
വാര്‍ത്ത | |
• മലയാള മനോരമ
• The Hindu
അവാര്‍ഡുകള്‍, വിശേഷങ്ങള്‍ | |

• ഒരുപെണ്ണും രണ്ടാണും (സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്)
സംവിധായകന്
• അടൂര്‍ ഗോപാലകൃഷ്ണന് (ചിത്രം: ഒരു പെണ്ണും രണ്ടാണും)
‘നാലു പെണ്ണുങ്ങള്’ എന്ന മുന്ചിത്രത്തിനു സമാനമായ ആഖ്യാനശൈലിയെന്ന് പറയപ്പെടുന്നു. അതിനില്ലാത്ത മികവ് (കഴിഞ്ഞ അവാര്‍ഡ് കമ്മറ്റി കാണാതെ പോയത്) ഇതിന്? കാണാത്തതിനാല്‍ കൂടുതല്‍ അഭിപ്രായങ്ങളില്ല.
കഥാകൃത്ത്
• ആര്യാടന് ഷൌക്കത്ത് (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)
തിരക്കഥാകൃത്ത്
• അടൂര്‍ ഗോപാലകൃഷ്ണന് (ചിത്രം: ഒരു പെണ്ണും രണ്ടാണും)
‘നാലു പെണ്ണുങ്ങളു’ടെ ശൈലിയില്‍ നിന്നും വലിയ വ്യത്യാസം ഈ സിനിമയില്‍ പ്രതീക്ഷിക്കുന്നില്ല. ‘നാലു പെണ്ണുങ്ങളി’റങ്ങിയ വര്‍ഷം മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയത് സത്യന് അന്തിക്കാടിന്റെ ‘വിനോദയാത്ര’യാണെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. പ്രമേയത്തിലും അവതരണത്തിലും പുതുമയുള്ള തിരക്കഥകള്‍ ചിലതെങ്കിലും 2008-ല്‍ ഉണ്ടായിട്ടുണ്ട്. അവയെയൊന്നും പരിഗണിക്കാതെ ഇതിന് അവാര്‍ഡ് നല്കുമ്പോള്, അന്നോ ഇന്നോ അവാര്‍ഡ് കമ്മറ്റിക്കു പിഴച്ചുവെന്നു മാത്രം ചോദ്യം!
നടന്
• ലാല്‍ (ചിത്രം: തലപ്പാവ്)
അര്‍ഹിക്കുന്ന അംഗീകാരം.
നടി
• പ്രിയങ്ക നായര്‍ (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)
കണ്ടില്ലെങ്കിലും നന്നാവുമെന്നു തന്നെ കരുതുന്നു. ‘വെയില്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനേത്രിയെന്ന നിലയില്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക.
നവാഗത സംവിധായകന്
• മധുപാല്‍ (ചിത്രം: തലപ്പാവ്)
മധുപാലിനോളം അര്‍ഹതയുള്ള മറ്റൊരു നവാഗതസംവിധായകന് രണ്ടായിരത്തിയെട്ടില്‍ ഇല്ല തന്നെ.
ഹാസ്യനടന്
• മാമുക്കോയ (ചിത്രം: ഇന്നത്തെ ചിന്താവിഷയം)
മലയാള സിനിമയില്‍ ഇന്നുള്ള ഹാസ്യതാരങ്ങളില്‍, തനിക്കു കിട്ടുന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, ‘ഓവറാ’ക്കാതെ അഭിനയിക്കുന്ന അപൂര്‍വ്വം ഹാസ്യനടന്മാരില് ഒരാള്‍. ഒന്നിലധികം സിനിമകളില്‍ ശ്രദ്ധേയമായ ഹാസ്യാഭിനയം കാഴ്ചവെച്ച അനൂപ് ചന്ദ്രനെക്കൂടി പരിഗണിക്കാമായിരുന്നു.
ബാലതാരം
• നിവേദിത തോമസ് (ചിത്രം: വെറുതേ ഒരു ഭാര്യ)
കുട്ടി പ്ലസ് ടൂവിനാണെങ്കിലും നാവ് എം.എ.ക്കാണെന്ന് പറയിപ്പിക്കാത്ത അഭിനയം. സംവിധായകന് അക്കു അക്ബറിനും രചയിതാവ് കെ. ഗിരീഷ് കുമാറിനും അഭിമാനിക്കുവാന് വകയുണ്ട്.
രണ്ടാമത്തെ സിനിമ
• ഭൂമിമലയാളം (സംവിധാനം: ടി.വി. ചന്ദ്രന്)
വീതം വെപ്പിലെ ഒരു വിഹിതം അങ്ങോട്ടും പോയി, അത്ര മാത്രം!
രണ്ടാമത്തെ നടന്
• അനൂപ് മേനോന് (ചിത്രം: തിരക്കഥ)
‘ഗുല്‍മോഹറി’ല്‍ രഞ്ജിത്ത്, ഒന്നിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍; ഇവരെക്കാളൊക്കെ മികവ് ‘തിരക്കഥ’യിലെ അനൂപ് മേനോനുണ്ടായിരുന്നു എന്നു കരുതുന്നില്ല.
രണ്ടാമത്തെ നടി
• പ്രവീണ (ചിത്രം: ഒരു പെണ്ണും രണ്ടാണും)
നടിമാരുടെ രണ്ട് ചിത്രവും വെളിച്ചം കണ്ടിട്ടില്ല. അതിനാല്‍ പ്രവീണയുടെ ‘ഒന്നാം നടി താനെ’ന്ന വാദത്തിന് തത്കാലം മറുപടിയില്ല.
