മമ്മൂട്ടിയുടെ സാധാരണക്കാരന് വേഷങ്ങള്‍ കുടുംബസദസുകള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. അത്തരമൊരു വേഷത്തില്‍ മമ്മൂട്ടി വീണ്ടുമെത്തുകയാണ് ‘
ലൗഡ് സ്പീക്കറി’ലൂടെ. സമാന്തരസിനിമയായി കണക്കാക്കാവുന്ന ‘
ഗുല്‍മോഹറി’നു ശേഷം സംവിധായകന് ജയരാജ്, ജനപ്രിയ സിനിമകളുടെ ചേരുവകളിലാണ് ‘ലൗഡ് സ്പീക്കര്‍’ ഒരുക്കിയിരിക്കുന്നത്. നായകനായെത്തുന്ന മമ്മൂട്ടിയോടൊപ്പം ഗ്രേസി സിംഗ്, ശശി കുമാര്‍ എന്നിവരില്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. പി.വൈ. ജോസിനോട് ചേര്‍ന്നെഴുതിയിരിക്കുന്ന കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നതും; ഇതിനെല്ലാം പുറമേ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നതും ജയരാജ് തന്നെ.
കഥയും, കഥാപാത്രങ്ങളും
| [ 6/10 ]
|
|
എടുത്തു പറയുവാനൊരു കഥ ചിത്രത്തിനില്ല. എന്നാലതൊരു കുറവായി കാണികള്‍ക്കു തോന്നുകയില്ല എന്നയിടത്താണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്റെ വിജയം. കൗതുകം തോന്നിക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ ജയരാജിതില് വരച്ചിടുന്നുണ്ട്. അവരുടെ ചില ജീവിതസന്ദര്‍ഭങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം. ഉള്ളുതുറന്നു ചിരിക്കുവാന്‍ പാകത്തില്‍ ഒരുക്കിയിരിക്കുന്ന തികച്ചും സ്വാഭാവികങ്ങളായ സംഭാഷണങ്ങളും രംഗങ്ങളുമാണ് ചിത്രത്തിന്റെ ജീവന്. ചെറിയൊരു കഥാതന്തു രണ്ടേകാല്‍ മണിക്കൂറോളം വലിച്ചു നീട്ടി എന്നത് ചിത്രത്തിന്റെ ആകര്‍ഷണീയത അല്പം കുറയ്ക്കുന്നുണ്ട്.
അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിച്ചിരിക്കുന്നതിലും, ചെറുവേഷങ്ങള്‍ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിലും സംവിധായകന് മികവു പുലര്‍ത്തി. സിനിമ അല്പം കൂടി വേഗത്തില്‍ പറയുകയും പ്രത്യേകിച്ച് ചിത്രത്തിലൊരു പ്രാധാന്യവുമില്ലാത്ത ചില ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ ചിത്രം ഇനിയും മികച്ചതാവുമായിരുന്നു. ഗാനരംഗങ്ങള്‍ക്കും പറയത്തക്ക ആകര്‍ഷണീയത കൈവരിക്കുവാന്‍ സംവിധായകനായില്ല. ചിലയിടത്തെ കുട്ടികളുടെ അഭിനയം പറഞ്ഞു ചെയ്യിക്കുന്നതുപോലെ തോന്നി എന്നതും സംവിധാനത്തിലെ പരിമിതിയായി കാണാം.
ശുദ്ധനും നേരേ വാ നേരേ പോ പ്രകൃതക്കാരനുമായ ഇടുക്കിക്കാരന് അച്ചായന്, മൈക്കിനെ മമ്മൂട്ടി ഗംഭീരമാക്കി. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിലൊന്നും മമ്മൂട്ടി ഇത്രയും അനായാസമായി അഭിനയിക്കുന്നത് കണ്ടിട്ടില്ല. സംഭാഷണങ്ങള്‍ക്കും മുഖഭാവങ്ങള്ക്കുമൊപ്പം ശരീരഭാഷയില്‍ പോലും വ്യത്യസ്തത പുലര്‍ത്തുവാന്‍ മമ്മൂട്ടിക്കിതില്‍ കഴിഞ്ഞു. രഞ്ജിത് അമ്പാടിയുടെ മേക്കപ്പും കുമാര്‍ എടപ്പാളിന്റെ വേഷവിധാനങ്ങളും മമ്മൂട്ടിയെ നന്നായി തുണച്ചിട്ടുമുണ്ട്. തുല്യപ്രാധാന്യമുള്ള മേനോന് സാര്‍ എന്ന വേഷത്തിലെത്തുന്ന ശശി കുമാറും തന്റെ ഭാഗം ഭംഗിയാക്കി. ഗ്രേസി സിംഗ് അവതരിപ്പിക്കുന്നു എന്ന കൗതുകത്തിനപ്പുറം ആനി എന്ന കഥാപാത്രം ചിത്രത്തിനൊരു അനിവാര്യതയല്ല. മറ്റു വേഷങ്ങളിലെത്തിയ സലിം കുമാര്‍, കൊച്ചിന് ഹനീഫ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, കെ.പി.എ.സി. ലളിത, കലാമണ്ഡലം ഗോപി, അനൂപ് മേനോന്, ജനാര്ദ്ദനന്, ഭീമന് രഘു, കല്പന, ഹരിശ്രീ അശോകന്, അഗസ്റ്റ്യന്‍, ഉണ്ണികൃഷ്ണന് നമ്പൂതിരി തുടങ്ങിയവരും തന്താങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
വ്യത്യസ്തത തോന്നിക്കുന്ന ചില ദൃശ്യകോണുകളാലും, ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് ഫോക്കസ് മാറ്റിയുള്ള ചിത്രീകരണചാരുതയാലും ഗുണശേഖരന്റെ ക്യാമറ വ്യത്യസ്തത പുലര്‍ത്തുന്നു. ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് മാറി മാറി ഫോക്കസ് ചെയ്യുന്നതിനിടയില്‍ ചില രംഗങ്ങള്‍ പൂര്‍ണമായും ഫോക്കസിനു പുറത്തായിപ്പോയി എന്നൊരു കുറവുമുണ്ട്. ഒരു ഗാനരംഗത്തില്‍ തുടര്‍ച്ച വകവെയ്ക്കാതെ ചെയ്ത ചില എഡിറ്റിംഗ് കസര്ത്തുകളൊഴിച്ചു നിര്‍ത്തിയാല്‍ വിജയ് ശങ്കറിന്റെ ചിത്രസംയോജനം മികവു പുലര്‍ത്തി. പ്രശാന്ത് മാധവിന്റെ കലാസംവിധാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. കഥാപാത്രങ്ങള്‍ എവിടെ നിന്നു പറഞ്ഞാലും ഒരേ ശബ്ദത്തില്‍ കേള്‍ക്കുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഹരികുമാര്‍ ഒരുക്കിയിരിക്കുന്ന ശബ്ദവിന്യാസവും ശ്രദ്ധേയമാണ്.
