കോളേജ് കുമാരന്‍ (College Kumaran)

Published on: 2/02/2008 09:55:00 AM
College Kumaran - A Film by ThulasiDas. Starring: Mohanlal, Vimala Raman
യൂണിവേഴ്‌സല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍‌ലാലിന്റെ രണ്ടായിരത്തിയെട്ടിലെ ആദ്യ ചിത്രം - ‘കോളേജ് കുമാരന്‍’ പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ കഥ-തിരക്കഥ-സംഭാഷണം എന്നിവ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് തുളസീദാസ്. ബെന്‍സി മാര്‍ട്ടിനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പേരിലുള്ള കൌതുകം, അവിടെയവസാനിക്കുന്നു’ എന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാം.

പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്ന ശ്രീകുമാര്‍ എന്ന കുമാരന്‍(മോഹന്‍ലാല്‍), ഇന്ന് മഹാത്മ കോളേജിലെ ക്യാന്റീന്‍ നടത്തിപ്പുകാരനാണ്. കുട്ടികളയാളെ ക്യാപ്റ്റനെന്നു വിളിക്കുന്നു, അയാള്‍ കുട്ടികള്‍ക്കായി ജീവിക്കുന്നു. കോളേജിനുള്ളില്‍ കുട്ടികള്‍ക്ക് ഗുണകരമല്ലാത്തതൊന്നും നടക്കുവാന്‍ അയാള്‍ സമ്മതിക്കില്ല. സ്വാഭാവികമായും കുമാരന് കോളേജിനകത്തും പുറത്തും ശത്രുക്കളുണ്ടാവുന്നു. കോളേജില്‍ നിന്നും കുമാരനെ തുരത്തുവാന്‍ അവര്‍ പതിനെട്ടടവും പയറ്റുന്നു. പത്തൊമ്പതാമത്തെ അടവുപയറ്റി കുമാരന്‍ എല്ലാത്തിനേയും അതിജീവിക്കുന്നു. ഇതാണ് ‘കോളേജ് കുമാരന്‍’ എന്ന സിനിമ.

കഥ പറയുവാന്‍ മറ്റൊരു കഥാപാത്രത്തിന്റേയും പേര് ആവശ്യമായി വന്നില്ലല്ലോ? ഇതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. നെടുമുടി വേണു, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, സുറാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, വിമല രാമന്‍, ബാലചന്ദ്രമേനോന്‍, ജിഷ്ണു, സുജ, മങ്ക മഹേഷ്, വിജയരാഘവന്‍, റിസബാവ, ബാബു നമ്പൂതിരി തുടങ്ങിയൊരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്; എന്നാലവരൊക്കെ ‘ഉണ്ടോ?’ എന്നു ചോദിച്ചാല്‍ ‘ഉണ്ട്’, ‘ഇല്ലേ?’ എന്നു ചോദിച്ചാല്‍ ‘ഇല്ല’ എന്ന അവസ്ഥയിലാണ്. മോഹന്‍ലാലിനെ വെച്ച് ഈ കാലത്തൊരു ക്യാമ്പസ് ചിത്രമെടുക്കുവാന്‍ ഇങ്ങിനെയൊക്കെയേ കഴിയുകയുള്ളൂ. കോളേജ് കാന്റീനിലെ കുമാരനാക്കി, ‘കോളേജ് കുമാരന്‍’ എന്നൊരു പേരൊക്കെ കഥാകൃത്ത് വിദഗ്ദ്ധമായി മെനഞ്ഞു. പക്ഷെ, തിരക്കഥാകൃത്തിന്റെ ജോലി അവിടെ അവസാനിക്കുന്നില്ല എന്നദ്ദേഹം മറന്നു! രസകരമായ കാര്യം, ക്യാന്റീന്‍ നടത്തിപ്പുകാരനായ കുമാരന്‍, ക്യാന്റീന്‍ നടത്തിപ്പുമാത്രം ചെയ്യുന്നതായി കണ്ടില്ല, എന്നതാണ്.

