
3.5
5.0
6.0
3.0
2.5
മാലാഖയെ സ്ത്രീസങ്കല്പത്തില്‍ നിന്നും മോചിപ്പിച്ച് ഒരു പുരുഷനാക്കിയതിലും, ‘ഈ പട്ടണത്തില്‍ ഭൂത’ത്തിലെ ഭൂതത്തെപ്പോലെ ഒരു കോമാളിയാവാതെ കാത്തതിലും നവാഗതനായ മനാഫ് അഭിനന്ദനമര്‍ഹിക്കുന്നു. തികച്ചും പ്രവചനീയമായ കഥാഗതിയാണ് ചിത്രത്തെ പിറകോട്ടടിക്കുന്ന പ്രധാന ഘടകം. മലയാളസിനിമകളില്‍ കേട്ടു കേട്ട് മടുത്തവയാണ് പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങള്‍, അല്പമെങ്കിലും രസിക്കുന്നത് എയ്ഞ്ചല്‍ ജോണിനു നല്‍കിയിരിക്കുന്ന വരികളാണ്.5.0
6.0
3.0
2.5
5.0
അമിതാഭിനയം മൂലമുള്ള കുറവുകള്‍ അവിടെയുമിവിടെയും കാണാമെങ്കിലും, മറഡോണയെന്ന യുവാവിനെ അവതരിപ്പിക്കുന്നതില്‍ ശാന്തനു ഭാഗ്യരാജ് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എയ്ഞ്ചല്‍ ജോണായി മോഹന്‍ലാല്‍ അനായാസമായി അഭിനയിച്ചിരിക്കുന്നു. അയല്‍ക്കാരിയും സ്നേഹിതയുമായ സോഫി (നിത്യ മേനോന്) സിനിമയിലൊരു അനിവാര്യതയല്ല. മറഡോണയുടെ അച്ഛനമമ്മമാരായെത്തുന്ന ലാലു അലക്സ്, അംബിക; വിജയരാഘവന്, സോന നായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സോഫിയുടെ മാതാപിതാക്കള്‍; ഈ വേഷങ്ങളും ആവര്ത്തനസ്വഭാവമുള്ളവയാണ്. പ്രധാന കഥയുമായി തൊട്ടുതെറിച്ച ബന്ധം മാത്രമുള്ള ചില വേഷങ്ങളിലെത്തുന്ന ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ബൈജു, പ്രേം കുമാര്‍, ബിജുക്കുട്ടന് എന്നിവരൊക്കെ ചിരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, കാര്യമായി ഒന്നും ഏശുന്നില്ല.
‘ഭ്രമര’ത്തിന്റെയത്രയും മികവു പറയുവാനില്ലെങ്കിലും, ചിത്രത്തിനുതകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ഛായാഗ്രാഹകനായ അജയന് വിന്‍സന്റിന് കഴിഞ്ഞിട്ടുണ്ട്. ചിത്രസന്നിവേശത്തില്‍ ബിജിത്ത് ബാലയുടേയും കലാസംവിധാനത്തില്‍ ബോബന്റെയും ശ്രമങ്ങള്‍ തൃപ്തികരം. ദൈവദൂതനു വേണ്ടി ചെയ്തിരിക്കുന്നതാകയാല് സംഘട്ടന രംഗങ്ങളിലെ അമാനുഷികതയില് നെറ്റി ചുളിക്കേണ്ടതില്ല. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ക്ക് ഒതുക്കവും ഭംഗിയുമുണ്ട്. ഔസേപ്പച്ചന്റെ പിന്നണി സംഗീതവും മുരുകേഷിന്റെ സൌണ്ട് ഇഫക്ടുകളും തുടക്കത്തിലെ ടൈറ്റിലുകളും ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ഔസേപ്പച്ചന്റെ തന്നെ സംഗീതസംവിധാനത്തില്‍ ശശീന്ദ്രവര്‍മ്മ, സുഭാഷ് എന്നിവര്‍ എഴുതിയിരിക്കുന്ന രണ്ടു ഗാനങ്ങളുടെയും വരികള്‍ മനസിലാക്കുക തന്നെ പ്രയാസം! വെറുതേ കേട്ടിരിക്കുവാന്‍ പോലും രസിക്കാത്ത ഈ ഗാനങ്ങള്‍ എന്തിനിതില്‍ ഉള്‍പ്പെടുത്തിയോ ആവോ!
