
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് സമാപിച്ചു. മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക-വിദ്യാഭ്യാസ വകുപ്പുമന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി എം. വിജയകുമാര്‍, വി.കെ. ശിവന്‍കുട്ടി എം.എല്‍.എ, പന്ന്യന്‍ രവീന്ദ്രന് എം.പി., ഐ.എഫ്.എഫ്.കെ. ജൂറി ചെയര്മാന് ജാഫര്‍ പനാഹി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ ആന്ഡെമി ജെറോ, ഫിപ്രെസ്കി ജൂറി ചെയര്‍പേഴ്സണ്‍ ഷീല ജോണ്‍സ്റ്റണ്‍, ചലച്ചിത്ര നടന് മുരളി, സംവിധായകന് കെ.പി. കുമാരന്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനപോള്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കെ.ആര്. മോഹനന്, സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


അവാര്‍ഡുകള്‍

മാനിയ അക്ബാരിയ സംവിധാനം ചെയ്ത ‘ടെന്‍ പ്ലസ് ഫോര്‍’ എന്ന ഇറാനിയന്‍ ചിത്രവും, അര്‍ജന്റീനിയിന്‍ സംവിധായിക ലൂസിയ പ്യൂന്സോയുടെ ‘എക്സ്.എക്സ്.വൈ’യും, മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പങ്കിട്ടു. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മേളയിലെ മികച്ച ചിത്രത്തിനുള്ള രജതചകോരം പുരസ്കാരത്തിന്, ഴാങ്ങ്-യാങ്ങ് സംവിധാനം ചെയ്ത ചൈനീസ് ചിത്രമായ ‘ഗെറ്റിംഗ് ഹോം’ അര്‍ഹമായി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരേ കടലി’നാണ് മേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രെസ്കി അവാര്‍ഡുകള്‍. അവാര്‍ഡുകളില്‍ ഭൂരിഭാഗവും നേടിയത് വനിതകളാണെന്നത് ശ്രദ്ദേയമായി. അവാര്‍ഡുകളെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ ചുവടെ.
നെറ്റ്പാക്ക്
മികച്ച ഏഷ്യന്‍ ചിത്രം - ഗെറ്റിംഗ് ഹോം (ഴാങ്ങ്-യാങ്ങ് / ചൈന)
മികച്ച മലയാളചിത്രം - ഒരേ കടല്‍ (ശ്യാമപ്രസാദ്)
ഫിപ്രെസ്കി
മികച്ച ചിത്രം - സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ് (തെരേസ പ്രാത്ത / പോര്‍ച്ചുഗീസ്)
മികച്ച മലയാളചിത്രം - ഒരേ കടല്‍ (ശ്യാമപ്രസാദ്)
ഐ.എഫ്.എഫ്.കെ.
സുവര്‍ണചകോരം (മികച്ച ചിത്രം - ജൂറി) - എക്സ്.എക്സ്.വൈ. (ലൂസിയ പ്യൂന്സോ / അര്‍ജന്റീന) & ടെന്‍ പ്ലസ് ഫോര്‍ (മാനിയ അക്ബാറി / ഇറാന്)
രജതചകോരം (മികച്ച ചിത്രം - പ്രേക്ഷകര്‍) - ഗെറ്റിംഗ് ഹോം (ഴാങ്ങ്-യാങ്ങ് / ചൈന)
രജതചകോരം (മികച്ച സംവിധാനം) - മാനിയ അക്ബാരി (ടെന്‍ പ്ലസ് ഫോര്‍ / ഇറാന്)
രജതചകോരം (മികച്ച നവാഗതസംവിധാനം) - ലൂസിയ പ്യൂന്സോ (എക്സ്.എക്സ്.വൈ. / അര്‍ജന്റീന)
പ്രത്യേക ജൂറി പുരസ്കാരം - ബ്ലിസ്സ് (അബ്ദുള്ള ഒഗുസ് / ടര്‍ക്കി)
റിപ്പോര്‍ട്ടിംഗ്: പ്രിന്റ് മീഡിയ - അഗസ്റ്റ്യന്‍ സെബാസ്റ്റ്യന്‍ (പയനിയര്‍) & കുഞ്ഞിക്കണ്ണന് വാണിമേല്‍ (ചന്ദ്രിക)
റിപ്പോര്‍ട്ടിംഗ്: മീഡിയ - അശോകന് നടുവത്ത് (കൈരളി)

അവാര്‍ഡ് ദാനത്തിനു ശേഷം, കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തശില്പം അരങ്ങേറി. കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കാവ്യം, മോഹിനിയാട്ടമായി ചിട്ടപ്പെടുത്തിയ നൃത്തശിലപമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് മേളയിലെ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്കാരത്തിന് അര്‍ഹമായ ‘എക്സ്.എക്സ്.വൈ.’ പ്രദര്‍ശിക്കപ്പെട്ടു.
