണ്ണട വെയ്ക്കാതെ തന്നെ 3ഡി തോന്നിപ്പിക്കുവാനായെങ്കില് നന്നായിരുന്നു. ഇതിപ്പോള്‍ പവറുള്ള ഗ്ലാസ് വെച്ചവര്‍ ഇതു രണ്ടും കൂടി എങ്ങിനെ വെച്ചു കാണും? ഐമാക്സും ഉടന്‍ തന്നെ കേരളത്തില്‍ എവിടെയെങ്കിലും വരുമായിരിക്കും.
--
ഹരീ, പടം കണ്ടു. 2D യില്‍ ആണു കണ്ടതെങ്കിലും പടം എനിക്ക് ഇഷ്ടായി. 3D യില്‍ അടുത്തു തന്നെ കാണും. സാങ്കേതിക മികവിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. പിന്നെ ചില concepts. like കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും തമ്മിലുള്ള ബന്ധം. നായകനെ ആക്രമിക്കുന്ന ചെന്നായ്ക്കളെ കൊല്ലുന്ന നായിക പറയുന്നതും മാനിനെ വേട്ടയാടി കൊല്ലുന്ന നായകന്റെ വാക്കുകളും ഉദാഹരണങ്ങള്‍. പിന്നെ നവികളുടെ തലമുടിയും പണ്ടോറയും മറക്കാന്‍ പറ്റില്ല. ബാക്കി 3D കണ്ടിട്ട്. :)
ReplyDeleteപഴശ്ശിയെ ഇതിനോടൊക്കെയായിരിക്കും ഹരി താരതമ്യപ്പെടുത്തിയിരിക്ക, അല്ലേ.. ;)
പേരു കണ്ട് എന്നെ മമ്മൂട്ടി ഫാന്‍ ആയി മുദ്ര കുത്തരുത്. പ്ളീസ്. ബാലരമയിലെ മായാവി ആണ് എന്നു കരുതിയാല്‍ മതി. :P
ReplyDeleteHaree, enikkum anganeyoru aasa thonnathirunnilla.. (kannada vekkathe 3d kaanan). But I think that is still a long way to go for the technology..
ReplyDeleteOne thing that we can see in near future is to watch more and more 3D on our TVs. I am already saving my 3d glasses for that..
particularly after seeing this article:
http://www.variety.com/article/VR1118012907.html?categoryid=14&cs=1
http://www.engadget.com/2009/12/21/sony-teams-up-with-reald-for-3d-headaches-in-the-home/
താരതമ്യ പഠനങ്ങളല്ല വിശേഷങ്ങള്‍ എന്നൊരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ. :-)
ReplyDeleteകണ്ണാടി വെയ്ക്കാതെ 3ഡിയില്‍ കാണുവാനുള്ള വിദ്യ പ്രചാരത്തിലാകുവാന് അധികം താമസമുണ്ടാവില്ലായിരിക്കും.
--
സോറി ഹരീ...ഞാന്‍ പണ്ടേ ഇങ്ങനെയാണ്.
ReplyDelete"ഇത്രയും സാമ്പത്തികവും മനുഷ്യപ്രയത്നവും ചിലവിട്ട് പുറത്തിറക്കിയ ഒരു ചിത്രമായിട്ടു കൂടി, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെറിയ ആക്ഷന്‍ ചിത്രങ്ങളുടെയത്രപോലും പൂര്‍ണത കൈവരിക്കുവാന്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്ക് കഴിയാത്തത്, സിനിമയിലെ സാങ്കേതികസാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ നമുക്കുള്ള പരിമിതികള്‍ വ്യക്തമാക്കിത്തരുന്നു."
