കുരുക്ഷേത്ര (Kurukshethra)

Published on: 10/12/2008 09:45:00 PM
Kurukshethra (Kurukshetra) - A film Directed by Major Ravi; Starring MohanLal, Tania Singh, Biju Menon, Siddique, Manikkuttan, Kochin Haneefa, Suraj Venjarammood.
മിഷന്‍ 90 ഡേയ്സ്’ എന്ന ചിത്രത്തിനു ശേഷം മേജര്‍ രവി; കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘കുരുക്ഷേത്ര’. മേജര്‍ രവിയുടെ ആദ്യചിത്രം, ‘കീര്‍ത്തിചക്ര’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം കേണല്‍ മഹാദേവനായി ചിത്രത്തിലെത്തുന്നു. സന്തോഷ് ദാമോദര്‍ നിര്‍മ്മിച്ചിരിക്കുന്ന ‘കുരുക്ഷേത്ര’യില്‍ ബിജു മേനോന്‍, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1999 മെയ്-ജൂലൈ മാസങ്ങളിലായി നടന്ന; കാര്‍ഗില്‍ മലനിരകളിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഏറ്റുമുട്ടലുകളെ അടിസ്ഥാനപ്പെടുത്തിയാണ് മേജര്‍ രവി ഈ ചിത്രത്തിന് കഥ മെനഞ്ഞിരിക്കുന്നത്.

കാര്‍ഗില്‍ മലനിരകളിലെ ഇന്ത്യന്‍ പോസ്റ്റുകളില്‍ പെട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ സംഘം തിരിച്ചെത്തുന്നില്ല. കൂടുതല്‍ അന്വേഷിക്കുമ്പോള്‍ പാക്ക് പട്ടാളം മലമുകളിലുള്ള തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ കയ്യേറിയിരിക്കുകയാണ് എന്നു മനസിലാവുന്നു. ഇന്ത്യന്‍ സൈന്യം അധിനിവേശപ്പെട്ട സ്ഥലങ്ങള്‍ തിരികെ നേടുവാന്‍ തയ്യാറെടുക്കുന്നു. കേണല്‍ മഹാദേവനാണ്(മോഹന്‍ലാല്‍) ഈ മിഷന്റെ കമാന്‍ഡിംഗ് ഓഫീസര്‍. ഫസിയും(സിദ്ദിഖ്), രാജേഷും(ബിജു മേനോന്‍), പ്രകാശനും(മണിക്കുട്ടന്‍) ഒക്കെയടങ്ങുന്ന ബെറ്റാലിയനെ മഹാദേവന്‍ മുന്നില്‍ നിന്നു നയിക്കുന്നു. ഒടുവില്‍ ധാരാളം പേരെ കുരുതി നല്‍കി ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരിച്ചു പിടിക്കുന്നു.

കാര്‍ഗില്‍ യുദ്ധകാലത്തെ പത്രവാര്‍ത്തകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് പുതിയതായൊന്നും ഈ ചിത്രത്തിലില്ല. യുദ്ധത്തിലേര്‍പ്പെടുന്ന, അതിര്‍ത്തിയില്‍ കാവല്‍ കിടക്കുന്ന ഇന്ത്യ/പാക്ക് പട്ടാളക്കാരുടെ, കാശ്മീരിലെ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ജനതയുടെ; വൈകാരികവും, സാമൂഹികവുമായ ചില അംശങ്ങളിലേക്കും ചിത്രം വെളിച്ചം വീശുന്നുണ്ട് എന്നു മാ‍ത്രം. മഹാദേവന്റെ ചില ഡയലോഗുകള്‍; പട്ടാളക്കാരുടെ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഇന്ത്യന്‍ ബ്യൂറോക്രസിയേയും, യുദ്ധഭൂമിയില്‍ ഔചിത്യമില്ലാതെ പെരുമാറുന്ന മാധ്യമ പ്രവര്‍ത്തകരേയും വിമര്‍ശിക്കുവാന്‍ മേജര്‍ രവി ഉപയോഗിച്ചിരിക്കുന്നു. മലയാളസിനിമയില്‍ അധികം കാണുവാന്‍ സാധിച്ചിട്ടില്ലാത്ത, യുദ്ധരംഗങ്ങളുടെ യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന രംഗചിത്രീകരണവും ഈ സിനിമയുടെ സവിശേഷതയാണ്.

ഒരു യുദ്ധത്തിന്റെ അതുപോലെയുള്ള ചിത്രീകരണം പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുവാന്‍ മതിയാവില്ല. കാര്‍ഗില്‍ യുദ്ധം പശ്ചാത്തലമാക്കി, ഒരു കഥ മെനയുകയായിരുന്നു തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ചെയ്യേണ്ടിയിരുന്നത്. കഥയെഴുതുവാന്‍ അറിയാവുന്ന ഒരാളെക്കൊണ്ട് അതു ചെയ്യിക്കാമായിരുന്നു. ഇവിടെ അതുണ്ടായില്ല. യുദ്ധരംഗങ്ങള്‍ മലയാളസിനിമകളുടെ കൂട്ടത്തില്‍ മികച്ചതെങ്കിലും; ഹോളിവുഡ്/ബോളിവുഡ് സിനിമകള്‍ ധാരാളമായിക്കാണുവാന്‍ സാധിക്കുന്ന ഇന്നത്തെ മലയാളി പ്രേക്ഷകര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമോ എന്നകാര്യം സംശയമാണ്. ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം ഒരു രംഗം പോലും ചിത്രത്തിലില്ല. ചിത്രീകരണത്തില്‍ കൂടുതല്‍ സാധ്യതകളുണ്ടായിരുന്നെങ്കിലും, ലോകനാഥന് അവ കണ്ടെത്തുവാന്‍ കഴിയാതെ പോയി. കാഴ്ചയെ അലോസരപ്പെടുത്തുന്ന രീതിയിലാണ് പലയിടത്തേയും ജയശങ്കറിന്റെ എഡിറ്റിംഗ് പ്രയോഗങ്ങള്‍. സാബു റാമിന്റെ കലാസംവിധാനവും, എന്‍.ജെ. രാജുവിന്റെ ഇഫക്ടുകളും, അച്ചുവിന്റെ ശബ്ദലേഖനവും തൃപ്തികരം എന്നുമാത്രം. ‘കുരുക്ഷേത്ര’ പോലെയൊരു ചിത്രം ആവശ്യപ്പെടുന്ന സാങ്കേതികമേന്മയോ, പുതുമയോ നല്‍കുവാന്‍ ഇതിന്റെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നുണ്ട്.

ഗിരീഷ് പുത്തഞ്ചേരിയെഴുതി, നവാഗതനായ സിദ്ധാര്‍ത്ഥ് വിപിന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍വിസുഖം നല്‍കുന്നവയാണ്‌. “ജ്വാലാമുഖി കത്തുന്നൊരു...” എന്ന ഗാനത്തിന്റെ ചടുലതയും, “ഒരു യാത്രാമൊഴി...” എന്നതിന്റെ വേദനയും എടുത്തു പറയാവുന്നതാണ്. അനവസരത്തിലാണ് പലഗാനങ്ങളും ഉപയോഗിച്ചിരിക്കുന്നത് എന്നൊരു ന്യൂനത, പല മലയാളസിനിമകളിലുമെന്നതുപോലെ ഇതിനുമുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ക്കു ശേഷം, മോഹന്‍ലാല്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മേജര്‍ മഹാദേവനെ വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും; യുദ്ധമുന്നണിയില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിട്ടുപോലും ഒരു പരിക്കുമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന മഹാദേവന്‍ ചിത്രത്തിനു ചേരുന്നില്ല. ഒട്ടുമിക്കവാറും എല്ലാ സൈനികരും, ഓഫീസര്‍മാരും മലയാളികളാണ് ചിത്രത്തില്‍! ഇതും ചിത്രത്തിന്റെ വിശ്വസിനീയത കുറയ്ക്കുന്ന ഘടകമാണ്.

നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ഇന്ത്യന്‍-പാക്കിസ്ഥാന്‍ സൈനികരുടെ സൌഹൃദത്തെക്കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. മോഹന്‍ലാലിനൊഴികെ മറ്റാര്‍ക്കും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ദിഖ്, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരൊക്കെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റല്‍ ലക്ഷ്മി എന്ന കഥാപാത്രമായെത്തുന്ന ടാനിയ സിംഗിന് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. ഡിസ്കവറിയിലോ, മറ്റ് വിദേശ സിനിമകളിലോ യുദ്ധരംഗങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്; മോഹന്‍ലാലിനെ പട്ടാളവേഷത്തില്‍ കാണണമെന്നുള്ളവര്‍ക്ക്; കാണുവാന്‍ കയറാവുന്ന ഒരു ചിത്രം, അതുമാത്രമാണ് ‘കുരുക്ഷേത്ര’.

