
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ നല്ലതെന്നോ മോശമെന്നോ പറയുവാന്‍ കഴിയാത്ത ഒരു വര്‍ഷമായിരുന്നു രണ്ടായിരത്തിയേഴ്. പ്രമേയത്തിലും, പ്രയോഗത്തിലും വ്യത്യസ്തത പുലര്‍ത്തിയ വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങളും; ഒരുപിടി ജനപ്രിയചിത്രങ്ങളും കഴിഞ്ഞ വര്‍ഷം മലയാളത്തിനു ലഭിച്ചു. രണ്ടായിരത്തിയേഴിലെ ഒട്ടുമിക്ക ചിത്രങ്ങളും ‘ചിത്രവിശേഷ’ത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രവിശേഷം പത്തില്‍ നല്കിയ റേറ്റിംഗില്‍, അഞ്ചോ അതിലധികമോ ലഭിച്ച ചിത്രങ്ങളെ ഉള്‍പ്പെടുത്തിയ പോളില്‍ നിന്നും പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരേ കടല്‍’ എന്ന ചിത്രമാണ്.



മലയാളത്തിലെ മുന്‍നിര അഭിനേതാക്കളില്‍, മമ്മൂട്ടിയാണ് കഴിഞ്ഞവര്‍ഷം ശരിക്കും തിളങ്ങിയത്. വോട്ടെടുപ്പില്‍ മുന്നിലെത്തിയ നാലു ചിത്രങ്ങളില്‍ മൂന്നിലും മമ്മൂട്ടി കേന്ദ്രകഥാപാത്രമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സന്തോഷിക്കുവാന്‍ വകനല്കുന്നു. ഈ ചിത്രങ്ങളെക്കൂടാതെ ‘മായാവി’, ‘ബിഗ് ബി’, ‘മിഷന് 90 ഡേയ്സ്’ എന്നീ മമ്മൂട്ടി ചിത്രങ്ങളും മോശമായില്ല. നടനെന്ന നിലയില്‍ ശ്രീനിവാസനും കഴിഞ്ഞവര്‍ഷം അഭിമാനിക്കുവാന് വക നല്‍കുന്നതായിരുന്നു. ‘ഹലോ’, ‘പരദേശി’ എന്നീ ലാല്‍ ചിത്രങ്ങളും രണ്ടായിരത്തേഴില്‍ ശ്രദ്ധ നേടിയവയുടെ പട്ടികയില്‍ വരും. ‘ഡിറ്റക്ടീവ്’, ‘നാദിയ കൊല്ലപ്പെട്ട രാത്രി’ എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയേയും പ്രേക്ഷകര്‍ തുണച്ചു. ദിലീപിന്റെ ‘വിനോദയാത്ര’, പൃഥ്വിരാജിന്റെ ‘ചോക്ലേറ്റ്’ എന്നിവയും ശ്രദ്ധേയമായി. ‘ഒരേ കടല്‍’, ‘വിനോദയാത്ര’ എന്നീ ചിത്രങ്ങളിലൂടെ മീര ജാസ്മിനാണ് നായികമാരില്‍ തിളങ്ങിയത്. ‘നാദിയ കൊല്ലപ്പെട്ട രാത്രി’യിലെ ഇരട്ടസഹോദരിമാരായും, ‘നാലു പെണ്ണുങ്ങളി’ലെ സുഭദ്രയായും കാവ്യ മാധവനും മോശമായില്ല. ‘പരദേശി’, ‘നാലു പെണ്ണുങ്ങള്’ എന്നിവയിലൂടെ പത്മപ്രിയയും മലയാളത്തില്‍ തന്റെ സാന്നിധ്യമറിയിച്ചു. മറ്റു സിനിമകള്‍ പതിവുപോലെ നായികമാര്‍ക്ക് കാര്യമായൊന്നും ചെയ്യുവാനില്ലാത്തതായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഉദയ് അനന്തന് സംവിധാനം ചെയ്ത ‘പ്രണയകാല’വും ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ പെടും.
