രൌദ്രം (Roudram)

Published on: 2/06/2008 11:15:00 AM
Roudram: A film by Ranji Panicker. Starring Mammootty, Manju, Rajan P. Dev, SaiKumar, Vijaya Raghavan
രണ്ടായിരത്തിയെട്ടിലെ, മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ‘രൌദ്രം’. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഡയലോഗുകളെഴുതി ശ്രദ്ധയാകര്‍ഷിച്ച രണ്‍ജി പണിക്കരുടെ, രണ്ടാമത്തെ സംവിധാനസംരംഭമാണിത്. കഥയും, തിരക്കഥയും, സ്വാഭാവികമായും സംഭാഷണവും, അദ്ദേഹത്തിന്റെ തന്നെ. ഷാഹുല്‍ ഹമീദ് മരിക്കാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചെര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നുകത്തിനൊരു വശം ലാലെങ്കില്‍‍, മറുവശം താനെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ‘രൌദ്ര’ത്തിലൂടെ.

നരിയെന്നു വിളിപ്പേരുള്ള നരേന്ദ്രന്‍(മമ്മൂട്ടി); സത്യസന്ധനും കര്‍മ്മനിരതനുമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ജോസെന്നു പേരുള്ള ഒരു ഗുണ്ട കൊല്ലപ്പെടുന്നു. മുഖ്യമന്ത്രി(ജനാര്‍ദ്ദനന്‍) നേരിട്ട് നരന് കേസ് കൈമാറുന്നു. വലിയൊരു കഞ്ചാവു മാഫിയ തന്നെ ജോസിന്റെ മരണത്തിനു പിന്നിലുണ്ടെന്നു കണ്ടെത്തുന്ന നരേന്ദ്രന്‍ അന്വേഷിച്ചെത്തുന്നവരെല്ലാം ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നു. സേതു(സായി കുമാര്‍), പുരുഷോത്തമന്‍(വിജയരാഘവന്‍) തുടങ്ങിയവരാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍‍. പ്രതിബന്ധങ്ങളെ മറികടന്ന് ഇവരെ നിയമത്തിനു മുന്നിലെത്തിക്കുകയെന്നതാണ് നരിയുടെ ദൌത്യം.

വീഞ്ഞും, കുപ്പിയും, കുപ്പിക്കു പുറത്തെ ലേബലും; എല്ലാം പഴയതുതന്നെ. ക്ലീഷേകളേക്കുറിച്ചെഴുതി എഴുതി, എഴുതുന്നതും ക്ലീഷേയായിപ്പോവുന്നതുകൊണ്ട്, കൂടുതല്‍ വിശദീകരിക്കുന്നില്ല. പേരിനൊരു പുതുമപോലും മഷിയിട്ടു നോക്കിയാല്‍ ഈ ചിത്രത്തില്‍ കാണുവാന്‍ കിട്ടുകയില്ല. കുറച്ചു ഡയലോഗുകളും, മമ്മൂട്ടിയുടെ അവതരണവും മാത്രമാണ് മെച്ചമെന്നു പറയാവുന്നതായി ചിത്രത്തിലുള്ളത്. സംഘട്ടന രംഗങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ പോന്നവയല്ല. വിജയരാഘവന്റേയും സായികുമാറിന്റേയും വില്ലന്‍ വേഷങ്ങള്‍, നന്നായി അവരത് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, കണ്ടുമടുത്തവ തന്നെ. കാര്യമായി റോളൊന്നുമില്ലാത്ത കുറേയധികം പേരും ചിത്രത്തിലുണ്ട്. ലാലു അലക്സിന്റെ കഥാപാത്രമൊക്കെ എന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. രാജന്‍ പി. ദേവ്, സ്ഥടികം ജോര്‍ജ്ജ്, ഊര്‍മ്മിള ഉണ്ണി, ബിന്ദു പണിക്കര്‍, ടി.പി. മാധവന്‍ തുടങ്ങിയവരൊക്കെയാണ് മറ്റഭിനേതാക്കളില്‍ പേരറിയാവുന്നവര്‍.

സഞ്ജീവ് ശങ്കറിന്റെ ക്യാമറ, ദയനീയം എന്നു തന്നെ പറയണം. ഔട്ട്-ഓഫ്-ഫോക്കസായി ഷോട്ടുകളെടുക്കുന്നത് ഇഫക്ടാണെന്നു വല്ലതും ധരിച്ചാണോ ആവോ! രാജാമണിയുടെ പശ്ചാത്തല സംഗീതത്തിനോ, ഡോണ്‍‌മാക്സിന്റെ എഡിറ്റിംഗ് കസര്‍ത്തുകള്‍ക്കോ ‘രൌദ്ര’ത്തിനെ രക്ഷപെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഗാനങ്ങളില്ലാത്തത് ആശ്വാസകരം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു ഹിഡന്‍ അജണ്ട ഈ ചിത്രത്തിനു പിന്നിലുണ്ടോ എന്നും സംശയിക്കാവുന്നതാണ്. മമ്മൂട്ടിയുടെ പോലീസ് ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ചിത്രത്തിലുണ്ടെന്നാണ്, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു കേട്ടത്. പ്രതീക്ഷിക്കുന്നതല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കില്‍, കുറച്ചു ബുദ്ധിമുട്ടണം. ‘വീണതു വിദ്യയാക്കു’ന്ന ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍, പടം കിണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്താവും ‘രൌദ്രം’ തെളിയുക.


Keywords: Roudram, Rowdram, Mammootty, Ranji Panicker, Ranji Panikker, Ranji Panickar, Ranji Panikkar, Manju, SaiKumar, Vijaya Raghavan, Lalu Alex, Rajan P. Dev, Spadikam George, February Release, Malayalam Movie Review, Film, Cinema.
--

39 comments :

  1. പോലീസ് വേഷങ്ങളെ ഉഗ്രനാക്കുന്ന മമ്മൂട്ടി‍. പോലീസ് കഥാപാത്രങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന രണ്‍ജി പണിക്കര്‍. ഇവരൊന്നിച്ചാല്‍?

    കിം ഫലം. ഇവരൊന്നിക്കുന്ന ‘രൌദ്ര’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. Can we have a chat regarding malayalam blogs.. blo gkut at gmail dot com?

