
മലയാളത്തില്‍ വീണ്ടുമൊരു പ്രേതസിനിമ; മലയാള സിനിമയുടെ പ്രേതത്തെ ഇതില്‍ ദൃശ്യമാണ് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സിനിമ സംവിധാനം ഇതിലൂടെ പഠിക്കുവാന്‍ ശ്രമിക്കുകയായിരുന്നെന്നു തോന്നുന്നു നവാഗതനായ ശ്രീലാല്‍ ദേവരാജ്. പക്ഷെ അദ്ദേഹമൊരു വളരെ മോശം വിദ്യാര്‍ത്ഥിയാണെന്നു പറയേണ്ടിവരും ഇതു കണ്ടാല്‍. ശ്രീലാലിന്റെ തന്നെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് മാടമ്പ് കുഞ്ഞിക്കുട്ടന്‍, സംഭാഷണം വിജയന് ഓച്ചന്തുരുത്ത്. ഇത് നിര്‍മ്മിച്ച് തിയേറ്ററിലെത്തിക്കുക എന്ന പാതകം ചെയ്തിരിക്കുന്നത് ചാനല്‍ ഫൈവ്.
ആറുവര്‍ഷം മുന്‍പ് കാണാതാവുന്ന എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി, സുഭദ്ര (മൈഥിലി) അവിചാരിതമായി ഒരു പരസ്യത്തില്‍ മോഡലായി പ്രത്യക്ഷപ്പെടുന്നു. സുഭദ്ര തന്റെ കാല്പനിക സൃഷ്ടി മാത്രമാണെന്ന് പരസ്യം ഡിസൈന്‍ ചെയ്ത മനു (ജയകൃഷ്ണന്) അവകാശപ്പെടുന്നു. പോലീസ് കേസന്വേഷണം പുനരാരംഭിക്കുന്നു. എഞ്ചിനിയറിംഗ് കോളേജ് പഠനകാലത്ത് സുഭദ്രയും സീനിയര്‍ വിദ്യാര്‍ത്ഥികളുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങളിലൂടെയും, തുടര്‍ന്ന് കളി കാര്യമായ സംഭവങ്ങളിലേക്കും അന്വേഷണം നീളുന്നു. ഒടുവില്‍ എങ്ങിനെയൊക്കെയോ കേസന്വേഷിക്കുന്ന ചന്ദ്രഭാനു(റിയാസ് ഖാന്) എന്ന പോലീസ് ഉദ്യോഗസ്ഥന് കൊലയാളിയെ തിരിച്ചറിയുന്നു. ഇത്രയുമാണ് ഈ സിനിമയുടെ കഥ.
ബാക്ക്ഡ്രോപ്പായി, ബാലെയിലും മറ്റും ഉപയോഗിക്കുന്ന ചിത്രം വരച്ച കര്ട്ടനുകളുപയോഗിച്ചാണ് ഇതിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അങ്ങിനെ സംവിധായകന് ഹിമാലയം വരെ കാണിച്ചു തരുന്നുണ്ട്! പാട്ടുകളൊക്കെ, ടെലിവിഷന്‍ സിനിമയ്ക്കിടയില്‍ കാണുന്ന പരസ്യങ്ങള്‍ പോലെ ഏച്ചുകെട്ടിയിരിക്കുന്നു. അവയുടെ സാഹിത്യം, സംഗീതം, ആലാപനം, ചിത്രീകരണം; ഇതൊക്കെ എന്താണെന്ന് കേട്ടു പരിചയമെങ്കിലുമുള്ളവര് ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നെന്നത് നൂറുതരം. കഥയുടെ ലോജിക്ക് ആലോചിക്കുവാന്‍ പോയാല്‍ ഭ്രാന്തുപിടിക്കും. ഓരോ കഥാപാത്രവും ചെയ്യുന്നതെന്ത്, പറയുന്നതെന്ത്, ഒന്നിനും ഒരു ബോധവുമില്ല. ജഗതി ശ്രീകുമാര്‍ - സിറാജ് എന്നിവരുടെ കുത്തിത്തിരുപ്പ് തമാശകള്‍, മറ്റൊരു വഴിക്ക് അതുമുണ്ട് ചിത്രത്തില്‍. അവരുടെ ഒരു രംഗമാവട്ടെ, രാം ഗോപാല്‍ വെര്‍മ്മ ചിത്രമായ ‘ഡര്ന മന ഹൈ’ എന്ന ചിത്രത്തില്‍ നിന്നും അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു.