ഇത് താരതമ്യമല്ല എന്നു ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു. എന്റെ പിഴ..എന്റെ വലിയ പിഴ.. :P
പിന്നെ കണ്ണാടി വക്കാതെ 3D കാണുന്നത്. അത് പ്രാക്ടിക്കലി അസാദ്ധ്യം എന്നായിരുന്നു ഞാന്‍ അടുത്ത കാലം വരെ വിശ്വസിച്ചിരുന്നത്. കാരണം പോളറൈസേഷനും മറ്റും. അടുത്ത കാലത്താണ് ഫിലിപ്സ് ആദ്യത്തെ 3D TV ഭാരതീയ വിപണിയില്‍ ഇറക്കിയത്. അത് പരിഷ്കരിച്ച് തീയേറ്ററുകളില്‍ ഉപയോഗിച്ചാല്‍ ഞാനടക്കം 3D കണ്ണട ജന്മനാ ഉള്ളവര്‍ക്ക് അതൊരു ആശ്വാസം തന്നെയായിരിക്കും. പക്ഷേ, ഇപ്പോഴുള്ളതു പോലുള്ള ഒരു ഫീല്‍ നമുക്ക് നല്കാന് പുതിയ ടെക്നോളജിക്ക് കഴിയുമോ എന്നു സംശയമാണ്.
ReplyDelete‘വിദേശരാജ്യങ്ങളില്‍ ചെറിയ ആക്ഷന്ചിത്രങ്ങളുടെ പൂര്‍ണത...’ എന്നെഴുതിയത്, ‘അവതാര്‍’ പോലെ ഏഴു വര്‍ഷത്തിലധികം റിസര്‍ച്ചിനു ശേഷം, പ്രത്യേക ഉപകരണങ്ങള്‍ തന്നെ നിര്‍മ്മിച്ച്, 1500 കോടിയിലധികം രൂപ മുടക്കിയെടുക്കുന്ന ചിത്രങ്ങളുടെ പൂര്‍ണത എന്നു വായിക്കുമെന്ന് എനിക്കും അറിയില്ലായിരുന്നു! പിഴയായോ! ശ്ശോ! :-))
ReplyDeleteവിശദമായ ഒരു താരതമ്യം ആ വരിയില്‍ വരുന്നുണ്ടോ? പരിമിതി മനസിലാക്കുവാന്‍ ഒന്ന് അത്തരം ചിത്രങ്ങളിലേക്ക് കണ്ണു തിരിച്ചാല്‍ മതി എന്നേ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. തര്‍ക്കിക്കുവാനായി തര്‍ക്കിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
--
തോല്‍വി സമ്മതിക്കുന്നു. പിന്നെ ഞാന്‍ പറഞ്ഞുവന്നത് പരകായപ്രവേശത്തെക്കുറിച്ചാണ്. അതിത്തിരി കടന്നു പോയി എങ്കിലും അമിനോഅമ്ള തന്മാത്രകളില് നിന്ന് ഇത്ര സങ്കീര്‍ണമായ ജീവജാലങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രകൃതിക്ക് ഇത്രയെങ്കിലും കഴിയണ്ടേ. എത്രയൊക്കെ ആയാലും അതും ഒരു മാതിരി ഡാറ്റാ ട്രാന്‍സ്ഫര്‍ തന്നെയാണല്ലോ. ഒരു വലിയ quantity dataയും അതു manipulate ചെയ്യാനുള്ള കഴിവിനെയും ആണല്ലോ നമ്മള് ജീവന് എന്നും ചേതന എന്നും ഒക്കെ വിളിക്കുന്നത്. ബാക്കി machinery നാവികളുടെ കയ്യിലും ഉണ്ടല്ലൊ. :-)
ReplyDeleteപിന്നെ തര്ക്കിച്ചതുമല്ല. എന്റെ നിരുപദ്രവമായ commentനെ ഹരി കാര്യമായെടുത്തപ്പോ ഒന്നു മൂപ്പിച്ചെന്നേ ഉള്ളു. ;)
ReplyDeleteഇതുവരെ പടം കണ്ടില്ല, ഇനി കാണുമോന്നും അറിയില്ല- ഈ sci-fi പടങ്ങളോട് വലിയ താല്പര്യമില്ല എന്നത് തന്നെ കാരണം. ക്ലിന്റ് ഈസ്റ്റ്വുഡ്ഡിന്റെ 'Invictus' നായി കാത്തിരിക്കുന്നു. മോര്ഗന് ഫ്രീമാന്‍ അടുത്ത ഓസ്കാര്‍ അടിച്ചെടുക്കാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്.
ReplyDelete