
യുവനായകന്മാരും നായികമാരും അണിനിരക്കുന്ന മലയാളസിനിമകളെ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഫോര്‍മുലകള്‍ ഒഴിവാക്കി, ആശ്വസിക്കുവാന് വക നല്കുന്ന എന്തെങ്കിലും ഈ ചിത്രങ്ങളില്‍ ഉണ്ടാവുമെന്നതാണതിനു കാരണം. ജോണി ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ‘സൈക്കിള്‍’ ഒരു പരിധിവരെ ഈ പ്രതീക്ഷകള്‍ കാക്കുന്നു. സി.ഐ.ഡി. മൂസയെന്ന പ്രഥമചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോണി ആന്റണി. തുടര്‍ന്നിറങ്ങിയ 'കൊച്ചിരാജാവ്', 'തുറുപ്പുഗുലാന്‍', 'ഇന്‍സ്പെക്ടര്‍ ഗരുഡ്' എന്നിവയിലാവട്ടെ അദ്ദേഹത്തിന്റെ നിലവാരം താഴോട്ടായിരുന്നു. ജോണി ആന്റണിയുടെ സ്ഥിരം ശൈലിയില്‍ നിന്നൊരു മാറ്റമാണ് ഈ ചിത്രം. ‘ക്ലാസ്മേറ്റ്സ്’ എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ കഥാകൃത്ത്, ജയിംസ് ആല്ബര്ട്ടിന്റെയാണ് കഥ, തിരക്കഥ, സംഭാഷണം. തിലകന് തണ്ടശ്ശേരി, സണ്ണി കുരുവിള, വിശ്വനാഥന് നായര്‍ തുടങ്ങിയവരാണ് ‘സൈക്കിള്‍’ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രാരാബ്ദക്കാരായ രണ്ട് യുവാക്കളാണ് റോയ്(വിനീത് ശ്രീനിവാസന്), സഞ്ജു(വിനു മോഹന്‍) എന്നിവര്‍. പുത്തന്‍ പണക്കാരനായ കൌസ്തുഭന്റെ(ജഗതി ശ്രീകുമാര്‍) ബാങ്കിലാണ് റോയ് ജോലി നോക്കുന്നത്. സഞ്ജു ജോലി നോക്കുന്നതാവട്ടെ, അതേ കോംപ്ലക്സിലുള്ള വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഒരു ഷോറൂമിലും. പ്രതിഭയുള്ള ക്രിക്കറ്റ് കളിക്കാരനായിട്ടും, പണമില്ലാത്തതിനാല്‍ സഞ്ജുവിന് സെലക്ഷന് ലഭിക്കുന്നില്ല. കൌസ്തുഭന്റെ മകളായ മീനാക്ഷി(സന്ധ്യ)ക്കാവട്ടെ സഞ്ജുവിനോട് ആരാധനയും പ്രണയവുമാണ്. ബാങ്കിന്റെ എതിര്‍വശമുള്ള ട്രാവല്‍ ഏജന്‍സിയില്‍ ജോലി നോക്കുന്ന ആനി(ഭാമ)യിലാണ് റോയുടെ കണ്ണ്. ആനിയും സാമ്പത്തികമായി വന്‍ ബാധ്യതകള്‍ക്ക് നടുവിലാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം റോയും, സഞ്ജുവും കൌസ്തുഭം ബാങ്കില്‍ നിന്നും പണം മോഷ്ടിക്കുവാന്‍ തുനിയുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘സൈക്കിളി’ന് ആധാരം.
ചിത്രത്തിലുടനീളം, കാണികളുടെ ആകാംക്ഷ നിലനിര്‍ത്തുവാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് ‘സൈക്കിളി’നെ ശ്രദ്ധേയമാക്കുന്നത്. ചിത്രം ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൊതുങ്ങുന്നില്ല എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു മികവായി പറയാം. വിനീത് ശ്രീനിവാസന് നിരാശപ്പെടുത്തിയില്ലെങ്കിലും, അച്ഛനെ അനുകരിക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരിക്കുന്നതായി പലയിടത്തും അനുഭവപ്പെട്ടു. അഭിനയത്തില്‍ ആത്മവിശ്വാസക്കുറവും പ്രകടമായിരുന്നു. അഭിനയത്തില്‍ സ്വന്തമായൊരു ശൈലി കൊണ്ടുവരുവാന്‍ വിനീത് ശ്രമിക്കുമെങ്കില്‍, അതാവും കൂടുതല്‍ കരണീയം. ‘നിവേദ്യ’ത്തില്‍ നിന്നും വിനു മോഹനും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഭാമയും, സന്ധ്യയും നന്നായിത്തന്നെ ആനിയേയും, മീനാക്ഷിയേയും അവതരിപ്പിച്ചിരിക്കുന്നു.
ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കൌസ്തുഭന് എന്ന കഥാപാത്രവും വളരെ നന്നായിരുന്നു. വളരെ കുറച്ചു സീനുകളില്‍ മാത്രമാണുള്ളതെങ്കിലും, അനൂപ് ചന്ദ്രന്റെ സ്വാഭാവികമായ അഭിനയവും പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരിക്കില്ല. മുരളി, സായി കുമാര്‍, കൊച്ചിന് ഹനീഫ, ഷമ്മി തില്ലകന്‍, ടി.ജെ. രവി, സലിം കുമാര്‍, കൊട്ടയം നസീര്‍ എന്നിവര്‍ക്കു പുറമേ ശങ്കര്‍, ദേവന് എന്നിവര്‍ അതിഥി താരങ്ങളായും ചിത്രത്തിലുണ്ട്. അനില്‍ പനച്ചൂരാന് എഴുതി മെജോ ജോസഫ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ നന്നെങ്കിലും പലതും അനവസരത്തിലുള്ളതായി. ശ്രീനിവാസ്, ചിത്ര എന്നിവര്‍ ആലപിച്ചിരിക്കുന്ന ‘പാട്ടുണര്‍ന്നുവോ? കാതില്‍ തേന്‍ നിറഞ്ഞുവോ?’ എന്ന ഗാനമാണ് കൂട്ടത്തില്‍ മികച്ചതായി അനുഭവപ്പെട്ടത്.
നര്‍മ്മത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും, ഓര്‍ത്തോര്‍ത്ത് ചിരിക്കുവാന്‍ വക നല്കുന്നവ ഒന്നുപോലുമില്ല. റോയും സഞ്ജുവും ചെയ്യുന്ന കാര്യങ്ങള്‍ യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, പുരികം ചുളിക്കേണ്ടി വരുമെങ്കിലും, കഴിയുന്നത്ര വിശ്വാസ്യത നല്കുവാന് സംവിധായകനും കഥാകൃത്തും ശ്രമിച്ചിട്ടുണ്ടെന്ന് കാണികള്‍ക്ക് അനുഭവപ്പെടും. ക്ലൈമാക്സിനും ശേഷമുള്ള അവസാന സീന്‍, ‘മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായെ’ന്നു കാട്ടുവാനുള്ള സംവിധായകന്റെ വെമ്പല്‍ മനസിലാവുന്നെങ്കിലും, ഒഴിവാക്കാവുന്നതായിരുന്നു. റോയ്ക്കും, സഞ്ജുവിനും, ആനിക്കും, മീനാക്ഷിക്കും തുടര്‍ന്നെന്തു സംഭവിക്കുന്നുവെന്നത് പ്രേക്ഷകന്റെ ഭാവന കാടുകയറാന്‍ വിട്ടിരിക്കുകയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും, അടുത്തിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ‘സൈക്കിളി’ലെ യാത്ര ഭൂരിഭാഗത്തിനും ആസ്വാദ്യകരമായ ഒരു അനുഭവമാകുവാനാണ് സാധ്യത.
Description: Cycle - A film by Johny Antony. Story, Screenplay and Dialogs by James Albert. Produced by Sunny Kuruvila, Thilakan Thandasseri and Viswanathan Nair. Starring Vineeth Sreenivasan (Vinith Srinivasan) as Roy, Vinu Mohan as Sanju, Sandhya as Meenakshi, Bhama as Aani, Jagathy Sreekumar as Kausthubhan, Murali, SaiKumar, Shammy Thilakan, Cochin Haneefa, Anoop Chandran, Salim Kumar, Kottayam Naseer, Devan, Sankar. Music by Mejo Joseph and Lyrics by Anil Panachooran.
--
ജോണി ആന്റണി - ജയിംസ് ആല്‍ബര്‍ട്ട് എന്നിവര്‍ ഒന്നിക്കുന്ന, യുവനായികാനായകന്മാര് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ‘സൈക്കിളി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരീ,
ReplyDeleteറിവ്യൂ നന്നായി.
ങും.. അപ്പോ സൈക്കിള്‍ ‘ഒപ്പിക്കബിള്‘ ആണ് അല്ലേ ഹരീ? ആദ്യ ചിത്രമായതുകൊണ്ടാവാം വിനീത് ആത്മവിശ്വാസക്കുറവ് കാണിക്കുന്നത്. വിനു മോഹന്‍ നിവേദ്യത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ വിനീതില്‍ നിന്നും ഇനിയുള്ള ചിത്രങ്ങളില്‍ നല്ല പ്രകടനം പ്രതീക്ഷിക്കും. പക്ഷെ, ശ്രീനിവസനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വിനീത് അധികകാലം അഭിനയിച്ച് നടക്കേണ്ടിവരില്ല.
ഏതായാലും, ഈ സൈക്കിളിന്റെ ടയര്‍ പഞ്ചറാകാതെ എത്രദൂരം സഞ്ചരിക്കും എന്ന് കാത്തിരുന്ന് കാണാം.
:-)
കൊള്ളാം റിവ്യൂ നന്നായി,
ReplyDeleteഅടുത്ത് നാട്ടില്‍ പോകാന്‍ ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്,എങ്കില്‍ ഇതൊന്ന് കാണണമെന്ന ആഗ്രഹം ഇത് വായിച്ചപ്പോള്‍ തോന്നി.
വിനീത് അനുകരിക്കാന്‍ ശ്രമിക്കുന്നതാണോ അച്ചന്റെ മോനല്ലേ? ചിലപ്പോള്‍ ചിലതൊക്കെ അറിയാതെ പുറത്ത് വരുന്നതാണോ? ചിലപ്പോള്‍ മറ്റ് പ്രോഗ്രാമുകളിലും ശ്രീനിച്ചേട്ടന്റെ ചില ചേഷ്ടകള്‍ ഇയാള്‍ കാണിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നന്ദി
ഹരിയേട്ടാ,
ReplyDeleteറിവ്യൂ വളരെ നന്നായി
ജോണീ ആന്ടണി പതിവു കാര്റ്റൂന് ലൈന്‍ വിട്ടു എന്നു കരുതാം അല്ലേ ???
