ഒരു പെണ്ണും രണ്ടാണും (A Climate for Crime)

Published on: 8/03/2009 12:40:00 AM
Oru Pennum Randanum (A Climate for Crime) - Film Review by Haree for Chithravishesham. A film by Adoor Gopalakrishnan starring Praveena, Manoj K. Jayan, Nedumudi Venu etc.
നാലു പെണ്ണുങ്ങള്‍’ക്കു ശേഷം തകഴിയുടെ ചെറുകഥകളെ അധികരിച്ച് മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം, ‘ഒരു പെണ്ണും രണ്ടാണും’. സംവിധാനത്തെക്കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചന; ദൂരദര്‍ശന്റെ പിന്തുണയോടെ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിവയും അടൂര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. വ്യത്യസ്ത കഥകളിലായി പ്രവീണ, മനോജ് കെ. ജയന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, സുകുമാരി, ജഗന്നാഥവര്‍മ്മ, ജഗദീഷ്, സുധീഷ്, രവി വള്ളത്തോള്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളുടേയും, പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയും പങ്കാളിത്തത്തിന്റേയും പെരുമയിലെത്തിയിരിക്കുന്ന ഈ ചിത്രം പക്ഷെ, ‘ഇതിനൊക്കെ എന്തര്‍ഹത?’ എന്ന ചോദ്യമാണ് സാധാരണ മലയാളസിനിമാ പ്രേക്ഷകരിലുയര്‍ത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

തകഴി ശിവശിങ്കര പിള്ളയുടെ കഥകള്‍ സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ടവയല്ല. അതിനാല്‍ തന്നെ തിരക്കഥാകൃത്തിന്റെ ജോലി അത്ര എളുപ്പമല്ല. ആ ഒരു പരിഗണന കൊടുക്കാമെങ്കില്‍, തിരക്കഥകള്‍ മോശമായില്ലെന്നു കരുതാം. ഓരോ കഥയും പറയുമ്പോള്‍, എങ്ങിനെയാണിത് അവസാനിക്കുക എന്നറിയുവാനൊരു ചെറിയ ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടാകും. എന്നാല്‍ സംഭാഷണങ്ങളുടെ കാര്യമെടുത്താല്‍, മിക്കതിലും പ്രകടമാവുന്ന അതിനാടകീയതയും മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വവും പലയിടത്തും അരോചകമാണ്. ‘നാലു പെണ്ണുങ്ങളി’ല്‍ കഥകള്‍ പഴയകാലത്തു നടക്കുന്നവയായിരുന്നെങ്കിലും, സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്നും മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയുവാന്‍ അവ ഉതകുന്നവയായിരുന്നു. ഇതിലെ കഥകള്‍ക്ക് അങ്ങിനെ പ്രത്യേകിച്ചെന്തെങ്കിലുമൊരു ധര്‍മ്മം നിറവേറ്റുവാനില്ല, അതിനാല്‍ തന്നെ ചിത്രത്തിന് പഴയ കഥകളുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഒന്നുമാകുവാനും കഴിയുന്നില്ല.

 സംവിധാനം [ 4/10 ]

കുറ്റിയില്‍ കെട്ടിയിട്ട പശുവിനെപ്പോലെ ഒരിടത്തു തന്നെ നിന്നു കറങ്ങുകയാണ് അടൂര്‍ ചിത്രങ്ങള്‍ ഇപ്പോഴും. തൊണ്ടു തല്ലുന്നത്, പാത്രം കഴുകുന്നത്, തുഴ ഊന്നുന്നത്, പലരുടേയും നടപ്പ്; ഇങ്ങിനെയുള്ള ബിംബങ്ങള്‍ വിവിധ ലോങ്ങ്-മീഡിയം-ക്ലോസ് ഫ്രയിമുകളില്‍, തീരുവാന്‍ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ച് ചിത്രത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഒഴിവാക്കി അല്ലെങ്കില്‍ വളരെ മിതമായ ഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഭാവം പ്രേക്ഷകരിലെത്തിക്കുവാന്‍ സംവിധായകനായി എന്നത് ഒരു മികവായി കാണാം. പ്രത്യേകിച്ചും ‘ന്യായവും നീതിയും’ എന്ന കഥയുടെ ഒടുക്കം, ചെയ്യാത്ത കുറ്റത്തിനു സാക്ഷിവിസ്താരം കേട്ടുനില്‍ക്കുന്ന റിക്ഷാക്കാരന്‍ ഔതയുടെ ഭാവം ചിരിയുണര്‍ത്തും. സമാനമായ ഒരു രംഗമാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്ന കഥയുടെ ഒടുവിലേതും. കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ മലയാളത്തിലെ വാണിജ്യ/സമാന്തര ചലച്ചിത്രസംവിധായകര്‍ ഒരുപോലെ പിന്നിലാണ്. ‘കള്ളന്റെ മകന്‍’ എന്ന കഥയിലെ കുട്ടികളുടെ അഭിനയമൊക്കെ അസഹനീയമാണ്. വിശേഷിച്ചും ‘പസന്‍‌ഗ’ പോലെയുള്ള തമിഴ് ചിത്രങ്ങള്‍ ഇറങ്ങുന്ന ഈ കാലത്ത്. നവാഗത സംവിധയകനായ പാണ്ഡിരാജ് കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന കയ്യടക്കം, സംവിധാനരംഗത്ത് ഏറെനാളത്തെ അനുഭവസമ്പത്തുള്ള അടൂരിനുമില്ല എന്നത് മലയാള സിനിമയുടെ ശോചനീയാവസ്ഥ വെളിവാക്കുന്നതാണ്.

