
നൃത്തസംവിധാനത്തില്‍ തുടങ്ങി സംവിധായികയെന്ന നിലയിലും കഴിവു തെളിയിച്ച ഫറഹ് ഖാന്റെ മൂന്നാമത്തെ ചിത്രമാണ് ‘ഓം ശാന്തി ഓം’. ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗൌരി ഖാന്. മുപ്പതുവര്‍ഷം പിന്നിലെ ബോളിവുഡ്ഡില്‍ കഥ തുടങ്ങി, ഇന്നത്തെ ബോളിവുഡ്ഡില്‍ അവസാനിക്കുന്ന ഈ ചിത്രം പറയുന്നതിങ്ങിനെ; “എല്ലാ ജീവിതങ്ങളുടേയും അവസാനം, ഹിന്ദി സിനിമകളുടേതുപോലെ ശുഭപര്യവസായി ആയിരിക്കും; അല്ലെങ്കില്‍, അതിനര്‍ത്ഥം സിനിമ/ജീവിതം ഇനിയും ബാക്കിയുണ്ടെന്നാണ്.”
ഓം പ്രകാശ് മഖീജ (ഷാരൂഖ് ഖാന്) നായകനാകുവാന്‍ കൊതിക്കുന്ന ഒരു ചെറുവേഷക്കാരനാണ്. പപ്പു മാസ്റ്ററാണ് (ശ്രേയസ് തല്‍പഡേ) ഓമിന്റെ അടുത്ത സുഹൃത്തും, പ്രചോദനവും. അമ്മ ബേല മഖീജ (കിരണ്‍ ഖേര്‍) മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്, ഓമിന്റെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ തല്പരയുമാണ്. എന്നാല്‍ നായകനാകുവാനായി ‘മഖീജ’ എന്ന പേരിലെ വാല് തടസമാണെന്നതിനോട് അമ്മ യോജിക്കുന്നുമില്ല. കപൂര്‍ എന്നോ ഖാന് എന്നോ മറ്റോ ആണെങ്കിലേ തനിക്കു ഭാവിയുള്ളൂ എന്നാണ് ഓമിന്റെ വിശ്വാസം. ശാന്തിപ്രിയ(ദീപിക പദുക്കോണ്‍) എന്ന മുന്‍നിര നായികയുടെ കടുത്ത ആരാധകനായ ഓം, ശാന്തിയുമായി അഗാധപ്രണയത്തിലുമാണ്. എന്നാല്‍ മുകേഷ് മെഹ്ര(അര്ജ്ജുന് രാംപാല്‍) എന്ന വളര്‍ന്നുവരുന്ന നിര്‍മ്മാതാവുമായി ശാന്തിയുടെ വിവാഹം രഹസ്യമായി കഴിഞ്ഞതാണെന്ന വിവരമറിയുന്നത് ഓമിനെ തളര്‍ത്തുന്നു. എന്നാല്‍, ‘ഓം ശാന്തി ഓം’ എന്ന തന്റെ തന്നെ പുതിയ സിനിമയുടെ സെറ്റില്‍ മുകേഷ് ശാന്തിയെ അപായപ്പെടുത്തുന്നു, രക്ഷിക്കുവാനായി ഓം എത്തുന്നുണ്ടെങ്കിലും, ശാന്തിയെ രക്ഷിക്കുവാന്‍ കഴിയുന്നില്ല. ഇരുവരും അവിടെ കൊല്ലപ്പെടുന്നു.
ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് ഓം പുനര്‍ജനിക്കുന്നു, ഓം കപൂര്‍ എന്ന നാമത്തില്‍, രാജേഷ് കപൂര്‍ എന്ന മുന്‍കാല നായകന്റെ (ജാവേദ് ഷേഖ്) മകനായി. മുകേഷ് മെഹ്ര, ഇപ്പോള്‍ ഒരു മുന്‍നിര നിര്‍മ്മാതാവാണ്, ഹോളിവുഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ പോലും പ്രാപ്തനുമാണ്. തന്റെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍ ഓര്മ്മയിലെത്തുന്നതോടെ ഓം, ശാന്തിയുടേയും തന്റെ തന്നെയും മരണങ്ങള്‍ക്ക് പകരം ചോദിക്കുവാന്‍ ഒരുങ്ങുന്നു. ശാന്തിയുടെ രൂപസാദൃശ്യമുള്ള സാന്‍ഡിയെ ഓം ഇതിനായി കണ്ടെത്തുന്നു. മുകേഷ് മെഹ്രയോട് ഓം എങ്ങിനെ പകരം ചോദിക്കുന്നു എന്നതാണ്, ‘ഓം ശാന്തി ഓം’ എന്ന സിനിമയുടെ കാതല്‍. ഓം പ്രകാശ് - ശാന്തിപ്രിയ - ഓം കപൂര്‍ എന്നിവരുടെ കഥയാണിതെന്ന് ചുരുക്കം.