പടം കണ്ടില്ല ,റിവ്യൂ വായിച്ചിട്ട് കണ്ടിരിക്കാന്‍ കഴിയുമെന്നു തോന്നുന്നു
ഒരു പാട്ട് സീന്‍ ടീവിയില്‍ കണ്ടു അതില്‍ പക്ഷേ അവര്‍ മൂന്നു പേര് ഉണ്ടല്ലോ , മൂന്നാമാനേ പറ്റി ഒന്നും എഴുതി കണ്ടില്ല
മറ്റു വലിയ സൂപ്പര്‍ ഹിറ്റുകള്‍ ഒന്നും ഇല്ലാത്തത് ഒരു പക്ഷേ സൈക്കിളിനെ സഹായിച്ചേക്കാം
സൈക്കിള്‍ ഒരു തിരിച്ചു പോക്കാണ്. തൊണ്ണൂറുകളിലെ ഇടത്തരം ബജറ്റിലുള്ള സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഫോര്‍മുലയാണ് ഇതിന്റേത്.
ReplyDeleteസൂപ്പര്‍ താരങ്ങളില്ലാതെ മികച്ച കോംബിനേഷന്‍ കൊണ്ട് അണിയിച്ചൊരുക്കിയ ഈ സിനിമ കേരളത്തിലുടനീളം തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട് ആണ് നല്‍കുന്നത്.
കഥയെയോ സിനിമയെയോ ബുദ്ധിജീവി അളവുകോലുകള്‍ വച്ച് അളന്ന് നല്ല സിനിമ, ചീത്ത സിനിമ എന്നു വിലയിരുത്തുന്നവര്‍ക്ക് ഇതൊരു നല്ല സിനിമ ആണെന്ന് സമ്മതിക്കാന്‍ പ്രയാസമുണ്ടാവും.
തിയറ്ററില്‍ ജനം ഇടിച്ചു കയറി കാണുകയും പണംമുടക്കിയ നിര്‍മാതാവിന് അത് തിരിച്ചുകിട്ടി ഇന്‍ഡസ്ട്രിയെ ഭദ്രമാക്കി വയ്ക്കുകയും ചെയ്യുന്ന സിനിമകളാണ് നല്ല സിനിമകള്‍- ഇത് എന്റെ അഭിപ്രായമാണ്.
സൈക്കിളിനെ സംന്ധിച്ച് ഇത്ര യുക്തിഭദ്രമായ ഒരു തിരക്കഥ അടുത്തകാലത്തൊന്നും മലയാളസിനിമയില്‍ വന്നിട്ടില്ല. കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍മെഗാ ഹിറ്റിനെക്കാള് യുക്തിഭദ്രമാണ് ഇതിന്റെ സ്ക്രിപ്റ്റ്. എവിടെയും പ്രേക്ഷന്റെ നെറ്റി ചുളിപ്പിക്കുന്ന പഴുതുകളില്ല.
കോളജ് കുമാരന് പോലെ എവിടെയും യുക്തിസഹജമായ ലിങ്കുകളില്ലാത്ത സിനിമകള്‍ വന്പരാജയമാകുന്നതിന്റെ കാരണവും സൈക്കിള്‍ പോലുള്ള സിനിമകള്‍ക്ക് ആളുകള്‍ കയറുന്നതിന്റെ കാരണവും ഇത് തന്നെയാവാം.
വിനീത് ശ്രീനിവാസന് എന്ന ബ്രാന്‍ഡ് ഈ സിനിമയില്‍ വിജയമാണ്. അടുത്തതില്‍ എങ്ങനെയെന്ന് പറയാന്‍ കഴിയില്ല. അഭിനയത്തില്‍ പ്രകടമായ ചില പോരയ്മകള്‍ വിനീതിനുണ്ട്. ശ്രീനിവാസന്റെ ശൈലിയും (വിനീതിന്റെ ഡയലോഗ് എഴുതിയത് ശ്രീനിവാസനോ വിനീത് തന്നെയോ ?)പ്രയോഗങ്ങളും ബോഡി ലാംഗ്വേജും അതേപടി കടമെടുത്തിരിക്കുന്നെങ്കിലും അഭിനയത്തില്‍ ചില ടൈമിങ് പ്രശ്നങ്ങള്‍ വിനീതിനെ വേട്ടയാടുന്നുണ്ടെന്നു തോന്നും.
അതേ സമയം, വിനു മോഹന്‍ അനായാസമായ അഭിനയംകൊണ്ട് സിനിമയെ സമ്പന്നമാക്കുന്നു. അതുപോലെ തന്നെ ഭാമയും.
അതിഭാവുകത്വങ്ങളില്ലാതെ പറഞ്ഞുപോയ ഒരു കെട്ടുകഥ എന്നിതിനെ വിശേഷിപ്പിക്കാം. നല്ല സിനിമ.
കാണണമെന്നുണ്ടായിരുന്നു.ഇനിയിപ്പോള്‍ കണ്ടുകളയാം നാട്ടിലെത്തട്ടെ :)
ReplyDeleteകണ്ടു.തരക്കേടില്ല എന്നാണ് എന്റെയും അഭിപ്രായം.പടം ഓടുമെന്നു തോന്നുന്നു.
ReplyDeleteഞാനും കണ്ടു..എനിക്കിഷ്ടമായി...നല്ല ഒതുക്കമുള്ള കൊച്ചു സിനിമ...
ReplyDelete@ അഭിലാഷങ്ങള്‍,
ReplyDeleteനന്ദി. :) വിനീത് തുടര്‍ന്നുള്ള ചിത്രങ്ങളില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ചിത്രത്തില്‍ 2-3 പ്രാവശ്യം ഇവരുടെ സൈക്കിള്‍ പഞ്ചറാവുന്നുണ്ട്.. ;)
@ കനല്,
നന്ദി. കണ്ടു നോക്കൂ... :)
@ മുന്ന,
നന്ദി. അതെയതെ, കാര്‍ട്ടൂണ്‍ ശൈലി വിട്ടു. മൂന്നാമത്തെയാള്‍ ആനിയുടെ സഹോദരനാണ്.
@ ബെര്‍ളി തോമസ്,
അതെ, തിരിച്ചു പോക്കുതന്നെ. തിരക്കഥ പൂര്‍ണ്ണമായും യുക്തിഭദ്രമാണെന്നു പറയുവാന്‍ കഴിയില്ല, കല്ലുകടികളൊക്കെയുണ്ട്. എങ്കിലും സിനിമയെ കൊല്ലുന്ന രീതിയിലൊന്നുമില്ല. വിശദമായ കമന്റിന് നന്ദി. ചിത്രത്തെക്കുറിച്ച് നന്നായി പറഞ്ഞിരിക്കുന്നു. :)
@ സനാതന്‍,
കാണൂ... :)
@ ടി.കെ. സുജിത്ത്, മൃദുല്‍,
:) സൈക്കിള്‍ ഓടട്ടെ... നന്ദി.
--
കൊള്ളാം റിവ്യൂ നന്നായി
ReplyDeleteഅങ്ങനെ രണ്ട് റിവ്യൂ ഒരുമിച്ചു വായിച്ചു.വായിക്കാമെന്നല്ലാതെ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നുമില്ല.:)
ReplyDeleteഹായ് ഹരീ, നന്നായിരിക്കുന്നു, നല്ല വിവരണം, ഇഷ്ടപ്പെട്ടു. കണ്ടിരിക്കേണ്ട ചിത്രമാണെന്ന് പറയാതെ (അല്ലെങ്കില്‍ കാണാന്‍ കൊള്ളാത്തതാണെന്നു പറയാതെ) ഒരു സിനിമയുടെ നന്മ തിന്മകളെ പറ്റി പറഞ്ഞ് പോകുമ്പോള്‍ വായിക്കാനൊരു ഇമ്പമുണ്ട്. ബ്ലോഗെഴുതുന്നത് ആള്ക്കാര് വായിച്ചാസ്വദിക്കുവാനുള്ളതാണെന്നാണെന്റെ പക്ഷം. അല്ലാതെ സിനിമ കാണാന്‍ പോകുന്നവരെ നിരിത്സാഹപ്പെടുത്താനാകരുത്. ആരും കാശു കളയാന്‍ സിനിമ എടുക്കില്ല. ഒരു വിധം കുഴപ്പമില്ലാത്തതിനെ പറ്റിയൊക്കെ വെറുതെ വിമര്‍ശിക്കാനായി എഴുതുന്നതില്‍ അര്‍ഥമെന്താണ്. ഇവിടെ തന്നെ വളര്‍ന്നു വരുന്ന, കഴിവുണ്ടെന്നു സിനിമ കണ്ടവരിലേറെയും പറഞ്ഞ വിനീതെന്ന ചെറുപ്പക്കാരന്റ്റെ അഭിനയത്തെ പറ്റി പറഞ്ഞപ്പോള്‍ അല്പം കാടു കയറിയില്ലേ എന്നൊരു സംശയം...എവിടെയാണു അദ്ദേഹം ബോധപൂര്‍വ്വം നടന് ശ്രീനിവാസനെ അനുകരിച്ചെതെന്നു പറഞ്ഞിരുന്നുവെങ്കില്‍ ഹരിയുടെ അഭിപ്രായം ഞാന്‍ അംഗീകരിച്ചേനെ. ആരും അഭിനയത്തില്‍ തന്റേതല്ലാത്ത ശൈലി (ക്രിത്രിമമായ ശൈലി) അതും, തന്നിലെ കഴിവിനെ മാറ്റിവച്ച്, - (അതേ പോലെ കഴിവുള്ള മറ്റൊരാളുണ്ടെന്നു പറഞ്ഞ്)പുതിയൊരു ശൈലി തേടി പോകില്ല എന്നാണെന്റെ വിശ്വാസം. അതാരുപദേശിച്ചാലും. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ ആത്മവിശ്വാസം വിനീതിന്റെ അഭിനയത്തിലുണ്ടായിരുന്നു എന്നതു നിഷേധിക്കാന്‍ ഹരിക്കുമാത്രമെ കഴിയൂ എന്നാണെന്റെ വിശ്വാസം. നിവേദ്യത്തില്‍ നിന്നും വിനു ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ഹരി അതിനു തൊട്ടു താഴെ എഴുതിയതു തന്നെ ഹരിയുടെ വിമര്‍ശനത്തിനു മറുപടി നള്‍കുന്നു. ഇനിയിപ്പൊ അടുത്ത സിനിമയില്‍ വിനീതു നന്നായി അഭിനയിച്ചാല്‍ അതു തന്ടെ ക്രെഡിറ്റിലാക്കാനുള്ള പരിപാടിയാണോ ഇതെന്നു പോലും സംശയിക്കാന്‍ ഞാന്‍ ന്യായങ്ങള്‍ കാണുന്നുണ്ടു ഹരിയുടെ പോസ്റ്റില്‍. അതോ ഇനിയിപ്പൊ വിനുവിനും താങ്കള്‍ നിവേദ്യത്തിനു ശേഷം ഉപദേശം കൊടുത്തിരുന്നോ?