പ്രത്യേക പുരസ്കാരം
• ബയോസ്കോപ്പ് (സംവിധാനം: മധുസൂദനന്)
ഇങ്ങിനെയൊരു ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കേട്ടു. ഇറങ്ങുമോയെന്തോ!
കലാമൂല്യമുള്ള ജനപ്രിയ ചിത്രം
• ഇന്നത്തെ ചിന്താവിഷയം (സംവിധാനം: സത്യന് അന്തിക്കാട്)
ഹ ഹ ഹ.. മറ്റൊരു വീതംവെയ്പ്പ്. ഈ കലാമൂല്യം എങ്ങിനെയാണോ അളക്കുക! ഈ സിനിമയിലുമധികം ജനപ്രീതി നേടിയ ഒന്നു രണ്ടു നല്ല ചിത്രങ്ങളെങ്കിലും ഉണ്ടായിരുന്നില്ലേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം!
ഛായാഗ്രഹണം
• എം.ജെ. രാധാകൃഷ്ണന് (ചിത്രം: ബയോസ്കോപ്പ്)
‘അടയാള’ങ്ങളുടെ, ‘തിരക്കഥ’യുടെ നിലവാരത്തിലുള്ള ഛായാഗ്രഹണത്തിനാണ് ഈ അവാര്‍ഡെങ്കില്‍, ഛായാഗ്രഹണത്തില്‍ അവയിലും മികവു പുലര്‍ത്തിയ ഒരുപിടി ചിത്രങ്ങള്‍ കഴിഞ്ഞ കൊല്ലം ഇറങ്ങിയിരുന്നു. ‘തലപ്പാവി’നു ക്യാമറ ചലിപ്പിച്ച അഴകപ്പന്‍, ‘കല്‍ക്കട്ട ന്യൂസി’ന്റെ ഛായാഗ്രാഹകന്‍ എസ്. കുമാര്‍ തുടങ്ങിയവരുടെ ശ്രമങ്ങള്‍ ജൂറി കണ്ടിരുന്നില്ലേ?
ചിത്രസംയോജനം
• ബീന പോള്‍ (ചിത്രം: ബയോസ്കോപ്പ്)
കഴിഞ്ഞവര്‍ഷം ആകെ ചിത്രസംയോജനം ചെയ്തത് (അറിവില്‍) ഈ ചിത്രം. അതിനവാര്ഡും!
പാശ്ചാത്തല സംഗീതം
• ചന്ദ്രന് വെയ്യാട്ടുന്മേല് (ചിത്രം: ബയോസ്കോപ്പ്)
കേള്‍ക്കാത്തൊരു പേര്! കൊള്ളാമോ ആവോ!
സംഗീതസംവിധാനം
• എം. ജയചന്ദ്രന് (ചിത്രം: മാടമ്പി)
തുടര്‍ച്ചയായ രണ്ടാം വര്‍ഷം. ദേബ് നാഥ് മിശ്രയുടെ ‘കല്‍ക്കട്ട ന്യൂസി’ലെ ഗാനങ്ങള്‍, ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതസംവിധാനത്തിലുള്ള ‘മൈ മദേഴ്സ് ലാപ്ടോപ്പി’ലെ ഗാനങ്ങള്‍, ജോണ്സണ് സംഗീതം നല്‍കിയിരിക്കുന്ന ‘ഗുല്‍മോഹറി’ലെ ഗാനങ്ങള്‍, വി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിലുള്ള ‘മിഴികള്‍ സാക്ഷി’യിലെ ഗാനങ്ങള്‍, ശരത്തിന്റെ ‘തിരക്കഥ’യിലെ ഗാനങ്ങള്‍; ഇങ്ങിനെ നല്ല ഗാനങ്ങളുടെ നീണ്ട നിരതന്നെയുള്ളപ്പോള് “കല്യാണക്കച്ചേരി പാടാമെടീ...”, “അമ്മമഴക്കാറിനു കണ്‍നിറഞ്ഞു...” ഈ ഗാനങ്ങളൊക്കെയോ മികച്ചത്?
ഗാനരചയിതാവ്
• ഒ.എന്‍.വി. കുറുപ്പ് (ചിത്രം: ഗുല്‍മോഹര്‍, ഗാനം: “ഒരുനാള്‍ ശുഭരാത്രി...”)
മത്സരമില്ലാത്ത ഒരു വിഭാഗം. ചേര്‍ത്തുവെയ്ക്കാവുന്നത് ഒ.എന്‍.വി-യുടെ തന്നെ ‘മിഴികള്‍ സാക്ഷി’യിലെ ഗാനങ്ങള്‍.
ഗായകന്
• ശങ്കര്‍ മഹാദേവന് (ചിത്രം: മാടമ്പി, ഗാനം: “കല്യാണക്കച്ചേരി പാടാമെടീ...”)
ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുന്ന രസത്തിനപ്പുറം എന്തു മികവാണിതിന്?
ഗായിക
• മഞ്ജരി (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം, ഗാനം: “മുള്ളുള്ള മുരിക്കിന്മേല്...”)
