
വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വി.കെ. പ്രകാശ്. ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ‘പുനരധിവാസം’; അതിനു ശേഷമിറങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’, ‘മൂന്നാമതൊരാള്‍’, ‘പോലീസ്’ എന്നിവയെല്ലാം; സിനിമയുടെ സാങ്കേതികമേന്മകളാല് ശ്രദ്ധനേടിയവയാണ്. സാങ്കേതികവശമുണ്ടായ മേന്മ ഈ ചിത്രങ്ങളുടെ ഇതരമേഖലകളില്‍ കൈവരിക്കുവാന്‍ സാധിക്കാതിരുന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന പോരായ്മ. എന്നാല്‍ ഒരുപരിധിവരെ മറ്റുവശങ്ങളും ‘പോസിറ്റീവി’ന്റെ കാര്യത്തില്‍ ശരിയായി വന്നിട്ടുണ്ട്. എസ്.എന്‍. സ്വാമി; കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്ന, ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫാബുലന്‍സ്.
രാജു(സൂരജ്), ഉദയന്‍(മണിക്കുട്ടന്), വിന്നി(വാണി കിഷോര്‍), ചെറി(രമേഷ് പിഷാരടി) എന്നിവര്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു. എന്നാല്‍ സംഗീതം ഇവരെ ഒന്നിപ്പിക്കുന്നു, ഉറ്റസുഹൃത്തുക്കളാക്കുന്നു. അതിനിടയില്‍ ജ്യോതി(ആയില്യ ജി. നായര്‍) എന്ന പെണ്‍കുട്ടിയുമായി രാജു അടുപ്പത്തിലാവുന്നു. ഇടയ്ക്ക് ചേട്ടനൊപ്പം വീട്ടിലേക്ക് പോവുന്ന ജ്യോതിയെക്കുറിച്ച് രാജുവിന് പിന്നീട് ഒരു വിവരവും ലഭിക്കുന്നില്ല. പിന്നീട് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് രാജു ജ്യോതിയെ വീണ്ടും കാണുന്നത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്, വിന്നിയെ വിവാഹമാലോചിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ അനിയനും(ജയസൂര്യ), രംഗത്തെത്തുന്നു.
പണമുണ്ടാക്കുവാന്‍ മാത്രം ശ്രദ്ധചെലുത്തുന്ന എന്‍.ആര്.ഐ. ദമ്പതികളുടെ, തെറ്റുകളിലെത്തപ്പെടുന്ന പുത്രന്; തിരക്കിട്ട ജീവിതം നയിക്കുന്ന അമ്മ, ശ്രദ്ധ ലഭിക്കാത്ത മകള്‍; പിരിയേണ്ടിവരുന്ന കാമിതാക്കള്‍; ഇങ്ങിനെ കണ്ടുപരിചയിച്ച ഒട്ടേറെ കഥാപാത്രങ്ങളെയാണ് ഇതിലും കാണുവാന്‍ കഴിയുക. എന്നാല്‍ ഇവരെയെല്ലാം ഉപയോഗിച്ച് മെനഞ്ഞെടുത്തിരിക്കുന്ന കഥയിലെ പ്രമേയത്തിന് തീര്‍ച്ചയായും വ്യത്യസ്തത അവകാശപ്പെടാം. സാങ്കേതികമേന്മയോടെ, പുതുമ തോന്നിക്കുന്ന രീതികളില്‍, ദൃശ്യചാതുരയോടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ആര്. ഗണേഷിന്റെ ഛായാഗ്രഹണം, മഹേഷ് നാരായണന്റെ എഡിറ്റിംഗ്, വി.എഫ്.എക്സ് അംഗങ്ങളുടെ വിഷ്വല്‍ ഇഫക്ടുകള്‍ എന്നിവയോട് ചിത്രം അതിന്റെ ദൃശ്യഭംഗിക്ക് കടപ്പെട്ടിരിക്കുന്നു. എസ്.എന്‍. സ്വാമിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും മോശമായില്ല. ഇവയെല്ലാം കൂടെ ചേര്‍ന്ന്, ‘കൊള്ളാം, തരക്കേടില്ല!’ എന്നുപറയുവാന്‍ തക്കവണ്ണം ചിത്രത്തെ എത്തിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണറിന്റെ വേഷം സായികുമാര്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ബലം പിടിക്കുന്നത് മനസിലാവുമെങ്കിലും, അനിയനായി ജയസൂര്യയും മോശമായില്ല. രൂപത്തിലും, ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന മണിക്കുട്ടന്റെ ഉദയനായുള്ള പ്രകടനവും അഭിനന്ദിക്കത്തക്കതാണ്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്കു പുറമേ; പി.