 അഭിനയം [ 6/10 ]

ചുരുക്കം വരകളിലൂടെ വ്യക്തികളെ ചിത്രങ്ങളാക്കുന്ന കാരിക്കേച്ചറുകളിലെന്ന പോലെ; വളരെക്കുറച്ച് സീനുകളില്‍, അല്പമാത്രമായ സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ വരച്ചിടുക എന്നതാണ് ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്കു മുന്നിലുള്ള വെല്ലുവിളി. ബാബു നമ്പൂതിരി, സുകുമാരി, സുധീഷ്, വിജയരാഘവന്‍, നെടുമുടി വേണു, മനോജ് കെ. ജയന്‍, പ്രവീണ, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരൊക്കെ ഇതില്‍ വിജയിച്ചിട്ടുണ്ട്. എം.ആര്‍. ഗോപകുമാര്‍, രവി വള്ളത്തോള്‍, സീമ ജി. നായര്‍ തുടങ്ങിയവരുടെ വേഷങ്ങള്‍, ഇവരുടെ തന്നെ മുന്‍‌കാല വേഷങ്ങളുടെ ഛായയുള്ളവയാണ്. ജഗന്നാഥന്‍, പി. ശ്രീകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണകുമാര്‍, പ്രിയങ്ക തുടങ്ങിയ മറ്റു പലരുടേയും വേഷങ്ങള്‍ കേവലം ചില കഥാപാത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പരിഗണന അര്‍ഹിക്കുന്നവയല്ല. ഈ ചിത്രത്തിലെ പങ്കിയമ്മയായുള്ള പ്രകടനത്തിന് അവാര്‍ഡ് കിട്ടാത്തതിലുള്ള പ്രവീണയുടെ ദുഃഖത്തിന് സാധുതയില്ല. അത്രയൊന്നും മികവു പ്രകടിപ്പിക്കുവാനുള്ള സാധ്യതയും ആ കഥാപാത്രത്തിനില്ല.

 സാങ്കേതികം [ 3/5 ]

എം.ജെ. രാധാകൃഷ്ണന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ശരാശരിയില്‍ നിന്നും ഉയരുന്നില്ല. അനാവശ്യഷോട്ടുകള്‍ മുറിച്ചുമാറ്റുക എന്നതിനപ്പുറം ചിത്രസംയോജകനെന്ന നിലയില്‍ അജിത്തിനും കാര്യമായൊന്നും ചെയ്യേണ്ടി വന്നിരിക്കില്ല. പഴയകാലം വിശ്വസിനീയമായി ഒരുക്കിയിരിക്കുന്നതില്‍ കലാസംവിധാനം നിര്‍വ്വഹിച്ച രാജശേഖരന്‍, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശന്‍, മേക്കപ്പ് നിര്‍വ്വഹിച്ച പി.എന്‍. മണി; തുടങ്ങിയവര്‍ ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ഐസക് തോമസ് കൊടുക്കാപ്പിള്ളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തോടു ചേര്‍ന്നു പോവുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 0/0 ]

ഈ വിഭാഗം പരിഗണിക്കുവാനില്ല.

 ആകെത്തുക [ 4.60/10 ]

ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായതിനാല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകി എന്ന പശ്ചാത്തലത്തിലാണ് കഥകള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം ഒരു കഥയിലും വെളിവാവുന്നില്ല. തികച്ചും സാധാരണമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചില കുറ്റങ്ങള്‍ എന്നേ ചിത്രത്തില്‍ കാണുവാനുള്ളൂ. പല എപ്പിസോഡുകള്‍ ചേര്‍ത്തുവെച്ച ഒരു സീരിയല്‍ (ഓരോ എപ്പിസോഡിലും ഓരോ കഥ പറയുന്ന സീരിയലുകള്‍ ആദ്യകാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു.) മാത്രമായി ചിത്രം ചുരുങ്ങുവാനും കാരണം മറ്റൊന്നാവില്ല. പുതുമയുള്ള വിഷയങ്ങളില്‍, കാലഗതിക്കനുയോജ്യമായ മാറ്റങ്ങളോടെ, വാണിജ്യ/സമന്തര ചിത്രങ്ങളെന്ന അതിര്‍വരമ്പുകളില്ലാതെ പുറത്തിറങ്ങുന്ന സമകാലീന തമിഴ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ അന്താരാഷ്ട്ര മേളകളില്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുവാന്‍ എന്തര്‍ഹതയാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വാണിജ്യ/വാണിജ്യേതര മലയാളസിനിമകള്‍ക്കുള്ളതെന്ന് ഇവിടുത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ അല്പമൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ചിത്രങ്ങളുടെ എണ്ണം കൂട്ടാമെന്നല്ലാതെ, വരും നാളുകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ മികവളക്കുവാന്‍ പ്രാപ്തമായ ചിത്രങ്ങളല്ല അടുത്തിറങ്ങിയവയൊന്നും. മുന്‍പെപ്പോഴൊക്കെയോ സംഭവിച്ചു പോയിട്ടുള്ള ‘കൊടിയേറ്റം’, ‘മതിലുകള്‍’, ‘വിധേയന്‍’ തുടങ്ങിയവയൊക്കെ തന്നെയേ അടൂരിനെക്കുറിച്ചു പറയുവാന്‍ ഇപ്പോഴുമുള്ളൂ എന്നതാണ് മലയാളസിനിമയുടെ ഇന്നത്തെ ഗതികേടിന്റെ ഒരു നേര്‍ചിത്രം!