പാട്ട്, നൃത്തം, ആക്ഷന്‍
| [ 3/5 ]
|
|
അനില്‍ പനച്ചൂരാന് എഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ ഇമ്പമുള്ളവയാണ്. വാദ്യങ്ങള്‍ വളരെ മിതമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ സമകാലീന സിനിമകളിലെ ബഹളമയമായ ഗാനങ്ങളില്‍ നിന്നും ഇവ വേറിട്ടു നില്ക്കുന്നു. ചില ഗാനങ്ങളില്‍ ഇടയ്ക്കിടെ നായകന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നതും രസകരമായി. എന്നാല്‍ ചിലവ അനവസരത്തിലായതും, ചിത്രീകരണത്തിലെ കുറവുകളും ഗാനങ്ങളുടെ മാറ്റു കുറയ്ക്കുന്നു. ഒരു തല്ല് പേരിനിരിക്കട്ടെ എന്നു കരുതി മാത്രം ചേര്‍ത്തിരിക്കുന്ന സംഘട്ടനരംഗം മാഫിയ ശശി ഒതുക്കത്തില്‍ ചെയ്തിട്ടുണ്ട്.
പീലിപ്പോസെന്ന മൈക്കായി മമ്മൂട്ടിയും, മേനോനായി ശശി കുമാറും, ഇവരെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളായി മറ്റ് അഭിനേതാക്കളും; ഇവരെല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. കുടുംബസദസുകള്‍ക്ക് അഹ്ലാദിക്കുവാന് ഏറെ വക നല്‍കുന്നതിനൊപ്പം ആരാധകര്‍ക്ക് കൈയ്യടിക്കുവാനുള്ളതും ചിത്രത്തിലുണ്ട്. താരപരിവേഷത്തിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുന്നതിനു പകരം, കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയ്ക്കു ജീവന് കൊടുക്കുക എന്നതിനാണ് അഭിനേതാക്കള്‍ പ്രാധാന്യം നല്‍കേണ്ടത്. മമ്മൂട്ടി അതിനു തയ്യാറായതിന്റെ മെച്ചം ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയും. ആ ഒരൊറ്റ മികവിന്റെ ബലത്തില്‍, ‘ലൗഡ് സ്പീക്കറി’ന്റെ മുഴക്കം ഇനി വരുന്ന ചില മാസങ്ങളോളം തിയേറ്ററുകളില്‍ മുഴങ്ങുമെന്നു തന്നെ കരുതണം.
Description: Loud Speaker - A Malayalam (Malluwood) film directed by Jayaraj; Starring Mammootty, Gracy Singh, Jagathy Sreekumar, Salim Kumar, Suraj Venjaramoodu and Cochin Haneefa, Guiness Pakru; Produced by Jayaraj, P.A. Sebastin (TIME ADS); Story by Jayaraj & P.Y. Jose; Screenplay and Dialogues by Jayaraj; Camera (Cinematography) by Gunasekaran DFT; Editing by Vijay Sankar; Art Direction by Prashanth Madhav; Stunts (Action / Thrills) by Mafia Sasi; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by Ranjith Ambady, George; Costumes by Kumar Edappal; Lyrics by Anil Panachooran; Music by Bijibal; Choreography by ; Audio Recording (Sound Design)by M. Harikumar; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 20 2009 Release.
--
ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ‘ലൗഡ് സ്പീക്കറി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇതിന്റെ റിവ്യൂവിനായി കാത്തിരിക്കുകയായിരുന്നു. Trailor കണ്ടപ്പൊള്ത്തന്നെ ഒരു രസമുള്ള ചിത്രമാണെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു; അത് തെറ്റിയില്ല എന്നാണ് ഹരിയുടെ reviewയില്‍ നിന്നും മനസ്സിലാവുന്നത്. അപ്പോള്‍ ഇനി കാണാനുള്ള പടങ്ങളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.
ReplyDeleteഇതില്‍ spot dubbing ആണ് ചെയ്തിരിക്കുന്നത്, അതാണ് സംഭാഷണങ്ങള്‍ക്ക് ഹരി പറഞ്ഞ ആ സ്വാഭാവികത വന്നിരിക്കുന്നത്.
പടം കണ്ടതിനു ശേഷം ബാക്കി അഭിപ്രായം അറിയിക്കുന്നതായിരിക്കും. :)
"അല്ലിയാമ്പല്‍ കടവില്‍..."എന്ന ഗാനം ടി വിയില്‍ കണ്ടിരുന്നു.. അല്പം നോസ്ടാല്ജിക് ആയ അതിന്റെ ചിത്രീകരണം നല്ലതായിട്ടാണ് തോന്നിയത്..കരോള്‍ ഗാനത്തിലും ഒരു വ്യത്യസ്തത ഉണ്ട്.