അഭിനയത്തിന്റെ അ, ആ, ഇ, ഈ അറിയാത്ത കുറേ ആണ്-പെണ് അഭിനേതാക്കളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ അറ്റ്ലസ് രാമചന്ദ്രന്, രാജന് പി. ദേവ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഒരു സിനിമ എങ്ങിനെ ആയിരിക്കരുത്, സംവിധാനം എങ്ങിനെ ചെയ്യരുത്, തിരക്കഥ/സംഭാഷണം എന്നിവ എങ്ങിനെ എഴുതരുത്, പാട്ടുകള്‍ എങ്ങിനെയാവരുത്, എങ്ങിനെ ചിത്രീകരിക്കരുത്, അഭിനയം എന്നാലെന്തല്ല; ഇങ്ങിനെയുള്ളവയെല്ലാം വ്യക്തമായി മനസിലാക്കുവാന്‍ ഈ ഒരൊറ്റ സിനിമ കാണുന്നതിലൂടെ തന്നെ സാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏക മേന്മ. മഴകൊള്ളുവാതിരിക്കുവാനായിപ്പോലും ഇതോടുന്ന തിയേറ്ററിന്റെ വരാന്തയില്‍ കേറി നില്‍ക്കേണ്ട ഗതികേട്, ശത്രുക്കള്‍ക്കു പോലും വരുത്തരുതേയെന്ന പ്രാര്‍ത്ഥന മാത്രമേ ഇതുകണ്ടിറങ്ങുന്ന പ്രേക്ഷകര്ക്കുണ്ടാകുവാന് തരമുള്ളൂ.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സുഭദ്രം - മലയാളം മൂവി റിവ്യൂസ്
•
Read More:
•
•
Keywords: Subhadram, Subhadra, Jayakrishnan, Mythili, Jagathy Sreekumar, Riyaz Khan, Madambu Kunjikkuttan, Sreelal Devaraj, October Release, Malayalam Movie Review, Film, Cinema.
--
വടികൊടുത്ത് അടിമേടിക്കല് = കാശുകൊടുത്ത് സിനിമകാണല്‍, ഈ ഇക്വേഷന് ശരിയാവുന്ന സിനിമകളിലൊന്ന്!
ReplyDeleteസുഭദ്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
സിനിമയേകാള് ഈ റിവ്യൂ ആവും ഇഷ്ടാവുയല്ലേ...:)
ReplyDeleteഈശ്വരാ 'അറ്റ്ലസ് രാമചന്ദ്രന്' ഇതിലുമുണ്ടോ!!എങ്ങനുണ്ട് അഭിനയം??
ReplyDeleteകഥ കേട്ടിടത്തോളം'വിസ്മയത്തുമ്പത്ത്' എന്ന സിനിമയുമായി നല്ല സാമ്യം തോന്നുന്നു.തികച്ചു യാദ്ര്ശ്ചികമായിരിക്കും അല്ലേ..
ഇതിലെ നായകന്'മഞ്ഞു പോലൊരു പെണ്‍കുട്ടീ'ലെ ആ പയ്യനാണോ??
ഹ ഹ ഹ.. റിവ്യൂ കലക്കി, കുറെ ചിരിക്കാനുണ്ടല്ലോ!
ReplyDeleteസൂര്യവംശമോ സൂര്യകിരീടമോ, അങ്ങനെയേതാണ്ടൊരു പടം ഇറങ്ങിയിരുന്നല്ലോ, അതുമായി കട്ടയ്ക്ക് നിക്കുമോ?? :p
ഹരീ, താങ്കളുടെ ദുര്യോഗമോര്‍ത്ത് വിഷമിക്കുന്നു... ഒപ്പം അങ്ങിനെയൊരു അത്യാപത്ത് ഞങ്ങള്‍ക്കുകൂടി വരാതെ തടയിട്ടതില്‍ വളരെ നന്ദി...