പതിനെട്ടാമത്തെ അടവ്, പത്തൊമ്പതാമത്തെ അടവ് എന്നൊക്കെ ഒരു ഭംഗിക്ക് പറഞ്ഞതാണ്, സത്യത്തില്‍ അങ്ങിനെ കാര്യമായിട്ടൊന്നും ഇരുകൂട്ടരും പയറ്റുന്നില്ല. ഇതുവരെ ഇറങ്ങിയിട്ടുള്ള തല്ലിക്കൂട്ട് നായകന്‍ Vs വില്ലന്‍ സംഘട്ടന സിനിമകളില്‍ കണ്ടുമടുത്ത അടവുകളൊക്കെ തന്നെ ഇതിലും. അനാവശ്യ ഗ്രാഫിക്സുകളും, അതിമാനുഷ സ്റ്റണ്ടുകളുമൊക്കെ ചേര്‍ത്ത് അല്പം കൂടി ബോറാക്കിയിട്ടുണ്ടെന്നു മാത്രം. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, സംഘട്ടനരംഗങ്ങളില്‍ കുമാരനിട്ടും ഇടയ്ക്കിടെ വില്ലന്മാരുടെ കൈയില്‍ നിന്നും കിട്ടുന്നുണ്ട്, എന്നൊരു ‘പുതുമ’ ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിനുണ്ട്. ഷിബു ചക്രവര്‍ത്തിയെഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന, മൂന്നു ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍. തരക്കേടില്ലാത്ത ഇവയില്‍, ആദ്യത്തെ രണ്ടെണ്ണം ചിത്രവുമായി നന്നായി ചേര്‍ന്നു പോവുകയും ചെയ്യുന്നു. കുമാരനല്ലാത്ത ശ്രീകുമാര്‍, കുമാരിയായ മാധവി മേനോനു(വിമല രാമന്‍)മായി പ്രണയമൊന്നും തുടങ്ങുന്നില്ല എന്നതും ആശ്വാസകരമാണ്.

യുക്തിക്ക് സ്ഥാനമൊന്നുമില്ലാത്ത ഒരു സിനിമയായതിനാല്‍, യുക്തിഭംഗങ്ങളെക്കുറിച്ചെഴുതി സമയം കളയുന്നില്ല. എന്നാലും ഒരു തിരക്കഥാകൃത്തിന്റെ ഭാവന ഇത്രയും കാടു കയറാമോ! ക്യാന്റീന്‍ നടത്തിപ്പുകാരന്‍, അയാളെത്രയൊക്കെ പ്രഗല്‍ഭനാണെങ്കിലും പ്രിന്‍സിപ്പാളിനെ വരെ ഭരിക്കുന്നയാളാക്കി അവതരിപ്പിച്ചത; അല്പമല്ല, വളരെ കടന്നുപോയി. പിന്നെ, ഈ സമകാലീന സംഭവങ്ങളെല്ലാം കൂടി ഒരു സിനിമയില്‍ തന്നെ വലിച്ചുവാരി കാണിക്കേണ്ട കാര്യമുണ്ടോ? അങ്ങിനെ കാണിക്കുന്നത് എന്തോ മഹത്തായ കലാസൃഷ്ടിയായി പറഞ്ഞു നടക്കുന്നതും കാണാറുണ്ട്. സത്യത്തിലത് സമയം തികയ്ക്കുവാനുള്ള എളുപ്പവഴി മാത്രമാണ്. പരീക്ഷയ്ക്ക് ഉത്തരമെഴുതുമ്പോള്‍, ആദ്യവും അവസാനവുമുള്ള രണ്ട് പാരഗ്രാ‍ഫുകളില്‍ ഉത്തരവും, ഇടയ്ക്കുള്ള പാരഗ്രാഫുകളില്‍ മനോധര്‍മ്മവുമെഴുതുന്ന അതേ വിരുത്. ആരാധകരുടെ പ്രീയപ്പെട്ട ലാലേട്ടനോട് ഒന്നേ പറയുവാനുള്ളൂ; ‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ, കാണാതെയാക്കുന്നതും ഭവാന്‍!’.