പുനര്ജന്മം, പ്രേതം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്തു വിജയിപ്പിക്കുക നിസാരകാര്യമല്ല. ഒന്നു പാളിയാല്‍ കൈയടിക്കു പകരം കൂവലാവും ലഭിക്കുക. ഇവിടെ ഫറഹ് ഖാന് ഇതില്‍ വിജയിച്ചിട്ടുണ്ട്. ക്ലൈമാക്സ് പ്രതീക്ഷിക്കാവുന്നതു തന്നെയാണെങ്കിലും, എങ്ങിനെയാവും അത് അവതരിപ്പിക്കുക എന്ന് പ്രേക്ഷകര്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. ഇടവേളവരെ തമാശയും മറ്റുമായി വളരെ പതുക്കെ മുന്നേറുന്ന സിനിമയ്ക്ക് ജീവന് വെയ്ക്കുന്നത് ഇടവേളയ്ക്കു ശേഷമാണ്. ഒട്ടേറെ താരങ്ങള്‍, സ്വന്തം വ്യക്തിത്വത്തില്‍ തന്നെ ഈ ചിത്രത്തിലെ ഒരു ഗാനത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ഒടുവില്‍, ചിത്രവുമായി സഹകരിച്ച പ്രധാന കലാകാരന്മാരെല്ലാവരും പ്രേക്ഷകരുടെ മുന്പിലെത്തുന്നുമുണ്ട്. അങ്ങിനെ ജീവിതവും സിനിമയുമായി ഇഴചേര്‍ന്ന് നില്ക്കുന്ന ഒരു അനുഭവമാണ് ‘ഓം ശാന്തി ഓം’ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുക.
വിശാല്‍ ദാദ്ലാനി, ജാവേദ് അക്തര്‍, കുമാര്‍ എന്നിവരെഴുതി വിശാല്‍ ദാദ്ലാനി, ശേഖര്‍ രാവ്ജിയാനി എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളും നന്നായി. ഗാനരംഗങ്ങളുടെ ചിത്രീകരണവും, അവ സിനിമയില്‍ ചേര്‍ത്തിരിക്കുന്ന രീതിയും എടുത്തു പറയേണ്ടവതന്നെ. സാബു സിറില്‍ ഒരുക്കിയിരിക്കുന്ന ഇതിലെ സെറ്റുകള്‍, അതും രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവ; അവയും ഒരു നല്ല അനുഭവമാണ് പ്രേക്ഷകനു നല്‍കുന്നത്. ചുരുക്കത്തില്‍ ദീപാവലി ആഘോഷിക്കുവാനായി തിയ്യേറ്ററിലെത്തുന്ന പ്രേക്ഷകനെ നന്നായി തൃപ്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട്. ഒരു വിനോദചിത്രം എന്ന വീക്ഷണത്തിലൂടെ നോക്കുമ്പോള്‍, മികച്ച ഒരു ചിത്രമാണ് ‘ഓം ശാന്തി ഓം’ എന്നതിന് എതിരഭിപ്രായമുണ്ടാകുവാന് വഴിയില്ല.
Keywords: Om Shanti Om, Shanthi, Santhi, Shah Rukh Khan, Farah Khan, Deepika Padukone, Arjun Rampal, Bollywood, Hindi Movie, Film, Cinema, Review, Deepavali Release, November.
--
ഷാരൂഖ് ഖാന് - ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ഫറഹ് ഖാന്റെ ദീപാവലി ചിത്രം, ‘ഓം ശാന്തി ഓ’മിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അപ്പൊ ഈ ദീപാവലി sharukh khan കൊണ്ടു പോവുംല്ലേ??? story brief കണ്ടിട്ട് വല്യ scope ഒന്നും തോന്നുന്നില്ല എങ്കിലും...
ReplyDeleteഫറാഹ് ഖാന്റെ മൂന്നാമത്തെ സിനിമ തന്നെയാണോ?? “മേം ഹൂ നാ” കഴിഞ്ഞ് ഏതാണ്??
ReplyDeleteബാലൂ, ഫാറാ ഖാന്റെ രണ്ടാമത്തെ ചിത്രം, മൂന്നാമത്തെ ചിത്രത്തിനു ശേഷമാണ് വരിക. അതോണ്ടാ.