സംവിധായകരില്‍ ശ്യാമ പ്രസാദ്, ലാല്‍ ജോസ് എന്നിവരെക്കൂടാതെ; ‘ബിഗ് ബി’യിലൂടെ അമല്‍ നീരദും ശ്രദ്ധ നേടി. ‘മായാവി’, ‘ചോക്ലേറ്റ്’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായി ഷാഫി. തിരക്കഥാകൃത്തായി ‘മായാവി’യിലൂടെ തിരിച്ചുവരവു നടത്തി, ‘ഹലോ’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച; റാഫി-മെക്കാര്‍ട്ടിനും രണ്ടായിരത്തിയെട്ട് ഭാഗ്യവര്‍ഷമായി. ‘വിനോദയാത്ര’യുമായെത്തിയ സത്യന് അന്തിക്കാടും, ‘നാലു പെണ്ണുങ്ങളു’മായെത്തിയ അടൂര്‍ ഗോപാലകൃഷ്ണനും; സംവിധായകരെന്ന നിലയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. ‘മണിച്ചിത്രത്താഴി’നുശേഷം മധു മുട്ടം തിരക്കഥയെഴുതി, അനില്‍ ദാസ് സംവിധാനം ചെയ്ത ‘ഭരതന് ഇഫക്ട്’; ജയരാജ് സംവിധാനം നിര്‍വ്വഹിച്ച ‘ആനന്ദഭൈരവി’ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയത്തില്‍ പുതുമയുണ്ടായിരുന്നെങ്കിലും, അവതരണത്തിലെ പോരായ്മകള്‍ മൂലം പ്രേക്ഷകപിന്തുണ ലഭിക്കാതെപോയി. മോശം ചിത്രങ്ങളും ഒട്ടനവധിയുണ്ടെങ്കിലും, അവയെ ഇവിടെ വീണ്ടും എടുത്തെഴുതുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ അതിനു മുതിരുന്നില്ല.
കൂടുതല്‍ മികച്ച ചിത്രങ്ങളുമായി, പുതിയതും പഴയതുമായ സംവിധായകരും അഭിനേതാക്കളും, രണ്ടായിരത്തിയെട്ടിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ചിത്രവിശേഷം നടത്തിയ ഈ പോളില്‍ പങ്കെടുത്ത് വോട്ടുരേഖപ്പെടുത്തിയ എല്ലാ വായനക്കാര്‍ക്കും നന്ദി പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു.
വാല്‍കഷണം: മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ‘ഒരേ കടല്‍’, ‘തനിയെ’ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു - വാര്‍ത്ത. ഇവിടെയാവട്ടെ ‘ഒരേ കടല്‍’ 42% വോട്ടുകള്‍ നേടി ഒന്നാമതും, ‘തനിയെ’ ഒരൊറ്റ വോട്ടുപോലും നേടാതെ ഏറ്റവും പിന്നിലും!
Description: Chithravishesham Poll-Best Film 2007, results(result) announced here. 'Ore Kadal' directed by Syamaprasad reached the top position. 'Arabikkatha' by Lal Jose reached second place. 'KathaParayumbol' and 'Kaiyoppu' reached the 3rd and 4th positions respectively.
--
‘രണ്ടായിരത്തിയേഴിലെ മികച്ച ചിത്രം?’ എന്ന പോളിലൂടെ, ചിത്രവിശേഷം വായനക്കാര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളുടെ വിശേഷങ്ങളുമായി ഒരു പോസ്റ്റ്.
ReplyDeleteപോളില്‍ പങ്കെടുത്ത് വോട്ടുചെയ്ത എല്ലാ വായനക്കാര്‍ക്കും പ്രത്യേകം നന്ദി. :)
--
:)
ReplyDeleteതനിയെ ഒന്നു കാണണമല്ലൊ ഹരീ.
ReplyDeleteഎങ്ങനുണ്ടെന്നു നോക്കാമല്ലോ..
അറബിക്കഥ ഒരു മികച്ച ചിത്രമായിരുന്നു എന്ന് തോന്നുന്നില്ല.
ReplyDeletehari chetta..."kayyoppu" nte review illa?nokkiyappol kandilla.undenkil athonnu post cheyyamo?sthiramayi ivida vannu review vaayikkarundu...2008 leeku ella vidha aashamsakalum...
ReplyDeleteരണ്ടായിരത്തി ഏഴു ‘ഒരേ കടലിനു’ സ്വന്തം... ഒന്നു പോടേ (ഹരിയോടല്ല).