ReplyDeleteപിന്നെ “നര്‍മ്മത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും, ഓര്‍ത്തോര്‍ത്ത് ചിരിക്കുവാന്‍ വക നല്കുന്നവ ഒന്നുപോലുമില്ല“ എന്നെഴുതിക്കണ്ടു. ഒരു സിനിമയല്ലേ സൂഹ്രുത്തെ, കോളേജുകുമാരന്മാരുടെ ഈ ചീഞ്ഞ് നാറുന്ന ലോകത്ത് ഇത്രയെങ്കിലും സാഹസം കാണിച്ച ഈ യുവനിരയെ എന്തിനാണു നാം നിരാശപ്പെടുത്തുന്നത്?
“റോയും സഞ്ജുവും ചെയ്യുന്ന കാര്യങ്ങള്‍ യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, പുരികം ചുളിക്കേണ്ടി വരുമെങ്കിലും, കഴിയുന്നത്ര വിശ്വാസ്യത നല്കുവാന് സംവിധായകനും കഥാകൃത്തും ശ്രമിച്ചിട്ടുണ്ടെന്ന് കാണികള്‍ക്ക് അനുഭവപ്പെടും“.. ഇത്തരമൊരു കഥ പറയുമ്പോള്‍, അതുമൊരു സിനിമയില്‍ (ബ്ലോഗില്‍ സിനിമാനിരൂപണം നടത്തുമ്പോഴല്ല)പറയുന്ന കഥയിലെ കാര്യങ്ങള്‍ സിനിമ കാണുമ്പോള്‍ ദഹിക്കുന്നുണ്ടോ എന്നതു മാത്രമല്ലേ സഹോദരാ നമ്മള് അന്വേഷിക്കേണ്ടത്?.
@ കുപ്പി,
ReplyDeleteനന്ദി. :)
@ ലേഖ വിജയ്,
:) നാട്ടിലെത്തുമ്പോള്‍ ഇതൊക്കെ കണ്ടു നോക്കൂ...
@ കടത്തനാടന്‍,
വിനീത് ശ്രീനിവാസനെ അനുകരിച്ചിട്ടുള്ളതെവിടെ?
ഒരു സന്ദര്‍ഭം:
റോയ്: ‘ഞാന്‍ കുറേനാളായി ട്രാവല്‍ ഏജന്‍സിയിലുള്ള ആനിയുടെ പിന്നാലെയാണല്ലോ...’
സഞ്ജു: ‘അതു വിസയ്ക്കല്ലല്ലോ, ലൈനടിക്കാനല്ലേ...’
റോയ്: ‘ങാ.... അതെന്തെങ്കിലുമാവട്ടെ...’
ഈ ഭാഗത്തെ വിനീതിന്റെ ഡയലോഗ് ഡെലിവറിയിലും, പ്രസന്റേഷനിലും, ഭാവത്തിലും ശ്രീനിയെ അനുകരിച്ചിട്ടില്ല എന്നു പറയുവാനൊക്കുമോ? അത് അനുകരണമാണെന്നു പറയുവാന്‍ കാരണം, അതിന്റെ അവതരണത്തില്‍ സ്വാഭാവികത ഉണ്ടായിരുന്നില്ല. പിന്നെ, ആത്മവിശ്വാസത്തിന്റെ കാര്യം. പുതുമുഖങ്ങള്‍ ഇതിലും ആത്മവിശ്വാസത്തോടെ അഭിനയിച്ചു കണ്ടിട്ടുണ്ട്. ‘നരേന്’ ഒരു ഉദാഹരണം.
നിവേദ്യത്തില്‍ നിന്നും വിനു ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ഹരി അതിനു തൊട്ടു താഴെ എഴുതിയതു തന്നെ ഹരിയുടെ വിമര്‍ശനത്തിനു മറുപടി നള്‍കുന്നു. - അതെന്തു മറുപടിയാണ് നല്‍കുന്നത്, എന്തിനുള്ള മറുപടി?
ഇനിയിപ്പൊ അടുത്ത സിനിമയില്‍ വിനീതു നന്നായി അഭിനയിച്ചാല്‍ അതു തന്ടെ ക്രെഡിറ്റിലാക്കാനുള്ള പരിപാടിയാണോ ഇതെന്നു പോലും സംശയിക്കാന്‍ ഞാന്‍ ന്യായങ്ങള്‍ കാണുന്നുണ്ടു ഹരിയുടെ പോസ്റ്റില്‍. - വിനീതിന്റെയൊരു ഇന്റര്‍വ്യൂവില്‍ വിനീത് പറയുന്നതൊന്നോര്ത്തു നോക്കിയേ... “എന്റെ അഭിനയം മെച്ചപ്പെടുവാന്‍ പലരും സഹായിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് ചിത്രവിശേഷം എന്ന ബ്ലോഗെഴുതുന്ന ഹരീയുടെ പേരാണ്. ആദ്യ സിനിമയ്ക്കു ശേഷം എന്റെ പോരായ്മകള്‍...” ഹ ഹ ഹ... നല്ല ഭാവന കേട്ടോ മാഷേ... ഏതായാലും സ്വപ്നം കാണുവാന്‍ ഒരു വിഷയമായി. :D
ഞാനങ്ങിനെയൊരു ക്രെഡിറ്റും എടുക്കുവാന്‍ ഉദ്ദേശിക്കുന്നില്ല, കേട്ടോ. വിനു മെച്ചപ്പെട്ടത് ഞാന്‍ പറഞ്ഞതുകൊണ്ടാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടുമില്ല. അടുത്തതില്‍ വിനീത് നന്നായെന്നു തോന്നിയാല്‍ നന്നായെന്നു പറയും, മോശമായാല്‍ അങ്ങിനെ പറയും. അത്രതന്നെ! ഉപദേശം കൊടുക്കുവാന്‍ ഇവരാരും എന്റെ സുഹൃത്തുക്കളോ, പരിചയമുള്ളവരോ, സംസാരിച്ചിട്ടുള്ളവരോ ഒന്നുമല്ല... പിന്നെ ഇതു വല്ല വിധേനയും വായിച്ച്, പോസിറ്റീവായെടുത്ത്, അവര്‍ അഭിനയം മെച്ചപ്പെടുത്തിയാല്‍... അതെനിക്കും സന്തോഷമുള്ള കാര്യം തന്നെ. :)
യുവനിരയായതുകൊണ്ട് മാത്രം നന്നെന്നെഴുതണമെന്നുണ്ടോ? ‘സൈക്കിളി’ന് അര്‍ഹിക്കുന്ന പരിഗണന ഇവിടെ നല്‍കിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇത് ഏറ്റവും മികച്ച സിനിമയെന്നും പറഞ്ഞ് 10/10 കൊടുക്കണമെന്നാണോ പറഞ്ഞുവരുന്നത്? സിനിമയുടെ കുറവുകളും പറയുന്നില്ലെങ്കില്‍ ഇതെഴുതുന്നതില്‍ എന്തര്‍ത്ഥം? (അതൊക്കെ ശരിയോ തെറ്റോ എന്നത് വേറേ കാര്യം). അര്‍ഹിക്കാത്ത അംഗീകാരം കലാകാരന്മാരെ നശിപ്പിക്കുകയേയുള്ളൂ... :)
യുക്തിയുടെ കാര്യം; സിനിമ കാണുമ്പോള്‍ ദഹിച്ചാലും, പിന്നീടും ദഹിക്കുന്ന രീതിയില്‍ തയ്യാറാക്കിയാല്‍ കുഴപ്പമൊന്നുമില്ലല്ലോ, ഉണ്ടോ?
--
വായിച്ചതില്‍ നിന്നിതൊരു സാധാരണരീതിയില്‍ പോയ് കാണവുന്ന ചിത്രമാണെന്ന് മനസ്സിലായ്..
ReplyDeleteനന്ദി...
കമന്റിനിടയില്‍ സുനില്‍ അഥവ നരേന് എന്ന നടനെ കുറിച്ചുള്ള പരാമര്‍ശത്തോട് ഒട്ടും യോജിക്കാന്‍ വയ്യ.അച്ചുവിന്റെ അമ്മ, ഒരേ കടല്‍ എന്നീ ചിത്രങ്ങളില്‍ നല്ല സംവിധായകരുടെ കീഴില്‍ തരക്കേടില്ലാതെ അഭിനയിച്ചെങ്കിലും..ആദ്യചിത്രങ്ങളായ 4ദ പീപ്പിള്‍,ചിത്തിരം പേശുംതേടി,നായകനായ പന്തയക്കോഴി എന്നീ ചിത്രങ്ങളില്‍ അസഹനീയമായ അമിതാഭിനയവും സ്കൂള്‍ നാടകങ്ങളെ വെല്ലുന്ന ഡയലോഗ് ഡെലിവറിയുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്ദ്രജിത്ത് ഒരു ഉചിതമായ ഒരു ഉദാഹരണമായ് എനിക്ക് തോന്നുന്നു
അച്ചുവിന്റെ അമ്മയില്‍ നരേന്റെ പ്രകടനത്തിന്റെ പകുതി മാര്‍ക്ക് ശബ്ദം നല്കിയ ശരത് ദാസിനു കൊടുക്കണം.വെണ്മണി ഹരിദാസിന്റെ മകനായ ശരത്തിന് ഈ ചിത്രത്തിന് മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി.
ReplyDeleteശ്രീനിവാസനോട് നമുക്കൊക്കെ ഒരിഷ്ടമുണ്ട്.അതില്‍ ഒരു ഭാഗം വിനീതിനും കിട്ടുന്നുണ്ട്.അത് വിനീതും തുറന്നു പറഞ്ഞിട്ടുണ്ട്.അത് ഈ സിനിമക്ക് ഗുണകരമാകും എന്നത് ഉറപ്പ്.
ഇനി ശമ്പളം കിട്ടും വരെ കാത്തിരിക്കാതെ തരമില്ലല്ലോ...!