അനുബന്ധം:
Kargil War
Description: Kurukshethra (Kurukshetra) - A film Directed by Major Ravi; Starring MohanLal, Tania Singh, Biju Menon, Siddique, Manikkuttan, Kochin Haneefa, Suraj Venjarammood; Produced by Santhosh Damodar; Story, Screenplay and Dialogues by Major Ravi; Camera by Lokanadhan; Editing by Jayasankar; Lyrics by Gireesh Puthencheri; Music by Sidharth Vipin; Film / Movie / Cinema Review by Hareesh N. Nampoothiri aka Haree | ഹരീ; Eid / Ramadan / 2008 October Release; Chithravishesham; Chitravishesham.
--

36 comments :

 1. മേജര്‍ രവിയുടെ രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രം, ‘കുരുക്ഷേത്ര’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ചിത്രം കണ്ടൊരു പ്രതീതി. ഇനിയിപ്പോൾ സമയം മെനക്കെടുത്താതെ കഴിച്ച് കൂട്ടാമല്ലോ. നന്നായി ഹരീ.

  ReplyDelete
 3. എന്നിട്ടും 5 മാര്‍ക്ക്

  ReplyDelete
 4. ഈ റംസാന് ഒരു മമ്മൂട്ടി മോഹന്‍ലാല്‍ പോരാട്ടം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക്‌ ഫലം നിരാശ.മമ്മൂട്ടിയുടെ മായ ബസാര്‍ ഹിറ്റ് എന്ന് പറയാമെങ്കിലും പ്രതീക്ഷ തെറ്റിച്ചു.മോഹന്‍ലാലിന്റെ കുരുക്ഷേത്രയാകട്ടെ വെടിയും കുറെ പുകയുമാല്ലാതെ തീയറ്ററില്‍ ആളെ നിറയ്ക്കാനുള്ള വക ഒന്നും തന്നെയില്ലാതെ ആണ് വന്നത്.8 കോടി മുടക്കിയ പടത്തിനു മുടക്ക് മുതലിന്റെ പകുതിയെന്കിലും തിരിച്ചു കിട്ടനമെന്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കനമെന്നാണ് തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  ReplyDelete
 5. @ സതീശ് മാക്കോത്ത്| sathees makkoth,
  അതൊരു കോമ്പ്ലിമെന്റ് തന്നെ? :-)

  @ വക്രബുദ്ധി, santosh,
  :-) തീര്‍ച്ചയായും. ഒരു യുദ്ധം അതുപോലെ കാണിക്കുന്നതായി സിനിമ ഒതുങ്ങി എന്നതു നേര്. എന്നാല്‍ ചിത്രീകരിച്ചിരിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന രീതിയിലാണ്. സാങ്കേതികത മോശമാണ് എന്നല്ല, ഇനിയും ഉയരാമായിരുന്നു അല്ലെങ്കില്‍ സിനിമ അത്രയും പുതുമയുള്ള/മേന്മയുള്ള ഒരു ട്രീറ്റ്മെന്റ് ആവശ്യപ്പെടുന്നു എന്നാണ് ഉദ്ദേശിച്ചത്. ഉള്ളത് സംവിധാനം ചെയ്തിരിക്കുന്നതും മോശമെന്നു കരുതുവാന്‍ വയ്യ. ഹോളിവുഡ്/ബോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാതെ, മലയാളത്തിലെ ഒരു യുദ്ധച്ചിത്രം എന്ന രീതിയില്‍ സമീപിച്ചാല്‍ ‘കുരുക്ഷേത്ര’ മുന്നില്‍ തന്നെയാണ്. ഇതിനു മുന്‍പ് യുദ്ധത്തെ ഇത്രയെങ്കിലും റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന ഒരു മലയാളസിനിമ ഉണ്ടായിട്ടുണ്ടോ?

  @ renju,
  അതുകൊള്ളാമല്ലോ, പ്രേക്ഷകര്‍ അങ്ങിനെയും പ്രതീക്ഷിക്കുന്നുണ്ടോ? അതെന്തിനാണ് അങ്ങിനെയൊരു പോരാട്ടം? മായാബസാര്‍ ഹിറ്റാണെന്നോ!!!
  --

  ReplyDelete
 6. മിഷന്‍ 90 ഡേയ്സിന്റെ പരാജയം മേജര്‍ രവിക്ക് ഒരു ഷോക്ക് ആയെന്നാണ് തോന്നുന്നത്.. അതുകൊണ്ടാവാം കുറെയൊക്കെ കോമ്പ്രമൈസ് ചെയ്താണ് ഈ പടം അദ്ദേഹം ഒരുക്കിയത്. അത് പലയിടത്തും ഫീല്‍ ചെയ്തു. നിര്‍മ്മാതാവിന്റെ പോക്കറ്റ് കൂടി നോക്കി എന്ന് വ്യക്തം. റിയലിസ്റ്റിക്ക് ആയി കാണിച്ചതാണല്ലോ മിഷന്‍ 90 ഡേയ്സിന്റെ പ്രശ്നം. ഇനി ഒരു പരീക്ഷണം വേണ്ട എന്ന് തോന്നിയിട്ടുണ്ടാവും. റേറ്റിങ്ങ് നന്നായി. പിന്നെ ചില രംഗങ്ങള്‍ അനാവശ്യമായി എന്ന് തോന്നി..

  പിന്നെ, ദേ ഈ രഞ്ജുവിനെ പോലുള്ളവരാണ് നമ്മുടെ സിനിമയുടെ ശാപം. ഇയാള്‍ ഒരു മമ്മൂട്ടി ഫാനാണെന്ന് യാതൊരു സംശയവുമില്ല. മായാബസാര്‍ പോലുള്ള ചവറൊക്കെ ഹിറ്റ് ആണെന്ന് പറയുമ്പോ അറിയാമല്ലോ.. ഇത് പോലെ മോഹന്‍‌ലാലിനുമുണ്ട് കുറെയെണ്ണം. പടം നല്ലതാണെങ്കില്‍ അത് ഓടണം, അല്ലെങ്കില്‍ ഏത് കൊമ്പത്തെ നടനായാലും കൂവണം.. ഇതിപ്പോ ഞങ്ങടെ സ്റ്റാറിന്റെ പടം സൂപര്‍, മറ്റവന്‍ എന്ത് കാണിച്ചാലും തറ.. എന്ന അവസ്ഥയാണ്..

  ReplyDelete
 7. കാറ്‍ഗ്ഗിലില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളികള്‍ക്കു ഒരു പുതുമയായിരിക്കും... വല്ലപ്പോഴും നമ്മുടെ അതിറ്‍ത്തിക്കു കാവല്‍ നില്‍ക്കുന്നവരെ ഓറ്‍ക്കുന്നതു ഇതു പോലുള്ള അവസരങ്ങളിലാണ്‌... എന്തായാലും മേജറ്‍ രവിക്കു വേണ്ടിയും, നമ്മുടെ പട്ടാളക്കാറ്‍ക്കു വേണ്ടിയും ഈ ചിത്രം ഞാന്‍ കാണും.... ഇവിടെ റിലീസിങ്ങിനായി കാത്തിരിക്കുന്നു...

  ബാലുവിനോടു യോജിക്കുന്നു... മിഷന്‍ 90 ഡെയ്സ്‌ ശ്രദ്ധയാകറ്‍ഷിക്കാതിരുന്നത്‌ അതിണ്റ്റെ റിയലിസ്റ്റിക്‌ സ്വഭാവം മൂലമായിരുന്നല്ലോ? പട്ടാളക്കഥകളില്‍ വെള്ളം ചേറ്‍ക്കാതെ പറയുന്നതാണൂ ഭംഗിയെങ്കിലും, മസാല ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കത്‌ ദഹിക്കില്ലല്ലോ?

  വാല്‍ക്കഷണം: മോഹന്‍ ലാലിണ്റ്റെ ശരീരമായിരുന്നു കീറ്‍ത്തിചക്രയുടെ ന്യൂനത. ജീറ്‍ണ്ണം വന്നു ചീറ്‍ത്ത ഒരാള്‍ കമാന്‍ഡോ ആയി കസറുന്നത്‌ അന്നേ ആറ്‍ക്കും പിടിച്ചില്ല... ഇപ്പോഴിതാ വീണ്ടും.

