
1928-ല്‍ കെ.സി. ഡാനിയേല്‍ സംവിധാനം ചെയ്ത ‘
വിഗതകുമാര’നിലാണ് മലയാളസിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നെയും പത്തു വര്‍ഷം കഴിഞ്ഞ് ആര്.എസ്. നെട്ടാണിയുടെ സംവിധാനത്തില്‍ ആദ്യത്തെ ശബ്ദിക്കുന്ന ചിത്രമായ ‘
ബാലനും’ പുറത്തിറങ്ങി. 1951-ല്‍ പുറത്തിറങ്ങിയ ‘ജീവിതനൗക’ പ്രദര്‍ശനശാലകളില്‍ നിറഞ്ഞോടുകയും തുടര്‍ന്ന് 1954-ല്‍ പി. ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്നൊരുക്കിയ ‘
നീലക്കുയില്‍’ ദേശീയാംഗീകാരം നേടുകയും ചെയ്തതോടെ മലയാളസിനിമ ഇന്ത്യയിലെ പ്രാദേശിക സിനിമകളില്‍ ശ്രദ്ധേയമായ സ്ഥാനം നേടി. ‘കണ്ടം ബെച്ച കോട്ടി’ലൂടെ വര്ണ്ണചിത്രങ്ങളുടെ ലോകത്തെത്തിയ മലയാളസിനിമ, രാമു കാര്യാട്ടിന്റെ 1965-ല്‍ പുറത്തിറങ്ങിയ ‘
ചെമ്മീനി’ലൂടെ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന ഈ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, ഹരിഹരന്റെ സംവിധാനത്തില്‍, മമ്മൂട്ടി നായകനാവുന്ന ‘
കേരളവര്‍മ്മ പഴശ്ശിരാജാ’യും ചേരേണ്ടിയിരുന്നത്.
സാങ്കേതികതയിലും ആഖ്യാനശൈലിയിലും വളരെയേറെ മുന്നേറിയിരിക്കുന്ന ലോകസിനിമയുടെ നിലവാരത്തിലേക്ക് മലയാളസിനിമയെ ഉയര്‍ത്തുകയെന്ന നിയോഗമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ ലക്ഷ്യം വളരെ വിദൂരമായി തന്നെ അവശേഷിക്കുന്നു എന്നതാണ് ദുഃഖസത്യം!
എം.ടി. വാസുദേവന്‍ നായര്‍ - ഹരിഹരന് - മമ്മൂട്ടി ഈ പേരുകളോടൊപ്പം എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമാണ് ‘
ഒരു വടക്കന്‍ വീരഗാഥ’. ചതിയന്‍ ചന്തുവെന്ന മലയാളിയുടെ സങ്കല്പത്തെ തിരുത്തിയെഴുതിയ വീരഗാഥയ്ക്കു ശേഷം, കേരളത്തിന്റെ ചരിത്രത്തിലേക്കും, പഴശ്ശിരാജാവെന്ന നാട്ടുരാജാവിന്റെ ബ്രിട്ടീഷ് സേനയ്ക്കെതിരെയുള്ള വിപ്ലവത്തിലേക്കും വെളിച്ചം വീശുന്ന മറ്റൊരു ചിത്രത്തിനു വേണ്ടി ഇവര്‍ മൂവരും ഒന്നിക്കുകയാണ് ‘കേരളവര്‍മ്മ പഴശ്ശിരാജാ’യിലൂടെ. മമ്മൂട്ടിക്കൊപ്പം ശരത് കുമാര്‍, പത്മപ്രിയ, കനിക, സുമന്, തിലകന്, മനോജ് കെ. ജയന് എന്നിങ്ങനെ നീളുന്ന സ്വദേശീയരായ അഭിനേതാക്കളും; ചിത്രത്തിലെ വിദേശീയരായ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കുന്ന ലിന്‍ഡ അര്‍സെനോ, പീറ്റര്‍ ഹാന്‍ഡ്ലേ ഇവാന്‍സ്, ഹാരി കേ തുടങ്ങിയവരുമുള്പ്പെടുന്ന വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണി നിരക്കുന്നു. മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള ചിത്രങ്ങളെടുത്താല്‍, നിര്‍മ്മാണച്ചിലവില്‍ റിക്കാര്‍ഡിട്ട ഈ ചിത്രം, ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്കര് അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്ന ആദ്യ മലയാളചിത്രമെന്ന പെരുമയും ഈ ചരിത്രാഖ്യായികയ്ക്കുണ്ട്.
കഥയും, കഥാപാത്രങ്ങളും
| [ 5/10 ]
|
|
ഒരു ചരിത്രപുരുഷനെ സിനിമയിലൂടെ അവതരിപ്പിക്കുമ്പോള്‍ തിരക്കഥാകൃത്തിന് തീര്‍ച്ചയായും പരിമതികളുണ്ട്. എന്നാല്‍ ആ പരിമിതികളെ മറികടന്ന് ചരിത്രത്തിന്റെ കേവലമൊരു ദൃശ്യാവിഷ്കാരമാവാതെ ഒരു ചലച്ചിത്രമായി പൊലിപ്പിച്ചെടുക്കുന്നയിടത്താണ് ഒരു തിരക്കഥാകൃത്ത് വിജയിക്കുന്നത്. ഈയൊരു കാഴ്ചപ്പാടില്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ചരിത്രത്തെ ദൃശ്യവത്കരിക്കുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. ബ്രിട്ടീഷുകാരുമായി കൊമ്പുകോര്‍ത്ത പഴശ്ശിരാജ എന്ന നാട്ടുരാജാവിന്റെ അവസാനകാലം മാത്രമാണ് സിനിമയ്ക്ക് വിഷയമാവുന്നത്. ബ്രിട്ടീഷുകാരുടെ ഔദ്യാര്യങ്ങള് സ്വീകരിച്ച് രാജാവായി തുടരുക എന്ന മറ്റു രാജാക്കന്മാരുടെ വഴി എന്തുകൊണ്ട് പഴശ്ശിരാജ പിന്തുടര്ന്നില്ല? “കച്ചവടം ചെയ്യാന്‍ വന്നവര്‍ കച്ചവടം ചെയ്യുക, ഭരിക്കേണ്ടതില്ല.” എന്ന ആശയം പഴശ്ശിക്ക് എങ്ങിനെയുണ്ടായി? എന്തായിരുന്നു പഴശ്ശി എന്ന രാജകുടുംബത്തിന്റെ അന്നത്തെ സാമൂഹികപ്രസക്തി? പഴശ്ശിയെ പഴശ്ശിയാക്കിയ കുടുംബ/സാമൂഹിക സാഹചര്യങ്ങള്‍ എന്തായിരുന്നു? ആദ്യം ബ്രിട്ടീഷുമായി ചേര്‍ന്ന് ടിപ്പുവിനെ എതിര്‍ത്ത പഴശ്ശി എങ്ങിനെ കമ്പനിക്കെതിരായി? ബ്രിട്ടീഷുകാരുമായി പോരാടി മരിച്ചു എന്നതിനപ്പുറം പഴശ്ശിക്കൊരു ജീവിതമുണ്ടായിരുന്നുവോ? എങ്ങിനെയായിരുന്നു പഴശ്ശിയുടെ കുട്ടിക്കാലം? മൂന്നുമണിക്കൂറിനു മേല്‍ സമയമെടുത്തിട്ടും ഇവയൊന്നും സ്പര്‍ശിക്കാതെ കേവലം ചില പോരാട്ടങ്ങള്‍, അല്ലെങ്കില്‍ പഴശ്ശിരാജയുടെ പാലായനങ്ങള്‍ മാത്രമായി ചിത്രം ചുരുങ്ങുന്നു. അമിതമാവാത്ത, അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങളാണ് ഈ ചിത്രത്തില്‍ തിരക്കഥയിലും മികവു പുലര്‍ത്തുന്നത്.
ഇത്രയും വലിയൊരു താരനിരയേയും സാങ്കേതികവിദഗ്ദ്ധരേയും പിന്നണിപ്രവര്ത്തകരേയും അണിനിരത്തി ഒരു ചിത്രം സംവിധാനം ചെയ്തൊരുക്കുക നിസ്സാര കാര്യമല്ല. ഹരിഹരന് എന്ന സംവിധായകന്റെ നിര്വ്വഹണമികവ് പ്രശംസനീയം തന്നെ. കാലത്തെ സൂചിപ്പിക്കുന്ന ചുറ്റുപാടുകളില്‍, വസ്ത്രങ്ങളില്‍, അലങ്കാരങ്ങളില്‍, ആവാസരീതികളില്; തുടങ്ങിയവയിലൊന്നും സംവിധായകന് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല എന്നതും എടുത്തു പറയേണ്ട മറ്റൊരു മികവാണ്. തികച്ചും സാങ്കേതികമായ ഈ വക കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, കലാപരമായി കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാന്‍ ഹരിഹരനു കഴിഞ്ഞിട്ടില്ല എന്നതാണ് സംവിധാനത്തെ പിന്നോട്ടടിക്കുന്നത്. ഒളിപ്പോരാട്ടങ്ങളും വയനാടന്‍ ഭൂപ്രകൃതി മറയാക്കിയുള്ള യുദ്ധതന്ത്രങ്ങളുമാണ് പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ മേല്‍ക്കൈ നേടുവാന്‍ സഹായകരമായത്. എന്നാലിവയ്ക്കൊന്നും അര്‍ഹമായ ഗൌരവം ചിത്രത്തില്‍ കാണുവാനില്ല. ഒളിപ്പോരാട്ടങ്ങള്‍ പോലും കേവലം കാട്ടിക്കൂട്ടലുകള്‍ മാത്രമായി ചുരുങ്ങുന്നു. ഒരു യുദ്ധചിത്രമായിട്ടു കൂടി ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരു യുദ്ധരംഗം പോലും ചിത്രത്തിലില്ല എന്നതും സംവിധാനത്തിലെ പരിമിതിയായി തന്നെ കാണണം.
അത്രയൊന്നും ശക്തമല്ലാത്ത തിരക്കഥയായിട്ടു കൂടി പഴശ്ശിരാജയും കുങ്കനും ചന്തുവും നീലിയുമൊക്കെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതിന് നന്ദി പറയേണ്ടത് ഈ വേഷം കൈകാര്യം ചെയ്ത നടന്മാര്ക്കാണ്. പഴശ്ശിരാജയുടെ പടത്തലവനായ എടച്ചേന കുങ്കനെ അവതരിപ്പിച്ച ശരത് കുമാറിന്റെ അഭിനയമികവാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധനേടുന്നത്. മിതത്വമാര്‍ന്ന അഭിനയത്തിലൂടെ പഴശ്ശിരാജയെ മമ്മൂട്ടിയും അവിസ്മരണീയമാക്കി. തലയ്ക്കല്‍ ചന്തുവായി മനോജ് കെ. ജയനും നീലിയെന്ന ആദിവാസിയുവതിയായി പത്മപ്രിയയും കൈതേരി അമ്പുവായി സുരേഷ് കൃഷ്ണയും എടുത്തു പറയേണ്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. മറ്റു വേഷങ്ങളിലെത്തുന്ന കനിക, സുമന്, തിലകന്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, ലാലു അലക്സ്, ദേവന് തുടങ്ങിയവരും മോശമായില്ല. വിദേശീയരായ അഭിനേതാക്കളില്‍ കളക്ടര്‍ തോമസ് ഹെര്‍വേ ബേബറിനെ അവതരിപ്പിച്ച ഹാരി കേ ഒഴികെ മറ്റുള്ളവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ബ്രിട്ടീഷുകാരില്‍ ആദ്യാവസാനം സിനിമയിലുള്ള, പഴശ്ശിരാജയുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ബേബറിനെ ഇതിലും പക്വമായി അവതരിപ്പിക്കേണ്ടിയിരുന്നു.
ടി. മുത്തുരാജിന്റെ കലാസംവിധാനവും നടരാജന്റെ വസ്ത്രാലങ്കാരവും പട്ടണം റഷീദിന്റെ മേക്ക്-അപ്പും ഇളയരാജയുടെ പിന്നണിസംഗീതവും ചിത്രത്തില്‍ മികവു പുലര്‍ത്തിയപ്പോള്‍ ഛായാഗ്രഹണത്തില്‍ ശരാശരി നിലവാരം പോലും കൈവരിക്കുവാന്‍ ക്യാമറ കൈകാര്യം ചെയ്ത രാമനാഥ് ഷെട്ടിക്കും വേണുവിനുമായില്ല. അപൂര്‍വ്വം ചില രംഗങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, വയനാടന്‍ ഉള്‍ക്കാടുകളും മലനിരകളുമൊക്കെ മികവോടെ പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകര്‍ പിന്നിലാണ്. ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനത്തിനു ശരാശരി നിലവാരം മാത്രം. റെസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു പുതുമ ചിത്രത്തിനു നല്കുവാന് കഴിഞ്ഞിട്ടില്ല. വയനാടന്‍ കാടുകളിലെ രാത്രികളില്‍ പോലും കാടിന്റേതായ ശബ്ദങ്ങളുടെ സാന്നിധ്യം അറിയുവാനില്ല!
പാട്ട്, നൃത്തം, ആക്ഷന്‍
| [ 2/5 ]
|
|
ഒ.എന്‍.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചെരി, കാനേഷ് പൂനൂര് എന്നിവരെഴുതി ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ അനിവാര്യമല്ല. “ആദിയുഷസന്ധ്യപൂത്തതിവിടെ...” എന്ന ഗാനമാണ് അല്പമെങ്കിലും സിനിമയോടു ചേര്‍ന്നു പോവുന്നത്. “കുന്നത്തെ കൊന്നയ്ക്കും...”, “അമ്പും വില്ലും കൊമ്പും പാട്ടും...” എന്നീ ഗാനങ്ങള്‍ ശ്രവണസുഖമുള്ളവയാണ്. എന്നാല്‍ ഗാനരംഗങ്ങള്‍ തീര്‍ത്തും നിരാശാജനകമാണ്. കളരിപ്പയറ്റിലും മറ്റും ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന അമാനുഷിക രംഗങ്ങള്‍ക്ക് സ്വാഭാവികത കൈവരിക്കുവാന്‍ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്ത രവി ദെവാനായിട്ടില്ല. സ്ഥിരം സിനിമകളില്‍ കാണാറുള്ള ഇത്തരം പ്രകടനങ്ങള്‍ സംഘട്ടനരംഗങ്ങളില്‍ ഒഴിവാക്കുകയായിരുന്നു ഉചിതം.
നിഗൂഢമായ വനാന്തരങ്ങളിലെ ഒളിപ്പോരാട്ടങ്ങളും യുദ്ധനീക്കങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം നല്കുവാന് കഴിയുമായിരുന്ന ഒരു പ്രമേയമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടേത്. ലോകസിനിമയുടെ നിലവാരത്തിലുള്ള ഒന്നാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വിദേശ യുദ്ധചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും അങ്ങിനെയൊരു ധാരണ ചിത്രം കണ്ടിറങ്ങുമ്പോള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഒളിപ്പോരാട്ടങ്ങള്‍, യുദ്ധതന്ത്രങ്ങള്‍ എന്നിവയുടെയൊക്കെ തിരനാടകമെഴുതുവാനും ആ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ സംവിധായകന് ആവശ്യമായ ഉപദേശങ്ങള്‍ നല്കുവാനും പ്രാപ്തരായ വിഷയവൈദഗ്ധ്യമുള്ളവരെ ചിത്രത്തില്‍ സഹകരിപ്പിക്കേണ്ടിയിരുന്നു. ഇത്രയും സാമ്പത്തികവും മനുഷ്യപ്രയത്നവും ചിലവിട്ട് പുറത്തിറക്കിയ ഒരു ചിത്രമായിട്ടു കൂടി, വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെറിയ ആക്ഷന്‍ ചിത്രങ്ങളുടെയത്രപോലും പൂര്‍ണത കൈവരിക്കുവാന്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്ക് കഴിയാത്തത്, സിനിമയിലെ സാങ്കേതികസാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ നമുക്കുള്ള പരിമിതികള്‍ വ്യക്തമാക്കിത്തരുന്നു. പഴശ്ശിരാജയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനുതകുന്ന ഒരു ചരിത്രാഖ്യായിക എന്നരീതിയില്‍ നോക്കിയാല്‍, ദേശസ്നേഹിയായ ഒരു നാട്ടുരാജാവിന്റെ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിക്കെതിരായ ചില ഒളിപ്പോരാട്ടങ്ങളല്ലാതെ ഈ ചിത്രത്തില്‍ എന്താണുള്ളത്? ഇരുപതുവര്‍ഷം മുന്പിറങ്ങിയ ‘ഒരു വടക്കന്‍ വീരഗാഥ’യുടെയത്രയും പോലും മികവ് ഒരു സിനിമയെന്ന നിലയില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’യ്ക്ക് കൈവരിക്കുവാനായിട്ടില്ല. ഹരിഹരന്, എം.ടി. വാസുദേവന്‍ നായര്‍, റെസൂല്‍ പൂക്കുട്ടി എന്നിങ്ങനെ പേരുകളുടെ പെരുമയില്‍ അധികം പ്രതീക്ഷവെയ്ക്കാതെ കാണുവാന്‍ പോയാല്‍, നിരാശ തോന്നില്ലാത്ത ഒരു സാധാരണ ചിത്രം എന്നതിനപ്പുറം ഒരു വിശേഷണവും ഈ ചിത്രം അര്‍ഹിക്കുന്നുമില്ല.
അനുബന്ധം
• കലയും സംസ്കാരവും / സിനിമ
• Pazhassi Raja (film) - Wikipedia
• പഴശ്ശിരാജ - വിക്കിപീഡിയ
• Pazhassi Raja - Wikipedia
പിന്കുറിപ്പ്
ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളസിനിമാ വെബ്സൈറ്റുകളുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടേത്. ഉള്ളടക്കം ശുഷ്കമാണെങ്കില്‍ തന്നെയും; ചിത്രങ്ങളും വിവരണങ്ങളും മറ്റ് വിവരങ്ങളും പല പേജുകളിലായി ലിങ്ക് ചെയ്യുക എന്നതിനപ്പുറം രസകരമായി വെബ്സൈറ്റ് വിഭാവനം ചെയ്ത അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
Description: - A Malayalam (Malluwood) film directed by Hariharan; Starring Mammootty, Sarath Kumar, Kanika, Padmapriya, Manoj K. Jayan, Suresh Krishna, Suman, Lalu Alex, Devan, Captain Raju, Harry Key, Mamukkoya, Thilakan, Nedumudi Venu, Jagathy Sreekumar, Jagadeesh; Produced by Gokulam Gopalam; Written by M.T. Vasudevan Nair; Screenplay and Dialogues by M.T. Vasudevan Nair ; Camera (Cinematography) by Ramanath Shetty, Venu; Editing by A. Sreekar Prasad; Art Direction by T. Muthuraj; Stunts (Action) by Ravi Dewan; Background Score by Ilayaraja; Sound Effects by Resul Pookutty; DTS Mixing by ; Titles by ; Make-up by Pattanam Rasheed; Costumes by Natarajan; Lyrics by O.N.V. Kurup, Girish Puthencheri, Kanesh Punur; Music by Ilayaraja; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 17 2009 Release.
--
എം.ടി. വാസുദേവന്‍ നായര്‍ - ഹരിഹരന് എന്നിവരൊരുമിക്കുന്ന പുതിയ ചിത്രം; മമ്മൂട്ടി, ശരത് കുമാര്‍, കനിക, പത്മപ്രിയ തുടങ്ങിയവര്‍ അണിനിരക്കുന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഓഫ് ഒന്ന് - ആരാധന കൂടിക്കൂടി തിയേറ്ററിനുള്ളില്‍ സിനിമ നടക്കുമ്പോള്‍ പടക്കം പൊട്ടിക്കല്‍, മത്താപ്പ് കത്തിക്കല്‍ വരെയായി. തികച്ചും ഗുരുതരമായ അവസ്ഥയാണിത്. ആരാധക ശല്യം നിമിത്തം സാധാരണക്കാര്‍ക്ക് ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ കയറാന്‍ വയ്യാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇത്തരം നിരുത്തരവാദിത്തപരമായ, അപകടകരമായ ആരാധനപ്രകടനങ്ങളില് നിന്നും ആരാധകര്‍ വിട്ടു നില്‍ക്കണം എന്നൊരു അപേക്ഷയുണ്ട്.
ഓഫ് രണ്ട് - ഇത്രയും തിരക്കുള്ളപ്പോളും തിയേറ്ററില്‍ എ.സി. ഇടാതിരിക്കുക, സാങ്കേതിക തകരാറുകള്‍ മൂലം ശബ്ദം/ചിത്രം എന്നിവ ഇടയ്ക്കിടെ മുറിയുക, പ്രൊജക്ടര്‍ ഓഫാക്കേണ്ടി വരുമ്പോള്‍ റീല്‍ പിന്നിലേക്ക് റോള്‍ ചെയ്ത് കണ്ടു നിര്‍ത്തിയതു മുതല്ക്കു കാണിക്കുവാന്‍ ശ്രദ്ധിക്കാതിരിക്കുക; ഇങ്ങിനെയുള്ള പ്രകോപനങ്ങള്‍ തിയേറ്ററുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവാതിരിക്കുകയും വേണം.
--
You are doing a wonderful job Haree and there are a lot of people including myself depending your reviews to conclude a decision to watch/not to watch a movie..!
ReplyDeleteJust one thing i wanted to mention is,for whatever reason/justification,the rating variation on Hello (7.25) and Pazhassiraja (6.00) is the one that i can't digest from this blog..!
Sorry (no malayalam font available :)
Hari... thanee parayunna pole pazhassirajayude kuttikalam muthal kanikkenda avasyamundayirunnu ennu enikku thonnunnilla.oru karyam manssilakkendathu 1793 -1805 vareyulla pazhassiyude charithramanithu. Pinne kathayum kathapthrangalum enna sectionil hari chodikkunna chodyangalkkellam utharam ee chithrathil thanneyundu. iniyenkilum theatril padam kanumbol urangunna swabhavam niruthan sramikkuka.
ReplyDeleteente nottathil ee padathe compare cheyyendathu 100millions mele muthal mudakki edukkunna hollywood filmsnodu alla. ivide 50um 100um crore mudaki edukkunna so called brahmanda chavarukalodanu. 3 hours and 15mins preshakare mushippikkathe pidichiruthan kazhiyunnu ennathu thanneyanu MT yude vijayam.
വയനാടന്‍ കാടുകളിലെ രാത്രികളില്‍ പോലും കാടിന്റേതായ ശബ്ദങ്ങളുടെ സാന്നിധ്യം അറിയുവാനില്ല.ലോകസിനിമയുടെ നിലവാരത്തിലുള്ള ഒന്നാണിതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, വിദേശ യുദ്ധചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും അങ്ങിനെയൊരു ധാരണ ചിത്രം കണ്ടിറങ്ങുമ്പോള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല"
ReplyDeleteസായിപ്പ് അപ്പിയിടുന്നത് മാത്രം മഹത്തരമെന്ന് പറയുവാന്‍ ഇതേപോലുള്ള കുറച്ചുപേരുണ്ടായാല്‍ മതിയല്ലോ.അല്ല മാഷേ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാണ്.പത്തിരുപത്തേഴു കോടി മുടക്കി കഷ്ടപ്പെട്ട് ഒരു പടം പിടിച്ചു തിയേറ്ററില്‍ എത്തിക്കുമ്പോള്‍ 40 കുലുവയുടെ ടിക്കറ്റുമെടുത്ത് അത് കണ്ട് പഴശ്ശി പഴങ്കഞ്ഞി കുടി നിര്‍ത്തിയിട്ട് നൂഡില്‍സ് തിന്നാന്‍ തുടങ്ങിയതെന്തുകൊണ്ട്,മുറിബീടി വലി നിര്‍ത്തിയിട്ട് ഫില്‍റ്റര്‍ സിഗററ്റ് വലിച്ചുതുടങ്ങിയതെന്തുകൊണ്ട്,ബ്രിട്ടീഷുകാരുമായി പോരാടി മരിക്കുന്നതിനു മുമ്പ് പഴശ്ശിക്കൊരു ചിന്നവീട് സെറ്റപ്പുണ്ടായിരുന്നോ എന്നെല്ലാം വിശദമാക്കണമെന്ന് പറയുവാന്‍ നമ്മളാരാ.ഇനി ഇതും വായിച്ച് ഓരോരുത്തരായി വരും."വായിച്ചതു നന്നായി ഇനി കാണണ്ടല്ലോ","സത്യം ഹരി എനിക്കും ഇതെല്ലാം തന്നെ തോന്നി" .ഓരോരോ ആധുനിക നിരൂപകന്മാര് വന്നേക്കുന്നു. കഷ്ടം തന്നെ........
സിനിമ കണ്ട് വന്നിട്ട് അഭിപ്രായം പറയാം.:)
ReplyDeleteI Think it is so cheap this review.. I cant agree with any of your views. Yes Its your personal views. but for me This movie is best movie ever made in malayalam. sorry man everybody having different opnion every website like, sify,nowrunning,webdunia,rediff everybody says movie is one of the best. for you it is only ordinary. sorry man.
ReplyDeleteഹലോ ഹരിയേ,
ReplyDeleteലൌഡ് സ്പീക്കറിനു പത്തില്‍ ആറ്: അതായത് ലൌഡ് സ്പീക്കറിനൊപ്പം നിര്‍ത്താന്‍ പറ്റുന്ന ഒരു സിനിമയാണ് “പഴശ്ശിരാജ” എന്നാണോ?
കാണാക്കണ്മണി: ഹെന്റമ്മോ...ആ മഹാസിനിമയ്ക്കും മാര്‍ക്ക് ആറ്. പഴശ്ശിരാജ കാണാകണ്മണിയ്ക്കൊപ്പം പിടിച്ചു നില്ക്കുന്നുവോ? മഹാത്ഭുതം തന്നെ.
പാസ്സഞ്ചര്‍: ഏഴരമാര്ക്ക്. പഴശ്ശിരാജായേക്കാള് വിശേഷപ്പെട്ട സില്മ തന്നെ പാസ്സഞ്ചര്‍. ശ്രീനിവാസന്റെ സിനിമ ഇന്നി കാണില്ലാ എന്ന് പലരേകൊണ്ടും തീരുമാനപെടുപ്പിയ്ക്കാന് ആ സിനിമയ്ക്ക് കഴിഞ്ഞു. അതൊരു മഹത്തായ കാര്യം തന്നെ. ആ സില്മയ്ക്ക് ഏഴരമാര്ക്ക് പോരായിരുന്നു!
ടു ഹരിഹരനഗര്‍: മനുഷ്യനെ രണ്ടര മണിക്കൂര്‍ വട്ടാക്കിയതിനു 7.2 മാര്‍ക്ക് നല്‍കിയത് എന്തുകൊണ്ടും തികച്ചും ഉചിതം തന്നെ.
ഹലോ ഹരീ...
ആ ഹലോയ്ക്ക് കൊടുത്ത ഏഴര മാര്‍ക്കുണ്ടല്ലോ അതൊരു ഒന്ന ഒന്നര കൊടുപ്പായിപ്പോയി.
സംഗതികള്‍ അങ്ങിനെയാകുമ്പോള്‍ “പഴശ്ശിരാജാ” ഹരിയുടെ കണ്ണില്‍ ഇങ്ങിനെ ആകാതിരുന്നായിരുന്നേല് അതായിരുന്നു മഹാത്ഭുതം!
മുഴുവനായി വായിച്ചു. കമന്റുകള്‍ വായിച്ചില്ല.നല്ല സമഗ്രതയോടെയുള്ള നിരൂപണം.മനോഹരമായി എഴുതിയിരിക്കുന്നു.
ReplyDeleteസിനിമ കണ്ടറിയേണ്ടതിനാല് ബാക്കി കണ്ടതിനു ശേഷം.
അതിനു മുന്‍പ് നല്ലൊരു അവതാരിക തന്നതില്‍ സന്തോഷം. നന്ദി.
Haree,
ReplyDeletehariye kurichundayirunna aa mathippu poyikkitti ennu parayunnathil veruppu thonnaruth..ee review hariyude view aanu ennokke ariyam..ennalum Rasool ppookkutyyude sound mixingum gana vibhagavum okke moshamayi ennu paranjaal oru sadharana prekshakan enna nilakku polum athangeekarikkuvan kazhiyilla..ee chithrathinte sound effect oru anubhoothi thanneyayirunnuvennu kanadavarellam paranjathaanu..hari padam etho oolamenja kottakayil ninnumanu kandathennu thonnunnu...ethayalum ini hariyude blog sandharshikkunnathinte frequency kurakkam..veruthe enthina time waste aakkunnathu..
:-)
ReplyDeleteമറ്റു ചിത്രങ്ങളോടുള്ള താരതമ്യങ്ങള്‍ക്ക് മുന്‍പ് പലപ്പോഴും കാര്യകാരണസഹിതം മറുപടി നല്കിയിട്ടുള്ളതുമാണ്. ചുരുക്കത്തില്‍; ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുമായി താരതമ്യത്തിനു സാധുതയുള്ള ഒരു യുദ്ധചിത്രം / ചരിത്രസിനിമ, ചിത്രവിശേഷം തുടങ്ങിയതിനു ശേഷം ഇറങ്ങിയിട്ടില്ല. ഓരോ ചിത്രത്തിന്റെയും സ്വഭാവരീതിയനുസരിച്ച് വിലയിരുത്തുന്നതും വ്യത്യസ്തമായാവും.
@ Kiranz..!!,
Thank you. :-)
@ kumar,
ചോദ്യങ്ങള്‍ക്ക് ചില ഉത്തരങ്ങള്‍ സിനിമയിലുണ്ട്, (ബ്രിട്ടീഷുകാരോട് ചേര്‍ന്ന് ടിപ്പുവിനെ എതിര്‍ത്തത് ശരിയായില്ല എന്ന ആത്മഗതം തുടങ്ങിയവ) എന്നാല്‍ ആ ഉത്തരങ്ങളിലേക്ക് പഴശ്ശി എങ്ങിനെയെത്തി എന്നു ചിത്രം പറയുന്നില്ല. പഴശ്ശിയെക്കുറിച്ചുള്ള സിനിമയാണെങ്കില്‍, പഴശ്ശിയെ പ്രേക്ഷകനു മനസിലാക്കുവാനാവണം. ആ ഒരു മനസിലാക്കല്‍ സിനിമയില്‍ നിന്നും ലഭിക്കുന്നില്ല. അതില്ലാത്ത ഒരു ചിത്രത്തിന്റെ തിരക്കഥ മഹത്തരമെന്നു പറയുവാന്‍ കഴിയുമെന്നു തോന്നുന്നില്ല.
@ sreekuttan,
കമന്റിലെ വികാരം മനസിലായി. വിവേകം കാണുവാനില്ലാത്തതിനാല് മറുപടി പറയുവാനാവില്ല. നന്ദി. :-)
@ യാരിദ്|~|Yarid,
നന്ദി. :-)
@ Vinu,
This movie is the best movie ever made in Malayalam? :-O Yes, it is an ordinary movie for me. Difference in opinion is OK. Thank you. :-)
@ അഞ്ചല്ക്കാരന്,
:-) നന്ദി. പറഞ്ഞുവരുമ്പോള്‍ പഴശ്ശിക്ക് 10ലും കൂടുതല്‍ കൊടുക്കണമെന്നായിരുന്നു അഭിപ്രായമെന്നു തോന്നുമല്ലോ! കാരണം 25 കോടി മുടക്കി, പഴശ്ശിയുടെ കഥ പറഞ്ഞു, പ്രഗല്ഭര് ഒരുമിച്ചു! (ഇതൊന്നും എനിക്ക് ഒരു സിനിമ നന്നെന്നു പറയുവാനോ / പറയുവാതിരിക്കുവാനോ കാരണമല്ല! എന്തുകൊണ്ടാണ് ഈ ചിത്രം മികച്ചത് എന്നു താങ്കള്‍ കരുതുന്നത് എന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.)
@ chithrakaran:ചിത്രകാരന്,
തീര്‍ച്ചയായും കണ്ടതിനു ശേഷം അഭിപ്രായം പറയൂ. :-)
@ Yoonus saleem kvm,
:-) ഗാനങ്ങള്‍ മോശമെന്നു ഞാന്‍ പറഞ്ഞിട്ടില്ല; ചിത്രത്തിനു ചേരുന്നില്ല, ഗാനരംഗങ്ങള്‍ ഒട്ടും നന്നായില്ല - ഇത്രയും പറഞ്ഞിട്ടുണ്ട്. പിന്നെ, റെസൂല്‍ പൂക്കുട്ടി റിക്കാര്‍ഡിനും ശേഷം യുദ്ധരംഗങ്ങള്‍ മാത്രം പുനഃസൃഷ്ടിച്ചു എന്നാണ് കേട്ടത്. എങ്ങിനെയായാലും ഈ ചിത്രം അദ്ദേഹത്തിന്റെ മികച്ച ഒരു വര്‍ക്കാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇളയരാജയുടെ പിന്നണിസംഗീതം നന്നായിരുന്നു താനും.
--
Eda, you should have said how this movie is trying to reshape the industry in some way. The visibility it has given to our cinema and also how it may create a new market. Probably while reviewing it you may have compared it with world cinema. But also compared to regional cinema or Bollywood this cinema maybe trying to do some new things. Probably you should have tried to throw some light on that. A review is not only about likes and dislikes it also determines in a certain sense how the cinema is received. In that sense probably in films like this which is releasing with about 600 odd prints as opposed to 100 odd normally is trying to do certain things. Probably you should have been a little watchful in that sense.
ReplyDeleteസുരജിനെ ഒഴിവാക്കിയത് ശരിയായില്യ , കൊട്ടാരം വിദൂഷകനായിട്ടു ഇടാമായിരുന്നു
ReplyDeleteindian swaathamdrya charithrathinu theepori veenayidam thanne.. nissamsayam parayam.... pazhassi raaja vijayikkatte..
ReplyDeleteഒരൊന്നൊന്നര നിരൂപണം തന്നെ ഹരിസാറേ. എല്ലാരും നല്ലതെന്ന് പറയുന്നു എന്ന് കരുതി സഖാവും അങ്ങിനെ പറയണം എന്നല്ല. പക്ഷെ ഇങ്ങിനെ തന്നെ വേണം എഴുതാന്‍ എന്ന മുന്‍വിധി ചേട്ടായിക്ക് ഉണ്ടായിരുന്നു എന്നത് സത്യം. സായിപ്പിന്റെ ഉച്ചിഷ്ടം തന്നെ മഹത്തരം എന്ന് കരുതുന്ന ഇത്തരം ആസ്ഥാന നിരൂപകര്‍ നീണാള്‍ വാഴട്ടെ.
