2007-ലെ മികച്ചൊരു ചിത്രമായ ‘
ഒരേ കടലി’നു ശേഷം ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരു സിനിമ, പുതുമുഖങ്ങളാണ് അഭിനേതാക്കള്‍, എഴുത്തുകാരനെന്ന നിലയില്‍ ശ്രദ്ധനേടിയ ജോഷ്വ ന്യൂട്ടന്റെ തിരക്കഥ, ആദ്യമായി സിനിമയ്ക്കായെഴുതിയ കഥയെ അധികരിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം; ‘ഋതു’വിന് വിശേഷണങ്ങളിങ്ങിനെ പലതു പറയാം. വചന് ഷെട്ടി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നിഷാന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'Seasons Change. Do We?' എന്ന ചോദ്യവുമായെത്തുന്ന ചിത്രം പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു, എന്നാല്‍ തിരക്കഥയിലെ കുറവുകളും അതിലുപരി അപക്വമായ അവതരണവും ചേരുമ്പോള്‍ ചിത്രം എങ്ങുമെങ്ങുമെത്തുന്നില്ല.
കഥയും, കഥാപാത്രങ്ങളും | [ 2/10 ] |
|
ദൃശ്യങ്ങളേക്കാളുപരി സംഭാഷണങ്ങളിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്, എന്നാലവയാവട്ടെ അതിനു തക്കവണ്ണം മികച്ചതുമല്ല. സുഹൃത്തക്കളായ മൂന്നുപേര്‍ക്ക് കാലാന്തരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിനു പ്രമേയം. പ്രണയത്തിന്റെയും വഞ്ചനയുടേയും തിരിച്ചറിവുകളുടേയും പാഠങ്ങള്‍ മനസിലാക്കി സ്വയം മാറുന്ന നായകന് ശക്തമായൊരു സാന്നിധ്യമായി പ്രേക്ഷകനില്‍ അവശേഷിക്കേണ്ടതാണ്. തിരക്കഥാകൃത്തായ ജോഷ്വ ന്യൂട്ടണ്‍ ഇവിടെ പരാജയപ്പെടുന്നു. സത്യം മുന്പില് തെളിഞ്ഞു കാണുമ്പോഴും, അസത്യങ്ങള്‍ വിശ്വസിക്കുവാനും അതില്‍ മനസുഖം കണ്ടെത്തുവാനും തയ്യാറാവുന്ന മലയാളിയുടെ ബോധങ്ങള്‍ക്കുള്ളില്‍ പ്രമേയത്തെ തളച്ചിടുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടില്ല എന്നതാണ് തിരക്കഥയില്‍ കണ്ട ഒരു മേന്മ. അതൊഴികെ മനസില്‍ തങ്ങുന്ന രീതിയിലൊരു കഥാപാത്രത്തെ വികസിപ്പിക്കുവാന്‍ പോലും തിരക്കഥാകൃത്തിനായിട്ടില്ല.
ശ്യാമപ്രസാദ് എന്ന സംവിധായകന് ഇത്രയും അലക്ഷ്യമായി ഒരു ചിത്രം കൈകാര്യം ചെയ്തു എന്നത് അവിശ്വസിനീയമായിരിക്കുന്നു! അവതരണത്തിലെ പാളിച്ചകള്‍ പലപ്പോഴും ചിത്രത്തില്‍ പ്രകടമാണ്. യാന്ത്രികമായി വാചകങ്ങള്‍ ഉരുവിടുന്ന കുറേപ്പേര് എന്നതിലുപരി അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിലും സംവിധായകന് വിജയിച്ചില്ല. ഏച്ചുകെട്ടിയ സംഭാഷണങ്ങളില്‍ തൂങ്ങിയുള്ള സിനിമയുടെ പോക്കു കാണുമ്പോള്‍ പലയിടത്തും ചിരിപൊട്ടും. സംവിധായകന്റെ മറ്റു ചിത്രങ്ങളിലെന്ന പോലെ ഗാനങ്ങളുടെ യുക്തമായ ഉപയോഗമാണ് ചിത്രത്തിനുള്ള ഒരു മേന്മ, മറ്റൊന്ന് കൂട്ടുകാരുടെ സൌഹൃദങ്ങള്‍ക്കിടയിലെ ചില തമാശകളും.
നിഷാന്‍, റിമ കല്ലുങ്കല്‍, ആസിഫ് അലി; അഭിനയമെന്ന കലയില്‍ ഇനിയുമേറെ മെച്ചപ്പെടുവാനുണ്ടെങ്കിലും, ആദ്യ സംരംഭമെന്ന പരിഗണന കൂടി നല്കിയാല് മൂവരും തരക്കേടില്ലായിരുന്നു എന്നു പറയാം. എന്നാല്‍ മറ്റു കഥാപാത്രങ്ങളായെത്തുന്ന പലരുടേയും അഭിനയം തികച്ചും കൃത്രിമമായാണ് അനുഭവപ്പെട്ടത്. അതിനൊരു അപവാദമാവുന്നത് എം.ജി. ശശി അവതരിപ്പിച്ച നായകന്റെ ഏട്ടന് കഥാപാത്രം മാത്രം.
ശ്യാം ദത്ത് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അക്ഷരാര്‍ത്ഥത്തില്‍ ചിത്രത്തിനു ജീവന് നല്‍കുന്നത്. ഒരു തടാകക്കരയിലും ഓഫീസിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗവുമെങ്കിലും, മടുപ്പു തോന്നാത്തവണ്ണം രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ശ്യാം ദത്തിനു കഴിഞ്ഞു. പ്രേമചന്ദ്രന്റെ കലാസംവിധാനവും ചിത്രത്തോടിണങ്ങുന്നു. വിനോദ് സുകുമാരന്റെ ചിത്രസംയോജനത്തിന് ശരാശരി നിലവാരമേ പറയുവാനുള്ളൂ. യുവത്വത്തിന്റെ പ്രസരിപ്പു തുടിക്കുന്ന മേക്കപ്പും വസ്ത്രങ്ങളുമായി, യഥാക്രമം ജോയ് കൊരട്ടിയും കുക്കു പരമേശ്വരനും ഈ മേഖലകളില്‍ മികവുപുലര്‍ത്തി.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
|
ഇഷ്ടം തോന്നുന്ന വരികളും, ഇമ്പമുള്ള സംഗീതവുമായി റഫീഖ് അഹമ്മദും രാഹുല്‍ രാജും ചേര്‍ന്ന് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നു. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ വരുന്ന “കു കു കൂ, കു കു കൂ തീവണ്ടി...”, “പുലരുമോ! രാവൊഴിയുമോ!” എന്നീ ഗാനങ്ങള്‍ പോലും മടുപ്പു തോന്നിപ്പിക്കാതെ കടന്നു പോവുന്നു. ഇവയില്‍ സുജിത്തും ഗായത്രിയും ചേര്‍ന്നു പാടിയിരിക്കുന്ന രണ്ടാമതു ഗാനം, ഗാനങ്ങളില്‍ എടുത്തു പറയാവുന്നതാണ്. രാഹുല്‍ രാജ് പാടിയിരിക്കുന്ന “വേനല്‍ കാട്ടില്‍...” എന്ന ഗാനമാണ് അല്പം പിന്നില്‍ നില്‍ക്കുന്നത്. ഇടയ്ക്കു വരുന്ന ഡിസ്കോ ഗാനങ്ങള്‍ക്കും പറയത്തക്ക ആകര്‍ഷണീയത തോന്നിച്ചില്ല.
ഡ്രിങ്ക്സും പാര്‍ട്ടിയും ഡേറ്റിംഗും ഓവര്‍ സ്മാര്ട്ട്നെസിനുമൊന്നുമപ്പുറം ജീവിതത്തോടു ഗൌരവമായൊരു സമീപനം യുവതലമുറയ്ക്കില്ലെന്ന് ചിത്രം പറയാതെ പറയുന്നു. ഇവയില്‍ സത്യമില്ലാതില്ലെങ്കിലും ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളെക്കുറിച്ചും അവിടെ ജോലിയെടുക്കുന്നവരെക്കുറിച്ചും വികലമായൊരു സങ്കല്പം മാത്രമേ ചിത്രം മുന്നോട്ടു വെയ്ക്കുന്നുള്ളൂ എന്നൊരു അപകടം ഇതിലുണ്ട്. യുവതലമുറയുടെ കരിയറിലെ സ്വപ്നങ്ങളോ, ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ, ജോലിയുടെ കാഠിന്യമോ, സ്ഥാപനങ്ങളുടെ ഗുണവശങ്ങളോ ഒന്നും; ജോലിസ്ഥലം കഥയിലെയൊരു പ്രധാനയിടമായിട്ടു കൂടി, സിനിമയ്ക്ക് പ്രതിപാദ്യമേയാവുന്നില്ല എന്നതില്‍ അസ്വാഭാവികതയുണ്ട്. അതിനുമപ്പുറം അവിടെയൊക്കെ ചതിയും വഞ്ചനയും മാത്രമേയുള്ളൂവെന്നതിനൊപ്പം കുടിയിറക്കപ്പെട്ടവരുടെ വേദനയൊരു കഥാപാത്രത്തിന്റെ വായില്‍ തിരുകി പറയിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ കേവലമൊരു വശം മാത്രം നോക്കി തൊണ്ടകീറുന്ന തെരുവുപ്രാസംഗികനപ്പുറം സംവിധായകനോ തിരക്കഥാകൃത്തോ ഒന്നും ചെയ്യുന്നില്ലിതില്. തുടക്കത്തില്‍ പറഞ്ഞ വിശേഷണങ്ങള്ക്കൊടുവിലായി, ‘ഋതു’വെന്ന മനോഹരമായൊരു പേരു പാഴാക്കിയൊരു ചിത്രം, എന്നു കൂടി ചേര്‍ത്തുകൊണ്ടാവും പ്രേക്ഷകള്‍ തിയേറ്റര്‍ വിടുക!