  ReplyDelete
 8. ഹരീ, മറ്റു സിനിമാ ആസ്വാദകരേ..
  ഈ മിഷന്‍ 90 ഡേയ്സ് റിയലിസ്റ്റിക് ആയാണോ എടുത്തിരിക്കുന്നത്? ശരിക്കും ഒരു കമാന്റോ ഓപ്പറേഷന്‍ പോലെ? (അല്ല, ഞാന്‍ നേരിട്ട് കമാന്റോ ഓപ്പരേഷന്‍ കണ്ടിട്ടില്ല, പക്ഷേ ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുണ്ട്..പോരാഞ്ഞ് ഡിസ്കവറിയില്‍ ഒറിജിനല്‍ ഒരു കമാന്റോ ഓപ്പറ്ഷന്‍ അന്തം വിട്ടിരുന്ന് കണ്ടിരിക്കുന്നു..ഫ്രെഞ്ച് കമാന്റോസ് ഒരു ഹൈജാക്കിംഗ് പരാജയപ്പെടുത്തുന്നത്).
  അങ്ങിനെയാണെങ്കില്‍ പടം ഒന്നു കാണാനാ. റിയലിസ്റ്റിക് എന്നു പറഞ്ഞാല്‍ വിശ്വസനീയമായ രംഗങ്ങള്‍-അത്രേം മതി. കൂടുതല്‍ ഒന്നും വേണ്ട.
  കീര്‍ത്തി ചക്ര കാല്‍‌ഭാഗം കണ്ട് ഏജര്‍ രവിയെ തെറിവിളിച്ച് പോയി കിടന്നുറങ്നിയവനാ ഞാന്‍. ഇനി ഇയാളെടുക്കുന്ന ഒരു പടവും കാണില്ലെന്നും പ്രതിജ്ഞയെടുത്തു. നാഴികക്ക് നാല്പത് വട്ടം ബഡി ഫയര്‍ ബഡ്ഡി ഫയര്‍ എന്നു പുലmpiക്കൊണ്ട് നടക്കുന്ന കുറേ തടിമാടന്മാര്‍. മേജര്‍ രവിക്ക് ആ ഒരു വാക്കേ അറിയുള്ളോ എന്നു സംശയിച്ചു പോയി. പട്ടാളക്കാരെ ഗ്ലോറിഫൈ ചെയ്യാനെടുക്കുന്ന ഈ റ്റൈപ്പ് പടങ്ങള്‍ ശരിക്കും അവരെ നാണം കെടുത്തുകയാണ് ചെയ്യുന്നതെന്നാണ് തോന്നിയിട്ടുള്ളത്. ബോര്‍ഡറും എല്‍.ഒ.സിയും ക്ഷമയേയും തൊലിയേയും പരീക്ഷിക്കുന്നതായിരുന്നു. കാണുന്നവര്‍ക്ക് മൂളയുണ്ടെങ്കില്‍ സ്വയം നാണക്കേടും പട്ടാളക്കാരോട് സഹതാപവും തോന്നും.
  എന്നാല്‍ ലക്ഷ്യ, പ്രഹാര്‍(പഴയത്), രംഗ് ദേ ബസന്തി നല്ല പട്ടാള പടങ്ങളായും തോന്നി.
  മേജര്‍ രവിയുടെ കുരുക്ഷേത്രയും എങ്ങനെയുണ്ട് ?
  നിങ്ങള്‍ പറയുന്നത് അനുസരിച്ച് എന്റെ പ്രതിജ്ഞ തെറ്റിക്കാന്‍ പോവുകയാണ് ഞാന്‍..പ്ലീസ്, ഒന്നു ഹെല്‍‌പ്പിക്കേ. ഇനിയും മേജര്‍ രവി യുദ്ധത്തിനിടക്ക് പാട്ടും കൂത്തും, അവിഞ്ഞ തമാശയും , ബഡ്ഡി ഫയറും കൊണ്ട് വന്നാല്‍ എന്റെ കണ്ട്റോള് പോവും!
  ഹരി വിശദമായി എഴുതിയിട്ടുണ്ടെങ്കിലും റിവ്യൂ വായിച്ചിട്ട് തരക്കേടില്ല എന്നൊരു ഫീലിംഗാ കിറ്റുന്നത്. അതോണ്ട് ചോദിച്ചതാ

  ReplyDelete
 9. അരവിന്ദ് വിഷമിച്ചൊരു കോമ്പ്രമൈസിനു തയ്യാറാവേണ്ട കാര്യം ഉണ്ടോ?? കീര്‍ത്തീചക്ര ഒരു ഫാസ്റ്റ് ഫിലിം ആയിട്ടാണു എനിക്കു തോന്നിയതു. അതില്‍ റിയാലിറ്റി ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, പക്ഷെ പടം തുടങ്ങിയതും തീര്‍ന്നതും വളരെ ഫാസ്റ്റായിട്ടായിരുന്നു. എനിക്കാ പടം നന്നായി ഇഷ്ട്ടപ്പെടുകയും ചെയ്തു. അതു പോലെ തന്നെ മിഷന്‍ 90 ഡെയ്സും എനിക്കു നന്നായി ഇഷ്ട്പ്പെട്ടിരുന്നു. മിഷന്‍ പരാജയമായതു എനിക്കു തോന്നുന്നത് രാജീവ് മരണവും, അതിന്റെ അന്വേഷണമൊക്കെ ജനത്തിനറിയാം എന്നുള്ളതു കൊണ്ടും മമ്മൂണ്ണിയുടെ യൂഷ്യല്‍ പട്ടാള പോലീസ് റോളുകളില്‍ ഉള്ള സുപ്പീരിയര്‍ ഓഫീസേര്‍സിനെ തെറി വിളിക്കുന്നതില്ലാത്തതും, കോമാളി തറ പടങ്ങളില്‍ അഭിനയിച്ചഭിനയിച്ചു നല്ലൊരു പടം വിജയിപ്പിക്കാന്‍ സാധിക്കാത്ത ഒരു സിറ്റ്യുവേഷനും കൊണ്ടാണു എന്നാണു എന്റെ ഒരു ‘വിദഗ്ദ്ധാഭിപ്രായം’.

  ReplyDelete
 10. അരവിന്ദേ...ചെറിയൊരു വിയോജിപ്പ്‌. അമേരിക്കയുടെ മറൈന്‍സുകളും, ഇസ്രായേലിണ്റ്റെ മൊസാദും നടത്തുന്ന കമാന്‍ഡോ ഓപ്പറേഷനുകളെ നമുക്കൊരിക്കലും നമ്മുടേ പട്ടാളം നടത്തുന്ന ഓപറേഷന്‍സിനോടു താരതമ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ, പ്രധാനപ്പെട്ട വസ്തുത, അവറ്‍ക്കു നമ്മൂടെ ഭൂപ്രകൃതിയില്‍ ഒരു ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ല എന്നുള്ളതാണ്‌. (കാടു കയറുന്നില്ല.) ഇന്ത്യന്‍ സിനിമയിലെ പട്ടാളചിത്രങ്ങളിലെല്ലാം, ഒരു പ്രണയം ഒളിച്ചു വച്ചു, അതിനെ ആധാരമാക്കി കഥ പറയുകയാണ്‌ ചെയ്തിരിക്കുന്നത്‌. റിയല്‍ പട്ടാളക്കഥ സിനിമയാകുന്നത്‌ മേജറ്‍ രവിയിലൂടെയാണ്‌. അതിനു മുന്നെ എല്ലാം, ഒരു കഥാകൃത്തിണ്റ്റെ ഭാവനയായിരുന്നു. ബോറ്‍ഡറും, എല്‍.ഓ.സിയും ചരിത്ര സംഭവങ്ങളെ ആധാരമാക്കിയാണെങ്കിലും, അവര്‍ പറയാന്‍ വിട്ടു പോയ പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, മിഷന്‍ 90 ഡെയ്സ്‌ അങ്ങനെ ആയിരുന്നില്ല. രാജീവ്‌ ഗാന്ധി വധത്തിനു ശേഷം നടന്ന കാര്യങ്ങള്‍ പത്രത്തില്‍ വായിച്ചറിഞ്ഞതേയുള്ളു നാം...അതെല്ലാം തിരശ്ശീലയില്‍, അതേ പോലെ പുനരാവിഷകരിച്ചപ്പോള്‍, ആ ഗ്ളോറിഫിക്കേഷന്‌ ഒരു വാല്യു ഉണ്ടായിരുന്നു.... റിയലിസ്റ്റിക്കാണോ എന്നു ചോദിച്ചാല്‍ റിയലസ്റ്റിക്കാണെന്നു തന്നെ പറയാം.. നൂറു ശതമാനം എന്നു പറയാനും കഴിയില്ല...