ReplyDeleteഎന്തൊരു പിശുക്കനാപ്പോ!! :(
ReplyDeleteനിഷേധി,
ReplyDelete:) നരേന്റെ എല്ലാ ചിത്രങ്ങളും നന്നെന്നല്ല, ‘അച്ചുവിന്റെ അമ്മ’യായിരുന്നു മനസില്‍. അതില്‍ ആത്മവിശ്വാസക്കുറവൊന്നും തോന്നിയില്ലെന്നാണ് ഉദ്ദേശിച്ചത്. ഇന്ദ്രജിത്ത് ഒരു നല്ല ഉദാഹരണം തന്നെ.
@ ടി.കെ. സുജിത്ത്,
തീര്‍ച്ചയായും, ശര്ത് ദാസിനുമുണ്ട് ആ കഥാപാത്രത്തിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക്. :)
@ വക്രബുദ്ധി,
:) ഓരോരോ കാരണങ്ങള്‍... അല്ലേ?
@ പൊടിക്കുപ്പി,
ഹി ഹി ഹി... പിശുക്കിയാലല്ലേ നാളത്തേക്കുണ്ടാവുകയുള്ളൂ... :)
--
നിഷേധി ആദ്യ ചിത്രത്തേകുരിച്ചു പറയുമ്പോള്‍ താങ്കള്‍ വെറെ എന്തൊക്കെയൊ അണല്ലോ പറയുന്നത് ?
ReplyDeleteപിന്നെ താങ്കള്‍ വിനീതിനെ കുറിച്ചൂ പറഞ്ഞതു എനിക്കു (എനിക്കു തൊന്നുന്നു ആര്‍ക്കും) ശരിക്കും മനസിലായില്ല. താങ്കള്‍ക്കു താങ്കളുടെ അച്ചന്റ്റെ ഭാവങ്ങള്‍ ഒന്നും ഇല്ലെ ? സാധാരണ ഒരാള്‍ സ്വന്തം അച്ചനെ പൊലെ അകുന്നാതു തെറ്റാണെന്നു എനിക്കു അഭിപ്രായം ഇല്ല. പിന്നെ അഭിനലതിന്റെ കര്യം, വിനീതിനു സ്വന്തം അച്ചന്റെ ശൈലി വന്നു പൊയതു ഒരു വലിയ കുറ്റമായി കണാനില്ല.
പിന്നെ ഈ ഒരു റിവ്യൂ എങ്കിലും താങ്കള്‍ സിനിമ കഥ പറയല്‍ അക്കാതതിനു നന്ദി ..
കുപ്പിക്ക് എന്തോ ഹിഡന്‍ അജണ്ട ഉള്ളതുപോലെ തോന്നുന്നല്ലോ????
ReplyDeleteഹായ് ഹരീ, കമന്റു വായിച്ചു. മറുപടി വൈകിപ്പോയി. ഒന്നു നാട്ടില്‍ വരെ പോയിരുന്നു.
ReplyDeleteവിനീത് തന്റെ അച്ചനെ അനുകരിച്ചതിനു താങ്കള്‍ നല്കിയ ഉദാഹരണം വായിച്ചു. ഒരു മകനില്‍ പാരമ്പര്യമായി (herdetrical) കാണുന്ന പെരുമാറ്റത്തിലെ സാമ്യത അല്ലെങ്കില്‍ ബോഡി ലാംഗേജ് എന്നതിലുപരി എന്തെങ്കിലും ആ സീനില്‍ ഉണ്ട് എന്നെനിക്കു തോന്നുന്നില്ല. വിനീതിന്റെ ഒട്ടുമിക്ക സീനുകളിലും നമുക്കു ഒരു കുട്ടി ശ്രീനിവാസനെ കാണാം എന്ന് പലര്‍ക്കും പറയാം. ഞാനും അതു നിഷേധിക്കുന്നില്ല. പക്ഷെ അതു വിനീത് മനപൂര്‍വ്വം ശ്രീനിയേട്ടനെ അനുകരിക്കുന്നു എന്നാക്ഷേപിക്കാന്‍ മാത്രം ഹരിയെ പ്രകോപിപ്പിച്ചു എന്നറിഞ്ഞപ്പോഴാണു പ്രതികരിച്ചത്. പിന്നെ അഛന്റെ മോനല്ലേ..? തന്തയ്ക്കു പിറന്നതാണെന്നതു അങ്ങിനെയുള്ള ആര്‍ക്കും അഭിമാനമല്ലേ ഹരീ?...
പിന്നെ നരേന്റെ ആത്മവിശ്വാസം, ഏതു സിനിമയാണു താങ്കള്‍ പറയുന്നതു?... ഫോര്‍ ദ പീപ്പിള്‍ ?.. നാടകീയതയും അതിഭാവുകത്വവും ഒരളവു വരെ അന്നത്തെ സുനിലിന്റെ അഭിനയതില്‍ നമുക്കു കാണാം. (മേലധികാരികളുമായുള്ള സംഭാഷണങ്ങള്‍, സഹോദരിയുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ ഉദാഹരണം). പിന്നീട് നരേന് ഏറെ മെച്ചപ്പെട്ടു,ശരിയാണു. പക്ഷെ ഒരേ കടല്‍ കണ്ട ആരും ഹരി പറഞ്ഞത്ര ആത്മവിശ്വാസം നരേന്റെ അഭിനയത്തില്‍ ഉണ്ടായി എന്നു പറയും എന്നു തോന്നുന്നില്ല.
പിന്നെ “അതെന്തു മറുപടിയാണ് നല്‍കുന്നത്, എന്തിനുള്ള മറുപടി?“ എനിക്കു തോന്നുന്നത് ഞാനെഴുതിയ വാചകം മുഴുവന്‍ വായിച്ച ആര്‍ക്കും ഞാനുദ്ദേശിചതു മനസ്സിലായിട്ടുണ്ടാവും എന്നാണു എനിക്കു തോന്നുന്നത്. ഇനി താങ്കള്‍ക്കതു മനസ്സിലായിട്ടില്ലെങ്കില് അതിനു താഴത്തെ വാചകം കൂടെ ഒന്നു വായിചു നോക്കിയേ... അതെ അതു തന്നെയാണു, താങ്കളുടെ വിമര്‍ശിക്കാനുള്ള ആ ത്വര കണ്ടപ്പോള്‍, (അതും തന്റെ ആദ്യ സിനിമയിലഭിനയിച്ച, അത്യാവശ്യം മോശമല്ലാതെ തന്നെ) താങ്കള്‍ വിനുവിനെപറ്റി പറഞ്ഞതൊന്നോര്മ്മിപ്പിക്കാന് ശ്രമിച്ചു അത്ര തന്നെ... നാളെ വിനീതിനെ പറ്റിയും താങ്കള്‍ വിനുവിനെ പറ്റി പറഞ്ഞതു തന്നെ പറയും. “സൈക്കിളില്‍ നിന്നും വിനീത് ശ്രീനിവാസനും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്“ എന്ന്.
വിനു മെച്ചപ്പെട്ടതു താങ്കള്‍ പറഞ്ഞതു കൊണ്ടാണെന്നു ഞാനും പറഞ്ഞിട്ടില്ല. താങ്കള്‍ പറയും എന്നും കരുതിന്നില്ല. പിന്നെ താങ്കളുടെ വിമര്‍ശനതിന്റെ പൊള്ളത്തരം മനസ്സിലാകട്ടെ എന്നു കരുതി ഒരു പ്രയോഗം നടത്തി നോക്കിയതാണു... എന്തു ചെയ്യാം ഞാന്‍ പ്രതീക്ഷിച്ചത്ര സ്റ്റാന്‍ഡേര്‍ഡ് പോര മാഷിനു...
എങ്കിലും സ്വപ്നം കാണല്‍ നിര്‍ത്തേണ്ട കേട്ടൊ...
@ കുപ്പി, @ മാറുന്ന മലയാളി,
ReplyDelete:)
@ കടത്തനാടന്‍,
ബോഡി ലാംഗ്വേജില്‍ മാത്രമല്ല, ശ്രീനിവാസന്റെ അവതരണ ശൈലി തന്നെ കൊണ്ടുവരുവാന്‍ അവിടെ ശ്രമിച്ചിട്ടുണ്ട്. അതിന് സ്വാഭാവികത (എനിക്ക്) തോന്നിയതുമില്ല. സ്വാഭാവികമായി തോന്നിയെങ്കില്‍ ഞാന്‍ അങ്ങിനെ എഴുതില്ലായിരുന്നു. വലിയ കുറ്റമായി പറഞ്ഞിട്ടില്ല, പുതുമയുള്ള ഒരു സ്വന്തം ശൈലി കൊണ്ടുവരുന്നതാവും കൂടുതല്‍ നല്ലത് എന്നാണ് ഉദ്ദേശിച്ചത്. വിനീത് അങ്ങിനെ ചെയ്തതുകണ്ട് പ്രകോപിതനായിട്ടുമില്ല. :)
നരേന്റെ കാര്യം തൊട്ടടുത്ത കമന്റില്‍ തിരുത്തിയിട്ടുള്ളത് കാണുക. ‘ഒരേ കടലി’ലെ നരേന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ പറഞ്ഞത് ആ സിനിമയുടെ വിശേഷത്തില്‍ കാണാവുന്നതാണ്.
തീര്‍ച്ചയായും, അങ്ങിനെ തന്ന. വിനീത് അടുത്ത സിനിമയില്‍ മെച്ചപ്പെട്ടാല്‍, സൈക്കിളിലേതിനേക്കാള് നന്നായെന്നും; മോശമായാല്‍, സൈക്കിളിലേതിനേക്കാള് മോശമായെന്നും എഴുതുക തന്നെ ചെയ്യും. ‘സൈക്കിളിലേതിനേക്കാള് നന്നായിട്ടുണ്ട്’ എന്നെഴുതുവാനായി ഇവിടെ വിനീതിനെ വിമര്‍ശിച്ചു എന്നാരോപിക്കുന്നതില്‍, എന്നെ വിമര്‍ശിക്കുവാനുള്ള ത്വര മാത്രമാണ് ഞാന്‍ കാണുന്നത്. വിനീത് നിരാശപ്പെടുത്തിയിട്ടില്ല, പക്ഷെ മെച്ചപ്പെടുവാന്‍ ഏറെയുണ്ട് എന്ന എന്റെ അഭിപ്രായത്തില്‍ തന്നെ ഞാനിപ്പോഴും. വിനു നിവേദ്യത്തില്‍ നിന്നും മെച്ചപ്പെട്ടിട്ടുമുണ്ട്.