Description: Ritu (Rithu) - A Malayalam (Malluwood) film directed by Shyamaprasad (Shyama Prasad); Starring Nishan, Rima Kallingal, Asif Ali, Jaya Menon, K. Govindankutty, M.G. Sasi, Siddharth; Produced by Vachan Shetty; Story, Screenplay and Dialogues by Joshua Newtonn; Camera (Cinematography) by Shyam Dath; Editing by Vinod Sukumaran; Art Direction by Premachandran; Stunts (Action) by ; Background Score by ; Effects by ; DTS Mixing by ; Titles by ; Make-up by Joe Koratty; Costumes by Cuckoo Parameswaran; Lyrics by Rafik Ahmed; Music by Rahul Raj; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Aug 14 2009 Release.
--
ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഋതു’വെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
“ഡ്രിങ്ക്സും പാര്‍ട്ടിയും ഡേറ്റിംഗും ഓവര്‍ സ്മാര്ട്ട്നെസിനുമൊന്നുമപ്പുറം ജീവിതത്തോടു ഗൌരവമായൊരു സമീപനം യുവതലമുറയ്ക്കില്ലെന്ന് ചിത്രം പറയാതെ പറയുന്നു. “
ReplyDeleteസംഗതി പിടികിട്ടി... അടുത്ത ഉപദേശസിനിമ... യുവതലമുറക്കാർക്കൊന്നും ജീവിതവീക്ഷണമില്ലെന്നല്ലേ... ഉവ്വാ.... പടം എനി എന്റെ ടിങ്കുമോൻ കാണും...
ഒന്നു പോയി പണി നോക്കെടാ കൂവേ.... നല്ല പടം എടുക്കാൻ നോക്കാതെ സത്യൻ അന്തിക്കാടിനു പഠിച്ച് ഉപദേശിക്കാൻ നടക്കുന്നു...
ഹരി “ദേവ് ഡി” കണ്ടില്ലെങ്കിൽ റെക്കമൻഡ് ചെയ്യുന്നു
ReplyDelete:)
ReplyDeleteഹരിയുടെ മാര്‍ക്ക്, മറ്റ് വിലയിരുത്തലുകള്‍ തുടങ്ങി എല്ലാറ്റിനോടും എനിക്കു യോജിപ്പാണുള്ളത്. സിനിമയെ ആഴത്തില്‍ വിലയിരുത്തിയാല്‍ വളരെ പ്രതിലോമകരമായ ആശയങ്ങളാണ് ഋതു പങ്കുവയ്ക്കുന്നതെന്നുകൂടി പറയേണ്ടിവരും. ഇന്നത്തെ കാലത്ത് ഐ.ടി ഉപേക്ഷിച്ച് നോവലിസ്റ്റായി ജീവിക്കുന്നതും ഐ.ടിയില്‍ തിളങ്ങി നില്‍ക്കെ അതുപേക്ഷിച്ച് സാമൂഹ്യസേവനത്തിനു പുറപ്പെടുന്നതും ഒന്നും അത്ര വിശ്വസനീയമല്ല. അങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍. കമ്യൂണിസത്തെ ചിത്രം ഇകഴ്ത്തുകയാണോ പുകഴ്ത്തുകയാണോ എന്നു മനസ്സിലാകാത്തവിധം ഒരു തരം അഴകൊഴമ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. പിന്നെ, വര്‍മയ്ക്കും ഷാരത്തെ കുട്ടിക്കുമൊക്കെ ഐ.ടിയും ഉന്നത തൊഴിലും (ഹരിയെയല്ല ഉദ്ദേശിച്ചത് കേട്ടോ!) പുറമ്പോക്കുകാരന്‍ ഐ.ടി കമ്പനിയിലെ തൂപ്പു ജോലിയും... ശ്യാമപ്രസാദും പതിവുധാരയില്തന്നെ. എന്തായാലും കാലം മാറുന്നതിനൊപ്പം മാറിച്ചിന്തിക്കാന്‍ ശ്യാമപ്രസാദും തയ്യാറല്ല, സിനിമയിലെ പരസ്യവാചകംപോലെ!
ReplyDeleteശ്ശെടാ.. ഇത്രയൊക്കെ കാത്തിരുന്നിട്ട് ഇപ്പൊ ഇങ്ങനെയാണൊ.. അപ്പൊ കാണണൊ കാണണ്ടെ ..കണ്ഫ്യൂഷന് :(
ReplyDeleteഈയിടെയായി ഹരിയുടെ നിരൂപണങ്ങള്‍ മറ്റുള്ളവയില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണല്ലോ. ഹരിയുടെ നിരൂപണങ്ങള്‍ക്ക് ഒര്പാട് വിമര്‍ശനങ്ങളും വരുന്നു."ഋതു" വിനെ ഏതാണ്ട് എല്ലാപേരും പുകഴ്ത്തി എഴുതി കണ്ടു.
ReplyDelete"വ്യത്യസ്തനാമൊരു നിരുപകനാം ഹരിയെ സത്യത്തില്‍ ആരും തിരിച്ചറിയാതതാണോ".
പടങ്ങളൊക്കെ കണ്ടിട്ട് അഭിപ്രായം പറയാം.
think u wer sleeping while seeing the movie. :)
ReplyDeleteഋതു കഴിഞ്ഞ ശനിയാഴ്ച കണ്ടു. ആകെ 30 പേരോ മറ്റോ ആണ് ഉണ്ടായിരുന്നത്. നമ്മള് ഈ സ്ഥിരം മലയാളം പടം കണ്ട് പോകുന്നത് കൊണ്ടാകാം, എനിക്ക് വലിയ കുഴപ്പമില്ല എന്ന് തോന്നി. എന്നാലും തിരക്കഥ കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായം ഉണ്ട്. കൂട്ടുകാരുടെ സൌഹൃദത്തെക്കുറിച്ചുള്ള സിനിമ എന്ന നിലയില്‍ സണ്ണി, വര്‍ഷ എന്ന കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ ആഴം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ക്ലൈമാക്സ് ഒന്നും നമ്മളെ തൊടാതെ കടന്ന് പോകുന്നു. ഒരുപാട് കാര്യങ്ങള്‍ - പ്രധാന കഥയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ - പറഞ്ഞതും ഇഷ്ടപ്പെട്ടില്ല.
ReplyDeleteഅഭിനയത്തെയും സംഗീതത്തെ പറ്റിയും പറഞ്ഞതിനോട് 101% യോജിക്കുന്നു.. :)
അല്ലെങ്കിലും ഈ ശ്യാമപ്രസാദിന് ഒരു ശീലം ഉണ്ട് !!!!!ഒരു കൊള്ളാവുന്ന പടം എടുത്തു കഴിഞ്ഞാല്‍ മൂപ്പര്‍ക്ക് ഇരിക്കപൊറുതി ഇല്ല. എങ്ങനെ എങ്കിലും ആ നല്ല പേര് കളഞ്ഞില്ലെങ്കില്‍ പുള്ളിക്ക് ഉറക്കം വരില്ല എന്ന് തോന്നുന്നു !!!! അത് കൊണ്ടാണല്ലോ, അഗ്നിസാക്ഷിക്ക് ശേഷം കല്ല് കൊണ്ടൊരു പെണ്ണും ഒരേ കടലിനു ശേഷം ഋതുവും ഒക്കെ എടുക്കുന്നത് !!!! അടൂരിനെ പോലെ ശ്യാമപ്രസാദിനെയും ചില മാധ്യമങ്ങള്‍ക്ക് പേടി ആണെന്ന് തോന്നുന്നു !!!! പക്ഷെ ഹരി, ഈ റിവ്യൂ ശരിക്കും വ്യത്യസ്തമാണ് !!!
ReplyDeleteഇട്ടിമാളൂ,
ReplyDeleteഈ സിനിമ കാണരുതെന്നു ഹരി പറയുമെന്നു തോന്നുന്നില്ല. കാരണം ഒരു പെണ്ണും രണ്ടാണുമൊക്കെയായി താരതമ്യം ചെയ്താല്‍ ഇത് മികച്ച സിനിമയാണ്. പക്ഷെ, വിമര്ശനാതീതമാകുന്നില്ല എന്നതാണു പ്രശ്നം. ഇതു ശ്യാമപ്രസാദിന്റെ സിനിമയായതിനാലാണിത്. പടം കാണാതെ പോകരുതെന്നുതന്നെയാണ് എന്റെ അഭിപ്രായം. 'ഋതു'വിന്റെ കാര്യത്തില്‍ ഒഴിവാക്കലല്ല, ചര്‍ച്ചയാണ് നമുക്കാവശ്യമെന്ന് എനിക്കുതോന്നുന്നു. മറിച്ച് അഭിപ്രായമുള്ളവരുമുണ്ടാകാം.....
ഞാന്‍ ഋതു കാണാന്‍ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു, തിരുവനന്തപുരം കൈരളി.
ReplyDeleteകാല്വിന് പറഞ്ഞത് പോലെ സംഭവം, അത്ര ഉപദേശ സിനിമയൊന്നുമല്ല, പടം സ്ലോ ആണ്, എന്നാലും തരക്കേടില്ല.....
മലയാളി സംവിധായകര്‍ ഏത് ശ്യാമപ്രസാദാണെങ്കിലും യുവാക്കള്‍ എന്നാല്‍ ചിലതൊക്കെയാണെന്ന് അങ്ങ് ധരിച്ചു വെച്ചിരിക്കുകയാണ്.