ReplyDelete@ James Michael,
ReplyDeleteIt is your first comment and thank you for that. :-) What type of change is this movie going to make to the industry? (I think you should write an article on this. :-)) If it is about producers investing more, it is not going to happen. Then about the quality of the work, simply I am not satisfied with the output. There are a lot to improve in many areas. Is this way (as shown in film) a Guerilla warfare is accomplished?
@ പുലിക്കുട്ടി, girishvarma
:-)
@ FR,
സത്യത്തില്‍ ആദ്യത്തെ പാരഗ്രാഫ് സിനിമ കാണുന്നതിനു മുന്‍പ് എഴുതിയിരുന്നു. “...നായകനാവുന്ന ‘കേരളവര്‍മ്മ പഴശ്ശിരാജാ’യും ചേരുന്നത്... ...നിയോഗമാണ് ‘കേരളവര്‍മ്മ പഴശിരാജാ’യിലൂടെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നത്.” - ഇങ്ങിനെയാണ് എഴുതിവെച്ചത്. അതിങ്ങനെ മാറ്റി എഴുതേണ്ടി വന്നതില്‍ എനിക്കും സങ്കടമുണ്ട്! :-( (മുന്‍വിധി എനിക്കുണ്ടായിരുന്നു എന്ന FR-ന്റെ നിലപാടിനു മറുപടി പറഞ്ഞതല്ല; മനസിലാക്കലുകള്‍ എത്ര വിദൂരമാണെന്ന് സ്വയമൊന്ന് ആലോചിച്ചതാണ്. :-))
(സായിപ്പ് ചെയ്യുന്നതെല്ലാം മഹത്തരം എന്നു കരുതുന്നതിലെ അതേ പ്രശ്നം തന്നെ സായിപ്പ് ചെയ്യുന്നതെല്ലാം വിലകുറച്ചു കാണുന്നതിലുമുണ്ട്.)
--
6 മാര്‍ക്ക് അത്ര ദഹിച്ചിട്ടില്ല.. :-D ഏതായാലും പടം കാണാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല. കണ്ടിട്ട് പറയാം. പക്ഷെ “പഴശ്ശിരാജ” ഇങ്ങനെയൊക്കെ ആയിരിക്കണം എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു എന്ന് തോന്നി പോകുന്നു, അത് പോലെ ഒരുപാട് പ്രതീക്ഷകളുമായി പോയത് പോലെയും (ഈ റിവ്യൂ വായിച്ചിട്ടും എന്റെ പ്രതീക്ഷകള്‍ ഇപ്പോഴും വാനോളം ഉയരത്തില്‍ തന്നെ!) :-)
ReplyDeleteഓ.ടോ: ആലപ്പുഴയിലാണോ അതോ തലസ്ഥാനത്തോ കണ്ടത്?
ഹരീ,
ReplyDeleteടിപ്പു മലബാര്‍ വിട്ട ശേഷം , ടിപ്പുവിനെ തുരത്താനായി ബ്രിട്ടീഷുകാരുമായി ചേര്‍ന്നു. എന്നാല്‍ പൊതു ശത്രുവായ ടിപ്പു പോയതിന് ശേഷം പഴശ്ശിയുടെ അമാവനാണ് ബ്രിട്ടീഷുകാര്‍ കരം പിരിവിനുള്ള അധികാരം കൊടുത്തത്. ഇതില്‍ അത്മാഭിമാനത്തിന് ക്ഷതമേറ്റ പഴശ്ശിരാജ അവസാനം ബ്രിട്ടീഷുകരുമായി യുദ്ധം ചെയ്ത് അവസാന ആത്മഹത്യ ചെയ്തൌ എന്നതാണ് ചരിത്രം .എന്നാല്‍ ബ്രിട്ടീഷുകാരുമായിട്ടുള്ള യുദ്ധം മാത്രമേ പൊലിപ്പിച്ചു കാട്ടാന്‍ ഒക്കൂ. അതിന് ഉമുമ്പുള്ളതെല്ലാം സ്വാതന്ത്യ സമരത്തില്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് എന്ന് നമ്മളും മനസ്സിലാക്കണം.
ഇന്ത്യയിലെ സ്വാതന്ത്യ സമര ചരിത്രത്തില്‍ എല്ലാ രാജക്കന്മാരും ഒന്നുകില്‍ ബ്രിട്ടീഷുകാര്‍ക്ക് ആദ്യത്തില്‍ സാമന്തപ്പണി ചെയ്തു അവര്‍ക്ക് അവരുടെ അധികാരമയിരുനു പ്രധാനം പക്ഷെ ബ്രിട്ടീഷുകാര്‍ എല്ലാ കോളനികളും ഒരൊറ്റ ബ്രിട്ടീഷ് അധികാരത്തിന് കീഴിലാക്കിയപ്പോള്‍ ഈ നാട്ടുരാജാക്കന്മാരുടെയും നായര്‍ പ്രമാണിമാരുടെയും കഞ്ഞി കുടി മുട്ടി. പിന്നെ അവരും ബ്രിട്ടീഷുകാര്‍ക്ക് എതിരായി. തങ്ങളുടെ അധികാരം പോകും വരേക്കും സായിപ്പിനെ സഹായിച്ചവര്‍ പിന്നീട് തിരിഞ്ഞു കുത്തിയത്. ബ്രിട്ടനെതിരെയുള്ള എല്ലാ പോരാട്ടങ്ങള്ഊം നമ്മള് സ്വാതന്ത്യ സമരത്തില്‍ എണ്ണൂന്നു എന്ന് മാത്രം. ത്ധാന്‍സി റാണീയായാലും,പഴശ്ശിരാജയായാലും, വേലുതമ്പി ദളവയായാലും തങ്ങളുടെ അധികാരം അവസാനിക്കും എന്ന ഘട്ടത്തില്‍ മാത്രമാണ് വൈദേശികരോട് ഏറ്റുമുട്ടാന്‍ തയ്യാറായത്. അല്ലെങ്കില്‍ ഈ രാജാക്കന്മാര് എല്ലാം കൂടിയാല്‍ നമുക്ക് എന്നേ സ്വാതന്ത്യം ലഭിച്ചേനെ.
ഹരിയുടെ സംശയങ്ങള്‍ അഭ്രപാളികളിലാക്കിയാല് ഈ പടത്തിന് പിന്നെ സ്വാതത്ര്യസമര്ത്തിന്റെ കൂട്ടത്തില്‍ എണ്ണാന്‍ പറ്റിയെന്ന് വരില്ല.
The writer of this review has got good writing skills and language. But i must say that, please refrain from writing movie reviews. This review sucks. Sucks Big Time. The movie is one of the best is recent times. Otherwise it wouldn't have got one round of applause after it ended. I saw this movie the first day itself. And here is my review - http://www.arunthomaskb.com/tweets/2009/10/17/pazhassiraja-review-its-an-instant-superhit/
ReplyDeleteസായികുമാര്‍ ഏഷ്യാനെറ്റ് പഴശ്ശി സീരിയലില്‍ മമ്മൂട്ടിയേക്കാളും നന്നായി അഭിനയിച്ചിരുന്നു എന്നു കേട്ടു. ശെരിയാണോ ആവോ :) :) :)
ReplyDeleteശരത്കുമാറിനും, പത്മപ്രിയക്കുമാണു മൊത്തം കൈയ്യടി അവര്‍ തകര്‍ത്തഭിനയിച്ചു എന്നും വായിച്ചു. ശരത്കുമാര് ഒക്കെ അത്ര വലിയ അഭിനയമാണോ?
പടത്തിനു 27 കോടി എന്നൊക്കെ പറഞ്ഞാ കുറേ പേട്ടകള്‍ വിശ്വസിക്കും. 27 കോടി എന്നു പറഞ്ഞാ ഗോകുലം ഗോപാലന്റെ ടാക്സൊക്കെ കുറഞ്ഞു കിട്ടും, കാരണം അതെന്തായാലും കളക്റ്റ് ചെയ്യില്ല. ഹിന്ദിയിലും, തമിലിലും എന്തായാലും ഈ പടം നാലു ദിവസത്തില്‍ കൂടുതല്‍ ഓടില്ല. സിനിമയെ ഉദ്ദരിക്കാനാ ഇത്രയും പൈസ കൊടുത്ത് ഗോകുലം ഈ പടം എടുത്തത് എന്നു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസം ആണു. ഇങ്ങെരു മുന്‍പു എടുത്ത പടങ്ങള്‍ ഒക്കെ ക്ലാസിക്കല്ലായിരുന്നോ. എന്നിരുന്നാലും ഗോകുലത്തിനു ഇത്രയും പൈസ മുടക്കി മലയാളത്തില്‍ ഒരു പടം എടുത്തതിനു അഭിനന്ദനങ്ങള്‍.
പടം സൂപ്പര്ഹിറ്റിലേക്കെന്നൊക്കെ പറഞ്ഞു അലറി വിളിച്ചു നടക്കുന്നവരോട് ഒരു ചോദ്യം. 27 കോടി ആണു മുതല്‍ മുടക്കെങ്കില് എത്ര മാസം എത്ര തിയേറ്ററില്‍ ഹൌസ്ഫുള് ആയി ഓടണം അതിന്റെ പകുതി കലക്ട് ചെയ്യാന്‍?? ഒരൊറ്റ ദിവസം കഴിഞ്ഞപ്പോളേക്കും ബെര്‍ളി തോമസടക്കം പടത്തിനെ സൂപ്പര്‍ഹിറ്റ് എന്നു വിളിച്ചു കഴിഞ്ഞു!
ReplyDeleteപടം ഇറങ്ങുന്നതിന് മുന്‍പ് തന്നെ കാണാന്‍ തീരുമനനിച്ഷിരുന്നു. ഏതായാലും കാണാതിരിക്കുന്നില്ല. മോഹിച്ചുപോയില്ലേ. രണ്ടാഴ്ച കഴിയട്ടെ. ഏതായാലും ഇപ്പോള്‍ നിരൂപണം എഴുതിയത് നന്നായി. അമിത പ്രതീക്ഷ ഒഴിവായല്ലോ
ReplyDeleteപഴശ്ശിരാജ കണ്ടു വന്നതേയുള്ളൂ. ഇതൊരു ലോകസിനിമയുടെ നിലവാരത്തിലുള്ള ഒന്നാണെന്ന് പറയുന്നവനെ ഓടിച്ചിട്ട് തല്ലണം. സാങ്കേതിക മികവ് ഒട്ടും തന്നെയില്ലാത്ത ഒരു ചിത്രം, മനോഹരമായി ചെയ്യാൻ കഴിയുമായിരുന്ന ഒരു സിനിമയെ ഇത്രയും മോശമാക്കിയെടുക്കാം എന്ന് കണ്ടെത്തി അത് പോലെ തന്നെ ചെയ്തിട്ടുണ്ട്..!
ReplyDeleteഇന്റർവെൽ വരെയുള്ള ഭാഗം മുഴുവൻ നാടകം കാണുന്ന പ്രതീതിയായിരുന്നു, ഇന്റർവെലിനു ശേഷമാണ് ഇതൊരു സിനിമയാണെന്ന് മനസ്സിലായത്. നല്ല സാങ്കേതിക മികവോടെ വളരെ മികച്ചതാക്കിയെടുക്കാൻ പറ്റുമായിരുന്ന ഒരു കഥയെ നമുക്കിത്രയെ ചെയ്യാൻ കഴിയു എന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിയ ഒന്നായിട്ടെ തോന്നിയുള്ളൂ,സംവിധായകനും തിരക്കഥാകൃത്തിനും മേനി പറഞ്ഞ് നടക്കാൻ മാത്രം കൊള്ളാം. ഹരിയെഴുതിയത് പോലെ ഇതേ കഥാ തന്തുവില്പെടുന്ന ഏതെങ്കിലുമൊരു വിദേശ ചിത്രം കണ്ടിട്ടുള്ളവർക്ക് പഴശ്ശിരാജ അത് പോലെ സാങ്കേതികമികവുള്ളതാണെന്ന് പറയില്ല. യുദ്ധമൊക്കെ കോളേജ് സ്റ്റുഡന്റ്സിന്റെ കൂട്ടത്തല്ല് പോലെ തോന്നി. അവസാനത്തെ യുദ്ധരംഗമൊഴിച്ച്..!
ശബ്ദമിശ്രണത്തിൽ റസൂൽ പുക്കുട്ടി കലക്കി. ചുമ്മാതല്ല പൂക്കുട്ടീക്ക് ഓസ്ക്കാർ കിട്ടിയത്. മമ്മൂട്ടീയെക്കാളും നന്നായി ശരത്കുമാറൂം, മനോജ്കുമാറും അഭിനയിച്ചിരിക്കുന്നു, അത് പോലെ പത്മപ്രിയയും. മാക്കമായി അഭിനയിച്ച പെങ്കൊച്ചാണെങ്കിൽ ശരിക്കുമൊർ മാക്കാൻ തന്നെ. കുറച്ച് ഉണക്ക സായിപ്പന്മാരെ എവിടുന്നോ പെറുക്കീകൊണ്ട് വന്നിട്ടുണ്ട്, നല്ല ഒന്നാന്തരം അഭിനേതാക്കളായ സായിപ്പന്മാരുടെ പേരു കളയിക്കാനായിട്ട്.
ഹോളിവുഡ് ചലചിത്രങ്ങൾ കണ്ടീട്ടുള്ളവർ ഒരിക്കലുമിതൊരു നല്ല യുദ്ധചിത്രമാണെന്ന് പറയില്ല. ഒരു ശരാശരി മലയാളം സിനിമ. അല്ലാതെ എടുത്ത് പറയത്തക്ക യാതൊരു മേന്മയും ഈ ചിത്രം കണ്ടീട്ട് തോന്നിയില്ല. ഹരിഹരനെയും എം ടിയെയുമൊക്കെ നല്ല കുറെ ഹോളിവുഡ് സിനിമ കാണിച്ച് കൊടുക്കണം.27 കോടിയൊക്കെ മുടക്കിയ സിനിമയാണെന്നായിരുന്നു കേട്ടത്. പക്ഷെ അതിന്റെ യാതൊരു ലക്ഷണവും സിനിമ കണ്ടീട്ട് തോന്നിയില്ല.
ബെൻഹറീനേക്കാളും മികച്ച ചിത്രമാണെന്ന് എവിടെയൊക്കെയൊ എം റ്റി വീരവാദം അടിച്ചതായി കേട്ടു...:):)
ജീവിതത്തിലാദ്യമായിട്ട് ബ്ലാക്കിൽരുപാ 200 കൊടൂത്ത് ടിക്കറ്റെടുത്ത് കണ്ട ഏക സിനിമ ഇങ്ങനെ വഴിയാധാരമായി പോയതിലുള്ള എന്റെ സങ്കടം എങ്ങനെ പറഞ്ഞ് തീർക്കും. പെട്രോൾ ചാർജും വേസ്റ്റ്:(
ഹരീ, ഈ സിനിമയെ വിലയിരുത്തിയെഴുതിയതില് ഏതായാലും ഒട്ടും നിക്ഷ്പക്ഷത തോന്നുന്നില്ല, പ്രത്യേകിച്ചും, ഹരിഹര്‍നഗര്‍ ആഭാസത്തിന് 7 മുകളില്‍ മാര്‍ക്ക് നല്‍കിയിടത്ത് പഴശ്ശിരാജായ്ക്ക് 6 മാര്‍ക്ക് നല്കിയതിനാല്! ഇന്ന് ഈ സിനിമ കണ്ടിരുന്നു. കുറേക്കാലത്തിനു ശേഷം കണ്ട ഒരു നല്ല സിനിമ എന്ന് സമ്മതിക്കുന്നതില്‍ എനിക്ക് ഏതായാലും ഒന്നും നഷ്ടപ്പേടാനില്ല! മൂന്നര മണിക്കൂറോളം നീണ്ട ഈ സിനിമയില്‍ പഴശ്ശിയുടെ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളെ മാത്രമേ പ്രധാനമായും ദൃശ്യവത്കരിച്ചിരുന്നുവെന്നുള്ളത് ഒരു വലിയകുറവാണോ? ഏതായലും താങ്കളുടെനിരൂപണത്തോട് വിയോജിക്കുന്നു.ഇത്തരത്തിലൊരു നിരൂപണം നടത്താന്‍ ഒരുപക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ വെള്ളാപ്പള്ളി മുതലാളി പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല! കൂടുതലൊന്നും പറയാനില്ല, പിറകേ മറ്റു പലരും പറഞ്ഞുകൊള്ളും! ഏതായാലും ഇത്തരത്തില്‍ ഒരു നല്ല സിനിമയെടുക്കാന്‍ ധൈര്യം കാട്ടിയ ഗോകുലം ഗോപാലന് ആശംസകള്‍!
ReplyDeletehai hari
ReplyDeleteaccidently i happen to read ur review.to b frank u r a dumbshell.from this review u just wanna prove that u r som kind of a genius bt sorry dear for a person who hav givn 7.2 ratin to hariharnagar and more or less same ratin to kanakanmani and other idiotic films its unforgivable to c this 6/10 ratings.if u don wanna approve a good film then just leave it y dissecting it with ur ignorance.i am sayin all thes coz i hav seen this film 2 day.and its one of the best i ve seen in my life time.so do somethin else rather than writin the reviews coz time is precious
njan ningalude review sthiramaayi vaayikunna oraalaanu....
ReplyDeletepakshee ee review... athu kaduthupoyi
sreenivaasan baargava charithathinte thirakatha ezhuthiyathu pole aanu ningal ee review ezhuthiyirkunnathu.... palarkum anagenayaanu
oru kaalam kazhinjaal pinne vimarsaka reethi sweekarikkuka ennathu... pakshe malayaala cinima niroopaka vargathil ningalku sthaanamilla ennu ningal thelliyichu...
enniku thonnunathu ee cinima ningal kandittilla ennaanu.... ithilum betham katta paara eduthu kakaan pokkunnathayirunnu
പണ്ട് പണ്ട് പഴശിരാജാ എന്നൊരു രാജാവ് മലബാറില്‍ ജീവിച്ചു മരിച്ചതു മമ്മൂട്ടിയ്ക്ക് ഇന്നു ഒരു സിനിമ അഭിനയിക്കനും ഗോപാലനു ടാക്സ് വെട്ടിക്കനും ഹ കഷ്ടം
ReplyDeleteപോസ്റ്റ് വായിച്ചു. നന്നായി എഴുതിയിരിക്കുന്നു. കമണ്റ്റുകളും വായിച്ചു. ഹരിക്കു കൂട്ടായി യാരിദിനെ മാത്രമെ കണ്ടുള്ളു. ഇവിടെ മലയാളം വേറ്ഷന് കാണാനുള്ള സ്കോപ്പ് പോലും ഇല്ലാത്തതിനാല്‍ ഹിന്ദി റിലീസിനായികാത്തിരിക്കുന്നു.
ReplyDeletecompletly agree with Hari..There is something missing in this movie..
ReplyDeletegood work haree.
ReplyDeletewe have to wait
for another magic.
A Malayalam film is always
A malayalam film,
what may happen.
nice review./ completely agree at u
ഹരീ
ReplyDeleteആര്‍ക്കും സിനിമയെടുക്കാന്‍ അവകാശമുള്ളതു പോലെ തന്നെ കാശു കൊടുത്തു ടിക്കറ്റെടുത്തു സിനിമ കാണുന്ന ആര്‍ക്കും തനിക്കു തോന്നുന്ന എന്ത് അഭിപ്രായവും എവിടെയും പറയാനുളള അവകാശവും ഉണ്ട്. പക്ഷെ ഈ എഴുതിവച്ചതില്‍ എന്തൊ മുന്‍വിധിയുള്ളത് പോലെ തോന്നുന്നു. താനിതെ എഴുതുകയുള്ളൂ എന്ന മുന്‍വിധി എനിക്കും ഉണ്ടായിരുന്നു. തന്റെ ഈ മാര്‍ക്കിടല്‍ റിയാലിറ്റി ഷോയിലിനി എന്നെങ്കിലും മലയാള സിനിമ തകരുന്നു, മരിക്കുന്നു എന്നൊക്കെ കിടന്നു താന്‍ കരഞ്ഞാല്‍ സത്യം മോനേ ഞാനൊരു ബ്ലോഗ് തുടങ്ങും തന്റെ ഈ പരട്ട റിയാലിറ്റി ഷോയിലെ ഒരൊ മാര്‍ക്കിനും ഈ ചേട്ടന് റിവ്യു എഴുതും. തന്നെ എഴുതി തോല്‍പ്പിക്കാനല്ല എന്റെ മനസ്സമാധാനത്തിന് വേണ്ടി.
ഹല്ല പിന്നെ
പാവം ഹരി, ഓരോ ജെനർ സിനിമകൾക്കും മാർക്കിടുന്നത് അതാത് ജെനറിലെ സിനിമകളുമായി താരതമ്യം ചെയ്ത് ആണെന്നും, തീമിനോട് നീതി പുലർത്തുന്ന കൊമേഴ്ഷ്യൻ ചിത്രങ്ങൾക്ക് മാർക്ക് കൂടുതൽ ലഭിക്കുന്നതും സ്വാഭാവികമാണെന്നും ഹരിയുടെ വായനക്കാരെ പറഞ്ഞ് മനസിലാക്കിക്കാൻ ആരും ഇല്ലാതെ പോയി :)
ReplyDeleteസീരിയസ് ആയ തീമുള്ള സിനിമ എത്ര മോശമായി ചിത്രീകരിച്ചാലും അതിനു കോമഡിപ്പടങ്ങളേക്കാൽ മാർക്ക് കൊടുക്കാൻ പാടില്ലെന്നാണ് മലയാളക്കരയിലെ നിയമം. അത് കൊണ്ട് ഋതു, പളുങ്ക് , തുടങ്ങിയ ജാഡപ്പടങ്ങൾക്ക് ഹലോ, കല്യാണരാമൻ തുടങ്ങിയ ജെനുവിൻ തമാശപ്പടങ്ങളേക്കാൾ മാർക്ക് കൊടുക്കേണമെന്നാണ് അതിന്റെ ഒരു ഇദ്...
തീമിനോട് നീതി പുലർത്തിയോ എന്നല്ല, തീം തമാശയില്ലാത്തതാണോ എന്നത് മാത്രമാണ് പടം നന്നാവാൻ ഉള്ള ക്രൈറ്റീരിയ :)
റിവ്യൂ നന്നായി ഹരീ. ഒരു ഐഡിയ കിട്ടി പടത്തെക്കുറിച്ച്. കാണാൻ ഉദ്ദേശിക്കുന്നില്ല :)
യാരിദിന്റെ കമന്റൂം കൊള്ളാം.. പക്ഷേ യാരിദേ മനോജ് കുമാർ എപ്പോളാണ് മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയത്? ;)
ഇതെങ്ങും ഒരിക്കലും ഒരു ഹിറ്റ് ആവല്ലേ എന്നായിരിക്കും നമ്മുടെ കോവാലന് ചേട്ടന്റെ പ്രാര്‍ത്ഥന. 27 കോടി എന്നൊക്കെ പറഞ്ഞു കുറേ പേട്ടു മമ്മുണ്ണി ഫാന്‍സിനെ പറഞ്ഞു പറ്റിച്ചേക്കുകയാ. എല്ലാരും കൂടി നല്ല സിനിമായ ബെന്‍ഹറും, ബ്രേവ് ഹാര്‍ട്ടും ഒന്നുമല്ല ഇതിന്റെ മുന്നില്‍ എന്നൊക്കെ പറഞ്ഞു പടം മെഗയാ ജിഗയാ എന്നൊക്കെ പറഞ്ഞെഴുതിയാല്‍ കോവാലന് ചേട്ടന് 27 കോടിക്കു മാത്രമല്ല അതില്‍ കുടുതലിനു കണക്കു കാണിക്കേണ്ടി വരും.
ReplyDeleteഅതു കൊണ്ട് ഇതു ഗോകുലം ചേട്ടന് ഹരിക്കു കാശു കൊടുത്തെഴുതിച്ചതല്ലേ എന്ന സംശയം എനിക്കൊണ്ട്. ഹരി സത്യം പറയണം, അല്ലെങ്കില്‍ ഞങ്ങള്‍ ബ്ലോഗേര്‍സ് പറയിപ്പിച്ചേ അടങ്ങൂ.
ഡിസ്ക്ലൈമര്‍: ഞാന്‍ മമ്മുണ്ണിയുടെ എല്ലാ പടവും പൊട്ടണം എന്നാഗ്രഹമുള്ള സിനിമാ പ്രേമിയാണു. അതിപ്പം അതെത്ര ലോകോത്തര സിനിമായായാലും. ങ്യാഹഹ :)
@ Balu..,..ബാലു,
ReplyDelete:-) അങ്ങിനെ ഒരു മുന്‍വിധിയും (ആക്ച്വലി അങ്ങിനെയൊരു മുന്‍വിധി എങ്ങിനെ ഉണ്ടാകും!) ഉണ്ടായിരുന്നില്ല. നന്നാവണം എന്ന് ആഗ്രഹിച്ചിരുന്നു, അത്ര മാത്രം. (ആലപ്പുഴ)
@ Joker,
പഴശ്ശിരാജയെക്കുറിച്ചുള്ള ചിത്രം എന്നു പറയുമ്പോള്‍ അവസാനകാലത്തെ ചില പോരാട്ടങ്ങള്‍ മാത്രമാവുന്നത് ശരിയല്ലല്ലോ! ഇനി പോരാട്ടങ്ങളാണ് ഹൈലൈറ്റ് ചെയ്യുന്നതെങ്കില്‍ അതര്‍ഹിക്കുന്ന രീതിയില്‍ മികവോടെ ചെയ്യേണ്ടതല്ലേ? കമന്റിനു നന്ദി. :-)
@ thoma,
Thank you for appreciating my language skills. But when you say my review sucks and your review is right, you are saying you are an expert in analysing movies. I don't think so! From your post, “Proud to be an Indian, Proud to be a Mallu and moreover Proud to be a Mammootty Fan” - True, I understand, why my post sucks bigtime!!! :-)
@ വിന്‍സ്,
എന്തോ സീരിയല്‍ ഞാന്‍ കണ്ടിട്ടില്ല. ഇത് ഗോകുലം ഗോപാലന്റെ ആദ്യ ചലച്ചിത്രമല്ലേ? സത്യത്തില്‍ ‘ബെന്‍ഹറും’, ‘ബ്രേവ് ഹാര്‍ട്ടു’മൊക്കെ ഇതിനു പിന്നിലാണെന്ന് ആരെങ്കിലും പറഞ്ഞുവോ? ആ വാര്‍ത്തയുടെ ലിങ്ക് എവിടെയെങ്കിലുമുണ്ടോ? അങ്ങിനെ പറഞ്ഞെങ്കിലത് അക്രമമായിപ്പോയി!
@ ഇബ്രാഹിം ചമ്പക്കര,
കാണാതിരിക്കേണ്ടതില്ല. ചിത്രം മോശവുമല്ല. പക്ഷെ, ലോകനിലവാരത്തിലുള്ള ചിത്രം തുടങ്ങിയ അവകാശവാദങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. കണ്ടതിനു ശേഷം അഭിപ്രായം പറയൂ.
@ യാരിദ്|~|Yarid,
നന്ദി. :-) പക്ഷെ, ശബ്ദമിശ്രണത്തില്‍ റെസൂല്‍ എന്തൊക്കെ ചെയ്തു എന്നു വ്യക്തമല്ല. യുദ്ധരംഗങ്ങളൊഴികെയുള്ള ഭാഗങ്ങളിലൊന്നും പൂക്കുട്ടി കൈവെച്ചിട്ടില്ല എന്നു തന്നെ കരുതുന്നു.
@ ഷാനവാസ് ഇലിപ്പക്കുളം,
:-) തീര്‍ച്ചയായും, ഇതൊരു മോശം സിനിമയല്ല. അങ്ങിനെ ഞാന്‍ പറഞ്ഞിട്ടുമില്ല. പക്ഷെ, ഇത് ലോകോത്തരമല്ല, തീര്‍ച്ചയായും വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുമുണ്ടായിരുന്നു. പോരാട്ടങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ എന്നത് ഒരു വലിയ കുറവല്ല. അപ്പോള്‍ ഇത് പൂര്‍ണ്ണമായും ഒരു യുദ്ധചിത്രമാവുന്നു, യുദ്ധരംഗങ്ങള്‍ക്ക് പ്രാധാന്യം കൂടുകയും ചെയ്യുന്നു, അതും ഒളിപ്പോരാട്ടങ്ങള്‍. ഈ രംഗങ്ങള്‍ തീര്‍ത്തും അപക്വമായി എന്നതാണ് ചിത്രത്തോടുള്ള മമത കുറയ്ക്കുന്നത്.
@ jani,
“it y dissecting it with ur ignorance.” - Seems you are an expert. Of course, I can only write according to my intelligence. :-) Anyway, it is not the best I've seen in my life time. I suggest you to watch more movies, not only from IN but from various other countries. Yes, I know I can utilize my time better doing something else rather than watching all these movies and write about them! :-)
(ഒരു ഓഫ് ടോപ്പിക്ക്. പൊട്ടക്കിണറ്റിലെ തവളയ്ക്ക് കിണറ്റിലെ ഒരു ചിരട്ട വെള്ളം മഹാസാഗരമാണെന്നു തോന്നും. അതല്ലെന്ന് കിണറിനു പുറത്തുള്ള ആരെങ്കിലും പറഞ്ഞാല്‍, അവര്‍ അജ്ഞരുമാകും!)
@ mammos,
"pakshe malayaala cinima niroopaka vargathil ningalku sthaanamilla ennu ningal thelliyichu..." - അങ്ങിനെയൊരു വര്‍ഗമുണ്ട്, ഇടയ്ക്കിടെ അതിലേക്ക് ആളെ ചേര്‍ക്കുവാന്‍ തെളിവെടുക്കാറുണ്ട് എന്നതൊക്കെ പുതിയ അറിവുകള്‍. എന്തായാലും അങ്ങിനെയൊരു വര്‍ഗത്തില്‍ പെടാത്തതില്‍ സന്തോഷമേയുള്ളൂ! :-)
@ ഉടുക്കാക്കുണ്ടന്‍, പ്രതീഷ്ദേവ്, മമ്മദ് ഷൈന്‍... Mohammed Shine,
:-) നന്ദി.
@ Jithendrakumar/ജിതേന്ദ്രകുമാര്‍,
ദേശസ്നേഹം, സമകാലീന സിനിമകളില്‍ നിന്നും വേറിട്ട പ്രമേയം, മാധ്യമങ്ങള്‍ പറഞ്ഞുറപ്പിച്ച ധാരണകള്‍; ഇവയൊക്കെയാവാം ചിത്രത്തെ അനുകൂലിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. കണ്ടതിനു ശേഷം അഭിപ്രായം പറയൂ... :-)
@ നിരുത്തരവാദി,
മുന്‍വിധിയെക്കുറിച്ച്, ഈ കമന്റില്‍ FR-നു കൊടുത്ത മറുപടി കാണുക. തീര്‍ച്ചയായും, ഞാന്‍ അങ്ങിനെ ഇനിയും പറഞ്ഞെന്നിരിക്കും. എഴുതി തോല്‍പ്പിച്ചാലും വിരോധമില്ല. നന്ദി. :-)
@ cALviN::കാല്വിന്,
“ഓരോ ജെനര്‍ സിനിമകള്‍ക്കും മാര്‍ക്കിടുന്നത് അതാത് ജെനറിലെ സിനിമകളുമായി താരതമ്യം ചെയ്ത് ആണെന്നും, തീമിനോട് നീതി പുലര്‍ത്തുന്ന കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ക്ക് മാര്‍ക്ക് കൂടുതല്‍ ലഭിക്കുന്നതും സ്വാഭാവികമാണെന്നും...” - ഇത്രയും വ്യക്തമായി ഞാനും പറഞ്ഞിട്ടില്ലെന്നു തോന്നുന്നു. കമന്റിനു പ്രത്യേകം നന്ദി. :-)
(കാണാതിരിക്കണ്ട. കണ്ടിട്ട് കാല്വിന്റെ അഭിപ്രായം തുമ്പപ്പൂവിലിടൂ... :-))
--
വെള്ളിയാഴ്ച തൊട്ടേ ഞാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു ഹരിയുടെ റിവ്യൂ വരാന്‍. ഇനി ഏതായാലും ഇത് ഞാന്‍ കാണില്ലാ. പ്രത്യേയ്കിച്ചു ജോണ്‍ വൂ -വിന്റെ റെഡ് ക്ലിഫ് ഒന്നും രണ്ടും ഭാഗം കഷ്ടപ്പെട്ട് downalod ചെയ്തു കണ്ട്, ത്രില്ലടിച്ചു നില്ക്കുന്ന ഈ സമയം. ഗ്രേറ്റ് ഒന്നുമല്ല. പക്ഷെ ഇത് പോലെ കുറച്ചു മസാല ചേര്‍ത്തുള്ള ഹിസ്റ്ററി പടങ്ങള്‍ എടുക്കുന്ന "ലോകോത്തര നിലവാരക്കാര്‍" ഒന്നു കാണേണ്ട പടമാണ്. കുറഞ്ഞ പക്ഷം 27 കോടി ലാഭിയ്കാമല്ലോ :D. പിന്നെ ഈ ഇളയരാജയെ പിടിച്ച് ഇതിന്റെ OST ഒന്ന് കേള്‍പ്പിയ്ക്കുകയും വേണം.
ReplyDeleteOT: എം ടി ഇത്ര മണ്ടനായോ? കഷ്ടം.
ഹരീ....ഗോകുലം അല്ലേ നമ്മുടെ ലോകോത്തര സംവിധായകന് തലയന്റെ അതിശയന്‍ എടുത്തത്??
ReplyDeleteപിന്നെ ബെന്ഹറിനേക്കാളും നല്ലതാ എന്നു പറഞ്ഞതു സാക്ഷാല്‍ എംടി തന്നെ ആണെന്നാണു ബ്ലൊഗിലൂടെ വായിച്ചറിഞ്ഞത്. ശരിയാണൊ എന്നറിയില്ല.
ഹരീ-യെ ഇപ്പോ 'ആന്റി മമ്മൂട്ടി' ആക്കിയോ? കുറച്ച് കാലം മുന്നേ വിന്‍സ് ഉള്‍പ്പെടെയുള്ള മോഹന്‍ലാല്‍ ഫാന്‍സ് എല്ലാം കൂടെ ചേര്‍ന്ന് മമ്മൂട്ടി ഫാന്‍ ആയി മാമോദിസാ മുക്കിയത് ഓര്‍മ്മ വരുന്നു!