    ReplyDelete
  3. ഹരീ
    ഈ സിനിമക്കു പിന്നില്‍ ഒരു ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു. പിണറായിക്കു വേണ്ടിയുള്ള ഒരു പ്രചരണ ചിത്രമാണിത്‌. നിലവില്‍ വി. ഏസിന്‌ ഏതിരായി നില്‍ക്കുന്ന മൂന്നു പത്രങ്ങളാണു മലയാളത്തിലുള്ളത്‌. മനോരമ, ദീപിക, ദേശാഭിമാനി. പരാജയപ്പെട്ട പത്രപ്രവര്‍ത്തകനായ രണ്‍ജി തന്റെ വിധേയത്വം ഈ സിനിമയിലൂടെ പ്രകടിപ്പിക്കുന്നു.
    ഈ സിനിമയില്‍ വി. എസിനെ തെറി പറയുന്ന നാല്‍പതിലധികം സീനുകള്‍ പിണറായി ഇടപെട്ട്‌ മാറ്റിച്ചതായാണ്‌ ഞാനറിഞ്ഞത്‌. അവ പുറത്തുവന്നാല്‍ തനിക്കിട്ടത്‌ ബൂമറാങ്ങാകുമെന്ന്‌ പിണറായിക്കു തോന്നിയിരിക്കാം. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞു മതി റിലീസിങ്‌ എന്നു നിശ്ചയിച്ചതും പിണറായി ആയിരുന്നത്രെ.
    മലയാളത്തില്‍ വി. എസ്‌. പക്ഷത്തു നില്‍ക്കുന്ന രണ്ടു പ്രമുഖ പത്രങ്ങളിലെ രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ സിനിമ പുറത്തു വരുന്നതിനു മുമ്പു തന്നെ ഇക്കാര്യങ്ങളടങ്ങിയ വാര്‍ത്ത അതാതു പത്രങ്ങളില്‍ ഫയല്‍ ചെയ്‌തതാണ്‌. പക്ഷേ പ്രസിദ്ധീകരിക്കപ്പെട്ടില്ല. (പത്രങ്ങള്‍ ഏതെന്നു മാത്രം ചോദിക്കരുത്‌. ഞാന്‍ പറയില്ല!) ഞാന്‍ തിരക്കു കുറഞ്ഞിട്ടേ കാണുന്നുള്ളു.
    പിന്നെ,
    കല്‍ക്കത്ത ന്യൂസ്‌ കണ്ടു. എനിക്ക്‌ ഇഷ്ടപ്പെട്ടു. പളുങ്കിനേക്കാള്‍ മെച്ചമാണെന്നും തോന്നി. മന്ത്രവാദവും മറ്റും ആവശ്യമുണ്ടായിരുന്നതായി എനിക്കും തോന്നിയില്ല.
    പക്ഷേ സ്റ്റിംഗ്‌ ഓപ്പറേഷനുകളുടെ കാലത്ത്‌ മൊബൈല്‍ ക്യാമറ ഉപയോഗിച്ചുള്ള ഈ പത്രപ്രവര്‍ത്തനം ശ്രദ്ധേയമാണ്‌. സാങ്കേതികരംഗത്തെ ഈ വളര്‍ച്ച അതിദ്രുതം സിനിമയിലെത്തിച്ചതിന്‌ ബ്ലെസിയെ അ്‌ഭിനന്ദിക്കണം. പോരായ്‌മകള്‍ ഉള്ളത്‌ വളരെ ചെറുതാണ്‌. മൊബൈലില്‍ പകര്‍ത്തുന്നത്‌ ടെലികാസ്റ്റ്‌ ചെയ്യാന്‍ മടിക്കാത്ത ചാനലുകളാണ്‌ ഇന്നുള്ളത്‌. മൊബൈല്‍ ക്യാമറ വളരെ എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകുമെന്നതിനാല്‍ സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ അതിനു പലതും ചെയ്യാനാകും. അത്തരമൊരു ബോധവല്‍ക്കരണം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്‌. സത്യത്തില്‍ കല്‍ക്കത്താ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എന്നതിലുപരി ഒരു സാധാരണക്കാരനായ വ്യക്തിയായി ദിലീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. പഴുതുകളില്ലാതെ കഥ പറയാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നുമില്ല.
    വേറെന്നു കേള്‍ക്കണോ. കല്‍ക്കത്തയിലെ സൊനഗാച്ചിയില്‍ ഈ സിനിമയുടെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കാന്‍ ലക്ഷങ്ങളാണു മുടക്കിയത്‌. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയ്‌ക്ക്‌ ദിവസം 30000 രൂപ. ആണും പെണ്ണുമടങ്ങുന്ന ദാദമാരുണ്ട്‌. ഓരോരുത്തര്‍ക്കും ദിവസം 15000 രൂപ. പിന്നെ പോലീസിനും വാരിക്കോരിക്കൊടുക്കേണ്ടി വന്നുവത്രെ. ചിത്രത്തിന്റെ സംവിധാന സഹായിയായ എന്റെ സുഹൃത്തു പറഞ്ഞതാണിത്‌.....

    ReplyDelete
  4. ഹരിയുടെ ബ്ലോഗ് ഇടക്ക് എന്റെ ബ്രൌസറില്‍ ലോഡ് ആവുന്നുണ്ടായിരുന്നില്ല.. ഈ പോസ്റ്റ് വായിക്കാന്‍ പറ്റി.

    ReplyDelete
  5. ഒരു ബോറന്‍ നട്ടുച്ചയ്ക്ക് വെറുതേ ഒന്നു രസിക്കാം എന്നു കരുതി കേറിയതാണ് ഈ പടത്തിന്.

    ഒറ്റ വാക്കില്‍ പറഞ്ഞാല്‍ “പറട്ട” !

    സുരേഷ് ഗോപിയുടെ കമ്മിഷ്ണര്‍ക്ക് മോഹന്‍ ലാലിന്റെ ബാബാകല്യാണിയില്‍ ജനിച്ചതുപോലൊരു വേഷമായിരുന്നു മമ്മൂട്ടിയുടെ ‘നരി’.

    ക്ലീഷേ എന്നു പറഞ്ഞാല്‍ ക്ലീഷേയ്ക്കു പോലും നാണം വരും. അമ്മാതിരി റെപ്പറ്റീഷന്‍ ആണ് സകല ഷോട്ടിലും സകല ഡയലോഗിലും സകല കഥാപാത്രത്തിലും.
    രൌദ്രം എന്ന് പേരിട്ടിട്ട്, ദ കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോസഫ് അലക്സിന്റെ രൌദ്രത പോലുമില്ല മമ്മൂക്കയുടെ ‘നരി’ക്ക്.

    ആകെ കണ്ടൊരു മെച്ചമെന്നത് ഇത്തവണ വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെക്കുറേ എല്ലാം സവര്‍ണ്ണരാണ് എന്നതു തന്നെ ! (ഈ സാധനം ഷാജികൈലാസാ‍യിട്ടോ ആണ് എടുത്തിരുന്നതെങ്കില്‍ അതും പഴയതു പോലെ ‘കൊണ്ടോട്ടി ഹുസൈനും’ ‘ദേവരാജന്‍ മുതലാളിയും’ ഒക്കെ ആയേനെ.) ഭാഗ്യം...!

    ഫാരീസ് അബൂബെക്കര്‍ ദീപികയുടെ ഉടമസ്ഥനായിരുന്നപ്പോള്‍ അതിന്റെ തലപ്പത്ത് രണ്‍ജി പണിക്കരും ഉണ്ടായിരുന്നു. അന്ന് അച്ചുമാമയുമായി കൊരുത്തതിന്റെ ചൊരുക്ക് തീരാ‍ത്തതുകൊണ്ടാവും ഇത്തവണ അച്ചുമാമയേയും മകന്‍ അരുണ്‍കുമാറിനേയും പിടിച്ച് പഴയ കരുണാകര-മുരളീ ദ്വന്ദ്വത്തിനു പകരം വച്ചത്. അതും മുട്ടിനു മുട്ടിന് നായനാരുടെ ഫോട്ടോയുടെ ബാക് ഗ്രൌണ്ടില്‍!
    പക്ഷേ തീയറ്ററില്‍ ഇത് നല്ല മുറുമുറുപ്പുണ്ടാക്കി..ഒപ്പം കൂവലും.

    എന്തൊക്കെ കുറ്റവും കുറവുകളുമുണ്ടേങ്കിലും അച്യുതാനന്ദനെ പോലൊരാളെ സ്വപ്നത്തില്‍ പോലും ഇതുപോലൊരു വില്ലന്‍ വേഷത്തില്‍ സങ്കല്‍പ്പിക്കാത്ത മലയാളി ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന് രണ്‍ജി പണിക്കര്‍ ചിന്തിച്ചില്ല എന്നുണ്ടോ ? അതോ ശരിക്കും ഒരു ഹിഡ അജണ്ട ഉണ്ടോ ? ആവോ!