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• മാതൃഭൂമി - 'സുവര്‍ണ്ണ ചകോരം' വനിതകള്‍ പങ്കിട്ടു
• മനോരമ - എക്സ് എക്സ് വൈയും ടെന്‍ പ്ളസ് ഫോറും സുവര്‍ണ ചകോരം പങ്കിട്ടു
Keywords: International Film Festival of Kerala 2007, 12th IFFK, IFFK 2007, Closing Ceremony, V.S. Achuthanandan, M.A. Baby, Suvarna Chakoram, Suvarnachakoram, Rajathachakoram, Rajatha Chakoram, Mania Akbari, Lucia Puenzo, 10+4, Bliss, Sleepwalking Land, Getting Home, XXY, Ore Kadal, FIPRESCI, NETPAC, Awards
--
കേരളത്തിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല വീണു. ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
പ്രിയ ഹരി,
ReplyDeleteരാജ്യാന്തര ചലച്ചിത്രോല്‍സവ സമാപനചടങ്ങില്‍ മീഡിയക്കാരുടെ ഇടയില്‍ മുന്‍ നിരയില്‍ ജുബ്ബയും ധരിച്ച് ഇരുന്ന താങ്കളെ ഞാന്‍ കണ്ടിരുന്നു. സംസാരിക്കാന്‍ സമയം കിട്ടിയില്ല. വാര്‍ത്ത കൊടുക്കാനുള്ള തിരക്കായിരുന്നു. പിന്നെ മിക്ക പത്രങ്ങള്‍ക്കും സംഭവിച്ച ഒരു തെറ്റ് ഹരിക്കും പറ്റി. എക്സ് എക്സ് വൈയുടെ സംവിധായിക ലൂസിയ പ്യുയെന്‍സോ മൊളക്കു വന്നിരുന്നില്ല. പകരമെത്തിയത് ഛായാഗ്രാഹകയായ നടാഷയാണ്. അവാര്‍ഡു വാങ്ങിയത് പ്രതിനിധിയായി റാഡാ സെസികം ആണെന്നാണ് എന്റെ വിശ്വാസം. എന്തായാലും ചിത്രത്തില്‍ കാണുന്നത്്്് ലൂസിയ അല്ല. ഇതൊന്നു നോക്കൂ - www.vakrabuddhi.blogspot.com
ആ signature ഫിലിം ഇനെ പറ്റി ആരും ഒന്നും എഴുതിയില്ലെ ........
ReplyDeleteഅടൂരിനെ കണ്ടപ്പോള്‍ പുള്ളി പറഞ്ഞൂ അത് ഒരു കിടിലന്‍ സാധനം ആണ് എന്ന് .....
എനിക്ക് അത് കണ്ടിട്ട് ഒന്നും മനസിലായില്ല ....
പിന്നെ ഈ ഫോട്ടോ കണ്ടിട്ട് എന്നെ മനസിലായോ മാഷിനു ....
