‘ഗജിനി’യെന്ന
സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറങ്ങിയ ഈ ആമിര്‍ ഖാന് ചിത്രം. തമിഴില്‍ ‘ഗജിനി’ എഴുതി, സംവിധാനം ചെയ്ത എ.ആര്. മുരുകദാസ് തന്നെയാണ് ഹിന്ദി പതിപ്പിന്റെയും സംവിധാനം. ആമിര്‍ ഖാനോടൊപ്പം; അസിന്, ജിയ ഘാന്, പ്രദീപ് രാവന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കഥയും, കഥാപാത്രങ്ങളും | [ 6/10 ] |
|
‘ഗജിനി’യുടെ തമിഴ് പതിപ്പില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് എ.ആര്. മുരുകദാസ് ഹിന്ദിചിത്രം ഒരുക്കിയിരിക്കുന്നത്. അവസാനഭാഗങ്ങള്‍ കുറച്ചു കൂടി വിശ്വസിനീയമായി മാറ്റിയെഴുതിയിട്ടുണ്ടെന്നു മാത്രം. വളരെ അപൂര്‍വ്വമായി മാത്രമേ സിനിമയുടെ പേര് ഒരു വില്ലന്‍ കഥാപാത്രത്തിന്റേതാവാറുള്ളൂ. പേരിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഗജിനിയെന്ന വില്ലനെ സൃഷ്ടിക്കുവാന്‍ കഥാകൃത്തിന് ഇതില്‍ കഴിഞ്ഞിട്ടുമുണ്ട്. ആദ്യ ചിത്രത്തിന്റെ പരിചയത്തില്‍ നിന്നും കുറച്ചു കൂടി മുറുക്കവും, കെട്ടുറപ്പും കഥയ്ക്ക് നല്കാവുന്നതായിരുന്നു, എന്നാല്‍ അതുണ്ടായില്ല.
തമിഴ് ചിത്രം മുന്‍പ് കണ്ട ഒരാള്‍ക്ക് മറ്റൊരു അനുഭവമാകുവാന്‍ ചിത്രത്തിനു കഴിയുന്നില്ല. ചിത്രീകരണത്തിലോ, കഥാകഥനത്തിലോ വ്യത്യസ്തതയൊന്നും കൊണ്ടുവരുവാന്‍ സംവിധായകന് ശ്രമിച്ചിട്ടില്ല. വിജയിച്ച ചിത്രത്തിന്റെ അതേ ദൃശ്യവിന്യാസങ്ങളാണ് ചിത്രത്തില്‍ ഭൂരിഭാഗവും കാണുവാന്‍ കഴിയുന്നത്. മൂലകഥയില്‍ മാറ്റമില്ലാതെ; തിരക്കഥയും, ചിത്രീകരണവും വ്യത്യസ്തമാക്കുവാന്‍ സംവിധായകന് അവസരമുണ്ടായിരുന്നു. സംവിധാനം മോശമായി എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല; എന്നാല്‍, ഒരു കഥതന്നെ രണ്ടാമത് ചിത്രീകരിക്കുമ്പോള്‍ ലഭിക്കുന്ന സാധ്യതകള്‍ ചിത്രത്തിന് പ്രയോജനകരമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെന്നു മാത്രം. ചില ഭാഗങ്ങളിലെങ്കിലും ചിത്രം വല്ലാതെ ഇഴയുന്നതായും അനുഭവപ്പെട്ടു. ചുരുക്കത്തില്‍ തമിഴ് ചിത്രത്തിന്റെ, അതേ അച്ചിലിട്ടു വാര്‍ത്ത മറ്റൊരു ചിത്രം മാത്രമായി ഹിന്ദി ‘ഗജിനി’.