താണനിലത്തേ നീരോടൂ... അപ്പോള്‍ അല്പം സ്റ്റാന്‍ഡേഡ് കുറഞ്ഞിരുന്നോട്ടെ... :)
--
"സൈക്കിള്‍" എന്ന ചലച്ചിത്ര റിവ്യൂ നന്നായി. എന്നാല്‍ അതിനോടുള്ള പല പ്രതികരണങ്ങളും കാമ്പില്ലാത്ത വിമര്‍ശനങ്ങള്‍ മാത്രമാകുന്നതില്‍ വിഷമമുണ്ട്.
ReplyDeleteഒരു സംശയം ചോദിച്ചോട്ടെ...ശ്രീനിവാസന് ഇപ്പോഴും അഭിനയ രംഗത്ത് ഉണ്ട്. അപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്ന മറ്റൊരാളിന്ടെ ആവശ്യം മലയാള സിനിമക്ക് ഉണ്ടോ? അത് അദ്ദേഹത്തിന്റെ സ്വന്തം മകനാണെങ്കില്‍ പോലും. ഒരു ഉദാഹരണം പറഞ്ഞോട്ടെ. യേശുദാസ് മലയാളിയുടെ ഗാന ഗന്ധര്‍വ്വനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ശബ്ദമുള്ള ഒരുപാട് ഗായകര്‍ വന്നു. എന്നിട്ടെന്തുകൊണ്ടാണ് അവര്‍ക്കൊന്നും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയാഞ്ഞത്? വിനീത് ശ്രീനിവാസനെ ഒരു ഗായകനായി മലയാളി അംഗീകരിച്ചത് ആലാപനത്തിനും ശബ്ദത്തിനും ഉള്ള വ്യത്യസ്തത കൊണ്ടാണ്. അല്ലാതെ" തന്തക്ക് പിറന്ന" മകന് ആയതു കൊണ്ടല്ല.
സിനിമ എന്നത് ഒരു കലാരൂപമാണ്. അതില്‍ നിന്നും പുതുമകളാണ് നാം എപ്പോഴും ആഗ്രഹിക്കുന്നത്. പുതുമകള്‍ നല്കാന് കഴിഞ്ഞില്ലെന്കില് ചിലച്ചിത്രത്തിനു നിലനില്‍പ്പില്ല. നടനായാലും സംവിധായകന് ആയാലും അവരില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്കാന് അവര്‍ക്ക് കഴിയണം. അത്തരം ഒരു കലാരൂപത്തെ നോക്കി കാണുമ്പൊള്‍ ഉണ്ടാകുന്ന സത്യസന്ധമായ വിമര്‍ശനങ്ങള്‍ മാത്രമെ ഹരി നടത്തിയിട്ടുള്ളൂ എന്നത് ഈ റിവ്യൂ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്നാല്‍ ചിലരുടെ "തന്തക്ക് പിറക്കല്‍ " വാദങ്ങള്‍ തന്നെ അവര്‍ എന്തുമാത്രം ഗൌരവത്തോടാണ് സിനിമയെ സമീപിക്കുന്നത് എന്നതിന് തെളിവാണ്. ഇത്തരം വാദം ഉന്നയിക്കുന്ന സുഹൃത്തുക്കള്‍ മനസ്സിലാകേണ്ട ഒരു കാര്യമുണ്ട്. വിമര്‍ശനങ്ങള്‍ നല്ലതാണു. പക്ഷെ ആരോഗ്യപരമായിരിക്കണം.....
@ മാറുന്ന മലയാളി
ReplyDeleteഅതെ എനിക്കു അജന്ധ ഉണ്ട്. പക്ഷെ ഹിധന് അല്ല എന്നു മത്രം. ഹരി രൌദ്രത്തിനെ കുരിച്ചു എഴുതിയതു വായിച്ചു കണും എന്നു കരുതുന്നു. രൌദ്രം ഇപ്പൊള്‍ തിയ്യെറ്ററുകളില്‍ എങനെ ഓടുന്നു എന്നും കൂടി കനക്കിലെടുതിട്ടു ഹരിയുടെ റിവ്യൂ വയിച്ചാല് മനസിലകും അദ്ദെഹത്തിന്റെ അഭിപ്രായം അല്ല സധാരണക്കാരനു എന്നു. ആതുകൊന്ടു തന്നെ ഹരിയെ വിമര്സിക്കുക എന്നു തന്നെയനു എന്റെ അജന്ധ.
@ഹരി
താങ്കള്‍ എഴുതുന്നതു സിനിമ നിരൂപണം അല്ല, താങ്കള്‍ക്കു സിനിമയെകുരിച്ചുള്ള അഭിപ്രായം അണെന്നാനു ഞന്‍ വിസ്വസിക്കുന്നതു. ഞാന്‍ എവിടെ എന്റെ അഭിപ്രയവും പരയുന്നു എന്നെയുള്ളൂ. രൌദ്രത്തിന്റെ റിവ്യൂവിനെക്കളും സൈക്കിളിന്റെ റിവ്യൂ നന്നയി എന്നു ഞാനും സമ്മതിക്കുന്നു. കാരണം താങ്കള്‍ റിവ്യൂ എന്നും പറഞു കഥ പറയുന്നതു നിര്തിയല്ലൊ അതുതന്നെ വലിയ ഒരു കാര്യമാണു. സിനിമാ റിവ്യൂ എഴുതുമ്പൊള്‍ ( അതാനിതു എന്നെനിക്കു തൊന്നുന്നില്ല എനി താങ്കള്‍ അങനെയനു കരുതുന്നതു എങ്കില്‍) സാധാരണക്കാരനു ആ സിനിമയെ എങനെ കണും എന്നണു പറയെണ്ടതു. ഏന്നാലെ വയിക്കുന്നവനു വല്ല ഗുണവും ഉള്ളൂ .....
@കുപ്പി,
ReplyDeleteരൌദ്രം ഒരു സൂപ്പര്‍ ഹിറ്റായിരിക്കാം, നിറഞ്ഞ സദസില്‍ ഇപ്പോഴും ഓടുന്നുമുണ്ടാവാം; പക്ഷെ, എന്റെ അഭിപ്രായങ്ങളില്‍ മാറ്റമില്ല. അത് പൊതുവായ ജനങ്ങളുടെ അഭിപ്രായമാകണമെന്നുമില്ല.
ചിത്രവിശേഷം എന്നതുകൊണ്ട് ഞാനെന്തുദ്ദേശിക്കുന്നുവെന്ന് ഇവിടെ വിശദമാക്കിയിട്ടുണ്ട്. വിശേഷങ്ങളിലൊന്നും കഥ പറയാറില്ല, കഥയെക്കുറിച്ചുള്ള സൂചന മാത്രമേ ഉണ്ടാവാറുള്ളൂ. (‘സൌണ്ട് ഓഫ് ബൂട്ട്’ പോലെയുള്ള ചില ചിത്രങ്ങളില്‍, ചില കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ കഥാസന്ദര്‍ഭങ്ങള്‍ കൂടുതലായി പറഞ്ഞിട്ടുണ്ട്.) മറ്റുള്ള വെബ് സൈറ്റുകളില്‍ വരുന്ന റിവ്യൂ / പ്രിവ്യൂ എന്നിവ വായിക്കാവുന്നതാണ്; അപ്പോള്‍ മനസിലാവും ചിത്രവിശേഷത്തില്‍ കഥ കാര്യമായൊന്നും പങ്കുവെയ്ക്കുന്നില്ലെന്ന്. ചിത്രവിശേഷം തുടര്‍ന്നുവരുന്ന അതേ രീതി തന്നെയാണ് സൈക്കിളിലും. രണ്ടാമത്തെ പാരഗ്രാഫില്‍ കഥയെക്കുറിച്ചുള്ള സൂചന ഇതിലുമുണ്ട്. കാരണം താങ്കള്‍ റിവ്യൂ എന്നും പറഞു കഥ പറയുന്നതു നിര്തിയല്ലൊ അതുതന്നെ വലിയ ഒരു കാര്യമാണു. - അങ്ങിനെയൊരു പ്രത്യേകത ഈ വിശേഷത്തിനില്ല. സാധാരണക്കാരന് സിനിമയെ എങ്ങിനെ കാണും എന്നു പറയുക എന്റെ ലക്ഷ്യമല്ല, ഞാനെങ്ങിനെ ഒരു സിനിമയെക്കാണുന്നു എന്നതുമാത്രമാണ് ചിത്രവിശേഷം എന്ന ബ്ലോഗില്‍ പറയുവാനുദ്ദേശിക്കുന്നത്.
--
" സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഒരു സഹായമായിത്തീരുമെന്ന വിചാരത്തിലാണ് ഇങ്ങിനെയൊന്ന് തുടങ്ങിവെച്ചത്." ഈ വാക്കുകള്‍ ഞാന്‍ താങ്കളുടെ “chithravishesham-one-year“ എന്നതില്‍ നിന്നും എടുത്തതാണ്. മലയാളികള്‍ പൊതുവെ മൊശം പടങളെ, അത് ഒരു “Super Star" പടമാണെന്നതു കൊണ്ടു മത്രം വിജയിപ്പിക്കുന്നവരല്ല. ആതുകൊണ്ടു തന്നെ രൌദ്രത്തിന്റെ വിജയം പറയുന്നതു അളുകല്ക്കു അതു രസിച്ചു എന്നണ്. ആപ്പൊള്‍ എങനെയണു താങ്കളുടെ റിവ്യൂ സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായമായിത്തീരുന്നതെന്നു മനസിലയില്ല :)
ReplyDeleteഹരിയോട്,
ReplyDeleteവിനീത് ശ്രീനിവാസനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ താങ്കള്‍ പറഞ്ഞു. എന്റേതു ഞാനും പറഞ്ഞു. ഒരാള്‍ക്കു സ്വാഭാവികമായി തോന്നുന്നതു മറ്റൊരാള്‍ക്കു അസ്വാഭാവികമാണെന്ന് തോന്നാം എന്നത് മനുഷ്യ സഹജം. ക്രിയേറ്റീവായ ഒരു ഡിസ്കഷന് അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.. താങ്കളും അത് അതേ സ്പിരിറ്റിലേ എടുത്തുള്ളൂ എന്നു തന്നെയാണു ഞാന്‍ കരുതുന്നത്.