പ്രസ്തുത ഗാനം പൂര്‍ണരൂപത്തില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. മഞ്ജരിയുടെ തന്നെ “മഞ്ഞുനീരില്‍ ചെന്തീക്കനല്‍...” (ചിത്രം: തിരക്കഥ) എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. മഞ്ജരി അര്‍ഹിക്കുന്നതു തന്നെ ഈ അവാര്‍ഡ്.
കലാസംവിധാനം
• മനു ജഗത് (ചിത്രം: കല്‍ക്കട്ട ന്യൂസ്)
കുറ്റം പറയുവാനില്ലാത്ത മറ്റൊരു അവാര്‍ഡ്.
ശബ്ദലേഖനം
• ടി. കൃഷ്ണനുണ്ണി, ഹരികുമാര്‍ (ചിത്രം: ഒരു പെണ്ണും രണ്ടാണും)
മേക്കപ്പ്
• രഞ്ജിത്ത് അമ്പാടി (ചിത്രം: തിരക്കഥ)
കൃത്രിമത്വം തോന്നാത്ത രീതിയില്‍ പ്രിയമണിയെ അവസാനരംഗങ്ങള്ക്കായി ഒരുക്കിയ രഞ്ജിത്ത് തീര്‍ച്ചയായും ഈ അംഗീകരം അര്‍ഹിക്കുന്നു.
വസ്ത്രാലങ്കാരം
• കുമാര്‍ എടപ്പാള്‍ (ചിത്രം: വിലാപങ്ങള്‍ക്കപ്പുറം)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്
• ശ്രീജ (ചിത്രം: മിന്നാമിന്നിക്കൂട്ടം)
നൃത്തം
• ബൃന്ദ വിനോദ് (ചിത്രം: കല്‍ക്കട്ട ന്യൂസ്)
തുടര്‍ച്ചയായി രണ്ടാമതും! നൃത്തത്തിനു പ്രാധാന്യമില്ലാത്ത, നൃത്തമെന്ന പേരില്‍ കൂട്ടാവുന്ന ഒന്നും കാണുവാനില്ലാത്ത ഒരു ചിത്രത്തിനു തന്നെ ഈ കൊല്ലവും!
പ്രൊസസിംഗ് സ്റ്റുഡിയോ
• ചിത്രാഞ്ജലി (ചിത്രം: ബയോസ്കോപ്പ്)
ജൂറി | |
• അധ്യക്ഷന്‍ - ഗിരീഷ് കാസറവള്ളി
• അംഗങ്ങള്‍ - പ്രിയനന്ദനന്, സണ്ണി ജോസഫ്, റോഷന് ആന്‍ഡ്രൂസ്, വി.ടി. മുരളി, ബി.എം. സുഹറ, ഒ.വി. ഉഷ
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍
രചനാവിഭാഗം
• അധ്യക്ഷന്‍ - വിജയകൃഷ്ണന്
• അംഗങ്ങള്‍ - ഡോ. സുജ സൂസന് ജോര്‍ജ്ജ്, എന്‍.പി. സജീഷ്
• മെംബര്‍ സെക്രട്ടറി - ഡോ. കെ.എസ്. ശ്രീകുമാര്‍
ഒന്നുമില്ലെങ്കിലും അംഗങ്ങളില്‍ ചിലരുടെ പേരുകളെങ്കിലും പരിചിതമായി തോന്നുന്നു. 2007-ലെ അവാര്‍ഡുകളെ അപേക്ഷിച്ച്, തെറ്റുപറയുവാനില്ലാത്ത തീരുമാനങ്ങളാണ് അധികവും ഉണ്ടായിരിക്കുന്നത്. മികച്ച രണ്ടാമത്തെ നടന്, നടി എന്നീ അവാര്‍ഡുകള്‍ ഉണ്ടാവില്ല; പകരം സഹനടന്‍, സഹനടി എന്നിവയാവും ഉണ്ടാവുക എന്ന് കഴിഞ്ഞകൊല്ലം പറഞ്ഞിരുന്നുവെങ്കിലും അത് പ്രാവര്ത്തികമാക്കപ്പെട്ടില്ല. മലയാള സിനിമയ്ക്ക് അതിന്റെ തനിമ നഷ്ടപ്പെട്ടുവെന്നും, അന്യഭാഷാചിത്രങ്ങളുടെ അനുകരണങ്ങളാണ് അധികവും ഉണ്ടാവുന്നതെന്നും ജൂറി തിരിച്ചറിഞ്ഞിരിക്കുന്നു! അവാര്‍ഡിനു പരിഗണിച്ച ചിത്രങ്ങള്‍, കലാകാരന്മാര് എന്നിവരുടെ വിവരങ്ങളും; എന്തുകൊണ്ട് അവാര്‍ഡിന് ജേതാക്കള്‍ അര്‍ഹരായി, അല്ലെങ്കില്‍ മറ്റു ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് അര്‍ഹമായില്ല എന്നതൊക്കെ വിശദമായി ചലച്ചിത്ര അക്കാദമി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. (പക്ഷെ, അവിടെ അവാര്‍ഡ് പ്രഖ്യാപനം പോലുമില്ല!)
Description: Kerala State Film Awards 2008 News and Comments. Best Film - Oru Pennum Randanum by Adoor Gopalakrishnan. Best Director - Adoor Gopalakrishnan for Oru Pennum Randanum. Best Male Actor - Lal for his performance in Thalappavu. Best Female Actor - Priyanka for her performance in Vilapangalkappuram. Best Comedian - Mamukkoya for his performance in Innathe Chinthavishayam. Best Child Actor - Niveditha Thomas for her performance in Veruthe Oru Bharya. An analysis in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog.