സൂര്യയോ, ആമിറോ മികച്ചു നില്‍ക്കുന്നത് എന്നൊരു ചോദ്യം ആരിലും ഉയരുന്നത് സ്വാഭാവികം മാത്രം. സഞ്ജയ് എന്ന കഥാപാത്രത്തിന്റെ വൈകാരിക വ്യതിയാനങ്ങള്‍ ആവശ്യത്തിനു നല്കുന്നതില് കൂടുതല്‍ മികച്ചു നില്‍ക്കുന്നത് സൂര്യയാണെന്നു പറയണം. താരതമ്യത്തിലല്ലാതെ, ആമിറിനെ ഒറ്റയ്ക്കെടുത്തു നോക്കിയാല്‍ മോശമായിട്ടുമില്ല. കല്പനയെന്ന കഥാപാത്രം അസിന് അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തമിഴ് ‘ഗജിനി’യില്‍ കണ്ട തമിഴ് പെണ്‍കുട്ടിയുടെ അതേ ശരീര ഭാഷ തന്നെയാണ് ഈ ചിത്രത്തിലെ മുംബൈകാരിക്കും എന്നത് ഒരു പോരായ്മയായി തോന്നി. തമിഴ് ’ഗജിനി‘യില്‍ നയന്‍താര അവതരിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാതങ്ങള്‍ പിന്നിലാക്കിയാണ് ജിയ ഖാന് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രം അര്‍ഹിക്കുന്ന ഗൌരവം നല്കുവാന് ജിയയ്ക്ക് കഴിഞ്ഞു. ഗജിനിയുടെ വേഷത്തിലെത്തുന്ന പ്രദീപ് രാവന്തും മോശമായില്ല. പോലീസ് ഓഫീസറായെത്തിയിരിക്കുന്ന റിയാസ് ഖാന് പതിവുപോലെ ബലം പിടിച്ച് ചിത്രത്തിലുണ്ട്.
സാങ്കേതിക മേഖലയില്‍ ഈ ചിത്രം, തമിഴ് പതിപ്പിലും മികവുപുലര്‍ത്തി. രവി കെ. ചന്ദ്രന്റെ ഛായാഗ്രഹണം, വിശേഷാല്‍ ഗാനരംഗങ്ങളില്‍, കൂടുതല്‍ മികച്ചു നില്ക്കുന്നു. ആന്റണി ഗോണ്‍സാല്‍വസിന്റെ എഡിറ്റിംഗ്, സുനില്‍ ബാബുവിന്റെ കലാസംവിധാനം എന്നിവയും ചിത്രത്തിന് മികവേകുന്നു.
പാട്ട്, നൃത്തം, ആക്ഷന്‍ | [ 3/5 ] |
|
ഹാരിസ് ജയരാജ് സംഗീതം നല്കിയ തമിഴ് ‘ഗജിനി’യിലെ ഗാനങ്ങളുടെയത്രയും ആകര്‍ഷണീയത പര്സൂണ് ജോഷി എഴുതി, എ.ആര്. റഹ്മാന് സംഗീതം നല്‍കിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് തോന്നിയില്ല. “സുട്രും വിഴി ചുടരേ...” പോലെയോ, “ഒരു മാലൈ ഇളവെയില് നേരം...” പോലെയോ മനസില്‍ തങ്ങി നില്ക്കുന്ന രീതിയിലേക്ക് ഒരു ഗാനവും എത്തിയതുമില്ല. നൃത്തരംഗങ്ങളുടെ കാര്യവും അപ്രകാരം തന്നെ. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ പീറ്റര്‍ ഹീന്‍സിന് (ആക്ഷന്‍ ഡയറക്ടര്‍) സാധിച്ചിരിക്കുന്നു.
ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയം മാത്രം മതി ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് താത്പര്യം തോന്നിക്കുവാന്‍. ചിത്രത്തെ കൂടുതല്‍ പേരിലെത്തിക്കുവാനായി തയ്യാറാക്കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റും മികച്ചു നില്ക്കുന്നു. ‘ഗജിനി’, ഒരു കമ്പ്യൂട്ടര്‍ ആക്ഷന്‍ ഗയിമായും ചിത്രത്തോടൊപ്പം പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ആമിര്‍ ഖാന്റെ രൂപഭാവങ്ങളും ചിത്രം കാണുവാന്‍ പ്രേക്ഷകനില്‍ താത്പര്യമുണര്‍ത്തും. ആമിര്‍ ഖാന്റെ ട്രയിനര്‍ സത്യയുടെ പ്രയത്നങ്ങള്‍ ചിത്രത്തില്‍ ഫലം കണ്ടു.