ReplyDeleteമമ്മൂണ്ണിയുടെ അഭിനയം അതില്‍ കണ്ടാല്‍ അയ്യാള് സ്വന്തം ഭാര്യയെ വരെ പ്രാപിച്ചിട്ടുണ്ടോ എന്നു സംശയം തോന്നി പോവും. എന്താണ്ടു കുഷ്ഠ രോഗിയെ തോടുന്നതു പോലുള്ള അഭിനയവും ചേഷ്ടകളും അതും ഒരു പെണ്ണിനെ ചക്കാത്തില്‍ പ്രാപിക്കാന്‍ നോക്കുന്നവന്. മലയാള സിനിമയിലെ മറ്റു പല നടന്മാരുടേയും നഖം വെട്ടി പൂജക്കു വച്ചു ട്യൂഷനു പോട്ടു മമ്മൂണ്ണി ഇങ്ങനത്തെ റോള്‍ ഒക്കെ ചെയ്യുന്നതിനു മുന്നം.
മുക്കാ മണിക്കൂര്‍ കണ്ടു ഒരേ കടല്‍, സഹിക്കാന്‍ പറ്റിയില്ല. മീര ജാസ്മിന് തനിക്കു ചെയ്യാന്‍ പറ്റാവുന്നത്ര ശ്രമിച്ചു തരക്കേടില്ലായിരുന്നു...പക്ഷേ മമ്മുണ്ണി...ഹോ ഭീകരം. ഇങ്ങനത്തെ റോള്‍ ഒന്നും അയ്യാള്‍ക്കു പറ്റില്ല. പലപ്പോഴും പുള്ളി മിസറബിള്‍ ആയി ഫെയില്‍ ആയിട്ടുള്ള റോള്‍ ആണു ഈ ടൈപ്പ് കഥാപാത്രങ്ങള്‍.
അറബി കഥ ....മറ്റൊരു പക്കാ ബോര് ഫിലിം. ശ്രീനിവാസന്റെ അതി ഭീകരമായ അഭിനയം കൊണ്ടും പകുതിക്കു ശേഷമുള്ള കഥയുടെ ഗുണം കൊണ്ടും ബോറടിച്ചു ചത്തു.
രണ്ടായിരത്തി ഏഴില്‍ ഏറ്റവും നല്ല പടം എന്നു എനിക്കു തോന്നിയതു പരദേശി ആണെന്നാണു. അതെ ശരിയാ... അണ്ണന് ഫാന്‍ ആയതു കൊണ്ടു മാാാാാത്രം പറയുന്നത ഇതു.
പരദേശി മികച്ച ചിത്രം ആണെന്നു ചിലര്‍ പറയുന്നു.കുറെ കരി വാരി തേച്ചത് കൊണ്ടോ,സംഭാഷണം സ്ലോ ആയി പറഞ്ഞത് കൊണ്ടോ,സ്ലോ ആയി നടന്നത് കൊണ്ടോ അഭിനയം ആകില്ല.ആ കഥാപാത്രം മമ്മൂട്ടി എന്ന മഹാനടന് കയ്യാളിയിരുന്നെന്കില് അതൊരു മഹാ സംഭവം ആയേനെ. ഇത് കുഞ്ഞു മുഹമ്മദിന്റെ അഡ്രസ്സ് കൂടി കളയാന്‍ മാത്രം ഉപകരിച്ചു.
ReplyDeleteപിന്നെ മമ്മുണ്ണീ ആണേ ഇപ്പം മല മറിച്ചേനെ.... മാറി നടക്കു രെഞ്ചു....മെഗാ സ്റ്റാര്‍ ചിലപ്പം മുഖത്തിനൊന്നു തരുവേ :) അയ്യാള്‍ക്കും ഫാന്‍സ് :) :) :)
ReplyDelete‘ഒരേ കടല്‍‘ എന്ന സിനിമയുടെ റിവ്യൂവില്‍ നിന്നുമാണ് ഞാന്‍ ‘ചിത്രവിശേഷം വായന തുടങ്ങിയതെന്നു തോന്നുന്നു .താങ്കളുടെ നിരൂപണം വായിക്കുന്നതു കൊണ്ടാണ് 2007ലെ മികച്ച ചിത്രമായ ‘താരെ സമീന്‍ പര്’കാണാന്‍ കഴിഞ്ഞതും;‘ജോധാ അക്ബര്‍‘ കാണുന്നില്ല എന്നു തീരുമാനിച്ചതും.വരും വര്‍ഷങ്ങളിലേക്ക് ആശംസകള്‍.നല്ല സിനിമകള്‍ ഉണ്ടാകട്ടെ.താങ്കള്‍ക്ക് തുടര്‍ന്നും നിഷ്പക്ഷ്മായി എഴുതാന്‍ കഴിയട്ടെ.