വീടിനോ നാടിനോ തനിക്കു തന്നെയോ ഗുണപ്പെടുന്ന ഒരു കാര്യത്തിലും ശ്രദ്ധവെയ്ക്കാതെ ജീവിതം തുലയ്ക്കുന്ന യുവാക്കള്‍ക്കൊരു വഴിചൂണ്ടിയാവാന് ‘എയ്ഞ്ചല്‍ ജോണി’ലൂടെ സംവിധായകന് ശ്രമിക്കുന്നുണ്ട്. ഈയൊരു ലക്ഷ്യം മുന്നില്‍കണ്ടാണ് ചിത്രത്തിലെ രംഗങ്ങളൊക്കെയും വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കല്പിക കഥാപാത്രമായ എയ്ഞ്ചല്‍ ജോണിനെ യാഥാര്ത്ഥ്യത്തോടിണക്കുന്നതില് സംവിധായകന്റെ കൈയ്യടക്കം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ സംവിധാനത്തില്‍ പാളിച്ചകളും കുറവല്ല. മറഡോണയുടെ അവതരണരംഗങ്ങള് ഒടുവിലായപ്പോഴേക്കും മടുപ്പിച്ചു തുടങ്ങിയിരുന്നു. അതുപോലെ തന്നെ അവസാനരംഗങ്ങളുടെ ദൈര്‍ഘ്യവും സിനിമയുടെ രസം കുറയ്ക്കുന്നു. നായകന്റെ ടീഷര്ട്ടുകളിലെ സന്ദര്ഭങ്ങളോടിണങ്ങുന്ന വരികള്‍ രസകരമാണ്, എന്നാല്‍ നായകന്റെ ഇടയ്ക്കിടെയുള്ള നീണ്ട ആത്മഗതങ്ങള്‍ വിരസവും. പുതുമയുള്ള കഥയാണെങ്കില്‍ കൂടിയും, അതു സിനിമയായി വരുമ്പോള്‍ മികവു കാട്ടണമെങ്കില് ശക്തമായൊരു തിരക്കഥ അതിനുണ്ടായിരിക്കണം. തന്റെ ആദ്യ ചിത്രത്തിലെന്നതുപോലെ ഇവിടെയും സംവിധായകനിതു മറന്നു. ‘വെറുതേ ഒരു രസ’ത്തിനു വേണമെങ്കില്‍ കാണാവുന്ന ഒരു ചിത്രം മാത്രമായി ‘എയ്ഞ്ചല്‍ ജോണ്‍’ ചുരുങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വിശേഷകവാക്യം
‘വെറുതേ ഒരു രസ’ത്തിനു വേണ്ടി ഓരോരുത്തരൊക്കെ ഓരോ പടം പിടിക്കും. കണ്ടിരിക്കുന്നവരുടെ രസക്കേടിനെക്കുറിച്ച് ഇടയ്ക്കെങ്കിലുമിവരൊന്ന് ചിന്തിച്ചിരുന്നെങ്കില്‍!
Description: - A Malayalam (Malluwood) film directed by S.L. Puram Jayasurya; Starring Mohanlal, Saanthanu(Santhanu) Bhagyaraj, Nithya Menon, Lalu Alex, Ambika, Vijayaraghavan, Sona Nair, Jagathy Sreekumar, Bijukkuttan, Prem Kumar, Salimkumar, Baiju; Produced by K.K. Narayanadas; Story and Dialogues by Manaf; Screenplay by S.L. Puram Jayasurya, Manaf; Camera (Cinematography) by Ajayan Vincent; Editing by Bijith Bala; Art Direction by Boban; Stunts (Action) by Mafia Sasi; Background Score by Ouseppachan; Sound Effects by Murukesh; DTS Mixing by ; Titles by ; Make-up by Pattanam Rasheed; Costumes by Manoj Alappuzha; Lyrics by Saseendra Varma, Subhash; Music by Ouseppachan; Choreography by Gayathri Raghuram; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Oct 22 2009 Release.
--
എസ്.എല്‍. പുരം ജയസൂര്യയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശാന്തനു ഭാഗ്യരാജ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എയ്ഞ്ചല്‍ ജോണി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
thanks..