  രംഗ്‌ ദേ ബസന്തിയെ (ആമീറ്‍ ഖാന്‍) ഒരു പട്ടാള ചിത്രമായി കാണാമോ? ഇല്ല എന്നാണ്‌ എണ്റ്റെ അഭിപ്രായം...

  ReplyDelete
 11. അരവിന്ദ് മാഷെ, കീര്‍ത്തിചക്ര ഇഷ്ടപ്പെടാത്ത ഒരാള്‍ക്ക് കുരുക്ഷേത്ര ഇഷ്ടപ്പെടാനുള്ള സാധ്യത വളരെ വളരെ കുറവാണ്. മിഷന്‍ 90 ഡേയ്സ് കണ്ടിട്ടില്ലെങ്കില്‍ ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാന്‍ കുരുക്ഷേത്ര കാണാന്‍ ഒരു കാരണം തന്നെ ആ സിനിമയാണ്. ആ പടം നല്ലരീതിയില്‍ മേജര്‍ രവി കൈകാര്യം ചെയ്തു എന്ന് തോന്നി, അപ്പോള്‍ കാര്‍ഗില്‍ യുദ്ധം പോലെയൊരു സംഗതിയും അദ്ദേഹം മികച്ചതാക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മിഷന്‍ 90 ഡേയ്സിന്റെ ആ “ക്ലാസ്” കുരുക്ഷേത്രയില്‍ കാണാന്‍ കിട്ടിയില്ല എന്നതാണ് സത്യം.. പക്ഷെ എന്നെ തൃപ്തിപ്പെടുത്താനുള്ള സംഭവങ്ങള്‍ കുരുക്ഷേത്രയില്‍ ഉണ്ടായിരുന്നത് കൊണ്ട് നിരാശ തോന്നിയില്ല.. :)

  ReplyDelete
 12. വിന്‍‌സ്, ജയന്‍, ബാലു
  നന്ദി. ഏതായാലും കുരുക്ഷേത്ര കാണുന്നില്ല. മോഹന്‍‌ലാലിനെ ഭയങ്കര ഇഷ്ടമാ..അതാ. മഹാസമുദ്രം എന്നൊരു പടം ഈയിടെ കണ്ടു..ശോ! മോഹന്‍‌ലാല്‍ എന്ന ബ്രാന്റിനെ ഇങ്ങനെ കശാപ്പ് ചെയ്യാമോ വിവരമില്ലാത്ത ഡൂക്കിലി സം‌വിധായകന്മാര്‍!.
  മിഷന്‍ 90 ഡേയ്സ് സി ഡി ഇറങ്ങുമ്പോള്‍ കാണാം എന്നു കരുതുന്നു.
  ശിവരശനെ പിടിക്കാന്‍ ബാം‌ഗ്ലൂരിലെ വീടിന്റെ ടെറസ്സില്‍ കൂടി മഞ്ഞ ജാക്കറ്റ് (സിവിലിയന്‍) ഇട്ട കമാന്റോ ചെറിയ ഒരു മെഷീന്‍ ഗണ്ണും പിടിച്ച് നടക്കുന്നത് റ്റി വിയില്‍ കണ്ടത് ഓര്‍ക്കുന്നുണ്ട്.
  അക്ഷര്‍ധാമില്‍ ടെററിസ്റ്റ് കയറിയപ്പോള്‍ കമാന്റോസ് അവരെ കൊണ്ട് വെടി വെപ്പിക്കാനായി (പൊസിഷന്‍ അറിയാന്‍) തുറസ്സായ സ്ഥലത്ത് നടന്നതും റ്റി വി യില്‍ കാണിച്ചിരുന്നു. അല്‍‌‍‌ജസീരയോ, നാഷണല്‍ ജ്യോഗ്രഫിക്കോ, ഡിസ്കവറിയോ, ബി ബി സി വേള്‍ഡോ കണ്ടാല്‍ നല്ല(?) പട്ടാള/കമാന്റോ ഓപ്പറേഷനുകള്‍ കാണാം. മ്യൂണിക്ക് നല്ലൊരി പടമല്ലേ? ദി ബെസ്റ്റ് അല്ലെങ്കിലും ആ ഒരു ലെവല്‍ ഇന്ത്യക്കാര്‍ക്ക് പുല്ലു പോലെ വേണമെങ്കില്‍ ചെയ്യാം.

  റ്ററൈനും എതിരാളികളും ഒന്നുമല്ല പ്രശ്നം..ജീവന്മരണ പോരാട്ടങ്ങള്‍ എല്ലായിടത്തും ഒന്നു തന്നെയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എതിരാളിവെടി വയ്കുമ്പോള്‍ സിനിമ കാണുന്നവര്‍ക്ക് "പണ്ടാരം, ഒടുക്കത്തെ വെടിവെപ്പാണല്ലോ..ഇനിയെന്താ ചെയ്യ?" എന്ന ഭീതി നിറഞ്ഞ ഒരു ഫീലിംഗ് വരണം. അതെങ്ങനെ, അതിന് നമ്മുടെ നായകന്മാര്‍ യുദ്ധഭൂമിയില്‍ക്കിടന്ന് "കുത്തേ കമീനേ ബാഹര്‍ ആ ജാ" ഡയലോഗ്, പിന്നെ നാട്ടിലെ പ്രേമഭാജനം പാട്ടുപാടി കണ്ടത്തില്‍ കൂടെ ഓടുന്നത് സ്വപ്നം കാണല്‍, മരിച്ചവനെ നോക്കി കരച്ചില്‍, പിന്നവന്റെ രണ്ട് ഡയലോഗ് സെന്റി ബാക്ക് ഗ്രൊഉണ്ടില്‍ പ്ലേ ബാക്ക്, ശവത്തിന്റെ മുഖം വിറക്കുന്ന കൈ കൊണ്ട് മൂടല്‍ (നല്ല പൊരിഞ്ഞ വെടിവയ്പിനിടെ), ഇതൊക്കെയല്ലേ പരിപാടി!
  വാര്‍ ഫിലിംസ് എടുക്കുന്നത് ഒരു ആര്‍ട്ടാണ്. ഭീകരമായ, മനസ്സു മടുപ്പിക്കുന്ന യുദ്ധരംഗങ്ങള്‍ കൊണ്ട് യുദ്ധത്തെ വെറുപ്പിക്കാന്‍ കഴിയണം. അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മിക്കാന്‍ ആദരിക്കാന്‍ സാധിപ്പിക്കണം. ഇവടെ ലവ്, അതിനിടയില്‍ പട്ടാളത്തിലെ വില്ലനുമായി സ്റ്റണ്ട്, ഡയലോഗ് കാച്ചല്‍.....ങാ പടമല്ലേ, ജീവിതമല്ലല്ലോ അല്ലേ...:-)

  രംഗ് ദേ ബസന്തി പട്ടാളപ്പടമല്ലെങ്കിലും പട്ടാളക്കാരെക്കുറിച്ച് മറ്റു പട്ടാളപ്പടങ്ങള്‍ക്ക് കഴിയാത്ത ലെവലില്‍ ഒരു ആരാധന രൂപപ്പെടുത്തുന്നുണ്ട്. ചെറിയ ഒരു ബന്ധമേയുള്ളെങ്കില്‍ പോലും!

  ReplyDelete
 13. അരവിന്ദ്ജി, താങ്കളോട്‌ യോജിക്കാതെ വയ്യ... നിറ്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന എല്ലാ പട്ടാള ചിത്രങ്ങളില്‍ ഇതൊക്കെ കാണാം...താങ്കളുടെ ടേസ്റ്റ്‌ സേവിംഗ്‌ പ്രൈവറ്റ്‌ റ്യാന്‍ പോലുള്ള യുദ്ധ ചിത്രങ്ങളിലാണെന്നു തോന്നുന്നു... താങ്കളുടെ കമണ്റ്റ്‌ വായിച്ച്‌ കുറെ ചിരിച്ചു... കൊള്ളാം....

  ReplyDelete
 14. I have not yet felt major ravi made any significant contribution to malayalm films. Iam a big fan of mohanlal, and felt kirthichakra as OK(not v good/great). I felt it was trying tooo much to glorify major mahadevan(major ravi?). I felt the The following scenes too artificial and boring
  1. scenes with shwetha menon(some dialogues of lal and jeeva glorifuing themselves)
  2. lal shouting spadiakm george
  3. sai kumar telling lal that you should no more go fighting, as u hav bcome a target
  Same is the case with mission90 days. I think both these films were taken with a hidden agenda - to glorify hero(major ravi?) and his team.