ReplyDeleteഹരി നിങ്ങളുടെ മനക്കരുത്ത് അപാരം. ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യം. ഏതായാലും ഹരി ഈ ബ്ലോഗിനോട് കാണിക്കുന്ന ആത്മാര്‍ത്ഥതയേ എത്ര പുകഴ്തിയാലും മതിയാകില്ല. എനിക്കൊരു പേടിയേ ഉള്ളൂ ഇത്തരത്തിലുള്ള കുറച്ചധികം സിനിമകള്‍ അടുപ്പിച്ച് കണ്ടാല്‍ ഹരിക്കെന്തെങ്ക്ലും കടുംകൈ ചെയ്യാന്‍ തോന്നുമോ എന്ന് . പിന്നെ ഒരു പാട് നന്ദി എന്നെപ്പോലെയുള്ളവരുടെ പണവും സമയവും ര്ക്ഷിച്ചതിന്.
ReplyDeleterandu divasam mumbaanu tv il ithinte trailor kandathu onnum manasilaayilla naan karuthi serail aayirikkum ennu.. karanam inagane oru sadhanathe patthi evideyum vaayichathaayi ormayumilla,
ReplyDeletedear haree ingane chavarukal kandu ivide ezhuthunnath oru nalla kaaryam thanne, pakshe avasaam cinemaye kananda ennu theerumaanikkaruth please, nagalokke ningalude blog aaswadikkunnundu, nall cinema review maayi ivide varanam thank you
@ മയൂര,
ReplyDeleteഎന്നെയൊന്ന് ആക്കിയതാണോ എന്ന് സംശയമില്ലാതില്ല! :P
@ കൊച്ചുത്രേസ്യ,
അറ്റ്ലസിന്റെ അഭിനയം, ഭീകരം! (പിന്നെ പ്രേത സിനിമയില്‍ ഭീകരമായ അഭിനയത്തിനല്ലേ മാര്‍ക്ക്? അല്ല, അല്ലേ?) എനിക്കിപ്പോഴേ, വിസ്മയത്തുമ്പത്ത് ഓര്‍മ്മയില്‍ തന്നെ വന്നുള്ളൂ, ഒന്നിനോടും ഉപമിക്കുവാന്‍ കഴിയാത്ത വ്യത്യസ്തമായ ഒരു സിനിമയാണിത്!!! തന്നെ, തന്നെ... ആ പയ്യന്‍സ് തന്നെ, എന്തേ? വല്ല നോട്ടവുമുണ്ടോ? :P
@ ബാലു,
സൂര്യകിരീടം മികച്ച ചലച്ചിത്രമാവും, ഇതുമായി താരതമ്യപ്പെടുത്തിയാല്‍!!!
@ വാളൂരാന്‍,
വായിച്ചതിനും കമന്റിയതിനും നന്ദി. :)
@ കിരണ്‍ തോമസ് തോമ്പില്‍,
നന്ദി. ഇതിവിടെ എഴുതിയിടണോ എന്ന് പലവട്ടം ആലോചിച്ചതാണ്, എഴുതുവാനായി സമയം കളയുന്ന പടത്തിന് ഒരു മിനിമം യോഗ്യത വേണ്ടേ... പിന്നെ, ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ എന്നു കരുതി. :)
@ മന്‍സൂര്‍,
ബ്ലോഗ് ആസ്വദിക്കുന്നുവെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. :)
--
ആക്കിയതല്ല ഹരീ, സിനിമയങ്ങിനെ കാണാറില്ല, ഇവിടെ ഹരീടെ റിവ്യൂ വായിക്കാറുണ്ട്:)
ReplyDeletehariyaNNan paRaNJathu koNDe ini aa paTam kaNaNIlla
ReplyDelete:)
upaasana
"മഴകൊള്ളുവാതിരിക്കുവാനായിപ്പോലും ഇതോടുന്ന തിയേറ്ററിന്റെ വരാന്തയില്‍ കേറി നില്‍ക്കേണ്ട ഗതികേട്..." ഹഹഹഹ
ReplyDeleteഹരീ വല്ലപ്പോഴും ഇങ്ങനത്തെ പടവും കാണണേ..ഒന്ന്വല്ലെങ്കില് നിന്റെ റിവ്യൂ വായിച്ച് ചിരിക്കാലോ!
ഭൂല്‍ ഭുലയ്യാ എന്നോ മറ്റോ മണിചിത്രത്താഴിന്റെ ഹിന്ദി ഇറങ്ങീന്ന് കേട്ടു? കണ്ടോ? അല്ല, അതിന്റെ തമിഴ് പതിപ്പില്‍ രജനിയുടെ പ്രകടനം കണ്ടപ്പോള്‍ വന്ന അറ്റാക്ക് മാറിയിട്ടില്ല...ഹിന്ദി പതിപ്പ് കണ്ടാല്‍ ഒന്നെഴുതണേ..