ReplyDeleteithenthaa... review style mattiyo??
അപ്പോ ഇവിടെയും അത്ര പ്രതീക്ഷ വേണ്ട അല്ലേ ഹരീ?
ReplyDeleteഅപ്പോള്‍ വന്ന് വന്ന് ഒരു സിനിമയും കാണാന്‍ പറ്റില്ല അല്ലേ..
ReplyDeleteAny relation to city of angels?
ReplyDeleteപഴശ്ശിരാജക്കു ആറു കൊടുത്ത ഹരി ഏഞ്ചല്‍ ജോണിനു അഞ്ചു കൊടുത്തതു ശെരിയായില്ല. മിനിമം ഒരു ഏഴര എങ്കിലും കൊടുക്കണമായിരുന്നു. :)
ReplyDelete:)
ReplyDeleteഹരിയണ്ണന്‍ റിവ്യൂ സ്റ്റൈല്‍ മാറ്റിയോ? :-)
ReplyDeleteഈ ജയസൂര്യ എസ് എല്‍ പുരം സദാനന്ദന്റെ ആരെങ്കിലുമാണോ?
വിന്‍സേ, നിന്നെ എന്റെ കയ്യില്‍ കിട്ടുമെടാ.
ഇതും ചവറാണന്നാണല്ലൊ കേട്ടത് ഹരി. ലാലിനെപോലെയുള്ള കിളന്മാരുടെ സിനിമ കാണാൻ ഇനി രണ്ട് വട്ടം ആലോചിക്കും..
ReplyDeleteകിളവന് സൂപ്പര്‍ സ്റ്റാറിന്റെ കാലം അവസാനിച്ചു
ReplyDeleteഇനി കണ്ട് നോക്കട്ടെ
ReplyDeleteഅങ്ങനെ 'മാലാഖ ജോണിന്റെ' കാര്യത്തിലും ഒരു തീരുമാനമായി... ഹരി ചേട്ടന്റെ റീവ്യൂ മുടങ്ങാതെ വായിക്കുന്നതുകൊണ്ട് ഇപ്പോള്‍ 'മണ്ടന്‍ പടങ്ങള്‍' കണ്ടു കാശുപോകുന്നില്ല...
ReplyDeleteഎഴുതുന്ന രീതിക്ക് കാര്യമായ മാറ്റമൊന്നുമില്ല. വിഭാഗം തിരിച്ചെഴുതുമ്പോള്‍ വരികള്‍ വിരസമാവുന്നു; ഓരോ തലക്കെട്ടിലായി വേര്തിരിച്ചെഴുതാതെ ഒരുമിച്ചൊരു ഒഴുക്ക് കിട്ടുന്ന രീതിയില്‍ എഴുതുന്നുവെന്നു മാത്രം. 'City of Angels'ഉം ഇതുമായി ബന്ധമൊന്നുമില്ല. ‘ഗോഡ് തുസി ഗ്രേറ്റ് ഹോ’ എന്ന ഹിന്ദി ചിത്രവുമായി സാമ്യമുണ്ടെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. എസ്.എല്‍. പുരം സദാനന്ദന്റെ മകനാണ് എസ്.എല്‍. പുരം ജയസൂര്യ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ReplyDelete--
വിശേഷകവാക്യം : - ‘വെറുതേ ഒരു രസ’ത്തിനു വേണ്ടി ഓരോരുത്തരൊക്കെ ഓരോ പടം പിടിക്കും. കണ്ടിരിക്കുന്നവരുടെ രസക്കേടിനെക്കുറിച്ച് ഇടയ്ക്കെങ്കിലുമിവരൊന്ന് ചിന്തിച്ചിരുന്നെങ്കില്‍!
ReplyDeleteഎന്നിട്ടും മാര്‍ക്ക് 10 ല്‍ 5... കൊള്ളാം...!!!!
വിന്‍സ് പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്. ഒരു 8 . 5 എങ്കിലും കൊടുക്കാമായിരുന്നു. പഴശ്ശി രാജയുമായി താരതമ്യം ചെയ്യുമ്പോള്‍ മാലാഖയ്ക്കെവിടെയാണോ മാര്‍ക്ക് കുറഞ്ഞത്?