കൂടുതല്‍ വായനയ്ക്ക്:
A Climate for Crime - Wikipedia
A Climate for Crime - Official Web-page


Description: Oru Pennum Randanum (A Climate for Crime) - A Malayalam (Malluwood) film directed by Adoor Gopalakrishnan; Starring Praveena, Manoj.K.Jayan, Nedumudi Venu, Vijayaraghavan, Ravi Vallthol, Babu Namboodiri, M.R.Gopakumar, Seema G. Nair, Indrans, Jagannathan, P. Sreekumar, Krishnakumar, Sudheesh, Jagadeesh,Sukumari, Krishna Prasad; Produced by Adoor Gopalakrishnan; Story by Thakazhi Sivasankara Pillai; Screenplay and Dialogues by Adoor Gopalakrishnan; Camera (Cinematography) by M.J. Radhakrishnan; Editing by Ajith; Art Direction by Rajasekharan; Stunts (Action) by ; Background Score by Isaac Thomas Kodukkappally; Effects by ; DTS Mixing by ; Titles by ; Make-up by P.N. Mani; Costumes by S.B. Satheesh; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 31 2009 Release.
--

30 comments :

 1. തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Maashe...njanum kandu...
  sherikkum ithu film festivalsil allallo kaanikkendathu...
  kazhinjide oru short film festival nadannu...athil kaanikkaan ulla scope maathrame enikku kaanan kazhinjullu...

  ee avakaashavaadhangal illathe short films aayi nokkiyaal aadhyathethozhike moonnu kathakalum kollaam ennu parayaam...

  pakshe oru cinema ennu visheshippikkaan manasu varunnilla...

  ReplyDelete
 3. വിധേയന്‍ കൂട്ടണ്ട ഹരീ..സക്കറിയയുടെ തകര്‍പ്പന്‍ കഥ അടൂര് കുളമാക്കി.
  മാതൃഭൂമി ഓണപ്പതിപ്പില്‍ വന്ന ആ കഥ എത്ര പ്രാവശ്യം വായിച്ചിരിക്കുന്നു! പടം ഒരുതവണ കടിച്ച് പിടിച്ചു കണ്ടു. അസഹ്യം!
  അടൂരിന്റെ പടമൊക്കെ ഇപ്പോള്‍ ഹാപ്പിലി സ്കിപ്പിംഗ്.

  ReplyDelete
 4. വലിയ ഒരു പുത്തിജീവി ..
  ഇയാളുടെ ഒക്കെ ഭാവമെന്താണാവോ. അതിനെ താങ്ങാൻ കുറേ ആൾക്കാരും. കഷ്ടം. ജോണി ആന്റണി ഇതിലെത്രയോ ഭേദം.

  ReplyDelete
 5. നാലു പെണ്ണുങ്ങള്‍ തന്നെ സിനിമയായി കണ്ടാല്‍ വളരെ മോശമായിരുന്നു ഹരീ . മികച്ച സീരിയല്‍ എന്ന് വേണമെങ്കില്‍ പറയാം. ഇന്നത്തെ കണ്ണീര്‍ സീരിയലുകളെ അപേക്ഷിച്ച് . ഈ സിനിമ കണ്ടില്ല. നാലു പെണ്ണുങ്ങളെ പറ്റി ഹരി തന്നെ ആവറേജ് എന്ന് പറഞ്ഞ അഭിപ്രായവും പുതിയതിന്റെ അഭിപ്രായവും കൂടി താരതമ്യം ചെയ്താല്‍, ഇതിന്റെ നിലവാരം ഊഹിക്കവുന്നത്തെ ഉള്ളൂ

  ReplyDelete
 6. അനന്തരം എന്ന ചിത്രത്തില്‍ കണ്ട മൌലികത മറ്റൊരു അടൂര്‍ ചിത്രത്തിലും (എനിക്ക്)കാണാനായിട്ടില്ല.പല അടൂര്‍ ചിത്രങ്ങളും കണ്ട് ബോറടിച്ചിട്ടും ഉണ്ട്.