ഹരീ ആദ്യമായാണ് ഒരു റിവ്യൂ വായിച്ച് ചിരിക്കുന്നത്. പറയാനുള്ളതൊക്കെ മുന്‍പേ വന്നവര്‍ പറഞ്ഞു കഴിഞ്ഞു.
ReplyDeleteഒരു സിനിമ എങ്ങിനെ ആയിരിക്കരുത്, സംവിധാനം എങ്ങിനെ ചെയ്യരുത്, തിരക്കഥ/സംഭാഷണം എന്നിവ എങ്ങിനെ എഴുതരുത്, പാട്ടുകള്‍ എങ്ങിനെയാവരുത്, എങ്ങിനെ ചിത്രീകരിക്കരുത്, അഭിനയം എന്നാലെന്തല്ല; ഇങ്ങിനെയുള്ളവയെല്ലാം വ്യക്തമായി മനസിലാക്കുവാന്‍ ഈ ഒരൊറ്റ സിനിമ കാണുന്നതിലൂടെ തന്നെ സാധിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏക മേന്മ.
@ മയൂര,
ReplyDeleteതമാശിച്ചതാണേ... :P
@ എന്റെ ഉപാസന,
ഹരീ പോരേ? ഹരിയണ്ണന്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗറുണ്ടേ... :)
@ അരവിന്ദ്,
ഇറങ്ങീട്ടുണ്ട്, കാണണമെന്ന് കരുതുന്നു. നോക്കട്ടെ എങ്ങിനെയുണ്ട് അക്ഷയ്കുമാറിന്റെ മോഹന്‍ലാലും, വിദ്യ ബാലന്റെ ശോഭനയും!
@ ശാലിനി,
ഇവിടെയൊക്കെ ഉണ്ടോ, അടുത്തെങ്ങും പടമൊന്നും കണ്ടില്ലേ?
--
പ്രതീക്ഷിച്ച പോലെ തന്നെ അല്ലേ ഹരീ....
ReplyDeleteസസ്നേഹം
ദൃശ്യന്‍
ഞാന്‍ ഈ വീക്കെന്റ്റെ 2 പടം കണ്ടു. ചുരുങ്ങിയ വാക്കുകളില്‍ എന്റ്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം എന്ന് കരുതി.
ReplyDelete1. കത്തത് തമിഴ് - Katrathu Thamizh (also known as ‘Tamil MA’):
പുതുമുഖം റാം സംവിധാനം ചെയ്ത, ജീവ, പുതുമുഖം അഞ്ജലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ തമിഴ് ചിത്രം, ‘കോടമ്പാക്ക’സിനിമയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
കീര്ത്തിച്ചക്രയില് നാം കണ്ട ജീവയെ ഈ സിനിമയില്‍ അന്വേഷിച്ചാല്‍ കണ്ടെത്തില്ല. ഒരു നടന് എങ്ങനെ സംവിധായകന്റ്റേതായ് മാറുമെന്ന് നമുക്കു അനുഭവിച്ചറിയാം.
Movie is brilliantly penned, shot and edited! One of those kinds which will haunt you for few days or more….
It is a hard- hitting subject and makes for an incredible watch.
The movie is already in news for the objection from BPO and call center industry (but I think the film is pointing fingers to the attitude of the ‘dollar benefited youth’).
My word: Don’t miss it if you could, you would feel loving it.
2. നോ സ്മോക്കിങ് (No smoking):
സത്യം പറഞ്ഞാല്‍ സിനിമ കണ്ടീട്ട് എനിക്ക് മുഴുവന്‍ മനസ്സിലായില്ല!!! Movie started off promising, post-interval, നൂല് പൊട്ടിയ പട്ടം പോലെ ആയി!
അതു കൊണ്ട് അഭിപ്രായമൊന്നുമില്ല.
My word: Either skip this movie or have 3+ pegs or couple of dopes before watching this one (then you may love it).
സസ്നേഹം
ദൃശ്യന്‍
ഹരീ...
ReplyDeleteവരാന്‍ വൈകി...
നന്നായി കൊന്നിരിക്കുന്നു.
ഹരീടെ ദുര്യോഗമെന്നും ഗതികേടൊന്നുമൊക്കെ പലരും പറയും. അതൊന്നും കേട്ട് പിന്മാറരുതേ.