ചിത്രത്തിന്റെ തമിഴ് പതിപ്പ് കണ്ടവര്‍ക്ക് പുതുമയൊന്നും അനുഭവപ്പെടാത്ത ഈ ചിത്രം, ആദ്യം കാണുന്ന ഒരു പ്രേക്ഷകന് വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. ചിത്രം പാതി കഴിയുമ്പോള്‍ തന്നെ നായിക (യഥാര്‍ത്ഥത്തില്‍) മരിക്കുക, പിന്നീട് പുനര്ജനിക്കാതിരിക്കുക, ഒരടി കൊണ്ട് ബോധം പോവുന്ന നായകന് സമാന സാഹചര്യങ്ങളില്‍ ബോധം തിരിച്ചു വരാതിരിക്കുക, ഇത്തരം ചിത്രങ്ങള്‍ക്ക് നായകനോട് ബന്ധപ്പെടുത്തിയല്ലതെ ഒരു പേരു നല്‍കുക, ടൈറ്റിലില്‍ തുടങ്ങുന്ന ഒരു ഗാനം വേണമെന്ന് നിര്‍ബന്ധമില്ലാതിരിക്കുക; എന്നിങ്ങനെ ബോളിവുഡ് ചിത്രങ്ങളുടെ പതിവു ശൈലികളെ ധിക്കരിക്കുന്ന ഒരു ചിത്രവുമാണിത്. ക്രിസ്തുമസ് - പുതുവര്‍ഷം ആഘോഷിക്കുവാന്‍ ചിത്രങ്ങളില്ലാത്ത മലയാളിക്ക്, തെല്ലൊരാശ്വാസമാണ് ‘ഗജിനി’യുടെ ഈ രണ്ടാം വരവ്.
Description: Ghajini - A Bollywood (Hindi) film directed by A.R. Murugadoss (Murukadas); starring Aamir Khan, Asin Thottungal, Jiah Khan, Pradeep Rawat, Riaz Khan, Tinnu Anand. Produced by Allu Aravind, Camera by Ravi K. Chandran, Art Direction by Sunil Babu, Stunts by Peter Heins. Songs penned by Prasoon Joshi. Music by A.R. Rahman. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. December 25 2008 Christmas Release.
--
ആമിര്‍ ഖാന് നായകനായെത്തുന്ന ‘ഗജിനി’യുടെ ഹിന്ദി പതിപ്പിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete2008-ലെ മികച്ച മലയാള ചലച്ചിത്രമേത്?, വോട്ടു ചെയ്യുവാന്‍ മറക്കണ്ട. :-) ചിത്രവിശേഷം റേറ്റിങ്ങ് 4 അല്ലെങ്കില്‍ 4-ല്‍ കൂടുതല്‍ ഉള്ള 2008-ലെ ചിത്രങ്ങളാണ് പോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
--
ആമിര്‍ ഖാന്റെ ട്രെയിനി സത്യയോ, അതോ ട്രെയ്നര്‍ സത്യയോ?
ReplyDeleteഓ. ടോ: ആ പോളില്‍ അദേഴ്സ് എന്ന ഒരു ഓപ്ഷന് ഇട്ടൂടേ?
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
ReplyDeleteതമിഴ് പതിപ്പില്‍ നിന്നും താഴോട്ട് പോയില്ലെങ്കില്‍ ധാരാളമല്ലേ ഹരീ? ടാര്‍ഗറ്റ് ഓഡിയന്‍സ് നമ്മളല്ലല്ലോ? ഒരു കാര്‍ബണ്‍ കോപ്പി ഉണ്ടാക്കാന്‍ തന്നെ പ്രയാസമാണ്.