ReplyDelete@Vince
ReplyDeletePala tharam fansinem kandittunndu. thanne polorennam ithadyam. Than poyi thoongi chaavu. Allengi nira nirayayi 64 nilayail pottiya 6 padangal undallo. Athu poyi kaanu Veruthe enithanado bhoomikku bharamayittu...
So do you mean to say Mammootty should have adopted the act in MCR mundu ad or the rain song in hallo.? or the bed scenes in thanmathra
/ the bed scenes in thanmathra/
ReplyDeleteഒരു പീറ മലയാളിയുടെ വളിച്ച സദാചാരം. കൂടുതല്‍ ഒന്നും പറയുന്നില്ല. ആ പടത്തിലെ ഏറ്റവും മികച്ച മോസ്റ്റ് ഇമ്പോര്‍ട്ടന്റ് സീന്‍ അതായിരുന്നു. പക്ഷെ അതു കണ്ടാല്‍ വയറ്റില്‍ ഉണ്ടാകും എന്നു പറഞ്ഞു നടക്കുന്ന മലയാള നാട്ടിലെ അവിഞ്ഞ സദാചാര യോഗ്യന്‍ യോഗ്യകളെ നിങ്ങളോടെന്തു പറയാന്‍?
and to answer your stupid questions, Mammunni will never be able to do any of those acts.
മമ്മൂട്ടിക്കു ചെയ്യാന്‍ പറ്റുന്നതു അദ്ദേഹത്തിനും മോഹനലാലിനു ചെയ്യാന്‍ പറ്റുന്നതു അദ്ദേഹത്തിനും പറ്റും. ഒരാളെ അരാധിക്കുന്നതു നല്ലതാണ് പക്ഷെ അന്ധമാകരുത്.
ReplyDeleteഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചെയ്തപൊലെ മോഹന്ലലിനു പറ്റുമെന്നു എനിക്കു തൊന്നുന്നില്ല.
അതുപോലെ മോഹന്ലല് ചെയ്യുന്ന വേഷങള്‍ എല്ലാം മമ്മൂട്ടിക്കും പറ്റുമന്നു തൊന്നുന്നില്ല.
ഒരേ കടലിലില്‍ മമ്മൂട്ടി ചെയ്തതു നന്നായിട്ടുണ്ട് എന്നാണു എനിക്കു തോന്നിയത്.
ഹരി,
നന്നായിട്ടുണ്ടു ...
@ റഫീഖ്,
ReplyDeleteനന്ദി. :)
@ ടി.കെ. സുജിത്ത്,
കണ്ടില്ലായിരുന്നോ, കാണൂ സമയം പോലെ... :)
@ പ്രിയ ഉണ്ണികൃഷ്ണന്,
‘മികച്ച ചിത്രം’ ഇതിന്റെ ഡെഫനിഷന്‍ ഓരോരുത്തര്‍ക്കും ഓരോന്നല്ലേ... :) എനിക്കിഷ്ടമായ ചിത്രമാണ്.
@ ശ്യാം,
കയ്യൊപ്പിന്റെ വിശേഷം എഴുതിയിട്ടുണ്ടല്ലോ, പോസ്റ്റില്‍ തന്നെ ലിങ്കും നല്‍കിയിട്ടുണ്ട്. നോക്കൂ... :)
@ വിന്‍സ്,
ഹ ഹ ഹ... പിന്നാരോടാ!!!