  ReplyDelete
 7. ഹരീ,
  നാലു പെണ്ണുങ്ങളുടെ കാര്യത്തില്‍ നാമല്‍പം ശണ്‌ഠ കൂടിയിരുന്നു. ഈ പടത്തിന്റെ കാര്യത്തില്‍ പക്ഷെ, അതിന്റെ ആവശ്യമില്ല. പടം കാണാതെ കഴിഞ്ഞദിവസം ്‌അടൂരിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര അക്കാദമിയും ജൂറിയും സര്‍ക്കാരും മാത്രമല്ല പത്രക്കാര്‍ക്കുപോലും അടൂര്‍ സിനിമകളെ പേടിയാണോ എന്നെനിക്കു തോന്നിപ്പോയി. അതേപ്പറ്റി കൂടുതലൊന്നും പറയുന്നില്ല.
  പിന്നെ റിക്ഷാക്കാരന്‍ ഔതയായി വന്ന നടന്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നതായി ഹരിയും പറഞ്ഞിരുന്നല്ലോ. അമച്വര്‍ നാടകരംഗത്തുള്ള കൃഷ്‌ണനാണത്‌. സൂര്യകൃഷ്‌ണമൂര്‍ത്തിയുടെ 'മേല്‍വിലാസ'ത്തില്‍ യേശുക്രിസ്‌തുവിന്റെ വേഷം ചെയ്‌ത വ്യക്തി. നല്ലൊരു നടനാണ്‌ കൃഷ്‌ണന്‍. ഭാഗ്യദേവതയിലും ബനാറസിലുമൊക്കെ കക്ഷി ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല.
  അടൂരിന്റെ സീരിയല്‍ കണ്ടശേഷം ഇന്നലെ പോയി പട്ടണത്തില്‍ ഭൂതം കണ്ടു. എനിക്കതങ്ങു നന്നായി രസിച്ചു. ഒന്നുമല്ലെങ്കിലും അതൊരു കെട്ടുകഥയാണെന്നു പറയാനുള്ള സത്യസന്ധതയെങ്കിലും അതിന്റെ പിന്നണിക്കാര്‍ കാണിച്ചല്ലോ. അടൂരാകട്ടെ, നാല്‍പതിന്റെ കഥയൊക്കെപ്പറഞ്ഞ്‌ പ്രേക്ഷകരെ പറ്റിക്കുകയാണ്‌.
  വേറൊരു രസം കേള്‍ക്കണോ.... തമിഴ്‌നാട്ടുകാരനായ ഒരു കച്ചവടക്കാരന്‍ അടൂരിന്റെ പടം കാണാനുണ്ടായിരുന്നു. ഞാന്‍ സ്ഥിരമായി പാല്‍ വാങ്ങുന്നത്‌ ഇദ്ദേഹത്തിന്റെ കടയില്‍ നിന്നാണ്‌. കക്ഷി തപ്പിപ്പിടിച്ച്‌ മലയാളം വായിക്കും. അടൂരിന്റെ പടത്തോടുള്ള താല്‍പര്യംകൊണ്ടായിരിക്കും കക്ഷി കയറിയതെന്നു കരുതി ഞാനിന്നലെ ചോദിച്ചു, എങ്ങനുണ്ടായിരുന്നു പടമെന്ന്‌. മറുപടിയായിരുന്നു രസകരം. 'ഒരു പെണ്ണും രണ്ടാണും' എന്നു കേട്ടതുകൊണ്ട്‌ പോയതാണ്‌. പക്ഷെ, ഒന്നുമില്ലായിരുന്നതിനാല്‍ കാശുപോയി' എന്ന്‌്‌. എപ്പടി? പാവത്തിന്‌ രണ്ടുമൂന്ന്‌ ബ്ലൂടൂത്ത്‌ ക്ലിപ്പിംഗ്‌സ്‌ അയച്ചുകൊടുക്കാന്‍ എനിക്കു തോന്നിപ്പോയി....

  ReplyDelete
 8. ചിത്രവിശേഷത്തിൽ വന്നാൽ പടം കാണാതെ തന്നെ കണ്ട ഒരു പ്രതീതി.

  ReplyDelete
 9. @ കണ്ണന്‍...,
  നന്ദി. :-) ഷോര്‍ട്ട് ഫിലിമുകളെ കുറച്ചു കാണേണ്ടതില്ല... ഇതു നാലും നാല് ഷോര്‍ട്ട് ഫിലിമുകളായി പറഞ്ഞിരുന്നെങ്കില്‍ രസമുണ്ടായിരുന്നു. തകഴിയുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ എന്ന രീതിയില്‍ നോക്കുമ്പോള്‍.

  @ അരവിന്ദ് :: aravind,
  പണ്ടു കണ്ടതാണ്. ഇപ്പോള്‍ കണ്ടാല്‍ എങ്ങിനെ ചിന്തിക്കും എന്നറിയില്ല. പിന്നെ, സക്കറിയയുടെ കഥ വായിച്ചിട്ടുമില്ല. അതാവാം കൂട്ടിപ്പോയത്. നന്ദി. :-)

  @ ഉസ്മാനിക്ക,
  നമുക്കദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചു സംസാരിക്കാം. അതല്ലേ നല്ലത്. :-)

  @ കവിത - kavitha,
  എബൌവ് ആവറേജ് എന്നാണ് ‘നാലു പെണ്ണുങ്ങളെ’ക്കുറിച്ചു പറഞ്ഞത്. (റേറ്റിംഗ് സിസ്റ്റം പഴയതില്‍.) നന്ദി. :-)

  @ tk sujith,
  പിന്നെയെങ്ങിനെ അദ്ദേഹം ഇത്രയും അറിയപ്പെടുന്നൊരു സംവിധായകനായി? ചിന്തിക്കേണ്ടതു തന്നെ. ലോകസിനിമകള്‍ക്കിടയില്‍, മലയാളസിനിമയ്ക്കൊരു മേല്‍‌വിലാസമുണ്ടാക്കിയതില്‍ അടൂരിനും ചെറുതല്ലാത്ത പങ്കുണ്ട്, അല്ലേ?

  @ ടി.സി.രാജേഷ്‌,
  :-) ഔതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി. ഹ ഹ ഹ... തമിഴ്‌നാട്ടുകാരന്റെ തമാശ (കാര്യം) ഇഷ്ടമായി. ഒന്നുമില്ലെങ്കിലും പേരിലെങ്കിലും സത്യസന്ധത കാണിക്കണം‌ന്ന്, അല്ലേ? ;-)

  നാല്പതിന്റെ കഥ പറഞ്ഞുകൂട എന്നില്ല, പക്ഷെ അത് ഈ കാലത്തും പ്രസക്തമാവണം. (അതല്ലാതെയുമാവാം, പക്ഷെ അതു വെറും കഥകളുടെ ദൃശ്യാവിഷ്കാരം, സീരിയല്‍ മാത്രമാവും.) ‘നാലു പെണ്ണുങ്ങളി’ലെ കഥകള്‍ പ്രസക്തമായിരുന്നതായി തന്നെ ഞാന്‍ കരുതുന്നു. പക്ഷെ ഇതില്‍ അതുമില്ല!
  ഓഫ്: ഭൂതവും ഒറ്റയ്ക്കാണോ കണ്ടത്? ആ പയ്യന്‍സിനേം കൂടെ വല്ലപ്പോഴുമൊരു പടമൊക്കെ കാണിക്കൂന്നേ...