കാരണം ഇപ്പം ഈ റിവ്യൂകൂടി നോക്കിയാ വ്യാജസീഡി വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
പിന്നെ പിരാകരുത് എന്ന അഭ്യര്‍ത്ഥനയോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ.സംഭാഷണം എഴുതിയിരിക്കുന്നത് വിജയന് ഓച്ചംതുരുത്തല്ല, അജയന് ഓച്ചന്തുരുത്താണ്.
ദൃശ്യന്‍,
ReplyDelete:) പ്രതീക്ഷിച്ചതിലുമപ്പുറം!
കുത്രത് തമിഴ്, അത് കേരളത്തില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. തമിഴ് എം.എ. പഠിക്കുന്ന നായകന്റെ കഥയാണല്ലേ? അങ്ങിനെയാണ് കേട്ടത്. നന്നാവുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അപ്പോള്‍ കാണാമല്ലേ? ‘ഒരു പയ്യന്, ഒരു പെണ്ണ്’ എന്നൊരു സിനിമ റിലീസായിട്ടുണ്ട്. കാണണോ എന്ന് ഡൌട്ടായി സിനോപ്സിസ് വായിച്ചു. അപ്പോള്‍ തോന്നി അതിനൊരു അനില്‍ കപൂര്‍ - തബു - പൂജ ബത്ര എന്നിവരഭിനയിച്ച ‘വിരാസത്’ എന്നതിന്റെയൊരു ഛായ.
നോ സ്മോക്കിംഗ്, നന്നായിരിക്കുന്നു എന്നൊരഭിപ്രായം കേട്ടു. ഇപ്പോള്‍ കാണണോ എന്ന് ഡൌട്ടായി!
@ പതാലി,
ഓച്ചംതുരുത്ത് ഈസ് അപ്രോക്സിമേറ്റ്ലി ഈക്വല്‍ ടു ഓച്ചന്തുരുത്ത്, അല്ലേ? :P തെറ്റുകള്‍ തിരുത്തിക്കോളൂട്ടോ, പേരുകള്‍ ശരിയായി നല്‍കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.
--
‘ഒരു പയ്യന് ഒരു പെണ്ണ്’ ഞാന്‍ കേട്ടിട്ടില്ല. വിരാസത്ത് തേവര്മകന്റ്റെ റീമേക്ക് അല്ലേ. അതു വീണ്ടുമടിച്ച് മാറ്റാന്‍ വഴിയില്ല. ‘നോ സ്മോക്കിംഗ്‘ നല്ലതോ മോശമോ എന്ന് പറയാന്‍ എനിക്കായില്ല. കാരണം എനിക്ക് മുഴുവന്‍ മനസ്സിലായില്ല. സിനിമയിലെ സാങ്കേതിക വിഭാഗം വളരെ നന്ന്. എന്തൊക്കെയായാലും ഒരു കാര്യമുണ്ട് - സിനിമയില്‍ ഇത്തിരി disturbing ആയി എന്തോ ഉണ്ട്. കണ്ടു കഴിഞ്ഞാല്‍ സിനിമയെ കുറിച്ച് ചിന്തിക്കാതിരിക്കാനോ മറക്കാനോ പ്രേക്ഷകന് കഴിയില്ല. എന്തായാലും ഒന്നു കണ്ടു നോക്കൂ... ഹരിയുടെ കാണലിന് ഇനി പ്രതീക്ഷയുടെ ഭാരം ഉണ്ടാവില്ലല്ലോ.
ReplyDeleteസസ്നേഹം
ദൃശ്യന്‍
ഹരീ,
ReplyDeleteഒരു റിവ്യൂ വായിച്ചിട്ട് നന്നായി ചിരിച്ചുപോയത് ഇപ്പഴാണ്. കലക്കന്‍ റിവ്യൂ..! ഹരിയുടെ കാശ് പോയതിന്റെ മൊത്തം ഫീലിങ്ങ്സും റിവ്യൂവില്‍ കാണാനുണ്ട്. ഹ ഹ..
എന്തായാലും, റിവ്യൂ വായിച്ചിട്ട് സിനിമയെപറ്റി എനിക്കൊറ്റവക്കേ പറയാന്‍ തോനുന്നുള്ളൂ..
“ഒരു വട്ട് കേസ്”
:-)
അഭിലാഷ്
ഈ സിനിമ കാണുന്നതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു... :)
ReplyDelete