    ReplyDelete
  6. എന്നാല്‍ ഈ പടം എനിക്കൊന്നു കാണണം.എന്താ ഈ ഹിഡന്‍ അജണ്ട എന്ന് അറിയണമല്ലോ.
    വക്രബുദ്ധീ,മംഗളം പത്രം ഈ ചിത്രത്തിന്റെ കാര്യത്തില്‍ പിണറായി ഇടപെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈയിടെ.

    ReplyDelete
  7. സൂരജേ ഏറ്റവും തമാശായിത്തോന്നിയത് വി.എസിനെ പ്രതിരോധിക്കാന്‍ നയനാരേ മുന്നില്‍ നിര്‍ത്തിയതാണ്. അവസാനമായി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നയനാര്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍ക്കാന്‍ കഴിയുന്നതിനാല്‍ അത് കണ്ടപ്പോള്‍ ചിരി വന്നു. നയനാരെ മുന്നില്‍ നിര്‍ത്തി വി.എസിനെ ആക്രമിക്കുന്നത് കണ്ടപ്പോഴെ മനന്‍സ്സിലായി ഇതൊരു ഹിഡണ്‍ അജണ്ടയുടെ ഭാഗമെന്ന്. പിണറായുടെ മക്കള്‍ വിവാദക്കോളങ്ങളില്‍ നില്‍ക്കുന്നത് പോലെ വി.എസിന്റെ മകനും നില്‍ക്കേണ്ടവനാണ് എന്ന ഓര്‍മ്മിപ്പിക്കലാണ് പണിക്കര്‍ ലക്ഷ്യമിട്ടത് എന്ന് തോന്നുന്നു. പിന്നെ പണ്ട് ദീപികയില്‍ വന്ന വാര്‍ത്തകളുടെ ഒരു ഹാങ്ങ് ഓവര്‍ മൊത്തത്തില്‍ ഉണ്ട്. ഞങ്ങള്‍ക്ക് നിധി കിട്ടിയതാണ് എന്ന ഡയലോഗുകള്‍ ഓര്‍ക്കുക. അതുപോലെ ഫാരിസ്ന്റെ പുതിയ പത്രത്തിന്റെ അമരക്കാരനും രഞിപണിക്കരാണ് എന്ന് കേള്‍ക്കുന്നു. അപ്പോള്‍ ഫാരിസിന്റെ ശത്രുവിനിട്ട് ഒന്ന് കൊടുക്കാന്‍ കിട്ടുന്ന അവസരം രഞി കളയുമോ

    പിന്നെ രഞ്ജി പണിക്കര്‍ ഒരു സംവിധായകനെ അല്ല എന്ന് അടിവരയിടുകയാണ് ഈ ചിത്രം. ഇതേ സഞീവ്‌ ശങ്കറേക്കൊണ്ടും ഡോണ്‍ മാക്സിനെക്കൊണ്ടും ഷാജി കൈലാസ് സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ പെര്‍ഫെക്ഷനില്‍ വരുന്ന വ്യത്യാസം ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ മനസിലാകും.അങ്ങനെയൊന്നും ഏത് കൊടികുത്തിയ തിരക്കഥാകൃത്തിനും കേറി മേയാവുന്ന ഒന്നല്ല ഈ സംവിധാനം എന്ന് ഈ സിനിമ തെളിയിക്കുന്നു. എത്ര പുലി ടെക്നിഷ്യന്‍സ് ഉണ്ടെങ്കിലും ഭാവന ഉള്ള സംവിധായകനേ നല്ല ഷോട്ട്സ് എടുക്കാന്‍ കഴിയൂ എന്നും ഈ ചിത്രം തെളിയിക്കുന്നു. രഞ്ജി ഈ പണിക്ക് പറ്റിയതല്ല എന്ന് വീണ്ടും തെളിയിച്ചു പക്ഷെ സിനിമക്ക് ഉണ്ടാകുന്ന വലിയ ജനക്കൂട്ടം രഞ്ന്ജിയേ വീന്റും സംവിധാനം ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് സാധ്യത. അപ്പോള്‍ നല്ല ഒരു അസിസ്റ്റന്റ് ഡയറക്ടറെ കൂടെക്കൂട്ടാന്‍ രഞ്ജിക്ക് വിവേകമുണ്ടാകന്ണേ എന്ന് പ്രര്‍ത്ഥിക്കാം അല്ലതെന്ത് ചെയ്യാന്‍

    ReplyDelete
  8. ഹരീ, അങ്ങനെ രൌദ്രവും തീര്‍ന്നു.
    ഏതായാലും അതിനും റേറ്റ് കുറഞ്ഞതു നന്നായി ഫാന്‍ അസോസിയേഷന്‍സിന് സമാധാനമായി കാണും.

    ഒരു കാര്യം- രണ്ടുപേരുടേയും ഫോട്ടോ കണ്ടിട്ട്, മോഹന്‍ലാലിന്റെ മേക്കപ്പ് തീരെപോരാ, പ്രായത്തെ മറയ്ക്കുന്നില്ല. മമ്മൂട്ടി പോലിസ് വേഷത്തില്‍ നന്നായിരിക്കുന്നു.

    ഇവര്‍ക്കൊക്കെ ഇനി എന്നു ബോധം ഉദിക്കുമോ, ആവോ?

    ReplyDelete
  9. At first I would like to see the film, and after that, I will commnet...okay..

    ReplyDelete
  10. ഇവിടെ നടക്കുന്നത്‌ സിനിമയെക്കുറിച്ചുള്ള ചറ്‍ച്ചയോ അതോ രാഷ്ട്രീയ ചറ്‍ച്ചയോ?

    @ ഹരീ...

    ഇതു ഹരിയുടെ ഹിഡന്‍ അജണ്ടയാണോ? ഫാന്‍സ്‌ തമ്മിലുള്ള കടിപിടി ഒഴിവാക്കാന്‍ മനപ്പൂറ്‍വ്വം റേറ്റിങ്ങ്‌ കുറച്ചതാണോ? കാരണം ഈ സിനിമ കണ്ട ചില സുഹൃത്തുക്കള്‍ കൊള്ളാം എന്നൊരഭിപ്രായം പറഞ്ഞു... അതോണ്ട്‌ ചോദിച്ചതാ..... ഹരിയുടെ ഒരു ബുദ്ധി!!!! സമ്മതിച്ചിരിക്കുന്നു!!!

    ReplyDelete
  11. @ ബ്ലോഗ്‌കുട്ട്,
    എന്താണിത്?

    @ വക്രബുദ്ധി,
    സിനിമകാണുമ്പോഴേ അങ്ങിനെ തോന്നും, ഒരു ഭാഗം വെള്ളയടിക്കുവാനുള്ള ശ്രമമാണെന്ന്. ഇനിയുമിതില്‍ നാല്പതു സീനുണ്ടാ‍യിരുന്നെന്നോ!!! ഈ പ്രാവശ്യത്തെ എഡിറ്റിംഗിനുള്ള അവാര്‍ഡ് പിണറായിക്കു നല്‍കണം. :)

    @ മൂര്‍ത്തി,
    അതെന്താണ് പ്രശ്നം? ഫയര്‍‌ഫോക്സ് ഉപയോഗിച്ചു നോക്കൂ... ഇതുവരെ പ്രശ്നം കണ്ടിട്ടില്ല. ഐ.ഇ.യില്‍ ഇടയ്ക്ക് എനിക്കും പ്രശ്നം ഉണ്ടായിരുന്നു.