ReplyDeleteപീറ്റ്സാ, ഡാ ഡാ എന്നുള്ള വിളി, സൂപ്പര്‍, വെല്‍ഡണ്‍, കമോണ്‍ എന്നുള്ള വാക്കുകളുടെ ഏച്ചു വെച്ച ഉപയോഗം, കുറേ തംസപ്പ് കാണിക്കല്‍, കോമാളി വേഷം പോലെ തോന്നിക്കുന്ന വേഷവിധാനം..പിന്നെ പരസ്യ ചിത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന ഗാന ചിത്രീകരണം, വളിച്ച മലയാളം+ഇംഗ്ലീഷ് മിക്സ് ഡയലോഗുകള്‍...
പിന്നെ വില്ലന്മാരാണെങ്കില് മയക്കു മരുന്ന്, കോമാളി ആക്ഷന്‍സ്, ബു-ഹ-ഹ-ഹ എന്നുള്ള ചിരി, ജിം...
അതു കൊണ്ട് ഇങ്ങനത്തെ യൂത്ത് മൂവിക്കൂത്തുകള് കാണാന്‍ ഒട്ടും താല്പര്യം തോന്നാറില്ല.
പുലരുമോ! രാവൊഴിയുമോ!” ...ഓഹ് സുജിത്ത് ആണല്ലേ ആ മലയാലമറിയാത്ത --- മോന്.
അവന്റെ പാട്ട് കേട്ടാല്‍ സ്റ്റീരിയോ അടിച്ച് പൊളിക്കാന്‍ തോന്നും!
ഇവനൊക്കെ യേശുദാസിന്റെ ഫോട്ടോ വെച്ചു ആദ്യം പൂജിച്ച് പഠിക്കട്ടെ..പാടാനല്ല, മലയാളം ശുദ്ധമായി സംസാരിക്കാന്‍, എന്നിട്ട് പാടിയാല്‍ മതി. കുറേ യൂത്ത് പാട്ടുകാര്‍!
ഇനി സത്യാമായിട്ടും സിനിമയിലെ നായകനോ/ഗായകനോ മലയാലം കാര്യമായി അറിയാത്തവനാണെങ്കില്‍, പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു.എന്നിട്ട് എല്ലാ പഴിയും ഇവനെയൊക്കെ മലയാലം പാട്ട് പാടാനെടുത്ത മൂസിക്ക് ഡയറക്ടര്‍ക്ക് കൊടുത്തിരിക്കുന്നു.
ഇംഗ്ലീഷ് ഇംഗ്ലീഷായിട്ടും മലയാളം മലയാളമായിട്ടും പറഞ്ഞാല്‍ പൊരേ? ഇത് മലയാളം ഭയങ്കര ഇംഗ്ലീഷ് ആക്സന്റില്‍ കാച്ചും...എന്നിട്ട് ഇംഗ്ലീഷോ..തനി മലയാളീകരിച്ചും. ഓരോരോ വേഷം കെട്ടലുകള്‍!
ഋതു കണ്ടു.. എനിക്ക് വല്ല്യ പ്രശ്നമൊന്നും തോന്നിയില്ല.. പാളിച്ചകള്‍ ഒരു പാട് ഉണ്ട് എന്നാലും.. അവരുടെ സൌഹൃദത്തിന്റെ ആഴമൊന്നും നമ്മുക്ക് തോന്ന തക്ക രീതിയില്‍ പറഞ്ഞിട്ടില്ല. പിന്നെ സംസാരത്തില്‍ ഇഗ്ലീഷിന്റെ അതിപ്രസരം.. ഓഫീസില്‍ സംസാരിക്കുന്നത് ഒകെ, പക്ഷെ എല്ലയിടത്തും അങ്ങനെ തന്നെ.... ..
ReplyDeleteകറിയറിലെ സ്വപ്നം: സണ്ണി;
ജോലിയുടെ കാഠിന്യമോ : സെറീന
ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ: നായകന്
ഇതൊന്നും ഹരി ശ്രദ്ധിച്ചില്ലേ?
എം.ജി. ശശി അവതരിപ്പിച്ച നായകന്റെ ഏട്ടന് കഥാപാത്രം നല്ല മികവുപുലര്‍ത്തി, പക്ഷെ നയകന്റെ അമ്മ.. :(
പിന്നെ ക്യാമറ,ഫ്രേംസ്.. എനിക്കിഷ്ട്ടമായി... ഇടക്കിടെ വരുന്ന വാക്യശകലങ്ങളും... ഹ്മ്മ്.. ശ്യാമപ്രസാദ് എന്ന പേരുനോക്കാതെ പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഹരിക്ക് ഇത് കൂടുതല്‍ മികച്ചതായി തോന്നിയേനെ.....
ബയോസ്ക്കോപ്പ് കണ്ടോ?? ആരും ആ തീയറ്ററിലേക്ക് കയറുന്നതായ് കണ്ടില്ല..
ReplyDeleteഞാൻ ഇന്നലെ ഋതു എറണാകുളം സംഗീതയിൽ നിന്ന് കണ്ടു. അത്യാവശ്യം ആളുകളുണ്ടായിരുന്നു. ഇടക്കൊക്കെ പടം slow ആയതിനാൽ (അവാർഡ് പടം പോലെ ;)) ആളുകൾ കൂവുകയും extra ഡയലോഗ്സ് ഇടുകയും ചെയ്തു.
ReplyDeleteപടം എനിക്കിഷ്ടപ്പെട്ടു. സിനിമയാകുമ്പോൾ ഒരു പ്രശ്നത്തിന്റെ രണ്ടു വശവും പറയണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ. IT കമ്പനിയിലെ കാര്യങ്ങളൊക്കെ നന്നായി അവതരിപ്പിച്ചതായി തോന്നി.
ഇടക്കൊക്കെ പടം slow ആയതിനാൽ (അവാർഡ് പടം പോലെ ;)) ആളുകൾ കൂവുകയും extra ഡയലോഗ്സ് ഇടുകയും ചെയ്തു.
ReplyDeleteഇവിടെയും അത് തന്നെ സ്ഥിതി.. :( (പണ്ട് ഞാനും കൂവാറുണ്ടായിരുന്നു.... പിന്നെ കൂവിയാലും ഇല്ലേലും ഒരു മാറ്റവുമുണ്ടാവില്ലാ എന്ന തിരിച്ചറിവ് , അത് നിര്‍ത്തിച്ചു)
@ cALviN::കാല്വിന്,
ReplyDeleteഉപദേശമൊന്നുമില്ല. ഇതൊക്കെയാണ് ഇന്നത്തെ യൂത്ത് എന്നു പറയുന്നു, ഇതുമാത്രമല്ലെന്ന സൂചനപോലും വരുന്നുമില്ല. ഏതായാലും കണ്ടു നോക്കൂ... ‘ദേവ് ഡി’ കാണുവാന്‍ ശ്രമിക്കാം. നന്ദി. :-)
@ കുമാരന്, Balu..,..ബാലു, ചെലക്കാണ്ട് പോടാ,
നന്ദി. :-)
@ ടി.സി. രാജേഷ്,
നന്ദി. :-) മൂന്നുവര്‍ഷത്തിനു ശേഷം എന്നു പറഞ്ഞു കാണിച്ചത് സംവിധായകന്റെയൊരു തമാശയായാണ് തോന്നിയത്. തികച്ചും അനാവശ്യം! ഹ ഹ ഹ.. മാഷിന് ഒരു പെണ്ണിനേം രണ്ടാണിനേം വിടാന്‍ ഇനിയും ഭാവമില്ലാല്ലേ! ;-)
@ ഇട്ടിമാളു,
കാണൂ, കാണണം. :-)
@ Shaju, Justin Aloor,
അതില്‍ കുഴപ്പമില്ലല്ലോ! പലര് പലവിധത്തിലാവുമല്ലോ ചിന്തിക്കുക. അതാവും. പക്ഷെ, ഈ സിനിമയുടെ റിവ്യു പലയിടത്തും കണ്ടപ്പോള്‍ ഞാന്‍ കണ്ടതു തന്നെയാണോ അവരും കണ്ടതെന്നു സംശയം തോന്നാതിരുന്നില്ല. :-)
@ നൊമാദ് | an,
It will be good if you can also mention the reason for thinking like that. :-)
@ അരവിന്ദ് :: aravind,
:-) ഹ ഹ ഹ... പാട്ടിഷ്ടമായില്ലേ? എന്നാലും കാണാതെ “പീറ്റ്സാ, ഡാ ഡാ എന്നുള്ള വിളി, സൂപ്പര്‍, വെല്‍ഡണ്‍, കമോണ്‍ എന്നുള്ള വാക്കുകളുടെ ഏച്ചു വെച്ച ഉപയോഗം, കുറേ തംസപ്പ് കാണിക്കല്‍, കോമാളി വേഷം പോലെ തോന്നിക്കുന്ന വേഷവിധാനം..പിന്നെ പരസ്യ ചിത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന ഗാന ചിത്രീകരണം, വളിച്ച മലയാളം+ഇംഗ്ലീഷ് മിക്സ് ഡയലോഗുകള്‍...” ഇത്രയും കൃത്യമായി എങ്ങിനെയെഴുതി? :-) (ഗാന ചിത്രീകരണം മാത്രം ലിസ്റ്റില്‍ നിന്നു മാറ്റാം, കേട്ടോ...)
@ രമേഷ്,
കൊള്ളാം, കട്ടിട്ടായാലും സ്റ്റേറ്റിലെത്തണം, കരിയറിലെ സ്വപ്നം: സണ്ണി. :-) ആത്മാര്‍ത്ഥതയുള്ള നായകനു നിലനില്ക്കുവാന് പറ്റില്ല, കാലത്തിനൊത്തു മാറൂ എന്നല്ലേ സിനിമ പറയുന്നത്? എനിക്കു പണിയുള്ളതു കൊണ്ട് പെറുവാന്‍ വയ്യ എന്നൊരു മൂന്നോ നാലോയിടത്ത് പറഞ്ഞാല്‍ ജോലിയിലെ കാഠിന്യമായോ! ഹേയ്, ഇതിങ്ങനെ ആരു പിടിച്ചിരുന്നെങ്കിലും ഇങ്ങിനെയൊക്കെയേ തോന്നുവാന്‍ ചാന്‍സുള്ളൂ... ‘ബയോസ്കോപ്പ്’ ഇറങ്ങിയോ!
