
രഞ്ജിത്ത് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് റോക്ക് ന്’ റോള്‍. പി.എന്‍. വേണുഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതില്‍; എന്നാല്‍ കഥയില്ലായ്മയും, വലിച്ചു നീട്ടലും, സംവിധാനത്തിലെ കുറവുകളും എല്ലാം കൂടി അനാകര്‍ഷകമായ ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു ഇതിനെ. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ചത് എന്നൊന്നും പറയുവാനില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രെസന്‍സ് ഒന്നുകൊണ്ടുമാത്രമാണ് ഈ ചിത്രം രക്ഷപെട്ടിരിക്കുന്നത്.
ചന്ദ്രമൌലി(മോഹന്‍ലാല്‍) ഒരു അതിപ്രശസ്തനായ ഒരു ഡ്രമ്മറാണ്. ഗുണശേഖരന്(സിദ്ദിഖ്), ഐസക്(ലാല്‍), ഹെന്റി(റഹ്മാന്), വിശ്വനാഥന്(മുകേഷ്), ബാലു(ഹരിശ്രീ അശോകന്) തുടങ്ങിയവരൊക്കെയാണ് ചന്ദ്രമൌലിയുടെ സുഹൃത്തുക്കള്‍; ഇവരൊക്കെയും സിനിമാസംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രണയം, സ്നേഹം എന്നിവയ്ക്കൊന്നും ഇടം നല്‍കാത്ത ചന്ദ്രമൌലി, അവിചാരിതമായി ദയ ശ്രീനിവാസന്(ലക്ഷ്മി റായ്) എന്ന പുതുമുഖ ഗായികയെ കണ്ടുമുട്ടുന്നു. ചന്ദ്രമൌലിയുടെ ചിന്തകളില്‍ മാറ്റം വരുന്നു, അയാള്‍ ദയയുടെ കാമുകനാവുന്നു. പ്രണയത്തില്‍ ജയിക്കുവാനുള്ള ചന്ദ്രമൌലിയുടെ തത്രപ്പാടുകളാണ് തുടര്‍ന്ന് ഈ സിനിമയില്‍.
ഓരോ പാട്ടിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും, ചിലപ്പോളൊരു കഥ തന്നെയുണ്ടാവാം എന്നൊക്കെ പറഞ്ഞാണ് ചിത്രത്തിന്റെ തുടക്കം. എന്നാല്‍ ഒരു പാട്ടില്‍ പറയുവാനുള്ള കഥ ഒരു സിനിമയാക്കിയാല്‍ എങ്ങിനെയിരിക്കും? അതാണ് റോക്ക് ന്’ റോള്‍. ഒരു അഞ്ചോ പത്തോ മിനിറ്റുള്ള ആല്‍ബം ഗാനത്തില്‍ പറയുവാനുള്ള കഥയേ ഇതിലുള്ളൂ. അത് രണ്ടര മണിക്കൂര്‍ സിനിമയുടെ തിരക്കഥയായി വലിച്ചു നീട്ടുമ്പോള്‍ ഒരു സിനിമയെന്ന നിലയില്‍ എന്തൊക്കെ കുഴപ്പങ്ങളുണ്ടാകുമോ അവയെല്ലാം ഇതിനുണ്ട്. സംവിധാനം തനിക്കു ചേര്‍ന്ന പണിയല്ലെന്ന് രഞ്ജിത്ത് വീണ്ടും തെളിയിച്ചു. കഥയും തിരക്കഥയും തയ്യാറാക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച്, ഒരു നല്ല സംവിധായകനെക്കൊണ്ട് ഈ ചിത്രം ചെയ്യിച്ചിരുന്നെങ്കില്‍, വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വിഷയമായിരുന്നു സിനിമയുടേത്. അടുത്ത തവണയെങ്കിലും രഞ്ജിത്ത് അങ്ങിനെ ചിന്തിക്കുമെന്ന് കരുതാം.