ReplyDeleteഎന്തായാലും കാണണം..
ലൌഡ് സ്പീക്കറിന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ReplyDeleteഅമ്മാവന്റെ ഈ പടം പൊട്ടണേ.....
ReplyDelete:) സ്മൈലി ഇടാന്‍ മറന്നു പോയി
ReplyDeleteഹരീ,
ReplyDeleteചിത്രഭൂമി/നാന റിപ്പോര്‍ട്ട് പോലെയുണ്ട് റിവ്യൂ.
ഈ സിനിമയില്‍ ആകെ കൂടെ പറയാവുന്ന രണ്ട് +പോയിന്റുകളേ ഉള്ളൂ. ഒരു നല്ല കഥയും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രവും. ബാക്കി എല്ലാം ക്ളീഷേയുടെ ഏറ്റവും കൂടിയ ഡിഗ്രി ആണ്. ഏകദേശം ഒരു മണിക്കൂര്‍ ഏഡിറ്റ് ചെയ്ത് ക്യാമറ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ചെയ്യിച്ച് ഒരു ഷോര്‍ ട്ട് ഫിലിമാക്കിയാല്‍ ഈ സിനിമ നന്നാവും .ഹരി ഒന്നും സമ്മതിക്കൂല്ല എന്നറിയാന്‍ വയ്യാഞ്ഞല്ല ഈ പറഞ്ഞത്. നാലാമത് ഒരു കൊമ്പ് കൂടെയിരിക്കട്ടെ.
അപ്പോ എല്ലാം പറഞ്ഞ പോലെ
ഹരിയുടെ 6.5 കണ്ടതും പകുതി ആശ്വാസമായി.മതി,ഇനി ഇതങ്ങു വിജയിച്ചോളും.
ReplyDeleteഅക്സോ മുങ്ങി നടക്കുന്നത് കാരണം കുറച്ചു മലയാളം കണ്ട് സ്ഥിതിഗതികൾ അപ്ഡേറ്റാമെന്നു കരുതി കണ്ട പടങ്ങളാണ് സാഗർ ഏലിയാസും,റെഡ് ചില്ലീസും,ലവ് ഇൻ സിംഗപ്പൂരും...ഒന്നേ നോക്കിയുള്ളു.വിഷ്വൽ പീഡനം എന്നാൽ ഇങ്ങനെയാവണം എന്ന് തെളിയിച്ച് രണ്ടു മൂന്നു പഡങ്ങൾ.സത്യം പറഞ്ഞാൽ ഈ 6.5 കണ്ടത് നല്ല ഒരാശ്വാസമായി :)
മമ്മൂട്ടിച്ചായൻ കീ ....!!
www.pazhassirajathemovie.com
ReplyDeletewww.loudspeakerfilm.com
ലൌഡ്സ്പീക്കർ ഒരു വ്യത്യസ്തമായ ചലചിത്രാനുഭവം നൽകുന്നുണ്ട്.താരപരിവേഷത്തിൽ നിന്ന് ഇറങ്ങി വന്ന് മമ്മൂട്ടി എന്ന നടൻ ‘മൈക്ക്‘ ആയി അഭിനയിച്ചിരിക്കുന്നു എന്നതു തന്നെ ഈ ചിത്രത്തിന്റെ പ്രത്യേകത.ശശികുമാറിന്റെ അഭിനയത്തിൽ ഒരു കൃത്രിമത്വമുണ്ട്.പിന്നെ തമാശകൾക്ക് മാത്രമായി ചേർത്തിരിക്കുന്ന രംഗങ്ങൾ ശരിക്കും ബോറടിപ്പിക്കുന്നു.നായികാപ്രാധാന്യമില്ലാത്തതിനാൽ ഗ്രേസിസിംഗിന്റെ അഭിനയത്തെ കുറിച്ച് അധികം പറയുന്നില്ല.ജഗതിയുടെ കഥാപാത്രം ഒരധികപറ്റായി തോന്നി.ബാക്കിയുള്ളവർ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിൽ ജയരാജ് ഒരിക്കൽ കൂടി പരാജയപ്പെട്ടതായി തോന്നി.’അല്ലിയാമ്പൽ’ എന്ന ഗാനം മാത്രമാണ് ഇതിനൊരപവാദം.പടം മൊത്തത്തിൽ ഒരു ഇഴച്ചിൽ ഉണ്ടെങ്കിലും ഇപ്പോഴിറങ്ങുന്ന പല ചിത്രങ്ങളേയും പോലെ ‘ഈ ചിത്രം കാണേണ്ടിവന്നല്ലോ’ എന്നൊരു കുറ്റബോധം പ്രേക്ഷകനുണ്ടാക്കില്ല.
ReplyDelete@ Satheesh Haripad,
ReplyDeleteസ്പോട്ട് ഡബ്ബിംഗ് ആണോ എന്നു സംശയിച്ചിരുന്നു. പക്ഷെ, ‘പഴശിരാജ’യാണ് ആ സങ്കേതമുപയോഗിക്കുന്ന ആദ്യ ചിത്രം എന്നൊക്കെ കേട്ടിരുന്നതുകൊണ്ട് ഉറപ്പിക്കുവാനായില്ല. പടം കണ്ടതിനു ശേഷം അഭിപ്രായമെഴുതൂ. നന്ദി. :-)
@ ആദര്‍ശ്║Adarsh,
എനിക്കതത്ര നന്നായതായി തോന്നിയില്ല. മമ്മൂട്ടിയുടെ ശബ്ദം ഇടയ്ക്കുപയോഗിച്ചിരിക്കുന്നു എന്നതിനാല്‍ ചില ഗാനങ്ങള്‍ രസമായിട്ടുണ്ട്, അതിലപ്പുറം ചിത്രീകരണത്തിലെന്തു വ്യത്യസ്തത!