    @ സൂരജ്,
    രൌദ്രം എന്ന് പേരിട്ടിട്ട്, ദ കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ജോസഫ് അലക്സിന്റെ രൌദ്രത പോലുമില്ല മമ്മൂക്കയുടെ ‘നരി’ക്ക്. - ഇതു ഞാന്‍ പറയുവാന്‍ വിട്ടുപോയതാണ്. നന്ദി. :)

    @ ടി.കെ. സുജിത്ത്,
    കാണണം. കണ്ടാല്‍ മാത്രം പോര, ഒരു കാര്‍ട്ടൂണും വരയ്ക്കണം. :)

    @ കിരണ്‍ തോമസ്,
    :) ഇടതുപക്ഷം എന്നു കണ്ടതുകൊണ്ട് കയറിയതാവും, അല്ലേ? നന്ദി. ആര്‍ക്കു നിധി കിട്ടിയെന്നാണ്? അങ്ങിനെയൊരു ഡയലോഗ് സിനിമയിലുണ്ടോ? സഞ്ജീവ് ശങ്കറിന്റെ മറ്റു ചിത്രങ്ങളുമുണ്ടോ? ഞാനോര്‍ത്തു ആദ്യ ചിത്രമായിരിക്കുമെന്ന്! (പേരു കേട്ടിട്ടുള്ളതുപോലെ എവിടെയോ ഒരു ഓര്‍മ്മ.) ഷോട്ടുകള്‍ പോട്ടെന്നേ, നല്ല തിരക്കഥയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ... ഇതതുമില്ലല്ലോ!!!

    @ ശാലിനി,
    ഹി ഹി ഹി. കുമാരനാകാന്‍ തേച്ചതു പാണ്ടായതാവും. :) മമ്മൂട്ടിയുടെ നടപ്പും ഭാവവുമൊക്കെ കൊള്ളാം. പക്ഷെ, അതുകൊണ്ടായില്ലല്ലോ!

    @ ശിവകുമാര്‍,
    ശരി. കണ്ടിട്ടു പറയൂ ബാക്കി. :)

    @ ജയകൃഷ്ണന്‍,
    രാഷ്ട്രീയം കളിക്കുവാനുള്ള ഉപകരണമാക്കി സിനിമയെ മാറ്റുമ്പോള്‍, സ്വാഭാവികമായും രാഷ്ടീയവും ചര്‍ച്ചയ്ക്കു വരുമല്ലോ...
    അപ്പോളൊരു കാര്യം കൂടി പറഞ്ഞുതരണം. അവര്‍ തമ്മിലുള്ള കടിപിടി ഒഴിവാക്കിയാല്‍ എനിക്ക് എനി പ്രയോജനംസ്? ഇനി കടിപിടി ഉണ്ടാവട്ടേന്നു കരുതി ചീത്ത സിനിമയ്ക്ക് നല്ല റേറ്റിംഗ് നല്‍കുവാനൊക്കുമോ? (അങ്ങനെയായാല്‍, കൂടുതല്‍ ഹിറ്റെങ്കിലും കിട്ടിയേനേ, പേജ് ഹിറ്റാണേ ഉദ്ദേശിച്ചത്. :P)
    --

    ReplyDelete
  12. ഹരീ
    മുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞ ആ ഡയലോഗ്‌ കണ്ടില്ലെ. ഞങ്ങള്‍ക്ക്‌ നിധി കിട്ടിയതുപോലെയാണ്‌ ഈ മുഖ്യന്ത്രി പദം എന്ന്

    സഞ്ജീവ്‌ ശങ്കര്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങള്‍ source IMDB.com
    ലേലം ദുബൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ക്യാമറ അങ്ങേരാണ്‌

    Roudram (2008)
    Hello (2007)
    Mayavi (2007)
    Pothan Vava (2006)
    The Don (2006)
    Mahasamudram (2006)
    Chess (2006/I)
    Balram vs. Tharadas (2006)
    Thuruppu Gulan (2006)
    Rajamanikyam (2005)
    Bharathchandran I.P.S (2005)
    Thommanum Makkalum (2005)
    Maampazhakkaalam (2004)
    Vamanapuram Bus Route (2004)
    Sivam (2002)
    Dubai (2001)
    Dada Sahib (2000)


    Ezhupunna Tharakan (1999)
    Bhoopathi (1997)
    Lelam (1997)
    Janam (1993)
    Journalist (1993)

    ReplyDelete
  13. ഹരീ...

    ഇവരീപ്പറഞ്ഞപോലൊരു രാഷ്ട്രീയ ഹിഡന്‍ അജണ്ട ഉണ്ടെന്നു വിശ്വസിക്കുവാന്‍ തന്നെ പ്രയാസം.. ഇതിനു മുന്നെയും സിനിമകളില്‍ രാഷ്ട്രീയം ഒരു വിഷയമായിട്ടുണ്ട്‌. ഇതിലും പച്ചയായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിളിച്ചു പറഞ്ഞ മലയാളം ചിത്രങ്ങള്‍ ഉണ്ട്‌....അന്നൊന്നും ഈ ആരോപണം കേട്ടിട്ടില്ലല്ലോ.. ?

    പിന്നെ ഫാന്‍സിണ്റ്റെ കടിപിടി.. ചോട്ടാ മുംബായ്‌ എന്ന സിനിമയുടെ നിരൂപണത്തിലെ കമണ്റ്റുകള്‍ ഹരി മറന്നോ? അത്ര വേഗം ആ അനുഭവം മറക്കാന്‍ സാധ്യതയില്ലല്ലോ???

    ReplyDelete
  14. @ കിരണ്‍ തോമസ്,
    അപ്പോള്‍ ഓര്‍മ്മ ശരിയായി. :) എന്തായാലും ഈ പരിചയമൊന്നും ഇവിടെ കണ്ടില്ല. അത് സംവിധായകന്റെ മാത്രം കുറ്റമല്ല, ഇനി ക്യാമറയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നതാണോ എന്തോ! അല്ലെങ്കില്‍ പുതിയ ക്യാമറ, സെറ്റിംഗ്സ് ശരിയായി മനസിലാക്കിയിട്ടുണ്ടാവില്ല!!! അല്ലാതെങ്ങിനെയാണ് ഇത്രയും ഷോട്ടുകളില്‍ ഫോക്കസ് ശരിയാവാതെ വരുന്നത്? ശരിയാണ്. ‘നിധി’ ഓര്‍മ്മവന്നു.

    @ ജയകൃഷ്ണന്‍,
    തീര്‍ച്ചയായും ഉണ്ട്. അപ്പോഴൊക്കെ ഈ രീതിയില്‍ ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്. എന്നാലിവിടെ വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്ന് തോന്നിപ്പോവുന്നു. അതു മറന്നിട്ടും മറ്റുമല്ല. പക്ഷെ, അങ്ങിനെയൊരു വഴക്ക് ഒഴിവാക്കേണ്ട ആവശ്യം എനിക്കെന്താണ്? സത്യം പറഞ്ഞാല്‍, ആ വഴക്കോടെയല്ലേ ‘ചിത്രവിശേഷം’ ഹിറ്റായത്... ഹി ഹി ഹി :)
    --

    ReplyDelete
  15. ഹ ഇതു കൊള്ളാമല്ലൊ ഫാന്‍സ് കാരുടെ അടിപിടി ഒഴിവക്കാന്‍ വേന്ടി എഴുതിയ റിവ്യു പൊലെ ഒണ്ടു.
    പക്ഷെ പടം കണ്ടവര്‍ കൊള്ളാം തരക്കേടില്ല എന്നൊക്കെയാണു പറഞ്ഞിരുന്നതു.