മോഹന്‍ലാലും ഒരു മുറിയും, അവയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലക്ഷ്മി റായ് എന്ന പുതുമുഖത്തിന് കാര്യമായൊന്നും ദയയെന്ന റോളില്‍ ചെയ്യുവാനുണ്ടായിരുന്നില്ല; ഒരു ഗായിക എന്നൊന്നും കണ്ടിട്ട് തോന്നിയതുമില്ല. മോഹന്‍ലാലിന്റെ വേഷവും ഭാവവുമൊക്കെ കൌതുകകരമായെങ്കിലും, ലോകപ്രശസ്തനായ ഒരു ഡ്രമ്മറിന്റെ ശരീരഭാഷയൊന്നും അദ്ദേഹത്തില്‍ കണ്ടില്ല. ചുരുക്കത്തില്‍ ലാലിനിതില് ‘റോളു’ണ്ടെങ്കിലും, ലാലിനുമാത്രമാണിതില് ‘റോളു’ള്ളത്, ‘റോക്ക്’ചെയ്തില്ലെന്നു സാരം. ജഗതി ശ്രീകുമാര്‍, മനോജ് കെ. ജയന്, പ്രവീണ, രോഹിണി, ശ്വേത മേനോന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ഇതില്‍ വേഷമിട്ടിരിക്കുന്നു. കൂട്ടത്തില്‍ സംവിധായകനായ ലാല്‍ ജോസ്, ലാല്‍ ജോസായിത്തന്നെ എത്തുന്നുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ തരക്കേടില്ലെങ്കിലും, പലതും ചിത്രത്തില്‍ അനാവശ്യമായിത്തോന്നി. ജഗതിയുടേയും, ഹരിശ്രീ അശോകിന്റേയും, സുരാജിന്റേയും ചില തമാശകളും ചിത്രത്തില്‍ കൊള്ളാവുന്നതായുണ്ട്. പ്രബലനായ ഒരു വില്ലന്‍; അയാളുടെ മേല്‍ നായകന്റെ ശക്തിപ്രകടനം, തുടങ്ങിയവയൊക്കെ ഒഴിവാക്കിയത് ഈ ചിത്രത്തിന്റെ മറ്റൊരു മേന്മയായി പറയാം.
‘ഒരേ കടലി’ലെ നാഥന്റെ ചിന്താഗതിക്കാരനാണ് ഇതിലെ ചന്ദ്രമൌലി. ബേലയെന്ന കഥാപാത്രവും ഇതില്‍ ശ്വേത മേനോന് അവതരിപ്പിക്കുന്ന മീനാക്ഷിയും; ബേല-നാഥന് ബന്ധവും മീനാക്ഷി-ചന്ദ്രമൌലി ബന്ധവും; ഒക്കെ സമാനതകളുള്ളവയാണ്. ഒടുവില്‍ പ്രണയത്തെ അംഗീകരിക്കുന്ന, നായികയുമായി ചേരുന്ന ‘ഒരേ കടലി’ലെ നായകനെ തന്നെയാണ് ചന്ദ്രമൌലിയിലും കാണുവാന്‍ കഴിയുന്നത്. രഞ്ജിത്ത് കുപ്പിയൊന്നു മാറ്റിയിട്ടുണ്ട്, അത്രമാത്രം. തന്നോട് കയര്‍ക്കുന്നവരെ അനുനയിപ്പിക്കുവാനും, ദേഷ്യപ്പെടുന്നവരെ തണുപ്പിക്കുവാനും നായകന് ഇടയ്ക്കിടെ ‘കൂള്‍ ഗുരു’ എന്നുരുവിടുന്നുണ്ട് ഇതില്‍, അതുതന്നെ ചിത്രത്തിന്റെ അവസാനം പ്രേക്ഷകനോടും പറയുന്നു. രഞ്ജിത്തിന് സിനിമയെക്കുറിച്ച് അത്രയെങ്കിലും ബോധമുണ്ട് എന്നതൊരു സമാധാനം!
Keywords: Rock n' Roll, Rock-n-Roll, Mohanlal, Ranjith, Swetha Menon, Lekshmi Rai, Siddique, Mukesh, Manoj K. Jayan, Praveena, Rohini, Jagathy Sreekumar, Harisree Asokan, Lal, Suraj Venjaramoodu, Renjith, Malayalam Movie Review, Film, Cinema.