മമ്മൂട്ടി അവതരിപ്പിച്ച ‘നാഥന്’ ഒരു സാധാരണ വ്യക്തിയുടെ സ്വഭാവവും രീതികളുമുള്ളയാളല്ല. നാഥന്റെ പ്രണയത്തോടും, ലൈംഗികതയോടുമൊക്കെയുള്ള സമീപനം വ്യത്യസ്തമാണ്. അങ്ങിനെ നോക്കുമ്പോള്‍ മമ്മൂട്ടി മോശമായെന്ന് ഞാന്‍ കരുതുന്നില്ല. അറബിക്കഥയെപ്പറ്റിയും എന്റെ അഭിപ്രായം വ്യത്യസ്തമാണ്. വിശേഷത്തില്‍ വിശദമായുണ്ടല്ലോ, അതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. പരദേശിയിലെ മോഹന്‍ലാല്‍ നന്നായി, പക്ഷെ വളരെ നന്നായില്ല. പ്രായമുള്ള ആളായി അഭിനയിച്ചപ്പോള്‍, മോഹന്‍ലാലിന്റെ ശരീരഭാഷ അതിനു യോജിച്ചതായി തോന്നിയില്ല. ജഗതിയുടെ കഥാപാത്രം മികച്ചു നിന്നു.
@ രഞ്ജു, കുമാര്‍,
മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിവുകളുണ്ട്, പരിമിതികളുമുണ്ട്. അതുമനസിലാക്കി ആരാധിക്കുന്നതും, വിമര്ശിക്കുന്നതുമാവും കൂടുതല്‍ നല്ലത്. :)
@ ലേഖ വിജയ്,
വളരെ നന്ദി. :)
@ കുപ്പി,
അതുതന്നെ... നന്ദി. :)
--
നിങ്ങളെങ്ങിനെയൊക്കെ ‘ചിത്രവിശേഷ’ത്തിലെത്താറുണ്ട്?
ReplyDeleteപത്രത്തില്‍ പരസ്യം കണ്ടിട്ട് [:P] എന്റെ ഉത്തരം അവിടെ കണ്ടില്ല :)
I red about your blog in "Maturbhumi Aaychgapathippu"
ReplyDeleteOre Kadal cannot considerd as the best movie. It was a movie which had nothing in it. Kayyopu was a great experiace than it. Arabikadha was horrible
Haree,will you see Mrigam"?
@ പൊടിക്കുപ്പി,
ReplyDelete:) ‘ഇതര മാര്‍ഗങ്ങളിലൂടെ’ എന്നൊരു ഓപ്ഷനുണ്ടല്ലോ, കണ്ടില്ലേ? :P
@ സച്ചിന്,
നന്ദി. :) ‘ഒരേ കടല്‍’ ഏറ്റവും മികച്ച ചിത്രം എന്നത് എന്റെ അഭിപ്രയമല്ല. ഈ പോസ്റ്റ്, ചിത്രവിശേഷത്തില്‍ നടത്തിയ പോളിന്റെ അടിസ്ഥാനത്തിലുള്ളതാണ്. വ്യക്തിപരമായി, ഈ രണ്ടു ചിത്രങ്ങളും (ഒരേ കടല്‍, അറബിക്കഥ) എനിക്കിഷ്ടമായവയില് പെടും. ‘അറബിക്കഥ’യ്ക്ക് ‘ഹൊറിബിള്‍’ എന്ന വിശേഷണം ഒട്ടും യോജിക്കില്ല എന്നാണ് എന്റെ തോന്നല്‍. ‘മൃഗം’ കണ്ടാല്‍ കൊള്ളാമെന്നുണ്ട്, അവസരം കിട്ടിയില്ല.
--
Ore Kadal Annathu kapadabuddi jiivakalkulalla padamanau.