@ Sameer C Thiruthikad,
ഒരു നിര്‍ബന്ധവുമില്ല. പക്ഷെ, ഒരു വശം മാത്രം പറഞ്ഞാല്‍ വിഷയമെങ്ങിനെ മനസിലാവും? ഒടുവില്‍ വന്നു നില്‍ക്കുന്നത്; ഇതൊക്കെയാണ് ഇന്ന് ടെക്നോ സിറ്റികളില്‍ നടക്കുന്നത്, അവിടെ ജയിക്കണമെങ്കില്‍ ഇങ്ങിനെയൊക്കെയാവണം, അല്ലാത്തവര്‍ ഔട്ട്!
--
"പണ്ട് ഞാനും കൂവാറുണ്ടായിരുന്നു.... പിന്നെ കൂവിയാലും ഇല്ലേലും ഒരു മാറ്റവുമുണ്ടാവില്ലാ എന്ന തിരിച്ചറിവ് , അത് നിര്‍ത്തിച്ചു"
ReplyDeletehihi :-)
ഹരീ... സിനിമയുടെ അവസാനം..നായകന് തടാക കരയിലെ ആ മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കരയുമ്പൊ, ആ വള്ളക്കാരന് വന്ന് ആ ഇലപൊഴിക്കും മരത്തെ കുറിച്ച് പറയുന്നുണ്ട്... അതും നയകന്റെ ജീവിതവും ഒന്ന് കൂട്ടി വായിച്ചേ... അവസാനം സണ്ണിക്കും, വര്ഷക്കും സമ്മാനമായി പുസ്തകം അയക്കുന്നതും... ചിലര്‍ പഴയ സാഹചര്യങ്ങള്‍ മുഴുവന്‍ മാറിയാലും പഴയ ചിലത് പിന്തുടരുന്നു... കലത്തിനൊത്ത് മാറുവാന്‍ അവര്‍ തയ്യാറല്ല.. :)
ReplyDeleteഹി ഹി പെറാന്‍ വയ്യ എന്നതിനു തന്നെ സെറീന പ്രധാന്യം കൊടുക്കുന്നത്.. ഒരു പക്ഷെ seasons change ... do we എന്നതില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കനായിരിക്കൂൂ ബാക്കി കാര്യങ്ങള്‍ ഒക്കെ വേണ്ടാ എന്ന് വെച്ചത്..
ബയോസ്ക്കോപ്പ് : തിരുവനന്തപുരത്ത് ഉണ്ട് എന്നിട്ടും ഹരി അറിഞ്ഞില്ലേ?? ശ്രീയില്‍... വേറെ ഇടങ്ങളില്‍ ഇറങ്ങിയോ എന്ന് അറയില്ലാ...
അരവിന്ദേട്ടാ...: :P
ഒരു പെണ്ണിനേയും രണ്ടാണിനേയും അങ്ങനങ്ങു വിടാന്‍ പറ്റൂ.... ഇതാ ഇതുകൂടി വായിക്കൂ.... http://www.keralawatch.com/election2009/?p=11928
ReplyDeleteഅതു ശരി ഹരി! അപ്പോള്‍ ഈ പടവും തഥൈവ!
ReplyDeleteആ പാട്ടിന്റെ റ്റ്യൂണൊക്കെ കൊള്ളാം..ആ പെങ്കൊച്ച് നന്നായി പാടുന്നുമുണ്ട്. പക്ഷേ സുജിത്ത് ഇങ്ങോട്ട് വന്ന് ഒരു മാതിരി അവിഞ്ഞ പ്രൊനൊഉണ്സിയേഷന്...മലയാളം വാക്ക് മുറിച്ചു പാടുന്നതിനൊക്കെ ഒരു ഭംഗി വേണ്ടേ?
സംഗതി പാട്ടിന് ജീവന് വയ്കുന്നത് ഗായകന് ശബ്ദം കൊടുക്കുമ്പോഴല്ലേ!
ദാസിന്റെ ചില പാട്ടൊക്കെ ഇപ്പോഴും കേള്‍ക്കുമ്പോള്‍ എന്തൊരു ഗംഭീരം ആണ്!
ഒന്നാമതേ ഈ ലൈറ്റ് റോക്ക് ഗിറ്റാറും പെര്കുഷനുമൊന്നും മലയാളം പാട്ടിന് ചേരില്ല.. ഓഹ് സോറി സംഗതി യൂത്ത് ആണല്ലോ! അതും പോരാഞ്ഞ് ഇംഗ്ലീഷ് പോലെ മലയാളം പറച്ചിലും.
അല്ല, കേരളത്തില്‍ ഇപ്പൊള്‍ ചെറുപ്പക്കാര്‍ ആരും മുണ്ടുടുക്കാറില്ലേ? പുട്ടും പഴവും കുഴച്ചടിക്കാറില്ലേ? ഉരച്ചു കഴുകിയ ചപ്പലിട്ട് കല്യാണത്തിന് പോകാറില്ലേ? പഴങ്കഞ്ഞി കുടിക്കാറീല്ലേ? അതോ ഒക്കെ ഈ റ്റൈപ്പ് റോക്ക് സ്റ്റാര്‍സ് ആണോ ആവോ! ഹോ എനിക്ക് വയ്യ! :-)
ബൈ ദ വേ പറ്റിയാല്‍ കമീനേ കണ്ട് ഒരു റിവ്യൂ ഇട് ട്ടാ, പ്ലീസ്.
കമീനേ കുഴപ്പമില്ലെന്നാണ് കേട്ടത്
ReplyDeleteഹരീ നിന്നോട് ഞാന്‍ പറഞ്ഞിരുന്നു ഈ സിനിമക്ക് പോവണ്ടാന്നു ഒരു പക്ഷെ നീ അത് കണ്ടിലായിരിക്കും
ReplyDeleteഓരോ പീസ് എടുത്ത് നോക്കുമ്പോള്‍ ഈ പടം ഒരു മാസ്റ്റര്‍ പീസ് ആണ് .........
പക്ഷെ എന്ത് പറയണം എന്ന് പടം അവസനിച്ചിട്ടു കൂടി സംവിധായകന് തീരുമാനിച്ചിട്ടില്ല .........
കൂടാതെ -2000 m/s ല്‍ പടം ഓടിച്ചിട്ട് കൂടി കഷ്ടിച്ച് 2hrs mathrame ulloo
സത്യം പറഞ്ഞാല്‍ ഇത്തരം പടം കണ്ടാല്‍ നമ്മള് വിഷാദ രോഗികള്‍ ആവുകയെ ഉള്ളൂ ......
ഒരു തരത്തിലും ഇത്തരം പടങ്ങള്‍ നമ്മള് പ്രോത്സാഹിപ്പിക്കരുത് ...............
Ningal padam kandittu thannao review idunnathu...
ReplyDeletePattanathil Bhoothathinum Moz n Catinum 4+ rating...
Rithuvinu 3.75 !!!!!!
@ രമേഷ്,
ReplyDelete:-) സീസണുകള്‍ മാറുമ്പോള്‍ നമ്മളും മാറുന്നുവോ, എന്നല്ലേ? നമ്മളുടെ മാറ്റം അറിയണമെങ്കില്‍ ചില കാര്യങ്ങള്‍ (ഇവിടെ നെഗറ്റീവുകള്‍) മാത്രം പറഞ്ഞാല്‍ മതിയോ? പോര എന്നാണ് എന്റെ വിശ്വാസം.
(തിരു.പുരത്തല്ല ഞാനിപ്പോള്‍. കണ്ടിരുന്നോ? അഭിപ്രായങ്ങള്‍ എന്തെങ്കിലും?)
@ ടി.സി.രാജേഷ്,
:-)
@ അരവിന്ദ് :: aravind,
അതാ പാട്ടിന്റെ മൂഡ് അങ്ങിനെയായതുകൊണ്ടാവും... ശബ്ദത്തില്‍ വികാരം കൊണ്ടുവരുവാന്‍ ശ്രമിച്ചതാണ് ഗായകന്. :-) ഹേയ്, ഇത് ടെക്നോ സിറ്റികളിലെ കഥയാണ്. തൂപ്പുകാരന് ബെല്റ്റിടാത്തതിനു കമ്പനി മേധാവി വഴക്കു പറയുന്ന രംഗമൊക്കെയുണ്ട്... :-) (‘കമീനേ’യെക്കുറിച്ച് രണ്ടു രീതിയിലും പറഞ്ഞു കേള്‍ക്കുന്നു... ഹൊ! കഴിഞ്ഞയാഴ്ച ‘ലൌ ആജ് കല്’ കണ്ടു, അതിന്റെ ക്ഷീണം ഇനിയും മാറിയില്ല...)
@ Nithin,
ഇങ്ങിനെയങ്ങ് ആശ്ചര്യപ്പെട്ടാലോ!!!!!! ഏതായാലും താരതമ്യത്തിനെടുത്ത ചിത്രങ്ങള്‍ എനിക്കങ്ങിഷ്ടമായി! :-)
--
ഹരീ....ബയോസ്കോപ്പ് കണ്ടില്ല...
ReplyDeleteകഴിഞ്ഞ ഒരു മാസമായി ചാനല്‍ ചര്‍ച്ചകളിലും ,അഭിമുഖങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും എല്ലാം ശ്യാമപ്രസാദും,ഋതുവും ആയിരുന്നു.എന്തായാലും കാണണം എന്ന് കരുതിയതാണ് .ഇതിപ്പോള്‍ 'പവനായി ശവമായി 'എന്ന് പറഞ്ഞപോലെ ആയല്ലോ..:-)
ReplyDeleteആദര്‍ശേ.. ഹരിയുടെ ഈ റിവ്യൂ വിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്.... സിനിമ കണ്ടു നോക്കുകയായിരിക്കും നല്ലത്...