  @ സതീശ് മാക്കോത്ത്| sathees makkoth,
  മാഷേ, അതൊരു കോമ്പ്ലിമെന്റായി തന്നെയാണല്ലോ, അല്ലേ? :-)
  --

  ReplyDelete
 10. അടൂര്‍ എന്നാണാവോ പഴയ കഥകള്‍ ഉപേക്ഷിച്ചു ഇക്കാലത്തെ സിനിമകള്‍ എടുക്കുന്നത്? :)

  ReplyDelete
 11. അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ നൂറ്റാണ്ടില്‍ സിനിമയെടുക്കേണ്ട ആളല്ല.. ഒരു time machine തരപെടുത്തി വല്ല പതിനാറാം നൂറ്റാണ്ടിലും പോയി സിനിമയെടുതുകൂടെ?? ആവര്‍ത്തന വിരസത എന്ന 'സംഭവം' എന്നാണാവോ അദ്ധേഹത്തിനു തോന്നുക??

  ReplyDelete
 12. രണ്ടുപെണ്ണും ഒരാണും ഇംഗ്ലീഷിലെന്തെ ക്ലൈമര്‍ ഫോര്‍ ക്രൈം ആയേ? രണ്ടുപെണ്ണും ഒരാണും ചേര്‍ന്നാല്‍ ക്രൈമിനു സ്കോപ്പുണ്ടെന്നാണോ? :)

  ReplyDelete
 13. ഈ സിനിമ കണ്ടിട്ടില്ല, (പക്ഷേ നന്നായിരിക്കും എന്ന പ്രതീക്ഷയുമില്ല.) അതുകൊണ്ട് പറയുന്നത് അല്പം ഓഫാണ്‌.

  മുന്‍പെപ്പോഴൊക്കെയോ സംഭവിച്ചു പോയിട്ടുള്ള ‘കൊടിയേറ്റം’, ‘മതിലുകള്‍’, ‘വിധേയന്‍’ തുടങ്ങിയവയൊക്കെ തന്നെയേ അടൂരിനെക്കുറിച്ചു പറയുവാന്‍ ഇപ്പോഴുമുള്ളൂ


  അടൂരിന്റെ മുന്‍കാല നല്ല സിനിമകളൊക്കെ ആകസ്മികമായ 'സംഭവ'ങ്ങള്‍ ആയിരുന്നു എന്നൊരു ധ്വനി. ശരിക്കും അങ്ങനെ ആണോ?

  അടൂര്‍ സമീപകാലത്ത് മോശം സിനിമകള്‍ എടുത്തു എന്നു കരുതി, അദ്ദേഹത്തിന്റെ ആദ്യകാല സംഭാവനകളൊക്കെ 'ചക്ക വീണു മുയല്‍ ചത്തു' എന്ന രീതിയില്‍ കാണുന്നത് ശരിയാണോ? എന്നു ഒരേ ക്വാളിറ്റിയുള്ള സിനിമയെടുത്തവര്‍ ആരാണുള്ളത്?

  ലോകസിനിമകള്‍ക്കിടയില്‍, മലയാളസിനിമയ്ക്കൊരു മേല്‍‌വിലാസമുണ്ടാക്കിയതില്‍ അടൂരിനും ചെറുതല്ലാത്ത പങ്കുണ്ട്, അല്ലേ?

  ശരിക്കും ലോകസിനിമയില്‍ മലയാളസിനിമയ്ക്ക് മേല്‍വിലാസം ഉണ്ടോ?

  ReplyDelete
 14. ഓഫിനു മേലെ ഓഫ്:
  ഒരു പെണ്ണും രണ്ടാണും എന്ന് കേട്ടപ്പോള്‍ സിസ്റ്റര്‍ സെഫിയുടെ കഥയാണെന്നാണോ പാവം തമിഴന്‍ കരുതിയത്?

  ReplyDelete
 15. ഓഫോട്‌ ഓഫ്‌...
  ഹരിയേ, ഞാന്‍ മിക്കവാറും പടങ്ങള്‍ക്കിപ്പം കുടുംബസമേതം തന്നെയാ പോകുന്നത്‌. പ്രസ്‌ ക്ലബ്ബിന്റെ കാശുമുടക്കില്ലാത്ത ഷോകള്‍ക്ക്‌. ഭൂതം കണ്ട്‌ പയ്യന്‍സ്‌ കസേരയില്‍ കയറി നിന്നായിരുന്നു ചിരി..!
  എന്തായാലും സുജിത്തിന്റെ കമന്റ്‌ കലക്കി! ഞാനത്രത്തോളം അങ്ങു പോയില്ല....!

  ReplyDelete
 16. പൊടിക്കുപ്പിയുടെ ചോദ്യത്തിന്‌ സുജിത്തിന്റെ കമന്റ്‌ മറുപടി.... ഞാന്‍ ചിരിച്ചുചിരിച്ച്‌ വാളുവയ്‌ക്കുന്ന സ്ഥിതിയിലെത്തിയരിക്കുകയാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഈ സിനിമയ്‌ക്ക്‌ ഇതില്‍കൂടുതല്‍ ഒരു വിലയിരുത്തല്‍ ഇനി ആവശ്യമുണ്ടെന്നു തോന്നുന്നില്ല......