ReplyDelete"പുലി വരുന്നേ.. പുലി വരുന്നേ" എന്നു പറഞ്ഞുള്ള പ്രീ പബ്ലിസിറ്റിയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം എന്ന് തോന്നുന്നു. കഥ,സംവിധാനം,കാമറ എല്ലാം ലോകോത്തരം എന്നല്ലായിരുന്നോ ഗീര്‍വ്വാണം!
പക്ഷേ 1-2 വര്‍ഷം കഷ്ട്ടപ്പെട്ട് പല ലൊക്കേഷനിലായി ഷൂട്ട് ചെയ്ത് സിനിമ റിലീസ് ചെയ്യാനെടുത്ത എഫര്‍ട്ടിന് ഒരു കൈയ്യടി. അത് പ്രതീക്ഷിച്ച റിസല്‍ട്ട് ഉണ്ടാക്കിയില്ല എന്നറിഞ്ഞതില്‍ വിഷമമുണ്ട്. എന്തായാലും ഇവിടെ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ ഉറപ്പിച്ചിട്ടുണ്ട്.
ഈ ചിത്രം മലയാള സിനിമാ വ്യവസായത്തെ ഉദ്ധരിക്കും എന്ന് ഏതോ സുഹൃത്ത് പറഞ്ഞത് കേട്ട് ചിരി വന്നു....
ReplyDeleteഎല്ലാ സ്ഥലത്തു നിന്നും നല്ല റിപ്പോര്‍ട്ടാണ് കേള്‍ക്കുന്നത്. പിന്നെ ഹരിയുടെ റിവ്യൂ, അത് സാധാരണ പ്രേക്ഷകന്റെ ലെവലില്‍ നിന്നല്ല, സിനിമയെ ഘട്ടം ഘട്ടമായി തിരിച്ചുള്ള ഒരു റിവ്യൂവല്ലേ...
പാട്ട് ചിത്രത്തിനോട് ചേരുന്നില്ല എന്ന് മാത്രമേ ഹരി പറഞ്ഞിട്ടുള്ളു, അല്ലാതെ പാട്ട് കൊള്ളില്ല എന്നല്ല....
സായിപ്പിന്റെ ഉച്ഛിഷ്ടവുമായി ഇത് സിനിമ ഇറങ്ങുന്നത് വരെ താരതമ്യം ചെയ്ത് കഴിഞ്ഞിട്ട്, അത്രയും വരുന്നില്ല എന്ന് സത്യം പിന്നീട് മനസ്സിലാക്കുന്പോള്‍ ചൂടായിട്ട് കാര്യമില്ല.....
‘ഹരി‘യുടെയും ‘യാരിദ് ‘-ന്റെയും അഭിപ്രായത്തോട് ഞാനും പൂര്‍ണ്ണമായും യോജിക്കുന്നു.
ReplyDelete27 കോടി മുടക്കി,രണ്ടര വര്‍ഷം കഷ്ടപ്പെട്ടു എന്നതൊക്കെക്കൊണ്ടുമാത്രം ഒരു സിനിമ മികച്ചതാകുന്നില്ല.
അവസാനത്തെ സംഘട്ടനരംഗങ്ങള്‍ ‘300’എന്ന ഇംഗ്ലീഷ് സിനിമയില്‍ നിന്നും അതുപോലെ തന്നെ എടുത്തിട്ടുള്ളതാണ്.അങ്ങനെ കോപ്പിയടിക്കാതിരുന്നെങ്കില് പിന്നേം ന്യായീകരിക്കാമായിരുന്നു, സായിപ്പുമായി കമ്പയര്‍ ചെയ്യരുത് എന്നൊക്കെ.
പിന്നെ പറക്കും രംഗങ്ങള്‍. ഇന്നത്തെ സാമാന്യബോധമുള്ള ഒരു പ്രേക്ഷകനും അത്തരം കയറുകെട്ടിവലിക്കല് രംഗങ്ങള്‍ സഹിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.മര്യാദയ്ക്ക് ലാന്റ് ചെയ്യാന്‍ പോലും മമ്മൂട്ടിക്ക് കഴിയുന്നില്ല.അത്തരം രംഗങ്ങള്‍ കാണുമ്പോള്‍, എത്ര ബലം പിടിച്ചിരുന്നാലും ചിരി വന്നുപോകും.
ഹരീ,
ReplyDeleteതാങ്കളുടെ നിരൂപണം നന്നായി! സിനിമയില്‍ ഹവായി ചെരുപ്പ് കാണുന്നെന്നും ഒരു ബ്രിട്ടീഷ് ചാരന് പാന്റ്സിട്ടു നടക്കുന്നെന്നും പറഞ്ഞു പരത്തിയ ഭാവനയെക്കാള്‍ മഹാത്തരമാണോ ഇത് എന്ന് പറയാന്‍ ഞാന്‍ ഒരു നിരൂപകനല്ല, ഈ സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു നിരൂപകന് ഇനി ആവാന്‍ കഴിയുമെന്നും തോന്നുന്നില്ല. ഗോകുലം ഗോപാലനെ സമ്മതിക്കണം, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെയ്ക്ക് അയാള്‍ 27 കോടി രൂവ പുഷ്പം പോലെ വലിച്ച്ചെരിഞ്ഞല്ലോ! എല്ലാ മലയാളികളും theatre -ഇല് പോയി സിനിമ കണ്ടാല്‍ തന്നെ മുടക്കിയ പൈസ കിട്ടൂല്ല; പിന്നെയല്ലെ കമ്പ്യൂട്ടറിന് മുമ്പില്‍ ഇരുന്നു ഇങ്ങനെയുള്ള നിരൂപണങ്ങള്‍ വായിച്ചു, 'നേരത്തെ പറഞ്ഞത് നന്നായി, കാശ് പോകാതെ രക്ഷപ്പെട്ടു' എന്ന് ആത്മഗതിക്കുന്ന കേരളത്തില്‍ മലയാള സില്മ പച്ച പിടിക്കാന്‍ പോകുന്നത്?!
എം ടീ. യ്ക്ക് ഈ അഭിപ്രായം ഒന്ന് എഴുതി അറിയിക്കണം, അദ്ദേഹം ശ്രമിച്ചാല്‍ പഴശ്ശിയുടെ പാലുകുടി മുതല്‍ മൂക്കീ പഞ്ഞി വച്ചത് വരെ ചേര്‍ത്ത് ഒരു പത്ത് വോള്യം എഴുതാം, അടുത്ത ജ്ഞാന പീടത്ത്തിനും വകയുണ്ട്. സിനിമയാക്കിയാല്‍ പോയി കാണണേ ഹരീ!
റിയാന്‍.
oraal nallathe pole aadmarthamaayi enthenkilum oru kaaryam cheyyumboll....athe kanditte...sheeee...ayyeee...enthine kollam ithe...enne chela paratta budhi jeevikalkke oru parachil unde....avarude vichaaram angane kuttam paranjaal thaaan etho athilum budhi ulla vaanane eene mattullavar vicharikkum ....
ReplyDeletehariyude pokke kanditte.. ithe athee vazhi aane enna thonnunnathe....
ee cinemayude review kandittalla...eeyideyaayi ezhuthunna reviews kanditte anne...parayunnathe...
kaanunna ellathineyum ange kuttam paranjaal midukkanavilla haree...
pinne thangalude reviewyil enikke ettavum thamashayayi thonniyathe...orupaade karyangal parayunnu...ee cinemayil ulkkollikkanam enne....ennal haree...ithe 10 manikkoril polum theerilla...
pinne sayippinte uchishtame bhakshikoo...enne parayunnavanmarode enikke onnum parayanilla....
pinne benharine patti..samsarikkunnavarkke....ithil ethra per benhar ippol theatril vannal 4 manikkor cash koduthe irunnu kaanum .....onne swayam chithikko suhruthukkalee...athe anne oru sambhavam aayirikkam ...but inne kaanumbol sherikkum athe oru boran movie aane...ethanum chela scenes ozhike...
anyway all the best
വിന്‍സ് തന്നെയല്ലേ ഹരി? ഹരി തന്നെയാണോ വിന്‍സ്?
ReplyDeleteസംശയമാനെ..?
സിനിമ കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു എന്നും കണ്ടില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല ,എന്നും പറയേണ്ടി വരും.അതിന്റെ വിശേഷങ്ങള്‍ വെള്ളരിക്കാപ്പട്ടണത്തില്‍ പോസ്റ്റായി ഇട്ടിട്ടുണ്ട്.പഴശ്ശിയുടെ കുട്ടിക്കാലം തൊട്ടുള്ള ജീവിതകഥയും അതുവഴി നാടിന്റെ ചരിത്രവും ഞാനും പ്രീതിക്ഷിച്ചിരുന്നു.പാതി വഴിക്ക് തുടങ്ങിയതു പോലുള്ള തോന്നല്‍ ആദ്യം ഉണ്ടായിരുന്നു.പക്ഷെ അവസാനമാകുമ്പോഴേക്കും പൊരുത്തപ്പെട്ടു.സാധാരണ മലയാള ചരിത്ര സിനിമകളില്‍ കാണുന്നത് പോലുള്ള നാടക /ബാലെ കര്ട്ടന് സെറ്റ്അപ്പും അലങ്കാരങ്ങളും ഒന്നും ഇല്ലാതെ സ്വാഭാവികമായി കൊട്ടാരങ്ങളും കുടിലുകളും ഒക്കെ ഒരുക്കിയിട്ടുണ്ട്.പക്ഷെ പഴശ്ശിയുടെ സ്മാരകങ്ങള്‍ പോലും നശിച്ചും നശിപ്പിച്ചും കൊണ്ടിരിക്കേ കുട്ടികള്‍ക്കൊക്കെ ആരായിരുന്നു പഴശ്ശിരാജ എന്ന് പറഞ്ഞു കൊടുക്കാന്‍,പെട്ടന്ന് മനസ്സിലാക്കികൊടുക്കാന്‍ ഈ സിനിമ വഴി ശ്രമിച്ചാല്‍ അവര്‍ തിരിച്ചു നൂറു സംശയങ്ങള്‍ ചോദിക്കും എന്ന് ഉറപ്പാണ്. ഒറ്റയടിക്ക് മലയാള സിനിമക്കു ലോകനിലവാരത്തില്‍ ഉയരാനോ പഴശ്ശിരാജയെ ഹോളിവുഡ് യുദ്ധ പടങ്ങളുമായി താരതമ്യം ചെയ്യാനോ പറ്റില്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ , വെള്ളിത്തിരയില്‍ ഇത്രയും ഒരുക്കിത്തന്ന അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കാം.
ReplyDeleteഅടുത്തിടെ കണ്ടതില്‍ വച്ച് നല്ലൊരു സിനിമതന്നെയാണ് പഴശ്ശിരാജ.
ReplyDeleteഎന്തൊക്കെ പോരായ്മകളുണ്ടെങ്കിലും മലയാളസിനിമയിലെ ഒരു നാഴികക്കല്ലാകും പഴശ്ശിരാജ എന്നതില്‍ സംശയമില്ല.
"മലയാള സിനിമയ്ക്ക് മരണമുണ്ടോ?!" എന്ന എന്റെ പോസ്റ്റ് ഇവിടെ ലിങ്ക് ഇടുന്നു. വിരോധമില്ലല്ലോ? താങ്കളും മറ്റുള്ളവരും കഴിയുമെങ്കില്‍ വായിക്കുക!
ReplyDeleteRiyan.
http://pulchaadi.blogspot.com/2009/10/malayaala-cinemaykk-maranamundo.html
ചിത്രം കാണാന്‍ ഒട്ടും കുറയാത്ത കൗതുകമുണ്ട്. മൂന്നാലു വട്ടമെങ്കിലും കാണുകയും ചെയ്യും. എന്നാലും, ചരിത്രത്തില്‍ നിന്ന് വ്യതിയാനങ്ങളില്ല എന്ന് എം.ടി ഇന്നലെ ഇന്‍ഡ്യാവിഷനിലെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പഴശ്ശി രാജ കൊല്ലപ്പെടുന്നതായാണ് സിനിമയിലുള്ളത് എന്നു ഇവിടെ വായിച്ചപ്പോള്‍ ഒരു വിഷമം. വടക്കന്‍ വീരഗാഥയില്‍ ചന്തുവിനെ ഒരു കഥാപാത്രമായി മാറ്റിയെടുത്ത എംടിക്ക് പഴശ്ശിയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കേള്‍വി എന്ന നിലയില്‍ 'മോതിരക്കല്ല് വിഴുങ്ങി ആത്മാഹൂതി ചെയ്തു' എന്നതുമായി ബന്ധപ്പെടുത്തി ഒരു ഒന്നാന്തരം ട്വിസ്റ്റ് ഉണ്ടാക്കിയെടുക്കാമായിരുന്നില്ലേ? അതുപോലെ തിരുവിതാംകൂറ് രാജാക്കന്മാരില് നിന്ന് പഴശ്ശിയെ ഒറ്റപ്പെടുത്തുകയാണ് കമ്പനി പട്ടാളം ആദ്യം ചെയ്തത് എന്ന് ചരിത്രം പറയുന്നുണ്ട്. ഇത് ടിപ്പുവിന്റെ പതനത്തിനും മുന്‍പേയാണെന്ന് തോന്നുന്നു. ധാരാളം നികുതികള്‍ നടപ്പാക്കി കര്‍ഷകരടക്കമുള്ള സാധാരണക്കാരുടെ നട്ടെല്ല് ഒടയുന്ന ഘട്ടമെത്തിയപ്പോള്‍ ഇനി നികുതി കൊണ്ടുവന്നാല്‍ വയനാട്ടിലെ കുരുമുളകു ചെടികള്‍ അപ്പാടെ നശിപ്പിക്കുമെന്ന് പഴശ്ശി കമ്പനിയെ അറിയിച്ചതായും ചരിത്ര സൂചനയുണ്ട്. ഇത്തരം ധാരാളം ചരിത്രപരവും അല്ലാത്തതുമായ ഘടകങ്ങളുണ്ടാവാം പഴശ്ശിയെന്ന പോരാളിയെ രൂപപ്പെടുത്തിയതില്‍. കൂടാതെ പനമരം യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കുറിച്യര്‍ക്കും തലക്കല്‍ ചന്തുവിനും വേണ്ടത്ര ചരിത്രപരിഗണന കിട്ടിയില്ല എന്ന പൊതുവെയുള്ള വീക്ഷണം ചിത്രത്തില്‍ എങ്ങനെ ഉപയോഗിച്ചുവെന്നറിയാനും ആഗ്രഹമുണ്ട്. സിനിമയിലെ ടെക്നീഷന്മാര് തന്നെ പറഞ്ഞിട്ടുണ്ട് മനോജ് കെ. ജയന്റെ തലക്കല്‍ ചന്തു ഒരു പടി മുന്നിലാണെന്ന്. പടത്തിലെ യുദ്ധരംഗങ്ങളെപ്പറ്റിയുള്ള ഭാവനകള്‍ ട്റോയ്, അലക്സാണ്ടര്‍, 300 ഇവയുടെ നിഴലില്‍ നിന്നുകൊണ്ടാണ് ഉള്ളത്. ഏതായാലും കാണണം. റിവ്യൂകള്‍ പടം കാണാന്‍ തന്നെയാണ് നിര്‍ബ്ബന്ധിക്കുന്നത്. നന്ദി..
ReplyDelete@ Melethil,
ReplyDeleteകാണാതിരിക്കണമെന്നു ഞാന്‍ പറയില്ല. പക്ഷെ, പറയുന്നതുപോലെ ലോകോത്തരമൊന്നുമല്ല! :-)
@ വിന്‍സ്,
:-) ശരി തന്നെ! പെട്ടെന്ന് അതോര്‍മ്മയില്‍ വന്നില്ല!
@ arun,
:-) കണ്ടു നോക്കൂ... ‘ഏയ്ഞ്ചല്‍ ജോണ്‍’ വരുന്നുണ്ട്, വീണ്ടും മമ്മൂട്ടി ഫാന്‍ ആകുമോ എന്തോ! :-D
@ ചെലക്കാണ്ട് പോടാ,
സിനിമാ വ്യവസായത്തെ ഉദ്ധരിക്കുമെന്നല്ല, മലയാളസിനിമയ്ക്ക് കൂടുതല്‍ വിസിബിലിറ്റി ലോകസിനിമയില്‍ ഉണ്ടാക്കുമായിരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാലതുകൊണ്ട് പ്രൊഡ്യൂസേഴ്സ് സമാനമായ ചലച്ചിത്ര സംരംഭങ്ങള്‍ക്ക് തുനിഞ്ഞിറങ്ങുമെന്നു കരുതുക വയ്യ. (പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടല്ലോ!) നന്ദി. :-)
@ madonmovies,
നന്ദി. ‘300’-ന്റെ കാര്യം ഓര്‍മ്മയില്‍ വന്നില്ല. പറഞ്ഞപ്പോള്‍ ശരി തന്നെ. എന്തിനാണ് ഈ പറക്കും രംഗങ്ങള്‍, അതും ഒട്ടും പൂര്‍ണതയില്ലാതെ ചേര്‍ക്കുന്നതെന്ന് പിടികിട്ടുന്നില്ല.
@ haris,
സിനിമയില്‍ നന്നായി എന്നെനിക്കു തോന്നിയത് അങ്ങിനെ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമാക്കിയിരുന്നെങ്കില് കൂടുതല്‍ നന്നാവുമായിരുന്നു എന്നാണ് എന്റെ പക്ഷം. കാരണം, അതങ്ങിനെയല്ലാതെ പോരാട്ടങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അതിനു പൂര്‍ണത നല്കുവാന് ഇത്രയും ശ്രമം പോര.
@ rajbabu,
:-) ആണോ?
@ ആദര്‍ശ് | Adarsh,
ഇതെവിടെയാണ് കണ്ടത്? തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കലും, പ്രൊജക്ടര്‍ റൂമിന്റെ ചില്ലു തകര്‍ക്കലുമൊക്കെ ഞാന്‍ കണ്ടയിടത്തുമുണ്ടായിരുന്നു. (എസി ഉണ്ടായിരുന്നില്ല, ശബ്ദം/ചിത്രം പലയിടത്തും മുറിഞ്ഞു എന്ന പ്രശ്നങ്ങളും...)
@ കുട്ടു | Kuttu,
മോശം സിനിമയൊന്നുമല്ല. പക്ഷെ, നാഴികക്കല്ലൊക്കെയാവുമോ? മുടക്കുമുതലിന്റെ കാര്യം മാത്രം കണക്കിലെടുത്താണെങ്കില് ആവുമായിരിക്കും!
@ Pulchaadi,
പത്തു വോളിയമാക്കുവാന് എളുപ്പമാണ്; പക്ഷെ അത്രയും കാര്യം ഒരു സിനിമയായി മൂന്നു മണിക്കൂറില്‍ പറയുക അത്ര എളുപ്പമല്ല. മുകളില്‍ haris-നോടു പറഞ്ഞതു കൂടി കാണുക. ലിങ്ക് നല്‍കിയത് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത് മലയാള സിനിമ മരിച്ചിട്ട് കുറേയായെന്നാണ്. കാരണം, വന്നു വന്ന് എന്തെങ്കിലുമൊക്കെ മേനി പറയുവാന്‍ ചിത്രത്തിലുണ്ടെങ്കില്‍ അതൊരു ലോകോത്തര സിനിമയാണെന്നു ഉരുവിട്ടുകൊണ്ടേയിരിക്കുവാന് ആളുണ്ടല്ലോ! നന്ന്. പിന്നെ യോജിക്കുവാനും വിയോജിക്കുവാനും മാത്രം എന്തെങ്കിലും അതില്‍ കാണുവാന്‍ കഴിഞ്ഞില്ല. താങ്കള്‍ ശരിക്കും അതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്നും മനസിലായില്ല.
@ ആചാര്യന്,
ഒന്നു കണ്ടു കഴിഞ്ഞോ? (കമന്റു മുഴുവന്‍ വായിച്ചപ്പോള്‍ കണ്ടിട്ടില്ല എന്നു തോന്നുന്നു.) ഇനിയും മൂന്നാലുവട്ടം കാണുമെന്നാണോ? സമ്മതിച്ചിരിക്കുന്നു! :-)
--
ബാലരമ പഴശ്ശിരാജ അമര്‍ചിത്രകഥയായി ഇറക്കിയെന്ന് കേട്ടു...
ReplyDeleteഅതില്‍ പഴയ ചരിത്രം പറയുന്നുണ്ടോ ആവോ...എന്നാല്‍ സംശയം ചോദിക്കുന്നു കുട്ടിയോള്‍ക്ക് വാങ്ങിച്ച് കൊടുക്കാമായിരുന്നു....
very good analysis mate.
ReplyDeletecinema kandirunnu.
njan oru verum sadharana viewer aanu.
media yil vanna reviews okke kandappol njan kanda cinema marippoyo ennu samsayichu.
definitely a good attempt.
ennalum Classic, masterpiece ennokke vilikkunnathu akramam thanne.
Technical side athraykku perfect ano ennu samshayam undu 5Cr il thazhe mudakki edutha subramanyapuram okke enikku oru perfection thonniyirunnu. ivide entho athu feel cheythilla.
shotsnte oke quality yil oru consistency thonnilla.
MT yude characters ennu vachal flawless ennokke viseshippikkavunnathayirunnu.chanthu ayalum aromal ayalum athilum cheriya character ayalum pulli valare sradhikkumayirunnu.
evide angane undo? Ningalkku pazhassiye nerathe thanne ariyille enna oru reethi.Oru pakshe period movie ayathu kondu kathapathrangalekkal kooduthal sambhavangalkku pradhanyam koduthathavum
btw.
Cinemaa thudangumbol kanikkunna kalavum pazhassi marikkumbol ulla kalavum thammil uddesham ethra vyathyasam undakum(cinemayil athinulla utharam undo? excuse my carelessness)
Enthayalum cinema thakarthu odunnundu.cinema kanunnavar happy anu.
ഭാഗ്യം. ഇന്‍ഡ്യന്‍, പടയപ്പ, ചന്ദ്രമുഖി, ദശാവതാരം മുതലായ ലോകോത്തര സിനിമകളോട് ഇത്തവണ താരതമ്യം ചെയ്തില്ലല്ലോ.
ReplyDeleteചതിയന്‍ ചന്തുവെന്ന മലയാളിയുടെ സങ്കല്‍പ്പത്തെ തിരുത്തി എഴുതുന്നതിലേക്ക് വടക്കന്‍ വീരഗാഥ എന്ന സിനിമയെ ചുരുക്കിക്കൊണ്ടു വന്നതില്‍ നിന്നും ഹരിയുടെ സിനിമാ നിരൂപണത്തിന്റെ മഹത്വം മനസിലാക്കാന്‍ ആര്‍ക്കും പറ്റും. അത് അടിവരയിടുന്നതാണ്, ഈ നിരൂപണവും.
കേരളത്തിന്റെ ചരിത്രത്തിലേക്കും പഴശ്ശിരാജാവിന്റെ വിപ്ളവത്തിലേക്കും വെളിച്ചം വീശുന്നതു വല്ലതുമുണ്ടോ എന്നു തിരക്കിയ ഹരി ഒരു ചലചിത്രനിരൂപണമല്ല നടത്തിയിരിക്കുന്നത്.
ബ്രിട്ടീഷുകാരുമായി കൊമ്പു കോര്‍ത്ത പഴശ്ശിരാജാവിന്റെ അവസനകാലം മാത്രമാണു ചിത്രീകരിച്ചതെന്നു വിലപിക്കുന്നിടത്ത്, ഹരിയുടെ തിരക്കഥയേക്കുറിച്ചുള്ള സങ്കല്‍പ്പം തകര്‍ന്നു വീഴുന്നു. ഹരി ചില ക്ളാസിക്ക് സിനിമകളൊക്കെ കണ്ടാല്‍ ഈ അബദ്ധ ധാരണ മാറിക്കിട്ടും. കഥയുടെ പാളിച്ചകളായി ഹരി നിരത്തുന്ന കുറെ വാചകകസര്‍ത്തുകള്‍ വിളിച്ചൊതുന്നത് താങ്കള്‍ അന്വേഷിക്കുന്നത് ഏതോ ചരിത്രാഖ്യായികയാണെന്നാണ്.
വയനാടിന്റെ ദൃശ്യഭംഗി പകര്ത്താത്തത് വലിയ പോരായ്മയായി കണ്ട ഹരിക്ക് ഛായഗ്രഹണത്തേക്കുറിച്ചും വലിയ പിടിപാടില്ല എന്നു തെളിയിക്കുന്നു.
മുട്ടത്തു വര്‍ക്കിയുടെ നോവല്‍ വിലയിരുത്തുന്നതു പോലെ സിനിമയെ വിലയിരുത്തിയാല്‍ ഇതു പോലിരിക്കും.
Harihar Nagar : 7.2
ReplyDeleteMadambi : 6.5
Hello : 7.5
Pazhassi Raja : 6.0
so u think hello is much better than pazhassiraja.
Hari..thankalodulla mathippu kalayarudhu plz..
പഴശ്ശിരാജാവിന്റെ ജനനം മുതല്ക്കു സിനിമയില്‍ കാണിക്കണമെന്നു പറയുന്നത് ശരിയല്ല.
ReplyDeleteപിന്നെ ഇതൊരു ഡോക്യുമെന്ററിയുമല്ലല്ലോ.
ഉള്ളതു മര്യാദയ്ക്കു പറഞ്ഞാല്‍ മതിയായിരുന്നു.
ജഗദീഷും ജഗതിയും അവതരിപ്പിച്ച വേഷങ്ങള്‍ എന്തിനാണ് കാരിക്കേച്ചര്‍ ആക്കിയതെന്നു മനസ്സിലാകുന്നില്ല.അതും ചരിത്രപ്രാധാണ്യമുള്ള ചില രംഗങ്ങളില്‍ പോലും വളിപ്പുകള്‍ അടിക്കുന്നു.
@ ചെലക്കാണ്ട് പോടാ,
ReplyDelete:-) ടിക്കറ്റിനൊപ്പം ഫ്രീയായി കൊടുക്കുമെങ്കില്‍ നന്നായിരുന്നു!
@ luttappi,
Thank you for the detailed comment. :-)
@ kaalidaasan,
:-) ചതിയന്‍ ചന്തുവെന്ന മലയാളിയുടെ സങ്കല്പത്തെ തിരുത്തുന്നത് മാത്രമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യെന്ന് ഞാന്‍ ചുരുക്കിയെന്ന kaalidaasan-ന്റെ വായനയുടെ കുഴപ്പവും ആര്‍ക്കും മനസിലാവും! ചരിത്രം, പഴശ്ശിവിപ്ലവം എന്നിവയിലേക്ക് വെളിച്ചം വീശുന്നതു തന്നെയാണ് ചിത്രം, അതല്ലെങ്കില്‍ എന്താണ് ചിത്രത്തിന്റെ പ്രതിപാദ്യം? തിരക്കഥയെക്കുറിച്ച്, പോയിന്റ് ഇതാണ്: ഒരു യുദ്ധചിത്രത്തിനായി തിരക്കഥയെഴുതിയതില്‍ എം.ടി.യോ, അതു സംവിധാനം ചെയ്തതില്‍ ഹരിഹരനോ മികവ് പുലര്‍ത്തിയില്ല; ഇത്രയും അധ്വാനം പഴശ്ശിരാജയുടെ ചരിത്രത്തെ പൂര്‍ണമായി സംഗ്രഹിച്ച് ഒരു സിനിമയാക്കുവാനായിരുന്നെങ്കില് (യുദ്ധചിത്രം മാത്രമല്ലാതെയായിരുന്നെങ്കില്...) ഇതിലും മികച്ചതാവുമായിരുന്നു. പിന്നെ കുട്ടിക്കാലമൊഴികെ, മറ്റു ചോദ്യങ്ങളെല്ലാം അവസാനകാലത്തും പ്രസക്തമാണ്. ഇതൊരു ചരിത്രാഖ്യായിക അല്ല എന്നെനിക്കിപ്പോഴും തോന്നുന്നില്ല, പ്രത്യേകിച്ചൊരു അന്വേഷണവും അതിനായി വേണ്ടിവന്നതുമില്ല. പിന്നെ, ഛായാഗ്രഹണത്തിലെ മികവ്; വയനാടന്‍ മലനിരകളും ഉള്നാടുകളുമൊക്കെ ഒളിപ്പോരാട്ടത്തിലെ ഇടങ്ങളായി കണ്ടു പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകര്‍ പരാജയമാണ്. അതു കേവലം ‘ഭംഗി’ പകര്ത്താത്തതല്ല എന്നു മനസിലാക്കുക. ഇനി ഇതാണ് ഒരു ക്ലാസിക്ക് സിനിമയെന്നാണ് kaalidaasan വിശ്വസിക്കുന്നതെങ്കില്‍, തിരിച്ചു പറയുവാനുള്ളതും ഇതു തന്നെ: “ ചില ക്ളാസിക്ക് സിനിമകളൊക്കെ കണ്ടാല്‍ ഈ അബദ്ധ ധാരണ മാറിക്കിട്ടും.”
@ shafeel,
Check cALviN::കാല്വിന്’s comment. Thank you. :-)
@ madonmovies,
തീര്‍ച്ചയായും. ജനനം മുതല്ക്കു സിനിമയില്‍ കാണിക്കണമെന്നു നിര്‍ബന്ധമില്ല. പക്ഷെ, പോരാട്ടങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് ആ രീതിയില്‍ മികച്ചതാവണം.
--
ഹൊ.. ഇത്രയും കമന്റ്സ് വായിക്കല്‍ നടക്കില്ല..വന്ന സ്ഥിതിക്ക് ഞാനും ഒപ്പുവെക്കുന്നു.. എന്നുവെച്ചാല്‍ ഞാനും കണ്ടു പഴശ്ശിരാജയെ ..
ReplyDeleteഎത്ര ആലോചിച്ചിട്ടും മമ്മൂട്ടിയും കനിഹയും എങ്ങിനെ നായകനും നായികയും ആയെന്ന് മനസ്സിലായില്ല.. മെയിൻ റോൾ ആൺ ഉദ്ദേശിക്കുന്നതെങ്കിൽ അതിനു മാത്രം അവർ എന്തെങ്കിലും അതിൽ ചെയ്തൊ..
ആ കാലത്തും കാറ്റ്വാക്കും വളച്ചു വില്ലാക്കിയ പുരികക്കൊടികളും ഉണ്ടായിരുന്നെന്നതിൽ ഒരു സന്തോഷം.. :)
കുറ്റവും കുറവും ഒക്കെ അവിടെ കിടക്കെട്ടെന്നെ.. മുടക്കിയ കാശിനുള്ള(ടിക്കറ്റ് ചാർജ്ജ്) വകയുണ്ടെന്ന് എന്റെ അഭിപ്രായം..
pazhassiraja - A good malayalam movie only,dont deserve more .
ReplyDeletei would like to say one more thing ,sometimes mammutty has lose the charccter,he was acting just like a costumed model.
i think sarath kumar is the main character so M.T can say this story in the view of Edachena kunkan.
I saw this movie in bangalore innovative multiplex ,first day, first show(u can calculate my expectations).
Finally
This movie failed to show the importance of our warrior king Keralavarma Pazhassi Raja.
sinto
ഹരി പറഞ്ഞത് പോലെ, ഒരു വടക്കന്‍ വീര ഗാഥ പോലെ ശോഭിക്കുന്നില്ല പഴശ്ശി രാജ. കച്ചവടം ചെയ്യാന്‍ വന്നവര്‍ക്ക് നമ്മളെ ഭരിക്കാന്‍ എന്ത് അവകാശം എന്ന വാചകം എന്തിനാണ് പഴശ്ശി രാജാവിനെ കൊണ്ട് പത്തു പ്രാവശ്യം പറയിക്കുന്നത് എന്ന് മനസ്സിലായില്ല. മേക്കപ്പ് മികവു പുലര്‍ത്തി എന്ന് എങ്ങനെ പറയാന്‍ തോന്നി? മനോജ് കെ ജയന്റെ താടിയേക്കാള് നന്നായി സ്കൂള്‍ നാടകത്തില്‍ പിള്ളേര് ചെയ്യും. അവസാനം പഴശ്ശി വെടിയേറ്റു വീഴുമ്പോള്‍ The Last Samurai സിനിമയിലേതു പോലെ എല്ലാവരും കുനിഞ്ഞു നമസ്കരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഭാഗ്യത്തിന് അത് ഉണ്ടായില്ല. കുങ്കനുമായി പയറ്റ് നടത്തുമ്പോള്‍ ഉള്ള പഴശ്ശിയുടെ ചാട്ടം ഭയങ്കരമായി പോയി. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും, കണ്ടു കഴിഞ്ഞു പോന്നാലും മനസ്സില്‍ നിന്ന് പോകാത്ത കുറച്ചു സന്ദര്‍ഭങ്ങള്‍ ഈ സിനിമ തരുന്നുണ്ട്.
ReplyDeleteHaree....
ReplyDeleteHariyude reviewil kore kaalamaayi oru kaaryam shradhichittundoo??....comments kooduthalum therikal aanee...thangalude attitude mattenda time aayirikkunuu...
theateril padakkam pottikkalum, AC illatheyum okke ayitte movie kandaal ingane okkeye...feel cheyyoo.....njanum ithe pole pande orikkal TITANIC kandittunde..pinnede randamathu kandappol aane enikke cinema ishtamayathe...
so try to watch movies in a better ambiance..and write proper reviews especially for superstar movies....anyway BEST WISHES
pinne thaan pidicha muyaline 3 kombe enna attitude thangalkke moshame varuthulloo...Hare
njaan kandirunnu movie...aa BLUE movie aadyame kandathe karanam athra valiya expectation onnum kodukkathe aane kandathe....for me .its a good movie...
pinne pande oru Schindlers List erangiyappol 7 oscar kitti....athilonnum enthu konde HITLER jewsine kollunnu....eppozhane konnu thodangiyathe....aadyam konnathe enthu vechaane ennonum parayunnillaa Haree....but moviekke entha valla problevum undo??....appol athraye ullo..
hari chetta,
ReplyDelete6/10 enne rating kondu entha chettan udheshikkunnathu enn enik manasilakunnilla.commonsense ulla aaru kandalum ee chithrathinu 9il kurayatha oru rating kodukkum.pazhassirajayude rating vayikkunnthinu thottu munpu vare enik chettanodu oru bahumanamundayirunnu.ithra nilavaramillatha oru review nalkan engane chettanu sadhichu.
pazhassiraja oru lokacinema thanne aanu.oru cinemayude eth alavukol vechu nokkiyalum namukkathu manasilakkan sadhikkum.sify movies 5/5 rating rediff movies 3.8/5 rating aanu chithrathinu koduthittullath.ennu vachal chettante ratingnu theere nilavaram illa ennartham.
kanihakku valya role illa ennathozhichal chithrathile main characters ellam avaravarude role valare bhangiyayi cheythittund.
chithrathile sangeetham oru lokacinemayude nilavarathilekk uyarnnittilla ennathu sathyam.
rasool pookkuttyude shabdamishranam super.kaatil pullanangunna shabdavum,valukal thammilurasunna shabdavum,kodi kattathu parunna shabdavum vare eduth ariyamayirunnu.
first dayile aaravangalkidayil chettan athu mikkavarum kelkkathe poyathayirikkanam.
chithrathile fights ethoru hollywood chithrathodum kidapidikkunnathanu.(troy,300cinemakalumayi compare cheythu nokku)ith oru malayalam cinema aanenna karayam marakkathe.
edachena kunkananu pazhassirajayekkal importance ennu oru suhruthu paranjathu shudha asambandhamanu.sarathkumar role bhangiyayi cheythu,mammooty athilum bhangiyayi cheythu.yudhathinte thudakkathil thanne irangiya oru rajavinte kadha sinto enik paranju tharanam.
overall pazhassiraja oru lokacinema thanne aanu.
itharam oru cinema malayalathil irangiyathinu naam abhimanikkanam.
adisthnamillatha karyangal paranju PAZHASSIRAJAye thazhthi kanikkathe theatrele thirakkokke kuranja shesham harichettan cinema onnu koodi kanu.
ennit sathyasandhamaya oru review nadathu.
jai pazhassiraja
sincerely
mattoru HARI,PALA
Haree.....
