
ഓണച്ചിത്രങ്ങളേക്കാള് വളരെയൊന്നും മെച്ചമല്ലായിരുന്നു റമദാന് - പൂജ കാലത്തിറങ്ങിയ മലയാള സിനിമകളെങ്കിലും, തമ്മില്‍ ഭേദം തൊമ്മന് എന്ന രീതിയില്‍ ഭേദപ്പെട്ട ചിത്രങ്ങളായിരുന്നു ഇവ. മോഹന്‍ലാല്‍ - പി.ടി. കുഞ്ഞിമുഹമ്മദ് എന്നിവരൊന്നിച്ച 'പരദേശി', മമ്മൂട്ടി - ജോഷി - രഞ്ജിത്ത് ടീമിന്റെ 'നസ്രാണി', സുരേഷ് ഗോപി ബ്ലാക്കായെത്തിയ വിനയന് ചിത്രം 'ബ്ലാക്ക്ക്യാറ്റ്', പൃഥ്വിരാജ് - റോമ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച, ഷാഫിയുടെ ക്യാമ്പസ് ചിത്രം 'ചോക്ലേറ്റ്' എന്നിവയായിരുന്നു ഈ കൊല്ലത്തെ റമദാന് - പൂജ റിലീസുകള്‍.

ചോക്ലേറ്റ് .................................. : 33 (19%)പ്രമേയത്തിലെ പുതുമകൊണ്ടും, അതിന്റെ ഗൌരവം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് ‘പരദേശി’. മൂസ എന്ന പാക്ക് പൌരത്വമുള്ള മലബാറുകാരന്റെ മൂന്ന് പ്രായങ്ങള് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു. വൃദ്ധനായുള്ള മോഹന്‍ലാലിന്റെ അഭിനയം അദ്ദേഹത്തിന്റെ പ്രതിഭയ്ക്കനുസരിച്ച് മികച്ചതായില്ല എന്നഭിപ്രായവുമുണ്ട്. ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ അഭിനയവും എടുത്തുപറയാവുന്നതാണ്. രമേഷ് നാരായണന് - ഷഹ്ബാസ് അമ്മന്‍ എന്നിവര്‍ സംഗീതം നല്കി; സുജാത, മഞ്ജരി, എം.ജി. ശ്രീകുമാര്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി. പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നത് ഈ ചിത്രത്തിന്റെയൊരു പ്രധാന പോരായ്മയായി. സിനിമ എന്ന മാധ്യമത്തില്‍ ഒട്ടേറെ വിട്ടുവീഴ്ചകള്‍ ചെയ്തിരിക്കുന്നതിനാലാവണം, പ്രേക്ഷകരെ കാര്യമായി ആകര്‍ഷിക്കുവാന്‍ ഈ സിനിമയ്ക്ക് കഴിയാതെ പോയി.
നസ്രാണി ................................. : 64 (37%)
പരദേശി .................................. : 45 (26%)
ബ്ലാക്ക്ക്യാറ്റ് ............................. : 30 (17%)
ആകെ വോട്ടുകള്‍ ............. : 172 (100%)
റമദാന് കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍; പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും, വിനോദമൂല്യം കൊണ്ടും, സംവിധാന ശൈലികൊണ്ടും ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ചിത്രമാണ് ‘ചോക്ലേറ്റ്’. ഒന്നില്‍ കൂടുതല്‍ തവണ തിയേറ്ററിലെത്തി കാണുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ ചിത്രത്തിലുണ്ട്. പൃഥ്വിരാജ്, റോമ, ജയസൂര്യ, സംവൃത സുനില്‍, രമ്യ നമ്പീശന് തുടങ്ങിയവരൊക്കെ ഇതില്‍ നന്നായി അഭിനയിച്ചിരിക്കുന്നു. സലിം കുമാര്‍, അനൂപ് ചന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കിയ തമാശകളും കൈയടി നേടി. സംവിധായകന് ഷാഫിയുടെ ഹിറ്റ് ചിത്രങ്ങളിലുടെ പട്ടികയിലേക്ക് ചോക്ലേറ്റും ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. കേട്ടുകേട്ടിഷ്ടമാവുന്ന ഗാനങ്ങളായി “ചോക്ലേറ്റുപോലെയുള്ളൊരീയുരുണ്ട മേനി ചെത്തി”, “കല്ക്കണ്ടമലയെ ഒറ്റയ്ക്കു നുണയാന്‍” എന്നിവ. സിനിമയുടെ സന്ദര്‍ഭവും മനസിലോര്‍ത്തു വേണം ഇവ ആസ്വദിക്കുവാനെന്നുമാത്രം.