ആരെയെങ്കിലും വിമര്‍ശിച്ചാലെ ഉറക്കം വരൂ എന്ന നിര്‍ബന്ധ ബുദ്ധിയൊന്നും ഉള്ള ഒരാളല്ല ഞാന്‍.. യാദ്ര്ശ്ചികമായി എത്തിപ്പെട്ടതാണു താങ്കളുടെ ബ്ലോഗില്‍... വായിച്ചതു പലതും എന്റ്റെ മനസ്സിനു ദഹിക്കാതെ വന്നപ്പോള്‍ പ്രതികരിച്ചു അത്ര മാത്രം. താങ്കള്‍ എഴുതിയ മറുപടികള്‍ പലപോഴും എനിക്കിഷ്ടമായെന്നു പറയാന്‍ കൂടി ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു. അതോടൊപ്പം ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു എന്നു പറയാനും.
Let me conclude my points :
വളര്‍ന്നു വരുന്ന ഒരു പുതുമുഖ നടനെന്ന നിലയില്‍, വിനീത് നല്ല ആത്മവിശ്വാസതൊടെയാണു സൈക്കിളില്‍ അഭിനയിച്ചത്.
നരേനെന്ന നടന്റ്റെ ആദ്യ സിനിമയിലെ അഭിനയവും, വിനീതിന്റെ സൈക്കിളിലെ അഭിനയവും താരതമ്യം ചെയ്താല്‍ വിനീത് ആത്മവിശ്വാസത്തിന്റ്റെ കാര്യത്തിലും ഡെലോഗ് ഡെലിവെറിയുടെ കാര്യത്തിലും ഒരു പാട് മുമ്പിലാണെന്നു പറയാതെ വയ്യ. നരേന്റ്റെ കാര്യത്തില്‍ അച്ചുവിന്റ്റെ അമ്മയല്ലാതെ മറ്റൊരു നല്ല സിനിമ ഉണ്ടോ ?
@ കുപ്പി,
ReplyDelete‘ഒരുപക്ഷെ ഒരു സഹായമായിത്തീരുമെന്ന...’ എന്നാണ്. സഹായമായിത്തീരും എന്ന് ഉറപ്പൊന്നുമില്ല; കുറേപ്പേര്‍ക്ക് സഹായമായിത്തീരുന്നുണ്ട് എന്ന് പല കമന്റിലൂടെയും മനസിലാവുന്നു. കുറേപ്പേര്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നുമുണ്ടാവില്ല, എല്ലാവരേയും തൃപ്തിപ്പെടുത്തുക സാധ്യമല്ലല്ലോ! :)
@ കടത്തനാടന്‍,
എന്റെ വാദമുഖങ്ങളില്‍ ഞാനും ഉറച്ചു നില്ക്കുന്നു: :)
--
@ കടത്തനാടന്‍
ReplyDelete"നരേന്റ്റെ കാര്യത്തില്‍ അച്ചുവിന്റ്റെ അമ്മയല്ലാതെ മറ്റൊരു നല്ല സിനിമ ഉണ്ടോ ?"
ഹരി അതു വെരുതെ ഒരു പെരു പറഞഞതല്ലെ, താങ്കളെ തൊല്പ്പിക്കന് ഒരു പെരു പറഞു എന്നല്ലാതെ ഹരി വല്ലതും അറയാവുന്നതുകൊണ്ടു പറഞഞതാണെന്നു എനിക്കു തൊന്നുന്നില്ല. വിട്ടുകള മാഷെ ... :)
മാറുന്ന മലയാളിയോട്
ReplyDeleteഒരു പോസ്റ്റിനെ പറ്റി കമന്ന്റ്റെഴുതുന്നതിനു മുമ്പെ ആ പോസ്റ്റിലെ കമന്റ്റുകള്‍ക്കു കമന്റു ചെയ്ത കഥാപാത്രമെന്ന നിലയില്‍ താങ്കളെ ഇഷ്ടപ്പെട്ടു. കമന്റ്റുകളെ വിമര്‍ശിക്കുന്ന താങ്കളുടെ അജണ്ട എന്തായാലും അതിനെ ഹിഡെണ് അജണ്ട എന്നു വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അത് വെറും വിമര്‍ശനം മാത്രം ആയി പോകും എന്ന് ഞാന്‍ കരുതുന്നു.
സുഹ്രുത്തെ, മാറുന്ന മലയാളീ, താങ്കള്‍ കാമ്പില്ലാത്ത വിമര്‍ശനങ്ങളെ പറ്റി പറഞ്ഞതു വായിച്ചു. ആരോടാണാവൊ ഈ രോഷം. എന്തായലും ഈ പോസ്റ്റില്‍ ഏറ്റവും അധികം കമന്റു ചെയ്ത ഒരാളെന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് താങ്കളോട് പ്രതികരിക്കാനാഗ്രഹിക്കുന്നു. കാമ്പില്ലാത്ത എന്തു വിമര്‍ശനം ആണ് താങ്കള്‍ക്കു ചൂണ്ടികാണിക്കാനുള്ളത്. പിന്നെ ഹരിയുടെ പോസ്റ്റിനെ വിമര്‍ശിച്ചതിനെ പറ്റിയാണീ വികാരം കൊള്ളലെങ്കില്, മാറുന്ന മലയാളീ താങ്കളുടെ അജണ്ട ഹിഡണ്‍ അല്ല, അതു നാറുന്ന അജണ്ടയാണു.
എനിക്കു ശരിയെന്നു തോന്നുന്നതു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഹരി പലതിനെയും വിമര്‍ശിക്കാനായി വിമര്‍ശിക്കുന്നതായി തോന്നി. അതു നെറികേടാണെന്നു തോന്നി, പ്രതികരിച്ചു. പക്ഷെ പറഞ്ഞെതെല്ലാം മുഖത്തു നോക്കിയാണെന്ന് ഉറപ്പുണ്ട്. ഹരിയുടെ പോസ്റ്റിനു കമന്റ്റു ചെയ്ത പലരുടെയും കമന്റുകള്‍ പലതും കണ്ടു, ചൊറിയല്‍ ശീലമല്ലാത്തതിനാല്‍ പ്രതികരിച്ചില്ല. ആരാന്റ്റെ വീട്ടില്‍ ചെന്നിട്ടവിടുത്തെ വിരുന്നുകാരെ കാടടച്ചു വെടിവക്കുന്ന ഈ സ്വഭാവം കണ്ടപ്പോള്‍ ഈ നാറുന്ന മലയാളത്തിനു നല്ല മലയാളത്തില്‍ മറുപടി പറയണമെന്നു തോന്നി.
‘തന്തയ്ക്കു പിറക്കല്‍ വാദം‘ പ്രയോഗം നന്നായി, അതില്‍ കാമ്പില്ലെങ്കില്‍ താങ്കള്‍ ആ വാദത്തെ ഖണ്ഡിക്കാന്‍ ഉദാഹരണങ്ങള്‍ നിരത്തി മറുപടിയെഴുതി സമയം കളഞ്ഞതെന്തിനാണാവോ?...
പിന്നെ “വിമര്‍ശനങ്ങള്‍ നല്ലതാണു. പക്ഷെ ആരോഗ്യപരമായിരിക്കണം“ എന്ന താങ്കളുടെ ഉപദേശം. എന്താണിവിടെ അനാരോഗ്യമായത്.. കാടടച്ചു വെടിവെക്കാതെ കാര്യം വ്യക്തമായി പറ സുഹ്രുത്തെ... എവിടെയാണു താങ്കളുടെ പ്രശ്നം...? താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍,, 'തന്തയ്ക്കു പിറക്കല്‍ വാദം'? സന്ദര്‍ഭത്തിന്റെ ആവശ്യതിനനുസരിച്ച് വളരെ നല്ല മലയാളത്തില്‍ സൌഹാര്‍ദ്ദ പരമായി മാത്രം എഴിതിയതാണാ വാക്കുകള്‍...
പിന്നെ ഇനിയെങ്കിലും കമന്റ്റിനു കമന്റ്റു ചെയ്യുമ്പോള്‍ ആരോടാണെന്നു പറഞ്ഞാല്‍ നന്നായിരുന്നു. മറുപടി പറയാന്‍ ഒരു മുഖവുരയുടെ ആവശ്യം വരില്ലല്ലോ..
ഹരിയോട്
ReplyDeleteതാങ്കള്‍ ഒരു കമന്റ്റിനു നല്കിയ മറുപടി വായിച്ചു. “രൌദ്രം ഒരു സൂപ്പര്‍ ഹിറ്റായിരിക്കാം, നിറഞ്ഞ സദസില്‍ ഇപ്പോഴും ഓടുന്നുമുണ്ടാവാം; പക്ഷെ, എന്റെ അഭിപ്രായങ്ങളില്‍ മാറ്റമില്ല. അത് പൊതുവായ ജനങ്ങളുടെ അഭിപ്രായമാകണമെന്നുമില്ല“
എന്തായാലും സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചു നില്ക്കുന്നതു നല്ലതു തന്നെ... രൌദ്രം സൂപ്പര്‍ ഹിറ്റ് ആണൊ അല്ലയൊ എന്നതു അറിയേണ്ടതു ആ സിനിമയെ പറ്റി സ്വന്തം അഭിപ്രായം പറയാനാണെങ്കിലും ഒരു പോസ്റ്റെഴുതിയ ഹരിക്കു ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. സിനിമയിറങ്ങി ഒരു മാസത്തോള്മായി നിറഞ്ഞോടിയാല് അതു ജനം അംഗീകരിച്ചു എന്നതു തന്നെയാണര്‍ഥം.