ReplyDeleteRead truth of Arabikatha
അറബിക്കഥയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ വെറും കുപ്രചരണങ്ങളാണ് എന്ന് വ്യക്തം. യഥാര്‍ഥത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ‘അറബിക്കഥ’യുടെ ആസൂത്രിതമായ വിപണന തന്ത്രത്തീല് കുടുങ്ങിയിരിക്കുന്നു.ഏതെങ്കിലും പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ വിവാദം സൃഷ്ടിക്കപ്പെടും. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുംബോള് സിനിമ വിജയിക്കും. ഇതേ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ‘അറബിക്കഥ’യിലും പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തിന്റെ ചൈന ക്യൂബ പ്രണയവും കുറേ മണ്ടന്‍ ചോദ്യങ്ങളും അല്ലാതെ ഈ ചിത്രത്തില്‍ കാര്യമായൊന്നുമില്ല. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചോ ഒരു കമ്മ്യൂണിസ്റ്റിന്റെ കര്‍മ്മ-ധര്‍മ്മ പഥങ്ങളെ കുറിച്ചോ തിരക്കഥാകൃത്തിനും സംവിധായകനും വ്യക്തമായ അവബൊധം ഇല്ലെന്നതും വ്യക്തമാണ്. കമ്മ്യൂണിസത്തെ കുറിച്ച് ‘വലിയ വായില്‍’ പലതും പറയുന്നുണ്ടെങ്കിലും എങ്ങനെ കമ്മ്യൂണിസം നടപ്പിലാക്കാം എന്നതിനെക്കുറിച്ചോ തൊഴിലാളിവര്‍ഗം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചോ ഒരു ഡയലോഗ് പോലുമില്ല ഈ ചിത്രത്തില്‍. മിക്ക രാഷ്ട്രീയ ചിത്രങ്ങളിലും നാം കാണുന്ന അഴിമതിക്കാരനായ രാഷ്ടീയക്കാരന്, സത്യസന്ധനായ രാഷ്ട്രീയക്കാരന്, ആത്മാര്‍ഥതയുള്ള സുഹൃത്ത് മുതലായ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതും അന്ത്യത്തില്‍ സത്യവും ധര്‍മ്മവും നീതിയും ജയിക്കുന്നതുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ ചലച്ചിത്രങ്ങളുടെയും കഥ. അതായത് ആഖ്യാനത്തിലും കഥാപാത്രഘടനയിലും ഈ ചിത്രം ഒരു പുതുമയും വാഗ്ദാനം ചെയ്യുന്നില്ല. ‘സന്ദേശം’ എന്ന ചലച്ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്തു കണ്ടു. ‘സന്ദേശം’ സാമൂഹിക മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയും കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഒരു ചിത്രമാണ്. അത്തരമൊരു ചിത്രമല്ല . ‘ ആച്ഛനുറങ്ങാത്ത വീടും‘‘ വാസ്തവവും‘ എല്ലാം ഇതിനേക്കാള്‍ എത്രയോ മികച്ച ചിത്രങ്ങളാണ്. എങ്കിലും അവയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഇതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് അതിശയോക്തിപരമാണ്.
Verdict- മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ വിശ്വസിച്ചവരെ ചിത്രം നിരാശരാക്കും
Countesy: CHAKKAMULLU.BLOGSPOT.COM
@ സച്ചിന്,
ReplyDeleteചിത്രത്തെക്കുറിച്ച് ‘ഇബ്രാഹിം’ (പ്രൊഫൈല്‍ പ്രകാരം) എന്നയാളുടെ ബ്ലോഗിലെ അഭിപ്രായമാണ്, മുകളില്‍ കോപ്പി-പേസ്റ്റ് ചെയ്തിരിക്കുന്നത്; അതെങ്ങിനെ ‘ട്രൂത്ത് ഓഫ് അറബിക്കഥ’യായെന്ന് മനസിലായില്ല.
കമ്മ്യൂണിസത്തെ കുറിച്ച് ‘വലിയ വായില്‍’ പലതും പറയുന്നുണ്ടെങ്കിലും എങ്ങനെ കമ്മ്യൂണിസം നടപ്പിലാക്കാം എന്നതിനെക്കുറിച്ചോ തൊഴിലാളിവര്‍ഗം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചോ ഒരു ഡയലോഗ് പോലുമില്ല ഈ ചിത്രത്തില്‍. - ബെസ്റ്റ്! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കേ ഇതിനെക്കുറിച്ച് യാതോരു ധാരണയുമില്ല, അപ്പോഴാണ് പ്രേക്ഷകരെ രസിപ്പിക്കുക എന്നത് പ്രാഥമിക ധര്‍മ്മമായി കാണുന്ന (‘അറബിക്കഥ’ പ്രാഥമികമായി ഒരു എന്റര്‍ടൈനറാണ്, അതുകഴിഞ്ഞേ സാമൂഹികവിമര്‍ശനം വരുന്നുള്ളൂ...) ഒരു സിനിമയില്‍ ഇതു വരണമെന്നു പറയുന്നത്. ‘അറബിക്കഥ’ ഒരു കമ്മ്യൂണിസ്റ്റ്/രാഷ്ട്രീയ (ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ പോലെ...) ചിത്രമല്ല എന്നതും ഓര്‍ക്കുക.