@ ചെലക്കാണ്ട് പോടാ, വിന്‍സ്,
നന്ദി. :-)
@ നൊമാദ് | ans,
മറ്റു വിശേഷങ്ങള്‍ ഏതിലെ റിപ്പോര്‍ട്ട് പോലെയാണ്? :-) ഓരോ വരിയുമെഴുതുന്നത് പല വശങ്ങള് ആലോചിച്ചു തന്നെയാണ്. വെറുതേ വന്ന് ക്ലീഷേ, ഒരുമണീക്കൂര് എഡിറ്റ് ചെയ്ത്, ക്യാമറ അറിയാവുന്നയാളെക്കൊണ്ട് ചിത്രീകരിച്ച്, ഷോര്‍ട്ട് ഫിലിമാക്കി... ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ എന്തു സമ്മതിച്ചു തരണമെന്നാണ്. എല്ലാം പറഞ്ഞ പോലെ തന്നെ അപ്പോള്‍... :-)
@ Kiranz..!!,
ഇടക്കാലാശ്വാസം പോലെയാണ് ഈ സിനിമ. അതുകൊണ്ട് വിജയിക്കുമെന്നു തന്നെ കരുതാം. :-) (ഇതെന്തുവാ ഈ അക്സോ?)
@ abey e mathews,
എന്തിനാണോ ഈ ലിങ്കുകളിവിടെ! ഈ സിനിമയുടെ പേജ് ലിങ്ക് വിശേഷത്തില്‍ തന്നെ ഉണ്ടുതാനും!
@ ഗന്ധര്വ്വന്,
നന്നായി കാച്ചിക്കുറുക്കി പറഞ്ഞിരിക്കുന്നു. ശശികുമാറിന്റെ അഭിനയത്തിലെ കൃത്രിമത്വം, ആ ലെവലില്‍ ജീവിക്കുന്നവരുടെ നാട്യം നിറഞ്ഞ പ്രകൃതമായാണ് എനിക്കു തോന്നിയത്. പറഞ്ഞവയില്‍ മറ്റുള്ളവയോടെല്ലാം യോജിക്കുന്നു. ആ കുറ്റബോധം ഉണ്ടാക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ മികവും. നന്ദി. :-)
--
റിവ്യൂ ആണെങ്കിൽ വായനക്കാരനു പുതുതായി എന്തെങ്കിലും ഉണ്ടാകും അതിൽ വായിക്കാൻ. ഹരീ എഴുതുന്നത് റിവ്യൂ അല്ലല്ലോ. (വ്യക്തിപരമായ) അഭിപ്രായം മാത്രമല്ലേ. ഉള്ളവർക്ക് ഹരീയുടെ എഴുത്ത് ഒരു അഭിപ്രായപ്രകടനത്തിന്റെ ഫലം ചെയ്യും.
ReplyDeleteപടം ഇന്നലെ കണ്ടു. ഏകദേശം തിളാക്കത്തിന്റെ ചേരുവയിൽ മറ്റൊരു കറി.
എനിക്കങ്ങട് വിശ്വാസം വരുന്നില്ല.
ReplyDeleteവിൻസ് :)
കണ്ടാല്‍ പണം നഷ്ടപെടില്ലാന്നു ഉറപ്പാ.......?
ReplyDelete@ kunjikannan,
ReplyDeleteഅഭിപ്രായത്തിനും റിവ്യൂവിനും ഇടയ്ക്കെവിടെയോ ആവാം, അതാണ് വിശേഷമെന്നു വിളിക്കുന്നത്. എന്തുള്ളവര്ക്ക് എന്നാണ് അവസാന വരിയില്‍ ഉദ്ദേശിച്ചത്? ‘തിളക്ക’വും ഇതുമായി എന്തു ബന്ധം? നന്ദി. :-)
@ cALviN::കാല്വിന്,
കാല്വിന്റെ ടേസ്റ്റിനു പറ്റിയതാണെന്ന് എനിക്കും അത്ര വിശ്വാസം പോര! :-)
@ പാവപ്പെട്ടവന്,
എന്നു തോന്നുന്നു. :-)
--
5-6 വര്‍ഷങ്ങള്‍ക്ക് ശേഷം ജയരാജിന്റെ ഹിറ്റ് ലിസ്റ്റിലൊരു സിനിമ കൂടി ഉണ്ടാവുമോ ഹരീ... ബാംഗ്ലൂരിലെത്തിയാല്‍ കാണണമെന്ന് വെച്ചിരിക്കുകയായിരുന്നു... ഇനി കണ്ട് കളയാമല്ലേ?
ReplyDeleteവിശേഷം വായിച്ചില്ലാട്ടോ, സിനിമ കണ്ട് വായിച്ചിട്ട് അഭിപ്രായം പറയാം (വിശേഷത്തിന്റേയും സിനിമയുടേയും).
സസ്നേഹം
ദൃശ്യന്‍
similar sensitivity ഉള്ളവർക്ക് എന്നാണുെഴുതിയത്. അതു കറക്ടു ചെയ്ത് കമന്റു വീണ്ടും ഇട്ടിരുന്നു. ശരിയായ ആ കമന്റ് ഡിലീറ്റു ചെയ്തിട്ട് എന്തിനാണീ ചോദ്യം?
ReplyDeleteഅഭിപ്രായപ്രകടനത്തിൽ നിന്നും അല്പം പോലും ഉയരാത്ത സ്ഥിതിക്ക് രണ്ടിനും ഇടയിൽ വരുന്നതെങ്ങനെ?