Keywords: College Kumaran, Kollege Kumaran, Mohanlal, Thulasi Das, Thulasidas, Vimala Raman, Janardanan, Nedumudi Venu, Siddique, BalachandraMenon, Vijayaraghavan, Suraj Venjarammoodu, HariSree Asokan, Suresh Pothuval, January Release, 2008, Malayalam Movie Review, Film, Cinema.
--

21 comments :

 1. അങ്ങിനെ പവനായി ശവമായി! മോഹന്‍ലാല്‍ - തുളസീദാസ് ടീമിന്റെ ‘മി. ബ്രഹ്മചാരി’ക്കു ശേഷം ഇതേ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു ചിത്രം. ‘കോളേജ് കുമാരന്റെ’ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  ഡിസ്‌ക്ലൈമര്‍:
  യൂണിവേഴ്സല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍‌ലാല്‍ - ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതിക്കാണിച്ചത്.

  ReplyDelete
 2. Why our directors are always making these kind of stupid movies?Or why our "universal" superstars don't even read the script before signing for a movie?Even diehard Lal fans can not digest this movie.....When you watch College Kumaran then you understand the value of movies like Calcutta News.

  ReplyDelete
 3. എണ്റ്റെ ഹരീ,

  ജയനോട്‌ പറയുന്നതെ എനിക്ക്‌ നിങ്ങളോടും പറയുവാനുള്ളു. വാളും പടച്ചട്ടയും ഒക്കെ എടുത്ത്‌ ഒരുങ്ങി ഇരുന്നുകൊള്ളു. യൂണീവേഴ്സല്‍ സോള്‍ജിയേഴ്സ്‌` ഉടനെ എത്തും നിങ്ങളെ വലിച്ചു കീറാനായി. ഡിസ്‌ക്ളൈമറിട്ടതുകൊണ്ടൊന്നും ഒരു കാര്യവുമില്ല... :)

  ReplyDelete
 4. ഹ ഹ ഹ..

  അതെ ശരിയാ..

  കണ്ണട മിക്കവാറും കുറേ വാങ്ങേണ്ടിവരും ഹരി..

  ഹി ഹി.. ബട്ട്, എനിക്കിഷ്ടായി ഈ ഫിലിം റിവ്യൂ..

  :-)

  ReplyDelete
 5. I dont know why LAL is acting in all these crap movies.. Its his 6th consecutive film which is FLOP. LAL has to think about choosing films not only the MONEY since all his recent films except PARDESI were craps....

  ReplyDelete
 6. കീത്തണ്ണന്‍ വിഷമിക്കണ്ട. പടം ഞങ്ങള്‍ കണ്ടോളാം. 1.5 ക്രോര്‍ ആണു സിബി-ലോഹി-അണ്ണന്‍ പടത്തിനു അണ്ണന്റെ സാലറി. നിര്‍മ്മിക്കുന്നത് ഒരു ഷിക്കാഗോക്കാരന്‍ അച്ചായന്‍. പടം എത്ര പൊട്ടിയാലും ലാലേട്ടന്റെ വാല്യൂ ഒരിക്കലും താഴ്ന്നിട്ടില്ല. മമ്മുണ്ണിയേ പോലെ രണ്ടു പടം അടുപ്പിച്ചു പോട്ടിയാല്‍ പിന്നെ രണ്ടു കൊല്ലം പടം ഒന്നും ഇല്ലാതെ ഈച്ച ആട്ടി ഇരിക്കുകയും ചെയ്യേണ്ട.

  മമ്മുണ്ണിയുടെ രൌദ്രവുമായി ഹരി ഉടനെ എത്തുമല്ലോ അല്ലെ?

  ReplyDelete
 7. രസകരമായ കാര്യം, ക്യാന്റീന്‍ നടത്തിപ്പുകാരനായ കുമാരന്‍, ക്യാന്റീന്‍ നടത്തിപ്പുമാത്രം ചെയ്യുന്നതായി കണ്ടില്ല.