    ReplyDelete
  16. ഹരീ,രാഷ്ട്രീയവും ഹിഡന്‍ അജണ്ടയും ഒക്കെ വിട്ടാല്‍ അത്രയും ബോറാണോ ഈ പടം.എനിക്കു വലിയ ബോറടി ഒന്നും തോന്നിയില്ല.അതു കൊണ്ടു ചോദിച്ചതാ..

    കൊടി കുത്തിയ ലാല്‍ ഫാനായ ഞാനാണേ ഇതു പറയുന്നതു.പിന്നെ ഹരീയുടെ റിവ്യൂ വായിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ കോളേജ് കുമാരന്‍ ഒഴിവാക്കി...

    ReplyDelete
  17. എന്തായാലും രൌദ്രം സൂപ്പറ്‍ ഹിറ്റിലേക്ക്‌ കുതിക്കുന്നു എന്നാണ്‌ കേരളത്തില്‍ നിന്നുള്ള റിപ്പോറ്‍ട്ടുകള്‍... നല്ല തിരക്കനുഭവപ്പെടുന്നു എന്നാണ്‌ അറിഞ്ഞത്‌... എല്ലാവരും പറഞ്ഞ ഹിഡന്‍ അജണ്ട, പടം ഹിറ്റാക്കനുള്ള നമ്പറ്‍ ആയിരുന്നോ എന്നാണിപ്പൊ സംശയം....

    പിന്നെ ചോട്ടാമുംബൈയ്ക്കു ശേഷമാണ്‌ ഞനും ഈ റിവ്യൂ സ്ഥിരമായി വായിച്ചു തുടങ്ങിയത്‌...

    ReplyDelete
  18. ഹരീ നന്നായിട്ടുണ്ട് .പുതിയ ചിത്രങ്ങളെ കുറിച്ചു വ്യക്തമായ രൂപം തരാന്‍ ഹരിക്ക് സാധിക്കുന്നു.....അഭിനന്ദനങ്ങള്‍ ......

    www.maarunnamalayali.blogspot.com

    ReplyDelete
  19. ഓഹോ...

    അപ്പോ ഈ സിനിമകളിക്കുന്ന തീയറ്ററിന്റെ പരിസരത്ത് കൂടെ ഞാന്‍ നടക്കുകക പോലും ഇല്ല എന്ന് തീരുമാനിച്ചു.

    ങാഹാ...

    :-)

    ReplyDelete
  20. i am really shocked by the sheer lack of basic awareness displayed by the blogger about sanjeev shankar. as a regular reviewer of mallu films haree should be aware of at least the major crew of mallu films! i am not against your comment about sanjeev shankar's cinematography in roudram. its your view and i respect it. but your commnet that i have seen his name somehwere made me upset. 'cause he's behind such hits like rajamanikyam, thommanum makkalum, and mayavi!!
    together with manakada ravivarma, madhu amabat, shaji n karun, venu, kg jayan, we should be aware of masala cameramen as well because you are not reviewing mathilukal or suzanna everyday. instead you have to deal with flash and college kumaran often:-)

    ReplyDelete
  21. please excuse me for posting my comments without watching the film. i ma basically responding to some of the commonplace comments appeared in this space.
    attributing anything villaneous to pinarayi vijayan is nothing new in kerala. someone quoted a dialogue from roduram (of the wife charcater of cm). in fact it is the real dialogue of wife of comrade vs the cm, which she uttered to either vanitha or grihalakshmi. it is only two year old and none needs to search farther to find the truth.
    i don't think attacking those who you don't like thru films is a good example. but none felt inappropriate when arabikkatha did the same thing by targeting pinarayi.
    why we should wonder and attack ranji panicker when his stand is already made public by himself through old pharris aboobacker newspaper? at least he displays the honesty to delcare where he stands - unlike many grannys of malayalam journalism which wears the mask of impartiality and does exactly the opposite. i think ranji panicker kida attack on vs is at least based on his convictions. it is better than veerendra kumar-like anti-globalisation postures and pretensions which is easily digestible to the mallu middle class (to which i too belong!)

    ReplyDelete
  22. കണ്ടു മടുത്ത രംഗങ്ങളായത് കൊണ്ട് മാത്രം രൌദ്രത്തിന് 1 മാര്‍ക്ക് കൊടുത്തോ?? ഇത് ഒരു ഹിഡന്‍ അജണ്ടയല്ലേ എന്നൊരു സംശയം.. ;)

    രഞ്ജി പണിക്കര്‍ക്ക് സംവിധാനം പറ്റില്ല എന്ന് ഭരത്‌ചന്ദ്രന്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു.. രൌദ്രത്തിലൂടെ കൂടുതല്‍ മികച്ച ഒരു സംവിധായകന്‍ ആകും രഞ്ജി എന്ന് പ്രതീക്ഷിച്ചിരുന്നതാണ്.. ഏതായാലും രൌദ്രം ഉപേക്ഷിച്ചു.

    പുതിയ റിലീസുകള്‍ നോക്കിയാല്‍ മനസിലാവുന്ന ഒന്നുണ്ട്, ബ്ലെസിയുടെ ഗ്രാഫ് എത്ര തന്നെ താന്നാലും തുളസീദാസിനേയും രഞ്ജി പണിക്കരേയുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഒരായിരം പടി മുകളിലാണ്‍ ബ്ലെസിയെന്ന്..!

    പിന്നെ സഞ്ജീവ് ശങ്കര്‍ ഷാജി കൈലാസിന്റെ ഇഷ്ട ക്യാമറാമാന്‍ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.

    ReplyDelete
  23. @ വിനു,
    ആണോ? :) മനസിലാക്കലുകള്‍ തിരുത്തുവാന്‍ കഴിയില്ല.

    @ നിഷ കെ.എസ്.,
    ‘ഗുഡ് വണ്‍’ എന്നല്ലേ? വിശേഷമോ സിനിമയോ?

    @ മൃദുല്‍,
    എനിക്ക് ബോറടി തോന്നി. :)

    @ മാറുന്ന മലയാളി,
    നന്ദി. :)

    @ അഭിലാഷങ്ങള്‍,
    :)

    @ രാജേഷ്,
    ശരിയാണ്. സഞ്ജീവ് ശങ്കറിന്റെ പേര് ഓര്‍ക്കേണ്ടതായിരുന്നു. നെറ്റിലൊന്ന് സേര്‍ച്ച് ചെയ്തിരുന്നെങ്കില്‍, മുഴുവന്‍ വിവരവും എനിക്ക് ലഭിക്കുമായിരുന്നു. അതു ചെയ്തില്ല! ആ കമന്റിന് അത്ര പ്രാധാന്യം നല്‍കിയില്ല എന്നതാണ് സത്യം. ഇനിമുതല്‍ ശ്രദ്ധിക്കുന്നതാണ്. :) അതു കഴിഞ്ഞ് കിരണിന്റെ കമന്റു കണ്ടപ്പോഴാ‍ണ്, ഞാന്‍ ചെയ്തത് തീരെ ശരിയായില്ല എന്ന തിരിച്ചറിവുണ്ടാവുന്നത്. സ്വയം വിമര്‍ശിച്ച് തിരുത്തുവാനുറച്ച തെറ്റാണത്. നന്ദി. :)