ReplyDeleteദൃശ്യവസന്തത്തിന്റെ സാധ്യത തോന്നിക്കുന്ന ടൈറ്റിൽ,പുതിയമുഖങ്ങൾ,പുതിയതിരക്കഥാകൃത്ത്,
ReplyDeleteബിഗ്സ്ക്രീനിൽ ഇനിയും പൊട്ടൻഷ്യൽ വെളിപെടുത്തിയിട്ടില്ലാത്ത സംവിധായകൻ(മിനിസ്ക്രീനിൽ
അദ്ദേഹത്തിന്റെ സംവിധാനപ്രതിഭ കണ്ട് കഴിഞ്ഞു.) ...നാളുകൾക്ക്
ശേഷം തിയ്യറ്ററിലേക്ക് ആകർഷിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ s p-ന്റെ മുൻസിനിമകളെ
പോലെ‘ ഋതു’വുംനിരാശപെടുത്തിയെന്ന് പറയാതെ വയ്യ. കഥാപരിസരം അല്പം പുതുമയുള്ളതെങ്കിലും
അതീവദുർബലമായ കഥാതന്തു.ചിലയിടത്ത് അത് നൂറ്റൊന്നാവർത്തിച്ച ക്ഷീരബല തന്നെയാകുന്നു.
ഡയലോഗണാങ്കിൽ മോണൊ ടോണസ് മംഗ്ലീഷ്.. ഇടക്ക് ചില കാല്പനികജല്പനങ്ങളും.
മനോഹരമായ ഫോട്ടോഗ്രാഫിയും സുന്ദരമായ ഗാനങ്ങളും ആണ് പതിവു പോലെ പ്ലസ് പോയിന്റ്.
പ്രത്യേകിച്ച് കൂകു കൂകു തീവണ്ടി ...എന്ന് ചിരപരിചിതമായ വരികളിൽ തുടങ്ങുന്ന ഗാനം ഗാനരചയിതാവിന്റെ
മാന്ത്രിക സ്പർശം കൊണ്ട് മോഡേൺ ലൈഫിനെ കുറിച്ചുള്ള് ഒരു ലളിതസുന്ദരമായ ഫിലോസഫി ആയി
മാറുമ്പോൾ നമ്മൾ അറിയാതെ ..വാഹ് വാഹ് പറഞ്ഞുപോകും....
:) ഈ പട്ടണത്തില്‍ ഭൂതം എന്ന് സിനിമ ഇതിനേക്കാള്‍ മെച്ചമായിരുന്നു എന്ന റേറ്റിങ്ങിന്റെ ഓര്‍മ്മയിലാണ്
ReplyDeleteഹരീ, ചോദിച്ചത് സിനിമ കാണുമ്പോള്‍ ഉറങ്ങുകയായിരുന്നോ എന്ന്.
ഒരു നിരൂപകന്റെ എല്ലാ സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട് അതിനോട് യോജിച്ച് കൊണ്ട് ഇതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു.
thnx
@ ആദര്‍ശ്║Adarsh,
ReplyDelete:-) കണ്ടു നോക്കൂ...
@ രമേഷ്,
“എനിക്ക് വല്ല്യ പ്രശ്നമൊന്നും തോന്നിയില്ല.. പാളിച്ചകള്‍ ഒരു പാട് ഉണ്ട് എന്നാലും..” - ഇങ്ങിനെയാണ് ആദ്യ കമന്റില്‍ പറഞ്ഞിരിക്കുന്നത്. പാളിച്ചകള്‍ ഉള്ളതിനാല്‍ എനിക്ക് പ്രശ്നം തോന്നി; അത്രയുമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പാളിച്ചകള്‍ ഉണ്ടെന്ന് രമേഷ് ആദ്യ കമന്റില്‍ പറഞ്ഞിരിക്കേ, ശക്തമായ വിയോജിപ്പ് എങ്ങിനെ വരുന്നു എന്നു മനസിലായില്ല!
@ താരകന്,
:-) ആ പാട്ടിനെക്കുറിച്ച് കൂടുതലെഴുതിയതു നന്നായി. “കു കു കൂ കു കു കൂ തീവണ്ടി...” കേട്ടിരുന്നപ്പോള്‍ എനിക്കും തോന്നിയതാണത്. അഭിപ്രായത്തിനു വളരെ നന്ദി.
@ നൊമാദ് | ans,
:-) ബെസ്റ്റ് കമ്പാരിസണ്‍! നൊമാദിന് അങ്ങിനെ ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യവും തീര്‍ച്ചയായും ഉണ്ടെന്നിരിക്കെ, പലപ്പോഴും ഇത്തരം താരതമ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ല.
--
അപ്പ എല്ലാം പറഞ്ഞപോലെ ;)
ReplyDeleteഹരീ.. ആ പാളിച്ചകള്‍ ഉണ്ടെങ്കില്‍ കൂടെ പടം മോശം എന്ന നിലയിലേക്ക് പോയിട്ടില്ല... ഇപ്പോ കാണാന്‍ കിട്ടുന്ന മലയാള സിനിമകളില്‍ ,പുതുമുഖങ്ങള്‍ അഭിനയിച്ച,.. അങ്ങനെ ഓരോന്നും നോക്കുമ്പൊ .. ഋതു മോശമല്ല... പാളിച്ച എന്നു ഞാന്‍ ഉദേശിച്ചത് അവരുടെ സൌഹൃതത്തിന്റെ ആഴം നമുക്ക് മനസിലാക്കാന്‍ വേണ്ടി ഒന്നും കാണിക്കുന്നില്ല, അവര്‍ നല്ല സുഹൃത്തുക്ക്കളാണ് അല്ലെങ്കില്‍ ഒരാള്‍ പറയുമ്പോഴേക്കും ഒരു പാട് ഇഷ്ട്ടമുള്ള സ്ഥലവും,ആളുകളേയും വിട്ട് സണ്ണിയും, വര്‍ഷയും പുതിയ കമ്പനിയിലേക്ക് വരില്ലല്ലോ?.. പക്ഷേ അത് കണ്ട് മനസിലാക്കാന്‍ ഒന്നും പറ്റില്ല, അങ്ങനെ ആണ് എന്ന് ധരിക്കണം.. അമ്മ വേഷം അഭിനയിച്ച അഭിനയതാവ്, സംഭാഷണത്തിലെ ഇംഗ്ലീഷ്...
ReplyDeleteഈ താഴെ പറയുന്ന രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ എന്റെ ശക്തമായ വിയോജിപ്പ് ഹരിയുടെ ഈ റിവ്യൂവിനോട് പ്രകടിപ്പിക്കുന്നത്..
“യുവതലമുറയുടെ കരിയറിലെ സ്വപ്നങ്ങളോ, ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ”
“ തുടക്കത്തില്‍ പറഞ്ഞ വിശേഷണങ്ങള്ക്കൊടുവിലായി, ‘ഋതു’വെന്ന മനോഹരമായൊരു പേരു പാഴാക്കിയൊരു ചിത്രം, എന്നു കൂടി ചേര്‍ത്തുകൊണ്ടാവും പ്രേക്ഷകള്‍ തിയേറ്റര്‍ വിടുക!”
പലസിനിമകളും ഞാന്‍ കാണുന്നതിനുമുമ്പേ ഹരിയുടെ റിവ്യൂ നോക്കാറുണ്ട് ചിലത് ഞാന്‍ കാണുന്ന ദിവസം ഹരിയേയും തീയേറ്ററില്‍ കാണാറുണ്ട്..പിന്നെ അതിന്റെ റിവ്യൂ വായിക്കുമ്പോഴും ഏകദേശം സമാന അപിപ്രായം ആണുണ്ടാവാറ്, പക്ഷെ ഇത്തവണ അപിപ്രായ വത്യാസം ഉണ്ട് അത് പറഞ്ഞൂ എന്നേ ഉള്ളൂ..(പറഞ്ഞതിന് ഇത്തിരി ശക്തി കൂടിപോയൊ??) :)
@ നൊമാദ് | ans,
ReplyDelete:-)
@ രമേഷ്,
മോശം എന്നു ഞാനും പറഞ്ഞിട്ടില്ല, ആവറേജ് എന്നാണ് വിശേഷം/റേറ്റിംഗ് സൂചിപ്പിക്കുന്നത്. ‘ഋതു’ എന്ന പേരിന്റെ സൌന്ദര്യം ചിത്രത്തിനില്ല തന്നെ! യുവതലമുറയുടെ കരിയറിലെ സ്വപ്നങ്ങളോ, ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ ശരത്തിലുണ്ട് എന്നാണെങ്കില്‍; ഞാനങ്ങിനെ കരുതണമെങ്കില്‍ മറ്റു പലതും കഥയിലുണ്ടാവണമായിരുന്നു. ‘ഋതു’വിന്റെ പ്രമേയം തന്നെ മൂവരുടേയും സൌഹൃദമാവുമ്പോള്, അവരുടെ ആഴം മനസിലാവുന്നില്ല എന്ന പാളിച്ച എങ്ങിനെ നിസാരമാവും? പ്രമേയത്തിലെ പുതുമ, അഭിനേതാക്കളുടെ കാര്യം; ഇതൊക്കെ വിശേഷത്തില്‍ വന്നിട്ടുമുണ്ട്.
വിയോജിപ്പുകള്‍, അതിനിത്തിരി ശക്തി കൂടിയാലും പരിഭവമില്ല... :-)
--
ഹരീ .. പ്രമേയം ഇതാണെങ്കിലോ ? “seasons change do we? “ ഇതാണെങ്കില്‍ ആ പേര് നശിപ്പിച്ചിട്ടില്ലാ എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.. ഇഞി ഹരി പറഞ്ഞപോലെ സൌഹൃദമാണ് പ്രമേയമെങ്കില്‍....... :)
ReplyDelete@ രമേഷ്,
ReplyDelete“Seasons change. Do we?” - ഇതിലെ we ആരാണ്? അവരുടെ എന്തിന്റെ മാറ്റമാണ് ഉദ്ദേശിക്കുന്നത്?