ReplyDeleteHareede review vayichu enikku hariyodu kashtam thonnunu...enthu review anu ithu. Malayala cinemaye ingane kurachu kanaruthu....I pity u for ur crap review of Pazhassi raja. Hellokkum,passengerinum Unnaipol oruvanum 7 ratingum,Loud speakerinum Pazhassi Rajakkum 6 ....kashtam.Njn thangalude reviews ellam vayikkumayirunu...but ini athundavilla...ellaradethum njn parayum e reviews vacyichitu arum cinemaye vilayirutharuthu enu...enthanu haree e ezhuthi vachirikkunathu...e cinema malayalathil thanne oru vismayam anu...seeing its technical aspects....Sound mixing camera and in all aspects.Characters ellam nallathayittu portray cheyyan shremichu MT and Hariharan.Harreee onnu manasilakkanam ithu history anu...athil kaiyil niinum onnum ittu prekshekare rasippin pattilla...pazhassi rajade kuttikalam polum...enthu mandatharam anu haree ithu???
Pinne valla olappurayilum poi irunnu kandu malayala cinemaye ingane iduchu thazhthi review and comments ezhutharuthu. Comments ezhuthumbol athil sathyam undayirikkanam...allathe oru paniyum illathe veruthe mandatharangal ezhuthi vittu kanan agraham ullavare koodi maduppikkaruthu.Enikku harreyodu oru apekshaye uloooo...veruthe mandatharangal ezhuthi vidathe vere valla panikum poikoode...Scriptinu strenght illa polum????enthu strenghtanu harreee udheeshikkunathu????kore chalu comedy thalli ketanamayirunu....Harree oru enikku oru request undu ...melal ingane ulla chavarukal ezhutharuthu.Malayalathil ingane oru technical perfectionodu(Hollywoodine vellan onnum illenkilum) koodiya padam swapnam kanan pattumo..athinu nalla kashu mudakkan producer undavanam.enittu e kochu malayalathil ingane oru sahasam kanikkan thuninja aalukalude kootaya oru parishremathe abhinandikkenda....kal kashinu velayillatha 'craps' kondu malayala cinemaye illathakan shremikkathirunukoode.....pinne daivu cheythu swantham mandatharangale mattulavaril adichu elppikkan shremiikaruthu.
@ ഇട്ടിമാളു,
ReplyDeleteവായിച്ചിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല! തന്നെയും പിന്നെയും ഒന്നു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. മോശം ചിത്രമെന്നു ഞാനും പറഞ്ഞിട്ടില്ല. നന്ദി. :-)
@ sinto,
Thank you. :-)
@ Justin Aloor,
ആകെ അതേയുള്ളൂ ചോദിക്കാന്‍, പിന്നെന്തു ചെയ്യാന്‍! അതാവും. :-) മൊത്തത്തില്‍ മേക്ക്-അപ് നന്നായിരുന്നു എന്നു തന്നെയാണ് എന്റെ പക്ഷം. ചീകിയൊതുക്കി ഡ്രസ്സ് ചെയ്യാത്ത ആദിവാസിയുടെ താടി ഏകദേശം അങ്ങിനെയല്ലേ ഇരിക്കുക?
@ haris,
> അങ്ങിനെയൊരു സംഭവമുണ്ടായി, പക്ഷെ മൂന്നേകാല്‍ മണിക്കൂറും പടക്കം പൊട്ടിക്കലും മറ്റുമാണെന്ന് കരുതരുത്!
> കൊമ്പു മൂന്നായാലും നാലായാലും അതു വെട്ടുവാന്‍ പറ്റുന്ന കമന്റുവരണം. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ അഭിപ്രായം മാറില്ല.
> പറഞ്ഞല്ലോ, ഇതൊരു യുദ്ധചിത്രമായി ചുരുക്കാം; പക്ഷെ അതു ചെയ്യുന്നതില്‍ മികവ് കാട്ടണം. അതു ചെയ്യുവാന്‍ എം.ടി.-ഹരിഹരന് ടീമിനു കഴിഞ്ഞിട്ടില്ല. ഡ്രാമ ചെയ്യുന്നവര്‍ യുദ്ധം ചെയ്താല്‍ ഇങ്ങിനെയിരിക്കും!
HARI,
“chithrathile fights ethoru hollywood chithrathodum kidapidikkunnathanu.” - ഹ ഹ ഹ! കമന്റ് വായന ഇതോടെ നിര്‍ത്തി. മറുപടി ഒരു :-) മാത്രവും.
Vinod,
മലയാളം ഇംഗ്ലീഷിലെഴുതിയത്, അതും ഇത്രയും നീളത്തില്‍ വായിച്ചെടുക്കുവാന്‍ മിനക്കെടുവാന്‍ വയ്യ. ഓടിച്ചൊരു വായനയില്‍ കാര്യമാത്രപ്രസക്തമായി എന്തെങ്കിലും കണ്ടതുമില്ല. പിന്നെ പറഞ്ഞതിനൊക്കെയുള്ള മറുപടി മുന്കമന്റുകളിലൊക്കെയായി നല്‍കിയതുമാണ്. സിനിമ ലോകോത്തരമാണ്, മഹാസംഭവമാണ്, അതാണ്, ഇതാണ് എന്നിങ്ങനെ കുറേ പറയുകയും എഴുതുകയും ചെയ്താല്‍ അതാവില്ലല്ലോ! അപ്പോള്‍ നന്ദി. :-)
--
Hari,
ReplyDeleteKeralathine budget vachu kondu nadathiiya nalla oru effeort enna reethiyil kandal pore?we cant compair witn world classics na..avarku athra budget kanum.nammude karayam athu vallathum ano?pineee 27 Cr onnum ayi kanaum ennu najn kaurhunilla..padam kadnathinu seshan evendu comment edaam
entho.. thaangalkku parayanullathe paranju..enikke parayanullathe njaanum ..bakki ullavar theriyude roopathil vanne konde irikkunuu....
ReplyDeletePinne mattu cinemakalkke mark kooduthalum ithine mark koravum ennathinode njanum yojikkunnilla...karanam ethellam onnichirunnu allalo kanunnathe.....oronnum oro timil varunna cinemakal alle....so ithinte markum mattu cinemakalude markum compare cheyyenda kaaryam illa...
but thangalude ee review inode njaan theerthum viyojikkunnu...anyway this movie is going to be a massive HIT...
pinne 27 kodi thirike kittumo ennullathe okke gopalante kaaryam ...kanditte gopalane ithonnum oru puthari aane enne thonnunnilla....
anyway we got a nice movie..which we can say to other states people that we also having movies like this...
pinne alappuzhayile theaterile standard okke nannayi ariyaam...so athine kurichum no comments...pattumenkil onnu koodi poyi kanuka....allenkil vittukala....but ingane poyaal vaayanakkar korayum....
anyway best wishes and god bless u ...
haree,
ReplyDeletemalayala cinemaye vilayiruthan njn aalalla....but enikoru karyam hari paranju tha...haride opinion ethanu best malayalam film..hari 7 marks kodutha...In harihar nagaro atho passengero? athokke kollam ..kandirikkam ennalathinonnum oru technical perfection undennu enikku thonunilla..allenkil haree loudspeakerinu Pazhassikkum oru mark idumo??
Pinne hareee vayichu menakedunna karyam..sorry for the non availability of Malayalam fonts.....allenkil enthu samayameduthum malayalathil type cheythu ittene. Haree ezhuthunna shudha mandatharangal abadhavashal kanan idayavunna, visitors vayikkunnile..pinne entha hareeee ithu thangalku e reviews vayichaal. Atho swanthamayittu ezhutum pole nilavaram illatha chavarukal mathrame vayikullooo enna durvashi ano? enthayalum namichu hareeye.....ella foruthilum e cinema kurichulla abhiprayam gambheeram annanu...chiladethu angane allenkil polum the effort is gr8 enna...but unfortunately thangalude review vayichappol onnum thanne kandilla....ithu vayichittu inganeyenkilum njn reply cheyyathirunal...malayala cinemayode thanne cheyyunna nerikedakum.
ഹരി,
ReplyDeleteവടക്കന്‍ വീരഗാഥയില്‍ അന്നു വരെ ആരും കേട്ടിട്ടില്ലാത്ത ഒരു കാര്യം, ഭാവനയില്‍ നിന്നു എം ടി പറഞ്ഞു. അത് മഹത്തായ കാര്യമാണെന്നല്ലേ താങ്കള്‍ എഴുതിയത്. അതു മാത്രമേ എഴുതിയുള്ളു. അതേ ഞാന്‍ പറഞ്ഞുള്ളു. കേരളീയര്‍ ഇന്നു വരെ ഒരു പാട്ടിലും കേള്‍ക്കാത്തതും ആയിരുന്നു അത്. അതംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍, ഇപ്പോള്‍ എം ടി പറഞ്ഞ പഴശ്ശി കഥയും അംഗീകരിക്കുന്നതിനു മടി എന്തിനാണ്?
ഹരിയുടെ അഭിപ്രായം കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് എന്റെ ഒരു സ്നേഹിതന് പണ്ട് കാഞ്ചനസീതയെക്കുറിച്ചു പറഞ്ഞ അഭിപ്രായമാണ്. വാത്മീകി രാമയണം മാത്രം വായിച്ച്, അതാണു രാമന്റെ ചരിത്രം എന്നു വിശ്വസിച്ച അദ്ദേഹം, പുരോഗമന ആശയക്കാരനായിട്ടു പോലും അരവിന്ദന് പറഞ്ഞ രാമന്റെ കഥയെ അംഗീകരിക്കാന്‍ തയ്യാറായില്ല. കൊട്ടരവും കിരീടവും ചെങ്കൊലും ഇല്ലാത്ത ഒരു രാമനെ അദ്ദേഹത്തിനു അംഗീകരിക്കാന്‍ ആയില്ല. അതു കൊണ്ട് കാഞ്ചനസീത മോശം സിനിമ എന്ന് അദ്ദേഹം ശഠിച്ചു.
യുദ്ധ ചിത്രത്തിനായിട്ടാണു തിരക്കഥ എഴുതിയതെന്ന് എം ടി എവിടെ എങ്കിലും അവകാശപ്പെട്ടിരുന്നോ? ആരാണിത് യുദ്ധ ചിത്രം എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തിയത്?
പഴശ്ശിരാജയുടെ ജീവിതത്തിലെ ചില നിമിഷങ്ങളാണിതിലെ വിഷയം. അതില്‍ എന്തൊക്കെ, ഏതു വിധത്തില്‍ അവതരിപ്പിക്കണം എന്നതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ലേ? വടക്കന്‍ വീരഗാഥയില്‍ ചില കഥാപാത്രങ്ങളും ചില സംഭവങ്ങളും അടിസ്ഥാനമാക്കി 90% ഭവനയില്‍ നിന്നാണു എം ടി തിരക്കഥ എഴുതിയത്. ഇവിടെയും അതു തന്നെയാണു ചെയ്തതും. അതുനുള്ളിലിന്നതില്ല എന്നൊക്കെ വിലപിക്കുന്നതിനു പകരം ഉള്ളത് കണ്ടാല്‍ പോരെ? അതെങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നു മനസിലാക്കിയാല്‍ പോരെ?
സിനിമയെന്ത്, ചരിത്രാഖ്യായിക എന്ത് എന്നു തിരിച്ചറിയാന്‍ ആകാത്ത ഹരി നിരൂപകന്റെ മേലങ്കി അണിയുന്നത് കാണുമ്പോള്‍ ചിരി വരുന്നു. ഇതൊരു സിനിമ മാത്രം. കലാസൃഷ്ടി ഒരിക്കലും ചരിത്രത്തിന്റെ നേര്‍ക്കാഴ്ച ആയി ആരും കാണില്ല. അതിശയോക്തി കലര്‍ന്നതും ഭാവനയില്‍ നിന്നുമുള്ളതുമാണ്, എല്ലാ കലാസൃഷ്ടികളും.
വയനാടന്‍ മല നിരകളും ഉള്‍നാടുകളും ഒളിപ്പോരാട്ടത്തിലെ ഇടങ്ങളായി തിരക്കഥയില്‍ ഉണ്ടെങ്കിലല്ലേ പകര്‍ത്താന്‍ പറ്റൂ. ഹരിക്കുവേണ്ടി ഛായഗ്രാഹകന്‍ ഇന്നയിന്ന സ്ഥലങ്ങളില്ലാം ചിത്രീകരണം നടത്തണം എന്നു പറയുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. തിരക്കഥാകൃത്തും സംവിധായകനും ചിത്രീകരിക്കുന്ന ഇടത്ത് അതിനു പറ്റിയ ഛായഗ്രഹണം നടത്തുക എന്നതാണ്, ഒരു ഛായാഗ്രാഹകന്റെ കടമ. യോജിച്ച ആങ്കിളില്‍, യോജിച്ച നിറവിന്യാസത്തില്‍, യോജിച്ച വെളിച്ചതില്‍ ചിത്രീകരിക്കുന്നതിലെ മികവാണു ഛയാഗ്രഹണത്തിന്റെ മികവ്. അതിനെയാണു വിലയിരുത്തേണ്ടത്.
ക്ളാസിക്ക് സിനിമ എന്നോടു കാണാന്‍ പറഞ്ഞല്ലോ. ഞാന്‍ ഒരു ക്ളാസിക്ക് സിനിമയേപ്പറ്റി പറയാം. ബെന്‍ ഹര് എക്കാലത്തേയും ക്ളാസിക്ക് ആയിട്ടാണു കരുതപ്പെടുന്നത്. ക്രിസ്തുവിന്റെ സന്ദേശങ്ങളെ ചിത്രീകരിക്കൂന്ന ആ സിനിമയില്‍ ക്രിസ്തുവിനെ കാണിക്കുന്നേ ഇല്ല. ബെന്‍ ഹര് എന്ന റോമന്‍ പടയാളിയുടെ ജീവിതത്തിലെ ചില വര്‍ഷങ്ങള്‍ മാത്രമാണതിലുള്ളത്. ക്രിസ്തുവിന്റെ ബാക്കി ചരിത്രം എവിടെ ബെന്‍ ഹറിന്റെ പൂര്‍വ ചരിത്രം എവിടെ എന്നൊന്നും ആരും ചോദിച്ചു കേട്ടില്ല. ഹരി അതിനേക്കുറിച്ച് ഒരു നിരൂപണം എഴുതിയിരുന്നെങ്കില്‍ ഇതൊക്കെ ചോദിച്ചേനെ.
ഞാന്‍ കണ്ട മറ്റൊരു ക്ളാസിക്ക് ആണു ഓസ്ക്കര്‍ അവാര്‍ഡ് നേടിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രം. ഹിറ്റ്ലറുടെ ഭരണകാലത്തെ ചില മാസങ്ങളില്‍ സംഭവിച്ചതാണതില് ചിത്രീകരിച്ചിരിക്കുന്നത്.
ഇനി ഏതൊക്കെ ക്ളാസിക്കുകള്‍ ഞാന്‍ കാണണം എന്നു പറഞ്ഞാല്‍ കാണാമായിരുന്നു.
@ കാളിദാസൻ: എം ടിയുടെ അവകാശവാദം “ബ്രേവ് ഹാർട്ടി“നേക്കാളൂം മികച്ച ചിത്രമായിരിക്കും പഴശ്ശിരാജ എന്നായിരുന്നു. ബെൻഹർ എന്ന് തെറ്റായി എഴുതിയതാണ്.
ReplyDeleteബ്രേവ് ഹാർട്ട് ഇന്നു വരെ ഇറങ്ങിയിട്ടുള്ള യുദ്ധ സിനിമകളിലെ ഏറ്റവും മികച്ച ഒന്നാണെന്ന് അറിയുമെന്ന് തോന്നുന്നു. അങ്ങനെയുള്ള ബ്രേവ് ഹാർട്ടിനോടാണ് എം ടി ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുമ്പോൾ യുദ്ധസിനിമയെന്ന് ഇനി പ്രത്യേകിച്ച് എം ടി പറയേണ്ട കാര്യമുണ്ടോ?
എങ്ങനെ വേണമെങ്കിലും സംവിധായകനും എഴുത്തുകാരനും സിനിമ അവതരിപ്പിക്കാം അതൊക്കെ അവരുടെ ഇഷ്ടം, അതു പോലെയുള്ള സ്വാതന്ത്ര്യം സിനിമ കാണുന്നവനുമുണ്ട്. സിനിമ കണ്ടവൻ അവന്റെ അഭിപ്രായമൊ നിരൂപണമൊ ഒക്കെയെഴുതിയെന്നിരിക്കും. അതൊന്നുമെഴുതാൻ പാടില്ല. ഇങ്ങോട്ട് തരുന്നത് അതേ പടി വിഴുങ്ങിയിട്ട് എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ ഇച്ചിരെ ബുദ്ധിമുട്ടുണ്ട്..
‘ബ്രേവ് ഹാര്‍ട്ടി‘ന്റെ ഏഴയലത്തുപോലും ‘പഴശ്ശിരാജാ’വരില്ല.
ReplyDeleteയുദ്ധസിനിമയാണെങ്കിലും അല്ലെങ്കിലും,തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ഒരു ചരിത്രപുരുഷന്റെയായതുകൊണ്ട് അതില്‍ നീതിപുലര്‍ത്തേണ്ടതുണ്ട്,പറയാന്‍ ഉദ്ദേശിച്ചിരിക്കുന്ന സംഭവങ്ങളോട് നീതിപുലര്‍ത്തേണ്ടതുണ്ട്.
ഇതു രണ്ടിലും ‘പഴശ്ശിരാജാ‘ പരാജയമാണ്.
‘പഴശ്ശിരാജാ‘ ഒരു ക്ലാസിക് സിനിമ ആണെന്നു പറയാന്‍ മാത്രം ആസ്വാദനനിലവാരമുള്ള ഒരു ജനതയ്ക്കു ചേര്‍ന്ന സിനിമതന്നെയാണ് ‘പഴശ്ശിരാജാ‘.
Even you would admit that the ratings are not consistent across the reviews. It's interesting to note that the ratings of each item is same as that of "Kanakanmani", even in the "Sankethikam" section!!!
ReplyDeleteഖസാക്കും ബാല്യകാല സഖിയും എല്ലാം മഹത്തായ കൃതികളാകുന്നതു അവ നമ്മുടെ കൊച്ചു മലയാളത്തിലുണ്ടായവ എന്ന പരിഗണന കൂടി കൊടുക്കുമ്പോളാണു. അതെ പരിഗണന കൊടുത്താല്‍ ഒരു 8.5 അര്‍ഹിക്കുന്നുണ്ട് പഴശിരാജ.
ബാബു കല്ല്യാണം, ഹരീയുടെ റേറ്റിംഗ് എന്തടിസ്ഥാനത്തിലാണെന്ന് കാല്വിന് ഈ പോസ്റ്റിലെ കമന്റുകളിലൊന്നില്‍ പറഞ്ഞിട്ടുണ്ട്.
ReplyDeleteകൊച്ചു മലയാളത്തിലുണ്ടായതുകൊണ്ട് ‘പരിഗണന‘ അര്‍ഹിക്കുന്നു എന്നേയുള്ളൂ; മഹത്തരമാകുന്നില്ല.
ReplyDeleteഅങ്ങനെ പരിഗണനകൊണ്ടു മഹത്താകണമെങ്കില്,ഒരുവിധപ്പെട്ട എല്ലാം മഹത്കൃതികളാകും.
പിന്നെ മറ്റുള്ളവയ്ക്ക് എത്ര മാര്‍ക്ക് കൊടുത്തു എന്നുള്ളത് മാറ്റിവച്ച് ‘പഴശ്ശിരാജാ’യെപ്പറ്റി മാത്രം അഭിപ്രായം പറയുന്നത് ആണ് നല്ലത്.
Satyam paranjal Hari kananda nnu paranjalum kaanum. Pinne ee review nallathonnum ezhuthilla ennu prathijha eduthu vannu ezhuthiya pole undu.. ;)
ReplyDeletePinne Vins
ReplyDeleteaddehatheppoleyulla kurachu punyathmakkalanu mohanlal fansinte vila kalayunnathu.
വക്കാരിമാഷേ, നീളം രണ്ടു സെന്റീമീറ്റര്‍ എന്ന് പറഞ്ഞിട്ട്, വെറും രണ്ടു സെന്റി മീറ്ററോ എന്ന് ചോദിക്കുമ്പോള്‍, "measured from the floor of course" എന്ന് പറഞ്ഞ പോലെ ആയി. The frame of reference has to be same, unless those numbers won't makes sense.
ReplyDeleteപിന്നെ, ഞാനീ സിനിമ കണ്ടു പോയി. അത് കൊണ്ട് പറയാം, worth watching. സിനിമ കണ്ടിട്ട് സംവിധായകനെയും തിരക്കഥ എഴുതിയ ആളെയും തെറി വിളിക്കേണ്ടി വരില്ല. സാങ്കേതിക വശം പരിഗണിച്ചാല്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും നല്ല സിനിമ.
യരിദ്,
ReplyDeleteബ്രേവ് ഹാര്‍ട്ട് ഏറ്റവും മികച്ച യുദ്ധ സിനിമയാണെന്നുള്ള താങ്കളുടെ അറിവു തെറ്റാണെന്നു പറയേണ്ടി വനതില്‍ ഖേദമുണ്ട്..
ടോറ ടോറ ടോറ, ബ്രിഡ്ജ് റ്റൂ ഫാര്‍ , ഗണ്‍ സ് ഒഫ് നാവറോന് ,പാറ്റണ് ,ലോറന് സ് ഓഫ് അറേബ്യ,വെയര്‍ ഈഗിള്‍ സ് ഡെയര്‍ , ബ്ളാക് ഹോവ്ക് ഡൌണ്‍ , ലോം ഗെസ്റ്റ് ഡേ, ദ ഗ്രേറ്റ് എസ്കേപ്പ് തുടങ്ങിയവയൊക്കെയാണ്, മികച്ച യുദ്ധ സിനിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്.
യുദ്ധ രംഗങ്ങള്‍ ഉണ്ടെന്നു കരുതി ബ്രേവ് ഹാര്‍ട്ടിനെ ആരും യുദ്ധ സിനിമയായി കാണുന്നില്ല. സ്കോട്ടീഷ് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത വില്ല്യം വാലസിന്റെ കഥയാണു ബ്റേവ് ഹാര്‍ട്ട്. വാലസിന്റെ ജീവിതമാണതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇംഗ്ളണ്ടുമായുള്ള യുദ്ധം അതിലെ ഒരു ഘടകം മാത്രമാണ്. അറേഴു നൂറ്റാണ്ടു മുമ്പു നടന്ന യുദ്ധം സാമാന്യം നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നത് നേരാണ്. പക്ഷെ ആ സിനിമയില്‍ പല പാളിച്ചകളും ഉണ്ട്.
റ്റു ഹരിഹര്‍ നഗറും ഹല്ലോയും പോലെയുള്ള ചവറുകള്‍ക്ക് പഴശ്ശി രാജയേക്കാള്‍ കൂടിയ നിലവാരമുണ്ട് എന്നു പറയുന്ന നിരൂപണം, ഒരു നിരൂപണമായി സുബോധമുള്ളവര്‍ക്കു തോന്നില്ല. യാരിദും ഹരിയുടെ ആ അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?
@ kaalidaasan,
ReplyDelete‘ഒരു വടക്കന്‍ വീരഗാഥ’ അല്ലല്ലോ ഈ പോസ്റ്റിനു വിഷയം. ആദ്യ രണ്ടു പാരഗ്രാഫുകള്‍ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണ്. അതില്‍ വീരഗാഥയെക്കുറിച്ച് ആലങ്കാരികമായി എഴുതിയ ഒരു വരി മാത്രമാണ് അത്! അത് മഹത്താണ് എന്നും ഞാന്‍ എഴുതിയിട്ടില്ല. പിന്നെ, പഴശ്ശിയുടെ കഥ അംഗീകരിക്കുവാന്‍ എവിടെ മടിച്ചു? പഴശ്ശിയുടെ ചരിത്രം എന്നും പറഞ്ഞ് പോരാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുമ്പോള് അത് യുദ്ധചിത്രമായി കണക്കാക്കേണ്ടി വരും. തീര്‍ച്ചയായും ഭാവന ഉപയോഗിക്കാം, അതിനെക്കുറിച്ചും പറഞ്ഞിട്ടില്ല. ചരിത്രത്തെ പ്രതിപാദിക്കുന്ന/അധികരിച്ചുള്ള ഒരു സിനിമ എന്ന അര്‍ത്ഥത്തിലാണ് ചരിത്രാഖ്യായിക എന്നുപയോഗിച്ചത്. താങ്കള്‍ മനസിലാക്കുന്ന അര്‍ത്ഥം എന്താണോ ആവോ! ചരിത്രത്തിന്റെ നേര്‍ക്കാഴ്ച ആവണമെന്നു വിശേഷത്തിലെവിടെയും പറഞ്ഞിട്ടില്ല എന്നു കൂടി ഓര്‍മ്മിക്കുക.
ഓഹോ, വയനാടന്‍ മലനിരയും ഉള്ക്കാടുകളുമൊന്നും ഒളിപ്പോരാട്ടത്തിലെ ഇടങ്ങളായി ഇല്ലേ? “യോജിച്ച ആങ്കിളില്‍, യോജിച്ച നിറവിന്യാസത്തില്‍, യോജിച്ച വെളിച്ചതില്‍ ചിത്രീകരിക്കുന്നതിലെ മികവാണു...” - തീര്‍ച്ചയായും ഈ മികവാണ് കാണുവാനില്ലാത്തത് (ഉള്ളതു തന്നെ പലയിടത്തും ഫോക്കസ് ഔട്ടും.). ഹ ഹ ഹ.. ചോദിക്കുമായിരുന്നു, ബെന്‍ഹറില്‍ കാണിച്ചിരിക്കുന്നത്രയും ഭാഗത്തിന് പൂര്‍ണത ഉണ്ടായിരുന്നില്ലെങ്കില്‍!
> ‘കേരളവര്‍മ്മ പഴശ്ശിരാകാ’ ഒരു ലോകോത്തര ക്ലാസിക് ചിത്രമാണെന്ന് താങ്കള്‍ കരുതുന്നുവോ? കരുതുന്നുണ്ട് എങ്കില്‍, ഇനി എത്ര ലോക ക്ലാസിക്കുകള്‍ കണ്ടിട്ടും കാര്യമുണ്ടെന്നു തോന്നിന്നുന്നില്ല.
“റ്റു ഹരിഹര്‍ നഗറും ഹല്ലോയും പോലെയുള്ള ചവറുകള്‍ക്ക് പഴശ്ശി രാജയേക്കാള്‍ കൂടിയ നിലവാരമുണ്ട് എന്നു പറയുന്ന നിരൂപണം” - ഇതെവിടെ പറഞ്ഞു? (റേറ്റിംഗ് വെച്ച് സ്വന്തമായി ഇങ്ങിനെ നിരൂപിച്ചതാണെങ്കില് ചുക്കേതാ ചുണ്ണാമ്പേതാ എന്നു മനസിലാക്കുവാനുള്ള പാങ്ങില്ലായ്മ എന്നേ പറയുവാനുള്ളൂ!)
‘ബ്രേവ്ഹാര്‍ട്ട്’ ഒരു historical action-drama film ആണെന്ന് വിക്കി പറയുന്നു. ‘കേരളവര്‍മ്മ പഴശ്ശിരാജാ’ ഒരു historical action film ആണെന്നു പറയാം. ഇതൊരു historical drama (ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളിച്ച് സമഗ്രമായി അവതരിപ്പിച്ചിരുന്നെങ്കില്‍, ഇനി ഭാവന ഉപയോഗിച്ച് മറ്റേതെങ്കിലും തരത്തിലാണെങ്കില്‍ അങ്ങിനെ.) ആക്കിയിരുന്നെങ്കില്‍ ഇതിലുമേറെ മികവു പുലര്‍ത്തുമായിരുന്നു. കാരണം എം.ടി.-ഹരിഹരന് ടീം അത്തരം സിനിമകള്‍ എടുക്കുന്നതില്‍ മികവു പുലര്‍ത്തുന്നു. പക്ഷെ, ഒരു historical action എടുക്കുന്നതില്‍ ഇവര്‍ക്ക് മികവില്ല എന്നതിനു തെളിവാണ് പഴശ്ശിരാജയെക്കുറിച്ചുള്ള ഈ ചിത്രം.
@ Babu Kalyanam,
:-) സാങ്കേതികവിഭാഗത്തില്‍, കലാസംവിധാനമൊഴികെ മറ്റൊന്നിനും മേന്മ അവകാശപ്പെടുവാന്‍ കഴിയുമെന്നു കരുതുന്നില്ല. പ്രത്യേകിച്ചും സിനിമ കൂടുതല്‍ മേന്മ ആവശ്യപ്പെടുമ്പോള്‍. മറ്റൊരു സിനിമയുടെ സാങ്കേതികവും ഈ ചിത്രത്തിന്റെ സാങ്കേതികവും തമ്മിലല്ല താരതമ്യം; ചിത്രം ആവശ്യപ്പെടുന്നതെന്ത്, നല്കിയിരിക്കുന്നതെന്ത് എന്നാണ് വിലയിരുത്തപ്പെടുന്നത്. (റേറ്റിംഗിനെക്കുറിച്ച് ആനിവേഴ്സറി പോസ്റ്റുകളില്‍ കാണാം. ഒന്നു വായിച്ചു നോക്കുക.)
--
@ kaalidaasan,
ReplyDelete'Braveheart' വിക്കിയിലെ യുദ്ധചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 'Wars of Scottish Independence' എന്നതില്‍ നോക്കുക.
--
ബ്രേവ് ഹാര്‍ട്ട് യുദ്ധ സിനിമ അല്ലെന്നു പറഞ്ഞ പൊട്ട കുണാപ്പനെ കൊണ്ടു ഇവിടെ കമന്റ് ഇടീപ്പിക്കാതിരിക്കാന് ശ്രദ്ധിക്കുക.
ReplyDeleteപൊട്ട കുണാപ്പന് എന്ന വാക്കു തെറി അല്ല എന്നു കൂടി അറിയിക്കട്ടെ!
ReplyDelete@ കാളിദാസൻ:
ReplyDeleteഞാൻ എഴുതിയ വാചകം ഒന്നു കൂടെ വായിച്ച് നോക്കുക. ഏറ്റവും മികച്ച ഒന്നാണന്നെ എഴുതിയിട്ടുള്ളൂ. ഏറ്റവും മികച്ചതാണെന്ന് എഴുതിയിട്ടില്ല.
യുദ്ധ രംഗങ്ങള്‍ ഉണ്ടെന്നു കരുതി ബ്രേവ് ഹാര്‍ട്ടിനെ ആരും യുദ്ധ സിനിമയായി കാണുന്നില്ല. സ്കോട്ടീഷ് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത വില്ല്യം വാലസിന്റെ കഥയാണു ബ്റേവ് ഹാര്‍ട്ട്
ബ്രേവ് ഹാർട്ട് യുദ്ധസിനിമയല്ല എന്ന് പറയുന്നത് കേട്ടിട്ട് ഒന്ന് ചിരിക്കാൻ തോന്നുന്നു സർ. അങ്ങനെയായിരുന്നെങ്കിൽ “പഴശ്ശിരാജയും” ഈ കാറ്റഗറിയിലെ ഉൾപ്പെടു സർ.
ഹെലോ ഞാൻ കണ്ടില്ല. റ്റു ഹരിഹർ നഗർ കണ്ടു. ശരാശരിയിലും താഴ്ന്ന ഒരു ചവറ് സിനിമയായിട്ടേ റ്റു ഹരിഹർ നഗറിനെയും കണ്ടിട്ടുള്ളു.
ഞാനീ പോളീടെക്ക്നിക്കിലൊന്നും പോകാത്തതുകൊണ്ടാണെന്നറിയില്ല, എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. ഇതുവരെ ഞാന്‍ കണ്ടതിലേറ്റവും നല്ല മലയാള സിനിമ, നാളെ വേറെ നല്ല സിനിമ കാണാന്‍ അവസരം കിട്ടുമ്പോള്‍ അത് മാറികിട്ടുമായിരിക്കും
ReplyDeleteHaree,
ReplyDeleteSammathichu..thanoru budhijeevi thanne...angane viralil ennavunna thante review vayanakkarekkondu parayikkanalle inganeyulla vikalamaya reviewkal ezhuthunnathu?
Haree, ariyavunna pani cheythal pore?
enthayalum njan thante oru review vayikkunnathu ithode nirthi.
ബ്രേവ് ഹാര്‍ട്ട് ഒരു യുദ്ധസിനിമയാണെന്ന് ഞാന്‍ കരുതുന്നില്ല. വില്യം വാലസ്സിന്റെ കഥയായിരുന്നു, അത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധങ്ങളുമായി ബന്ധപ്പെട്ടതായതാല് തീര്‍ച്ചയായും യുദ്ധങ്ങള്‍ ചിത്രീകരിച്ചു. യുദ്ധരംഗങ്ങളുടെ ചിത്രീകരണ മികവായിരുന്നു അതിന്റെ എടുത്തു പറയത്തക്ക നേട്ടം. കൊട്ടിഘോഷിക്കപ്പെടുന്ന വെയര്‍ ഈഗിള്‍സ് ഡെയര്‍, ബ്രിഡ്ജ് ഓവര്‍ ദി റിവര്‍ ക്വായ് ഒക്കെ കണ്ടു കൊണ്ടിരിക്കാന് ഇപ്പോള്‍ മഹാ ബുദ്ധിമുട്ടാണ്.