ReplyDeleteപ്രിയദര്ശന് മലയാളം ഫിന്ദിയില് എടുക്കുമ്പോള്‍ നിലവാരം താഴോട്ട് പോവുന്നതെ പോലെ ആവതിരുന്നാല്‍ ധാരാളം.
റിവ്യു നന്നായി ഹരി
ഗജിനി കാണണം.
ReplyDeleteപാട്ടുകള്‍ വലിയ ഗുണമില്ലെങ്കിലും "കൈസേ മുജ്ജേ.. " പാട്ട് നല്ല ഇഷ്ടമായിരുന്നു.
തമിഴിലെ ഗജിനിപോലെ തന്നെ എന്നത് ഒരു കോംപ്ലിമെന്റായാണ് എനിക്ക് തോന്നുന്നത്.
പ്രിയദര്ശന് എന്ന ചവറ് നല്ല മലയാള പടങ്ങള്‍ ഹിന്ദിയില്‍ എടുത്തു നാശകോശമാക്കിയത് നമ്മള് കണ്ടതല്ലേ? മണിച്ചിത്രതാഴ്വധം തന്നെ. (തമിഴിലെ ചന്ദ്രമുഖിയിലെ പ്രകടനം കണ്ട് ചിരിച്ചതിന്റെ ക്ഷീണം ഇതു വരെ പോയിട്ടില്ല!)
Off: "ചാന്ദനിചൊക്ക് റ്റു ചൈന കണ്ടോ ഹരി?
കാണുവാണെങ്കില്‍ അതിനു മുന്‍പ് കുംഗ്ഫു ഹസില്‍ എന്ന അപാര ചൈനീസ് പടം ഒന്നു കാണണേ.
കൂടുതല്‍ അറിയണമെങ്കില്‍ വിക്കിയില്‍ ഉണ്ട്. കോപ്പിയാണോന്നറിയില്ല, പ്രൊമോ കണ്ടിട്ട് അടിച്ച് മാറ്റല്‍ ഉണ്ടെന്ന് തോന്നി, കിഴങ്ങന്മാര്!"
ഗജിനി കണ്ടു മാഷേ. climax തമിഴിനേക്കാള്‍ എനിക്ക് ഇതിലെയാ കൂടുതല്‍ ഇഷ്ടായെ. പിന്നെ സുര്യയുടെ പ്രകടനം അല്പം മികച്ചു നിന്നപോലെ തോന്നി, അമീര്‍ ഖാന് മോശം ആക്കീന്നല്ല. ന്നാലും അമീര്‍ ഖാനില്‍ നിന്നും ഞാന്‍ ഇച്ചിരി കൂടെ പ്രതീക്ഷിച്ചു. asin രണ്ടിലും ഒരു പോലെ. പിന്നെ ജിയ ഖാന് ok, പിന്നെ നയന്‍താരയുടെ അഭിനയം ഒന്നും ഓര്മ വരുനില്ല. so no comments on that. ന്നാലും നയന്‍താരയുടെ ആ ഒരു ഇത് ജിയ ഖാന് ഉണ്ടോ...യേത്?? ;)
ReplyDeleteഹരീ..അമീറായതിനാൽ എന്തായാലും കാണും..7 ഇട്ട് ആക്രാന്തിപ്പിക്കരുതും..!!
ReplyDelete@ അയല്ക്കാരന്,
ReplyDeleteട്രയിനര്‍ സത്യ! :-) തിരുത്തിയിട്ടുണ്ടേ... നന്ദി.
ഓഫിന്: നല്‍കാമായിരുന്നു. പക്ഷെ, അതോടൊപ്പം ഒരു പേരു കൂടി നല്കുവാനുള്ള സാധ്യത ബ്ലോഗറിന്റെ പോള്‍ വിഡ്ജറ്റില്‍ ലഭ്യമല്ല. വെറുതെ ‘മറ്റുള്ളവ’ എന്നൊരു ഓപ്ഷന് ചേര്‍ക്കുന്നതില്‍ എന്തു കാര്യം!