--
മോഹന്‍ലാല്‍ - രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രം - റോക്ക് ന്’ റോളിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteസിനിമയുടെ അവസാനം ചന്ദ്രമൌലി കാറുമെടുത്ത് ഒറ്റയ്ക്ക് എങ്ങോട്ടോ പോവുന്നുണ്ട്. അതു കാണിച്ചതിന്റെ ഉദ്ദേശം ആര്‍ക്കെങ്കിലും മനസിലായോ? അതുകഴിഞ്ഞ് കടല്ക്കരയിലെ സീനാണ് കാണിച്ചത്, ഇടയ്ക്കുള്ളത് തിയ്യേറ്ററുകാര്‍ കട്ട് ചെയ്തതാണോ?
--
ഹരീ.......... അവസാനം മൂപ്പര് പറയുന്നുണ്ടല്ലോ, ഞാന്‍ കാറെടുത്തു പോയപ്പോ ചിലര്‍ വിചാരിച്ചു അത് വിവേകിനെ തിരിച്ചു വിളിക്കാനായിരിക്കും എന്ന്, പക്ഷേ അതല്ലാ ദയയോട് പ്രണയം തോന്നിയ സമയത്തു തന്നെ മൂപ്പര്‍ക്ക്(ചന്ദ്രമൌലിക്ക്) ഭക്തിയും തുടങ്ങിയിരുന്നു. അന്ന് വേളാംകണ്ണിക്ക് നേര്‍ന്ന ഒരു കുട് മെഴുകുതിരി കത്തിക്കാന്‍ പോയതാണെന്ന്.......
ReplyDeleteതലേ വര അല്ലാതെന്താ പറയാ...... ഒരു ദിവസവും പൈസയും പോയിക്കിട്ടി...........
ഏതായാലും കണ്ടുനോക്കട്ടെ.. എന്നിട്ട് പറയാം നല്ലതോ ചീത്തയോയെന്ന്.. ഇത് വായിച്ചപ്പോള്‍ കാണാന്‍ തോന്നി. അങ്ങനെയാണോയെന്നറിയാന്... :)
ReplyDeleteഹരി തന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, കാരണം മലയാള സിനിമയേ സ്നേഹുക്കുന്ന ഞാനുള്പ്പെടെയുള്ള് എല്ല പ്രവാസി മലയാളിക്കും ഒരുപാട് സന്തോഷം നല്‍കുന്നതാണ് ഹരിയുടേ ചിത്രവിശേഷം....
ReplyDeleteഇതും മറ്റൊരു ചന്ദ്രോല്‍സവം ആകുമോ അപ്പൊ. ചന്ദ്രോല്‍സവത്തില്‍ overall movie waste ആയിരുന്നെന്കിലും കുറെ നല്ല dialogues ഉണ്ടായിരുന്നു. ഇതിപ്പോ 3/10 എന്ന് പറയുമ്പോള്‍ ഒരു scope ഉം ഇല്ല അല്ലെ ഹരി. ranjith നു എന്നാ പറ്റി ആവോ???
ReplyDeleteരഞ്ജിത്ത് കഥകളുടെ ഒരു ഫാന്‍ ആയിരൂന്നു ഞാന്‍.ജോര്‍ജ്ജൂട്ടി /oജോര്‍ജ്ജൂട്ടി,പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍,പ്രാദേശികവാര്‍ത്തകള്‍,നന്ദനം,മിഴിരണ്ടിലും അങ്ങനെ കുറെ നല്ല ചിത്രങ്ങള്‍..ചന്ദ്രോത്സവവും പ്രജാപതിയും പ്രതീക്ഷ തെറ്റിച്ചു.പുതിയ ചിത്രത്തിലും കാര്യമായൊന്നും ഇല്ലെന്നല്ലേ ഹരി എഴുതിയിരിക്കുന്നത്...
ReplyDeleteനല്ല ബ്ലോഗ്, നല്ല ടെംപ്ലേറ്റ്
ReplyDeleteHaree, You are right ranjith story writinglu concentrate cheyyanam.