ReplyDeleteപക്കാ യുദ്ധചിത്രങ്ങളാണ്, തിന് റെഡ് ലൈനും, സേവിങ് പ്രൈവറ്റ് റ്യാനും, ബ്ലോക്ക് ഹോക്ക് ഡൊഉണും, ലെറ്റേര്‍സ് ഫ്രം ഇവോജിമയും, കാഷ്വ്വലിറ്റീസ് ഓഫ് വാറും ഒക്കെ. സോറി പക്കാ എന്നു പറയാന്‍ പറ്റില്ല..എന്തെങ്കിലും സറ്റില്‍ ആയ ഒരു മെസ്സേജോ ഫിലോസഫിയോ ഈ ചിത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. പഴശ്ശിയെപോലെയോ, വില്യം വാലസ്സിനെ പോലെയോ ഒരു നായക കഥാപാത്രത്തെ ചുറ്റിപറ്റി ആയിരുന്നില്ല ഈ പടങ്ങള്‍ എന്നു മാത്രം. കുറേ ബാറ്റില്‍സ്. അതില്‍ കുറേ മനുഷ്യര്‍. അവരെ പറ്റി, യുദ്ധത്തിന്റെ വ്യര്‍ത്ഥതയെ പറ്റി അങ്ങനെ. ദി പിയാനിസ്റ്റ് യുദ്ധ ചിത്രമാണോ?
പഴശ്ശി ഇംഗ്ലീഷ് ചിത്രങ്ങളുമായി കിടപിടിക്കും എന്നൊക്കെ പുളുവാണെന്ന് പടം കാണാതെ തന്നെ അറിയാം. ഇംഗ്ലീഷ് ചിത്രങ്ങളില്‍ കാണിക്കുന്ന പോലെ യുദ്ധരംഗങ്ങളൊക്കെ മികവോടെയെടുക്കാന് തല്ക്കാലം നമുക്ക് പറ്റില്ല. എന്നാലെന്ത്? നല്ല കഥയും കഥാപാത്രങ്ങളുമുണ്ടെങ്കില് കണ്ടു കൊണ്ടിരിക്കാന് ഒരു ബുദ്ധിമുട്ടും ഇല്ല. വടക്കന്‍ വീരഗാഥയിലെ പിളുന്തു തടി വെച്ച ആരോമലും ചന്തുവും ഒക്കെ തമ്മിലുള്ള പയറ്റ് എന്ത് ബോറാണ്, എങ്കിലും അത് ആരെങ്കിലും മൈന്‍ഡ് ചെയ്തോ? നമ്മുടെ ശക്തി കഥയും അഭിനയവും ആണ്. അതില്‍ ഹോളിവുഡ്ഡിനോട് കിടപിടിക്കാന്‍ പറ്റുന്ന ആള്‍ക്കാരും നമുക്കുണ്ട്. അങ്ങിനെയാണെങ്കില്‍ പഴശ്ശിരാജയും നിസ്സംശയം ജയിക്കും.
(ഓഫ് : ഇനി വെറും കഥയും മാങ്ങാത്തൊലിയും ഒന്നും ഇല്ലാത വെറും ഒടുക്കത്തെ യുദ്ധം കാണണോ? 300 കണ്ടു നോക്കുക. റ്റൈം പാസ്സ് ഫുള്‍ടൈം യുദ്ധമാണ്, പക്ഷേ ക്രിയേറ്റിവിറ്റി ഇഷ്ടപ്പെട്ടു. ഒരു PS3 ഗെയിം പോലെ ഇരിക്കും. കുഴപ്പമില്ലാതെ എടുത്തിട്ടുമുണ്ട്. നല്ല കുറച്ച് ഡയലോഗുകളും, തരക്കേടില്ലാത്ത പെര്‍ഫോര്‍മന്‍സും. പക്ഷേ എന്താ കഴമ്പൊന്നുമില്ല)
@ അരവിന്ദ് :: aravind,
ReplyDeleteവിക്കി പ്രകാരം War Film എന്നതിന്റെ നിര്‍വചനം:
“War films are a film genre concerned with warfare, usually about naval, air or land battles, sometimes focusing instead on prisoners of war, covert operations, military training or other related subjects. At times war films focus on daily military or civilian life in wartime without depicting battles. Their stories may be fiction, based on history, docudrama or, occasionally, biographical.” - ഈ നിര്‍വചനത്തില്‍ ‘ബ്രേവ് ഹാര്‍ട്ട്’ സാങ്കേതികമായി ഒരു യുദ്ധസിനിമയായി കണക്കാക്കാം. (പക്ഷെ, എനിക്കതൊരു പ്രണയചിത്രമായാണ് തോന്നിയിട്ടുള്ളത്. വാലസിന്റെ പ്രണയം! :-) തികച്ചും വൈകാരികമായ വീക്ഷണം.)
“നല്ല കഥയും കഥാപാത്രങ്ങളുമുണ്ടെങ്കില്...” - ഇതാണ് ഇതിലില്ലാത്തത്. പഴശ്ശിയുടെ ബ്രിട്ടീഷിനെതിരെയുള്ള യുദ്ധങ്ങള്‍ ചിത്രീകരിച്ചു എന്നതിലപ്പുറം എനിക്കിതിലൊന്നും കാണുവാന്‍ കഴിയുന്നില്ല. ഏതായാലും ഒന്നു കണ്ടു നോക്കൂ... :-)
--
yarid and hari, the budget for braveheart (1995) is aprox $55,000,000.
ReplyDelete27 crore rupees, avide make up nu polum thikayilla.. so plz dnt compare with english movies & mal movies. their budget is very huge.
ee parimithikullil ninnu kondu ithrayum cheytha hariharan and team theerchayaayum abhinandhanam arhikkunnu.
ഹരി,
ReplyDeleteഒരു വടക്കന്‍ വീരഗാഥയേക്കുറിച്ച് ഈ പോസ്റ്റിലെ പരാമര്‍ശ വിഷയം അതിലെ ചന്തുവിനെ എം റ്റി മാറ്റിമറിച്ചു എന്നതാണ്. അന്നു വരെ കണ്ടതും കേട്ടതും അസംഘ്യം സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടതും ചന്തു ഒരു ചതിയനായാണ്. ചതിയനായി തന്നെ ഈ ചിത്രത്തിലും ചിത്രീകരിച്ചിരുന്നെങ്കില് ഒരു പക്ഷെ ഇതും മറ്റു പല ചിത്രങ്ങളില്‍ ഒന്നാകുമായിരുന്നു. ചന്തുവിനു താരപരിവേഷം നല്കി വീരപുരുഷനാക്കി. അതിനനുസരിച്ച് കഥാഗതി തന്നെ മാറി. പുതിയ സംഭവങ്ങള്‍ എഴുതി ചേര്‍ത്തു. അവയെല്ലം ചിത്രീകരിച്ചപ്പോള്‍ അത് നല്ല സിനിമയായി. വടക്കന്‍ വീരഗാഥയിലെ കേന്ദ്ര ബിന്ദു ചന്തുവിന്റെ വീരപരിവേഷം ആണ്. അത് മഹത്തായതല്ല എന്നു ഹരി കരുതിയാലും കുഴപ്പമില്ല.
എം റ്റി എഴുതിയ പഴശ്ശിയുടെ കഥയില്‍ ഒളിപ്പോരിനേക്കാള് പ്രാധാന്യം തുറന്ന യുദ്ധത്തിനു കൊടുത്തു. അത് അംഗീകരിക്കാന്‍ മടിയില്ലെങ്കില്‍ വിണ്ടും വീണ്ടും അതിനെ വിമര്ശിക്കുന്നതെന്തിന്, പോസ്റ്ററുകള്‍ പോലും വിശകലനം ചെയ്ത്?
വികിപ്പീഡിയയിലെ യുദ്ധചിത്രങ്ങളുടെ ലിസ്റ്റില്‍ ബ്രേവ് ഹാര്‍ട്ട ഉണ്ട്. അതുകൊണ്ട് അത് യുദ്ധ ചിത്രമായി കാണണം. അതേ മാന്ദണ്ധം വച്ച് പഴശ്ശിരാജയും യുദ്ധ ചിത്രമായി കാണണം, എന്നു ഹരി പറയുമ്പോള്‍ ഹരി എന്ന നിരൂപകനേക്കുറിച്ച് സഹതാപം തോന്നുന്നു. വികിപ്പീഡിയയുടെ സഹായമില്ലാതെ ഒരു ചിത്രം വിലയിരുത്താന്‍ ആകില്ലെങ്കില്‍ താങ്കളെ നിരൂപകന് എനു വിളിക്കാന്‍ പറ്റില്ല എന്നു ഖേദത്തോടെ പറയേണ്ടി വരും.
തങ്കള്‍ ബ്രേവ് ഹാര്‍ട്ട് കണ്ടിട്ടുണ്ടോ? എപ്പോഴാണതില്‍ യുദ്ധം ചിത്രീകരിച്ചു തുടങ്ങുനത്? സ്കോട്ട്ലന്റിലെ രാജാവു മരിച്ചപ്പോള്‍ ഇംഗ്ളണ്ട് അവിടെ ആധിപത്യം സ്ഥാപിച്ചു. അതിനെതിരെ സ്കോട്ട്ലന്റുകാര് ചെറുത്തു നില്പ്പു നടത്തി. ആ ചെറുത്തു നില്പ്പിലെ പ്രമുഖ നേതവായ വില്ല്യം വാലസിന്റെ കഥയാണ്, ബ്രേവ് ഹാര്‍ട്ട്. അതില്‍ വില്യം വാലസിന്റെ കുട്ടിക്കാലം മുതല്‍ മരണം വരെ ചിത്രീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രണയങ്ങള്‍ ഉള്‍പ്പടെ. സ്വാഭാവികമായും ഇംഗ്ളണ്ടുമായുള്ള യുദ്ധവും അതിലുണ്ട്. അതിനെ വെറും യുദ്ധ ചിത്രത്തിന്റെ നിലയിലേക്ക് ഹരി കൊണ്ടു വരുമ്പോള്‍ അത്ഭുതം തൊന്നുന്നു.
ഒളിയുദ്ധമായിരുന്നു പഴശ്ശിയുടെ തന്ത്രം എന്നാണു ഞാന്‍ പഠിച്ചത്, അതല്ല ചിത്രത്തിലുള്ളതെന്നു പല പ്രാവശ്യം എഴുതുന്നത് ചരിത്രത്തിന്റെ നേര്‍ക്കഴ്ച ആകണമെനു ശഠിക്കുന്നതല്ലേ ഹരി?
ഛായഗ്രഹണത്തേക്കുറിച്ച് താങ്കള്‍ വിലപിച്ചത് വയനാട്ടിലെ ഭംഗി കാണിച്ചില്ല എന്നു മാത്രമായിരുന്നു. വയനാട്ടിലെ ഭംഗി ചിത്രത്തില്‍ കാണിക്കേണ്ട തരത്തില്‍ കാണിച്ചിട്ടുണ്ട്. ഹരി പറയുമ്പോലെ പലയിടങ്ങളിലും ആയിട്ടില്ല. ചില ഇടങ്ങളില്‍ മാത്രം. അതു മാത്രമേ ഞാന്‍ ഛായാഗ്രഹണത്തിലെ പോരായ്മയായി കണ്ടുള്ളു. കാനന ഭംഗി കൂടുതലായി ചിത്രീകരിക്കാന്‍ ഇത് വയനടന്‍ കാടുകളേക്കുറിച്ചുള്ള Documentary അല്ല. പത്ര സൃഷ്ടിയിലും ഛായാഗ്രഹണത്തിലും സംവിധാനത്തിലും അഭിനയത്തിലും ഈ ചിത്രത്തിന്റെ കരുത്തിന്റെ ഒരു ചെറിയ സ്ഫുലിം ഗമാണ്, പഴശ്ശിരാജയെ അവതരിപ്പിക്കുന്ന രംഗം. വാദ്യഘോഷമോ, ഘോഷ്ടികളോ, വെളിച്ചത്തിന്റെ അതിപ്രസരമോ, മറ്റഭ്യാസങ്ങളോ ഇല്ലാതെ പഴശ്ശിരാജ് ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് സാവധാനം നടന്നു വരുന്ന ആ ഒറ്റ രംഗം മതി ചിത്രത്തിന്റെ വ്യത്യസ്ഥത വെളിപ്പെപ്പെടുത്താന്. സുബോധമുള്ളവരെ ഛര്‍ദ്ദിപ്പിക്കുന്ന തരത്തിലാണു മറ്റു സിനിമകളില്‍ നായകരെ അവതരിപ്പിക്കുന്നത്.
പഴശ്ശിരാജ ഒരു ലോകത്തര ക്ളാസ്സിക്കായി ഞാന്‍ കാണുന്നില്ല. റ്റു ഹരിഹര്‍ നഗര്‍ എന്ന വൃത്തികേടിനേക്കാള്‍ ആയിരം മടങ്ങു മേന്മയുണ്ട് പഴശ്ശിരാജാ എന്ന സിനിമക്ക്. ആ ചവറിനു 7.2 മാര്‍ക്കും പഴശ്ശിരാജക്ക് 6 മാര്‍ക്കും കൊടുത്ത ഹരിയുടെ നിരൂഫണത്തെയാണു ഞന്‍ വിമര്‍ശിച്ചത്. മറ്റു പലരും ചൂണ്ടിക്കാണിച്ച പോലെ അത് നിരൂപണമല്ല എന്തോ വൈരാഗ്യം തീര്‍ക്കല്‍ പോലെയാണെനിക്ക് തോന്നിയത്.
ഹരിഹര്‍ നഗറിനു 7.2/10 ഉം പഴശ്ശിരാജക്ക് 6/10 ഉം മാര്‍ ക്ക് കൊടുത്തത് ഏതു മാനദണ്ധം വച്ചാണ്? സിനിമയുടെ യോഗ്യതയല്ല മറ്റേതെങ്കിലുമാണോ അതിന്റെ മാനദ്ണ്ധം ? ഹരിഹര്‍ നഗറിലെ കഥക്കും കതാപത്രങ്ങള്ക്കും താങ്കള്‍ 8 മാര്‍ക്കാണു കൊടുത്തത്. സിനിമയുടെ ബാലാപാഠങ്ങള്‍ അറിയാവുന ഒരു നിരൂപകന് ആ കെട്ടു കാഴ്ച്ചക്ക്, മനുഷ്യന്റെ സാമാന്യബോധത്തെ പരിഹസിക്കുന്ന കഥക്ക് 2 മാര്‍ക്ക് കൊടുക്കില്ല. അതിലെ കഥാപാത്രങ്ങള്‍ക്ക് 8 മാര്‍ക്കു കൊടുക്കുന്ന ഏതൊരാളും പഴശ്ശിരജയിലെ കഥാപത്രങ്ങള്‍ക്ക് 10 മാര്‍ക്കും കൊടുക്കും. പക്ഷെ താങ്കള്‍ കൊടുത്തതോ 5 മാര്‍ക്ക്.
ആര്‍ക്കും edit ചെയ്യാവുന്ന wikipedia അടിസ്ഥാനമാക്കി സിനിമ നിരൂപണം ചെയ്യുന്നത് നിറുത്തി, സ്വന്തം അറിവു വച്ച് സിനിമ നിരൂപണം നടത്തൂ ഹരി.
യാരിദ്,
ReplyDeleteഏറ്റവും മികച്ചതെന്നതിന്, ഞാന്‍ മനസിലാക്കുന്നത് ഒരര്‍ത്ഥമാണ്. ഏറ്റവും മികച്ചത് പലതില്‍ ഒന്നാണെന്നത് പുതിയ വ്യാകരണമാണോ? നല്ല യുദ്ധസിനിമകളില്‍ ഒന്ന് എന്നോ മികച്ച യുദ്ധ സിനിമകളില്‍ ഒന്ന് എന്നോ പറഞ്ഞാല്‍ ആര്‍ക്കും മനസിലാകും. ഏറ്റവും മികച്ചതില്‍ ഒന്ന് എന്നത് അര്‍ത്ഥശൂന്യമായ ഒരു പ്രയോഗമാണ്. ഇനി താങ്കള്‍ ഉദ്ദേശിച്ചത് മികച്ച കുറെയെണ്ണത്തില്‍ ഒരെണ്ണമെന്നാണെങ്കില്, നല്ല യുദ്ധ സിനിമക്ളുടെ ലിസ്റ്റില്‍ 5 ലോ 10 ലോ പോലും ബ്രേവ് ഹാര്‍ട്ട് ഉള്‍പ്പെടുത്തി കണ്ടിട്ടില്ല. സിനിമയേക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്ന ഒരു വെബ് സൈറ്റില്‍ പരാമര്‍ശിച്ച 25 യുദ്ധ സിനിമകളില്‍ ബ്രേവ് ഹാര്‍ട്ട് ഇടം കണ്ടിട്ടില്ല. അതിവിടെ വായിക്കാം. Best War Movies of All Time.
ഇതില്‍ ഉള്പ്പെടുത്തിയിട്ടുള സിനിമകളില്‍ ഒന്നു പോലും ബ്രേവ് ഹാര്‍ട്ടിനു പിന്നിലാണെന്നു വവരമുള്ളവര് പറയില്ല.
ബ്രേവ് ഹാര്‍ട്ട് യുദ്ധ സിനിമയല്ല എന്നു കേട്ടിട്ടു ചിരിക്കാനാണു താങ്കള്‍ക്ക് തോന്നുന്നതെങ്കില്‍, താങ്കള്‍ക്ക് ആ സിനിമയേക്കുറിച്ച് ഒന്നുമറിയില്ല എന്നേ മറ്റുള്ളവര്‍ മനസിലാക്കൂ. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന എല്ലാ സിനിമകളും യുദ്ധ സിനിമകളാണെന്നു പറയുന്നത് ശുദ്ധ വിവരക്കേടാണു യാരിദേ. രാമായണത്തേക്കുറിച്ചോ മഹാഭാരതത്തേക്കുറിച്ചോ ഏതു സിനിമയെടുത്താലും അതില്‍ യുദ്ധം ചിത്രീകരിക്കേണ്ടി വരും. അതൊക്കെ യുദ്ധ സിനിമ എന്നൊക്കെ വ്യാഖ്യാനിച്ചാല്‍ ശുദ്ധ അസംബന്ധം എന്നേ പറയാനാകൂ. മൊഹമ്മദ് നബിയേക്കുറിച്ച് ആരു ചിത്രമെടുത്താലും അദ്ദേഹം പങ്കെടുത്ത യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കും. അതു യുദ്ധ സിനിമ ആയിരിക്കും എന്നൊക്കെ വലിച്ചു നീട്ടിപ്പറഞ്ഞാല്‍ കഷ്ടം എന്നേ പറയാന്‍ പറ്റൂ.
ശരശരിയിലും തഴ്ന്ന ഹരിഹര്‍ നഗര്‍ എന്ന ചവറിനു ഹരി കൊടുത്ത മാര്‍ക്ക് 7.2. പഴശ്ശിരാജക്കു കൊടുത്തത് 6. ഇതിനെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
പറഞ്ഞ് പറഞ്ഞ് അവസാനം ഹരിയും യാരിദുമാണ് പഴശ്ശിരാജയെ ബ്രേവ്ഹാർട്ട്മായി കമ്പയർ ചെയ്തത് എന്നായോ.. വാദി = പ്രതി :)
ReplyDelete@ shafeel,
ReplyDeleteതാരതമ്യം വിശേഷത്തില്‍ എവിടെയും വന്നിട്ടില്ല. ‘ബ്രേവ്ഹാര്‍ട്ട്’ ചിത്രത്തില്‍ വരുന്നതു തന്നെ എം.ടി.യുടെ പരാമര്‍ശത്തിനു ശേഷമാണ്.
@ kaalidaasan,
“എം റ്റി എഴുതിയ പഴശ്ശിയുടെ കഥയില്‍ ഒളിപ്പോരിനേക്കാള് പ്രാധാന്യം തുറന്ന യുദ്ധത്തിനു കൊടുത്തു” - കൊടുത്തോളൂ! പക്ഷെ, ഒളിയുദ്ധമാണെന്ന് പഴശ്ശിയെക്കൊണ്ട് പറയിപ്പിച്ച ശേഷം, അതങ്ങിനെയല്ലാതായാല് അതിനു തിരനാടകം എഴുതി ചിത്രീകരിക്കുന്നതിലെ മികവില്ലായ്മ എന്നേ കണക്കാക്കുവാന്‍ കഴിയൂ!
യുദ്ധസിനിമ എന്നതൊക്കെ സാങ്കേതികമായ ജെനര്‍ ആയി തിരിക്കുവാനാണെങ്കില് വിക്കിയെ പിന്തുടരാം. വിക്കി ഏതു നിലയ്ക്കാണ് യുദ്ധചിത്രം എന്ന ജെനറില്‍ ചിത്രങ്ങളെ പരിഗണിക്കുന്നത് എന്നതും മുകളിലെ കമന്റില്‍ കാണാം. പലപ്പോഴും ഒന്നിലധികം ജെനറില്‍ ഒരു സിനിമ സാങ്കേതികമായി ഉള്‍പ്പെടുകയും ചെയ്യും. ഇത്രയുമെങ്കിലുമൊക്കെ മനസിലാക്കുവാനുള്ള വിവേകം കാണിക്കുക. (“പക്ഷെ, എനിക്കതൊരു പ്രണയചിത്രമായാണ് തോന്നിയിട്ടുള്ളത്. വാലസിന്റെ പ്രണയം! :-)” ഈ പറഞ്ഞതും ഞാനാണ്.)
“അതില്‍ വില്യം വാലസിന്റെ കുട്ടിക്കാലം മുതല്‍ മരണം വരെ ചിത്രീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രണയങ്ങള്‍ ഉള്‍പ്പടെ. സ്വാഭാവികമായും ഇംഗ്ളണ്ടുമായുള്ള യുദ്ധവും അതിലുണ്ട്.” - എന്നിട്ടു പോലും യുദ്ധരംഗങ്ങള്‍ മികവു പുലര്‍ത്തി. ഇതു പഴശ്ശിയുടെ കഥയാണ്, ആകെയുള്ളത് അവസാനകാലത്തെ പോരാട്ടങ്ങള്‍, അതാവട്ടെ മികവ് പുലര്‍ത്തിയുമില്ല! ബഡ്ജറ്റിന്റെ പരാധീനതയൊന്നും പറയേണ്ട, ക്യാമറ ആംഗിളൊന്നു മാറ്റിയാല്‍, വെളിച്ചക്രമീകരണങ്ങളിലൂടെ ഇതിലും നന്നായി ഒളിപ്പൊര് എടുക്കുവാന്‍ കഴിയുമായിരുന്നു.
“ഒളിയുദ്ധമായിരുന്നു പഴശ്ശിയുടെ തന്ത്രം എന്നാണു ഞാന്‍ പഠിച്ചത്” - ഇത് എവിടെ ഞാന്‍ എഴുതി എന്ന് കാണിച്ചു തന്നാല്‍ ഉപകാരം. (യാരിദിന്റെ പോസ്റ്റിലെ കമന്റില്‍ ‘പഠിച്ചതു മാത്രമല്ല (യാരിദ് പഠിച്ചതിനെയാണ് അവിടെ പ്രതിപാദിച്ചത്) സിനിമയില്‍ പറയുന്നുമുണ്ട്’ എന്നാണ് പറഞ്ഞത്.)
“വയനാട്ടിലെ ഭംഗി കാണിച്ചില്ല എന്നു മാത്രമായിരുന്നു.” - ഇതെവിടെ പറഞ്ഞു? “വയനാടന്‍ ഉള്‍ക്കാടുകളും മലനിരകളുമൊക്കെ മികവോടെ പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകര്‍ പിന്നിലാണ്.” - ഇങ്ങിനെയാണ് വിശേഷത്തില്‍ പറഞ്ഞത്. ആ മികവ് എങ്ങിനെ വേണമെന്ന് പല കമന്റുകളിലായി വിശദമാക്കിയിട്ടുമുണ്ട്.
സൌകര്യപൂര്‍വ്വം പലതും കാണാതിരിക്കുക, വളച്ചൊടിക്കുക, താങ്കളുടെ തോന്നലുകള്‍ ഞാന്‍ പറഞ്ഞുവെന്ന രീതിയില്‍ അവതരിപ്പിക്കുക, കൊള്ളാം!
ഹ ഹ ഹ... ചുക്കും ചുണ്ണാമ്പും തമ്മിലുള്ള താരതമ്യങ്ങള്‍ രസിച്ചു. ആദ്യം ഒന്ന് മനസിലാക്കുക: ഒരു വിശേഷവും മറ്റൊന്നുമായുള്ള താരതമ്യമല്ല. തലക്കെട്ട് ‘കഥയും കഥാപാത്രങ്ങളും’ എന്നാണെങ്കില്‍ പോലും, അളക്കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്തു യുക്തിയിലാണ് കൊമേഴ്സ്യല്‍ കോമഡി ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ‘പഴശ്ശിരാജാ’ മഹത്തരമാണെന്നു ഉത്ഘോഷിക്കുന്നതെന്നു മനസിലാവുന്നില്ല! അങ്ങിനെയൊക്കെ ഈ ചിത്രത്തെ വാഴ്ത്തേണ്ടവരുടെ ഗതികേടിനെക്കുറിച്ചാണ് എനിക്കു സഹതാപം! വിക്കിയെപ്പറ്റി കാര്യമായ ധാരണയില്ലെന്നു മനസിലായി. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ... - അതുകൊണ്ട് താങ്കളുടെ വികലവായനകള്‍ക്ക് ഇനി മറുപടി നല്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
(പിന്നെ വൈരാഗ്യം; ആ പറഞ്ഞത് കറക്ട്. എന്റെ പുരയിടത്തിലേക്ക് എം.ടി. അഞ്ചുസെന്റ് മാറ്റി മതിലുകെട്ടിയതിന്റെ വൈരാഗ്യം എനിക്കിങ്ങനെയല്ലേ തീര്‍ക്കുവാന്‍ കഴിയൂ! :-P)
@ cALviN::കാല്വിന്,
എന്റെ കാല്വിനേ, ഞാന്‍ തളര്‍ന്നു! കാല്വിന് ചിലരെ ശാസ്ത്രയുക്തി പഠിപ്പിക്കുന്നതു കണ്ടു നിന്നിട്ടു തന്നെ എനിക്കു ക്ഷമ നശിച്ചിട്ടുണ്ട്. ഇപ്പോ നേരിട്ടനുഭവമായി. അപ്പോള്‍ പറഞ്ഞതു മനസിലായല്ലോ; ‘2 ഹരിഹര്‍നഗര്‍’ വെറും തറയാണ്, അതിനിവിടെ 7.2 കൊടുത്തതു കൊണ്ട് ഇതിനൊരു 7200/10 എങ്കിലും കൊടുക്കണം. അപ്പോള്‍ യുക്തി വരും, എല്ലാവര്ക്കും മനസിലാവുകയും ചെയ്യും! ‘പെര്‍സിസ്റ്റന്‍സ് ഓഫ് ടച്ചിംഗ്’ ഒന്നും ഇതിനു മുന്നില്‍ ഒന്നുമല്ലാന്നേ! :-D
--
'ശരശരിയിലും തഴ്ന്ന ഹരിഹര്‍ നഗര്‍ എന്ന ചവറിനു ഹരി കൊടുത്ത മാര്‍ക്ക് 7.2. പഴശ്ശിരാജക്കു കൊടുത്തത് 6. ഇതിനെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?'
ReplyDeleteകാളിദാസന്, താങ്കളുടെ ഈ വാദത്തില്‍ കഴമ്പില്ല. രണ്ടും രണ്ട് ഷാനര്‍ സിനിമകളാണ്. ഹരിഹരര് നഗര്‍ റ്റു അതിന്റേതായ വിഭാഗത്തില്‍ മികച്ചതാകാം. പഴശ്ശിയും ഹരിഹര്‍ നഗറും നേരിട്ട് താരതമ്യം ചെയ്യുന്നതല്ല ഈ രേറ്റിംഗ് എന്നു മനസ്സിലായില്ലേ?
സന്ദേശവും കിരീടവും...ഏതാണ് മികച്ച പടം? ഹെഡ് റ്റു ഹെഡ് താരതമ്യം ചെയ്യാന്‍ പറ്റുമോ? രണ്ടും രണ്ടു രീതിയില്‍ മികച്ചതാണ്, എന്നാല്‍ പോരായ്മകളും കാണാം. രണ്ടിനേയും ഒരേതലത്തില്‍ ആസ്വദിക്കാന്‍ ഒരു സിനിമാ പ്രേമിക്കും കഴിയുകയില്ല. അങ്ങനെ തന്നെയാണ് ഈ രേറ്റിംഗ്.
ഹരി,
ReplyDeleteഒളിയുദ്ധം മാത്രമേ ചെയ്യൂ എന്ന് പഴശ്ശി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ചിത്രത്തില്‍?
കോഴിയിറച്ചി ആണ്, ഇഷ്ടഭക്ഷണം എന്നു പറയുന്നയാള്‍ ആട്ടിറച്ചി തിന്നാന്‍ പാടില്ല എന്നു ശഠിക്കുന്നത് മണ്ടത്തരമല്ലേ. എല്ലാ രീതിയിലും യുദ്ധം ചെയ്യുന്നവനാണു യോദ്ധാവ്.
വികിപ്പീഡിയ യതൊരു ആധികാരികതയും അവകശപ്പെടാനാവാത്ത ഒരു വെബ് സൈറ്റാണ്. എനിക്കും ഹരിക്കും അവിടെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. മറ്റൊരു ലിങ്കിന്റെ പിന്‍ബലമില്ലാതെ അവിടെ എഴുതുന്നതൊക്കെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. സിനിമകളേക്കുറിച്ച് ആധികാരികമായി എഴുതുന്ന സൈറ്റുകളുണ്ട്. മധ്യമങ്ങളുടെ സിനിമാപേജിലെഴുതുനതും സിനിമയേക്കുറിച്ചറിയാവുന്നവരാണ്. അവിടെയൊക്കെ വായിച്ചു മനസിലാക്കാന്‍ ശ്രമിക്കൂ ഹരി. അതിനാണു വിവേകം വേണ്ടത്. വഴിയെ പോകുന്നവര്‍ക്കൊക്കെ എഡിറ്റു ചെയ്യാവുന്ന വികിപ്പീഡിയ വായിക്കുന്നതിലല്ല.
പഴശ്ശിരാജയില്‍ ആകെയുള്ളത് അവസനകാല പോരാട്ടങ്ങള്‍ മാത്രമാണെങ്കില്‍ അത് തങ്കളുടെ കാഴ്ചയുടെ കുഴപ്പമാണ്. സിനിമ കണ്ട മറ്റാളുകള്‍ മറ്റു പലതും അതില്‍ കണ്ടു. രണ്ടുമൂന്നു പോരാട്ടങ്ങള്‍ മാത്രമല്ല ഞാന്‍ കണ്ടത്. അതുകൊണ്ട് പോരാട്ടങ്ങളുടെ മികവു മാത്രം അന്വേഷിക്കണമെന്ന് എനിക്ക് തോന്നിയും ഇല്ല. Indian Defence Acaadamy വിദഗ്ദ്ധ പരിശീലനം ഒന്നും കിട്ടാത്ത കുറിച്യന് നടത്തുന്ന പോരാട്ടത്തിനു വേണ്ട മികവ് ഈ ചിത്രത്തിലെ പോരാട്ടത്തിനുണ്ട്. അത് ബ്രേവ് ഹാര്ട്ടിലേതു പോലെ വേണമെന്ന് എനിക്ക് യാതൊരു നിര് ബന്ധവുമില്ല. കേരളത്തിലെ കോടിക്കണക്കിനു പ്രേക്ഷകര്‍ക്കും അതില്ല.
നന്നായി ഒളിപ്പോര് എടുത്തിട്ടുള്ള ഏതെങ്കിലും സിനിമയിലെ ഒളിപ്പോരൊന്നു വിശദീകരിക്കാമോ?
ഒളിയുദ്ധമാണു പഴശ്ശിയുടെ തന്ത്രമെനു ഞാന്‍ പറഞ്ഞോ എന്നൊക്കെ ചോദിച്ച് മറ്റുള്ളവരെ ചിരിപ്പിക്കല്ലേ? പഠിച്ചതു മാത്രമല്ല ചിത്രത്തിലാദ്യമേ പറയുന്നുമുണ്ട് എന്ന പ്രസ്താവന പഠിച്ചിട്ടില്ല എന്നു ധനിപ്പിക്കുന്ന ഒരു കോമഡി കൊമേഴ്സ്യലായി ഞാന്‍ എടുത്തോളാം.
മികവു കുറച്ചു ഭംഗി പകര്ത്തുന വിദ്യ ഒന്നു പറഞ്ഞു തരാമോ?
ഹരിഹര്‍ നഗറിനു 7.2 മാര്‍ക്കും പഴശ്ശിരാജക്ക് 6 മാര്‍ക്കും കൊടുത്ത താങ്കള്‍ക്ക് ചുക്കും ചുണ്ണാമ്പും നന്നായി തിരിച്ചറയാമെന്ന് ഇത് വായിക്കുന്ന എല്ലവര്‍ക്കും ഇതിനോടകം മനസിലായിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു എന്ന് ഞാന്‍ പല പ്രാവശ്യം ചോദിച്ചിരുന്നു. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാമെങ്കില്‍ അതൊനു പറഞ്ഞുകൂടെ.
താങ്കള്‍ ചുക്കും ചുണ്ണാമ്പും തിരിക്കുകയോ മറിക്കുകയോ ചെയ്തോളൂ. പഴശ്ശി രാജ ചെമ്മീനിനു ശേഷം മലയാളത്തിലുണ്ടായ നല്ല സിനിമ എന്ന് മലയാളി പ്രേഷകര്‍ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. അതിനു മറ്റാരുടെയെങ്കിലും കയ്യൊപ്പു വേണമെന്നില്ല.