  ReplyDelete
 15. ഏത്ര നല്ല പട്ടാളസിനിമയാണെങ്കിലും ഡയലോഗിന്റെ ബാഹുല്യം ശരിക്കും പ്രേക്ഷകനെ ബോറടിപ്പിക്കും. കീര്‍ത്തിചക്രയില്‍ മേജര്‍ രവി ആ സെല്ലാറില്‍ വച്ച് തോക്കു കളഞ്ഞിട്ട് ഒരു തീവ്രവാദിയുമായി മല്‍പ്പിടിത്തം നടത്തിയതെന്തിനാണെന്ന് എനിക്ക് എത്ര ആലോച്ചിച്ചിട്ടും മനസിലാവുന്നില്ല. (കമാന്‍ഡര്‍ ജയകുമാറിനെ കൊല്ലാന്‍ വേറെ ഒരു വഴിയും എല്ലായിരുന്നു എന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നു.) മല്‍പ്പിടിത്തം കഴിഞ്ഞിട്ട് കുറെ മലയാളഡയലോഗും...

  വിന്‍സേ, ഈ അന്ധമായ മമ്മൂട്ടിവിരോധം ഒരു നല്ല സിനിമാസ്വാദകന് നല്ലതല്ല. പലയിടത്തും ചാന്‍സ് ഉണ്ടാക്കി അദ്ദേഹത്തെ തെറി വിളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അരവിന്ദ് പറഞ്ഞതുപോലെ മഹാസമുദ്രം കണ്ടു നോക്കൂ.. മോഹന്‍ലാലിനെ അല്ല അവിടെ വിമര്‍ശിക്കേണ്ടത്, അതിന്റെ സംവിധായകനെയാണ്. മമ്മൂട്ടിയും ലാലും ഒരുപോലെ പ്രതിഭയുള്ളവര്‍ ആണ്. പക്ഷെ, ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ രണ്ടു പേര്‍ക്കും ഇടയ്ക്കിടെ പാളിച്ചകള്‍ പറ്റാറുണ്ട്. (കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മോഹന്‍ലാല്‍ ചിത്രം സ്ഫടികമാണെന്ന് പറഞ്ഞ താങ്കളോട് ഇതു പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം..)

  ReplyDelete
 16. ഹരീ,
  കുരുക്ഷേത്ര കണ്ടു.കുറേ ഇടിയും പുകയും...കീർത്തിചക്രയിൽ മേജർ രവിക്കുണ്ടായിരുന്ന സെൻസിബിലിറ്റി തന്നെ നഷ്ടപ്പെട്ടതായി തോന്നി.മോഹൻ ലാലിന് പറയാൻ കുറേ നെടുങ്കൻ ഡയലോഗുകൾ.ഒരർത്ഥവുമില്ലാത്ത കാര്യമായതിനാൽ നിർത്തുന്നു.
  മായാബസാർ കണ്ടു കാശുപോയ എന്നേപ്പോലുള്ളവരുടെ മുന്നിൽ ആ ചവറ് ഹിറ്റാണെന്നു പറയുന്ന മഹാന്മാരുടെ തൊലിക്കട്ടി അപാ‍രം!
  മോഹൻ ലാൽ-മമ്മൂട്ടി ഫാൻസ് ചക്കളത്തിപ്പോരാട്ടത്തിൽ പങ്കെടുക്കാൻ സമയമില്ല,താല്പര്യവുമില്ല.
  ആശംസകൾ!

  ReplyDelete
 17. @ Balu..,..ബാലു, ജയകൃഷ്ണന്‍, അരവിന്ദ് :: aravind, വിന്‍സ്,
  ‘സേവിംഗ് പ്രൈവറ്റ് റിയാന്‍’, ‘ബ്ലാക്ക് ഹാക്ക് ഡൌണ്‍’ തുടങ്ങിയ ചിത്രങ്ങളുമായി മലയാളസിനിമയെ താരതമ്യം ചെയ്യുന്നത് എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് പറയേണ്ടതില്ലല്ലോ! ബ്ലാക്ക് ഹാക്കില്‍ 2 ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്ററുകള്‍ താഴെപ്പോവുന്നുണ്ട്. ഒരു ഹെലികോപ്റ്ററിന്റെ വില തന്നെ 5.9 മില്ല്യണ്‍ യു.എസ്. ഡോളറാണ്. സിനിമയുടെ ബഡ്ജറ്റ് 92 മില്ല്യണ്‍ ഡോളറാണ്. ‘കുരുക്ഷേത്ര’യുടെ മുടക്കുമുതല്‍ 4.5-5 കോടിയും! ഇത്രയും തന്നെ തിരിച്ചുപിടിക്കുവാന്‍ മലയാളസിനിമക്ക് കഴിയുമോ എന്ന് സംശയമാണ്. അങ്ങിനെ വരുമ്പോള്‍ ജാക്കറ്റിലും, കാണിക്കുന്ന മിഷീന്‍ ഗണ്ണിലുമൊക്കെ അതിന്റേതായ കുറവുണ്ടാവും.

  പിന്നെ ഡയലോഗ് പറച്ചിലും മറ്റുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കാം. പക്ഷെ, എന്തെങ്കിലും പറയാതെ ഇഫക്ട് കൊണ്ടുവരുന്നതിന്റെ ഗുട്ടന്‍സ് ഇനിയും മലയാളസിനിമാക്കാര്‍ക്ക് അറിയില്ല എന്നു തോന്നുന്നു. ‘ബ്രേവ്ഹേര്‍ട്ടി’ല്‍ തന്റെ കാമുകിയുടെ കഴുത്തറക്കുന്ന ഷെരീഫിനോട് പ്രതികാരം ചെയ്യുന്ന രംഗമുണ്ട്, വെറുതെ വലിച്ചിഴച്ച് കൊണ്ടുവന്ന്, ഒരു വാക്കുപോലും പറയാതെ, ഒരു ബാക്ക്ഗ്രൌണ്ട് സൌണ്ടിന്റെയും അമിതമായ ഉപയോഗമില്ലാതെ, നിശബ്ദമായി കഴുത്തറക്കുന്നുണ്ട്. വാലസായി മോഹന്‍ലാലിനെ ഒന്ന് സങ്കല്‍പിച്ചു നോക്കിയാലോ? ഒരു 5 മിനിറ്റ് ഡയലോഗ് എങ്കിലും ഉണ്ടായിരുന്നേനേ, അല്ലേ? :-) ഇവിടെ തന്നെ, അവസാനം ആ പാക്ക് പട്ടാളക്കാരനോട് ഒന്നും പറയാതെ, നിശബ്ദമായി കൊന്നിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുന്നു. പറയുന്നതില്‍ പകുതി മലയാളവും! പ്രേക്ഷകരെയാണല്ലോ കൊല്ലുന്നത്, അപ്പോള്‍ മലയാളം മതി, അതാവും! :-P പറഞ്ഞുവന്നത്, സാമ്പത്തിക പരാധീനതമൂ‍ലമുള്ള കുറവുകള്‍ കണ്ണടയ്ക്കാമെങ്കിലും, കലാപരമായ ഉയര്‍ച്ചകള്‍ ഉണ്ടാവാത്തത് സങ്കടകരമാണ്!

  @ vikram,
  :-) മേജര്‍ രവി പോവട്ടെ, ഇപ്പോള്‍ അരങ്ങിലുള്ള സംവിധായകരില്‍ ആരാണ് മലയാളം സിനിമയെ അത്രമേല്‍ പരിപോഷിപ്പിച്ചിട്ടുള്ളത്? ചില പ്രത്യേകസിനിമാ വിഭാഗങ്ങളില്‍ മലയാളസിനിമ മുന്‍പിലാണ്. പക്ഷെ മറ്റു പലതിലും വളരെ പിന്നിലും. ഒരു സൈക്കോ കില്ലിംഗ് ചിത്രമോ മറ്റോ ഉണ്ടാവുകയെങ്കിലും (കോപ്പിയടിച്ചാണെങ്കിലും)ചെയ്തിരുന്നെങ്കില്‍!

  @ വാല്‍മീകി,
  സത്യം! ശരിക്കും ജയകുമാറിന്റെ മരണത്തിന് മേജര്‍ മഹാദേവനെ കോര്‍ട്ട്-മാര്‍ഷന്‍ ചെയ്യേണ്ടതാണ്... അല്ലേ? :-) ഒരു കാര്യവുമില്ലാതെ ഒരു പട്ടാളക്കാരന്റെ ജീവന്‍ കളഞ്ഞു!!!

  @ വികടശിരോമണി,
  ഹ ഹ ഹ... ‘മായാബസാറും’ പോയി കണ്ടോ! :-)
  --

  ReplyDelete
 18. Haree: Conflicting reports are emerging about Kurukshetra. Even as it is breaking all collection records, some say it is not as good as Keerthichakra. Some say it is better than that. Your review is also a bit confusing. maybe, I should watch and decide. It has not been released in Bombay. After that, I will post a feedback.