    പിന്നെ, അറബിക്കഥയില്‍; പണത്തിനും സുഖലോലുപതയ്ക്കും പിന്നേ പോവുന്ന കമ്മ്യൂണിസ്റ്റ്കാരന്‍ എന്നൊരു കഥാപാത്രമായിരുന്നല്ലോ വില്ലന്‍. അതു പിണറായിയാണ് എന്ന് മനഃപൂര്‍വ്വം തോന്നിപ്പിക്കുവാനായി ഒന്നും ചെയ്തിട്ടുണ്ടായിരുന്നതായി എനിക്കു തോന്നിയില്ല. എന്നാല്‍ രൌദ്രത്തില്‍ അതല്ല സ്ഥിതി. വി.എസ്-ആണ് എന്ന് മനസിലാക്കാതിരിക്കരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ആ കഥാപാത്രത്തെ മെനഞ്ഞിരിക്കുന്നത്. ഒരുപക്ഷെ, അതിനെ ‘ഹിഡന്‍’ അജന്‍ഡ എന്നു വിളിക്കേണ്ടതില്ല, ‘ഓപ്പണ്‍’ അജണ്ട എന്നുതന്നെ വിളിക്കാം. :)

    @ ബാലു,
    സഞ്ജീവ് ശങ്കറിനെ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കാത്തതുകൊണ്ടായ പിഴവാണത്. മുകളിലെ കമന്റ് ശ്രദ്ധിക്കുക. രൌദ്രത്തിന് 1 മാര്‍ക്ക് കുറഞ്ഞെന്നാണോ കൂടിയെന്നാണോ ബാലു പറഞ്ഞതെന്ന് മനസിലായില്ല. ഹിഡന്‍ അജണ്ട, അങ്ങിനെയൊന്നിന്റെയാവശ്യം എനിക്കില്ലല്ലോ...
    --

    ReplyDelete
  24. hi mr. haree, in nowrunning.com, they given 3/5 mark for raudram and for college kumaran 1/5 only. but when i read haree's review tooooo confused. is it utter blunder?

    ReplyDelete
  25. ഹിഡണ്‍ അജണ്ടയായല്ല ഓപ്പണ്‍ അജണ്ട ആയി തന്നെയായാണ്‌ എനിക്ക് അനുഭവപ്പെട്ടത്. നമ്മള്‍ മലയാളികളെ ഇമ്മാതിരി മാധ്യമ വൈതാളികരില്‍ നിന്ന് ദൈവം രക്ഷിക്കട്ടെ, ഇത് വെറുതെ പറയുന്നതല്ല ,
    മൂന്നാര്‍ കാലത്ത് നമ്മളുടെ പത്രങ്ങളില്‍ വന്നിരുന്ന വ്യത്യസ്ത തരം തലക്കെട്ടുകള്‍... ബുള്‍ഡോസര്‍ ഒരു റൊമാന്റിക് സിംബലായി മാറിയതും വി എസ് നമ്മുടെ കാലത്തെ ഒരു വീരപുരുഷനായി മാറിയതും. അവസാനം 'മോടിയോടെ മോഡി' എന്നെഴുതി പിടിപ്പിച്ചതും പിണറായി വിജയന്‍ ന്യൂസ്മേക്കറായി തെരെഞ്ഞെടുക്കപ്പെട്ടെതും ഇവമ്മാരുടെ ചില സിമ്പിള്‍ പണികളായിരുന്നു. ഒരാള്‍ വായിക്കുന്ന പത്രം അയാളുടെ ചിന്തകളെയും പ്രവര്‍ത്തികളേയും മോശമില്ലാത്ത രീതിയില്‍ സ്വാധീനിക്കുന്നു എന്നു വരുമ്പോഴാണ്‌ ഇതിന്റെ അപകടം . ഏതായാലും രഞിപണിക്കരും മമ്മൂട്ടിയും വിജയം കണ്ടു എന്നു തോന്നുന്നു. പടം മോശമില്ലാതെ ഓടുന്നു എന്നാണ്‌ കേട്ടത്.
    ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി,
    എഡിറ്റിങ്ങ് എന്നാല്‍ എന്താണ്‌ ഡോണ്‍മാക്സ് ധരിച്ച് വച്ചിരിക്കുന്നത്? ജംപ്കട്ടുകള്‍ കൊണ്ട് ഒരു സ്വീകന്‍സുണ്ടാക്കിയാല്‍ ചടുലമായ എഡിറ്റിങ്ങ് ആവുമോ? സഞീവ് ശങ്കര്‍ ഈ പണി കുറച്ചുകാലം നിറുത്തി വീട്ടില്ലുരുന്ന് കുറച്ചു സിനിമകള്‍ കാണുന്നത് നന്നായിരിക്കും. അറ്റ്ലീസ്റ്റ് തന്റെ പ്രൊഫഷനില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ സംഭവിക്കുന്നത് എന്നെങ്കിലും അറിയാമല്ലോ . ! ( എക്സ്ട്രീം ക്ളോസപ്പ് ഷോട്ടുകള്‍ മാത്രമല്ല സിനിമോട്ടോഗ്രാഫി എന്ന് ആ സാറിനെ നേരില്‍ കാണുമ്പോള്‍ ആരെങ്കിലുമൊന്നു പറയണം! )

    ReplyDelete
  26. roudarm is superhit.i know ur a supporter of vs. thaty u publish this blunder article.u think vs i sa good man."minnunatellam ponnella"

    ReplyDelete
  27. ഹരീ ഒരു സംശയം ചോദിച്ചോട്ടെ........ഒരു ചലച്ചിത്രത്തെ വിലയിരുത്തുമ്പോള്‍ അതിന്‍റെ കച്ചവട ചേരുവകള്‍ക്ക് ആണോ അതോ സാങ്കേതികതയ്ക്കണോ ഹരി മുന്‍തൂക്കം കൊടുക്കുന്നത് ?

    ReplyDelete
  28. @ മന്‍സൂര്‍,
    എനിക്കങ്ങിനെയാണ് തോന്നിയത്. കണ്ടുതന്നെ തീരുമാനിക്കുന്നതാവും നല്ലത്. :)

    @ മുംസി,
    :) ഓരോ പാര്‍ട്ടിക്കാരും ഓരോ ഗ്രൂപ്പുകാരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ ഇനിമുതല്‍ സിനിമകളും ഇറക്കിത്തുടങ്ങുമായിരിക്കും. ചാനലുകള്‍ പോലെ, ഓരോരുത്തരുടേയും ഉടമസ്ഥതയില്‍ പ്രൊഡക്ഷന്‍ കമ്പനികളും, ഡിസ്ട്രിബ്യൂഷന്‍ കമ്പനികളും ഒക്കെക്കൂടെയായാല്‍ സംഗതി ജോര്‍!