Picture Curtsey: The Hindu, OneIndia.com, IndiaGlitz, My-Kerala.com, Window2India.com
--
രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഅവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍.
--
ഹരിയുടെ വിലയിരുത്തലുകളോട് എനിക്കും ഏതാണ്ടൊക്കെ യോജിപ്പാണുള്ളത്. ഓരോ അവാര്‍ഡിനെപ്പറ്റിയും ജൂറിയുടെ വിലയിരുത്തലുകള്‍ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത ഹാന്‍ഡ് ഔട്ടില്‍ ഉണ്ടായിരുന്നു. ഹരി സംശയം പ്രകടിപ്പിച്ച അവാര്‍ഡുകളുടെ കമന്റുകള്‍ താഴെക്കൊടുക്കുന്നു.
ReplyDeleteതിരക്കഥ: ആഖ്യാനത്തിലെ മിതത്വംകൊണ്ട് കരുത്താര്‍ജിച്ച തിരക്കഥ
രണ്ടാമത്തെ ചിത്രം: സ്ത്രീ അഭിമുഖീകരിക്കുന്ന വിഹ്വലതകളുടെയും യാഥാര്‍ഥ്യങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരം
രണ്ടാമത്തെ നടന്: ഒരു സിനിമാനടന്റെ ഉയര്‍ച്ചകളും താഴ്ച്ചകളും സംഘര്‍ഷങ്ങളും നന്നായി അവതരിപ്പിച്ചതിന്.
കലാമൂല്യവും ജനപ്രിയതയും: മാനുഷികമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആര്‍ജവത്തോടെയുള്ള ആവിഷ്കാരം.
ഛായാഗ്രഹണം: മികച്ച പ്രകാശവിന്യാസത്തിലൂടെയും മികച്ച ദൃശ്യസംയോജനത്തിലൂടെയും ഒരു പ്രത്യേക കാലഘട്ടത്തെ അനുഭവവേദ്യമാക്കുന്നു
സംഗീതസംവിധാനം: കഥാസന്ദര്‍ഭത്തിനു പിന്‍ബലം നല്കുന്ന ഈണങ്ങള്‍ നല്‍കിയതിന്
പിന്നണിഗായകന്‍: കല്യാണക്കച്ചേരി എന്ന ഗാനം മനോഹരമായി പാടിയതിന്
കോറിയോഗ്രാഫി: കലാചാരുതയോടെ നൃത്തരംഗങ്ങള്‍ ഒരുക്കിയതിന്
ഇനി ഇതില്‍ക്കൂടുതല്‍ ഒന്നും പറയാതിരിക്കുകയല്ലേ ഭേദം?
മറ്റൊന്ന് ഈ വര്‍ഷം മുതല്‍ മികച്ച ക്ളാസിക്കല്‍ സിംഗറിന്, അതായത് സിനിമയില്‍ ശാസ്ത്രീയസംഗീതപ്രധാനമായ ഗാനം ആലപിക്കുന്നയാള്ക്ക്, അവാര്‍ഡു നല്കാന് തീരുമാനമുണ്ടായിരുന്നു. പക്ഷെ, അതിനു പറ്റിയ വ്യക്തി മല്സരത്തിനുണ്ടായിരുന്നില്ലത്രെ.
ഇവിടെ ഒരു സംശയമുയരുന്നു. ക്ലാസിക്കല്‍ സിംഗര്‍ ഉണ്ടായിരുന്നെങ്കില്‍തന്നെ, ആ പാട്ടില്‍ സംഗതിയും ശ്രുതിയുമൊക്കെ കൃത്യസ്ഥലത്തുണ്ടോ എന്നു കണ്ടെത്താന്‍ യോഗ്യതയുള്ള സംഗീതത്തെപ്പറ്റി ശാസ്ത്രീയമായ അറിവുള്ള ആരെങ്കിലും ജൂറിയിലുണ്ടായിരുന്നോ? സംഗീതത്തെപ്പറ്റി അറിവില്ലാത്തവരാണ് ഗായകനെയും ഗായികയേയും സംഗീതസംവിധായകനെയുമെല്ലാം നിശ്ചയിച്ചത്.....
മാഷേ...മികച്ച നടിയും അര്‍ഹിക്കുന്നതു തന്നെ.
ReplyDeleteപിന്നെ ഷൌക്കത്തിനു കിട്ടിയ അവാര്‍ഡ് വിട്ടുപോയതാണോ?
വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിനു ഇത്രമാത്രം നല്കി ഒതുക്കിയത് എന്തായാലും നന്നായി. ടി വി ചന്ദ്രന്റെ തിരക്കഥയും സംവിധാനവും അത്ര ഗംഭീരമായിരുന്നില്ല. ഭൂമിമലയാളം കാണാന്‍ കഴിഞ്ഞില്ല അതുകൊണ്ട് ഒരു താരതമ്യത്തിന് ഞാന്‍ ആളല്ല.
ശരിക്കും കണ്ണുതള്ളിപ്പോയത് “കലാമൂല്യമുള്ള ജനപ്രിയ ചിത്രം”,“ഗായകന്” എന്നിവ കണ്ടപ്പോഴാണ്. പിന്നെ “സംഗീതസംവിധാനം”, “ഛായാഗ്രഹണം”, “ഹാസ്യനടന്” എന്നിവയും ലേശം കല്ലുകടിയായി. എന്നാലും ആദ്യം പറഞ്ഞത് രണ്ടും കുറേ കൂടിപ്പോയി.