തിളക്കവുമായുള്ള സാമ്യം
ആ രണ്ടു പാട്ടുകൾ, one main extra ordinary character set against the backdrop of few other characters, drama with a comic flavour...what else?
@ ദൃശ്യന്‍ | Drishyan,
ReplyDelete:-) കണ്ടു നോക്കൂ, അഭിപ്രായവും പറയൂ.
@ kunjikannan,
ഒരേ കമന്റ് തെറ്റുപറ്റി രണ്ടുപ്രാവശ്യം വീണു എന്നാണ് കരുതിയത്. സാധാരണ ഡിലീറ്റ് ചെയ്യുക ആദ്യത്തേതാണ്, ഇവിടെ ഇനി രണ്ടാമത്തേതായോ ആവോ!
ഈ സിനിമ കൊള്ളാം, സംവിധാനം ഉഗ്രന്‍, മമ്മൂട്ടി കസറി... ഇത്രയുമൊക്കെ അഭിപ്രായപ്രകടനം. ഇങ്ങിനെ വെറുതേ അഭിപ്രായം പറഞ്ഞു പോവാറില്ല ഇവിടെ. എന്നാലൊരു നിരൂപണമെന്ന് ഉദ്ദേശിക്കുന്നുമില്ല. അതുകോണ്ട് ഞാന്‍ ഇടയിലാണെന്നു കണക്കാക്കുന്നു. അത്രേയുള്ളൂ...
“one main extra ordinary character set against the backdrop of few other characters, drama with a comic flavour” - ഇതില്‍ കൊള്ളിക്കാവുന്ന അനേകം ചിത്രങ്ങളുണ്ടാവുമല്ലോ! പ്രമേയത്തിന് ആനയും ആടും തമ്മിലുള്ള ‘ആ’ സാമ്യം പോലുമില്ലാതിരിക്കെ; ‘തിളക്കം’ എന്നെടുത്തു ചൂണ്ടുവാന്‍ കാരണമൊന്നും കാണുന്നില്ല.
--
അണ്ണന് പിള്ളേര് കളി വിട്ടോ?? എന്നാ വല്യ കുഴപ്പം വരില്ല... എന്നാലും
ReplyDeleteനിങ്ങളൊക്കെ കുമ്പിടീടെ ആള്‍ക്കാരാ....
കാണണോ?? കാണാം അല്ലേ? എത്ര കാശ് സിഗരറ്റ് വലിച്ച് കളയുന്നതാ...
പടം ഇന്നലെ കണ്ടു...
ReplyDeleteനല്ല പടം.. തറ കോമഡി ഇല്ല ... പാട്ടുകളില്‍ ബഹളം ഇല്ല... ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ക്കും ജീവിച്ചവര്‍ക്കും ഈ പടം 100% ഇഷ്ടപെടുന്നുണ്ട് ...
പക്ഷേ ഒരു സംശയം ഗ്രേസി സിംഗ് ശരിക്കും ഇതില്‍ ആവിശ്യമായിരുന്നോ? ചിത്രത്തില്‍ രണ്ടിടത്ത് കൂവല്‍ ഉണ്ടായി.
1. ഗ്രേസി സിംഗ് മമ്മൂട്ടിയുടെ കൂടെ അഴയില്‍ തുണി വിരിക്കാന്‍ തുടങ്ങുമ്പോള്‍
2. ശ്രീജിത്ത് രവിയും കൂട്ടുകാരും റേഡിയോയുമായി വന്ന് ‘സോറി’ പറയുമ്പോള്‍. ‘സോറി’യുടെ ശബ്ദ്ദം കേട്ടായിരുന്നു കൂവല്‍
നല്ല സിനിമയാണ് ....എനിക്ക് ഇഷ്ടപ്പെട്ടു....
ReplyDeleteഎനിക്കും വളരെ ഇഷ്ടപ്പെട്ടു. എന്റെ റിവ്യൂ ഇവിടെ http://blogpuli.blogspot.com/2009/09/blog-post_23.html
ReplyDeleteഎന്തായാലും മമ്മുട്ടിയുടെ സാധാരണക്കാരന് വേഷം ബോറാവില്ല എന്ന വിശ്വാസത്തില്‍ ഈ സിനിമ കാണാന്‍ തീരുമാനിച്ചു.ഇനി “പഴശ്ശിരാജ“യായി വരുമെന്നതും ഒരു പ്രതീക്ഷതന്നെ
ReplyDeleteഅനോണിമാഷിന്റെ ആസ്വാദനം വായിച്ചതോടെ എന്റെ സംശയങ്ങളെല്ലാം മാറിയേ :)
ReplyDeleteഹരി ആരാ മോന് :)
ReplyDeleteതാരപരിവേഷത്തിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുന്നതിനു പകരം, കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയ്ക്കു ജീവന് കൊടുക്കുക എന്നതിനാണ് അഭിനേതാക്കള്‍ പ്രാധാന്യം നല്‍കേണ്ടത്. മമ്മൂട്ടി അതിനു തയ്യാറായതിന്റെ മെച്ചം ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയും.
ReplyDelete--മമ്മൂട്ടി എന്താ ഇതിനു മുന്‍പ് ഇങ്ങനെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയ്ക്കു ജീവന് കൊടുത്തിട്ടില്ലേ ?
നല്ലൊരു കഥ കിട്ടാത്തത് അദ്ദേഹത്തിന്റെ കുറ്റമാണോ ? ഈ സിനിമ കഥയും കഥാപാത്രവും ഇഷ്ടമായപ്പോള്‍ മറ്റു പ്രൊജെക്ടുകല് മാറ്റി വെച്ച് ചെയ്തതല്ലേ ?