ReplyDeletethanks hari.. on getting this info
ReplyDeleteഅപ്പോള്‍ നമ്മളെല്ലാവരും അവിടെയുണ്ടായിരുന്നോ?
ReplyDeleteഎന്തായാലും ആ സിഗ്നേച്ചര്‍ ഫിലിം തെയ്യവും തിറയും മാത്രം കാണിക്കുന്ന പതിവു രീതിയില്‍ നിന്നുള്ള വ്യതിയാനമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ട സ്ഥിതിയ്ക്ക് മോഹിനിയാട്ടത്തിനു പകരം ഒരു കാബറെയാകാമായിരുന്നു..!!
@ വക്രബുദ്ധി,
ReplyDelete:) എന്റെ കാര്യം പറയുകയാണെങ്കില്‍ ഫോട്ടോ എടുക്കുന്നതിനൊപ്പം, എഴുതുവാനും പോവണം; പലപ്പോഴും അത് നടക്കാതെ പോയി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിന്റെ കോപ്പി കിട്ടിയതുമില്ല. ‘ഗെറ്റിംഗ് ഹോം’ എന്ന ചിത്രത്തിന്റെ സംവിധായകനല്ലേ ഇല്ലാതിരുന്നത്? ആ അവാര്‍ഡല്ലേ പ്രതിനിധി വാങ്ങിയത്? ബ്ലോഗില്‍ പോയി നോക്കി, അവിടെ ഇതിനെക്കുറിച്ചൊന്നും കണ്ടില്ലല്ലോ!
@ നവരുചിയന്‍,
:) മനസിലായി. സിഗ്നേച്ചര്‍ ഫിലിമിനെക്കുറിച്ച് എഴുതണം, മേളയിലെ സിനിമകളെക്കുറിച്ചെഴുതുന്നുണ്ട്. കൂട്ടത്തിലാവാം എന്നു കരുതിയിരിക്കുകയാണ്.
@ ജി. മനു,
നന്ദി. :)
@ അദൃശ്യന്‍,
ഹി ഹി ഹി. :) അതു സത്യം!
--
Thanks Hari
ReplyDeleteഅതുശരി അദൃശ്യന്‍ പറഞ്ഞതു പോലെ നമ്മള് എല്ലാവരും അവിടെ ഉണ്ടായിരുന്നല്ലേ.. കണ്ടാലും തിരിച്ചറിയില്ല എന്നൊരു ഗുണമുണ്ട്.. അതങ്ങനെയിരിക്കട്ടേ സിഗ്നേച്ചര്‍ ഫിലിമിനെപ്പറ്റി അടൂരങ്ങനെ പറഞ്ഞു എന്നത് പുതിയ അറിവാണ്, നവരുചിയാ..അതിനെപ്പറ്റി ആരും ഒന്നും എഴുതിയില്ല എന്നു മാത്രം പറയരുത് പ്ലീസ്.. താങ്കള്‍ ഈ ബ്ലൊഗുലകത്തില്‍ തന്നെയല്ലേ..?
ReplyDeleteസോറി ഹരി,
ReplyDeleteഞാന്‍ ചെയ്ത വാര്‍ത്തകള്‍ പോസ്റ്റാനുള്ള ശ്രമം പരാജയപ്പെട്ടു. പീഡീയെഫ് ഫോര്മാറ്റായതിനാലാണ്......
ലൂസിയ വന്നിരുന്നില്ല, ഉറപ്പ്.... വരില്ലെന്നു നടാഷ പറഞ്ഞിരുന്നു. പിന്നെ, ഈ ചലച്ചിത്രമേളയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സിഗ്നേച്വര്‍ ഫിലിമാണ്. സംശയമില്ല. ബ്ലോഗില്‍ പോലും സിനിമകള്‍ക്കും മുന്നേ അതെത്തിയില്ലെ...
ഇതൊന്നു നോക്കൂ www.vakrabuddhi.blogspot.com
ReplyDelete