കോമഡി കൊമേഴ്സ്യലുകള്‍ എന്നത് എനിക്ക് ഒരു പുതിയ വാക്കാണ്. (കോമഡി എന്നും കൊമേഴ്സ്യല്‍ എന്നും കേട്ടിട്ടുണ്ട്. എന്റെ വിവരക്കേടായിരിക്കാം )അവ അളക്കാന്‍ മറ്റൊരു അളവുകോല്‍ ഹരിയുടെ കയ്യിലുണ്ടെന്നു പറഞ്ഞത് നന്നായി. ഇനി അളക്കുമ്പോള്‍ ഞാന്‍ അളക്കുന്നത് യുദ്ധ സിനിമയുടെ കോലു വച്ചാണ്, അല്ലെങ്കില്‍ കോമഡി സിനിമയുടെ കോലു വച്ചാണു അല്ലെങ്കില്‍ കുടുംബ സിനിമയുടെ കോലു വച്ചാണെന്ന് ആദ്യമേ പറഞ്ഞാല്‍ എന്നേപ്പോലുള്ള വിവരദോഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ഞാന്‍ ഒരിക്കലും പഴശ്ശിരാജയെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യില്ല പിന്നല്ലേ ഏതെങ്കിലും കോമഡി കൊമേഴ്സ്യലുമായി താരതമ്യം ചെയ്യുന്നത്. ഒരു സിനിമ കണ്ട് അസ്വദിക്കാനുള്ള വിവേകം എനിക്കുണ്ട്.
കോമഡി കൊമേഴ്സ്യല്‍ എന്നു താങ്കള്‍ വിശേഷിപ്പിച്ച ഹരി ഹര് നഗറിനു ഞാന്‍ 10ല്‍ അര മാര്‍ക്കുപോലും നല് കില്ല.അതില്‍ കൂടുതല്‍ മാര്‍ക്ക് ആരു നല്കിയാലും ഞാന്‍ അവരോടു സഹതപിക്കും.
ഒരു ഓഫ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹരിഹരന് ചില കോമഡി സിനിമകള്‍ എടുത്തിട്ടുണ്ട്. കോളേജ് ഗേള്‍, ലേഡീസ് ഹോസ്റ്റല്‍ തുടങ്ങിയവ. ഹാസ്യ സിനിമ എന്ന നിലയില്‍ അവയൊക്കെ ഹരിഹര്‍ നഗറിനും വളരെ മുകളിലാണ്.
സിനിമാ റിവ്യൂവിലോ റേറ്റിംഗിലോ പൊതുവേ കണ്ടു വരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകന് ആകെത്തുകയായിക്കിട്ടുന്ന ഒരു എന്റർടെയിന്റ്മെന്റ് പാക്കേജിന്റെ മാർക്കോ/റേറ്റിംഗോ ആണ്. ഈ ലിസ്റ്റ് ഒന്നു കണ്ടു നോക്കു,പല ജെനേറ്ഴ്സിലും വരുന്ന ചിത്രങ്ങൾ പ്രേക്ഷകന്റെ പരിഗണനയോ വോട്ടുകളോ കണക്കാക്കിയാണു മുൻപന്തിയിൽ വന്നിരിക്കുന്നത്. ഹലോ പോലെയുള്ള ഒരു ചവറ് പടം അവിടെ ഒരിക്കലും 7 മാർക്ക് വാങ്ങി മുൻപന്തിയിൽ വരില്ല.വന്നാൽത്തന്നെ പഴശിരാജ അതിനു താഴെയുമായിരിക്കില്ല. ഇത്തരമൊരു നീക്കം പിന്തുടരാത്തതിനാൽ തന്നെ ഹരിയുടെ റേറ്റിംഗ് കൺഫ്യൂഷനിലാക്കാറുണ്ട്. ഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമാ ഇപ്പോഴും എന്റർടെയിന്റ്മെന്റ് എന്ന ജെനേറിൽ വരുന്ന സംഗതി തന്നെയാണ്.അതിഫീകര നിരൂപകന്മാർക്കാണത് തീസിസോ മറ്റു പഠനമോ ഒക്കെയായിത്തീരുന്നത്.മലയാളം യുണീക്കോഡിൽ വൃത്തിയായി സിനിമകളേ പഠിച്ചെഴുതുന്നത് ഹരി മാത്രമാണെന്നുള്ളത് കൊണ്ടു തന്നെ ഈ ബ്ലോഗ് ശ്രദ്ധിക്കുന്നവർ വളരെയധികം ഉണ്ട്. സോഷ്യൽ റെസ്പോൺസിബിലിറ്റി കൂടുതലാണേ :)
ReplyDeleteദൃശ്യന്റെ റിവ്യൂ വായിച്ചിരുന്നോ? സാങ്കേതികത്തിന് , പ്രത്യേകിച്ച് റസൂലിന്റെ ശബ്ദമിശ്രണത്തിന് നല്ല അഭിപ്രായം കണ്ടു അവിടെ. അതിനിടെ ഞായറാഴ്ച ഷോ കഴിഞ്ഞ് തീയറ്ററില്‍ അടിപിടിയും ചില്ലുടയ്ക്കലും നടന്നെന്നും ഇന്ന് മുതല്‍ ആണ് വീണ്ടും ഷോ തുടങ്ങുന്നതെന്നും അച്ഛന് പറഞ്ഞു. ശബ്ദത്തിന്റെ തകരാറാണത്രെ അടിപിടിയില്‍ കലാശിച്ചത്. എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ പടം തിരുവനന്തപുരത്ത് “ന്യൂ”വില്‍ ഒന്നൂടെ കണ്ടു നോക്കിക്കൂടെ?? ഷോട്ടുകളുടെ വെളിച്ചക്രമീകരണവും ആംഗിളുകളും എല്ലാം ഒരു സാധാരണ മലയാളം സിനിമയുടേതില് നിന്നും വളരെയധികം മനോഹരമായി തോന്നി(ആദിയുഷസന്ധ്യ എന്ന പാട്ട് കണ്ടപ്പോള്‍). ഞാനിപ്പോള്‍ confused ആണ്.. എവിടെ പോയി കാണണം എന്ന കാര്യത്തില്‍ .. :-)
ReplyDeleteഅരവിന്ദ്,
ReplyDeleteതാങ്കളുടെ അഭിപ്രായത്തോടു യോജിക്കാനാകില്ല. സിനിമയുടെ വിഭാഗങ്ങള്‍ കഥാചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍, ഡോക്യുമെന്ററി തുടങ്ങിയവയാണ്. കഥാചിത്രങ്ങളെ ആര്‍ട്ടെന്നും കൊമേഴ്സ്യലെന്നും പറയാറുണ്ടെങ്കിലും അങ്ങനെ ഒരു തരം തിരിവ് അംഗീകരിക്കപ്പെട്ടതല്ല.
യുദ്ധസിനിമ, കോമഡി കൊമേഴ്സ്യല്‍, കോമഡി അല്ലാത്ത കൊമേഴ്സ്യല്‍, ചരിത്ര സിനിമ എന്നൊക്കെ നിരൂപണത്തിനു വേണ്ടി തരം തിരിക്കാറില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ല.
ഒരു ചിത്രത്തിന്റെ കഥ വിലയിരുത്തുമ്പോള്‍ കഥയുടെ വിശ്വസനീയത, കാഥാപാത്ര സൃഷ്ടി, കഥയുടെ ഒഴുക്ക് സംഭവങ്ങളുടെ ഇഴുകിച്ചേരല്‍ തുടങ്ങിയവയാണു കണക്കാക്കപ്പെടുന്നത്. കമേഴ്സ്യല്‍ സിനിമയിലായാലും ആര്‍ട്ട് സിനിമയിലായാലും യുദ്ധ സിനിമയിലായാലും പുരാണ സിനിമയിലായാലും സാമൂഹ്യ സിനിമയിലായാലും ഇതൊക്കെ തന്നെയാണു കണക്കാക്കപ്പെടുന്നതും .
ഇന്‍ഡ്യയില്‍ നിര്‍മ്മിക്കപ്പെടുന്ന കഥാചിത്ര ജനുസില്‍ പെടുന്ന സിനിമകളെല്ലാം വിലയിരത്തപ്പെടുന്നത് ഒരേ മാനദണ്ധം വച്ചാണ്. സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നതും ഇതേ മാനദണ്ധം വച്ചു തന്നെയാണ്. സ്വയംവരവും, കുമാര സംഭവവും, നായകനും, ഷോലെയും, കാഞ്ചീവരവും വിലയിരുത്തിയതും അവാര്‍ഡുകള്‍ നല്കിയതും ഒരേ മാനദണ്ധം വച്ചാണ്.
ഹരിക്കു മാത്രം ആ മാനദണ്ധങ്ങള്‍ മാറി എന്നു വിശ്വസിക്കാന്‍ നിര്‍വാഹമില്ല.
റ്റു ഹരിഹര്‍ നഗര്‍ എന്ന ചവറു സിനിമയുടെ കഥക്ക് 8 മാര്‍ക്കാണു ഹരി നല്‍കിയത്. ഇതേ ജനുസില്‍ വരുന്നതാണ്, സത്യന് അന്തിക്കാടിന്റെ കുറെ സിനിമകള്‍. അതില്‍ നിന്നും ഏറ്റവും മോശപ്പെട്ടതിനു അരവിന്ദ് എത്ര മാര്‍ക്കിടും? എന്റെ മുന്നില്‍ വന്നാല്‍ ഈ മാന്ദണ്ധം വച്ച് 10ല്‍ 20 മാര്‍ക്കിടേണ്ട ഗതികേടാണെനിക്കുണ്ടാവുക.
ഹരിയുടെ ഈ റിവ്യൂ ഒട്ടും തന്നെ സത്യസന്ധമല്ല എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്.ശരിക്കും ഹരി ഒരു വട്ടം കൂടി പടം കണ്ടശേഷം ഒരിക്കല്‍ കൂടി ഒരു റിവ്യൂ എഴുതു.ചിലപ്പോള്‍ അഭിപ്രായങള്‍ മാറിയാലോ.
ReplyDeleteവേണ്ട കാളിദാസാ എന്ത് ന്യായീകരണം നിരത്തിയാലും ഹരി ഇനി അതംഗീകരിക്കാന്‍ പോകുന്നില്ല..ശരിക്കും ഹരി ചില മുന്‍വിധികളോടെയാണ് പഴശ്ശിരാജകണ്ടത്.അതില്‍ നിന്നും ഇനി പിന്നോട്ടുപോയാല്‍ മാനക്കേടല്ലേ.താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് അത്ര തന്നെ
എല്ലാവരും കൂടി ഹരിയെക്കൊണ്ട് ഈ പടം പിന്നേം കാണിക്കും! :-)
ReplyDeleteവെളിച്ചം മുതലായവയ്ക് തീയറ്ററിന്റെ പ്രശ്നങ്ങളുമുണ്ടാകാം. ദീപ തിരിവല്ലയില് പണ്ട് സ്ക്രീനിന്റെ വലത്തു വശത്ത് താഴെ കംപ്ലീറ്റ് തവിട്ടു കളറായിരുന്നു. പുകയടിച്ചത് പോലെ. ചെളി! അതുകൊണ്ട് ആ ഭാഗം ഒക്കെ മങ്ങിയേ കാണൂ. വല്ല സിനിമയിലും ആ മൂലക്ക് പാമ്പോ വല്ലതുമോ വരുന്ന സീന്‍ ഉണ്ടായിരുന്നെങ്കില്‍.പ്രേക്ഷകരോടാരു സമാധാനം പറഞ്ഞേനെ!
എനിക്ക് ഹരിയുടെ റേറ്റിംഗിനോട് യോജിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ കിരണ്‍ പറയുന്നത് പോലെ ഒത്തിരി ആളുകള്‍ വായിക്കുന്നതായത് കൊണ്ട് റേറ്റിംഗ് സ്കേല്‍ ഒന്നു പരിശോധിച്ച് യുണിഫൈ ചെയ്യണോ എന്നൊക്കെയുള്ളത് ഹരി തീരുമാനിക്കണം.
സംഗതി എനിക്ക് കിരീടം ഭയങ്കര ഇഷ്ടമാണ്, താഴ്വാരവും, കന്മദവും, ധനവും, അരയന്നങ്ങളുടെ വീടും, സന്ദേശവും, സ്സ്നേഹവും, ശ്രീനിവാസന്റെ പണ്ടത്തെ സ്നിമകളും അങ്ങനെ ഒത്തിരി ഇഷ്ടമാണ്.. ഇരുപതാം നൂറ്റാണ്ടും ഇഷ്ടമാണ് .ഇതിനെയെല്ലാം കൂടെ ഒരു ഗ്രൂപ്പിലാക്കി റാങ്ക് ചെയ്യാന്‍ പറഞ്ഞാല്‍ അനീതിയായിരിക്കും.
കാണുന്നെങ്കില്‍ (തിരു.) ന്യൂവില്‍ കാണണം, ബാക്കി പലരും സൌണ്ടിന്റെ ഒക്കെ പ്രോബ്ലം പറഞ്ഞു..
ReplyDeleteകാല്വിന് പറഞ്ഞത് പോലെ വാദി = പ്രതി
Haree......... iniyenkilum kashu mudakki TVM newil(multiplexinte effects onnum illenkilum) poyi onnu kanooo...allathe 20 roopakku olappurayile koothara dts ennu ezhuthi vachekkunna theateril poi irunnu kandu Resool pookuttide sound mixing porayeenu, screeninu neelam porayirunu ennumokke vidu vayathanam vilichu parayathe.......Elaredathu onne enikku parayan ulooo....ithile mandan reviews vayichu veruthe ningalarum samayam kalayaruthe.....
ReplyDelete:-)
ReplyDelete• സിനിമ രണ്ടാമതു കാണുന്ന പ്രശ്നം ഉദിക്കുന്നതേയില്ല.
• ശബ്ദത്തിന്റെ കാര്യം പറഞ്ഞത്; റെസൂല്‍ പൂക്കുട്ടിയുടെ പ്രതിഭ അളക്കേണ്ടത് ഈ ചിത്രത്തിലൂടെയാണെന്നു കരുതുന്നില്ല. സൌണ്ട് ഡിസൈന്‍ എന്നത് ഒടുവില്‍ കുറേ ശബ്ദശകലങ്ങള്‍ റീ-റിക്കാര്‍ഡ് ചെയ്ത് ചേര്‍ക്കുന്നതാണെന്നും കരുതുന്നില്ല. യുദ്ധരംഗങ്ങളിലെ സൌണ്ട് ഒഴികെ, മറ്റൊരിടത്തും പൂക്കുട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടാവാന്‍ വഴിയില്ല.
• ദൃശ്യങ്ങളും/ശബ്ദങ്ങളും ചേര്‍ന്നു സൃഷ്ടിക്കുന്ന മൂഡ് - ചിത്രത്തിന്റെ കഥാഗതിക്കു യോജിച്ച തരത്തില്‍; അതു നല്കാത്തിടത്തോളം ഇതിനു രണ്ടിനും മികവുണ്ട് എന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല.
• ഒളിപ്പോരാട്ടത്തെക്കുറിച്ച് വിക്കിയില്‍ ഇവിടെ വായിക്കാം. അതിലുപയോഗിക്കുന്ന തന്ത്രങ്ങളും പ്രയോഗരീതിയും മറ്റും ഇവിടെയും കാണാം. (വിക്കി വഴിയേ പോകുന്നവര്‍ക്ക് എഡിറ്റ് ചെയ്ത് കളിക്കുവാന്‍ കഴിയുന്ന ഒരിടമാണ്; യാതൊരു ആധികാരികതയും അതിനില്ല എന്നൊക്കെ പറയുന്നവര്‍ക്ക് അതാത് വിക്കി ലേഖനത്തിന്റെ ചുവട്ടില്‍ നല്‍കിയിരിക്കുന്ന അവലംബങ്ങളിലൂടെ കണ്ണോടിക്കാവുന്നതാണ്.)
• കുറിച്ച്യര്‍ക്ക് ഇത്രയൊന്നും ആലോചിച്ച് ഒളിപ്പോരു നടത്തുവാനുള്ള കഴിവില്ലായിരുന്നു എന്നൊക്കെ താഴ്തി കാണുവാന്‍ ഞാന്‍ തയ്യാറല്ല. കാരണം, അവരുടെ ഒളിയുദ്ധതന്ത്രങ്ങള്‍ വിജയിച്ചതു കൊണ്ടാണ് പഴശ്ശിക്ക് അത്രയും കാലം പിടിച്ചു നില്ക്കുവാന് കഴിഞ്ഞത്. പക്ഷെ, അതെന്തായാലും സിനിമയിലേതു പോലെ തുറന്ന ഒളിയുദ്ധമായിരുന്നിരിക്കില്ല.
• റേറ്റിംഗിന്റെ രീതിക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നു കരുതുന്നില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന റേറ്റിംഗ്, അങ്ങിനെയൊന്നുണ്ടാവില്ല. എല്ലാ റേറ്റിംഗുകളും പിഴവില്ലാത്തതുമല്ല. യൂസേഴ്സിന്റെ റേറ്റിംഗ് സമാഹരിച്ച്, പ്രത്യേക മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുന്ന സിനിമാ ലിസ്റ്റുകളുടെ രീതി ഒരു വ്യക്തിയുടെ റേറ്റിംഗ് സിസ്റ്റത്തില്‍ പിന്തുടരുവാന് കഴിയുകയില്ല. ഒരു സൈറ്റിലേയും അപ്ര്കാരം റീവ്യൂവര്‍ നല്കുന്ന റേറ്റിംഗുകള്‍ കുറ്റമറ്റതാണെന്ന് ഞാന്‍ കരുതുന്നതുമില്ല.
• വികലമായ വായനകള്‍ക്കും വളച്ചൊടിച്ച വാദങ്ങള്‍ക്കും മറുപടി പറയുവാന്‍ സമയക്കുറവുണ്ട്. അതുകൊണ്ട്, ആ ശ്രമം ഉപേക്ഷിക്കുന്നു.
--
ഹരീ,
ReplyDeleteനന്നായിരിക്കുന്നു റിവ്യൂ, പഴശ്ശിരാജയെ കുറിച്ച് ഹരിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു. എന്റെ ചില അഭിപ്രായങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വെക്കുന്നു (കൂടുതല്‍ സിനിമാക്കാഴ്ച യിലുണ്ട്.)
ഹരി പറഞ്ഞ പോലെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ചരിത്രത്തെ , ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ പഴശ്ശിചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തെ, ദൃശ്യവത്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ‘ആ കഥ’ സിനിമയാക്കുക എന്നതില്‍ ചരിത്രത്തെ അഭ്രപാളിയില്‍ രേഖപ്പെടുത്തുക വെല്ലുവിളി അടങ്ങിയിട്ടുണ്ട്. ‘പഴശ്ശിരാജയുടെ ജീവചരിത്രം‘ സിനിമയാക്കുക എന്ന ലക്ഷ്യം എം.ടി.ക്കുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഒരു വടക്കന്‍ വീരഗാഥയുടെ ഫോര്‍മാറ്റ് തന്നെ സ്വീകരിച്ചാല്‍ മതിയായിരുന്നല്ലോ - എം.ടിക്കത് കൂടുതല്‍ എളുവുമായിരിക്കും. കോട്ടയം/പഴശ്ശി രാജകുടുംബചരിത്രം സിനിമയിലേക്കാക്കിയിരുന്നെങ്കില് അത് മറ്റേതൊരു എം.ടി കഥ പോലെ ആയിപോയേനെ. പഴശ്ശിയുടെ ജീവിതത്തിലെ നിശ്ചിത സ്റ്റേജില്‍ നിന്ന് തുടങ്ങി അവസാനപോരാട്ടത്തില്‍ തീരുന്ന കഥയാണ് പഴശ്ശിരാജ പറയുന്നത്. ഹരി പറഞ്ഞ പോലെ പഴശ്ശിയുടെ, അതും ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും ഉറച്ച പഴശ്ശിയുടെ, അവസാനപോരാട്ടങ്ങളും പലായങ്ങളും ചിത്രീകരിക്കാനാണ് എം.ടിയും ഹരിഹരനും തീരുമാനിച്ചത് .
പഴശ്ശിയെ ഒരു യുദ്ധചിത്രമായി കാണുന്നതിന്റെ സാംഗത്യത്തിലെനിക്ക് സംശയമുണ്ട്. കാരണം പോരാട്ടരീതികളെ കുറിച്ചോ യുദ്ധമുറകളെ കുറിച്ചോ ഉപരിപ്ലവമായി ചര്‍ച്ച ചെയ്യാനേ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നുള്ളൂ എന്ന് വേണം കരുതാന്‍. പിന്നെ ഒരു വടക്കന്‍ വീരഗാഥയുമായി ഈ സിനിമയെ താരതമ്യപ്പെടുത്തുന്നത് ഒട്ടും ഉചിതമായിരിക്കില്ല. ആദ്യം ബ്രിട്ടീഷുകാരുടെ കൂടെ നിന്ന പഴശ്ശി പിന്നീടെന്തിന് അവക്കെതിരായി എന്നതിന് സിനിമയില്‍ തന്നെ സൂചനകളുണ്ട്.
കളരിപ്പയറ്റിലും മറ്റും ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന അമാനുഷിക രംഗങ്ങള്‍ക്ക് സ്വാഭാവികത കൈവരിക്കുവാന്‍ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്ത രവി ദെവാനായിട്ടില്ല എന്നതിനോട് ഞാനും യോജിക്കുന്നു.
നിഗൂഢമായ വനാന്തരങ്ങളിലെ ഒളിപ്പോരാട്ടങ്ങളും യുദ്ധനീക്കങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം നല്കുവാന് കഴിയുമായിരുന്ന ഒരു പ്രമേയമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടേത് എന്നത് ശരിയാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് നല്ല ഒരു ചലച്ചിത്രാനുഭവം നല്കാന് പഴശ്ശിരാജക്കായി എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ സിനിമയുടെ ബഡ്ജറ്റ് ഇത്രക്ക് ഉയര്‍ന്നത് സിനിമ അതാവശ്യപ്പെടുന്നത് കൊണ്ടായിരുന്നില്ല എന്ന് നമുക്കറിയുകയും ചെയ്യാമല്ലോ. ഇതിലുമെത്രയോ കുറഞ്ഞ ബഡ്ജറ്റില്‍ പ്ലാന്‍ ചെയ്ത ഒരു സിനിമ, ഷൂട്ടിംഗ് തുടങ്ങി നാളുകള്‍ക്ക് ശേഷമാണ് കൂടുതല്‍ പണം മുടക്കേണ്ടി വരുന്ന സ്ഥിതിയിലെത്തിയത്. അപ്പോള്‍ ‘എന്തായാലും ഇത്രയും ചിലവാക്കി, എന്നാല്‍ ടെക്ക്നിക്കലി ഒന്നൂടെ ഉഷാറാക്കാം’ എന്ന് ധരിച്ച് ശബ്ദ-VFX മേഖലകളില്‍ ഇത്തിരി കൂടെ പൈസ ഇറക്കി എന്നേ ഉള്ളൂ. Basic script അപ്പോഴും പഴയത് തന്നെയല്ലേ? ചിലപ്പോള്‍ തിയേറ്ററുകളിലെത്തിയത് എം.ടി.യുടെ ഒരു നീളന്‍ സ്ക്രിപ്റ്റിന്റെ ചുരുക്കിയ വേര്‍ഷന്‍ ആവാനും മതി !
വാല്‍ക്കഷ്ണം: ഈ സിനിമയെ കുറിച്ച് അടുത്തിടെ വന്ന അഭിമുഖങ്ങളും ലേഖനങ്ങളും ഒന്നും തന്നെ സിനിമ കണ്ട് റിവ്യൂ എഴുതുന്നതിന് ഞാന്‍ മന:പൂര്‍വ്വം ശ്രദ്ധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ പിന്നണിപ്രവര്‍ത്തകരുടെ അവകാശവാദങ്ങളെന്തെന്ന് അറിയുകയുമില്ല. ബ്രേവ്ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍, ബെന്ഹര്, പാട്രിയറ്റ് തുടങ്ങിയ സിനിമകളുമായ് താരതമ്യപ്പെടുത്തുന്നത് ആരായാലും അത് കണക്കിലെടുക്കാതിരിക്കാനുള്ള വിവേകം പ്രേക്ഷകനുണ്ടായിരിക്കണമെന്നാണെനിക്ക് തോന്നുന്നത്.
സസ്നേഹം
ദൃശ്യന്‍
സിനിമാക്കാഴ്ച
റസൂല്‍ പൂക്കുട്ടിയെ ഞാന്‍ ഈ പടം കാണുമ്പോള്‍ അളക്കുന്നത്, കുതിരക്കുളമ്പടി റെക്കോര്‍ഡ് ചെയ്തത് വെച്ചായിരിക്കും. ഓടുന്ന പ്രതലത്തിനനുസരിച്ചാണൊ ശബ്ദം എന്നൊന്നു നോക്കട്ടെ!
ReplyDeleteമലയാള സിനിമയില്‍ ബൂട്ടിന്റെ ശബ്ദം, കുതിരക്കുളമ്പടി, കാറു വന്നു നില്ക്കുക, ഡോറടക്കുക ഇവക്കൊക്കെ സ്റ്റാന്‍ഡേര്‍ഡ് റെക്കോര്‍ഡിംഗ് ആണ്.
കുതിര ചതുപ്പിലൂടെയോ പുല്മേടുകളിലൂടെയോ ഓടുമ്പോഴും ശബ്ദം ണ്ണൊക്ക ണ്ണൊക്ക ണ്ണൊക്ക എന്നിരിക്കും!
;-)
പഴശ്ശിരാജക്ക് ഹരി വെറും ആറു മാര്‍ക്ക് കൊടുത്തത് ഒട്ടും ശെരിയായില്ലെങ്കിലും ഞാന്‍ അങ്ങു ക്ഷമിച്ചു...പക്ഷെ ഏഞ്ചല്‍ ജോണ്‍ ഹരി കണ്ടില്ലെങ്കിലും കണ്ടാലും ഒരു എട്ട് മാര്‍ക്കെങ്കിലും കൊടുത്ത് എല്ലാം കോമ്പ്ലിമെന്റാക്കണം :)
ReplyDeleteപഴശ്ശിരാജ ശരിയായരീതിയില്‍ ആസ്വദിക്കണമെങ്കില്‍ നല്ല തീയേറ്ററില്‍ പോയി കാണണം. ഞാന്‍ ആദ്യം കണ്ടത് ഈരാറ്റുപേട്ടയില്‍ ആണ്- 'എ' ക്ലാസ്സ് എന്ന് പേരേ ഉള്ളൂ; ഒരു sound clarity യും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പടം ശരിയായ രീതിയില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അത്രയ്ക്ക് ഇഷ്ടപ്പെട്ടതുമില്ല.റസ്സൂല്‍ പൂക്കുട്ടി എന്താണിതില് ചെയ്തത് എന്നും ആലോചിചുപോയി.
ReplyDeleteശ്രീക്കുട്ടന് പറഞ്ഞതുപോലെ, "വയനാടന്‍ കാടുകളിലെ രാത്രികളില്‍ പോലും കാടിന്റേതായ ശബ്ദങ്ങളുടെ സാന്നിധ്യം അറിയുവാനില്ല."
അടുത്ത ദിവസം ബാംഗ്ലൂരില്‍ തിരിച്ച് എത്തിയപ്പോഴാണ് ഇവിടെ multiplex കളില്‍ കണ്ടവര്‍ക്കെല്ലാം പടത്തെപറ്റി വളരെ നല്ല അഭിപ്രായമാണെന്നറിയുന്നത്. പിന്നീട് PVR ല്‍ പോയി ഒരിക്കല്‍കൂടി കണ്ടു കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്; നാട്ടിലെ തീയേറ്ററില്‍ ഇവിടെ കണ്ടതിന്റെ 50% എഫ്ഫെക്റ്റ് പോലും ഫീല്‍ ചെയ്തിരുന്നില്ല. ആദ്യാവസാനം എല്ലാവരും ഭയങ്കര ആവേശത്തോടെയാണ് ഇവിടെ പടം കണ്ടിറങ്ങിയത്. ഇപ്പോഴും എല്ലാ ഷോയും ഹൗസ് ഫുള്‍ ആണ്. കാടിന്റേതായ പല ശബ്ദങ്ങളുള്പ്പെടെ പൂര്‍ണ്ണമായ ശബ്ദവിന്യാസം അറിയണമെങ്കില്‍ അത്രയ്ക്ക് ക്വാളിറ്റി ഉള്ള തീയേറ്ററില്‍ കാണണം.ഇതുപോലെയുള്ള 'വമ്പന്‍' ചിത്രങ്ങള്‍ ശരാശരി നിലവാരം പോലുമീല്ലാത്ത തീയേറ്ററുകളില്‍ റിലീസ് ചെയ്യരുത്.
പിന്നെ കഥയുടെ കാര്യം; പഴശ്ശിരാജയുടെ ഷൂട്ടിങ്ങുമായി ബന്ധമുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, ശരത്കുമാറിന്റെ കഥാപാത്രത്തെ കൂടുതല്‍ develop ചെയ്യാന്‍ വേണ്ടി തിരക്കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു എന്നാണ്. അതുകൊണ്ടാണ് പഴശ്ശിരാജയുടെ മൂലകഥയില്‍ ചില missing തോന്നുന്നത്. തമിഴ് മാര്‍ക്കറ്റ് മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഹരിഹരന് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്.
എന്തായാലും, പഴശ്ശിരാജ എങ്ങനെ ബ്രിട്ടീഷ് കാര്‍ക്ക് എതിരായി എന്നതിന് ചിത്രത്തില്‍ വിശദീകരണം തരുന്നുണ്ട്; ചിത്രം തുടങ്ങുന്നത് തന്നെ പാവപ്പെട്ടവര്‍ സ്വന്തം ഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നതിന് പോലും നികുതി കൊടുക്കണമെന്ന ബ്രിട്ടീഷ് നയത്തെ പഴശ്ശിരാജ എതിര്‍ക്കുന്നത് പരാമര്‍ശിച്ചുകൊണ്ടാണ്. പിന്നീടാണ് അദ്ദേഹത്തിന് കൊട്ടാരവും ഭരണവുമൊക്കെ നഷ്ടപ്പെടുന്നതും ഒളിപ്പോര് നയിക്കുന്നതും. ഇത് പഴശ്ശിരാജ എന്ന ഭരണാധികാരിയുടെ ജീവിത കഥയല്ല, മറിച്ച് ആദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പിന്റേയും പോരാട്ടങ്ങളുടേയും കഥ മാത്രമാണ്.
എനിക്ക് ആകെ തോന്നിയൊരു കുഴപ്പം ചില സംഘട്ടന രംഗങ്ങളാണ്. ഹരിഹരന് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വളരെ മോശം സംവിധായകനാണ് എന്ന ഒരു മുന്‍ധാരണ ഉണ്ടായിരുന്നതിനാല്‍ അത്ര അതിശയം തോന്നിയില്ല. വാള്പ്പയറ്റുകളും ഒളിപ്പോരും നന്നായിട്ടുണ്ടെങ്കിലും ചാടി ആക്രമിക്കുന്ന ചില രംഗങ്ങളില്‍ മമ്മൂട്ടിയും ശരത്കുമാറും അല്പം ബോറായി തോന്നി. പദ്മപ്രിയ ആണ് ഇതിനൊരു അപവാദം. അവര്‍ വളരെ നന്നായി ആക്ഷന്‍ ചെയ്തിട്ടുണ്ട്-ഒപ്പം സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നു.
**ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇത് ഒരു must watch movie ആണ്. ഒരിക്കലെങ്കിലും നല്ല ഒരു തീയേറ്ററില്‍ പോയി നിങ്ങള്‍ പഴശ്ശിരാജ കണ്ടിരിക്കണം.
ഒരു കാര്യം കൂടി പറഞ്ഞോട്ടെ; അവസാന രംഗങ്ങളിലെ സംഭാഷണങ്ങള്‍ക്ക് ശരിക്കും ഒരു 'എം ടി ടച്ച്' ഉണ്ട്. പ്രത്യേകിച്ചും ' നാം ജനിക്കുമ്പോള്‍ മുതല്‍ ഒരു നിഴല്‍ എന്നും പിറകിലുണ്ടാവും, ഒരിക്കല്‍ അത് തിരിഞ്ഞ് നമുക്ക് എതിരേ നില്ക്കും; അതാണ് മരണം" എന്ന ഡയലോഗ് . അറിയാതെ കയ്യടിച്ചു പോയി.
ReplyDeleteസഖാക്കളേ ഒരു ഓഫ് ...
ReplyDeleteകാളിദാസന് ചേട്ടാ... ഇങ്ങളെ ഞമ്മ സമ്മതിച്ചു... ഈ കുറച്ചു മലയാളം ടൈപ്പ് ചെയ്തു ഇതില്‍ കയറ്റാന്‍ തന്നേയ് ഞമ്മക്ക് ഒത്തിരി സമയം എടുക്കും... ഇങ്ങള് എങ്ങിനെ ഇത്ര വല്ല്യ വല്ല്യ കമന്റ് ഇടുന്നത്... ഇത് കുറെ ബ്ലോഗിലായി കാണുന്നത്... പിടിച്ചതിനെക്കാള്‍ വല്ല്യത് മാളത്തില്‍ എന്നൊരു ചൊല്ലുണ്ട് (ബനാന ടോക്ക്).. പോസ്റ്റിനെക്കള് വല്ല്യ കമന്റ്... വേറൊന്ന് കൂടി ചേട്ടായി തര്‍ക്ക ശാസ്ത്രത്തില്‍ "പച്ചടി" വല്ലതും എടുത്തിട്ടുണ്ടോ?? (അല്ല * Occupation: ഡോക്ടര്‍ എന്ന് കണ്ടു)...സംവദിച്ചു സം... വധിച്ചു... എങ്ങിനെ ഇങ്ങിനെ പിടിട്ച്ചു നില്ക്കുന്നു???
ഹരി,
ReplyDeleteകലയേക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാട് വളരെ പരിതാപകരം എന്നു പറയേണ്ടി വനതില്‍ ഖേദമുണ്ട്. കല ഒരിക്കലും നിത്യജീവിതത്തിന്റെയോ യാധാര്ത്ഥ്യങ്ങളുടെയോ ശരിയായ പതിപ്പല്ല. അത് അതിശയോക്തിപരവും ഭവനാസമ്പന്നവുമാണ്. യധാര്ത്ഥ്യങ്ങള് അതേപടി പകര്‍ത്തി വയ്ക്കുന്നത് ഡോക്യുമെന്ററിയാണ്.