നല്ല കഥകള്‍ വന്നാല്‍ അപ്പോള്‍ നല്ല വേഷവും പ്രതീക്ഷിക്കാം, അല്ലെ ?
@ രായപ്പന്,
ReplyDelete:-) കുമ്പിടീടെ ആള്ക്കാര്?
ഓഫ്: സിഗരറ്റ് വലി എന്തായാലും ഉപേക്ഷിക്കേണ്ടതു തന്നെ. :-|
@ തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്, കണ്ണന്, cALviN::കാല്വിന്, വിന്‍സ്,
:-) നന്ദി.
@ അനോണിമാഷ്,
:-D നന്ദി.
@ ജ്വാല,
കണ്ടു നോക്കൂ... ‘പഴശിരാജ’യെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്...
@ Ajith Ambady,
“മമ്മൂട്ടി എന്താ ഇതിനു മുന്‍പ് ഇങ്ങനെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയ്ക്കു ജീവന് കൊടുത്തിട്ടില്ലേ ?” - ഉണ്ടല്ലോ... പക്ഷെ, അടുത്തകാലത്തിറങ്ങിയവ പലതും അങ്ങിനെയായിരുന്നില്ല. ആ വാചകം മമ്മൂട്ടിയെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതുമല്ല.
--
പടം ഇന്നലെ കണ്ടു. ബോറടി ഇല്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ചിത്രം. മികച്ച് ചിത്രം എന്ന അഭിപ്രായം ഇല്ല. വളരെക്കാലത്തിന് ശെഷം സിനിമ കഴിഞഞപ്പൊള് ആള്ക്കാര് കൂവൂന്നതിനുപകരം കൈയടിക്കുന്നത് കണ്ടു. അത്രക്ക് മികച്ച ചിത്രമായതുകൊണ്ടല്ല മായബസാര്‍ പരുന്ത് പട്ടണത്തില്‍ ഭൂതം ഡാഡി കൂള്‍ ഒക്കെ കണ്ട് ടോളറന്‍സ് ലെവല്‍ വര്‍ദ്ധിച്ച പാവം പ്രേക്ഷകര്‍ക്ക് ഇത് കൊടും വേനലില്‍ ലഭിച്ച ചാറ്റല്‍ മഴയായി
ReplyDeleteഞാന്‍ ലൌഡ് സ്പീക്കര്‍ ആദ്യദിവസം കണ്ടു.
ReplyDeleteകാണാന്‍ കാരണം മമ്മൂട്ടിയോ ജയരാജോ അല്ല
പടത്തിന്റെ creative Contributor- തോമസ് തോപ്പില്‍ക്കുടി
(script writer of titanenic,veerappante 10 kalpanakal,കോന്‍ ബനേഗ വാറ്റുപ്രതി
ആന്‍ഡ് സ്ക്ക്രിപ്റ്റിംഗ് ഇന്‍ cinemala,ദേ മാവേലികൊമ്പത്ത്-ഇതിനൊക്കെ നിലവാരനുള്ള സമയത്ത് )
രചന:ജയരാജ് ആണെന്നാണ് തുടക്കം എഴുതി കാണിക്കുന്നത്
ജയരാജിന് എന്തോരം കോമഡി അറിയാം എന്ന് നമുക്ക് അറിയാം
ഈ സിനിമയില്‍ എടുത്ത് പറയാനുള്ളത് കോമഡി നിലവാരമുള്ളതാണെന്നുള്ളതാണ്
വേറെ ഒന്നുമില്ല..
(ഇത് എന്റെ അഭിപ്രായം)
എന്റെ അഭിപ്രായം ദേ ഇവിടെ..
ReplyDeletehttp://kaiyyoppu.blogspot.com/2009/09/blog-post.html
ഒരു ഓ ..ടി
ReplyDeleteഹരി... ആക്സോ യെ അറിയില്ലേ... അടി.. അടി.. http://www.2shared.com/search.jsp ഈ സൈറ്റില്‍ പോയി aXXo ഒന്ന് സെര്‍ച്ച് ചെയ്തോ.. എല്ലാം മനസിലാകും...ആ കിരണ്‍സിനും നല്ല അടി കൊടുക്കണം... പറയുമ്പോള്‍ എല്ലാം പറയേണ്ടേ..
Happy pirated day ;-)
എന്നാലും ആക്സോയെ അറിയില്ല എന്ന്... ഓ..
@ കിരണ്‍ തോമസ് തോമ്പില്‍,
ReplyDeleteഅതെ, വളരെ മികവൊന്നും പറയുവാനില്ല. പക്ഷെ നിരാശപ്പെടുത്തില്ല.
@ ഉപ ബുദ്ധന്, കണ്ണന്
നന്ദി. :-)
@ Whiz,
:-) ആ aXXo... സൂചനയ്ക്കു നന്ദി.
--
ഹരി ഈ ചിത്രത്തിന് ആറര മാര്‍ക്ക് കൊടുത്തത് കുറച്ചു കടുപ്പം തന്നെ.യാതൊരു പുതുമയും ഇല്ലാത്ത ഒരു വിഷയം (ഒരു സ്ഥലത്ത് വന്നു അവിടെ എലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറുന്ന നായകന് അല്ലെങ്ങില്‍ നായിക)
ReplyDeleteഎത്ര പറഞ്ഞാലും ഒരിത്തിരി എന്ഗിലും പുതുമ കഥാ സന്ദര്‍ഭങ്ങളില്‍ കൊണ്ട് വരികയോ മനസ്സില്‍ തട്ടുന്ന എന്തെങ്ങിലും ഒരു സഹായം ഈ നായകന് ചെയ്യുകയോ ചെയ്തിരുന്നെങ്ങില്‍ പോലും ഓ.കെ എന്ന് പറയാമായിരുന്നു.