എന്തായാലും വിലാപങ്ങള്‍ക്കപ്പുറം അടുത്തയാഴ്ച തീയറ്ററില്‍ എത്തും അപ്പോള്‍ കണ്ട് വിലയിരിത്തൂ. ഒരു പെണ്ണും രണ്ട് ആണും താമസിയാതെ നമ്മളെ ഒക്കെ കാണിക്കാം എന്നാ അടൂര്‍ ഇന്നലെ പറഞ്ഞത്. അപ്പോ അതും കാണാം. കൂടുതല്‍ വിഴുപ്പലക്കല്‍ അതിനു ശേഷം ആവാം :)
ഒന്നിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍; ഇവരെക്കാളൊക്കെ മികവ് ‘തിരക്കഥ’യിലെ അനൂപ് ചന്ദ്രനുണ്ടായിരുന്നു എന്നു കരുതുന്നില്ല.
ReplyDeleteDid you mean Akashagopram and pakal nakshatrangal ? or was it madambi and 20-20 ?
• ഇന്നത്തെ ചിന്താവിഷയം (സംവിധാനം: സത്യന് അന്തിക്കാട്)
ReplyDeleteഹ ഹ ഹ.. മറ്റൊരു വീതംവെയ്പ്പ്. ഈ കലാമൂല്യം എങ്ങിനെയാണോ അളക്കുക! ഈ സിനിമയിലുമധികം ജനപ്രീതി നേടിയ ഒന്നു രണ്ടു നല്ല ചിത്രങ്ങളെങ്കിലും ഉണ്ടായിരുന്നില്ലേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം!-
അവാര്‍ഡ് കമ്മറ്റിയുടെ അവാര്‍ഡിന് അര്‍ഹമായ കോമഡി.
ശങ്കര്‍ മഹാദേവന് (ചിത്രം: മാടമ്പി, ഗാനം: “കല്യാണക്കച്ചേരി പാടാമെടീ...”)
ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുന്ന രസത്തിനപ്പുറം എന്തു മികവാണിതിന്? -
കേള്‍ക്കാന്‍ കുറച്ചു സിമ്പിള്‍ ആണെങ്ങിലും പാടുവാന്‍ അത്ര എളുപ്പമല്ലാത്ത ഗാനം. I think he deserve that award.
• രഞ്ജിത്ത് അമ്പാടി (ചിത്രം: തിരക്കഥ)
കൃത്രിമത്വം തോന്നാത്ത രീതിയില്‍ പ്രിയമണിയെ അവസാനരംഗങ്ങള്ക്കായി ഒരുക്കിയ രഞ്ജിത്ത് തീര്‍ച്ചയായും ഈ അംഗീകരം അര്‍ഹിക്കുന്നു.
എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത ഹരിയുടെ അഭിപ്രായം. പ്രിയാമണിയുടെ make up artificial ആയാണ് തോന്നിയത്. ആ ചിത്രത്തിന്റെ ന്യുനതയും അതായിരുന്നു. തലപാവിന്റെ make up man-നു കൊടുക്കാമായിരുന്നു
@ ടി.സി.രാജേഷ്,
ReplyDelete:-) നന്ദി. പക്ഷെ, തോല്‍വിയുടെ കാരണം ‘ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ലംഘന’മാണെന്നും അതെന്താണെന്ന് പുറത്ത് ചര്‍ച്ചചെയ്യേണ്ടതില്ലെന്നും പറഞ്ഞതുപോലെയായല്ലോ വിശദീകരണങ്ങളില്‍ പലതും! പല ചിത്രങ്ങളും കണ്ടിട്ടില്ലാത്തതിനാല്‍ കൂടൂതല്‍ വിലയിരുത്തലുകള്ക്കിടമില്ല. പത്രലേഖകര്‍ക്ക് ഇവയുടെ പ്രദര്‍ശനവും ഉണ്ടോ?
രണ്ടാമത്തെ ചിത്രം: ഇത് സംവിധായകന് എഴുതിക്കൊടുത്ത നോട്ടാണോ?
രണ്ടാമത്തെ നടന്: :-) രഞ്ജിത്ത്, മോഹന്‍ലാല്‍ എന്നിവരുടെ കഥാപാത്രങ്ങളേക്കാള്‍ പ്രയാസകരമായിരുന്നുവോ നടന്റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുക? (മോഹന്‍ലാലായിരുന്നു അനൂപിന്റെ സ്ഥാനത്തെങ്കില്‍?)
സംഗീതസംവിധാനം: :-)
പിന്നണിഗായകന്‍: ശെടാ, മനോഹരമായി പാടാത്തവര്‍ക്ക് ഇതിനു മുന്‍പ് അവാര്‍ഡ് കൊടുത്തിട്ടുണ്ടോ?
കോറിയോഗ്രാഫി: ‘കല്‍ക്കട്ട ന്യൂസി’ല്‍ എവിടെയാണോ കലാചാരുതയുള്ള നൃത്തരംഗം?
ചിത്രസംയോജനം: അതിനെക്കുറിച്ച് എന്തായിരുന്നു പറഞ്ഞിരുന്നത്?