  നല്ല നിരീക്ഷണം
  :)
  ഉപാസന

  ReplyDelete
 8. നിരൂപണത്തിന് നന്ദി.
  കൂടുതല്‍ അഭിപ്രായം ഒന്നും പറയുന്നില്ല. പറയുകയുമില്ല, സിനിമ കാണുന്നതുവരെ.
  അതാണ് ദീര്‍ഘായുസ്സിന് നല്ലതെന്ന് ഈയടുത്ത് മനസ്സിലാക്കി. അനുഭവം ഗുരു.

  ReplyDelete
 9. രൌദ്രം ഉഗ്രന്‍ ആയിരിക്കും!!!!!!!

  ReplyDelete
 10. അങ്ങനെ വിമലാരാമനും കുപ്പിയിലായി. കാശും പറയുന്ന നായികയുമുണ്ടെങ്കില്‍ മോഹന്‍ ലാല്‍ എന്തും ചെയ്യുമെന്നു മനസ്സിലായില്ലെ.... ഒന്നേകാല്‍ കോടിയാണ്‌ മനുഷ്യനെ വധിക്കാന്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ വാങ്ങിയത്‌. ലാലിന്റെ താരമൂല്യം ഉയര്‍ന്നു എന്നല്ല അര്‍ഥം, കാശുകിട്ടിയാല്‍ എന്തു തറപ്പരിപാടിക്കും പോകുമെന്നാണ്‌......

  ReplyDelete
 11. ഹരീ...... വെറുതേയെന്തിനാണ് ആള്‍ക്കാരുടെ അടി വാങ്ങുന്നത്?

  “തൊമ്മാച്ച്ന്‍ said...
  രൌദ്രം ഉഗ്രന്‍ ആയിരിക്കും!!!!!!!“ ഹൊ അതുകൂടി കണ്ട് അതിന്റെ വിശേഷം എഴുതികഴിയുമ്പോഴാണ് ഇവിടെ ശരിക്കും കമന്റടി നടക്കാന്‍ പോകുന്നത്.

  മോഹന്‍ലാലിന്റെ പഴയ സിനിമകല്‍ കാണുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് സഹതാപം തോന്നുന്നു.

  ReplyDelete
 12. @ സജിത്ത്,
  ഇത് ആ സംവിധായകര്‍ തന്നെ ഉത്തരം നല്‍കേണ്ട ചോദ്യമാണ്. :) സ്ക്രിപ്റ്റൊക്കെ വായിക്കുന്നുണ്ടാവും, സ്ക്രിപ്റ്റിലെ രസം സ്ക്രീനില്‍ വരാത്തതാവും.

  When you watch College Kumaran then you understand the value of movies like Calcutta News. - ഞാന്‍ മനസിലാക്കുന്നില്ല എന്നൊരു അര്‍ത്ഥമുണ്ടോ?

  @ ജയകൃഷ്ണന്‍,
  ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. :)

  @ അഭിലാഷങ്ങള്‍,
  കണ്ണട??? നന്ദി.

  @ കീത്ത്,
  തീര്‍ച്ചയായും. പണം മുടക്കി ചിത്രം കാണുന്ന പ്രേക്ഷകരോട് ഉത്തരവാദിത്തമുണ്ടാവണം, ഏതൊരു അഭിനേതാവിനും. മലയാളത്തിലെ പല അഭിനേതാക്കള്‍ക്കും അതുണ്ടോ എന്ന് സംശയമാണ്.

  @ വിന്‍സ്,
  ഒന്നരക്കോടി മേടിച്ചിട്ടു; മുപ്പതും നാല്പതും മുടക്കുന്ന സാധാരണക്കാരോട് നീതി പുലര്‍ത്താത്തത് നെറികേടല്ലിയോ? പലപ്പോഴും കുടുംബത്തോടെയാണ് ചിത്രം കാണുവാനെത്തുക. ചിത്രം കാണുന്നതിന്റെ പേരിലുള്ള മറ്റു ചിലവുകള്‍ വേറെ... 250-300 രൂപ മുടക്കുന്ന കുടുംബങ്ങളുടെ മുന്നില്‍ ഇത്തരം തറസിനിമകളുമായെത്തിയിട്ട്, സാലറി ഒന്നരക്കോടിയാണെന്ന് വീമ്പും. കഷ്ടം!