വികിയില് ഒളീപ്പോരിനേക്കുറിച്ച് പറഞ്ഞിരിക്കുന്നത് അത് യുദ്ധ രംഗങ്ങളില്‍ ഉപയോഗിച്ച് യുദ്ധം ജയിക്കുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങളായാണ്. സിനിമയെന്ന ഭാവാസൃഷ്ടിയില് അതുപോലെ തന്നെ വേണമെന്നു വാശിപിടിക്കുന്നത് പക്വതയില്ലായ്മയും കലയേക്കുറിച്ചുള്ള അജ്ഞതയുമാണ്. പികാസോയുടെ ചിത്രങ്ങള്‍ കണ്ട് ഹരി എന്തുപറയുമോ അവോ. പികാസോയുടെ മാസക്കര്‍ ഇന്‍ കൊറിയ എന്ന ചിത്രത്തില്‍ പട്ടാളക്കാര്‍ തുണിയുടുത്തിട്ടില്ല, കൊറിയയില്‍ യുദ്ധം ചെയ്ത പട്ടാളക്കാര്‍ തുണിയുടുത്തിട്ടുണ്ടായിരുന്നു വികിപ്പീഡിയയില്‍ അത് പറഞ്ഞിട്ടുണ്ട് എന്നൊക്കെ പ്രസ്താവിച്ചാല്‍ വായിക്കുന്നവര്‍ക്ക് ഭ്രാന്തു പിടിക്കും.
മലയാള സിനിമയില്‍ മിക്കപ്പോഴും കാണുന ഒരു ദൃശ്യമാണ്, ഒരു കൊലയാളി ഉയര്‍ത്തിപ്പിടിച്ച കത്തിയുമായി ആള് കൂട്ടത്തിനു നടുവിലൂടെ അര കിലോമീറ്റര്‍ നടന്നു വന്ന് കുത്തിക്കൊല്ലുന്നത്. ഒരു കൊലയാളിയും അതു പോലെ ചെയ്യില്ല. അവന് ഒളിപ്പിച്ച കത്തിയുമായി പതുങ്ങി വന്നാണു കൊല ചെയ്യുക.
താങ്കള്‍ 7.5 മാര്‍ക്ക് നല് കി അനുഗ്രഹിച്ച ഹലൊയില് , മോഹന്‍ ലാല്‍ അവതരിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഒരു രാത്രിയില്‍ വഴിക്കു വച്ചു കിട്ടിയ ഒരു പെണ്ണിനേയും കുട്ടി വീട്ടില്‍ വന്ന് അങ്ങു താമസിക്കുന്നു. ഹരിയുടെ നാട്ടില്‍ നടക്കുന്ന നിത്യ സംഭവമയിരിക്കാം അത്. പക്ഷെ സുബോധമുള്ള ആരും അങ്ങനെ കരുതില്ല. മറ്റൊന്നു കൂടി അതിലുണ്ട്. ഒരു സ്ത്രീ ഫോണിലൂടെ കരഞ്ഞു പറയുന്നു, എന്നെ കുറച്ചു പേര് തട്ടികൊണ്ടു പോയി തടവിലിട്ടിരിക്കുന്നു , രക്ഷിക്കണേ എന്ന്. അതു കേട്ട് കര്ട്ടൂണ് കഥാപാത്രം പറയുന്നു, അള് സേഷ്യന്റെ സ്വഭവമായിരികും അതാണു പൂട്ടിയിട്ടിരിക്കുന്നത് എന്നും . ഇതു പോലെ കുറെ മന്ദബുദ്ധികള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ വാഴ്ത്തിപ്പാടിയ ഹരി പഴശ്ശിരാജയെ ഇകഴ്ത്തുന്നത് തെളിയിക്കുന്നത്, സാരമായ എന്തോ തകരാര്‍ എവിടെയോ സംഭവിച്ചിട്ടുണ്ട് എന്നാണ്. ഒന്നുകില്‍ താങ്കള്‍ ഈ സിനിമ ശരിയായി കണ്ടിട്ടില്ല അല്ലെങ്കില്‍ ഞാന്‍ ആദ്യം സൂചിപ്പിച്ചപോലെ എന്തോ വൈരാഗ്യം ഉള്ളില്‍ വച്ചാണു.
ദൃശ്യന്‍ പറഞ്ഞപോലെ ചില കുറവുകള്‍ ചുണ്ടിക്കാണിക്കാമെങ്കിലും പുകഴ്ത്തേണ്ട എന്തെല്ലാം ഘടകങ്ങളുണ്ടിതില്.
ദൃശ്യന്‍ എഴുതിയ നിരൂപണം വളരെ വസ്തുനിഷ്ടമാണ്. അദ്ദേഹം ഈ ചിത്രത്തിനു നല്കിയ മാര്‍ക്ക് 8.05/10. അതിനോടെനിക്ക് പൂര്‍ണ്ണമായും യോജിക്കുന്നു. (അല്‍പ്പം കുറഞ്ഞു പോയോ എന്ന ചിന്തയേ ഉള്ളു.) ആ മാര്‍ക്ക് നല്കാന് ദൃശ്യന്‍ പറയുന്ന കാരണങ്ങളാണു ചുവടെ. ഇതൊന്നും ഹരി കണ്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം. ഏത് മോശപ്പെട്ട തിയേറ്ററിലായാലും ഇതൊന്നും കണ്ണില്‍ പെടാതെ പോകുമോ?
ReplyDelete‘കേരളവര്‍മ്മ പഴശ്ശിരാജ’ എന്ന ബിഗ്ബഡ്ജറ്റ് ചിത്രം മലയാളസിനിമാചരിത്രത്തിലെ സുവര്‍ണ്ണതിളക്കമുള്ള ഒരേടാണ്.
പ്രകൃതിയും ടി മുത്തുരാജും ചേര്‍ന്നൊരുക്കിയ പഴശ്ശിരാജയിലെ ദൃശ്യപ്പൊലിമ മനോഹരമായ് പകര്‍ത്താന്‍ വേണു, രാമനാഥ് ഷെട്ടി എന്നിവരുടെ ക്യാമറക്കായിരിക്കുന്നു. സൂക്ഷ്മതയോടെ അവയെ വിളക്കിച്ചേര്‍ത്തിരിക്കുന്നു ശ്രീകര്‍പ്രസാദിന്റെ ചിത്രസംയോജനമികവ് .
പട്ടണം റഷീദിന്റെ ചമയ്ക്കലും നടരാജന്റെ വേഷവിധാനങ്ങളും അവയുടെ ലാളിത്യം കൊണ്ടും സാംഗത്യം കൊണ്ടും എടുത്ത് പറയേണ്ടതാണ്.
ശബ്ദസങ്കലനത്തിലുള്ള മികവ് സിനിമയിലുടനീളം സ്പഷ്ടമായി കാണാം. ശബ്ദങ്ങളുടെ ഉയര്‍ച്ച താഴ്ച്ചകളില്‍ പാലിച്ച മിതത്വം ശ്ലാഖനീയമാണ്. ഇളയരാജയുടെ അനുഭവസമ്പത്തും റസൂലിന്റെ മികവുമൊത്ത് ചേരുമ്പോള്‍ ‘ശബ്ദവിഭാഗം’ മികച്ചതിലും മികച്ചതായ് മാറുന്നു.
ആ തൂലികയ്ക്കുടമയുടെ സമര്‍പ്പണവും പാത്രനിര്‍മ്മാണവൈദഗ്ദ്ധ്യവും പഴശ്ശിരാജയിലും തെളിഞ്ഞ് കാണാം. കഥാപാത്രങ്ങള്‍ സന്ദര്‍ഭാനുസൃതമായ സംഭാഷണങ്ങള്‍ മാത്രം മൊഴിയുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.
ഹരിഹരന് എന്ന സംവിധായകന്റെ സംഘടനാപാടവം അടിവരയിടുന്ന സിനിമയാണ് പഴശ്ശിരാജ - കഥാപശ്ചാത്തലത്തിന്റേയും സാങ്കേതികാവശ്യങ്ങളിലും അദ്ദേഹത്തിന്റെ ഇന്നോളമുള്ള സിനിമകളില്‍ നിന്നെല്ലാം കാതങ്ങള്‍ മുന്നില്‍!
ബഹളങ്ങളുടെ അഭാവത്തിലുള്ള നായകപ്രവേശനവും വാചകകസര്‍ത്തില്ലാതെയുള്ള നായകന്റെ രംഗമൊഴിയലും.
Whiz,
ReplyDeleteഞാന്‍ തര്‍ക്ക ശാസ്ത്രത്തില്‍ ഒരു പിച്ചടിയും എടുത്തിട്ടില്ല. സിനിമ എനിക്ക് കുറെയൊക്കെ അറിയാവുന്ന വിഷയമാണ്. അതേക്കുറിച്ച് ചില അബദ്ധ ധാരണകള്‍ കണ്ടപ്പോള്‍ പ്രതികരിച്ചു എന്നേ ഉള്ളു.
മലയാളം ഒരു വിധം നന്നായി എഴുതാനറിയാം. അതു കൊണ്ട് അറിയാവുന്ന വിഷയത്തേക്കുറിച്ച് എഴുതുന്നു. www.aksharangal.comഉപയോഗിച്ച് എനിക്ക് വളരെ എളുപ്പത്തില്‍ മലയാളം എഴുതാനാകുന്നുണ്ട്. എഴുതി തുടങ്ങിയ സമയത്ത് വളരെയധികം സമയം എടുത്തിരുന്നു. അക്ഷരത്തെറ്റും ധാരാളമായിരുന്നു. പരിചയമായപ്പോള്‍ അവയൊക്കെ പരിഹരിച്ചു.
Doctorഎന്ന Profession സംവാദം നടത്തുന്നതിനൊരു തടസമാണെന്നെനിക്ക് തോന്നിയിട്ടില്ല ഇതു വരെ.
@ ദൃശ്യന്‍ | Drishyan,
ReplyDelete‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന സിനിമയെക്കുറിച്ചാണേ... പഴശ്ശിരാജയെക്കുറിച്ചല്ല അഭിപ്രായങ്ങള്‍. :-) സിനിമാക്കാഴ്ച വായിച്ചിരുന്നു.
“നിഗൂഢമായ വനാന്തരങ്ങളിലെ ഒളിപ്പോരാട്ടങ്ങളും യുദ്ധനീക്കങ്ങളുമൊക്കെയായി വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം നല്കുവാന് കഴിയുമായിരുന്ന ഒരു പ്രമേയമായിരുന്നു ‘കേരളവര്‍മ്മ പഴശ്ശിരാജാ’യുടേത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് നല്ല ഒരു ചലച്ചിത്രാനുഭവം നല്കാന് പഴശ്ശിരാജക്കായി എന്നാണ് ഞാന്‍ കരുതുന്നത്. ” - അത് സാമ്പത്തിക പരിമിതിയാണെന്നു കരുതുക വയ്യ. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ കഴിവില്ലായ്മ പ്രകടം. എനിക്കു തോന്നുന്നത്, ദൃശ്യന്‍ ആദ്യം പറഞ്ഞ ചലച്ചിത്രാനുഭവത്തിന്റെ അഭാവം ക്ഷമിക്കുവാനായി, എനിക്കായില്ല എന്നാണ്. :-) കല ഭാവനയായിപ്പോയതിന്റെ കുഴപ്പമാണ് പഴശ്ശിരാജയുടെ ഗരുഢം തൂക്കങ്ങളിലും കൂട്ടത്തല്ലായ ഒളിപ്പോരാട്ടങ്ങളിലും കാണുന്നത്. പിക്കാസോയുടെ ചിത്രങ്ങള്‍ക്ക് യഥാര്‍ത്ഥവുമായി ബന്ധമുണ്ടോ? അതുപോലെയൊരു കലാരൂപമായ ഇതില്‍ പിന്നെ അങ്ങിനെയായാല്‍ കുഴപ്പമുണ്ടോ? ഇല്ലേയില്ല! :-P (ഹൊ! രണ്ടു മൂന്നു ദിവസം ഇത്രയും ബുദ്ധിയുള്ള ഒരാളുമായാണ് ഇവിടെ വാചകമടിച്ചോണ്ടിരുന്നതെന്നോര്ക്കുമ്പോള്...)
--
hari is a big zero in writing review. madambi poleyulla potta padangal kku nalla rating kodutha aalaanu hari. madambi: valare nallavanaaya oru palishakkaran..ayaal idakku ernaakulathinu pokunnu..(thts climax) all banks are afraid of him.. hari :), u dnt have any logic????? are u living in kerala?? oru palishakkaaran enthaanu ennu parunthu enna movieyil sherikku parayunnundu.
ReplyDeletefilm making is not like writing blogs and shooting kathakali.
ഹരി,
ReplyDeleteകല ഭാവനയില്‍ നിന്നു തന്നെയാണു രൂപപ്പെടുന്നത്. എല്ലാ കലസ്വാദകരും ഈ സത്യം അറിയുന്നുണ്ട്. അതുകൊണ്ടാണ്, പികാസോയുടെ ചിത്രം ആസ്വദിക്കുന്ന, കലയേക്കുറിച്ച് അല്‍ പ്പമെങ്കിലും വിവരമുള്ള ആളുകള്‍, പട്ടാളക്കാരുടെ നഗ്നതയേക്കുറിച്ച് അഭിപ്രായം പറയാത്തത്.
സിനിമയില്‍ ഒളിപ്പോരാട്ടം തന്നെ വേണമെന്നു വാശിപിടിച്ചാല്‍ അത് കൂട്ടത്തല്ലായി തോന്നും ഗരുഡന് തൂക്കമായും തോന്നും. ആയുധം കയ്യിലില്ലാതെ യുദ്ധം ചെയ്യുന്നത് കൂട്ടത്തല്ലു തന്നെയാണ്. ഇതാണൊളിപ്പോരെന്നു പറഞ്ഞിട്ടോ നെറ്റിയില്‍ ഒളിപ്പോരാളി എന്നെഴുതി വച്ചിട്ടോ, ഈ സിനിമയില്‍ ആരും കൂട്ടത്തല്ലു നടത്തുന്നില്ല.
ഹരിയേപ്പോലുള്ളവര് ഇതിനൊക്കെ ഒരു വൃത്തം വരച്ചു വച്ചിട്ട്, അതിനപ്പുറം പോകാന്‍ പാടില്ല എന്നു ശഠിക്കുന്നു.
ഇനി മുതല്‍ റിവ്യൂ എഴുതുമ്പോള്‍ ഹരി മമ്മൂട്ടിയുടെ പടങകള്ക്ക് 8 ല്‍ കൂടുതല്‍ മാര്‍ക്കു കൊടുക്കണം, മോഹന്‍ലാലിന്റെ പടങകള്ക്ക് 2 മാര്‍ക്കില്‍ കൂടുതല്‍ കൊടുക്കരുത്. ഇങ്ങനെ ചെയ്താല്‍ ഈ ബ്ലോഗില്ലെ 90 % പേരും നല്ല റിവ്യൂ എഴുത്തുകാരനായി അംഗികരിക്കും
ReplyDelete--
പക്ഷെ ഇത്ര അധികം കമന്റ്സ് കിട്ടില്ലെന്ന കുഴപ്പം ഉണ്ട്
I'm a sadharana cinema viewer.. Saw PazhassiRaja in Bangalore PVR 2 days back. Frankly it's not as great as the hype created. My opinion is that the script lacks a completness. We don't feel a continuation from one scene to another..
ReplyDeleteCompared to the performace of other characters like sarathkumar, manoj k jayan & padmapriya, mammooty's hero character had less to do.
Sound effects were good, esp i liked the rain & some other sounds.
But can't compare the movie with hollywood movies. Hollywood movies are taken with 10x costs & with advanced technologies, etc..
Again comparing with 2 harihar nagar: I watched harihar nagar. That's also a movie worth watching once. The script doesn't loose it's thread in that move. The story might be stupid, but it'll attract viewers.
Totally , PazhassiRaja is a movie worth watching for the visuals, sound effects, acting of the main characters; but altogether we feel like it lacks something.
മനു,
ReplyDeleteമമ്മൂട്ടിയുടെ ചിത്രമെന്ന നിലയില്‍ ഇവിടെ ആരും ഈ ചിത്രത്തെ ഇഷ്ടപ്പെട്ടില്ല. ഹരി അതിനെ വെറുക്കുന്നത് അതു കാരണമാണോ എന്നറിയില്ല. വാസ്തവത്തില്‍ മമ്മൂട്ടിയേക്കാള്‍ പ്രാധാന്യം ശരത് കുമാറിന്റെ റോളിനുണ്ട്.
പക്ഷെ ഒന്നുണ്ട്. പഴശ്ശിരജയുടെ റോള്‍ ചെയ്യാന്‍ മലയാളത്തിലോ മറ്റു ഭഷകളിലോ മമ്മൂട്ടിയല്ലാതെ വേറൊരാള് ഇല്ല. മോഹന്‍ ലാലിനെ ആരും ആലോചിക്കുക പോലും ഇല്ല. ഹരി ആക്ഷേപിച്ച കെട്ടിമറിയലൊക്കെ മോഹന്‍ ലാല്‍ നടത്തുന്നതു കണ്ടാല്‍ ആരും കരഞ്ഞു പോകും.
ഹരി മറ്റു ചില മമ്മൂട്ടി ചിത്രങ്ങള്‍ക്കു നല്കിയ മാര്‍ക്കുകള്‍ തഴെക്കൊടുക്കുന്നു. ഒരു മമ്മൂട്ടി ഫാനുമതിന്റെ പേരില്‍ ഹരിയെ ചീത്ത വിളിച്ചിട്ടും ഇല്ല.
മായാബസാര്‍ 1/10
പരുന്ത് 2/10
രൌദ്രം 1/10
ഡാഡി കൂള്‍ 3.25/10
ലൌ ഇന്‍ സിം ഗപ്പൂര്‍ 3.4/10
നസ്രാണി 3/10
പട്ടണത്തില്‍ ഭൂതം 4.25/10
റ്റ്വെന്റി റ്റ്വെന്റി 3.5/10
Angel john revew kaanate ennittu parayam hari mammootty fanano? atho mohanlal fan anonnu.......angelinu ethra markidum ennum kaanam.......
ReplyDeleteപഴശ്ശിരാജ - അടുത്തകാലത്ത് കണ്ട മലയാളത്തിലെ ഒരു ഉഗ്രന്‍ പടം. ശരത് കുമാര്‍, പത്മപ്രിയ, മനോജ് കെ പിന്നെ മമ്മൂട്ടിയും. ഒരു വടക്കന്‍ വീരഗാഥയിലെപ്പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ ഒന്നും ഈ പടത്തിലില്ല (യഥാര്‍ത്ഥത്തില്‍ പഴശ്ശി രാജ സമരങ്ങളുടെ co-ordinator മാത്രമായിരുന്നിരിക്കണം) എടച്ചേന കുങ്കനും കൈതേരി അമ്പുവും തലയ്ക്കല്‍ ചന്തുവും നീലിയും പേരറിയാത്ത അനേകം വയനാടന്‍ കുറിച്യരും ആയിരിക്കും ശരിക്കും യുദ്ധത്തില്‍. അതുകൊണ്ടാണ് മമ്മൂട്ടിക്ക് ശക്തമായ സാന്നിദ്ധ്യമാകാന്‍ കഴിയാതിരുന്നത്. ശരത്കുമാറിന്റെയും മനോജ് കെയുടെയും (അനന്തഭദ്രത്തിനു ശേഷം) പ്രകടനങ്ങള്‍ നന്നായി.ശരത്കുമാറിന്റെ scene presense ഉഗ്രന്‍ പദ്മപ്രിയക്ക് ശരിക്കും അഭിനന്ദനങ്ങള്‍ ഇത്രയധികം Fight Sceneല്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതിന് - ശരിക്കും അപ്രതീക്ഷിതം. റസൂല്‍ പൂക്കുട്ടിയുടെ ഇന്ദ്രജാലം വീണ്ടും - ഒട്ടും കൂടുതലും കുറവുമില്ലാത്ത ശബ്ദമിശ്രണം. കഥയില്‍ ചില അപാകതകളുണ്ട്. ശക്തനായ കുങ്കന് വെറുതേ ചാകാനായി ബ്രിട്ടീഷ് പടക്കു മുന്പില് ചെന്നപോലെ പഴശ്ശിരാജയും ചാകാനായി ബ്രിട്ടീഷ് പട്ടാളത്തിനുമുന്പില് ചെന്ന പോലെ. ക്യാമറ അത്രനന്നായി എന്നു പറയാനാകില്ല. ചിലസ്ഥലത്തെല്ലാം shake പോലെ. ഛായാഗ്രഹണവും ചിത്രസംയോജനവും നന്നായി. നല്ല വിഷ്വല്‍ സൌണ്ട് അനുഭവം. പിന്നെ ഇന്നത്തെ തലമുറക്ക് പഴശ്ശിയുടെ കഥ ശരിക്കും അനുഭവിക്കാവുന്ന ചിത്രം. തിരക്കഥ ചരിത്രത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. സംഘടനങ്ങളില്‍ ചിലയിടത്തെല്ലാം പാളിയിട്ടുണ്ട്. തീര്‍ച്ചയായും കാണേണ്ട നല്ല സിനിമ 7/10 മാര്‍ക്സ്. ഫാന്‍സിന്റെ ശക്തമായ ശല്യം തീയറ്ററില്‍ അനുഭവപ്പെട്ടു - ഇവര്‍ക്ക് സിനിമ കണ്ടാല്‍ പോരേ? .
ReplyDeleteകാളിദാസന്....മമ്മൂട്ടിയുടെ അത്രയും മെയ്വഴക്കം മലയാള സിനിമയില്‍ ആര്‍ക്കും ഇല്ല എന്നുള്ളത് ഹരിക്കറിയാം. കാരണം മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകള്‍ നമ്മള് മാത്രം അല്ലല്ലോ കാണുന്നത്, ഹരി അതൊക്കെ കാണാറില്ലേ?? ഒരു കളരി അഭ്യാസി ആയി അഭിനയിക്കാന്‍ മമ്മൂട്ടിക്കു മാത്രമേ കഴിയൂ. അതു കൊണ്ട് ഹരി ആ പറഞ്ഞതു ശെരിയായില്ല എന്നു തന്നെ ആണു എന്റെ അഭിപ്രായവും.
ReplyDeleteഎനിക്കു ഇത്രയൊക്കെയെ സഹായിക്കാന്‍ പറ്റൂ....ഇതിനൊക്കെ ഒരു പരിധി ഇല്ലേ രാജപ്പാാ
hari.
ReplyDeletemalayala cinema charithrathil hariye poleyullavarkku avar aaradhikkunna nadanil ninnum enganeyoru superhit cinema orikkanlum kittiilla ennariyam...athukondu paramaavathi vishamangal paranju theerrkkukaya paavam.......mammotty is the best actor in the world.....60 vayassayittum aa maha nadante abhinaya prathibhakku pakaram vekkan aarundu....e lokath.......... harikku vendi pazhassiraja oru comedy chithramayi pidikkunnudu....udan thanne relase cheyyunnundu hari kaanane......!!! markkum idanam....ariyavunna vella panikku pokkudeda....
harikku njan kodukkunna markku 0000000/10
ചിത്രം കണ്ടവര്‍ പൊതുവെ പറയുന്ന കാര്യം. കേരളത്തിലെ തീയേറ്ററുകളില്‍ സൌണ്ട് എഫക്റ്റ് ലഭിക്കുന്നില്ല. ഇവിടെ ബാംഗ്ലൂരില്‍ സിനിമ കണ്ടപ്പോല്‍ ആ ഒരു ഫീല്‍ പൂര്‍ണ്ണമായും ലഭിച്ചു. അതി മനോഹരമായ ചിത്രം... 6/10 എന്ന മാര്‍ക്ക് തീര്‍ച്ചയായും കുറവാണ്. പക്ഷേ അത് നിരൂപകന്റെ അവകാശമാണ് എന്നു ഞാന്‍ കരുതുന്നു. ഈ സൈറ്റിന്റെ സ്ഥിരം പിന്തുടര്ച്ചക്കാരനെന്ന നിലയില്‍ ആ മാര്‍ക്കില്‍ ഞാന്‍ അത്ഭുതപ്പെടുന്നുമില്ല...
ReplyDeleteരണ്‍ജിത്ത് [Ranjith.siji] said...
ReplyDelete"ക്യാമറ അത്രനന്നായി എന്നു പറയാനാകില്ല. ചിലസ്ഥലത്തെല്ലാം shake പോലെ. ഛായാഗ്രഹണവും ചിത്രസംയോജനവും നന്നായി."
രണ്‍ജിത്ത് എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല!!
രണ്‍ജിത്ത് അത് കൊളോക്കലായി പറഞ്ഞതാ നന്ദാ.വിട്ടുകള..........
ReplyDeleteപണ്ട് ജയന് മലയാളം മൂവീ റിവ്യൂസ് സൈറ്റ് നടത്തിക്കൊണ്ടിരുന്ന ആ പുരാതനകാലത്ത് അവിടെ സത്യത്തിന്റെ വിളക്കുകള്‍ കത്തിച്ചിരുന്ന അനിയന് എന്ന ബ്ലോഗറെ ഓര്‍മ്മയുണ്ടോ? ഈ പോക്കുപോയാല്‍ അങ്ങേര് ഇവിടെ പുനര്ജ്ജനിക്കേണ്ടി വരുമെന്ന് തോന്നുന്നു...
ReplyDelete(മലയാളം കണ്ട ഏറ്റവും മികച്ച വാര് മൂവിയുടെ പേര്, "വാര് ആന്റ് ലവ്", ഒരു തരം, രണ്ടു തരം, മൂന്നുതരം, ഒറപ്പിച്ചൂ)
Cinema kandu .. Kollam enallathe "Bheekara Cinema" enonum parayan thoniyilla. Malayalathil irangiya cinemakal vachu nokumbol "First Ten" allenkil "First 20" il nirthavunathu. athreyullu.
ReplyDeleteAction scenesil anavashyamaya "Rope Trick" vendayirunu. Cinema kandu athil muzhukiyirikumbol pettenu itharathilulla scene oru kallu kadiyanu. Oru charithra pushthakathilum paranjitilla "Pazhasi Raja" amanushikanu enu. pinne enthina ee vendatha "Rope Trick".
Adiyathe "oliporu" kanikumbol thane kaanam ethno oru spelling mistake. Adivasikal oliporu nadathumbol kadinte nirathinodu (athayathu pacha - Green) chernu pokuna vashthangalo ilakalo okke dharikunathu kondanu ive pattalakaru thirichariyan pattathathu. Allathe ee cinemayil kanikuna pole White & White alla.
ee Cinemaye "Lokha Cinema"yodu tharathamyam cheyanamengil yarid paranjapole "Brave Heart"mayi compare cheyatte. Appozhariyam vethyasam.
Malayalathinte ippozhathe oru standard vachu nokumbol ithu oru HIT ayathil athbhuthapedenda karyamilla.
Oru cinema 27 kodi mudaki enu paranju arum aa cinemaye onum parayan padilla enu parayaruthu. Hari cinema kandu. Adhehathinu feelu cheythathu ezhuthi. 27 kodi mudaki enu kelkumbol ellarudeyum manasil varuna oru chodiyamanu "ezhwara, ethu 27 kodi mudakiya oru Big Budget Blunder akumo enu ?" Angane oru munvidhi ellarepole Harikum undayirunirikanam. allande kure peru parayunapole "Mamooty + M.T + Hariharan = Flop" enonum hariku thoniyitundavilla.
Cinemayude rating -- no comments
ഹരി ഈ ചിത്രം ശരിക്ക് മനസ്സിലാക്കിയല്ല കണ്ടതെന്നു തോന്നുന്നു. കണ്ട തീയേറ്ററിന്റെ പ്രശ്നമാകാം. എനിക്കും ഇത് നല്ല ഒരു ചിത്രമാണെന്ന് തോന്നിയത് രണ്ടാമത് വളരെ നല്ല ഒരു തീയേറ്ററില്‍ കണ്ടപ്പോഴാണ്. എന്തായാലും ഹരിയുടെ ഒരു ചോദ്യത്തിന് ഇവിടെ മറുപടി പറയട്ടെ. ഹരി പറയുന്നത് ഇതിന് ഈ ചിത്രത്തില്‍ വിശദീകരണം ഇല്ല എന്നാണ്.
ReplyDelete"ആദ്യം ബ്രിട്ടീഷുമായി ചേര്‍ന്ന് ടിപ്പുവിനെ എതിര്‍ത്ത പഴശ്ശി എങ്ങിനെ കമ്പനിക്കെതിരായി? "
:- ഇത് പഴശ്ശിരാജ പലപ്രാവശ്യം ചിത്രത്തില്‍ വിശദീകരിക്കുന്നുണ്ട് . പ്രധാനമായും മാപ്പിളമാരുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ പോകുന്ന രംഗത്തും (ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രവും പഴശ്ശിരാജയുമായുള്ള രംഗം) യെമ്മന്‍ നായരെ ( ലാലു അലക്സ്) ആദ്യം കാണിക്കുന്ന രംഗത്തും.
വയനാട്ടിലെ സുഗന്ധദ്രവ്യങ്ങള്‍ കണ്ടുകൊണ്ട് ആക്രമിക്കാന്‍ വന്ന ടിപ്പുവിനെ തന്റെ നാടിനെ രക്ഷിക്കാന്‍ വേണ്ടി സ്വാഭാവികമായും പഴശ്ശി എതിര്‍ത്തു. അത്ര സൈനിക ബലമില്ലാതിരുന്നതു കൊണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി സഹായം നല്കിയപ്പോള് പഴശ്ശി അവരോടൊപ്പം ചേര്‍ന്ന് ടിപ്പുവിനെ തോല്പിച്ചു. അന്ന് പഴശ്ശിയോടൊപ്പമായിരുന്നു പഴവീടന്‍ (സുമന്). പക്ഷേ, അതിനു ശേഷം കമ്പനി നാടിന്റെ സര്‍വാധികാരം കൈവശപ്പെടുത്തുകയും പാവപ്പെട്ട കര്‍ഷകര്‍ക്ക് ഭീമമായ നികുതി ഈടാക്കുകയും ചെയ്തപ്പോള്‍ ആണ് പഴശ്ശി അവര്ക്കെതിരാവുന്നത്. അപ്പോഴാണ് ടിപ്പുവിനോട് അദ്ദേഹത്തിന് ഒരു താല്പര്യം തോന്നുന്നത്.
"റെസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു പുതുമ ചിത്രത്തിനു നല്കുവാന് കഴിഞ്ഞിട്ടില്ല. വയനാടന്‍ കാടുകളിലെ രാത്രികളില്‍ പോലും കാടിന്റേതായ ശബ്ദങ്ങളുടെ സാന്നിധ്യം അറിയുവാനില്ല!"
:-റെസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിന്റെ മികവ് ഈ ചിത്രത്തിലുടനീളം പ്രകടമാണ്. കാടിന്റെ ശബ്ദം വളരെ realistic ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ പടങ്ങളലേതു പോലെ ചില കൂകു ശബ്ദങ്ങള്‍ മാത്രമല്ല, ഇലകള്‍ ഇളകുന്നതും കൊഴിഞ്ഞു വീഴുന്നതു പോലും നമുക്ക് feel ചെയ്യിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊന്ന് ശരത്കുമാര് കുതിരപ്പുറത്ത് വന്നിറങ്ങുമ്പോള്‍ ഉള്ള ( രണ്ടാം പകുതിയില്‍) കുതിരയുടെ ശ്വാസോച്ഛത്തിന്റെ ശബ്ദം- സാധാരണ ആരും അത്ര detail ആയി ചെയ്യാറില്ല. അങ്ങനെ ധാരാളം രംഗങ്ങളില്‍ റെസൂല്‍ പൂക്കുട്ടിയുടെ കഴിവ് പ്രകടമാണ്.( പിന്നെ ഇതൊക്കെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിവുള്ള എത്ര തീയേറ്ററുകളുണ്ട് കേരളത്തില്‍? തന്റെ ശബ്ദത്തെ തീയേറ്ററുകാര്‍ കൊല്ലുകയാണെന്ന് റെസൂല്‍ പൂക്കുട്ടി പറഞ്ഞു കഴിഞ്ഞു. അത് 100% സത്യമാണ്.)
സുഹൃത്തുക്കളെ, പഴശ്ശിരാജയെ Brave Heart നോടൊക്കെ ഉപമിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നുന്നു?. അവയൊക്കെ ഇതിനേക്കാള്‍ പത്തിരട്ടിയിലധികം കാശുമുടക്കി എടുത്തതാണ്. അത്രയും ബഡ്ജറ്റ് നമ്മുടെ ബ്ലസിക്കും പ്രിയദര്‍ശനും ഒക്കെ കൊടുത്തിട്ട് MTയുടെ പഴശ്ശിരാജ സംവിധാനം ചെയ്യാന്‍ പറഞ്ഞാല്‍ ഹോളിവുഡ് പോലും അടിയറവ് പറയുന്ന തരത്തിലുള്ള ഒരു പടം ഇറക്കാം , യാതൊരു സംശയവുമില്ല. അല്ലാതെ സായുപ്പന്മാര്ക്ക് മാത്രമേ ഇതൊക്കെ കഴിയൂ എന്നില്ല.
ReplyDeleteമനോഹരമായ punch ഉള്ള സംഭാഷണങ്ങള്‍ ഈ ചിത്രത്തില്‍ വിരളമായിരുന്നു. എന്ന് മാത്രമല്ല, പോരില്‍ മുറിവേറ്റു മരണാസന്നനായി കിടക്കുന്ന കൈതേരി അമ്പു (സുരേഷ് കൃഷ്ണ) മരിക്കുമ്പോള്‍ താന്‍ തന്റെ ഇല്ലം/കൊട്ടാരം -ഇല് ഉണ്ടാകുവാന്‍ ആണ് ആഗ്രഹിച്ചിരുന്നത് എന്നതിന് മറുപടിയായി "ഇപ്പോള്‍ അതൊന്നും ഓര്‍ത്തു വിഷമിക്കണ്ട" എന്ന് പറയുന്ന കൈതേരി മാക്കത്തിന്റെ മറുപടിയോടു ന്യായീകരിക്കാന്‍ പറ്റുന്നില്ല.. (അതൊന്നും ഓര്‍ത്തു വിഷമിച്ചിട്ട് കാര്യമില്ല.. ഇപ്പോള്‍ ഇതൊക്കെ കൊണ്ടു adjust ചെയ്യണം എന്ന് പറയുന്ന പോലെ തോന്നി..)
ReplyDelete“റെസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിന്റെ മികവ് ഈ ചിത്രത്തിലുടനീളം പ്രകടമാണ് - പിന്നെ ഇതൊക്കെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിവുള്ള എത്ര തീയേറ്ററുകളുണ്ട് കേരളത്തില്‍? തന്റെ ശബ്ദത്തെ തീയേറ്ററുകാര്‍ കൊല്ലുകയാണെന്ന് റെസൂല്‍ പൂക്കുട്ടി പറഞ്ഞു കഴിഞ്ഞു. അത് 100% സത്യമാണ്.” - ഇതു രണ്ടും കൂട്ടിവായിക്കുമ്പോള്‍ തിയേറ്ററിലെ ശബ്ദക്രമീകരണത്തിന്റെ പ്രശ്നം തന്നെയാവണം. (ബ്ലോഗിന്റെ സാധ്യത തന്നെ ഇതാണല്ലോ, ഒരാള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റുള്ളവര്‍ക്ക് തിരുത്താം! തിയേറ്ററില്‍ കണ്ടതും കേട്ടതും വെച്ചുമാത്രമേ എഴുതുവാന്‍ കഴിയൂ, അതിനായി പല തിയേറ്ററുകളില്‍ കാണുവാനും കഴിയില്ല.)