--
ഹരീ.... ഈ ലിങ്ക് കാണൂ.. ശ്യാമപ്രസാദ് തന്നെ പറയുന്നുണ്ട് ആരാണ്` ആ “WE”എന്ന്
ReplyDeletehttp://www.youtube.com/watch?v=czmfYWPjTQE
ഒരു ചെറിയ സംശയം. ഏതെങ്കിലും ചിത്രത്തിന്റെ കാര്യത്തില്‍ ഒരിക്കല്‍ കൊടുത്ത റേറ്റിംഗ് കൂടിപ്പോയെന്നോ കുറഞ്ഞുപോയെന്നോ പിന്നീടെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ReplyDeleteഹരിയുടെ റിവ്യൂ ഇടക്ക് വായിക്കാറുണ്ട്. ഋതുവിനെ കുറിച്ച് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഒരേ കടല്‍ കണ്ടു അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാവാം. റിവ്യൂ വായിച്ചിട്ട് നിരാശ തോന്നുന്നു - ഒരു നല്ല മലയാള പടം കണ്ടിട്ട് എത്ര നാളായി!
ReplyDeleteഅരവിന്ദിന്റെ കമന്റ്സ് രസിച്ചു - ശരിക്കും പുട്ടടിക്കുന്ന മുണ്ടുടുക്കുന്ന മലയാളി ചെറുപ്പക്കാര്‍ അന്യം നിന്നോ? മലയാളം സിനിമയില്‍ എന്തായാലും 'കാര്‍ഡ്ബോര്‍ഡ് സംഭവ'ങ്ങളെ കാണുന്നുള്ളൂ! തിരക്കഥ എഴുതിയ ആള് ഐ ടി പാര്‍ക്ക് ഒക്കെ കയറി ഇറങ്ങി കഷ്ടപ്പെട്ട് പുതിയ ജനരേഷനെ കുറിച്ച് പഠിച്ചെന്നു വായിച്ചു കഥയെഴുതാന്‍. ഐ ടി പാര്‍ക്കിലൊക്കെ ഇപ്പം ഈ സൈസ് കഥാപാത്രങ്ങളാ?
കണ്ടു ...കണ്ടു..വിശേഷങ്ങള്‍ കമന്റായി ഇറാന് കഴിയാത്തതിനാല്‍ പോസ്ടായി ഇടുന്നു.ഇവിടെ
ReplyDelete'ഋതു' അത്ര പോരാ എന്നു കേട്ടപ്പോള്‍ സത്യത്തില്‍ അല്‍പ്പം വിഷമം തോന്നി. വളരെ പ്രതീക്ഷയുണ്ടായിരുന്നു, കാരണം 'ഒരേ കടല്‍' അത്രയ്ക്ക് നല്ല ഒരു അനുഭവമായിരുന്നു. എന്തായാലും ഒന്ന് കാണണമെന്നുണ്ട്.
ReplyDeleteന്യൂട്ടന്റെ കഥ ശ്യാമപ്രസാദ് തന്നെ തിരക്കഥ ആക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായിരുന്നേനെ എന്നു തോന്നുന്നു.
“ശ്ശെടാ.. ഇത്രയൊക്കെ കാത്തിരുന്നിട്ട് ഇപ്പൊ ഇങ്ങനെയാണൊ.. അപ്പൊ കാണണൊ കാണണ്ടെ ..കണ്ഫ്യൂഷന് :( “
ReplyDeleteഎന്റെ ഇട്ടിമാളൂ, ഈ നിരൂപകരുടെ സെര്‍ട്ടിഫിക്കറ്റ് വേണോ ഒരു സിനിമ കാണാന്‍. ധൈര്യമായി കാണു. സ്വയം തീരുമാനിക്കൂ... ആസ്വാദനത്തില്‍ സ്വന്തം ബുദ്ധിക്ക് തന്നെയാണ് വില. :)
എന്റെ അഭിപ്രായങ്ങള്‍ ഇവിടേ
ReplyDelete>>ആദ്യ സംരംഭമെന്ന പരിഗണന കൂടി നല്കിയാല് മൂവരും തരക്കേടില്ലായിരുന്നു എന്നു പറയാം. എന്നാല്‍ മറ്റു കഥാപാത്രങ്ങളായെത്തുന്ന പലരുടേയും അഭിനയം തികച്ചും കൃത്രിമമായാണ് അനുഭവപ്പെട്ടത്.<<
ReplyDeleteKashtam!!!! Dear Hari thankal "RITHU" enna film thanneyaano kandathu???
Malayaalathil eeyide erangiyathil different aaya movie aanu "Rithu" at least aa oru effort-nu thanx enkilum parayanam.
"In harihar nagarum" "pattanathil bhoothav'um okke 'classic' padam aayi kaanunna thankal "Rithu"vine kurichu engine ezhuthiyathil albutham thonnunnilla...
എന്റമ്മൊ.. എന്തോരം കമന്റ്സാ.. ഇതെല്ലാം വായിച്ച് എന്റെ അഭിപ്രായം ഇടാന്‍ നിന്നാല്‍.. നടക്കൂല മാഷെ..
ReplyDeleteഅങ്ങിനെ ഞാനും കണ്ടു.. കാലം മാറുമ്പോള്‍ കോലം മാറുമൊന്ന്..
കല്ലു കടിയൊക്കെ മാറ്റിവെച്ചാല്‍ നല്ല ചൂട് കഞ്ഞി.. എന്ന് വെച്ചാല്‍ എനിക്ക് ഇഷ്ടായി.. പിന്നെ ഈ ഐടി ഫീല്‍ഡ് ഇങ്ങനെയൊക്കെയാണൊന്ന് വലിയ പിടിയില്ലാത്തോണ്ട് കാണുന്നതങ്ങിനെ കണ്ടിരിക്കാം.. കേട്ടകഥകളും ഇങ്ങനെ ഒക്കെ തന്നെ..
കേട്ടിടത്തും വായിച്ചിടത്തും ഒക്കെ ശരത് എന്ന കഥാപാത്രത്തെ ആദര്‍ശവത്കരിക്കുന്നത് കണ്ടു.. ഒരു രാത്രി അവളുടെ കൂടെ പോയപ്പൊ തീരുന്നതായിരുന്നില്ലെ അവന്റെ ട്രു ലവ്.. മണ്ണാങ്കട്ട.. അങ്ങിനെ ഒരാള്‍ക്ക് വര്‍ഷയെയും സണ്ണിയെയും കുറ്റപ്പെടുത്താന്‍ ന്ത് അര്‍ഹത.. അവന് തന്റെ സെന്റിമെന്റ്സ് കെട്ടിപിടിച്ചിരിക്കുന്നത് പോലെ മറ്റുള്ളവര്‍ക്ക് അത് വലിച്ച് എറിയാനുള്ള അവകാശവും ഇല്ലെ..
ഡയലൊഗ്സ് സഹിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെ.. ഈ "ഭാഷ" അത്ര പിടിയില്ലാത്തോണ്ടാവാം പലതും കത്തിവരാന് വലിയ താമസാരുന്നു.. പാട്ടുകള്‍ എനിക്ക് ഒത്തിരി ഇഷ്ടായി.. പിന്നെ ആ തടാകകരയും.. അവിടെ ഒരു വീട് കിട്ടിയിരുന്നെങ്കില്‍..
പക്ഷെ ഇതൊന്നുമായിരുന്നില്ല ഈ പടം കണ്ടതിന്റെ ഗുണം അല്ലെങ്കില്‍ ദോഷം.. ആവശ്യമില്ലാതെ അങ്ങ് ജാംബവാന്റെ കാലം മുതലുള്ള കൂട്ടുകെട്ടുകളൊക്കെ കൂട്ടിയും കിഴിച്ചും വട്ടായി ന്ന് പറഞ്ഞാല്‍ മതിയല്ലൊ.. വര്‍ഷയെ പോലൊരാള്‍ അവള് ഇപ്പൊള്‍ എവിടെയായിരിക്കും.. സണ്ണിയുടെ സ്ഥാനത്ത് വെക്കുന്നവനെ എന്നും നേര്‍ക്കുനേരെ കാണുമ്പോള്‍ പോലും കണ്ടില്ലെന്ന് നടിച്ച് നടന്നകലുന്നു.. കാലം മാറുമ്പോള്‍ എല്ലാവരും മാറുന്നു... ഇല്ലെന്നത് വെറും വിശ്വാസം മാത്രം..
@ രമേഷ്,
ReplyDelete:-) അതു കണ്ടു മനസിലാക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല...
@ കണ്ണന്...,
കുറഞ്ഞുപോയെന്നു തോന്നിയിട്ടില്ല, കൂടിപ്പോയെന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. :-)
@ orumallu,
‘ഒരേ കടല്‍’ എനിക്കും ഇഷ്ടമായ ഒരു ചിത്രമാണ്. ഏതായാലും ഒന്നു കണ്ടു നോക്കൂ...
@ ആദര്‍ശ്║Adarsh,
:-) പോസ്റ്റിന്റെ ലിങ്കിനു നന്ദി. കാഴ്ചയുടെ അനുഭവം അതേ പോലെ കുറിച്ച ആദ്യ ഭാഗങ്ങള്‍ നല്ല രസമായിട്ടുണ്ട്.