  @ ഉപാസന, ശിവകുമാര്‍
  നന്ദി. :)

  @ നിരക്ഷരന്‍,
  അതെന്താണ് ആ അനുഭവം? തീര്‍ച്ചയായും സിനിമ കണ്ടതിനു ശേഷമേ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ പാടുള്ളൂ.

  @ തോമാച്ഛന്‍,
  ആണോ? :)

  @ വക്രബുദ്ധി,
  ലൈനുകള്‍ക്കിടയിലൂടെ എന്തെങ്കിലും റീഡണോ? :P
  മുകളില്‍ ഞാന്‍ വിന്‍‌സിനോടായി പറഞ്ഞതുമിതു തന്നെ, താരമൂല്യത്തിന്റെ കാര്യമേ...

  @ ശാലിനി,
  ഹേയ്, ഇപ്പോള്‍ അടിയൊന്നുമില്ല. കുറേപ്പേരെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. അതെയതെ, ഇനി ‘രൌദ്രം’ കൂടി കണ്ടു കഴിയുമ്പോള്‍ എന്റെ അവസ്ഥ എന്താവുമോ! ഇടയ്ക്ക് പോയി ‘റാംബോ 4’ കണ്ടു, ക്ഷീണം തീര്‍ക്കാന്‍. പക്ഷെ, അതും വിചാരിച്ച പോലെ നന്നായില്ല. പത്തിലൊരു മൂന്ന് കൊടുക്കാം.
  --

  ReplyDelete
 13. എന്റെ ഹരീ ... 1.5/10 ഭയങ്കര കൂടുതലാണ് ഈ സിനിമക്ക്... ഞങ്ങള്‍ ഇന്റര്‍വെല്‍ ആയപ്പോ ഇറങ്ങി ഓടി theatoril നിന്നും..ഇന്റര്‍വെല്‍ നു മുമ്പെ തന്നെ ഓടണം എന്നുണ്ടായിരുന്നു ബട്ട് പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാന്‍ പറ്റിയില്ല. ഒരു 'ഹൊറര്‍' സിനിമ ... ;)

  ReplyDelete
 14. പറയാന്‍ മറന്നു പോയി... കോളേജ് കുമാരന്റെ punch ഡയലോഗ് ... "ഐ ലവ് യു" ...!!!
  നല്ല ഒന്നാംതരം വില്ലന്മാരെയൊക്കെ തള്ളി('തല്ലി') താഴത്ത്തിട്ടു കുമാരന്‍ അവരോട് " ഐ ലവ് യു " !!!!

  ReplyDelete
 15. മോഹന്‍‌ലാല്‍ അഭിനയം നിര്ത്തണം..!

  ഹരീഷേട്ടന്‍ നിരൂപണം നിര്‍ത്തണം!!! ഈ ചവറിന് ഒന്നരയോ?? എങ്ങനെ മാര്‍ക്ക് ഇട്ടു എന്ന് ഒന്ന് വിശദമാക്കാമോ?? പേരെഴുതി കാണിക്കുനതിനും ഇന്റര്‍വെല്ലിനും തീരുന്നതിനും അര മാര്‍ക്ക് വെച്ച് കൊടുത്തതാണോ??

  ലാലേട്ടന്‍ എന്ന് വിളിക്കുമ്പോഴുള്ള ആ ഒരടുപ്പം, യൂണിവേഴ്‌സല്‍ ഹീറൊ എന്ന് എഴുതി കാണിച്ചപ്പോള്‍ തീര്‍ന്നു!

  എന്തായിരുന്നു ആ ബൈക്കിലുള്ള കസര്‍ത്ത്..!

  ReplyDelete
 16. യൂനിവേര്‍സ് എന്നൊക്കെ പറയുമ്പോള്‍ ചൊവ്വാഗ്രഹവും പ്ലൂട്ടോ ഗ്രഹവും ഒക്കെ പെടില്ലേ. അവിടേയും ഒക്കെ ആരാധകര്‍ കാണുമായിരിക്കും ലാലേട്ടന്‍. അതാവും യൂനിവേര്‍സല്‍ ഹീറോ എന്ന് വിളിക്കാന്‍ കാരണം.