ReplyDeleteഗുരുവായൂര്‍ ബാലകൃഷ്ണയില് പഴശ്ശിരാജ കാണാനാണു പോയത്, ഇവിടുത്തെ എഴുത്ത് വായിച്ച് പടം കാണാനുള്ള താല്‍പ്പര്യം പോയതായിരുന്നു, പക്ഷെ ജനങ്ങള്‍ക്കിടയില്‍ നല്ല പേരാണ്, പോയി നോക്കിയപ്പോള്‍ പൂരത്തിന്റെ തിരക്ക്, ഒരു രക്ഷയുമില്ല,അടുത്തുള്ള ജയശ്രീയില്‍ ഐഞ്ചല്‍ ജോണിനു കേറീ, രണ്ടാമത്തെ ദിവസമായിട്ടും ? എന്തൊ ഒരു പന്തികേടു പോലെ ! പഴശ്ശിക്കു ടികറ്റു കിട്ടാത്തവര്‍ വന്നതു കൊണ്ട് “ഒടുക്കം” പകുതിയെങ്കിലും ആളുണ്ടായി !!!!!കോപ്പിലെ പടം !!!! 5 മാര്ക്കേയ് !!!! താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയട്ടെ - ഈ നിരീക്ഷണങ്ങളും പൊതു അവസ്ഥയും തമ്മില്‍ യാതൊരു *ബന്ധവുമില്ല.
ReplyDelete(*ഇത് കഴിഞ്ഞ ഏതാനും പോസ്റ്റുകള്‍ക്കു മാത്രം ബാധകം)
വീണ്ടും താങ്കളുടെ റേറ്റിങ്ങിനോട് വിയോജിപ്പുള്ളതിനാല്‍ ഞാന്‍ ഒരു റിവ്യൂ എഴുതി. :-)
ReplyDeleteഹായ്
ReplyDeleteഞാന്‍ താങ്ങളുടെ എല്ലാ റിവ്യൂകളും സ്ഥിരമായി read ചെയ്യാറുള്ള ഒരു സിനിമ ആരാധകന് ആണ്. ഹരി യുടെ റിവ്യൂ വന്നിട്ട് വേണം ഫിലിം നു പോകാന്‍ എന്നും ചിന്തിക്കാറുണ്ട്. പക്ഷെ സിനിമ ആദ്യം കാണുക എന്ന ഒരു ചടങ്ങ് ഉള്ളതുകൊണ്ട് മിക്കവാറും അത് നടക്കാറില്ല... പിന്നെ റിവ്യൂ വായിക്കുമ്പോള്‍ അതൊക്കെ മിക്കവാറും എന്റെ അഭിപ്രായം തന്നെ എന്ന് തോന്നാറും ഉണ്ട്. ഇതും അങ്ങനെ തന്നെ.
പക്ഷെ പിന്നണി സംഗീതത്തിന്റെ കാര്യത്തില്‍ എനിക്ക് എതിര്‍പ്പുകള്‍ ഉണ്ട്. കാരണം ഹരി "ഫ്ലാഷ്" എന്ന ഫിലിം കണ്ടുകാണും എന്ന് വിശ്വസിക്കുന്നു.. ഗോപി സുന്ദര്‍ ആണ് അതിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്ടത്. അതില്‍ ഉപയോഗിച്ചിരിക്കുന്ന അതെ തീം ആണ് ഈ ഫില്മിലും ഉപയോഗിച്ചിരിക്കുന്നത്. ദയവായി ഒന്നു പരിശോധിക്കുക. തെറ്റാണ് എങ്കില്‍ ഞാന്‍ എന്റെ അഭിപ്രായം പിന്‍വലിക്കുന്നതാണ്. ഫിലിം തീം നു ഞാന്‍ 06/10 മാര്‍ക്ക് കൊടുക്കും. തിരകഥക്കും ബാക്കി എല്ലാത്തിനും കൂടി 3/10.
അപ്പൊ എല്ലാം പറഞ്ഞപോലെ....
ശ്രീ SL Puram സദാനന്ദന്റെ മകന് ആണ് S L Puram ജയസൂര്യ. ജയസൂര്യ യുടെ സഹോദരന് ആണ് SL Puram ജയസോമ. ആയുധം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ script ഈ ജയസോമ ആണ്.