ശ്രീകുമാര്‍, ബോബന് ആലുമ്മൂടന്‍, ജഗതി ശ്രീകുമാര്‍, ടി.ജി. രവി, അഗസ്റ്റ്യന്‍, മാള അരവിന്ദന്, മായ വിശ്വനാഥ്, ബിന്ദു പണിക്കര്‍, ശാരി, അല്സബിത് തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. ഒന്നോ രണ്ടോ കഥാപാത്രങ്ങളില്‍ കഥ ചുറ്റിത്തിരിയുന്നില്ല എന്നതും ആശ്വാസകരമാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി, അലക്സ്പോള്‍ സംഗീതം നല്കിയ ഗാനങ്ങളില്‍ “എന്തിനിന്നു മിഴിനീരുതൂകിയഴകേ!” എന്ന ഗാനം ശ്രദ്ധേയമായിരുന്നു, ഇത് ചിത്രത്തോടിണങ്ങുകയും ചെയ്യുന്നു. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്ന്. മറ്റൊരു ഗാനത്തില്‍ ഗായകരായ ജി. വേണുഗോപാല്‍, മഞ്ജരി എന്നിവര്‍ പാടുന്നതിന്റെ ദൃശ്യങ്ങളും ചേര്‍ത്തിരിക്കുന്നു. പരീക്ഷണമാവാം, എന്നാല്‍ ആല്‍ബം ഗാനങ്ങളുടെ രീതിയിലേക്ക്, ചലച്ചിത്രഗാനരംഗങ്ങളെ കൊണ്ടുപോവുന്നതില്‍ എന്തര്‍ത്ഥം! ആ ഗാനം അത്രയും ആവശ്യമില്ലാത്തതാണെങ്കില്‍, ഒഴിവാക്കിക്കൂടേ?
ഒരു കുറ്റാന്വേഷണ കഥ എന്നരീതിയില്‍ നോക്കുമ്പോള്‍, മികച്ചതെന്നൊന്നും ചിത്രത്തെ പറയുവാനില്ലെങ്കിലും, ഒരു വാണിജ്യ-വിനോദ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാനുള്ളത് ചിത്രത്തിലുണ്ട്. ഇടവേളവരെ തുടരുന്ന പതുങ്ങിയുള്ള കഥപറച്ചിലും; തിരുകിക്കയറ്റിയിരിക്കുന്ന അനിയന്-വിന്നി പ്രണയവും, അനവസരത്തിലുള്ള ഗാനങ്ങളും ചിത്രത്തിന്റെ പ്രധാനപോരായ്മകളായി ചൂണ്ടിക്കാട്ടാം. ഇവയൊക്കെക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആകര്‍ഷകമായ ഒരു ക്രൈം ത്രില്ലറാവുമായിരുന്നു, ‘പോസിറ്റീവ്’.
Description: Positive- Film Directed by V.K. Prakash; Written by S.N. Swamy; Starring Jayasurya, Sooraj, Ramesh Pisharody, Manikuttan, Ayilya, Vani, Jagathy Sreekumar, Saikumar, Sreekumar, Boban Aalummoodan, Sreejith Ravi, Maala Aravindan, Augustin, T.G. Ravi, Saari, Maya Viswanath, Alsabith; Malayalam Film(Movie, Cinema) Review by Haree (Hareesh N. Nampoothiri).
--
വി.കെ. പ്രകാശ് സംവിധാനം ചെയ്ത, ‘പോസിറ്റീവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
kbഹരീ,ഈ പടത്തെക്കുറിച്ച് ഹരിയോട് പറയുമ്പോഴും ഒരു പ്രതീക്ഷയുമില്ലായിരുന്നു.ഇനി ഏതാണേലും ഒന്നു പോയി ധൈര്യമായി കാണാം...
ReplyDeleteഎനിക്ക് ഇഷ്ടമുള്ള ഒരു സംവിധായകനാണു വി.കെ പ്രകാശ്.കാരണം മറ്റൊന്നുമല്ല,ആ പടം കാണാന്‍ ഒരു ഭംഗിയുണ്ടാകും...
:)
കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ക്ക് ഹരി 4ല്‍ കൂടുതല്‍ റേറ്റിങ്ങ് കൊടുത്തുകാണുന്നില്ല. ഇതിന് 5.5 കാണുന്നു. അപ്പോള്‍, തരക്കേടില്ലാത്ത ചിത്രം അല്ലേ? എന്നാപ്പിന്നെ കണ്ടുകളയാം...