  ReplyDelete
 19. ഒന്നും ഇല്ലെങ്കിലും സാങ്കേതികം ആയി മലയാളത്തില്‍ അടുത്ത് ഇറങ്ങിയ ഒരു മികച്ച ചിത്രം ആണല്ലോ ... നാട്ടില്‍ എത്തിയാല്‍ ആദ്യം കാണുന്ന ചിത്രം ആയിരിക്കും ഇതു ..

  ReplyDelete
 20. പടം കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ വീട്ടിലേക്കൊന്നും കൊണ്ടുപോകുന്നില്ല.. ഇതു തന്നെയാണ് കണ്ടവര്‍ എല്ലവരും പറയുന്നത്.. (ഞാന്‍ കണ്ടില്ല.))

  മലയാള സിനിമ ഇനിയെന്നാണു നന്നാവുക..(ആദ്യ ദിവസം തന്നെ ഒരുകോടി ലാഭം കൊയ്തു ഈ പടം എന്നാണ് അറിയാന്‍ കഴിഞ്ഞത്.. മലയാളിക്ക് ഇത്രയൊക്കെ മതിയൊ എന്നാണിപ്പോ സംശയം..)

  ReplyDelete
 21. പാകിസ്ഥാന്‍ പട്ടാളക്കാരനോട് മലയാളം പറഞ്ഞെന്നോ?? അത് ഞാനോര്‍ക്കുന്നില്ലല്ലോ.. ഹിന്ദിക്കാരനായ സൈനികമേധാവിയുടെ മുന്നില്‍ നിന്ന് നല്ല പച്ചമലയാളത്തില്‍ കമാന്റോ ഓപ്പറേഷന്‍ പ്ലാന്‍ വിവരിച്ചത് കല്ലുകടിയായി.. എന്നാല്‍ ഒന്നോര്‍ത്താല്‍ ഇങ്ങനെയല്ലാതെ നമ്മുടെ ഓഡിയന്‍സിനെ എങ്ങനെ കാര്യം പറഞ്ഞ് മനസിലാക്കും? എത്രയെന്ന് വെച്ചാണ് താഴെ സബ്‌ടൈറ്റില്‍ എഴുതി കാണിക്കുക.. അത്കൊണ്ട് മലയാളം ഡയലോഗും നമ്മള്‍ കുറച്ച് സഹിച്ചേ പറ്റൂ എന്ന് തോന്നുന്നു.. ഏതായാലും ഹിന്ദിക്കാരെ പോലെ 3-4 മണിക്കൂര്‍ ഒന്നും പ്രേക്ഷകനെ കൊല്ലുന്നില്ലല്ലോ..!

  ReplyDelete
 22. "സാമ്പത്തിക പരാധീനതമൂ‍ലമുള്ള കുറവുകള്‍ കണ്ണടയ്ക്കാമെങ്കിലും, കലാപരമായ ഉയര്‍ച്ചകള്‍ ഉണ്ടാവാത്തത് സങ്കടകരമാണ്!" ബുള്‍സൈ. അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. കണ്ടാല്‍ യെ‌സ്‌ഡീ ബൈക്കിന്റെ എക്സോസ്റ്റ് ഊരിപ്പിടിച്ചിരിക്കുകയാണെന്ന് തോന്നുന്ന റ്റൈപ്പുള്ള "മെഷീന്‍ ഗണ്ണൂകള്‍" ഇപ്പോളേ മാറി വരുന്നുള്ളൂ. പിന്നെ ഹെലികോപ്റ്റര്‍ തകരുന്നതൊന്നും കാണിച്ചില്ലെങ്കിലും സാരമില്ല, ഹരി പറഞ്ഞ പോലെ ഫേസ് റ്റു ഫേസ് ഫൈറ്റ് വരുമ്പോളെങ്കിലും നശിച്ച ഡയലോഗും, തോക്ക് വലിച്ചെറിഞ്ഞ് കൈപ്രയോഗവും നടത്താതിരുന്നാല്‍ മതിയായിരുന്നു!
  സന്ദര്‍ഭമിതായത് കൊണ്ട് പറയട്ടെ, ഒരു പക്ഷേ ബ്ലാക്ക് ഹോക്കിനേക്കാള്‍ മികച്ച, കാണുന്നവര്‍ക്ക് ചങ്കില്‍ തട്ടുന്ന ഒരു ഇന്ത്യന്‍ പ്രമേയമുണ്ട്. പുലി പ്രഭാകരനെ പിടിക്കാന്‍ രഹസ്യ പദ്ധതി തയ്യാറാക്കി പോയ സിഖ് റെജിമെന്റിന്റെ. ശ്രീലങ്കന്‍ ഭരണകൂടത്തില്‍ ആന്റി ഇന്ത്യ എലമെന്റ്സ് ഉള്ള കാരണം സര്‍‌വ്വ വിവരവും മുന്‍പേ ചോര്‍ന്നു-സിഖ് കമാന്റോകള്‍ ചെന്നിറങ്ങിയത് തയ്യാറായി ഇരിക്കുന്ന പുലികളുടെ നടുവിലേക്ക്. വെടിയുണ്ട തീരുന്ന വരെ പിടിച്ചു നിന്ന കമാന്റോസ് പിന്നെ ധീരമായി ബയണറ്റ് ഫൈറ്റിന് മുതിര്‍ന്ന് ഒന്നൊഴിയാതെ കൊല്ലപ്പെടുകയായിരുന്നു. തീര്‍ന്നില്ല, എല്ലാ കമാന്റോകളുടെ ജഡങ്ങളേയും തലപ്പാവ് അഴിച്ച്, താടിയും മീശയും മുടിയും വെട്ടി (സിഖ് കാര്‍ക്ക് ഇത് പാടില്ല എന്നോര്‍ക്കുക) അപമാനിച്ചാണ് തമിഴ് പുലികള്‍ തിരിച്ചയച്ച് തന്നത്.
  വേണമെങ്കില്‍ നല്ല ഒന്നാന്തരം ഒരു സിനിമയാക്കാം.
  അതെങ്ങനെ, ഡയലോഗിനും പാട്ടിനും കൂത്തിനും, ചീഞ്ഞ തമാശക്കും സ്കോപ്പില്ല.

  ReplyDelete
 23. @ vilakudy,
  :-) ഒരിക്കലൊക്കെ കാണുവാനുണ്ട് എന്നു തോന്നുന്നു. പിന്നെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍...

  @ നവരുചിയന്‍,
  കണൂ... :-)

  @ g.manu,
  :-) മറ്റു പലപടങ്ങളും അങ്ങിനെയൊക്കെയാണെങ്കിലും, ഇത്രയൊക്കെ മുടക്കിയൊരു പടം പിടിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വേണ്ടേ?

  @ balu..,..ബാലു,
  ഏറ്റവും ഒടുവില്‍, പ്രധാന വില്ലനോട്; ഹിന്ദിയും, മലയാളവും ഇടകലര്‍ത്തിയാണ് സംസാരം. അവിടെയാണ് തിരക്കഥയില്‍ പാടവം കാണിക്കേണ്ടത്. അന്യഭാഷകള്‍ കുറച്ച് ഉപയോഗിച്ച്, എന്നാല്‍ വിശ്വാസ്യയോഗ്യമായി എങ്ങിനെ ഐഡിയ കണ്‍‌വേ ചെയ്യുവാന്‍ സാധിക്കും എന്നു നോക്കേണ്ടത്...

  @ അരവിന്ദ് :: aravind,
  അയ്യട! മമ്മൂട്ടി / മോഹന്‍ലാല്‍ എന്നിട്ട് ചാവാനോ അവസാനം? ഇച്ചിരെ പുളിക്കും... :-P അല്ലെങ്കില്‍ പിന്നെ പുലിയാക്കണം, അപ്പോ പുലി നല്ലവരാവണ്ടേ? ഇനി പുതിയ ആരെയെങ്കിലും വെച്ചെടുക്കാന്നു വെച്ചാ, പടം ഓടണ്ടേ? :-D
  --

  ReplyDelete
 24. മലയാളസിനിമയെ ആരു നന്നാക്കുമെന്നോര്‍ത്ത്‌ ആരും ബേജാറാവേണ്ട. മായാബസാര്‍ കൂടി കണ്ടതോടെ ഞാന്‍ തിരക്കഥയെഴുതാന്‍ തീരുമാനിച്ചു. സംവിധായകനും നിര്‍മാതാവും തയ്യാറാണ്‌. ഉദ്ദേശിച്ച നായകകഥാപാത്രത്തിന്‌ കഥയൊന്ന്‌ ഇഷ്ടെപ്പട്ടാല്‍ മതി. ( അത്‌ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല, ആരെയും കിട്ടിയില്ലെങ്കില്‍ ഞാനങ്ങഭിനയിക്കും.) തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞ്‌ ഹരിക്ക്‌ വായിക്കാന്‍ നല്‍കും എന്നിട്ടെ ചിത്രീകരണം തുടങ്ങൂ. പടം പൊളിഞ്ഞാല്‍ ഹരി എന്നെ കുറ്റം പറയരുതല്ലോ.....