ReplyDeleteഹരീ, സിനിമയുടെ കഥ മുക്കാലും ഇവിടെ പറഞ്ഞ സ്ഥിതിക്ക് ക്ലൈമാക്സും കൂടി വിവരിക്കാമായിരുന്നു. ചിത്രം ഞാന്‍ കണ്ടു. ഇഷ്ടമായി. ആക്ഷേപഹാസ്യം ഇതിലും നന്നായി പ്രയോജനപ്പെടുത്തുന്നത് ഞാന്‍ സിനിമാലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ ഒരു നല്ല ഘോഷയാത്ര കാണുന്ന സുഖത്തോടെ കണ്ടിരിക്കാം. ഐ ആം ദ ഹാപ്പി.
@ തോമാച്ചന്,
ReplyDeleteഎനിക്കും ഇഷ്ടമായത് അതാണ്. കഥകേട്ടാല്‍ പൊളിയാണെന്നു തോന്നും, പക്ഷെ അങ്ങിനെയല്ല. :)
@ ബാലു, ശ്രീജിത്ത് കെ.
ഫറഹ് ഖാന് Happy New Year എന്ന പേരില്‍ 2006-ല്‍ ഒരു പടം സംവിധാനം ചെയ്തു തുടങ്ങിയിരുന്നുവത്രേ... അതിനാലാണ് ഇത് മൂന്നാമത്തേതായത്. ശ്രീജിത്ത് പറഞ്ഞതുപോലെ, മൂന്നാമത്തേതു കഴിഞ്ഞാവും രണ്ടാമത്തേത് പുറത്തിറങ്ങുക. :) ഇവിടെ നോക്കൂ.
മറ്റേതെങ്കിലും സൈറ്റിലെ റിവ്യൂ ഒന്നു നോക്കൂ, ഇതില്‍ കൂടുതല്‍ കഥ പറയുന്നുണ്ട് മിക്കവയിലും! ‘ഓസോ’ലെ കഥയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടോ, അതെങ്ങിനെ പറഞ്ഞിരിക്കുന്നുവെന്നതിലല്ലേ കാര്യം? പുനര്‍ജന്മവും, പ്രതികാരവുമൊക്കെ വന്നിട്ടുള്ള തീമുകള്‍ തന്നെ, അല്ലേ? അതുകൊണ്ടാണ് ഇത്രയും പറയാമെന്നുവെച്ചത്... :)
--
ഹരീ...
ReplyDeleteപടം കണ്ടു.
സാംഗത്യത്തെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ മിനക്കെടാതിരുന്നാല്‍ ഇത് നല്ലൊരു തട്ടുപൊളിപ്പന്‍ എന്റര്‍ടെയ്നറാണെന്ന് നിസംശയം പറയാം.
ആക്ഷേപ ഹാസ്യവും ഷാരൂഖ് ടച്ചും ആകര്‍ഷകമായ ഗാനങ്ങളും, വന്‍ താരനിരയുടെ സാന്നിധ്യവും
സാബൂ സിറിളിന്റെ കലാസംവിധാനവും എല്ലാം കൂടി ചേര്‍ന്ന ഒരു ആഘോഷം.
ഏറെക്കാലം മുന്‍പ് പ്രചരിച്ച ഈ മെയില്‍ ദൃശ്യം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചു കാണുമല്ലോ.അക്ഷയ് കുമാറിന്റെ റിട്ടേണ്‍ ഓഫ് ദ ഖില്ലാഡി അവതരിപ്പിക്കുന്ന രംഗം.
This comment has been removed by the author.
ReplyDeleteഷോടുകളുടെ ബാഹുല്യവും കഥ പറയുന്നതിലെ വേഗതയും ചിത്രത്തെ എന്റെര്‍ടെയ്നര്‍ ആക്കുന്നു.ഷാ രൂഖ് ഖാന്റെ അതുല്യ മാനെറിസ സിദ്ധിയും.
ReplyDeleteകഥ പഴയ ഒരു ഇംഗ്ലീഷ് സിനിമയുടേതാണ്. ഇന്‍ഡ്യന്‍ സിനിമയില്‍ പുതുതല്ല. ത്മിഴിലെ “പുതിയ പറവൈ” (ശിവാജി ഗണേശന്, ഷൌകാര് ജാനകി സരോജാ ദേവി)ആണ് നന്നായി എടുത്തതിലൊന്നു. ഇതിലെ പി. സുശീലയുടെ “പാര്‍ത്ത ഞാപകം ഇല്ലയോ” എന്ന പാട്ട് ഹിറ്റായിരുന്നു. വില്ലന്‍ (ശിവാജി ഗണേശന്) തന്നെ നായകന്. ഹിന്ദിയിലെ “കര്‍സ്” ഏകദേശം ഇതേ കഥ തന്നെ. “മധുമതി”യും.