എന്നാല്‍ ഈ പീലിപ്പോസിനു വേണ്ടി അങ്ങിനെ ഒന്നും സൃഷ്ടിക്കുവാന്‍ ഇവിടെ ജയരാജിന് പറ്റിയിട്ടില്ല.
കൊച്ചിനോട് അമ്മയെ കാണാതെ ഇനി സംസാരിക്കില്ല എന്ന് പറഞ്ഞു അമ്മയെ വരുത്താന്‍ സഹായിക്കുക(പിന്നെ ഈ അമ്മ വന്നു പോലും ഇല്ല).
മന്ദബുദ്ധി ആയ കല്പ്പനക്ക് വാ വെള്ളം കൊടുത്തു ഭീമനുമായുള്ള പിണക്കം തീര്‍ക്കുക.അഗസ്ട്യനു വലിക്കാന്‍ ബീഡി കൊടുക്കുക,
ജഗതിയുടെ വീട്ടില്‍ വന്നു വെള്ളമടിച്ചു ബഹളം(?)ഉണ്ടാക്കിയ സിറാജിന്റെ കാര്യം ആരോടും പറയില്ല എന്ന് ജഗതിക്ക് കംമിട്മെന്റ്റ് കൊടുക്കുക,
ജനു ചേട്ടന്റെ തലയില്‍ പനിക്ക് വെള്ള തുണി ഇടുക,ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുക,പിള്ളേരെ സീ ഷോരെ കാണിക്കാന്‍ കൊട് പോവുക......
കുറച്ചു അലവലാതികളെ(ശ്രീജിത്ത് രവി &ടീം) തല്ലാന്‍ വന്നവരെ (അബു സലിം&ടീം)തല്ലി ഓടിച്ചു അലവലാതികള്സിനെ സെനിമെന്റാക്കി റേഡിയോ തിരികെ മേടിക്കുക,
നായികയുടെ അമ്മയെ സിനിമ കാണിക്കാന്‍ കൊണ്ട് പോവുക,
.......ഈ മാതിടി അഭ്യാസമോക്കെയെ നമ്മുടെ പീലിപ്പോസിനു കൊടുക്കാന്‍ സംവിധായക തിരക്രുധാകൃത്തിനു കഴിയുന്നോള്ളൂ...ഔട്ട് dated .
ഒരു വിധ ഹൃദയവുമില്ലാത്ത ഈ സ്പീക്കറെ കാണുന്നതിനേക്കാള്‍ സന്തോഷം ആ മുന്നാഭായിയൊക്കെ ഒന്ന് കൂടി കാണുന്നതാണ്.
ആകെപ്പാടെ ഒരു ഫ്രെഷ്നെസ് ഈ ചിത്രത്തില്‍ ഉള്ളത് ശശികുമാറും മമ്മൂട്ടിയുടെ മുടിയും ഒച്ത്തിലുള്ള സംസാരവും ആണ്.
മമ്മൂട്ടിയുടെ കഥാപാത്രം അകെ കണ്ഫുസ്ദ് ആണ് നാട്ടിന് പുറത്തു കാരന്റെ റോള്‍ ആണോ അതോ മണ്ട ബുദ്ധിയുടെ റോള്‍ ആണോ അഭിനയിക്കേണ്ടത് എന്നുള്ളതില്‍..
ചവര്‍ സീനുകള്‍ ധാരാളം.ജഗതിയുടെ സ്ഥിരം എല്ലൊടി പ്ലാസ്റെര്‍ /പെയിന്റ് വീഴുന്ന സീന്‍/കുട്ടികള്‍ ജഗതിയെയും അതിനു ശേഷം പീലിപ്പോസിനെയും അടിക്കുന്ന സീന്‍- സഹിക്കുല്ല മക്കളെ.....സഹിക്കൂല്ല.
ഹോസ്പിറ്റലിലെ ഡോക്ടറുടെ കണ്ണ് വെട്ടിച്ച് പത്തനംതിട്ട അനുരാഗിലും ഐശര്യയിലും ആയി ഇന്ന് രണ്ടു സിനിമാ കാണാന്‍ പോയി (മറ്റേതു റോബിന് ഹൂദ്)ഞാന്‍ ഇതാ വീണ്ടും അഡ്മിറ്റ് ആയിരിക്കുന്നു.
Hi cloth merchant!
ReplyDeleteഎന്തൊക്കെ പറഞ്ഞാലും നായകന് നായകനല്ലേ? എല്ലാരുടേം പ്രശ്നങ്ങള്‍ തീര്‍ക്കുക / കണ്ണിലുണ്ണിയാവുക എന്നത് അയാളുടെ നിയോഗമായിപ്പോയി.
പിന്നെ പ്രശ്നങ്ങള്‍ തീര്‍ത്തത് outdated ആയതിനെപ്പറ്റി. നാട്ടുമ്പുറത്തുകാരന് പീലിപ്പോസിന് പനിപിടിച്ച് കിടക്കുന്ന വല്ല്യപ്പച്ചന് തുണി നനച്ചിട്ടും ഒക്കെയല്ലേ ഹീറോയിസം കാണിക്കാന്‍ പറ്റൂ? ഫ്ലാറ്റിലെ എല്ലാരേം വിളിച്ച് നിര്‍ത്തി ഒന്നരപ്പേജ് ഡയലോഗ് അടിച്ചോ ഫ്ലാറ്റിനു തീ പിടിച്ചപ്പോ ഒറ്റയ്ക്ക് എല്ലാരേം രക്ഷപെടുത്തിയോ ഹീറോ ആയിരുന്നെങ്കില്‍ എങ്ങനിരുന്നേനെ? അത്രേം നല്ലതല്ലേ?