  ReplyDelete
 25. അരവിന്ധ് പറഞതു തന്നെ ശരി, ഒരു കമാന്റോ പടമെന്നാല്‍ പ്റെക്ഷകന്‍ അതിന്റെ ത്റില്ല് കിട്ടണം. ഓരോ നിമിഷവും ഇനി എന്തു സംഭഹവിക്കും എന്ന് ഉഗ്വെദം നിലനിറ്താന്‍ കഴിയണം, അല്ലതെ കുറെ തോക്കും ബോംബ് പോട്ടിക്കലും മാത്റം പോരാ....കീറ്തി ചക്റ്യിലൊക്കെ എന്തു ത്റില്ലെന്നാണു പപറയുന്നത്?..ടിപ്പിക്കല്‍ പട്ടാളകത്കളില്‍ നിന്നൊരു പുതുമയുണ്ടായിരുന്നെന്നു മാത്റം. അതുപിന്നെ ഒരു പട്ടളക്കരന്‍ പടമെടുക്കുംപോള്‍ അതും കൂടെ ഇല്ലെങ്കില്‍ പിന്നെ എന്തു സംവിധാനം? പിന്നെ കുരുക്ഷേത്റയുടെ കാര്യമാണെങ്കില്‍, ആദ്യഭഗത്തെ, ഒരു ജവാന്‌ വെടിയേല്‍ക്കുന്ന സീന്‍ ഒഴിച്ചാല്‍ വേറെ ഒരു പുതുമയുമില്ല. മനുഷ്യന്റെ കണ്ണിന്റെ ഞരമ്പുകളെ പരീക്ഷിക്കുന്ന കുറെ എഡിറ്റിങ് അബ്യാസ്സങളും, പിന്നെ എവിടുന്നോ മോഷ്ടിച്ചൂരു വിമാന ആക്റമണ രംഗവും, അതും യാതോരു ക്വാളിറ്റിയും ഇല്ലാത്ത ഒരു ഫൂട്ടേജ്.മേജറ് മഹാദേവന്‍ അവസാനം വില്ലനെ ഇടിച്ചിട്ട് കൊലുന്ന രംഗവും, ഡയലോഗുകളും വന്‍ കയ്യടിയോടൊണ്‌ പലാല്‍ ആരാധകറ് സ്വീകരിച്ചത്. അതു പക്സഝേ രാജ്യസ്നഏഹം കൊണ്ടൊന്നുമല്ല, മറിച്ച് മോഹന്‍ലാല്‍ അതു പറയുന്നു എന്നതുകൊണ്ടു മാത്റം. വേരെ വല്ല നടനാണ്‌ അതു പറഞതെങ്കില്‍ ഇവറ് കയ്യടിക്കുമോ, പോട്ടെ ഒരിജ്ജിനല്‍ യുദ്ദരംഗമാണു ഇവറ് കാണുന്നതെന്നിരിക്കട്ടെ, ഇവറ് കയ്യടിക്കുമോ? ഇല്ല.ഇത് എടുത്തവരുടെ ഉദ്ദേശവും ഇതൊക്കെ തന്നെ.

  ReplyDelete
 26. പടം കണ്ടില്ല..അതുകൊണ്ട് കൂടുതല്‍ ഒന്നും പറയാറായിട്ടില്ല.
  ഒരു പട്ടാളക്കാരന്റെ വേഷം അഭിനയിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ അല്പം ശാരീരികമായി തയ്യാറെടുക്കണമായിരുന്നു എന്ന് തോന്നി.

  ReplyDelete
 27. ഹ ഹ ഹ .... ചിത്രവിശേഷത്തിലെ കുരുക്ഷേത്രകമന്റുകള്‍ ഉഷാര്‍. ഒരു ഹെല്‍ത്തിവാഗ്വാദം ആണ് നടക്കുന്നത് എന്നത് സന്തോഷകരം. പല വാദമുഖങ്ങളും എനിക്ക് ശരിയായാണ് തോന്നിയത്. മായാബസാറിനെ പറഞ്ഞ് ഹിറ്റ് ആക്കാനുള്ള ശ്രമത്തെ നിര്‍ദ്ദോഷകരമായ് കാണാന്‍ ശ്രമിക്കാമല്ലെ. മോശമെങ്കില്‍ ‘മോശമാണ്’ എന്ന് പ്രേക്ഷകന്‍ പറയുന്ന ഒരു കാലം വന്നാലേ സിനിമ രക്ഷപ്പെടൂ.
  എന്റെ കുരുക്ഷേത്രക്കാഴ്ചകള്‍ ഇവിടെയുണ്ട്.

  സസ്നേഹം
  ദൃശ്യന്‍

  ReplyDelete
 28. കേണല്‍ മഹാദേവന്റെ വയറും ആ പൊണ്ണത്തടിയും കണ്ടാല്‍ തന്നെ അറിയാം ഡയറക്ടറുടെ സെന്‍സ്..
  റിവ്യൂ നന്നായിട്ടുണ്ട്.. പക്ഷെ 5 മാര്‍ക്ക് കൂടിപ്പോയി. റിവ്യൂ വായിച്ചപ്പോള്‍ ഒരു 2 മാര്‍ക്കിനുള്ള സ്കോപേ കാണുന്നുള്ളൂ..

  ഇത്ര പൊണ്ണത്തടിയന്‍ മാര്‍ പട്ടാളത്തില്‍ കാണുമോ ??

  ReplyDelete
 29. മോഹൻ ലാലിന്റെ തടി കുറച്ച് കൂടുതലാണ് എന്നത് ശരിതന്നെ എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന് കാർഗിൽ രക്ഷിക്കേണ്ട ചുമതലയല്ല അവിടെ നടന്ന യുദ്ധത്തിന്റെ വികാരം ജനങ്ങളിലേക്ക് കൺ‌വേ ചെയ്യുക എന്ന ചുമതലയാണ് അതിൽ ഒരു പരിധിവരെ ലാൽ വിജയിച്ചിട്ടുണ്ട് പിന്നെ ഒരു ശരാശരി മലയാളിക്ക് ഹിന്ദി വലിയ പിടിത്തമില്ല അപ്പോ പടത്തിൽ ഹിന്ദി കൂടുതൽ ഉപയോഗിക്കുന്നത്
  പ്രേക്ഷകരോട് ചെയ്യുന്ന ചതി ആയിരിക്കും എന്നാൽ പാക്കിസ്ഥാനിയോട് മലയാളം പറയുന്നത് അതിലും വല്യ ചതിയായിപ്പോയി പിന്നെ “ഹിറ്റ്മേക്കർ”
  വിനയനെ പോലെ പാക്കിസ്ഥാൻകാരനെ കൊണ്ട് മലയാളം പറയിപ്പിക്കുക പോലെ ഭാഷസ്നേഹം കാണിക്കാത്തത് ആശ്വാസമാണ്
  പിന്നെ സേവിംഗ് പ്രൈവറ്റ് റിയാന്‍’, ‘ബ്ലാക്ക് ഹാക്ക് ഡൌണ്‍’‘ തുടങ്ങിയ പടങ്ങൾ കാണാത്ത അല്ലേൽ കാണാൻ സാഹചര്യമില്ലാത്ത ഒരു ശരാശരി മലയാളിക്ക് ഈ സിനിമ ഇഷ്ട്ടപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം

  പിന്നെ മായാബസാറിനെ ഹിറ്റ് എന്ന് വിശേഷിപ്പിച്ചപ്പോ സത്യത്തിൽ കരച്ചിൽ വന്നു
  ചിത്രത്തിന്റെ അനിയറ പ്രവർത്തകർ പോലും അങ്ങനെ പറയില്ല......

  ReplyDelete
 30. Nice work hari.I havent seen the review of paarthan kanda paralokam in yours.
  I found that in another blog.Good One.
  Check this
  http://howisthemovie.blogspot.com

  ReplyDelete
 31. കുരുക്ഷേത്ര കണ്ടില്ല. പക്ഷെ, പാട്ടുസീനും അഭിപ്രായങ്ങളും കണ്ടിടത്തോളം കാണാന്‍ ഒരു ആഗ്രഹം വരുന്നില്ല.