@ ഇആര്‍സി,
നന്ദി. ആശംസകള്‍ തിരികെയും... :-)
@ ശ്രീഹരി::Sreehari,
ശരി തന്നെ. എന്നാലും ഞാന്‍ തമിഴ് കണ്ടുപോയില്ലേ!!! :-) നന്ദി.
@ അരവിന്ദ് :: aravind,
ആഹ, പാട്ട് നല്ല ഇഷ്ടമായിരുന്നെന്നോ, ഇപ്പോള്‍ ഇഷ്ടമല്ലേ! :-) ഹ ഹ ഹ... ചന്ദ്രമുഖിയിലെ ഗാനത്തില്‍ ജ്യോതികയുടെ ചില മുഖഭാവങ്ങളുണ്ട്, ശരിക്കും കോമഡി! :-D
ഓഫിന്: ആ പറഞ്ഞ പടം കണ്ടില്ല. ഇവിടെങ്ങും ഇറങ്ങിയില്ലല്ലോ!
@ തോമാച്ചന്™||thomachan™,
ശരിതന്നെ. ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കിയിട്ടുണ്ട് ഇതില്‍. നയന്‍താരയുടെ ആ ഒരു ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ തമിഴ് ‘ഗജിനി’യിലെ ആ കഥാപാത്രത്തിന്. :-)
@ Kiranz..!!,
കാണൂ... തമിഴ് കണ്ടതല്ലെങ്കില് വളരെ ഇഷ്ടപ്പെടുവാനാണ് സാധ്യത.
2008-ലെ മികച്ച മലയാള ചലച്ചിത്രം?
ആരും കാര്യമായി പോളില്‍ പങ്കെടുക്കുന്നില്ലല്ലോ!!! അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ കടന്നുവരൂ; സമ്മതിദാനാവകാശം വിനിയോഗിക്കൂ... :-D
--
ഹരീ,
ReplyDeleteസിനിമകള്‍ ഒന്നു വര്‍ഷം തിരിച്ച് ലേബലിടുമോ പ്ലീസ്? അങ്ങിയെങ്കില്‍ ഓരോ വര്‍ഷത്തിന്റേയും കണക്കെടുക്കുമ്പോള്‍ കാണാത്ത സിനിമ ഉണ്ടെങ്കില്‍ നോക്കാലോ? ലേബലിങ്ങില്‍ ഇങ്ങിനെ പിശുക്ക് കാട്ടല്ലേ, ആ പോസ്റ്റിലെത്താന്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുന്ന കീവേര്‍ഡ്സ് ഉപയോഗിച്ചാല്‍ ലേബലിന്റെ ലെങ്ങ്ത് കൂടുമെങ്കിലും ഹരിയുടെ സൈറ്റ് നോക്കി സിനിമ കാണണോ വേണ്ടയോ എന്നൊക്കെ നിശ്ചയിക്കുന്ന എന്നെപ്പോലെയുള്ള വിദേശമലയാളികള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. (Also, please do no use this Post Comment Format which is below the post, it has lot of bugs, the older one is better)
Mr.Haree, don’t miss to watch film “A Wednesday” its superb, Script / Direction: extra ordinary, BGM: rocking, actors/acting: perfect, total movie: amazing
ReplyDelete"ചിത്രം പാതി കഴിയുമ്പോള്‍ തന്നെ നായിക (യഥാര്‍ത്ഥത്തില്‍) മരിക്കുക, പിന്നീട് പുനര്ജനിക്കാതിരിക്കുക, ഒരടി കൊണ്ട് ബോധം പോവുന്ന നായകന് സമാന സാഹചര്യങ്ങളില്‍ ബോധം തിരിച്ചു വരാതിരിക്കുക" [:P] ഇതൊക്കെ ഹിന്ദിയില്‍ ഔട്ടോഫ് ഫേഷന്‍ ആയെന്നെ. അടികിട്ടി ഓര്മ്മപോവുന്ന, നായികയില്‍ കിടന്നു കറങ്ങാത്ത വേറൊരു പടം ‘മിഥ്യ’ കണ്ടിട്ടുണ്ടോ?