@ Satheesh Haripad,
കണ്ടു നോക്കൂ... :-)
@ pongummoodan,
അതെയതെ, പലപ്പോഴും ആദ്യ ഷോ തന്നെ കാണുന്ന ഇട്ടിമാളുവിനോടാണോ ഇതു പറഞ്ഞത്? ഇവിടെ വന്നു ചുമ്മ കണ്ഫ്യൂഷനെന്നൊക്കെ നമ്പരിടുന്നതല്ലേ... :-)
@ കിരണ്‍ തോമസ് തോമ്പില്‍,
ലിങ്കിനു നന്ദി. :-)
@ |santhosh|സന്തോഷ്|.
കണ്ടത് RITHU അല്ല, RITU ആണ്. :-)
ആ ചിത്രങ്ങളൊക്കെ ‘ക്ലാസിക്’ എന്നു ഞാനെവിടെ പറഞ്ഞു? താങ്കള്‍ ‘ചിത്രവിശേഷം’ തന്നെയാണോ വായിച്ചത്?
@ ഇട്ടിമാളു,
:-) ഇത്രേമൊക്കെ മതിയോ ഇഷ്ടമാകുവാന്‍?
--
ഹരി.. കുറെ നാള് പട്ടിണി കിടന്ന് ഒരു ദിവസം കുറച്ച് ചോറും മോരും ചമ്മന്തിയും കിട്ടിയാല്‍ സദ്യകിട്ടിയതിനു തുല്യമാവില്ലെ.. സത്യം പറയാലൊ.. ഈ അടുത്ത് കണ്ട കുറെ പടങ്ങള്‍, ഇതൊക്കെ നീ കണ്ടല്ലൊ ന്ന് എനിക്ക് എന്നോടന്നെ പുച്ഛം തോന്നാറുണ്ട്... അതോണ്ട് തന്നെ ഇതെനിക്കങ്ങ് ഇഷ്ടായി.. ഇത്രയെങ്കിലും ഉണ്ടല്ലൊ എന്നൊരു ചിന്തയാവാം..
ReplyDeleteപോങ്ങുമ്മൂടനുള്ള മറുപടി എനിക്കിട്ടൊരു കൊട്ടാണല്ലൊ.. സിനിമയിറങ്ങിയാല്‍ ആദ്യത്തെ ഷോ തന്നെ ഇടിച്ചു കേറിയിരുന്ന കാലം ഉണ്ടയിരുന്നു.. ഇല്ലെങ്കില്‍ എന്തോ നഷ്ടപ്പെടുന്ന പോലെയായിരുന്നു.. ഇപ്പൊ തിരക്കുകളില്‍ അവധിദിനങ്ങളിലേക്ക് കാത്തു വെക്കുന്ന മറ്റനേകം ഇഷ്ടങ്ങള്‍ക്കൊപ്പം ഇതും.. എന്നാലും അധികമാരും പറഞ്ഞു കേള്ക്കുമ്മുമ്പ് കാണാന്‍ ഇപ്പൊഴും ശ്രമിക്കാറുണ്ട്..
'കന്തസ്വാമി' യെ കുറിച്ചുള്ള അഭിപ്രായം അറിയാന്‍ ആകാംഷയുണ്ട്...!
ReplyDeleteകന്തസ്വാമിയെപ്പറ്റി ഇവിടെ വായിക്കാം
ReplyDeletehttp://www.keralawatch.com/election2009/?p=12681
ഇവിടെ മലയാളം സിനിമ കാണാന്‍ വല്യ രക്ഷയില്ല.... ഇപ്പോഴും ഭ്രമരം കളിക്കുവാ!!!!
ReplyDeleteകമീനേ വല്യ കുഴപ്പമില്ല എന്നാ കേട്ടേ... വരുന്ന ആഴ്ച്ച കാണണം എന്ന് വിചാരിക്കുന്നു...
കന്തസാമീ റിവ്യൂ ഇവിടെയും വായിക്കാം
കന്തസാമി
നന്ദി ടി.സി. രാജേഷ്, രായപ്പന്...!
ReplyDeleteഹരീ
ReplyDeleteഇന്നലെ ഋതു കണ്ടു. താങ്കളൂടെ റിവ്യൂ വളരെ മുന്നേ തന്നെ വായിച്ചിരുന്നു എന്നതുകൊണ്ട് കൃത്യമായ ഒരു മുൻവിധിയുമായിട്ടായിരുന്നു കാഴ്ച. പക്ഷേ എന്നിട്ടുപോലും ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു....എനിക്കറിയില്ല എന്താണ് 3.5/10 എന്ന തരത്തിലുള്ള റേറ്റിംഗൊക്കെ നൽകാൻ താങ്കളെ പ്രേരിപ്പിച്ചതെന്ന്. ദയവായി തീർപ്പുകൾ നടത്തും മുൻപ് സ്വതന്ത്രമായി, നീതിയുക്തമായി വിശകലനങ്ങൾ നടത്തണം താങ്കൾ. ഒരുപാട് സാധ്യതാ പ്രേക്ഷകരെ താങ്കളുടെ റിവ്യൂവും മാർക്കുമൊക്കെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസിലാക്കുമ്പോൾ പ്രത്യേകിച്ചും.ഇന്നലെ തിയേറ്ററിൽ 2.30 നുള്ള പ്രദർശനത്തിലും ബാൽക്കണി ഫുൾ ആയിരുന്നു. അത് സൂചിപ്പിക്കുന്നത് ചിത്രം താങ്കൾ പറയുന്ന മട്ടിൽ ശരാശരിയിലും താണതാണെന്ന് സാധാരണ പ്രേക്ഷകരും അംഗീകരിക്കുന്നില്ല എന്നു തന്നെയാണ്. പിന്നെ മദ്യപിക്കുന്ന, ലൈംഗീക സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകഥാപാത്രം ഒക്കെ ഒരുപക്ഷേ പരിഷ്കാരം നടിക്കുന്ന ചില യാഥാസ്ഥിതികരെ ചൊടിപ്പിച്ചേക്കാം.പരിഷ്കാരം നടിക്കുന്നതുകൊണ്ട് അക്കാര്യം പറഞ്ഞ് പടത്തെ കൊല്ലാൻ കഴിയില്ലല്ലോ.അപ്പോൾ പിന്നെ മറ്റെന്തെങ്കിലും കാരണങ്ങൾ കണ്ടെത്തണമല്ലോ...സത്യത്തിൽ ഇന്നത്തെ മലയാളം സിനിമയിൽ ഇങ്ങനെ ഒരു പടം അവിശ്വസനീയമാണ്.അസാമാന്യമായ ചങ്കൂറ്റമില്ലെങ്കിൽ ഇത് സാധ്യമല്ല...മുഖമ്മൂടിവെച്ച ശ്രീരാമസേനക്കാർ കല്ലെറിയും എന്നത് സ്വാഭാവികം.
@ ഇട്ടിമാളു,
ReplyDeleteസത്യം പറഞ്ഞാലെങ്ങിനെയാ കൊട്ടാവുന്നേ! :-)
@ കുരാക്കാരന്‍, ടി.സി. രാജേഷ്, രായപ്പന്,
‘കന്തസാമി’ ഇനി ഏതായാലും കാണുന്നില്ല. :-)
@ സനാതനന് | sanathanan,
:-) കൃത്യമായ മുന്‍വിധി എന്നു പറഞ്ഞാല്‍ പടം നന്നല്ല എന്ന്... അങ്ങിനെ വലിയ പ്രതീക്ഷയൊന്നുമില്ലാതെ പോവുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടപ്പെടുന്നത് സ്വാഭാവികം. 3.5/10 എങ്ങിനെ വന്നുവെന്ന് വിഭാഗം തിരിച്ച് വിശേഷത്തിലുണ്ടല്ലോ! എന്റെ നീതിയുക്തി താങ്കളുടേതുമായി യോജിക്കണമെന്നില്ല, സ്വതന്ത്രമല്ലാതെയാണ് വിശേഷം എഴുതിയതെന്നത് താങ്കളുടെ തോന്നല്‍ മാത്രവുമാണ്. (സ്വതന്ത്രമല്ലാതെ എഴുതുക എന്നതു കൊണ്ട് ഉദ്ദേശിച്ചതും മനസിലായില്ല!)
“ഇന്നലെ തിയേറ്ററിൽ 2.30 നുള്ള പ്രദർശനത്തിലും ബാൽക്കണി ഫുൾ ആയിരുന്നു. അത് സൂചിപ്പിക്കുന്നത് ചിത്രം താങ്കൾ പറയുന്ന മട്ടിൽ ശരാശരിയിലും താണതാണെന്ന് സാധാരണ പ്രേക്ഷകരും അംഗീകരിക്കുന്നില്ല എന്നു തന്നെയാണ്.” - ഹ ഹ ഹ... ഇതിനു മുന്‍പും മോശം/ആവറേജ് ആയി ഇവിടെ പറഞ്ഞ ചിത്രങ്ങള്‍ നിറഞ്ഞോടിയിട്ടുണ്ട്. അംഗീകാരം എന്നത് ഈ കാര്യത്തില്‍ ഒരു വിഷയവുമല്ല. ഇവിടെ കമന്റുകളിലൂടെയും മറ്റു സൈറ്റുകളിലെ റിവ്യൂകളിലൂടെയും ഒന്നു കണ്ണോടിച്ചാല്‍, സമാനമായി ചിന്തിക്കുന്നവരുമുണ്ടെന്നു കാണാം. (ഇനിയാരുമില്ലെങ്കിലും കുഴപ്പമില്ല.)
പരിഷ്കാരം ആരു നടിച്ചുവെന്ന്? ആരാണ് ചൊടിച്ചത്? മുഖംമുടി വെച്ച ശ്രീരാമസേനക്കാര്‍? (തിരക്കഥയിലെ ചങ്കൂറ്റത്തെക്കുറിച്ച് വിശേഷത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിനപ്പുറം തിരക്കഥയില്‍ ഒന്നുമില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു.)