ReplyDeleteപിന്നെ ഞാന്‍ കരുതിയത് ആ പാട്ട് സീനില്‍ മഞ്ജരിയും വേണുഗോപാലും ഉള്ളത് സിനിമയില്‍ വരുമ്പോ ഉണ്ടാവില്ല, ടെലിവിഷന്‍ ചാനലുകള്‍ക്ക് ആ രീതിയില്‍ ഉള്ള വീഡിയോ കൊടുത്തതാണ് ഒരു ആല്‍ബം ടെച്ച് ഉണ്ടാക്കാന്‍ എന്നാണ്. ഇപ്പോ മനസ്സിലായി സിനിമയിലും അത് ഉണ്ട് എന്ന്. സിനിമയില്‍ ആ മിക്സിങ്ങ് അനാവശ്യം എന്ന് മാത്രമേ പറയാനുള്ളൂ...
മൂന്നാമതൊരാള്‍’, ‘പോലീസ്’ എന്നിവയിലെ സാങ്കേതിക തികവ്!
ReplyDeleteഎവിടെ? സപ്പോസ് ഒരാള്‍ കാര്‍ക്കിച്ചു തുപ്പുന്നത് തുപ്പുന്നതിന്റെ അടിയില്‍ പോയി ഷോട്ട് എടുത്ത്, തുപ്പല് വായുവില്‍ നില്‍ക്കുന്നത് സ്റ്റില്‍ അടിച്ചിട്ട് ക്യാമറ അതിന്റെ ചുറ്റും രണ്ടു വട്ടം, പിന്നെ അത് ചിന്നിചിതറുന്നതിന്റെ ക്ലോസപ്പ്..ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആര്‍ക്കാണ് ഒരു കഥയില്ലാ പടം ഇഷ്ടപ്പെടുക?
പോലീസില്‍ ജീപ്പില്‍ നിന്ന് കവച്ചിറങ്ങുന്നതിന്റെ അടിയില്‍ പോയെടുത്ത ഷോട്ടും, തോക്ക് ചൂണ്ടി നില്‍ക്കുന്നതിന്റെ ചുറ്റും കറങ്ങുന്ന ഷോട്ടും കുറേ ഉമ്മാക്കി ക്യാമറ ട്രിക്കുകള്‍ അല്ലാതെ എന്താണുണ്ടായിരുന്നത്.
പത്തുപൈസക്ക് കൊള്ളാത്ത ചവറുകളാണ് മൂന്നാമതൊരാളും പോലീസും എന്ന് എനിക്ക് തോന്നിയത്. സാങ്കേതികമായിപ്പോലും! പരസ്യത്തിന് ക്യാമറ അവിടേയും ഇവിടേയും വെച്ചു പിടിക്കുന്നെന്നും പറഞ്ഞ് വന്ന് പടമെടുക്കാന്‍ എന്താ യോഗ്യത?
ഹരിയല്ല, ദൈവം തമ്പുരാന് വന്നു കൊള്ളാമെന്ന് പറഞ്ഞാലും ഈ സംവിധായകന്റെ ഒരു പടം കൂടി ഞാന്‍ കാണില്ല, കാണില്ല, കാണില്ല.
പ്രകാശ് ക്ലച്ച് പിടിക്കുമോ..