ജോലി ചെയ്യുവാന്‍ ഇവിടെ നാം കാട്ടുന്ന വിമുഖതയും, രാഷ്ട്രീയ പാര്‍ട്ടികള്‍ (പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്ട്ടിയായതുകൊണ്ടാവാം, സിനിമയില്‍ ക്യൂബ മുകുന്ദന് നായകനായത്) തൊട്ടതിനും പിടിച്ചതിനുമൊക്കെ പണിമുടക്കുവാന്‍ മാത്രം ആഹ്വാനം ചെയ്യുന്നതും, പണിചെയ്യാത്തവരെ സംരക്ഷിക്കുന്നതും, തൊഴിലാളികളെ മറ്റൊരു തരത്തില്‍ പാര്‍ട്ടിതന്നെ ചൂഷണം ചെയ്യുന്നതും, എന്നാല്‍ യാതൊരു പരിഗണനയും ലഭിക്കാതെ മറ്റൊരു നാട്ടില്‍ ഇതേ കൂട്ടര് പണിയെടുക്കുന്നതും ഒക്കെ ചിത്രത്തില്‍ കാട്ടിത്തന്നിരിക്കുന്നു. അതായത്, അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതും അന്ത്യത്തില്‍ സത്യവും ധര്‍മ്മവും നീതിയും ജയിക്കുന്നതുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ. - അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതൊന്നും ഇതില്‍ പ്രതിപാദ്യമേയാവുന്നില്ല. മുകുന്ദനു മാത്രമേ ബുദ്ധിമുട്ടുകളുണ്ടാവുന്നുള്ളൂ.
--
എന്തൊരു പുലിവാലാണ്? വായനക്കാരുടെ അഭിപ്രായപ്രകാരം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട “ഒരേ കടല്‍”, രണ്ടാമത്തെ നല്ല ചിത്രം “അറബിക്കഥ” എന്നിവയ്ക്ക് ഇത്രയും വിമര്‍ശനങ്ങളോ??
ReplyDelete---
ഒരേ കടല്‍ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അറബിക്കഥയെ പറ്റി സംസാരിക്കാന്‍ എനിക്കും അവസരമുണ്ട്, കാരണം ഞാന്‍ വോട്ട് ചെയ്തത് അറബിക്കഥയ്ക്കാണ്. അതൊരു മികച്ച ചിത്രം ആണെന്ന് തോന്നിയത് കൊണ്ടാണ് വോട്ട് ചെയ്തത്. ആരോ ശ്രീനിവാസന്റെ അഭിനയത്തെ ഭീകരം എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത് കണ്ടു? അത് പോലെ കമ്മ്യൂണിസ്റ്റ്കാരെ വിമര്‍ശിക്കുന്ന ഒരു സിനിമയെന്നതിലുപരി നമ്മള് മലയാളികളോട് “എന്തേലും പണിയെടുക്കിഷ്ടാ!” എന്ന് പറയുന്ന ഒരു സിനിമയാണ് അറബിക്കഥ. എന്തിനും ഏതിനും സമരവും ഹര്‍ത്താലുമായി നടക്കുന്ന നമ്മള് മലയാളികള്‍ കണ്ട് പഠിക്കേണ്ട സിനിമയാണ് അറബിക്കഥ..! അതിന്റെ ശില്പികള്ക്ക് അഭിനന്ദനങ്ങള്‍..
പോസ്റ്റ് നന്നായിട്ടുണ്ട്. ‘ഒരേ കടല്‍‘ മികച്ച ചിത്രമായി ബ്ലോഗര്‍മാര്‍ തിരഞ്ഞെടുത്തത് അവര്‍ക്ക് ആ ചിത്രത്തില്‍ എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാകുന്നില്ല. കുറേ കുപ്രചരണങ്ങളാണ് ഈ തിരഞ്ഞെടുപ്പിന് കാരണം. മാധ്യമങ്ങളില്‍ കുപ്രചരണം നടത്താതെ ‘നേരെ ചൊവ്വെ’ പടം റിലീസ് ചെയ്തിരുന്നുവെങ്കില്‍ ഒരേ കടലിന് 0 വോട്ട് കിട്ടിയേനെ. അത് പോകട്ടെ,sachin,കമന്റില്‍ ഉള്‍പ്പെടുത്തിയ ചക്കമുള്ളിന്റെ കര്‍ത്താവ് ഞാനാണ്.