@ കടത്തനാടന്‍,
ReplyDelete"സിനിമയിറങ്ങി ഒരു മാസത്തോളമായി നിറഞ്ഞോടിയാല്..." - തീര്‍ച്ചയായും, ജനമംഗീകരിച്ചിരിക്കാം. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അഭിപ്രായം പറയാനാണെങ്കിലും ഒരു പോസ്റ്റെഴുതിയ ഹരിക്കു ധാര്‍മ്മികമായ... - ഞാന്‍ മിക്കവാറും എല്ലാ ചിത്രത്തെക്കുറിച്ചും എഴുതാറുണ്ട്; എല്ലാത്തിന്റേയും വിജയവും, പരാജയവും, ജനഹിതവും അന്വേഷിച്ചു പോവുക പ്രായോഗികമല്ല; എനിക്കതിനായി ചിലവാക്കുവാന്‍ സമയവുമില്ല. (പിന്നെ അതു ഹിറ്റായി എന്നൊക്കെ ഇവിടെ കമന്റുകള്‍ വരുന്നുണ്ടല്ലോ, അതുമതിയാവും. ഓരോ ബ്ലോഗ് പോസ്റ്റും പൂര്‍ണ്ണമാവുന്നത് കമന്റുകളിലൂടെയാണല്ലോ! ഞാന്‍ തന്നെ അത് പറയണമെന്നില്ല.) സിനിമകണ്ട് എഴുതുക എന്നതു തന്നെ ധാരാളം സമയം ആവശ്യമുള്ള കാര്യമാണ്. എങ്കില്‍ പിന്നെ ഇത്ര ബുദ്ധിമുട്ടി എന്തിനിതെഴുതുന്നു എന്നതാണ് ചോദ്യമെങ്കില്‍, ചിത്രവിശേഷത്തിലെ എഴുത്ത് എനിക്ക് ഇഷ്ടമായതുകൊണ്ടും ആസ്വദിക്കുന്നതുകൊണ്ടും എന്നുത്തരം. :)
--
@ കടത്തനാടന്‍,
ReplyDeleteഹരി എഴുതുന്നതു അദ്ദേഹത്തിന്റെ മനസമാധാനത്തിനനെന്നും, അതും സിനിമയുടെ quality യും തമ്മില്‍ യതോരു ബന്ധവും ഇല്ല എന്നും അദ്ദേഹം പറഞു കഴിഞു. പിന്നെ എന്തിനാണിത്തരം ധാര്‍മ്മികമായ ചോദ്യങള്‍ :))
@ ഹരി,
താങ്കള്‍ കടത്തനാടനു കൊടുത്ത മറുപടി വയിച്ചു. താങ്കളുടെ blog ല്‍ എന്തും എഴുതാം. പ്ക്ഷെ ഈ ജനങളെ പറ്റിക്കുന്ന പരുപാടി കൊണ്ടു താങ്കള്‍ക്കു കിട്ടുന്ന ആത്മ സംത്രിപ്തി എന്താണെന്നു എത്ര അലോചിച്ചിട്ടും എനിക്കു മനസിലാകുന്നില്ല.
താങ്കളുടെ blog വായിച്ചിട്ടു കുറേപ്പേര്‍ക്ക് പ്രയോജനമുണ്ടാകുന്നു എന്നു താങ്കളുദെ പൊസ്റ്റിലെ കമെന്റുകള്‍ വായിച്ചാല്‍ മനസിലകും. പക്ഷെ എത്രപേര്‍ അതു പരഞിട്ടുന്ട് ? അതിനെക്കാള്‍ എത്രയൊ അധികം പേര് രൌദ്രം കാണാന്‍ ടിക്കറ്റ് കിട്ടാതെ മടങി പൊകുന്നുന്ടെന്നു മനസിലാക്കുന്നത് നന്നായിരിക്കും ..
കടത്തനാടന്‍,
ReplyDeleteആദ്യമായി സുഹൃത്തിന് നന്ദി പറയുന്നു. കാരണം നല്ല മലയാളം എന്താണ് ,എങ്ങനെയാണ് അത് എഴുതേണ്ടത് എന്നൊക്കെ എനിക്ക് മനസ്സിലാക്കി തന്നതിന്. പക്ഷെ ഈ "നല്ല മലയാളം " എനിക്ക് വഴങ്ങുമെന്ന് തോന്നുന്നില്ല. എങ്കിലും എന്റെ "നാറിയ മലയാളത്തില്‍ " ചിലത് പറഞ്ഞു കൊള്ളട്ടെ...
വായിക്കുന്ന പോസ്റ്റിനെല്ലാം കമന്റ് എഴുതുക എന്ന ശീലമോന്നും എനിക്കില്ല. കാരണം സമയം കിട്ടാറില്ല എന്നത് തന്നെ. എങ്കിലും ചില പൊള്ളയായ ന്യായ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് പ്രതികരിച്ചു എന്ന് മാത്രം. എന്റെ വാക്കുകളില്‍ രോഷം ഉണ്ടായിരുന്നു അത് ഒരിക്കലും ഒരു വ്യക്തിയോടുള്ള രോഷമായിരുന്നില്ല(താങ്കള്‍ അങ്ങനെ ധരിച്ചെങ്കിലും). മറിച്ചു ചില ബാലിശമായ കാഴ്ച്ചപ്പാടുകളോടായിരുന്നു.
കാമ്പില്ലാത്ത എന്തു വിമര്‍ശനം ആണ് എനിക്ക് ചൂണ്ടികാണിക്കാനുള്ളത് എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഇനി എനിക്ക് മറുപടിയില്ല. എന്റെ ആദ്യ പ്രതികരണത്തില്‍ തന്നെ ഞാന്‍ എന്റെ വാദമുഖങ്ങള്‍ നിരത്തിയതാണ്. എന്റെ "നാറിയ മലയാളം" താങ്കള്‍ക്ക് മനസ്സിലാകാത്തതാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഉറങ്ങുന്നവനെ നമുക്കു ഉണര്‍ത്താം.എന്നാല്‍ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല സുഹൃത്തേ......
താങ്കളേക്കാള്‍ രൂക്ഷമായി പലരും ഹരിയെ വിമര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഹരിയുടെ പോസ്റ്റിനെ വിമര്‍ശിച്ചതിനെ കുറിച്ചാണ് ഞാന്‍ വികാരം കൊള്ളുന്നത് എന്ന താങ്കളുടെ തോന്നല്‍ തന്നെ ഇവിടെ അപഹാസ്യമാകുന്നില്ലേ സുഹൃത്തേ.....
""പിന്നെ അഛന്റെ മോനല്ലേ..? തന്തയ്ക്കു പിറന്നതാണെന്നതു അങ്ങിനെയുള്ള ആര്‍ക്കും അഭിമാനമല്ലേ ?..."". ഈ വാക്കുകള്‍ താങ്കളുടെതാണ്. ഈ വാദത്തെയാണ് ഞാന്‍ എതിര്‍ത്തതും. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ക്കു മറുപടി തരാതെയുള്ള ഈ രോഷം കൊളളല്് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന ചൊല്ല് അന്വര്തഥമാക്കുന്നു.
തെറ്റു ആര് പറഞ്ഞാലും ആവര്‍ത്തിച്ചു പറഞ്ഞാലും തെറ്റു തന്നെയാണ് .എന്തിനാണ് സുഹൃത്തേ വിമര്‍ശനങ്ങളോടുള്ള ഈ അസഹിഷ്ണുത...എന്തും മുഖത്ത് നോക്കി പറയുന്ന സുഹൃത്തിന് ചെറിയ വിമര്‍ശനങ്ങള്‍ പോലും നേരിടാന്‍ കഴിയാത്തതെന്താണ്?
ആരോഗ്യകരമായ ഒരു സംവാദമാണ് ഇത് എന്ന് എനിക്ക് അഭിപ്രയമില്ലാതതുകൊണ്ടും "ഒരു പോസ്റ്റില്‍ ഏറ്റവും അധികം കമന്റ് ചെയ്യുക" എന്നതു എന്റെ ജീവിതവ്രതം അല്ലാത്തതുകൊണ്ടും ഞാന്‍ ഇവിടെ നിര്‍ത്തുന്നു .......(ചൊറിയല്‍ , നാറിയ മലയാളം , തുടങ്ങിയ നല്ല മലയാളം വാക്കുകള്‍ സംഭാവന ചെയ്തതിനു നന്ദി )സ്നേഹപൂര്‍വ്വം...
മാറുന്ന മലയാളിയോട്
ReplyDeleteതാങ്കളുടെ നന്ദി ഞാന്‍ സ്നേഹപൂര്‍വ്വം നിരസിക്കുന്നു. ഞാന്‍ ആരെയും മലയാളം പഠിപ്പിക്കാനല്ല ഇവിടെ വന്നത്.
താങ്കള്‍ എന്നെ ഉദ്ദേശിച്ചല്ല രോഷം കൊണ്ടതെന്നു ഒരിടത്ത് പറയുന്നു. ഇത്തിരി കൂടെ കഴിഞ്ഞിട്ട്
പിന്നെ അഛന്റെ മോനല്ലേ..? തന്തയ്ക്കു പിറന്നതാണെന്നതു അങ്ങിനെയുള്ള ആര്‍ക്കും അഭിമാനമല്ലേ ?..."". ഈ വാക്കുകള്‍ താങ്കളുടെതാണ്. ഈ വാദത്തെയാണ് ഞാന്‍ എതിര്‍ത്തതും എന്നും. അസഹിഷ്ണുത കാര്‍ന്നു തിന്നുന്ന ഒരു മനസ്സിന്റെ പ്രതിഫലനമാണു താങ്കളുടെ പ്രതികരണത്തിലെ ഈ വൈരുധ്യം സൂചിപ്പിക്കുന്നത്.
പിന്നെ താങ്കള്‍ പറയുന്നു (കാമ്പുള്ള പ്രതികരണത്തെ പറ്റി )താങ്കളുടെ പ്രതികരണത്തില്‍ താങ്കള്‍ വാദങ്ങള്‍ നിരത്തിയതാണെന്ന്. എവിടെയാണത്? ആ പ്രതികരണം ഞാന്‍ പലവുരു വായിച്ചു നോക്കി. എനിക്കു കാണാനായില്ല. മറുപടി എഴുതണമെന്നില്ല. ഒന്നു കോപ്പി ചെയ്തു പേസ്റ്റു ചെയ്തു കൂടെ ?
പിന്നെ താങ്കള്‍ രോഷം കൊണ്ടതിനെ പറ്റി, താങ്കള്‍ തന്നെ പറയുന്നു താങ്കള്‍ക്കു പോസ്റ്റുകള്‍ക്കു കമന്ന്റ്റു ചെയ്യാന്‍ സമയമില്ല എന്ന്. പിന്നെന്തിനാണു സമയം? ക്രിയേറ്റീവായ ഒരു ഡിസ്കഷന് നടക്കുന്നതിനിടയില്‍ കയറി അത് വഴി തിരിചു വിടാനോ.. അതാണു താങ്കള്‍ ചെയ്തതു..
സമയം ഉണ്ടായിട്ടല്ല താങ്കള്‍ക്കു ഞാന്‍ മറുപടി എഴുതിയത്. ഇന്നലെ പറഞ്ഞതു ഒരു വട്ടം കൂടെ ഇവിടെ ആവര്‍ത്തിക്കുന്നു (അതിനു മറുപടി കണ്ടില്ല..??). ആരാന്റ്റെ വീട്ടില്‍ ചെന്നിട്ടവിടുത്തെ വിരുന്നുകാരെ കാടടച്ചു വെടിവക്കുന്ന താങ്കളുടെ സ്വഭാവം കണ്ടപ്പോള്‍ അഭിമാനമുള്ള ആരും പ്രതികരിച്ചു പോകും അത്ര തന്നെ. പറയുന്നതു നേരെ ചൊവ്വേ പറയണം.