ReplyDeleteസുവിശേഷവാക്യം :
ReplyDelete---------------------------------------------------------------
വെറുതെ ഓരോരുത്തന്മാര്, ഓരോ സിനിമകള്‍ കണ്ട് വരും. എന്നിട്ട് ഒരു നിരൂപണമാണ്. വായിക്കുന്നവരുടെ രസക്കേടിനെ കുറിച്ച് ഇടയ്ക്കെങ്കിലുമിവരൊന്ന് ആലോചിച്ചിരുന്നെങ്കില്‍!!!
---------------------------------------------------------------
പിന്നേ ഹരിയൂടേ റിവ്യൂവിന്റെ മാര്‍ക്ക് കണ്ടിട്ടല്ലേ ലാലേട്ടനെ വച്ചു പടം എടുക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ വരുന്നത്. മോഹന്‍ ലാലിനു എന്തും ആവാം, അതു പോലെ ആണൊ കൂത്തറ മമ്മൂട്ടി??? ങ്യാഹഹ :)
ReplyDelete‘വിശേഷകവാക്യം’ എന്നത് beta-സ്റ്റേജിലാണ്. അത് വിശേഷത്തിന്റെ സംഗ്രഹമൊന്നുമല്ല. ജനത്തിരക്കാണ് സിനിമയുടെ മികവിന് ആധാരമെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമാകുമായിരുന്നു. ‘ഫ്ലാഷ്’ എന്ന ചിത്രം ഞാന്‍ കണ്ടിരുന്നില്ല. അതേ തീം തന്നെയാണോ ഇതിന്റേതെന്ന് അറിയില്ല. കാശുകൊടുത്ത് അകത്തു കയറിയിരിക്കുന്നവരുടെ രസക്കേടിനു സമമാണ് ഇതു വായിക്കുന്നവരുടെ രസക്കേടെന്ന് അറിയില്ലായിരുന്നു. എല്ലാവര്ക്കും നന്ദി. :-)
ReplyDelete--
പക്ഷെ, എന്ത് കണ്ടിട്ടാണ് അഞ്ച് മാര്‍ക്ക് കൊടുത്തത് എന്ന് ഹരി എന്താ പറയാത്തത്? അതിനു ഒരു വിശദീകരണം ആവശ്യം അല്ലെ?
ReplyDeleteവെറുതേ ഒരു ANGEL JOHN....A FANTASTIC FLOP malayala cinema ithu vare kandittillatha cinema ithilum bedham vamanapuram busroott aanu.....pinne hari angel johnine pattanathil bhoothavumay tharathamyam cheyyenda aavashyamonnumilla....ithilum ethrayo bedhamaanu aa cinema.....mathramalla athu kuttikale udheshichu mathram edutha padam aanu...mathramall bootham theatre il nalla collection recordittanu theatre vittathu ithu athupolum nokkanda.....hari 5 marku koduthathu valare mosham........"e movie 2 marku polum arhikkunnilla.......ennathu vasthavam..."
ReplyDeleteഞാന്‍ സിനിമ കണ്ടു. ഹരിയുടെ അഭിപ്രായങ്ങളോടു യോജിക്കുന്നു. റിവ്യൂനെ കുറ്റം പറയുന്നതിനു സിനിമ കണ്ടിട്ടു വരൂ.. കമന്റുകളുടെ നിലവാരം കഷ്ടം തന്നെ..
ReplyDeleteപഴശ്ശി രാജയുടെ റിവ്യൂ-ഇല് സംഭവിച്ച വീഴച്ച (മുന്‍ വിധിയും ആ സിനിമയോടുള്ള പകയും ) കാരണം ഹരിയുടെ ക്രെഡിബിലിറ്റി പോയിരിക്കുന്നു.. !!!