    @ ഷനോജ്,
    ഹ ഹ ഹ... :)
    വി.എസ്. നല്ലതെന്നോ ചീത്തയെന്നോ ഒന്നും ഞാന്‍ എന്റെ ‘ആര്‍ട്ടിക്കിളി’ല്‍ പറഞ്ഞിട്ടില്ലല്ലോ! കമന്റുകളിലും ഞാനങ്ങിനെ പറഞ്ഞിട്ടില്ല, വ്യക്തിഹത്യ നടത്തുവാന്‍ ബോധപൂര്‍വ്വം സിനിമയിലുടനീളം ശ്രമിച്ചിട്ടുണ്ട് എന്നേ പറഞ്ഞുള്ളൂ. അത് സത്യവുമാണ്. മിന്നുന്നതില്‍ ചിലതെല്ലാം പൊന്നായിക്കൂടെന്നുമില്ല! :)

    @ മാറുന്ന മലയാളി,
    കച്ചവട ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കാറില്ല. സാങ്കേതികതയ്ക്ക് മാത്രവുമല്ല പ്രാധാന്യം നല്‍കുന്നത്. ഈ സിനിമയുടെ കാര്യം പറഞ്ഞാല്‍, സഞ്ജീവിന്റെ ക്യാമറ നിലവാരം പുലര്‍ത്തിയിരുന്നെങ്കില്‍, കുറച്ചുകൂടി റേറ്റിംഗ് നല്‍കുമായിരുന്നു.
    --

    ReplyDelete
  29. This comment has been removed by a blog administrator.

    ReplyDelete
  30. Vinu said...

    see the manaorama review [LINK]
    Haree now it is almost clear that this is ur worst review ever.May be u r supporter of VS but when u write reviews that shouldnt reflect in ur reviews.All other sites medias and people said its watchable.yes This can be ur opinion abt movie but good review always stands par with public opinion atleast for a commercial venture


    February 11, 2008 4:52:00 AM PST
    --

    @ വിനു,
    കമന്റ് ഡിലീറ്റ് ചെയ്തത്, ലിങ്കിന്റെ നീളം ലേ-ഔട്ടിനു പുറത്തേക്ക് പോയതുകൊണ്ടാണ്. HTML ടാഗായി ലിങ്ക് നല്‍കുകയാവും കൂടുതല്‍ നല്ലത്.

    കമന്റിനുള്ള മറുപടി, എന്റെ മുന്‍ കമന്റുകളിലുണ്ട്. ആവര്‍ത്തിക്കുന്നില്ല. :) ഒരു കാര്യം മാത്രം; നല്ല റിവ്യൂ ജനക്കൂട്ടത്തിന്റെ അഭിപ്രായത്തോടൊപ്പമാണ് നില്‍ക്കുക, എന്നതിനോട് എനിക്ക് യോജിപ്പില്ല. കൊമേഴ്സ്യലായാലും, ആര്‍ട്ട് ആയാലും.
    --

    ReplyDelete
  31. glപുതിയ ചലച്ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഹരിയുടെ ഈ ബ്ലോഗ് ആണ് എന്‍റെ ആശ്രയം. എന്നാല്‍ പല ചിത്രങ്ങളും ഹരി വിട്ടു കളയുന്നതായി തോന്നി.ഉദാഹരണം "ഫ്ലാഷ്" എന്ന ചിത്രത്തിന്‍റെ വിശേഷം പ്രതീക്ഷിച്ചിരുന്നു. മനപ്പൂര്‍വ്വമായ ഒഴിവാക്കലുകള്‍ ആണോ? "ബൂട്ട്" എന്ന ചിത്ര വിശേഷം പ്രതീക്ഷിക്കുന്നു...........ആശംസകളോടെ.......

    ReplyDelete
  32. ഇന്ത്യാ വിഷനിലെ വാര്‍ത്തയില്‍ രൌദ്രം സംവിധായകന്‍ രഞ്ചി പണിക്കരിന്റെ ഒരു കമന്റു കണ്ടു, ഇതിലെ മുഖ്യമന്ത്രി കഥാപാത്രത്തിനു വി.എസിന്റെ ഛായതോന്നുന്നുണ്ടെങ്കില്‍ അതിനു വിശദീകരണം നല്‍കേണ്ടതു വി.എസ് തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം, ചിത്രത്തിനു പിന്നില്‍ ഭൂമാഫിയയാണെന്ന വി.എസിന്റെ കമന്റിനുള്ള മറുപടിയായാണ് രഞ്ചി അങ്ങനെ മൊഴിഞ്ഞത്, തന്റെ 18 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ സഹകരിച്ച 14 സിനിമയിലും മുഖ്യമന്ത്രി കഥാപാത്രം ഉണ്ടായിരുന്നെന്നും അതിലാരും പ്രതികരിച്ചിട്ടില്ലെന്നും രഞ്ചി പറയുന്നു.
    രഞ്ചി സിനിമകളുടെ സ്ഥിരം കാണിയായ ഈയുള്ളവനു അനുഭവപ്പെട്ടിട്ടുള്ളത്, കമ്മീഷണര്‍ സിനിമ മുതല്‍ - എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.കരുണാകരന്‍, ഇ.കെ.നായനാര്‍, പാണക്കാട് ശിഹാബലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, മുരളീധരന്‍, പത്മജ, കൃഷ്ണകുമാര്‍, എം.പി.വീരേന്ദ്രകുമാര്‍, കെ.എം.മാത്യു, അടക്കം പല പ്രമുഖരേയും ടിയാന്‍ സ്ക്രീനില്‍ പുന:സൃഷ്ടി നടത്തി അസഭ്യ വര്‍ഷം കൊണ്ട് തേജോവധം ചെയ്തിട്ടുണ്ട്, എന്നാണ്, ഇതില്‍ അവരാരും പ്രതികരിച്ചുകാണില്ല, പക്ഷെ അവരെപ്പോലെയല്ല ഇപ്പോഴത്തെ മുഖ്യന്‍, അദ്ദേഹം പ്രതികരിക്കും, പിണറായ് വിജയന്റെ ബിനാമിയാണെന്ന ആരോപണം നേരിടുന്ന ഫാരിസ് അബൂബക്കര്‍ ചെയര്‍മാനായിരുന്ന ദീപികയില്‍ ടിയാന്റെ വലംകയ്യായി വൈസ് ചെയര്‍മാനായി വിലസിയ ആളായിരുന്നു ഈ രഞ്ചി പണിക്കരെന്നു വി.എസിന് അറിയാവുന്നതാണല്ലോ ! ആലപ്പുഴയിലെ കയര്‍തൊഴിലാളികളുടെ ഇടയില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന വി.എസ് എന്ന സാധാരണക്കാരന്‍ മറ്റു രാഷ്ട്രീയക്കരെപ്പോലെ മാന്യത ഭാവിച്ചു പ്രതികരിക്കാതെ ഇരിക്കുമെന്നായിരിക്കും രഞ്ചി ധരിച്ചിരുന്നത്, എന്തായാലും നാട്ടുകാര്‍ എല്ലാം വിശ്വസിച്ചോളും എന്ന് രഞ്ചി തെറ്റിദ്ധരിക്കരുത്, നായനാരെ കുറെ പുകഴ്ത്തി കാര്യങ്ങള്‍ ബാലന്‍സു ചെയ്യിക്കാനുള്ള ശ്രമവും വിജയിച്ചില്ല എന്നുവേണം തീയേറ്ററുകളിലെ ഒഴിഞ്ഞ കസേരകള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍,
    ഈ ചിത്രം- മൂന്നാറില്‍ കയേറ്റത്തിന്റെ പേരില്‍ പഴികേട്ട മമ്മൂട്ടിക്കും സി.പി.എമ്മിലെ ഔദ്യാഗിക വിഭാഗത്തിനും വേണ്ടിമാത്രം എടുത്തതാണെന്നു തോന്നുന്നു, ലേലം എന്ന സിനിമ ഇറങ്ങിയപ്പോള്‍ സുരേഷ് ബാബു എന്ന ഫിലിം ക്രിട്ടിക് എഴുതിയ വാക്കുകള്‍ ഓര്‍മ്മവരുന്നു, “രഞ്ചി - ഇനിയിതാവര്‍ത്തിച്ചാല്‍ - ഈ പരിപ്പിവിടെ വേവില്ല മോനെ എന്നു നാട്ടുകാര്‍ പറയുന്ന കാലം വരും”, “ അതു വന്നോന്നൊരു സംശയം”

    ReplyDelete
  33. “ഹിഡന്‍ അജണ്ട” ഞാനൊന്ന് തമാശിച്ചതാ.. [;)]ഈ സിംബല്‍ ഇട്ടത് അത് സൂചിപ്പിക്കാനും.. കാര്യമായിട്ടെടുക്കല്ലേ.. പ്ലീസ്!