ക്ലാസിക്കല്‍ സിംഗര്‍: ‘സ്വര്‍ണം’ എന്ന ചിത്രത്തില്‍ ശങ്കരന് നമ്പൂതിരി ആലപിച്ച ഒരു ശാസ്ത്രീയ ഗാനം ഉണ്ടായിരുന്നു. (സാഹിത്യം പുതിയതാണ്...) “വിധിയില്‍ വെന്തുരുകും...” എന്നു തുടങ്ങുന്നു. ഒരുപക്ഷെ, മത്സരത്തിനു മറ്റ് ഗാനങ്ങള്‍ ഇല്ലാത്തതിനാലാവും.
@ കണ്ണന്...
തീര്‍ച്ചയായും. മികച്ച നടിയുടെ കാര്യത്തില്‍ നിര്‍ണയം ശരിയാകുവാനാണ് സാധ്യത. സിനിമകാണാതെ കഥയെക്കുറിച്ച് എന്തു പറയാന്‍! ‘വിലാപങ്ങള്‍ക്കപ്പുറം’ കാണുന്നുണ്ട്. അടൂരിന്റെ ചിത്രം അടുത്ത IFFK-യില്‍ വരുമായിരിക്കും. :-)
@ Aadityan,
ട്വന്റി 20 ഒഴിവാക്കാം. അതിലെ അഭിനയം മോശമായിരുന്നു എന്നു ഞാന്‍ കരുതുന്നു. (‘ആകാശഗോപുരം’ 2007-ലെ ചിത്രമാണ്.) പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി, മാടമ്പി, കുരുക്ഷേത്ര, ഇന്നത്തെ ചിന്താവിഷയം എന്നിവയാണ് മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍. ഇവയില്‍ ഒന്നിലും അദ്ദേഹം അഭിനയത്തിന്റെ കാര്യത്തില്‍ മോശമായില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. നന്ദി.
@ Shaju,
നന്ദി. പാടുവാനുള്ള ബുദ്ധിമുട്ടാണോ ഒരു നല്ല ഗാനത്തിന്റെ/ഗായകന്റെ മാനദണ്ഡം? അല്ലെങ്കില്‍ അതുമാത്രമാണോ? 2008-ലെ ഗാനങ്ങളെല്ലാം ഒരു സി.ഡി.-യില്‍ ഉണ്ടെന്നു കരുതുക. ഏതു ഗാനമാവും ആദ്യം കേള്‍ക്കുവാന്‍ താത്പര്യപ്പെടുക? വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവാം, എങ്കിലും “കല്യാണക്കച്ചേരി പാടാമെടീ...” കൂടുതല്‍ പേര് തിരഞ്ഞെടുക്കുമെന്നു കരുതുകവയ്യ. പ്രിയമണിയുടെ അവസാന ഭാഗങ്ങളിലെ പ്രകടനത്തെ പരിപോഷിപ്പിച്ചത് മേക്കപ്പിലെ മികവുകൂടിയായിരുന്നു. അതിനാല്‍ ആ അവാര്‍ഡ് അര്‍ഹമായി എന്നു തന്നെ കരുതുന്നു. ‘തലപ്പാവി’ലെ മേക്കപ്പും നന്നായിരുന്നു.
--
ചിത്രസംയോജനത്തെപ്പറ്റി ജൂറി: സിനിമയുടെ സങ്കീര്‍ണമായ ആഖ്യാനശൈലിക്ക് സഹായകരമായ രീതിയില്‍ ദൃശ്യങ്ങളെ സൂക്ഷ്മതയോടെ സംയോജിപ്പിച്ചിരിക്കുന്നു...... (ബീനാപോള്‍ ചലച്ചിത്ര അക്കാദമിയില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്ന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. മാത്രമല്ല, അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തിന് അവരും വന്നിരുന്നു.)
ReplyDeleteതലപ്പാവ് നല്ല ഒരു പടമാ.മധുപാല്‍ ആ അവാര്‍ഡിനു അര്‍ഹനാ.
ReplyDeleteബാക്കിയൊക്കെ...?
തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി ശ്രീമാന്‍ എം.ജെ.രാധാകൃഷണന്, മങ്കട രവി വര്‍മ്മ(7), സണ്ണിജോസഫ്(5), എന്നിവര്‍ക്കു തൊട്ടു പിന്നില്‍ മൂന്നാം സ്ഥാനത്തായി ലാന്റ്റു ചെയ്തിരിക്കുന്നു, സിനിമാട്ടോഗ്രഫിയിലെ ലിവിങ് ലെജന്റിനു അഭിവാദ്യങ്ങള്‍ !!!!
ReplyDeleteHi Haree,
ReplyDeleteBioscope seems to be an interesting film with good frames.
See http://www.madhusudhanan.com/Bioscope_minisite/14_background_notes1.html
Over and over again mediocrity is promoted because real worth isn't to be found.
ReplyDeleteAnother celebration in mediocrity
Do any one of you have any idea about the national awards..............i have not herad about that for a long time.............
ReplyDeleteഹരീ,
ReplyDeleteപശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡു വാങ്ങിയ ചന്ദ്രന് വയ്യാട്ടുമ്മേല് പുലിയാണു കേട്ടോ. കക്ഷി, വിദേശത്താണ്. തിയേറ്റര്‍ സംഗീതരംഗത്ത്.... ഇന്നത്തെ മെട്രോ മനോരമയില്‍ ഫീച്ചറുണ്ട്....