ReplyDeleteunnikkuttanodu ithu nammude lalettante film alle veruthe oru rasathinu kidakkattannei oru 5 maarks. mammootty yude filminu alle namukku marks kurkkan pattukakayullu
ReplyDeleteഅഞ്ചുമാര്‍ക്ക് നല്കുവാനുള്ള മികവുകളും കുറവുകളുമാണ് വിശേഷം പറയുന്നത്. അതു പിന്നെയും കമന്റില്‍ പറയണമെന്നു വന്നാലോ! ഭൂതവുമായി എന്ത് താരതമ്യം! ഭൂതം കോമാളിയായെങ്കില്, ഏഞ്ചല്‍ അങ്ങിനെയായില്ല എന്നു മാത്രം. ഹ ഹ ഹ.. പഴശ്ശിരാജ എന്ന സിനിമയോട് എനിക്ക് പക/മുന്‍വിധി - കഷ്ടം!
ReplyDelete--
മമ്മൂട്ടി ഒരു അലവലാതി ഭൂതമായിട്ട് പട്ടണത്തില്‍ ജീവിച്ചപ്പോള്‍ ലാലേട്ടന് മിനിമം ഒരു മാലാഖയെങ്കിലും ആകേണ്ടേ.തിമി0ഗലം പോലൊരു മാലാഖ......
ReplyDeleteശ്രീകുട്ടാ... ഞാന്‍ ഒരുപാട് ചിരിച്ഛു കേട്ടോ...
ReplyDeleteതിമി0ഗലം പോലൊരു മാലാഖ......
Hariyute review njan vayikkarundenkilum ithuvare ezhuthiyirunnilla. pakshe ippol ezhuthanam ennu thonni. mikkavarum cinema kandu kazhinje njan review vayikkarullu. enteyum hariyuteyum abhiprayangal ethandu onnupoleyanu enikku thonniyirunnathu. pakshe pazhashiarajayum johnum enikku vyathyasthamayi thonni. as per my view. pazhassi raja can get 8 and john 4. its only my view.
ReplyDeleteharee ithu vallathayippoyi 5th days nu hold over aaya filmiu 5 marku. ippozhum niranja sadhassil odikondirikkunna pazhassiraajakku 7 maarku. kashtam. allathe enthu parayan
ReplyDeleteഎല്ലാവരുടേയും കാഴ്ചപ്പാടുകളെ മാനിക്കുന്നു, അത് എന്റേതുമായി തികച്ചും വിഭിന്നമാണെങ്കില് പോലും. 5.14 നല്കിയ ‘രാമാന’മാവട്ടെ, കേരളത്തിലാകെ രണ്ടു തിയേറ്ററുകളിലേ റിലീസ് ചെയ്തുള്ളൂ എന്നിട്ടും ഷോ തുടങ്ങുവാന്‍ ആളെക്കിട്ടാതെ വിഷമിക്കുന്നു. വളരെ കഷ്ടം!
ReplyDelete--
രാമാനവും ഏയ്ഞ്ചല്‍ ജോണും ഒരേ രീതിയില്‍ വിശകലനം ചെയ്യേണ്ട ചിത്രങ്ങള്‍ അല്ലാ. ഞാന്‍ ഏയ്ഞ്ചല്‍ ജോണ്‍ കണ്ടു. അതിന്റെ കലി എന്നോടു തന്നെ ഇതു വരെ തീര്‍ന്നിട്ടില്ല... റിവ്യൂ എഴുതി ഇടാം. സമയം കിട്ടട്ടേ... [ഓഫ്: ഹരി നല്കിയ 5 മാര്‍ക്ക് കണ്ടു സിനിമ കാണാന്‍ പോകുന്നവര്‍ ഫാന്‍സ് അല്ലെങ്കില്‍, ചിലപ്പോള്‍ ഹരിയെ കൈവെയ്ക്കാന്‍ സാധ്യതയുണ്ട്]
ReplyDelete‘കേരളവര്‍മ്മ പഴശ്ശിരാജാ’യും ‘ഏഞ്ചല്‍ ജോണും’ ഒരേ രീതിയില്‍ വിശകലനം ചെയ്യേണ്ട ചിത്രങ്ങളാണെന്ന് അറിയില്ലായിരുന്നു! ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ, മറ്റൊരാള്‍ക്ക് തരക്കേടില്ലെന്നു തോന്നുന്നതിലും, ഇനിയൊരാള്‍ക്ക് വളരെ ഇഷ്ടമാവുന്നതിലും ഇത്രയധികം കലി പിടിക്കേണ്ടതുണ്ടോ? ചിന്തിച്ചു നോക്കുക. :-)
ReplyDelete--
Harikk Mohanlal fansinte kayyil ninnu nalla bheeshani kitti ennanu thonnunnathu. Pazhassirajaykk 6 markk kodutha hari 3 week polum odumennu aniyarakkarkk theerchayillatha filminu 5 koduthathu ithiri kadannu poyi... lol
ReplyDeleteangante angelinte karyam oru theerumanam aayi...