ചിത്രത്തിന്റെ മികവുകളെണ്ണി പറഞ്ഞു നന്നെന്നു സമര്‍ത്ഥിക്കുവാന്‍ അത്ര എളുപ്പമല്ല; പകരം പരിഷ്കാരം നടിക്കുന്നവര്‍ സ്ത്രീസ്വാതന്ത്ര്യം കണ്ട് ഹാലിളകുന്നു; അവര്‍ ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിത്രത്തെ കരിപൂശുന്നു; എന്നൊക്കെ പറഞ്ഞ് ഒരു പുകമറയുണ്ടാക്കാം.... നടക്കട്ടെ... :-)
--
മലയാള സിനിമയെപ്പറ്റി നമ്മള് മലയാളികള്‍ക്ക് ചില മുന്‍വിധികള്‍ ഉണ്ട്.. ഒരുതരം ദുശീലങ്ങളും ഇല്ലാത്തവനും സുന്ദരനുമായ നായകന്.. സീതാ ദേവിയെപോലെ പരിശുദ്ധയായ നായിക.. എല്ലാവിധ ദുശീലങ്ങള്‍ ഉള്ളവനും താന്തോന്നിയുമായ വിരൂപനായ കപ്പടാമീശക്കാരന് വില്ലന്‍ .. പിന്നെ ആര്‍ക്കും ഊഹിച്ചു പറയാവുന്ന ഒരു കഥ.. ഇതൊന്നുമില്ലാത്ത മലയാളസിനിമയെ അംഗീകരിക്കാന്‍ ഇന്നും (ചില) മലയാളികള്‍ മടിക്കുന്നു.. അതേസമയം ഇതേ ആള്ക്കാര് ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ചിത്രങ്ങളില്‍ ഉള്ള 'പരീക്ഷണങളെ ' വാനോളം പുകഴ്ത്തുന്നു.. വേശ്യയായ നായികയേയും, എയിഡ്സ് രോഗിയായ നായകനെയും, വെള്ളമടിക്കാത്ത വില്ലനെയുമോക്കെ മലയാളികള്‍ കാണുന്നത് അന്യഭാഷാ ചിത്രങ്ങളില്‍ മാത്രമാണ്.. മലയാള സിനിമയില്‍ ചിത്രീകരിക്കപെടുന്ന ജീവിതവും മലയാളിയുടെ യഥാര്‍ത്ഥ ജീവിതവും തമ്മില്‍ അജ ഗജ അന്തരമുണ്ട്.. ഈ സത്യം എല്ലാവര്ക്കും അറിയാം.. എന്നാലും മലയാളത്തിലെ 'പരീക്ഷനങളെ' പലരും അംഗീകരിക്കില്ല.. ഋതു തമിഴിലോ ഹിന്ദിയിലോ ആണ് എടുത്തിരുന്നെങ്കില്‍ അഭിനന്ദനപ്രവാഹങ്ങളുമായി മലയാളികള്‍ ശ്യാമപ്രസാദിനെ വളഞ്ഞെനേം..
ReplyDeleteഹരീ ........ നിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു .........
ReplyDeleteഅവിടെ മുകളില്‍ പറഞ്ഞ സ്ത്രീ സ്വാതന്ത്ര്യം സത്യത്തില്‍ വ്യഭിചാരമല്ലേ.........?
ഇങ്ങനെ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചവരായിരുന്നു നമ്മുടെ മാതാ പിതാക്കള്‍ എങ്കില്‍ ഇന്ന് നമ്മുടെ മേല്‍വിലാസം എന്താകുമായിരുന്നു ...........?
ആഹ്....... വിപ്ലവം പ്രസംഗിക്കാന്‍ കൊള്ളാം........
എന്തായാലും KANAKANMANI ഒന്ന് കണ്ട് നോക്ക്
its really amazing
ഹരിയണ്ണാ.., "കാണാകണ്മണി" യുടെ റിവ്യൂ ഉണ്ടാകുമെന്ന് കരുതി, രാവിലെ ഓഫീസില്‍ വന്നയുടനേ 'ചിത്രവിശേഷം' തുറന്നു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം :( . ഉടനെ തന്നെ അത് ഇവിടെ പ്രതീക്ഷിക്കട്ടെ. അതിലെ "മുത്തെ....മുത്തെ...." എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആണ്‍ശബ്ദം ആരുടെതെന്നറിയാന്‍ താല്പര്യമുണ്ടായിരുന്നു.
ReplyDelete‘ഇന്നത്തെ കാലത്ത് ഐ.ടി ഉപേക്ഷിച്ച് നോവലിസ്റ്റായി ജീവിക്കുന്നതും ഐ.ടിയില്‍ തിളങ്ങി നില്‍ക്കെ അതുപേക്ഷിച്ച് സാമൂഹ്യസേവനത്തിനു പുറപ്പെടുന്നതും ഒന്നും അത്ര വിശ്വസനീയമല്ല.‘ റ്റി സി രാജേഷിന്റെ ആ അഭിപ്രായത്തോട് യോജിക്കുന്നില്ല.കാരണം ഐടി ജോലി ഉപേക്ഷിച്ച് സമൂഹ്യസേവനത്തിന് ഇറങ്ങിയവരുമുണ്ട്.അതും ഇന്നത്തെക്കാലത്ത്. ഉദാഹരണം-കഴിഞ്ഞ സിവില്‍ സെര്‍വീസ് പരീക്ഷയില്‍ ഒന്നാം റങ്ക് നേടിയ ശുഭ്ര സക്സേന തന്നെ
ReplyDeleteഈ പോസ്റ്റ് വന്നിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു എന്നറിയാം.. ഞാന്‍ കഴിഞ്ഞ മാസമാണ് ഈ സിനിമ കണ്ടത്. നേരത്തേ തീയേറ്ററില്‍ പോയി കാണണം എന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. സി.ഡി എടുത്ത് അവസാനം കാണേണ്ടിവന്നു. ഋതുവിലെ പാട്ട് തപ്പി നടന്ന സമയത്താണ് ഈ പോസ്റ്റില്‍ എത്തിപ്പെട്ടത്..
ReplyDeleteഹരി പറയുന്നപോലെ ഒട്ടും മോശമല്ല സിനിമ. എനിക്ക് വല്ലാതെ സിനിമ ഇഷ്ടപ്പെട്ടു. എനിക്കിഷ്ടപ്പെട്ട സിനിമകള്ക്കുള്ളില്ത്തന്നെയാണ് ഋതുവിനും സ്ഥാനം. വളരെ മനോഹരമായിത്തന്നെ സൌഹൃദവും സ്നേഹത്തിന്റെ വിവിധ ഭാവങ്ങളും എല്ലാം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നു തോന്നുന്നു.
സിനിമ കണ്ടിട്ട് പലരോടും കാണാന്‍ പറയുകയും ചെയ്തു. കണ്ടവരെല്ലാവരും പിന്നീട് വിളിച്ച് നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്. പലരും പല രീതിയില്‍ ചിത്രത്തിന്റെ ആശയത്തിനെ എടുത്തു എന്നുമാത്രം.
ഗാനങ്ങളും മനോഹരം തന്നെ..
എനിക്ക് ശരിക്കും വളരെയധികം ഹൃദയത്തില്‍ സ്പര്‍ശിച്ച ഒരു ചിത്രമാണ് ഋതു.
ReplyDeleteഐ.ടി. ബിസിനസ്സ് സംസ്കാരത്തില്‍ സാധാരണമെന്ന് പറയാവുന്ന ചില സംഭങ്ങളെ യാതൊരു പൊടിപ്പും തൊങ്ങലും ചേര്കാതെ വളരെ റിയലിസ്റ്റിക്ക് ആയി അവതരിപ്പിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ ആര്‍ക്കും അത്ര ദഹിച്ചില്ല. അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല.
ഇതിലെ പല രംഗങ്ങളും എന്റെ IT proffessional ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്- അനുഭവിച്ചിട്ടുണ്ട്. ആ ഒരു പരിചയം ഇല്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് ചിന്തിക്കാതെ ഈ പടം എടുക്കാന്‍ ചങ്കൂറ്റം കാണിച്ച ശ്യാമപ്രസാദിനെ അഭിനന്ദിക്കുന്നു.
മലയാളസിനിമയുടെ ഒരു റീച്ച് കുറവായതുകൊണ്ട്, ഹിന്ദിച്ചിത്രങ്ങളെപറ്റി പറയാറുള്ളതുപോലെ 'അര്‍ബന്‍ വ്യൂവേഴ്സ്' - ' റൂറല്‍ വ്യൂവേഴ്സ്' എന്ന് തരംതിരിച്ച് വിലയിരുത്താന്‍ കഴിയാത്തതും ഇത്തരം വിഷയങ്ങളുമായി വരാന്‍ നമ്മുടെ സംവിധായകര്‍ പൊതുവേ മടിക്കാനൊരു കാരണമാണെന്ന് തോന്നുന്നു.
പ്രമേയത്തിലെ പുതുമ ചിത്രവിശേഷത്തില്‍ അംഗീകരിച്ചിട്ടുണ്ട്. "സത്യം മുന്പില് തെളിഞ്ഞു കാണുമ്പോഴും, അസത്യങ്ങള്‍ വിശ്വസിക്കുവാനും അതില്‍ മനസുഖം കണ്ടെത്തുവാനും തയ്യാറാവുന്ന മലയാളിയുടെ ബോധങ്ങള്‍ക്കുള്ളില്‍ പ്രമേയത്തെ തളച്ചിടുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടില്ല എന്നതാണ് തിരക്കഥയില്‍ കണ്ട ഒരു മേന്മ."
ReplyDeleteഎന്നാല്‍ അതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ കഥ പറഞ്ഞത് അവിദഗ്ദ്ധമായി (amateurish) എന്നതാണ് 'ഋതു'വിനോട് അകല്ച തോന്നിപ്പിക്കുന്നത്.
--
its a good film
ReplyDelete