പിന്നെ എന്റെ വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവിനെ പറ്റി പറഞ്ഞതു കണ്ടു. ഇല്ല സാര്‍ വിമര്‍ശനങ്ങളെ നേരിടാറല്ല എന്റെ പതിവ്.. അവയെ സ്വീകരിക്കാറാണ്. താങ്കള്‍ക്കു തന്നെ ഉറപ്പില്ല താങ്കള്‍ എന്നെ വിമര്‍ശിച്ചെന്നു [“എന്റെ വാക്കുകളില്‍ രോഷം ഉണ്ടായിരുന്നു അത് ഒരിക്കലും ഒരു വ്യക്തിയോടുള്ള രോഷമായിരുന്നില്ല(താങ്കള്‍ അങ്ങനെ ധരിച്ചെങ്കിലും).“] പിന്നെയാണു താങ്കളുടെ വിമര്‍ശനം...!! ഇല്ല സുഹ്രുത്തെ താങ്കളുടേതു വെറും ആത്മരോഷം മാത്രം... പിന്നെ മറുപടി പറഞ്ഞത്... പറഞ്ഞല്ലോ ധാര്‍മ്മികമായി പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നു തോന്നി അത്ര തന്നെ.
പിന്നെ "പിന്നെ അഛന്റെ മോനല്ലേ..? തന്തയ്ക്കു പിറന്നതാണെന്നതു അങ്ങിനെയുള്ള ആര്‍ക്കും അഭിമാനമല്ലേ ?...". എന്ന പ്രയോഗങ്ങളില്‍ ഇനി താങ്കളല്ല ഇനി സാക്ഷാല്‍ തുഞ്ചത്തു് എഴുത്തച്ഛന് വന്നു പറഞ്ഞാലും ഈ രണ്ടു വാചകങ്ങളും ഇവിടെ ഡിസ്കഷന് നടക്കുന്ന വിഷയവുമായി നോക്കിയാല്‍ തികച്ചും മര്യാദാപരമായിരുന്നു എന്നേ ഞാന്‍ പറയുകയുള്ളൂ. പറയാന്‍ വേണ്ടി പറയുകയല്ല. ഈ രണ്ടു പ്രയോഗങ്ങളാണു താങ്കളുടെ പ്രശ്നമെങ്കില്‍ താങ്കള്‍ക്കു ഡിസ്കസ്സു ചെയ്യാന്‍ സമയം ഉണ്ടെങ്കില്‍ നമുക്കു വിശദമായി സംസാരിക്കാം. പക്ഷെ ഇന്നും ഞാന്‍ വിശ്വസിക്കുന്നു താങ്കള്‍ ഈ ഡിസ്കഷനില്‍ ഇടപെട്ട രീതി വച്ചു നോക്കുമ്പോള്‍ (കുപ്പി എന്ന സുഹ്രുതിനു നല്കിയ കമന്റ്റ് വീണ്ടും വായിക്കുമ്പോള്‍... താങ്കളുടെ ഉദ്ദേശ്യം മറ്റെന്തോ ആയിരുന്നു എന്ന്.
താങ്കള്‍ വീണ്ടും ആരോഗ്യകരമായ എന്നുപയോഗിച്ചു കണ്ടു. താങ്കളാരു ബൂലോകത്തെ സദാചാര പോലീസോ.. എന്താണ് എന്റ്റെ പ്രതികരണത്തിലെ ആരൊഗ്യമില്ലായ്മ... .......ചൊറിയല്‍ , നാറിയ എന്നീ പ്രയൊഗങ്ങള്‍..? ഈ രണ്ടു വാക്കുകളും ഞാന്‍ പാഠപുസ്തകത്തില്‍ നിന്നും പഠിച്ചതാണെന്നാണെന്റെ ഓര്‍മ്മ. പിന്നെ ഇത്തിരി പ്രാസ പ്രിയനായി പോയി...എന്നു വച്ച് ഈ വാക്കുകള്‍ അസ്ഥാനത്തല്ല ഞാനുപയോഗിച്ചതെന്നു എനിക്കുറപ്പുണ്ട്.
പിന്നെ താങ്കളുടെ പ്രതികരണങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല എന്ന പരാതി ( നാളെ ഇനി ഈ പരാതിക്കു മറുപടി പറഞ്ഞില്ല എന്ന പരാതി വേണ്ട.) “എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ക്കു മറുപടി തരാതെയുള്ള ഈ രോഷം കൊളളല്് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന ചൊല്ല് അന്വര്തഥമാക്കുന്നു.“ എന്തഭിപ്രായതിനാണു അങ്ങേയ്ക്കു മറുപടി വേണ്ടതു?
1 “ശ്രീനിവാസന് ഇപ്പോഴും അഭിനയ രംഗത്ത് ഉണ്ട്. അപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്ന മറ്റൊരാളിന്ടെ ആവശ്യം മലയാള സിനിമക്ക് ഉണ്ടോ?“
ഇതിനു കാലം മറുപടി തരും. അന്നും സ്ഥാനത്തും അസ്ഥാനത്തും കമന്റ്റു ചെയ്യാന്‍ താങ്കളെത്തിയാല്‍ ഞാന്‍ താങ്കള്‍ക്കു ചൂണ്ടികാണിച്ചു തരാം.
2)“ യേശുദാസ് മലയാളിയുടെ ഗാന ഗന്ധര്‍വ്വനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ശബ്ദമുള്ള ഒരുപാട് ഗായകര്‍ വന്നു. എന്നിട്ടെന്തുകൊണ്ടാണ് അവര്‍ക്കൊന്നും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയാഞ്ഞത്?“
ഇതു ബാലിശമായ ഒരു വാദമാണെന്നു തോന്നി. അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളഞ്ഞു അത്ര തന്നെ.
ഒരു പോസ്റ്റില്‍ ഏറ്റവും അധികം കമന്റ് ചെയ്യുക എന്നതു എന്റെ ജീവിതവ്രതമാണെന്ന ധ്വനിപ്പിക്കല്‍ - അതിനെയും തള്ളുന്നു അര്‍ഹിക്കുന്ന അതേ അവജ്ഞ യോടെ തന്നെ...
അവസാനമായി, “ഉറങ്ങുന്നവനെ നമുക്കു ഉണര്‍ത്താം.എന്നാല്‍ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല സുഹൃത്തേ“ എന്നതിനു അതിനു മറുപടി പറയാന്‍ ഞാനിവിടെ തന്നെ കാണും. നമുക്കിനിയും സംസാരിക്കാം അതിനെ പറ്റി...
കടത്തനാടന്‍,
ReplyDeleteതാങ്കളുടെ വരികള്‍.............
1 “ശ്രീനിവാസന് ഇപ്പോഴും അഭിനയ രംഗത്ത് ഉണ്ട്. അപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്ന മറ്റൊരാളിന്ടെ ആവശ്യം മലയാള സിനിമക്ക് ഉണ്ടോ?“
ഇതിനു കാലം മറുപടി തരും. അന്നും സ്ഥാനത്തും അസ്ഥാനത്തും കമന്റ്റു ചെയ്യാന്‍ താങ്കളെത്തിയാല്‍ ഞാന്‍ താങ്കള്‍ക്കു ചൂണ്ടികാണിച്ചു തരാം.
2)“ യേശുദാസ് മലയാളിയുടെ ഗാന ഗന്ധര്‍വ്വനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ശബ്ദമുള്ള ഒരുപാട് ഗായകര്‍ വന്നു. എന്നിട്ടെന്തുകൊണ്ടാണ് അവര്‍ക്കൊന്നും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയാഞ്ഞത്?“
ഇതു ബാലിശമായ ഒരു വാദമാണെന്നു തോന്നി. അര്‍ഹിക്കുന്ന ഗൌരവത്തോടെ തള്ളിക്കളഞ്ഞു അത്ര തന്നെ.
ചോദ്യങ്ങള്‍ക്ക് മറുപടിയില്ല..വെറും ഒഴിഞ്ഞു മാറലുകള്‍ മാത്രം.....ഇതാണോ സുഹൃത്തേ ക്രിയേറ്റീവ് ഡിസ്കഷന്.........
മാറുന്ന മലയാളി,
ReplyDeleteകടത്തനാടനും താങ്കളും തമ്മില്‍ ഉണ്ടായ വാദ പ്രദിവദങള് വായിച്ചു. കടത്തനാടന്റെ കമെന്റൈനു താങ്കള്‍ ആദ്യം അയച്ച മറുപടി കണ്ടപ്പോള്‍ താങ്കളോട് ഒരു ബഹുമാനമൊക്കെ തൊന്നിയതാണ്. പക്ഷെ ഈ അവസാനം എഴുതിയതു വായിച്ചപ്പോള്‍ എല്ലാം പൊയി :(
കടത്തനാടന്‍ ചൊദിച്ച ഒരു കര്യത്തിനു പൊലും താങ്കള്‍ ഉത്തരം പറയാതെ, വെറുതെ എഴുതാന്‍ വെണ്ടി മാത്രം എഴുതിയതുപോലെ തൊന്നി. (എനി എന്റെ തോന്നലാണൊ എന്നറയില്ല.)
“ യേശുദാസ് മലയാളിയുടെ ഗാന ഗന്ധര്‍വ്വനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ശബ്ദമുള്ള ഒരുപാട് ഗായകര്‍ വന്നു. എന്നിട്ടെന്തുകൊണ്ടാണ് അവര്‍ക്കൊന്നും ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയാഞ്ഞത് ?“
ശബ്ദ സാദൃശ്യം മാത്രമാണെങ്കില്‍ മിമിക്രി അര്ടിസ്റ്റു മാരൊക്കെ ഭയങ്കര ഗായകന് മാരയിപ്പോയെനെ :)
“ശ്രീനിവാസന് ഇപ്പോഴും അഭിനയ രംഗത്ത് ഉണ്ട്. അപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്ന മറ്റൊരാളിന്ടെ ആവശ്യം മലയാള സിനിമക്ക് ഉണ്ടോ ? “.
ആപ്പൊള്‍ ശ്രീനിവാസന് അഭിനയം നിര്‍ത്തിയാല്‍ വിനീതിനു രക്ഷ കിട്ടുമയിരിക്കും അല്ലെ
സുഹ്രുത്തെ കുപ്പീ
ReplyDeleteനാക്കുകള്‍ വാടകയ്ക്കു കൊടുക്കുന്നവരെ പറ്റി കേട്ടിട്ടുണ്ടോ...? വാടക കാലാവധിവരെയെ അവര്‍ ആത്മാര്‍ത്ഥമായി പ്രതികരിക്കാറുള്ളൂ. പിന്നെ എല്ലം ഒരു വഴിപാടായിരിക്കും.
:))))
ReplyDelete