  ReplyDelete
 17. അടുർ ഈയടുത്തൊരു കാര്യം പറഞ്ഞു “ അങ്ങേരു അവാർഡ് ഫിലിം എടുത്തിട്ടില്ലത്രെ..!“

  അടുരാനും തമാശ പറയാൻ അറിയാന്നു അത് കേട്ടപ്പോ മനസ്സിലായി...:):)

  ReplyDelete
 18. കെ.ജി.ജോർജ്ജ് പറഞ്ഞതാണ് ശരി. അടൂർ മലയാളം കണ്ടതിൽ വെച്ചേറ്റവും മികച്ച സംവിധായകരിലൊരാളാണ്. എലിപ്പത്തായത്തിന്റേയും അനന്തരത്തിന്റേയും ക്രാഫ്റ്റ് സമ്മതിക്കാതിരിക്കാൻ പറ്റുമോ? അതേ സമയം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകൾ പൂർണമായി ഉപയോഗിച്ച് കൂടുതൽ നല്ല സിനിമകൾ എടുക്കാൻ അടൂർ തയ്യാറാവണമായിരുന്നു...

  ReplyDelete
 19. @ Sameer C Thiruthikad, Manipulated True Stories,
  :-) നന്ദി.

  @ പൊടിക്കുപ്പി,
  കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം. :-)

  @ റോബി,
  പല അഭിമുഖങ്ങളിലും പ്രമുഖ സംവിധായകരും അഭിനേതാക്കളുമൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്, ‘നല്ല സിനിമകള്‍ സംഭവിക്കുന്നതാണ്’ എന്ന്. അതുകൊണ്ട് അങ്ങിനെ എഴുതിയതാണ്. കുറച്ചു കണ്ടതല്ല. എല്ലാവരും എല്ലാ കാലത്തും മികച്ച സിനിമകള്‍ എടുക്കണമെന്നില്ല, എടുക്കുന്നുമില്ല. അതാണ് മലയാള സിനിമയുടെ ഗതികേട്. മേല്‍‌വിലാസം ഉണ്ടോ എന്ന് എങ്ങിനെയാണ് അറിയുക? ഇന്ത്യയിലെ ഇതര പ്രാദേശിക ഭാഷകളേക്കാള്‍ പുറം രാജ്യങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവലുകളില്‍ മലയാളം സിനിമയ്ക്ക് പ്രാതിനിധ്യം കൂടുതലുള്ളതായി തോന്നിയിട്ടുണ്ട്. കൂടുതലും അടൂരിന്റെ ചിത്രങ്ങളും.

  @ tk sujith,
  :-D ഒരു കാര്‍ട്ടൂണിനു വകുപ്പുണ്ടോ? അഭയക്കേസ് വീണ്ടുമൊന്ന് സജീവമാവട്ടെ, അല്ലേ? :-)

  @ ടി.സി.രാജേഷ്,
  :-) ഹ ഹ ഹ... അപ്പോ ഏക് ലേഡി ഓര്‍ ദോ മെന്‍ കാണാനും ഫാമിലിയായാണോ പോയത്? ആ തമിഴന്‍ തുടക്കത്തില്‍ എന്താവും മാഷെപ്പറ്റി വിചാരിച്ചിരിക്കുക? ;-) :-P

  @ യാരിദ്‌|~|Yarid,
  ബട്ട് എന്തു ചെയ്യാന്‍, അവാര്‍ഡ് കമ്മറ്റികള്‍ അതങ്ങ് അവാര്‍ഡ് പടമാക്കും! :-) (ഞാനൊരു അവാര്‍ഡ് സംവിധായകന്‍ മാത്രമല്ല എന്നല്ലേ പറഞ്ഞത്? അതോ ഇതും കൂടി പറഞ്ഞോ?)

  @ cALviN::കാല്‍‌വിന്‍,
  ശരി തന്നെ. സിനിമ വളര്‍ന്നു... പല സംവിധായകരും വളര്‍ന്നില്ല. :-)
  --

  ReplyDelete
 20. അടൂരിന്റെ പടം ഫാമിലിയായി പോയി കാണാനോ കൊള്ളാം!
  പിന്നെ, താനെടുക്കുന്നതും മുഖ്യധാരാ സിനിമതന്നെയാണെന്നും മുഖ്യധാരക്കാര്‍ ഉപയോഗിക്കുന്ന ക്യാമറയും മറ്റുപകരണങ്ങളും തന്നെയാണ്‌ താനുമുപയോഗിക്കുന്നതെന്നുമാണ്‌ അടൂര്‍ പറഞ്ഞത്‌. തന്റെ പടത്തെ ആര്‍ട്ട്‌ പടമെന്ന മുന്‍ധാരണ സൃഷ്ടിച്ച്‌ പ്രേക്ഷകരെ അകറ്റുന്നത്‌ മറ്റുചിലരും (ഫാന്‍സ്‌ അസോസിയേഷന്‍?) മാധ്യമങ്ങളുമാണെന്നും അദ്ദേഹം തട്ടിവിട്ടു. ഓടാത്ത പടമാണ്‌ ആര്‍ട്ട്‌ പടമെന്നാണത്രെ നിര്‍വ്വചനം.
  പിന്നെ വേറൊന്ന്‌, തന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ തീര്‍ത്തും പുതുമുഖങ്ങളായിരിക്കാന്‍ അടൂര്‍ ശ്രദ്ധിക്കാറുണ്ട്‌. അതിന്റെ കാരണം പറഞ്ഞതാണു രസകരം. ഏതെങ്കിലും പടത്തില്‍ അഭിനയിച്ച കുട്ടികളാണെങ്കില്‍ അവര്‍ അതില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളില്‍ കടുംപിടുത്തം പിടിക്കുമെന്നും തനിക്കാവശ്യമായ രീതിയില്‍ അവര്‍ അഭിനയിക്കില്ലെന്നും. കുട്ടികളുടെ അഭിനയത്തെപ്പറ്റിയുള്ള ഹരിയുടെ കമന്റ്‌ ഇതോടു ചേര്‍ത്തു വായിക്കുക.
  ഓഫ്‌: അടൂര്‍ പടത്തെ കളിയാക്കിയെങ്ങാനും കാര്‍ട്ടൂണ്‍ വരച്ചാല്‍, അല്ലെങ്കില്‍ എവിടെങ്കിലും അടൂര്‍ പടത്തെ കളിയാക്കും വിധം പരാമര്‍ശം വന്നാല്‍ സുജിത്തിനു പിന്നെ കേരളകൗമുദിയില്‍ ജീവിക്കേണ്ടി വരില്ല......
  അടൂരായ നമഹ:

  ReplyDelete
 21. അടൂരിന്റെ പടങ്ങള്‍ പണ്ടത്തെ അത്ര വരുന്നില്ല എന്നൊക്കെ സമ്മതിക്കാന്‍ ഇവിടെയെങ്കിലും കുറച്ചാളുകള്‍ ഉണ്ടല്ലോ. അടൂര്‍, യേശുദാസ് എന്നിവരെ കുറിച്ച് ഇങ്ങിനെ പറയാന്‍ ആരും ധൈര്യപ്പെടരില്ല.

  ReplyDelete
 22. adoorinte padamentha antharashtra prasasthi kittan karanam ennathinu ente uthram ithaanu.

  Majid Majidi yude padangal kandappol enikk nalla ishtayi. njaan kandu parichayichittillatha kazhchakalum jeevitha reethikalum culture um okke. Ath pole thanne indiayil enno undayittullathum ini orikkalum kanan pattathathumaaya kazhchakal saayippanmarkk kondu koduthaal avarkkishtapedandirikkuo...ennalum adoore, ellathinum oru limit und!!!

  Enikkishtapettava vidheyan, mathilukal. Kandittullath vidheyan, mathilukal, anantharam, 4 pennungal, nizhalkkuth, kadhapurushan mathram.

  ReplyDelete
 23. ഹരിയുടെ അഭിപ്രായങ്ങളോട് മുഴുവന്‍ യോജിക്കാനാവുന്നില്ല. ഒരു പെണ്ണും രണ്ടാണും മികച്ച ചിത്രം തന്നെയാണ്. ഭൂതവും പ്രേതവും മിമിക്രിയും താര പരിവേഷവുമൊക്കെ അരങ്ങുവാഴുന്ന മലയാള്‍ സിനിമയില്‍ പ്രത്യേകിച്ചും. അതിനിടയില്‍ വലിയ ബഹളങ്ങളില്ലാതെ ഒരു കഥാ തന്തുവിലേക്ക് കോണ്‍സന്റേറ്റുചെയ്ത് ഒരു കാലഘട്ടത്തിലൂറ്റെ സഞ്ചരിക്കുക്ക എന്നൊരു ഫീല്‍ കൊണ്ടുവരാന്‍ ആ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

  പിന്നെ ചത്തതു കീചകനെങ്കില്‍...എന്ന മട്ടില്‍ സംവിധായകന്‍ അടൂരാണെങ്കില്‍ നാലു ഭള്ളു പറഞ്ഞേക്കാം എന്ന മട്ടാണെങ്കില്‍ എനിക്കൊന്നും പറായാനില്ല.

  ReplyDelete
 24. @ ടി.സി.രാജേഷ്‌,
  :-) മാധ്യമങ്ങളുമായുള്ള സംവാദത്തിലെ വിവരങ്ങള്‍ക്ക് നന്ദി. അതെന്താണ്, കേരളകൌമുദിക്ക് അടൂരിനോട് പ്രത്യേക താത്പര്യം?

  @ കവിത - kavitha,
  അടൂരിന്റെ പടമെന്നു കരുതി കുറ്റവും പറയണ്ട, നല്ലതും പറയണ്ട - ഉള്ളതു പറഞ്ഞാല്‍ മതി. അല്ലേ?

  @ Eccentric,
  ഉത്തരത്തില്‍ യുക്തിയുണ്ട്. പക്ഷെ, എത്ര നാള്‍ ഇതു തന്നെ തുടരും?

  @ |santhosh|സന്തോഷ്|,
  അങ്ങിനെയൊരു താരതമ്യത്തിലൂടെ അടൂരിന്റെ ചിത്രം നല്ലതെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. യോജിക്കുവാനാവാത്തവയുടെ ബദല്‍ കൂടി കമന്റില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയില്‍ തന്നെ പറയുന്ന കുറ്റകൃത്യങ്ങള്‍ പെരുകുന്ന അന്തരീക്ഷം, അതാവണമല്ലോ കാലഘട്ടത്തിന്റെ പ്രത്യേകത; ചിത്രത്തില്‍ പ്രകടമായി വരുന്നില്ല. ചിത്രത്തില്‍ കാണുവാന്‍ കഴിഞ്ഞ മേന്മകള്‍ എഴുതിയിട്ടുമുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