മലയാളത്തില്‍ ഈ കഥ സ്വല്പ്പം മാറ്റി മമ്മുട്ടിയും റഹ് മാനും (ശോഭനയും) ആയി വന്നു.പേരോര്‍ക്കുന്നില്ല. റഹ് മാനാണു ഡബിള്‍ റോള്‍. റോക് മ്യൂസിക്കില്‍ കമ്പമുള്ള അനിയന്റെ റോളില്‍.
@ പതാലി,
ReplyDeleteഅതുതന്നെ ഒരു ആഘോഷമാണ് ഈ പടം. :)
@ പൊടിക്കുപ്പി,
ഇതെന്തിനാണ് കമന്റ് ഡിലീറ്റിയത്! ബുദ്ധി ഉപയോഗിച്ചില്ലെങ്കില്‍ നല്ല പടം, എന്നല്ലേ പറഞ്ഞത്? അതിലെന്താണ് കുഴപ്പം? മനോരമ സിക്സ് ഫീറ്റ് അണ്ടര്‍ എവിടെയാണ് കാണുവാന്‍ കിട്ടുക?
@ എതിരന്‍ കതിരവന്‍,
ശരിയാണ്, ഇതേ തീമുള്ള മറ്റുപല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. എങ്കിലും സിനിമയുമായി ബന്ധപ്പെടുത്തിയപ്പോള്‍, ആകെ മൊത്തം ടോട്ടലായി ഒരു പ്രത്യേക ഇഫക്ട്, അല്ലേ? :) ഷാരൂഖിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
--
ഈ പടം ഞാനും കണ്ടു. ഹരിക്കു തോന്നിയതിന്റെ നേരെ വിപരീതം, രണ്ടാം പകുതിയില്‍ കഥ വളരെ ഇഴഞ്ഞു, (അവാര്‍ഡ് നിശക്ക് ശേഷം, പ്രതികാരവും മറ്റും) ആദ്യ പകുതിയിലെ രസം നഷ്ടമായി എന്നാണ് എനിക്ക് തോന്നിയത്.
ReplyDeleteനല്ല ടൈം പാസ് പടമാണ്. ഷാരൂഖ് ഖാന് നന്നായി. അഭിഷേക് ബച്ചന് ഇത്തിരിയേയുള്ളുവെങ്കിലും രസിപ്പിച്ചു. ദീപികാ പദുക്കോണിനെ കണ്ടിട്ട്, ധോണിയെ പ്രാകി..അവന്റെയൊക്കെ ടൈം. ;-)
(ഓഫ്: സാവരിയ എന്നൊരു കൊലച്ചതി കണ്ട എഫക്റ്റ് മാറിക്കിട്ടി. ബന്‍സാലിയെ കണ്ടാല്‍ എന്തായാലും ഞാന്‍ തല്ലും! എന്തിട്ടാ ഡൈലോഗ്! കണ്ടിട്ട് മൂന്നാം സെക്കന്റില്‍ വള വള പഞ്ചാരേം പ്രേമോം! ഒരു മണകുണാഞ്ചന് നായകനും."ഇന്ത്യ"ക്കാരുടെ പുരുഷ സങ്കല്പം ഇത്രേം പഞ്ചാരയോ! പണ്ട് പറഞ്ഞ പോലെ മഴയത്ത് അതോടുന്ന തീയറ്ററിന്റെ വരാന്തയില്‍ പോലും കയറി നില്‍ക്കല്ലേ ഹരീ)
ഇവിടെ 2 ചോദ്യം കിടക്കുന്നുന്ന് അറിഞ്ഞു :) ഹരി, 1) സുഖല്യാത്ത കുട്ടിയാ.. bipolar disorder. അതോണ്ട് Never mind it [കടപ്പാട്: OSO]. 2)പിന്നെ കാണണതൊക്കെ പൈറേറ്റഡ് ആയതോണ്ട് എവിടുന്നാ കിട്ടുന്നേന്നറിയില്ല.. ഇംഗ്ലീഷ് മൂവിയാണേ ഇന്ത്യയില്‍ റിലീസ് ആവുന്നേനും മുന്‍പേ.. ഹിന്ദിയാണേ റിലീസ് കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍.. ആ സമയത്ത് കണ്ടതില്‍ വെച്ച് കൊള്ളാവുന്നൊരു മൂവി, അത്രയേയുള്ളൂ..
ReplyDelete