ഹരി,
ReplyDeleteമിഴികള്‍ സാക്ഷി എന്ന ചിത്രത്തില്‍ സുകുമാരി നല്ല അഭിനയം കാഴ്ച വെച്ചില്ലേ ? ആരും അതിനെ പറ്റി പറഞ്ഞു കണ്ടില്ല.
സജീഷ്
ബുദ്ധിമുട്ടുള്ള ഗാനം നന്നായി പാടുന്നയാല് നല്ല ഗായകനല്ല എന്ന് തോന്നുന്നില്ല. “കൂടുതല്‍ പേര്” തിരഞ്ഞെടുക്കാത്ത എത്ട്രയോ നല്ല ഗാനങ്ങള്‍ ഉണ്ട്.
ReplyDeleteMelody അല്ലാത്ത "അടിപൊളി" എന്ന് പരയപെടുന്ന ഗാനങ്ങളും അവാര്‍ഡിന് പരിഗണിക്കാം എന്ന് തെളിയിച്ച ഒരു നിര്‍ണയം കൂടിയായി ഈ പാട്ടിനുള്ള അവാര്‍ഡ്
പ്രിയാമണിയുടെ അഭിനയം make up ലെ ന്യുനതകള്‍ കുരച്ചതയാണ് എനിക്ക് തോന്നിയത്. Make up man നു കഴിവ് തെളിയിക്കാന്‍ പറ്റിയ അവസരം, ആയിരുന്നു അത്. പക്ഷെ കുളമാക്കി
ഗിരീഷ് കാസറവള്ളി എന്നൊക്കെ കേട്ടപ്പോലെ എനിക്ക് തോന്നിയിരുന്നു അടൂരിന്റെ ആരും കാണാത്ത (കേരളത്തില്‍ എങ്കിലും) പടങ്ങളൊക്കെ പൊങ്ങി വരും എന്ന്. ഇത്തവണത്തെ മിക്കവാറും അവാര്‍ഡുകള്‍ പ്രഹസനമായി തോന്നി.
ReplyDeleteമികച്ച ചിത്രം/സംവിധായകന് - അന്നും ഇന്നും എന്നും "കരണ്ട് കയറാത്ത ഓടിട്ട പുരയും" അവിടെ താമസിക്കുന്ന കഷ്ടി മേല്‍മുണ്ട് ധരിച്ച നാണം മറയുകുന്ന കഥാപാത്രങ്ങളെയും വച്ച് മാത്രം സിനിമ പിടിച്ച് നടക്കുന്ന ഇയാളെ സുഖിപ്പിച്ചത് പോരെ? ഒന്നോ രണ്ടോ ഒക്കെ കൊള്ളാമെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ അടൂരിന്റെ സിനിമകള്‍ കൊണ്ടു എനിക്ക് ആവര്‍ത്തന വിരസത മാത്രമാണ് തോന്നുന്നത്. എന്തെ ഇയാള്‍ക്ക് ഇപ്പോളത്തെ കേരളത്തിനെ കുറിച്ച ഒന്നും പറയാനില്ലേ? അതോ ഇപ്പോഴത്തെ കേരളത്തിന്റെ കഥ പറഞ്ഞാല്‍ സായിപ്പ് കാണാന്‍ വരില്ലേ?
ഹാസ്യ നടന് - ഇന്നത്തെ ചിന്താവിഷയം. അതില്‍ ഇദ്ദേഹം എന്ത് കോമഡി കാനിച്ചതാനാവോ ജൂറിയെ ഇത്ര ഇമ്പ്രസ്സ് ചെയ്യിപ്പിച്ചത്.
കലാമൂല്യമുള്ള ജനപ്രിയ ചിത്രം - ഇക്കൊല്ലത്തെ ഏറവും മികച്ച അക്രമം. ലാലേട്ടന് ഓടി നടന്നു ഉപദേശിച്ചതാണോ കലാമൂല്യം? സത്യന് അന്തിക്കാട് - മോഹന്‍ ലാല്‍ ടീമിന്റെ പഴയ ഹിറ്റുകളെ ഓര്‍ത്ത് തീയടരില്‍ ഇടിച്ച് കയറി ജനം മണ്ടനായതാണോ ജനപ്രിയത?
മികച്ച ഗായകന് - ശങ്കര്‍ മഹാദേവന്
കല്യാണ കച്ചേരി പാടമെടി. ഇതിനാണോ ഈ സമ്മാനം? ഇനി മേലാല്‍ ഇജ്ജാതി ഐടംസ് പാടതിരിക്കനാണോ ആവോ?
പിന്നെ ഹരീ, അനൂപ് ചന്ദ്രന് അല്ല അനൂപ് മേനോന് ആണ് നമ്മുടെ തിരക്കഥയിലെ കക്ഷി. എനിക്ക് ഇഷ്ടനെ ബോധിച്ചു, പ്രിത്യേകിച്ചു ക്ലൈമാക്സില്‍ ഹോസ്പിറ്റലില്‍ വരുമ്പോള്‍ ആരാധകരെ കൈ വീശി കാണിക്കുന്ന സീക്വന്സോക്കെ .
@ അരുണ്‍ കായംകുളം,
ReplyDeleteബാക്കിയിലും ചിലതൊക്കെ അര്‍ഹിക്കുന്നവര്‍ക്കു തന്നെ.