  പിന്നെ, അടൂരിന്റെ ചിത്രത്തിലെ (അടൂരിനെ വിശേഷത്തില്‍ ഒരു ഭള്ളും പറഞ്ഞിട്ടില്ല) കുറവുകളെക്കുറിച്ചു പറഞ്ഞാല്‍, എതിര്‍ത്തേക്കാം എന്നാണെങ്കില്‍ എനിക്കും ഒന്നും പറയുവാനില്ല. :-)
  --

  ReplyDelete
 25. ഹരീ,
  2007ലെ ഐ.എഫ്‌.എഫ്‌.കെയുടെ മല്‍സരഫലം വരുന്ന സമയത്ത്‌ ഞാന്‍ കേരളകൗമുദിയിലുണ്ട്‌. അന്ന്‌ അടൂരിന്റെ നാലു പെണ്ണുങ്ങള്‍ മല്‍സരവിഭാഗത്തിലുണ്ടായിരുന്നു. മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു സിനിമകളും സംവിധാനം ചെയ്‌തത്‌ സ്‌ത്രീകളായിരുന്നു. അന്ന്‌ കേരളകൗമുദി നല്‍കിയ തലക്കെട്ട്‌ 'സുവര്‍ണചകോരം രണ്ടു പെണ്ണുങ്ങള്‍ക്ക്‌' എന്നായിരുന്നു. പിറ്റേന്ന്‌ അതിനെതിരെ അവിടെ ചില അടൂര്‍ ആരാധകരുയര്‍ത്തിയ വിമര്‍ശനം മനസ്സില്‍ വച്ചാണ്‌ ഞാനതു പറഞ്ഞത്‌.
  കേരളകൗമുദിക്കു മാത്രമല്ല, പലയിടത്തുമുണ്ട്‌ ഈ പ്രശ്‌നം. സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു ലേഖനമെഴുതി ഞാന്‍ മലയാളത്തിലെ ഒരു പ്രമുഖ വാരികയ്‌ക്ക്‌ അയച്ചിരുന്നു. ലേഖനം കണ്ടതേ പത്രാധിപര്‍ പറഞ്ഞു ഇതു വേണ്ടെന്ന്‌. കാരണം 'ഗോപാലകൃഷ്‌ണന്‍ പരിഭവത്തിന്റെ ആളാണ്‌, അദ്ദേഹത്തിന്റെ സിനിമയ്‌ക്കെതിരെ താന്‍ ലേഖനമെഴുതിപ്പിച്ചുവെന്നായിരിക്കും പിന്നീടു പരാതി ഉണ്ടാകുക, വെറുതേ എന്തിന്‌ അടൂരിനെ ശത്രുവാക്കണം' എന്നാണ്‌ ആ പത്രാധിപര്‍ പറഞ്ഞത്‌. മാത്രമല്ല, അടൂര്‍ സിനിമാ സംവിധാനം നിര്‍ത്തേണ്ട സമയമായെന്നാണ്‌ തനിക്കു തോന്നുന്നതെന്നും വ്യക്തിപരമായി എന്നോടുള്ള അടുപ്പം മുന്‍നിര്‍ത്തി അദ്ദേഹം പറയുകയും ചെയ്‌തു.

  ReplyDelete
 26. http://www.orkut.com/Main#CommMsgs.aspx?cmm=91342707&tid=5366796768912725446&start=1

  ReplyDelete
 27. i also have heard opinions(dont know the authenticity) similar to Rajesh's comment. What I heard is that there are lot of Adoor patrnozier's in all levels including top circles not to mention that he makes films for westerners more than for keralites. Also that the groupism and ego is more dominant among intellectuals than others. Earlier there used to have virtually opposing camps for Adoor and Aravindan, now it seems TV chandran and Adoor. I personally felt Addor's comment on M.G Sasi(former associate of TV Chandran) in a television interview as arrogant.

  ReplyDelete
 28. അടൂരിനെ പോലെ ഉള്ള സംവിധായകര്‍ സൃഷ്‌ടിച്ച സിനിമ സംസ്കാരം ഇന്ന് പല പുതു മുഖ സംവിധായകരെയും വഴി തെറ്റിക്കുന്നുണ്ട്‌ !!!! അടൂരിനെ പേടിച്ചു അവാര്‍ഡുകള്‍ വാരി കോരി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരും detailing -ഇല്‍ കുറെ ശ്രദ്ധിച്ചു, വളരെ slow ആയി (ഒരു കഥകളി സീന്‍ കൂടെ ഉണ്ടെങ്കില്‍ ഉഗ്രന്‍) പടം എടുത്താല്‍ അവാര്‍ഡ്‌ ഉറപ്പാണ് എന്ന തെറ്റായ ഒരു സന്ദേശം ആണ് നല്‍കുന്നത് . അടുത്ത് ഇറങ്ങിയ മിഴികള്‍ സാക്ഷി എന്ന ചിത്രം കണ്ടാല്‍ തന്നെ ഇത് മനസ്സിലാവും !!!!

  ReplyDelete
 29. ഹരീ,
  രാജസേനന്‍ പടത്തെപ്പറ്റി ഒന്നും പരഞ്ഞു കണ്ടില്ലല്ലോ. എന്റെ അഭിപ്രായം ദാ, ഇവിടുണ്ട്‌.
  http://www.keralawatch.com/election2009/?p=10748

  ReplyDelete
 30. അപ്പോള്‍ ടി.വി ചന്ദ്രന്‍ പറഞ്ഞതൊക്കെ ശരിയാണു അല്ലേ..

  ReplyDelete