ReplyDelete"ആദ്യം ബ്രിട്ടീഷുമായി ചേര്‍ന്ന് ടിപ്പുവിനെ എതിര്‍ത്ത പഴശ്ശി എങ്ങിനെ കമ്പനിക്കെതിരായി?" - സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി ബ്രിട്ടീഷുകാരെ എതിര്‍ത്ത പഴശ്ശി എങ്ങിനെ വിപ്ലവനായകനായി? ആ മാറ്റം (ഡയലോഗുകളില്‍ എതിര്‍ക്കുവാനുള്ള കാരണങ്ങള്‍ പറയുന്നുണ്ട്, അതല്ലാതെ...) സിനിമയില്‍ വന്നതായി എനിക്കു തോന്നിയില്ല.
--
6 എന്ന റേറ്റിംഗ് കുറവായീ എന്നു പറയാതെ വയ്യ. ബാംഗളൂരില്‍ ലാണ് ഞാന്‍ പടം കണ്ടത് ശബ്ദമിശ്രണത്തിനു ഹരി ആരോപിയ്ക്കുന്നതുപോലെയുള്ള പ്രശ്നങ്ങളില്ല. റേറ്റിംഗ് പുന:പ്പരിശോധിയ്ക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഞാനാണെങ്കില്‍ ഒരു 8 എങ്കിലും കൊടുത്തേനേ.
ReplyDeleteNingal ethu lokathanu jeevikkunnathu? Ningalude Angel Johninteyum PazhassiRajayudeyum review assalayittundu.Ningal Mohanlal nte fan anennu arodum parayanda ee 2 review kanichal mathi .Ini sathyam para ningal ee film kando atho kettarinjatho??? Ha Ha Ha ningal rashtreeyathil scopundu....Areem thinnu aasaaricheem kadichu pinnem ...........
ReplyDeleteTo Hari....
ReplyDeletehttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1074209438&articleType=Movies&contentId=6149428&tabId=3&BV_ID=@@@
ഹരി,
ReplyDeleteതാങ്കള്‍ കണ്ട തിയേറ്ററില്‍ ശബ്ദം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നു കരുതി, ശബ്ദലേഖനം മോശമാണെന്നു പറയുന്നത് മണ്ടത്തരമല്ലേ? 70 എം എം സിനിമ 35 എം എം തിയേറ്ററില്‍ കണ്ടിട്ട്, അത് 70 എം എം ആയി തോന്നിയില്ല എന്നു പറയുന്നതിലെ ബുദ്ധിശൂന്യതയല്ലേ ഹരി പറഞ്ഞ അഭിപ്രായം?.
നല്ല ശബ്ദ ക്രമീകരണമുള്ള തിയേറ്ററില്‍ സിനിമ കണ്ട പലരും ഈ സിനിമയുടെ ശബ്ദലേഖനം മികച്ചതാണെന്നഭിപ്രായപ്പെട്ടു. എന്നിട്ടും അഭിപ്രായം മാറ്റില്ല എന്നു ഹരി വശിപിടിച്ചത് മോശമല്ലേ. താങ്കള്‍ കണ്ട തിയേറ്ററിലെ ശബ്ദവിന്യാസം മോശമായിരുന്നു എന്ന് ഇപ്പോള്‍ സമ്മതിക്കുന്നത്, ഒരു യധാര്ത്ഥ നിരൂപകനു ചേര്‍ന്നതാണോ? ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് പൂക്കുട്ടിയുടെ ശബ്ദലേഖനമായിരുന്നു. ശബ്ദലേഖനത്തിനദ്ദേഹം സ്വീകരിച്ച സങ്കേതങ്ങള്‍ പോലും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പ്രതിബദ്ധതയുള്ള നിരൂപകന് അതിന്റെ ഒക്കെ യധാര്ത്ഥ സ്ഥിതി അന്വേഷിക്കയല്ലേ വേണ്ടിയിരുന്നത്?
ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയിലെ ആധിപത്യ ശക്തിയായിരുനു. അവരെ എതിര്‍ക്കുക എന്നതായിരുന്നു അന്നത്തെ വിപ്ളവം. പഴശ്ശിരാജയും അതു ചെയ്തു. പഴശ്ശിരാജ്യത്തെ കര്‍ഷകര്‍ ബ്രിട്ടണ്, കപ്പം കൊടുക്കണം എന്നത് പഴശ്ശിരാജയുടെ വ്യക്തി താല്‍പ്പര്യത്തെ ഹനിക്കുന്ന പ്രവര്‍ത്തിയല്ല.
ഡയലോഗുകളില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ സിനിമയില്‍ ചിത്രീകരിക്കണം എന്നൊക്കെ വാശിപിടിക്കുന്നത് എന്തായാലും യാധാര്ത്ഥ്യബോധത്തിന്റെ ലക്ഷണമല്ല.
മനോരമയില്‍ പറയുന്നു, ‘ചരിത്രമാണിതിലെ താരം’ എന്ന് - ഏതു ചരിത്രമാണോ എന്തോ! തന്റെ ശബ്ദത്തെ തിയേറ്ററുകാര്‍ (ഒരെണ്ണമല്ല) കൊല്ലുകയാണ് എന്ന് റെസൂല്‍ പൂക്കുട്ടി - പ്രതിബദ്ധതയില്ലാത്ത ഒരു നിരൂപകനു മാത്രമാവില്ല അപ്പോള്‍ അങ്ങിനെ തോന്നിയത്, അതിനാലാവണമല്ലോ റെസൂല്‍ പൂക്കുട്ടി ഇങ്ങിനെ പറഞ്ഞത്.
ReplyDelete--
ഹരീ മനോരമയിലെ റിവ്യൂസ് ഒന്നും കണ്ടിട്ടില്ല അല്ലേ? :)
ReplyDeleteഅവരെ സംബന്ധിച്ചേടത്തോളം മലയാളത്തിലിന്നു വർ ഇറങ്ങിയ എല്ലാ സിനിമകളും ലോകോത്തരങ്ങളാണ്. എബോ ആവറേജ് മുതൽ ആണൂ റേറ്റിംഗ് തുടങ്ങുന്നത് :)
ഹരി,
ReplyDeleteമനോരമയില്‍ പറയുന്നു, ‘ചരിത്രമാണിതിലെ താരം’ എന്ന് - ഏതു ചരിത്രമാണോ എന്തോ! തന്റെ ശബ്ദത്തെ തിയേറ്ററുകാര്‍ (ഒരെണ്ണമല്ല) കൊല്ലുകയാണ് എന്ന് റെസൂല്‍ പൂക്കുട്ടി - പ്രതിബദ്ധതയില്ലാത്ത ഒരു നിരൂപകനു മാത്രമാവില്ല അപ്പോള്‍ അങ്ങിനെ തോന്നിയത്, അതിനാലാവണമല്ലോ റെസൂല്‍ പൂക്കുട്ടി ഇങ്ങിനെ പറഞ്ഞത്.
ഏതു ചരിത്രമാണെന്നറിയണമെങ്കില് ചരിത്രം പഠിക്കണം. പഴശ്ശിരാജ ബ്രീട്ടിഷുകാര്‍ ക്കെതിരെ ചെയ്ത സമര ചരിത്രം. ചരിത്രം താരമായത്, ഏ
തെങ്കിലും താരത്തിനു വേണ്ടി ഈ സിനിമ എഴുതാത്തതുകൊണ്ടാണ്.
പൂക്കുട്ടി പറഞ്ഞതില്‍ സത്യമുണ്ട്. ഹരി തന്നെ അതിന്, ഉദാഹരണം. നിലവരമില്ലാത്ത തിയേറ്റര്‍ സംവിധാനം സിനിമയിലെ ശബ്ദലേഖനം മുഴുവന്‍ പുനരാവിഷ്ക്കരിക്കുന്നില്ല. എങ്ങനെ എങ്കിലും വിമര്‍ശിച്ചാല്‍ മതി എന്നുള്ള നുരൂപകര് അത് കൊണ്ടു തൃപ്തിപ്പെട്ടു. കേട്ടതാണു വാസ്തവമെന്നവര് കരുതി. അതിനപ്പുറം കാണണമെന്നോ കേള്‍ക്കണമെന്നോ അവര്‍ക്ക് തോന്നിയില്ല. അത് പൂക്കുട്ടിയുടെയോ ചിത്രത്തിന്റെയോ കുഴപ്പമല്ല.
നിരൂപണം വായിച്ചവര്‍ പലരും സിനിമയുടെ ഹരി കാണാത്ത സൂഷ്മാംശങ്ങള്‍ പലതും മനസിലാക്കി. അത് മാറ്റാരുടെയും കുഴപ്പമല്ല.
Hareee!!!! For once,the long line of comments to your post is more intersting that your review!!! its hilarious to know that Pazhassi Raja rubs its shoulders with world classics, heralds a new dawn in Malayalam cinema and can stand in tow with Hollywood in terms of technical perfection. How blind can people be?!
ReplyDeleteMammootty rides on his superstardom, never once trying to get into the skin of the character. MT falls in love with his line "Kurumulagum elavum..... nammale bharikkan vannirikkunnathu" and repeats it atleast ten times in the script. Guerrila warfare is nothing but jumping out of jungles and threatening your opponent with yells and rustic bows. And ofcourse, our proud king learns the tradesman's language and bellows dialogues in a foreign tongue before he meets his heroic death. Wah! what a movie! So much for paid PR and forced hype. Just shows that the last of the best scriptwriters has also bowed to the biggest bane of Malayalam cinema- trying TOOOO hard to play to the gallery.
And ofcourse, sound-mixing, which enjoyed a comfortable position at the fag end of credits, has suddnly become the USP of the movie, and soud-effects, which should ideal blend into the background without a hitch, is being being blared out in ill-equipped theatres. (I went to watch the movie at Innovative MUltiplex in Blore, which had turned up the volume so much that all the nuances that Rasool pookkutty would hv so painstakingly worked on was lost). And to celebrate all this in style, paalabhishekams and padakkams galore for the larger-than-life superstars!
I'm amazed you gave this movie a rating of 6, hari! :P
ചിത്രത്തെ വേണ്ടും വണ്ണം അവതരിപ്പിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടില്ലായെങ്കില് കൂടിയും, അവരുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്. സമകാലീന മലയാളസിനിമയില്‍ വേറിട്ടു നില്ക്കുന്ന ഒരു ചലച്ചിത്രപരീക്ഷണം എന്ന നിലയില്‍ ‘പഴശ്ശിരാജ’ ശ്രദ്ധേയമാണ്. 6 മാര്‍ക്ക് അധികമായിപ്പോയി എന്നും തോന്നുന്നില്ല.
ReplyDelete• “തന്റെ ചിത്രങ്ങളില്‍ മുമ്പും മനോഹരമായി ശബ്ദലേഖനം നടത്തിയിട്ടുണ്ടെന്നും പഴശിരാജയില്‍ പുതുമയൊന്നുമില്ലെന്നുമാണ് (ഹരിഹരന്റെ) വിശദീകരണം.” - ഇവിടെ നിന്നും.
• "സിനിമയുടെ ശബ്ദമിശ്രണത്തിന് വേണ്ടി താന്‍ മാസങ്ങളോളം നടത്തിയ പരിശ്രമം തിയേറ്ററുകളുടെ ശോചനീയാവസ്ഥകാരണം പ്രേക്ഷകരിലെത്തിയില്ലെന്നാണ് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ നിലപാട്. ഇന്ത്യയിലെ 90ശതമാനം തിയേറ്ററുകളും ശോചനീയ അവസ്ഥയിലാണ്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല." - ഇവിടെ നിന്നും.
--
ഹരി,
ReplyDeleteഹരിക്കല്പ്പം കുറ്റബോധമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടല്ലെ വിവാദങ്ങളുടെ പിറകെ പോകുന്നത്.
ഇതൊരു ചലച്ചിത്ര പരീക്ഷണമൊന്നുമല്ല. പരീക്ഷണം എന്നു പറയുന്നത് ഇതു വരെ അറിയപ്പെടാത്ത സങ്കേതം അവതരിപ്പിക്കുന്നതാണ്. പാട്ടുകളൊക്കെ ഉള് പ്പെടുത്തി നിര്‍മ്മിച്ച ഈ സിനിമയില്‍ പ്രത്യേക പരീക്ഷണങ്ങളൊന്നുമില്ല.
ശബ്ദലേഖനം നടത്താന്‍ വേണ്ടി മാത്രമായിട്ട് രണ്ടാമതും ചിത്രീകരിച്ചു എന്നു പറയുനത് ശരിയല്ല. സംവിധായകന് അറിയതെ ചിത്രീകരണം നടക്കില്ല. കുതിരക്കുളമ്പടിയും വാള് പയറ്റിന്റെ ശബ്ദവുമൊക്കെ വയനാട്ടില്‍ പൂക്കുട്ടി പുനരവതരിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉപയോഗിച്ച വാക്കുകളുടെ കുഴപ്പമാണ്. പത്രക്കാര് ചോദിച്ചതിനു ഹരിഹരന് മറുപടി പറഞ്ഞു എന്നേ ഉള്ളു.
തന്റെ ചിത്രങ്ങളില്‍ മുമ്പും മനോഹരമായി ശബ്ദലേഖനം നടത്തിയിട്ടുണ്ടെന്നു ഹരിഹരന് പറഞ്ഞു. അതില്‍ യതൊരു അപാകതയുമില്ല. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിന്നും ചില പരമര്‍ശങ്ങള്‍ അടര്‍ത്തി മാറ്റി ചിലര്‍ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. പഴശ്ശിരാജയേക്കുറിച്ച് മോശമായ ഒരു പരാമര്‍ശം കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഹരിക്കത് വലിയ വാര്‍ത്തയായി.
പഴശ്ശിരാജ ആത്മഹത്യ ചെയ്തതാണെന്നത് ഐതീഹ്യമാണ്. അതാണു ശരിയെന്നു ഭൂരിഭാഗം കേരളീയരും വിശ്വസിക്കുന്നു. പക്ഷെ ബ്രീട്ടിഷുകാര്‍ എഴുതിയ ചരിത്രത്തില്‍ അദ്ദേഹം വെടിയേറ്റു മരിക്കുന്നതായിട്ടാണു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് എം റ്റി ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നു പറയുന്നതിലും കാര്യമില്ല.
ഈ ചെങ്ങായിയെന്നെ ചിരിപ്പിച്ചു കൊല്ലും! :-D
ReplyDelete--
135 ഗമന്റുകളോ!!
ReplyDeleteഹരി ഒരു ക്യാമറാമാനെ മറന്നുപോയി. പഴശ്ശിരാജയ്ക്ക് വേണ്ടി പരിശ്രമിച്ച മനോജ് പിള്ള എന്ന യുവച്ഛായാഗ്രാഹകനെ എന്തേ വിട്ടുപോയി?
വേണു ഈ പ്രൊജക്റ്റ് വിട്ടപ്പോള്‍ അതേറ്റെടുത്തത് മനോജ് പിള്ളയാണ്. അദ്ധേഹം പടം ഷൂട്ട് ചെയ്യുമ്പോള്‍ അത് കാഞ്ഞങ്ങാട്ടെ ലൊക്കേഷനില്‍ നേരില്‍ കണ്ടതാണ്. അന്ന് രംഗത്ത് മമ്മൂട്ടിയും തെലുങ്ക് താരം സുമനും കനിഹയും ഒക്കെയുള്ള ഫൈറ്റ് സീനാണ് നേരില്‍ കാണാന്‍ കഴിഞ്ഞത്.
സിനിമ ഇതേവരെ ഗള്‍ഫില്‍ റിലീസായിട്ടില്ല. വരുവാന്‍ കാത്തിരിക്കുന്നു.
ഹരിയുടെ നിരൂപണം വായിച്ച് മറ്റുള്ളവര്‍ കുറെ ചിരിച്ചതല്ലേ? ഹരിയും കുറച്ചു ചിരിക്കുന്നത് നല്ലതാണ്.
ReplyDeleteഹരി പഴശ്ശിരാജക്ക് രണ്ടു മാര്‍ക്ക് കുറെചെന്നു കരുതി ഇവിടെ ആരും പടം കാണാതിരികില്യ , പഴശ്ശിരാജാ സൂപ്പര്‍ ഹിറ്റ്തനെയാണ്. പിന്നെ എന്തിനാന്നു ഇവിടെ കിടന്നു കടിപിടി കൂടുനത് ?
ReplyDeleteമനോജ് പിള്ള എന്നൊരു ഛായാഗ്രാഹകന്‍ ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി എവിടെയും കണ്ടില്ല. ഹ ഹ ഹ... ഇതു വായിച്ചു ചിരിച്ചു എന്നൊക്കെ ആശ്വസിക്കേണ്ടവര്ക്ക് അങ്ങിനെയാവാം. എന്തായാലും കമന്റുകള്‍ വായിച്ചാല്‍ ആരും ചിരിച്ചു പോവും. :-D പുലിക്കുട്ടി പറഞ്ഞത് സത്യം! ‘കേരളവര്‍മ്മ പഴശ്ശിരാജാ’ സൂപ്പറല്ല, മെഗാ ഹിറ്റ് തന്നെയാവട്ടെ. :-)
ReplyDelete--
what you are tellin is simply crap! You are 'writing' a review. Its not coming from your heart for sure.. I hate this sorta plain criticism and trying to be a so called 'reviewer'..
ReplyDeleteഹരീ, കമന്റ് കുറേയേറെ വൈകി പോയി.... സിനിമയിലെ ‘പഴശ്ശിരാജ‘ എന്ന കഥാപാത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുംഡിസ്കഷനുമാണ് ഞാനുമുദ്ദേശിച്ചത്. ഞാനുദ്ദേശിച്ച പരിമിതികള്‍ ഇത്തരമൊരു വാസ്റ്റ് കാന്‍വാസ് ആവശ്യപ്പെടുന്ന സിനിമയുടെ പെര്ഫെക്ഷന്റെ കാര്യത്തില്‍ മലയാളസിനിമവ്യവസായത്തിനുള്ള പരിമിതികളാണ് - സാമ്പത്തികപരിമിതികളല്ല.
ReplyDelete“യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ കഴിവില്ലായ്മ“ എന്നൊന്ന് എനിക്ക് ഇപ്പൊഴും മനസ്സിലാവാത്ത കാര്യമാണ്. ഒരു ത്രില്ലിംഗ് ആക്ഷന്റെ അഭാവം ഹരിയെ പോലെ എനിക്കും അനുഭവപ്പെട്ടു. ഞാന്‍ അതേ കുറിച്ച് കരുതുന്നത് ഇങ്ങനെയാണ് - പഴശ്ശിരാജ എന്ന നാട്ടുരാജാവിന്റെ പട എന്ന് പറയുന്നത് ‘തമ്പുരാനായ് ജീവന് പോലും കളയാന്‍ തയ്യാറുള്ള’ ആളുകളുടെ ഒരു സംഘം മാത്രമാണ്. ആ സംഘത്തിലേക്ക് കര്‍ഷകരും കുറിച്യരെന്ന ആദിവാസികളും ചേര്‍ന്ന് അവരാല്‍ കഴിയും വിധം പോരാടി. പഴശ്ശിയോ പഴശ്ശിയുടെ സൈന്യമോ ഒളിപ്പോര് ശാസ്ത്രീയമായ് അഭ്യസിച്ചവരല്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയില്‍, ഉള്ള സൈന്യബലത്തില്‍, പ്രാവര്‍ത്തികമാക്കാവുന്ന ഒരു യുദ്ധതന്ത്രം മാത്രമായിരുന്നു അവര്‍ക്ക് ഒളിപ്പോര്. കാട്ടില്‍ ഒളിച്ച് നിന്ന് ശത്രുവിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് പോരാടുക എന്നേ അത് കൊണ്ട് അവര്‍ ഉദ്ദേശിച്ചിട്ടുണ്ടായിരിക്കുകയുള്ളൂ. അത്തരത്തില്‍ പോരാടുന്ന ഒരു കൂട്ടം ആളുകളെയാണ് സിനിമയില്‍ നമുക്ക് കാണാനാകുന്നത് - അവര്‍ organised അല്ല well-trained അല്ല...! അത് കൊണ്ട് തന്നെ ‘പോരാട്ടത്തിന്റെ ആവേശ’ത്തില്‍ (കാണുന്ന നമുക്ക്) അതൊരു കൂട്ടത്തല്ലായേ തോന്നാന്‍ വഴിയുള്ളൂ.
“ :-P (ഹൊ! രണ്ടു മൂന്നു ദിവസം ഇത്രയും ബുദ്ധിയുള്ള ഒരാളുമായാണ് ഇവിടെ വാചകമടിച്ചോണ്ടിരുന്നതെന്നോര്ക്കുമ്പോള്...) “ - ഈ ഭാഗം എനിക്കായുള്ളത് തന്നെയായിരുന്നോ? എന്തോ ഒരു കണ്‍ഫ്യൂഷന്റെ മണമടിക്കുന്നു....
സസ്നേഹം
ദൃശ്യന്‍
:-) അതില്‍ ദൃശ്യനെ ഉദ്ദേശിച്ചിട്ടേയില്ല! പഴശ്ശിയുടെ പോരാളികള്‍ക്ക് ബ്രിട്ടീഷിനെ എതിരിട്ട് കുറച്ചു കാലം പിടിച്ചു നില്ക്കുവാന് കഴിഞ്ഞു എന്നതിനാല്‍ യുദ്ധതന്ത്രത്തില്‍ അവര്‍ പിന്നിലായിരുന്നു എന്നു കരുതുവാന്‍ വയ്യ. അത് സിനിമയില്‍ എക്സിക്യൂട്ട് ചെയ്തതിലെ പിഴവായിമാത്രമേ എനിക്കു കണക്കാക്കുവാന്‍ കഴിയൂ!
ReplyDelete--
പഴശ്ശിയുടെ പോരാളികള്‍ക്ക് ബ്രിട്ടീഷിനെ എതിരിട്ട് കുറച്ചു കാലം പിടിച്ചു നില്ക്കുവാന് കഴിഞ്ഞത് ആദ്യമവര്‍ക്ക് കാടിനെ അറിയാത്തതു കൊണ്ടും ഇത്തരത്തിലൊരാക്രമണം വേറെ എവിടെയും നേരിടാനാകാത്തത് കൊണ്ടുമാണെന്നാണ് എനിക്ക് തോന്നിയത്. പിന്നെ കൌശലത്തില്‍ പഴശ്ശിയുടെ പോരാളികള്‍ മോശമായിരുന്നില്ലതാനും. പിന്നെ സിനിമയിലെ എക്സിക്യൂഷന് തകരാറുകള്‍ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല.
ReplyDeleteസസ്നേഹം
ദൃശ്യന്‍
മമ്മൂട്ടിയുടെ പഴശ്ശിരാജ പറയുന്ന ഒരു ഡയലോഗില്‍: “ഒളിപ്പോര് വേറിട്ടൊരു യുദ്ധമുറയാണ്. അതിന് അതിന്റേതായ തന്ത്രങ്ങളുണ്ട്, നിയമങ്ങളുണ്ട്.” (ഏകദേശരൂപം) :-) ഏതായാലും ഒരൊറ്റയാളെ ഒളിഞ്ഞിരുന്നെയ്തിട്ട് പിന്നെ മറവില്‍ നിന്നു പുറത്തുവരുന്ന തന്ത്രം(?) ആവില്ല പ്രയോഗിച്ചിരിക്കുക എന്നു തന്നെ തോന്നുന്നു.
ReplyDelete--
ഹരീ,
ReplyDelete“ശരത്കുമാറിന്റെ ‘പഴശ്ശിരാജ’ കണ്ടു ഇന്നലെ. മനോജ് കെ ജയനും, പദ്മപ്രിയയും ഒക്കെ കലക്കി. ചിത്രത്തില്‍ മമ്മൂട്ടിയും മാമുക്കോയയും ഒക്കെ ഉണ്ടായിരുന്നു. :)“.
ഞാനിന്ന് ഇങ്ങനെയൊരു ജിമെയില്‍/ട്വിറ്റര്‍ സ്റ്റാറ്റ്സ് ഇട്ടതിന്റെ പേരില്‍ മമ്മൂട്ടി ഫാന്‍സായ ഫ്രന്റ്സ് ചോദ്യശരങ്ങള്‍ കൊണ്ട് ചാറ്റ്/മെയില്‍ ബോക്സുകള്‍ നിറച്ചു. വാചകത്തില്‍ അല്പം അതിഭാവുകത്വം കലര്‍ത്തിയെങ്കിലും ഷാര്‍ജ്ജയിലെ തിങ്ങിനിറഞ്ഞ തീയറ്ററില്‍ കണ്ട കാണികളുടെ പള്‍സ് അനുസരിച്ച് ശരത്ത് കുമാര്‍ നേടിയ കൈയ്യടികളുടെ 1/10 പോലും മമ്മൂട്ടിക്ക് ലഭിച്ചില്ല എന്നതാണ് ദുഃഖസത്യം.
എന്തൊക്കെയായാലും പടം എനിക്കിഷ്ടമായി. ഞാന്‍ 7/10 മാര്‍ക്ക് കൊടുക്കുകയാണ്. (ഇനി ഗോകുലം ഗോപാലന് 25 കോടി പിരിഞ്ഞുകിട്ടീല്ലേലും ദുഖഃമുണ്ടാവില്ല, 7/10 കിട്ടിയല്ലോ..!) :)
ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍:
1) മെയ്ക്കപ്പ്!!!!!!!!!, പണ്ടാരം, ഇതെന്താ നാടകമോ? മീശയും താടിയും ഒക്കെ ഒട്ടിച്ച് വച്ചിട്ട് ക്ലോസപ്പ് ഷോട്ടെടുത്തിരിക്കുന്നു.
2) മമ്മൂട്ടിയുടെ ഇന്റ്ട്രഡക്ഷന്, തണുപ്പന്‍ മട്ട്.....
3) സായിപ്പന്മാരൊക്കെ ഏതാ ലോക്കല്‍ സെറ്റപ്പ് പോലുണ്ട്, ഒരുമാതിരി വെളുത്ത ഒണക്ക് മുന്തിരി പോലെ...
4) യുദ്ധരംഗത്ത് (!?) കണ്ട കയറുകെട്ടിവലി.... ഹോ!
5) ആദ്യ 30 മിനിട്ടില്‍ അനുഭവപ്പെട്ട ഒരു ഇഴച്ചില്‍.....
ഇത്രയൊക്കെയാണ്.
ഇഷ്ടപ്പെട്ട ചില കാര്യങ്ങള്‍:
1) ഗാനങ്ങള്‍ എല്ലാം കൊള്ളാം. അനാവശ്യമായിരുന്നു, അവസരോചിതമല്ലായിരുന്നു എന്നൊന്നും അഭിപ്രായമില്ല.
2) മ്യൂസിക്ക് നന്നായി. ഇളയരാജയുടെ മാസ്മരികമായ ഓര്ക്കസ്ട്രേഷന്... [ഈ പടത്തിന്റെ ഓര്ക്കസ്ട്രയ്ക്കായി ഹംഗറിയില്‍ നിന്നും നൂറോളം വരുന്ന പ്രതിഭകളെ ഇറക്കുമതി ചെയ്തിട്ടുണ്ട് എന്ന് MSL ക്വിസ്സിലെ ലെ ആദ്യ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നും മനസ്സിലായി.]
3) ശരത് കുമാറിന്റെയും, മനോജ് കെ ജയന്റെയും സുരേഷ് കൃഷ്ണയുടെയും പ്രകടനം നന്നായിരുന്നു..! പദ്മപ്രിയയെ ആര്‍ക്കും ഇഷ്ടമാകും ഈ ചിത്രത്തില്‍...! മമ്മൂട്ടിയും അഭിനയം ഒക്കെ നന്നായിരുന്നു, കൈയ്യടി നേടേണ്ട രംഗങ്ങള്‍ കുറവായിരുന്നു എന്ന് മാത്രം..
4) കനിഹയെപറ്റി ഒന്നും പറയുന്നില്ല.... :) (എനിച്ച് നാണമാകുന്നു...അതോണ്ടാ...)
5) ബാക്ക് ഗ്രൌണ്ട് സൌണ്ട്സ് ചിലതൊക്കെ കിഡിലനായിരുന്നു. പ്രത്യേകിച്ച് കാട്ടിലെ ആ മഴ സീന്‍സ്... അവസാനം പഴശ്ശിക്ക് വെടിയേല്‍ക്കുന്ന സീന്‍ ലെ സൈണ്ട് .. ഒക്കെ..! പിന്നെ, വനത്തിലെ ശബ്ദങ്ങള്‍ വേണ്ടരീതിയില്‍ വന്നില്ല എന്ന പരാതിയില്‍ ഹരിയോടൊപ്പം നില്ക്കുന്നു.
മറ്റ് അഭിപ്രായങ്ങള്‍:
കാട്ടില്‍ വച്ചു നടന്ന യുദ്ധരംഗങ്ങള്‍ കൂട്ടത്തല്ലു പോലെയായി എന്ന് ചിലര്‍ പറഞ്ഞു കണ്ടു. കൊടും കാടുകളുടെ ഉള്ളില്‍ വച്ച് ആ കാലത്ത് ‘പോസിബിള്‍’ ആയ രീതിയില്‍ അത്രയേ സങ്കല്‍പ്പിക്കാനാവൂ. നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? ഇതെന്താ മഹാഭാരത യുദ്ധമോ, അതിവിശാലമായി യുദ്ധം ചെയ്യാന്‍.. ആ കാട്ടിലെ അത്ര സ്ഥലത്ത് അത്രയൊക്കെ മതി... അയ്യഡാ...! (യാരിദേ, വീട്ടീ പോടേ....)
ചുരുക്കിപറഞ്ഞാല്‍: എന്റെ അഭിപ്രായത്തില്‍ ഒരു ചരിത്രപുരുഷനെ പറ്റിയുള്ള മലയാളചിത്രം എന്ന നിലയില്‍ ഇത് എല്ലാ മലയാളികളും ചുമ്മാ ഒന്ന് കണ്ടിരിക്കേണ്ട ചിത്രമാണ്. നഷ്ടമൊന്നും വരില്ല. നമ്മളൊക്കെ എത്ര ചവറ് സിനിമകള്‍ കണ്ട് തള്ളുന്നു. ആ രീതിയില്‍ നോക്കിയാല്‍ ഒരിക്കലും നഷ്ടം വരില്ല, നല്ല DTS സൌണ്ട് സിസ്റ്റംസ് ഉള്ള തീയറ്ററുകളില്‍ നിന്ന് കാണണം എന്ന് മാത്രം. എന്നാലേ ഒരു ഗുമ്മുള്ളൂ...
ഓഫ് ടോപ്പിക്കേ:
ഹരീ, പടം കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ ആസ്വദിച്ചത് അടുത്തിരിക്കുന്ന ആളുകളില്‍ നിന്ന് വന്ന രസിപ്പിക്കുന്ന കമന്റുകളായിരുന്നു. ഞാന്‍ പൊട്ടിച്ചിരിച്ചു പോയ ഒരു സന്ദര്‍ഭം:
പദ്മപ്രിയയുടെ തുടയില്‍ വെടികൊണ്ട്, മനോജ് കെ ജയന് വന്ന് അവളുടെ വസ്ത്രം മുകളിലേക്ക് പൊക്കുന്ന ഒരു സീനില്ലേ? ഹി ഹി, അത് കഴിഞ്ഞ ഉടന്‍ ഒരു വിരുതന് മുന്നീന്ന് എഴുന്നേറ്റ് തിരിഞ്ഞ് നിന്ന് പ്രൊജക്റ്റര്‍ റൂമില്‍ നോക്കി ദയനീയമായി പറയുവാ:
“ഹലോ... ഒന്ന് റീവൈന്റടിക്വാ......????”
സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍....
ഞാന്‍ പിന്നേം വന്നു... ഒന്ന് ചോദിക്കാന്‍ മറന്തു പോയാച്ച് .. (തമിഴാ... തമിഴ്) :)
ReplyDeleteഒളിപ്പോരില്‍ ഇനി കുറേ ‘നമ്പേഴ്സ്’ വരാനുണ്ട് എന്ന് പഴശ്ശി പറഞ്ഞെങ്കിലും പിന്നീട് കൂടുതല്‍ നമ്പേഴ്സ് ഒന്നും കണ്ടില്ല. പിന്നെ, പഴശ്ശിയുടെ ടീമില്‍ പെട്ട ആള്ക്കാര് ഒളിപ്പോരിന്റെ ഇടയില്‍ വായില്‍ വച്ച് ഊതി റോക്കറ്റ് വിടുന്ന (ഹി ഹി.. ഉഗ്രന്‍ റോക്കറ്റ് ലോഞ്ചര്‍!) എന്തോ ഒരു ക്-ണാപ്പ് കണ്ടല്ലോ ഹരീ.. എന്താണാവോ അത്! ഇന്ത്യന്‍ ആര്‍മ്മിക്ക് ഉപകാരപ്പെടുമോ ആവോ...
അതൊക്കെ പോട്ടെ, ഒരു കാര്യം ചോദിക്കാനാ പിന്നേം വന്നത്... ഈ പടത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്റെ ടെലി റൈറ്റ്സോ മറ്റോ HBO ക്കാണ് എന്നൊക്കെ ബെര്‍ളിയുടെ അടുത്തൂന്ന് അറിഞ്ഞു. അയാള്‍ പറഞ്ഞത് കൊണ്ട് ഉറപ്പില്ല :) ഉള്ളതാണോ? ആണേല്‍ ആ വകയും കിട്ടുമല്ലോ ഗോകുലത്തിന് കുറച്ച് നല്ലോണം കാശ്... :) 25 കോടി ചിലവായി എന്നൊക്കെ പറയുന്നുണ്ട്.... കഴിഞ്ഞ ഓണത്തിന്റെ കാര്യം ഓര്‍ത്തതാവും ഗോപാലേട്ടന് അല്ലേ? ഓണക്കോടി.... :)
thani koothara padam "2 hari ngarinu" koduthathu 8 mark....pazhasikku 6 ......appo malayalathile ekkalatheyum super hit 2 harinagar...kollam hari...vere vella panikku pokkude machu......
ReplyDeleteiniyenkilum theatril padam kanumbol urangunna swabhavam niruthan sramikkuka....