ReplyDeleteഗജിനിയിലെ 8പാക്ക് പറഞ്ഞില്ല :( എന്നാ ഒരു ബോഡിയായിരുന്നു!!!! യെനിക്കിഷ്ടായത് അതാ ;) പിന്നെ Guzaarish
സ്ലംഡോഗ് മില്യണയര്‍ കണ്ടില്ലെങ്കില്‍ മിസ് ആക്കല്ല്.
മിഥ്യ ഞാന്‍ കണ്ടിരുന്നു പൊടിക്കുപ്പീ... സാമാന്യം നല്ല സിനിമ.... വേറിട്ട ശൈലി. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തിരക്കഥയിലെ കൈയൊതുക്കം നഷ്ടപ്പെട്ടില്ലേ എന്നൊരു ഡൗബ്ട്....
ReplyDeleteപിന്നെ സ്ലം ഡൊഗ് മില്യനയറുടെ കാര്യം മാത്രം പറയരുത്. ഞാന്‍ ഒരു റിവ്യൂ ഇട്ടിരുന്നു. കണ്ടില്ലെങ്കില്‍ ഇവിടെ ഉണ്ട്. ഒന്നു നോക്കുമല്ലോ...
കമന്റ് ബോക്സില്‍ ബഗ് ഉണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഹരീ...
പ്രിയപ്പെട്ട ഹരീ,
ReplyDeleteഗജിനി കണ്ടു. തമിഴ് പതിപ്പ് നേരത്തെ കണ്ടതിനാല്‍ വലിയ പുതുമ ഒന്നും തോന്നിയില്ല. മാത്രമല്ല, അല്പം ബോര് അടിക്കുകയും ചെയ്തു.
"തമിഴ് ‘ഗജിനി’യില്‍ കണ്ട തമിഴ് പെണ്‍കുട്ടിയുടെ അതേ ശരീര ഭാഷ തന്നെയാണ് ഈ ചിത്രത്തിലെ മുംബൈകാരിക്കും എന്നത് ഒരു പോരായ്മയായി തോന്നി." നല്ല നിരീക്ഷണം.
ആദിത്യ ചോപ്രയുടെ 'റബ് നെ ബനായീ ജോഡി' കാണുന്നില്ലേ?
JKB
മാഷേ, സിനിമ കണ്ടു. ഇഷ്ടപ്പെട്ടു. പിന്നെ പാട്ടുകള്‍ പറഞ്ഞത്ര മോശവുമല്ല(AR). Guzarish- ഉം kaise mujhe-ഉം ഹിറ്റ്സ് ആണ്. സൂര്യയോടൊപ്പം എത്തിയില്ലെങ്കിലും അമീറും മോശമായില്ല. ഗാനചിത്രീകരണങ്ങളുടെ മനോഹാരിത എടുത്തുപറയേണ്ടതാണ്. പിന്നെ fights എല്ലാം kollywood നിലവാരത്തിലേക്ക് താഴ്ന്നുപോയോ എന്നൊരു സംശയമുണ്ട്. Asin രണ്ടിലും ഒന്നുപോലെ. മൊത്തത്തില്‍ സിനിമ line-by-line കോപ്പി ആയിരുന്നു. climax മാത്രം മാറ്റി. Climax was also reasonable than Tamil version. Giya Khan Nayans നേക്കാള്‍ എന്തു കൊണ്ടും നന്നായിരുന്നു. കഥാപാത്രത്തിന് വേണ്ട ഗൗരവം നല്കാന് ജിയയ്ക്ക് കഴിഞ്ഞു.