@ Paachu / പാച്ചു,
ഇത് ആക്കി പറഞ്ഞതാണോ, ആത്മാര്‍ത്ഥമായി പറഞ്ഞതാണോ? :-) ‘ബയോസ്കോപ്പ്’ കാണാത്തതിനാല്‍ കൂടുതലൊന്നും പറയുന്നില്ല.
@ Shahul Ameen,
May be. But I am not sure about the choreography skills; his other films are not very impressive. Let it be out, then we can analyse. Thank you for the link.
@ റോബി,
Not very clear!
@ rakesh,
Upto 2007 National Awards are announced. 'Pulijanmam' one the award for best feature film in 2007. More here. Incidently the director of that film (Priyanandanan) is a Jury member now.
@ ടി.സി.രാജേഷ്,
ഏതായാലും ചിത്രമിറങ്ങട്ടെ. എന്നിട്ടു പറയാം ബാക്കി. :-)
@ Sajeesh,
ശരിയാണ്. സുകുമാരിയെ പരിഗണിച്ചു കാണുമെന്നു കരുതാം.
@ Shaju,
തീര്‍ച്ചയായും. കൂടുതല്‍ പേര് തിരഞ്ഞെടുക്കുന്നത് നല്ലതിന്റെ മാനദണ്ഡമാണ് എന്നു പറഞ്ഞില്ല. പക്ഷെ ആരും തിരഞ്ഞെടുക്കാത്തത്, ‘ആദ്യമൊന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന രസ’ത്തിനപ്പുറം ഒന്നുമില്ലാത്തതു കൊണ്ടാണ് എന്നതാണ് എന്റെ പോയിന്റ്. :-) വേഗത്തിലുള്ള പാട്ടായതുകൊണ്ട് അവാര്‍ഡ് നല്‍കരുത് എന്ന കാഴ്ചപ്പാടും എനിക്കില്ല. അങ്ങിനെയൊരു തെളിവു നല്കുവാനായി ആ ഗാനത്തിന് അവാര്‍ഡ് നല്‍കേണ്ടിയിരുന്നില്ല. (എം. ജയചന്ദ്രന് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നല്കണമെങ്കില് ഒരു പാട്ടിനും നല്‍കണമല്ലോ... അതുകൊണ്ട് നല്കി എന്നു മാത്രമേ കരുതുവാന്‍ കഴിയൂ...)
@ Eccentric,
:-) സമാന്തര സിനിമ എന്നതിനെക്കുറിച്ച് അവരുടെ സങ്കല്പങ്ങള് മാറുന്നില്ലായിരിക്കാം. കറണ്ടു കയറാത്ത, ഓടിട്ട നിശബ്ദമായ ചുറ്റുപാടുകളുള്ള സിനിമകള്‍, അന്നത്തെ കാലത്തിന്റെ നേര് ചിത്രമായിരുന്നു. ഇന്നും ആ കാലത്തെ കഥകള്‍ മാത്രമേ എടുക്കുന്നുള്ളൂ എന്നത് അടൂരിന്റെ താത്പര്യങ്ങളുടെ പ്രശ്നമാവും. ടി.വി. ചന്ദ്രനും മറ്റും എടുക്കുന്നത് ഈ കാലത്തെ പ്രമേയങ്ങള്‍ തന്നെ. പക്ഷെ ആവര്‍ത്തനങ്ങള്‍, മാറാത്ത ശൈലി ഒക്കെയാണ് പ്രശ്നം.
മികച്ച രണ്ടാമത്തെ നടന്, അനൂപ് മേനോന് എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. (മറ്റെവിടെയെങ്കിലുമാണോ തെറ്റ്?) ഹാസ്യ നടനായി പരിഗണിക്കണമെന്നു പറഞ്ഞത് അനൂപ് ചന്ദ്രനെ തന്നെയാണ്. ‘ക്ലാസ്മേറ്റി’ലെ കാവി ജൂബയിട്ടു നടക്കുന്ന കഥാപാത്രം, ‘രസതന്ത്ര’ത്തിലെ വീഡിയോ കടക്കാരന്; ഓര്‍ക്കുന്നോ?
--
"
ReplyDeleteരണ്ടാമത്തെ നടന്
• അനൂപ് മേനോന് (ചിത്രം: തിരക്കഥ)
‘ഗുല്‍മോഹറി’ല്‍ രഞ്ജിത്ത്, ഒന്നിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാല്‍; ഇവരെക്കാളൊക്കെ മികവ് ‘തിരക്കഥ’യിലെ അനൂപ് ചന്ദ്രനുണ്ടായിരുന്നു എന്നു കരുതുന്നില്ല."
ee typo aanu uddesichath mashe...thirakkadhayil matte kakshi undayirunnilla ennanu ente orma
Haree, adoorinte thaalparyangalude prasnamennathil kavinju enne pole ulla oru prekshakan athine vilayiruthuka adoor enna businessmante kazhivaayo, adoorinte range ithrellu enno okke aavum!!!!
ReplyDeleteഅടുത്ത വര്‍ഷം മുതല്‍ ഈ അവാര്‍ഡ് ഒന്നും കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്... "കല്യാണ കച്ചേരി" ഒക്കെ മികച്ച ഗാനം എന്ന് പറയുവാണേല്‍ ഇവരൊക്കെ ഇവിടം കൊണ്ടാ പാട്ട് കേള്കുന്നത്!
ReplyDelete