ReplyDeleteഹരിയുടെ എല്ലാ ഒട്ടു മിക്ക എല്ലാ റിവ്യുകളോടും എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നു മുന്‍പ് രൌദ്രത്തിനു ഒരു മാര്‍ക്ക് കൊടുത്തപ്പോള്‍ അത് വെറുതെ കുറച്ചതാവും എന്നാണ് കരുതിയത് പക്ഷെ അത് കണ്ടപ്പോള്‍ ഒന്നു തന്നെ അധികമല്ലേ എന്ന തോന്നി, പക്ഷെ "മറ്റൊരാള്‍" ഓഓഓ അത് ഒരു വധമല്ലേ....... ശരാശരി എന്നുപോലും പറയാന്‍ പറ്റുമോ
ReplyDeleteസോറി "മൂന്നാമതൊരാള്‍"
ReplyDelete@ മൃദുല്‍, അഭിലാഷങ്ങള്‍,
ReplyDeleteഅത്ര ധൈര്യം വേണോ? ;)
ബെര്‍ളി തോമസ് എഴുതിയതും കൂടി വായിച്ചിട്ടു പോവൂ... ഇവിടെ. :)
@ ചിത്രകോരന്‍,
:) ചിത്രങ്ങളുടെ സാങ്കേതികമേന്മയെ ആരും കുറ്റം പറയുമെന്നു തോന്നുന്നില്ല; മൂന്നു മുന്‍ ചിത്രങ്ങളുടേയും. ദൃശ്യഭംഗിയും എടുത്തുപറയേണ്ടതാണ്, പ്രത്യേകിച്ചും ഗാനരംഗങ്ങളുടേത്. പിന്നെ ഇതല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നതായിരുന്നു അവയുടെ പോരായ്മ എന്നല്ലേ ഞാന്‍ പറഞ്ഞത്? പിന്നെ ഇതില്‍ മറ്റു വിഭാഗങ്ങളും മെച്ചപ്പെട്ടതായി തോന്നി. കാണണ്ടാട്ടോ... :)
@ സിജു,
സാധ്യതയുണ്ട്. :)
@ മന്‍സൂര്‍,
‘മൂന്നാമതൊരാള്‍’ നല്ല ചിത്രമാണെന്ന് ഞാന്‍ പറഞ്ഞുവോ? പിന്നെ, പ്രേതസിനിമകളില്‍ വ്യത്യസ്തമായ ഒരു രീതി (സിക്ത് സെന്‍സിന്റെ ആശയം തന്നെയെങ്കിലും) അതില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നു. ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രീകരിച്ചതിന്റെ ‘അമച്വര്‍’ പ്രതീതിയും ചിത്രത്തിനുണ്ടായിരുന്നു. ശരാശരി നിലവാരത്തിലുള്ള ഒരു പടമായാണ് എനിക്കു തോന്നിയത്!
--
പടം വല്യ കുഴപ്പമില്ല ഹരീ.പിന്നെ,സൂരജിന് ശബ്ദം നല്‍കിയത് വിനീത് ശ്രീനിവാസനാണ്.ശ്രദ്ധിച്ചില്ലേ?
ReplyDeleteനോട്ടബൂക്കിലും സൂരജിനു ശബ്ദം നല്‍കിയത് വിനീത് ശ്രീനിവാസന് ആയിരുന്നു എന്ന് തോന്നുന്നു !!
ReplyDeleteഅവന്റെ പേര് സൂരജ് എന്നാണോ ?? സ്കന്തന്‍ എന്നല്ലേ ???
Hari
ReplyDeleteHw dare u to give more than 5 marks to this film. Its rediculous. I went to see this film being it a v.k prakash film. But he disappointed me a lot. If there s good camera movements dont think that its a good film.
@ ടി.കെ. സുജിത്ത്,
ReplyDeleteശ്രദ്ധിച്ചുവല്ലോ... എന്താണ് ചോദിക്കുവാന്‍ കാരണം?
@ മുന്ന,
സൂരജ് എന്നായിരുന്നു, ഇപ്പോള്‍ പേരുമാറ്റിയിട്ടുണ്ട്.
@ മച്ചു,
:) അങ്ങിനെ അബദ്ധധാരണകളൊന്നും എനിക്കില്ല. പക്ഷെ, സമകാലീന മലയാളസിനിമകളില്‍ ഭേദപ്പെട്ടതു തന്നെയാണിതെന്നാണ് എന്റെ വിശ്വാസം. റേറ്റിംഗ് ഈസ് റിലേറ്റീവ്... :)
ഓഫ്: ബൂലോകത്തിലും കണ്ടു മുട്ടിയതില്‍ സന്തോഷം... :)
--
ഞാന്‍ കണ്ട തിയേറ്ററില്‍ ‘കണ്ട നാള് മുതല്‍’ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ നീ പറഞ്ഞു’ പല്ലവി മാത്രം കണ്ടു. അതു നന്നായല്ലൊ എന്ന് തോന്നുകയും ചെയ്തു. പക്ഷെ ആ ഗാനങ്ങള്‍ ആദ്യമുണ്ടായിരുന്നു എന്ന് ചിത്രവിശേഷം വായിച്ചപ്പോഴാ മനസ്സിലായത്.
ReplyDeleteനല്ല റിവ്യൂ ഹരി.
സസ്നേഹം
ദൃശ്യന്‍
ഹരിയേട്ടാ, ഞാന്‍ ഒരു ലിങ്ക് എടുക്കുന്നു ഒന്നു പോസ്റ്റാന്‍ :)
ReplyDelete