ReplyDelete@ Inji Pennu,
ReplyDeleteസിനിമകള്‍ വര്‍ഷം തിരിച്ച് ലിസ്റ്റ് ചെയ്യുവാനാണെങ്കില്‍, ലേബലിന്റെ ആവശ്യമില്ലെല്ല്ലോ! 2008-ലെ എല്ലാ ചിത്രങ്ങളും ലിസ്റ്റ് ചെയ്യണമെന്നിരിക്കട്ടെ; ARCHIVE എന്ന വിഡ്ജറ്റില്‍ 2008 എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങിനെ ഒരു പേജില്‍ 2008-ലേത് മാത്രമായി കാണിക്കും. അതുപോലെ ഓരോ മാസത്തെയും മാത്രമായി ലിസ്റ്റ് ചെയ്യിക്കുവാന്‍, അതാത് മാസത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി. ചിത്രങ്ങളുടെ റേറ്റിംഗ് പ്രകാരം ലിസ്റ്റ് ചെയ്യുവാനും ഇനി മുതല്‍ സാധിക്കും. CATEGORIES ശ്രദ്ധിക്കുമല്ലോ... കമന്റ് ഓപ്ഷന് പഴയപടി ആക്കിയിട്ടുണ്ട്. ശ്ശൊ, നല്ല രസായിരുന്നു പോസ്റ്റിന്റെ അടിയില്‍ കമന്റ് ഓപ്ഷന് കാണുവാന്‍. ബഗ്ഗുകളൊക്കെ മാറിയിട്ട് അങ്ങിനെ തന്നെയാക്കാം.
@ Mansoor,
:-) എന്റീശ്വരാ, ഞാനിനി ഇത് എത്ര തവണ പറയേണ്ടി വരും. "A Wednesday" ഞാന്‍ കണ്ട ഒരു സിനിമയാണ്. വൈകിയതിനാല്‍ ഇവിടെ ഇട്ടില്ല എന്നു മാത്രം. നന്ദി.
@ പൊടിക്കുപ്പി,
അയ്യട! ‘ഓം ശാന്തി ഓം’ കഴിഞ്ഞ ദശാബ്ദത്തിലെ പടമൊന്നുമല്ലാട്ടോ... ‘മിഥ്യ’ കണ്ടിട്ടില്ല. പറഞ്ഞുവല്ലോ, ‘ട്രയിനര്‍ സത്യയുടെ പരിശ്രമങ്ങള്‍...’.
@ ശ്രീഹരി::Sreehari,
നന്ദി. :-) കമന്റ് ബോക്സ് പഴയപടിയാക്കിയിട്ടുണ്ടേ...
@ ജെ കെ ബി,
നന്ദി. ‘റബ് നേ ബനായീ ജോഡി’ ഫിലിം ഫെസ്റ്റിവലിന്റെ ഇടയില്‍ വിട്ട പടമാണ്. എപ്പോളെങ്കിലും കിട്ടിയാല്‍ കാണും.
@ Manu,
ഗാനങ്ങള്‍ മോശമെന്നല്ല, ഇവിടെ പറഞ്ഞവ നല്ലതുമാണ്. പക്ഷെ, തമിഴ് ഗജനിയുമായി താരതമ്യപ്പെടുത്തിയാണ് പോസ്റ്റില്‍ എഴുതിയത്. നന്ദി. :-)
--
പൊന്നേ, റബ് നേ ബനാ ദി ജോഡി കാണല്ല്, ഒരു 0.5നുള്ളതുണ്ട്. പക്കാ ഷാറൂഖ് ഫാന്‍സ് പോലും അതിനെപറ്റി മിണ്ടുന്നേയില്ല ;) പിന്നെ ആ സ്കെയില്‍ വെച്ചാരിക്കും ഹരീടെ അടുത്ത ഹിന്ദിമൂവി റിവ്യു :) ഇതിന്റെ സ്കേല്‍ ഓം ശാന്തി ആരുന്നല്ലൊ :P ബട്ട് ഹരിയതിന് 6.0 കൊടുത്താരുന്നു :D
ReplyDelete:)
ReplyDeleteThank you very much for ur valuable comments
ReplyDelete