ReplyDeleteHari gave a better rating for this movie than some of my friends.They told the movie is so disappointing in fact worser than Ayur rekha.Anyway Malayalam cine industry are going down in terms of viewers and talent.One more flop for Ranjith.....What else to say?
ReplyDelete@ രമേഷ്,
ReplyDeleteആ സീന്‍ ഞാന്‍ കണ്ട തിയ്യേറ്ററില്‍ ഉണ്ടായിരുന്നില്ല. പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ക്കു പോലും സിനിമയെക്കുറിച്ച് രഞ്ജിത്തിനേക്കാള്‍ വിവരമുണ്ടെന്നു സാരം! :)
@ ഏറനാടന്‍,
കണ്ടു നോക്കൂ... :)
@ ഒരു പ്രവാസി മലയാളി,
വളരെ നന്ദി. :)
‘പ്രവാസീീീ മലയാളി’ എന്ന് മനഃപൂര്‍വ്വം എഴുതിയിരിക്കുന്നതാണോ? ‘ഹരീ’ എന്നെഴുതുന്നതുപോലെ?
@ തോമാച്ചന്,
ഒരു സ്കോപ്പും ഇല്ലെന്നല്ല; മൊത്തത്തില്‍ നോക്കുമ്പോള്‍, മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ പുറത്ത് ഒരു രസമൊക്കെ തോന്നിയേക്കാം...
@ ടി.കെ. സുജിത്,
അവസാനമായി കൈയ്യൊപ്പും, അല്ലേ? അതെയതെ, കാര്യമായൊന്നുമില്ല... കാര്യമല്ലാതെയുമില്ല! :)
@ സുജിത് ഭക്തന്,
നന്ദി. :)
@ വെമ്പള്ളി,
നന്ദി. :) ഇതു നമുക്കു മനസിലായിട്ടു കാര്യമില്ലല്ലോ!!!
@ സജിത്ത്,
ആയുര്‍രേഖ ഇതിലും മികച്ചതാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. സിനിമയുടെ സാങ്കേതിക വശങ്ങള് പരിഗണിക്കുമ്പോള്‍, റോക്ക് ന്’ റോള്‍ വളരെ മുന്‍പിലാണ്. സംവിധാനം, തിരക്കഥ, ഗാനങ്ങള്‍, സംഗീതം, ചിത്രീകരണം എന്നിവയിലൊന്നും ആയുര്‍രേഖ, റോക്ക് ന്’ റോളിന്റെ ഏഴയലത്തു വരില്ല.
--
ഈ പടത്തിന് പോകാന്‍ പേടിച്ചിട്ട് ഞാന്‍ മറ്റൊരു വധത്തിന് പോയി - ഹരീന്ദ്രന്‍ ഒരു നിഷ്കു? ആ അനുഭവത്തിന്റ്റെ സാക്ഷ്യപത്രം ഇവിടെ കാണാം.
ReplyDeleteഹരീ, എന്റ്റെ പുതിയ ബ്ലോഗ് തനിമളയാളത്തില് ലിസ്റ്റ് ചെയ്യുന്നില്ല. http://www.google.com/addurl/?continue=/addurl പോയി ലിങ്ക് ഇട്ടിട്ട് 2 ദിവസം ആയി. ഒന്നു ഹെല്‍പ്പണം.
സസ്നേഹം
ദൃശ്യന്‍
priya Haree..
ReplyDeleteOru varshamayi njaan Malayalla cinemakal kandittu..athannu thankalku kamantathathu..enthu kamantaan..pinne Vayichaal vallathe kothiyaavum..:)
rock n rollil mohnlal undu,siddique undu,manoj k jayan undu, jagathi,harisree,lakshmi rai, monisha, pinney pattukal,dance,PAKSHE STORY????????? (haree, valuation perfect!moderation koduthalum rakshapedilla)mohanlalinte chila prakadanagal rasakaramayitundu ennu mathram...
ReplyDeleteഇതിനു മൂന്നു മാര്‍ക്ക് കൊടുത്തത് ഇത്തിരി കൂടുതലാ..
ReplyDelete