  കീര്‍ത്തിചക്ര കണ്ടപ്പോള്‍ ‘പട്ടാളത്തില്‍ ചേരാണ്ടിരുന്നത് എത്ര നന്നായി!’ എന്ന് ഇടക്കിടെ തോന്നിയിരുന്നു. സോ, എനിക്കത് ഏറ്റു എന്നാണല്ലോ. ഇച്ചിരെ വളിപ്പുണ്ടെങ്കിലും അതൊരു തരക്കേടില്ലാത്ത പടമായിരുന്നു. (ലക്ഷ്മി ഗോപാലസ്വാമി, എന്തിറ്റാ കളറ്!)

  :) താങ്ക്സ് ഹരി!

  ReplyDelete
 32. ചിത്രം കണ്ടു. ഒരിക്കലെങ്കിലും പട്ടാളത്തില്‍ ചേരണം എന്നാഗ്രഹിച്ചവര്‍ക്കീ ചിത്രം കണ്ടിരിക്കാന്‍ സാധിക്കും. മേജര്‍ രവി, തിരക്കഥയില്‍ അല്പം കൂടി ശ്രദ്ധിക്കണം. പാക്കിസ്ഥാന്‍ കേണലിലോട്‌ മലയാളത്തില്‍ ഡയലോഗ്‌ വീശിയപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. അങ്ങെനെ ന്യൂനതകള്‍ ഏറെയുണ്ട്‌. ആരോ ഇവിടെ പറഞ്ഞതു പോലെ, ലാലേട്ടന്റെ വണ്ണം പട്ടാളക്കാരന്റെ വേഷത്തിന്‌ യോജിച്ചതായി തോന്നിയില്ല. വണ്ണം വച്ച്‌ ചീര്‍ത്ത പലരേയും കണ്ടു പട്ടാളക്കാരായി... Behind The Enemy Lines എന്ന ചിത്രത്തില്‍ നിന്നും അടിച്ചു മാറ്റിയ ഭാഗം കൊള്ളാം, പക്ഷേ അതൊരടിച്ചു മാറ്റലാണെന്ന്‌ പെട്ടെന്നു മനസ്സിലാകും. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു എന്ന പരസ്യം കണ്ട്‌ ചിത്രം കാണാന്‍ പോയ എനിക്കാകെ കൂട്ടായിട്ടുണ്ടായിരുന്നത്‌ 10 പേരായിരുന്നു...ഭാഗ്യം ഒറ്റക്കിരുന്നു കാണേണ്ടി വന്നില്ലല്ലോ?

  ReplyDelete
 33. @ വക്രബുദ്ധി,
  അങ്ങിനെയൊറ്റക്ക് അങ്ങ് നന്നാക്കാമെന്നു കരുതണ്ട... ഞാനുമെഴുതും ‘തിരക്കഥ’... :-) ഹ ഹ ഹ... കുറ്റം ആര്‍ക്കും എപ്പോഴും പറയാം... :-D

  @ arun,
  :-) ഫൂട്ടേജ് കുറച്ചു കൂടി ക്വാളിറ്റിയുള്ളത് എടുക്കാമായിരുന്നു. ഇത് യൂട്യൂബില്‍ നിന്നും എടുത്തമാതിരി ആയിപ്പോയി, അല്ലേ? ;-) (50 സെക്കന്റില്‍ താഴെയേ ഉള്ളൂ എന്നതിനാല്‍, കോപ്പിറൈറ്റ് ലംഘനം ആവില്ലെന്നു കരുതാം.)

  @ ദൃശ്യന്‍ | drishyan,
  :-) ഇത്തവണ അടിയില്ല... ‘മായാബസാറി’നെ താങ്ങി അടിക്കുവാന്‍ ഇത്തിരി ബുദ്ധിമുട്ടും...

  @ പാമ്പ്,
  പൊണ്ണത്തടിയന്മാരൊക്കെ പട്ടാളത്തില്‍ കാണുമെന്നേ... സാങ്കേതികമായി ചിത്രം മുന്നില്‍ തന്നെയാണ്, എന്നാല്‍ ഈ ചിത്രത്തിന് ഇത്രയും പോര എന്നു മാത്രം. നന്ദി. :-)

  @ രജീഷ്,
  :-) അഭിപ്രായത്തിനു നന്ദി... വിശേഷത്തില്‍ പറഞ്ഞതിലും കൂടുതലായൊന്നും പറയുവാനില്ല.

  @ bini,
  നന്ദി. അഭിപ്രായത്തിനും, പുതിയ ബ്ലോഗിന്റെ ലിങ്ക് നല്‍കിയതിനും. ആ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്. അവയൊക്കെ കണ്ട്, പിന്നെയതെഴുതി നേരം കളയണ്ടായെന്നു കരുതി.

  @ visala manaskan,
  :-) അതുശരി... കളറുനോക്കിയാണേല്‍, ഈ പടം വിട്ടേരെ... തിരിച്ചുമൊരു താങ്ക്സ്...

  @ പിള്ളാച്ചന്‍,
  :-) പ്രേക്ഷകരെക്കൊണ്ടാണ് സദസ് നിറഞ്ഞതെന്ന് പരസ്യം പറഞ്ഞോ? കസേരകൊണ്ടു നിറഞ്ഞ സദസ് എന്നാണ് ഉദ്ദേശിച്ചത്... ;-D
  --

  ReplyDelete
 34. ഒരു സൈക്കോ കില്ലിംഗ് ചിത്രമോ മറ്റോ ഉണ്ടാവുകയെങ്കിലും (കോപ്പിയടിച്ചാണെങ്കിലും)ചെയ്തിരുന്നെങ്കില്‍!

  കെ.കെ ഹരിദാസിന്റെ മൂന്നിലൊന്ന് കണ്ടിരുന്നോ?

  ReplyDelete
 35. Gents,

  I am really sorry I do not have Malayalam typing software installed. But would like to add in a few words. Manglish and English upayogikunnathil dayavu cheythu kshamikkoo...

  @Jayakrishnan,
  Indian Army-e kurachu koodi yatharthya bodhathode kanda oru paadu chithrangal pandu irangiyittundu. Nana Patekar-ude "Prahaar" (Indian Army and commandos), athu pole 1980-il irangiya "Vijeta". Ithinde okke kurachu clippings Youtube-il kaanum. Ee cinema-kalil okke premam ellam undaakum, pakshe aavashyathinu maathram. Vijeta was too good on that aspect.

  Pinne "Mission 90 days" enna cinema-ude kaaryam. Njan kurachu kaalam munne athine kurichu oru post aa blog-il ittirunnu. "Mission 90 Days"-il Mammooty-de kathapathram kaanichu kootunnathu sudha asambandham aanu. NSG-kkarande joli vere, police-ukarande joli vere. NSG-il officer aanu ennu vechal kandavane okke pidikkanum, adikkanum, kollanum okke sramichu thudangiyal officer saheb akathu pokum. "Mission 90 Days" kandathodu koodi edutha oru theerumanam aanu Maj.Ravi cinema paisa koduthu kaanilla ennu. "Kurukshethra" review kandappol manasilayi aa theerumanam maatenda kaaryavum illa ennu. Mission 90 days oru kanakkinum realestic alla. Kaaranam Major Ravi nayichu ennu parayapedunna NSG team-inu aa case-il (Rajiv Gandhi assasination) case anweshikkenda oru chumathalayum undaayirunilla. Ini angorkku angine okke thonniyirunnu engil, athu niyamam ariyathathinde kuzhappam aanu.

  @All,
  Major Ravi still feels that by bringing some cheap sentiments (pattalakkarande jeevitham maha-kashtam, baaki ullavanmaar sukhikunnu) will not work out always and every time. Secondly, using some military jargons (buddy pair, covering fire etc.) is not going to make any effect on a person who is not used to the military. Major Ravi seems to have lots of problems with the Army, the Police, all civil authorities and basically against every one in the world. His frusturations come out through these movies, which have no relevance in a realestic world. For a Malayali audience I feel we should come up with a more realestic way of showing military life. The usual "Painkili" stuff will not work out here. Watch the old classic English movies like "A bridge too far" (Op. Market Garden), "Tora tora tora" (Pearl Harbour attack etc.).

  BTW, I had watched long time back the movie "Ninamaninja Kalpadukal". It was again based on the life in the military. Based on a story by "Parappurathu" (he was a soldier who served in WW2), the movie was an okay one to watch. Of course we had people like Prem Nazir acting like a tough soldier, but the story was pretty much okay. About how and why people joined the Army as a soldier, their experiences in the training camps in North India, their foreign postings in today's "Gelf" (then known as Mesapotamia), Gallipoli etc.

  ReplyDelete