ചവര്‍ സീനുകള്‍ വളരെയുണ്ട് ശരിയാണ്. കുട്ടിയുടെ അമ്മയെ (വരുത്താതെ) വരുത്തുന്നത്, കല്പന / ഭീമന് പ്രശ്നം തീര്‍ക്കുന്നത്... ജഗതി / സുരാജ്, പിള്ളേരുടെ 'കുസൃതി' - ഫയങ്കരം തന്നെ!
ഹരീ... താങ്കളുടെ റിവ്യൂ പൊതുവേ വളരെ പ്രൊഫഷണല്‍ ആണ്. അതുകൊണ്ട് തന്നെ, താങ്കളുടെ റിവ്യൂവില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പറയാനുണ്ടെങ്കിലേ ഞാന്‍ റിവ്യൂ എഴുതാറുള്ളൂ.. http://cinemaniroopanam.blogspot.com
ReplyDelete@ cloth merchant.
ReplyDeleteവിശദമായ കമന്റിനു നന്ദി.
> നായകന് ചെയ്ത കാര്യങ്ങള്‍ ചെറുതായിരിക്കാം. പക്ഷെ, പരസ്പരസഹകരണം പുലര്‍ത്തുന്നവര്‍ നഗരങ്ങളില്‍ കുറവാണ് എന്നു തന്നെയാണ് എന്റെ അനുഭവം. ആ രീതിയില്‍ അവ പ്രാധാന്യമര്‍ഹിക്കുന്നു. വലിയ കാര്യങ്ങള്‍ ചെയ്തു തന്നെ വേണം നായകസ്ഥാനമുറപ്പിക്കുവാന് എന്നില്ല. ചിത്രത്തിലുള്പ്പെടുത്താവുന്ന ഒരു കാര്യം, വാഹനാപകടത്തില്‍ പെട്ട ആളെ സഹായിക്കുന്നതായിരുന്നു. ചെറിയ കാര്യമാണ്, പക്ഷെ സ്ഥിരം കേള്‍ക്കുന്നത് സഹായത്തിനാരുമില്ലാതെ വഴിയരുകില്‍ പരിക്കേറ്റയാള്‍ മരിച്ചു എന്നാണ്!
> മമ്മൂട്ടിക്ക് കണ്ഫ്യൂഷന് ഉള്ളതായി തോന്നിയില്ല. നാട്ടിന്‍പുറത്തുകാരന്റെ രീതികള്‍ പരിഷ്കൃതര്‍ക്ക് മന്ദബുദ്ധിത്തരമായി തോന്നുന്നു എന്നതാണല്ലോ സിനിമയും പലപ്പോഴും പറയുന്നത്.
> ചവര്‍ സീനുകളെക്കുറിച്ചു പറഞ്ഞതിനോട് യോജിക്കുന്നു. വിശേഷത്തില്‍ അവ പ്രതിപാദിക്കുവാന്‍ വിട്ടുപോവരുതായിരുന്നു!
(ഹോസ്പിറ്റലില്‍ ജോലിയോ, അതോ രോഗിയോ?)
@ വഴിപോക്കന്,
അതിമാനുഷത്വം കാണിച്ചാല്‍ അതു കുറ്റം, സാധാരണക്കാരനായാല്‍ അതും കുറ്റം... :-)
@ സൂര്യോദയം,
നന്ദി. :-)
--
ചവറുസീനുകളും പൂര്‍ണ്ണത ഇല്ലായ്മയും ഒരു സത്യമായി തന്നെ അവശേഷിക്കുമ്പോഴും, കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലെവിടെയോ ഒന്നു സ്പര്‍ശിക്കുകയും മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ വിജയം.
ReplyDelete...its a good film...
ReplyDelete- after long time mammootty in good role...
- after long time a film without camera jerkings and loud sounds...(the name is loud speaker but its was a quite film)
- first two songs could be deleted...
- jagathy's is an unnecessary charachter...
- spot editing was good ..felt something new...(but how they done spot editing for gracy singh)
- gave some nostalgia...
And it was a good review also....
its a good movie........
ReplyDeleteകണ്ടു. കാശ് പോയില്ല എന്ന സന്തോഷം. അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ കൊണ്ട് കാണിച്ചതില്‍ അതിലും സന്തോഷം.. പിന്നെ എവിടെയൊക്കെയോ ഒരു സന്തോഷം.. കോമഡിയ്ക്ക് വേണ്ടിയുള്ള കോമഡികള്‍ അത്ര ഏറ്റില്ല. എന്നാല്‍ കോമഡി എന്ന പേരില്‍ സ്ഥിരം കാണുന്ന ട്രാജഡി ഇല്ലായിരുന്നു എന്നത് ഈ സിനിമയുടെ പ്ലസ്.
ReplyDeletesorry I meant spot dubbing....
ReplyDeleteഞാനും കണ്ടു.. ഇഷ്ടമായില്ല എന്നു പറയാന്‍ ഒന്നുമില്ല.. ആ ചെറിയ പെണ്‍കുട്ടിയുടെ അഭിനയവും മനസ്സില്‍ നില്‍ക്കാത്ത പാട്ടും ഒഴിച്ച്..
ReplyDelete@ കണ്ണന്...,
ReplyDeleteഅഭിപ്രായത്തിനു വളരെ നന്ദി. :-) കമന്റ് വളരെ ഇഷ്ടമായി.
@ shiru,
Thank you for the analysis and the detailed comment. :-)
@ Nikhil,
Thank you. :-)
@ Balu..,..ബാലു,
ഏതായാലും നന്നായി... സന്തോഷത്തിലൊരു പങ്ക് കമന്റിലും കാണാം. :-)
@ ഇട്ടിമാളു,
:-) നന്ദി.
--
lalithamayoru cinima!
ReplyDelete