ReplyDeleteVince sir,
sir pandu parajnu,jayaram കൂടിയാല്‍ ഒരു രണ്ടു പടം കൂടി, അതു കഴിഞ്ഞു ആന പാപ്പാന് ആയി കഴിയാം.
ithu lal കൂടിയാല്‍ ഒരു രണ്ടു പടം കൂടി, അതു കഴിഞ്ഞു hotel nadathi കഴിയാം. ennu parayendi varumo?
btw,Jayaraminu aana ullathu pole lalinu ivide bangalore il oru hotel undu keto
ഹരീ ..
ReplyDeleteഈ ചിത്രത്തെ ഏതു ചിത്രവുമായാണു താരതമ്യം ചെയ്തതു എന്നൊന്നു പറയാമൊ? ഹരി 5 മാറ്ക്കു കൊടുത്ത ഈ ചിത്രം നാലാം ദിവസം ആളില്ലാതെ ഓടുന്നു ഏന്നൊരു സുഹ്റുത്തു പറഞ്ഞു!
ഒരു ചിത്രവുമായും താരതമ്യം ചെയ്തല്ല ഒരു വിശേഷവും എഴുതുന്നത്. ആളുള്ളതും ആളില്ലാത്തതും എനിക്ക് താത്പര്യമുള്ള വിഷയവുമല്ല!
ReplyDelete--
മാലാഖ സ്ത്രീ സങ്കൽപ്പത്തിൽ നിന്ന് ആരു മോചിപ്പിച്ചു? മാലാഖ പുരുഷനും കുട്ടികളും സ്ത്രീകളും ഉണ്ടല്ലോ പണ്ട് മുതൽക്കേ? അതോ മലയാളം സിനിമയിലെ മോചനം ആണോ? മലയാളം സിനിമയിൽ മാലാഖയുള്ള സിനിമകൾ ഉണ്ടോ? വേറെ എതൊക്കെ ആണ് അറിയുമോ? ഞാൻ എപ്പോഴും യക്ഷി ആയിട്ടാണ് കണ്ടിരിക്കുന്നത്.?
ReplyDeleteHi ..
ReplyDeleteThe earlier design was cool. Can you please change the background colour to white ?
B d w, congrats for the numerous posts and comments and wish you good luck for the future posts as well..
എന്ജേല്‍ ജോണ്‍ കണ്ടു ഇതിനു 5 മാര്‍ക്, ഡാഡി കൂളിന് 3.25 അല്ലെ നാണമില്ലേ ഹരീ ഇത്രയും വലിയ ഒരു ലാല്‍ ഫാന്‍ ആകാന്‍
ReplyDeleteനിഷ്പക്ഷമെന്നു തോന്നിയ്ക്കുന്ന അതിശക്ത പക്ഷപാതം..... നിങ്ങള്‍ വ്യക്തമായി മുന്‍വിധി സൂക്ഷിയ്ക്കുന്നു (അത് നിങ്ങളുടെ ഇഷ്ടം...എങ്കിലും പറഞ്ഞോട്ടെ)
ReplyDeleteമാണിക്യത്തിന്റെ റിവ്യൂ കണ്ടപ്പോഴാണ് താങ്കള്‍ ഈ ലോക മഹാപാതകതെ കുറിച്ച് എന്തെഴുതിയെന്നു നോക്കാന്‍ വന്നത്.
എഴുതുന്നത് നിങ്ങളുടെ ഇഷ്ടം .രചനാ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു.പക്ഷെ...... സൂപ്പെര് സ്റാര്‍ ആയതിന്റെ പേരില്‍ മലയാളി സഹിയ്ക്കേണ്ടി വന്ന വെറും വിസര്‍ജ്ജ്യമാണ് ഈ സിനിമ(എന്റെ കാഴ്ച മാത്രം.പരുന്തും മായാ ബസാറും പോലെ.... ഹെയ്ലസയും സീതാ കല്യാണവുംപോലെ)