ReplyDelete'അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതൊന്നും ഇതില്‍ പ്രതിപാദ്യമേയാവുന്നില്ല. മുകുന്ദനു മാത്രമേ ബുദ്ധിമുട്ടുകളുണ്ടാവുന്നുള്ളൂ.‘- താങ്കളുടെ ഈ വാചകം പൂര്‍ണമായും ശരിയല്ല. ഇന്ദ്രജിത്തിന്റെയും കഥാപാത്രത്തിനും സൊസൈറ്റി ഗോപാലന്റെ അനുയായികളുടെയും ബുദ്ധിമുട്ട് സിനിമയുടെ ചില ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്.
‘അറബിക്കഥ’ ഒരു കമ്മ്യൂണിസ്റ്റ്/രാഷ്ട്രീയ (ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ പോലെ...) ചിത്രമല്ല എന്നതും ഓര്‍ക്കുക.‘താങ്കളുടെ ഈ വാചകവും പൂര്‍ണമായും ശരിയല്ല. സിനിമ ഒരു കമ്മ്യൂണിസ്റ്റ് ചിത്രമല്ലെങ്കിലും സംവിധായകന്റെയും മാധ്യമങ്ങളുടെയും പ്രചരണം അത്തരത്തിലായിരുന്നു. എന്റെ കുറിപ്പ് പ്രധാനമായും കാധ്യമ കുപ്രചരണത്തെക്കുറിച്ചുള്ളതായിരുന്നു എന്നോര്‍ക്കുക
കടല്‍ -
ReplyDeleteഉദയാസ്തമനങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന കടല്‍.
വ്യത്യസ്തശരീരപ്രകൃതികളുള്ള പുഴകള്‍ ഒടുങ്ങുന്ന കടല്‍.
പ്രതലം മറയ്ക്കുന്ന ഗഹനതയില്‍ മുത്തും പവിഴവും നിറച്ച കടല്‍.
കാറ്റിന്റെ ലാസ്യതാണ്ഡവങ്ങള് ഏറ്റെടുക്കുന്ന ഓളങ്ങള്‍ നിറഞ്ഞ കടല്‍.
മനസ്സിലാക്കാന്‍ ശ്രമിക്കും തോറും മസ്തിഷ്കത്തെ ഭ്രമിപ്പിക്കുന്ന, മത്തു പിടിപ്പിക്കുന്ന കടല്‍.
അങ്ങനെയുള്ള കടല്‍ (അറിഞ്ഞോ അറിയാതെയോ) മനസ്സില്‍ കൊണ്ടു നടക്കുന്ന മനുഷ്യരുടെ കഥയായിരുന്നു ഒരേ കടല്‍. ഇന്ത്യന്‍ ചലച്ചിത്രകാരന്മാര് അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘അനുഭവ‘ത്തിന്റെ ഭാഷയിലൂടെയാണ് സംവിധായകന് പ്രേക്ഷകരോട് സംവേദിച്ചത്. 'ഒരേ കടലില്‍’ കഥാപാത്രങ്ങളുടെ മനസ്സുകളുടെ തീരങ്ങള്ക്കിടയില് ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട് - അത് ചിലപ്പോള്‍, ഒരു ഗാനത്തിനിടയില്‍ നാഥന് പറയുന്നത് പോലെ ‘ഞാനെന്ന ഭാവം‘ ആയിരിക്കാം. എന്തായാലും, നിഴലുകളും നോട്ടങ്ങളും ചലനങ്ങളും സത്യവും മിഥ്യയും കൂട്ടികുഴഞ്ഞ് കിടക്കുന്ന അനുഭവത്തിന്റെ അനുഭവം നല്ല സിനിമയുടെ കാഴ്ചക്കാരെ രസിപ്പിച്ചു എന്നതിന്റെ തെളിവായ് ഈ വോട്ടിംഗിനെ എടുക്കാനാണ് എനിക്ക് തോന്നുന്നത്.
നല്ല സംരഭം ഹരീ.
സസ്നേഹം
ദൃശ്യന്‍