  എന്നാലും തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ. നായകന്റേയും സംവിധായകന്റേയും പേരെഴുതിവരുന്ന സ്ലൈഡിന്റെ ഗ്രാഫിക്സ് ചെയ്തവരുടേയും, പിന്നെ ഇതൊക്കെ കണ്ടിരുന്നവരുടേയും

  ReplyDelete
 17. I think our Superstars should learn from "Adam Gilchrist",(one of the Best Cricketers in the world). After dropping one catch in the recently held test match, he took the bold decision to quit. Our Stars doesnt know when to withdraw. I was also a die hard fan of mohanlal. But most of his recent films were all flop and I think he has to make some serious decisions. Its better to stay away from these kind of films. Who will bell the cat???

  Haree, you are doing a magnificient work.Congrats!

  ReplyDelete
 18. @ കോറോത്ത്,
  :) സിനിമയുടെ രൂപവും ഭാവവുമുണ്ട് എന്നതൊക്കെ ഒരു ഗുണമായെടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍! ഇവിടെ റേറ്റിംഗ് നല്‍കാത്ത കുറേ ചിത്രങ്ങളോക്കെ കാണേണ്ടി വന്നിട്ടുണ്ട്, അവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെത്രയോ ഭേദം. പിന്നെ, ഒട്ടുമിക്ക അഭിനേതാക്കളും നന്നായി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കഥ/തിരക്കഥയാണല്ലോ ഫ്ലോപ്പായത്. എല്ലാം കൂടി ആലോചിക്കൂമ്പോള്‍ ഇത്രയും കൊടുക്കാമെന്നു തന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്. 1.5 ഒരു നല്ല റേറ്റിംഗ് ആണെന്നു ഞാന്‍ കരുതുന്നുമില്ല.

  @ ബാലു,
  :) ഹി ഹി ഹി... കോറോത്തിനോടു പറഞ്ഞതു നോക്കുക.

  @ ശ്രീജിത്ത് കെ.
  ‘യൂണിവേഴ്സല്‍’ എന്നരു ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു (ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു, ചിലയിടങ്ങളിലൊക്കെ...). ലോകം മുഴുവനുള്ളതുകൊണ്ടല്ലല്ലോ, അതിനങ്ങിനെ പേരിട്ടത്. സോ, യൂണിവേഴ്സല്‍ = ഇട്ടാവട്ടം. :)

  @ അരുണ്‍,
  ഹേയ്, ഗില്‍ ക്രിസ്റ്റ് ഇതിനു മുന്‍‌പും ക്യാച്ച് കളഞ്ഞിട്ടുണ്ടല്ലോ... അതുമാത്രമല്ല, മൊത്തത്തില്‍ അദ്ദേഹത്തിനു മനസിലായി ഇനിയും ഈ പണിയില്‍ തുടര്‍ന്നാല്‍ ഉള്ള നല്ല പേരു പോവുമെന്ന്... സോ... സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം. :)
  --

  ReplyDelete
 19. @ ഹരീ..

  നിങ്ങള്‍ രക്ഷപെട്ട ലക്ഷണമാണ്‌.

  @ ശാലിനി..

  എല്ലാവറ്‍ക്കുമുണ്ടാ വിഷമം. പഴയ ലാലേട്ടനെ മലയാളികള്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആ മെയ്വഴക്കമോ, അഭിനയ ചാരുതയോ ഒന്നുമില്ലാ എന്നൊരു തോന്നാല്‍... കഴിഞ്ഞ ദിവസം "ചിത്രം" എന്ന സിനിമ കാണുവാനിടയായി.. ചിത്രവും കോളേജ്‌ കുമാരനും, ഒരു നടണ്റ്റെ അധ:പതനത്തിന്‌ ഉത്തമോദ്ദാഹരണമാണിവയുടെ താരതമ്യം!!!

  ReplyDelete
 20. I believe directors like Tulasidas, Perarasu, Farah Khan, Karan Johar etc. should be burnt alive. They should not be allowed to come near a movie camera as long as they are alive.

  ReplyDelete