    പൊതുവേ ഒരു “വാച്ചബിള്‍” സിനിമയാണെന്ന് അഭിപ്രായം കേട്ടിരുന്നു. അത് കൊണ്ടാണ് ഒരു മാര്‍ക്കിനെ കുറിച്ച് സംശയം ചോദിച്ചത്. എന്നാല്‍ ഇവിടെ വരുന്ന കമന്റുകള്‍ ഈ റിവ്യൂവിനെ ന്യായീകരിക്കുന്നു.. മാര്‍ക്ക് നന്നായിട്ടുണ്ട് (എങ്കിലും.. കോളേജ് കുമാരനെക്കാള്‍ മോശം പടമാണോ എന്ന് ന്യായമായും സംശയിച്ച് പോകും. അമ്മാതിരി മൊതലല്ലേ അത്!!!)

    ReplyDelete
  34. മലയാള ചലച്ചിത്ര രംഗത്ത്‌ ഇതു വരെ ഉണ്ടാവാത്ത ഒരു കോളിളക്കമാണ്‌ രൌദ്രം ഉണ്ടാക്കിയിരിക്കുന്നത്‌. പക്ഷെ ഒരു ചിത്രത്തിണ്റ്റെ പേരില്‍ കളങ്കപ്പെടുന്ന ഇമേജാണോ അച്ചുമാമണ്റ്റേത്‌? ഒരു ചിത്രം മൂലം അദ്ദേഹത്തിന്‌ കളങ്കമുണ്ടാകുമോ? അങ്ങനെ സംഭവിക്കുമെങ്കില്‍ ആരാണുത്തരവാദി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ്‌ അച്ചുമാമന്‌ ഈ ഇമേജെങ്കില്‍, അതിങ്ങനെ പോകുന്നതാണ്‌ നല്ലത്‌. മറിച്ച്‌ ഇതൊരു ചിത്രമാണ്‌ യാഥാറ്‍ത്ഥ്യവുമായി ഇതിന്‌ ബന്ധമില്ല എന്ന്‌ വിശ്വസിക്കാന്‍ ഇവിടെ അദ്ദേഹത്തിണ്റ്റെ അണികള്‍ക്ക്‌ പോലും കഴിയുന്നില്ല. അതാണീ പ്രതിഷേധത്തിണ്റ്റെ പിറകിലെ യഥാറ്‍ത്ഥ വസ്തുത. അണികള്‍ക്കു പോലും വിശ്വാസമില്ലാത്ത ഒരു നേതാവായി അച്ചുമാമന്‍ അധപതിച്ചോ? മലയാള ചലചിത്ര രംഗത്ത്‌ ഇതിനു മുന്‍പും രാഷ്ട്രീയക്കരെ പ്രതികളാക്കി സിനിമകള്‍ വന്നിട്ടുണ്ട്‌. അതിലും രഞ്ജിപണിക്കറ്‍ തണ്റ്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്‌. ഇവിടെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിറ്‍ത്തിയ സിനിമകള്‍ ചെയ്തിട്ടുള്ളത്‌ ഷാജി കൈലാസും രഞ്ജിപണിക്കരും തന്നെയാണ്‌. തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണറ്‍, മഹാതമ അങ്ങനെ പോകുന്നു ആ നിര. അത്‌ വന്നു നില്‍ക്കുന്നത്‌, ഇപ്പോള്‍ ഭരത്‌ ചന്ദ്രന്‍, ടൈഗറ്‍, രൌദ്രം തുടങ്ങിയ ചിത്രങ്ങളിലും.. ഈ സിനിമകളിലെല്ലാം വില്ലന്‍മാരാക്കിയിരിക്കുന്നത്‌ ഏതൊക്കെ രാഷ്ട്രീയക്കാരെയാണെന്ന്‌ മലയാളികള്‍ക്ക്‌ നന്നായി അറിയാം. എന്നിട്ടും അവിടെയൊന്നുമുണ്ടാകാത്ത പ്രതിഷേധമാണീ സിനിമ ഇറങ്ങിയപ്പോള്‍.... എന്തിനു വേണ്ടിയാണിതെന്ന്‌ മനസ്സിലാകുന്നില്ല.

    ഒരിക്കല്‍ കൂടി ഞാന്‍ അടിവരയിട്ടു പറയുന്നു. ഒരു സിനിമയില്‍ വില്ലനാക്കിയത്‌ കൊണ്ട്‌ മാത്രം തകറ്‍ന്നു പോകുന്ന ഇമേജാണ്‌ അച്ചുമാമനുള്ളതെങ്കില്‍... അദ്ദേഹത്തിണ്റ്റെ രാഷ്ട്രീയ ഭാവി ഒട്ടും ശുഭകരമല്ല!!!

    ReplyDelete
  35. കോളെജു കുമാരനു 1.5 ഇതിനു 1 മര്‍ക്കു. ഇതിനു പിന്നിലുള്ള “ഹിഡന്‍ അജണ്ട“ എന്താനു ഹരി ? കോളെജു കുമാരനെക്കാളും മൊശം പടമാണെന്നു പാറയുന്നതു സമ്മതിക്കാന്‍ പറ്റില്ല.

    ഇതിനു 3.5 - 4 മര്‍ക്കു വരെ കൊടുക്കാമയിരുന്നു (കോളെജു കുമാരനു 1.5 കൊടുത്ത സ്തിതിക്കു )

    ReplyDelete
  36. മി. കുപ്പി, താങ്കള്‍ പറഞതു 100% ശരിയാണു... കോളേജുകുമാരന്‍ എന്ന സിനിമയ്ക്കു ഇദ്ദേഹം കൊടുത്ത റേറ്റിങ് വച്ചു നോക്കുന്വോള്‍ രൌദ്രം എന്ന പടത്തിനു കൊടുക്കാന്‍ ഈ പരോപകാരിയായ ബ്ലോഗറുടെ കയ്യില്‍ മാര്‍ക്കുകാണുമോ എന്നാണെന്ടെ സംശയം. ഇദ്ദേഹതിന്ടെ ഹിഡ്ഡണ്‍ അജണ്ടയെ കുറിച്ചു പറഞ്ഞല്ലോ.., സംശയമൊന്നുമില്ല... കോളെജുകുമാരന്മാരെ പോലുള്ള ഹരിഹരന്‍ പിള്ളമാരെ ഹാപ്പിയാക്കല്‍ തന്നെ. ഇനി ഈ പറഞ്ഞതും മി. ഹരിക്കു മനസ്സിലാകാതിരിക്കുമോ എന്നതാണെണ്ടെ പേടി...

    ReplyDelete
  37. രൗദ്രത്തിന് 1.0, കോളേജ് കുമാരന് 1.5. ഭേഷ്!

    കടുകിട തെറ്റാത്ത consistency ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്പം സാമാന്യബോധമെങ്കിലും...

    ReplyDelete