മമ്മൂട്ടിയും ജോഷിയും ‘പോത്തന്‍വാവ’യ്ക്കു ശേഷം ഒന്നിക്കുകയാണ് ‘നസ്രാണി’യിലൂടെ. രഞ്ജിത്തിന്റെ തിരക്കഥയായിട്ടു കൂടി, ചിത്രം ശരാശരി നിലവാരത്തിലേക്കെത്തുന്നില്ല. മമ്മൂട്ടി ആരാധകര്‍ക്ക് രസിക്കുന്ന ഒരു ഫോര്മ്മുലയായതിനാലാവണം, ചിത്രം തരക്കേടില്ലാത്ത കളക്ഷന്‍ നേടുകയുണ്ടായി. ഓണക്കാലത്ത് ‘അലിഭായി’യിലൂടെ മോഹാന്‍ലാല്‍ നിരാശപ്പെടുത്തിയെങ്കില്‍, റമദാന് ‘നസ്രാണി’യിലൂടെ മമ്മൂട്ടിയും വിട്ടുകൊടുക്കില്ലെന്നു തെളിയിച്ചു! സുരേഷ് ഗോപി - വിനയന് ടീമിന്റെ ‘ബ്ലാക്ക്ക്യാറ്റി’നെക്കുറിച്ച് റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതിനപ്പുറത്തേക്ക് എന്തെങ്കിലും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ചോക്ലേറ്റിനൊപ്പം വോട്ടിവിടെ നേടിയെങ്കിലും, തിയ്യേറ്റര്‍ കളക്ഷന്‍ നേടുന്നതില്‍ ചോക്ലേറ്റിന്റെ ഏഴയലത്ത് ബ്ലാക്ക്ക്യാറ്റെത്തുമെന്ന് കരുതുവാന്‍ നിര്‍വ്വാഹമില്ല.
ഹിന്ദി - തമിഴ് - ഡബ് ചിത്രങ്ങളും ഒട്ടേറെ ഈ നവരാത്രികാലത്ത് തിയ്യേറ്ററിലെത്തി. മലയാളസിനിമകള്‍ അത്രയൊന്നും പ്രേക്ഷകരെ ആകര്ഷിക്കാത്തത്, ഈ ചിത്രങ്ങള്‍ക്ക് ബോണസ് കളക്ഷന്‍ നേടിക്കൊടുത്തതായി വേണം കരുതുവാന്‍. ഹിന്ദി ചിത്രമായ ‘ലഗാ ചുനരീ മേം ദാഗ്’ കാര്യമായ ചലനമൊന്നുമുണ്ടാക്കാതെ തിയേറ്ററുകള്‍ വിട്ടു. ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പായ ‘ഭൂല്‍ ഭുലയ്യ’, 'നോ സ്മോക്കിംഗ്’, ‘സ്പീഡ്’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളും; ‘സുഭദ്രം’ എന്ന മലയാളം ചിത്രവും ഒക്ടോബര്‍ അവസാനവാരം കേരളത്തില്‍ പുറത്തിറങ്ങി. ഇവയുടെ പ്രകടനം എന്താവുമെന്ന് കാത്തിരുന്നുതന്നെ കാണണം.
Keywords: Navarathri, Ramadan, Pooja, Release, Poll, Results, Paradeshi, Paradesi, Nasrani, Nasarani, Blackcat, Black Cat, Chocolate, Choclate, Mohanlal, Prithviraj, Roma, Shafi, Suresh Gopi, Karthika, Meena, Lekshmi Gopalaswami, Padmapriya, Malayalam Movie Review, Film, Cinema.
--
റമദാന് ചിത്രങ്ങളെക്കുറിച്ച് നടത്തിയ പോള്‍ ഫലവും, ഒരവലോകനവും. :)
ReplyDelete--
കള്ളവോട്ട് നടന്നോ എന്നൊരു സംശയം..;)
ReplyDelete